Friday 12 March 2021

525. കുറ്റൃാടിയും പൊന്നാനിയുംപോലെ റെബലുകളിനടക്കുന്ന പാ൪ട്ടിസ്ഥലങ്ങളിലു് സ്ഥിരമായെന്താണു് സംഭവിക്കുന്നതു്? ഒടുവിലു് പാ൪ട്ടിയവിടെ ഒതുങ്ങുമോ ഉലയുമോ?

525

കുറ്റൃാടിയും പൊന്നാനിയുംപോലെ റെബലുകളിനടക്കുന്ന പാ൪ട്ടിസ്ഥലങ്ങളിലു് സ്ഥിരമായെന്താണു് സംഭവിക്കുന്നതു്? ഒടുവിലു് പാ൪ട്ടിയവിടെ ഒതുങ്ങുമോ ഉലയുമോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Art Tower. Graphics: Adobe SP.

1

’അരിവാളു്ച്ചുറ്റികനക്ഷത്രത്തിലു് വോട്ടുചെയ്യണമെന്നാഗ്രഹമുള്ള സഖാക്കളു് കുറ്റൃാടി ടൗണിലെത്തണ’മെന്നു് പാ൪ട്ടിപ്പ്രക്ഷോഭക൪ നാട്ടിലെങ്ങും പോസ്സു്റ്റ൪പതിച്ചാലു് 2021 മാ൪ച്ചു് 10നു് ഒരു പടുകൂറ്റ൯ പ്രകടനം കുറ്റൃാടി ടൗണിലുണു്ടാകുമെങ്കിലു് ഈപ്പാ൪ട്ടിയിലതി൯റ്റെ അ൪ത്ഥമെന്താണു്, അതി൯റ്റെ പ്രസക്തിയെന്താണു്? എത്രയോവ൪ഷം ഒരു പടുകൂറ്റ൯ അഴിമതിക്കാരനാണെന്നു് പാ൪ട്ടി പ്രചരിപ്പിക്കുകയും എതി൪ക്കുകയും പ്രകടനങ്ങളും സമരങ്ങളും നടത്തുകയും നിയമസഭയിലു് ബഡു്ജറ്റവതരിപ്പിക്കുന്നതിലു്നിന്നും തടയുകയും അതി൯റ്റെപേരിലു് നിയമസഭതന്നെ അടിച്ചുപൊളിക്കുകയും അതി൯റ്റെകേസ്സിപ്പോഴും നടക്കുകയുംചെയു്തശേഷം ആ കെ. എം. മാണി അഴിമതിക്കാരനല്ലെന്നും ഒരു പുണ്യവാളനാണെന്നും പറയാനും അയാളുടെ പാ൪ട്ടിക്കു് ആ കുറ്റൃാടിയിലു് പാ൪ട്ടിയുടെ സ്വന്തംസീറ്റു് കൈമാറിനലു്കാനും ഒരുങ്ങിയിറങ്ങുന്ന, അതിനുശേഷം കെ. എം. മാണിക്കു് സ്വപു്നംകാണാ൯പോലും പറ്റാത്തത്രവലിയ അഴിമതിക്കാരനായിമാറിയ, പിണറായി വിജയ൯റ്റെയും അയാളുടെചെലവിലു്ക്കഴിയുന്ന പേഴു്സ്സണലു് ജൂണു്ടയായ സംസ്ഥാനക്കമ്മിറ്റിയുടെയും നെറികെട്ട കാട്ടാളത്തം ആ ആയിരക്കണക്കിനു് പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുംകൂടി പിടിക്കുന്നതിനുപകരം അവ൪ പാ൪ട്ടിയിലു്നിന്നുതന്നെ പോകുന്നതോ നിഷു്ക്ക്രിയരാവുന്നതോ അല്ലേ കുറേക്കൂടിഭേദം? മാണിയുടെ മക൯റ്റെ രണു്ടിലച്ചിഹ്നം കുറ്റൃാടിയിലു് അംഗീകരിക്കില്ലെന്നാണവരുടെ നിശ്ചയം. പിണറായി വിജയനങ്ങനെയൊരു ബാധ്യതയുടെങ്കിലു് അയാളു്ക്കു് പിണറായി വിജയ൯റ്റെ വീട്ടിലൊരു സീറ്റോ സ്ഥിരംകിടക്കതന്നെയുമോ കൊടുക്കട്ടേ, അല്ലെങ്കിലു് പിണറായി വിജയ൯റ്റെ സ്വന്തം തെരഞ്ഞെടുപ്പുമണ്ഡലമായ ധ൪മ്മടം സീറ്റുതന്നെ കൊടുക്കട്ടേ! അതാണു് കുറ്റൃാടിയിലെ പാ൪ട്ടിവികാരം. കെ. എം. മാണിയുടെ മക൯റ്റെ പാ൪ട്ടിക്കു് കുറ്റൃാടി സീറ്റുതന്നെ കൊടുക്കണം, കുറ്റൃാടിയിലെ പാ൪ട്ടിസഖാക്കളെക്കൊണു്ടു് അറിവാളു്ച്ചുറ്റികനക്ഷത്രമടയാളത്തിനുപകരം രണു്ടിലച്ചിഹ്നത്തിലു്ത്തന്നെ വോട്ടുചെയ്യിക്കണം, എന്നതാണു് പിണറായി വിജയ൯റ്റെയും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെയും പാ൪ട്ടിവിരുദ്ധവികാരം. ഇതുരണു്ടുംതമ്മിലാണവിടെ സംഘ൪ഷം.

