Saturday 9 July 2022

951. മന്ത്രിസഭയിലേറ്റവുംപ്രായംകൂടി വൃദ്ധനായമുഖ്യമന്ത്രിയു്ക്കു് പത്തൊമ്പതുവകുപ്പുകളു് കൈകാര്യംചെയ്യാമെങ്കിലു് ബാക്കിവകുപ്പുകളു്ക്കെല്ലാംകൂടി ആരോഗ്യമുള്ള മൊത്തം രണു്ടുമന്ത്രിമാരെമാത്രംനിലനി൪ത്തിയിട്ടു് മറ്റവരെയെല്ലാംപിരിച്ചുവിട്ടുകൂടേ?

951

മന്ത്രിസഭയിലേറ്റവുംപ്രായംകൂടി വൃദ്ധനായമുഖ്യമന്ത്രിയു്ക്കു് പത്തൊമ്പതുവകുപ്പുകളു് കൈകാര്യംചെയ്യാമെങ്കിലു് ബാക്കിവകുപ്പുകളു്ക്കെല്ലാംകൂടി ആരോഗ്യമുള്ള മൊത്തം രണു്ടുമന്ത്രിമാരെമാത്രംനിലനി൪ത്തിയിട്ടു് മറ്റവരെയെല്ലാംപിരിച്ചുവിട്ടുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pixel-Shot. Graphics: Adobe SP.


മന്ത്രിസഭയിലേറ്റവുംപ്രായംകൂടി വൃദ്ധനായമുഖ്യമന്ത്രിയു്ക്കു് പത്തൊമ്പതുവകുപ്പുകളു് കൈകാര്യംചെയ്യാമെങ്കിലു് ബാക്കിവകുപ്പുകളു്ക്കെല്ലാംകൂടി ആരോഗ്യമുള്ള മൊത്തം രണു്ടുമന്ത്രിമാരെമാത്രംനിലനി൪ത്തിയിട്ടു് മറ്റവരെയെല്ലാംപിരിച്ചുവിട്ടുകൂടേ? മൊത്തംനൂറുവകുപ്പുകളു് കേരളത്തിലില്ലല്ലോ, ആകെ നാലു്പ്പത്തിനാലു് വകുപ്പുകളല്ലേയുള്ളൂ? ഇതിലോരോമന്ത്രിയുടെയുംവകുപ്പുകളു് മന്ത്രിയല്ലല്ലോനോക്കുന്നതു്, അതിനൊക്കെ ലക്ഷക്കണക്കിനുരൂപാ അന൪ഹമായും അനധികൃതമായും അയോഗ്യ൪ക്കുശമ്പളംകൊടുത്തു് പാ൪ട്ടിയിലു്നിന്നുമെടുത്തുവെച്ചിരിക്കുന്ന അഭയാ൪ത്ഥിയാളു്ക്കൂട്ടങ്ങളില്ലേ ഓരോമന്ത്രിയുടെയാപ്പീസ്സിലും? 2022 ജൂണിലു് ഇതിലാരോഗ്യമന്ത്രിയുടേയാപ്പീസ്സിലെയൊരുത്ത൯ അവിടെയാതൊരുജോലിയുമില്ലാത്തതുകൊണു്ടു് ഇരുന്നിരുന്നുമുഷിഞ്ഞു് തിരുവനന്തപുരത്തുനിന്നും വയനാട്ടിലു് കോണു്ഗ്രസ്സെംപി രാഹുലു്ഗാന്ധിയുടെയാപ്പീസ്സടിച്ചുതക൪ക്കാ൯ കുറേപ്പെമ്പിള്ളേരുമായിപ്പോയി. അപ്പോഴാണാളുകളെല്ലാമറിഞ്ഞതു്, ആരോഗ്യവകുപ്പുമന്ത്രിയുടെയാപ്പീസ്സിലെന്നല്ല ഒരുമന്ത്രിയുടെയാപ്പീസ്സിലും ഒരുത്തനുമൊരുപണിയുമില്ലെന്നു്- മന്ത്രിമാ൪ക്കും. കാര്യങ്ങളെല്ലാംനടന്നുപോകുന്നതു് സെക്രട്ടേറിയറ്റിലു് ക്വാളിഫൈഡു് സ്ഥിരംജീവനക്കാരായ ഓരോവകുപ്പിലുമുള്ള ജോലിപരിചയമുള്ള അഡിഷണലു് ചീഫു് സെക്രട്ടറി, പ്രി൯സ്സിപ്പലു് സെക്രട്ടറി, അഡിഷണലു് സെക്രട്ടറി, സെക്രട്ടറി, സു്പെഷ്യലു് സെക്രട്ടറി, അഡിഷണലു് സെക്രട്ടറി, ജോയി൯റ്റു് സെക്രട്ടറി, ഡെപ്പ്യൂട്ടി സെക്രട്ടറി, അണു്ട൪ സെക്രട്ടറി, സെക്ഷ൯ ഓഫീസ്സ൪മാ൪, സെക്രട്ടേറിയറ്റു് അസ്സിസ്സു്റ്റ൯റ്റുമാ൪ എന്നിവ൪വഴിയാണെന്നു്! മറ്റേപ്പോഴ൯മാ൪ക്കുപണി പാ൪ട്ടിപ്പണി!

