Friday, 7 June 2024

1595. പിണറായിവിജയനെയുമയാളുടെവിഭാഗം ഇപ്പോളവ൪ക്കുവോട്ടുചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുമടക്കം കേരളത്തിലു് ബീജേപ്പീയിലു് ലയിപ്പിച്ചാലു് ഇപ്പോളു്ക്കിട്ടിയയത്രയുംവോട്ടു് അടുത്തതവണയും ബീജേപ്പീയു്ക്കു് നിലനി൪ത്താം

1595

പിണറായിവിജയനെയുമയാളുടെവിഭാഗം ഇപ്പോളവ൪ക്കുവോട്ടുചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുമടക്കം കേരളത്തിലു് ബീജേപ്പീയിലു് ലയിപ്പിച്ചാലു് ഇപ്പോളു്ക്കിട്ടിയയത്രയുംവോട്ടു് അടുത്തതവണയും ബീജേപ്പീയു്ക്കു് നിലനി൪ത്താം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ലോകു്സ്സഭാത്തെരഞ്ഞെടുപ്പോടെ അതുവരെ അനക്കമില്ലാതെകിടന്ന ബീജേപ്പി കേരളത്തിലു് കുതിച്ചുയ൪ന്നു, ഇപ്പോളൊരുസീറ്റുനേടി, പലസീറ്റിലു്നി൪ണ്ണായകനിലകിട്ടി, അടുത്തതെരഞ്ഞെടുപ്പിലു് പകുതിയിലേറെനേടും, എന്നൊക്കെ ബീജേപ്പീയിലുള്ളവരിലു്നിന്നും അവകാശവാദങ്ങളുയരുകയാണു്. അടുത്തതവണയുമിതുനേടാനാവുമെന്നുറപ്പാണു്- പിണറായിവിജയ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുതന്നെ ഉണു്ടായിരിക്കുകയും മുഖ്യമന്ത്രിയായിരിക്കുകയും നേതാവായിത്തുടരുകയും അച്ഛനുംമകളുംകൂടിനടത്തിയയഴിമതികളു് എപ്പോളു്വേണമെങ്കിലുംപൊട്ടിവീണു് ജയിലിലേക്കുനടത്തിക്കാവുന്നവാളുകളായി തലയു്ക്കുമുകളിലു്ത്തൂങ്ങിക്കിടക്കുകയും പൊതിഞ്ഞുനി൪ത്തിസ്സംരക്ഷിക്കാ൯ നരേന്ദ്രമോദിയും ബീജേപ്പീയും കേന്ദ്രത്തിലധികാരത്തിലുണു്ടായിരിക്കുകയും ചെയ്യുമെങ്കിലു്. പെണ്ണു് ഒരു വീക്കു്നെസ്സായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെയഴിമതിമകളായ ഒരു പെണ്ണിനെരക്ഷിക്കാ൯വേണു്ടി കേരളത്തിലു് ആപ്പാ൪ട്ടിയിലു് അയാളുടെവിഭാഗത്തിലു്നിന്നും ബീജേപ്പീയിലേക്കു് ഇത്രയുംവോട്ടുമറിഞ്ഞെങ്കിലു് അതു് അടുത്തപ്രാവശ്യവുമുണു്ടാവുമെന്നും ഇപ്പോളുണു്ടായതാവ൪ത്തിക്കുമെന്നും ബീജേപ്പീകരുതരുതു്, മോഹിക്കരുതു്.

അല്ലെങ്കിലൊരുകാര്യംചെയ്യണം- പിണറായിവിജയനെയുമയാളുടെവിഭാഗം ഇപ്പോളവ൪ക്കുവോട്ടുചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുമടക്കം കേരളത്തിലു് ബീജേപ്പീയിലു് ലയിപ്പിക്കണം. എങ്കിലു് ഇപ്പോളു്ക്കിട്ടിയയത്രയുംവോട്ടു് നിലനിലു്ക്കും. സുരേഷു് ഗോപി തൃശ്ശൂരിലു് മലമറിച്ചുവെന്നു് നരേന്ദ്രമോദി ഡലു്ഹിയിലു് പ്രസംഗിച്ചതായിക്കണു്ടു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു് മലമറിച്ചതു്, വോട്ടുമറിച്ചതു്! പിണറായിവിജയനും മകളും അവരുടെയഴിമതിക്കേസ്സുകളുമെന്ന ഭീഷണിയില്ലായിരുന്നെങ്കിലു് തൃശ്ശൂരിലു് ഒരുമലയുംമറിയുമായിരുന്നില്ല, സുരേഷു് ഗോപിയല്ല കെ. മുരളീധര൯തന്നെ ജയിക്കുമായിരുന്നു.

ഒരുചതിയ൯നേതാവുകാരണം ഒരുതെരഞ്ഞെടുപ്പിലു്ച്ചതവുപറ്റിയ അയാളുടേതല്ലാത്തവിഭാഗം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് ആരെയൊക്കെയെവിടെയെല്ലാം ദൂത൯മാരായയച്ചു് പണംനലു്കിയും ച൪ച്ചനടത്തിയും കരാറുകളിലേ൪പ്പെട്ടും അവയുടെഭാഗമായി ത൯റ്റെവിഭാഗംപാ൪ട്ടിയിലു്നിന്നും അവ൪ക്കുവേണു്ടിവോട്ടുമറിച്ചുമാണു് അവരുടെമുഖ്യമന്ത്രി കേന്ദ്രബീജേപ്പീയുടെയൗദാര്യമായി ത൯റ്റെയുംകുടുംബത്തി൯റ്റെയും അഴിമതിക്കേസ്സുകളിലു്നിന്നു് താലു്ക്കാലികമായെങ്കിലുംരക്ഷപ്പെട്ടതെന്നു് തങ്ങളിലു്പ്പലരുടെയും കൈയ്യിലുള്ളവിവരങ്ങളു് രഹസ്യംസൂക്ഷിക്കാ൯കഴിയാത്ത മനുഷ്യസ്സ്വഭാവവും ജ൯മനായുള്ളപ്രതികാരവാഞു്ഛയുംകാരണം അധികനാളൊളിച്ചുവെയു്ക്കാ൯കഴിയില്ല. ഈത്തെരഞ്ഞെടുപ്പൊത്തുതീ൪പ്പും ചതിയുംനടന്നു് വെറുമാറുമാസമാകുന്നതിനകംതന്നെ അവരിലു്നിന്നുതന്നെ ആസ്ഥലങ്ങളുമാളുകളുമിടപാടുകളും പുറത്തുവരും!

Written on 06 June 2024 and first published on: 07 June 2024

 



 


Thursday, 6 June 2024

1594. എന്നാലു് പാ൪ട്ടിയു്ക്കകത്തുനിന്നുകൊണു്ടു് ആരാണു് ബീജേപ്പീയു്ക്കുവോട്ടുചെയു്തെന്നന്വേഷിച്ചാലു്.... അവരാണു്...! ധ൪മ്മടം മണ്ഡലത്തിലെ ആ വോട്ടു് എങ്ങനെവീണെന്നു് നിങ്ങളു്കണു്ടോ?

1594

എന്നാലു് പാ൪ട്ടിയു്ക്കകത്തുനിന്നുകൊണു്ടു് ആരാണു് ബീജേപ്പീയു്ക്കുവോട്ടുചെയു്തെന്നന്വേഷിച്ചാലു്.... അവരാണു്...! ധ൪മ്മടം മണ്ഡലത്തിലെ ആ വോട്ടു് എങ്ങനെവീണെന്നു് നിങ്ങളു്കണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jeff Jacobs. Graphics: Adobe SP.

പിണറായിവിജയ൯ മുഖ്യമന്ത്രിസ്ഥാനത്തോ മറ്റുരീതിയിലു് ഭരണത്തിലോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വത്തിലോ ഉണു്ടെങ്കിലു് ഇനിപ്പിന്തുനലു്കില്ലെന്ന ജനങ്ങളുടെ ശക്തമായമുന്നറിയിപ്പുനലു്കിക്കൊണു്ടാണു് കേരളത്തിലു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുകടന്നുപോയതു്. തൃശ്ശൂരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടുകൊണു്ടു് ഒരു ബീജേപ്പീസ്ഥാനാ൪ത്ഥിയെയും ആലത്തൂരിലു് ബീജേപ്പീയുടെവോട്ടുകൊണു്ടു് ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥിയെയും വിജയിപ്പിച്ചു.

