Tuesday, 5 October 2021

655. ഒരു മുഖ്യമന്ത്രിക്കസേരയുടെ വില നാടുമുഴുവ൯ കൊറോണാവ്യാപനവും ജനജീവിതസ്സു്തംഭനവും!

655

ഒരു മുഖ്യമന്ത്രിക്കസേരയുടെ വില നാടുമുഴുവ൯ കൊറോണാവ്യാപനവും ജനജീവിതസ്സു്തംഭനവും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Foundry Co. Graphics: Adobe SP.


1

2016 മേയു് 25നുശേഷം ഒറ്റദിവസംപോലും കേരളം സമാധാനമായുറങ്ങിയിട്ടില്ല. കൊടുങ്കാറ്റും ചുഴലിക്കാറ്റും സുനാമിയും പെരുമഴയും വെള്ളപ്പൊക്കവും കടലു്ക്ഷോഭവും നിപ്പായും തുടങ്ങി ഇപ്പോളു് കൊറോണയിലു്ച്ചെന്നുനിലു്ക്കുന്നു. കേരളത്തി൯റ്റെ ചരിത്രത്തിലു് ഇന്നുവരെ ഇത്രയും ദുരിതവും കഷ്ടപ്പാടും ജനങ്ങളനുഭവിച്ച വ൪ഷങ്ങളു് വേറെയുണു്ടായിട്ടില്ല. ഭരണാധിപ൯ നന്നല്ലെങ്കിലു് ഇങ്ങനെയുണു്ടാവുമെന്നതു് നൂറ്റാണു്ടുകളായി ജനങ്ങളു് അനുഭവിച്ചറിഞ്ഞു് പറഞ്ഞുവരുന്നൊരു സത്യമാണു്. 2016മുതലു് 2021വരെ കേരളംഭരിച്ചതു് പിണറായി വിജയനെന്ന മുഖ്യമന്ത്രിയും അയാളുടെ ഏകാംഗനേതൃത്വത്തി൯കീഴിലു് നാണമില്ലാതെകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണു്. ഇതിനുള്ള എന്തു് പാപമാണിയാളു് ചെയു്തതു്- അതു് ജനങ്ങളിലേക്കു് പക൪ന്നുകിട്ടാ൯? ഒരു ഭരണാധിപനെ അധികാരക്കസേരയിലെത്തിക്കുന്നതും അവിടെയിരുത്തി കൂടുതലു് പാപങ്ങളു് ആ ഭരണാധികാരമുപയോഗിച്ചു് ചെയ്യിക്കുന്നതും ജനാധിപത്യ തെരഞ്ഞെടുപ്പുസമ്പ്രദായത്തിലു് ജനങ്ങളുടെ പാപമാണു്. അങ്ങനെയെങ്കിലു് കേരളത്തിലെ പകുതിയോളം ജനങ്ങളു് 2016ലേ കൊടുംപാപം ചെയു്തിരിക്കുകയാണു്. അവരും അവരെയതിലു്നിന്നും തടയാ൯കഴിയാതിരുന്ന ബാക്കിപ്പകുതി ജനങ്ങളും ആ പാപഫലം അനുഭവിച്ചേമതിയാകൂ. ഇനി, തെരഞ്ഞെടുപ്പെന്ന ജനാധിപത്യപ്പ്രക്രിയയിലു് ആരും വോട്ടുചെയ്യാതെതന്നെ കേന്ദ്രത്തി൯റ്റെ ആ വിവാദപരവും കുപ്പ്രസിദ്ധവുമായ ലൈസ്സ൯സ്സോടെ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളിലു് ബ്ലൂട്ടൂത്തുമുതലു് സകലതുമുപയോഗിച്ചു് കൈപ്പത്തിക്കുവീണവോട്ടുകളു് അരിവാളു്ച്ചുറ്റികനക്ഷത്രത്തിലു് മറിച്ചാണു് ഒരു മുഖ്യമന്ത്രി ജനിച്ചതെങ്കിലും അതിനും പാപഫലംപേറേണു്ടതു് മുഴുവ൯ജനങ്ങളും തന്നെയാണു്- ജനാധിപത്യജാഗ്രത പരണത്തുവെച്ചു് ഓസ്സിനുകിട്ടുന്ന കിറ്റുംവാങ്ങിച്ചടിച്ചുനടന്നതിനു്.

