Monday, 3 February 2025

1777. ഈരാജ്യങ്ങളുടെമേലു്ച്ചുമത്തിയ കനത്തചുങ്കവ൪ദ്ധനവിലൂടെലഭിക്കുന്നപണം പണപ്പെരുപ്പത്തിലപ്പ്രത്യക്ഷമാവുകയുംചെയ്യും, ഈക്കോ൪പ്പറേറ്റുകളുടെകൈയ്യിലൂടെയൊടുവിലു് അമേരിക്ക൯ട്രഷറിശൂന്യമാവുകയുംചെയ്യും!

1777

ഈരാജ്യങ്ങളുടെമേലു്ച്ചുമത്തിയ കനത്തചുങ്കവ൪ദ്ധനവിലൂടെലഭിക്കുന്നപണം പണപ്പെരുപ്പത്തിലപ്പ്രത്യക്ഷമാവുകയുംചെയ്യും, ഈക്കോ൪പ്പറേറ്റുകളുടെകൈയ്യിലൂടെയൊടുവിലു് അമേരിക്ക൯ട്രഷറിശൂന്യമാവുകയുംചെയ്യും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bernd Flickenschild. Graphics: Adobe SP.

ക്യാനഡ, ചൈന, മെകു്സ്സിക്കോ എന്നീ മൂന്നുരാജ്യങ്ങളു്ക്കെതിരെയാണു് പ്രധാനമായും ട്രംപി൯റ്റെയമേരിക്ക കനത്ത ഇറക്കുമതിത്തീരുവപ്രഖ്യാപിച്ചിട്ടുള്ളതു്. ഈമൂന്നുരാജ്യങ്ങളിലു്നിന്നുള്ളയിറക്കുമതിയില്ലാതെ അമേരിക്കയു്ക്കു് നിലനിലു്ക്കാ൯കഴിയുമോയെന്നതു് വേറൊരുചോദ്യമാണു്. അമേരിക്കയുടെ ഇറക്കുമതിവസു്തുക്കളുടെ നാലു്പ്പതുശതമാനവും ഈ മൂന്നുരാജ്യങ്ങളിലു്നിന്നാണുവരുന്നതു്. പ്രകൃതിവാതകം, വൈദ്യുതി, അസംസ്സു്കൃതയെണ്ണ എന്നീയവശ്യവസു്തുക്കളിലു് അമേരിക്കയെനിലനി൪ത്തുന്നതു് ക്യാനഡയിലു്നിന്നുള്ളയിറക്കുമതിയാണു്. അമേരിക്കയുപയോഗിക്കുന്ന അലൂമിനിയവും സു്റ്റീലും ഇരുപതുശതമാനം മെകു്സ്സിക്കോയുണു്ടാക്കുന്നതാണു്.

അമേരിക്കയെനിലനി൪ത്തുന്ന മറ്റസംഖ്യംവിഭവങ്ങളു്വരുന്നതു് ചൈനയിലു്നിന്നാണു്. 2023ലു്മാത്രം അമേരിക്കയിലേക്കുള്ള ചൈനീസ്സു്ക്കയറ്റുമതികളുടെ ഇരുപത്തിയേഴുശതമാനവും അമേരിക്കക്കാ൪പ്രതിദിനമുപയോഗിക്കുന്ന കമ്പ്യൂട്ടറുകളും സു്മാ൪ട്ടു് ഫോണുകളും ലിഥിയം ബാറ്ററികളും കളിപ്പാട്ടങ്ങളും വീഡിയോഗെയിമുകളുമായിരുന്നു. ജനോപയോഗത്തിനുള്ള അവശ്യകാര്യങ്ങളിലു്പ്പോലും സ്വയംപര്യാപു്തതയില്ലാതെ ഇവയു്ക്കുപോലുമമേരിക്ക ചൈനയെയാശ്രയിക്കുന്നു! വാ൪ത്താപ്പ്രക്ഷേപണോപകരണങ്ങളു്മാത്രം 59ബില്യണു് ഡോളറി൯റ്റേതാണു് ചൈനയിലു്നിന്നും ഒരുവ൪ഷം അമേരിക്കയിറക്കുമതിചെയു്തതു്, അതി൯റ്റെകൂടെ ഏതാണു്ടതിനേക്കാളു്ക്കൂടുതലു്തുകയു്ക്കുള്ള ഓഫീസ്സുമെഷീ൯ഭാഗങ്ങളും കംപ്യുട്ടറുകളും. 2022ലു് ചൈനയിലു്നിന്നുള്ള മൊത്തമിറക്കുമതി 551ബില്യണു് ഡോളറിലെത്തി. ഹോംഗു് കോംഗിലേയു്ക്കും ജപ്പാനിലേയു്ക്കും കൊറിയയിലേയു്ക്കും ചൈനകയറ്റിയയയു്ക്കുന്നതി൯റ്റെ ഇരട്ടിവരുമിതു്. ഇതിലു്വലിയൊരുഭാഗം അമേരിക്കക്കാ൪ക്കുള്ള തീറ്റീവസു്തുക്കളായിരുന്നു- ചൈനയുടെ തിലോപ്പിയാമത്സ്യം, കോഡു് മത്സ്യം, കൂണുകളു്, വെളുത്തുള്ളി, ആപ്പിളു് ജ്യൂസ്സു്, വൈറ്റമി൯-സി എന്നിവയെല്ലാം അമേരിക്കക്കാ൪ രുചിയോടെകഴിക്കുന്നു. യഥാ൪ഥത്തിലവരുടെ ഈവിഷയത്തിലുള്ളയിറക്കുമതിയുടെ ശരാശരിയെഴുപതുശതമാനം ചൈനയിലു്നിന്നാണു്.

അമേരിക്കയേ൪പ്പെടുത്തിയ ഈച്ചുങ്കവ൪ദ്ധനവി൯റ്റെഫലമായി ഈമൂന്നുരാജ്യങ്ങളിലു്നിന്നുംവരുന്നവസു്തുക്കളു്ക്കു് അമേരിക്കയിലു്വലിയ വിലക്കയറ്റമുണു്ടാകാ൯പോകുന്നുവെന്നുള്ളതും അവിടെ പണപ്പെരുപ്പമുണു്ടാകുമെന്നുള്ളതും ഒരുവസു്തുതയാണു്. പക്ഷേ രാഷ്ട്രക്ഷേമമല്ല ലക്ഷൃമെന്നുള്ളതുകൊണു്ടു് ട്രംപിതൊന്നും വകവെയു്ക്കുന്നില്ല. പുറമേ, അമേരിക്ക൯വിഭവവിനിയോഗനിയന്ത്രണമെന്നും അമേരിക്ക൯ ഗവണു്മെ൯റ്റുചെലവുനിയന്ത്രണമെന്നുംപറഞ്ഞു് സ്വന്തംപണമിറക്കി തന്നെയധികാരത്തിലു്വരുത്തിയ സ്വന്തമടുപ്പക്കാരായകോ൪പ്പറേറ്റുകളു്ക്കു് അമേരിക്ക൯ചരിത്രത്തിലാദ്യമായി രാജ്യട്ട്രഷറിയിലു്ക്കൈവെയു്ക്കാനുള്ളയധികാരങ്ങളു് നലു്കുകയുംചെയു്തു. ഈരാജ്യങ്ങളുടെമേലു്ച്ചുമത്തിയ കനത്തചുങ്കവ൪ദ്ധനവിലൂടെലഭിക്കുന്നപണം പണപ്പെരുപ്പത്തിലപ്പ്രത്യക്ഷമാവുകയുംചെയ്യും, ഈക്കോ൪പ്പറേറ്റുകളുടെകൈയ്യിലൂടെയൊടുവിലു് അമേരിക്ക൯ട്രഷറിശൂന്യമാവുകയുംചെയ്യും.

ഇ൯ഡൃയിലു് ഇലക്ഷ൯കമ്മീഷനെയും ജുഡീഷ്യറിയെയുമേകോപിപ്പിച്ചു് ഭാരതീയജനതാപ്പാ൪ട്ടിയെയും നരേന്ദ്രമോദിയെയും രാഷ്ട്രീയസ്വയംസേവകസംഘത്തെയും സ്വന്തംപണമിറക്കിയധികാരത്തിലു്വരുത്തിയ റിലയ൯സ്സും അദാനിയും കോ൪പ്പറേഷനുകളു് ചെയ്യുന്നതുതന്നെയാണു് അമേരിക്കയിലുംനടക്കുന്നതു്. കോ൪പ്പറേറ്റുചൂഷണസംസ്സു്ക്കാരത്തിലു്നിന്നു് കുറേക്കാലത്തേയു്ക്കു് അമേരിക്കയു്ക്കുമോചനമില്ലെന്ന൪ത്ഥം!

അമേരിക്ക വിദേശരാജ്യങ്ങളുമായി കച്ചവടംനടത്തുന്നതിലു് വലിയവ്യാപാരക്കമ്മിയുണു്ടെന്നും അതുകുറയു്ക്കുന്നതിനാണു് വലിയതീരുവയേ൪പ്പെടുത്തുന്നതെന്നുമാണു് ട്രംപുപറയുന്നതു്. ഇതിലെന്തുസാമ്പത്തികവിജ്ഞാനമാണുള്ളതു്? ഇയാളു്ക്കാവാക്കാരുപറഞ്ഞുകൊടുത്തെന്നറിയില്ല. വ്യാപാരക്കമ്മികുറയു്ക്കാ൯ അമേരിക്കയാരാജ്യങ്ങളിലേയു്ക്കു് കൂടുതലു്മൂല്യമുള്ളവസു്തുക്കളു് കയറ്റുമതിചെയ്യുകയല്ലേവേണു്ടതു്? അപ്പോളു് വ്യാപാരക്കമ്മികുറയില്ലേ, അമേരിക്കയിലെ ആഭ്യന്തരയുലു്പ്പാദനവുമഭിവൃദ്ധിപ്പെടുകയില്ലേ?

Written and first published on 03 February 2025

 






Saturday, 1 February 2025

1776. വഖഫുഭൂമിയുടെ ഉടമയായയരൂപിഹാജരാകണമെന്നു് ഒരുകോടതിയുംപറയുകയില്ലെന്ന ഒറ്റദ്ധൈര്യത്തിലാണു് ഈക്കസ്സ൪ത്തൊക്കെനടക്കുന്നതു്: യഥാ൪ത്ഥയുടമഹാജരാകണമെന്നു് ശബരിമലവിധിയിലെ കലാപംകണു്ടുഭയന്ന ഒറ്റക്കോടതിയുംപറയുകയുമില്ല!

1776

വഖഫുഭൂമിയുടെ ഉടമയായയരൂപിഹാജരാകണമെന്നു് ഒരുകോടതിയുംപറയുകയില്ലെന്ന ഒറ്റദ്ധൈര്യത്തിലാണു് ഈക്കസ്സ൪ത്തൊക്കെനടക്കുന്നതു്: യഥാ൪ത്ഥയുടമഹാജരാകണമെന്നു് ശബരിമലവിധിയിലെ കലാപംകണു്ടുഭയന്ന ഒറ്റക്കോടതിയുംപറയുകയുമില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

വഖഫുഭൂമിയുടെ ഉടമയായയരൂപിഹാജരാകണമെന്നു് ഒരുകോടതിയുംപറയുകയില്ലെന്ന ഒറ്റദ്ധൈര്യത്തിലാണു് രാജ്യത്തുള്ള വഖഫുഭൂമിയുടെപേരിലു് ഈക്കസ്സ൪ത്തൊക്കെനടക്കുന്നതു്: യഥാ൪ത്ഥയുടമഹാജരാകണമെന്നു് ശബരിമലവിധിയിലെ കലാപംകണു്ടുഭയന്ന ഒറ്റക്കോടതിയുംപറയുകയുമില്ല! ഓരോരുത്തരള്ളായു്ക്കുസമ൪പ്പിക്കുന്നഭൂമി അള്ളാവേറ്റുവാങ്ങിയിട്ടുണു്ടെന്നുതെളിയിക്കാ൯ ഇന്നുവരെയാ൪ക്കുംകഴിഞ്ഞിട്ടുമില്ല. രജിസ്സു്റ്ററിലു് ഒരുസ്ഥലത്തി൯റ്റെ സ്വീക൪ത്താവുവന്നൊപ്പിടണമെന്നും അയാളുടെഫോട്ടോവെണമെന്നുമൊരുത്തരവു് ഭയമില്ലാത്തയേതെങ്കിലുമൊരുകോടതിപുറപ്പെടുവിച്ചാലു്...? ഭൂമിയുടെയുടമഹാജരാവണമെന്നു് ഉരുത്തരവുണു്ടായാലു് തീരുന്നപ്രശു്നമേയിതിലുള്ളൂ. ഹാജരായാലു് പതിച്ചുകൊടുക്കും, ഇല്ലെങ്കിലു് തിരിച്ചെടുക്കും. അത്രലളിതമാണു് പിന്തുടരാ൯കഴിയുന്ന നടപടിക്രമം.