കോണു്ഗ്രസ്സി൯റ്റെവോട്ടൊന്നും ബീജേപ്പീ കൊണു്ടുപോയില്ല, കാരണം കോണു്ഗ്രസ്സു് കേരളത്തിലു് ഈത്തെരഞ്ഞെടുപ്പിലു് രണു്ടിടത്തൊഴികെ സംസ്ഥാനംമുഴുവ൯ ജയിച്ചു, അതും ഓരോയിടത്തും ശരാശരി ലക്ഷത്തിലേറെവോട്ടി൯റ്റെ ഭൂരിപക്ഷവുംനേടി. പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വോട്ടുമുഴുവ൯ പിണറായിവിജയനും അയാളുടെ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിതു്ഷായേയും കേന്ദ്രബീജേപ്പീയേയും സീബീയ്യൈയ്യേയും ഈഡീയേയുംപേടിച്ചു് ബീജേപ്പീയു്ക്കുകൊടുത്തു, കാരണം സംസ്ഥാനംമുഴുവ൯ ബീജേപ്പീയു്ക്കു് വോട്ടുകൂടി, ഒരിടത്തൊഴിച്ചു് കേരളംമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോലു്ക്കുകയുംചെയു്തു. എന്തുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ ബീജേപ്പീയു്ക്കു് വോട്ടുകൊടുക്കണമെന്നു് അതിനകത്തു് നല്ലക്ലാസ്സുനടന്നിട്ടുണു്ടാവണം!

കൃത്യം ആ ക്ലാസ്സുനടന്നതി൯റ്റെ പ്രതികരണമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മറുവിഭാഗംപ്രവ൪ത്തക൪ എന്തുകൊണു്ടു് കോണു്ഗ്രസ്സിനുവോട്ടുചെയു്തു് പിണറായിവിജയനെയും സംസ്ഥാനക്കമ്മിറ്റിയേയും തോലു്പ്പിക്കണമെന്നു് സ്വയംതീരുമാനിച്ചു് കോണു്ഗ്രസ്സിനു് ഇത്രയുംവലിയവിജയംസമ്മാനിച്ചതും പിണറായിവിജയനെയും സംസ്ഥാനക്കമ്മിറ്റിയേയും തൂക്കിയെടുത്തുപടുകുഴിയിലെറിഞ്ഞതും. പിണറായിവിജയനും സംസ്ഥാനക്കമ്മിറ്റിക്കുമല്ലാതെ മറ്റാ൪ക്കാണു് ഈപ്പരാജയത്തി൯റ്റെയുത്തരവാദിത്വം? ഇപ്പോളവ൪ ആരാണു് പാ൪ട്ടിയു്ക്കകത്തുനിന്നുകൊണു്ടു് കോണു്ഗ്രസ്സിനു് വോട്ടുചെയു്തതെന്നന്വേഷിക്കുന്നു. എന്തുചെയ്യാനായാണു്? ഇന്നു് പാ൪ട്ടിയു്ക്കകത്തില്ലാത്തയവരെ എവിടുന്നെടുത്തിട്ടുപുറത്താക്കാനാണു്! എന്നാലു് പാ൪ട്ടിയു്ക്കകത്തുനിന്നുകൊണു്ടു് ആരാണു് ബീജേപ്പീയു്ക്കുവോട്ടുചെയു്തെന്നന്വേഷിച്ചാലു്.... അവരാണു്...! ധ൪മ്മടം മണ്ഡലത്തിലെ ആ വോട്ടു് എങ്ങനെവീണെന്നു് നിങ്ങളു്കണു്ടോ? സംസ്ഥാനംമുഴുവ൯ സ്വന്തംപാ൪ട്ടിയുടെ ഇത്രയുംവോട്ടു് താ൯തന്നെ ശത്രുവായിപ്പ്രഖ്യാപിച്ചിരിക്കുന്ന ഒരന്യപാ൪ട്ടിക്കു് ചോ൪ത്തിനലു്കി ചരിത്രത്തിലാദ്യമായി ആപ്പാ൪ട്ടിയുടെയൊരാളെ കേരളത്തിലു് വിജയിപ്പിക്കുകകൂടിച്ചെയു്തയൊരാളു് സ്വന്തംവോട്ടിലു് അങ്ങനെയല്ലാതെചെയ്യുമോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകയായി കേരളത്തിലു് നിയമസഭാംഗങ്ങളു്, ജില്ലാ-ബ്ലോക്കു്-ഗ്രാമതല പഞു്ചായത്തുമെമ്പ൪മാ൪, പ്രസിഡ൯റ്റ൯മാ൪, മേയ൪മാ൪, ചെയ൪മാ൯മാ൪, ചെയ൪വുമണുകളു് എന്നിവരൊക്കെയായി പതിനായിരത്തിലു്പ്പരം ആളുകളുണു്ടു്. ഇവരിലെത്രപേരുടെമണ്ഡലങ്ങളിലും വാ൪ഡുകളിലും ഈപ്പാ൪ട്ടിക്കു് ഈത്തെരഞ്ഞെടുപ്പിലു് ഭൂരിപക്ഷംനേടാനായി? അങ്ങനെയായിരുന്നെങ്കിലു് കോണു്ഗ്രസ്സു് ഇതുപതിലു് പതിനെട്ടുമണ്ഡലത്തിലും ജയിക്കില്ലായിരുന്നല്ലോ! അപ്പോളു് ഇവ൯മാരും ഇവളുമാരും അവ൯മാരുടെയും അവളുമാരുടെയും മണ്ഡലങ്ങളിലും വാ൪ഡുകളിലും ഇതുവരെയിറങ്ങിട്ടില്ലേ? സ൪ക്കാ൪ക്കാറുകണു്ടപ്പോളു് തറതൊടാതെ വിരിഞ്ഞുവിരിച്ചുപറക്കുകയായിരുന്നോ? ഇവരുടെവോട്ടും ആപ്പറഞ്ഞയിടത്തോട്ടല്ലയോപോയതു്? ഇത്രയുംവോട്ടു് ബീജേപ്പീയു്ക്കുകിട്ടിയെങ്കിലും അവ൪ക്കു് അത്രയും പ്രവ൪ത്തകരോ അനുഭാവികളോ ഇല്ല, കാരണം അവ൪ക്കുവേണു്ടി ആവോട്ടുചെയു്തവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുള്ളവരാണു്.

തിരുവനന്തപുരത്തുകാരെയും ആലപ്പുഴക്കാരെയുമെല്ലാംവെട്ടി പാ൪ട്ടിനേതാക്കളായയീ കണ്ണൂരുകാരുടെ പ്രബലശക്തികേന്ദ്രങ്ങളായ പിണറായിവിജയ൯റ്റെ ധ൪മ്മടം, കേക്കേ ഷൈലജയുടെ മട്ടന്നൂ൪, ഈപ്പ്രസംഗവിശദീകരണമൊക്കെനടത്തുന്ന എംവീ ഗോവിന്ദ൯റ്റെ തളിപ്പറമ്പു് എന്നിവിടങ്ങളിലെല്ലാം ബീജേപ്പീയുടെവോട്ടു് ഓരോയിടത്തും കഴിഞ്ഞതവണത്തെ ശരാശരി 8000ലു്നിന്നും നേരേയിരട്ടി ശരാശരി 16000 ആയി വ൪ദ്ധിച്ചു- ആവ൪ദ്ധിച്ചതെല്ലാം ഒരുപെണ്ണിനെയും തന്തപ്പടിയെയും രക്ഷിക്കാ൯വേണു്ടി ബീജേപ്പീഭീഷണിയിലു് ഇവരുടെതന്നെവോട്ടു്! ഈത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കു് അഖിലേന്ത്യാതലത്തിലു് വോട്ടുംസീറ്റും കുറയുകയായിരുന്നുവെന്നുമറന്നുപോകരുതു്. മുഖ്യമന്ത്രി വോട്ടുചെയു്ത ബൂത്തിലു്പ്പോലും വോട്ടിരട്ടിയായി- ആ വോട്ടടക്കം!!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഈത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കു് പണവുംവോട്ടും അങ്ങോട്ടുകൊടുത്തോ ബീജേപ്പീ പണം ഇങ്ങോട്ടുകൊടുത്തോ എന്നതൊന്നുമിന്നൊരുസംശയമേയല്ല- നൂറുകണക്കിനഴിമതികളിലു് അകത്താവാ൯കിടക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവയിലൊന്നുംശിക്ഷപോയിട്ടൊരു കേസ്സുപോലുമുണു്ടാവാതിരിക്കാ൯ പണവുംവോട്ടും ബീജേപ്പീയു്ക്കങ്ങോട്ടുകൊടുത്തു! കൊടുത്തവോട്ടി൯റ്റെകണക്കു് പുറത്തുവന്നിട്ടുണു്ടു്, കൊടുത്തപണത്തി൯റ്റെകണക്കു് ഇനി പുറത്തുവരാ൯പോകുന്നതേയുള്ളൂ.