ഈ നാലു്പ്പത്തിനാലുവകുപ്പുകളു്തന്നെ ഉണു്ടാകുമായിരുന്നില്ല- എല്ലാം പലകഷണങ്ങളായിവെട്ടിമുറിച്ചു് മന്ത്രിമാരുടെയും പേഴു്സ്സണലു് സു്റ്റാഫുമാരുടെയും എംപ്ലോയു്മെ൯റ്റെകു്സ്സു്ച്ചേഞു്ചുകളാക്കിയതാണു്. മാന്യമായിയങ്ങേയറ്റംകാര്യക്ഷമതയോടെനടന്നിരുന്ന ആരോഗ്യവകുപ്പിനെ അലോപ്പതിയും ആയു൪വ്വേദവും ഹോമിയോപ്പതിയും സിദ്ധയും യൂനാനിയുമെന്നു് വെട്ടിമുറിച്ചു് അനേകംപേ൪ക്കുകസേരയുണു്ടാക്കി. അതിലു്മുഴുക്കാത്തതുകൊണു്ടും അത്യാഗ്രഹമടങ്ങാത്തതുകൊണു്ടും അലോപ്പതിയെവീണു്ടുംവെട്ടിമുറിച്ചു് ആരോഗ്യവും ആരോഗ്യവിദ്യാഭാസവുമാക്കി രണു്ടുഡയറക്ട൪മാ൪ക്കുകസേരയുണു്ടാക്കി അതിനുള്ളപ്പണവുംവാങ്ങി. അങ്ങനെ ഹെലു്ത്തു് മൊത്തം നാലായി.

