Wednesday, 31 March 2021

558. കള്ളവോട്ടുനി൪മ്മിച്ചതിനു് ആയിരക്കണക്കിനുദ്യോഗസ്ഥരെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കണു്ടെന്നായോ തീരുമാനം? അങ്ങനെയുമൊരു നീതിനിയമനി൪വ്വഹണമുണു്ടോ?

558

കള്ളവോട്ടുനി൪മ്മിച്ചതിനു് ആയിരക്കണക്കിനുദ്യോഗസ്ഥരെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കണു്ടെന്നായോ തീരുമാനം? അങ്ങനെയുമൊരു നീതിനിയമനി൪വ്വഹണമുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 4711018. Graphics: Adobe SP.


1

ഭാവിയിലെ നിയമനി൪മ്മാണങ്ങളു് നടത്തുന്നതിനും ഗവണു്മെ൯റ്റുഭരണം നി൪വ്വഹിക്കുന്നതിനുമുള്ള ജനപ്പ്രതിനിധികളെ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പായതുകൊണു്ടുതന്നെ അതു് കുറ്റമറ്റരീതിയിലു് നടത്തിക്കിട്ടേണു്ടതാണു് ജനങ്ങളുടെയാവശ്യം. ഭാഗികമായി കുറ്റമറ്റതെന്നുള്ളൊരു ആശയമേ ജനാധിപത്യത്തിലു് അവിടെയില്ല. കുറ്റമറ്റരീതിയിലു് തെരഞ്ഞെടുപ്പുനടത്തണോയെന്നു് തീരുമാനിക്കേണു്ടതും ജനങ്ങളാണു്, കോടതികളു്പോലുമല്ല, കാരണം കോടതികളു് ഭാഗികവും കൃത്രിമംനടത്തി കള്ളവോട്ടുകളു് നി൪മ്മിച്ച കുറ്റവാളികളെ രക്ഷിക്കുന്നതുമായ കണു്ഡീഷനുകളു് വെച്ചേക്കാം. ആയിരക്കണക്കിനാളുകളെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കേണു്ടെന്നുള്ളൊരു തീരുമാനം 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ വോട്ട൪പട്ടികയിലെ വ൯കൃത്രിമങ്ങളെസ്സംബന്ധിച്ച കേസ്സിലു് രൂപംകൊണു്ടുവരുന്നതു് ജനങ്ങളു് കാണുന്നുണു്ടെന്നുള്ളതാണു് സതൃം. ആ ഒറ്റയൊരു തീരുമാനം ഒരുജനാധിപത്യസ്ഥാപനം കൈക്കൊള്ളുന്നതുതന്നെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായാണു് ജനങ്ങളു് കാണുന്നതു്. അതുകൊണു്ടുതന്നെ ജനങ്ങളു്ക്കിപ്പോളിക്കാര്യത്തിലു് ജനങ്ങളെയല്ലാതെ ആരെയും വിശ്വാസമില്ലെന്നതാണു് സ്ഥിതി; ജനാധിപത്യസംരക്ഷണത്തിലു് അതു് അങ്ങനെതന്നെയായിരിക്കുകയുംവേണം.


ജനാധിപത്യംനേടാ൯ 1940കളിലെ തലമുറയെപ്പോലെ ഒന്നുംചെയ്യാതെ ജനിച്ചപ്പോഴേ ജനാധിപത്യം അവിടെയുണു്ടായിരുന്നതുകൊണു്ടു് അതനുഭവിച്ചുസുഖിക്കുന്ന ഇന്നത്തെ തലമുറകളു് അതിനെ സംരക്ഷിക്കുന്നതിനുവേണു്ടിയെങ്കിലും എന്തെങ്കിലും ചില്ലറക്കാര്യങ്ങളെങ്കിലും ചെയ്യണു്ടേ? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണു്ടി ബ്രിട്ടീഷുപട്ടാളത്തോടുപോയി യുദ്ധംചെയ്യാനൊന്നും ആരും പറയുന്നില്ലല്ലോ, ഒരു സംസ്ഥാന ഇലക്ഷ൯ കമ്മീഷനെ നിലയു്ക്കുനി൪ത്തി എത്രലക്ഷം കള്ളവോട്ടുണു്ടോ അതുമുഴുവ൯ നീക്കംചെയ്യിച്ചു് അതിനുശേഷം സത്യസന്ധമായേ തെരഞ്ഞെടുപ്പുനടത്തിക്കാവൂ എന്നല്ലേ പറയുന്നുള്ളൂ?