Written and first published on: 06 June 2024



 

 


1593. ‘പൊതിച്ചോറുവാങ്ങിച്ചു് നക്കിയിട്ടു് ഉണു്ടചോറിനു് നന്ദിയില്ലാത്ത ബ്ലഡി മലയാളീസ്സു്’ എന്നൊക്കെ പറയുന്നതുകേട്ടാലു്ത്തോന്നും അവ൯റ്റെയൊക്കെയും അവളുമാരുടെയും വീട്ടിലു്നിന്നാണു് പൊതിച്ചോറു് കെട്ടിപ്പൊതിഞ്ഞുവിട്ടതെന്നു്!

1593

‘പൊതിച്ചോറുവാങ്ങിച്ചു് നക്കിയിട്ടു് ഉണു്ടചോറിനു് നന്ദിയില്ലാത്ത ബ്ലഡി മലയാളീസ്സു്’ എന്നൊക്കെ പറയുന്നതുകേട്ടാലു്ത്തോന്നും അവ൯റ്റെയൊക്കെയും അവളുമാരുടെയും വീട്ടിലു്നിന്നാണു് പൊതിച്ചോറു്
കെട്ടിപ്പൊതിഞ്ഞുകൊടുത്തുവിട്ടതെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ian Procter. Graphics: Adobe SP.

‘പൊതിച്ചോറുവാങ്ങിച്ചു് നക്കിയിട്ടു് ഉണു്ടചോറിനു് നന്ദിയില്ലാത്ത ബ്ലഡി മലയാളീസ്സു്’ എന്നൊക്കെ പറയുന്നതുകേട്ടാലു്ത്തോന്നും അവ൯റ്റെയൊക്കെയും അവളുമാരുടെയും വീട്ടിലു്നിന്നാണു് പൊതിച്ചോറു്
കെട്ടിപ്പൊതിഞ്ഞുകൊടുത്തുവിട്ടതെന്നു്! നാടുമുഴുവ൯നടന്നു് സകലജാതിക്കാരുടെയും പാ൪ട്ടിക്കാരുടെയും വീട്ടിലു്നിന്നല്ലേ അവ൪ സന്തോഷപൂ൪വ്വം രാവിലെ പതിനൊന്നുമണിക്കുമുമ്പുതന്നെ നലു്കിയ പൊതിച്ചോറു് സംഭാവനയായി കെട്ടിപ്പൊതിഞ്ഞെടുത്തു് ആശുപത്രികളിലു് കൊണു്ടുചെന്നുകൊടുത്തതു്? കെട്ടിപ്പൊതിഞ്ഞുകൊടുത്തതുപോലുമവരല്ലേ? അതവിടെനിന്നും ആശുപത്രിവരെയെത്തിക്കാനുള്ള വണു്ടിയോട്ടംപോലും ഓരോരുത്തരുടെ സംഭാവനയായിരുന്നില്ലേ? ആളു്ശേഷിവിന്യസനവും നേതൃശേഷിവിനിയോഗവുമല്ലാതെ എന്താണു് അതിലു് ഡീവൈയ്യെഫൈയ്യുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ സംഭാവനയായുണു്ടായിരുന്നതു്? ഡീവൈയ്യെഫൈയ്യുടെ ആകെയുള്ളയൊരു അന്തസ്സുള്ളപദ്ധതിയായ ‘ഹൃദയപൂ൪വ്വം’ എന്നതിനെ നാട്ടുകാരെക്കൊണു്ടുപറയിക്കരുതു്! ഉണു്ടചോറിനു് നന്ദിയില്ലാത്തതു് ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലു്ക്കയറിയിട്ടു് ഏക്കേജീ സെ൯റ്ററിലും സെക്രട്ടേറിയറ്റിലുമിരുന്നു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും മദ്യക്കുംഭകോണവുംനടത്തിയ മറ്റവനാണു്!

എവിടെയാണു് ഇങ്ങനെയൊരു പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളതു് എന്നതു് പ്രസക്തമാണു്. ആരെങ്കിലുമൊരു സു്റ്റേജിലു്ക്കയറിനിന്നു് പ്രസംഗിച്ചതോ മാധ്യമങ്ങളുടെമുന്നിലു്പ്പറഞ്ഞതോ അങ്ങനെയാവഴികാറ്റുകൊണു്ടുപോയതോ ഒന്നുമല്ല, കാരണം ഇനിയും വോട്ടുചോദിച്ചുകൊണു്ടു് ജനങ്ങളുടെയിടയിലിറങ്ങണമെന്നുള്ളതുകൊണു്ടു് രാഷ്ട്രീയക്കാരുടെയിടയിലു് അതിനുള്ളധൈര്യം അങ്ങനെയിങ്ങനെ ആ൪ക്കുമില്ല. സാമൂഹ്യമാധ്യമങ്ങളിലു് പലരുടെയും കമ൯റ്റുകളായാണിതു് പ്രത്യക്ഷപ്പെട്ടിട്ടുള്ളതു്. അതിലു് പല൪ക്കും പലതിനുമുള്ള മറുപടികളായുള്ള കമ൯റ്റുകളായാണുകൂടുതലും. ആരും സ്വയംമു൯കൈയ്യെടുത്തു് ഒരു പോസ്സു്റ്റായി അവിടെയുമവതരിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണു്. 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊടുംപരാജയം തീരുമാനിച്ചതു് സമൂഹത്തിലെയോ മാധ്യമങ്ങളിലെയോ പരസ്യപ്പ്രചാരണവേദികളല്ല സാമൂഹ്യമാധ്യമങ്ങളായിരുന്നുവെന്നതുനോക്കുമ്പോളു് അതുപ്രസക്തമാണു്.

ഡീവൈയ്യെഫൈയ്യുടെ ‘ഹൃദയപൂ൪വ്വം’ പദ്ധതി സമൂഹത്തിനു് ഉപകാരപ്രദമാണു്, നിലനിലു്ക്കേണു്ടതാണു്, അതു് ഡീവൈയ്യെഫൈയ്യുടേതെന്നതിനേക്കാളു് അവ൪ നേതൃത്വംനലു്കുന്ന നാട്ടുകാരുടെമൊത്തം ജീവകാരുണ്യപ്പ്രവ൪ത്തനമാണു്. അതുനിലയു്ക്കരുതു്! അതുനിലനിലു്ക്കേണു്ടതു് നാട്ടുകാരുടെവകയാവശ്യമാണു്.

ഈവിഷയത്തിലു് വിശദമായി ഈലേഖകനെഴുതി 2020 ഒകു്ടോബ൪ 6നു് പ്രസിദ്ധീകരിച്ചിട്ടുള്ളതുവായിക്കാം:

SM332. ഡി. വൈ. എഫു്. ഐ.യുടെ ഹൃദയപൂ൪വ്വം പദ്ധതിയെ കൊലചെയ്യാ൯ ശ്രമിക്കരുതു്: ലക്ഷക്കണക്കിനാളുകളു്ക്കു് അതൊരാവശ്യമാണു്.
https://sahyadrimalayalam.blogspot.com/2020/10/332.html

Written and first published on: 06 June 2024

Article Title Image By Conger Design. Graphics: Adobe SP.

 

 

 

 

 

 

 

 

Wednesday, 5 June 2024

1592. തെരഞ്ഞെടുപ്പുഫലവുമായിബന്ധപ്പെട്ടു് സീപ്പീയെം തിരുത്താനൊന്നുമില്ല- ചിലരെപ്പുറത്താക്കാനേയുള്ളൂ. അതൊഴിവാക്കാ൯ കിണഞ്ഞുപരിശ്രമിക്കുകയാണു് പുറത്താക്കപ്പെടേണു്ടവരൊന്നടങ്കം!

1592

തെരഞ്ഞെടുപ്പുഫലവുമായിബന്ധപ്പെട്ടു് സീപ്പീയെം തിരുത്താനൊന്നുമില്ല- ചിലരെപ്പുറത്താക്കാനേയുള്ളൂ. അതൊഴിവാക്കാ൯ കിണഞ്ഞുപരിശ്രമിക്കുകയാണു് പുറത്താക്കപ്പെടേണു്ടവരൊന്നടങ്കം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By KTMD Entertainment. Graphics: Adobe SP.

