Sunday, 2 March 2025

1798. രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാ൯ പിണറായിവിജയ൯സംഘംശ്രമിക്കുന്നതു് 2021ലെ കേരളത്തിലെ അവരുടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുജയം കൃത്രിമമല്ലെന്നുവിശദീകരിക്കാനാണു്

1798

രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാ൯ പിണറായിവിജയ൯സംഘംശ്രമിക്കുന്നതു് 2021ലെ കേരളത്തിലെ അവരുടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുജയം കൃത്രിമമല്ലെന്നുവിശദീകരിക്കാനാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി നേരത്തേപ്പോലെ കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി വരുന്നപാ൪ട്ടിക്കോണു്ഗ്രസ്സിലതിനുള്ളയനുവാദംനേടി കോണു്ഗ്രസ്സിനെക്കളഞ്ഞു് ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാനാണു് കേരളത്തിലെ പിണറായിവിജയ൯റ്റെയും കൂടെയുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയിലെ മുഴുവ൯സംസ്ഥാനനേതാക്കളുടെയും ശ്രമം. എനിയു്ക്കുബീജേപ്പീയിലു്ച്ചേരണേ... അതിലെന്നെയാരുംതടയല്ലേ... എന്നുനിലവിളിക്കുകയാണു് ഇതി൯റ്റെമുഴുവ൯നായകമായ കേരളനേതാവു് പിണറായിവിജയ൯! ഇതിലു് ഈപ്പാ൪ട്ടിയുടെ കേരളാഘടകത്തിനുമാത്രമല്ല മറ്റുസംസ്ഥാനക്കമ്മിറ്റികളു്ക്കോ സെ൯ട്രലു്ക്കമ്മിറ്റിയു്ക്കോ എന്തെങ്കിലുമെതി൪പ്പുള്ളതായിക്കാണുന്നില്ല, കാരണം കേരളക്കമ്മിറ്റിയും പാ൪ട്ടിയിലെബീജേപ്പീവിഭാഗനേതാവായ പ്രകാശ്ശു്ക്കാരാട്ടുംനി൪ദ്ദേശിച്ചയീനയംമാറ്റം അവരെല്ലാം പാ൪ട്ടിരേഖയിലൂടെ അംഗീകരിച്ചുകഴിഞ്ഞു. ഇനിപ്പേരിനുവേണു്ടിയതു് ഉട൯വരാ൯പോകുന്ന പാ൪ട്ടിക്കോണു്ഗ്രസ്സിലു്വെയു്ക്കുന്നുവെന്നുമാത്രം! ബീജേപ്പീയെയൊരപകടമായി കോണു്ഗ്രസ്സംഗീകരിച്ചിരിക്കുന്നതാണപകടമെന്നതാണു് ഈനയംമാറ്റത്തി൯റ്റെകാതലു്. അതോടൊപ്പം തങ്ങളു് ബീജേപ്പീയെയൊരപകടമായി അംഗീകരിക്കുന്നില്ലെന്നപ്രഖ്യാപനവും! രാജ്യത്തെ വലതുപക്ഷശക്തികളു്ക്കു് അങ്ങേയറ്റമൂ൪ജ്ജംപകരുന്നതു് ലക്ഷൃമിട്ടുകൊണു്ടുള്ളതാണീപ്പ്രഖ്യാപനം. ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയവശിഷ്ടമുഖ്യമന്ത്രിയും അഴിമതിക്കേസ്സുകളിലു്പ്പ്രതിയുമായ പിണറായിവിജയനോടുള്ള അന്ത്യശാസനമനുസരിച്ചായിരിക്കണമിതു്.

ഇതിലു്നിന്നും ഒരുകാര്യംമനസ്സിലാവുന്നുണു്ടു്- രാജ്യത്തെത്തെരഞ്ഞെടുപ്പുകളിലു് വോട്ടിംഗു്യന്ത്രങ്ങളിലു് നടക്കുന്നുണു്ടെന്നും ബീജേപ്പീ ചെയു്തുകൊണു്ടിരിക്കുന്നെന്നും കോണു്ഗ്രസ്സാരോപിച്ചതും പലയിടത്തുംതെളിഞ്ഞുകൊണു്ടിരിക്കുന്നതുമായ കൃത്രിമം കേന്ദ്രബീജേപ്പീയുമായുള്ള കീഴു്പ്പെടലു്ദ്ധാരണയുടെയടിസ്ഥാനത്തിലു് ഉപയോഗപ്പെടുത്തിയാണു് ജനങ്ങളു്മുഴുവനെതിരായിട്ടും 2021ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പുജയിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കിയതെന്നും അതേരീതിയിലാണു് 2026ലും ഗവണു്മെ൯റ്റുണു്ടാക്കുമെന്നു് അവ൪പരസ്യമായിപ്പ്രഖ്യാപിക്കുന്നതെന്നും! അവരുമായൊരുകൂട്ടുകെട്ടുണു്ടാക്കാനുള്ള തങ്ങളുടെയിപ്പോഴതെയാവശ്യമനുസരിച്ചു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുതോന്നിപ്പിക്കാ൯ വേറേയൊരുപാടുവഴികളു്കിടന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പെന്നയായൊന്നിലു്ത്തന്നെയാണു് മുറുകെപ്പിടിച്ചതെന്നതുശ്രദ്ധേയമാണു്, തെളിവാണു്. തെരഞ്ഞെടുപ്പി൯റ്റെകാര്യത്തിലെങ്കിലും ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തിയെടുക്കാ൯ ശ്രമമാരംഭിച്ചിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി.

2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും ജനങ്ങളു്മുഴുക്കെയെതിരായി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഇരുപതിലു്പ്പത്തൊമ്പതുസീറ്റിലും തോലു്പ്പിച്ചപ്പോളു് അതിന്നിടയിലു് 2021ലു്നടന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു്മാത്രം ഈജനങ്ങളു് പടലകൊണു്ടുതിരിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അവിശ്വസനീയമായ മൃഗീയഭൂരിപക്ഷംനലു്കിജയിപ്പിച്ചു് ഗവണു്മെ൯റ്റുണു്ടാക്കിപ്പിച്ചുവെന്നതു് എങ്ങനെവിശദീകരിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ആത്തെരഞ്ഞെടുപ്പുതികച്ചും ജനാധിപത്യപരമായിരുന്നു, ഫാസ്സിസ്സു്റ്റുപരമായിരുന്നില്ല എന്നുസ്ഥാപിക്കാനുള്ളവ്യഗ്രത 2026ലു്വരുന്ന അടുത്ത അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടായതു് സ്വാഭാവികം!

പശ്ചിമബംഗാളിലും ഇവരെപോലെയുള്ള ശിഥിലകമ്മ്യൂണിസ്സു്റ്റുകളെല്ലാം തുട൪ച്ചയായി ബീജേപ്പീയിലു്ച്ചേ൪ന്നുകൊണു്ടിരിക്കുകയാണു്. കേരളത്തിലും ഈവഴിപിന്തുടരാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതീരുമാനം. അവിടെ ജനങ്ങളു്മുഴുക്കെയെതിരായി പാ൪ട്ടിയുംതക൪ന്നു് ഭരണവുംപോയതുകൊണു്ടതുചെയ്യുന്നുവെങ്കിലു് ഇവിടെ കേരളത്തിലും ജനങ്ങളു്മുഴുക്കെയെതിരായി സംഘടനാപരമായും രാഷ്ട്രീയപരമായും പാ൪ട്ടിയുംതക൪ന്നെങ്കിലും അവിടെപ്പോലെ ഭരണംപോയിട്ടില്ലാത്തതുകൊണു്ടു് ഇലക്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളിലൂടെയുള്ള പോളിംഗിനുമുമ്പുതന്നെയുള്ള ബീജേപ്പീയുടെ തെരഞ്ഞെടുപ്പട്ടിമറിപ്പ്രക്രിയയുപയോഗപ്പെടുത്തി ഒരുപ്രാവശ്യത്തേയു്ക്കുകൂടി ഭരണംനിലനി൪ത്താനാണെന്നേയുള്ളൂ! അവിടെ പാ൪ട്ടിയൈഡ൯റ്റിറ്റിയുപേക്ഷിച്ചുകൊണു്ടു് ഒറ്റയു്ക്കൊറ്റയു്ക്കും കമ്മിറ്റികളായും നേരിട്ടാണുബീജേപ്പീയിലു്ച്ചേ൪ന്നതെങ്കിലു് ഇവിടെ പാ൪ട്ടിയെനിലനി൪ത്തിക്കൊണു്ടുതന്നെ ഒരുഭരണപ്പങ്കാളിയായി ബീജേപ്പീയുടെമുന്നണിയിലാണുചേരുന്നതെന്ന വ്യത്യാസവുമുണു്ടു്.

തങ്ങളുടെ രാഷ്ട്രീയനിലനിലു്പിനുള്ളസംരക്ഷകരായി, ഒരുപേട്രണായി, കോണു്ഗ്രസ്സുവേണോ ബീജേപ്പീവേണോയെന്നുള്ള ആശങ്ക 2016ലു് കേന്ദ്രത്തിലു് ബീജേപീവീണു്ടുമധികാരത്തിലു്വന്നു് 2017മുതലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നിലനിലു്ക്കുന്നുണു്ടു്, അതു് പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറി സീതാറാംയെച്ചൂരിയും മറ്റുകേന്ദ്രക്കമ്മിറ്റിയംഗങ്ങളും ഒരുവശത്തും കേരളത്തിലു് സ്വന്തമഴിമതികളു്കാരണം ജയിലു്ശ്ശിക്ഷയിലു്നിന്നുരക്ഷപ്പെടാനായി കേന്ദ്രബീജേപ്പീയുടെപിടിയിലു്ച്ചെന്നുപെട്ട പിണറായിവിജയനും അയാളുടെകൂടെയുള്ളപാ൪ട്ടിയുടെകേരളഘടകവും കേരളഘടകത്തി൯റ്റെമാത്രംപി൯ബലത്തോടെ പാ൪ട്ടിയിലു്നിലനിലു്ക്കുന്ന പ്രകാശ്ശു്ക്കാരാട്ടും മറുവശത്തുമായൊരു ആശയസംഘട്ടനമായി പാ൪ട്ടിയിലു്ത്തുടരുകയായിരുന്നു. 2024ലു് സീതാറാംയെച്ചൂരിയുടെമരണത്തോടെയതു് തീരുമാനമായി, കോണു്ഗ്രസ്സുമായുള്ളസകലബന്ധവുമുപേക്ഷിച്ചു് ബീജേപ്പീയിലോട്ടുചേരാ൯ പാ൪ട്ടിയിലംഗീകാരമായി.

ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലൂടെയുള്ള ബീജേപ്പീയുടെകൃത്രിമങ്ങളും തെരഞ്ഞെടുപ്പട്ടിമറികളും പ്രതിപക്ഷസഖ്യകക്ഷികളോടൊപ്പംചേ൪ന്നു് കോണു്ഗ്രസ്സു് ദേശീയതലത്തിലു്ത്തന്നെ ഒരുവിഷയമാക്കിമാറ്റുന്നുവെന്നതാണു്, അതുമാത്രമാണു്, സീതാറാംയെച്ചൂരിവഴി അതുവരെയുണു്ടായിരുന്ന അവരോടുള്ളയൈക്യത്തി൯റ്റെകാര്യത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിഷമിപ്പിച്ചതു്. അതു് കേരളത്തിലു്മാത്രമായിഭരണംനിലനിലു്ക്കുന്ന അവരുടെസ്ഥിതി കേരളത്തിലു് രണു്ടുപാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകളിലു് തുട൪ച്ചയായിത്തോറ്റിട്ടു് അതിന്നിടയിലുള്ള രണു്ടസ്സംബ്ലിത്തെരഞ്ഞെടുപ്പുകളിലു് ജനങ്ങളുടെവോട്ടുനേടി എങ്ങനെജയിക്കുമെന്നചോദ്യത്തിനു് മറുപടിപറയാ൯കഴിയാത്തരീതിയിലൊരു വൈതരണിയിലാക്കിമാറ്റിയിട്ടുണു്ടു്. അതുകൊണു്ടു് ബീജേപ്പീയുടെതെരഞ്ഞെടുപ്പട്ടിമറികളെന്ന ആ ഒറ്റവിഷയമുയ൪ത്തുന്നതി൯റ്റെപേരിലു്ത്തന്നെ കോണു്ഗ്രസ്സുമായുള്ള അഖിലേന്ത്യാതലത്തിലുള്ള സകലബന്ധങ്ങളുമുപേക്ഷിച്ചു് അവരോടുവിടപറയാനും തുടക്കത്തിലു് നയപരമായെങ്കിലും പരസ്യമായി ബീജേപ്പീച്ചേരിയിലു്ച്ചേരാനുമവ൪ തീരുമാനിച്ചു, രാജ്യത്തൊരുതെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീയൊരുഫാസ്സിസ്സു്റ്റുപാ൪ട്ടിയല്ലെന്നു് പ്രചരണംനടത്താനുംതീരുമാനിച്ചു.

ഇതിന്നിടയിലൊരുമധ്യമാ൪ഗ്ഗമവ൪ക്കുണു്ടെന്നുള്ള അവരുടെപ്രചാരണമൊരു അപഹാസ്യതമാത്രമായിമാറി. അതിനുള്ളൊരുശ്രമം കേരളാമുഖ്യമന്ത്രിയെന്നനിലയിലു് പിണറായിവിജയനിറങ്ങി അന്നത്തെത്തെലുങ്കാനാമുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെയും ഡലു്ഹീമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെയുംവിളിച്ചുകൂട്ടി ഒരുയോഗംനടത്തിയതു് പരാജയപ്പെട്ടു, ആമൂന്നുമുഖ്യമന്ത്രിമാരെയുമൊരുമിച്ചു് ഒരേസംഘവുമായിച്ചേ൪ന്നുനടത്തിയയൊരു മദ്യയഴിമതിയിടപാടിലു്പ്പിടിച്ചു് മറ്റേരണു്ടുമുഖ്യമന്ത്രിമാരെയുംജയിലിലടച്ചു് കേരളാമുഖ്യമന്ത്രിയു്ക്കു് ബീജേപ്പീയൊരുസന്ദേശംനലു്കി. അതുകൊണു്ടു് സകലമധ്യമാ൪ഗ്ഗവുമുപേക്ഷിച്ചു് ബീജേപ്പീമാ൪ഗ്ഗംതന്നെസ്വീകരിക്കാ൯ പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകേരളഘടകവും പ്രകാശ്ശു്ക്കാരാട്ടും നി൪ബ്ബന്ധിതരായി. അവരുടെകൂടുതലഴിമതിക്കേസ്സുകളു് പുറത്തുവന്നതനുസരിച്ചു് ഇപ്പോളതു് സംസ്ഥാനംവിട്ടു് പാ൪ട്ടിയുടെ അഖിലേന്ത്യാനയമായിക്കൂടിപ്പട൪ത്താനവ൪ നി൪ബ്ബന്ധിതരുമായി. ആശയപരമായയൈക്യംകൊണു്ടല്ല അഴിമതികാരണമുള്ളവിധേയത്വംകൊണു്ടുള്ള ആവിഷമവൃത്തം അവരെസ്സംബന്ധിച്ചിടത്തോളം അതകടുത്തതും ഗുരുതരവുമായിരുന്നെന്നുവ്യക്തം!

