986
1947നുശേഷം കഴിഞ്ഞ 72വ൪ഷമില്ലാതിരുന്നപോലെ 2022ലു് കേരളാപ്പൊലീസ്സെടുത്ത ഗൂഢാലോചനക്കേസ്സുകളുടെയെണ്ണം സ൪വ്വകാലറെക്കാ൪ഡിട്ടതിലു് പോലീസ്സുന്നത൯മാരും മുഖ്യമന്ത്രിയും സമാധാനംപറയേണു്ടിവരും
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Zef Art. Graphics: Adobe SP.
2022ലു് പിണറായിവിജയനെതിരെ മുമ്പുപുറത്തുവന്നിരുന്ന കള്ളക്കടത്താരോപണങ്ങളുടെ തെളിവുകളും ഔപചാരികമൊഴികളും പുറത്തുവന്നുതുടങ്ങിയതുമുതലാണു് ഭയന്നുപോയ കൂട്ടുപ്രതികളായ പോലീസ്സു് വിജയ൯പറയുന്നവ൪ക്കെതിരെയെല്ലാം ഗൂഢാലോചനക്കേസ്സുകളെടുത്തുതുടങ്ങിയതു്. ഗൂഢാലോചനയെന്നുപറയുമ്പോളു് അതിലുളു്പ്പെട്ടിട്ടുള്ളയാരോപണവിധേയ൪ ഏതോ വളരെമോശമായ കുഴപ്പക്കാരാണെന്നു് സമൂഹംകരുതിക്കൊള്ളുമെന്നയബദ്ധധാരണയിലാണു് ഗൂഢാലോചനക്കേസ്സുകളെടുത്തുതുടങ്ങിയതുതന്നെ- ഒരുഗുഢാലോചനയുമവിടെനടന്നില്ലെങ്കിലും. കേരളംമുഴുവനിളക്കിമറിച്ചു് പിണറായിവിജയനുവോട്ടുചെയു്തുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറയുന്നത്ര പിണറായിയാരാധകരായ ക്രിമിനലാരാധകരായിമാറിയ ഒരുജനത ഗൂഢാലോചനയെന്നവാക്കുകേളു്ക്കുമ്പോളു് കിടുങ്ങുകയോ അതിനെവെറുക്കുകയോ അതൊരുകുറ്റമായിക്കാണുകയോചെയ്യുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയുംതന്നെ കരുതിയിടത്താണു് അബദ്ധംപറ്റിയതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പിണറായിവിജയ൯റ്റെയുംഭരണത്തിലു് പബു്ജികളിക്കാരും അക്രമഗെയിമുകളിക്കാരുമായ പിണറായിവിജയ൯റ്റെയാരാധകത്തലമുറയുടെയിടയിലു് ഗൂഢാലോചനയെന്നവാക്കു് ഏറ്റവും ഗ്ലോറിഫൈഡായിമാറിയെന്നതാണു് യാഥാ൪ത്ഥ്യം. അതുകൊണു്ടു് ആ൪ക്കൊക്കെയെതിരേ പിണറായിവിജയ൯പൊലീസ്സു് ഗൂഢാലോചനക്കേസ്സുകളെടുത്തോ അവരെല്ലാം കേരളസമൂഹത്തിലെയൊരു വലിയശതമാനത്തി൯റ്റെമുന്നിലു് ഹീറോകളായിത്തീ൪ന്നു. ഇതല്ലാതെ പ്രായവുംപക്വതയുമുള്ളയാസമൂഹം- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുള്ളവരടക്കം- ജ൯മനാ പിണറായിവിജയനെ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തിലെയൊരു അബറേഷനായിക്കാണുന്നതുകൊണു്ടു് അയാളെവെറുക്കുന്നവരാണു്. അവരും അതുകൊണു്ടുതന്നെയാ കള്ളക്കേസ്സിലു്ക്കുടുങ്ങിയവ൪ക്കു് ഹീറോയുടെപരിവേഷമാണുനലു്കുന്നതു്. അപ്പോളീക്കേസ്സുകളെല്ലാംകൊണു്ടു് അതിലു്ക്കുടുങ്ങിയവരെ ഹീറോകളായിക്കാണാത്തവരായുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗവും പോലീസ്സുംമാത്രമല്ലേ?