2

പാ൪ട്ടിയിലു് തിങ്ങിനിറഞ്ഞുകിടക്കുന്ന നട്ടെല്ലില്ലാത്തവ൯മാരുടെയും സ്വ൪ണ്ണം ഡോള൪ വസു്തുക്കളുടെ കള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും വന്നുകയറിയ പണംകണു്ടുവന്നുകയറിയ പുത്ത൯വരവുകാരുടെയും എണ്ണവും പാ൪ട്ടിയെപ്പിടിച്ചുവെച്ചിരിക്കുന്ന ബാഹ്യമുതലാളിമാരുടെ പണക്കരുത്തും നോക്കുമ്പോളു് അവിടെ പാ൪ട്ടിവിരുദ്ധവികാരമേ വിജയിക്കുകയുള്ളൂ. പ്രതിഷേധികളൊടുവിലു് ഒതുങ്ങും, പാ൪ട്ടിയൊന്നു് സ്ഥിരമായി ഉലയുകയുംചെയ്യും, പിന്നീടു് അഞു്ചുവ൪ഷംകൊണു്ടു് പുതിയ പ്രവ൪ത്തകരെക്കൊണു്ടുവന്നുനിറച്ചു് ആദ൪ശധീരതയും രാഷ്ട്രീയസത്യസന്ധതയുമൊഴിച്ചുള്ള പഴയശക്തി പുനഃസ്ഥാപിക്കുകയുംചെയ്യും- ശക്തമായ റെബലുകളിനടന്ന മറ്റുപലയിടത്തെയുംപോലെ. അപൂ൪വ്വം ചില സ്ഥലങ്ങളിലൊഴികെ ഒടുവിലു് പാ൪ട്ടിപ്പ്രക്ഷോഭക൪ ഒതുങ്ങും, പക്ഷേ ആത്മവിശ്വാസംമുതലു് പാ൪ട്ടിവിശ്വാസവും നേതൃത്വവിശ്വാസവുംവരെ ഉലഞ്ഞതു് ഉലഞ്ഞതുതന്നെയാണു്. ആ നേതാക്കളു്ക്കും പ്രവ൪ത്തക൪ക്കും പരസു്പരമുള്ള സംശയവും അവിശ്വാസവും സ്ഥിരമാണു്. അതു് എന്നും നിലനിലു്ക്കും, വ൪ഷങ്ങളോളം തുടരും. അഞു്ചോ ആറോ വ൪ഷംകൊണു്ടു് പുതിയ പ്രവ൪ത്തകരെ കണു്ടുപിടിച്ചുകൊണു്ടുവന്നാണു് അത്തരം പ്രശു്നമുണു്ടായ സ്ഥലങ്ങളിലൊക്കെ പാ൪ട്ടിപ്പ്രവ൪ത്തനംപിന്നെ മുന്നോട്ടുകൊണു്ടുപോയിട്ടുള്ളതു്. എത്രയോ സ്ഥലങ്ങളു് പാ൪ട്ടിയുടെ ചരിത്രത്തിലു് അതിനുദാഹരണങ്ങളായി ചൂണു്ടിക്കാണിക്കാനായു്ണു്ടു്!

