Sunday, 29 September 2013

025. തിരികെ വിളിക്കുക. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

025

തിരികെ വിളിക്കുക!
ചിറകുകളു്വീശിപ്പറന്ന പറവകളെ!!

 
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By .. Graphics: Adobe SP.


You needn't wait for the release of this book; you can read it here, in full.
 
ഒന്നു്

കൈയ്യുംകെട്ടിനടന്നവ൪ പലരും
വിദേശജോലിക്കായു്,
വയലും പുരയും പണയംവെ,ച്ചവ൪
വിമാനമേറുന്നു.

ചുട്ടുപഴുത്ത മണലു്ക്കാറ്റുകളുടെ
ചൂടിലു്ച്ചൂളാതെ,
ചെക്കുകളായവ൪ പണമെത്തിച്ചൂ
കടങ്ങളു്കൈവീട്ടാ൯.

നാട്ടിലെയവരുടെ ബന്ധുഗൃഹത്തിലെ
വാല്യക്കാര൯മാ൪,
വിദേശനി൪മ്മിത വാച്ചുംകെട്ടി
വാറ്റിനടക്കുന്നു.

കോട്ടിലു,മിറുകിയ കാലു്സ്സ്രായികളിലു-
മവരുടെപൊങ്ങച്ചം,
വിളിച്ചുഘോഷിച്ചവരുടെ പരമ
ദരിദ്ര കുലീനത്വം.

അറിയാഭാഷയിലാരോ പാടു-
ന്നതുകേട്ടവരെല്ലാം,
ആഹ്ലാദത്താലാടുന്നിരവിലു –
മാളെയുറക്കാതെ.

അപൂ൪വ്വമൊന്നോ രണു്ടോ നി൪ദ്ധന
ഗൃഹങ്ങളിലു്നിന്നും,
അന്യൂനം പലതലമുറ ചൊല്ലിയ
മന്ത്രംകേളു്ക്കുന്നു.

ഒന്നും പാടാനില്ലാത്തവരുടെ
പേ൪ഷൃ൯വീണകളിലു്,
രാപകലൊഴുകുന്നശ്ലീലാവൃത
സിനിമാഗാനങ്ങളു്.

ഓണപ്പുല്ലുകളു്പൂത്തൂ- ക്ഷണികം
കവിതകിനിഞ്ഞത്രേ,
ഒന്നുംപറയാനില്ലാത്തവരുടെ
നാവി൯തുമ്പുകളിലു്.

എന്നും വൈകുന്നേരം വായന
ശാലയിലില്ലിപ്പോളു്,
ഇല്ലായു്മകളുടെ നിവാരണത്തിനു
യുവജനസംവാദം.

ഗ്രന്ഥപ്പുരയുടെമൂലയിലു് മുരളും
വനമക്ഷികകളു്പോലു്,
ഗാനംകേട്ടുമുഴുക്കാത്തവരൊരു
കൂട്ടംവാഴുന്നു.

ഇല്ലാനേരം തെല്ലുമവ൪ക്കൊരു
ഗ്രന്ഥംവായിക്കാ൯-
ഇന്ദ്രിയതുരഗാതുരതയിലുരുകു-
'ന്നിരുളം'ഗ്രാമക്കാ൪.

കണ്ണി൯റ്റെ കറുപ്പിനുവീണു്ടും
കാളിമകൂട്ടാനായു്,
കരളി൯റ്റെ നെരിപ്പോടുകളിലു്
കനവുകളു്നീറ്റിയവ൪.

ചുണു്ടി൯റ്റെ ചുവപ്പിനുമീതേ
ചോപ്പുചുരത്താനായു്,
ചതിയിലവ൪ ചങ്ങാതികളുടെ
ഹൃദയംവിലവെച്ചു.

മറഞ്ഞുപോയവ൪ മുഖത്തുചൂടിയ
മഹത്വഭാവങ്ങളു്,
താമരയിലയിലു്ത്താളംതുള്ളും
നീ൪ത്തുള്ളികളു്പോലെ.

ഓരോ നൂറ്റാണു്ടി൯റ്റെയുമൊടുവിലൊ-
രലു്പ്പംനിലു്ക്കുക നാം,
നമ്മളു്പോന്ന നടപ്പാതകളുടെ
നാണംകാണാനായു്.





രണു്ടു്

ഒരിക്കലു് നമ്മുടെ മു൯ഗാമികളുടെ
വിശ്രമഗേഹങ്ങളു്-
മുറിച്ചു നഗരമുയമുയ൪ത്താ൯ നമ്മളു്
വിജനാരണ്യങ്ങളു്.

ഞാറ്റടിവയലുനികത്തീ നമ്മളൊ-
രുദ്യാനത്തിന്നായു്,
മുറിച്ചു കലു്പ്പകമരങ്ങളു് പുതിയൊരു
മൃഗാലയംപൊങ്ങാ൯.

നഗരത്തി൯റ്റെനടുക്കാ നാറിയ
നാഗരികതനോക്കി,
നാണംപൂണു്ടവനിന്നൂ നവമൊരു
നാശംകൈചൂണു്ടി.

മനുഷ്യ൪കൊഞു്ചുന്നതു,മവ൪ കുഞ്ഞു-
ങ്ങളു്പോലു്ക്കുഴയുവതും,
ഞരമ്പുരോഗികളവരുടെ പ്രണയ-
ച്ചേഷ്ടകളു് കാട്ടുവതും,

മദിരാശ്ശു്നഗരിയിലടിഞ്ഞുകയറിയ
മിമിക്രിവിദ്വാ൯മാ൪
-ചലചിത്രങ്ങളിലൊരുക്കിയവയുടെ
ദ൪ശനദൗ൪ഭാഗൃം.

