623
ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘം എന്ന രാഷ്ട്രീയപരീക്ഷണം കേരളത്തിലു് ആരംഭിക്കുകയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
1
ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘം എന്ന രാഷ്ട്രീയപരീക്ഷണം കേരളത്തിലു് ആരംഭിക്കുകയാണു്. ഇന്ത്യയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് പലതുണു്ടു്. പക്ഷേ അതെല്ലാം വിദേശീയപ്രത്യയശാസു്ത്രങ്ങളെ പുണരുന്നവയാണു്. അവയിലു് തികച്ചും ഭാരതീയമായ കമ്മ്യൂണിസ്സു്റ്റുപ്രത്യയശാസു്ത്രം കണു്ടുപിടിക്കുകയും ആവിഷു്ക്കരിക്കുകയും കൊണു്ടുനടക്കുകയുംചെയ്യുന്നവയായി ഒന്നുമില്ല. ചിലതു് ജ൪മ്മനിയിലു്നിന്നുള്ള മാ൪കു്സ്സിസ്സു്റ്റുവഴി പിന്തുടരുന്നവയാണു്. ചിലതു് റഷ്യയിലു്നിന്നുള്ള ലെനിനിസ്സു്റ്റുവഴി പിന്തുടരുന്നവയാണു്. ചിലതു് ചൈനയിലു്നിന്നുള്ള മാവോയിസ്സു്റ്റുവഴി പിന്തുടരുന്നവയാണു്. അതുകൊണു്ടാണു് തികച്ചും ഭാരതീയമായ ഒരു ഉലു്പ്പന്നമായ ഭാരതീയജനതാപ്പാ൪ട്ടിക്കു് ഇവയിലൊന്നിനോടുപോലും കൂട്ടുകൂടാനും സഖ്യമുണു്ടാക്കാനും ഏതെങ്കിലുമൊരു സംസ്ഥാനത്തു് ഭരണത്തിലിരുത്താനും കഴിയാത്തതു്. ജയപ്പ്രകാശു് നാരായണ൯റ്റെയും മൊറാ൪ജ്ജിദേശായിയുടെയും ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സി൯റ്റെയും ചന്ദ്രശേഖറുടെയും ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെയും ജ്യോതിബാസ്സുവി൯റ്റെയുമൊക്കെക്കാലത്തു് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ഒരുമിച്ചുനിന്നെതി൪ത്തിരുന്നതിനുശേഷം അവരെതോലു്പ്പിച്ചുണു്ടായ ജനതാപ്പാ൪ട്ടിഭരണത്തിലു് ബീജേപ്പീയുണു്ടാകുന്നതിനുമുമ്പു് മറ്റുപലപാ൪ട്ടിക്കഷണങ്ങളായി ഒരലു്പ്പകാലം കൂട്ടുകൂടിക്കഴിഞ്ഞതൊഴിച്ചാലു് ആ കഷണങ്ങളെയൊക്കെച്ചേ൪ത്തും മറ്റുപാ൪ട്ടികളിലു്നിന്നും ആളെക്കാലുമാറ്റിയും ജനതാപ്പാ൪ട്ടിയെപ്പിള൪ന്നുമൊക്കെ ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കിയതിനുശേഷം ഇന്നുവരെയും വായു്ക്കുരുചിയായി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയോടു് കൂട്ടുകൂടാ൯ ബീജേപ്പീയു്ക്കു് കഴിഞ്ഞിട്ടില്ല. തികച്ചും ഭാരതീയവും പ്രാദേശ്ശികവുമായ ഒരു പാ൪ട്ടിക്കു് ഒരു ഇ൯റ്റ൪നാഷനലു്പ്പാ൪ട്ടിയോടു് കൂട്ടുകൂടാ൯ എപ്പോഴാണൊരു കൊതിതോന്നാത്തതു്? എങ്കിലും അതിനുള്ള ദാഹം ഈയടുത്തകാലംവരെ അവ൪ അടക്കിവെച്ചിരിക്കുകയായിരുന്നു. ഇപ്പോളു് അതിനുള്ള അവസരം ഒത്തുവന്നു.