ഇത്തരം വിവരംപുറത്തുവരലൊക്കെത്തടഞ്ഞുനി൪ത്താ൯ മുമ്പു് പോലീസ്സിനെവെച്ചുള്ളപ്രതിരോധംമാത്രം മതിയായിരുന്നു. പക്ഷേ ലോകം ഡിജിറ്റലു്യുഗത്തിലേയു്ക്കുപ്രവേശിച്ചശേഷം, വിവരാവകാശനിയമവും മിറാ൯ഡാറൈറ്റു്സ്സുമൊക്കെ സമൂഹമറിഞ്ഞുതുടങ്ങിയശേഷം, അതുപോരായെന്നായി. പണു്ടു് ഡീജീപ്പീയിതിലിടപെട്ടിട്ടുണു്ടെന്നുള്ള പോലീസ്സി൯റ്റെയൊരുവാക്കുമതിയായിരുന്നു പലവിവരംവെളിപ്പെടുത്തലുകാരെയും പിന്തിരിപ്പിക്കാ൯, ഇന്നുപക്ഷേ ആദ്യത്തെ വിവരംവെളിപ്പെടുത്തലിലു്ത്തന്നെ ഡീജീപ്പീയൊലിച്ചുപോവുകയാണു്, ഇ൯റ്റല്ലിജ൯സ്സി൯റ്റെയും ക്രൈംബ്രാഞു്ചി൯റ്റെയും മേധാവികളുടെയടക്കം കസേരകളു്തെറിക്കുകയാണു്, ആ കസേരകളു്ക്കുചൂടുപിടിച്ചു് അവരെയെവിടെത്തുട൪ന്നുംവെച്ചുകൊണു്ടിരിക്കുന്നതു് അസാദ്ധ്യമായിമാറുകയാണു്. കാലംമാറിയതറിയാതെ പഴയകാലകളസ്സമിട്ടുനടക്കുന്ന കേരളാപ്പോലീസ്സിലെ പിണറായിവിജയ൯വിഭാഗത്തിനു് അതുതിരിച്ചറിയാ൯കഴിയാതെപോയി, പോലീസ്സിലു് വിഭാഗീയതയുണു്ടാക്കിയതിനു് അവ൪ക്കൊരുജസ്സു്റ്റിഫിക്കേഷനും പറയാനില്ലാതെപോയി. അതുകൊണു്ടവരൊരു കള്ളക്കേസ്സെടുക്കലു്ഗൂഢാലോചനപ്പരമ്പരയാരംഭിച്ചു.
അവ൪ സമൂഹത്തി൯റ്റെകണ്ണിലു് ഹീറോകളായിമാറുകയോ മാറാതിരിക്കുകയോചെയ്യട്ടെ, എന്നാലു് ഭൗതികലോകത്തു് അവരെ ഗൂഢാലോചനയു്ക്കുശിക്ഷിച്ചു് (പിണറായിവിജയനെക്കൊല്ലാ൯ശ്രമിച്ചുഗൂഢാലോചനടത്തി എന്നതൊഴികെയൊന്നും ശിക്ഷാ൪ഹവുമല്ല!) ജയിലിലടയു്ക്കാ൯കഴിയുമോയെന്നുചോദിച്ചാലു് അതില്ല, കാരണം വ്യാജമായതെളിവുകളു്വെച്ചു് അവരെശ്ശിക്ഷിച്ചു് ആജഡു്ജി ജയിലിലടച്ചാലു്ത്തന്നെയതപ്പീലിലു്ത്തള്ളിപ്പോകും- ക്രിമിനലു്പ്പോലീസ്സിനും ക്രിമിനലു്രാഷ്ട്രീയക്കാ൪ക്കും ഒന്നോരണു്ടോലേയറിനപ്പുറമുള്ളജഡു്ജിമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വരുത്തിയിലു്നി൪ത്താ൯സാദ്ധ്യമല്ല, അതുകൊണു്ടാണു് നീതിന്യായവൃവസ്ഥയിപ്പോഴും നിലനിലു്ക്കുന്നതുതന്നെ. പിന്നെയാകെയുള്ളനേട്ടം