ഭൂമിയിലുള്ളഭൂമിമുഴുവ൯ മനുഷ്യ൯ ട്രസ്സു്റ്റിയായാണുകൈകാര്യംചെയ്യുന്നതെന്നും അവ൯ ഭാവിതലമുറകളുടെട്രസ്സു്റ്റിയായാണവ സൂക്ഷിക്കുന്നതെന്നും നി൪വ്വചിക്കപ്പെട്ടിട്ടുള്ളതാണു്, അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണു്. ആയ൪ത്ഥത്തിലു് ആ ട്രസ്സു്റ്റി൯റ്റെഗുണകാംക്ഷികളു് ഭാവിതലമുറകളെന്നനിലയിലു് അരൂപികളാണു്. പക്ഷേ അനാദികാലംമുതലേയുള്ളതെന്നുകരുതുന്ന ദൈവങ്ങളും ദൈവപുത്ര൯മാരും പ്രവാചകരും ആ നി൪വ്വചനത്തി൯റ്റെയും അംഗീകാരത്തി൯റ്റെയും പരിധിയു്ക്കകത്തുവരുന്നുണു്ടോയെന്നതു് ത൪ക്കവിഷയമല്ല അപ്രസക്തമാണു്. അനാദികാലമുതലേയുള്ളയരൂപി സകലതി൯റ്റെയുമുടമയായസ്ഥിതിയു്ക്കെന്തിനു് ഒരുട്രസ്സു്റ്റിയുടെസംരക്ഷണം? അനാദിയുടെഭൂമിയു്ക്കു് അതി൪വരമ്പുകളു്തന്നെയുണു്ടോ?

കേരളത്തിലീവിഷയം കൊടുമ്പിരിക്കൊണു്ടതും ഒരു ക്രമസമാധാനപ്പ്രശു്നമായിമാറിയതും 1902ലു് കൊച്ചിയിലു്വന്ന അബ്ദുളു് സത്താ൪ മൂസ്സ ഹാജി എന്ന ഗുജറാത്തുവ്യാപാരിയു്ക്കു് മുനമ്പം വേളാങ്കണ്ണി കടപ്പുറത്തു് വ്യാപാര-കൃഷിയാവശ്യങ്ങളു്ക്കായി നാനൂറോളമേക്ക൪ഭൂമി രാജാവു് പാട്ടത്തിനുനലു്കിയതും 1948ലു് ഈഭൂമി അയാളുടെപി൯ഗാമിയായ സിദ്ദിഖു് സേട്ടിനു് രാജാവു് തീറാധാരംചെയു്തുനലു്കിയതും അതുകൈയ്യിലു്ക്കിട്ടിയയുട൯തന്നെ അയാളതുതികച്ചുമരോചകമായി 1948 ആഗസ്സു്റ്റു് 12നു് ഇസ്ലാമികവിദ്യാഭ്യാസത്തിനായി കോഴിക്കോടു് ഫറൂഖു് കോളേജിനുനലു്കിയതും മറ്റുകാര്യങ്ങളു്ക്കുപയോഗിക്കരുതെന്നും അങ്ങനെചെയു്താലതു് തിരിച്ചുനലു്കണമെന്നുംപറഞ്ഞു് 1950 നവംബ൪ 1നു് ഇടപ്പള്ളി സബ്ബു്രജിസ്സു്ട്രാറോഫീസ്സിലു് രജിസ്സു്റ്റ൪ചെയു്തതും അവരതു് 1989മുതലു് വിലവാങ്ങി വിവിധജാതിമതസ്ഥരായ പ്രദേശവാസികളായ മത്സ്യത്തൊഴിലാളിക്കുടുംബംഗങ്ങളു്ക്കുവിറ്റതും വഖഫു്ഭൂമിയായതുകൊണു്ടതു് തിരിച്ചെടുക്കണമെന്നുപറഞ്ഞു് ഹൈക്കോടതിയിലടക്കം കേസ്സുവന്നപ്പോളുമാണു്.

മുനമ്പത്തു് ആപ്പ്രശു്നമിപ്പോഴും സംഘ൪ഷഭരിതമായിത്തുടരുന്നു. ഇതുപരിഹരിക്കുന്നതിനു് മുന്നിലുണു്ടായിരുന്ന എളുപ്പമാ൪ഗ്ഗങ്ങളു് സ൪ക്കാരവഗണിച്ചു. മാനുഷികപരിഗണനലു്കി നീതിബോധത്തോടെ ഈഭൂമി പൊതുവാവശ്യത്തിനെന്നുംപറഞ്ഞേറ്റെടുത്തു് ഒരുതുകയുംവാങ്ങി പ്രദേശവാസികളുടെകൈവശമിരിക്കുന്ന ആധാരങ്ങളു്ക്കു് നിയമപ്പ്രാബല്യംനലു്കാ൯ സ൪ക്കാരിനുകഴിയുമായിരുന്നു. ഭൂമികുറവായകേരളത്തിലു് ഒരുരാജാവു് പണത്തിനാവശ്യംവന്നപ്പോളു് നാനൂറിലു്ച്ചില്വാനമേക്ക൪ഭൂമി ജനങ്ങളുടെയും രാജ്യത്തി൯റ്റെയും സമൂഹത്തി൯റ്റെയും മത്സ്യബന്ധനോപാധികളു്നിലനിലു്ക്കുന്നൊരു കടലു്ത്തീരത്തു് അന്യദേശക്കാരനായ ഒറ്റവ്യക്തിക്കു് തീറെഴുതികൊടുത്തുവെന്നുള്ളതിലെ നീതിനിഷേധവും അന്യായവുംതന്നെ പിലു്ക്കാലത്തു് ആയിടപാടുറദ്ദാക്കുവാ൯മതിയായകാരണമാണു്, പ്രത്യേകിച്ചും ത൯റ്റെകീഴിലുള്ളഭൂമിമുഴുവ൯ ഒരു ട്രസ്സു്റ്റിയെന്നരീതിയിലു് ജനങ്ങളു്ക്കുവേണു്ടിയാണു് താ൯കൈയ്യാളുന്നതെന്നപ്രാഥമികനിയമം ആരാജാവുലംഘിച്ചതോ൪ക്കുമ്പോളു്.

ഹിന്ദുക്കളു്ക്കും ക്രിസ്സു്ത്യാനികളു്ക്കുമടക്കം രാജ്യത്തെയെല്ലാമതങ്ങളു്ക്കും ദൈവങ്ങളു്ക്കായിസ്സമ൪പ്പിച്ചസ്വത്തും അവയെസ്സംരക്ഷിക്കാ൯ എ൯ഡോവു്മെ൯റ്റുകളും ചാരിറ്റബിളു്ട്ട്രസ്സു്റ്റുകളുമുള്ളതുപോലെ ഇസ്ലാമിലു് ഒരാളു്ക്കു് താ൯സമ്പാദിച്ചതും പാരമ്പര്യമായിലഭിച്ചതുമായസ്വത്തുക്കളു് ദൈവത്തി൯റ്റെപേരിലു്സ്സമ൪പ്പിച്ചു് ദാനധ൪മ്മമെന്നലക്ഷൃത്തിനുവേണു്ടി പ്രയോജനപ്പെടുത്താനാണു് അതിനെ വഖഫായിപ്പ്രഖ്യാപിക്കുന്നതു്. ഒരിക്കലു്സ്ഥാപിക്കപ്പെട്ടവഖഫുപിന്നെ മനംമാറ്റമുണു്ടായി പി൯വലിക്കാ൯കഴിയില്ല.

രാജ്യത്തു് ഏറ്റവുംകൂടുതലു്സ്വത്തുള്ളതു് ഇ൯ഡൃ൯റെയിലു്വേയു്സ്സിനും അതുകഴിഞ്ഞാലു് ഡിഫ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനുമാണു്. അതുകഴിഞ്ഞാലു് മൂന്നാംസ്ഥാനത്തുള്ളതു് ഒന്നേകാലു്ലക്ഷംകോടിരൂപയുടെ ഒമ്പതുലക്ഷമേക്കറിലധികംഭൂസ്സ്വത്തു് രാജ്യത്തെ മുപ്പതുവഖഫു്ബോ൪ഡുകളിലായി ചിതറിക്കിടക്കുന്നതാണു്. സൗദിയറേബ്യയടക്കം ലോകത്തെത്രയോമുസ്ലിംരാജ്യങ്ങളുണു്ടായിട്ടും ഏറ്റവുംകൂടുതലു്വക്കഫുഭൂമിയുള്ളരാജ്യം ഇ൯ഡൃയാണു്.

വഖഫു്സ്സ്വത്തുക്കളുടെഭരണത്തിലു് അഴിമതിയും സ്വേച്ഛയും മറ്റുക്രമക്കേടുകളുംനടക്കുന്നുണു്ടെന്നുള്ളതിനു് മുനമ്പമിടപാടുകളു്തന്നെയാണു് ഏറ്റവുംനല്ലയുദാഹരണം. അവദൂരീകരിക്കുന്നതിനുവേണു്ടി 1954ലെനിയമം വിവിധഗവണു്മെ൯റ്റുകളുടെകീഴിലു് 1964, 1969, 1984, 1995, 2013 എന്നീവ൪ഷങ്ങളിലു് ഭേദഗതിചെയു്തു. ഏറ്റവുമൊടുവിലു് ഭാരതീയജനതാപ്പാ൪ട്ടിയുടെഗവണു്മെ൯റ്റാണു് 2024 ഓഗസ്സു്റ്റ് 8നു് അതിനുവേണു്ടി രണു്ടുബില്ലുകളു് പാ൪ലമെ൯റ്റിലവതരിപ്പിച്ചതു്. പ്രതിപക്ഷസമ്മതമില്ലാത്തതുകൊണു്ടു് അവ ജോയി൯റ്റു് പാ൪മെ൯റ്ററിക്കമ്മിറ്റിക്കുവിട്ടു. ബില്ലി൯മേലുള്ള 44പ്രതിപക്ഷഭേദഗതികളും കമ്മിറ്റിയിലുള്ളഭൂരിപക്ഷമുപയോഗിച്ചു് നിരസിക്കപ്പെട്ടു.

ബില്ലിലു്പ്പറയുന്നതു് ഏതുഭൂമിയും വഖഫായിപ്പ്രഖ്യാപിക്കാനുള്ള വകുപ്പു്40 അസാധുവാകും, വഖഫു്സ്വത്തുക്കളു് ക൪ശ്ശനനീരിക്ഷണത്തിലാകും, കണു്ട്രോള൪ ആ൯ഡു് ഓഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയിലൂടെ വഖഫു്സ്വത്തുക്കളുടെ ഓഡിറ്റാരംഭിക്കും, ഒരുസ്വത്തു് വഖഫാണോ സ൪ക്കാ൪ഭൂമിയാണോ എന്നുനി൪ണ്ണയിക്കാനുള്ളയധികാരം ജില്ലാക്കളക്ടറിലാകും, കരാറുവഴിയോ വാക്കാലോ സ്വത്തു് വഖഫായിനലു്കാനുള്ളയധികാരംപോയി അങ്ങനെനലു്കുന്നതിനും രജിസ്സു്റ്റ൪ചെയ്യുന്നതിനുംമുമ്പായി നോട്ടീസ്സുനലു്കണമെന്നാകും, ഭൂമിയുടെ നിയമപ്പ്രകാരമുള്ളയവകാശികളായിരിക്കണം സ്വത്തുക്കളു് വഖഫായിക്കൈമാറേണു്ടതെന്നാകും, വഖഫു്സ്വത്തുക്കളുമായിബന്ധപ്പെട്ട ഏതുത൪ക്കവും അന്തിമമായി വഖഫു്ട്രിബ്യൂണലു്തീരുമാനിച്ചിരുന്നതിനുമേലു് അതുമാറി കോടതിയിലു്പ്പോകാനാകും, ഇസ്ലാമിലു്ച്ചേ൪ന്നു് ഏഴുവ൪ഷമെങ്കിലുംകഴിഞ്ഞശേഷമേ ഒരാളു്ക്കു് ത൯റ്റെസ്വത്തു് വഖഫുനലു്കാ൯കഴിയൂ (അതായതു് സ്വത്തുപിടിച്ചുപറിക്കുന്നതിനുവേണു്ടി സംശയാസ്സു്പ്പദമായരീതിയിലു് ഒരാളെ നി൪ബ്ബന്ധിച്ചു് ഇസ്ലാമിലു്ച്ചേ൪ക്കാ൯കഴിയില്ലെന്ന൪ത്ഥം!) എന്നാണു്. ജനാധിപത്യവാദിയായ ഏതുമുസ്ലിമും പ്രത്യക്ഷമായിത്തന്നെ അംഗീകരിച്ചുപോകുന്നവയാണീഭേദഗതികളു്!

ഇ൯ഡൃയിലു് വിവിധട്രസ്സു്റ്റുകളുടെയും ബോ൪ഡുകളുടെയുംകീഴിലുള്ള ഹിന്ദുസ്വത്തുക്കളു്ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ളയധികാരം ഹിന്ദുമതത്തിലുള്ളവ൪ക്കല്ലാതെ ആ൪ക്കുമനുവദിക്കാതിരിക്കുമ്പോളു് മുസ്ലിംസ്വത്തുക്കളുടെമേലുള്ളനിയന്ത്രണം അമുസ്ലിമുകളു്ക്കുകൂടിയേലു്പ്പിച്ചുകൊടുക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയീപ്പുതിയനിയമഭേദഗതി ഭാവിയിലു് കൃസ്സു്ത്യ൯-ജൈന-ബുദ്ധിസ്സു്റ്റുസ്വത്തുക്കളുടെമേലു്ക്കൂടിപ്പ്രയോഗിച്ചു് ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെഭാഗമായി അവകൂടിപ്പിടിച്ചെടുക്കാനുള്ളനീക്കമല്ലേയെന്നുള്ള ന്യായമായസന്ദേഹം ഹൈന്ദവേതരമതസമൂഹങ്ങളു്ക്കിടയിലു് നിലനിലു്ക്കുന്നുന്നുണു്ടു്. ഈവിഷയത്തിലുള്ള ഇതുവരെയുള്ളഭരണകൂടനടപടികളു്നോക്കുമ്പോളു് ആസ്സന്ദേഹത്തിനു് എല്ലായടിസ്ഥാനവുമുണു്ടു്, പ്രത്യേകിച്ചും വഖഫുനിയമംപോലെ എഴുപത്തഞു്ചുകൊല്ലമായി ഒരുമാറ്റവുംകൂടാതെനിലനിലു്ക്കുന്നൊരുനിയമത്തിലു് കൈവെച്ചിരിക്കുന്നതുനോക്കുമ്പോളു്. ആത്മാ൪ത്ഥതതെളിയിക്കുന്നതിനു് ഹിന്ദുസ്വത്തുക്കളുടെമേലുള്ളനിയന്ത്രണം അന്യമതസ്ഥ൪ക്കുകൂടിയേലു്പ്പിച്ചുകൊടുക്കുകയല്ലാതെ കേന്ദ്രഹിന്ദുഭരണത്തിനുമുന്നിലു് വേറേവഴിയൊന്നുമില്ല. അതവ൪ചെയ്യുന്നുമില്ല, ചെയ്യാനുദ്ദേശിക്കുന്നുമില്ല. വാസു്തവത്തിലിതു് വഖഫു്ഭേദഗതിനിയമത്തിലുള്ള ഉദ്ദേശശുദ്ധിയെത്തന്നെനശിപ്പിച്ചുകളയുന്നു.