Written on 01 March 2025 and first published on 02 March 2025

 

 

 

 

Saturday, 1 March 2025

1797. ആശാവ൪ക്ക൪മാരുടെസമരത്തെ യഥാ൪ത്ഥത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സിയ്യൈട്ടീയൂവും ഭയപ്പെടുന്നതെന്തു്? ആളുകളൊഴിഞ്ഞുപോയി സ്വന്തം മറ്റുതൊഴിലു്സ്സംഘടനകളുടെതക൪ച്ചയും കേന്ദ്രബീജേപ്പീയുമായുള്ള വിലപേശ്ശലു്ശ്ശേഷിനഷ്ടപ്പെട്ടു് ഡലു്ഹിയിലെപ്പോലെ അഴിമതിക്കേസ്സുകളിലു് നേതാക്കളുടെയറസ്സു്റ്റുമോ?

1797

ആശാവ൪ക്ക൪മാരുടെസമരത്തെ യഥാ൪ത്ഥത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സിയ്യൈട്ടീയൂവും ഭയപ്പെടുന്നതെന്തു്? ആളുകളൊഴിഞ്ഞുപോയി സ്വന്തം മറ്റുതൊഴിലു്സ്സംഘടനകളുടെതക൪ച്ചയും കേന്ദ്രബീജേപ്പീയുമായുള്ള വിലപേശ്ശലു്ശ്ശേഷിനഷ്ടപ്പെട്ടു് ഡലു്ഹിയിലെപ്പോലെ അഴിമതിക്കേസ്സുകളിലു് നേതാക്കളുടെയറസ്സു്റ്റുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Steven Su. Graphics: Adobe SP.


ഒരുയാഥാ൪ത്ഥവിഷയംവന്നു് കേരളത്തിലെ ആശാവ൪ക്ക൪മാരുടെസമരംവന്നപ്പോളു് അതുവരെ അങ്ങനെയൊരുവിഷയമില്ലെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കിനി൪ത്തിയിരുന്ന ആശാവ൪ക്ക൪മാരുടെ അവരുടെസംഘടനയിലു്നിന്നുതന്നെയുള്ള അംഗങ്ങളു്പിരിഞ്ഞുപോയി. സമരവിഷയങ്ങളുള്ള, സമരങ്ങളാവശ്യമുള്ള, മറ്റുമേഖലകളിലെയും ഇതുപോലെ അവരടക്കിനി൪ത്തിയിരിക്കുന്ന അവരുടെമറ്റുസംഘടനകളിലെയംഗങ്ങളും ഇതുപോലെസമരവഴിയിലേയു്ക്കുപിരിഞ്ഞുപോയാലു്? അതോടെ കേരളത്തിലു് അഴിമതിഭരണംതുടരുന്നതിനുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവഴിയുമടയും, കേന്ദ്രത്തിലെ ബീജേപ്പീയോടുണു്ടാക്കിവെച്ചിരിക്കുന്ന ജ൯മിയടിമബന്ധമുടയുകയുംചെയ്യും, ഇതുവരെയുള്ളസകലയഴിമതി- കള്ളക്കടത്തുകേസ്സിലും ആപ്പാ൪ട്ടിയുടെനേതാക്ക൯മാരെയും മക്കളെയും കേന്ദ്രയേജ൯സ്സികളു്പിടിച്ചു് അകത്താക്കുകയുംചെയ്യും. ഒരുചെറിയതുടക്കം വലിയപതനങ്ങളു്ക്കുകാരണമാകുന്നതുപോലെ ആശാവ൪ക്ക൪മാരുടെസമരംകാരണം അവരുടെവിവിധതൊഴിലാളിസംഘടനകളിലു്നിന്നു് സിയ്യൈട്ടീയൂവിലു്നിന്നുള്ളയംഗങ്ങളുടെ പുറത്തേയു്ക്കുള്ളയൊഴുക്കു് അങ്ങനെഭാവിയിലാപ്പാ൪ട്ടിനേതാക്കളുടെ കൂട്ടായയറസ്സു്റ്റിലും ജയിലു്വാസ്സത്തിലുംചെന്നവസാനിക്കും. അതാണവരുടെ മെയി൯ഭയം. മൊത്തംതൊഴിലാളികളുടെയെണ്ണം അവരുടെതൊഴിലു്സ്സംഘടനകളിലു്ക്കുറയുമ്പോളു് മുതലാളികളിലും കോ൪പ്പറേറ്റുസ്ഥാപനങ്ങളിലുംനിന്നു് നേതാക്കളു്ക്കുകിട്ടുന്ന പ്രതിമാസപണത്തിനും കുറവുവരും, ഇപ്പോളു് കരീമിനെ കിടക്കമുറിയിലു്പ്പിടിച്ചിരുത്തി കെട്ടിപ്പിടിച്ചുചായകുടിപ്പിക്കുന്നവ൪ പുറത്തുവരാന്തയിലോതിണ്ണയിലോ ചെന്നിരിക്കാ൯പറയും- പണു്ടു് തിരുവനന്തപുരംജില്ലയിലെ സിയ്യൈട്ടീയൂ തോട്ടംതൊഴിലാളിയൂണിയ൯നേതാക്കളോടു് രാഷ്ട്രപതി വെങ്കട്ടരാമനെക്കാണാ൯പോയിട്ടുവരുന്ന പൊ൯മുടിത്തേയിലത്തോട്ടമുടമ ശ൪മ്മാസ്സ്വാമിപറഞ്ഞിരുന്നതുപോലെ!

അവരുടെസംഘടനയിലെയും അവരുടെപാ൪ട്ടിയിലെയും നേതാക്കളുടെയഴിമതികാരണം നാട്ടുകാരുടെയിടയിലു്പ്പല്ലുപോയ സിയ്യൈട്ടീയൂവിനെയാണു് ആശാവ൪ക്ക൪മാരുടെസമരംപൊളിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇറക്കിവിട്ടിട്ടുള്ളതു്. ബാക്കിയുള്ളപല്ലുംകൂടി പോകുമെന്നുള്ളതല്ലാതെ സിയ്യൈട്ടീയൂവിനു് ഇതുകൊണു്ടുപ്രയോജനമൊന്നുമില്ല. അവരുടെയെണ്ണംപറഞ്ഞു് മുതലാളിത്തശക്തികളിലു്നിന്നും കോ൪പ്പറേറ്റുകമ്പനികളിലു്നിന്നും സിയ്യൈട്ടീയൂവി൯റ്റെയും പാ൪ട്ടിയുടെയും നേതാക്കളു്ക്കു് പണംവാങ്ങിക്കുവാ൯ ഏതായാലുമവരുപകാരപ്പെടുന്നുണു്ടു്. സംഘടനയിലു്നിന്നാളുകളു്പോയി എണ്ണംകുറയുന്നതിനനുസരിച്ചു് ആപ്പണവുംകുറയും. ഈസ്സമരംകാരണം ആശാവ൪ക്ക൪മാരെച്ചേ൪ത്തുള്ള അവരുടെസംഘടനയിലതുസംഭവിച്ചു. ഇതുവരെയവരടിച്ചമ൪ത്തിവെച്ചിരുന്ന ഇതുപോലുള്ള മറ്റുസമരവിഷയങ്ങളും മറ്റുസമരക്കാരുമുയ൪ന്നുവരുമ്പോളു് അവരുടെ മറ്റുസംഘടനകളിലുമതുസംഭവിക്കും. അതി൯റ്റെഭയമാണാനേതാക്ക൯മാ൪ക്കു്.

ജനങ്ങളു്കാണുന്നുണു്ടു് ജനങ്ങളു്കാണുന്നുണു്ടെന്നു് ആശാവ൪ക്ക൪മാരുടെസമരത്തെക്കുറിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേവ൯റ്റെയുംകാലുനക്കി ഭാവിയിലു് എമ്മെല്ലേയോ എംപീയോയാകാ൯നടക്കുന്ന സീയ്യൈട്ടീയൂവിലെയും അവരുടെയാശാവ൪ക്ക൪സ്സംഘടനയിലെയും ആണുംപെണ്ണുമായകുറേപ്പേ൪ അടുത്തകാലത്തായി പറഞ്ഞുകൊണു്ടുനടക്കുന്നുണു്ടു്. സകലസ്ഥലത്തുനിന്നും വാ൪ത്തകളു്വന്നുമറിയുന്ന ഈ വാ൪ത്താവിസ്സു്ഫോടനയുഗത്തിലു് ആശാവ൪ക്ക൪മാരുടെസമരത്തെക്കുറിച്ചു് ജനങ്ങളെന്തൊക്കെയാണു് കണു്ടുകൊണു്ടിരിക്കുന്നതെന്നതു് അഴിമതിനേതാക്കളുടെയും പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും ആനുകൂല്യംവിതരണക്കാരുടെയും കാലുനക്കുന്നതിനിടയിലു് അവ൪കാണുന്നില്ലെന്നതാണുവസു്തുത. ജനങ്ങളു് അവരുടെനേതാക്കളുംമക്കളുംകൂടിനടത്തിയ അഴിമതികളുടെയുംകൈക്കൂലികളുടെയും വിശദശാംശങ്ങളുംവിവരണങ്ങളുമാണു് കണു്ടുകൊണു്ടിരിക്കുന്നതു്.

പിണറായിവിജയനെന്ന ഒറ്റവ്യക്തിയുടെയും അയാളു്പ്രത്യേകംതെരഞ്ഞെടുത്തുണു്ടാക്കിയ മന്ത്രിസഭയുടെയും അഴിമതിഭരണവും മുതലാളിത്തക്കാലുനക്കലും വലതുപക്ഷബീജേപ്പീഹിന്ദുവ൪ഗ്ഗീയതയിലേയു്ക്കുള്ള വഴിമാറ്റവുംകാരണം ജനങ്ങളും തൊഴിലാളികളും പ്രവ൪ത്തകരുംകൈവിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരുടെസമ്മേളനങ്ങളിലും പ്രകടനങ്ങളിലും യോഗങ്ങളിലും ആളുനിറയു്ക്കാ൯ ഇപ്പോളു്ച്ചെയ്യുന്നപോലെ ആശാവ൪ക്ക൪മാരുടെസമരംപൊളിക്കാ൯ 2025 ഫെബ്രുവരി 28നു് കരിങ്കാലികളായയവ൪നടത്തിയ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുമ്പിലെ അവരുടെയവശിഷ്ടയാശാവ൪ക്ക൪സ്സംഘടനയുടെ മാ൪ച്ചിലും ഭരണാധികാരമുള്ളയിവ൪ തൊഴിലുനഷ്ടപ്പെടുത്തുമെന്നുഭയക്കുന്ന തൊഴിലുറപ്പുതൊഴിലാളികളെയും ഹരിതക൪മ്മസേനാംഗങ്ങളെയും അംഗ൯വാടിട്ടീച്ച൪മാരെയും ഹെലു്പ്പ൪മാരെയുമാണു് ഉപയോഗിച്ചതു്. പക്ഷേ അതൊരു കരിങ്കാളിപ്പ്രകടനമായിരുന്നതിനാലു് മാധ്യമങ്ങളും യാഥാ൪ത്ഥസമരംചെയ്യുന്ന തൊഴിലാളികളുമടക്കം പലരുംകാത്തിരുന്നു് അവ൪ ആശാവ൪ക്ക൪മാരല്ല മറ്റേമൂന്നുമാണെന്നു് ഓരോരുത്തരെയും പ്രത്യേകംപ്രത്യേകം ഐഡ൯റ്റിഫൈചെയു്തു. സാന്ദ൪ഭികമായിപ്പറയട്ടെ, തൊഴിലാളികളുടെ സമരംപൊളിക്കാനിറങ്ങുന്നവരെ കരിങ്കാലികളെന്നു് കേരളത്തിലു് ഏറ്റവുംകൂടുതലു്പ്രാവശ്യംവിളിച്ചിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്!

തങ്ങളു് 1999ലു് ജോലിയു്ക്കുകയറിയവരടക്കമുള്ള അംഗ൯വാടി ജീവനക്കാരാണെന്നു് ആപ്പ്രകടനത്തിനുവന്നവ൪തന്നെ പരസ്യമായി ടെലിവിഷ൯മാധ്യമങ്ങളോടുപറഞ്ഞു. തങ്ങളു് ആശാവ൪ക്ക൪മാരല്ല മറ്റതാണെന്നുതന്നെ അവരിലു്ത്തൊണ്ണൂറുശതമാനംപേരും എടുത്തെടുത്തുപറഞ്ഞു. അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടും സിയ്യൈട്ടീയൂവിനോടും പിണറായിവിജയനോടും എളമരംകരീമിനോടുമൊക്കെ അവ൪ക്കുള്ളപക അവ൪ കിട്ടിയയവസരം പ്രയോജനപ്പെടുത്തി മാധ്യമങ്ങളുടെമുന്നിലു്ത്തന്നെ പരസ്യമായിപ്പ്രദ൪ശ്ശിപ്പിച്ചുവെന്ന൪ത്ഥം! പേരിനുവേണു്ടി അതിലുണു്ടായിരുന്നകുറേ ആശാവ൪ക്ക൪മാ൪ ഈപ്പീറകളു്ക്കുവേണു്ടി കരിങ്കാലികളാവാ൯നിലു്ക്കാതെ തങ്ങളു്ക്കുകൂടിവേണു്ടി യാഥാ൪ത്ഥസമരംനടത്തുന്ന ആശാവ൪ക്ക൪മാരുടെ ആ മറുവശത്തേയു്ക്കു് ഇവ൯മാരെയൊന്നുംവകവെയു്ക്കാതെ ഓടിക്കയറിയാലെന്തെന്നു് അലോചിച്ചവരാണു്! ഇവരെല്ലാംകൂടി സംയുക്തമായിട്ടാണു് ഇപ്പോളു്ക്കഴിഞ്ഞ 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് ഈ പിണറായിവിജയ൯റ്റെയും എളമരംകരീമി൯റ്റെയും (എളമരംകരീമിനെയുമടക്കം!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെ കൂട്ടമായിവോട്ടുചെയു്തു് അതിദയനീയമായി കേരളംമുഴുക്കെത്തോലു്പ്പിച്ചുകിടത്തിയതെന്നു് ഓ൪മ്മയില്ലേ?

ജീവിതത്തിലു് സ്വപു്നംകൂടിക്കണു്ടിട്ടില്ലാത്ത കോ൪പ്പറേറ്റുമെത്തകളിലു് അവരെയുംകെട്ടിപ്പിച്ചു് ഒരുനാളു് റോക്കു്ഫെല്ലറാവുന്നതിനെക്കുറിച്ചു് ഭ്രമാത്മകസ്വപു്നങ്ങളു്കണു്ടുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ക്കു് ഇതിനെക്കുറിച്ചൊന്നും, ഈസ്സംഭവിക്കുന്നതിനെക്കുറിച്ചൊന്നും, ഒരുപിടിയുംകിട്ടുന്നില്ല!

Written on 28 February 2025 and first published on: 01 March 2025






 

 

Friday, 28 February 2025

1796. ഓണു്ലൈ൯ചതിപ്പരസ്യങ്ങളുടെ ചെറ്റത്തരത്തിലും മൃഗീയതയിലുമഭിരമിക്കുന്ന കേരളകൗമുദിയും മാതൃഭൂമിയും മറുനാട൯മലയാളിയും മറ്റുമാധ്യമങ്ങളും! സംശയമുണു്ടെങ്കിലു്പ്പരിശോധിച്ചുനോക്കൂ! മറ്റുള്ളവരെപ്പോലെ ഇവ൪ക്കെതിരേകേസ്സെടുക്കാത്തതെന്താണു്?

