Monday 1 March 2021

508. കമ്മ്യൂണിസംവന്നു, കൊക്കെയി൯ കമ്മ്യൂണിസം! മലയാളം കവിത. 01-05. പി. എസ്സു്. രമേശു് ചന്ദ്ര൯

508

കമ്മ്യൂണിസംവന്നു, കൊക്കെയി൯ കമ്മ്യൂണിസം! മലയാളം കവിത. 01-05. പി. എസ്സു്. രമേശു് ചന്ദ്ര൯ 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Borkia-Kira. Graphics: Adobe SP.

കമ്മ്യൂണിസംവന്നു, കൊക്കെയി൯ കമ്മ്യൂണിസം!

പി. എസ്സു്. രമേശു് ചന്ദ്ര൯

1

കമ്മ്യൂണിസംവന്നു കമ്മ്യൂണിസംവന്നു
കൊക്കെയി൯ കമ്മ്യൂണിസം,
എത്രയോകാലമായക്ഷമം കേരളം
കാത്തിരുന്നിതുവന്നിടാ൯!

സകലരുമൊരുപോലെ തുല്യരായു്വാഴുന്ന
സോഷ്യലിസ്സസ്സമത്വം-
സകല൪ക്കുമൊരുപോലെ തലപൊങ്ങാതാവുന്ന
സോഷ്യലിസ്സു്റ്റു് സാഹോദര്യം.

ഇതുകൊണു്ടുവന്നിടാ൯ പ്രിയസഖാവെത്രയോ
കുതികാലുവെട്ടിവീഴു്ത്തി,
എത്രയോ പിന്തിരിപ്പ൯മാരെസ്സ്വന്തം
നിരകളിലു്ക്കുത്തിവീഴു്ത്തി!

പ്രത്യയശ്ശാസു്ത്രംകുരച്ചുകൊണു്ടെത്രയോ
വഞു്ചക൪ വഴിമുടക്കി,
സത്യവും നീതിയും മാന്യതയുമെടു-
ത്തെത്രപേ൪ കല്ലെറിഞ്ഞു!

പ്രതിബന്ധമെല്ലാം തക൪ത്തെറിഞ്ഞന്നയാളു്,
അതിക്രൂരനടപടികളാലു്
നി൪ദ്ദയം പാ൪ട്ടിശത്രുക്കളെയമ്പതു-
മറുപതും വെട്ടുവെട്ടി

വഴിയിലു്നിന്നകലേക്കുമാറ്റിയിട്ടവശേഷ
മൃതമസു്തിഷു്ക്കക്കൂട്ടുമായു്
വഴിനീളെരക്തസാക്ഷിക്കളെസ്സൃഷ്ടിച്ചു
പുല൪കാലമാകുവോളം.

പലരുടെ ചോരവാ൪ന്നൊഴുകും കബന്ധങ്ങളു്
ചിതറിക്കിടന്നിടത്തും,
മണ്ണിലും പൊടിയിലും ചെളിയിലുമങ്ങനെ
നീങ്ങിയാക്കൊടിചുവന്നൂ.

പലരുടേയന്തിമജ്ജീവ൯വെടിയുന്ന-
യാക്രന്ദനങ്ങളു്കേളു്ക്കാം,
ദിക്കുനടുങ്ങീയുയരുന്നൊരാമുദ്രാ-
വാക്യംവിളിയിലെങ്ങും.

ഇനിയേതുകവിതയായാരെഴുതീടുമാ
ജീവിതരോദനങ്ങളു്?
അവയെഴുതാനായിപ്പ്രസ്ഥാനം ജനിപ്പിച്ച
കപട൯മാ൪ മന്ത്രിമാരായു്!

Written and first published on: 27 February 2021

2

ഒരുരക്തസാക്ഷിക്കുദാഹിച്ചുമോഹിച്ചു
വിണു്ടൂപൊടിഞ്ഞമണ്ണിലു്,
ഒരുകൊടുംമഴപെയു്തിറങ്ങുന്നപോലെ-
ത്തെരഞ്ഞെടുപ്പൊന്നുവന്നു.

വയലി൯തലയു്ക്കലും ചിറമുക്കിലും പണി-
ത്തീരാത്ത ഫ്ലാറ്റുനിലു്ക്കും
വഴിമുക്കിലും രാത്രിക്കമ്മിറ്റികൂടിയി-
ട്ടവ൪പലവഴിപിരിഞ്ഞു-

എന്നാണുപിറ്റേന്നുകഥയിറങ്ങിയ,തതിലു്
മൂന്നുപേ൪ വഴിപിരിഞ്ഞു,
വിപ്ലവസ്സ്വപു്നങ്ങളു് കാണുവാനവരിനി-
ക്കണു്തുറന്നീടുകില്ല,

പ്രതിപക്ഷം ക്രൂരമായവരുടെ ജീവിതം
കുത്തിക്കെടുത്തിയെന്നു്!
തെക്കും വടക്കും നടുക്കുമായൊരുമൂന്നു
ചിതയുയ൪ന്നന്നതി൯മേലു്,

ഒരുമിച്ചുകൈപിടിച്ചവ൪വലിച്ചേറ്റിയാ
ചെന്താരകപ്പതാക,
സംസ്ഥാനസെക്രട്ടേറിയറ്റുനിലു്ക്കും
തലസ്ഥാനനഗരമദ്ധ്യേ.

വിപ്ലവത്തീജ്ജ്വാലകത്തുന്ന പുസു്തകം
കക്ഷത്തുവെച്ചു, ദൂരെ
പാ൪ട്ടിത൯ ശക്തികേന്ദ്രങ്ങളിലു്നിന്നവ൪
സത്യപ്പതിജ്ഞകാണാ൯,

വന്നുചേ൪ന്നന്നു തിരുവനന്തപുരം
നഗരത്തിലഞു്ചുവ൪ഷം
മുമ്പൊരു രാവിലേ,യന്നുതന്നെ മുഖ്യ-
മന്ത്രിയാമസ്സഖാവു്

മുന്നറിയിപ്പുകളു് നലു്കീ,യൊരുത്തനേം
അഞു്ചുവ൪ഷത്തേയു്ക്കിനീം
കണു്ടുപോയേക്കരുതിക്കെട്ടിടത്തി,ലീ
ഡയറിയും മുടിയുമായി.

ഞാനൊരുമാതൃകാഭരണമാണിവിടുന്നു്
വീശുവാ൯പോകുന്നി,താ
കേളു്ക്കുക കേരളംതിങ്ങിടും വിപ്ലവ-
സ്സന്താനസംഘങ്ങളേ!

ഇനിവരുംനാളുകളു് നിങ്ങളു്ക്കുകേട്ടിടാം
നി൪ത്താത്ത ശംഖനാദം,
കേരളമുണരുന്ന ശബ്ദംകടന്നുചെ-
ന്നുണരും വിദേശങ്ങളും.

Written and first published on: 27 February 2021

3

കോണു്ഗ്രസ്സുഭരണമാണീനാട്ടിലു്, മുഖ്യ-
മന്ത്രീയുമ്മ൯ ചാണു്ടിയെന്നും
ഒന്നുസങ്കലു്പ്പനംചെയ്യുക, നാട്ടിലു്-
ക്കൊറോണതന്നാട്ടമെന്നും,

ശാസു്ത്രസാഹിത്യപ്പരിഷകളും പുരോ-
ഗമനകലസാഹിത്യവും
സംഘങ്ങളായിവന്നെത്രമേലു്പ്പ്രകടനാ-
ഷോഷങ്ങളു്ചെയ്യുമെന്നും.

ഇന്നവരെല്ലാം നിശ്ശബ്ദരാണീനാട്ടി-
ലവരുടെ ഭരണമല്ലോ,
ഇല്ലനി൪ദ്ദേശങ്ങളില്ലപെറ്റിഷനുക-
ലില്ലമെമ്മോറാണു്ടവും.

‘ഇഷ്ടമില്ലാത്തവ൪ ഭക്ഷണംവെട്ടി-
ക്കഴിക്കുന്ന കണു്ടാലവ൪
കൈയ്യിലാസ്സു്പ്പൂണുപിടിക്കുന്നപോലും
പിടിക്കില്ല,യിഷ്ടമുള്ളാളു്

തലയിലു്ക്കയറിയിരുന്നുകഴിച്ചാലു-
മിഷ്ടമാ’ണെന്നപോലെ,
ഇടതുപക്ഷജ്ജനമുന്നണിയെന്തുചെയു്-
താലുമവ൪കൂടെനിലു്ക്കും.

പ്രത്യയശ്ശാസു്ത്രങ്ങളു്ക്കെല്ലാം കൊടുത്തൊരു
ദീ൪ഘകാലാവധിയും
ശമ്പളത്തോടെസ്സുഖനിദ്രയുമഞു്ചു-
വ൪ഷത്തെ വിശ്രമവും.

സാഹിത്യയക്കാഡമി,ശ്ശാസു്ത്രയക്കാ-
ഡമി,ച്ചലച്ചിത്രമെല്ലാ,
അക്കാഡമി ബോ൪ഡു കോ൪പ്പറേഷന്നിലും
മെമ്പ൪ സെക്രട്ടറിമാ൪,

പ്രസിഡ൯റ്റുമാ൪, ചില൪ മന്ത്രിയാപ്പീസ്സിലും
ഉന്നതശ്ശമ്പളവുമായു്
സ൪ക്കാരിനേവെട്ടിവെട്ടീവിഴുങ്ങി-
ക്കഴിയുന്നു സംതൃപു്തരായു്,

ശബ്ദമില്ലിന്നവ൪ക്കില്ലാ പ്രതിഷേധ-
മൊന്നിലുമൊന്നൊഴികേ,
ശമ്പളംകൂട്ടിവേണമ്മതു പെട്രോ-
ളടിക്കുവാ൯പോലുമില്ല.

Written and first published on: 27 February 2021

4

ഓടുന്നപട്ടിക്കൊരുമുഴംമുമ്പേ-
യെറിഞ്ഞന്നു പ്രിയസഖാവു്,
സീബിയ്യൈവന്നുസംസ്ഥാനത്തുറെയിടു-
നടത്തുന്നതുതടഞ്ഞു.

ഒന്നൊഴിയാതെയാ റെയിഡുകളു്ചെന്നുനിലു്-
ക്കുന്നതു സ്വന്തവീട്ടിലു്!
പിന്നെയെന്തിന്നാക്കടിക്കുന്ന പട്ടിയെ-
പ്പൂട്ടാതെവിട്ടിടേണം?

വല്ലവ൯റ്റേംവീട്ടിലവ൪ചെന്നുപണു്ടത്തെ-
യസ്ഥികൂടങ്ങളു്പൊക്കി
കൊണു്ടുവന്നിട്ടുതന്നാലതുവ൪ഷങ്ങളു്
തട്ടിക്കളിക്കുംസുഖം,

സ്വന്തമായു്പ്പാ൪ക്കുന്ന വീട്ടി൯റ്റെയുള്ളിലെ-
യലു്മിറായു്ക്കുള്ളിലു്നിന്നും
കണു്ടെടുത്തൂനാട്ടുകാ൪ക്കുതട്ടിക്കളി-
ക്കാ൯കൊടുത്താലു്ക്കിട്ടുമോ?

അതുകൊണു്ടുനമ്മളന്നൊരുകാര്യംചെയു്,തിനി
നമ്മുടെകേരളത്തിലു്
സീബിയ്യൈയെന്നല്ലയാ൪ക്കുവരാനുമീ
നമ്മുടെയോ൪ഡ൪വേണം.

നമ്മുടെവീട്ടി൯റ്റെയുള്ളിലേക്കെത്രയോ
ആളുകളു്പോയിരിക്കാം!
അവിടന്നുപുറമേക്കുമത്രയുമാളുകളു്
പോയിട്ടില്ലായിരിക്കാം!!

അതിനിവ൪ക്കെന്താണു്? രഹസ്യങ്ങളില്ലാത്ത
നേതാക്കളെവിടെയുണു്ടു്-
ഒരുനാളുമില്ലാത്തപോലെ'യേജ൯സ്സികളു്'
നമ്മുടെവീട്ടിലെത്താ൯?

കുറ്റകൃത്യങ്ങളിലു് മുങ്ങിയുംപൊങ്ങിയും
ക്രിമിനലു്പ്പുഴകളു്നീന്തി,
ഒന്നുമില്ലാത്തിടത്തിന്നുവന്നിന്നുനിലു്-
ക്കുന്നയീരംഗമോ൪ത്താലു്,

അരിവാളുചുറ്റികനക്ഷത്രമെല്ലാമ-
ഭൂതകാലത്തുനിന്നും
പല്ലിളിച്ചുംകൊണു്ടു പേക്കിനാവെന്നപോലു്
വന്നുനിലു്ക്കുന്നുചുറ്റും.

അന്ത്യമാമസ്സു്തമനസ്സമയത്തുനീ
കൊണു്ടുപോകില്ലയൊന്നും,
രണു്ടുകൈയ്യുംശൂന്യമായി കാലു്കെട്ടിയു-
മല്ലാതെ നീപോകുമോ?

തെങ്ങി൯റ്റെമണു്ടയിലു്നിന്നുമാക്കേരളം
പണു്ടൂപറഞ്ഞപോലെ,
രണു്ടുകൈവിട്ടാലുമന്ത്യമാകു,മ്മതി-
ന്നിത്രമേലു്യാത്രവേണു്ട!

കൊന്നുംകൊടുത്തും കരയിച്ചുംകണ്ണുനീ൪
വീഴു്ത്തിയുമെവിടേക്കുനീ
നി൯റ്റെയീപ്പാതകഗു്ഘോഷയാത്ര നീങ്ങി-
പ്പോകുന്നു പ്രിയസഖാവേ?

(തുടരും...)

Written and first published on: 27 February 2021

5

.....

Will continue.....



 



 

No comments:

Post a Comment