2024 ഏപ്രിലിലു്-ജൂണിലെ കേരളത്തിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലെ വോട്ടുകളു് നോക്കുമ്പോളു് 140 നിയമസഭാമണ്ഡലങ്ങളിലു് 109ലും കോണു്ഗ്രസ്സി൯റ്റെ ഐക്യജനാധിപത്യമുന്നണിയാണു് മുമ്പിലു്. എന്നിട്ടും ഇടതുമുന്നണി മുമ്പിലെത്തിയതു് വെറും 20 മണ്ഡലങ്ങളിലേയുള്ളൂതാനും. 11 മണ്ഡലങ്ങളിലു് ബീജേപ്പീയുടെ ദേശീയജനാധിപത്യസഖ്യമെന്ന മുന്നണിയാണു് മുമ്പിലെത്തിയതു്. ഇതോടൊപ്പം കേരളത്തിലു് ഏതെങ്കിലുംസാഹചര്യവശാലു് നിയമസഭാത്തെരഞ്ഞെടുപ്പുംകൂടിനടന്നിരുന്നെങ്കിലു് (ഉദാഹരണത്തിനു് അഴിമതിയു്ക്കു് പിണറായിവിജയ൯മന്ത്രിസഭയെ ഉത്തരവാദിത്വബോധമുള്ള ഒരു കേന്ദ്രമന്ത്രിസഭയാണു് ഉണു്ടായിരുന്നതെങ്കിലു് പിരിച്ചുവിട്ടിരുന്നെങ്കിലു്...!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കു് അപ്പോളു് 31 അല്ല 20 സീറ്റുമാത്രമേ ലഭിക്കുമായിരുന്നുള്ളൂ എന്നുസാരം!

തെരഞ്ഞെടുപ്പുഫലവുമായിബന്ധപ്പെട്ടു് സീപ്പീയെം തിരുത്താനൊന്നുമില്ല- ചിലരെപ്പുറത്താക്കാനേയുള്ളൂ. അതൊഴിവാക്കാ൯ കിണഞ്ഞുപരിശ്രമിക്കുകയാണു് പുറത്താക്കപ്പെടേണു്ടവരൊന്നടങ്കം. തോലു്വിയു്ക്കുള്ളകാരണങ്ങളു് പരിശോധിക്കുമെന്നാണു് വിഭാഗീയനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯പറയുന്നതു്. അതിനുപകരം 'തോലു്വിയുടെകാരണം ഞാനാണു്' എന്നൊരൊറ്റവാചകം ഇയാളു്പറഞ്ഞിരുന്നെങ്കിലു് ഇപ്പോളു് തറയുംകഴിഞ്ഞുകിടക്കുന്ന അയാളുടെവില ഒറ്റരാത്രികൊണു്ടൊരലു്പ്പമുയ൪ന്നേനേ! പക്ഷെ അതിനുള്ളയന്തസ്സും ആത്മാഭിമാനവുമുള്ളയൊരാളല്ലയയാളു്.

ഒരുതെരഞ്ഞെടുപ്പിലു് എവിടെയെന്തുനടക്കുന്നു, ആരെങ്ങോട്ടുപോകുന്നു, എങ്ങോട്ടുപോയ ഏതൊരാളു്തിരിച്ചുവന്നില്ല എന്നൊക്കെ എല്ലാമറിയുന്നപാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. എത്രവോട്ടുകിട്ടും, എത്രവോട്ടുകിട്ടി, എത്രവോട്ടുനഷ്ടപ്പെടും, എന്തോക്കെയാണുകാരണം എന്നൊക്കെ എവിടെയുംനടക്കുന്ന ഏതുനീക്കവുംമനസ്സിലാക്കി നല്ലതിട്ടമുള്ളപാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഇനിയിവരിരുന്നു് ഇതുവരെയറിയാത്ത എന്തെടുത്തിട്ടുപഠിക്കാനാണു്! കോണു്ഗ്രസ്സിനിത്രവലിയവിജയംകിട്ടിയതു് പിണറായിവിജയനെന്നയൊറ്റയൊരാളു്കാരണം അയാളെപ്പാഠംപഠിപ്പിക്കാനായി പാ൪ട്ടിയുടെമിടുക്ക൯പ്രവ൪ത്തക൪ കുറ്റമറ്റരീതിയിലു്, നടപടിയെടുക്കത്തക്കതായി ഒരുതെളിവുപോലുമവശേഷിപ്പിക്കാതെ, കടലുപോലെകിടക്കുന്ന പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് 2019ലെപ്പോലെ കോണു്ഗ്രസ്സിനിട്ടുവോട്ടുചെയു്തതാണെന്നിവിടെ ആ൪ക്കാണറിഞ്ഞുകൂടാത്തതു്...! അല്ലാതെ കോണു്ഗ്രസ്സിനെവിടെക്കിടക്കുന്നു ഇത്രയുംവോട്ടു്!! വളരെക്കുറഞ്ഞയിലക്ടറലു്വ്യാപു്തിയുള്ള അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും പഞു്ചായത്തുതെരഞ്ഞെടുപ്പിലും അവരിതുചെയ്യുകയില്ല- പിടിവീഴും...!!!

കേപ്പീ യോഹന്നാനും കാന്തപുരവുമെല്ലാം പലയടുക്കുകളായി നിക്കറി൯റ്റെപോക്കറ്റിലുണു്ടു്, പക്ഷേ അതുകൊണു്ടുതന്നെ ക്രിസ്സു്ത്യാനികളും മുസ്ലിമുകളുമെല്ലാംപോയി. ഇതാണു് പിണറായിവിജയ൯വഴി കുറേക്കൊല്ലംകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും കേരളത്തിലെ വോട്ട൪സമൂഹത്തിലും നടന്നതു്. ഇനിബാക്കിയുള്ളതു് ഇതുവരെപ്പോകാത്തകുറേ ഹിന്ദുക്കളു്മാത്രമാണു്. ബംഗാളും ത്രിപുരയുമെന്നുരണു്ടു് കുഴികളുടെവക്കിലെത്തിനിലു്ക്കുകയല്ല അകത്തുകിടക്കുകയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. സെക്രട്ടേറിയറ്റും നിയമസഭയുംകേന്ദ്രീകരിച്ചു് ഒരുഭരണംമാത്രം കുറച്ചുനാളത്തേയു്ക്കുകൈയ്യിലുണു്ടു്, പക്ഷേ അതുരണു്ടുംവെച്ചു് കേരളത്തിലൊരുചെരപ്പുമിവരിനി ചെയ്യാ൯പോകുന്നില്ല, അവിടെരണു്ടിടത്തും വോട്ടുചെയ്യാനുള്ള ജനവുമില്ല- കൂടിപ്പോയാലായിരംപേ൪!

അപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയീത്തെരഞ്ഞെടുപ്പിലു് തോറ്റതി൯റ്റെകാരണമെന്തെന്നു് ഒറ്റവാചകത്തിലു്ച്ചോദിച്ചാലു്, ഒറ്റവാചകത്തിലു്മറുപടിപറഞ്ഞാലു്, അവ൪ക്കു് പിണറായിവിജയനെന്നൊരു ഒറ്റവ്യക്തിയെമാത്രമേ ജനങ്ങളുടെമുന്നിലു് ഉയ൪ത്തിക്കാട്ടാനുണു്ടായിരുന്നുള്ളൂ എന്നതാണു്, അയാളെയാകട്ടെ ഇതുവരെയുള്ളസകലപ്രവൃത്തികളുംകണു്ടു് അലു്പ്പനായയൊരന്തസ്സാരശൂന്യനായാണു് ജനങ്ങളിന്നുകാണുന്നതുമെന്നതിനാലു്- അങ്ങനെയല്ലാത്തയൊറ്റപ്പ്രവൃത്തിയും ഇതുവരെജനങ്ങളു്കണു്ടിട്ടുമില്ല- ഒരുവോട്ടുകൊടുത്തനുഗ്രഹിക്കത്തക്ക വ്യക്തിയായാളുകളു്കാണുന്നുമില്ല. മറ്റൊരാളുണു്ടായിരുന്നെങ്കിലു്....!

സീപ്പീയെമ്മിലു് പുറത്താക്കേണു്ടതാരെയെന്നൊരു അവ്യക്തതയവശേഷിപ്പിച്ചുകൊണു്ടു് ഈലേഖനംപൂ൪ത്തിയാക്കാ൯ ഉദ്ദേശിക്കുന്നില്ല. അതുവരെനടത്തിയ സേവനമോ പാ൪ട്ടിയുടെപ്രവ൪ത്തക൪ക്കിടയിലോ ജനങ്ങളു്ക്കിടയിലോ ഉള്ള സ്വാധീനമോ ദീ൪ഘകാല പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനപ്പരിചയമോ ഒന്നും ചാത്തുണ്ണിമാസ്സു്റ്ററെയും എംവീ രാഘവനെയും കേയാ൪ ഗൗരിയേയും പുറത്താക്കാ൯ ഈപ്പാ൪ട്ടി പരിഗണിച്ചിട്ടില്ലാത്തതുകൊണു്ടു് പിണറായി വിജയ൯, ഈപ്പീ ജയരാജ൯, പീക്കേ ശ്രീമതി, കേക്കേ ഷൈലജ, ഏക്കേ ബാല൯, എംവീ ഗോവിന്ദ൯, എന്നിവരെല്ലാം ഉട൯ പുറത്താക്കപ്പെടേണു്ടവരാണു്. ഇതു് ഇപ്പോളു്നടന്നില്ലെങ്കിലും പുറകേനടക്കും, അല്ലെങ്കിലു് അതിനുവേണു്ടിപ്പാ൪ട്ടിപിളരും. ഇപ്പോളു്ത്തന്നെ ഇവരെല്ലാമടങ്ങുന്നതൊരുപിള൪പ്പാണു്.

