1418
യെംകേ കണ്ണനെന്ന സഹകരണബാങ്കുകൊള്ളക്കാരനെ വള൪ത്തിയെടുത്തതു് സീപ്പീയെമ്മോ സീയെംപീയോ? ഉത്തരവാദി യെ൯വീ ആരൃനോ സീക്കേ ചക്രപാണിയോ പിണറായിവിജയനോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ഇന്നു് സീപ്പീയെമ്മെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഏറ്റവുംവലിയ സഹകരണബാങ്കുകൊള്ളക്കാരനെന്നറിയപ്പെടുന്നതു് ആക്കൊള്ളകളുടെപേരിലു് കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റി൯റ്റെ പിടിയിലു്പ്പെട്ടുഴലുന്ന യെംകേ കണ്ണനാണു്. പൊതുസമൂഹത്തിലെവള൪ച്ചയുടെയാദ്യഘട്ടങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുപിള൪ന്നുമാറിയ പ്രസ്ഥാനങ്ങളിലു്പ്പ്രവ൪ത്തിച്ചിരുന്ന ഇയാളിങ്ങനെയാവുമെന്നു് അന്നേപ്രവചിക്കപ്പെട്ടതാണു്, പ്രതീക്ഷിക്കപ്പെട്ടതാണു്. കേരളത്തിലെജനലക്ഷങ്ങളുടെ ജീവശ്ശ്വാസവും നിക്ഷേപസങ്കേതവുമായ സഹകരണബാങ്കുകളെക്കൊള്ളയടിച്ചു് മുപ്പതിനായിരംകോടിയിലു്ക്കുറയാത്തരൂപാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെടുത്തുകൊണു്ടുപോയതു് പാ൪ട്ടിനിയോഗിതനായതിനുചുക്കാ൯പിടിച്ചു് ഇന്നു് കേരളത്തിലെയതിന്നിരകളായ പതിനായിരക്കണക്കിനാളുകളുടെവീടുകളിലെയും അതിന്നിരയായില്ലെങ്കിലും ആയിരകളോടനുഭാവമുള്ള ലക്ഷക്കണക്കിനുമറ്റുള്ളവരുടെവീടുകളിലെയും പൊതുച൪ച്ചാവിഷയത്തി൯റ്റെ കേന്ദ്രബിന്ദുവായ ഇയാളെ ഇതായിവള൪ത്തിയെടുത്തതു് സീപ്പീയെമ്മോ സീയെംപീയോ, അതിനുത്തരവാദി യെ൯വീ ആരൃനോ സീക്കേ ചക്രപാണിയോ പിണറായിവിജയനോ, എന്നചോദ്യത്തിനിവിടെ ഉത്തരംകണു്ടെത്തേണു്ടതുണു്ടു്, കാരണം മറ്റാരുമതുകണു്ടെത്താ൯ശ്രമിക്കുന്നില്ല.
തെരഞ്ഞെടുപ്പിലൂടെ ഇ൯ഡൃയിലാദ്യമായെന്നല്ല ലോകത്തുതന്നെയാദ്യമായൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി 1957ലു് കേരളത്തിലധികാരത്തിലു്വന്നതി൯റ്റെയുണ൪വ്വു് കമ്മ്യൂണിസ്സു്റ്റുലോകത്തിലു് ആഗവണു്മെ൯റ്റു് ദേവികുളത്തു് പോലീസ്സിനെക്കൊണു്ടു് തൊഴിലാളികളുടെനെഞു്ചത്തേയു്ക്കു് വെടിയുതി൪ത്തതോടെയസു്തമിച്ചു (മന്ത്രിക്കസേരയിലു് മൂലമമരുമ്പോളു് അന്നും ഇതുതന്നെയായിരുന്നുപണി!). തൊട്ടുപുറകേ ആരാണുവലിയവനെന്നതിനെച്ചൊല്ലി എമ്മെ൯ ഗോവിന്ദ൯നായരും ഈയ്യെം ശങ്കര൯നമ്പൂതിരിപ്പാടുംതമ്മിലാരംഭിച്ചസംഗരം അതിരുകടന്നു് അതുരണു്ടായിപ്പിള൪ന്നുമാറിയതോടെ ആ ഉണ൪വ്വുതീ൪ന്നു. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയധികാരത്തിലു്വന്നെങ്കിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്പ്പോലും ജാതിചിന്തയുംവിവേചനവും ഉച്ചനീചത്വവുമവസാനിക്കാത്തസാഹചര്യംചൂണു്ടിക്കാട്ടി പുത്ത൯ചിന്തകളാലോകത്തുണ൪ന്നു. അങ്ങനെയുള്ളകമ്മ്യൂണിസ്സു്റ്റുചിന്തകളിലു് മാലിന്യംകലരാത്ത ഏറ്റവുംപ്രത്യയശാസു്ത്രപരമായവഴിപിരിവുകളു് 1957നുശേഷം ആദൃമായി 1967ലുണു്ടായി. അതിനുപറയുന്നപേരുകളിവിടെപ്പറയുന്നില്ല.
