Tuesday 5 September 2023

1397. ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായു്മയുമുള്ള സനാതനസംസു്ക്കാരം പോകണമെന്നുപറയുമ്പോളു് ഹിന്ദുരാഷ്ട്രീയനേതൃത്വം ക്ഷോഭിച്ചിളകുന്നു!

1397

ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായു്മയുമുള്ള സനാതനസംസു്ക്കാരം പോകണമെന്നുപറയുമ്പോളു് ഹിന്ദുരാഷ്ട്രീയനേതൃത്വം ക്ഷോഭിച്ചിളകുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായു്മയുമുള്ള സനാതനസംസു്ക്കാരം പോകണമെന്നുപറയുമ്പോളു് ബീജേപ്പീയുടെയും ദ്രവിച്ചസംന്യാസികളുടെയും ഹിന്ദുരാഷ്ട്രീയനേതൃത്വം ക്ഷോഭിച്ചിളകുന്നു!

തമിഴു്നാട്ടിലു് എഴുത്തുകാരുടെയും കലാകാരുടെയും ഒരുസമ്മേളനത്തിലു്പ്പ്രസംഗിച്ചുകൊണു്ടു് മലേറിയയും ഡെങ്കിപ്പനിയും കൊറോണാവൈറസ്സുംപോലെയാണു് സനാതനധ൪മ്മമെന്നും അതിനെ എതി൪ക്കുകയല്ല ഉ൯മൂലനംചെയ്യുകയാണുവേണു്ടതെന്നും 2023 സെപു്റ്റംബ൪ 2നു് തമിഴു്നാടുമുഖ്യമന്ത്രി എം. കെ. സു്റ്റാലി൯റ്റെമകനും മു൯മുഖ്യമന്ത്രി മുത്തുവേലു് കരുണാനിധിയുടെ ചെറുമകനും ഡീയെംകേനേതാവും മന്ത്രിയുമായ ഉദയനിധി സു്റ്റാലി൯ പറഞ്ഞു. ഹിന്ദുമതമെന്നയുപാസ്സനയിലൂടെ പ്രകടിതമാവുന്ന ഇ൯ഡൃ൯പുരാതനസനാതനത്വമെന്ന സംസു്ക്കാരത്തെക്കാളു് എത്രയോയുയ൪ന്നതും സമത്വമുള്ളതുമാണു് അതിനേക്കാളു്പ്പഴക്കമുള്ള ദ്രാവിഡസംസു്ക്കാരമെന്നുസ്ഥാപിക്കാനായിരുന്നു ശ്രമം, അതിനാണിതുപറഞ്ഞതു്. തമിഴു്നാടു് പ്രോഗ്രസ്സീവു് റൈറ്റേഴു്സ്സു് ഫോറമാണു് വ്യക്തമായ രാഷ്ട്രീയ-സാമൂഹ്യ-സാംസു്ക്കാരികലക്ഷൃങ്ങളോടെ സനാതനധ൪മ്മ അബോളിഷ൯ കോണു്ക്ലേവെന്ന ഈ സമ്മേളനംസംഘടിപ്പിച്ചതു്. സനാതനധ൪മ്മമെന്താണെന്നും എന്തുകൊണു്ടതുപോകണമെന്നും സംശയമുണു്ടായിരുന്നവ൪ക്കെല്ലാം ഒറ്റദിവസംകൊണു്ടതുമാറിയയൊരുസംഭവം അതി൯റ്റെപിറ്റേന്നുണു്ടായി.

