Friday, 1 July 2022

934. ലോകായുക്തജസ്സു്റ്റിസ്സിനെതിരെ മു൯മാ൪കു്സ്സിസ്സു്റ്റുമന്ത്രി കെ. ടി. ജലീലുന്നയിച്ചയാരോപണം പിന്നെക്കേട്ടിട്ടില്ലല്ലോ! സ്വ൪ണ്ണക്കള്ളക്കടത്താരോപണത്തിലു്പ്പിന്നീടു് സ്വയമിരയായതുകൊണു്ടാണോ?

934

ലോകായുക്തജസ്സു്റ്റിസ്സിനെതിരെ മു൯മാ൪കു്സ്സിസ്സു്റ്റുമന്ത്രി കെ. ടി. ജലീലുന്നയിച്ചയാരോപണം പിന്നെക്കേട്ടിട്ടില്ലല്ലോ! സ്വ൪ണ്ണക്കള്ളക്കടത്താരോപണത്തിലു്പ്പിന്നീടു് സ്വയമിരയായതുകൊണു്ടാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By National Cancer Institute. Graphics: Adobe SP.


കേരളലോകായുക്തയിലെ ജസ്സു്റ്റിസ്സു് സിറിയക്കു് തോമസ്സിനെതിരായ മു൯മന്ത്രി കെ. ടി. ജലീലി൯റ്റെയാരോപണം ത൯റ്റെ ബന്ധുനിയമനക്കേസ്സിലു് താ൯ കുറ്റക്കാരനാണെന്നു് ലോകായുക്തയിലു്നിന്നുംവിധിവന്നു് താ൯ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുകൂട്ടുമുന്നണിമന്ത്രിസഭയിലു്നിന്നും രാജിവെക്കുന്നതിനുമുമ്പാണയാളു് ഉന്നയിച്ചിരുന്നതെങ്കിലു് കേരളമൊരുപക്ഷേ സ്വീകരിച്ചില്ലെങ്കിലും ശ്രദ്ധിക്കുകയെങ്കിലുംചെയ്യുമായിരുന്നു. അയാളു്പക്ഷേ ലോകായുക്തയുടെയാവിധി തനിക്കനുകൂലമായിവരുമോയെന്നുനോക്കാനായി വിധിവരുന്നതുവരെ ഒരാരോപണവുമുന്നയിക്കാതെ അച്ചടക്കത്തോടെ നോക്കികൊണു്ടിരിക്കുകയായിരുന്നു. അതുകൊണു്ടുതന്നെ അയാളുടെയാരോപണത്തിനു് പൊതുസമൂഹത്തി൯റ്റെമുന്നിലു് ആ൪ജ്ജവംനഷ്ടപ്പെട്ടു, വിശ്വാസ്യതയുമില്ലാതായി. ഇനിയതു് കേരളത്തിനു് സ്വീകാര്യമല്ല. മുസ്ലിംമതതീവ്രവാദിയെകു്സ്സു്ട്രീമിസ്സു്റ്റുസംഘടനകളു് ഇ൯ഫിലു്ട്രേഷനടക്കമുള്ള വ്യക്തമായ ആഗോളയുദ്ദേശലക്ഷൃങ്ങളോടെ മറ്റുപലപാ൪ട്ടികളിലുമെന്നപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯റ്റെ നുണപറയുന്നതടക്കമുള്ള പലദൗ൪ബ്ബല്യങ്ങളെയുമുപയോഗപ്പെടുത്തി ചൊരുകിക്കയറ്റിയയൊരാളെന്നനിലയിലു് അയാളു്ക്കുപണു്ടേ കേരളത്തിലു് വിശ്യാസ്യതയില്ലെന്നതുമൊരുകാരണമാണു്. നുണപറയാതെജീവിക്കാ൯കഴിയാത്തവരും 2016-21മന്ത്രിസഭയിലു് ഏറ്റവുംകൂടുതലു് നുണപറഞ്ഞവരുമായരണു്ടുപേ൪ കെ. ടി. ജലീലും പിണറായിവിജയനുമാണു്. കേരളത്തിലിവ൪ക്കുരണു്ടുപേ൪ക്കും ഒരുവിശ്വാസൃതയുമില്ലാതാവാ൯ മറ്റെന്തുകാരണംവേണം?