2

കുറ്റമറ്റതെന്നുപറയപ്പെടുന്ന തെരഞ്ഞെടുപ്പുനിയമങ്ങളു്ക്കു് ഇതോടെയിവിടെയിനിയെന്താണ൪ത്ഥം? വോട്ട൪ലിസ്സു്റ്റിലെ കൃത്രിമമെന്ന തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ഏറ്റവുംവലിയ കുറ്റംചെയു്ത ഉദ്യോഗസ്ഥ൯മാരെമുഴുവ൯ സ൪വ്വീസ്സിലു്നിന്നും നീക്കുകയും പിരിച്ചുവിടുകയും ശിക്ഷിക്കുകയുംചെയ്യാതെ തെരഞ്ഞെടുപ്പുനടത്തുന്ന ചുമതല വീണു്ടും അവരെത്തന്നെയേലു്പ്പിച്ചിട്ടു് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷ൯പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ നിഷു്ക്രിയനിരീക്ഷകരായിരിക്കാ൯ അനുവദിക്കാമോ? ഇതിനേക്കാളു് നല്ലതു് ആ കമ്മിഷ൯ രാജിവെച്ചുപോകുന്നതല്ലേ? ഇത്തരം കമ്മീഷണ൪മാരെ ആക്കസേരയിലു് ഇരുത്തരുതെന്നുതന്നെയല്ലേ സുപ്രീംകോടതിയുടെ ജഡു്ജു്മെ൯റ്റും? ജീവിച്ചിരിക്കുന്ന ഒരാളുടെപേരിലു്, അതിലു്പ്പലതും പ്രമുഖരായ പ്രതിപക്ഷനേതാക്കളുടെ കുടുംബങ്ങളുടെപോലുംപേരിലു്, അയാളുടെ അപേക്ഷയോ കൈയ്യൊപ്പോ വിരലടയാളമോ ഇല്ലാതെ ഡസ്സ൯കണക്കിനു് മളു്ട്ടിപ്പിളു് വോട്ടുകളു് നി൪മ്മിച്ചിട്ട സ൪വ്വീസ്സിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കാനും അവരെ തെരഞ്ഞെടുപ്പുചുമതലകളിലു്നിന്നും സ൪വ്വീസ്സിലു്നിന്നും ഉട൯ നീക്കംചെയ്യാനും അതുകഴിഞ്ഞു് പ്രോസിക്യൂട്ടുചെയ്യാനും നടപടികളാരംഭിക്കാ൯ സംസ്ഥാന തെരഞ്ഞെടുപ്പാപ്പീസ്സ൪ ടിക്കാറാം മീണ ഇതുവരെ തയാറായിട്ടില്ലെന്നുമാത്രമല്ല അയാളതിനെക്കുറിച്ചു് മിണു്ടിയിട്ടുപോലുമില്ല. അതുചെയ്യാത്തതു് പെ൯ഷനുശേഷമൊരു ഉദ്യോഗം കേരളത്തിലു്ക്കിട്ടണമെന്നുള്ളതുകൊണു്ടുമാത്രമല്ല, അങ്ങനെചെയു്താലു് അതോടെ ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനത്തെ മൊത്തം തെരഞ്ഞെടുപ്പുമെഷീനറിയും നിശ്ചലമാകുമെന്നും അതിനുത്തരവാദിയാകുന്ന തന്നെയവ൪ പിന്നെ സ൪വ്വീസ്സിലെന്നല്ല ഭൂമിയിലു്ത്തന്നെ വെച്ചേക്കില്ലെന്നു് പൂ൪ണ്ണബോധ്യമുള്ളതുകൊണു്ടുംകൂടിയാണു്. കാലു്ക്കോടിയു്ക്കടുത്തുള്ള കള്ളവോട്ടുകളുമായി കേരളം ഒരു തെരഞ്ഞെടുപ്പിലേക്കുനീങ്ങുന്നതു് ഈ സംസ്ഥാനത്തി൯റ്റെ രൂപീകരണത്തിനുശേഷം ആദ്യമായാണു്. അങ്ങനെ നീങ്ങാ൯പറ്റില്ലതന്നെ. സ്ഥാനാ൪ത്ഥികളുടെ നോമിനേഷനെയും ക്യാ൯ഡിഡേച്ചറിനെയും ബാധിക്കാതെ തെരഞ്ഞെടുപ്പുനീട്ടിവെച്ചു് ആ കള്ളവോട്ടുകളെല്ലാം ഒന്നൊഴിയാതെ കണു്ടുപിടിച്ചുനീക്കംചെയു്തു് അവ നി൪മ്മിച്ച ആ ഉദ്യോഗസ്ഥരെയുംമുഴുവ൯ സ൪വ്വീസ്സിലു്നിന്നും നീക്കംചെയു്തു് തെരഞ്ഞെടുപ്പുകുറ്റങ്ങളു്ക്കു് കേസ്സുമെടുത്തശേഷം മലിനമല്ലാത്ത ഒരു വോട്ട൪ ലിസ്സു്റ്റുംകൊണു്ടുമാത്രമേ കേരളം പോളിംഗിലേക്കുനീങ്ങാവൂ.

Written on 29 March 2021 and first published on: 31 March 2021

 

 

557. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനി ആകെ ഒരുമുഖംമാത്രം മതിയെടാ... കള്ളക്കടത്തുകാര൯റ്റെ മുഖം! ബാക്കിയുള്ളവനൊക്കെ പൊയു്ക്കോളീനെടാ...!

557

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനി ആകെ ഒരുമുഖംമാത്രം മതിയെടാ... കള്ളക്കടത്തുകാര൯റ്റെ മുഖം! ബാക്കിയുള്ളവനൊക്കെ പൊയു്ക്കോളീനെടാ...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By D-Keller. Graphics: Adobe SP.


1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനി ആകെ ഒരുമുഖംമാത്രം മതിയെടാ... കള്ളക്കടത്തുകാര൯റ്റെ മുഖം! ബാക്കിയുള്ളവനൊക്കെ പൊയു്ക്കോളീനെടാ...! രണു്ടുപ്രാവശ്യം തെരഞ്ഞെടുപ്പിലു് മത്സരിച്ചുജയിച്ചവനൊന്നും ഇനി മത്സരിക്കണു്ടടാ... ആറുപ്രാവശ്യം മത്സരിച്ചുജയിച്ചവ൯മാ൪മാത്രമിനി പാ൪ട്ടിയിലു്നിന്നും മത്സരിച്ചാലു്മതിയെടാ...! നീയൊക്കെ പഠിക്കാനുണു്ടെന്നുപറഞ്ഞോ പീയെഛു്ഡീയെടുക്കാനുണു്ടെന്നുപറഞ്ഞോ സുഖമില്ലെന്നുപറഞ്ഞോ പ്രായമായെന്നുപറഞ്ഞോ കൈയ്യനങ്ങുന്നില്ലെന്നുപറഞ്ഞോ കാലുവിറയു്ക്കുന്നെന്നുപറഞ്ഞോ ലീവെടുത്തോ രാജിവെച്ചോ രായു്ക്കുരാമാനം മുങ്ങിയോ എവിടെവേണമെങ്കിലും പൊയു്ക്കോളീനെടാ...!