ജാമ്യമില്ലാവകുപ്പുകളു് ചുമ്മാ എഴുതിച്ചേ൪ക്കുന്നതുകൊണു്ടു് അതൊന്നുംവായിച്ചുനോക്കാത്തവരോ വായിച്ചുനോക്കരുതെന്നു് നി൪ദ്ദേശംകിട്ടിയിട്ടുള്ളവരോ ആയ നിയമനിഷേധകരായ നീതിപാലകരെയുപയോഗിച്ചു് മറ്റൊരുമേലു്ക്കോടതിയവ൪ക്കു് ജാമ്യമനുവദിക്കുന്നതുവരെ അവരെ ജയിലിലു്പ്പിടിച്ചിടാമെന്നുമാത്രം. അതാണാകെയുള്ളപ്രയോജനം. അതി൯റ്റിടയിലവരുടെകൂടുംകുടുക്കയും കംപ്യൂട്ടറുമൊക്കെ റെയിഡുചെയു്തു് ക്രൈം നന്ദകുമാറിനെറെയിഡുചെയു്തയാ പോലീസ്സു്ക്കൂറയിരുന്നു് അതി൯റ്റെപടമെടുക്കുന്നവരെ പിണറായിവിജയനോടാണോഡാകളിയെന്നമട്ടിലു്ച്ചോദിച്ചുകൊണു്ടു് തുറിച്ചുനോക്കുന്നപോലെ അവിടെവല്ലതുമുണു്ടെങ്കിലെടുത്തുകൊണു്ടുപോയി അധികാരംനഷ്ടപ്പെട്ടമുഖ്യമന്ത്രിയേമ്മാനെയും വേലക്കാരനെയും കാണിക്കാമെന്നുമാത്രം. ഇത്തരംകേസ്സുകളിലു് കേരളത്തിലെ വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലെ ഗവണു്മെ൯റ്റലു്പ്പ്രതികളു്ചെയു്തപോലെ ഡസ്സ൯കണക്കിനുള്ള ഇ൯റ്റ൪നാഷണലു് ഡിജിറ്റലു് ആ൯ഡു് നോണു് ഡിജിറ്റലു് ക്ലൗഡു് സു്റ്റോറേജുസൈറ്റുകളിലാണു് വിവരങ്ങളു് സൂക്ഷിക്കുന്നതു്. അവയാകട്ടേയിവ൪ക്കപ്രാപ്യവുമാണു്. ന്യൂയോ൪ക്കിലും വാഷിംഗു്ടണിലും സിലിക്കോണു്വാലിയിലുംചെന്നുതുറിച്ചുനോക്കിയാലു് ഗെറ്റൗട്ടു് ബ്ലാക്കു്, ഗോ റീഡു് മില്ലെന്നിയം റൈറ്റു്സ്സു് എന്നാണുമറുപടി.
വാസു്തവത്തിലു് പിണറായിവിജയനും പോലീസ്സുംകൂടിയിരുന്നു് ഗൂഢാലോചനനടത്തി ഒരു ഗൂഢാലോചനക്കേസ്സെടുത്താലു് അതിലു്പ്പെട്ടവ്യക്തി പിണറായിവിജയനെയും പോലീസ്സിനെയും ഒരേപോലെഭയപ്പെടുത്തുന്ന തെളിവുകളു്കൈവശമുള്ളവ്യക്തിയും നി൪ഭയമായി തെളിവുകൊടുക്കാ൯വശമുള്ളവ്യക്തിയും സമചിത്തതയും തികഞ്ഞരാഷ്ട്രീയസാമൂഹ്യബോധവുമുള്ളവനും അല്ലെങ്കിലു് ഉള്ളവളുമെന്നേ കേരളമിന്നുകരുതുന്നുള്ളൂ. അനേകവ൪ഷംകൊണു്ടുനേടിയ കേരളാപ്പോലീസ്സി൯റ്റെയും മുഖ്യമന്ത്രിപ്പോസ്സു്റ്റി൯റ്റെയും ക്രെഡിബിലിറ്റി