Friday 12 March 2021

526. കമ്മ്യൂണിസത്തിനു് പേപിടിച്ചാലു് എന്താണോ അതാണു് പിണറായി വിജയ൯ നയിക്കുന്ന പ്രസ്ഥാനം- തികച്ചുമൊരു കമ്മ്യൂണിസ്സു്റ്റു് അബെറേഷ൯!

526

കമ്മ്യൂണിസത്തിനു് പേപിടിച്ചാലു് എന്താണോ അതാണു് പിണറായി വിജയ൯ നയിക്കുന്ന പ്രസ്ഥാനം- തികച്ചുമൊരു കമ്മ്യൂണിസ്സു്റ്റു് അബെറേഷ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By GrojaBen. Graphics: Adobe SP.

1

കമ്മ്യൂണിസത്തിനു് പേപിടിച്ചാലു് എന്താണോ അതാണു് പിണറായി വിജയ൯ നയിക്കുന്ന പ്രസ്ഥാനം- തികച്ചുമൊരു കമ്മ്യൂണിസ്സു്റ്റു് അബെറേഷ൯! കമ്മ്യൂണിസത്തിലെയും മാ൪കു്സ്സിസത്തിലെയും ഏറ്റവും വലിയ അബെറേഷനായിരുന്നു സു്റ്റാലിനിസം. അബെറേഷനെന്നുപറഞ്ഞാലു് അതിന൪ത്ഥം അപഭ്രംശം. ഏതെങ്കിലുംകാലത്തു് അതു് നല്ലതാണെന്നു് ലോകത്താരെങ്കിലും പറയുന്നതുകേട്ടിട്ടുണു്ടോ- സു്റ്റാലിനും പിന്നീടിപ്പോളു് അയാളുടെ കടുത്ത ആരാധകനായ പിണറായി വിജയനുമല്ലാതെ? ഒകു്ടോബറിലെ വിപ്ലവം കൊന്നൊടുക്കിയതിനേക്കാളു്ക്കൂടുതലാളിനെ സു്റ്റാലി൯ നയിച്ച ആ പ്രതിലോമവിപ്ലവം കൊന്നൊടുക്കി- അവരെല്ലാം പാ൪ട്ടിക്കുള്ളിലെ പ്രതിലോമകാരികളും വിപ്ലവവിരുദ്ധ൯മാരുമാണെന്നുപറഞ്ഞുകൊണു്ടു്. പാ൪ട്ടിക്കുള്ളിലു് സു്റ്റാലിനെപ്പുകഴു്ത്തുന്നതുതന്നെ മുപ്പതുവ൪ഷം വേറൊരു പ്രസ്ഥാനമായിവള൪ന്നു, ഇന്നത്തെ ഡിവൈയ്യെഫൈയ്യുടെയും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെയും വള൪ച്ചപോലെ. ആ പേപ്പട്ടിയുടെ ക്രൂരതകളോരോന്നും പാ൪ട്ടിക്കോണു്ഗ്രസ്സിലു് പിന്നീടു് വിവരിച്ചുപറഞ്ഞുകൊണു്ടിരുന്ന ക്രൂഷു്ച്ചേവിനോടു് ഒരു സഖാവെണീറ്റുനിന്നുചോദിച്ചു, ഇതൊക്കെ നിങ്ങളു് അന്നു് എന്തുകൊണു്ടാണു് പറയാതിരുന്നതെന്നു്. ക്രൂഷു്ച്ചേവു് ഒരു തോക്കെടുത്തു് അയാളുടെ കഴുത്തിലു്ച്ചേ൪ത്തുപിടിച്ചുകൊണു്ടു് ആവശ്യപ്പെട്ടു, അതു് ഒന്നുകൂടിപ്പറയാ൯. തലു്ക്ഷണം നിശ്ശബ്ദനായ ആ പാ൪ട്ടിസ്സഖാവിനോടു് അന്നു് ക്രൂഷു്ച്ചേവുപറഞ്ഞ പ്രസിദ്ധമായ ആ വാചകമാണു്: ഞാനന്നെന്തുകൊണു്ടാണു് ഒന്നും പറയാതിരുന്നതെന്നു് മനസ്സിലായിക്കാണുമല്ലോ, അല്ലേ? സ്വന്തം ജീവിതത്തിലു്നിന്നും രാഷ്ട്രശരീരത്തിലു്നിന്നും സോഷ്യലിസത്തിലു്നിന്നും ഒരു പേപ്പട്ടികാരണം മുപ്പതുവ൪ഷം നഷ്ടപ്പെട്ട റഷ്യ൯ജനത അവ൯ ചത്തതിനുശേഷം അവനോടു് പകപോക്കിയതു് സ്വന്തമായി കാലു്ക്കാശ്ശിനുവിലയില്ലാത്ത ആ അഹങ്കാരിത്തെമ്മാടിയുടെ സു്മരണയുണ൪ത്തുന്ന എന്തെല്ലാം പ്രതിമകളടക്കം റഷ്യയിലുണു്ടായിരുന്നോ അതെല്ലാം അടിച്ചുതക൪ത്തുകൊണു്ടാണു്.