3

മാണിയെയും മക്കളെയും ചുമക്കാ൯ കോടിക്കണക്കിനുരൂപയുടെ അഴിമതികളുടെ ബാധ്യതയുംപേറി ജയിലിലു്പ്പോകാ൯നടക്കുന്ന പിണറായി വിജയനുള്ളപോലത്തെ ബാധ്യത ആ പ്രവ൪ത്തക൪ക്കെവിടെയിരിക്കുന്നു? തൂവിയവെള്ളം തൂവിയതുതന്നെയാണു്, ഏതാനും തുള്ളികളു് നക്കിയോ തുടച്ചോ എടുത്തുപിഴിഞ്ഞു് തിരിച്ചു് തൊട്ടിയിലൊഴിച്ചാലും. അതുതന്നെയാണു് അക്ഷരാ൪ത്ഥത്തിലു് ഇവിടത്തെ പ്രശു്നവും- പാ൪ട്ടി സംസ്ഥാനനേതാക്കളുടെ തൊട്ടിത്തരം! അതു് കുറഞ്ഞപക്ഷം അവിടെയുള്ള പ്രവ൪ത്തകരെങ്കിലും തിരിച്ചറിഞ്ഞു. കുറേപ്പേ൪ കാലാന്തരത്തിലു് വീണു്ടും ഈ റെബലു്ച്ചിന്താഗതി ഉപേക്ഷിച്ചേക്കും, മറിച്ചുചിന്തിച്ചേക്കും, പാ൪ട്ടിക്കകത്തും പുറത്തുമുള്ള ക്യാപ്പിറ്റലിസ്സു്റ്റുകളെയും റിവിഷനിസ്സു്റ്റുകളെയും (അതായതു് ബൂ൪ഷ്വാസ്സികളുമായി കൂട്ടുകൂടാ൯വേണു്ടി തനിക്കുവേണു്ടിത്തന്നെ മാ൪കു്സ്സിസത്തിനകത്തു് സ്വന്തം പാ൪ട്ടിനിയമമുണു്ടാക്കുന്നവ൪) പാ൪ട്ടിബാഹ്യരായ സ്വതന്ത്രരെയുംചുമക്കുന്ന പിന്തിരിപ്പ൯ചിന്താഗതിയിലേക്കു് മടങ്ങിയേക്കും, പക്ഷേ കുറച്ചുപേ൪മാത്രം. ബാക്കിയുള്ളവ൪ അവനവ൯റ്റെ തൊഴിലിലേക്കുതിരിയും, കുറേക്കാലത്തിനുശേഷം ആദ്യമായി സ്വന്തം കുടുംബാംഗങ്ങളുടെ മുഖംകാണും, വേറേ തൊഴിലൊന്നുമില്ലാത്തതുകൊണു്ടാണു് പിണറായി വിജയനും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും ഇതുംകൊണു്ടുനടക്കുന്നതെന്നുപറയും, കേരളത്തിലു് പാ൪ട്ടികണു്ട ഏറ്റവുംവലിയ റിവിഷനിസ്സു്റ്റും പാ൪ട്ടിയൊറ്റുകൊടുപ്പുകാരനുമാണു് പിണറായി വിജയനെന്നു് കുറേക്കാലം പറഞ്ഞുകൊണു്ടിരിക്കും, പരമ്പരാഗതമായി പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ടിക്കുമെതിരേ വോട്ടുചെയ്യുന്ന കുടുംബങ്ങളിലു് കുറേയെണ്ണംകൂടി ചേരും. അതുതന്നെയാണു് പാ൪ട്ടിക്കുള്ളിലു് റെബലുകളിനടന്ന സകലയിടത്തും സംഭവിച്ചതും സംഭവിച്ചുകൊണു്ടിരിക്കുന്നതും.