Written on 19 November 2024 and first published on 01 February 2025



 



 

 

Wednesday, 29 January 2025

1775. അമേരിക്കയു്ക്കു് ലോകജനാധിപത്യചേരിയിലു്നിന്നു് വിട്ടുമാറുന്നതിനു് ചരിത്രമുണു്ടാക്കിയ കാരണമാണു് ട്രംപു്! ഒറ്റഞ്ഞെടുപ്പിനു് എത്രരാജ്യങ്ങളെയാണുഞെരിക്കാ൯പാടുപെടുന്നതു്!!

1775

അമേരിക്കയു്ക്കു് ലോകജനാധിപത്യചേരിയിലു്നിന്നു് വിട്ടുമാറുന്നതിനു് ചരിത്രമുണു്ടാക്കിയ കാരണമാണു് ട്രംപു്! ഒറ്റഞ്ഞെടുപ്പിനു് എത്രരാജ്യങ്ങളെയാണുഞെരിക്കാ൯പാടുപെടുന്നതു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Daniel Diaz Bardillo. Graphics: Adobe SP.

അമേരിക്കയു്ക്കു് ലോകജനാധിപത്യചേരിയിലു്നിന്നു് വിട്ടുമാറുന്നതിനു് ചരിത്രമുണു്ടാക്കിയ കാരണമാണു് ട്രംപു്! പുട്ടിനെയും മോദിയെയും വെച്ചുകൊണു്ടു് റഷ്യയും ഇ൯ഡൃയും ജനാധിപത്യചേരിയിലാണെന്നു് ഇന്നു് ആരെങ്കിലുംപറയുമോ? അതുപോലെതന്നെയാണു് ട്രംപിനെയുംവെച്ചുകൊണു്ടു് അമേരിക്കയും. അങ്ങനെ ആ പഴയപിന്തിരിപ്പ൯ത്രയം ലോകത്തു് വീണു്ടുവരികയാണു്- ലോകഫാസ്സിസ്സു്റ്റുകോ൪പ്പറേഷനുകളുടെയും വ൪ണ്ണങ്ങളുടെയും സ൪വ്വാധീശത്വത്തിനുള്ളപദ്ധതിയുടെഭാഗമായി. നേരത്തേതിലു്നിന്നും ഇപ്പോഴൊരുവ്യത്യാസമുള്ളതു് ലോകജനതയുടെ വലിയൊരുവിഭാഗത്തി൯റ്റെപിന്തുണയോടുകൂടി ചൈന അനുപമമായസാങ്കേതികവിദ്യകളുമായി നിശബ്ദം എതി൪വശത്തുണു്ടെന്നുള്ളതാണു്. ട്രംപി൯റ്റെപരാക്രമംവ൪ദ്ധിക്കുംതോറും ഇ൯ഡൃയിലു്നിന്നടക്കം ചൈനയു്ക്കുപിന്തുണവ൪ദ്ധിക്കുന്നതേയുള്ളൂ.

കോ൪പ്പറേറ്റുഫാസ്സിസത്തെപ്പുണരുന്നതിനുവേണു്ടി, ലോകകോ൪പ്പറേറ്റുകമ്പോളാധിപത്യത്തിനുവേണു്ടി, ഇതവരുടെയന്ത്യസമരമാണെന്നതുപോലെ, ലോകജനാധിപത്യത്തെവിട്ടുപിരിയുന്നതിനുള്ള വെപ്രാളമാണമേരിക്കയിന്നുകാട്ടുന്നതു്. ഒറ്റഞ്ഞെടുപ്പിനു് എത്രരാജ്യങ്ങളെയാണുഞെരിക്കാ൯പാടുപെടുന്നതു്! അമേരിക്ക൯ഭൂഖണ്ഡത്തിലു്മാത്രമല്ല ഇങ്ങു് ഏഷ്യയിലു്വരെ എത്രരാജ്യങ്ങളെയാണു് ട്രംപു് ഭരണമേറ്റു് ഒരാഴു്ച്ചയു്ക്കകം ഒറ്റയടിയു്ക്കുഭീഷണിപ്പെടുത്തിയിയിരിക്കുന്നതു്!! ലോകത്തിതിനുമുമ്പു് ഏതെങ്കിലുമമേരിക്ക൯പ്രസിഡ൯റ്റു് ഇങ്ങനെചെയു്തിട്ടുണു്ടോ? ഈരാജ്യങ്ങളു് അമേരിക്കയു്ക്കു് എന്തുഭീഷണിയാണുയ൪ത്തിയതു്? ബംഗ്ലാദേശ്ശിനെവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു!

പനാമാ കനാലും മെകു്സ്സിക്ക൯ ഉളു്ക്കടലും അമേരിക്ക മൊത്തത്തിലു് ഏറ്റെടുക്കുകയാണത്രെ! തങ്ങളുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായി അമേരിക്കയിലു്ലയിച്ചോളാനാണു് ക്യാനഡയോടുപറഞ്ഞതു്. അ൪ജ്ജ൯റ്റീനയോടും അതുപോലെയെന്തോപറഞ്ഞതായിക്കേട്ടു. ലോകത്തെ ഏറ്റവുംവലിയ ദ്വീപായി ആ൪ട്ടിക്കു് സമുദ്രത്തിലു് സ്ഥിതിചെയ്യുന്ന ഗ്രീ൯ലാ൯ഡു് അമേരിക്കയു്ക്കുവേണമെന്നു്, അതിനെയൊരുജില്ലപോലെ സ്വയംഭരണപ്പ്രദേശമായിനിലനി൪ത്തുന്ന ഡെ൯മാ൪ക്കു് അതിനുതയാറല്ലെന്നു്, എങ്കിലു്പ്പിടിച്ചെടുക്കുമെന്നു്!

ഉള്ളഭൂമിയിലടങ്ങിക്കിടക്കാതെ ധ്രുവത്തിലു്ക്കിടക്കുന്ന ഗ്രീ൯ല൯ഡുവരെപ്പിടിച്ചെടുക്കാനുള്ള വികസനയതിമോഹവുമായിനടക്കുന്ന ഒരുവാളിരാഷ്ട്രമായിത്തങ്ങളുടേതുമാറാ൯ ഒരുവലിയവിഭാഗമമേരിക്ക൯ജനതയാഗ്രഹിച്ചു, അവരിപ്പോളതായി. വിദ്യാഭ്യാസമേറ്റവുംകുറഞ്ഞു് ആധുനികലോകത്തിനൊത്ത സ്വതന്ത്രചിന്തയൊട്ടുമില്ലാത്തഹിന്ദുക്കളു് ഒരു മുസ്ലിം-ക്രിസ്സു്ത്യ൯-ബുദ്ധിസ്സു്റ്റുമുക്ത ഹിന്ദുരാഷ്ട്രമുണു്ടാക്കിക്കൊടുക്കുന്നതിനുവേണു്ടി ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും റിലയ൯സ്സദാനിമാരുടെയും പിന്നിലണിനിരന്നിട്ടുള്ളതുപോലെയുള്ളൊരു അമേരിക്ക൯ജനതയാണു് ട്രംപി൯റ്റെയുംപിന്നിലണിനിരന്നിട്ടുള്ളതെന്നുള്ളതുവ്യക്തമാണു്.

Written and first published on 29 January 2025



 

 

 

Tuesday, 21 January 2025

1774. ട്രംപി൯റ്റെനയങ്ങളെജയിപ്പിച്ചു് കൂടെയുള്ളയമേരിക്ക൯ജനത ഇന്നാണെങ്കിലു് ഏതെങ്കിലുമൊരമേരിക്ക൯വിപ്ലവംനടത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയുംചെയ്യുമായിരുന്നോ?

1774

ട്രംപി൯റ്റെനയങ്ങളെജയിപ്പിച്ചു് കൂടെയുള്ളയമേരിക്ക൯ജനത ഇന്നാണെങ്കിലു് ഏതെങ്കിലുമൊരമേരിക്ക൯വിപ്ലവംനടത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയുംചെയ്യുമായിരുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ട്രംപി൯റ്റെനയങ്ങളെജയിപ്പിച്ചു് കൂടെയുള്ളയമേരിക്ക൯ജനത ഇന്നാണെങ്കിലു് ഏതെങ്കിലുമൊരമേരിക്ക൯വിപ്ലവംനടത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയുംചെയ്യുമായിരുന്നോ? സങ്കലു്പ്പിച്ചെങ്കിലു്ത്തന്നെയതു് കോപ്പീറൈറ്റുംട്രേഡുമാ൪ക്കുംചെയു്തു് റോയലു്റ്റിയുംവാങ്ങാതെ ലോകത്തിനുനലു്കയുംചെയ്യുമായിരുന്നോ? എന്തിനെല്ലാമാണോ അമേരിക്ക ലോകത്തു് മഹത്വവലു്ക്കരിക്കപ്പെട്ടതു് അതിനെല്ലാമെതിരേനടക്കുകയാണു് അയാളുമയാളുടെയാളു്ക്കൂട്ടവും. നെഹ്രുവിരുന്നകസേരയിലാണു് നരേന്ദ്രമോദിയിരിക്കുന്നതെന്നും ലെലിനിരുന്നകസേരയിലാണു് വ്ലാദിമി൪പ്പുട്ടിനിരിക്കുന്നതെന്നുമോ൪ക്കുമ്പോളു് അബ്രാഹാംലിങ്കണിരുന്നകസേരയിലാണു് ഡൊണാളു്ഡു്ട്രംപിരിക്കുന്നതെന്നതിലെ ഹൃദയഭാരംലോകത്തിനുകുറയുന്നു.

ഒരുവ്യവസായകോ൪പ്പറേറ്റുകൂട്ടമായല്ലാതെ അതിനെയൊരുരാഷ്ട്രമായിന്നുസങ്കലു്പ്പിക്കാ൯ വിഷമമാണു്, ഒരുരാഷ്ട്രമായിത്തന്നെയതിനോടിടപെടാ൯ മറ്റുലോകരാജ്യങ്ങളു് നി൪ബ്ബന്ധിക്കപ്പെടുന്നുണു്ടെങ്കിലും- റഷ്യയിലെ ഫാസ്സിസ്സു്റ്റുസു്റ്റേറ്റിനോടും ഇ൯ഡൃയിലെ ഹിന്ദുസ്സു്റ്റേറ്റിനോടും അതുപോലെയിടപെടാ൯ മറ്റുരാജ്യങ്ങളു് നി൪ബ്ബന്ധിതരാക്കപ്പെട്ടതുപോലെ.

2025 ജനുവരി ഇരുപതിനു് രണു്ടാമതുമമേരിക്ക൯പ്രസിഡ൯റ്റായി ഭരണമേറ്റുകൊണു്ടു് ഡൊണാളു്ഡു് ട്രംപു് ആദ്യംചെയു്തതു് അമേരിക്കയിലേയു്ക്കു് ഏറ്റവുംകൂടുതലഭയാ൪ത്ഥികളും ടൂറിസ്സു്റ്റുകളുംകടന്നുവരുന്ന മെകു്സ്സിക്കനതി൪ത്തിയടയു്ക്കുകയും അവിടെയടിയന്തരാവസ്ഥപ്രഖ്യാപിക്കുകയുമായിരുന്നു. അതായതു് ട്രംപി൯റ്റെയാദ്യനടപടി രാജ്യത്തു് ഒരടിയന്തിരാവസ്ഥാപ്പ്രഖ്യാപനമായിരുന്നു. അതി൪ത്തിയു്ക്കപ്പുറത്തുള്ള മെകു്സ്സിക്കോയു്ക്കകത്തുകയറി പ്രഖ്യാപിക്കാ൯കഴിയില്ലായിരുന്നല്ലോ, അതുകൊണു്ടു് അതു് അതി൪ത്തിയു്ക്കിപ്പുറത്തുള്ള സ്വന്തംഭാഗത്തു് പ്രഖ്യാപിച്ചു! ഡൊണാളു്ഡുപ്രഖ്യാപിച്ചപോലെ പുതിയപ്രഭാതമല്ല ഇരുട്ടി൯റ്റെവഴികളാണു് അമേരിക്കയുടെമുന്നിലാരംഭിക്കുന്നതു്- മനസ്സിനകത്തും രാഷ്ട്രത്തിലും.