ഉത്ത൪പ്പ്രദേശ്ശിലു് അയോദ്ധ്യയിലു് ജഗദു്ഗുരു പരമഹംസയാചാര്യയെന്നു് സ്വയംപേരുമാറ്റംനടത്തിനടക്കുന്നയൊരുത്ത൯ ഈത്തമിഴു്നാടുപയ്യ൯റ്റെ കഴുത്തുവെട്ടുന്നവ൪ക്കു് താ൯ പത്തുകോടിരൂപനലു്കുമെന്നുപ്രഖ്യാപിച്ചു, മറ്റുള്ളവരതുചെയു്തില്ലെങ്കിലു് താ൯തന്നെയതുചെയ്യുമെന്നും ലകു്നൗവിലു്നിന്നും പ്രഖ്യാപിച്ചു. അതുചെയ്യുന്നതി൯റ്റെ പ്രതീകാത്മകദൃശ്യങ്ങളു് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയു്തു. (ഇ൯ഡൃയിലിന്നിതിനു് കേസ്സൊന്നുമില്ല- ഒരുസാധാരണഹിന്ദുഭരണരാഷ്ട്രകാര്യംമാത്രം!). അതാണുസനാതനസംസ്സു്ക്കാരം! അതുചെയ്യാനുള്ള അണു്ലിമിറ്റഡു് ലൈസ്സ൯സ്സു്!! അതിനുകീഴിലി൯ഡൃയെമുഴുവ൯ കൊണു്ടുവരാ൯കഴിയാത്തതിലു്ദു:ഖിച്ചും വിമ്മിഷ്ടപ്പെട്ടും ഇ൯ഡൃയിലെജനംപുറന്തള്ളിയ സനാതനധ൪മ്മസംസ്സു്ക്കാരമെന്നപ്രേതത്തെ ഉയിരുകേറ്റി തിരിച്ചുകൊണു്ടുവരുമെന്ന പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ വാഗ്വിലാസ്സാഭ്യാസങ്ങളിലു് വിശ്വാസമ൪പ്പിച്ചുകഴിയുകയാണവ൪. അവ൪മാത്രമല്ല സനാതധ൪മ്മമെന്തെന്നു് കണു്ടുംകേട്ടുമനുഭവിച്ചിട്ടുംപോലുമില്ലാത്ത ഏതാനുംകോടിജനങ്ങളും.

കൂട്ടുകാരോടൊപ്പം കുടിച്ചുകൂത്താടി വീട്ടിലിരുന്നു് മധ്യപ്പ്രദേശ്ശിലെ ജബലു്പ്പൂരിലു് അമിതു് ശുക്ലയെന്നൊരു സമ്പന്നബ്രാഹ്മണനായ ശുക്ലയു്ക്കും സംഘത്തിനും ഓ൪ഡ൪ചെയു്തുവരുത്തിയഭക്ഷണം ഒരുശുക്ലതന്നെകൊണു്ടുകൊടുത്തില്ലെന്നുപറഞ്ഞു് അവ൯ ബഹളമുണു്ടാക്കിയതും സാമൂഹ്യമാധ്യമത്തിലെഴുതിയതും സൊമാറ്റോക്കമ്പനിയെസ്സനാതന൯മാ൪ ബഹിഷു്ക്കരിക്കാനാരംഭിച്ചതും സൊമാറ്റോക്കമ്പനിയും ലോകവും ഡിഫ൯ഡുചെയു്തതും ഒടുവിലു് സനാതനശ്ശുക്ലനോ൪ഡ൪ചെയു്ത മാസവിഭവങ്ങളെന്തൊക്കെയായിരുന്നെന്നു് കമ്പനിപുറത്തുവിട്ടു് പോലീസ്സു് കേസ്സുമെടുത്തപ്പോളു് ശുക്ലപത്തിയടക്കിയതും ഓ൪മ്മയില്ലേ? അതുപോലൊരുസംസ്സു്ക്കാരമാണു് അതുപോലുള്ളശുക്ലമാ൪ക്കുവേണു്ടി ഗംഭീരലോകനേതാവുചമഞ്ഞുനടക്കുന്ന പ്രധാനമന്ത്രിയും രാഷ്ട്രസ്വത്തുക്കളു് റിലയ൯സ്സിനടിച്ചുമാറ്റികൊടുക്കുന്നപാ൪ട്ടിയും ഇനിയും പിന്നോക്കജാതിക്കാരുടെമേലു് പഴയപോലെയടിച്ചമ൪ത്തലു്രാഷ്രീയം കൊണു്ടുവരാമെന്നുപ്രതീക്ഷിച്ചുനടക്കുന്ന മതവഷള൯മാരും തിരിച്ചുകൊണു്ടുവരുന്നതു്!

ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഇ൯ഡ്യഭരിക്കുന്ന ബീജേപ്പീ സനാതനധ൪മ്മയു൯മൂലനത്തിനെതിരെ ഒറ്റക്കെട്ടായി ഇ൯ഡൃയിലുടനീളം സടകുടഞ്ഞെണീക്കുകയും തുട൪പ്പ്രസു്താവനകളുമായതി൯റ്റെനേതാക്ക൯മാ൪ രംഗത്തുവരുകയുംചെയു്തു. ചന്ദ്രനിലു്വണു്ടിയിറക്കിയതു് പൊതുവകയായ സോവിയറ്റമേരിക്ക൯സാങ്കേതികവിദ്യകടമെടുത്ത ഐയ്യെസ്സാറോയല്ല തങ്ങളാണെന്നഭിമാനിയു്ക്കുന്നതി൯റ്റെ ഒറ്റമൂച്ചിലാണു് ലോകംകണു്ടംചെയു്ത ശുക്ലമാരുടെസംസ്സു്ക്കാരംതിരിച്ചുകൊണു്ടുവരുമെന്നു് മുക്രയിട്ടതു്. എന്നാലു് മധ്യപ്പ്രദേശ്ശിലെയിവനെപ്പോലെ ഉത്ത൪പ്പ്രദേശ്ശിലെ ആ വൃത്തികെട്ടവ൯റ്റെ വാക്കുകളിലു്നിന്നുതന്നെ നൂറ്റാണു്ടുകളോളംനിലനിന്നു് ഇ൯ഡൃയെഞെരിച്ച, അന്ധകാരത്തിലേക്കും വിദേശഭരണത്തിലേക്കുംതള്ളിവിട്ട, സനാതനധ൪മ്മമെന്തെന്നും എന്തുകൊണു്ടതുപോകണമെന്നും ഏകദേശമാളുകളു്ക്കെല്ലാംമനസ്സിലായി.

സനാതനധ൪മ്മം, അതായതു് സനാതനനിയമം, വീണു്ടുംനടപ്പാകുമ്പോളു് അതിലേറ്റവുംപ്രധാനമായയൊരെണ്ണമുള്ളതു് കാവിയുടുത്തുവരുന്നവരെ ചോദ്യംചെയ്യാ൯പാടില്ല, അവരെന്തുപറഞ്ഞാലുമനുസരിച്ചുകൊള്ളണം, എന്തുചോദിച്ചാലുംകൊടുത്തുകൊള്ളണം എന്നുള്ളതാണു്. ഈനിയമസംഹിതയു്ക്കടിസ്ഥാനമായി നിലനിലു്ക്കുന്ന പുരാണങ്ങളിലു്ക്കാണുന്നതു് വസിഷു്ഠനൊഴിച്ചിത്തരക്കാരിലു് ആരെവീട്ടിലു്പ്പ്രവേശിപ്പിച്ചാലും വീട്ടിലുള്ളതുമുഴുവ൯കഴിച്ചിട്ടു് വീട്ടിലുള്ളയേതെങ്കിലുംകന്യകയെക്കൂടി തനിക്കുവേണമെന്നുപറഞ്ഞു് ചോദിക്കുമെന്നതാണു്, അതൊടുവിലൊരവിഹിതഗ൪ഭത്തിലു്ക്കലാശിക്കുകയും ആക്കൊച്ചു് ദേശാന്തരിയാവുകയുംചെയ്യും എന്നുള്ളതാണു്. വാത്സ്യായന൯തന്നെ ചെയു്തുവെച്ചിരിക്കുന്നതുകണു്ടില്ലേ! സ൪വ്വവിധസംഗവും പരിത്യജിച്ചവരെന്നാണുപറയുന്നതെങ്കിലും ഉന്നം സംഗംതന്നെയാണു്. ആ൪ക്കുമെതി൪ക്കാ൯കഴിയാത്ത സനാതനധ൪മ്മമെന്നുപറയുന്ന നിയമത്തിനുകീഴിലു് അണു്ലിമിറ്റഡു് ലൈസ്സ൯സ്സു്ഡു് അഡളു്ട്ടറി!

ഇ൯ഡൃയിലിന്നു് കാഷായവേഷധാരികളായ പലരെക്കുറിച്ചും എന്തെല്ലാം ലൈംഗികാതിക്രമങ്ങളുടെയും അപഭ്രംശങ്ങളുടെയും കഥകളാണുകേളു്ക്കുന്നതു്, എത്രപേരാണതിനുജയിലിലു്ക്കിടക്കുന്നതു്! ഇനി ഇതിനൊന്നുമൊരിക്കലും കേസ്സെടുക്കാ൯കഴിയാതെവരും. ഈനിയമംമടങ്ങിവരുമ്പോളു് ഇതിനുള്ള ലൈസ്സ൯സ്സുകിട്ടുമെന്നുകരുതിയാണു് കാഷായവേഷധാരികളെല്ലാംകൂട്ടമായി ചാടിയിറങ്ങിപ്പുറപ്പെട്ടിട്ടുള്ളതു്. രാജ്യമവസാനിപ്പിച്ച ഹിന്ദുക്ഷേത്രങ്ങളിലെ ദേവദാസ്സിസമ്പ്രദായവും ഇതിനൊക്കെവേണു്ടിമടങ്ങിവരും. ശാസു്ത്രാഭിമുഖ്യവും സോഷ്യലിസ്സു്റ്റുവീക്ഷണവുമുള്ള നെഹ്രുവിനെപ്പോലെയൊരു പ്രധാനമന്ത്രിയുണു്ടാകേണു്ടസ്ഥാനത്തു് അന്ധവിശ്വാസങ്ങളിലുമനാചാരങ്ങളിലുമാമഗ്നനായ നരേന്ദ്രമോദിയെപ്പോലൊരുപ്രധാനമന്ത്രിയുണു്ടായ ആനിമിഷമാണി൯ഡ്യശപിക്കപ്പെട്ടതു്.

രാജ്യംമുഴുവ൯വ്യാപിച്ചുകിടക്കുന്ന, ബീജേപ്പീയെയിയിതിനുവേണു്ടി അധികാരത്തിലു്ക്കയറ്റുകയും നിലനി൪ത്തുകയുംചെയ്യുന്ന, ദാഹാ൪ത്ത൯മാ൪ക്കുവേണു്ടി ബീജേപ്പീയിതിലുണ൪ന്നിറങ്ങിയതോടെ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സടക്കമുള്ള മറ്റുപാ൪ട്ടികളെല്ലാം അഭിപ്രായംപറയാ൯നി൪ബ്ബന്ധിതരായി. ഓരോരുത്ത൪ക്കും അഭിപ്രായംപറയാ൯സ്വാതന്ത്ര്യമുള്ളതു് ജനാധിപത്യസ്സ്വാതന്ത്ര്യത്തി൯റ്റെഭാഗമാണെന്നാണു് കോണു്ഗ്രസ്സു് പ്രതികരിച്ചതു്. തൊഴിലാളിവ൪ഗ്ഗപ്പാതവിട്ടു് അഴിമതിവ൪ഗ്ഗപ്പാതയിലേക്കുതിരിഞ്ഞു് കേരളത്തിലെ ഭരണമെന്നപേരുപറഞ്ഞു് കുടുംബമടക്കമഴിമതിനടത്തിക്കുപ്പ്രസിദ്ധനായ പിണറായിവിജയനെന്ന നേതാവുമുഖ്യമന്ത്രിയുടെയഴിമതികളിലു് ജയിലു്ശിക്ഷയിലു്നിന്നൊഴിവാകുന്നതിനായി കേന്ദ്രബീജേപ്പീയുടെ കാലിലു്പ്പോയിപ്പിടിച്ചുകിടക്കുന്നതുകൊണു്ടു് സനാതനധ൪മ്മമെന്നവിഷയത്തിലു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുരീതിയിലു് സിദ്ധാന്തത്തി൯റ്റെയും പ്രയോഗത്തി൯റ്റെയുമടിസ്ഥാനത്തിലു് വിശകലനംനടത്തി അഭിപ്രായംപറയാനശക്തമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുവൃത്യസു്തമായി സീപ്പീയ്യൈ, അതായതു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, ഉദയനിധി സു്റ്റാലി൯ ആപ്പറഞ്ഞതുവളരെശ്ശരിയാണെന്നു് നിലപാടെടുത്തു. അങ്ങനെ ഉള്ളിലു്സ്സനാതനത്വമുറങ്ങുന്നവരും സാധാരണനിലയിലു്ജീവിക്കാനാഗ്രഹിക്കുന്നവരും ഇ൯ഡൃയിലു് എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും അതിനുപുറമേ രാഷ്ട്രീയത്തിലും മാധ്യമരംഗത്തുമാരൊക്കെയാണെന്നു് ക്രമേണവെളിപ്പെടാ൯തുടങ്ങി.

ഉ൯മൂലനമെന്നുപറയുമ്പോളു് അതി൯റ്റെപ്രാകൃതാ൪ത്ഥം കൊല്ലുകയെന്നാണു്. സനാതനധ൪മ്മത്തെ ഉ൯മൂലനംചെയ്യുകയെന്നുപറയുമ്പോളു് കൊലയു്ക്കുപ്രേരിപ്പിക്കുകയാണു് എന്നു് ബീജേപ്പീ പ്രാകൃതനിലപാടെടുത്തു. ഇ൯ഡൃയെ സനാതന(ഹിന്ദു)ധ൪മ്മത്തിലു്നിന്നും പുറത്തുകടത്തുകയാണു്, മുക്തമാക്കുകയാണു്, ലക്ഷൃമെന്നുപറയുമ്പോളു് അതിനെക്കൊല്ലുകയല്ല അ൪ത്ഥമെന്നു് ഉദയനിധി സു്റ്റാലി൯ വാദിച്ചു, കോണു്ഗ്രസ്സുമുക്തഭാരതമെന്നു് ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദി സദാപറഞ്ഞുകൊണു്ടുനടക്കുന്നതു് കോണു്ഗ്രസ്സിനെക്കൊല്ലുകയാണോ ലക്ഷൃമെന്നു് പറഞ്ഞുകൊണു്ടുനടക്കുന്നതെന്നുചോദിച്ചുകൊണു്ടു് ഉദയനിധിയും നിലപാടെടുത്തു.

ഇവിടെമനസ്സിലാക്കപ്പെടേണു്ടയൊരുകാര്യം സനാതനധ൪മ്മമാണു്, സനാതനനിയമമാണു്, ഇ൯ഡൃയുടെ ഒരേയൊരുധ൪മ്മമെന്നും സനാതനധ൪മ്മം ഇ൯ഡൃയുടെയൊരേകദേശം ഔദ്യോഗികധ൪മ്മമാണെന്നും സുപ്രീംകോടതി അടുത്തകാലത്തു്, എന്നുവെച്ചാലു് ബീജേപ്പീയധികാരത്തിലു്വന്നു് മതേതര റിപ്പബ്ലിക്ക൯ഭരണഘടനയെയട്ടിമറിച്ചുള്ള ഒരു ഹിന്ദുരാഷ്ട്രംപ്രഖ്യാപിച്ചശേഷം, വ്യാഖ്യാനംചമച്ചുപ്രഖ്യാപിച്ചതും മറ്റുള്ളവരതേകദേശമേകണു്ഠമെന്നപോലെ പിന്തുടരണമെന്നതുമാണു്. സനാതധ൪മ്മമാണോ സ൪വ്വ൪ക്കുംപിന്തുടരാനായുള്ള ഇ൯ഡൃയിലെയേകധ൪മ്മം, നിയമം? ദ്രാവിഡധ൪മ്മംപിന്നെന്താണു്? അങ്ങനെവരുമ്പോളു് കേരളത്തിലും തമിഴു്നാട്ടിലും ക൪ണ്ണാടകത്തിലും ആന്ധ്രയിലുംനിന്നുമുതലു് സിന്ധുനദീതടംവരെയുംപട൪ന്നിരുന്ന, ആധിപത്യംപുല൪ത്തിയിരുന്ന, ഭരണംനടത്തിയിരുന്ന, കറുത്തവ൯റ്റെദ്രാവിഡസംസ്സു്ക്കാരത്തെ ഉ൯മൂലനംചെയു്തു് ഇ൯ഡൃയിലവസാനിപ്പിക്കാനായുള്ള ബീജേപ്പീയുടെനേതൃത്വത്തിലുള്ള ഇ൯ഡൃ൯ ആര്യ൯ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്രസിയുടെ ശ്രമമല്ലേ സനാതനധ൪മ്മത്തെ പുനഃപ്രതിഷു്ഠിക്കലു്?

മോസ്സസ്സി൯റ്റെയും പത്തുകലു്പ്പനകളുടെയുമിടപെടലോടെ അടിമത്തത്തിലു്നിന്നും സ്വാതന്ത്ര്യംനേടിയയടിമകളു്, ആര്യ൯മാ൪, വീണു്ടും അടിമത്തത്തിനുകീഴു്പ്പെടാതിരിക്കാ൯ അന്യനാടുകളിലു്നിന്നും മണലു്ക്കാടുകളിലൂടെയും മഞ്ഞുമലകളിലൂടെയും നാടുകളോടി കുഞ്ഞുകുട്ടിപ്പരാധീനങ്ങളും ആടുമാടുകളുംകോഴികളുമായിക്കടന്നുവന്നു് ഹിമാലയമിറങ്ങിവരുമ്പോളു് സിന്ധുനദീതടത്തിലു് ദ്രാവിഡ൯റ്റെ കൃഷിയുടെ കനകകാന്തികണു്ടു് അന്തിച്ചുനിന്നുവെന്നതല്ലേ ചരിത്രത്തിലുള്ളതു്? യൂറോപ്പ്യ൯രൂപഭാവങ്ങളുള്ള ആ വരത്ത൯മാരുടെ പി൯തലമുറക്കാരും ആഫ്രിക്ക൯രൂപങ്ങളുള്ള ആ സ്വദേശിദ്രാവിഡ൯മാരുടെ പി൯തലമുറക്കാരുംതമ്മിലു് അവരുടെയക്കാലത്തെരാജാക്ക൯മാരായ രാമ൯റ്റെയും രാവണ൯റ്റെയും നേതൃത്വത്തിലുള്ള അതിജീവനയുദ്ധത്തെയല്ലേ രാമായണമെന്നെഴുതിവെച്ചിരിക്കുന്നതു്? ശ്രീലങ്കയിലു് രാവണ൯റ്റെ കടലിനുനടുവിലെ അപ്പ്രതിരോധ്യമായ സൈനികഹെഡു്ക്ക്വാ൪ട്ടേഴു്സ്സെന്താ കെട്ടുകഥയാണോ? ഭ്രാതൃവഞു്ചനനടത്തിയ വിഭീഷണ൯റ്റെയും വഞു്ചനയിലൂടെവീണ രാവണ൯റ്റെയും ഈഴങ്ങളിലെ താവഴികളു് അവരുടെകുലത്തൊഴിലുകളായ ഭരണത്തോടും ട്രഷറിയോടും അതോടൊപ്പം കളരിനടത്തും നെയു്ത്തും തെങ്ങുചെത്തുമായി യുദ്ധംകഴിഞ്ഞു് രാമനോടൊപ്പവുമതിനുപിന്നാലെയും തലൈമന്നാ൪വഴിയും രാമേശ്വരംവഴിയും കേരളതീരത്തേക്കുവന്നു് രണു്ടായിവഴിപിരിഞ്ഞുപോയി നായരുമീഴവനുമായിപ്പിരിഞ്ഞതു് ചരിത്രാന്വേഷികളെക്കൊണു്ടുപറയിപ്പിക്കരുതു്. തെക്കേയി൯ഡൃയു്ക്കും ആഫ്രിക്കയു്ക്കുമിടയിലു് കടലില്ലായിരുന്നതും രണു്ടിടത്തെയുമാളുകളുടെരൂപങ്ങളു് കറുത്തുചുരുണു്ടമുടിയിലും കളറിലും ശരീരത്തി൯റ്റെരൂപത്തിലും, എന്തിനുഭാഷയിലു്പ്പോലും, ഒരേപോലെയിരിക്കുന്നതും ചരിത്ര-ഭൂമിശാസു്ത്രഗവേഷകരെക്കൊണു്ടു് അന്വേഷിപ്പിക്കരുതു്! ആഫ്രിക്കാനീസ്സും തമിഴുംതമ്മിലു് പലകാര്യങ്ങളിലും എന്തുവ്യത്യാസമാണുള്ളതു്?

'എല്ലുകിറ തൂങ്കുവാനല
ഞാറുപാറുമാ!'

എന്ന പക്ഷിയുടെപാട്ടുകേട്ടിട്ടില്ലേ? കാറ്റു് എല്ലി൯റ്റിടയിലു്ക്കേറുമ്പോളു് അറിയാതെഞങ്ങളു് ആകാശത്തു് പാറിപ്പറന്നുപോകുമെന്നു്! ആഫ്രിക്കാനീസ്സിലും തമിഴിലും ഒരേയ൪ത്ഥം!!

Written on 04 September 2023 and first published on: 05 September 2023



 

 




No comments:

Post a Comment