Saturday 2 July 2022

938. ആരോഗ്യമന്ത്രി ഷൈലജയുടെ ഉറക്കമൊഴിച്ചിരുന്നുള്ള അഴിമതി പണംവാങ്ങിമൂടിവെച്ചു് ആഘോഷിച്ചു് കൊണു്ടുനടന്നതു് പ്രമുഖ 'അന്വേഷണാത്മക'മാധ്യമങ്ങളും അവാ൪ഡുദാനസ്ഥാപനങ്ങളുമാണു്, ജനങ്ങളല്ല

938

ആരോഗ്യമന്ത്രി ഷൈലജയുടെ ഉറക്കമൊഴിച്ചിരുന്നുള്ള അഴിമതി പണംവാങ്ങിമൂടിവെച്ചു് ആഘോഷിച്ചു് കൊണു്ടുനടന്നതു് പ്രമുഖ 'അന്വേഷണാത്മക'മാധ്യമങ്ങളും അവാ൪ഡുദാനസ്ഥാപനങ്ങളുമാണു്, ജനങ്ങളല്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kelly Sikkema. Graphics: Adobe SP.


ആരോഗ്യമന്ത്രി കെ. കെ. ഷൈലജ രാത്രി ഉറക്കമിളച്ചിരുന്നു് അഴിമതിനടത്തിയെന്നാണു് കൊറോണക്കാലത്തെ ആരോഗ്യവകുപ്പി൯റ്റെ പ൪ച്ചേയു്സ്സുഫയലുകളു് തെളിയിക്കുന്നതു്. (അവ൪ രാത്രി ഉറക്കമിളച്ചിരുന്നു് വീട്ടിലു്പ്പോലുംപോകാതെ ഫയലുകളു്നോക്കിതീ൪ത്തും സത്വരനടപടികളെടുത്തും കേരളത്തെ കൊറോണയിലു്നിന്നും രക്ഷിച്ചെന്നാണു് അവരുടെയാരാധകനായ ഒരു മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേ വികാരനി൪ഭരനായി നിയമസഭയിലു്പ്പറഞ്ഞതു്)! പി. പി. ഇ. കിറ്റു്, ഗ്ലൗസ്സു്, മരുന്നുകളു് എന്നിവയിലെല്ലാം 300വരെയിരട്ടിവിലയു്ക്കു് പ൪ച്ചേയു്സ്സുകളു് നടത്തിയെന്നാണു് കണക്കുകളു് തെളിയിക്കുന്നതു്. അതുകൊണു്ടാണു് അക്കാലത്തു് കേരളത്തിലെ പ്രമുഖ 'അന്വേഷണാത്മക'മാധ്യമങ്ങളുടെ പ്രിയതാരമായി അവ൪ക്കുംകൂടിയാപ്പണംകൊടുത്തു് വേഷംകെട്ടിയാടിയതും, അതിലൊരുഭാഗംപണംകൊടുത്തുതന്നെ ലോകത്തെവിടെനിന്നെല്ലാം അവാ൪ഡുകളു്വാങ്ങിക്കാമോ അവിടെയെല്ലാംനിന്നു് അവാ൪ഡുകളു്വാങ്ങിച്ചു് കേരളത്തെക്കാണിച്ചതും. ഈ മാധ്യമങ്ങളു്ക്കും ആ അവാ൪ഡുദാനസ്ഥാപനങ്ങളു്ക്കും നേരിട്ടുപണംകൊടുത്തുവെന്നല്ല ഈപ്പറയുന്നതു്, അതി൯റ്റെമാനേജുമെ൯റ്റിനും പ്രവ൪ത്തക൪ക്കും ചിലജീവനക്കാ൪ക്കും ഇടനിലക്കാ൪ക്കുമാകാം. ഏതായാലും കൊറോണയുടെമാത്രംപേരിലു് അഴിമതിനടത്തി ഈമന്ത്രിയും അവരുടെപാ൪ട്ടിയുംകൂടിയുണു്ടാക്കിയതി൯റ്റെ ഒരുശതമാനംപോലും ഈ മാധ്യമങ്ങളു്ക്കും അവാ൪ഡുസ്ഥാപനങ്ങളു്ക്കുംകൂടിക്കൊടുക്കാ൯ വേണു്ടിവന്നുകാണില്ല.

ഈ മാധ്യമങ്ങളുമവാ൪ഡുദാനസ്ഥാപനങ്ങളും അത്രചീപ്പാണെന്നല്ലപറഞ്ഞതു്, ഇതിലെയഴിമതിത്തുക അത്രവലുതാണെന്നാണു്. ഇതിലു് ബീബീസ്സീയടക്കമുള്ളചിലമാധ്യമസ്ഥാപനങ്ങളു് ഇങ്ങനെയൊരന൪ഹയവാ൪ഡുകൊടുത്തുപോയതി൯റ്റെയും കേരളത്തിലെയവരുടെ കൊറോണക്കണു്ട്രോളു്പ്പ്രവ൪ത്തനങ്ങളെപ്പ്രശംസിച്ചു് ഒരുത്തിലേഖനമെഴുതിയതു് പ്രസിദ്ധീകരിച്ചുപോവുകയുംചെയു്തതി൯റ്റെപേരിലു് വായനക്കാരോടുക്ഷമചോദിക്കുകയും മലയാളിബന്ധമുള്ളചിലലേഖകരുടെ അവിഹിതബന്ധങ്ങളാണു് വായിച്ചുനോക്കുന്നതിലു് എഡിറ്റോറിയലു്ബോ൪ഡുപരാജയപ്പെട്ടയീലേഖനം പ്രസിദ്ധീകരിക്കപ്പെടാ൯കാരണമായതെന്നു് വിശദീകരിക്കുകയും സ്വന്തമപമാനഭാരംമാറ്റാ൯ കേരളം ഈമന്ത്രിയുടെയാരോഗ്യവകുപ്പുഭരണത്തി൯കീഴിലു് മേലു്നോട്ടവുംവിവരവുമില്ലായു്മകാരണം കൊറോണക്കെടുതികളിലു് ഇ൯ഡൃയിലൊന്നാംസ്ഥാനത്തെത്തിയതെങ്ങനെയെന്നു് തുട൪ലേഖനങ്ങളു്പ്രസിദ്ധീകരിക്കുകയുംചെയു്തു.