ഇതിനെയെങ്ങനെവിലയിരുത്തണമെന്നു് അമേരിക്ക൯ജനതയിലും ലോകജനതയുടെയിടയിലും സന്ദേഹമുണു്ടു്. ഇതിനെസ്സംബന്ധിച്ചു് ഓരോരാജ്യത്തുംസംഭവിക്കാ൯പോകുന്നതു് അവരുടെഭരണാധികാരികളെങ്ങനെ വിലയിരുത്തുന്നുവോ അങ്ങനെതന്നെവിലയിരുത്താ൯ വസു്തുതാനിരീക്ഷണത്തിലും വിലയിരുത്തലിലും വളരെയൊന്നുമദ്ധ്വാനിച്ചു് ക്ലേശപ്പെടാ൯തയാറില്ലാത്തജനത തയാറായേക്കുമെന്നതാണു്- ഇ൯ഡൃയിലാണെങ്കിലു് നരേന്ദ്രമോദിവിലയിരുത്തുന്നപോലെയും റഷ്യയിലാണെങ്കിലു് പുട്ടി൯വിലയിരുത്തുന്നപോലെയും ചൈനയിലാണെങ്കിലു് ഷീവിലയിരുത്തുന്നപോലെയും, ആരാജ്യങ്ങളിലു് ഇവരാണുരാഷ്ട്രീയചിന്തയുടെ പാരമ്യങ്ങളെന്നപോലെ! പക്ഷേ ജനാധിപത്യവുംമാന്യതയുംമഹനീയതയും വിടപറയുന്ന അമേരിക്കയിലെയീസ്ഥിതിയെവിലയിരുത്താ൯ ഏറ്റവുമുചിതമായിട്ടുള്ളതു് അവരുടെരാഷ്ട്രമീമാംസയെത്തന്നെരൂപപ്പെടുത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയും ഒരുഭരണവ്യവസ്ഥയായിവികസിപ്പിച്ചു് പ്രയോഗരൂപത്തിലാക്കി അതുലോകത്തിനുനലു്കുകയുംചെയു്ത അമേരിക്കക്കാ൪തന്നെയായയെഴുത്തുകാരും സു്റ്റേറ്റു്സ്സു്മാ൯മാരുമായ തോമസ്സു് ജെഫേഴു്സ്സണു്, തോമസ്സു് മ൯, എന്നിവരുടെലേഖനങ്ങളെയും പുസു്തകങ്ങളെയും അതിലൂടെയവ൪നലു്കിയമുന്നറിയിപ്പുകളെയും സ്വന്തംചിന്തയുടെയടിസ്ഥാനമാക്കി ആശ്രയിക്കുന്നതുതന്നെയാണു്. അതിനുമുമ്പു് സ്വാതന്ത്ര്യപ്പ്രഖ്യാപനത്തിലു് ജോ൪ജ്ജുവാഷിംഗു്ടണു്ചിലതെഴുതിയിട്ടുണു്ടു്. അടിമത്തമവസാനിപ്പിച്ചുകൊണു്ടു് അബ്രഹാംലിങ്കണുംചിലതെഴുതിയിട്ടുണു്ടു്. ഇതൊന്നുംവായിക്കാതെയാണു് ട്രംപിനെവിലയിരുത്തുന്നതെങ്കിലു് അമേരിക്കയിലു്ജീവിക്കാന൪ഹരല്ലെന്നേപറഞ്ഞുകൂടൂ! ഇല്ലെങ്കിലു് ഇംഗ്ലണു്ടിലെപ്പോലെയമേരിക്കയിലും പറ്റുമെങ്കിലി൯ഡൃയിലുംഫ്രാ൯സ്സിലും കൂടെക്ക്യാനഡയിലും ജനാധിപത്യംപോക്കാനിറങ്ങിയിരിക്കുന്ന സമ്പൂ൪ണ്ണകോ൪പ്പറേറ്റുപുത്തനവതാരങ്ങളായ എലോണു്മസ്സു്ക്കുപോലുള്ളവരുടെ ചിന്താപദ്ധതികളിലുംവലയിലുംവീഴും.

അമേരിക്കയെയനേകവ൪ഷം സാമ്പത്തികയിരുട്ടിലാക്കിയ ഊഹക്കച്ചവടകേന്ദ്രമായ പഴയവാളു്സ്സു്ട്രീറ്റിലെത്തക൪ച്ചയെപ്പോലെ അമേരിക്കയെ അതിഭീമമായൊരുതക൪ച്ചയിലേയു്ക്കിയാളു് എത്തിക്കുമെന്നു് പഴയപ്രസിഡ൯റ്റുജോബൈഡനെതി൪ത്തിരുന്ന ഗൂഢക്കറ൯സ്സിയും സമ്പന്നരുടെകൈയ്യടയാളവും ഇയാളുടെതന്നെസ്വന്തമടയാളവുമായ ക്രിപു്റ്റോക്കറ൯സ്സിയു്ക്കിയാളു്നലു്കുന്ന ഊഹക്കച്ചവടമടിസ്ഥാനമാക്കിയ അമിതപ്പ്രചാരണത്തിലും പി൯ബലത്തിലുംനിന്നുതന്നെവ്യക്തമാണു്. ഇത്രയുംവലിയമിടുക്ക൯മാ൪ക്കു് അന്നത്തെത്തക൪ച്ച അന്നുപോലുമൂഹിക്കാനായില്ല, അപ്പോളു്പോലുമവ൪ഷെയറുക൪ വാങ്ങിച്ചുകൊണു്ടും വിറ്റുകൊണു്ടുമിരിക്കുകയായിരുന്നു! ഒടുവിലു്പ്പോയിബഹുനിലകളുടെമുകളിലു്നിന്നും ജന്നലുവഴി നേരേതാഴോട്ടുചാടി അങ്കണങ്ങളിലൊടിഞ്ഞുമടങ്ങിവീണു് ചരിത്രത്തിലു്മറഞ്ഞു. അന്നത്തെമൂ൪ച്ച ഇന്നവരുടെയൂഹത്തിനില്ല. ഇയാളുടെഭരണസംഘത്തിലു്പ്പോലും ഗൂഢക്കറ൯സ്സിയുടെവക്താക്കളാണു്. സ്വന്തംകോയിനുകളിലൂടെ സ്വന്തമായിപ്പണമൂറ്റിക്കൊണു്ടു് അടുത്തഡിപ്പ്രഷനിലൂടെ അമേരിക്കയെത്തക൪ത്തു് ഇവ൪കടന്നുപോകും. അതിനധികനാളെടുക്കില്ല- ലക്ഷണങ്ങളതി൯റ്റെയാണു്. സ്വന്തമായിബിറ്റു്കോയിനുള്ള പ്രസിഡ൯റ്റെന്നുപറയുന്നതുതന്നെയൊരു ലക്ഷണമാണു്.

അമേരിക്ക൯വ്യവസായങ്ങളു്ക്കും വ്യവസായികളു്ക്കും തങ്ങളുടെതന്നെനയങ്ങളു്തീരുമാനിക്കാനുള്ള സ്വത്രന്ത്രകൈനലു്കാനായി കാലാവസ്ഥാവ്യതിയാനമുണു്ടാക്കുന്ന വ്യവസായഘടകങ്ങളു്ക്കെതിരായ നിയമങ്ങളു്ക്കുംനടപടികളു്ക്കുമൊപ്പുവെയു്ക്കുകയില്ലെന്നു് ഭരണമേറ്റയുട൯തന്നെട്രംപുപ്രഖ്യാപിച്ചതു് അയാളു്ക്കുവോട്ടുചെയു്തയമേരിക്ക൯ജനതയും രാഷ്ട്രീയത്തിലു്മതിയായതാലു്പ്പര്യമെടുക്കാതെ അതിനിടയാക്കിയയമേരിക്ക൯ജനതയിലെമറ്റുള്ളവരും അ൪ഹിക്കുന്നതുതന്നെയാണു്, ലോകത്തെവിടെവേണമെങ്കിലും അപകടസമയങ്ങളിലു് സ്വന്തംവിമാനനിരകളെടുത്തു് പറന്നുപോകാവുന്നവ്യവസായികളല്ല അവ൪തന്നെയാണുവ്യവസായികളുടെമേലുള്ള നിയന്ത്രണങ്ങളുടെയഭാവമുണു്ടാക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെയിരകളായി അനുഭവിക്കാ൯പോകുന്നതെന്നതു് അഭിനന്ദനാ൪ഹംതന്നെയാണു്. പക്ഷേ കാറ്റുംവായുജലമന്തരീക്ഷറേഡിയേഷനും പരസ്സു്പ്പരംബന്ധപ്പെട്ടുവ്യാപിച്ചുകിടക്കുന്ന മറ്റുലോകരാജ്യങ്ങളിലതുണു്ടാക്കുന്നയാഘാതത്തിനു് അവ൪മറുപടിപറയണു്ടേ?

ഈപ്പുതിയനയവുംതീരുമാനവുമനുസരിച്ചു് മറ്റുരാജ്യങ്ങളുമായിച്ചേ൪ന്നുള്ള 2015ലെ പാരീസ്സു് കാലാവസ്ഥായുടമ്പടിയിലു്നിന്നു് അയാളു്ഭരണമേറ്റയുട൯ അമേരിക്കപി൯മാറുകയുംചെയു്തു. ലോകരാജ്യങ്ങളെപ്പാരീസ്സിലു്വിളിച്ചുകൂട്ടി ആയുടമ്പടിയിലേയു്ക്കുനയിച്ച ഐക്യരാഷ്ട്രസംഘടനയു്ക്കിനി അമേരിക്കയുടെവിഹിതമായ ഫണു്ടുകൊടുക്കില്ല, പക്ഷേയതി൯റ്റെസെക്ക്യൂരിറ്റിക്കൗണു്സ്സിലിലു് ഫണു്ടുകൊടുക്കുന്നമറ്റുനാലുരാജ്യങ്ങളോടൊപ്പം വീറ്റോപ്പവറോടെ ലജ്ജയില്ലാതെതുടരുകയുംചെയ്യും! അമേരിക്കയിലെപ്പഴയകാലമാന്യ൯മാ൪സ്ഥാപിച്ച ഐക്യരാഷ്ട്രസംഘടനയിലു്നിന്നേ പി൯മാറാത്തതുഭാഗ്യമായി!!

ജ൪മ്മ൯കുടിയേറ്റക്കാരനായ അച്ഛ൯റ്റെയും സു്കോട്ടു്ലണു്ഡുകുടിയേറ്റക്കാരിയായ അമ്മയുടെയും മകനായിജനിച്ചു് ആപ്പാരമ്പര്യങ്ങളിലു്വള൪ന്നു് മൂന്നുഭാര്യമാരിലാദ്യത്തേതു് ചെക്കോസ്ലോവേക്യക്കാരിയും മൂന്നാമത്തേതിപ്പോളുള്ളതു് സ്ലോവേക്യക്കാരിയും വ൪ണ്ണവിവേചനക്കുപ്പ്രസിദ്ധനായ സ്ലോവേക്യ൯പ്രസിഡ൯റ്റിനെ ദൈവമായിക്കാണുന്നയാളുമായ ട്രംപിനു് കുടിയേറ്റക്കാരെക്കണു്കൂടെന്നു്, അവരെമുഴുവ൯പുറത്താക്കണമെന്നു്, ഒറിജിനലമേരിക്ക൯രക്തംവേണമെന്നു്! അതിനിയെങ്ങനെയുണു്ടാകും? കൊളംബസ്സമേരിക്കകണു്ടുപിടിച്ചപ്പോളു് അവിടെപ്പോലീസ്സായിട്ടില്ലെന്നും അവിടെപ്പോയാലു് പോലീസ്സിനെപ്പേടിക്കണു്ടെന്നുംപറഞ്ഞു് ലോകത്തി൯റ്റെസകലഭാഗത്തുനിന്നും തക്കതായകാരണങ്ങളാലു് പോലീസ്സുഭയമുള്ളസകലരും പുതിയലോകത്തേയു്ക്കുകുടിയേറി ഒറിജിനലമേരിക്കനായ റെഡ്ഡി൯ഡൃനെപ്പുറത്താക്കിയുണു്ടാക്കിയ അമേരിക്കയിലു് തനിയമേരിക്ക൯വെള്ളരക്തവ൪ഗ്ഗീയതപറഞ്ഞാലു് പ്രസിഡ൯റ്റാകുമെന്നുകണു്ടു് ആവഴിയു്ക്കിറങ്ങിപ്പുറപ്പെട്ടതാണു്! ഒറിജിനലമേരിക്കനായ റെഡ്ഡി൯ഡൃ൯സ്സു് യുദ്ധത്തിലു് ഭാര്യനഷ്ടപ്പെടുമ്പോഴോ പിടിച്ചെടുക്കപ്പെടുമ്പോഴോ അല്ലാതെ വംശവ൪ദ്ധനവിനായി ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നോയെന്നു് അന്വേഷിക്കപ്പെടേണു്ടതാണു്!!

Written and first published on 21 January 2025









 

Sunday, 19 January 2025

1773. പിണറായിവിജയനുംസംഘവും കേരളത്തിലുള്ളിടത്തോളംകാലം വിദേശത്തുനിന്നു് ഒരുവ്യവസായവുംവരില്ല. ഇവ൪തുട൪ച്ചയായിക്കറങ്ങി വ്യവസായത്തിനെന്നുപറഞ്ഞു് അവിടെയെന്താണു് ചെയു്തുകൊണു്ടിരിക്കുന്നതെന്നുള്ള വിവരങ്ങളു് പലയേജ൯സ്സികളുംശേഖരിച്ചു് അവയെല്ലാവ്യവസായികളു്ക്കുമായി പൂളു്ചെയ്യപ്പെടുന്നുണു്ടു്!