Written and first published on: 05 June 2024



 

 

 

 

Tuesday, 4 June 2024

1591. 2024ലെ ലോകു്സ്സഭായിലക്ഷനിലു് കോണു്ഗ്രസ്സു് മുന്നണിയു്ക്കു് പതിനെട്ടുസീറ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീമുന്നണിക്കുമായി തൃശ്ശൂരും ആലത്തൂരുമായി പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടു്, അപമാനം കടിച്ചിറക്കി തലയുയ൪ത്തിനടക്കുന്നു സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബാക്കി പ്രവ൪ത്തകരും

1591

2024ലെ ലോകു്സ്സഭായിലക്ഷനിലു് കോണു്ഗ്രസ്സു് മുന്നണിയു്ക്കു് പതിനെട്ടുസീറ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീമുന്നണിക്കുമായി തൃശ്ശൂരും ആലത്തൂരുമായി പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടു്, അപമാനം കടിച്ചിറക്കി തലയുയ൪ത്തിനടക്കുന്നു സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബാക്കി പ്രവ൪ത്തകരും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wicliff Thadeu. Graphics: Adobe SP.

2024ലെ ലോകു്സ്സഭായിലക്ഷനിലു് കോണു്ഗ്രസ്സു് മുന്നണിയു്ക്കു് പതിനെട്ടുസീറ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീമുന്നണിക്കുമായി തൃശ്ശൂരും ആലത്തൂരുമായി പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടു്, അപമാനം കടിച്ചിറക്കി തലയുയ൪ത്തിനടക്കുന്നു സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബാക്കി പ്രവ൪ത്തകരും!

മൊത്തം ഇരുപതുസീറ്റുകളു് കേരളത്തിലുണു്ടായിട്ടും അതിലു് പതിനെട്ടുസീറ്റിലും മത്സരിച്ചിട്ടും ആലത്തൂരെന്ന ഒരു സംവരണമണ്ഡലത്തിലു്മാത്രമേ സംസ്ഥാനഭരണംനടത്തുന്ന, പിണറായിവിജയ൯ മുഖ്യമന്ത്രിയായും എംവീ ഗോവിന്ദ൯ പാ൪ട്ടിസെക്രട്ടറിയായുംനയിക്കുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വിജയിക്കാ൯കഴിഞ്ഞുള്ളൂവെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. അതുതന്നെ തൃശ്ശൂരിലു് കൂടെ മുന്നണിയിലും ഭരണത്തിലുമുള്ള സീപ്പീയ്യൈയ്യുടെ സംസ്ഥാനസെക്രട്ടറിയും മു൯സെക്രട്ടറിയും പിണറായിവിജയ൯റ്റെകൂടെ ഒരു കേന്ദ്രബീജേപ്പീയുടെയനുയായിയും കേരളത്തിലെയവരുടെ ഇടതുഭരണമുന്നണിയുടെയഴിമതികളിലു് സജീവപങ്കാളിയും മു൯നിരപ്പ്രോത്സാഹകരിലൊരാളുമായിരുന്ന കാനം രാജേന്ദ്ര൯റ്റെ പ്രത്യേകനോമിനിയുമായ ബിനോയു് വിശ്വത്തിലൂടെ സീപ്പീയ്യൈയ്യെച്ചതിച്ചു് തൃശ്ശൂരിലിവരുടെ സ്ഥാനാ൪ത്ഥിയെപ്പരാജയപ്പെടുത്തി ആവോട്ടുകളു്കൂടിയവിടെ ബീജേപ്പീയെവിജയിപ്പിക്കാ൯കൊടുത്തു് പകരം അവരുടെവോട്ടു് ആലത്തൂരിലു്വാങ്ങിയതുകൊണു്ടുമാത്രം. (പിണറായിവിജയനെന്ന പാ൪ട്ടിയിലെ ഒരുലക്ഷത്തിലു് ഒറ്റയൊരാളെയുംകുടുംബത്തെയും അഴിമതിക്കും കള്ളക്കടത്തുകളു്ക്കുമുള്ള ജയിലു്ശിക്ഷയിലു്നിന്നുരക്ഷിക്കാനുള്ള എഗ്രിമെ൯റ്റുപ്രകാരം തിരുവനന്തപുരത്തുകൂടിയതുപോലെനടത്തിയപരിശ്രമം തൊണ്ണൂറുശതമാനമേവിജയിച്ചുള്ളൂ- അവിടെസ്സീപ്പീയ്യൈയ്യെയിതുപോലെപുറന്തള്ളി തൊട്ടടുത്തെത്തിയ ബീജേപ്പീസ്ഥാനാ൪ത്ഥിയുടെമേലു് കോണു്ഗ്രസ്സുതന്നെവിജയംവരിച്ചു).

സ്വന്തംപാ൪ട്ടിയുടെ അഴിമതിയഹങ്കാരജഢിലനേതൃത്വത്തിനെതിരെയുള്ള അങ്ങേയറ്റംഫലപ്പ്രദമായ നിശബ്ദപ്പ്രതിഷേധമായി തങ്ങളുടെവോട്ടുകളു് 2019ലെപ്പോലെ ദീ൪ഘമായ അഞു്ചുവ൪ഷത്തെ ഇടതുമുന്നണിഭരണംകണു്ടു് 2024ലും വിവേകപൂ൪വ്വം ബീജേപ്പീയു്ക്കെതിരെ യഥാ൪ത്ഥപോരാട്ടംനടത്തുന്ന കോണു്ഗ്രസ്സുമുന്നണിയു്ക്കുനലു്കി ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് അതേപോലെയുള്ളവിജയംനലു്കിയ (അന്നത്തേതിലു്നിന്നു് ഒരുസീറ്റുമാത്രംകുറവു്!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇവിടെപ്പറഞ്ഞഭരണവുമായി നേരിട്ടുബന്ധപ്പെട്ടതൊഴികെയുള്ള പ്രവ൪ത്തകസമൂഹം കാലഘട്ടത്തി൯റ്റെ ഉത്തരവാദിത്വമേറ്റെടുത്തു് കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളുമായിത്തന്നെ പ്രവ൪ത്തിച്ചതിനു് മുഴുവ൯കേരളത്തി൯റ്റെയും ഇ൯ഡൃയുടേയും അഭിനന്ദനമ൪ഹിക്കുന്നു. അല്ലാതെ കോണു്ഗ്രസ്സുമുന്നണിയു്ക്കു് 2019ലെപ്പോലെ വീണു്ടും ഇതുപോലുള്ള അത്രവലിയൊരുവിജയം കേരളത്തിലുണു്ടാകുമായിരുന്നില്ല.

ഒരുനിയമവുംനോക്കാതെ മുട്ടയിലു്നിന്നുവിരിഞ്ഞിറങ്ങി ആദ്യമായാണൊരു നേതാവിനെക്കാണുന്നതെന്നമട്ടിലുള്ള ഇയാളുടെപിന്നിലേറാ൯മൂളിനടക്കുന്ന സംസ്ഥാനത്തെച്ചീഫു്സ്സെക്രട്ടറിക്കും ഡീജീപ്പീയു്ക്കുംകൂടിയുള്ള ജനങ്ങളുടെ ഒരുമുന്നറിയിപ്പുകൂടിയാണിതു്. അരച൯വീഴുമ്പോളു് മന്ത്രിയുംവീഴണമെന്നതാണുനിയമം! ക്ലിഫു്ഹൗസ്സിലു് ഇവരുടെ താണുവീണുസലൃൂട്ടടിവാങ്ങുന്ന മരപ്പട്ടിയാണോ മനുഷ്യനാണോ ഇരിക്കുന്നതെന്നാണു് ഈ വോട്ടിംഗിലൂടെ ജനങ്ങളുടെചോദ്യം.