2

ഭരണത്തിലിരിക്കുന്നതിനുവേണു്ടി കൊറോണയെ നിലനി൪ത്തുന്നതിലു് രാജ്യങ്ങളുടെ പ്രസിഡ൯റ്റുമാരും പ്രധാനമന്ത്രിമാരുംമുതലു് സംസ്ഥാനങ്ങളിലെയും പ്രവിശ്യകളിലെയും മുഖ്യമന്ത്രിമാരും ഗവ൪ണ്ണ൪മാരുംവരെ മുന്നിലാണു്. അവ൪ക്കൊന്നുമതിലു് യാതൊരു സങ്കോചവും കുറ്റബോധവുമില്ല. ഈ അധികാരലഹരിയിലു് മരണപ്പെടുന്നതു് നമ്മളാണു്. കൊറോണവന്നു് മരിച്ചുകഴിഞ്ഞിട്ടു് നമ്മളു് എവിടെച്ചെന്നുനിന്നു് ആരോടു് പരാതിപറയാനാണു്! ആരെ വിമ൪ശ്ശിക്കാനാണു്!! അതുകൊണു്ടു് ഇനിയുള്ളകാലം ജീവിച്ചിരിക്കുമ്പോളു് നമ്മളു് ഒറ്റയൊരുത്തനെയും വെറുതേവിടരുതു്. നമ്മളുടെ വിമ൪ശ്ശനം നമ്മുടെ അന്ത്യമൊഴിയായി അവരും ലോകവും കൂട്ടട്ടേ! ഏവ൯കാരണമാണു് നമ്മളു് ചാവുന്നതെന്നുപറയാനുള്ള അവകാശം നമ്മളു്ക്കില്ലേ? ഇവ൪കാരണം നമ്മളു് മരണപ്പെടുകയാണെങ്കിലു് അവരെയതിനു് മു൯കൂട്ടിത്തന്നെ വിമ൪ശ്ശിക്കാനുള്ള നമ്മുടെ അവകാശവും സ്വാതന്ത്ര്യവും ഒറ്റയൊരുത്തനുപോലും, ഒറ്റയൊരു അധികാരകേന്ദ്രത്തിനുപോലും, ഒറ്റയൊരു സ്ഥാപനത്തിനുപോലും, പണയംവെക്കരുതു്, കീഴു്പ്പെടുത്തരുതു്. അങ്ങനെചെയു്താലു് നമ്മളു് അനാഥരാക്കി ബാക്കിയിട്ടുപോകുന്ന കുട്ടികളു് നമ്മളോടു് ക്ഷമിക്കില്ല. അടിയന്തിരമായ ഈ കാലം നമ്മുടെ അടിയന്തിരനടപടികളാണു് ആവശ്യപ്പെടുന്നതു്- നമ്മുടെ പതിനാറടിയന്തിരം കഴിയുന്നതിനുമുമ്പേ.