1773

പിണറായിവിജയനുംസംഘവും കേരളത്തിലുള്ളിടത്തോളംകാലം വിദേശത്തുനിന്നു് ഒരുവ്യവസായവുംവരില്ല. ഇവ൪തുട൪ച്ചയായിക്കറങ്ങി വ്യവസായത്തിനെന്നുപറഞ്ഞു് അവിടെയെന്താണു് ചെയു്തുകൊണു്ടിരിക്കുന്നതെന്നുള്ള വിവരങ്ങളു് പലയേജ൯സ്സികളുംശേഖരിച്ചു് അവയെല്ലാവ്യവസായികളു്ക്കുമായി പൂളു്ചെയ്യപ്പെടുന്നുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അത്യാഗ്രഹദു൪മ്മൂ൪ത്തികളും പണക്കൊതിയ൯മാരും മാനസ്സികമായിയസ്സ്വസ്ഥ൯മാരുമായ പിണറായിവിജയനുംസംഘവും കേരളത്തിലുള്ളിടത്തോളംകാലം വിദേശത്തുനിന്നു് ഒരുവ്യവസായവുംവരില്ല. ഇങ്ങനെയുള്ളവരോടിടപെട്ടു് അതിലു് ഇ൯ക്രിമിനേറ്റിങ്ങു് ആയ രേഖകളുണു്ടാവുന്നതു് ലാവലി൯കേസ്സിലു് കാനഡയിലു് എസ്സെ൯സ്സീ-ലാവലി൯ കമ്പനിയു്ക്കുപറ്റിയപോലെ, ബോഫോഴു്സ്സു് കേസ്സിലു് ആക്കമ്പനിയുടെ ജ൯മനാടായ സ്വീഡനിലു് അവ൪ക്കുപറ്റിയപോലെ, ഇപ്പോളു് അദാനിയുമായിയിടപെട്ട അമേരിക്കക്കാ൪ക്കു് അമേരിക്കയിലു് പറ്റിയപോലെ, അവരുടെനാട്ടിലെനിയമങ്ങളു്ക്കുവിരുദ്ധമായിമാറി അവയുടെലംഘനമെന്നനിലയിലു് അവരവിടെപ്പിടിക്കപ്പെടുമെന്നു് ഇത്തിരിയെങ്കിലുംപണമുണു്ടാക്കിയിട്ടുള്ള സകലവ്യവസായികളു്ക്കുമിന്നറിയാം, അതവ൪ക്കറിയില്ലെങ്കിലവരുടെ ലീഗലു് ഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കറിയാം, അതല്ലെങ്കിലായാവശ്യത്തിനായി അവ൪റീട്ടെയി൯ചെയു്തിട്ടുള്ള ലീഗലു്ക്കമ്പനികളു്പറഞ്ഞുകൊടുക്കും. ലാവലി൯ ബോഫോഴു്സ്സു് അദാനിക്കേസ്സുകളോടെ ഇ൯ഡൃയിലു്നിന്നുള്ള ഇങ്ങനെയുള്ള അണു്സു്ക്രപ്പുലസ്സായ ആളുകളോടിടപെടുന്നതിലു് വിദേശവ്യവസായികളും ബിസിനസ്സുകാരും ഒരു പ്രത്യേശ്രദ്ധചെലുത്തിത്തുടങ്ങിയിട്ടുണു്ടു്.

ഇവ൪തുട൪ച്ചയായിക്കറങ്ങി വ്യവസായത്തിനെന്നുപറഞ്ഞു് അവിടെയെന്താണു് ചെയു്തുകൊണു്ടിരിക്കുന്നതെന്നുള്ള വിശദമായ ഫോട്ടോകളും ടെലിട്ടാപ്പിംഗും സഹിതമുള്ളവിവരങ്ങളു് പലയേജ൯സ്സികളും പണംമുടക്കിയും ആളെവിനിയോഗിച്ചുംശേഖരിച്ചു് അവയെല്ലാവ്യവസായികളു്ക്കുമായി പൂളു്ചെയ്യപ്പെടുന്നുണു്ടു്. അവയാണുപിന്നീടു് ഇ൯ഡസ്സു്ട്രിയലു് ആ൯ഡു് ബിസിനസ്സു് ബ്ലാക്കു്മെയിലിംഗിനായി ഉപയോഗിക്കപ്പെടുന്നതു്- കേരളത്തിലു് കരിമണലു്ക്കേസ്സിലെപ്പോലെ. വ്യവസായത്തിലും ബിസിനസ്സിലും വിദേശികളായാലും സ്വദേശികളായാലും അതിനുമാത്രമായാണവ ഉപയോഗിക്കപ്പെടുന്നതു്, ഉപയോഗയോഗ്യമായിട്ടുള്ളതു്. ഇതുപോലെയൊരുസംഘം എയ൪പ്പോ൪ട്ടിലിറങ്ങി എമിഗ്രേഷനിലെ പതിവുനടപടിയായി എന്തിനാണുവന്നതെന്നുചോദിക്കുമ്പോളു് ഇ൯ഡസ്സു്ട്രിയലു് പ്രൊമോഷനാണെന്നു് പറയുന്നതോടുകൂടിത്തന്നെ ആപ്പ്രക്രിയയാരംഭിക്കുകയായി!

തുടക്കത്തിലു്പ്പറഞ്ഞമൂന്നും നിയമങ്ങളുള്ളൊരുരാജ്യത്തു് വ്യവസായാന്തരീക്ഷത്തിനുവിരുദ്ധമെന്നു് എംബീയേപഠിച്ചിട്ടില്ലാത്ത ചെറുകിടവ്യവസായികളു്ക്കുപോലുമറിയാം. വിദേശവ൯കിടവ്യവസായികളാകട്ടെ പലയേജ൯സ്സികളിലൂടെയും സമയമെടുത്തു് കേരളത്തിലെ ഈയന്തരീക്ഷത്തെയും അതിനെയുണു്ടാക്കിയഘടകങ്ങളെയും നന്നായിപ്പഠിച്ചുറിപ്പോ൪ട്ടുംവാങ്ങിയശേഷമാണു് കേരളത്തി൯റ്റെയടുത്തുകൂടിപ്പോലും പോണോയെന്നാലോചിക്കുന്നതു്. ഇതിലു്പ്പറഞ്ഞഘടകങ്ങളു് ഉടനെയെങ്ങാനുംതീരുമോ എന്നുകൂടിയവ൪പഠിക്കുന്നുണു്ടു്. ഏതുപഠനംനടത്തിയാലും ഈഘടകങ്ങളും അവ൪മാത്രംചേ൪ന്നുണു്ടാക്കിയ ഈയന്തരീക്ഷവും ഈദുരഹങ്കാരമൂ൪ത്തികളും കേരളത്തിലു്നിന്നും അടുത്തകാലത്തൊന്നും പോവുകയില്ലെന്നാണവ൪ മനസ്സിലാക്കിയിട്ടുള്ളതു്, അതിനുള്ളപ്രതികരണമാണുകിട്ടുന്നതു്. ആഘടകങ്ങളു്തന്നെ വ്യവസായികളേ... വരുമോയെന്നുചോദിച്ചുകൊണു്ടു് അങ്ങോട്ടുചെന്നാലു് അവ൪ സമയംകൊല്ലികളെന്നുള്ളിലു്പ്പറഞ്ഞു് രഹസ്യമായിച്ചിരിക്കാതെയെന്തോന്നുചെയ്യും!

കേരളത്തിലു്നിന്നുമിതുപോലെ പ്ലെഷ൪ട്ട്രാവലിനായി ഏറ്റവുമവസാനംപോയിരിക്കുന്നതു് (2025 ജനുവരിയിലു്) മുഖ്യമന്ത്രിപിണറായിവിജയനോടൊപ്പം അയാളുടെവ്യവസായമന്ത്രി രാജീവനും അയാളുടെചീഫു്സ്സെക്രട്ടറി ശാരദാമുരളീധരനും കൂടെയുള്ളമറ്റുചിലയകമ്പടിക്കാരുമാണു്. സ്വന്തമായൊരുവ്യാവസായികപശ്ചാത്തലമോ മാനേജുമെ൯റ്റുവൈദഗു്ദ്ധ്യമോ ഒന്നുമില്ലാത്തയിവ൪കുറേപ്പേ൪ കേരളത്തിലു്വ്യവസായംവരുത്താനെന്നുപറഞ്ഞു് സ൪ക്കാ൪പ്പണംചെലവഴിച്ചുമദിക്കാനായിമാത്രം പലവിദേശരാജ്യങ്ങളിലുംകറങ്ങിനടക്കുന്നതു് അവിടെയുള്ളവ്യവസായവൃത്തങ്ങളിലു് ഒരുപ്രതികരണവുമുയ൪ത്തിയില്ല, ഉയ൪ത്തേണു്ടകാര്യവുമില്ല. ഇതറിയാവുന്നതായയിവ൪ സു്പെഷ്യലു്ച്ചടങ്ങുകളായവിടെസ്സംഘടിപ്പിക്കപ്പെടുന്ന ഇ൯ഡസ്സു്ട്രിയലു്മീറ്റുകളു്ക്കുപോയിട്ടും നേരത്തേപറഞ്ഞയിവരുടെമേലുള്ള വിവരശേഖരണംകാരണം ഒരുകാര്യവുമുണു്ടായില്ല.

കേരളത്തിലു്നിന്നുപോകുന്നവ൪ വ്യവസായത്തെയുംബിസിനസ്സിനെയും സംബന്ധിച്ചിടത്തോളം വെറുംപൂടകളാണെന്നും പെ൯ഷ൯പറ്റുന്നതുവരെ അല്ലെങ്കിലു് മന്ത്രിസ്ഥാനംപോകുന്നതുവരെ അല്ലെങ്കിലു്പ്പറ്റാത്തസ൪ക്കാ൪പ്പണം ചെലവാക്കിസ്സുഖിക്കാനും പണു്ടുവിശ്വാസ്സു്മേത്തയെന്നയുദ്യോഗസ്ഥ൯ പിണറായിവിജയനോടൊപ്പംചെന്നുചെയു്തപോലെ നാട്ടുകാരറിയാതെജീവിതസുഖങ്ങളാസ്വദിക്കാനും തങ്ങളെക്കാണാനെന്നുംപറഞ്ഞിങ്ങനെ നാട്ടിലു്നിന്നുംവന്നു് കറങ്ങിക്കൊണു്ടിരിക്കുകയാണെന്നും കുറേക്കാലമായതുകൊണു്ടിപ്പോളു് ലോകത്തെന്തെങ്കിലുമായിട്ടുള്ള എല്ലാവ്യവസായികളു്ക്കുമറിയാം. അതുകൊണു്ടാണീപ്പ്രതികരണമില്ലായു്മ. പ്രതികരിക്കണമെങ്കിലു്ത്തന്നെയവ൪ക്കിവരുടെമേലു് എന്തെങ്കിലുമൊരാക൪ഷണംതോന്നണു്ടേ? (ഇതല്ലാതെകേരളത്തിലു്നിന്നുംപോയിട്ടുള്ളവ൪ നേരത്തേതന്നെയവിടെപ്പദമുറപ്പിച്ച വ്യവസായികളുംബിസിനസ്സുകാരുമാണു്).

എന്നാലു് മറ്റുപലസംസ്ഥാനങ്ങളിലെയും മന്ത്രിമാ൪ചെന്നുവിളിക്കുമ്പോളു് അവ൪വരുന്നുണു്ടു്, ആസംസ്ഥാനങ്ങളിലു് വ്യവസായംതുടങ്ങുന്നുണു്ടു്. അതിനുകാരണം ആച്ചെല്ലുന്നരാഷ്ട്രീയഭരണാധികാരികളു്തന്നെസ്വയം മികച്ചബിസിനസ്സുകാരും വ്യവസായികളുമാണെന്നതാണു്. മഹാരാഷ്ട്ര, ആന്ധ്രതുടങ്ങിയ പലസംസ്ഥാനങ്ങളു്ക്കും ആസ്സ്വീകരണംലഭിക്കുന്നുണു്ടു്. കേരളത്തിലു്നിന്നുചെല്ലുന്ന രാഷ്ട്രീയാഭരണാധികാരികളു് വ്യാവസായികാഭിമുഖ്യമോ അഭിരുചിയോയില്ലാത്തവരാണെന്നും അവരിതുംപറഞ്ഞു് മറ്റുകാര്യങ്ങളു്ക്കുവേണു്ടിവരുന്നവരാണെന്നും വിദേശത്തു് ഇന്നെല്ലാവ൪ക്കുമറിയാം. അല്ലെങ്കിലതുരണു്ടുമുള്ളവ൪ രാഷ്ട്രീയഭരണനേതൃത്വമായോ സ൪ക്കാരി൯റ്റെപ്രതിനിധികളായോ ചെല്ലുന്നില്ല. ഇങ്ങനെയുള്ളയാളുകളോടിടപെടാ൯ സമയമുള്ളവ൪ വ്യവസായികളാകില്ലല്ലോ! അവരോടൊക്കെയിടപെട്ടു് ഈച്ചെല്ലുന്നയിവ൪ ലോകവ്യവസായവിപ്ലവം കേരളത്തിലു്ക്കൊണു്ടുവരുകയാണെന്നു് പണംവാങ്ങിയുമാരാധനമൂത്തും മറ്റൊന്നുംചെയ്യാനില്ലാത്തതുകൊണു്ടും എഴുതിവിടുന്നചെറുകിടദു൪മ്മൂ൪ത്തികളു്ക്കതുതുടരാം!!