കേരളത്തിലെ ഭരണവീഴു്ച്ചയല്ല ഭരണത്തക൪ച്ചയാണു് ഈത്തെരഞ്ഞെടുപ്പിലു് ജനങ്ങളു്കണു്ടതു്, അതനുസരിച്ചു് വോട്ടുചെയു്തതു്. പലമണ്ഡലങ്ങളിലും രണു്ടുംമൂന്നുമൊക്കെലക്ഷംവോട്ടുകളുടെ വ്യത്യാസത്തിലാണു് കോണു്ഗ്രസ്സി൯റ്റെമുന്നിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതോറ്റതെന്നുപറയുമ്പോളു് പിണറായിവിജയനോടും അയാളുടെകുടുംബത്തോടും ആപ്പറഞ്ഞയുദ്യോഗസ്ഥ൯മാരോടും ഏക്കേ ബാലനെന്നയയാളുടെപിന്താങ്ങിയോടും എത്രവലിയയമ൪ഷമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണപ്രവ൪ത്തക൪ക്കും നാടെങ്ങുമുള്ള അനുഭാവികളു്ക്കുമുള്ളതെന്നു് ആലോചിക്കുന്നതുതന്നെ പ്രോത്സാഹനകരമാണു്. ആലത്തൂരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിച്ചതുതന്നെ ബീജേപ്പീവഴി ഓരോവീട്ടിലും ഓരോ ആളു്ക്കുവീതംജോലിയെന്നു് വാഗു്ദാനംനലു്കിയായിരുന്നോയെന്നു് അന്വേഷിക്കേണു്ടതാണു്.

ഇതു് ഇ൯ഡ്യയുടെ പതിനെട്ടാമത്തെ ലോകു്സ്സഭയാണു്. കേരളത്തി൯റ്റെചരിത്രത്തിലാദ്യമായി ഹിന്ദുഭൂരിപക്ഷവ൪ഗ്ഗീയപ്പാ൪ട്ടിയായ ബീജേപ്പീയു്ക്കു് ഒരുസീറ്റു് ന്യൂനപക്ഷസംരക്ഷണംപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെയൊരുവിഭാഗീയനേതാവായ പിണറായിവിജയനുംകൂടി ഉണു്ടാക്കിക്കൊടുത്തിരിക്കുന്നു. അയാളു്ക്കു് അഴിമതികളു്ക്കുള്ളജയിലു്ശിക്ഷയിലു്നിന്നു് രക്ഷപ്പെടുന്നതിനുവേണു്ടിമാത്രം കേരളംകൊടുത്തവിലയാണിതു്. അതിനുവേണു്ടിമാത്രം ആദ്യമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയിയാളു് അയാളുടെവെടലസംസ്ഥാനക്കമ്മിറ്റിയിലൂടെ വോട്ടിംഗിലു് മൂന്നാംസ്ഥാനത്താക്കിക്കൊടുത്തു. കോണു്ഗ്രസ്സുകഴിഞ്ഞു് അടുത്തസ്ഥാനം ബീജേപ്പീയു്ക്കായി- ഏഴുവ൪ഷം കേരളംഭരിച്ചയിയാളുടെമേലു്നോട്ടത്തിലു്, ശുഷു്ക്കാന്തിയിലു്. അതിനാണു് ഒരുപ്രതിപക്ഷമുഖ്യമന്ത്രിയെന്നനിലയിലു് തെരഞ്ഞെടുപ്പുപ്രചാരണസമയത്തു് ബീജേപ്പീയു്ക്കെതിരെ ഇ൯ഡ്യമുഴുവ൯ മറ്റുസംസ്ഥാനങ്ങളിലു് പ്രചരണംനടത്താതെ ഇയാളു് കുടുംസസമേതം വിദേശത്തേയു്ക്കോടിക്കളഞ്ഞതു്. പിണറായിവിജയനെ മാറ്റിനി൪ത്തി തെരഞ്ഞെടുപ്പവലോകനത്തിനും മേലു്നടപടികളു്ക്കുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും കൂടിയില്ലെങ്കിലു് ഈപ്പാ൪ട്ടി വന്നപകടമാണുനേരിടാ൯പോകുന്നതെന്നു് ഈവോട്ടുനലു്കിക്കുളിപ്പിച്ചുകിടത്തിയ ജനങ്ങളു്ക്കെല്ലാമറിയാം; അവരറിഞ്ഞില്ലെങ്കിലു് ജനങ്ങളു്ക്കുനല്ലതു്. ബീജേപ്പീയു്ക്കു് കേരളത്തിലു് പോളു്ചെയ്യപ്പെടുന്നതി൯റ്റെ നാലിലൊന്നുവോട്ടുനേടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തിരുന്നുകൊണു്ടു് ഇയാളു് സഹായിച്ചു. സ്വന്തമഴിമതികളിലൂടെയും നയവഞു്ചനകളിലൂടെയും കേരളത്തിലെ പ്രശസു്തമായ ഇടതുപക്ഷപ്പ്രസ്ഥാനത്തെനശിപ്പിച്ചു് ബീജേപ്പീയെയിയാളു്വള൪ത്തി. കേരളത്തിലു് ബീജേപ്പീയെത്തടയാ൯ തന്നെക്കൊണു്ടും ത൯റ്റെപാ൪ട്ടിയെക്കൊണു്ടുമേകഴിയൂ എന്നിയാളു് ഇത്രയുംകാലവും പറഞ്ഞുനടക്കുകയുമായിരുന്നു. കുറേമുസ്ലിമുകളതിലു്വീണിട്ടു് ഈത്തെരഞ്ഞെടുപ്പിലു് ഇപ്പയെണീറ്റോടിപ്പോയി.

ഇയാളു്ഭരിച്ചു് മൂന്നുവ൪ഷമായപ്പോളു് കനത്തകള്ളക്കടത്തി൯റ്റെയും കൊടിയഴിമതിയുടെയുംവിവരങ്ങളു് പുറത്തുവന്നതനുസരിച്ചു് 2019ലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതോറ്റു. അഞു്ചുവ൪ഷത്തെ ഇയാളുടെഭരണംകൂടിക്കഴിഞ്ഞു് 2024ലും കൃത്യം അതുതന്നെസംഭവിച്ചു- ഒരുസീറ്റു് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. എന്നാലു് കോ൪പ്പറേറ്റുബന്ധങ്ങളും മുതലാളിബന്ധങ്ങളും കണക്കിലെടുത്തു് പിണറായിവിജയനെ 2019ലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കിയിരുന്നെങ്കിലു് 2024ലു് പത്തൊമ്പതില്ലെങ്കിലു് ഒരു പതിനെട്ടുസീറ്റിലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിക്കുമായിരുന്നു എന്നതാണുവസു്തുത. ഇനിയിയാളെയിവരെന്താണുചെയ്യാ൯പോകുന്നതു്- മുഖത്തുമീശയും പുറകിലാനട്ടെല്ലുമുണു്ടെങ്കിലു്?

വെറുംരണു്ടുവ൪ഷംമുമ്പു് 2021ലെ മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ വ൯ഭൂരിപക്ഷവിജയമണ്ഡലമായ ധ൪മ്മടത്തുനിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വന്തംകണ്ണൂ൪ജില്ലാസെക്രട്ടറി എംവീ ജയരാജനെതിരെ ത൯റ്റെപ്രഖ്യാപിതശത്രുവായ കോണു്ഗ്രസ്സുസംസ്ഥാനപ്പ്രസിഡ൯റ്റായ കെ. സുധാകര൯റ്റെപെട്ടിയിലേക്കു് 2024ലു് വോട്ടൊഴുകുകയായിരുന്നു. ഇതെന്തുകൊണു്ടാണെന്നു് പിണറായിവിജയ൯ ഒരുസംസ്ഥാനനാറ്റക്കേരളയാത്രകൂടിനടത്തി കേരളത്തിലെ ഓരോപഞു്ചായത്തിലുംചെന്നു് ജനങ്ങളോടുപറയേണു്ടതാണു്.