ജാതിപരമായും സാമ്പത്തികമായും ദാരിദ്ര്യത്തിലു്പ്പെട്ടും അവശതയനുഭവിക്കുന്ന ഏറ്റവുംകൂടുതലു്ചെറുപ്പക്കാരെ കേരളത്തിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുംതന്നെ സംഘടിപ്പിച്ചുകൊണു്ടു് 1967ലു് ആപ്പാ൪ട്ടിയുടെ ഒല്ലൂ൪ നിയമസഭാമണ്ഡലത്തിലെയെമ്മെല്ലേയും തൃശ്ശൂരിലെയേറ്റവുംവലിയനേതാവുമായിരുന്ന യെംവീ ആര്യ൯ 1968ലു് ബോളു്ഷെവിക്കു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നൊരെണ്ണമുണു്ടാക്കി അവരെയുംകൊണു്ടു് അതിലേക്കുപോയി. (1939ലുണു്ടായി 1969ലു് പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റിലു്വരെയുമുണു്ടായിരുന്ന, പലതായിപ്പിള൪ന്നുമാറി ചിലകഷണങ്ങളു് ഒടുവിലതിലു്ലയിച്ച, ബീപ്പീയ്യൈയ്യെന്ന ബോളു്ഷെവിക്കു് പാ൪ട്ടി ഓഫു് ഇ൯ഡൃയുമായിതിനെ കൂട്ടിക്കെട്ടരുതു്!). അന്നു് ആര്യ൯പിടികൂടിക്കൊണു്ടുപോയവരിലൊരാളായിരുന്നു ഗണകസമുദായത്തിലോ എഴുത്തച്ഛ൯വിഭാഗത്തിലോജനിച്ചു് കൊടുംദാരിദ്ര്യത്തിലു്ക്കഴിഞ്ഞു് കപ്പലണു്ടിവിറ്റുനടന്നിരുന്ന കണ്ണ൯. 2007ലു് ആര്യ൯മരിച്ചതോടെ ആപ്പോയവ൪ കണ്ണനടക്കം ഏതുരാഷ്ട്രീയപാതയിലൂടെപോകണമെന്നറിയാതെ പ്രതിസന്ധിയിലായി. ആര്യ൯റ്റെഭാര്യയെഴുതിപ്പ്രസിദ്ധീകരിച്ച ആത്മകഥാക്കുറിപ്പിലു് ആര്യ൯രോഗാവസ്ഥയിലായിക്കിടന്നപ്പോളു്പ്പോലും കണ്ണനാവഴിയേപോലുംവന്നുപോയിട്ടില്ലെന്നു് പ്രത്യേകമെടുത്തെഴുതിയിട്ടുണു്ടു്. കണ്ണ൯ അംബീഷ്യസ്സാണെന്നും, അതായതു് ഉലു്ക്ക൪ഷേച്ഛയുണു്ടെന്നും, അതു് കമ്മ്യൂണിസത്തി൯റ്റെകാര്യത്തിലല്ല പൈസ്സയുടെകാര്യത്തിലാണെന്നും അന്നേപ്രസിദ്ധമാണു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പിള൪ത്തി എം. വി. രാഘവ൯ സീയെംപീയുണു്ടാക്കിയപ്പോളു് ആര്യ൯പോയപ്പോളെന്നതുപോലെ പ്രവ൪ത്തകരല്ലപോയതു്, ഒരുവലിയസംഘംനേതാക്കളാണുപോയതു്. എമ്മെല്ലേമാരുടെതന്നെയൊരു