1796

ഓണു്ലൈ൯ചതിപ്പരസ്യങ്ങളുടെ ചെറ്റത്തരത്തിലും മൃഗീയതയിലുമഭിരമിക്കുന്ന കേരളകൗമുദിയും മാതൃഭൂമിയും മറുനാട൯മലയാളിയും മറ്റുമാധ്യമങ്ങളും! സംശയമുണു്ടെങ്കിലു്പ്പരിശോധിച്ചുനോക്കൂ! മറ്റുള്ളവരെപ്പോലെ ഇവ൪ക്കെതിരേകേസ്സെടുക്കാത്തതെന്താണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ഓണു്ലൈ൯ചതിപ്പരസ്യങ്ങളുടെ ചെറ്റത്തരത്തിലും മൃഗീയതയിലുമഭിരമിക്കുന്ന കേരളകൗമുദിയും മാതൃഭൂമിയും മറുനാട൯മലയാളിയും മറ്റുമാധ്യമങ്ങളും! മലയാളമനോരമയും മോശമല്ല. സംശയമുണു്ടെങ്കിലു്പ്പരിശോധിച്ചുനോക്കൂ! മറ്റുള്ളവരെപ്പോലെ ഇവ൪ക്കെതിരേകേസ്സെടുക്കാത്തതെന്താണു്?

ഈപ്പരസ്യങ്ങളെല്ലാംനയിക്കുന്നതു് ജൂഗുപു്സ്സാവഹവും കിരാതവുമായ സാമ്പത്തികച്ചതിക്കുഴികളിലേക്കാണു്. ഏതുരീതിയിലാണെങ്കിലുംനിങ്ങളു്ക്കു് പണംപോകുമെന്നുറപ്പാണു്. അതിനുപുറകേപോകുന്നവ൪ക്കെന്താണു് സംഭവിക്കുന്നതെന്നു് എന്തുകൊണു്ടാണുപോലീസ്സന്വേഷിക്കാത്തതു്? അവരുടെ വെബ്ബു്പ്പേജുകളിലു്വരുന്നയെന്നല്ല നിറഞ്ഞുനിലു്ക്കുന്നയീപ്പരസ്യങ്ങളു് ക്ലോസ്സുചെയ്യാ൯ നിങ്ങളു്ശ്രമിച്ചിട്ടുണു്ടോ? അവ ക്ലോസ്സാവുകയില്ല. അവക്ലോസ്സുചെയ്യാ൯ എവിടെയെങ്കിലുമൊരു ഇ൯റ്റുമാ൪ക്കുനിങ്ങളു് കണു്ടുപിടിച്ചുകൊണു്ടുവരുമ്പോളു് അടുത്തപരസ്യത്തിലു് അവിടെയായിരിക്കില്ലയി൯റ്റുമാ൪ക്കു്- ചതിയ൯മാ൪ സ്ഥാനംമാറ്റിയിരിക്കും! അല്ലെങ്കിലവിടെ വേറേ ക്ലോസ്സിംഗു്മെത്തേഡായിരിക്കും കൊടുത്തിട്ടുണു്ടാവുക!!

ഇവ൪ പ്രസിദ്ധീകരണസ്ഥാപനങ്ങളായതുകൊണു്ടു് ഇതെല്ലാം മാധ്യമനിയമം, രാജ്യത്തെ സാമ്പത്തികനിയമം, സൈബ൪ നിയമം, പരസ്യങ്ങളിലെ മര്യാദാപാലനനിയമം എന്നിവയെയെല്ലാം വെല്ലുവിളിക്കുന്നതാണു്. ഇവയെക്കുറിച്ചുള്ളയന്വേഷണം രാജ്യത്തു് അത്യാവശ്യമാണു്. യൂടൃൂബിലും ഇ൯സ്സു്റ്റാഗ്രാമിലുമുള്ള ഇതുപോലെയുള്ള ചീട്ടുകളിയും ഗെയിമിംഗുമടക്കമുള്ള മറ്റുപരസ്യങ്ങളുടെയുറവിടങ്ങളു് പൂട്ടിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയതു് വിളിച്ചുകൂവുകയുംചെയ്യുന്ന കേരളാപ്പോലീസ്സിനുംമറ്റും ഇതിലൊരുത്തരവാദിത്വമില്ലേ?

പണു്ടിവരുടെവരുമാനം ആളുകളെമുഴുവ൯പറ്റിച്ച ആടു് മാഞു്ചിയം തേക്കു് കോഴി പ്ലാ൯റ്റേഷനുകളുടെ യൂണിറ്റു്ഷെയറുകളുടെ വ൯പരസ്യങ്ങളായിരുന്നു. അതിലു് ഏക്കറുകണക്കിനുതേക്കുണു്ടെന്നുപറഞ്ഞവ൯റ്റെ തേക്കുതോട്ടമെന്നുപറയുന്നതു് തലസ്ഥാനജില്ലയിലെയൊരു മലയോരമേഖലയിലു് സ൪ക്കാ൪ത്തേക്കുതോട്ടത്തി൯റ്റെചേ൪ത്തു് റോഡരികിലൊരുബോ൪ഡും വനത്തിനുള്ളിലു് ആദിവാസികളിലു്നിന്നുകരസ്ഥമാക്കിയ അരയേക്കറിലു്നട്ട ഏതാനുംതേക്കുംതൈകളുമായിരുന്നു. ഇരുപതുവ൪ഷത്തെയതി൯റ്റെവള൪ച്ചപ്രതീക്ഷിച്ചു് അതിനുള്ളപണംകൊടുത്താണു് ടൈംഷെയറെടുക്കുന്നവ൪ കാത്തിരിക്കേണു്ടിയിരുന്നതു്! അന്വേഷിച്ചുവരുന്നവരെ മന:പൂ൪വ്വം സ്വന്തമായിബോ൪ഡുവെച്ചിട്ടില്ലാതിരുന്ന വ൯ സ൪ക്കാ൪ത്തേക്കുതോട്ടമാണു് കാണിച്ചുകൊടുത്തിരുന്നതു്!! ഇതെല്ലാംപുറത്തുവരുത്തി ചിലരതുമുഴുവ൯പൂട്ടിച്ചപ്പോളു് ആടും മാഞു്ചിയവും തേക്കും കോഴിയും പരസ്യങ്ങളു്മുഴുവ൯നിന്നു, പത്രങ്ങളു്കരഞ്ഞു.

ആപ്പരസ്യങ്ങളു്നിന്നപ്പോളിവ൪ വ൯കിടസ്ഥാപനങ്ങളുടെ കമ്പ്യൂട്ട൪വിദ്യാഭ്യാസപ്പരസ്യങ്ങളിലേയു്ക്കുതിരിഞ്ഞു. എല്ലാംപ്രതിദിനം ഫുളു്പ്പേജുപരസ്യങ്ങളായിരുന്നു ഓരോരുത്തരുടേയും. ഒടുവിലതുമാത്രമായി, വാ൪ത്തശൂന്യമായി. അന്നു് നല്ലകൊയു്ത്തീമാധ്യമങ്ങളു്നടത്തി. അവ൪ക്കുവ൯ഫീസ്സുവാങ്ങി വിദ്യാ൪ത്ഥികളെപ്പരസ്യങ്ങളിലൂടെ ആക൪ഷിച്ചുപിടിക്കാനുള്ള യോഗ്യതയുംകഴിവുമില്ലെന്നുചിലരൊരു പരസ്യവെല്ലുവിളിയിലൂടെപൊളിച്ചപ്പോളു് തിരുവനന്തപുരത്തടക്കം കേരളത്തിലും ഗളു്ഫിലുമടക്കം അത്തരം പ്രമുഖസ്ഥാപനങ്ങളെല്ലാംപൂട്ടിപ്പോയി ഈപ്പത്രങ്ങളുടെവരുമാനംനിലച്ചു. അപ്പോളവ൪ വാജീകരണയൗഷധത്തിലേയു്ക്കും കുട്ടിച്ചാത്ത൯സേവയിലേയു്ക്കും മാന്ത്രികയേലസ്സിലേയു്ക്കുംതിരിഞ്ഞു, പിടിച്ചുനിന്നു. അതുനിയമവഴിയിലു് വെല്ലുവിളിനേരിട്ടപ്പോളിവ൪ ആരുമറിയില്ലെന്നുകരുതി അച്ചടിമാധ്യമത്തിലു്നിന്നു് ഓണു്ലൈ൯മാധ്യമത്തിലേയു്ക്കുതിരിഞ്ഞു് ഓണു്ലൈ൯പരസ്യച്ചതിക്കുഴികളെന്ന ഈപ്പണിചെയ്യുന്നു. അവയുടെയോണ൪മാരും ഇവരുടെമാധ്യമസി൯ഡിക്കേറ്റുകളായിരിക്കണം! ഫ്രോഡുകളിലൂടെയേ ഇവ൪ക്കുനിലനിലു്ക്കാ൯പറ്റുവോ?

ചിലകാര്യങ്ങളിവിടെ പ്രത്യേകമെടുത്തുപറയേണു്ടതുണു്ടു്. പലമാധ്യമങ്ങളുടെയും ഓണു്ലൈ൯സാന്നിദ്ധ്യമുണു്ടെങ്കിലും വാ൪ത്തകളുടെയും വിലയിരുത്തലുകളുടെയും വൈവിധ്യത്തി൯റ്റെയും നീളത്തി൯റ്റെയും സത്യസന്ധതയുടെയുംകാര്യത്തിലു് മുന്നിലു്നിലു്ക്കുന്നതു് മറുനാട൯മലയാളിയാണു്. മറ്റുള്ളവ൪ ഒളിച്ചുവെയു്ക്കുന്നതിനെയും പുറത്തുകൊണു്ടുവരുന്നതിനെയുംകാളവ൪ പുറത്തുകൊണു്ടുവരുന്നുണു്ടു്. ഒരു ഓണു്ലൈ൯മാധ്യമത്തിലു് അതാണുവേണു്ടതു്. മറ്റവയെല്ലാം അച്ചടിമാധ്യമത്തിനുപുറമേ ഓണു്ലൈ൯കൂടിയായപ്പോളു് മറുനാട൯മലയാളി എല്ലാക്കാലത്തുമതായിരുന്നു. അതി൯റ്റെമികവു് അതിനുണു്ടു്. മറ്റവയിലെപ്പരസ്യങ്ങളോടു് നി൪ബ്ബന്ധമായും അപ്രത്യക്ഷമാകാ൯പറഞ്ഞാലു് അവ അപ്രത്യക്ഷമാകും, പക്ഷേ മറുനാട൯മലയാളിയിലേതുപോവുകയില്ല- അവ മുരട൯മാരെപ്പോലെ അവിടെത്തന്നെനിലു്ക്കും, പക്ഷേ അതിനു് അടുത്തകാലത്തുമാത്രംതുടങ്ങിയ ഒരസുഖമാണിതു്- നേരത്തേമാന്യമായിരുന്നു.

മോസ്സില്ല, ക്രോം എന്നിങ്ങനെ ബ്രൗസ്സറുകളു്മാറിനോക്കിയാലു് അനുഭവംവ്യത്യസു്തമായിരിക്കാം. അതുപോലെ വി൯ഡോസ്സു് എകു്സ്സു് പി, വി൯ഡോസ്സു് സെവ൯ എന്നിങ്ങനെ ഓപ്പറേറ്റിംഗു് സിസ്സു്റ്റമുകളു് മാറുമ്പോഴും അല്ലെങ്കിലു് ഡ്യൂവലു് ബൂട്ടിംഗു് ചെയു്തിട്ടുണു്ടെങ്കിലും അനുഭവംവ്യസു്തമാകാം. ഏതായാലും ഒരുകാര്യംപറയട്ടെ: വി൯ഡോസ്സു് എകു്സ്സു് പി ആരോ വേണമെന്നുംപറഞ്ഞു് ഉണു്ടാക്കിയതാണു്; വി൯ഡോസ്സു് സെവ൯ ആരോ ജന്നലിലു്ക്കൂടിക്കയറി ഒണു്ടാക്കിയിട്ടിട്ടുപോയതാണു്! വായനക്കാരനു് പരസ്യങ്ങളു്തടയുന്നതിനുള്ള അഡു് ബ്ലോക്ക൪മാരെയും ഉപയോഗിച്ചുനോക്കാവുന്നതാണു്. വെബ്ബു്പ്പേജുകളിലെ പരസ്യങ്ങളുടെഘടകങ്ങളെത്തടയുന്നതിനുള്ള ഗൂഗിളു് ക്രോമി൯റ്റേതുപോലെയുള്ള ബ്രൗസ്സ൪ എകു്സ്സു്റ്റെ൯ഷനുകളാണു് പൊതുവേയിവ. മിക്കവയും ഫ്രീയുമാണു്. പക്ഷേ ഇവ൪ക്കുള്ളതുപോലെയുള്ള ഈ ചതിപ്പരസ്യസമൃദ്ധിയൊന്നുമില്ലാതെ അഴിമുഖംപോലുള്ളവയെങ്ങനെ ദീ൪ഘകാലമായിപ്പിടിച്ചുനിലു്ക്കുന്നു?

Written on 22 February 2025 and first published on 28 February 2025





 

 

 

Thursday, 27 February 2025

1795. ഒരുസംസ്ഥാനത്തെജനങ്ങളു്ക്കു് തൊഴിലു്നലു്കാമെന്നുപറഞ്ഞു് വ്യവസായത്തിനുള്ളസ്ഥലവും സബ്ബു്സ്സിഡികളുമടക്കമുള്ള സകലയാനുകൂല്യങ്ങളുംസ്വീകരിച്ചശേഷം രാഷ്ട്രീയഭരണാധികാരികളു്ക്കു് കൈക്കൂലിനലു്കി കോ൪പ്പറേറ്റുകമ്പനികളു് ആ തൊഴിലാളികളെപ്പിരിച്ചുവിടുന്നു

1795

ഒരുസംസ്ഥാനത്തെജനങ്ങളു്ക്കു് തൊഴിലു്നലു്കാമെന്നുപറഞ്ഞു് വ്യവസായത്തിനുള്ളസ്ഥലവും സബ്ബു്സ്സിഡികളുമടക്കമുള്ള സകലയാനുകൂല്യങ്ങളുംസ്വീകരിച്ചശേഷം രാഷ്ട്രീയഭരണാധികാരികളു്ക്കു് കൈക്കൂലിനലു്കി കോ൪പ്പറേറ്റുകമ്പനികളു് ആ തൊഴിലാളികളെപ്പിരിച്ചുവിടുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Igor Omilaev. Graphics: Adobe SP.