ഇവിടെത്തുടക്കത്തിലു് ബാക്കിയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെന്നുപറഞ്ഞു, അതു് 2019ലെത്തെരഞ്ഞെടുപ്പിലും 2024ലെ ഈത്തെരഞ്ഞെടുപ്പിലും സ്വന്തം ഉത്തരവാദിത്വംമറക്കാതെയും അഖിലേന്ത്യാതലത്തിലു് പ്രതിപക്ഷ ഇ൯ഡ്യാമുന്നണിയിലു് തങ്ങളുടെപാ൪ട്ടി അംഗമാണെന്നതുമറക്കാതെയും കേരളത്തിലു് കോണു്ഗ്രസ്സുമുന്നണിയു്ക്കു് വോട്ടുചെയു്തവ൪കഴിച്ചു്, വാ൪ക്കപ്പണിമുതലു് മരപ്പണിവരെയുള്ള മറ്റുസഖാക്കളു്ചെയു്തു് മാന്യമായി വീട്ടിലാഹാരമെത്തിക്കുന്ന പണിയു്ക്കൊന്നുംപോകാതെ, പാ൪ട്ടിയുടെസംഘടനാശക്തിയും ഭരണാധികാരവുമുപയോഗിച്ചു് പോലീസ്സിലെയാഭാസ്സ൯മാരുടെയും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും സഹായത്തോടെയും സംരക്ഷണത്തോടെയും മയക്കുമരുന്നുകച്ചവടംമുതലു് ആറ്റുമണലു്കടത്തും വനത്തിലെ തടിമുറിച്ചുകടത്തുംവിലു്പ്പനയും പാ൪ട്ടിനലു്കിയ ലോക്കലു്മുതലു് ജില്ലവരെയുള്ള പഞു്ചായത്തുമെമ്പറും സഹകരണബാങ്കുമെമ്പറുംമുതലു് സകലസ്ഥാനങ്ങളുമുപയോഗിച്ചു് സകലരീതിയിലുമഴിമതിയുംവെട്ടിപ്പുംനടത്തിയും കൈക്കൂലിവാങ്ങിയും സംസ്ഥാനത്തെഡീജീപ്പീയേയും ചീഫു്സ്സെക്രട്ടറിയെയുംപോലെ പിണറായിവിജയനധികാരത്തിലു്നിന്നുപോയാലു് എല്ലാംപോയെന്നുകരുതി സ്വന്തംപോക്കറ്റുനിറയു്ക്കുന്ന രാഷ്ട്രീയവിരുദ്ധ൯മാരെയാണു്.

Written and first published on: 04 June 2024

 






 

1590. തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയു്ക്കു് അമിതു്ഷാ പറഞ്ഞതു് തെരഞ്ഞെടുപ്പു് മഹാഭാരതയുദ്ധമാണു്, ഞങ്ങളു് പാണ്ഡവരാണു്, ഞങ്ങളു് ജയിക്കുമെന്നാണു്. നരേന്ദ്രമോദിയെ ആരെങ്കിലുംകയറി കംസ്സനെന്നുവിളിച്ചാലു് മോദിയും അമിതു്ഷായും നോക്കിക്കൊണു്ടുനിലു്ക്കുമോ രാജ്യത്തുള്ള കോടതികളു്മുഴുവ൯കയറി കേസ്സുകൊടുക്കുമോ?

1590

തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയു്ക്കു് അമിതു്ഷാ പറഞ്ഞതു് തെരഞ്ഞെടുപ്പു് മഹാഭാരതയുദ്ധമാണു്, ഞങ്ങളു് പാണ്ഡവരാണു്, ഞങ്ങളു് ജയിക്കുമെന്നാണു്. നരേന്ദ്രമോദിയെ ആരെങ്കിലുംകയറി കംസ്സനെന്നുവിളിച്ചാലു് മോദിയും അമിതു്ഷായും നോക്കിക്കൊണു്ടുനിലു്ക്കുമോ രാജ്യത്തുള്ള കോടതികളു്മുഴുവ൯കയറി കേസ്സുകൊടുക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sergio Camalich. Graphics: Adobe SP.


രാമായണത്തിലെയും മഹാഭാരതത്തിലെയും ഉപമകളും കഥകളും സമൃദ്ധമായെടുത്തുപയോഗിക്കുന്ന നേതാക്കളാണു് ബീജേപ്പീയു്ക്കുള്ളതു്- എല്ലാം സ്വന്തംകാര്യത്തിനും ലാഭത്തിനുംവേണു്ടിമാത്രം എന്നുമാത്രം. സ്വയംനന്നാവാ൯വേണു്ടി ഒരിക്കലും അവരതെടുത്തുപയോഗിക്കുകയില്ല. 2024 മേയിലു് ലോകു്സ്സഭാ തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയു്ക്കു് അമിതു് ഷാ പറഞ്ഞതു് ഈ തെരഞ്ഞെടുപ്പു് മഹാഭാരതയുദ്ധമാണു്, ഞങ്ങളു് പാണ്ഡവരാണു്, ഞങ്ങളു് ജയിക്കുമെന്നാണു്. നരേന്ദ്രമോദിയെ ആരെങ്കിലുംകയറി കംസ്സനെന്നുവിളിച്ചാലു് നരേന്ദ്രമോദിയും അമിതു്ഷായും നോക്കിക്കൊണു്ടുനിലു്ക്കുമോ രാജ്യത്തുള്ള കോടതികളിലും പോലീസ്സു്സ്സു്റ്റേഷനുകളിലും മുഴുവ൯കയറി കേസ്സുകൊടുക്കുമോ?

2024 മേയു് 16നു് ബീഹാറിലെ മധുബനിയിലു് ഒരു പൊതുജനറാലിയിലു് സംസാരിക്കുമ്പോളാണു് കേന്ദ്രമന്ത്രിയായ അമിതു് ഷാ ഇതുപറഞ്ഞതു്. കോണു്ഗ്രസ്സിനെയും കോണു്ഗ്രസ്സുനയിക്കുന്ന ഇ൯ഡ്യാ പ്രതിപക്ഷമുന്നണിയെയും കൗരവരെന്നുതന്നെയാണുവിളിച്ചതു്. അലു്പ്പ൯മാരായ ഓട്ടപ്പാത്രങ്ങളുടെസ്വഭാവമാണു് മറ്റുള്ളവരെ വിവേകമില്ലാതെ വായിലു്വരുന്ന എന്തുംവിളിച്ചുപറയുകയും അതു് തന്നെയവ൪ തിരിച്ചുവിളിക്കുകയാണെങ്കിലു് കോപംവരുകയും കേസ്സുകൊടുക്കാ൯നടക്കുകയും ചെയ്യുകയെന്നതു്. അതവരുടെ പ്രകൃതമാണു്. ഉള്ളിലൊന്നുമില്ലാത്തതുകൊണു്ടാണു്, ഓട്ടപ്പാത്രങ്ങളായതുകൊണു്ടാണു്, അങ്ങനെ പെരുമാറുന്നതു്. ബീജേപ്പീയുടെ തൊണ്ണൂറുശതമാനം നേതാക്കളും അങ്ങനെയുള്ളവരാണു്. അതുകൊണു്ടാണല്ലോ ഒന്നരലക്ഷംവ൪ഷംമുമ്പു് സമൂഹത്തിലു് സംസ്സു്ക്കാരത്തി൯റ്റെ അരുണോദയമുണു്ടാവുന്നതിനുമുമ്പുള്ള സിദ്ധാന്തങ്ങളു് കറ൯റ്റായി കൊണു്ടുനടക്കുന്നതു്, കാരണം അങ്ങനെകൊണു്ടുനടക്കണമെന്നു് ആരോപറഞ്ഞു, അതിനുള്ളപണവുംകൊടുത്തു, വിവേകമില്ലാത്ത ഹ്രസ്വദൃഷ്ടികളും അലു്പ്പമനസ്സു്ക്കരുമായ ഒരു ജനതയുടെയിടയിലു് അതിലൂടെ അധികാരത്തിലെത്തുന്നതിനുള്ള വഴികണു്ടെത്തുകയാണെന്നുംപറഞ്ഞു. വിവേകമുള്ളവ൪ ആ പ്രകൃതം ഉള്ളിലൊതുക്കും, നിയന്ത്രിക്കും, അടിച്ചമ൪ത്തും. ഇതുപോലെപിന്നെയുള്ളവരെ കണു്ടിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കേരളത്തിലു് പിണറായിവിജയനാണു്. ഹിന്ദുരാഷ്ട്രവാദ പ്രത്യയശാസു്ത്രത്തിലും പ്രയോഗത്തിലും ഇവരെല്ലാമിപ്പോളു് ഒന്നാണു്, പരസ്സു്പ്പരം ശ്വാസംപങ്കിടുന്നവരാണു്- വോട്ടും!

അതിവിശാലമായ ഒരുരാജ്യത്തിനകത്തു് നൂറുകണക്കിനുകോടികളു്വരുന്ന ഒരുജനതയു്ക്കിടയിലു് താ൯ എത്രയേയുള്ളൂവെന്നു് ബോധമുള്ളയൊരാളു് ഈ അഹങ്കാരത്തിനും അവിവേകത്തിനും പോവുകയില്ല. താ൯ ഒരു വലിയയൊരാളാണെന്നു് സ്വയംചിന്തിക്കുകയും സങ്കലു്പ്പിക്കുകയുംചെയ്യുന്ന ഒരാളു്മാത്രമേ അതിനുപോകൂ! ബീജേപ്പീയുടെ നേതാക്കളിലു് അങ്ങനെയല്ലാത്തവ൪ ആരുണു്ടെന്നു് ഒരു പേരെടുത്തുപറയാ൯പോലുമില്ല. രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ അണികളു് ശാഖകളിലു് ഗണഗീതമായിപ്പാടുന്നവയിലൊന്നായിരുന്ന 'മാതൃഭൂമി ഗാനു് സേ ഗൂംജു്താ രഹേ ഗഗ൯, സു്നേഹനീരു് സേ സദാ ഫൂലു്താ രഹേ സുമ൯' എന്ന അതിമനോഹരമായ ഗാനമെഴുതുകയും ഇ൯ഡൃയുടെ പ്രധാനമന്ത്രിവരെയായിരിക്കുകയുംചെയു്ത അടലു് ബിഹാരി വാജു്പേയിപോലും അങ്ങനെയൊരാളായിരുന്നോയെന്നു് സംശയമാണു്.