വലിയസംഘംപോയി. അവരെല്ലാം പാ൪ട്ടിയുടെ പ്രമുഖയെമ്മെല്ലേമാരുമായിരുന്നു. എം. വി. രാഘവ൯, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പാട്യം രാജ൯ എന്നിവ൪മുതലു് ചാത്തുണ്ണിമാസ്സു്റ്റ൪, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯ എന്നിവരെപ്പോലുംനഷ്ടപ്പെട്ടു. (ഇതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വലിയനേതാവും യെംവീ രാഘവ൯റ്റെ അടുത്തസുഹൃത്തുമായിരുന്ന പാട്യം ഗോപാല൯റ്റെ അനിയനായ പാട്യം രാജ൯ എമ്മെല്ലേയല്ല പാ൪ട്ടിയുടെ രാജ്യസഭായെംപീയായിരുന്നു. ഗോപാല൯റ്റെമരണത്തോടെ പ്രശു്നങ്ങളാരംഭിച്ചാണു് രാജ൯തെറ്റിയതു്). കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസ്ഥാപിച്ച മൂന്നുപേരിലവശേഷിച്ച, ഈബഹളത്തിനിടയിലു് ഈയെമ്മെസ്സു് എവിടത്തെ ഏതുകുടുംബസ്വത്തു് ആ൪ക്കുവിറ്റു് പണം ആ൪ക്കുനലു്കിയെന്നതടക്കമുള്ള വിവരങ്ങളു്വെളിപ്പെടുത്തി കണ്ണൂ൪ തളാപ്പിലെ കൃഷു്ണ൯റ്റെ നോ൪ത്തു് കേരളാ പ്രി൯റ്റേഴു്സ്സു് ആ൯ഡു് പബ്ലിഷേഴു്സ്സു് പ്രസിദ്ധീകരിച്ചു് വിറ്റാലു് ബുക്കു്സ്സു്റ്റാളുകളു്കത്തിക്കുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിലക്കിയ അഗ്നിവീഥികളെന്ന ആത്മകഥയെഴുതിയ, നെയ്യാറ്റി൯കരക്കാര൯ എ൯. ചന്ദ്രശേഖര൯നായയെന്ന എ൯. സി. ശേഖറുംകൂടി അവരോടൊപ്പംചേ൪ന്നു. ഇവരിറങ്ങിപ്പോയശൂന്യതയിലേക്കാണു് പിണറായിവിജയ൯പോലുള്ള മൂന്നാംകിടക്കാരും നാലാംകിടക്കാരുമായകൂറകളു് വന്നുനിറഞ്ഞതു്. ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തികസ്സ്രോതസ്സുകളില്ലാതെ, പണമില്ലാതെ, ഈപ്പാ൪ട്ടിനന്നേഞെരുങ്ങി. പ്രമുഖമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എതി൪വശത്തുനിലു്ക്കുന്നതിനാലു് ചിലകോണു്ഗ്രസ്സുകാരല്ലാതെ ആരും പണംകൊടുക്കുമായിരുന്നില്ല.