4

'നേതാക്കളെ പാ൪ട്ടി തിരുത്തും, പാ൪ട്ടിയെ ജനം തിരുത്തും', അതോടൊപ്പം, ചെങ്കൊടിയുടെ മാനംകാക്കാ൯ പ്രവ൪ത്തകരും പാ൪ട്ടിയും നേതാക്കളു്ക്കെതിരേ തെരുവിലു്': ഇതുരണു്ടുമാണ് കോഴിക്കോടു് കുറ്റൃാടിയിലെ പാ൪ട്ടിപ്പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങളു്, മാ൪ച്ചുമാസത്തിലു് ഏതായാലും. അപ്പോളു് പാ൪ട്ടിനേതാക്കളെങ്ങനെയാണു് ഇവരുടെ ശത്രുപ്രക്ഷത്തായതു്? എങ്ങനെ നേതൃത്വം സുഹൃദു്പക്ഷത്തുനിന്നുമാറി പാ൪ട്ടിപ്പ്രവ൪ത്തകരുടെ ശത്രുപക്ഷത്തുവന്നു? ഇവരുടെ ഹിതമറിഞ്ഞു് പ്രവ൪ത്തിക്കുന്നതിനുപകരം ഇവരുടെ ഹിതത്തിനുമേലൊരുഹിതം അവരുടെമേലു് അടിച്ചേലു്പിക്കപ്പെടാനിടയാക്കിയ പാ൪ട്ടിനേതാക്ക൯മാരുടെമേലു് ആരു് എന്തു് നടപടി എവിടെയെടുത്തു? പിണറായി വിജയനും പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിക്കും പാ൪ട്ടി സംസ്ഥാനസെക്രട്ടേറിയറ്റിനും പണമെറിഞ്ഞു് സീറ്റുപിടിക്കുന്നവരെ അംഗീകരിക്കില്ലെന്നു് കുറ്റൃാടിയിലും പൊന്നാനിയിലുംമാത്രമല്ല സംസ്ഥാനത്തി൯റ്റെ മറ്റുപലഭാഗങ്ങളിലും പാ൪ട്ടിപ്പ്രവ൪ത്തക൪ തീരുമാനിക്കാനിടയാക്കുന്ന സംഭവങ്ങളുണ്ടാകുമ്പോളു്, അതുവെറും സാധാരണ തെരഞ്ഞെടുപ്പുസംഭവങ്ങളായി ചിത്രീകരിക്കുന്ന പാ൪ട്ടിനേതാക്ക൯മാരും പുതുതായി സീറ്റുകിട്ടിയ ആ സ്ഥാനാ൪ത്ഥികളുംതന്നെയല്ലേ ആപ്പണമേറുകളിലു് ഉളു്പ്പെട്ടിട്ടുള്ളതു്? പാ൪ട്ടിനിയമങ്ങളു്പ്രകാരം അവരെയെങ്ങനെയാണു് പ്രവ൪ത്തക൪ അംഗീകരിക്കുന്നതു്? യാതൊരു പ്രതിഷേധവുമുയ൪ത്താതെ അത്തരക്കാരെ പ്രവ൪ത്തക൪ അംഗീകരിച്ച മറ്റുസ്ഥലങ്ങളുടെ കാര്യമോ? അവരെയങ്ങനെ നടപടിയെടുത്തു് പുറത്താക്കാതെവിടുന്നതു് പാ൪ട്ടിനിയമങ്ങളനുസരിച്ചു് ശരിയാണോ? അങ്ങനെയെങ്കിലു് പണംനലു്കിയാലേ സീറ്റുതരൂവെന്നൊരു കീഴു്വഴക്കം പിണറായിവിജയനുണു്ടാക്കിയെടുക്കുകയല്ലേ?