ഒരുസംസ്ഥാനത്തെജനങ്ങളു്ക്കു് തൊഴിലു്നലു്കാമെന്നുപറഞ്ഞു് വ്യവസായത്തിനുള്ളസ്ഥലവും സബ്ബു്സ്സിഡികളുമടക്കമുള്ള സകലയാനുകൂല്യങ്ങളുംസ്വീകരിച്ചു് അവയെല്ലാം കൈയ്യിലു്വെച്ചശേഷം അവിടത്തെ രാഷ്ട്രീയഭരണാധികാരികളു്ക്കു് കൈക്കൂലിനലു്കി ആ തൊഴിലാളികളെപ്പിരിച്ചുവിടുന്നു. അമേരിക്കമുതലു് ഇ൯ഡ്യവരെ ഭരണാധികാരികളു്ക്കുകൈക്കൂലിനലു്കി കോ൪പ്പറേറ്റുകമ്പനികളു് ഇപ്പോളതാണു് ചെയു്തുകൊണു്ടിരിക്കുന്നതു്. അമേരിക്കയിലു് ഗവണു്മെ൯റ്റുതന്നെ കോ൪പ്പറേറ്റായി സ്വയമതുചെയ്യുന്നുവെങ്കിലു് ഇ൯ഡൃയിലു് ഇ൯ഫോസ്സിസ്സുപോലുള്ളകമ്പനികളു് അവരുടെക്യാമ്പസ്സുകളിലു് കേന്ദ്ര-സംസ്ഥാന ഭരണരാഷ്ട്രീയനേതാക്കളു്ക്കുകൈക്കൂലിനലു്കി അതുതന്നെചെയ്യുന്നു. കമ്പനി നിലനിലു്ക്കുന്നല്ലോ, അതുകൊണു്ടു് തങ്ങളു്സ്വീകരിച്ച സ്ഥലവും സബ്ബു്സ്സിഡികളും തിരിച്ചുനലു്കാ൯പറ്റില്ല, എന്നതാണു് കമ്പനികളുടെനിലപാടു്. കമ്പനി നിലനിലു്ക്കുന്നെങ്കിലും വാഗു്ദാനംചെയു്തു് ഉറപ്പുനലു്കിയ തൊഴിലും തൊഴിലാളികളും നിലനിലു്ക്കുന്നില്ലല്ലോ, അതുകൊണു്ടു് ഗവണു്മെ൯റ്റുനലു്കിയ സ്ഥലവും തിരിച്ചുനലു്കി കെട്ടിടവുംപൊളിച്ചു് സബ്ബു്സ്സിഡിയുംതിരിച്ചടയു്ക്കണമെന്നനിലപാടു് കൈക്കൂലികിട്ടിയതുകൊണു്ടു് ഇ൯ഫോസ്സിസ്സുമുതലായവയുടെകാര്യത്തിലു് ഭരണരാഷ്ട്രീയനേതാക്കളും സ്വീകരിക്കുന്നില്ല. വാസു്തവത്തിലു് ഈക്കമ്പനികളു്പിന്നീടു് ഇതുതന്നെചെയ്യുമെന്നു് ഈ സ്ഥലവും സബ്ബു്സ്സിഡികളുംനലു്കുമ്പോളു്ത്തന്നെ ഈ ഭരണരാഷ്ട്രീയനേതാക്കളു്ക്കു് അറിയാമായിരുന്നു. അതുകൊണു്ടാണുകൈക്കൂലി. നാളെ ഇ൯ഡൃയിലെ മറ്റുകോ൪പ്പറേറ്റുകമ്പനികളും ഇതുതന്നെചെയ്യും.

വിദേശത്തുരജിസ്സു്റ്റ൪ചെയു്ത കോ൪പ്പറേറ്റുകമ്പനികളു് ഇ൯ഡൃയിലു് വിവിധസംസ്ഥാനങ്ങളിലു്ച്ചെന്നു് സൗജന്യമായി സ്ഥലവും സബ്ബു്സ്സിഡികളും മറ്റാനുകൂല്യങ്ങളുമേറ്റെടുത്തു് പ്രവ൪ത്തനാനുമതിയുംവാങ്ങിയശേഷം കമ്പനികളായി കുറേക്കെട്ടിടങ്ങളും റോഡുകളും അനുബന്ധസൗകര്യങ്ങളും ഒരു സു്കെലിട്ടലു് വ൪ക്കു്ഫോഴു്സ്സുംമാത്രം നിലനി൪ത്തിയശേഷം, അമേരിക്കയിലു്പ്പോയി ട്രംപിനെയും മസ്സു്ക്കിനെയുംകണു്ടു് ഇടപാടുകളുറപ്പിച്ചശേഷം എ. ഐ. കാരണം ആ൪ക്കും തൊഴിലു്നഷ്ടപ്പെടുകയില്ലെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി ഇ൯ഡ്യാക്കാരെയറിയിച്ചതിനുവിപരീതമായി ആ അറിയിച്ചയുട൯, ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സിനെയുപയോഗിച്ചു് ജോലികളു്ചെയ്യിക്കാനായി വ്യാപകമായിത്തൊഴിലാളികളെപ്പിരിച്ചുവിടുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതടക്കമുള്ള തൊഴിലാളിയൂണിയനുകളും ബീജേപ്പീയുടെ ഇ൯ഡ്യാഗവണു്മെ൯റ്റും അതു് നോക്കിക്കൊണു്ടുനിലു്ക്കുന്നു.

അതിശക്തമായ തൊഴിലു്നിയമങ്ങളുള്ള ജ൪മ്മനിപോലുള്ളരാജ്യങ്ങളിലു് ഇത്തരംപിരിച്ചുവിടലുകളൊന്നും നടക്കുകയില്ലെന്നതുകൊണു്ടു് എ. ഐ.യ്യുടെവരവിനുവേണു്ടി തങ്ങളുടെകമ്പനികളിലാളുകുറയു്ക്കുന്നതിനുവേണു്ടി കോ൪പ്പറേറ്റുകമ്പനികളു്, പ്രത്യേകിച്ചും ഐ. ടി.മേഖലയിലുള്ളവ, അത്തരംനിയമങ്ങളുണു്ടാക്കാത്ത ബീജേപ്പീയും നരേന്ദ്രമോദിയുമൊക്കെഭരിക്കുന്ന ഇ൯ഡൃപോലുള്ളരാജ്യങ്ങളിലെ തങ്ങളുടെതൊഴിലാളികളെയാണു് പിരിച്ചുവിടുന്നതു്.

Written on 25 February 2025 and first published on 26 February 2025





 


Tuesday, 25 February 2025

1794. കൊറോണയെജനങ്ങളിലടിച്ചേലു്പ്പിച്ചുപട൪ത്തി അതി൯റ്റെവിവരങ്ങളു്വിദേശത്തുവിറ്റുകാശ്ശാക്കി അതി൯റ്റെപേരിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംനടത്തിയ പിണറായിവിജയ൯ഗവണു്മെ൯റ്റു് കൊറോണാപിടിച്ചുനി൪ത്തിയ ആശാവ൪ക്ക൪മാരെമാനിക്കുന്നതെന്തിനു്? അവ൪ക്കതി൯റ്റെയാവശ്യമുണു്ടോ?

1794

കൊറോണയെജനങ്ങളിലടിച്ചേലു്പ്പിച്ചുപട൪ത്തി അതി൯റ്റെവിവരങ്ങളു്വിദേശത്തുവിറ്റുകാശ്ശാക്കി അതി൯റ്റെപേരിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംനടത്തിയ പിണറായിവിജയ൯ഗവണു്മെ൯റ്റു് കൊറോണാപിടിച്ചുനി൪ത്തിയ ആശാവ൪ക്ക൪മാരെമാനിക്കുന്നതെന്തിനു്? അവ൪ക്കതി൯റ്റെയാവശ്യമുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Taylor Brandon. Graphics: Adobe SP.

ആരോഗ്യമേഖലയിലെജോലികളു്ക്കൊന്നും ആളുതികയാറില്ല, പ്രത്യേകിച്ചും ആശുപത്രികളിലെ. അതിനു് പുറത്തുനിന്നും ദിവസക്കൂലിയു്ക്കും കോണു്ട്രാക്ടായും താലു്ക്കാലികമായി ആളെയെടുക്കുന്നു. ഈയെടുക്കുന്നയാളുകളുടെനിയമനത്തിനു് അവരിലു്നിന്നും കൈക്കൂലിവാങ്ങിക്കുന്നു. പിന്നീടതുസ്ഥിരമാക്കുമെന്നുപറഞ്ഞു് അതിനുള്ള വ൯തുകകളു്തന്നെയാണുവാങ്ങിക്കുന്നതു്. ആരോഗ്യമേഖലയിലെ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ താലു്പ്പര്യങ്ങളുടെയെല്ലാമാധാരശില, മൂലക്കല്ലു്, ഈക്കൈക്കൂലിയും കോഴയുമാണു്, പുറമേ ഭരണത്തിലിരുന്നുകൊണു്ടുള്ള രാമചന്ദ്ര൯നായരും ക൪ത്തായും ശിവകുമാറും പീക്കേ ശ്രീമതിയും കേക്കേ ഷൈലജയും വീണാജോ൪ജ്ജും നടത്തിയപോലുള്ള ആരോഗ്യവകുപ്പിലെയഴിമതികളും.

ഇ൯ഡൃയൊട്ടുക്കു് കൊറോണാവ്യാപനമുണു്ടായപ്പോളു് കേരളത്തിലു് അതിനെപ്പ്രതിരോധിക്കാനായി അന്നത്തെഗുരുതരമായസാഹചര്യത്തിലു് ആരുംവരാത്തതുകൊണു്ടു് പുറമേനിന്നു് ആളെയെടുക്കാ൯പറ്റിയില്ല, അതിനുള്ളസാവകാശവുംകിട്ടിയില്ല. അതുകൊണു്ടാജോലി അക്രെഡിറ്റഡു് സോഷ്യലു് ഹെലു്ത്തു് ആക്ടിവിറ്റി സു്കീം വ൪ക്ക൪ എന്ന ആശാവ൪ക്കറെയേലു്പ്പിച്ചു. സ്വന്തംജീവനവഗണിച്ചുകൊണു്ടു് അവരാജോലി ഭംഗിയായിനിറവേറ്റുകയുംചെയു്തു. കുതിച്ചുയ൪ന്നുകൊണു്ടിരുന്നമരണനിരക്കു് കേരളത്തിലു്ക്കുറഞ്ഞു. രോഗമുള്ളവരുമായിത്തന്നെ നിരന്തരംസമ്പ൪ക്കത്തിലായിരുന്നതുകൊണു്ടു് ശരീരപ്പ്രതിരോധംകൂടി അവക്കുവലിയകേടുപറ്റിയുമില്ല. അങ്ങനെയവ൪ രോഗപരിചരണത്തിലു് കേരളത്തിലതുവരെയാ൪ക്കുമുണു്ടാക്കാ൯കഴിയാതിരുന്ന അപൂ൪വ്വമായൊരുപരിശീലനുംകഴിവുംനേടി. അവിവേകികളുമഹങ്കാരികളുമായ കേരളത്തിലെയാരോഗ്യമന്ത്രി വീണാജോ൪ജ്ജും മുഖ്യമന്ത്രിപിണറായിവിജയനും സീയ്യൈട്ടീയൂവെന്ന മാ൪കു്സ്സിസ്സു്റ്റുതൊഴിലാളിസംഘടനയിലെ തൊഴിലാളിസംരക്ഷകനട൯ എളമരം കരീമുംകൂടി ഇ൯ഡൃയിലു്വേറേയൊരിടത്തുംലഭ്യമല്ലാത്ത അപൂ൪വ്വമായയീട്ടാലെ൯റ്റുപൂളു് സ്വന്തംപണമുണു്ടാക്കലിനായി സംസ്ഥാനത്തിനുനഷ്ടപ്പെടുത്താനൊരുങ്ങുകയാണു്. ഇവരെപ്പിരിച്ചുവിട്ടു് പകരം ഫ്രഷായയാളെയേ൪പ്പെടുത്തുമെന്നവ൪ പറഞ്ഞുകഴിഞ്ഞു. അതിനുള്ള പിരിച്ചുവിടലു്നോട്ടീസ്സുകളുമയച്ചുതുടങ്ങിയിട്ടുണു്ടു്. ഇനിയൊരുരോഗാടിയന്തരാവസ്ഥയുണു്ടാകുമ്പോളു്, ഉണു്ടാക്കി, പരിചയസമ്പന്നരായപ്രതിരോധജീവനക്കാരുടെയഭാവമുണു്ടാക്കി, അതി൯റ്റെപ്രതിരോധംവഷളാക്കി, പഴയപോലെപണമുണു്ടാക്കുകയാണവരുടെലക്ഷൃം.

നാനാഭരണത്തീരുമാനങ്ങളിലൂടെയും രോഗാടിയന്തരാവസ്ഥാനിയമങ്ങളു്പാലിക്കാത്ത പാ൪ട്ടിസമ്മേളനങ്ങളിലൂടെയും കൊറോണയെജനങ്ങളിലടിച്ചേലു്പ്പിച്ചുപട൪ത്തി അതി൯റ്റെരോഗീവിവരങ്ങളു്വിദേശത്തുവിറ്റുകാശ്ശാക്കി അതി൯റ്റെപേരിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംനടത്തിയ പിണറായിവിജയ൯ഗവണു്മെ൯റ്റു് കൊറോണാപിടിച്ചുനി൪ത്തിയ ആശാവ൪ക്ക൪മാരെമാനിക്കുന്നതെന്തിനു്! അവ൪ക്കതി൯റ്റെയാവശ്യമുണു്ടോ!! കൊറോണാപട൪ത്തുന്നതിനു് ഈഗവണു്മെ൯റ്റെടുത്തനടപടികളു് ഇന്നുപ്രസിദ്ധമാണു്. കേരളത്തിലു് കൊറോണയെപ്പിടിച്ചുനി൪ത്തുന്നതിലു് ആശാവ൪ക്ക൪മാരെടുത്തനടപടികളും പ്രസിദ്ധമാണു്. ആദ്യത്തേതാണുകൂടുതലു്പ്രസിദ്ധം. അതി൯റ്റെപേരിലു്പ്പണമുണു്ടാക്കാത്തയാരുംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വത്തിലോ മുഖ്യമന്ത്രിയുടെകുടുംബത്തിലോയില്ല.

എന്നാലു് ആശാവ൪ക്ക൪മാരുടെ അന്നത്തെക്കാലത്തെസ്സേവനംസംബന്ധിച്ചു് അവരൊരുപബ്ലിസിറ്റിയുംനടത്തിയിട്ടില്ല. അതുകൊണു്ടതു് അതാതുനാടുകളിലല്ലാതെ ജനങ്ങളു്ശ്രദ്ധിച്ചില്ല. അതാതുനാടുകളിലവ൪നടത്തിയതായി അതാതുനാടുകളിലെജനങ്ങളു്ക്കറിവുള്ള ആത്മത്യാഗപരമായ ആ അമൂല്യസേവനത്തിനുള്ളനന്ദിയാണു് അങ്ങേയറ്റംന്യായമായ തൊഴിലു്സ്സുരക്ഷിതത്വയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുന്നിലവ൪നടത്തുന്നസമരത്തിനു് പിന്തുണയായി ഓരോദിവസവുമെത്തുന്നതു്. അഴിമതിക്കാരും കള്ളക്കടത്തുകാരും പെണ്ണുപിടിയ൯മാരുമൊഴിച്ചു് ജനവിഭാഗങ്ങളിലു് ഒരിടത്തുനിന്നുംപിന്തുണകിട്ടാതെ ഉണു്ടായിരുന്നപിന്തുണമുഴുവനസ്സു്തമിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും സീപ്പീയ്യൈയു്ക്കും എ൯സ്സീപ്പീപോലെയുള്ളകൂറപ്പാ൪ട്ടികളൊക്കെയടങ്ങുന്ന ഇടതുഭരണമുന്നണിക്കും അതിലസൂയതോന്നിയിട്ടുകാര്യമില്ല. ചെയു്തസേവനങ്ങളു്ക്കുള്ളനന്ദി ആ൪ക്കായാലും സമയമാകുമ്പോളു് ആളുകളിലു്നിന്നുകിട്ടും, ജനങ്ങളു്കൊണു്ടുചെന്നുകൊടുക്കും.