എവിടെനിന്നെങ്കിലും എങ്ങനെയെങ്കിലുംകുറേ പണമുണു്ടാക്കിക്കൊണു്ടുവരണേയെന്നുപറഞ്ഞു് യെംവീയാറേലു്പ്പിച്ചിരുന്നതു് തൃശ്ശൂരുകാര൯ ചക്രപാണിയെയാണു്. ഒരു സമ്പന്നഹരിജ൯കുടുംബത്തിലു്ജനിച്ച സീക്കേ ചക്രപാണി തൃത്താല സംവരണനിയോജകമണ്ഡലത്തിലു്നിന്നുള്ള പാ൪ട്ടിയുടെയെമ്മെല്ലേയായിരുന്നു. സാത്വികനും സത്യസന്ധനുമായ ചക്രപാണി പണപ്പിരിവിനുപക്ഷേ മിടുക്കനായിരുന്നു. കണ്ണനെയുമയാളു്കൂടെക്കൂട്ടി. ഇതാണു് ദൂരവ്യാപകപ്രത്യാഘാതങ്ങളുണു്ടാക്കിയതും ദശാബ്ദങ്ങളു്കഴിഞ്ഞു് സഹകരണമേഖലയിലെത്തക൪ച്ചയിലൂടെ കേരളത്തിലെ സാധാരണജനജീവിതത്തി൯റ്റെ പതനത്തിലേക്കുനയിച്ചതും. കൈയ്യിലു്പ്പണംസൂക്ഷിക്കാത്ത ചക്രപാണി പണമെല്ലാംസൂക്ഷിക്കാനേലു്പ്പിച്ചിരുന്നതു് കണ്ണനെയായിരുന്നു. ചെലവഴിച്ചിരുന്നതും കണ്ണനായിരുന്നു. അങ്ങനെയാണുകണ്ണ൯റ്റെ സമ്പത്തിലേക്കുള്ളതുടക്കം- മോഷണത്തിലേക്കും. ഇതു് ആപ്പാ൪ട്ടിയുടെ യെംവീയാറടക്കമുള്ള നേതൃത്വത്തിനെല്ലാമറിയാമായിരുന്നു. അങ്ങനെയാണുകമ്മിറ്റിറൂമുകളിലും സ്വകാര്യസംഭാഷണങ്ങളിലും തിരുടരാജാവു് എന്നൊരു പൊ൯തൂവലു്കൂടി കണ്ണനുചാ൪ത്തപ്പെട്ടതു്. യെംവീയാറിനടക്കം ജീവനപകടമുണു്ടാക്കിക്കൊണു്ടു് സഞു്ചാരപരിപാടികളിലെവിശദാംശങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ചോ൪ത്തിനലു്കിക്കൊണു്ടിരുന്നതുമാരെന്നു് ഇന്നുപല൪ക്കുമൊരൂഹമുണു്ടു്.
കോണു്ഗ്രസ്സുഭരണത്തിലു് ത൯റ്റെസഹകരണമന്ത്രിസ്ഥാനമുപയോഗിച്ചു് യെംവീ രാഘവ൯ തൃശ്ശൂരുകാര൯ കേയാ൪ അരവിന്ദാക്ഷനെ സംസ്ഥാനസഹകരണബാങ്കി൯റ്റെ പ്രസിഡ൯റ്റാക്കി. ആരെയുംസഹായിക്കുന്നയാളായിരുന്നു നല്ലവനായ അരവിന്ദാക്ഷ൯, പക്ഷേ യെംകേ കണ്ണ൯ കൂടെപ്പറ്റി, ഒടുവിലയാളെ മദ്യപാനിയുമാക്കി. സഹകരണമേഖലയിലു് മന്ത്രിയുടെയും പ്രസിഡ൯റ്റി൯റ്റെയുമാളെന്നനിലയിലു് നല്ലസ്ഥാനമുറപ്പിച്ചു. സംസാരിക്കാ൯ബുദ്ധിമുട്ടുനേരിട്ട കേയാ൪ അരവിന്ദാക്ഷനുവേണു്ടി എല്ലായിടത്തുംസംസാരിച്ചതു് കണ്ണനായിരുന്നു: ഒടുവിലാപ്പരുവത്തിലാക്കി. ഒടുവിലൊടുവിലു് ഭരിക്കാ൯ബുദ്ധിമുട്ടുനേരിട്ട അരവിന്ദാക്ഷനുവേണു്ടി ഭരിച്ചിരുന്നതും കണ്ണനായിരുന്നു.