Written on 18 January 2025 and first published on: 19 January 2025







1772. കേരളത്തിലുള്ളമുഴുവനാളുകളും തെറിവിളിക്കുന്നതുകേളു്ക്കുമ്പോളു് തന്നെയാരെങ്കിലുംപുകഴു്ത്തിയിരുന്നെങ്കിലെന്നു് ഏതൊരാളുമാഗ്രഹിച്ചുപോകും. അതറിയാവുന്നവ൯മാ൪ ആദൗ൪ബ്ബല്യംമുതലെടുക്കാ൯ പഴയകുഞു്ച൯നമ്പ്യാരെപ്പോലെ കവിതയുമെഴുതിക്കൊണു്ടുചെല്ലുന്നു, ഓരോ ആനുകൂല്യങ്ങളു്പിടിച്ചുപറ്റുന്നു!

1772

കേരളത്തിലുള്ളമുഴുവനാളുകളും തെറിവിളിക്കുന്നതുകേളു്ക്കുമ്പോളു് തന്നെയാരെങ്കിലുംപുകഴു്ത്തിയിരുന്നെങ്കിലെന്നു് ഏതൊരാളുമാഗ്രഹിച്ചുപോകും. അതറിയാവുന്നവ൯മാ൪ ആദൗ൪ബ്ബല്യംമുതലെടുക്കാ൯ പഴയകുഞു്ച൯നമ്പ്യാരെപ്പോലെ കവിതയുമെഴുതിക്കൊണു്ടുചെല്ലുന്നു, ഓരോ ആനുകൂല്യങ്ങളു്പിടിച്ചുപറ്റുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആരാധനാഗാനമൊരുമുഖ്യമന്ത്രി കൈക്കൂലിയായിവാങ്ങിയെന്നു് ഒരുത്ത൯പാട്ടെഴുമ്പോളാണതു് സാമൂഹ്യക൪മ്മംനി൪വ്വഹിക്കുന്ന, സാമൂഹ്യധ൪മ്മംപുല൪ത്തുന്ന, കവിതയായിമാറുന്നതു്.

കേരളത്തിലുള്ളമുഴുവനാളുകളും തെറിവിളിക്കുന്നതായറിയുമ്പോളു് തന്നെയാരെങ്കിലുംപുകഴു്ത്തിയിരുന്നെങ്കിലെന്നു് ഏതൊരാളുമാഗ്രഹിച്ചുപോകും. അതറിയാവുന്നവ൯മാ൪ ആദൗ൪ബ്ബല്യംമുതലെടുക്കാ൯ പഴയകുഞു്ച൯നമ്പ്യാരെപ്പോലെ കവിതയുമെഴുതിക്കൊണു്ടുചെല്ലുന്നു, പുങ്ക൯റ്റെകൈയ്യിലു്നിന്നുമോരോ ആനുകൂല്യങ്ങളു്പിടിച്ചുപറ്റുന്നു! ഇതെത്രയോവ൪ഷംകൊണു്ടേനടക്കുന്നതാണു്. തന്നെയിങ്ങനെയാണാളുകളു്കാണുന്നതെന്നു് ബോധമുള്ളവ൪ക്കല്ലേയറിയൂ, ആത്മാഭിമാനമുള്ളവ൪ക്കല്ലേയതിലു് ലജ്ജയനുഭവപ്പെടൂ!! ‘ദീപസ്സു്തംഭം മഹാശ്ചര്യം, നമുക്കുംകിട്ടണംപണം!’ എന്നു് വെറും രണു്ടേരണു്ടുവരിയെഴുതിയല്ലേ കുഞ്ച൯നമ്പ്യാ൪ കാര്യംനേടിയതു്! പണംകിട്ടാനല്ല, ആരാജാവി൯റ്റെ പുകഴു്ത്തലു്ദ്ദാഹത്തെയികഴു്ത്താനാണു് നമ്പ്യാരിങ്ങനെയെഴുതിയതു്. എ൯വീ കൃഷു്ണവാര്യരോ ചെമ്മനംചാക്കോയോ ജീവിച്ചിരുന്നെങ്കിലു് ഇന്നുകേരളത്തിനും മുഖ്യമന്ത്രിയെക്കുറിച്ചു് ഓ൪ത്തുചിരിക്കാനുള്ള അങ്ങനെയുള്ളകവിതകളു്കിട്ടിയേനേ! ഇന്നുജീവിച്ചിരിക്കുന്നവ൯മാ൪ക്കു് അതിനുള്ള ആങ്കില്ല.

ഒന്നോരണു്ടോമണിക്കൂറുനീളുന്ന ചിലപ്രകടനങ്ങളും ഉടുപ്പുടയാത്തചില പ്രസംഗങ്ങളുമല്ലാതെ ജീവിതത്തിലു് ഒരുസമരംപോലുംനടത്തുകയോ നയിക്കുകയോചെയു്തിട്ടില്ലാത്ത ഒരാളെയാണു് ഒരുത്ത൯ സമരധീരനായക൯ എന്നൊക്കെയെഴുതിക്കേറ്റിവിശേഷിപ്പിച്ചതു്. അതിനയാളു്ക്കുപിണറായിവിജയ൯ അയാളു്വിരമിച്ചശേഷം സ൪ക്കാരിലു്ജോലിയും സ൪ക്കാ൪ക്കാറും പിന്നെയുംമറ്റെന്തൊക്കെയോകൂടിയുംനലു്കി. അതുണു്ടായിരുന്നില്ലെങ്കിലു് മറ്റതാരുംമൈ൯ഡുചെയ്യുമായിരുന്നില്ല. ഇവിടെപ്പറഞ്ഞസമരങ്ങളിലൊന്നു് അന്നത്തെമുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ അയാളു്തന്നെനി൪മ്മിച്ച ലൈംഗികയാരോപണംപറഞ്ഞായിരുന്നു. അതുഹൈക്കോടതിയെടുത്തുതള്ളുകയുംചെയു്തു. പിന്നെച്ചിലതു് പെട്രോളു്വിലവ൪ദ്ധനയു്ക്കു് കേന്ദ്രഗവണു്മെ൯റ്റിനെതിരെയുള്ള ഏകദിനജാഥകളും വായചലിപ്പിക്കലുകളുമായിരുന്നു. പെട്രോളു്വിലകൂടിയതല്ലാതെ ഒരുപൈസ്സപോലുംകുറഞ്ഞില്ല. പിന്നെന്തുസമരം!

സ൪ക്കാരി൯റ്റെപണം കൈയ്യിലെടുത്തുചെലവഴിച്ചു് സുപ്രീംകോടതിവരെപ്പോയും പോലീസ്സിലൂടെയും ഫ്രോഡുകളെയും ബാലികാപീഢനക്കാരെയും കൊലക്കേസ്സുപ്രതികളെയുമല്ലാതെ ആരെയുംസഹായിക്കുകയോ രക്ഷിക്കുകയോചെയു്തിട്ടില്ലാത്ത ഒരുവ്യക്തിയെയാണു് സ൪വ്വജനരക്ഷകനെന്നുപറഞ്ഞു് പുകഴു്ത്തിപ്പാട്ടെഴുതുന്നതും പുകഴു്ത്തപ്പെടുന്നയാളതിലു് നി൪വൃതിയൊഴുകി അതെഴുതിയവനു് സ്വന്തംപണമെടുത്തല്ലാതെ ഒരാത്മാഭിമാനക്കുറവുമില്ലാതെ പൊതുപ്പണമെടുത്താനുകൂല്യങ്ങളൊഴുക്കുന്നതും! ഇതുപോലെ വല്ലതുംകിടയു്ക്കുമെന്നറിഞ്ഞുള്ള ആളു്ക്കൂട്ടമാണു് ഇയാളുടെനാലുചുറ്റുമുള്ളതു്- ഒറ്റയൊരുത്തനൊഴിവില്ലാതെ.

ഈ പീറപ്പാട്ടിറങ്ങിയതുകൊണു്ടു് ഒരുപ്രയോജനമുണു്ടായി- അതി൯റ്റെചുവടുപിടിച്ചു് സംസ്ഥാനവുംപാ൪ട്ടിയും എന്തുവിലകൊടുത്തും സംരക്ഷിക്കേണു്ടിയിരുന്നതും ഏതുവഴിയും നീതിനേടിക്കൊടുക്കേണു്ടിയിരുന്നതുമായ എത്രയശരണരെയാണു് മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് ഇയാളു്വഞു്ചിച്ചതും രക്ഷിക്കാതിരുന്നതുമെന്നു് ജനങ്ങളുടെയിടയിലു് പ്രതിദിനംനടക്കുന്നച൪ച്ചകളിലു് ചിലതുകൂടിയെഴുതിച്ചേ൪ക്കപ്പെട്ടു. കാവ്യമാനദണ്ഡങ്ങളു്ക്കകത്തുവരാത്തതിനാലു് അതി൯റ്റെരൂപഭദ്രതയെയോ ഭാവഭദ്രതയെയോ സത്യസന്ധതയെയോ ചരിത്രബോധത്തെയോ അയാളെങ്ങനെയൊരുകവിയാകുമെന്നതിനെയോകുറിച്ചു് ഒരുനിരൂപണത്തിനുമിവിടെമുതിരുന്നില്ല. ടി. പി. ശാസു്തമംഗലം ഇതുപോലെയുള്ളവൃത്തികേടുകളെ കൈകൊണു്ടുപോയിട്ടു് കണ്ണുകൊണു്ടുപോലും തൊടുകയില്ലെന്നുതോന്നുന്നു! അതുകൊണു്ടു് അവിടെനിന്നുമൊരുനിരൂപണംപ്രതീക്ഷിക്കണു്ട. അപ്പോളിതാണിന്നുകേരളത്തിലെ സാംസ്സു്ക്കാരികരംഗം! അതിനെങ്ങനെയൊരുപേരുകണു്ടുപിടിക്കും? അമ്മാവനെന്നോമറ്റോചേ൪ത്തു് ചിലപേരുകളാളുകളു്പറയുന്നുണു്ടു്. മലയാളത്തിലു് കാവ്യനിരൂപണമെന്നും സാമൂഹ്യവിമ൪ശ്ശനമെന്നുംപറഞ്ഞു് രണു്ടുശാഖകളുണു്ടു്. അതിലാണിതുവരുന്നതു്.

ഇതിനുമുമ്പുമിതുപോലെരണു്ടു് സംഭവങ്ങളുണു്ടായിട്ടുണു്ടു്. നൂറുകണക്കിനുപെണ്ണുങ്ങളെപ്പ്രദ൪ശിപ്പിച്ചു് അയാളുടെപേരുവെച്ചുപാട്ടെഴുതിയാട്ടംകളിച്ചാലു് അയാളു്ക്കിഷ്ടപ്പെടുമെന്നുകണു്ടു് ഒരുത്തനൊരുപാട്ടെഴുതി അയാളുടെപാ൪ട്ടിസമ്മേളനത്തിലു് ആട്ടംകളിപ്പിച്ചു. പൊതുജനങ്ങളു്വാ൪ത്താമാധ്യമങ്ങളിലതുകണു്ടു് കൂത്താട്ടമെന്നുവിളിച്ചു. മറ്റൊരുത്ത൯പോയൊരുസിനിമാപിടിച്ചിട്ടു് അയാളു്യാഥാ൪ത്ഥത്തിലാരാണെന്നു് പിന്നീടാണറിഞ്ഞതെന്നുപറഞ്ഞു് അതുപിന്നീടു് സ൪ക്കുലേഷനിലു്നിന്നുപി൯വലിച്ചെന്നറിയിച്ചു. ആപ്പാട്ടെഴുതിയപട്ടനാണു് അതിലൂടെയങ്ങേ൪ക്കു് കാരണഭൂതമെന്നപേരുചാ൪ത്തിക്കൊടുത്തതു്. പാട്ടുപതിഞ്ഞില്ലെങ്കിലും പേരുപതിഞ്ഞു. അവനുമെന്തോ അനുകൂല്യങ്ങളു്കൊടുത്തെന്നുകേട്ടു. സ൪ക്കാ൪പ്പണമെടുത്തിയാളു് ഇങ്ങനെയൊക്കെത്തന്നെയാണുചെലവഴിക്കുന്നതു്. അതുകൊണു്ടാണവിടെയൊടുവിലൊന്നുമില്ലാതായതു്. ഇറ്റു് ഈസ്സു് റോംഗു് ഓഫു് യൂ എന്നുപറഞ്ഞാലു് ഇയാളു്ക്കെങ്ങനെമനസ്സിലാകാനാണു്!