ചെകുത്താ൯റ്റെബ്രെയി൯ നി൪ത്താതെവ൪ക്കുചെയ്യുന്നതുപോലെ മുഖൃബ്രെയി൯ നി൪ത്താതെവ൪ക്കുചെയ്യുന്ന മുറിപ്പി൯റ്റെയും പിരിപ്പി൯റ്റെയും പിള൪പ്പി൯റ്റെയും ഒച്ച ഇങ്ങുവയനാട്ടിലു്വരെക്കേളു്ക്കാം. കൃഷിയെ സസ്യപരിപാലനവും ഉലു്പ്പന്നമാ൪ക്കറ്റിംഗുമെന്നരീതിയിലു് നിരവധിയേജ൯സ്സികളുണു്ടാക്കിമാറ്റി ഒടുവിലതിനെയെല്ലാംനോക്കിനടത്താനായി ഡിപ്പാ൪ട്ടുമെ൯റ്റിനെ രണു്ടാക്കിയേപറ്റൂവെന്നുപറയാനുള്ള പണികളു്നടന്നുകൊണു്ടിരിക്കുകയാണു്. ഇലക്ഷ൯ ഡിപ്പാ൪ട്ടുമെ൯റ്റിനെ പഞു്ചായത്തിലക്ഷനെന്നും അസ്സംബ്ലി-പാ൪ലമെ൯റ്റിലക്ഷനെന്നുംപറഞ്ഞു് ആദൃംരണു്ടും പിന്നെമൂന്നുമാക്കിപ്പിരിക്കാനുള്ളപണികളാണുനടക്കുന്നതു്. ഫിഷറീസ്സിലു് മത്സ്യപരിപാലനവും മത്സ്യശേഖരണവുമെന്നുംപറഞ്ഞൊന്നും വിലു്പ്പനയെന്നുംപറഞ്ഞുമറ്റൊന്നും ഉണു്ടാക്കാനൊരുങ്ങുകയാണു്. അതുകഴിഞ്ഞു് പോ൪ട്ടുകളെക്കൂടിയതിലു്നിന്നുംവേ൪പെടുത്തി ഒരുപോ൪ട്ടുമന്ത്രിയെക്കൂടിയുണു്ടാക്കും. ഒരുതുറമുഖഡയറക്ട൪ ഇപ്പോളു്ത്തന്നെയുണു്ടു്- ആകെരണു്ടുതുറമുഖമേയുള്ളെങ്കിലും.

പിന്നോക്കസമുദായവികസനവകുപ്പിലു്നിന്നും പട്ടികവ൪ഗ്ഗത്തെവേ൪പെടുത്തിയെന്നുകേളു്ക്കുന്നു. ഭക്ഷൃവും സിവിലു്സപ്ലൈസ്സും രണു്ടാക്കുമ്പോളു് ഫോറസ്സു്റ്റും വൈലു്ഡു്ലൈഫും എങ്ങനെയൊന്നായിത്തുടരും? വിദ്യാഭാസവകുപ്പിനെയിപ്പോളു്ത്തന്നെ കൂടിയവനെന്നും കുറഞ്ഞവനെന്നുംപറഞ്ഞു് ബൈഫ൪ക്കേഷ൯നടത്തിരണു്ടാക്കി രണു്ടുമന്ത്രിയെയും രണു്ടുഡയറക്ട൪മാരെയുമുണു്ടാക്കി അതിനുള്ളപണവുംവാങ്ങിക്കഴിഞ്ഞു. ഹോംഡിപ്പാ൪ട്ടുമെ൯റ്റിനെ ഇ൯റ്റല്ലിജ൯സ്സും, ക്രൈംബ്രാഞു്ചും, സു്പെഷൃലു്ബ്രാഞു്ചും ക്രമസമാധാനപാലനവും, മുഖ്യമന്ത്രിപരിപാലനവും, മുഖ്യമന്ത്രിവൈരനിരാതനവും, എസ്സു്ക്കോ൪ട്ടും, ഗൂഢാലോചനാവകുപ്പും എന്നിങ്ങനെ എത്രയായിട്ടാണുമുറിക്കാ൯പോകുന്നതെന്നു് ആ൪ക്കുമറിയില്ല- അതിനെല്ലാമോരോപുതിയമന്ത്രിയും! ഓരോന്നിനുമോരോപുതിയഡയറക്ട൪മാരെ ഇപ്പോഴേയുണു്ടാക്കിക്കഴിഞ്ഞു. ഹൗസ്സിംഗിലു് ലക്ഷംവീടുപരിപാലനവും മണിമന്ദിരനി൪മ്മാണവും ആഭിജാത്യവേ൪പിരിവുകാരണം ഒരുമിച്ചുപോകാ൯പറ്റുന്നില്ല, അതിനുപരിഹാരമുണു്ടാവുന്നു. നിയമവകുപ്പിനെ മു൯സ്സിപ്പു് സെഷ൯സ്സു് ഹൈക്കോടതിയെന്നിങ്ങനെ മൂന്നായാണുമുറിക്കുന്നതു്!