ഇപ്പോളായാരോപണമയാളുന്നയിക്കുന്നതു് പുതിയമന്ത്രിസഭയിലു് തന്നെമന്ത്രിയാക്കാതെ വീണു്ടുംമുഖ്യമന്ത്രിയായിരിക്കുന്ന പിണറായിവിജയ൯റ്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കുംഭകോണത്തെക്കുറിച്ചു് 2022 ഫെബ്രുവരിയിലു് വീണു്ടും ലോകായുക്തയുടെ വിധിവരാ൯പോകുന്നതുമായിബന്ധപ്പെട്ടു്, ലോകായുക്തയുടെവിധിയിലൂടെ തന്നെപ്പോലെ മന്ത്രിമാരെ ഉട൯രാജിവെയു്പ്പിക്കാനുള്ള ലോകായുക്തയുടെ അപ്പീലിലില്ലാത്തയധികാരങ്ങളു് ഒരോ൪ഡിന൯സ്സിലൂടെ സംസ്ഥാനമന്ത്രിസഭവെട്ടിക്കുറച്ചു് സ്വയംരക്ഷപ്പെടുവാനുള്ള വിജയ൯റ്റെശ്രമംകണു്ടതുകൊണു്ടാണു്. തനിക്കുകിട്ടാത്തയൊരോ൪ഡിന൯സ്സു് വിജയ൯ താനിരുന്ന ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയതേപദവിയിലു് തനിയു്ക്കുശേഷം പുതിയമന്ത്രിസഭയിലു്വന്നിരുന്ന ബിന്ദു വിജയരാഘവ൯റ്റെരക്ഷയു്ക്കും വിജയ൯റ്റെതന്നെ സ്വന്തംരക്ഷയു്ക്കുംവേണു്ടിമാത്രമുണു്ടാക്കിയെടുത്തു് പ്രയോഗിക്കുന്നതിലുള്ള അസ്വസ്ഥതയും ഈ൪ഷ്യയുമാണിയാളെ ഇപ്പോളീ ആരോപണമുന്നയിക്കാ൯ പ്രേരിപ്പിച്ചതു്. ഇയാളു്ക്കുവേണു്ടി പിണറായിവിജയ൯ 2021ലു് ഇല്ലെങ്കിലുമുണു്ടെന്നുതോന്നിപ്പിക്കുന്ന ഈയധികാരമെടുത്തുപ്രയോഗിച്ചിരുന്നെങ്കിലു് ഇയാളു് ഈ ആരോപണമേയിപ്പോളു് ഉന്നയിക്കുമായിരുന്നില്ല. ആരോപണം ശരിയാവാം, തെറ്റുമാവാം, പക്ഷേ കെ. ടി. ജലീലെന്നയിയാളെ വിവേകവും വിവരവുമില്ലാത്തയാളെന്നുമാത്രമേ ഈസംഭവം തെളിയിച്ചുള്ളൂ. അയാളെക്കുറിച്ചുപണു്ടേയുള്ളയൊരാരോപണവും അതുതന്നെയായിരുന്നു.

ക൪ണ്ണാടകഹൈക്കോ൪ട്ടിലു് ചീഫു് ജസ്സു്റ്റിസ്സായിരിക്കേ ജസ്സു്റ്റിസ്സു് സിറിയക്കു് ജോസഫു് ത൯റ്റെ ഭാര്യാസഹോദരിയെ വിവാഹംചെയു്തിരിക്കുന്നയാളി൯റ്റെസഹോദരനും ‘സിസ്സു്റ്റ൪ അഭയമ൪ഡ൪ക്കേസ്സിലെപ്പ്രതിയുമായ ഫാദ൪ കോട്ടൂരി൯റ്റെ നാ൪ക്കോ അനാലിസിസ്സു് ടെസ്സു്റ്റുമായിബന്ധപ്പെട്ട വീഡിയോച്ചിത്രീകരണത്തി൯റ്റെ പ്രി൯റ്റുകാണാ൯ 2008 മേയു് 23നു് ബാംഗ്ലൂരിലെ ഫോറ൯സ്സിക്കു് സയ൯സ്സു് ലാബിലെത്തുകയും അതു് സീഡീയിലു്പ്പക൪ത്തുന്നപ്രക്രിയയെക്കുറിച്ചു് വിശദമായിച്ചോദിച്ചറിയുകയും ആ നടപടിക്രമങ്ങളെപ്പ്രശംസിച്ചുകൊണു്ടു് രജിസ്സു്റ്ററിലു് ഒരുകുറിപ്പുരേഖപ്പെടുത്തുകയും ചീഫു് ജസ്സു്റ്റിസ്സു് പിറ്റേന്നു് ബാംഗ്ലൂരിലെത്തന്നെ ബൗറിംഗു് & ലേഡി കഴു്സ്സണു് ഹോസ്സു്പ്പിറ്റലു് സന്ദ൪ശ്ശിക്കുകയും മറ്റൊരുകേസ്സിലെപ്പ്രതിയുടെമേലു് ഈട്ടെസ്സു്റ്റുനടത്തുന്നതുനിരീക്ഷിക്കുകയുംചെയു്തു’വെന്നു് ഫോറ൯സ്സിക്കു് ലാബിലെ അസിസ്സു്റ്റ൯റ്റു് ഡയറക്ട൪ ഡോ. മാലിനി അഭയക്കേസ്സന്വേഷിച്ച സി. ബി. ഐ.യു്ക്കുനലു്കിയ മൊഴിയുടെ റിപ്പോ൪ട്ടുദ്ധരിച്ചുകൊണു്ടു് ജസ്സു്റ്റിസ്സു് ജോസഫു് അഭയക്കേസ്സിലെപ്പ്രതിയെരക്ഷിക്കാ൯ ഇടപെട്ടുശ്രമിച്ചുവെന്നാണു് ജലീലാരോപിച്ചതു്. ഏതൊരുജഡു്ജിയു്ക്കും താലു്പ്പര്യമുണ൪ത്തുന്നതും ഇന്ത്യയിലിനിയങ്ങോട്ടു് ഭാവിറെഫറ൯സ്സുകളു്ക്കുവേണു്ടിവന്നേക്കാവുന്നതുമായ ഒരു ഫോറ൯സ്സിക്കു് പ്രൊസീജ്യുവ൪ ഒരുജഡു്ജിയു്ക്കുപോയി നേരിട്ടുകണു്ടുകൂടെയെന്നുള്ളൊരു ചോദ്യമവശേഷിക്കുന്നു.

Written on 01 February 2022 and first published on: 01 July 2022








 

 

 

 

No comments:

Post a Comment