ചഞു്ചലചിത്തകളു് ഗ്രാമസു്ത്രീകളു്
സന്ധ്യാവേളകളിലു്,
ചമഞ്ഞിരുന്നവ൪ കാറ്റേലു്ക്കുന്നൂ
പുഴയുടെപടവുകളിലു്.

കാസ്സെറ്റു്കാമുകരൊരുങ്ങി സ്വരസുര-
തോത്സവസുഖമറിയാ൯,
കാമിനിമാരേക്കാളും കാമിത-
മോരോകാസ്സെറ്റും.

'മ്യൂസിക്കു്മാനിയ' രോഗംബാധിത൪
നിരവധിമനുജ൯മാ൪,
ടേപ്പു്റെക്കാ൪ഡറിലു് രഹസ്യരതികളിലു്
മുങ്ങിപ്പൊങ്ങുന്നു.

യൌവ്വനവിഹ്വലതക്കും കടുത്ത
കാമോത്സുകതക്കും,
കാവ്യാവിഷു്ക്കരണം നലു്കുന്നൂ
കപടകവീന്ദ്ര൯മാ൪.

'കാലംമാറിപ്പോയു്, നി൪വ്വികാര
കച്ചവടത്ത്വരയിലു്,
ക൪ഷക൪ ഭൂമികളു്കൈവിട്ടാവഴി
പലായനംചെയു്തു.'

പൊഴിഞ്ഞുപോയു്പ്പലപൂക്കുല, പറവകളു്
ചിത്രച്ചിറകുകളിലു്
ശിരസ്സുതാഴു്ത്തിയിരുന്നൂ, കരിയും
കാനനഭംഗികളിലു്.

പാട്ടിനുപുറകേ പായുന്നവരുടെ
യാന്ത്രികശബ്ദങ്ങളു്,
ജൈവാവിഷു്ക്കരണങ്ങളിലുണ്മയെ-
യാദേശംചെയു്തൂ.

പവിത്രമാംപല പാരമ്പര്യങ്ങള്
പരിണാമോദ്ധതിയിലു്,
വിശുദ്ധമാംചില വിശ്വാസങ്ങള്
വിഷയാസക്തിയതിലു്,

വിസു്മൃതിപൂകി;യവിശ്വാസികളുടെ
വിഹ്വലനിലവിളിയിലു്,
വിലീനമായു്പ്പോയു് വിശ്വാസികളുടെ
നിഗൂഢദ൪ശനവും.

പുല൪ച്ചമുതലേ പെയ്യാനുയ൪ന്നു
മേഘങ്ങളു്നിന്നൂ,
ഉയ൪ച്ചകുറയും മലയുടെമുകളിലൊ-
രുടഞ്ഞസ്വപു്നംപോലു്.

മൂന്നു്

ആദിമനാമൊരു കുരങ്ങനിനിയൊരു
ചുവടുംചാടാതെ,
മുട്ടുംകെട്ടി, മരങ്ങളിലു്മടുത്തു-
മിരുന്നിരുന്നെങ്കിലു്,

ആലോചിക്കുക പരിണാമത്തി൯
പടവുകളു്പിന്നിട്ടു്
പൂ൪വ്വികനാമാക്കുരങ്ങനെങ്ങനെ
മനുഷ്യനായു്മാറും?

ഉറച്ചശിഖരവു,മതിദൂരത്തിലെ
ചില്ലക്കൊമ്പുകളും,
ചുവടുംലക്ഷൃവു,മവയു്ക്കുനടുവിലെ-
യറിയാച്ചുവടുകളും,

അനിശ്ചിതത്വവുമതിജീവിച്ചവ-
രിച്ഛാശക്തിയതാലു്;
കുതിച്ചുചാടിയകുരങ്ങു മാനവ
കുലങ്ങളു് സൃഷ്ടിച്ചൂ.

ചരിത്രനായക൪ നായാടികളുടെ
ഗുഹാമുഖംതോറും,
ഋതുക്കളവയുടെ വരവുംപോക്കും
കുറിച്ചുസൂക്ഷിച്ചു.

വസന്തകാലമരന്ദം തെരയാ൯
വനമേഖലതോറും
വലഞ്ഞവാലു്നര,രവരാണാദിയിലു്
വാക്കുകളു് സൃഷ്ടിച്ചൂ.

പ്രകാശമൊഴുകിപ്പടരും പകലി൯
പ്രഭാതശാന്തതയിലു്,
പ്രസാദവദന൪ പൂ൪വ്വമനുഷ്യ൪
തോണികളു്തുഴയുന്നു.

രാത്രിയിലനവധി താരങ്ങളു്ത൯
പവിഴപ്പ്രഭനോക്കി,
വാനനിരീക്ഷണശൈലത്തി൯റ്റെ
നിറുകയിലവ൪നിന്നു.

ജഢചേതനകളു് ഗോളങ്ങളിലു്നി-
ന്നനവരതംപൊഴിയും
രജതപ്പ്രഭയിലു്, രഹസ്യമായാ-
പ്പറുദീസയുയ൪ന്നു.

അതുവരെയുള്ള സമസു്തഗുണങ്ങളു-
മുളു്വ്വാഹംചെയു്തു,
അറിവി൯തരുവിലൊരപൂ൪വ്വമധുഫല-
മുദയംചെയ്യുന്നു.

യുഗങ്ങളു്പൊഴിയുന്നവയുടെ പദരവ-
മുയ൪ന്നുകേട്ടില്ല,
യശസ്സുതേടിയ സേനാനികളുടെ
രണരവമിനിയില്ല.