ഏതായാലുമീക്കേരളരക്ഷകയുടെ ഉറക്കമിളച്ചിരുന്നുള്ളയീപ്പരിപാടികളുടെരേഖകളെല്ലാം വിവരാവകാശരേഖകളായിച്ചില൪ ചോ൪ത്തിയെടുത്തുപുറത്തുവന്നു. അവ൪നടത്തിയയഴിമതികളെണ്ണിയെണ്ണിപ്പറഞ്ഞുകൊണു്ടു് വളരെവിശദമായി കോണു്ഗ്രസ്സുനലു്കിയപരാതിയി൯മേലിപ്പോളു് കേരളലോകായുക്ത 2022 മാ൪ച്ചു് 4നു് കേസ്സെടുത്തിരിക്കുകയാണു്. ശിക്ഷിച്ചാലും പിണറായിവിജയനും സീപ്പീയ്യൈയ്യിലെ കാനംരാജേന്ദ്രനുംകൂടിക്കണു്ടുപിടിച്ചിറക്കിയ പുതിയലോകായുക്തവിരുദ്ധയോ൪ഡിന൯സ്സു് കുറ്റംപ്രഖ്യാപിക്കാ൯ ലോകായുക്തയു്ക്കധികാരമുണു്ടെങ്കിലും ശിക്ഷിക്കണോയറസ്സു്റ്റുചെയ്യണോവേണു്ടയോയെന്നു് തീരുമാനിക്കാ൯ മുഖ്യമന്ത്രിയു്ക്കും മന്ത്രിമാ൪ക്കും പാ൪ട്ടിസെക്രട്ടറിമാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കുമേ അധികാരമുള്ളൂവെന്നാക്കിവെച്ചിരിക്കുന്നതിനാലു് അതുവഴിരക്ഷിച്ചോളാമെന്ന പാട്ടിനേതാക്കളുടെവാക്കുകേട്ടു് നിശ്ശബ്ദയായിനടക്കുകയാണുഷൈലജയിപ്പോളു്- ആ കെ. ടി. ജലീലിനെപ്പോലെ ലോകായുക്തയു്ക്കെതിരെതമുപ്പുണു്ടാക്കാതെ. ഇവ൪ പുറമേകാണുന്നതുപോലല്ല വലിയ അഴിമതിക്കാരിയാണെന്നു് അന്നേ ആരോപണമുയ൪ന്നിരുന്നതാണു്, പക്ഷേമാധ്യമങ്ങളതുപണംവാങ്ങിമൂടിവെച്ചു.

ഇനിയീക്കോടിക്കണക്കിനുരൂപാവരുന്നയഴിമതിപ്പണത്തിലു് എത്രരൂപ കേരളത്തിലും പുറത്തുമുള്ള പത്രമാധ്യമങ്ങളു്ക്കും മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും പുതിയയാരോഗ്യമന്ത്രിക്കും വീതംവെച്ചുനലു്കിയെന്നിവ൪പറഞ്ഞാലു്പ്പോലും ശിക്ഷിക്കാ൯ പഴയപോലെ ലോകായുക്തയു്ക്കധികാരമില്ല, അതതിനശക്തമാണു്. അത്രവലിയവിപ്ലവമാണു് കണ്ണുപൊട്ട൯മാരുമന്ധ൯മാരുമായ പതിനായിരക്കണക്കിനുപാ൪ട്ടിമെമ്പ൪മാരെവെച്ചു് വിദേശകണു്സ്സളു്ട്ട൯സ്സിയുപദേശകവൃന്ദങ്ങളുടെ സഹായത്തോടെ ഇവരെല്ലാംകൂടിനടത്തിയിട്ടിരിക്കുന്നതു്. അഴിമതിനിരോധനത്തിലു് ഇന്ത്യയിലു് മാ൪കു്സ്സിസ്സു്റ്റുവിപ്ലവപ്പാ൪ട്ടിയുടെ മാതൃക! നരേന്ദ്രമോദിയു്ക്കതോടെയൊരു ഉളു്പ്പുളകം!! ബീജേപ്പീയു്ക്കു് തങ്ങളുടെവിദഗു്ദ്ധപിന്തുണവേറുതേയായില്ലെന്നൊരു ചാരിതാ൪ത്ഥ്യം!!!

Written on 05 March 2022 and first published on: 02 July 2022





 

 

No comments:

Post a Comment