കേരളത്തിലു് പിണറായി വിജയ൯, എളമരം കരീം, വീണാ ജോ൪ജ്ജു് എന്നിങ്ങനെമൂന്നുപേരാണു് ഇത്രയുമാശാവ൪ക്ക൪മാരെപ്പിരിച്ചുവിട്ടാലു് താലു്ക്കാലികമായിപ്പകരമാളിനെവെച്ചു് പണമുണു്ടാക്കാനത്യുത്സുകരായി വായുംപിള൪ന്നുനിലു്ക്കുന്നതു്. ഇതിലാദ്യത്തെയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാമുഖ്യമന്ത്രിയും രണു്ടാമത്തെയാളു് പാ൪ട്ടിയിലെ മുതലാളിത്തക്കങ്കാണിയും മൂന്നാമത്തെയാളു് പാ൪ട്ടിയുടെയാരോഗ്യമന്ത്രിയുമാണു്. കൂടുതലാശാവ൪ക്ക൪മാരെപ്പിരിച്ചുവിട്ടു് കൂടുതലു്പുതിയതാലു്ക്കാലികക്കാരെനിയമിക്കുംതോറും ഇതുവരെയെത്തിയപോലെ അത്രയുംപണമവരുടെകൈയ്യിലു് വീണു്ടുമെത്തും. കേരളത്തിലു് സ്വന്തംവീടുകളിലെത്തി പ്രതിസന്ധിഘട്ടങ്ങളിലുമപകടഘട്ടങ്ങളിലും വിലപ്പെട്ടയാരോഗ്യസേവനങ്ങളു്നലു്കിയവരെ ജനങ്ങളു്ക്കോ൪മ്മയുണു്ടാകുമെന്നതുകൊണു്ടു് കൂടുതലു്രാഷ്ട്രീയനേതാക്കളു് ആശാവ൪ക്ക൪മാരെപ്പിരിച്ചുവിടാനിറങ്ങിയില്ലെങ്കിലും സ്വന്തം പൊളിറ്റിറ്റിക്കലു്ക്കരീയറുകളവസാനിച്ചുകഴിഞ്ഞതിനാലു് പിണറായിവിജയ൯, എളമരംകരീം, വീണാജോ൪ജ്ജു് എന്നിവ൪ക്കു് ഭരണംകേരളത്തിലെന്നെന്നേയു്ക്കുമായി അവസാനിക്കുന്നതിനുമുമ്പു് അതിലുള്ളയഴിമതിപ്പണംകൂടിയുണു്ടാക്കുന്നതിനു് മടിയുമില്ല.

വാസു്തവത്തിലീയാശാവ൪ക്ക൪മാരുടെ സാധാരണനിശ്ചിതനോ൪മ്മലു്ഡ്യൂട്ടികളിലൊന്നും ലോകംതന്നെതോറ്റുപോയയിതുപോലെയുള്ള അതിവേഗംപടരുന്നതീവ്രരോഗപരിചരണമൊന്നും പറഞ്ഞിട്ടുണു്ടായിരുന്നില്ല, അതിനുള്ളപരിശീലനവുമവ൪ക്കുനലു്കിയിരുന്നില്ല- പൊതുവായരോഗപ്പ്രതിരോധത്തിനുള്ള പ്രവ൪ത്തനങ്ങളേപറഞ്ഞിരുന്നുള്ളൂ, അതിനുള്ളപരിശീലനമേ നലു്കപ്പെട്ടിരുന്നുമുള്ളൂ. അവരീനേടിയപരിശീലനവും വിലയേറിയയനുഭവസമ്പത്തുമെല്ലാം ഒരുപ്രതിസന്ധിഘട്ടത്തിലു് ഫീലു്ഡിലു് സ്വയമിറങ്ങിനേടിയപരിശീലനവും അനുഭവസമ്പത്തുമാണു്. അതുപോലെയൊരെണ്ണം അതുപോലെയൊരുസാഹചര്യമിനിയുംവന്നാലല്ലാതെ അതുപോലെയിനിയുമൊരുസാഹചര്യംനേരിടുന്നതിനായി നേടുകസാധ്യമല്ല. ആരോഗ്യകാര്യങ്ങളിലു് പ്രൊഫഷണലുകളല്ലാത്ത വീട്ടമ്മമാ൪മാത്രമായയിവ൪ക്കു് ആരോഗ്യപ്പ്രവ൪ത്തനങ്ങളുടെ ജീവനാഢിയായ വിവരശേഖരണംമുതലു് വീടുകളിലു്ച്ചെന്നുള്ള രോഗപ്പ്രതിരോധവും രോഗപരിചരണവുംവരെയുള്ളകാര്യങ്ങളിലു് ക്ഷമയോടെയീപ്പരിശീലനംനലു്കിയ കേരളാഹെലു്ത്തുസ൪വ്വീസ്സിലെ പ്രൊഫഷണലുകളായ ഹെലു്ത്തു് സൂപ്പ൪വൈസ്സറിജീവനക്കാരുടെയും മറ്റുസു്റ്റാഫി൯റ്റെയും അ൪പ്പണത്തോടെയുള്ളസേവനവും ഇവിടെയോ൪ക്കാതിരിക്കാ൯പറ്റുന്നതല്ല.

25നും 45നുംമദ്ധ്യേപ്രായമുള്ള വിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയ തദ്ദേശവാസ്സികളായ സു്ത്രീകളായിരിക്കണം, പത്താംക്ലാസ്സുവരെപ്പഠിച്ചിട്ടുള്ളവ൪ക്കുമു൯ഗണന, 63വയസ്സുവരെയവ൪ക്കുജോലിചെയ്യാം, നാഷണലു് ഹെലു്ത്തുമിഷനുകീഴിലു് പദ്ധതിപറയാതെ സംസ്ഥാനത്തിനുകേന്ദ്രഗവണു്മെ൯റ്റുനലു്കുന്ന ബളു്ക്കുഫണു്ടിലു്നിന്നെടുത്തവരുടെശമ്പളംനലു്കും, നിലവിലുള്ള ഹെലു്ത്തുസ൪വ്വീസ്സി൯റ്റെസാധ്യതകളു് പരമാവധിപ്രയോജനപ്പെടുത്തത്തക്കരീതിയിലു് പ്രദേശത്തുള്ളയോരോവീടുകളുടെയുമാളുകളുടെയും ആരോഗ്യസേവനവുമായുള്ള അതാതുനാടുകളിലെ ആദ്യകോണു്ടാക്ടായിപ്പ്രവ൪ത്തിക്കണം, അടിസ്ഥാനശുചിത്വശീലങ്ങളു് ആരോഗ്യപരിപാലനം പോഷകങ്ങളു് എന്നിവയെക്കുറിച്ചാളുകളു്ക്കു് വിജ്ഞാനംനലു്കണം, ആവശ്യമുള്ളവരെ ആശുപത്രികളിലേയു്ക്കുപറഞ്ഞുവിടണം, സു്ത്രീകളു്ക്കും കുട്ടികളു്ക്കും മു൯ഗണനനലു്കണം, ഗ൪ഭിണികളു്ക്കു് പ്രസവത്തിനൊരുങ്ങാനുള്ള വിദ്യാഭ്യാസംനലു്കണം, മുലയൂട്ടലി൯റ്റെയും പ്രതിരോധകുത്തിവെയു്പ്പുകളുടെയും പ്രാധാന്യമവരെപ്പഠിപ്പിക്കണം, അത്യാവശ്യമരുന്നുകളുടെയും കിറ്റുകളുടെയും ഉപകരണങ്ങളുടെയുമൊരു ശേഖരംസൂക്ഷിക്കണം, തുട൪ച്ചയായപരിശീലനത്തിനുവിധേയരാകണം, എന്നൊക്കെയേയവരുടെ നിയമനവ്യവസ്ഥകളിലു്പ്പറയുന്നുള്ളൂ- ഡോക്ടറുടെയോ നഴു്സ്സി൯റ്റെയോ ജോലിചെയ്യാ൯പറയുന്നില്ല, അതിലിനിക്കേരളത്തിലെയീമൂന്നുരാഷ്ട്രീയനേതാക്കളു് ആശയക്കുഴപ്പമുണു്ടാക്കിയിട്ടുകാര്യവുമില്ല.

ഒരുപക്ഷേയീപ്പ്രതിസന്ധിഘട്ടംകഴിയുമ്പോളു് അനുഭാവപൂ൪വ്വംപരിഗണിച്ചു് പതിവുപോലെയാരോഗ്യവകുപ്പിലവരെ സ്ഥിരപ്പെടുത്തുമെന്നവ൪കരുതിയിരിക്കാം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് അതെല്ലാംവൃഥാവിലായി, വെറുംസ്വപു്നങ്ങളു്മാത്രമായി, അവരുടെജീവിതംപെരുവഴിയിലായി. ഇന്നവ൪മിനിമംകൂലിയു്ക്കും ജോലിസുരക്ഷയു്ക്കുമായി വീടുവിട്ടുവന്നു് തെരുവിലു് സമരപാതയിലാണു്. ആസ്സമരത്തിലു് തൊഴിലാളിവ൪ഗ്ഗതാലു്പ്പര്യംപ്രസംഗിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയനെയും എളമരംകരീമിനെയുംപോലുള്ളനേതാക്കളും ഗവണു്മെ൯റ്റുമവരെ കാലുമടക്കിയടിച്ചിട്ടിരിക്കുന്നു.

ആശാവ൪ക്ക൪ ഫെഡറേഷനെന്നപേരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ഈമേഖലയിലൊരു സംഘടനയുണു്ടു്. മുഖ്യമന്ത്രിയായ പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണത്തിലുള്ളമറ്റുനേതാക്കളുടെയും അഴിമതിയിലും കേരളംമുഴുവനവ൪നടത്തിയ സഹകരണബാങ്കുകൊള്ളകളിലുംഭയന്നുപോയ ആസ്സംഘടനയിലുള്ളവ൪ ഇനിയും അതിലു്നിന്നാലു് ഒടുവിലു് കള്ളപ്പണത്തിനോ മയക്കുമരുന്നുകച്ചവടത്തിനോ കൊലപാതകത്തിനോ ഈഡീപിടിക്കുമെന്നുഭയന്നു് നൂറുകണക്കിനായി ആസ്സംഘടനവിട്ടു് ഇപ്പോളു്സ്സമരംചെയ്യുന്ന ആശാവ൪ക്ക൪മാരുടെസംഘടനയിലേയു്ക്കുപോയി. അവ൪പോയതിലൂടെയുള്ള വരുമാനനഷ്ടംമാത്രമല്ല വോട്ടുനഷ്ടവും പിണറായിവിജയ൯, എളമരംകരീം, വീണാജോ൪ജ്ജു് എന്നിവരെ ഭയപ്പെടുത്തുന്നു, അതാണവരും അവരുടെപാ൪ട്ടിപ്പത്രമായ ദേശാഭിമാനിയും അഴിമതിനി൪ത്താ൯ശ്രമിക്കുന്നതിനുപകരം സമരംചെയ്യുന്നസംഘടനയിലെ ആശാവ൪ക്ക൪മാരോടു് അതിരൂക്ഷമായും അപമാനകരമായും പ്രതികരിച്ചതും പ്രസംഗിച്ചതും ലേഖനങ്ങളു്പ്രസിദ്ധീകരിച്ചതും. അവരുടെപുറകേയിപ്പോളു് സീയ്യൈറ്റീയൂവിലെത്തന്നെ ചിലപെണ്ണുങ്ങളെയുമിറക്കിവിട്ടിട്ടുണു്ടു്. കരീംവിജയ൯മാരുടെകാലംകഴിഞ്ഞുവെന്നു് അവരെങ്ങനെയറിയാനാണു്, കേരളത്തി൯റ്റെമുഴുവ൯പിന്തുണയുള്ളൊരുസമരത്തിലു് ഈ സാരീരൂപികളിറങ്ങിയിട്ടു് എന്തുചെയ്യാനാണു്!

കോഴിക്കോട്ടു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് ലക്ഷത്തിലേറെവോട്ടുകളു്ക്കു് സ്വന്തംപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സീയ്യൈറ്റീയൂക്കാ൪തന്നെ തോലു്പ്പിച്ചുവിട്ടതിനുശേഷം മാധ്യമശ്ശ്രദ്ധയൊന്നുംകിട്ടാത്ത സീയ്യൈറ്റീയൂനേതാവായ എളമരംകരീം അയാളുടെയെതി൪സ്സംഘടനയിലു്പ്പെട്ട ആശാവ൪ക്ക൪മാരുടെസമരത്തിനുകിട്ടിവരുന്ന മാധ്യമശ്ശ്രദ്ധയിലും ജനപിന്തുണയിലും അസ്വസ്ഥനാണു്. അതിനുള്ളപ്രതികരണങ്ങളാണു് അയാളിലു്നിന്നുവരുന്നതു്. അവ൪ മാധ്യമശ്ശ്രദ്ധയുടെലഹരികയറി മുന്നോട്ടുപോവുകയാണെന്നുവരെപ്പറഞ്ഞു. അതായതു് അയാളാലഹരിയിലായിരുന്നെന്നും അയാളു്ക്കതുനഷ്ടപ്പെട്ടെന്നും!

ആശാവ൪ക്ക൪മാരുടെകാര്യത്തിലു് സാങ്കേതികവും സാമ്പത്തികവുമായസഹായങ്ങളെ കേന്ദ്രഗവണു്മെ൯റ്റുനലു്കുന്നുള്ളൂ- അവരുടെക്ഷേമംസംബന്ധിച്ച മറ്റുകാര്യങ്ങളെല്ലാംനലു്കേണു്ടതു് അതാതു് സംസ്ഥാനഗവണു്മെ൯റ്റുകളാണു്. പശ്ചിമബംഗാളിലു് ദീ൪ഘകാലംഭരിച്ച മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിറങ്ങിപ്പോയയുട൯ പുറകേവന്ന തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെ മമതാബാന൪ജ്ജിഗവണു്മെ൯റ്റു് വിരമിക്കുന്നയാശാവ൪ക്ക൪മാ൪ക്കു് പെ൯ഷനില്ലാത്തതുകൊണു്ടു് അഞു്ചുലക്ഷംരൂപാവീതംനലു്കി. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് നിരന്തരപീഢനവും ശമ്പളനിഷേധവുമല്ലാതെ എന്തുകൊടുത്തു? കേരളത്തിലു് വെറുംരണു്ടുവ൪ഷംമാത്രം സേവനമനുഷു്ഠിക്കുന്ന മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ക്കും അവരുടെകള്ളസ്സു്റ്റാഫുകളു്ക്കും പെ൯ഷനില്ലേ?

കേന്ദ്രനിയമനനി൪ദ്ദേശത്തിലു് നി൪ബ്ബന്ധമായുംപറയുന്നപോലെ ആശാവ൪ക്ക൪മാ൪ക്കു് ഐഡ൯റ്റിറ്റിക്കാ൪ഡ്ഡും യൂണിഫോമും എന്തുവന്നാലുംകൊടുക്കുകയില്ലെന്നു് കേരളത്തിലു് പിണറായിവിജയ൯ഗവണു്മെ൯റ്റു് നി൪ബ്ബന്ധംപിടിച്ചതിനു് വേറേകാരണമുണു്ടു്. സമരംചെയ്യുന്ന ആശാവ൪ക്ക൪മാരുടെപുറകിലു് അരാജകവാദികളാണെന്നാണു് പിണറായിവിജയനും എളമരംകരീമുംപറയുന്നതു്. കേരളത്തി൯റ്റെ തക൪ന്നുകുത്തുപാളയെടുത്ത സാമ്പത്തികനിലനോക്കാതെ അവശേഷിക്കുന്നപണം പീയെസ്സീമെമ്പ൪മാ൪ക്കും കോണു്ഗ്രസ്സിലു്നിന്നുകാലുമാറിവന്നു് ഡലു്ഹിയിലവ൪പറഞ്ഞയച്ച ബീജേപ്പീയു്ക്കുപിടിച്ചുവെയു്പ്പുജോലിചെയ്യുന്ന പ്രതിനിധിക്കുംവേണു്ടി നാലുചുറ്റുംവാരിയെറിയുന്ന പിണറായിവിജയനും എളമരംകരീമുമല്ലാതെ കേരളത്തിലാരാണരാജകവാദികളു്? ഇവരല്ലാതെയാരാണു് കേരളത്തിലു് സമരംപൊളിപ്പുകാരും കരിങ്കാലികളും? തൊഴിലാളിവ൪ഗ്ഗത്തി൯റ്റെപേരിലു് ചെങ്കൊടിപുതച്ചു് അരിവാളും ചുറ്റികയും പാ൪ട്ടിക്കൊടിയിലേറിനടക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയൊഫി൯ഡ്യാ- മാ൪കു്സ്സിസ്സു്റ്റി൯റ്റെ പോളിറ്റു്ബ്യൂറോ-സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാ൪ക്കു് ഇപ്പോളതാണുസ്ഥാനം!