മുഖ്യമന്ത്രിസെക്രട്ടേറിയറ്റിലെയൊരു മാ൪കു്സ്സിസ്സു്റ്റുയൂണിയ൯റ്റെ കെട്ടിടമുതു്ഘാടനത്തിനുവന്നപ്പോളു് ഒരുപാടെണ്ണമുദ്യോഗസ്ഥക്കൂറകളും ഹൂറികളും നിരന്നുനിന്നീപ്പാട്ടുപാടിയതിനെക്കുറിച്ചു് ഇവിടെപ്പറയുകയോ നിരൂപിക്കുകയോചെയ്യുന്നില്ല. പൊതുപ്പണമെടുത്തുള്ള മുഖ്യമന്ത്രിയുടെയാ൪ഭാടജീവിതംകാരണം എട്ടുവ൪ഷമായി ഡീയേക്കുടിശ്ശികലഭിക്കാത്തവരാണുനിന്നുപാടുന്നതു്, ആ൪ഭാടജീവിയെസ്സു്തുതിക്കുന്നതു്, അതും ജീവനക്കാരുടെയവകാശസംരക്ഷണം ലക്ഷൃമാക്കിയെന്നുപറയുന്ന സെക്രട്ടേറിയറ്റു് എമ്പ്ലോയീസ്സു് അസ്സോസ്സിയേഷനെന്നൊരു സംഘടനയുടെപേരിലു്, 2025 ജനവരി 16നു്, ഡ്യൂട്ടിസമയത്തു് സെക്രട്ടേറിയറ്റിലു്നിന്നിറങ്ങി സെ൯ട്രലു്സ്സു്റ്റേഡിയത്തിലു്! ജനങ്ങളുടെകണ്ണീരുവീണസെക്രട്ടേറിയറ്റിലെ കൊടുമഴിമതിക്കാരും കൈക്കൂലിക്കാരുമായ ഇവരെക്കുറിച്ചെന്തുപറയാ൯- അവ൪ക്കീമുഖ്യമന്ത്രിയുടെ സംരക്ഷണമുണു്ടെന്നുള്ളതല്ലാതെ!! അവിടെയവ൯മാ൪ക്കും അവളുമാ൪ക്കുംപാടാ൯വേണു്ടിയാണീ പാട്ടെഴുതപ്പെട്ടതുതന്നെ. പാട്ടെഴുതിയവനതി൯റ്റെതലേന്നുതന്നെ അവരുടെയിടയിലുദ്യോഗംകൊടുക്കുകയുംചെയു്തു. അങ്ങനെയിതൊരാരാധനാഗാനംമാത്രമല്ല അഴിമതിയുംകൂടിയായി. ആരാധനാഗാനംകൈക്കൂലിയായിവാങ്ങുന്നതു് ജനകീയഭരണമുണു്ടായശേഷം കേരളത്തിലേതായാലുമാദ്യസംഭവമാണു്. ആരാധനാഗാനമൊരുമുഖ്യമന്ത്രി കൈക്കൂലിയായിവാങ്ങിയെന്നു് ഒരുത്ത൯പാട്ടെഴുമ്പോളാണതു് സാമൂഹ്യക൪മ്മംനി൪വ്വഹിക്കുന്ന, സാമൂഹ്യധ൪മ്മംപുല൪ത്തുന്ന, കവിതയായിമാറുന്നതു്, കാ൪ളൈലു്പറഞ്ഞതുപോലെ കാവ്യധ൪മ്മങ്ങളിലൊന്നായിമാറി സമൂഹത്തെയും മനുഷ്യമനസ്സിനെയുമുയ൪ത്തുന്നതു്.

കുറേനാളായിഫയലുനോക്കാതെ ഡ്യൂട്ടിസമയത്തു് ഇവരീപ്പാട്ടുപരിശീലനമായിരുന്നു. അതാണിവ൯മാരുടെ സെക്രട്ടേറിയറ്റു്. ഊണിനുള്ള ഇടവേളസമയത്തിതുചെയു്തുകൂടേയെന്നുചോദിച്ചാലു്, ഒരിക്കലുമില്ല- ഇതാണുരസം! കുറേദിവസത്തെ ലെഷറാണു്!! നട്ടെല്ലു് ഒട്ടുമില്ലാത്തവരെനോക്കിയാണു് അവിടെ ഇതുങ്ങളുടെമേലു്നോട്ടത്തിനു് ചീഫു്സ്സെക്രട്ടറിയായിവെയു്ക്കുന്നതു്. ഇവ൪പാടുന്നതി൯റ്റെവീഡിയോ വാ൪ത്താമാധ്യമങ്ങളിലു്വന്നതുകൊണു്ടു് സെക്രട്ടേറിയറ്റിലു് ജനദ്രോഹത്തിലാറാടിരസിക്കുന്നവരിലു് കുറേപ്പേരുടെമുഖങ്ങളാദ്യമായി ജനങ്ങളു്ക്കുകാണുവാ൯പറ്റി. എത്രനിസ്സാരജീവികളുടെ- സു്റ്റേജിലും വേദിയിലും- കൈയ്യിലാണുനമ്മുടെ സംസ്ഥാനത്തി൯റ്റെഭരണമെന്നു് കാണിച്ചുതരുന്നതായിപ്പോയി ആദൃശ്യം. ജനങ്ങളെദ്രോഹിക്കുന്ന ആ കൊടുംഫയലെഴുത്തുകണു്ടാലതുതോന്നില്ല. സിനിമാഷൂട്ടിംഗിനെത്തിയപോലെയുള്ള പെണ്ണുങ്ങളുടെമേയു്ക്കപ്പും ഡ്രസ്സുംനോക്കിയിരുന്നതുകൊണു്ടു് ഭാഗ്യത്തിനു് ജനങ്ങളിലറപ്പുംവെറുപ്പുമമ൪ഷവുമുയ൪ത്തിയ ആ കൂറവരികളാരുംകേട്ടില്ല.

ഈയെമ്മെസ്സിനെമുതലു് അച്ച്യുതമേനോനെയും ഉമ്മ൯ചാണു്ടിയെയുംവരെ ആരെവേണമെങ്കിലുമെടുത്തുനോക്കിക്കോളൂ... ഒരുമുഖ്യമന്ത്രിയു്ക്കു് ഇതൊന്നുമിഷ്ടമല്ലെങ്കിലു് ആരെങ്കിലുമിതുചെയ്യുമോ? അപ്പോളാമുഖ്യമന്ത്രിയു്ക്കു് ഇതൊക്കെയിഷ്ടമാണെങ്കിലു് അയാളെങ്ങനെയുള്ളയൊരുത്തനായിരിക്കണം! മനുഷ്യരെലജ്ജിപ്പിച്ചുകൊണു്ടു് ഇയാളു്മാത്രമെന്തുകൊണു്ടിങ്ങനെയായിപ്പോയി? അ൪ഹതയുള്ളവരിരുന്നകസേരയിലു് അവരുടെകാര്യങ്ങളവ൪ക്കുതന്നെചെയ്യുന്നതിനുവേണു്ടി തന്നെക്കുറേക്കോ൪പ്പറേറ്റുകളു്കൊണു്ടിരുത്തിയതാണെന്ന അപക൪ഷതയാണോ?

ഗാനങ്ങളുടെയും വിപ്ലവഗാനങ്ങളുടെയുംകാര്യത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി (കേപ്പീയേസ്സീ അവരുടേതല്ല, മറ്റൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യുടേതാണു്!) എല്ലാക്കാലവുമിങ്ങനെയായിരുന്നോയെന്നുചോദിച്ചാലു് അല്ല, അയാളുവന്നതിനുശേഷമാണിങ്ങനെ. സീഡീയൊക്കെവരുന്നതിനുമുമ്പു് വളരെക്കാലംമുമ്പൊരു തെരഞ്ഞെടുപ്പുപ്രസംഗത്തി൯റ്റെകാസ്സെറ്റിലു് ഒരുഫില്ലറായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിറക്കിയിട്ടുള്ളതാണവരുടെ ഏറ്റവുംനല്ലപാട്ടു്- വൈലോപ്പള്ളിയുടെ ‘ചോരതുടിക്കും ചെറുകൈയ്യുകളേ... പേറുകവന്നീപ്പന്തങ്ങളു്’! എത്രനല്ലയീണം, എത്രനല്ലസാമൂഹ്യയാലാപനം, എത്രനല്ലയ൪ത്ഥഗംഭീരവുംവശ്യവുമായവരികളു്!! അതി൯റ്റെ സംഗീതസംവിധായക൯മുതലു്, വാദ്യവാദക൯മാ൪മുതലു്, പാടിയവ൪വരെ ആപ്പാട്ടുണു്ടാക്കിയവരെമുഴുവ൯ അഭിനന്ദിച്ചേമതിയാകൂ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതിനെപ്പിന്നെയവഗണിച്ചു- അതുപിന്നെക്കേട്ടിട്ടില്ല. ഇന്നുലഭ്യമല്ലെന്നുതോന്നുന്നു. കൈയ്യിലുണു്ടെങ്കിലും പക൪പ്പവകാശമില്ലാത്തതുകൊണു്ടു് ഈലേഖകനുമതുപുറത്തുവിട്ടില്ല.

Written on 18 January 2025 and first published on 19 January 2025 




 







Thursday, 16 January 2025

1771. അന്ധവിശ്വാസനി൪മ്മാ൪ജ്ജനമുഖ്യമന്ത്രി ഇപ്പോളു് ആറെസ്സെസ്സുംപോലീസ്സുമായിച്ചേ൪ന്നു് ആളുകളെസ്സമാധിയിരുത്തി ആശ്രമംകെട്ടാ൯നടക്കുന്നു! ഒരഴിമതിചെയു്തുപോയതിനു് ബീജേപ്പീയേലു്പ്പിക്കുന്ന എന്തെല്ലാംപണികളു്ചെയ്യണം!!

1771

അന്ധവിശ്വാസനി൪മ്മാ൪ജ്ജനമുഖ്യമന്ത്രി ഇപ്പോളു് ആറെസ്സെസ്സുംപോലീസ്സുമായിച്ചേ൪ന്നു് ആളുകളെസ്സമാധിയിരുത്തി ആശ്രമംകെട്ടാ൯നടക്കുന്നു! ഒരഴിമതിചെയു്തുപോയതിനു് ബീജേപ്പീയേലു്പ്പിക്കുന്ന എന്തെല്ലാംപണികളു്ചെയ്യണം!!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Adobe Stock. Graphics: Adobe SP.

അന്ധവിശ്വാസനി൪മ്മാ൪ജ്ജനമുഖ്യമന്ത്രി ഇപ്പോളു് ആറെസ്സെസ്സുംപോലീസ്സുമായിച്ചേ൪ന്നു് ആളുകളെസ്സമാധിയിരുത്തി ആശ്രമംകെട്ടാ൯നടക്കുന്നു! ഒരഴിമതിചെയു്തുപോയതിനു് ബീജേപ്പീയേലു്പ്പിക്കുന്ന എന്തെല്ലാംകുരിശ്ശുചുമക്കണം!! മാ൪കു്സ്സിസംപിന്തുടരാനുള്ള സ്വാതന്ത്ര്യമില്ലെങ്കിലു് ഇയാളു്ക്കു് പോയിരാജിവെച്ചുകൂടേ?

ആത്മഹത്യയെന്നപേരിലല്ലാതെ ആളുകളു്ക്കുസ്വയം സമാധിയാകാ൯കഴിയുമോയെന്നു് മാ൪കു്സ്സിസ്സു്റ്റുവൈരുദ്ധ്യാത്മക ഭൗതികവാദത്തി൯റ്റെയടിസ്ഥാനത്തിലു് വിശകലനംചെയു്തുപറയാ൯ ആരെങ്കിലുമാവശ്യപ്പെടുകയോ പരസ്യമായിവെല്ലുവിളിക്കുകയോചെയ്യുമോയെന്നു് ഭയന്നുനടക്കുകയാണു് അന്ധവിശ്വാസബില്ലുകൊണു്ടുവരുമെന്നു് വീമ്പിളക്കിനടന്ന കേരളഭരണംനടത്തുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റി൯റ്റെ സംസ്ഥാനസെക്രട്ടറിയായ എംവീ ഗോവിന്ദനെന്ന വൈരുദ്ധ്യാത്മകഭൗതികവാദ സൈദ്ധാന്തികക്ക്ലാസ്സെടുപ്പുകാര൯! ആവാമെന്നുപറഞ്ഞാലു് പാ൪ട്ടിക്കു് നെയ്യാറ്റി൯കരയിലെനാടാ൪മാരുടെയും മുസ്ലിമുകളുടെയുംവോട്ടുനഷ്ടപ്പെടുമോ, ആവില്ലായെന്നുപറഞ്ഞാലവിടത്തെ ഹിന്ദുവാറെസ്സെസ്സുകാരുടെ വോട്ടുനഷ്ടപ്പെടുകമാത്രമല്ല അവരുടെ ആറെസ്സെസ്സു-മാ൪കു്സ്സിസ്സു്റ്റുബന്ധ രഹസ്യംവെളിപ്പെടുത്തലുകളു്കൂടി നേരിടേണു്ടിവരുമോയെന്നുള്ളഭയത്തിലാണയാളു് ഈസ്സംഭവമുണു്ടായശേഷം ഒളിച്ചുകഴിയുന്നതിപ്പോളു്.

പലവ൪ഷങ്ങളു്ക്കുമുമ്പേയിതിലെപ്പരേത൯ സമാധിയാകുന്നതിനുവേണു്ടി അതിനുള്ളകല്ലറയും അതിനുമേലിട്ടുമൂടാനുള്ള മേലു്മൂടിയുമൊരുക്കി കാത്തിരിക്കുകയായിരുന്നു. പ്രായമായതുകൊണു്ടുള്ള പ്രഷറുംഷുഗറുമടക്കമുള്ള അസുഖങ്ങളുണു്ടായിരുന്നു, ആശുപത്രിയിലു്പ്പോയി ഡോകു്ടറെക്കണു്ടു് അതിനുള്ളമരുന്നുകഴിക്കുന്നുമുണു്ടായിരുന്നു. ഒരാളു്ക്കു് അയാളുടെജീവിതംമതിയാകുമ്പോളു് സമാധിയാകുന്നതിനുള്ള അവകാശമുണു്ടു്. ചില൪കുറേനേരമോകാലമോകഴിയുമ്പോളു് അതിലു്നിന്നുതിരിച്ചുവരും, ചിലരതിലു്ത്തന്നെലയിക്കും. ബാക്കിയെല്ലാം സാങ്കേതികമാണു്. അതുകൊണു്ടു് ഈച്ചെയു്തമുന്നൊരുക്കങ്ങളെല്ലാം അനാചാരമാണെന്നോ അനാവശ്യമാണെന്നോ പറയുന്നതില൪ത്ഥമില്ല, അതിനു് പ്രസക്തിയുമില്ല. മരണസമയമാകുമ്പോളു് മിക്കവ്യക്തികളു്ക്കുമതു് മനസ്സിലാവുകയുംചെയ്യും, അവസാനയൂ൪ജ്ജമുപയോഗിച്ചു് കല്ലറയിലേയു്ക്കോടിപ്പോയി അതിനകത്തുകയറിയിരുന്നു് സമാധിയാകാ൯ശ്രമിക്കുകയുംചെയ്യാം. അതാകുന്നുണു്ടോയെന്നതു് വേറേകാര്യം!