3

ആരാണു് കൊറോണവന്നു് മരിക്കുന്നതെന്നു് നിങ്ങളു് ശ്രദ്ധിച്ചിട്ടുണു്ടോ? പണക്കാരാണോ മരിക്കുന്നതു് അതോ പാവപ്പെട്ടവരാണോ? എന്താണുകാരണം? പണക്കാ൪ക്കു് ഒരുജോലിക്കുംപോകാതെ ആയുസ്സറ്റുപോകുന്നതുവരെയും കഴിയാനും കുടുംബംനോക്കാനുമുള്ള പണമുണു്ടു്. നമുക്കു് കൊറോണാവരുന്നതെങ്ങനെയെന്നു് ഗവണു്മെ൯റ്റിനറിയില്ലെന്നവ൪ നടിക്കുന്നുണു്ടെങ്കിലും നമ്മളു്ക്കറിയാമല്ലോ! കുഞ്ഞുങ്ങളു്ക്കു് ഒരുനേരത്തെയെങ്കിലും അന്നംകൊടുക്കാനായി എവിടെ ജോലിയുണു്ടോ അവിടെ യാത്രചെയു്തുപോകുമ്പോഴാണു് നമ്മളു്ക്കു് കൊറോണാപിടിക്കുന്നതു്, പക൪ന്നുകിട്ടുന്നതു്. സുഖിക്കാനാണു് ബസ്സുയാത്രചെയ്യുന്നതെന്നാണോ നിങ്ങളു് കരുതുന്നതു്? ബസ്സുകളിലെ തിരക്കുകണു്ടിട്ടുണു്ടോ? അസുഖംപിടിക്കുമെന്നു് അറിഞ്ഞുകൊണു്ടുതന്നെയാണു് നമ്മളു് ബസ്സുകളിലു് യാത്രചെയ്യുന്നതു്. അല്ലാതെപിന്നെ നമ്മളെന്തുചെയ്യും? പാവപ്പെട്ടവ൪ക്കു് ജോലിക്കുപോവുകയും കുടുംബംനോക്കുകയും ചെയ്യണു്ടേ? മക്കളുടെ വായു്ക്കകത്തു് വെക്കാനുള്ളതു് ഇവ൯മാ൪ കൊണു്ടുവന്നു് തരുന്നുണു്ടോ? അന്തസ്സും ആത്മാഭിമാനവും വിവേകവും മര്യാദയുമുള്ള ഒരു മുഖ്യമന്ത്രി നമുക്കുണു്ടായിരുന്നെങ്കിലു് നമ്മുടെയീ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞു് നിന്നുയാത്രയും തിരക്കുമൊഴിവാക്കുന്നതിനു് ഒരു സീറ്റിലു് ഒരാളു്വീതമെന്ന നിബന്ധന ബസ്സുടമകളു്ക്കു് നഷ്ടമുണു്ടാകാതെയും അവ൪ സ൪വ്വീസ്സവസാനിപ്പിക്കാതെയും നടപ്പാക്കുന്നതിനു് കൊറോണകഴിയുന്നതുവരെ കനത്ത സബ്ബു്സ്സിഡിനലു്കും. അതിനുപകരം യഥാ൪ത്ഥ ദുഷ്ട൯മാരായിമാറി ബസ്സുയാത്രക്കു് വിലക്കേ൪പ്പെടുത്തുകയല്ല ചെയ്യുന്നതു്. ഒരുസീറ്റിലു് ഒരാളു്മാത്രമെന്നതു് നടപ്പാക്കുന്നതുകൊണു്ടു് സബ്ബു്സ്സിഡി കൊടുത്തിട്ടും തികയുന്നില്ലെങ്കിലു് സ൪ക്കാ൪വണു്ടികളു് രംഗത്തിറക്കും, നിയമവിരുദ്ധമായി ആപ്പീസ്സ൪മാരെ വീട്ടിലും മാ൪ക്കറ്റിലും വേശ്യാലയത്തിലും കൊണു്ടുപോകാനുപയോഗിക്കുന്ന സ൪ക്കാ൪വണു്ടികളു്മുഴുവ൯ ജനങ്ങളെക്കൊണു്ടുപോകാനുപയോഗിക്കും, അല്ലാതെ അതിനുള്ള പണംമുഴുവനുമൂറ്റിയെടുത്തു് ആത്മാഭിമാനവും ലജ്ജയുമില്ലാതെ കൊറോണക്കാലത്തു് മുഖ്യമന്ത്രിക്കു് കോടികളു്വിലയുള്ള എസ്സു്ക്കോ൪ട്ടുകാറുകളു് വാങ്ങിച്ചിടുകയല്ലചെയ്യുക.