ഒറ്റയടിയു്ക്കുനിശ്ശേഷംതക൪ത്തുകളഞ്ഞ ആ ഒരുനിരഗൂഢാലോചനാക്കേസ്സുകളെടുത്തതെല്ലാം ആ൪ക്കെതിരെയാണെന്നു് കേരളം പ്രത്യേകംശ്രദ്ധിച്ചതാണു്- മുഖ്യമന്ത്രിക്കു് ഒരുനിരക്ക്രിമിനലു്ക്കുറ്റങ്ങളുടെ പശ്ചാത്തലമുണു്ടെന്നുപറഞ്ഞ പി. സി. ജോ൪ജ്ജിനെതിരെ, മുഖ്യമന്ത്രിക്കും ഭാര്യയു്ക്കും മകളു്ക്കും പലവിധകള്ളക്കടത്തുബന്ധങ്ങളുണു്ടെന്നു് കോടതിയിലു്ച്ചെന്നുമൊഴികൊടുത്ത സ്വപു്ന സുരേഷിനെതിരെ, മുഖ്യമന്ത്രിയു്ക്കു് ഇരുപതിനായിരംകോടിരൂപയുടെ അനധികൃതയഴിമതിസ്സ്വത്തുസമ്പാദ്യവും വിദേശനിക്ഷേപവുമുണു്ടെന്നുപറഞ്ഞ ക്രൈംവാരികപ്പത്രാധിപ൪ നന്ദകുമാറിനെതിരെ, മുഖ്യമന്ത്രിയുടെകള്ളസമ്പാദ്യങ്ങളു് അമേരിക്കയിലേയു്ക്കുകടത്തുന്നതിനുള്ളയേജ൯റ്റായ ബിലീവേഴു്സ്സു് ച൪ച്ചി൯റ്റെപ്രതിനിധി പണംകടത്തി൯റ്റെ നൂതനമാ൪ഗ്ഗങ്ങളന്വേഷിച്ചു് പ്രൊപ്പോസ്സലുകളുമായി തന്നെവന്നുകണു്ടുവെന്നുപറഞ്ഞ എച്ചു്. ആ൪. ഡി. എസ്സു്. എന്ന ഹൈറേഞു്ജു് ഹൃൂമ൯ റിസോഴു്സ്സസ്സു് ഡെവലപ്പു്മെ൯റ്റു് സൊസൈറ്റിയുടെ സ്ഥാപകസെക്രട്ടറി, പിണറായിവിജയനെക്കാളറിവുള്ള മാ൪കു്സ്സിസ്സു്റ്റുനേതാവായ, അജി കൃഷു്ണനെതിരെ. ഇത്രയുംപേരെതിരാവണമെങ്കിലു്, ഇത്രയുംവൃത്തിയുള്ളവ൪ പ്രതികൂലയാരോപണംവെയു്ക്കണമെങ്കിലു്, പിണറായിവിജയ൯ വളരെവൃത്തികെട്ടവനും മുഴുക്ക്രിമിനലുമായ ഒരുവ്യാജരാഷ്ട്രീയക്കാര൯തന്നെയായിരിക്കണം! അപ്പോളു് അയാളെപ്പിടികൂടിയകത്താക്കുന്നതിനും പാ൪ട്ടിയിലു്നിന്നുപുറത്താക്കുന്നതിനുംപകരം അയാളെ പൊതിഞ്ഞുസംരക്ഷിച്ചുനി൪ത്തിയിരിക്കുന്ന കേരളാപ്പോലീസും ഡീവൈയ്യെഫൈയ്യിലെ ആധുനികവരവുനേതാക്കളുമാരാണു്? കേരളത്തിലെയേറ്റവുംവലിയ ഭരണകള്ളക്കടത്തഴിമതിസംഘമാണതു്. കേരളത്തിലെജനങ്ങളു്ക്കതിലു് സംശയമൊന്നുമില്ല, കേന്ദ്രയാഭ്യന്തരവകുപ്പിനും കേരളഗവ൪ണ്ണ൪ക്കുമേയുള്ളൂ. ജനങ്ങളുടെയറിവുകളും ചിന്തകളുമിതിലു് ക്ലിയറാണു്, കേന്ദ്രഗവണു്മെ൯റ്റിനും ഗവ൪ണ്ണ൪ക്കുമേ കണു്ഫ്യൂഷനുള്ളൂ.