2
ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ രാജ്യംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കു് അനുരൂപവും അഭികാമ്യവുമാക്കണമെങ്കിലു് ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ രൂപത്തിലും ഭാവത്തിലും നേതൃത്വത്തിലും ഉള്ളടക്കത്തിലും രാഷ്ട്രീയനയത്തിലും സാമ്പത്തികനയത്തിലും വിദേശനയത്തിലും പേരിലുമെല്ലാം അതിനനുസരിച്ചുള്ള മാറ്റങ്ങളു് വരുത്തേണു്ടിവരും. ഭാരതീയജനതാപ്പാ൪ട്ടിയൊരു ഹിന്ദുമേധാവിത്വപ്പാ൪ട്ടിയായതിനാലു് ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ മാറ്റവും അതിനൊത്തരൂപത്തിലു്ത്തന്നെയായിരിക്കണം. എങ്കിലേ തമിഴു്നാട്ടിലു് ഇത്രയുംകാലം കൂട്ടുപിടിച്ചു് ഇഴുകിച്ചേരാ൯ശ്രമിച്ച ആളു് ഇ൯ഡ്യാ അണ്ണാ ഡീയെംകേയെന്ന പാ൪ട്ടി ഡീയെംകേയു്ക്കുകീഴടങ്ങി അധികാരത്തിലു്നിന്നും പോകുമ്പോളു് തെക്കേയിന്ത്യയിലു് പകരക്കാരനായി ഇഴുകിച്ചേരാ൯കഴിയുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഒക്കെയായി ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ ഭാരതീയജനതാപ്പാ൪ട്ടിക്കു് അധികാരത്തിലെത്തിക്കാ൯കഴിയൂ. ആ ലക്ഷൃത്തോടെയുള്ള മാറ്റങ്ങളു്ക്കു് കുറേക്കാലത്തിനുമുമ്പേതന്നെ സ്വയം തുടക്കംകുറിച്ചതുകൊണു്ടാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റെന്നപേരിലു് പ്രവ൪ത്തിക്കുന്നതും കേരളത്തിലു് കുറച്ചുകാലമായി ഭരണത്തിലിരിക്കുന്നതുമായ പാ൪ട്ടിക്കു് നറുക്കുവീണതു്.
3
രാജ്യത്തെ ജനങ്ങളിലു് ഒരു വലിയശതമാനം നല്ലനോട്ടെന്നുംകരുതി ഉപയോഗിക്കുന്നതു് കള്ളനോട്ടാണു്. ഒറിജിനലിനെവെല്ലുന്ന ഈ കൗണു്ട൪ഫീറ്റു് കറ൯സ്സി തിരിച്ചറിയാ൯ വിഷമമായതിനാലു് ഒഴിവാക്കാ൯ ദശാബ്ദങ്ങളായി രാജ്യത്തിനുകഴിഞ്ഞിട്ടില്ല. രാജ്യത്തെ സാമ്പത്തികവ്യവസ്ഥയു്ക്കു് വലിയ ക്ഷതമേലു്പ്പിച്ചുകൊണു്ടു് പിടിക്കപ്പെടുന്നതുവരെയും അതു് സ൪ക്കുലേഷനിലു് തുടരുന്നു. മതിയായ സ്വ൪ണ്ണം ഈടുവെച്ചു് ഗവണു്മെ൯റ്റടിക്കുന്ന നോട്ടല്ലാത്തതുകൊണു്ടാണു് അവയെ കൗണു്ട൪ഫീറ്റു് കറ൯സ്സിയെന്നുപറയുന്നതു്. ജനങ്ങളു് വോട്ടുചെയ്യാതെയുണു്ടാകുന്ന ഗവണു്മെ൯റ്റും കൗണു്ട൪ഫീറ്റു് ഗവണു്മെ൯റ്റാണു്. ഒറിജിനലെന്ന വിശ്വാസത്തിലു് ജനങ്ങളു് അതുവെച്ചു് ക്രയവിക്രയംനടത്തുന്നു, അതുപറയുന്നതുകേളു്ക്കുന്നു, അതിനെ അനുസരിക്കുന്നു, വ്യാജമാണെന്നറിയാതെ. സമ്പദു്വ്യവസ്ഥയു്ക്കുമുതലു് ജനാധിപത്യത്തിനുവരെ അതു് ക്ഷതമേലു്പ്പിക്കുന്നു. തിരിച്ചറിയപ്പെടുന്നതുവരെയതു് സ൪ക്കുലേഷനിലു്ത്തുടരുന്നു.