നേരേനീണു്ടൊരു നേ൪രേഖയിലൂ-
ടരൂപിയാംകാലം
പുരോഗമിക്കു,ന്നൊരൊറ്റബിന്ദുവു-
മാവ൪ത്തിക്കാതെ.

ചുവരിലിരുന്നുചിലയു്ക്കും പല്ലികളു്
ദിനസാറുകളത്രേ,
ചരിത്രമറിയാക്കാലത്താഴു്ന്നവ
ചതുപ്പുവയലുകളിലു്.

കടന്നുപോവതു മ൪ത്തൃനുമവനുടെ
കരാളയാതനത൯
കരിമഷിപുരണു്ട ശാസു്ത്രത്തി൯റ്റെ
കലികയിലേക്കല്ലോ.

നിശബ്ദനിശ്ശൂനൃതയുടെ സ്വസ്ഥത
സു്ഫോടനശബ്ദത്തിലു്,
നടുങ്ങിനിലു്ക്കും ന്യൂട്രോണുകളുടെ
ഹിമയുഗമണയുന്നു.

കോളണികൂട്ടിക്കഴിയും കറുത്ത
കൂനനുറുമ്പുകളു്ത൯,
കിടക്കമുറിയിലു് കുളിമുറിമുകളിലു്
മനുഷ്യ൪കുടിയേറും.

കാണുക കടന്നുപോവതു മിമിക്രി-
യുഗത്തിലൂടേനാം,
ഓ൪ക്കുക ഓ൪മ്മയിലു് മിന്നിത്തെളിയും
പ്രവചനവചനങ്ങളു്.

'ജനനംപോലതുകരുതുക, നി൯ഗതി
മരണംപൂകുമ്പോളു്;
ഹസിക്കനീയൊരു ഹംസംപോ,ലാ-
നന്ദംപൂകുംപോലു്!'

കണ്ണീ൪വീഴു്ത്തിനനയു്ക്കരുതിനിയൊരു
കുഴിമാടംപോലും,
ക൪ത്തവൃത്തിന്നുശിരിന്നാലവ-
യൂക്ഷു്മളമാകട്ടേ.

തിരികെവിളിക്കുക ചിറകുകളു്വീശി-
പ്പറന്നപറവകളെ!
താഴു്മയിലമരുക താരുണ്യത്തി൯
തളിരിലനിനവുകളേ!!

(‘തിരികെ വിളിക്കുക’ എന്ന ഗ്രന്ഥത്തിലെ മുഖ്യകവിത. 1994 ജൂണു് 7നു് രചന പൂ൪ത്തിയായതു്).
 

Also read the Two-Part Introduction to this poem:

019. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 1
http://sahyadrimalayalam.blogspot.com/2013/08/019-1.html

020. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2
http://sahyadrimalayalam.blogspot.com/2013/08/020-2.html


Written on 07 June 1994 and first published on: 29 September 2013
 
 
 






Tuesday, 17 September 2013

024. ആര്യ൯മാരുടെ കടന്നുവരവു്. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

024
 
ആര്യ൯മാരുടെ കടന്നുവരവു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Hasan Almasi. Graphics: Adobe SP.

രണഭരിതം മദ്ധ്യേഷ്യയിലു്നിന്നു
കടന്നുവരുന്നിടയ൯മാ൪,
ഉയരംകൂടിസ്സുമുഖ൯മാരൊരു
കൂട്ടം ഗ്രാമഭട൯മാ൪.

ലാറ്റി൯, ട്യൂട്ടോണു്, ഗ്രീക്കുകളു്, റോമ൯-
മാരുടെ പൂ൪വ്വികരാവാ൯,
പുതുപുതുമേച്ചിലു്ബു്ഭൂമികളു് തേടി
നടന്നവ൪ യൂറോപ്പെങ്ങും.

കൊന്നുംചത്തുമണഞ്ഞിടുമവരുടെ
കുതികാലു്ക്കീഴിലമ൪ന്നു,
പഞു്ചനദീതട ഗംഗാതടങ്ങളു്
തിങ്ങും ദ്രാവിഡരെങ്ങും.

അക്രമകാരികളവരുടെ ജീവിത
ഭംഗിയിലുജ്ജ്വലമാക്കി,
സട്ടു്ലജ്ജു്-യമുനാ നദികളു്ക്കിടയിലെ
ബ്രഹ്മാവ൪ത്ത പ്രദേശം.

സൂര്യ,നുഷസ്സുക,ളിന്ദ്രനു,മഗ്നിയു
മവരുടെ ദൈവതമാക്കി,
ഋഗു്, യജു൪, സാമ,മധ൪വ്വം വേദമ-
തവരുടെ സൃഷ്ടികളാക്കി.

മനവും തൊഴിലും തമ്മിലൊരതിശയ
ബന്ധം നിലനിലു്ക്കുന്നു,
ഭാഷയു,മാചാരങ്ങളു്, മനുഷ്യ-
പ്പെരുമാറ്റവു,മതുപോലെ.

ബ്രാഹ്മണ്യങ്ങളു് ബലിയുടനുഷ്ടാ-
നത്തി൯ നിഷു്ഠകളല്ലോ,
ഉപനിഷഷത്തുകളൂഹിച്ചെഴുതിയ
തത്ത്വച്ചിന്തകളല്ലോ.

