Sunday, 10 October 2021

656. കോണു്ഗ്രസ്സു് കേരളത്തിലു് രണു്ടാവുന്നു- പിണറായി വിജയനെ വീണു്ടും അധികാരത്തിലെത്തിക്കാ൯ ശ്രമിച്ചവരും എതി൪ത്തവരുമായി!

656

കോണു്ഗ്രസ്സു് കേരളത്തിലു് രണു്ടാവുന്നു- പിണറായി വിജയനെ വീണു്ടും അധികാരത്തിലെത്തിക്കാ൯ ശ്രമിച്ചവരും എതി൪ത്തവരുമായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Falco. Graphics: Adobe SP.

1

കോണു്ഗ്രസ്സു് കേരളത്തിലു് രണു്ടാവുന്നു- പിണറായി വിജയനെ വീണു്ടും അധികാരത്തിലെത്തിക്കാ൯ ശ്രമിച്ചവരും അതിനെ എതി൪ത്തവരുമായി! ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ചരിത്രത്തിലാദ്യമായിട്ടാണു് സ്വന്തമായി ഒരു സംസ്ഥാനത്തി൯റ്റെ ഭരണംപിടിക്കാതെ ആ സംസ്ഥാനത്തിനേറ്റവും ആപലു്ക്കരമായ ഒരു ഘട്ടത്തിലു്- അതായതു് സംസ്ഥാനഭരണം വീണു്ടും 2016-2020 കാലഘട്ടത്തിലെപ്പോലെ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പിടിയിലാവുന്നൊരു ഘട്ടത്തിലു്- ഒരു ദേശീയപ്പാ൪ട്ടിയെന്നനിലയിലുള്ള നയചാതുര്യത്തോടെയും ഉറച്ച സമീപനത്തോടെയും അതിനെയെതി൪ത്തുപരാജപ്പെടുത്താതെ കോണു്ഗ്രസ്സു്സ്സംഘടനയെമുഴുവ൯ അതിനു് കീഴു്പ്പെടുത്തിക്കൊടുക്കുന്നതു്. ഈപ്പാ൪ട്ടി മുമ്പു് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ ആക്കിയവരിലു്നിന്നുതന്നെയതുണു്ടായി. അങ്ങനെ ഉമ്മ൯ ചാണു്ടിമുതലു് രമേശ്ശു് ചെന്നിത്തലവരെയുള്ളവ൪ ഇന്നു് സംശയനിഴലിലും ആരോപണവിധേയരും കേന്ദ്രനേതൃത്വത്തി൯റ്റെ നിരങ്കുശമായ അച്ചടക്കനടപടിക്കും ഒറ്റപ്പെടുത്തലിനും വിധേയരുമായിരിക്കുന്നു. 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തു് മാ൪കു്സ്സിസ്സു്റ്റുനേതൃത്വത്തിലുള്ള മുന്നണിക്കെതിരേ ജനങ്ങളെ കാര്യങ്ങളു് പറഞ്ഞുമനസ്സിലാക്കിക്കാ൯ വേണു്ടതൊന്നുമിവ൪ ചെയു്തില്ലെന്നതും, സാമൂഹ്യമാധ്യമങ്ങളിലു് ഇടതുപക്ഷമുന്നണിയുടെ വിദേശബന്ധ അവിഹിതഭരണയിടപാടുകളെക്കുറിച്ചുവന്ന ശരിയായ ആരോപണങ്ങളു്പോലും ഇവ൪ മൈ൯ഡുചെയു്തില്ലെന്നതും, കഴിയുന്നിടത്തോളം അവയെ അടിച്ചമ൪ത്തിയെന്നതും, അതിനുപകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ ചൂണു്ടിക്കൊടുത്ത അത്ര അപകടകരമല്ലാത്ത കുറ്റങ്ങളും ഭരണവീഴു്ച്ചകളുംമാത്രം ആരോപിച്ചുകൊണു്ടുനടന്നുവെന്നതും, ജനങ്ങളോടും പാ൪ട്ടിയോടുമുള്ള ഇവരുടെ കുറ്റങ്ങളുടെ ഗൗരവം വ൪ദ്ധിപ്പിക്കുന്നു.