ഈ ഗൂഢാലോചനക്കേസ്സുകളെടുക്കുന്നതിനുവേണു്ടി ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമെന്നനിലയിലു് പിണറായിവിജയനോ കൂടെയുള്ളവരോ പോലീസ്സുന്നത൯മാരുമായിനടത്തിയ ഗൂഢാലോചനകളാണു് 2022മുതലു്തന്നെ അന്വേഷിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നതു്. ഇതന്വേഷിക്കുന്നതിലിപ്പോളു് ജനങ്ങളും ചിലപ്രതിപക്ഷപ്പാ൪ട്ടികളും ഈക്കേസ്സുകളു്ക്കിരയായവരുമാണുള്ളതു്. തെളിവുകളു്പുറത്തുവരുന്നതിനനുസരിച്ചു് കോടതികളും ചിലയന്വേഷണയേജ൯സ്സികളും സത്യസന്ധതയുള്ളചിലമാധ്യമങ്ങളുംകൂടിയിതിലു് കടന്നുവരും. ഏതായാലും 2022തീരുന്നതിനകംതന്നെയിതി൯റ്റെ ഭരണതലഗൂഢാലോചനകളുടെ വിവരങ്ങളു്മുഴുവ൯ പുറത്തുവന്നുതീരും. പോലീസ്സുജീപ്പും സ൪ക്കാറാപ്പീസ്സുംമുതലു് സ൪ക്കാ൪ഫോണും സ൪ക്കാ൪മന്ദിരങ്ങളും സ൪ക്കാ൪ക്കാറുകളുമടക്കമുള്ള എന്തെല്ലാംസ൪ക്കാ൪വിഭവങ്ങളു് എത്രത്തോളമിവിടെ ആരെല്ലാം എന്നെല്ലാം ഈ ഗൂഢാലോചനകളു്ക്കുവേണു്ടിയുപയോഗിച്ചു എന്നുള്ളതി൯റ്റെ തെളിവുകളും സാക്ഷിമൊഴികളുമാണു് ഇതിനകം പുറത്തുവന്നുതുടങ്ങിയിരിക്കുന്നതു്. ഉദാഹരണം മുഖ്യമന്ത്രിയു്ക്കും കുടുംബത്തിനുമെതിരെ കോടതിയിലു്ച്ചെന്നുമൊഴികൊടുത്ത സ്വപു്ന സുരേഷെന്നവ്യക്തിയെസ്സ്വാധീനിക്കാനും മൊഴിമാറ്റിപ്പറയിക്കാനും നിശ്ശബ്ദയാക്കാനും മുഖ്യമന്ത്രിപറഞ്ഞയച്ച ബിലീവേഴു്സ്സു് ച൪ച്ചി൯റ്റെപ്രതിനിധിയുമായി ആ സു്പോട്ടിലു്വെച്ചുതന്നെ ക്രൈംബ്രാഞു്ചുമേധാവി ഒറ്റദിവസംകൊണു്ടുനടത്തിയ മുപ്പത്തിരണു്ടു് മാരത്തോണു് ടെലിഫോണു്സംഭാഷണങ്ങളുടെവിവരങ്ങളു് പുറത്തുവന്നതും അയാളുടെകസേരതെറിച്ചതുംതന്നെ!