5

ഈ പുതിയ സ്ഥാനാ൪ത്ഥികളു്ക്കുവേണു്ടി ആ പണം മുടക്കിയവരാരൊക്കെയാണു്? അതു് റീട്ടെയിലായി സീറ്റുവിലു്ക്കുന്നതാണോ അതോ കേന്ദ്രത്തിലു് ബീജേപ്പീയെ റിലയ൯സ്സും അദാനിഗ്രൂപ്പും അടങ്കലായി വിലയു്ക്കെടുത്തു് പത്തുമുന്നൂറു് എംപീമാരെ സ്വന്തം പണംമുടക്കി സ്വന്തം നിയമങ്ങളു് പാസ്സാക്കാനായി സൃഷ്ടിച്ചപോലെ കേരളത്തിലു് ഹോളു്സ്സെയിലായി വമ്പ൯ മുതലാളിമാ൪, ഒരുപക്ഷേ വിഴിഞ്ഞത്തും തിരുവനന്തപുരത്തും മറ്റുംപോലെ പലയിടത്തും വന്നുകിടക്കുന്ന ആപ്പറഞ്ഞ അതേ മുതലാളിമാ൪തന്നെ, പണംമുടക്കി സ്വന്തം എമ്മെല്ലേമാരെ സൃഷ്ടിക്കുകയാണോ? റെബലുകളുടെ പ്രശു്നം ഒത്തുതീ൪പ്പിലൂടെയും ച൪ച്ചയിലൂടെയും അതിലു്ക്കുറേപ്പേ൪ക്കു് കൂടുതലു് പണമെറിയുന്നതിലൂടെയും അവസാനിപ്പിച്ചാലു്പ്പോലും 2016ലെപ്പോലെ 2021ലും പാ൪ട്ടിയെ ക്യാപ്പിറ്റലിസ്സു്റ്റുകളു് സംസ്ഥാനക്കമ്മിറ്റിയിലൂടെ വീണു്ടുമിങ്ങനെ ഹോളു്സ്സെയിലായി വിലയു്ക്കെടുക്കുകയല്ലേയെന്ന ചോദൃം അവശേഷിക്കുകയല്ലേ? അത്തരമൊരു സാഹചര്യം വരുമ്പോളു് ആ ക്യാപ്പിറ്റലിസ്സു്റ്റു് ടേയു്ക്കോവറുകളു് നടക്കുന്ന അതാതുസ്ഥലത്തെ പാ൪ട്ടിപ്പ്രവ൪ത്തക൪ പ്രതിഷേധിക്കണോ ഒതുങ്ങണോ? ഇതിനു് വ്യക്തമായൊരു മറുപടിപറയാ൯ കഴിവും ക്യാപ്പിറ്റലിസ്സു്റ്റുകളുടെ അനുവാദവുമില്ലാത്ത മുഖ്യമന്ത്രിയെയും പാ൪ട്ടിസെക്രട്ടറിയെയും സംസ്ഥാനക്കമ്മിറ്റിയെയും ഈപ്പാ൪ട്ടിപ്പ്രവ൪ത്തക൪ അവരുടെ മുദ്രാവാക്യങ്ങളിലു്പ്പറയുന്നപോലെ പാ൪ട്ടിയുടെ രക്ഷയു്ക്കുവേണു്ടി നിഷേധിക്കുകയും ധിക്കരിക്കുകയും തിരുത്തുകയും അതിനു് ജനങ്ങളുടെയും പിന്തുണയും സഹായവും അഭ്യ൪ത്ഥിക്കുകയുമല്ലാതെ മറ്റെന്താണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനിയമങ്ങളും രീതിയുംപ്രകാരം ചെയ്യേണു്ടതു്? ഈ ക്യാപ്പിറ്റലിസ്സു്റ്റു് ടേക്കോവറിനെ പ്രവ൪ത്തക൪ കൈയ്യുംകെട്ടിനിന്നു് അങ്ങു് അനുവദിച്ചുതരണമെന്നാണോ? ഈ പാ൪ട്ടിപ്പ്രക്ഷോഭങ്ങളൊക്കെ അങ്ങനെ പ്രതൃക്ഷത്തിലു് ഒത്തുതീ൪പ്പായാലു്ത്തന്നെയും ആ ഉലച്ചിലു് ഒര൪ത്ഥത്തിലു് 2019ലെ പാ൪ലമെ൯റ്റിലക്ഷ൯ സമയത്തെന്നപോലെ സ്ഥിരമാകാ൯തന്നെയല്ലേ സാധ്യത? അതല്ലേ നല്ലതും? അന്നത്തെപ്പോലെ പാ൪ട്ടിപ്പ്രവ൪ത്തക൪ ചിരിച്ചുകാണിച്ചിട്ടു് പുറത്താക്കപ്പെടാനായി ഒരു തെളിവുപോലും ബാക്കിവെയു്ക്കാതെ വോട്ടു് മറ്റാ൪ക്കെങ്കിലും കൊടുക്കുകയല്ലാതെ ഇവ൯മാരടുത്തു് മറ്റെന്താണവ൪ ചെയ്യേണു്ടതു്? ചിരിച്ചുകാണിച്ചിട്ടു് പ്രവ൪ത്തകരെയും കേരളത്തെയും കടലിനെയുംവരെ ക്യാപ്പിറ്റലിസ്സു്റ്റുകളു്ക്കുവിറ്റ ഇവ൯മാരെ അതല്ലാതെ മറ്റെന്തെങ്കിലുമാണു് ചെയ്യേണു്ടതെങ്കിലു് നി൪ദ്ദേശിക്കൂ!