2

ഒരുദാഹരണത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാ തെരഞ്ഞെടുപ്പിലു് ബ്ലൂട്ടൂത്തുംമറ്റും മുതലായ മാ൪ഗ്ഗങ്ങളിലൂടെ കൈപ്പത്തിക്കുവീഴുന്ന വോട്ടുകളു് ഇലകു്ട്രോണിക്കു് വോട്ടിംഗു് യന്ത്രങ്ങളിലു് അരിവാളു്ച്ചുറ്റികയിലേക്കു് മണ്ഡലപ്രത്യേകതകളനുസരിച്ചു് ഒരു നിശ്ചിതശതമാനംവീതം മറിച്ചാണു് ജയിക്കാ൯പോകുന്നതെന്നു് വ്യക്തമായി അറിവുണു്ടായിട്ടും, ബീജേപ്പീയുടെ പൂ൪ണ്ണമായ അനുഗ്രഹവും പണവും വോട്ടും അതി൯റ്റെപുറകിലുണു്ടെന്നു് അറിഞ്ഞിരുന്നിട്ടും, കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെ ദേശീയനേതൃത്വംതന്നെ മു൯തെരഞ്ഞെടുപ്പുകളിലു് പലപ്രാവശ്യം ബീജേപ്പീയുടെ അത്തരം പ്രവൃത്തികളിലൂടെയുള്ള ഭരണംപിടിക്കലിനെപ്പറ്റി ജനങ്ങളു്ക്കു് തുട൪ച്ചയായി മുന്നറിയിപ്പുകളു് നലു്കിയിരുന്നിട്ടും, ബീജേപ്പീയുടെതന്നെ സഹായത്തോടെ കോണു്ഗ്രസ്സിനെതിരേ കേരളത്തിലതു് നടക്കുന്നുണു്ടോയെന്നു് ജനങ്ങളെ ജാഗരൂകരാക്കാ൯ ഇവ൪ ഒന്നുംചെയു്തില്ല, അതിനുപകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭീഷ്ടമനുസരിച്ചു്, അവ൪ കള്ളവോട്ടുകളാണു് ചെയ്യാ൯പോകുന്നതെന്നു് വലിയ കണക്കുകളു് നിരത്തിയും സിംഗപ്പൂ൪പോലുള്ള വിദേശരാജ്യങ്ങളിലു്നിന്നു് വെബ്ബു്സ്സൈറ്റുകളുണു്ടാക്കിയും വലിയ ബഹളമുണു്ടാക്കി തെരഞ്ഞെടുപ്പുദിവസംവരെയും കാര്യങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി നീക്കിക്കൊണു്ടുപോയി യഥാ൪ത്ഥ അട്ടിമറിയിലു് ജനശ്രദ്ധപതിയാതെ നോക്കുകയാണുചെയു്തതു്. ബീജേപ്പീയുടെ സഹായത്തോടെ മറ്റേ സുസജ്ജമായ ഹോളു്സ്സെയിലു് സംവിധാനമുള്ളപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി റീട്ടെയിലായി കള്ളവോട്ടുചെയ്യാ൯പോകുന്നതെന്തിനു്? അവരതു് ചെയ്യുന്നുണു്ടെങ്കിലല്ലേ അവ൪ ഇവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന കോണു്ഗ്രസ്സു്നേതൃത്വത്തി൯റ്റെ ആ ആരോപണപ്പ്രഹസ്സനത്തെ പേടിക്കേണു്ടൂ? ഈ തെരഞ്ഞെടുപ്പുസമയത്തു് ഈ കോണു്ഗ്രസ്സു്നേതൃത്വം ഭരണമാ൪കു്സ്സിസ്സു്റ്റുകളു്ക്കെതിരെ പലയാരോപണങ്ങളും വെച്ചെങ്കിലും വെക്കാത്ത ഏക ആരോപണം വോട്ടിംഗു് യന്ത്രങ്ങളിലെ അട്ടിമറിയെസ്സംബന്ധിച്ചായിരുന്നുവെന്നതു് അങ്ങേയറ്റം ശ്രദ്ധേയമാണു്.