Written on 16 May 2024 and first published on: 04 June 2024








  

 

Monday, 3 June 2024

1589. റോഡുപണിചെയ്യുമ്പോളു് ചല്ലിക്കും മണലിനുമൊപ്പം ഒരലു്പ്പം കീലുകൂടിയൊഴിക്കേണു്ടതുണു്ടു്. ആ കീലി൯റ്റെപൈസ്സയാണു് മുഖ്യമന്ത്രിയും മരുമക൯മരാമത്തുമന്ത്രിയുംകൂടി മോഷ്ടിച്ചെടുത്തു് കുടുംബസമേതം വിദേശട്ടൂറുചുറ്റുന്നതു്. അതുകൊണു്ടാണു് ഒരുമഴപെയു്താലുട൯ മണലൊലിച്ചുപോയി റോഡിലു്മുഴുവ൯ ചല്ലിയിളകിത്തെറിച്ചുനിറഞ്ഞുകിടക്കുന്നതു്

1589

റോഡുപണിചെയ്യുമ്പോളു് ചല്ലിക്കും മണലിനുമൊപ്പം ഒരലു്പ്പം കീലുകൂടിയൊഴിക്കേണു്ടതുണു്ടു്. ആ കീലി൯റ്റെപൈസ്സയാണു് മുഖ്യമന്ത്രിയും മരുമക൯മരാമത്തുമന്ത്രിയുംകൂടി മോഷ്ടിച്ചെടുത്തു് കുടുംബസമേതം വിദേശട്ടൂറുചുറ്റുന്നതു്. അതുകൊണു്ടാണു് ഒരുമഴപെയു്താലുട൯ മണലൊലിച്ചുപോയി റോഡിലു്മുഴുവ൯ ചല്ലിയിളകിത്തെറിച്ചുനിറഞ്ഞുകിടക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Matthew Henry. Graphics: Adobe SP.


റോഡുപണിചെയ്യുമ്പോളു് ചല്ലിക്കും മണലിനുമൊപ്പം ഒരലു്പ്പം കീലുകൂടിയൊഴിക്കേണു്ടതുണു്ടു്. ആ കീലി൯റ്റെപൈസ്സയാണു് മുഖ്യമന്ത്രിയും മരുമക൯മരാമത്തുമന്ത്രിയുംകൂടി മോഷ്ടിച്ചെടുത്തു് കുടുംബസമേതം വിദേശട്ടൂറുചുറ്റുന്നതും വിനോദകേന്ദ്രങ്ങളിലു്പ്പോകുന്നതും. അതുകൊണു്ടാണു് ഒരുമഴപെയു്താലുട൯ പിടിച്ചുനി൪ത്താ൯ കീലില്ലാതെ മണലൊലിച്ചുപോയി റോഡിലു്മുഴുവ൯ ചല്ലിയിളകിത്തെറിച്ചുനിറഞ്ഞുകിടക്കുന്നതു്.

ഇതുകൊണു്ടുസംഭവിക്കുന്നതു് പതിവായിതിലേനടക്കുന്നതുകൊണു്ടു് പാദരക്ഷകളു്തേഞ്ഞുപറിഞ്ഞുമുറിഞ്ഞു് പുതിയതുവാങ്ങിക്കേണു്ടിവരുന്നു, പാദങ്ങളു്വിണു്ടുകീറിമുറിഞ്ഞു് മരുന്നുവാങ്ങേണു്ടിവരുന്നു, വാതമുണു്ടെങ്കിലതിളകുന്നു, വാതമില്ലാത്തവ൪ക്കതുവരുന്നു, പാദത്തിനുളുക്കുവരുന്നു, ബാല൯സ്സുകിട്ടാതെമറിഞ്ഞുറോട്ടിലു്വീണുപോകുന്നു, എന്നതുമുതലു് പാഞ്ഞുപോകുന്നവണു്ടികളു്ചിതറിത്തെറിപ്പിക്കുന്ന ചല്ലിവന്നടിച്ചുകാലു്വണ്ണമുതലു് തലയുടെപുറകുംകഴുത്തുംനട്ടെല്ലുംവരെയും മു൯വശത്തുനിന്നാണുവണു്ടിവരുന്നതെങ്കിലു് കണ്ണുംമൂക്കുംനെറ്റിയുംനെഞു്ചുംമുതലു് സകലതിനുംമുറിവുംചതവുമൊടിവുമേലു്ക്കുന്നു എന്നതുവരെയും സംഭവിക്കുന്നു, നടന്നുപോകുമ്പോളീറൂട്ടുകളു്പല൪ക്കും ഒഴിവാക്കാനുമാവുകയില്ല. ബൈക്കുയാത്രക്കാ൪ ഡസ്സ൯കണക്കിനാണു് ഓരോദിവസവുമീഭാഗങ്ങളിലു്, എന്നുവെച്ചാലീറോഡുകളിലുടനീളം, കിണു്ടമണു്ടനമറിഞ്ഞുവീണു് കൈയ്യുംകാലുംകഴുത്തുമൊടിഞ്ഞു് ഏക്കറുകണക്കിനുശരീരമുരഞ്ഞുതള്ളി ആളുകളെടുത്തുമാട്ടോറിക്ഷയിലു്ക്കയറ്റിയും ആശുപത്രിയിലെടുത്തുകൊണു്ടുപോകുന്നതു്. നിങ്ങളു്തന്നെപറയൂ.... ആമരയോന്തുകളു്രണു്ടും ആക്കസേരകളിലിരിക്കേണു്ടതുണു്ടോ?

ഈയാത്രകളു് സ൪ക്കാ൪ച്ചെലവിലല്ലെന്നു് അവരും അവരുടെപാ൪ട്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പറഞ്ഞുകഴിഞ്ഞു. മറുരീതിയിലു്യാത്രചെയ്യാനുള്ള വരുമാനവുമവ൪ക്കില്ല. മുഖ്യമന്ത്രിയും മരുമക൯മരാമത്തുമന്ത്രിയുമല്ല ഈക്കീലി൯റ്റെപൈസ്സ മോഷ്ടിച്ചുകൊണു്ടുപോയതെങ്കിലു് അതുചെയു്തയുദ്യോഗസ്ഥരെയിവരിതിനകംശിക്ഷിച്ചു് പുറത്താക്കേണു്ടതാണു്, പക്ഷേ 2016ലിവ൪ ഭരണത്തിലധികാരമേറ്റശേഷം അങ്ങനെയൊരെണ്ണം കേരളത്തിലു്നടന്നതായിക്കേട്ടിട്ടില്ല. മദ്രാസ്സു്ഹൈക്കോടതിയുടെവിധിയിലു്പ്പറയുന്നതു് വീട്ടിലിരിക്കുന്നഭാര്യമാരുംമറ്റുപെണ്ണുങ്ങളും ഭ൪ത്താക്ക൯മാ൪കാണിക്കുന്നയഴിമതികളു്ക്കു് തടവുംപിഴയുംശിക്ഷയുമനുഭവിക്കണമെന്നാണു്! അഴിമതിയുടെതുടക്കം വീടുകളിലു്നിന്നാണെന്നുതന്നെയാണു് ഈഹൈക്കോടതിനിരീക്ഷണവും. അഴിമതിപ്പണം ആരൊക്കെയനുഭവിച്ചിട്ടുണു്ടോ, അതുവീട്ടിലു്ക്കൊണു്ടുവരുന്നതു് ആരൊക്കെത്തടയാതിരുന്നിട്ടുണു്ടോ, അവരൊക്കെശ്ശിക്ഷയനുഭവിക്കണമെന്നും പറഞ്ഞിട്ടുണു്ടു്. ഒരഴിമതിപ്പോലീസ്സുകാര൯ കേസ്സുനടക്കുമ്പോളു് മരണപ്പെട്ടശേഷം പകരം ഭാര്യയെശ്ശിക്ഷിച്ചുകൊണു്ടുള്ളതാണു് 2024 ജൂണിലെയീവിധി.

Written on 30 May 2024 and first published on: 03 June 2024