ജോസ്സു് പ്രകാശി൯റ്റെ ആ പഴയ രാഷ്ട്രീയസിനിമയിലെ അതേ രംഗംതന്നെ, അതിലെ മുഖ്യമന്ത്രിയുടെ അതേ അവസ്ഥതന്നെ. മുന്നണിയിലെയും പാ൪ട്ടിയിലെയും സകലവനും തെരഞ്ഞെടുപ്പുറിസ്സളു്ട്ടുവന്നപ്പോളു് ജയിച്ചുജയിച്ചങ്ങനെ കേറുന്നു. തോലു്ക്കാ൯വേണു്ടി ഓരോയിടത്തു് കൊണു്ടുപോയി നി൪ത്തിയവ൯മാ൪പോലും ജയിച്ചുകേറിവരുന്നു. അപ്പോളാണു് മുഖ്യമന്ത്രി ചകിതനായതു്- ഓരോരുത്ത൯മാരിങ്ങനെ ജയിച്ചുജയിച്ചുവന്നു് കേറികൊണു്ടിരുന്നാലു് എവനൊക്കെ മന്ത്രിസ്ഥാനം എവിടന്നെടുത്തിട്ടുകൊടുക്കും? പണംവാങ്ങിയിട്ടു് സീറ്റുകൊടുക്കാതെ പിടിച്ചുനി൪ത്തിയിരിക്കുന്നവ൯മാ൪ക്കുതന്നെ കോ൪പ്പറേഷ൯-ബോ൪ഡു് ചെയ൪മാ൯ സ്ഥാനങ്ങളു്തന്നെ എവിടന്നെടുത്തിട്ടുകൊടുക്കും?

2

തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെ അഭിമാനമായിരുന്ന മഹാനേതാക്ക൯മാ൪ക്കു് സീറ്റുകൊടുക്കാതെ ഇന്നാളു് മുലകുടിമാറിയ മക്കളു്ക്കും മരുമക്കളു്ക്കുമൊക്കെ സീറ്റുകൊടുത്തു് മഹാനേതാക്ക൯മാ൪ക്കുവേണു്ടിവാദിക്കാ൯ പാ൪ട്ടിയിലു് ഒരുകുഞ്ഞുമില്ലാതായാലു്പ്പിന്നെ പാ൪ട്ടിയിലു് നിലു്ക്കുന്നതുതന്നെയെന്തിനു്? അപ്പുറത്തു് ഭാരതീയജനതാപ്പാ൪ട്ടിയാണെങ്കിലു് വായുംപിളന്നു് നിലു്പ്പുണു്ടു് ആരുവന്നാലും രണു്ടുകൈയ്യുംനീട്ടി സ്വീകരിക്കാനായി. ഇതുവിട്ടു് അതിനകത്തുചെന്നാലു് ഇന്നുള്ളതിനേക്കാളു്ക്കൂടുതലാളുകളു് മഹാനേതാക്ക൯മാ൪ക്കുവേണു്ടി വാദിക്കാനും ഇടപെടാനുമുണു്ടാവുകയില്ലേ? മാത്രവുമല്ല, സീറ്റുകിട്ടാതായപ്പോളു് തള്ളിപ്പറഞ്ഞു് കൈയ്യൊഴിഞ്ഞ പാ൪ട്ടിപ്പ്രവ൪ത്തകരെ ഒരു പാഠം പഠിപ്പിക്കാം, വേണമെങ്കിലു് തെരുവിലു് കൈകാരൃംചെയ്യാം, മുഖ്യമന്ത്രിയെയും മന്ത്രിസഭയെയുംവരെ പ്രതിപക്ഷത്തുനിന്നുകൊണു്ടു് മൂക്കുകൊണു്ടു് ക്ഷയെഴുതിപ്പിക്കാം, വേണമെങ്കിലു് രഹസൃങ്ങളുടെ പുസു്തകങ്ങളു്തുറന്നു് മുട്ടിലിഴയിക്കാം. ഇതുപോലെപോയ പാ൪ട്ടിയിലെ ഒരു മഹാനേതാവുതന്നെയല്ലേ സി. കെ. പത്മനാഭ൯? പിന്നെന്തിനു് മടിക്കണം, ലജ്ജിക്കണം? ഇപ്പോളു് ഒറ്റപ്പെടുത്തി പുച്ഛിക്കുന്ന പാ൪ട്ടിപ്പ്രവ൪ത്തക൪ ഭയപ്പെടുന്ന സ്ഥിതിയാവില്ലേ? ലജ്ജിച്ചാലു്പ്പോലും അതു് ആദ്യത്തെ രണു്ടുദിവസമല്ലേ ഉണു്ടാകൂ? അല്ലെങ്കിലു്ത്തന്നെ ലോകംമുഴുവ൯ നശിച്ചു് പശ്ചിമബംഗാളിലും ത്രിപുരയിലും തക൪ന്നു് കേരളത്തിലു്മാത്രം പിടിച്ചുനി൪ത്താ൯മാത്രം കഴിവുള്ളത്ര മഹാനേതാക്ക൯മാരൊന്നുമല്ലാത്ത കുറേ കള്ളക്കടത്തുകാര൯മാ൪മാത്രമവശേഷിക്കുന്ന കേരളത്തിലും നശിക്കാ൯പോകുന്നുവെന്നുറപ്പുള്ളൊരു പാ൪ട്ടിയിലു് ഇനിയെന്തിനു് ഉള്ളസമയംകളഞ്ഞു് നിലു്ക്കണം? നോബലു്സ്സമ്മാനം നേടിയ വിശ്രുത സ്വീഡിഷു് സാഹിത്യകാര൯ സോളു് ബെല്ലോ പറഞ്ഞതുപോലെ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ആ പാഴു്ക്കുടിലിലു് ഇനിയെന്തിനു് തങ്ങിനിലു്ക്കണം, അതുവിട്ടുപോകുന്നതിലെന്തിനുലജ്ജിക്കണം? അതോ ഇനി തോമസ്സു് ഐസ്സക്കിനെയും പി. ജയരാജനെയും ഈ. പി. ജയരാജനെയുംപോലുള്ള കുറേയെണ്ണത്തിനെ കരാറനുസരിച്ചു് അങ്ങോട്ടുതന്നെയോടിക്കാനായുള്ള മുഖ്യ൯റ്റെ പണിതന്നെയോയിതു്?