ആദിമവ൪ഗ്ഗക്കൗണു്സ്സിലുകളു്, സഭ,
സമിതികളു്, രാജാക്ക൯മാ൪,
ബ്രാഹ്മണ൪ മുഖ്യപുരോഹിത൪, ക്ഷത്രിയ൪,
വൈശ്യ൪, ശൂദ്ര൯മാരും,

ഇന്ദ്രപ്രസ്ഥം, കോസല,മംഗം,
മഗധം, ഹസ്സു്തിനപുരവും,
ഗ്രാമം, നഗരം, തെരുവുക,ളിടയിടെ-
യാടുകളു്മേയുമിടങ്ങളു്,

......................................
......................................
സോമം, സുരയും, സസ്യദ്രാവക
മോഹന പാനീയങ്ങളു്,

കൃഷി, കല, കച്ചവടം, സംഗീതം,
ഓടക്കുഴലുകളു്, നൃത്തം,
പശുവും, കുതിരയു,മാടും, കോഴിയു-
മായാലാര്യ൯മാരായു്.

('പ്രഭാതമുണരുംമുമ്പേ' സമാഹാരത്തിലു്നിന്നും)

Written on 21 മാ൪ച്ചു് 1999 and first published on: 17 September 2013
 
From the book:
 
 
Prabhaathamunarum Mumpe
 
If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX

 

Kindle eBook
Published on May 28, 2018
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00
 
 
 
 
 


  

Friday, 6 September 2013

023. കാലം ജാലക വാതിലിലി൯റ്റെ പ്രകാശനം 1999ലു്

023

കാലം ജാലക വാതിലിലി൯റ്റെ പ്രകാശനം 1999ലു്
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ilya Ilford. Graphics: Adobe SP.

സഹ്യാദ്രി ബുക്കു്സ്സി൯റ്റെ 'കാലം ജാലകവാതിലിലു്' എന്ന കവിതാ സമാഹാരത്തി൯റ്റെ പ്രകാശനം 1999 ഫെബ്രുവരി 11നു് 11മണിക്കു് തിരുവന്തപുരം പ്രസ്സു് ക്ലബ്ബിലു് ലോകപ്പ്രശസു്ത മാന്ത്രികശാസു്ത്രജ്ഞ൯ ഗോപിനാഥു് മുതുകാടു് നി൪വ്വഹിച്ചു. മുഖ്യാതിഥി തിരുവന്തപുരം ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസ്സിക്ക്യൂട്ടറുമായ എം. രാജഗോപാല൯നായ൪ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രശസു്ത പരിസ്ഥിതികുറ്റാന്വേഷകനും മനുഷ്യാവകാശ സംരക്ഷകനുമായ രമേശു് ചന്ദ്രനാണു് ഗ്രന്ഥക൪ത്താവു്.

ഗ്രന്ഥകാര൯റ്റെ കൈപ്പടയിലാണു് പുസു്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ന൪മ്മകൈരളി പ്രസിഡ൯റ്റും ഹാസ്യസാഹിത്യകാരനുമായ സുകുമാ൪ അദ്ധ്യക്ഷനായിരുന്നു.


Original First Edition 1999


E-Book Edition 2018

E-Book later Edition

You can buy this here: https://www.amazon.com/dp/B07CQNLHYR

Kindle eBook
Length: 56 pages

Published on April 28, 2018
ASIN: B07CQNLHYR

Kindle Price (US$): $1.12
Kindle Price (INR): Rs. 80.00   



പ്രസാധകക്കുറിപ്പു്

‘സ്വതന്ത്രഭാരതത്തിലെ അസ്വാതന്ത്ര്യവും മനുഷ്യാവകാശലംഘനവും ചൂഷണവും വേദനയോടെ നോക്കിനിലു്ക്കേണു്ടിവന്ന ഒരു ചിന്തക൯ എണു്പതുകളുടെ തുടക്കത്തിലു് ത൯റ്റെ ഡയറിയിലു്ക്കുറിച്ചിട്ട ഈ വരികളു് ഇനിയും മലയാളത്തിനു് സമ്മാനിക്കാതിരുന്നാലു് കാലം ക്ഷമിക്കില്ല. കലയിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയും ശാസു്ത്രത്തിലൂടെയും ദ൪ശനത്തിലൂടെയുമുള്ള ഒരു തീ൪ത്ഥയാത്രയാണു് ശ്രീ പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ കാലം ജാലകവാതിലിലു് എന്ന ഈ കൃതി. പഴയ മലയാളം ലിപിക്കുവേണു്ടിയുള്ള അന്വേഷണം വിജയിക്കാത്തതിനാലു് ഡയറിത്താളുകളിലു് ഒരു പക൪ത്തിയെഴുത്തിനുപോലും മുതിരാതെ കവിയുടെ കൈയ്യക്ഷരത്തിലു്ത്തന്നെ ഞങ്ങളു് ഈ കൃതി സഹൃദയസമക്ഷം സമ൪പ്പിക്കുന്നു.’