4

ഇവിടെപ്പറഞ്ഞതിലേതെങ്കിലുമൊരു നടപടി മുഖ്യമന്ത്രി പിണറായി വിജയനെടുത്തിട്ടുള്ളതായി കേട്ടിട്ടുണു്ടോ? കേട്ടനടപടികളെല്ലാം കൊറോണയൊന്നു് നിലച്ചുവരുമ്പോളു്, അതി൯റ്റെ വ്യാപനം ചുരുങ്ങിവരുമ്പോളു്, മുഖ്യമന്ത്രിക്കും മന്ത്രിമാ൪ക്കും ഭരണസംഘത്തിനുമെതിരായ തെരുവുകളിലെ ജനകീയസമരങ്ങളു് തടയുന്നതിനും ഭരണത്തിലു്ത്തുടരുന്നതിനും ഓരോദിവസവുമുള്ള കോടിക്കണക്കിനുരൂപയുടെ നാനാ കൊറോണാവെട്ടിപ്പുകളു് നടത്തുന്നതിനും കൊറോണാവ്യാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അതി൯റ്റെ വ്യാപു്തി വലുതാക്കുന്നതിനുമായി സു്ക്കൂളുകളു് തുറക്കുന്നതും തീയേറ്ററുകളു് തുറക്കുന്നതും മാളുകളു് തുറക്കുന്നതും കുത്തിനിറച്ചുള്ള ബസ്സുയാത്ര അനുവദിക്കുന്നതുമാണു്. ജീവിതത്തി൯റ്റെ രണു്ടറ്റവും കൂട്ടിമുട്ടിക്കാ൯ പാടുപെടുന്ന കൊറോണക്കാലത്തെ കഷ്ടപ്പാടിനും ദുരിതത്തിനുമിടയിലു് ഇവ൯റ്റെയൊക്കെ സിനിമകാണാ൯ ആരാണുപോകുന്നതു്? ജനങ്ങളു് കടിച്ചുപിടിച്ചു് കഷ്ടപ്പാടുകളും വേദനകളും സഹിച്ചു് സ്വയം നിയന്ത്രിച്ചും സാമൂഹ്യവ്യാപാരങ്ങളു് ചുരുക്കിയും കൊറോണയെ നാടുകടത്താ൯ പാടുപെടുമ്പോളു് ഭരണാധിപനിരുന്നു് കൊറോണയെ പട൪ത്താനും പരത്താനുമുള്ള നടപടികളെടുക്കുന്നു! ക്രിമിനലു്നിയമത്തിലിതിനുപറയുന്നതു് വിലു്ഫുളു് മ൪ഡറെന്നാണു്- wilful murder. മുഖ്യമന്ത്രിക്കു് തനിക്കു് കനത്ത സുരക്ഷയും വമ്പിച്ച അകമ്പടിക്കൂട്ടവും വേണമെന്നുതോന്നിയതിലു് അത്ഭുതമില്ല.

2026ലു് ഇയാളു് ഭരണത്തിലു്നിന്നുമിറങ്ങിപ്പോകുമ്പോഴേ കേരളത്തിലെയീ ഭീതിദമായ ശപിക്കപ്പെട്ടകാലം കഴിയുകയുള്ളൂവെന്നുതോന്നുന്നു. ‘എന്നു് കൊറോണപോകും, എന്നു് കൊറോണപോകു’മെന്നു് കുട്ടികളു് ചോദിച്ചുകൊണു്ടിരിക്കുകയാണു്. ‘മക്കളേ... 2026ലേ കൊറോണപോകൂ...! അതുവരെയിതിനെ നീട്ടിവലിച്ചു് കൊണു്ടുപോകും!’

Written on 13 June 2021 and first published on: 06 October 2021





 

 

No comments:

Post a Comment