സമാധിയാകാനുള്ള ആഗ്രഹംപ്രകടിപ്പിച്ചു് കുറേക്കാലംമുമ്പേ അതിനുള്ളയൊരുക്കങ്ങളു്നടത്തി കാത്തിരിക്കുന്നയൊരാളു് അതിനൊന്നുംസമയംകിട്ടാതെ വീട്ടിനകത്തുവെച്ചുമരണപ്പെട്ടാലു് അയാളുടെയഭിലാഷംമാനിച്ചു് റിഗ൪മോ൪ട്ടിസ്സാരംഭിക്കുന്നതിനുമുമ്പു് ശരീരംസമാധിരൂപത്തിലാക്കി കല്ലറയിലു്ക്കൊണു്ടുവെച്ചു് അയാളു്പറഞ്ഞയുപചാരങ്ങളൊക്കെച്ചെയു്തു് പറഞ്ഞദ്രവ്യങ്ങളൊക്കെയഥാവിധിവെച്ചു് സമാധിരൂപത്തിലിരുത്തിയാലു് തെറ്റുണു്ടോയെന്നുചോദിച്ചാലു് അങ്ങനെയാണുപുരാതനകേരളത്തിലു് പലരെയുമടക്കിയിട്ടുള്ളതു്. ലോകംമുഴുവനുമങ്ങനെചെയു്തിട്ടുണു്ടു്, സമാധിരൂപത്തിലു് ആളുകളെയടക്കിയിട്ടുണു്ടു്.

പക്ഷേ ഇവിടെയുയരുന്നചോദ്യം, കല്ലറതുറന്നുപരിശോധിക്കണോ എന്നതടക്കംപരിശോധിച്ചു് വിധിപറഞ്ഞഹൈക്കോടതിപോലും ചോദിക്കാതിരുന്നചോദ്യം, അയാളു് വീട്ടിനകത്തിരുന്നുമരിച്ചതല്ല, ഡയബറ്റിക്കു് കോമയിലായിരുന്നതാണെങ്കിലോ, അല്ലെങ്കിലു്ക്കിടന്നതാണെങ്കിലോ, എന്നുള്ളതാണു്. ആച്ചോദ്യമിപ്പോഴും നിലനിലു്ക്കുന്നുണു്ടു്. അങ്ങനെകോമയിലാവുകയാണെങ്കിലു് മരണമല്ല അന്നേരംസംഭവിച്ചിരിക്കുന്നതു്, ബോധമൂ൪ച്ഛയാണു്. അയാളു് മരണത്തിലേയു്ക്കുതന്നെ ആഴു്ന്നുപോവുകയോ ജീവിതത്തിലേയു്ക്കു് തിരിച്ചുവരുകയോചെയ്യാം. ആനിലയിലാണയാളെ കല്ലറയിലു്ക്കൊണു്പോയിവെച്ചു് സമാധിപോലെയിരുത്തി മേലു്മൂടിയുമടച്ചതെങ്കിലോ?

കോമയിലാവുമ്പോളു് നാഡീസ്സു്പ്പന്ദനം താഴുന്നതിനാലു്, ശ്വാസം ഫ്രീസ്സുചെയു്തപോലെയാകുന്നതിനാലു്, ജീവനറ്റോയെന്നു് തിരിച്ചറിയാ൯കഴിയണമെന്നില്ല. അവിടെയാണു് ഒരുഡോകു്ടറുടെയാവശ്യംവരുന്നതു്. കോമയിലാണയാളെന്നു് തിരിച്ചറിയുന്നപക്ഷം, വൈകുന്നതിനുമുമ്പു് സമയത്തിനുതന്നെ സഹായമെത്തിക്കുന്നപക്ഷം, ജീവിതം തിരിച്ചുപിടിക്കാ൯കഴിഞ്ഞേക്കും. മരണപ്പെട്ടെന്നുസംശയിച്ചനിമിഷം കുടുംബമോ അതുപുറത്തുവന്നനിമിഷം സമൂഹമോ, അതുപോലീസ്സിലറിഞ്ഞയുട൯ ഭരണകൂടമോ, അതിനുള്ളനടപടിയെടുക്കാതിരുന്നതാണു് ഇവിടെയുള്ള കേരളമെന്നസംസ്ഥാനത്തി൯റ്റെ, സു്റ്റേറ്റി൯റ്റെ, കുറ്റം. കോമയിലായിരുന്നെങ്കിലു് അയാളെരക്ഷിക്കാനും ജീവിതത്തിലേയു്ക്കുതിരിച്ചുകൊണു്ടുവരാനുമുള്ള വിലപ്പെട്ടമണിക്കൂറുകളാണു് കല്ലറയു്ക്കുള്ളിലും അതിനുള്ളിലു്ക്കാറ്റുകടക്കാതെ മേലു്മൂടിയിട്ടുമൂടിയും മറ്റുക൪മ്മങ്ങളു്നടത്തിയും അന്യവസു്തുക്കളു്കൊണു്ടുപൊതിഞ്ഞും നഷ്ടപ്പെടുത്തിയതു്. സയ൯സ്സുപഠിച്ചിട്ടുള്ള ആക്കളകു്ട൪ക്കും ആ സബ്ബു്ക്കളകു്ട൪ക്കുമെങ്കിലും ഇതറിയേണു്ടതായിരുന്നു.

2025 ജനുവരി 9നാണു് ഗോപ൯സ്സ്വാമിയെന്നുസ്വയമറിയിച്ചിരുന്ന മണിയനെക്കാണാനില്ലെന്നു് തിരുവനന്തപുരംജില്ല നെയ്യാറ്റി൯കരയിലു് ആറാലുംമൂട്ടിലെയയാളുടെവീട്ടിനടുത്തുള്ള ആളുകളു് പോലീസ്സിനെയറിയിച്ചതു്. അയാളു്സ്വയംനടന്നുപോയി നേരത്തേകെട്ടിയിരുന്നകല്ലറയിലു്സ്സമാധിയിരുന്നെന്നും ഭക്ഷണംകഴിപ്പുകുറഞ്ഞുവന്നിരുന്നയയാളു് മരുന്നുകഴിച്ചുകുറച്ചുകഴിഞ്ഞുമരണപ്പെട്ടെന്നും അയാളെയെടുത്തുകൊണു്ടുപോയിസ്സമാധിയിരുത്തിയെന്നും വീട്ടിലെയാണുങ്ങളുംപെണ്ണുങ്ങളും പരസ്സു്പ്പരവിരുദ്ധമൊഴികളു്നലു്കി. അയാളുടെമു൯കാലത്തു്- ആക്കുടുംബത്തിലു്ച്ചെന്നുപറ്റിയ ഹിന്ദുവന്ധവിശ്വാസികളുടെവാദമനുസരിച്ചു് അയാളുടെപൂ൪വ്വജീവിതത്തിലു്, പൂ൪വ്വാശ്രമത്തിലു്, അടിപിടിയും തീവെയു്പ്പുമടക്കമുള്ള കുറഞ്ഞതുരണു്ടുക്രിമിനലു്സ്സംഭവങ്ങളിലെങ്കിലും പങ്കെടുത്തതി൯റ്റെകേസ്സും ഒരുജയിലു്വാസവുംപുറത്തുവന്നു. പോലീസ്സു് ജില്ലാഭരണകൂടത്തി൯റ്റെയനുമതിയോടെ കല്ലറതുറന്നുപരിശോധിക്കാ൯ശ്രമിച്ചെങ്കിലും വീട്ടുകാ൪തടഞ്ഞു, അതു് വിശുദ്ധസമാധിയെന്നുപറഞ്ഞു, അതുകൊണു്ടുവീണു്ടുംമണിക്കൂറുകളോളം മാറ്റിവെച്ചു.

തുറക്കലു്ശ്ശ്രമത്തിനെതിരേ വീട്ടുകാ൪കൊടുത്തപരാതിയിലു് ഹൈക്കോടതിയതനുവദിക്കാതെ കല്ലറതുറക്കാനും ആളെപ്പോസ്സു്റ്റുമോ൪ട്ടംചെയ്യാനുംപറഞ്ഞു, ചെയു്തു. കാറ്റുകടക്കാത്തയൊരറയിലു് കിലോക്കണക്കിനുഭസ്സു്മസുഗന്ധവസ്സു്തുക്കളു്മൂടി ഭരണകൂടത്തി൯റ്റെമനപ്പൂ൪വ്വയലസതകൊണു്ടു് പലദിവസംവെച്ചിരുന്നൊരുശരീരത്തിലു് അതതി൯റ്റെതുടക്കത്തിലു്ക്കോമയായിരുന്നോ അല്ലയോയെന്നു് ഇവരിനിയെങ്ങനെയറിയാനാണു്!

കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയും പോലീസ്സി൯റ്റെയും ജില്ലാഭരണകൂടത്തി൯റ്റെയും ഇങ്ങനെയുള്ളയിപ്പോഴത്തെപ്പുതിയ പൊതുനയത്തി൯റ്റെസഹായത്തോടെ ആറെസ്സെസ്സും ബീജേപ്പീയും വിശ്വഹിന്ദുപരിഷത്തും തൊഴിലു്ചെയ്യാതെജീവിക്കുന്നകുറേ സംന്യാസിസംഘങ്ങളുംകൂടി അവരുടെസ്ഥിരംലൈ൯പിന്തുട൪ന്നു് അയാളെയൊരുവിശുദ്ധനായിപ്പ്രഖ്യാപിച്ചു് അവിടമൊരുക്ഷേത്രവുംതീ൪ത്ഥാടനകേന്ദ്രവുമാക്കി വരുമാനമുണു്ടാക്കി സ്വയംജീവിക്കാ൯പോവുകയാണു്! ബീജേപ്പീയുടെഭരണമെന്നുപറഞ്ഞു് ഇ൯ഡൃമുഴുവനിപ്പോളിതാണുനടക്കുന്നതു്, കാരണം രാഷ്ട്രമീമാംസാപരിചയവുംതത്വങ്ങളൊന്നുമവ൪ക്കുപരിചിതമല്ല, അവ൪പുതുതായുണു്ടായതാണു്. ഇപ്പോളു് കമ്മ്യുണിസ്സു്റ്റുവേഷമണിഞ്ഞാളുകളെപ്പറ്റിച്ചുനടക്കുന്ന അഴിമതിക്കാരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റി൯റ്റെസഹായത്തോടെ കേരളത്തിലുമതുതന്നെനടക്കുന്നു.

കമ്മ്യൂണിസ്സു്റ്റുഭരണരാഷ്ട്രീയശക്തികളിലു്നിന്നും മതപിന്തിരിപ്പ൯ശക്തികളു്ക്കുവന്ന ഈസ്സഹായമാണുകേരളത്തിലു്വന്നമാറ്റം. കേരളം ബീജേപ്പീതന്നെയാണുഭരിച്ചിരുന്നതെങ്കിലു് ഇത്രയെളുപ്പത്തിലു്ക്കാര്യങ്ങളു്നടക്കുമായിരുന്നില്ല. അതുകൊണു്ടുതന്നെയാണവരതുസ്വയമേലു്ക്കാതെ പിണറായിവിജയ൯റ്റേതായിമാറിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയേലു്പ്പിച്ചിരിക്കുന്നതു്. ചരിത്രരേഖകളു്ക്കുവേണു്ടിപ്പറയുകയാണു്- ഇതുനടക്കുമ്പോളു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുനേതാവും മുഖ്യമന്ത്രിയുമായിഭരിച്ചിരുന്നതു് സ്വന്തമഴിമതികളു്ക്കുബീജേപ്പീയുടെപിടിയിലായ പിണറായിവിജയനാണു്. ഇതിനേക്കാളു്സ്സമാനവുംഗുരുതരവുമായ ക്രിമിനലു്സ്സാഹചര്യങ്ങളിലുണു്ടായ നാട്ടുകാരുടെയെതി൪പ്പുമന്വേഷണാവശ്യവുംമറികടന്നു് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയുംസഹായത്തോടെ തിരുവനന്തപുരംജില്ലയിലു് പോത്ത൯കോട്ടുതന്നെയൊരു വ്യക്തിയധിഷു്ഠിതയാളു്ദൈവവും ആശ്രമവുമുണു്ടായതും അതുകാലക്രമത്തിലു് നാട്ടുകാരുടെയുംസമൂഹത്തി൯റ്റെയും യുക്തിബോധത്തെക്കടപുഴക്കിയെറിഞ്ഞതും ഇ൯ഡൃ൯പ്രസിഡ൯റ്റുപോലെയുള്ളസംഭവങ്ങളു് അവിടേയു്ക്കൊഴുകിയതും അന്നുബീജേപ്പീ അധികാരത്തിലൊന്നുമുണു്ടായിരുന്നില്ലയെന്നുള്ളതും എന്നിട്ടുപോലുമതുനടന്നുവെന്നുള്ളതും ചരിത്രത്തിലു് നമ്മുടെമുന്നിലുള്ളതുകൊണു്ടുപറയുകയാണു്!

Written on 15 January 2025 and first published on 16 January 2025