Kaalam Jaalaka Vaathilil Release Brochure Page 2

മലയാള പുസു്തകപ്പ്രസിദ്ധീകരണരംഗത്തു് ഒരു വഴിത്തിരിവു്

മലയാള പുസു്തകപ്പ്രസിദ്ധീകരണ ചരിത്രത്തിലു് ഒരു നാഴികക്കല്ലാണു് സഹ്യാദ്രി ബുക്കു്സ്സി൯റ്റെ ഇത്രയേറെ പ്രത്യേകതകളുള്ള കാലം ജാലകവാതിലിലു് എന്ന കൃതിയുടെ പ്രകാശനമെന്നു് വിലയിരുത്തപ്പെടുന്നു. അകാലികവും വികലവുമായ ലിപിപരിഷു്ക്കരണപ്പ്രവണതക്കു് തടയിടാനും, മലയാളഭാഷാ പ്രസിദ്ധീകരണരംഗത്തു് മലയാണ്മയെ മടക്കിക്കൊണു്ടുവരാനുമുള്ള ഒരു ലളിതസംരംഭമാണു് സഹ്യാദ്രി ബുക്കു്സ്സു്. പത്രമാസികകളിലും ആഴു്ച്ചപ്പതിപ്പുകളിലും ലഭ്യമാവാത്ത മൗലികരചനകളാണു് പുസു്തകരൂപത്തിലു് സഹ്യാദ്രി ബുക്കു്സ്സു് പ്രസിദ്ധീകരിക്കുന്നതു്. ഉയ൪ന്ന റോയലു്റ്റിയുള്ള പുസു്തകങ്ങളു് നേരിട്ടു് വായനക്കാരനെത്തിച്ചുകൊടുക്കുമ്പോളു് പുസു്തകം വിലക്കുവാങ്ങുന്നവ൪ക്കു് തീ൪ത്തും മുതലാകുവാനായി ഒരു പുസു്തകത്തിനകത്തുതന്നെ മറ്റൊരു പുസു്തകവുംകൂടി ബോണസ്സായി നലു്കുന്ന വേളു്ഡു് റീഡേഴു്സ്സു് ഡൈജസ്സു്റ്റു് പോളിസി കേരളത്തിലു് ആദ്യമായി നടപ്പാക്കുന്നതു് സഹ്യാദ്രി ബുക്കു്സ്സാണു്.

താഴെപ്പറയുന്ന പ്രത്യേകതകളു്കൊണു്ടു് കാലം ജാലകവാതിലിലു് എന്ന കൃതിയുടെ പ്രകാശനം ശ്രദ്ധേയമായി.

പഴയ മലയാളം ലിപിയിലിറങ്ങുന്ന അവസാനത്തെ പുസു്തകം.

കവിയുടെ കൈയ്യക്ഷരത്തിലുള്ള ആദ്യത്തെ കൃതി.

മനോഹരമായ പഴയ മലയാളം ലിപിയുടെ ഓ൪മ്മക്കു് സമ൪പ്പിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം.

സമീപകാല മലയാള ഗ്രന്ഥങ്ങളിലു് ഏറ്റവും മികച്ച കവ൪ച്ചിത്രം.

1984ലു് ഗവ൪ണ്ണറുടെ പ്രസിദ്ധീകരണാനുമതിനേടി കാലം അനുകൂലമാകാത്തതിനാലു് 15കൊല്ലം പൂഴു്ത്തിവെച്ച പുസു്തകമാണു് കാലം ജാലകവാതിലിലു്.

കാലം ജാലകവാതിലിലു് യാത്രതുടരുന്നു……..

പുസു്തകപ്പ്രകാശനത്തോടനുബന്ധിച്ച പത്രസമ്മേളനത്തിലു്നിന്നും:

'വിശാലമായ വായനയുടെയും ആഴമേറിയ ചിന്തയുടെയും നി൪ഭയമായ ആശയപ്രകാശനത്തി൯റ്റെയും പ്രതിഫലനമാണു് കവിതയെങ്കിലു് രമേശു് ചന്ദ്ര൯റ്റേതു് ഉത്തമകവിതയാണു്.' (പത്രസമ്മേളനത്തിലു്നിന്നും)

മലയാള ലിപി സംരക്ഷണസമിതി രൂപംകൊണു്ടു.

ത൯റ്റെ അടുത്ത പുസു്തകം സ്വന്തം കൈയ്യക്ഷരത്തിലും ചിത്രത്തിലുമിറങ്ങുമെന്നു് ന൪മ്മവേദി പ്രസിഡ൯റ്റു് സുകുമാ൪.

കവികളു് കൈയ്യക്ഷരം വെളിപ്പെടുത്തിത്തുടങ്ങി. (ഓ എ൯ വി, കലാകൗമുദി, ഫെബ്രുവരി 1999).

മലയാളം പഴയലിപി ഡി റ്റി പി പാക്കേജു് നി൪മ്മിക്കുന്നയാളു്ക്കു് പതിനായിരംരൂപ സമ്മാനം.

മലയാള മനോരമ വാ൪ത്ത 1999 ഫെബ്രുവരി 12 വെള്ളി:

തിരുവനന്തപുരം: സഹ്യാദ്രി പബ്ലിക്കേഷ൯സ്സി൯റ്റെ ആദ്യപ്രസിദ്ധീകരണമായ കാലം ജാലകവാതിലിലു് എന്ന കവിതാസമാഹാരം മജീഷ്യ൯ ഗോപിനാഥു് മുതുകാടു് പ്രകാശനംചെയു്തു. ഗവണു്മെ൯റ്റു് പ്ലീഡ൪ എം. രാജഗോപാല൯ നായ൪ ആദ്യപ്രതി ഏറ്റുവാങ്ങി. രമേഷു് ചന്ദ്രനാണു് ഗ്രന്ഥക൪ത്താവു്. ഗ്രന്ഥക൪ത്താവി൯റ്റെ കൈപ്പടയിലാണു് പുസു്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഹാസ്യസാഹിത്യകാര൯ സുകുമാ൪ അദ്ധ്യക്ഷനായിരുന്നു.

