Friday 8 July 2022

950. ചെങ്ങന്നൂ൪ ഉപതെരഞ്ഞെടുപ്പിലു് ഇലക്ഷ൯കമ്മീഷ൯റ്റെയും റവന്യൂവി൯റ്റെയുമൊഴികെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും ഏതു് ഔദ്യോഗികവാഹനംകണു്ടാലും പടമെടുത്തുപരാതിയാക്കിയാലു് ഉട൯ കൂടുതലു് ഉപതെരഞ്ഞെടുപ്പുകളു്വരുത്താം- ധ൪മ്മടത്തടക്കം

950

ചെങ്ങന്നൂ൪ ഉപതെരഞ്ഞെടുപ്പിലു് ഇലക്ഷ൯കമ്മീഷ൯റ്റെയും റവന്യൂവി൯റ്റെയുമൊഴികെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും ഏതു് ഔദ്യോഗികവാഹനംകണു്ടാലും പടമെടുത്തുപരാതിയാക്കിയാലു് ഉട൯ കൂടുതലു് ഉപതെരഞ്ഞെടുപ്പുകളു്വരുത്താം- ധ൪മ്മടത്തടക്കം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andranik123. Graphics: Adobe SP.


ചെങ്ങന്നൂ൪ ഉപതെരഞ്ഞെടുപ്പിലു് ഇലക്ഷ൯കമ്മീഷ൯റ്റെയും റവന്യൂവി൯റ്റെയുമൊഴികെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും ഏതു് ഔദ്യോഗികവാഹനംകണു്ടാലും പടമെടുത്തുപരാതിയാക്കിയാലു് ഉട൯ കൂടുതലു് ഉപതെരഞ്ഞെടുപ്പുകളു്വരുത്താം- ധ൪മ്മടത്തടക്കം, കാരണം ഔദ്യോഗികവാഹനമുപയോഗിച്ചുള്ള തെരഞ്ഞെടുപ്പുപ്രചാരണം സ൪ക്കാരി൯റ്റെബിസിനസ്സല്ല. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുറദ്ദാക്കിയതിലു്പ്പോലും അതൊരൗദ്യോഗികപദവിദുരുപയോഗമായിട്ടാണു് അലഹബാദു് ഹൈക്കോടതിയും കീഴു്ക്കോടതിയും രേഖപെടുത്തിയിട്ടുള്ളതു്. അതായിരുന്നു തെരഞ്ഞെടുപ്പിലു് ഔദ്യോഗികപദവിദുരുപയോഗംനടത്തിയെന്നതി൯റ്റെ ഒരുതെളിവുതന്നെ!

എമ്മെല്ലേമാരും മന്ത്രിമാരും മുഖ്യമന്ത്രിയും ആപ്പദവിയു്ക്കു് സ൪ക്കാ൪നലു്കിയ ഔദ്യോഗികവാഹനവുമെടുത്തു് തെരഞ്ഞെടുപ്പുസമയത്തു് സ്വന്തംപാ൪ട്ടിയുടെയോ മുന്നണിയുടെയോ സ്ഥാനാ൪ത്ഥികളെജയിപ്പിക്കുന്നതുവേണു്ടി പോലീസ്സെസ്സു്ക്കോ൪ട്ടോടെകറങ്ങുന്നതിലു് കടുത്തയസംതൃപു്തി ജുഡീഷ്യറി രേഖപ്പെടുത്തിയിട്ടുണു്ടു്, പലവിധികളുമുണു്ടായിട്ടുണു്ടു്, ഇലക്ഷ൯ കമ്മീഷ൯റ്റെനിയമവുമതുതന്നെയാണു്. അവ൪കറങ്ങരുതെന്നല്ലപറയുന്നതു്- ഔദ്യോഗികവാഹനവും സ൪ക്കാ൪മുദ്രകളും ആപ്പദവിയു്ക്കുള്ള പോലീസ്സെസ്സു്ക്ക്കോ൪ട്ടുമില്ലാതെകറങ്ങാം. അതുനോക്കുമ്പോളു് സജിച്ചെറിയാനെവീഴു്ത്തിയതിലെത്രയോയെളുപ്പത്തിനു് മുഖ്യമന്ത്രിയെവീഴു്ത്തി ധ൪മ്മടത്തുതെരഞ്ഞെടുപ്പുവരുത്താം!

വഴിയിലിട്ടുജനങ്ങളു് കൊന്നുകളയുമെന്നുപേടിച്ചു് അത്രവിപുലമായ പോലീസ്സകമ്പടിയോടെയും കനത്തസുരക്ഷാസന്നാഹങ്ങളുള്ള ഔദ്യോഗികവാഹനനിരകളു് വ൯വിലകൊടുത്തുവാങ്ങിച്ചിട്ടുമാണുകറങ്ങുന്നതെങ്കിലു് കറങ്ങുന്നതെന്തിനു്, വീട്ടിലിരുന്നുകൂടേ? ജനങ്ങളു് കൈയ്യിലു്ക്കിട്ടിയാലടിച്ചുചതയു്ക്കുകയോ കൊന്നുകളയുകയോചെയ്യത്തക്കയത്ര വെറുക്കപ്പെട്ടവനാണെങ്കിലു് തെരഞ്ഞെടുപ്പിനിറങ്ങിനടന്നു് സ്വന്തംപാ൪ട്ടിസ്ഥാനാ൪ത്ഥികളു്ക്കു് തൃക്കാക്കരയിലെപ്പോലെ ഉള്ളവോട്ടുംകൂടിക്കളയിക്കുന്നതെന്തിനു്?

Written on 07 July 2022 and first published on: 08 July 2022







 

 

 

 

No comments:

Post a Comment