Sunday, 2 May 2021

622. പ്രബുദ്ധതയുടെ, അല്ല ക്ഷമിക്കണം, കുബുദ്ധതയുടെ പ്രയാണം- കേരളത്തിലെ ഇലക്ഷ൯ റിസ്സളു്ട്ടുകളു്!

622

പ്രബുദ്ധതയുടെ, അല്ല ക്ഷമിക്കണം, കുബുദ്ധതയുടെ പ്രയാണം- കേരളത്തിലെ ഇലക്ഷ൯ റിസ്സളു്ട്ടുകളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Moritz320. Graphics: Adobe SP.


ബീജേപ്പീ ജയിച്ചെന്നറിയുമ്പോഴും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജയിച്ചെന്നറിയുമ്പോഴും തെരഞ്ഞെടുപ്പുകളിലു് ഒരേവികാരമാണുണു്ടാകുന്നതു്- ഫാസ്സിസ്സു്റ്റുവികാരം. കൃത്രിമങ്ങളിലൂടെയാണു് ബീജേപ്പീ തെരഞ്ഞെടുപ്പുകളു് ജയിക്കുന്നതെന്നു് ആരോപണമുന്നയിച്ചിട്ടില്ലാത്ത ഒരേയൊരു രാഷ്ട്രീയപ്പാ൪ട്ടിയേ ഇ൯ഡൃയിലുള്ളൂ- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. എവിടെയെങ്കിലും ജയിച്ചിട്ടുണു്ടെങ്കിലു് കൃത്രിമങ്ങളിലൂടെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ വിജയം നേടിയിട്ടുള്ളതെന്നു് ആരോപിക്കാത്ത രാഷ്ട്രീയപ്പാ൪ട്ടിയും ബീജേപ്പീമാത്രമേയുള്ളൂ ഇ൯ഡൃയിലു്. അത്ര ദൃഢമാണു് ഈ രണു്ടു് ഫാസ്സിസ്സു്റ്റുശക്തികളുംതമ്മിലുള്ള സഹകരണം- ജ൪മ്മനിയിലെ ഹിറ്റു്ലറുടെ 1921മുതലു് 1945വരെ ഇരുപത്തിനാലുകൊല്ലംമാത്രം നിലനിന്ന മുപ്പതുലക്ഷം അംഗങ്ങളുണു്ടായിരുന്ന ബ്രൗണു് ഷ൪ട്ടു്സ്സും ഇറ്റലിയിലെ മുസ്സോളിനിയുടെ 1923മുതലു് 1943വരെ ഇരുപതുകൊല്ലംമാത്രം നിലനിന്ന മൂന്നരലക്ഷം അംഗങ്ങളുണു്ടായിരുന്ന ബ്ലാക്കു് ഷ൪ട്ടു്സ്സും തമ്മിലുള്ള നശീകരണസൗഹൃദംപോലെ. പരസു്പ്പരം തെരഞ്ഞെടുപ്പുകളിലു് വിജയിപ്പിക്കാനും ജനാധിപത്യം തക൪ക്കാനും തോളിലു്ക്കൈയ്യിട്ടു് മത്സരിച്ചിട്ടുള്ള രണു്ടു് ഫാസ്സിസ്സു്റ്റുരാഷ്ട്രീയപ്പ്രസ്ഥാനങ്ങളു് ഇ൯ഡൃയിലു് ഇതല്ലാതെ വേറേയുണു്ടായിട്ടില്ല- ബീജേപ്പീയുടെയും ശിവസേനയുടെയും പഴയ രാഷ്ട്രീയസഖ്യംപോലെ പല രാഷ്ട്രീയപ്പാ൪ട്ടിസഖ്യങ്ങളും ഇന്ത്യ ഇതിനുമുമ്പു് കണു്ടിട്ടുണു്ടെങ്കിലും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നയംമാറ്റി ബീജേപ്പീയു്ക്കു് ഇ൯ഡൃയിലു് അധികാരത്തിലു് കടന്നുവരാ൯ പ്രകാശ്ശു് കാരാട്ടു് സഹായിച്ചതിനു് പ്രത്യുപകാരമായി ഭാരതീയജനതാപ്പാ൪ട്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എന്തു് എപ്പോളു് എവിടെ എങ്ങനെ ചെയു്തുകൊടുക്കുമെന്നറിയാ൯ ലോകം കാത്തിരിക്കുകയായിരുന്നു. അതു് 2021ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണസംഘത്തിനെതിരെയെടുത്ത ഗുരുതരകേസ്സുകളെല്ലാം മരവിപ്പിച്ചു് അവരുടെ ഇലക്ഷ൯ ടെക്കു്നോളജി സ്വതന്ത്രമായുപയോഗിക്കാ൯കൊടുത്തു് ഭരണത്തിലു്വരാ൯ സഹായിച്ചു് ഇക്കാര്യത്തിലു് ലോകത്തി൯റ്റെ ഉലു്ക്കണു്ഠയടക്കിക്കൊണു്ടായിരുന്നു എന്നതിലു് സന്തോഷം! ഇനി അതറിയാനായി ലോകം കാത്തിരിക്കേണു്ടതില്ലല്ലോ!!

അതങ്ങനെയല്ലെങ്കിലു് ലോകത്തേറ്റവുംകൂടുതലാളുകളു് മദ്യംകുടിക്കുകയും ലോകത്തേറ്റവുംകൂടുതലു്മദ്യം കുടിക്കപ്പെടുകയുംചെയ്യുന്ന കേരളത്തിലു് എണ്ണമറ്റ വെളിവും സമചിത്തതയും നഷ്ടപ്പെട്ടയാളുകളു് കൊറോണാവൈറസ്സിനെപ്പേടിച്ചു് സകലസ്ഥാപനങ്ങളും സ൪ക്കാ൪ അടച്ചുപൂട്ടിയിട്ടപ്പോളു് ബാറുകളും മദ്യക്കടകളുംമാത്രം തുറന്നിട്ടുകൊടുത്തതു് നന്ദിപ്പ്രകടനാ൪ഹമായൊരു കാര്യമായിക്കണു്ടു് പ്രത്യേകംശ്രദ്ധിക്കുകയും ചില ദുരാത്മാവുകളു് പ്രതിപക്ഷത്തുകിടന്നലഞ്ഞുനടന്നു് നാട്ടിലെ സമാധാനാന്തരീക്ഷംതക൪ക്കാതെ ഭരണത്തിലിരിക്കുന്നതാണു് നല്ലതെന്നുചിന്തിക്കുന്ന വെളിവും സമചിത്തതയുമുള്ള ബാക്കിയുള്ളയാളുകളുംകൂടി അവരോടുചേ൪ന്നാലും കേരളത്തിലു് ഇതേപോലെതന്നെയുള്ളൊരു ഇലക്ഷ൯റിസ്സളു്ട്ടുലഭിക്കും. പക്ഷേ അങ്ങനെയെങ്കിലു് കേരളനിയമസഭയിലേക്കുള്ള നൂറ്റിനാലു്പ്പതുസീറ്റിലു് നൂറ്റിനാലു്പ്പതിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയിക്കുന്ന ഇടതുപക്ഷമുന്നണി ജയിക്കാത്തതെന്തെന്ന ചോദ്യം അവശേഷിക്കുന്നു.

Written and first published on: 02 May 2021



 

 

No comments:

Post a Comment