3

ഇതുവരെപ്പറഞ്ഞവ തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങളാണു്, പക്ഷേ ഇനിയുള്ളതു് അങ്ങനെയല്ല; അവ ഇവിടെപ്പറഞ്ഞ വ്യക്തികളുടെ നേരിട്ടുള്ള വാക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു്. 2021 മാ൪ച്ചു് 30നു് സഖാവു് ഈ. പി. ജയരാജ൯ കേരളത്തിലെ തെരഞ്ഞെടുപ്പുമത്സരരംഗത്തുനിന്നുള്ള ത൯റ്റെ വിരമിക്കലു് പ്രഖ്യാപിച്ചു. മാധ്യമങ്ങളു്ക്കുനലു്കിയ വിശദീകരണത്തിലു് അദ്ദേഹം സംക്ഷിപു്തമായിപ്പറഞ്ഞ കാര്യങ്ങളു് കാര്യവിവരമുള്ള കേരളത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. കേരളത്തിലെ അമ്പതുവയസ്സുകഴിഞ്ഞ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുള്ള ശരിയായ ഒരു താക്കീതായിരുന്നതു്- 2021ജനുവരിയിലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലും അതുകഴിഞ്ഞു് ഏപ്രിലിലെ നിയമസഭാത്തെരഞ്ഞെടുപ്പിലും ത൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഒരു സങ്കുചിതകോ൪പ്പറേറ്റു് നിയന്ത്രണഗ്രൂപ്പി൯റ്റെ സ്ഥാനാ൪ത്ഥിനി൪ണ്ണയത്തിലു്ക്കണു്ട കാര്യങ്ങളു് കേരളത്തിലെ ജനങ്ങളിലും സാധാരണക്കാരായ പാ൪ട്ടിപ്പ്രവ൪ത്തകരിലുമുയ൪ത്തിയ വികാരങ്ങളോടും ചിന്തകളോടും നിരീക്ഷണങ്ങളോടും അതു് ഒത്തുപോകുന്നു, വളരെനന്നായി ചേ൪ന്നുനിലു്ക്കുന്നു. അതുകൊണു്ടു് അതിനെക്കുറിച്ചിവിടെ പറയേണു്ടതുണു്ടു്:

4

ഈ. പി. ജയരാജ൯ പറഞ്ഞതു് മറ്റുള്ളവ൪ക്കു് മനസ്സിലായാലുമില്ലെങ്കിലും ദീ൪ഘകാലമായി ഈപ്പാ൪ട്ടിയിലു് പ്രവ൪ത്തിച്ചിട്ടുള്ളവ൪ക്കെല്ലാം മനസ്സിലായി. അതി൯റ്റെ അ൪ത്ഥമിതാണു്: ‘പാ൪ട്ടിയു്ക്കിപ്പോളു് നമ്മളെപ്പോലുള്ള പ്രായമായവരെയൊന്നും വേണു്ട. അതുപോലെ, പുതിയ പിള്ളരെപ്പോലെ പിണറായി വിജയ൯റ്റെമുമ്പിലു്ച്ചെന്നുനിന്നു് കൂത്താടാനൊന്നും നമ്മളെക്കൊണു്ടുപറ്റില്ല. അതുകൊണു്ടു് ഞാ൯ പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനരംഗത്തുനിന്നു് വിരമിക്കുന്നു. കുറേനാളു് ചിലപ്പോളു് സംഘടനാകാര്യങ്ങളു് നോക്കിയേക്കും. ഏതായാലും സാമൂഹ്യസേവനരംഗത്തും നാടിനെ സേവിക്കുന്നതിലും തുട൪ന്നുമുണു്ടാവും.’ സ്വന്തം നിലയു്ക്കുതന്നെ വളരെ മികച്ച സാമൂഹ്യസേവന-ജീവകാരുണ്യസംഘടനകളു് നടത്തിക്കൊണു്ടുപോകുന്നൊരാളാണു് ഈ. പി. ജയരാജനെന്നു് കേരളത്തിലു് മിക്കപ്പേ൪ക്കുമറിയാം. ആ സാമൂഹ്യസേവനമാണദ്ദേഹം ഉദ്ദേശിച്ചതെന്നുവ്യക്തം. പ്രായമായവരെയൊന്നും പാ൪ട്ടിക്കിപ്പോളു് വേണു്ട, പ്രത്യേകിച്ചും പിണറായി വിജയനു്, എല്ലാവ൪ക്കുമിപ്പോളു് ഇളംമാംസംമതി എന്ന ദു:ഖകരമായ സത്യം ഇത്ര വ്യക്തമായും തെളിച്ചമായും ഒരു സന്ദേശമായി കേരളത്തിലെവിടെയുമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയനുഭാവികളു്ക്കും ജനങ്ങളു്ക്കും ആദ്യമായാണു് കിട്ടുന്നതു്. ആ സന്ദേശം ജനങ്ങളു്ക്കുനലു്കാ൯ ഒരാളു് ഇതിലു്ക്കൂടുതലു് വാചകങ്ങളോ വാക്കുകളോ പറയണമെന്നില്ല, കേരളത്തിലു്. ഇത്ര മൂ൪ച്ചയുള്ള, അതോടൊപ്പം തികച്ചും സത്യസന്ധമായ, ഒരു വിടവാങ്ങലു്പ്പ്രസംഗം കേരളത്തിലെയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലും ഇതുവരെയുണു്ടായിട്ടില്ല. ഇതിലു് ലജ്ജിക്കണമോ അഭിമാനിക്കണമോയെന്നു് സ്വയം തീരുമാനിക്കുന്നതു് ആപ്പാ൪ട്ടിയിലെ പ്രവ൪ത്തകരുടെ സ്വന്തംകാര്യം. അതിലു് കേരളമിടപെടുന്നില്ല. എങ്കിലും ഇത്രയും സീനിയറും ക൪മ്മബഹുലനുമായ ഒരു നേതാവിനെക്കൊണു്ടു് ഇതുപറയിപ്പിച്ചതിലു് അവ൪ക്കുള്ള പങ്കു് കേരളം കാണാതിരിക്കുന്നുമില്ല. ഏതായാലും ഇത്തരം തീരുമാനങ്ങളു് ഈ. പി. ജയരാജ൯ നയിക്കുന്ന കണ്ണൂരിലെ ആ ഓളു്ഡു്-ഏജു് ഹോമിനും കാലാന്തരത്തിലു് പി. ജയരാജ൯ നയിക്കുന്ന ആ പാലിയേറ്റിവു് കെയ൪ ഹോമിനും കൂടുതലു് ഗുണംചെയ്യുമെന്നുതന്നെ കേരളത്തിലെ സാധാരണജനങ്ങളു് പ്രത്യാശിക്കുന്നു.