സമരംചെയ്യുന്ന ആശാവ൪ക്ക൪മാരെമുഴുവ൯ പിരിച്ചുവിട്ടുകളയുമെന്നാണു് കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയനും എളമരംകരീമുംപറയുന്നതു്- അവരുടെ ദിവസം ഇരുന്നൂറ്റിമുപ്പത്തൊന്നുരൂപയുടെ കസേരപോകുമെന്നു് അവ൪ക്കുഭയമുണു്ടെന്നധാരണയിലു്! കിളയലടക്കമുള്ള മൈയു്ക്കാട്ടുപണിക്കുപോയാലു് ഇത്രയുംജോലിയുംചെയ്യണു്ട, ഒരിടത്തുനിന്നുതന്നെജോലിയുംചെയ്യാം, ദിവസം ആയിരംരൂപാശമ്പളവുംകിട്ടും. പെ൯ഷ൯ അല്ലെങ്കിലും രണു്ടിനുമില്ല. കസേരപോകുമെന്നു് ഇന്നു് കേരളത്തിലു് ഭയമുള്ളതു് മൗലികമായ ഒരുതൊഴിലുമെടുക്കാതെ ജനങ്ങളെപ്പൊളന്നുജീവിച്ചു് ജീവിതത്തിലാകെബാക്കിയായ ഓരോ അധികാരക്കസേരയുംകെട്ടിപ്പിടിച്ചിരിക്കുന്ന പിണറായിവിജയനും എളമരംകരീമിനുമാണു്.

Written on 24 February 2025 and first published on: 25 February 2025


 

 

 

 

 

Monday, 24 February 2025

1793. ഏക്കേജീയാണു് ആറളത്തു് ആജനങ്ങളുടെയിടയിലേയു്ക്കു് ആസ്സാഹചര്യത്തിലു് ചെന്നിരുന്നതെങ്കിലു്? ജനങ്ങളു് അച്ഛ൯വന്നേയെന്നവികാരത്തോടെവിങ്ങിക്കൊണു്ടു് രണു്ടുവശത്തേയു്ക്കുംമാറി അവരുടെനടുവിലൂടെ തനിയേവഴിയൊരുങ്ങുമായിരുന്നു!

1793

ഏക്കേജീയാണു് ആറളത്തു് ആജനങ്ങളുടെയിടയിലേയു്ക്കു് ആസ്സാഹചര്യത്തിലു് ചെന്നിരുന്നതെങ്കിലു്? ജനങ്ങളു് അച്ഛ൯വന്നേയെന്നവികാരത്തോടെവിങ്ങിക്കൊണു്ടു് രണു്ടുവശത്തേയു്ക്കുംമാറി അവരുടെനടുവിലൂടെ തനിയേവഴിയൊരുങ്ങുമായിരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പോലീസ്സിനെവെച്ചു് ആളുകളെയടിച്ചുചവിട്ടിയൊടിച്ചുമടക്കിയല്ലാതെ ഒരിടത്തുംപോകാ൯പറ്റാതായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതാക്കളു്ക്കും ജില്ലാസ്സെക്രട്ടറിമാ൪ക്കും. അങ്ങനെയല്ലാതെപോയപ്പോളു് സ്ഥലകാലബോധംപോയി ആളുകളു്ക്കുമരണകാരണമായി ഗുരുതരാവസ്ഥയിലു്ജീവിക്കുന്ന വനംമന്തിശശീന്ദ്ര൯കാരണം രണു്ടുപേരെക്കാട്ടാനചവിട്ടിക്കൊന്ന ആറളത്തുപോയ പാ൪ട്ടിയുടെകണ്ണൂ൪ജില്ലാസെക്രട്ടറി എംവീ ജയരാജ൯വിവരമറിഞ്ഞു, ഒരുവലിയജനക്കൂട്ടംതടഞ്ഞു. ഒരുവലിയയാനക്കൂട്ടംതടഞ്ഞിരുന്നെങ്കിലു് നേതാവായിനടക്കുന്നയിയാളു്സ്സഹിക്കുമായിരുന്നു. പോലീസ്സിനെയുട൯വിളിച്ചുവരുത്തി ആളുകളെയടിച്ചോടിച്ചു് മുന്നോട്ടുപോകാ൯കഴിയുമായിരുന്നു, അങ്ങനെചെയു്തുശീലമില്ലാത്തതുകൊണു്ടുമല്ല, പക്ഷേ തിരിച്ചുപോകാ൯കഴിയുമോയെന്നു് ഉറപ്പില്ലായിരുന്നു. ഒരുപക്ഷേ ആളുകളല്ല ആനതന്നെമടങ്ങിവന്നിരുന്നെങ്കിലോ? കാട്ടിനകത്തു് എവിടെയോയിതെല്ലാം നോക്കിക്കൊണു്ടു് നിലു്ക്കുകയായിരുന്നിരിക്കണമല്ലോ!

പശ്ചിമബംഗാളിലെ ഭരണംതീരാറായപ്പോഴും ഇതുതന്നെയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസ്ഥിതി- എവിടെപ്പോയാലും അങ്ങോട്ടുപോകുന്നതിലു്നിന്നും ആളുകളു്തടയുമായിരുന്നു. ചിലേടത്തു് അടിയുംകൂടികിട്ടിത്തുടങ്ങിയപ്പോളു് പോകുന്നതുനി൪ത്തി. ഭരണവുംനി൪ത്തി, അടിഭയമുള്ളതുകൊണു്ടു് പാ൪ട്ടിയുംനി൪ത്തി. അടിയുംവെടിയുംകൊണു്ടു് പാ൪ട്ടിയുംവള൪ത്തിക്കൊണു്ടുനടന്നതൊക്കെ പണു്ടുള്ളവരായിരുന്നു! ഇന്നവരെല്ലാമിവ൪ക്കു് മൈക്കിനുമുന്നിലു്ച്ചെന്നുനിന്നുപറഞ്ഞു് ഓ൪മ്മിപ്പിക്കാനും പ്രവ൪ത്തകരെപ്പുളകംകൊള്ളിക്കാനുമുള്ള പാ൪ട്ടിച്ചരിത്രത്തിലെയേടുകളും ഓ൪മ്മകളുംമാത്രമാണു്. അഴിമതിവഴിയിലു്പിഴച്ചുപോയ ഇവ൪ക്കതാകാ൯കഴിയില്ലെന്നു് ഇവ൪ക്കുതന്നെയറിയാം.

പ്രസക്തമായൊരുചോദ്യമുയ൪ന്നുവരികയാണു്- ഏക്കേജീയാണു് ആറളത്തു് ആജനങ്ങളുടെയിടയിലേയു്ക്കു് ആസ്സാഹചര്യത്തിലു് ചെന്നിരുന്നതെങ്കിലു്? ജനങ്ങളു് അച്ഛ൯വന്നേയെന്നവികാരത്തോടെവിങ്ങിക്കൊണു്ടു് രണു്ടുവശത്തേയു്ക്കുംമാറി അവരുടെനടുവിലൂടെ തനിയേവഴിയൊരുങ്ങുമായിരുന്നു! ജനങ്ങളെവെടിവെച്ചുകൊന്നു് കുടിയൊഴിപ്പിക്കപ്പെട്ട അമരാവതിയിലു് ഏക്കേജീയവിടെപ്പൊയു്പ്പോകരുതെന്നും അങ്ങനെചെയ്യരുതെന്നുമുള്ള പാ൪ട്ടിയിലെമേലാപ്പനായ സഖാവു് ഈയെമ്മെസ്സി൯റ്റെവിലക്കുലംഘിച്ചുകൊണു്ടു് അന്നു് അതാണുനടന്നതു്. അതാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ മഹാനേതാക്കളും വാളികളുംകൊലയാളികളുംതമ്മിലുള്ള വ്യത്യാസം!

ആദിവാസ്സിസ്സു്ത്രീകളടങ്ങുന്ന വലിയൊരുജനക്കൂട്ടമാണു് സംഭവസ്ഥലത്തേയു്ക്കുപോകുന്നതിലു്നിന്നും ജയരാജനെത്തടഞ്ഞതു്. പോലീസ്സുണു്ടായിട്ടും അയാളുടെഗവണു്മെ൯റ്റിനെതിരെയുള്ള അവരുടെരോഷത്തെത്തടഞ്ഞു് പോകാ൯കഴിഞ്ഞില്ല. 2025 ഫെബ്രുവരി 24നാണിതുണു്ടായതു്. പാ൪ട്ടിയുടെകണ്ണൂ൪ജില്ലാസ്സെക്രട്ടറിയും സംസ്ഥാനനേതാവുമല്ലേ, ഏതുജനക്കൂട്ടത്തെയുംതള്ളിമാറ്റി പോകാ൯കഴിയുമെന്ന വിശ്വാസത്തിലായിരുന്നയാളു്. ജയരാജനെന്നപേരുകേട്ടാലു് ആളുകളു്മാറുമെന്നാണയാളു് കരുതിയിരുന്നതു്! ‘ഇതുകാട്ടാനയാക്രമണപ്പ്രശു്നമാണു്, ഇതുരാഷ്ട്രീയവലു്ക്കരിക്കാ൯ഞങ്ങളു് സമ്മതിക്കില്ല, രാഷ്ട്രീയക്കാരെയിവിടെയനുവദിക്കില്ല, നിങ്ങളു്പോകണ’മെന്നുപറഞ്ഞാണു് നാട്ടുകാ൪ ജയരാജനെയും ഒരുങ്ങിക്കെട്ടിക്കൂടെച്ചെന്നവരെയും കൂക്കിവിളിച്ചുപറഞ്ഞുവിട്ടതു്.

കേരളത്തിലെനകു്സ്സലു്സ്സാന്നിദ്ധ്യം ഗവണു്മെ൯റ്റുവെടിവെച്ചുകൊന്നും കീഴടങ്ങാ൯പണംകൊടുത്തും ഒരുവിധമവസാനിച്ചിരിക്കുകയാണു്. ഇയാളെപ്പോലുള്ളവരതു് ആളിക്കത്തിക്കുമെന്നുതോന്നുന്നു. ഇവരുടെഗവണു്മെ൯റ്റുകാരണം കാട്ടാനചവിട്ടിക്കൊല്ലുമെന്നുറപ്പാണെങ്കിലു് വനവാസ്സികളു്ക്കുപിന്നെനോക്കാനെന്തിരിക്കുന്നു!

ആദിവാസികളെപ്പ്രലോഭിപ്പിച്ചു് നല്ലജീവിതസൗകര്യമൊരുക്കാമെന്നുപറഞ്ഞു് കാട്ടിലു്നിന്നിറക്കി പുനരധിവസിപ്പിച്ചിരിക്കുന്ന ആറളം ഫാം ഗവണു്മെ൯റ്റു് സുരക്ഷനലു്കാത്തതിനാലു് ഇന്നു് കാട്ടാനയാക്രമണമേഖലയാണു്. കണ്ണൂ൪ജില്ലയിലു്ത്തന്നെയാണീസ്ഥലം. വെള്ളിയും ലീലയുമെന്ന ദമ്പതികളാണുകൊല്ലപ്പെട്ടതു്. ഇതിനകമിതോടെ പന്ത്രണു്പേരിവിടെ കാട്ടാനചവിട്ടിമരിച്ചുകഴിഞ്ഞു- എല്ലാംപാവപ്പെട്ടവ൪! കൊല്ലപ്പെടുന്നവ൪ക്കു് ഒരുപത്തുലക്ഷംരൂപാവീതംകൊടുത്തു് ഒതുക്കാ൯കഴിയുമോയെന്നറിയാ൯ 'ച൪ച്ച'നടത്തിക്കഴിയുകയാണു് മുന്നണിയിലു് അയാളുടെപാ൪ട്ടികൈവിട്ടാലും മുഖ്യമന്ത്രികൈവിടാത്ത വനംമന്ത്രിശശീന്ദ്രനും ഗവണു്മെ൯റ്റും. ഭയന്നുവിറച്ചവനംമന്ത്രി അതിന്നിടയിലേയു്ക്കു് നേരിട്ടുചെന്നിറങ്ങിക്കൊടുക്കാതെ അതിനുമുമ്പവിടേയു്ക്കു് കോണു്ഗ്രസ്സി൯റ്റെയടക്കം വിവിധരാഷ്ട്രീയപ്പാ൪ട്ടികളുടെയൊരു അനുനയസംഘത്തെപ്പറഞ്ഞയച്ചശേഷമാണു് അവിടെയെത്തിയതു്.

രണു്പേരെക്കാട്ടാനചവിട്ടിക്കൊന്നപ്പോളു് തിരിഞ്ഞുനോക്കാത്തവനംവകുപ്പുദ്യോഗസ്ഥ൪ വനത്തിലു്ത്തീപിടിച്ചെന്നറിഞ്ഞപ്പോളു് നേരിട്ടുപോകാതെ ഫയ൪ഫോഴു്സ്സിനെപ്പറഞ്ഞയച്ചു. ചെയു്തതുശരിയായാലുമല്ലെങ്കിലും രോഷാകുലരായനാട്ടുകാ൪ ഫയ൪സ൪വ്വീസ്സി൯റ്റെവാഹനംതടഞ്ഞു് തിരിച്ചുപറഞ്ഞയച്ചു. വനത്തിലു്നിന്നുള്ളവിപത്തി൯റ്റെപേരിലു് നാട്ടുകാ൪നശിക്കുകയാണെങ്കിലു് അനുദിനംവള൪ന്നുകൊണു്ടിരിക്കുന്ന വനവുംനശിക്കട്ടെയെന്നതാണോനിലപാടു്? വ്യക്തമല്ല.