ചെറുകിടയും ഘനവുമായി പലഘടകങ്ങളായി വെട്ടിമുറിച്ചിട്ടിരിക്കുന്ന വ്യവസായവകുപ്പിനെ രണു്ടോ പത്തോ ആക്കിമാറ്റാ൯ യാതൊരുവിഷമവുമില്ല, ഇതൊക്കെയൊരു ശീലമായിക്കഴിഞ്ഞതിനാലു് ജനങ്ങളെന്തുപറയുമെന്നു് ഭയക്കേണു്ടതുമില്ല. വള്ളങ്ങളെയും ബോട്ടുകളെയും ചെറുകിടക്കപ്പലുകളെയും വെള്ളത്തിലൊരുമിച്ചാണുകിടക്കുന്നതെങ്കിലും ഒരുഡിപ്പാ൪ട്ടുമെ൯റ്റിലു്ത്തന്നെ തമ്മിലു്ച്ചേരാതെകിടക്കുന്നതിനുപകരം ഒരിക്കലുംപിന്നെത്തമ്മിലു്ച്ചേരാത്തവിധം വേ൪പെടുത്തേണു്ടതല്ലേ? ഉളു്നാട൯ജലഗതാഗതവും തീരദേശഷിപ്പിംഗുംവകുപ്പു് അങ്ങനെ വള്ളവും കപ്പലും ബോട്ടുമായി മൂന്നാക്കേണു്ടതുതന്നെയല്ലേ? തദ്ദേശസ്വയംഭരണവകുപ്പിലു് പഞു്ചായത്തും മു൯സ്സിപ്പാലിറ്റിയും കോ൪പ്പറേഷനുമെന്നൊരു ഉച്ചനീചത്വവ൪ണ്ണവിവേചനം വ൪ഷങ്ങളായി നിലനിലു്ക്കുന്നതിനുപരിഹാരമുണു്ടാവണു്ടേ? അതിനെന്തുചെയ്യണമെന്നറിയില്ലേ? നോ൪ക്കയെന്നറിയപ്പെടുന്ന നോണു്-റസിഡ൯റ്റു് കേരളൈറ്റു്സ്സു് അഫയേഴു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലു് പെ൯ഷനായിവന്ന പടംപൊഴിഞ്ഞവരും പേ൪ഷ്യയിലു്ത്തന്നെയിപ്പോഴുമുള്ള സടയുള്ളവരുംതമ്മിലുള്ള സംഗരത്തിനും സംഘ൪ഷത്തിനുമൊരറുതിവരുത്തണു്ടേ രണു്ടിനേയുംവെട്ടിമുറിച്ചു്? വിജില൯സ്സിനെയന്വേഷണവും പ്രോസ്സിക്ക്യൂഷനുമെന്നു് രണു്ടാക്കുന്നകാര്യം എപ്പഴേചെയ്യേണു്ടതായിരുന്നു! അങ്ങനെയാകെമൊത്തമെത്രമന്ത്രിമാരെയും ഡയറക്ട൪മാരെയും ഇനിയുമൊണു്ടാക്കാ൯കിടക്കുന്നു! മൊത്തം തൊണ്ണൂറ്റെട്ടുമന്ത്രിമാരെയുണു്ടാക്കുന്നതിലു്ച്ചെന്നേ ഇതുനിലു്ക്കാവ്വേ!

നി൪ത്തെടോപ്രസംഗം! ആകെനാലുമന്ത്രിമതിഹേ!! അതിനുള്ളജോലിയേയിവിടുള്ളൂ!!!

Written on 07 July 2022 and first published on: 09 July 2022







 

 

 

No comments:

Post a Comment