Written in reply to comments on this article when first published:

നിന്നെ രണു്ടുപേരെയും കുറിച്ചുതന്നെയാണു് ഈ ലേഖനത്തിലു് പറഞ്ഞിരിക്കുന്നതെന്നു് വായിക്കാനറിയാമെങ്കിലു്, വായിച്ചുനോക്കിയിരുന്നെങ്കിലു്, മനസ്സിലായേനേ! ഏതു് പോസ്സു്റ്റിനും ലേഖനത്തിനും കമ൯റ്റായി എഴുതിച്ചേ൪ക്കാവുന്ന ഒന്നോ രണു്ടോ സു്റ്റാ൯ഡാ൪ഡു് വാചകവും എവിടെനിന്നോ കടവുംവാങ്ങിച്ചുക്കൊണു്ടിറങ്ങിയിരിക്കുന്നു സാമൂഹ്യമാധ്യമങ്ങളിലു് പിണറായി വിജയനുവേണു്ടി കൂലിക്കു് യുദ്ധംചെയ്യാ൯!! നിനക്കൊന്നും സ്വന്തമായി ഒരു വാചകംപോലും ഉണു്ടാക്കാനറിഞ്ഞുകൂടേടേ? പിണറായി വിജയനു് വന്നുവന്നു് ഇപ്പം നീയൊക്കെയേ ഉള്ളോടേ, എഴുതാനും വായിക്കാനുമറിയാവുന്ന ആരും ഇല്ലേടേ? പള്ളിക്കൂടത്തിലു്ക്കേറിയിരുന്നെങ്കിലു് പങു്ച്വേഷ൯ മാ൪ക്കെങ്കിലും ഉപയോഗിക്കാ൯ ആരെങ്കിലും പഠിപ്പിച്ചുവിട്ടേനെയായിരുന്നു!

Written and first published on: 31 March 2021





 

Tuesday, 30 March 2021

556. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചേ൪ത്ത കള്ളവോട്ടുകളു് കണു്ടുപിടിക്കാനുംവയ്യ അവചേ൪ത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുംവയ്യ, കാരണം പെ൯ഷനായിട്ടു് കേരളത്തിലു് ഉദ്യോഗംവേണം!

556

കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചേ൪ത്ത കള്ളവോട്ടുകളു് കണു്ടുപിടിക്കാനുംവയ്യ അവചേ൪ത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുംവയ്യ, കാരണം പെ൯ഷനായിട്ടു് കേരളത്തിലു് ഉദ്യോഗംവേണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gundula Vogel. Graphics: Adobe SP.


1

കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചേ൪ത്ത കള്ളവോട്ടുകളു് കണു്ടുപിടിക്കാനുംവയ്യ, അവചേ൪ത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുംവയ്യ, കാരണം പെ൯ഷനായിട്ടു് കേരളത്തിലു് ഉദ്യോഗംവേണം! അതുകൊണു്ടു് സ൪വ്വീസ്സിലുള്ളതും വിരമിച്ചതുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉദ്യോഗസ്ഥ൯മാ൪ ഭരണംതുടരുന്നതിനുവേണു്ടി കേറിയിറങ്ങിനടന്നും പാ൪ട്ടിയാപ്പീസ്സുകളിലിരുന്നും അടിമുടികൃത്രിമങ്ങളു്നിറച്ചു് നി൪മ്മിച്ചുനലു്കിയ വോട്ട൪ലിസ്സു്റ്റുംവെച്ചുകൊണു്ടയാളു്ക്കു് കേരളത്തെ തെരഞ്ഞെടുപ്പിലേക്കുനീക്കുകയുംവേണം പിണറായി വിജയ൯ മുഖ്യമന്ത്രിയായി വീണു്ടുമൊരു ഗവണു്മെ൯റ്റുണു്ടാക്കുകയുംവേണം പ്രത്യുപകാരമായി തനിക്കു് താ൯ചോദിക്കുന്ന ഉദ്യോഗം പെ൯ഷനായതിനുശേഷവും കേരളത്തിലു് കിട്ടുകയുംവേണം. ഈ മൂന്നിനപരിപാടി ഒരു വ൯വിജയമാക്കുന്നതിനുവേണു്ടിയാണു് ഇയാളു് കുറേനാളായി ആ കസേരയിലിരുന്നു് പലതും പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നതു്. അതിലേറ്റവും മുഖ്യമായതു് ഈ വോട്ട൪ലിസ്സു്റ്റുകൃത്രിമമൊക്കെ മാസങ്ങളായി നടന്നുകൊണു്ടിരുന്നപ്പോളു് ഇയാളു് കണ്ണടച്ചുകൊടുത്തതും യാതൊരു സൂപ്പ൪വിഷനുംനലു്കാതെ നിഷു്ക്രിയനായിരുന്നതും ആ കൃത്രിമലിസ്സു്റ്റു് പൂ൪ത്തിയായപ്പോളു് യാതൊരു പരിശോധനയുംകൂടാതെ സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯റ്റെ വകയായി അതു് സ്വീകരിച്ചു് അന്തിമമായി പ്രസിദ്ധീകരിച്ചതുമാണു്.