6

തെരഞ്ഞെടുപ്പട്ടിമറിനടത്താനറിയാമെങ്കിലു് ഈ പ്രതിഷേധക്കാരെ പാ൪ട്ടിയെന്തിനു് ഭയപ്പെടണം?

ഈ പ്രതിഷേധങ്ങളെല്ലാംകണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വം നയംമാറ്റുമെന്നും സ്ഥാനാ൪ത്ഥിയെമാറ്റുമെന്നും കരുതുന്നവരുണു്ടു്. അങ്ങനെ ഒരിക്കലുമുണു്ടാകില്ല. പ്രതിഷേധം തുടരുകയുംചെയ്യും അവരുടെ സ്ഥാനാ൪ത്ഥികളു് വിജയിക്കുകയുംചെയ്യും. അതിനുള്ള ടെക്കു്നോളജി കേന്ദ്രബീജേപ്പീയുടെ സഹായത്താലു് അവ൪ക്കുണു്ടു്. പ്രതിഷേധികളു്കാരണം പാ൪ട്ടിസംഘടന തക൪ന്നുപോയാലു്ത്തന്നെയും തെരഞ്ഞെടുപ്പുവിജയവും അടുത്തൊരു ഗവണു്മെ൯റ്റും അവരുടെ കൈയ്യിലിരിക്കും. തെരഞ്ഞെടുപ്പുവിജയവും അടുത്തൊരു ഗവണു്മെ൯റ്റും കൈയ്യിലിരുന്നാലാവട്ടെ പാ൪ട്ടിസംഘടനയുടെ ഒരുഭാഗമെങ്കിലും തകരാതെനി൪ത്താ൯ കഴിയുകയുംചെയ്യും, ഇനിയഥവാ അതുമൊത്തം തക൪ന്നാലു്ത്തന്നെയും അഞു്ചുവ൪ഷം ഭരണത്തിലു്ത്തുടരുന്നതിനു് അതു് തടസ്സവുമല്ല. അതിനിടയിലു് നൂറുകണക്കിനു് അഴിമതിക്കേസ്സുകളെയും കള്ളക്കടത്തുകേസ്സുകളെയും നേരിട്ടു് അതുകഴിഞ്ഞു് പാ൪ട്ടി പൂ൪ണ്ണമായും അപ്രത്യക്ഷമായാലു്തന്നെയെന്താണു്?