3

ഭാരതീയജനതാപ്പാ൪ട്ടിയുടെ മതേതരവിരുദ്ധ ഫാസ്സിസ്സു്റ്റുനിലപാടുകളു്ക്കെതിരെ അതിവിശാല ദേശീയയൈക്യമുണു്ടാക്കുന്ന കോണു്ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തിലൂടെയും സീതാറാം യെച്ചൂരിയിലൂടെയും കോണു്ഗ്രസ്സി൯റ്റെ കൈയ്യിലിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പ്രകാശ്ശു് കാരാട്ടിലൂടെ ബീജേപ്പീ വീണു്ടും പിടിക്കുകയാണെന്നു് നന്നായറിഞ്ഞുകൊണു്ടുതന്നെ, ആ പുതിയ അവിഹിതയൈക്യം കോണു്ഗ്രസ്സിനെതിരേ കേരളത്തിലു് നടപ്പാവുകയാണെന്നറിഞ്ഞുകൊണു്ടുതന്നെ, ഈ മുഴുവ൯ തെരഞ്ഞെടുപ്പഭ്യാസങ്ങളും ഉമ്മ൯ ചാണു്ടിയുടെയും രമേശ്ശു് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംസ്ഥാനകോണു്ഗ്രസ്സു് നടത്തിയെന്നതുതന്നെ അവരെ കോണു്ഗ്രസ്സു്പ്പാ൪ട്ടിയിലു്നിന്നും എന്നെന്നേക്കുമായി പുറത്താക്കാ൯മതിയായ കുറ്റമാണു്. ഇപ്പോഴെങ്കിലും കോണു്ഗ്രസ്സി൯റ്റെ അഖിലേന്ത്യാനേതൃത്വം ഇവരുടെ മാ൪കു്സ്സിസ്സു്റ്റുപണസാമ്രാജ്യവിധേയത്വവും രാഷ്ട്രീയവഞു്ചനയും ജനവഞു്ചനയും മനസ്സിലാക്കി നടപടികളെടുത്തുതുടങ്ങിയെന്നതു് അഭിനന്ദനാ൪ഹമാണു്. കോണു്ഗ്രസ്സു് നിലനിലു്ക്കുകയോ നശിക്കുകയോ തകരുകയോ എന്തുവേണമെങ്കിലും ചെയ്യട്ടേ- പക്ഷേയതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വാലിലു്ക്കെട്ടാനുള്ളതും ബീജേപ്പീയോടൊപ്പം ഒരേനുകത്തിലു്ക്കെട്ടാനുള്ളതുമല്ല.

4

സംസ്ഥാന കോണു്ഗ്രസ്സു്സ്സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയനേതൃത്വത്തി൯റ്റെ 2021 ഒകു്ടോബറിനുശേഷമുള്ള അടിയന്തിരനടപടികളുടെ ഭാഗമായി കണ്ണൂരിലു്നിന്നുള്ള കെ. സുധാകരനെ ആപ്പാ൪ട്ടിയുടെ സംസ്ഥാനപ്രസിഡ൯റ്റാക്കിയതുമുതലു് ഈപ്പറഞ്ഞ നേതാക്ക൯മാ൪ തങ്ങളുടെ മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീ പണസഖ്യസാമ്രാജ്യത്തിലുള്ള പങ്കു് പുറത്തുവരാതിരിക്കാനായി രാഷ്ട്രീയമെന്നുതോന്നിപ്പിക്കുന്നതരം ഒരു യുദ്ധം നടത്തിവരികയാണു്. മറ്റേ സഖ്യത്തിനുവേണു്ടി കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനഘടകത്തെ ബാക്കികൂടി നശിപ്പിച്ചുകൊടുക്കുകയാണവരുടെ ലക്ഷൃം. മനസ്സു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ബീജേപ്പീയിലും ശരീരം കോണു്ഗ്രസ്സിലുമായി നിലു്ക്കുന്ന ഒരു പറ്റത്തെ ചുമക്കുന്നതിനുപകരം അവരെമുഴുവ൯ പുറത്താക്കി ബാക്കിയുള്ളവരെവെച്ചു് രംഗം ആദൃമേതന്നെ ക്ലീനാക്കുകയല്ലേ നല്ലതു്? കോണു്ഗ്രസ്സി൯റ്റെ ദേശീയനേതൃത്വം നടത്തുന്ന കേരളത്തിലെയീ പുനരുജ്ജീവനനടപടികളിലു് ആകെപ്പിശകിപ്പോയൊരെണ്ണം വി. ഡി. സതീശനെ നിയമസഭയിലെ പ്രതിപക്ഷനേതാവാക്കിയതുമാത്രമാണു്.

ഇവരുടെയീ പ്രവൃത്തികളിലു് രാഷ്ട്രീയമൊന്നുമുണു്ടായിരുന്നില്ല- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കെട്ടിപ്പടുക്കുന്ന വിപുലമായ പണസാമ്രാജ്യത്തിലു് പങ്കുപറ്റുകയെന്നൊരു ലക്ഷൃമല്ലാതെ. അവ൪ക്കോ അങ്ങനെയൊരു പണസാമ്രാജ്യം കെട്ടിപ്പടുക്കാ൯ ഇതുവരെക്കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കിലു് മറ്റവരെയതിനനുവദിച്ചിട്ടു് അതിലു് പങ്കുപറ്റുകയല്ലേ നല്ലതെന്നു് അവ൪ കരുതി. അവരുടെ മുഴുവ൯കാര്യങ്ങളും മറ്റവ൪ നടത്തിക്കൊടുക്കുകയുംചെയ്യും, പണവുംകിട്ടും, അഴിമതിയാരോപണങ്ങളും നേരിടണു്ട. നേരിട്ടു് ഭരിച്ചാലല്ലേ അഴിമതിയാരോപണങ്ങളു് നേരിടേണു്ടൂ?

Written and first published on: 10 October 2021

Article Title Image By Tongariro. Graphics: Adobe SP.

 

 

 

 

 

 

 

No comments:

Post a Comment