കേരളാപ്പൊലീസ്സിലെയുന്നത൯മാരും മുഖ്യമന്ത്രിയും അല്ലെങ്കിലു് മുഖ്യമന്ത്രിയുടെയാളു്ക്കാരുംതമ്മിലു്നടത്തിയ ഗൂഢാലോചനയുടെഫലമായെടുത്ത ഗൂഢാലോചനക്കേസ്സുകളു് 2022 ജൂണു്, ജൂലൈ മാസങ്ങളിലു് കേരളാപ്പൊലീസ്സി൯റ്റെയും കേരളത്തി൯റ്റെയും ചരിത്രത്തിലെ സ൪വ്വകാലറെക്കാ൪ഡിട്ടു. ആ മാസങ്ങളിലു്ത്തന്നെയാണു് പിണറായിവിജയനെന്നവ്യക്തിയുടെ കള്ളക്കടത്തഴിമതിബന്ധങ്ങളെക്കുറിച്ചു് കോടതികളിലും മാധ്യമങ്ങളിലും ഏറ്റവുംകൂടുതലു് സു്റ്റേറ്റു്മെ൯റ്റുകളു്വന്നതും. അതുതന്നെ ആഭ്യന്തരവകുപ്പി൯റ്റെ സ൪ക്കാ൪സ്സംവിധാനങ്ങളെ ദുരുപയോഗംചെയു്തുപയോഗിച്ചു് മുഖ്യമന്ത്രിയും കുറേ പോലീസ്സുന്നത൯മാരുമടങ്ങുന്നൊരുസംഘം ആ ആരോപണങ്ങളും തെളിവുകളും മൊഴികളുമുയ൪ത്തിയവ൪ക്കെതിരെ ക്രിമിനലു്നടപടിച്ചട്ടങ്ങളെയും ഇ൯ഡൃ൯ഭരണഘടനാവകുപ്പുകളെയും സുപ്രീംകോടതിവിധികളെയുംലംഘിച്ചു് ഒരുക്രിമിനലാരോപണവിധേയനെ രാഷ്ട്രീയമായധികാരത്തിലൊരലു്പ്പകാലംകൂടിയെങ്കിലും നിലനി൪ത്താ൯ രാജ്യത്തിനെതിരെ യുദ്ധംചെയ്യുകയായിരുന്നുവെന്നുതെളിയിച്ചു. എത്രകൗണു്ടുശിക്ഷകളും തടവുകളും പിരിച്ചുവിടലുകളുമൊക്കെയാണിതിനുള്ളതെന്നു് ഇപ്പോളു് നിയമവിദഗു്ദ്ധ൯മാ൪ക്കുപോലും വളരെവ്യക്തമായിപ്പറയാ൯കഴിയുന്നില്ല.
1947നുശേഷം കഴിഞ്ഞ 72വ൪ഷമില്ലാതിരുന്നപോലെ 2022ലു്മാത്രം, അതും ജൂണു്-ജൂലൈമാസങ്ങളിലു്ത്തന്നെ, കേരളാപ്പൊലീസ്സെടുത്ത ഗൂഢാലോചനക്കേസ്സുകളുടെയെണ്ണം സ൪വ്വകാലറെക്കാ൪ഡിട്ടതിലു് പോലീസ്സുന്നത൯മാരും മുഖ്യമന്ത്രിയും സമാധാനംപറയേണു്ടിവരും. അവരെവിടെച്ചെന്നാണു് സമാധാനംപറയേണു്ടിവരുന്നതെന്നറിയാ൯ ഒരലു്പ്പം കാത്തിരിക്കേണു്ടിവരുമെന്നുമാത്രം. ഏതായാലുമാക്കേസ്സുകളിലു് ഈ രണു്ടെ൯റ്റിറ്റിയുംകൂടിക്കുരുക്കിയ ഡസ്സ൯കണക്കിനാളുകളുടെ മോചനത്തിനുവേണു്ടി പ്രക്ഷോഭസമരങ്ങളൊന്നുംനടത്താത്ത സമരകേരളത്തിനു് എന്നു് എവിടെയാണതുണു്ടാവുകയെന്നു് ചോദിക്കാ൯തന്നെയുള്ളയ൪ഹതയുണു്ടെന്നു് ആരുംകരുതുന്നില്ല. ആ ജനങ്ങളു്കാത്തിരിക്കുന്നതു് ഇതി൯റ്റെയൊക്കെറിവേഴു്സ്സുകാണാനാണു്, അതായതു് ഇവരുടെയീപ്പ്രവ൪ത്തനശ്ശൈലി അകംപുറംമറിഞ്ഞുവീഴുന്നതുകാണാനാണു്.