പ്രതിഷേധിക്കുന്ന ഈ സഖാക്കളു് 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ എതി൪ത്തു് പാ൪ട്ടിക്കെതിരേ വോട്ടുചെയ്യുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമറിയാം. കേരളത്തിലെ നിരവധി നിയമസഭാമണ്ഡലങ്ങളിലു് ഇങ്ങനെ പാ൪ട്ടിസഖാക്കളുടെ വോട്ടുതന്നെ പാ൪ട്ടിക്കു് നഷ്ടപ്പെടുമെന്നവ൪ക്കു് നന്നായറിയാം. പക്ഷേ അതുകൊണു്ടു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് അവ൪ തോറ്റുപോകുമെന്നു് കരുതുന്നവ൪ക്കു് തെറ്റി. ഈ പ്രതിഷേധങ്ങളും എതി൪പ്പും പ്രകടനങ്ങളുമെല്ലാം അവരുടെ സംഘടനയേയുലയു്ക്കുന്നുള്ളൂ, വിജയസാധ്യതയെയുലയു്ക്കുന്നില്ല. ഈ പ്രതിഷേധക്കാ൪ കൂടിപ്പോയാലു് ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കു് വോട്ടുചെയ്യാതെ എതി൪പക്ഷത്തിനു് വോട്ടുചെയ്യുമായിരിക്കും. പരമാവധി അതല്ലേ അവ൪ക്കു് ചെയ്യാ൯കഴിയൂ? പക്ഷെ അവ൪ എന്തായാലും വോട്ടുചെയ്യുമല്ലോ. അവ൪ എന്തിലു് വോട്ടുചെയു്താലും വോട്ടിംഗു് യന്ത്രങ്ങളിലു് അതിനെ മറിച്ചു് സ്വന്തം ചിഹ്നത്തിലാക്കാനറിയാമെങ്കിലു് ഈ പ്രതിഷേധക്കാരെയെന്തിനു് ഭയപ്പെടുന്നു? അതിനുള്ള ബ്ലാങ്കറ്റു് ലൈസ്സ൯സ്സാണു് കേന്ദ്ര ബീജേപ്പീയിലു്നിന്നും പാ൪ട്ടിയും ഇടതുമുന്നണിയും വാങ്ങി കൈയ്യിലു്വെച്ചിരിക്കുന്നതും ഡസ്സ൯കണക്കിനു് കേന്ദ്രക്കേസ്സുകളിലു് അറസ്സു്റ്റിലു്നിന്നും തടവിലു്നിന്നും രക്ഷപ്പെട്ടു് ഈ തെരഞ്ഞെടുപ്പിലു് മത്സരിക്കുന്നതുംപോലും. അതുകൊണു്ടാണു് ഏതൊക്കെ മണ്ഡലങ്ങളിലു് എത്രതന്നെ പ്രതിഷേധമുയ൪ന്നാലും പാ൪ട്ടിയും മുന്നണിയും അതൊന്നും വകവെയു്ക്കാത്തതും അതനുസരിച്ചു് സ്ഥാനാ൪ത്ഥികളെ മാറ്റാത്തതും. ആരു് ഏതുചിഹ്നത്തിലു് വോട്ടുചെയു്താലും അതുമറിച്ചു് സ്വന്തം ചിഹ്നത്തിലാക്കാനുള്ള സിസ്സു്റ്റമാണു് കൈയ്യിലിരിക്കുന്നതെങ്കിലു്പ്പിന്നെ കുറേ പ്രതിഷേധക്കാരെയെന്തിനുപേടിക്കണം?


NOTE:

ഒടുവിലു് കുറ്റൃാടിയിലു് കേരളാ കോണു്ഗ്രസ്സു് മാണിവിഭാഗം ആ സീറ്റൊഴിയുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുതന്നെ മടക്കിനലു്കുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വം പ്രാദേശ്ശികസഖാക്കളാവശൃപ്പെട്ട സ്ഥാനാ൪ത്ഥിക്കാ സീറ്റുനലു്കാതെ മറ്റൊരാളു്ക്കുനലു്കാ൯ പ്രതികാരബുദ്ധിയോടെ എല്ലാകുതന്ത്രവും കാണിക്കുകയും അവസാനം അവിടെ ഒഞു്ചിയത്തെന്നപോലെ പാ൪ട്ടിറിബലു്പ്പ്രസ്‌ഥാനം വള൪ന്നുവരുമെന്നുപേടിച്ചു് പ്രാദേശ്ശികരാവശൃപ്പെട്ട അതേ പാ൪ട്ടിക്കാരനുതന്നെ കുറ്റൃാടി സീറ്റു് നലു്കുകയും ചെയു്തു. അങ്ങനെ വളരെക്കാലത്തിനുശേഷം അവിടെ അരിവാളു്ച്ചുറ്റികനക്ഷത്രം ചിഹ്നം തിരിച്ചുവന്നു. ഇത്രയും സാഹസങ്ങളു് നേതൃത്വത്തെ വരുത്തിയിലു്ക്കൊണു്ടുവരാ൯ നടന്നെങ്കിലും ജയിക്കുമോയെന്നതു് വേറേകാരൃം.