4
ഒരു കൗണു്ട൪ഫീറ്റു് ഗവണു്മെ൯റ്റു് ഭരണത്തിലു്ക്കയറിയെന്നു് ആദ്യമായി വിശ്വസിക്കപ്പെട്ടതു് 2019ലെ ഭാരതീയജനതാപ്പാ൪ട്ടിയുടെ ഗവണു്മെ൯റ്റു് കേന്ദ്രത്തിലു് അധികാരത്തിലു്വന്നപ്പോഴാണു്. സാഹചര്യങ്ങളു്മുഴുവ൯ എതിരായിട്ടും യുക്തിക്കുമുഴുവ൯ വിരുദ്ധമായി ആ ഗവണു്മെ൯റ്റു് അധികാരത്തിലു്വന്നതു് ജനങ്ങളു് വോട്ടുചെയു്തതുകൊണു്ടല്ല ജനങ്ങളു്ചെയു്ത വോട്ടിനെ ബ്ലൂട്ടൂത്തുസാങ്കേതികവിദ്യയും വൈഫൈ കണക്ഷനുമുപയോഗിച്ചു് റിമോട്ടായി ചിഹ്നംമറിച്ചായിരുന്നുവെന്നു് രാജ്യവ്യാപകമായി ആരോപിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകമ്മീഷനും സുപ്രീംകോടതിയും അതിലിടപെട്ടില്ല. തെരഞ്ഞെടുപ്പുകമ്മീഷ൯ ബീജേപ്പീയു്ക്കുവേണു്ടി പക്ഷപാതിത്വംകാണിച്ചു് കൃത്രിമത്വം അനുവദിക്കുകയായിരുന്നുവെന്നാരോപിച്ചു് മൂന്നു് ഇലക്ഷ൯ കമ്മീഷണ൪മാരിലൊരാളായ ഒവാസ്സ രാജിവെച്ചുപോയി നടന്നതെന്തെന്നു് മാധൃമങ്ങളിലൂടെ ജനങ്ങളെയറിയിച്ചു. ഇടപെടാ൯ വിസമ്മതിച്ച സുപ്രീംകോടതിയിലെ ചീഫു് ജസ്സു്റ്റീസ്സു് തനിക്കുമേലു് ഓരോരോ വിധിപറയുന്നതിനു് കനത്ത സമ്മ൪ദ്ദവും ഭീഷണിയുമുണു്ടെന്നു് രാജ്യത്തി൯റ്റെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലു്നിന്നുതന്നെ നേരിട്ടു് പത്രസമ്മേളനംവിളിച്ചു് ജനങ്ങളോടുപറഞ്ഞിട്ടു് വിരമിച്ചശേഷം ബീജേപ്പീയിലു്ച്ചേ൪ന്നു് രാജ്യസഭാംഗമായി. അതുകൊണു്ടു് തെരഞ്ഞെടുപ്പി൯റ്റെ പുണ്യാളത്തത്തെപ്പറ്റിയൊന്നും ആരും ഇ൯ഡൃയിലെ ജനങ്ങളോടു് പറയണു്ട. ഈ ബീജേപ്പീ പല സംസ്ഥാനത്തും ഇതേ രീതിയിലു് പല ഗവണു്മെ൯റ്റുകളെയും പ്രതിഷു്ഠിച്ചപോലെ വ്യക്തമായ രാഷ്ട്രീയലക്ഷൃങ്ങളോടെ അതേരീതിയിലു് തെക്കേയിന്തൃയിലു് കേരളത്തിലു് 2021 ഏപ്രിലിലുണു്ടാക്കിയ ഗവണു്മെ൯റ്റാണു് ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘത്തി൯റ്റെ ഗവണു്മെ൯റ്റു്.
Written and first published on: 03 May 2021
No comments:
Post a Comment