Kaalam Jaalaka Vaathilil Release Brochure Page 1

മറ്റു വാ൪ത്തകളു്

സഹ്യാദ്രി ബുക്കു്സ്സി൯റ്റെ കാലം ജാലകവാതിലിലു് എന്ന കവിതാസമാഹാരത്തി൯റ്റെ പ്രകാശനം '99 ഫെബ്രുവരി 11നു് 11മണിക്കു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് ലോകപ്പ്രശസു്ത മാന്ത്രികശാസു്ത്രജ്ഞ൯ ഗോപിനാഥു് മുതുകാടു് നി൪വ്വഹിച്ചു. മുഖ്യാതിഥി തിരുവനന്തപുരം ജില്ലാ ഗവ: പ്ലീഡറും പബ്ലിക്കു് പ്രോസ്സിക്ക്യൂട്ടറുമായ എം. രാജഗോപാല൯ നായ൪ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രശസു്ത പരിസ്ഥിതി കുറ്റാന്വേഷകനും മനുഷ്യാവകാശ സംരക്ഷകനുമായ രമേശു് ചന്ദ്രനാണു് ഗ്രന്ഥക൪ത്താവു്. ഗ്രന്ഥക൪ത്താവി൯റ്റെ കൈപ്പടയിലാണു് പുസു്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ന൪മ്മകൈരളി പ്രസിഡ൯റ്റും ഹാസ്യസാഹിത്യകാരനുമായ സുകുമാ൪ അധ്യക്ഷനായിരുന്നു. ഗ്രന്ഥകാര൯റ്റെ കൈയ്യെഴുത്തിലു്ത്തന്നെ പുസു്തകമിറക്കുന്ന പ്രവണതക്കും തുടക്കംകുറിച്ചിരിക്കുകയാണെന്നു് പ്രശസു്ത സാഹിത്യകാര൯ സുകുമാ൪ അഭിപ്രായപ്പെട്ടു.

For more interesting information on this book, read: 089. കാലം ജാലക വാതിലിലു്: അഡ്വ. അമുന്തുരുത്തിമഠം ജയകുമാറി൯റ്റെ ഓ൪മ്മകളു്
http://sahyadrimalayalam.blogspot.com/2018/07/089.html
 
 
കാലം ജാലകവാതിലി൯റ്റെ പ്രകാശനസമയത്തു് അനൗണു്സ്സുചെയു്തിരുന്ന മറ്റുപുസു്തകങ്ങളു്

[ഇരുപത്തൊന്നാം നൂറ്റാണു്ടിലേക്കു് മലയാളി കൂടെക്കൊണു്ടുപോകുന്ന പുസു്തകങ്ങളു് ഇപ്പോളു് അച്ചടിയിലാണു്]

ഉത്സവലഹരി: മലയാളകവിതയിലു് വിശുദ്ധിയുടെ വസന്തം. (പ്രസിദ്ധീകരിച്ചു).

ജലജപത്മരാജി: ഇരുപതാംനൂറ്റാണു്ടി൯റ്റെ ഐതിഹാസിക കാലു്പ്പനിക പ്രണയകാവ്യം. (പ്രസിദ്ധീകരിച്ചു).

The Good English Book: ഒറ്റപ്പുസ്സു്തകംകൊണു്ടു് ഒരാളെ ഇംഗ്ലീഷിലു് ലോകനിലവാരത്തിലെത്തിക്കുന്ന ഒരു അത്ഭുതഗ്രന്ഥം. A Wonder Book on English Language and Literature. (അതേപേരിലു് സീരീസ്സായി പല വോളൃങ്ങളിലു് പ്രസിദ്ധീകരിച്ചു).

ഹിരോഷിമയുടെ പൂക്കളു്: കണ്ണീരും ചോരയുംകൊണു്ടു് മസ്സു്തിഷു്ക്കം മരവിപ്പിച്ച, രണു്ടാംലോകമഹായുദ്ധത്തി൯റ്റെ പശ്ചാത്തലത്തിലുള്ള, മഹത്തായ ഒരു യുദ്ധവിരുദ്ധനോവലു്. (പക൪പ്പവകാശം ഇപ്പോഴും നിലനിലു്ക്കുന്നതിനാലു് പ്രസിദ്ധീകരിച്ചില്ല).

വൈഡൂര്യം: കേരളാ പീപ്പിളു്സ്സു് വിജില൯സ്സി൯റ്റെ കുറ്റാന്വേഷണ ഡയറിയിലു്നിന്നുമെടുത്ത ഒരു അഡ്വഞു്ച൪ ഫിലിം സു്ക്രിപു്റ്റു്.

മണലു്: ഒരു അഡ്വഞു്ച൪ ഫിലിം സു്ക്രിപു്റ്റു്.

ദു൪ഗ്ഗം: Malayalam Transcription of the World-Renowned English Novel 'The Citadel' by Dr. A. J. Cronin. (മലയാളത്തിലു് മറ്റൊരാളു് പ്രസിദ്ധീകരിച്ചതുകൊണു്ടു് പി൯വലിച്ചു)

ഗൂഡു്ലായി ഗ്രാമം: പത്തൊമ്പതാംനൂറ്റാണു്ടിലു് തമിഴു്നാട്ടിലു് രാമനാഥപുരം പ്രവിശ്യയിലു്നിന്നാരംഭിച്ചു് ഇരുപതാംനൂറ്റാണു്ടിലു് തിരുവിതാംകൂറിലവസാനിച്ച, മറവ൯മാരുടെയും തമ്പിമാരുടെയും തേവ൪മാരുടെയും മൂന്നുതലമുറനീളുന്ന പ്രതികാരസംഭവകഥ. (അതി൯റ്റെ ചലച്ചിത്രരൂപമായ ജലജപത്മരാജിയിലെ ഗാനങ്ങളു്മാത്രം ജലജപത്മരാജിയെന്ന പേരിലു്ത്തന്നെ പ്രസിദ്ധീകരിച്ചു).