വനംചേ൪ന്നുകിടക്കുന്നപ്രദേശങ്ങളിലു് ഏറ്റവുംകൂടുതലധികാരങ്ങളുള്ളതു്, എന്നുവെച്ചാലു് സ൪വ്വാധികാരങ്ങളുമുള്ളതു്, പോലീസ്സിനല്ല ഫോറസ്സു്റ്റുദ്യോഗസ്ഥ൯മാ൪ക്കാണു്. തങ്ങളുടെവീഴു്ച്ചയുടെഭാഗമായി രണു്ടാളെയൊരുകാട്ടാനചവിട്ടിക്കൊന്നതുകാരണം ആയിരക്കണക്കിനാളുകളുടെ ജനരോഷത്തിനിടയിലു്ക്കൂടെ അങ്ങോട്ടുപോകാ൯സാധിക്കാതെ രണു്ടുദിവസത്തേയു്ക്കു് അവരുടെസ൪വ്വാധികാരത്തിനുഭംഗംനേരിട്ടു. അതുവളഞ്ഞവഴിയിലൂടെയായാലും തിരിച്ചുപിടിക്കണമല്ലോ! അതുകൊണു്ടവ൪കാടിനുതീയിട്ടിട്ടു് ആദ്യപടിയായി ഫയ൪ഫോഴു്സ്സിനെപ്പറഞ്ഞുവിട്ടു, പിന്നെസ്സഹായത്തിനും നേതൃത്വത്തിനുമെന്നുപറഞ്ഞു് കാട്ടുതീയുംപറഞ്ഞു് അവരുടെപുറകേചെല്ലാനുംപ്ലാനിട്ടു. അതുനാട്ടുകാരുപിടിച്ചുപൊളിച്ചു. ഇതല്ലേയാഥാ൪ത്ഥത്തിലു്നടന്നിട്ടുണു്ടാവുക? ഫോറസ്സു്റ്റുകാരെനമുക്കറിഞ്ഞുകൂടേ! മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളുടെ ജില്ലാഭരണാധികാരികളെയപേക്ഷിച്ചുനോക്കുമ്പോളു് അതിലെയോരോഡിവിഷണലധികാരിയും വനമടക്കം എത്രയായിരംകോടിരൂപയുടെസ്വത്തുക്കളാണു് കൈകാര്യംചെയ്യുന്നതു്!! കൈക്കൂലിയു്ക്കുംവല്ലകുറവുമുണു്ടോ? പോലീസ്സുകാരെപ്പോലെ അവരെന്തെല്ലാംകൃത്രിമമാണു് കാണിക്കാതിരുന്നിട്ടുള്ളതു്?

ശശീന്ദ്രനുവേണമെങ്കിലവിടെപ്പോയി നാട്ടുകാരുടെയടുത്തെത്താതെ ആനകളെത്തടഞ്ഞുനി൪ത്താം- അവയുടെമുന്നിലു്പ്പോയി അവയെലജ്ജിപ്പിച്ചുകൊണു്ടു് തുണിയില്ലാതെനിന്നാലു്. മന്ത്രിയായിരിക്കുമ്പോളു് ലൈംഗികാരോപണം കേളു്പ്പിച്ചിട്ടുള്ളയാളാണല്ലോയയാളും! പക്ഷേ ആനകളുംതുണിയില്ലാതെ മുഴുവ൯കാളകളായല്ലേ നടക്കുന്നതെന്നോ൪ക്കുമ്പോളു്...!!

അക്ഷരാ൪ത്ഥത്തിലു്ത്തുണിയില്ലാതെയാണു് കേരളത്തിലെവനംമന്ത്രി ഏക്കേ ശശീന്ദ്ര൯ വ൯പോലീസ്സകമ്പടിയോടെ ആരാത്രി അവരുടെചോദ്യങ്ങളു്ക്കൊന്നിനുപോലും മറുപടിപറയാനാവാതെ ആജനസഞു്ചയത്തി൯റ്റെമുന്നിലു്നിന്നതു്. പിന്നെ ആനകളുടെമുന്നിലു്പ്പോയിനിലു്ക്കാനെന്തുവിഷമം? കേരളത്തിലെക്കൂറപ്പത്രങ്ങളും കൂറട്ടെലിവിഷ൯മാധ്യമങ്ങളും കൂറമാ൪കു്സ്സിസ്സു്ഗവണു്മെ൯റ്റിനുവേണു്ടി ഒളിച്ചുവെച്ച ആ ആദിവാസ്സിസ്സു്തീകളുടെ ചോദ്യങ്ങളിലേയു്ക്കിവിടെക്കടക്കാം:

‘ഈ ആറളം ഫാമിലു് വന്യജീവികളു്കാരണം ഇനി ഒരുമനുഷ്യജീവനും പൊലിയാ൯പാടില്ല, അതനുവദിക്കുകയില്ലെന്നു് സാ൪ ഇപ്പോളു് ഇവിടെവെച്ചു് വെള്ളപ്പേപ്പറിലു് എഴുതിയൊപ്പിട്ടുതരുമോ? അതു് ഇവിടെ ഇപ്പോളു് ഈ മാധ്യമങ്ങളുടെമുന്നിലു്വെച്ചുതന്നെ അങ്ങു് എഴുതിയൊപ്പിട്ടുതരണം. ഇതു് ഞങ്ങളു് ഈ ആറളംഫാമിലെ മൊത്തം ആദിവാസ്സികളുടെയും ആവശ്യമാണു്, തീരുമാനമാണു്. സാറിനു് വെള്ളപ്പേപ്പറില്ലെങ്കിലു് ഇപ്പോളു് ഞങ്ങളു് തരും.’ (അന്തസ്സാരമില്ലാത്ത എന്തെല്ലാം കൂതറപ്പ്രസംഗങ്ങളാണു് മന്ത്രിമാരെന്നനിലയിലു്ച്ചെന്നു് എവിടെയെല്ലാം ശശീന്ദ്രനെയും വനംകൊള്ളകളു് സുഗമമാക്കുന്നതിനുവേണു്ടി എന്തുവിലകൊടുത്തും അയാളെ മന്ത്രിസഭയിലു്സ്സംരക്ഷിക്കുന്ന പിണറായിവിജയനെയുംപോലുള്ള രാഷ്ട്രീയനേതാക്കളു്നടത്തുന്നതു്! അതിന്നിടയിലു് കേരളത്തി൯റ്റെ അഭിമാനമായിമാറി ആ പെണു്കുട്ടി!!).

‘റാപ്പിഡ്ഡു് റെസ്സു്പ്പോണു്സ്സു് ടീമെന്നും ആറാ൪ട്ടീയെന്നുമൊക്കെ ഇംഗ്ലീഷിലു്പ്പേരിട്ടു് മാസംതോറുംവ൯തുകകളു്ശമ്പളംകൊടുത്തു് അഴിമതിനടത്തുന്നതിനുവേണു്ടിമാത്രം നിങ്ങളു്കൊണു്ടുവെച്ചിരിക്കുന്ന ഒരുരൂപയുടെജോലിപോലുംചെയ്യാത്ത ഈ ദ്രുതപ്പ്രതികരണസേന കാട്ടിലു്നിന്നുള്ള വന്യമൃഗശല്യമവസാനിപ്പിക്കുന്നതിനുവേണു്ടി ഇവിടെ എന്തുജോലിയാണുചെയു്തിട്ടുള്ളതു്? എന്തിനാണുസാ൪ മാസംതോറും ആറാംതീയതിയു്ക്കകം സ൪ക്കാരി൯റ്റെ ഖജനാവിലു്നിന്നുമെടുത്തു് ഇവ൪ക്കു് ശമ്പളംകൊടുക്കുന്നതു്? ഞങ്ങളു്ക്കു് ഒന്നിലുംപ്രതികരിക്കാത്ത ഇവരെപ്പോലുള്ള ഒരാറാ൪ട്ടീയുടെയും സേവനംവേണു്ട.’

‘ഇതുപോലെയെന്തെല്ലാംതീരുമാനങ്ങളു് കളക്ടറുടെയടക്കം ആപ്പീസ്സിലു് പേപ്പറിലെഴുതിയൊപ്പിട്ടു് മിനിട്ടു്സ്സാക്കിനിങ്ങളു്വെച്ചിരുന്നു! മൂന്നുവണു്ടി പട്രോളിംഗിനായി നിങ്ങളുടെ ആറളംഫാമിലു് രാവുംപകലും പട്രോളിംഗുനടത്തും എന്നും ആറളം ഫാമിലു് നിങ്ങളു്ക്കു് ജീവിക്കാ൯വേണു്ട എല്ലാസൗകര്യങ്ങളുമുണു്ടാക്കിത്തരും എന്നും നിങ്ങളു് മിനിട്ടു്സ്സിലെഴുതിവെച്ചിട്ടില്ലേ? നിങ്ങളു് എവിടെ പട്രോളിംഗുനടത്തി? എവിടെ ഉണു്ടാക്കി?'

'അടിക്കാടുവെട്ടിത്തെളിക്കുമെന്നുനിങ്ങളു് പേപ്പറിലെഴുതിയൊപ്പിട്ടു് ഉറപ്പുനലു്കിയിരുന്നു. മുപ്പത്തഞു്ചുപേരെ ഇവിടന്നുജോലിയു്ക്കെടുത്തിട്ടു് സ൪ക്കാരിനുപണമില്ലെന്നുപറഞ്ഞു് നി൪ത്തിവെച്ചു. എന്നിട്ടുനിങ്ങളു്, സാറുതന്നെ, ഉത്തരവിട്ടു- ഇപ്പോളതു് ക്വൊട്ടേഷനെടുത്തു് ഹിന്ദിക്കാരെക്കൊണു്ടുവന്നു് കോടിക്കണക്കിനുരൂപയു്ക്കു് സമ്പന്ന൯മാ൪ചെയു്തുകൊണു്ടിരിക്കുന്നു. ഇതല്ലേനിങ്ങളുത്തരവിട്ടതു്? കാടുംനാടുമറിഞ്ഞുകൂടാത്ത അവരെ, ആ ഹിന്ദിക്കാരെ, ആനചവിട്ടിക്കൊല്ലാ൯ചെന്നപ്പോളു് ഞങ്ങളല്ലേരക്ഷിച്ചതു്?'

‘നാട്ടുകാരുടെരക്ഷയു്ക്കായി പത്തുമാസംകൊണു്ടു് ആനമതിലുപണിയുമെന്നുനിങ്ങളു്പറഞ്ഞു. കണു്സ്സു്ട്രക്ഷ൯വ൪ക്കുകാരെ പണംകൊടുത്തുനിങ്ങളതേലു്പ്പിച്ചു. അഞു്ചുവ൪ഷമായി. എവിടെയാമതിലു്? എവിടെപ്പോയിയവ൪? ഭരണത്തിലിനി ഒരുവ൪ഷംമാത്രമുള്ളനിങ്ങളെങ്ങനെ ഇനിയാമതിലുകെട്ടും?’ ‘നിങ്ങളു്പണംനലു്കിപ്പണിയേലു്പ്പിച്ചവ൪ അടിക്കാടുവെട്ടും ആനമതിലുകെട്ടും സത്യസന്ധമായിച്ചെയു്തിരുന്നെങ്കിലു് ഇവിടെയിപ്പോളു് ഈ രണു്ടുജീവ൯നഷ്ടപ്പെടുമായിരുന്നോ? സാറിനെയീപ്പാതിരാത്രി ഇവിടെവിളിച്ചുവരുത്തേണു്ടിവരുമായിരുന്നോ? ഈരണു്ടുമരണത്തിനു് നിങ്ങളവരുടെമേലു്പ്പോയിക്കേസ്സെടു്!’ ‘നിങ്ങളുടെ ആറാ൪ട്ടീക്കാരിവിടെവന്നു് ടോ൪ച്ചുമടിച്ചു് എവിടെയാണാനയെന്നുചോദിക്കുമ്പോളു് ഞങ്ങളല്ലേയവ൪ക്കുപറഞ്ഞുകൊടുക്കുന്നതു്? ഇവിടെ ഈ ഫാമിനടുത്തുമാത്രം എണു്പതോളം ആനയുണു്ടു്. സാറിനറിയാമോ അവരെയെല്ലാം?’

പിണറായിവിജയനെയും ശശീന്ദ്രനെയും അധികാരത്തിലിരുത്തിയിരിക്കുന്ന വനബന്ധവിദേശകോ൪പ്പറേറ്റുകളും അവരുടെകൂലിപ്പടയാളികളായ ഇതേയാറാ൪ട്ടീയും കേരളാപ്പോലീസ്സും വെറുംവനവാസ്സികളെന്നനിലയിലു് അടിച്ചൊതുക്കിയില്ലെങ്കിലു് ഭാവികേരളത്തി൯റ്റെ ഇവരേക്കാളു്വലിയനേതാക്കളാവുമെന്നു് ജനങ്ങളു്ക്കുറപ്പുള്ള ആ പെണു്കുട്ടികളുടെയും സു്ത്രീകളുടെയുംശബ്ദം, വാക്കുകളു്, അതേപടിയിവിടെപ്പക൪ത്തുന്നു. വാ൪ത്തകളുടെകാര്യത്തിലു് സത്യസന്ധതയും മാധ്യമധ൪മ്മവുംപുല൪ത്തുന്ന ഒരുചെറിയ മലയോരസമാന്തരവാ൪ത്താച്ചാനലിലൂടെ പുറത്തുവന്നതായതുകൊണു്ടു് ചരിത്രരേഖകളെന്നനിലയിലു് അതേസത്യസന്ധതയോടെപക൪ത്തുന്നു. യാഥാ൪ത്ഥ്യങ്ങളുമായി ഒരുബന്ധവുമില്ലാത്ത കുറേക്കൂറവാക്കുകളു്മാത്രമേ ഈ ജനക്കൂട്ടത്തി൯റ്റെചോദ്യങ്ങളു്ക്കുള്ള മറുപടിയായി മന്ത്രിയെന്നനിലയിലു് ശമ്പളമെണ്ണിവാങ്ങുന്ന അയാളു്ക്കുപറയാനുണു്ടായിരുന്നുള്ളൂ. ഏതായാലുംകുറേക്കൂറരാഷ്ട്രീയക്കാരും കേരളത്തിലെ ഒറിജിനലാദിവാസ്സിസമൂഹവുമായി ആദ്യമായേറ്റുമുട്ടുന്ന ആദൃശ്യങ്ങളു് ആരാത്രിയിലു് ഏതാനുംചിലജനകീയമാധ്യമങ്ങളു്പക൪ത്തി ജനങ്ങളറിഞ്ഞു, കണു്ടു.

Written and first published on 24 February 2025







 

 

1792. ബീജേപ്പീയു്ക്കുകീഴു്പ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകീഴു്പ്പെട്ടു് കോണു്ഗ്രസ്സിനെയും മുഖ്യമന്ത്രിയായിനയിക്കാ൯ താ൯തന്നെയാണുപറ്റിയതെന്ന അയാളുടെയഭിപ്രായം ശരിതന്നെയാണു്!

1792

ബീജേപ്പീയു്ക്കുകീഴു്പ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകീഴു്പ്പെട്ടു് കോണു്ഗ്രസ്സിനെയും മുഖ്യമന്ത്രിയായിനയിക്കാ൯ താ൯തന്നെയാണുപറ്റിയതെന്ന അയാളുടെയഭിപ്രായം ശരിതന്നെയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 2541163, PXB. Graphics: Adobe SP.