2

ഒരു വിശദീകരണംപോലും ചോദിക്കാതെ അപ്പോളു്ത്തന്നെ പിരിച്ചുവിടുന്നതിനുള്ള കുറ്റമാണിയാളു് ചെയു്തിട്ടിരിക്കുന്നതു്. ഒടുവിലു് അതിലുള്ള സംഘടിതമഹാകൃത്രിമങ്ങളു് രേഖാമൂലം ചൂണു്ടിക്കാണിക്കപ്പെട്ടപ്പോഴാകട്ടേ തെരഞ്ഞെടുപ്പടുത്തുപോയി, ഇനി തിരുത്താനുള്ള സമയമില്ലെന്നുള്ള കൃതൃമിസ്സഹജമായ അടവെടുക്കുകയാണിയാളു് ചെയു്തതു്. ഇത്തരം കൃതൃമികളായ ഉന്നതഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരെയാണു് സംസ്ഥാന തെരഞ്ഞെടുപ്പാപ്പീസ്സ൪മാരുടെ കസേരയിലു്നിന്നു് ഉട൯ നീക്കംചെയ്യണമെന്നു് 2021 മാ൪ച്ചിലു് സുപ്രീംകോടതി ഉത്തരവിട്ടതു്. ഗവണു്മെ൯റ്റുപദവികളുള്ള ഇത്തരക്കാ൪ ആ കസേരയിലിരുന്നാലു് ഇതുപോലെ പലതുംചെയു്തു് തെരഞ്ഞെടുപ്പു് കൃതൃമമില്ലാതെയും സ്വതന്ത്രമായും നീതിപൂ൪വ്വകമായും നടത്താ൯കഴിയാതാക്കുമെന്നാണു് സുപ്രീംകോടതി പറഞ്ഞതു്. അതുതന്നെ കൃത്യം ഇവിടെ ഇയാളുകാരണം സംഭവിക്കുകയുംചെയു്തു. സുപ്രീംകോടതി അന്നു് രാജ്യത്തിനും ജനാധിപത്യത്തിനും മുന്നറിയിപ്പുതന്നതുതന്നെ ഈ ടിക്കാറാം മീണയെപ്പോലുള്ള ഇത്തരം ഉദ്യോഗസ്ഥ൯മാ൪ക്കെതിരെയാണു്. ആ പ്രത്യേകകേസ്സിലു് ഗോവയിലെ നിയമവകുപ്പു് സെക്രട്ടറിയെയാണു് മുഖ്യ ഇലക്ടറലു് ഓഫീസ്സറുടെ കസേരയിലു്നിന്നു് നീക്കാ൯ സുപ്രീംകോടതി ഉത്തരവിട്ടതു്. കേരളത്തിലും അതുപോലത്തെയൊരു ഗവണു്മെ൯റ്റുസെക്രട്ടറിതന്നെയാണു് ഈക്കസേരയിലിരിക്കുന്ന ടിക്കാറാം മീണയും. ഇയാളെയും ആ ഉത്തരവുപ്രകാരം ഉട൯ ആ കസേരയിലു്നിന്നും നീക്കംചെയ്യേണു്ടതാണു്.

3

ഇതുപോലെയുള്ള ഉദ്യോഗസ്ഥ൯മാരുടെ ഉദ്യോഗമോഹങ്ങളു്ക്കു് കേരളം അതി൯റ്റെ ജനാധിപത്യത്തെ ബലികൊടുക്കുകയെന്ന വിലകൊടുക്കണമോ? കേരളത്തിലു് 2021ലെ നിയമസഭാതെരഞ്ഞെടുപ്പി൯റ്റെ വോട്ട൪പ്പട്ടികയിലു് ഇരുപതുലക്ഷത്തോളം കള്ളവോട്ടുകളു് കടന്നുകൂടിയിട്ടുണു്ടെന്നാണു് പൊതുവേയുള്ള നിരീക്ഷണം. അതിലു് പത്തുപന്ത്രണു്ടുലക്ഷത്തോളം ബംഗാളികളടക്കമുള്ള അന്യസംസ്ഥാനക്കാരുടെ അനധികൃതവോട്ടും കള്ളവോട്ടും ഇരട്ടിപ്പുവോട്ടും കടന്നുകൂടിയിട്ടുള്ളതായും വിലയിരുത്തപ്പെടുന്നു. ഇതിലു് 4,42,000 കള്ളവോട്ടുകളുടെ കണക്കും രേഖകളും ഇതിനകംതന്നെ പ്രതിപക്ഷപ്പാ൪ട്ടിയായ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സു് ആധുനിക ഡിജിറ്റലു് സോഫു്റ്റു്വെയറുകളുപയോഗിച്ചു് ശേഖരിച്ചു് അഞു്ചുപ്രാവശ്യം സംസ്ഥാന ഇലക്ഷ൯ കമ്മിഷനും ഒരുപ്രാവശ്യം കേരളാ ഹൈക്കോടതിയിലും അതിനുപുറമേ ഇലക്ഷ൯ കമ്മിഷ൯ ഓഫു് ഇ൯ഡൃയു്ക്കും സമ൪പ്പിച്ചുകഴിഞ്ഞിട്ടുണു്ടു്. ഈ രേഖകളും തെളിവുകളും സുപ്രീംകോടതിയിലും എത്താനുള്ള എല്ലാ സാധ്യതയുമുണു്ടു്. അഞു്ചുപ്രാവശ്യം ഇതിനെക്കുറിച്ചുള്ള രേഖാമൂലമുള്ള മുന്നറിയിപ്പുകളു് ലഭിച്ചിട്ടും സംസ്ഥാനത്തെ മുഖ്യ ഇലക്ടറലു് ആപ്പീസ്സറായ ടിക്കാറാം മീണ ഐ. എ. എസ്സു്. എന്ന ഗവണു്മെ൯റ്റുസെക്രട്ടറിക്കു് അതിനെക്കുറിച്ചന്വേഷിക്കാ൯ മടി, കാരണം, അന്വേഷിച്ചാലു് അവമുഴുവ൯ റദ്ദാക്കപ്പെടേണു്ടിയുംവരും, അവ ചേ൪ത്ത ഉദ്യോഗസ്ഥ൯മാരെമുഴുവ൯ ഗുരുതരമായ തെരഞ്ഞെടുപ്പുകുറ്റങ്ങളു്ക്കും കൃത്രിമരേഖകളു് നി൪മ്മിച്ചതിനും സ൪വ്വീസ്സിലു്നിന്നും പിരിച്ചുവിട്ടു് കേസ്സെടുത്തു് പ്രോസിക്യൂട്ടുചെയ്യേണു്ടിയുംവരും, തനിക്കു് മുഖ്യമന്ത്രി പിണറായി വിജയ൯ വീണു്ടും മുഖ്യമന്ത്രിയായി വരുമെങ്കിലു് കിട്ടാനിടയുള്ള പെ൯ഷനുശേഷമുള്ള ഉന്നതയുദ്യോഗങ്ങളു് നഷ്ടപ്പെടുകയുംചെയ്യും. അതുകൊണു്ടു് അയാളു് മിണു്ടാതിരുന്നു. എന്നിട്ടു് ഒരു കേസ്സുവന്നപ്പോളു് ആകെ 38000 കള്ളവോട്ടുകളേ കേരളത്തിലുള്ളൂവെന്നു് അയാളു് ഓടിപോയി ഹൈക്കോടതിയിലു് ഒരു കണക്കുകൊടുത്തു. മറ്റുസംസ്ഥാനങ്ങളിലു് 26ലക്ഷം ഇരട്ടവോട്ടുകളുണു്ടെന്നും തമിഴു്നാട്ടിലു്മാത്രം അതു് 12ലക്ഷമുണു്ടെന്നുംവരെ മൂന്നുദിവസംമുമ്പു് കൃതൃമായി കണക്കുപറഞ്ഞ ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ടിക്കാറാം മീണ കേരളത്തിലു് അതെത്രയുണു്ടെന്നു് അന്നു് ഒന്നുംപറയാതിരുന്നിട്ടു് പെട്ടെന്നു് കോടതിയിലു്പ്പോയി അതു് മുപ്പത്തെണ്ണായിരമുണു്ടെന്നുപറഞ്ഞാലു് മുഖ്യമന്ത്രിമാരെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരെയുമൊക്കെ ജയിലിലു്പ്പിടിച്ചിടാ൯ പൊതുവേ താലു്പ്പര്യക്കുറവുള്ള ഹൈക്കോടതിയതു് വിശ്വസിച്ചാലു്പ്പോലും കേരളത്തിലാരിനിയതു് വിശ്വസിക്കും?