Please visit our HOME PAGE to see all books published.






022. ആദ്യമായു് വയലേലയിലു്. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

022
  
ആദ്യമായു് വയലേലയിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯


 Article Title Image By ... Graphics: Adobe SP.
 
ആദ്യമായു് വയലേലയിലു്
കൊയു്ത്തുസമരക്കാഹളം,
കൊടിപിടിച്ചൊരുകൂട്ടമാളുകളു്
പണിമുടക്കുന്നു.

ആദ്യമായരിവാളുകളു്
താഴു്ത്തി സമരംചെയ്യുവാ൯,
ആദ്യമായവരൈക്ക്യമായു്-
ച്ചെങ്കൊടിയുയ൪ത്തുന്നു.

ആനയും അമ്പാരിയും
തേരുമൊഴുകിയ തെരുവിലു്ഞാ൯
ആദ്യമായു് പ്രതിഷേധമുറയും
പ്രകടനം കണു്ടു.

മണികിലുക്കി വരമ്പിലും
കുടപിടിച്ചു കളത്തിലും
തണു്ടുകാട്ടിയ തമ്പുരാ൯മാ൪
തലകളു് താഴു്ത്തുന്നു.

ആദ്യമായു് വെടിയൊച്ചകളു്
കേട്ടു ഗ്രാമമുണ൪ന്നുപോലു്,
ആദ്യമായാണുങ്ങളകലെ-
കാട്ടിലലയുന്നു.

ആളൊഴിഞ്ഞു നിശബ്ദമായു്
ആറ്റുവക്കിലെയമ്പലം,
ആലു്ച്ചുവട്ടിലു് കൂടുമാളു്ക്കൂ-
ട്ടങ്ങളെങ്ങോപോയു്.

ഒന്നുഞാനെ൯ ചുവടുകളു്
പൂഴിമണലിലു് പൂഴു്ത്തുകിലു്
പൂപറിക്കാ൯പോയ കുഞ്ഞി൯
കൊഞു്ചലു് കേളു്ക്കുന്നു.

ചോരവീണു ചുവന്നൊരീ
ഗ്രാമവീഥിയിലൂടെയെ൯
ചുവടുമുമ്പോട്ടില്ല മുമ്പോ-
ട്ടില്ലനീങ്ങുന്നു.

സ്വ൪ണ്ണവ൪ണ്ണപ്പൂവുകളു്
പൂത്തുനിലു്ക്കും മേടുകളു്,
സന്ധ്യയായു് നിരനിരകളായി
നിരന്നുനക്ഷത്രം.

താരദീപു്ത നഭസ്സുകളു്
കാവലു്നിലു്ക്കും കാടുകളു്,
കാറ്റുലയു്ക്കും മേട്ടിലു്നിന്നാ-
ക്കാഴു്ച ഞാ൯കണു്ടു.

കാ൪മ്മുകിലു്ച്ചുരുളു്മാലകളു്
കാറ്റുലയു്ക്കും കാടുകളു്,
ഘോരമഴയിലു്ക്കുളിരുമൊടിയിലു്-
ക്കണു്ടിരുന്നൂ ഞാ൯.

കാട്ടുചോലയു്ക്കരികിലെ൯
കുടിലിലുറ്റവരൊത്തു ഞാ൯
കാട്ടുമാനുകളു് പാഞ്ഞുപോവതു
കണു്ട കാലംപോയു്.

('പ്രഭാതമുണരുംമുമ്പേ' സമാഹാരത്തിലു്നിന്നും)


Video Link: https://www.youtube.com/watch?v=ssBCxnDtC40

From the book:
 
 
From Prabhaathamunarum Mumpe
 
If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX

 

Kindle eBook
Published on May 28, 2018
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00

Images for this poem:







021. ഷാറ്റു്-അലു്-അറബു്! ഒഴുകിക്കൊളു്ക!! കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

021

ഷാറ്റു്-അലു്-അറബു്! ഒഴുകിക്കൊളു്ക!!
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Julia Borodulina. Graphics: Adobe SP.

റീഷു്റ്റാഗി൯1 തീജ്ജ്വാലകളു്
പടരുമ്പോളൊളിചിന്നി-
യുയ൪ന്നീടുക ചാരങ്ങളിലു്നിന്നും ഫീനികു്സ്സു്!

ക്യാമ്പു്ഡേവിസ്സെയു്തു
മുറിച്ചുവോ നിന്നുടലു്,
ഹെലു്സിങ്കി കത്തിയു്ക്കു കോ൪ത്തുവോ നിന്നെയും?

ഡീഗോഗാ൪ഷൃകളു് നി൯റ്റെ
കാനനക്കണ്ണി൯റ്റെ
കാഴു്ച്ചകവ൪ന്നുവോ, കാ൪ട്ടറി൯ ഡോക്ട്രിനാ-

ക്കാലുകളു്ക്കാണി
തറച്ചുവോ? റീഗ൯റ്റെ
കുതിരക്കുളമ്പി൯റ്റെ ധൂസരധൂളിയാ-

ലാവൃതമാമുഖ-
മാഴങ്ങളാഴുമെ-
ന്നോ൪മ്മയിലു്നിന്നുമേ മായുന്നു മായുന്നു.
 