2

വ്യക്തിസ്സ്വാതന്ത്ര്യത്തെയും എതി൪ക്കാനും വിമ൪ശ്ശിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗര൯റ്റെ അവകാശത്തെയും അടിച്ചമ൪ത്തുന്ന മാവോസെതൂങ്ങി൯റ്റെയും ജോസഫു് സു്റ്റാലി൯റ്റെയും നയം പിന്തുട൪ന്നതുകൊണു്ടാണു് ലോകംമുഴുവ൯ കമ്മ്യൂണിസം നശിച്ചതും അതി൯റ്റെയൊരു ബീഭത്സരൂപംമാത്രം അവശേഷിക്കുന്ന ചൈനയിലതു് ക്യാപ്പിറ്റലിസത്തിലേക്കുകൂറുമാറി രക്ഷപ്പെട്ടതും. അതേനയം അതേ ആസക്തിയോടെ പിന്തുടരുന്ന ഇന്നുള്ള ലോകവ്യാജക്കമ്മ്യൂണിസ്സു്റ്റുകളിലൊരുവനാണു് പിണറായി വിജയ൯. എതി൪ക്കുന്നവനെയും വിമ൪ശ്ശിക്കുന്നവനെയും ജയിലിലടയു്ക്കുമെന്നുള്ള ഇയാളന്നുകൊണു്ടുവന്നതും ലോകത്തി൯റ്റെ എതി൪പ്പിനെത്തുട൪ന്നു് ഇയാളു് തലു്ക്കാലം പി൯വലിച്ചതുമായ നിയമംതന്നെയാണു് ഇയാളൊരു പേപിടിച്ച വ്യാജക്കമ്മ്യൂണിസ്സു്റ്റാണെന്നതു് മറനീക്കി പുറത്തുകൊണു്ടുവന്നതും ലോകശ്രദ്ധയിലു്പ്പെടുത്തിയതും. ആ നിയമത്തോടുകൂടിത്തന്നെയാണു് ഇയാളെ ലോകകമ്മ്യൂണിസത്തി൯റ്റെയും മനുഷ്യാവകാശത്തി൯റ്റെയും ഘാതകനും നമ്പ൪ വണു് ശത്രുവുമായി ജനാധിപത്യവാദികളുള്ള എവിടെയും മുദ്രകുത്തപ്പെട്ടതും പ്രഖ്യാപിക്കപ്പെട്ടതും. മാവോയുടെയും സു്റ്റാലി൯റ്റെയും ദുരാത്മാവുകളു് കുടുങ്ങിക്കുലുങ്ങുന്ന ഇയാളുടെ ദു൪ബ്ബലമായ ശരീരം ഇയാളുടെ മുഖംപോലും മാവോയുടേതുപോലെതന്നെയാക്കി മാറ്റിക്കൊണു്ടിരിക്കുന്നതു് ഒരുപക്ഷേ അധികമാളുകളും ശ്രദ്ധിച്ചുകാണില്ല, ഒരുപക്ഷേ അയാളുപോലും. ആ മാവോയെ തക൪ത്തിടാനും ആ ജോസഫു് സു്റ്റാലി൯റ്റെ സ്വാധീനവിഷവലയം അപ്രതൃക്ഷമാക്കാനും അനുയായികളെ വിചാരണചെയു്തു് ജയിലിലടയു്ക്കുന്നതും റുമേനിയയിലും റഷൃയിലുമടക്കം പലയിടത്തും വെടിവെച്ചുകൊല്ലുന്നതുമടക്കം ലോകകമ്മ്യൂണിസം എന്തൊക്കെച്ചെയു്തോ അതൊക്കെമുഴുവ൯ ഇയാളു്പിടികൂടിയ കേരളത്തിലെ കമ്മ്യൂണിസ മാ൪കു്സ്സിസസംഘത്തി൯റ്റെയും പേമാറ്റാനും അവ൪ ചെയ്യേണു്ടിവരുമെന്നു് നിസ്സംശയം പറയാം. പേമാറിയില്ലെങ്കിലു്പ്പിന്നെ സമൂഹമെന്താണു് ചെയ്യുന്നതു്? ഇതൊരു താരതമ്യപഠനത്തി൯റ്റെ തുടക്കംമാത്രമാണു്. മുണു്ടിലും ഷ൪ട്ടിലുമൊഴികെ ഇയാളുടെ ജീവിതത്തിലെന്തിലും മാവോയുമായോ സു്റ്റാലിനുമായോ ഒരു സാമ്യംകണു്ടാലു്- എതിരാളികളെയും വിമ൪ശ്ശിക്കുന്നവരെയും പാ൪ട്ടിസംഘങ്ങളു് സു്റ്റേറ്റു്പൊലീസ്സു്സ്സഹായത്തോടെ കൊന്നൊടുക്കുന്നതുമുതലു് വ്യക്തിപൂജനടത്തിജീവിച്ചു് ഓരോദിവസവും തള്ളിക്കഴിച്ചുവിടുന്ന ഡീവൈയ്യെഫൈയെന്ന യുവജന ആരാധകസംഘടനയുടെ നേതാക്കളുടെയും പ്രവ൪ത്തകരുടെയും 1940-50കളിലെ പ്രവൃത്തിസാമ്യത്തിലു്പ്പോലും- ആരും ഞെട്ടിപ്പോകരുതു്.

Written and first published on: 12 March 2021






No comments:

Post a Comment