Written in reply to comments on this article when first published:

 
ഇവിടെ ഏതെങ്കിലും അബ്ദുള്ളയുടെ ജയമല്ല ച൪ച്ചചെയ്യുന്നതു്, കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലെ അപചയമാണു്. അതിലെന്തെങ്കിലും കൂട്ടിച്ചേ൪ക്കാനോ ഖണ്ഡിക്കാനോ ഉണു്ടെങ്കിലതിനെ സ്വാഗതംചെയ്യുന്നു. ഈപ്പറഞ്ഞ അബ്ദുള്ളക്കുട്ടിയെത്തന്നെ ഉദാഹരണമായെടുത്താലു് ആ അവസരവാദിയെ അയാളുടെകൈയ്യിലു് പണമുണു്ടായിരുന്നതുകൊണു്ടും അതിലു് വലിയൊരുഭാഗം ഈ ലേഖനത്തിലു്പ്പറഞ്ഞ അതേ രീതിയിലു് ഇതേ നേതൃത്വത്തിനു് കൊടുക്കാ൯ തയാറായതുകൊണു്ടും പൊക്കിയെടുത്തുകൊണു്ടുവന്നു് ഒരു മണ്ഡലത്തിലെ, അതും കണ്ണൂ൪ മണ്ഡലത്തിലെ, പാ൪ട്ടിപ്പ്രവ൪ത്തകരുടെമേലു്, ഈ ലേഖനത്തിലു്പ്പറയുന്ന അതേരീതിയിലു് അടിച്ചേലു്പ്പിച്ചു് ഒരു മാ൪കു്സ്സിസ്സു്റ്റിടതുപക്ഷ സ്ഥാനാ൪ത്ഥിയാക്കി അധികാരം നുണയിച്ചുവിട്ടതും ഇപ്പോളയാളെ ബീജേപ്പീയിലേക്കോടിച്ചുവിട്ടതും പാ൪ട്ടിനേതാവായിരുന്ന പിണറായി വിജയനും ഇതേ സംസ്ഥാനക്കമ്മിറ്റിയുമായിരുന്നോ അതോ ഈ കുതറുന്ന പ്രവ൪ത്തകരായിരുന്നോയെന്നു് താങ്കളിവിടെ വിശദീകരിക്കുമെന്നുകരുതുന്നു. ഇതുപോലെ ഓരോരുത്തനെയും പിടിച്ചുകൊണു്ടുവരാനും ലെനി൯ പറഞ്ഞതുപോലെ ഇതുപോലെയുള്ള നേതാക്ക൯മാരെപ്പോലെ അന്യരെപ്പൊളന്നുജീവിക്കാതെ ഒരോരോജോലിചെയു്തുജീവിക്കുന്ന പാ൪ട്ടിപ്പ്രവ൪ത്തകരുടെ വിലപ്പെട്ട സമയം മെനക്കെടുത്തിച്ചശേഷം പിന്നെച്ചവിട്ടിപുറത്താക്കാനും പാ൪ട്ടിയെന്താ പിണറായി വിജയ൯റ്റെ പരീക്ഷണശാലയാണോ? ഇയാളൊരു കമ്മ്യൂണിസ്സു്റ്റു് അബെറേഷനാണെന്നു് അന്യത്ര വിശദീകരിച്ചിട്ടുള്ളതുകൊണു്ടു് അതിവിടെപ്പറയുന്നില്ല.

Written and first published on: 11 March 2021

 

 

No comments:

Post a Comment