4

ഒരു കള്ളവോട്ടുണു്ടെങ്കിലു്പ്പോലും അതു് നീക്കംചെയു്തു് കൃത്യമായ വോട്ട൪പ്പട്ടിക പുനഃപ്രസിദ്ധീകരിച്ചശേഷംമാത്രം പോളിംഗു് നടത്തുന്നതാണു് ജനാധിപത്യമര്യാദ. അതാണു് ഒരു സംസ്ഥാനത്തിനു് അന്തസ്സു്. മറ്റുള്ളതെല്ലാം കൃത്രിമികളുടെയും തരികിടകളുടെയും കള്ള൯മാരുടെയും മാ൪ഗ്ഗമാണു്. ആ പരിശോധനയു്ക്കെത്ര സമയമെടുക്കുന്നുവോ അതിനനുസരിച്ചു് ആ തെരഞ്ഞെടുപ്പി൯റ്റെയും അതിലൂടെ ജനാധിപത്യത്തി൯റ്റെയും വിശ്വാസ്യതയും കൂടുന്നു. അപ്പോളു് കള്ളവോട്ടുകളുടെ എണ്ണം മൊത്തം ഇരുപതുലക്ഷമാണെങ്കിലോ? വളരെ സമയമെടുത്തു് പരിശോധിച്ചു് 4,42,000 കള്ളവോട്ടുകളുടെ പട്ടിക പ്രതിപക്ഷനേതാവു് ഇപ്പോളു്ത്തന്നെ പുറത്തുകൊണു്ടുവന്നുകഴിഞ്ഞു. അതു് മൊത്തം 140 നിയോജകമണ്ഡലങ്ങളെയും സു്പ൪ശ്ശിക്കുന്നതാണെങ്കിലും മുഴുവ൯വോട്ടുകളെയും സു്പ൪ശ്ശിക്കുന്നതല്ല. 60-70 നിയോജകമണ്ഡലങ്ങളെയേ അതു് ഏകദേശമെങ്കിലും പരിശോധിച്ചിട്ടുള്ളൂ. മുഴുവനും പരിശോധിക്കുന്നതിനു് കൂടുതലു് സമയവും കൂടുതലു് വിഭവങ്ങളും അദ്ദേഹത്തിനു് വേണു്ടിവരും. മാത്രവുമല്ല, അതു് പ്രതിപക്ഷനേതാവി൯റ്റേതെന്നതിനേക്കാളു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ജോലിയാണു്. അതിനാണു് തെരഞ്ഞെടുപ്പുകമ്മിഷനും അതി൯റ്റെയും താലൂക്കാപ്പീസ്സുകളിലെയും ജില്ലാക്കളക്ടറേറ്റുകളിലെയും ഇലക്ഷ൯ സെക്ഷനുകളിലെയും ഗവണു്മെ൯റ്റുസെക്രട്ടേറിയറ്റിലെ ഇലക്ഷ൯ ഡിപ്പാ൪ട്ടുമെ൯റ്റിലെയും ഉദ്യോഗസ്ഥ൯മാ൪ക്കു് ശമ്പളം നലു്കുന്നതു്. അതിനുള്ള സ൪വ്വവിഭവങ്ങളും അവ൪ക്കു് നലു്കിയിട്ടുണു്ടുതാനും.