മോസ്സു്ക്കോവിലു് മിഷയാം2 നി൯
മന്ദസു്മിതത്തി൯റ്റെ
മാസു്മരമാരിവിലു് മായുംമുമ്പേ,

ദൂരേയൊളിമ്പസ്സിലു്
ഒലിവുമരക്കാടുകളുടെ-
യിരുളിലു് ഇടിവെട്ടു,ന്നവ൪ മറുപടിയെഴുതി3.

ഐസ്സനോവ൪!4 നി൯റ്റെ
പെട്ടിയിലു് നീ കിട-
ന്നൂ൪ദ്ധം വലിക്കുമ്പോളോ൪ത്തുകൊളു്ക:

മാ൯ഹട്ട൯5 ഫ്രാങ്കു്സ്സു്റ്റീ൯റ്റെ
ഭൂതമായു്!6ക്കണു്ടുവോ
പടരും നന്ദാദേവിത൯ദുരന്തം?7

നാളത്തെയടിമകളു്
ടെസ്സു്ട്യൂബിലു് വളരുമ്പോളു്
ഹെറഡോട്ടസ്സു്!8 നീയിന്നു ലജ്ജിക്കുന്നോ?

ശസു്ത്രങ്ങളേന്തും നീ
ടെസ്സു്ട്യൂബു് ശിശുവി൯റ്റെ-
യോകു്സ്സിജ൯സപ്പു്ളേ കുറച്ചീടുമോ?

നോബലു്! നി൯ സ്വപു്നത്തിലു്
സി. ഐ. ഏ. കാണാച്ചര-
ടിഴതുന്നുംകാലം അതിദൂരത്തല്ല.

പെട്രോഡോള൪ സാമ്രാ-
ജ്യത്ത്വത്തിന്നോടത്തിലു്
തുഴയായാലു് നാസ്സ൪! നീ ദു:ഖിക്കുമോ?

മേഷങ്ങളു് പൊരുതുമ്പോളു്9
നിണമൊഴുകും തറനക്കാ൯
യാങ്കികളും പിണിയാളും തീരത്തെത്തും;

യോ൪ദ്ദാനിലു്,ച്ചെങ്കടലിലു്,
നൈലി൯തീരങ്ങളിലും,
തിരനീക്കിക്കുറുനരികളു് പാഞ്ഞിട്ടില്ലേ?

പാലസ്സു്റ്റീ൯! നി൯മുന്നിലു്,
സെയു്ഗോണു്! നി൯വയലുകളിലു്
മാത്രം കുറുനരികളു്ത൯ കാലുളുക്കി.

ഷാറ്റു്-അലു്-അറ!ബൊഴുകിക്കൊളു്-
കിരുകരയും ചുടുകാടുക-
ളായാലും കഥയറിയാതൊഴുകിക്കൊളു്ക.

കണു്ടുവോ എ൯റ്റ൪പ്രൈ10 -
സ്സി൯ഡ്യാസമുദ്രത്തി൯
തിരമാലക്കൈകളിലു് ദെത്താന്തത്രേ!11

വിശ്വസ്സമാധാന-
മിടിമുഴക്കങ്ങളി-
ലഗ്നിബാണങ്ങളിലല്ലവരും;

പുത്തനുഷസ്സുകളു്
തേടും ചുവന്നൊരു
സൂര്യ൯റ്റെ തേരിലേ ദെത്താന്തെത്തൂ.

കുറിപ്പുകളു്:

1. ചരിത്രപ്പ്രസിദ്ധമായ റീഷു്റ്റാഗു് തീവെപ്പു്.

2. ഒളിമ്പിക്കു്സ്സിലു് അതു്ലറ്റുകളുടെ കൂട്ടക്കൊല.

3. അണുബോംബു് നി൪മ്മാണകാലത്തെ അമേരിക്ക൯ പ്രസിഡ൯റ്റു്.

4. നാസ്സിവിരുദ്ധരാഷ്ട്രങ്ങളുടെ സംയുക്ത അണുബോംബു് നി൪മ്മാണപദ്ധതിയുടെ കള്ളപ്പേരാണു് മാ൯ഹാട്ട൯ പദ്ധതി.

5. മേരി ഷെല്ലിയുടെ വിശ്രുത നോവലു്. സ്രഷ്ടാവിനും നിയന്ത്രിക്കാനാവാത്ത സൃഷ്ടി.

6. നന്ദാദേവിക്കൊടുമുടിയിലു്നിന്നും നദീജലത്തിലേക്കു് അണുപ്പ്രസരണമുള്ള ചാരഉപഗ്രഹം എത്തിച്ചേ൪ന്നതു്.

7. ഹെറഡോട്ടസ്സു് -വൈദ്യശാസു്ത്രത്തി൯റ്റെ പിതാവു്.

8. തുടരുന്ന ഇറാ൯-ഇറാക്കു് യുദ്ധം.

9. അണുശക്തികൊണു്ടു് പ്രവ൪ത്തിച്ചിരുന്ന അമേരിക്ക൯ പടക്കപ്പലു്.

10. ദെത്താന്തു്- അന്ത൪ദ്ദേശീയ സംഘ൪ഷങ്ങളു്ക്കു് അയവുവരുത്തലിനെ സൂചിപ്പിക്കുന്ന ഫ്രെഞു്ചു് പദം Detènte.

(ഈ കവിത 'പ്രഭാതമുണരുംമുമ്പേ' എന്ന സമാഹാരത്തിലു്നിന്നും)


Video Link: https://www.youtube.com/watch?v=g7i0nGM4PLM

From the book:
 
 
From Prabhaathamunarum Mumpe
 
If you wish, you can purchase this book here: 
https://www.amazon.com/dp/B07DCFR6YX 
 

Kindle eBook
Published on May 28, 2018
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00

Images for this poem: