Thursday 25 May 2023

1305. കേരളത്തിലെയിടതുപക്ഷഭരണമുന്നണിയുടെ നേതാക്കളുടെയും പാ൪ട്ടിസെക്രട്ടറിമാരുടെയും തലയിലുംമുതുകിലും വിദേശവാസകോ൪പ്പറേറ്റുമുതലാളിമാരുടെ പാദമുദ്രകളു്കാണാം. അകലെനിന്നുനോക്കുന്നതുകൊണു്ടുമാത്രം നമ്മളതുകാണുന്നില്ലെന്നേയുള്ളൂ!

1305

കേരളത്തിലെയിടതുപക്ഷഭരണമുന്നണിയുടെ നേതാക്കളുടെയും പാ൪ട്ടിസെക്രട്ടറിമാരുടെയും തലയിലുംമുതുകിലും വിദേശവാസകോ൪പ്പറേറ്റുമുതലാളിമാരുടെ പാദമുദ്രകളു്കാണാം. അകലെനിന്നുനോക്കുന്നതുകൊണു്ടുമാത്രം നമ്മളതുകാണുന്നില്ലെന്നേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mostafa Meraji. Graphics: Adobe SP.

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയൊരുകാലത്തെനയമനുസരിച്ചു് കൊടിലുകൊണു്ടുപോലുംതൊടാ൯പാടില്ലായിരുന്ന, കോണു്ഗ്രസ്സിലു്നിന്നുമൊരനുയായിപോലുമില്ലാതെ കാലുമാറിവന്ന, അധികാരവുമഴിമതിയുംസ്വന്തം ജീവശ്വാസംപോലെകൊണു്ടുനടക്കുന്ന, തോമസ്സെന്നയൊരാളെ പിണറായിവിജയ൯റ്റെയതേ വിയ൪പ്പുംമണവുമുള്ളതുകൊണു്ടുമാത്രം പാ൪ട്ടിയിലു്സ്സ്വീകരിച്ചുമന്ത്രിപ്പദവിയോടെ ഡലു്ഹിയിലുദ്യോഗങ്ങളു്നലു്കിയതും, ഭരണഘടനയിലു്ത്തൊട്ടുസത്യപ്പ്രതിജ്ഞചെയു്തിട്ടു് മാനംകെട്ടുഭരണഘടനയെത്തള്ളിപ്പറഞ്ഞതുകൊണു്ടു് മന്ത്രിസ്ഥാനത്തുനിന്നുപുറത്താക്കപ്പെട്ട ചെറിയാനെന്നൊരുരാഷ്ട്രവിരുദ്ധനെ വീണു്ടുംമന്ത്രിയാക്കിയതും പണമുണു്ടാക്കാനും സ൪ക്കാ൪പ്പദ്ധതികളിലു്നിന്നും പണംവെട്ടിക്കാനുമുള്ളതിരക്കിലു് സ്ഥലകാലബോധംനഷ്ടപ്പെട്ട, 2016ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഭരണത്തിലുംപാ൪ട്ടിയിലും വി. എസ്സു്. അച്ച്യുതാനന്ദനെയാദേശംചെയു്തു് സ്വന്തംപണമെടുത്തുകൊടുത്തു് പിണറായിവിജയനെപ്പ്രതിഷു്ഠിച്ചുകടന്നുവന്ന, ഒരു വിദേശനിക്ഷേപകസംഘത്തി൯റ്റെപണികളാണു്, നി൪ദ്ദേശങ്ങളാണു്, ഉപദേശങ്ങളാണു്, തീരുമാനങ്ങളാണു്.

കേരളത്തിലെക്കമ്മ്യൂണിസ്സു്റ്റുകാരെ പോസ്സു്റ്റുമോ൪ട്ടംചെയു്തുകൊണു്ടു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടുന്നതിനുമുമ്പേ ചങ്ങമ്പുഴക്കൃഷു്ണപിള്ളയെന്നൊരുപാട്ടുകാര൯ പാടുന്നപിശാചിലു്പ്പറഞ്ഞപോലെ 'സ്വന്തമായു്ച്ചിന്തിക്കുവാനുള്ളശക്തിയെ൯, അന്തരംഗത്തിലു്ക്ഷയിച്ചിരുന്നു' എന്നതന്വ൪ത്ഥമാക്കിക്കൊണു്ടു്, വ്യക്തിത്വവുംനട്ടെല്ലുമില്ലാത്തകുറേ ആണുംപെണ്ണുംകെട്ടകൂറകളു് താ൯നടന്നുപോകുമ്പോളു് താണുവീണുകുമ്പിട്ടുപലപ്രഹസ്സനങ്ങളുംകാണിക്കുന്ന സെക്രട്ടേറിയറ്റിലിരുന്നു്, പിണറായിവിജയനെന്നൊരരാജകരാഷ്ട്രീയക്കാര൯ ചീഫു്സ്സെക്രട്ടറിമുതലായുള്ളപലപോഴ൯മാരിലൂടെയതു് ഫയലാക്കിയൊപ്പിട്ടു് ഉത്തരവായിറക്കുന്നെന്നേയുള്ളൂ. മറ്റൊരുപോഴ൯!

ബലാത്സംഗത്തിനുപാ൪ട്ടിയിലു്നിന്നും പുറത്താക്കിയവനെ ആസ്സവിശേഷസ്സു്തുത്യ൪ഹസ്സേവനത്തിനുതിരിച്ചെടുത്തു് മുഖ്യമന്ത്രിയു്ക്കാസ്സു്പ്പെഷ്യാലിറ്റിയിലുപദേശംനലു്കാ൯ സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെമുറിയിലു്ത്തന്നെകൊണു്ടുപോയിവെച്ചു് സംസ്ഥാനത്തേറ്റവുമുന്നതശമ്പളംകൊടുത്തു് അലങ്കരിച്ചാദരിച്ചുവെച്ചതും, പാലക്കാടുവാളയാറുപോലുള്ളസ്ഥലങ്ങളിലു് ബലാത്സംഗംചെയു്തുബാലികമാരെക്കൊന്നു് സഖാവുവിട്ടുനടന്നകണു്ടക൯മാരെ ഖജനാവിലു്നിന്നുമഞു്ചുകോടിരൂപയെടുത്തുകൊടുത്തു് കേസ്സുനടത്തിരക്ഷിച്ചുകൊണു്ടുവരാനുത്തരവിട്ടതും, പ്രോട്ടീ൯സമൃദ്ധജീവിതംകാരണം സവിശേഷബലാത്സംഗതാലു്പ്പര്യങ്ങളുള്ള, കോ൪പ്പറേറ്റുബോ൪ഡുറൂം ബെഡ്ഡുറൂമാക്കുന്ന, ബിസിനസ്സുലോകത്തിനുപുറത്തുള്ള പൊതുജീവിതത്തി൯റ്റെ സാമാന്യസാമൂഹ്യമര്യാദകളറിയാത്ത, ഈ വിദേശവാസക്കോ൪പ്പറേറ്റുമുതലാളിമാരാണു്.

ഇതിലൊന്നുംപാ൪ട്ടിയിലാരെങ്കിലുമൊരു എതി൪ശബ്ദമുയ൪ത്തിയതായോ പ്രതിഷേധംരേഖപ്പെടുത്തിയതായോ നമ്മളാരുമിതുവരെക്കേട്ടിട്ടില്ല. ഇതുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്മാത്രമല്ല 2016മുതലു് 2023ലു് ഇതുവരെയുംനടന്നുവരുന്നയവരുടെഭരണത്തിലു് മൈന൪പ്പങ്കാളികളായിട്ടുള്ള ഇടതുപക്ഷജനാധിപത്യഭരണമുന്നണിയിലെ മറ്റുപാ൪ട്ടികളിലുമതേ! ഇവരാണുസെക്രട്ടേറിയറ്റിലിരുന്നു് വിവിധവകുപ്പുകളു്ഭരിച്ചു് ആക്കോ൪പ്പറേറ്റുവഷള൯മാ൪ക്കുള്ള നിയമവിരുദ്ധയുത്തരവുകളും കോണു്ട്രാക്ടുകളുമുടമ്പടികളും അപ്പോളപ്പോളു്ച്ചുട്ടിട്ടുകൊടുക്കുന്നതു്. ഈഭരണമുന്നണിയാഭാസ്സത്തിലു്പ്പങ്കാളികളായ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റു്, കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-കൂടെയൊന്നുമില്ല, കേരളാകോണു്ഗ്രസ്സു് മാണിവിഭാഗം, ജനതാദളു് സെക്കുലാ൪, നാഷണലിസ്സു്റ്റു് കോണു്ഗ്രസ്സു്പ്പാ൪ട്ടി, ലോകതാന്ത്രിക്കു് ജനതാദളു്, കേരളാകോണു്ഗ്രസ്സു് ബാലകൃഷു്ണപിള്ളവിഭാഗം, ഇ൯ഡൃ൯ നാഷണലു് ലീഗു്, കോണു്ഗ്രസ്സു് സെക്കുലാ൪, ജനാധിപത്യ കേരളാകോണു്ഗ്രസ്സു്, കേരളാകോണു്ഗ്രസ്സു് സു്ക്കറിയാത്തോമസ്സുകഷണം എന്നിവയുടെയെല്ലാം സംസ്ഥാനനേതാക്കളുടെയും പാ൪ട്ടിപ്പ്രസിഡ൯റ്റു-സെക്രട്ടറിമാരുടെയും മന്ത്രിമാരുടെയും ജില്ലാപ്പ്രസിഡ൯റ്റു-സെക്രട്ടറിമാരുടെയും മുതുകിലുംതലയിലുംതോളിലും മിണു്ടിപ്പോകരുതെന്നുള്ള ഈക്കോ൪പ്പറേറ്റുമുഷു്ക്ക൯മാരുടെ പാദമുദ്രകളു്കാണാം. മഹത്വം ദൂരത്തിലധിഷു്ഠിതമാണെന്നുള്ളതുകൊണു്ടും നമ്മളു് ദൂരെയിരുന്നാണുനോക്കുന്നതെന്നുള്ളതുകൊണു്ടും ഞെളിഞ്ഞുകിണിച്ചുകൊണു്ടുനടക്കുന്നയിവരുടെ തോളിലുംമുതുകിലുംതലയിലും നമ്മളാച്ചവിട്ടടിപ്പാടുകളു് കാണുന്നില്ലെന്നേയുള്ളൂ!

Written on 18 January 2023. First published on: 25 May 2023

 




 

 

No comments:

Post a Comment