ഒരുകേസ്സെടുത്തിട്ടതിനുചോദ്യംചെയ്യാനെന്നുപറഞ്ഞു് പോലീസ്സു്സു്റ്റേഷനിലു്വിളിച്ചുവരുത്തി എന്നിട്ടവിടെവെച്ചു് പോലീസ്സു്-മുഖ്യമന്ത്രിഗൂഢാലോചനപ്രകാരം അപ്പോളു്ക്ഷണനേരംകൊണു്ടവിടെവെച്ചുണു്ടാക്കിയ ഗൂഢാലോചനക്കേസ്സിലറസ്സു്റ്റുചെയു്തു് ജാമ്യമില്ലാത്തവകുപ്പുകളെഴുതിച്ചേ൪ത്തു് ഏതെങ്കിലുമൊരുനി൪ജ്ജീവകോടതിയിലു്ക്കൊണു്ടുപോയി ജാമ്യംനിഷേധിക്കപ്പെട്ടു് ജയിലിലു്ക്കൊണു്ടുപോയിടുന്നതാണു് പിണറായിവിജയനെതിരെ കള്ളക്കടത്താരോപണത്തെളിവുകളു്വന്നുതുടങ്ങിയ 2022 ജൂണു്-ജൂലൈമാസംമുതലു് കേരളംകണു്ടുകൊണു്ടിരുന്നതു്, അതാണീസ്സംയുക്തകത്തി൯റ്റെ പ്രവ൪ത്തനശ്ശൈലി. അതിനോടുചേ൪ന്നകുറേജഡു്ജിമാരുമിവിടെയുണു്ടു്. ഇതി൯റ്റെസമ്പൂ൪ണ്ണറിവേഴു്സ്സലാണു് കേരളംകാത്തിരിക്കുന്നതു്. അതായതു്, ഇതി൯റ്റെയെല്ലാം കാരണഭൂതനെയുമനുചരയുന്നത൯മാരെയും ഒരുകേസ്സിനുബാംഗ്ലൂരുവിളിച്ചുവരുത്തി മറ്റൊരുകേസ്സിനു് ജാമ്യംകിട്ടാതെയറസ്സു്റ്റുചെയു്തു് മുഖ്യമന്ത്രിമാ൪ക്കുസു്പെഷ്യലു്ക്കിടക്കയൊരുക്കിയിട്ടുള്ള പരപ്പന സ൪ക്കാരതിഥിമന്ദിരത്തിലേക്കുകൊണു്ടുപോകുന്നതു്. ഒരുപക്ഷേ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിനു് ചോദ്യംചെയ്യാ൯വിളിച്ചുവരുത്തി ഡോള൪ക്കള്ളക്കടത്തുകേസ്സിനുപ്രതിചേ൪ത്താകാമതുണു്ടാകുന്നതു്.
കേരളത്തി൯റ്റെനാലിരട്ടിവരുന്ന ഭൂവിസു്തൃതിയും കേരളമുഖ്യമന്ത്രിയുടെ പതിനായിരമിരട്ടിവരുന്നസ്വത്തുമുള്ള, കേന്ദ്രബീജേപ്പീയുമായി ഗൂഢകക്ഷിയെന്നനിലയിലു് പാതിരാത്രിമുണു്ടിട്ടുപോകുന്ന രഹസ്യബന്ധമല്ല സഖ്യകക്ഷിയെന്നനിലയിലു് തലയിലു്ക്കയറിയിരിക്കുന്ന പരസ്യമായബന്ധംതന്നെയുണു്ടായിരുന്ന, തമിഴു്നാടുമുഖ്യമന്ത്രിയെയാണു് അന്നു് സുഖമായവിടെക്കിടത്തിയതു്. പിണറായിവിജയനെയപേക്ഷിച്ചുനോക്കുമ്പോളു് കുമാരിജയലളിതയുടെപിന്നിലുണു്ടായിരുന്ന തദ്ദേശ-വിദേശകോടീശ്വര൯മാരുടെയെണ്ണവും അന്താരാഷ്ട്രകോ൪പ്പറേറ്റുകളുടെയെണ്ണവും ലോകംമുഴുവനുമുള്ള അവരുടെസ്വത്തി൯റ്റെവലിപ്പവും ഒട്ടുംകുറവായിരുന്നില്ല. കുമാരിജയലളിത പിണറായിവിജയനെയപേക്ഷിച്ചു് ദേശീയയന്താരാഷ്ട്രമാധ്യമങ്ങളോടു് വളരെനല്ലയിംഗ്ലീഷിലു്ത്തന്നെ സ്വന്തംനിലപാടുകളു്വിശദീകരിക്കുന്നതിലു് മിടുക്കിയുമായിരുന്നു. എന്നിട്ടും ജനസമ്മ൪ദ്ദത്തിലും പ്രതിപക്ഷസമ്മ൪ദ്ദത്തിലുമാണതുണു്ടായതു്. ഇവിടെയാകട്ടെ പ്രതിപക്ഷസമ്മ൪ദ്ദം വഞു്ചനനിറഞ്ഞതാണെങ്കിലും ജനസമ്മ൪ദ്ദം ഉഗ്രമാണു്.
Written on 20 July 2022 and first published on: 29 July 2022