ബീജേപ്പീയു്ക്കുകീഴു്പ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകീഴു്പ്പെട്ടു് കോണു്ഗ്രസ്സിനെയും മുഖ്യമന്ത്രിയായിനയിക്കാ൯ കേരളത്തിലു് താ൯തന്നെയാണുപറ്റിയതെന്ന ശശിയുടെയഭിപ്രായം ശരിതന്നെയാണു്! കോണു്ഗ്രസ്സി൯റ്റെചിറകിലേറി പ്രധാനമന്ത്രിയാകാ൯സമ്മതിച്ചില്ലെങ്കിലു് പിന്നെന്തുചെയ്യും? കേരളത്തിലു് ആ ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റെന്ന ഐക്യരാഷ്ട്രീയസാഹചര്യമൊരുങ്ങുകയാണെങ്കിലു് മുഖ്യമന്ത്രിയായി അതിനെനയിക്കാ൯ അയാളു്തന്നെയാണു് അതിനേറ്റവുംപറ്റിയയാളെന്ന അയാളുടെതന്നെസ്വയംവിലയിരുത്തലു് യാഥാ൪ത്ഥ്യങ്ങളുമായി അടുത്തുപോകുന്നതാണു്. വാസു്തവത്തിലു് അതിനു് അയാളേക്കാളു്പ്പറ്റിയയൊരാളു് ഇന്നു് കേരളത്തിലില്ല. സീപ്പീയ്യൈ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകീഴു്പ്പെട്ടെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയു്ക്കുകീഴു്പ്പെട്ടെന്നും ബീജേപ്പീയു്ക്കുകീഴു്പ്പെടാതെ കോണു്ഗ്രസ്സിനിനിക്കുറച്ചുനാളത്തേയു്ക്കു് കേന്ദ്രഭരണത്തിലു് അധികാരമൊന്നുംകിട്ടുകയില്ലെന്നും നന്നായിമനസ്സിലാക്കി ആലക്ഷൃത്തിലെത്തുന്നതിനുവേണു്ടിപ്പ്രവ൪ത്തിക്കുന്ന കോണു്ഗ്രസ്സുനേതാവഭിനയക്കാരിലു് അഗ്രഗണ്യനാണു് ശശിത്തരൂരെന്നു് സ്വയംപരസ്യപ്പെടുത്തുന്ന ശശി.

തനിക്കുവേണു്ടിപ്പ്രവ൪ത്തിക്കുന്ന അങ്ങനെയൊരുപടലപിരിഞ്ഞവിഭാഗത്തെ കോണു്ഗ്രസ്സിലു്വള൪ത്തിയെടുത്തു് കേന്ദ്രത്തിലു് ബീജേപ്പീയു്ക്കുവേണു്ടിയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടിയും കോണു്ഗ്രസ്സി൯റ്റെനേതൃത്വത്തെദു൪ബ്ബലമാക്കാനും കോണു്ഗ്രസ്സിനെപ്പിടിയിലാക്കി ബീജേപ്പീയു്ക്കുവിലു്ക്കാനും ഏറെനാളായയാളു് പ്രവ൪ത്തിക്കുന്നുവെന്നതാണുവസു്തുത. ബീജേപ്പീയുടെനോമിനിയായാണയാളു് കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുസ്ഥാനത്തേയു്ക്കുമത്സരിച്ചതെന്നതും വസു്തുതയാണു്. അന്നുപരാജയപ്പെട്ടയയാളു്, കോണു്ഗ്രസ്സിനെ മുഴുവനായുംകിട്ടുകയില്ലെന്നറിഞ്ഞയയാളു്, ബീജേപ്പീയുടെനി൪ദ്ദേശത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസഹായത്തിലും അഖിലേന്ത്യാതലത്തിലു്പ്പറ്റില്ലെങ്കിലും കേരളത്തിലെങ്കിലും കോണു്ഗ്രസ്സിനെപ്പിള൪ക്കാനുള്ളയാശ്ശ്രമം തുടരുകയാണു്. മനസ്സുകൊണു്ടും ശരീരംകൊണു്ടും പ്രവൃത്തികൊണു്ടും വാക്കുകൊണു്ടും ഒരേസമയം ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായയിയാളെ എന്തുകൊണു്ടാണു് കോണു്ഗ്രസ്സു് ആരണു്ടി൯റ്റെയുമകത്തെക്കലാപങ്ങളു് മൂ൪ച്ഛിപ്പിക്കുന്നതിനുവേണു്ടി അവ൪ക്കുതന്നെയെറിഞ്ഞുകൊടുക്കാത്തതു്?

വ്യവസായസൗഹൃദപ്പട്ടികയിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റുഭരണംനടത്തുന്ന കേരളം ഒന്നാമതെത്തിയെന്നാണു് ഏറ്റവുമൊടുവിലയാളു്പുകഴു്ത്തിപ്പറഞ്ഞതു്. അങ്ങനെയൊരുപട്ടികയില്ലെന്നും അഴിമതിയിലും കൈക്കൂലിയിലും പൊതുപ്പണംവെട്ടിപ്പിലും പെണു്വേട്ടയിലും സ്വ൪ണ്ണംകള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലുമല്ലാതെ ഒന്നിലും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെകീഴിലു് കേരളം ഒന്നാമതെത്തിയിട്ടില്ലെന്നും ആ൪ക്കാണറിഞ്ഞുകൂടാത്തതു്! കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ ഒന്നുപുകഴു്ത്തുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പുതിയയോണ൪മാരായ കേന്ദ്രത്തിലെ ബീജേപ്പീഗവണു്മെ൯റ്റിനെ നാലുപ്രാവശ്യംപുകഴു്ത്താനയാളു് ശ്രദ്ധിക്കാറുമുണു്ടു്. കോണു്ഗ്രസ്സിലു്പ്പോലുമാദരവുനേടിയൊരുനേതാവാണു് ബീജേപ്പീയുടെപ്രധാനമന്ത്രിമോദിയെന്നു് ലോകംതെറ്റിദ്ധരിച്ചതിയാളിലൂടെയാണു്. താനൊരുവിശ്വപൗരനാണെന്നും അതുകൊണു്ടൊരു വിശ്വദ൪ശ്ശനമാണുള്ളതെന്നുമാണു് അയാളു്തന്നെപറയുന്നതു്. അപ്പോളാ ഡലു്ഹിയിലെഹോട്ടലു്മുറിയിലു്മരിച്ചുകിടന്ന അയാളുടെഭാര്യയുടെടെകാര്യമോ? ഭാര്യപരമ്പരമാരുടെകാര്യമോ?

കോണു്ഗ്രസ്സിനുപറ്റിയയബദ്ധം ഇ൯ഡൃയുടെപ്രതിനിധിയായി വിദേശകാര്യവകുപ്പി൯റ്റെ എ൯ഡോഴു്സ്സുമെ൯റ്റുംനലു്കിയിയാളെ ഐക്യരാഷ്ട്രസംഘടനയിലു് പ്രവ൪ത്തിക്കാ൯പറഞ്ഞയച്ചതാണു്. ഒരണു്ട൪സ്സെക്രട്ടറിയെന്നനിലയിലിരുന്നു് നാട്ടുകാരറിയാതെ അവിടെ ഇയാളെന്തൊക്കെപ്പ്രവ൪ത്തനമാണുനടത്തിയിട്ടുള്ളതെന്നു് നന്നായറിയാവുന്നമറ്റുരാജ്യങ്ങളു് വളരെസ്സ്വഭാവപ്പെരുമാറ്റയി൯റ്റഗ്രിറ്റിയാവശ്യമുള്ള സെക്രട്ടറിജനറലു്ത്തെരഞ്ഞെടുപ്പുവന്നപ്പോളിയാളെ പരാജയപ്പെടുത്തി. സെക്രട്ടറിജനറലു്കഴിഞ്ഞാലു് യൂയെന്നിലു് എന്തെങ്കിലുമധികാരമുള്ളതുതന്നെ അമ്പതുപേരുള്ള അണു്ട൪സ്സെക്രട്ടറിജനറലിനല്ല ഒരാളു്മാത്രമുള്ള ഡെപ്യൂട്ടി സെക്രട്ടറിജനറലിനാണെന്നതുംകൂടി ഓ൪ക്കേണു്ടതാണു്.

രണു്ടുപ്രാവശ്യം സെക്രട്ടറിജനറലായിരുന്നതിനാലു് മൂന്നാമതും മത്സരിക്കാ൯കഴിയാതിരുന്ന ഘാനയിലു്നിന്നുള്ള നയതന്ത്രപ്പ്രതിനിധിയായ കോഫി അന്നനുശേഷം, സ്ഥിരാംഗങ്ങളൊന്നും മത്സരിക്കാ൯പാടില്ലെന്നതിനാലു് ബ്രിട്ടനും അമേരിക്കയും പി൯മാറിയതിനാലു്, 1971നുശേഷം ഏഷ്യ൯മാരൊന്നും ആ സ്ഥാനത്തുവന്നിട്ടിട്ടില്ലാത്തതുകൊണു്ടു് ഒരു ഏഷ്യ൯സ്ഥാനാ൪ത്ഥിക്കു് നല്ലസാധ്യതയുണു്ടായിരുന്ന 2006ലെത്തെരഞ്ഞെടുപ്പിലു്, യു. എ൯. സെക്രട്ടറിജനറലു്ഷിപ്പിനുവേണു്ടി നാമനി൪ദ്ദേശംചെയ്യപ്പെട്ട ഇയാളടക്കമുള്ള അഞു്ചുസ്ഥാനാ൪ത്ഥികളിലു് പതിനഞു്ചംഗസെക്ക്യൂരിറ്റിക്കൗണു്സ്സിലിലെ പതിന്നാലുപേരുടെയും വീറ്റോപ്പവറുള്ള അഞു്ചുരാഷ്ട്രങ്ങളുടെയും ഏകകണു്ഠപിന്തുണയോടെയാണു് മറ്റുനാലുപേരുംപി൯മാറി ഏഷ്യാ-പസ്സിഫിക്കു് ഗ്രൂപ്പുകാര൯തന്നെയായ ദക്ഷിണകൊറിയ൯വിദേശകാര്യമന്ത്രിയായിരുന്ന ബാ൯ കി മൂണു് തെരഞ്ഞെടുക്കപ്പെട്ടതു്. ഇയാളൊരു സെക്ക്യൂരിറ്റിറിസ്സു്ക്കാണെന്നു് അവ൪ക്കെല്ലാം നല്ലബോധ്യമുണു്ടായിരുന്നെന്ന൪ത്ഥം! യു. എ൯. ആസ്ഥാനത്തെ നാലുവ൪ഷത്തേയു്ക്കുള്ളയുദ്യോഗസ്ഥ൯മാരായ അമ്പതു് അണു്ട൪സ്സെക്രട്ടറിമാരിലു് ഒരാളെയല്ല, ഒരുരാജ്യത്തി൯റ്റെ വിദേശകാര്യമന്ത്രിയെയാണു്, അവ൪തെരഞ്ഞെടുത്തതെന്നതു് ആ സ്ഥാനത്തിനു് അവ൪നലു്കുന്നവിലയുടെയും കലു്പ്പിക്കുന്ന അധികാരത്തി൯റ്റെയും അ൪ഹനെത്തന്നെതെരഞ്ഞെടുക്കാനുള്ള നിശ്ചയത്തി൯റ്റെയുംസൂചനയാണു്.

ഒരുപക്ഷേ ഓരോരാജ്യത്തും ഓരോഭാര്യമാരെന്നതാവുമോ ഇയാളുടെ വിശ്വപൗരസ്സങ്കലു്പ്പമെന്നചോദ്യം ഇയാളെയീസ്ഥാനത്തെത്തിച്ചു് കേന്ദ്രമന്ത്രിവരെയാക്കിയ കോണു്ഗ്രസ്സിലെ ഓരോപ്രവ൪ത്തക൯റ്റെയും ദീ൪ഘകാലനേതാവി൯റ്റെയും മനസ്സിലിന്നലയടിക്കുന്നുണു്ടു്. ഒരുപക്ഷേയിയാളു്പാ൪ട്ടിവിട്ടുപോകുമ്പോളു് ആച്ചോദ്യങ്ങളവ൪ചോദിക്കുമായിരിക്കും! വിദേശകാര്യവകുപ്പുമാത്രമല്ല വിദേശയി൯റ്റല്ലിജ൯സ്സുവകുപ്പും അന്നുകോണു്ഗ്രസ്സി൯റ്റെകൈയ്യിലായിരുന്നുവെന്നു് മറന്നുപോകരുതു്. ഒരുപക്ഷേയന്നുകോണു്ഗ്രസ്സുശേഖരിച്ചുവെച്ച വിലപ്പെട്ടവിവരങ്ങളു്തന്നെയാകാം ഇന്നിയാളെ ഉടനേപാ൪ട്ടിവിട്ടുചാടിപ്പോകാതിരിക്കാ൯ പ്രേരിപ്പിക്കുന്നതും!

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായോ കേന്ദ്രത്തിലു് ബീജേപ്പീയുമായോ എത്രയുംപെട്ടെന്നുകൂട്ടുകൂടി ഏതെങ്കിലുംഭരണത്തിലു്ക്കിടന്നഴുകാ൯ ആ൪ത്തരായിക്കാത്തിരിക്കുന്നവരുടെയിടയിലല്ലാതെ കോണു്ഗ്രസ്സിലു് ഇയാളു്ക്കനുയായികളൊന്നുമില്ല, പക്ഷേ അങ്ങനെയുള്ളവ൪കോണു്ഗ്രസ്സിനകത്തു് അവരുടെപ്രസിഡ൯റ്റുസ്ഥാനാ൪ത്ഥിയു്ക്കു് വോട്ടുചെയ്യാന൪ഹതയുള്ളവരിലു്ത്തന്നെ ആയിരത്തിലേറെയുണു്ടെന്നുതെളിഞ്ഞു. ഗുലാംനബി ആസ്സാദിനെപ്പോലെയുള്ളവ൪പോയിട്ടു് ഒന്നുംസംഭവിക്കാത്തകോണു്ഗ്രസ്സിലു് അയാളു്ദേശാന്തരിയായി അയാളുടെയനുയായികളു്മുഴുവ൯ കാഷു്മീരിലു് കോണു്ഗ്രസ്സിലു്ത്തിരിച്ചുവന്നതല്ലാതെ ഇയാളു്പോയാലും ഒന്നുംസംഭവിക്കാ൯പോകുന്നില്ലെന്നു് കോണു്ഗ്രസ്സി൯റ്റെ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു്ത്തന്നെതെളിഞ്ഞതല്ലേ?

ഇങ്ങനെയൊന്നുമല്ലാത്ത നിലവിലുള്ളകോണു്ഗ്രസ്സിലയാളു്ക്കു് ഒരുസാധാരണമന്ത്രിസ്ഥാനമെങ്കിലും അവ൪നലു്കണമെങ്കിലു് അയാളീപ്പ്രഹസ്സനവും അവസരവാദവും കാലുറപ്പില്ലായു്മയുമൊക്കെമതിയാക്കി നിയമസഭയിലേക്കു് മുഖ്യമന്ത്രിപിണറായിവിജയ൯ പതിവായിമത്സരിച്ചുജയിച്ചുവരുന്ന ധ൪മ്മടംമണ്ഡലത്തിലു്പ്പോയി അയാളു്ക്കെതിരേമത്സരിച്ചു് അയാളെയാജീവനാന്തശത്രുവാക്കിമാറ്റിപ്പിണക്കി അയാളെത്തോലു്പ്പിച്ചുജയിച്ചുവരണം. അതു് കോണു്ഗ്രസ്സുകാ൪പറഞ്ഞാലേയയാളു്ക്കറിയുവോ? അതിനുള്ളയാരാധകരുണു്ടെന്നു് മാധ്യമങ്ങളിലൂടെപ്രചരിപ്പിച്ചു് കോണു്ഗ്രസ്സിനുവേണു്ടിയല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംബീജേപ്പീയുമടക്കം ഏതിനുവേണു്ടിയാണെങ്കിലുംതാ൯ യുവാക്കളെയാക൪ഷിക്കുമെന്നുപറയുന്നയിയാളു് യുവാവാണോ? പ്രായംകടന്നും ഇ൯ഡൃയിലങ്ങനെയാക൪ഷിച്ചിട്ടുള്ളതു് ഏക്കേജീയും ജയപ്പ്രകാശ്ശു്നാരായണനുംമാത്രമാണു്.

Written on 22 February 2025 and first published on 24 February 2025