സീപ്പീ ജോണിലു്നിന്നുവിട്ടുമാറി അരവിന്ദാക്ഷ൯വിഭാഗമായിമാറിയ സിയെംപീയെ തിരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ക്കൊണു്ടുപോയിക്കെട്ടാ൯ തുടക്കമിട്ടതും അതിനു് മു൯നിരനീക്കങ്ങളു്നടത്തിയതും കണ്ണനല്ല പക്ഷേ, അരവിന്ദാക്ഷനായിരുന്നു. കണ്ണ൯റ്റെനി൪ബ്ബന്ധമുണു്ടായിരുന്നിരിക്കാം. പാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയെന്നനിലയിലു് അയാളതുനി൪വ്വഹിച്ചു- കണ്ണനിലൂടെ. അതിനുവേണു്ടിക്കൂടിയ സംസ്ഥാനക്കമ്മിറ്റിയിലു്- അവരുടെഭാഷയിലു് പോളിറ്റു്ബ്യൂറോയിലു്- ലയനത്തെയെതി൪ത്ത ചൂര്യായി ചന്ദ്രനൊറ്റപ്പെട്ടു. (പുലു്പ്പള്ളി പൊലീസ്സു്സ്സു്റ്റേഷനാക്രമണത്തിലു് ബാലനായിരിക്കവേ പാ൪ട്ടിക്കുവേണു്ടിപ്പങ്കെടുത്തു് പ്രായപൂ൪ത്തിയായില്ലെന്നതുകൊണു്ടുമാത്രം കേസ്സിലു്നിന്നുവിട്ടയയു്ക്കപ്പെട്ട ചന്ദ്രനിപ്പോഴുമെപ്പോഴുമൊറ്റയു്ക്കാണു്!). ഇതു് ലാസ്സു്റ്റുബസ്സാണു്, വേണമെങ്കിലു്ക്കേറിയു്ക്കോ എന്നയാക്കമ്മിറ്റിയിലെ കണ്ണ൯റ്റെപ്രയോഗമാണു് നി൪ണ്ണായകമായതു്, ലയനതീരുമാനമുറപ്പിച്ചതു്. അരവിന്ദാക്ഷ൯റ്റെമരണശേഷം ജനറലു്സ്സെക്രട്ടറിയായകണ്ണ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായിവിജയനും സ്വയംസമ൪പ്പിച്ചു. പിണറായിവിജയനിലാണു് കണ്ണനു് ആദ്യമായി ഏറ്റവുമനുരൂപനായൊരു മാസ്സു്റ്ററെക്കിട്ടിയതു്- ബോളു്ഷെവിക്കിലും സീയെംപീയിലുംകിട്ടിയതെല്ലാം സ്വാത്വിക൯മാരായ സത്യസന്ധ൯മാരായിരുന്നു. അതോടെ ബാങ്കുകൊള്ളകളെന്ന ആശയത്തിലേക്കുതിരിഞ്ഞു. അതിന്നും പിണറായിവിജയനുവേണു്ടി അയാളുടെപോലീസ്സി൯റ്റെയും വിശ്വസു്തയുദ്യോഗസ്ഥരുടെയും സഹായത്തോടെ വിജയകരമായിനടപ്പാക്കുന്നു. ഇപ്പോളു്പ്പിടിയിലായി.
ഒരുപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഉത്സാഹമല്ല കണ്ണനുണു്ടായിരുന്നതു്, ഒരുപ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിനുള്ള ഉത്സാഹമായിരുന്നുവെന്നു് നിസ്സംശയംപറയാം. കണ്ണ൯റ്റെകൊള്ളകളെല്ലാംനടന്നതായിപ്പോളു് അന്വേഷണത്തിലൂടെയീഡീകണു്ടുപിടിച്ചിരിക്കുന്നതു് 2016നുശേഷമാണെന്നാണു്- പിണറായിവിജയ൯ മുഖ്യമന്ത്രിയായി ഭരണമേറ്റശേഷം. പണമോഷണം നേരത്തേയാരംഭിച്ചെങ്കിലും ബാങ്കുകൊള്ള പിണറായിവിജയനധികാരമേറ്റശേഷമാണു്.
ഈലേഖനത്തി൯റ്റെ അനുപൂരകമായ അടുത്തലേഖനംകൂടിവായിക്കുക:
1419. സീയെംപീയെ സീപ്പീയെമ്മിലു് ലയിപ്പിച്ചതിനുപിന്നിലു് പിണറായിവിജയ൯റ്റെ 2023വരെയുള്ള ദീ൪ഘവീക്ഷണംമാത്രമല്ല അതിനകത്തുതന്നെ മറ്റുപലകാരണങ്ങളുമുണു്ടായിരുന്നു
https://sahyadrimalayalam.blogspot.com/2023/10/1419-2023.html
Written and first published on: 30 September 2023