5

കള്ളവോട്ടുകളു് നീക്കംചെയു്താലേ പ്രതിപക്ഷം ജയിച്ചുവരൂ എന്നതിനേക്കാളു് പ്രധാനമാണു് ആ കള്ളവോട്ടുകളൊന്നും നീക്കംചെയ്യപ്പെടാതെ അവ ഉപയോഗപ്പെടുത്തിയേ ഭരപക്ഷം ജയിച്ചുവരൂ എന്നതു് തടയുകയെന്നതു്. ആ കള്ളവോട്ടുകളും വെച്ചുകൊണു്ടുതന്നെ ആ വോട്ട൪പ്പട്ടികയുംകൊണു്ടു് തെരഞ്ഞെടുപ്പിലേക്കുനീങ്ങാ൯ ഇലക്ഷ൯ കമ്മീഷനല്ല കോടതിതന്നെപറഞ്ഞാലും പ്രതിപക്ഷംതന്നെയതു് സമ്മതിച്ചാലും ജനങ്ങളതു് സമ്മതിക്കുകയില്ല. ആ തിരുത്തും പുനഃപ്രസിദ്ധീകരണവും ജോലി കേരളത്തിലെ ജനങ്ങളു് തെരഞ്ഞെടുപ്പുകമ്മീഷനെക്കൊണു്ടു് പോളിംഗിനുമുമ്പു് ചെയ്യിച്ചേമതിയാവൂ, അല്ലാതെ തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഒട്ടിപ്പുപണിയൊന്നും അനുവദിക്കപ്പെടാ൯പറ്റില്ല. 140 മണ്ഡലങ്ങളിലെയും മൊത്തംവോട്ടും ശരിയായ രീതിയിലു് പരിശോധിക്കപ്പെടുമ്പോഴാണു് കള്ളവോട്ടുകളുടെ എണ്ണം ഇരുപതുലക്ഷമായി ഉയരുമെന്നു് വിലയിരുത്തപ്പെടുന്നതു്. ഈ വിലയിരുത്തലു് നടത്തിയിരിക്കുന്നതു് പത്തമ്പതുകൊല്ലമായി തെരഞ്ഞെടുപ്പുമത്സരരംഗത്തുള്ള കേരളത്തിലെ പരിണതപ്പ്രജ്ഞരായ രാഷ്ട്രീയനേതാക്ക൯മാരാണു്. അവരുടെ സമാഹൃതയറിവിനോടും വിജ്ഞാനത്തോടും കിടപിടിക്കത്തക്കതായി ഒന്നോരണു്ടോവ൪ഷത്തെമാത്രം തെരഞ്ഞെടുപ്പുപരിചയമുള്ള തെരഞ്ഞെടുപ്പുകമ്മീഷണറുടെകൈയ്യിലു് യാതൊന്നുമില്ല. കള്ളവോട്ടുകളുടെ എണ്ണംസംബന്ധിച്ചു് ആ രാഷ്ട്രീയനേതാക്കളുടെ കണക്കുകളാണു് ജനങ്ങളു് വിശ്വസിക്കുന്നതു്, കമ്മീഷ൯റ്റെ കള്ളക്കണക്കുകളല്ല. അവ൪ കള്ളവോട്ടുകളുടെ എണ്ണം ഏതാണു്ടു് ഇരുപതുലക്ഷംവരുമെന്നുപറഞ്ഞാലു് അതു് ഇരുപതുലക്ഷംതന്നെയാണു്.

ഇരുപതുലക്ഷം കള്ളവോട്ടുകളുണു്ടെന്നുപറഞ്ഞാലു് അതൊരു ചെറിയ എണ്ണമാണോ? ഇനിയഥവാ 4,42,000 കള്ളവോട്ടുകളേയുള്ളെന്നുപറഞ്ഞാലു്ത്തന്നെ അതുമത്ര ചെറിയ എണ്ണമാണോ? ആയിരക്കണക്കിനു് ഉദ്യോഗസ്ഥ൯മാരെ പിരിച്ചുവിടാ൯തന്നെ അതൊരു മതിയായകാരണമല്ലേ? ഇരുപതുലക്ഷം തെറ്റുകളുള്ള ഒരു ബ്രീഫുമായി ഒരു ഹൈക്കോടതി ഒരു കേസ്സുനടത്തിപ്പിലേക്കുനീങ്ങുമോ? അതോ അതു് തിരുത്തിശ്ശരിയാക്കിയിട്ടു് കൊണു്ടുവന്നു് പുന൪സ്സമ൪പ്പിക്കുവാ൯ പറയുമോ? ഭരണഘടനാപ്പദവിയിലുള്ള ഇലക്ഷ൯ കമ്മീഷ൯റ്റെ വോട്ട൪പ്പട്ടികപോലൊരു ഔദ്യോഗികരേഖയിലു് ഇരുപതുലക്ഷം തെറ്റുകളുണു്ടെന്നുപറഞ്ഞാലു് അതു് തിരുത്തിശ്ശരിയാക്കിയിട്ടു് വോട്ടെടുപ്പിലേക്കുകടക്കുമോ അതോ ആ ഇരുപതുലക്ഷം തെറ്റുകളുമായി വോട്ടെടുപ്പിലേക്കുപോകുമോ നിക്ഷിപു്തതാലു്പ്പര്യമില്ലാത്തവ൪?


Written and first published on: 31 March 2021

 

 

 

 

555. ബാലാവകാശക്കമ്മിഷനും വനിതാവകാശക്കമ്മിഷനും യുവജനക്കമ്മിഷനും മനുഷ്യാവകാശക്കമ്മിഷനും നിയമത്തെവെല്ലുവിളിച്ച ആ അപമാനദൃശ്യംകണു്ടില്ലേ?

555

ബാലാവകാശക്കമ്മിഷനും വനിതാവകാശക്കമ്മിഷനും യുവജനക്കമ്മിഷനും മനുഷ്യാവകാശക്കമ്മിഷനും നിയമത്തെവെല്ലുവിളിച്ച ആ അപമാനദൃശ്യംകണു്ടില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Patricia Lacolla. Graphics: Adobe SP.


1

സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു് പ്രതിയായി കസ്സു്റ്റഡിയിലു്ക്കഴിയുന്ന ഒരു യുവതിയുമായി വിദേശരാജ്യങ്ങളിലു് കറങ്ങിനടന്ന ഒരാളുമായി 2021 മാ൪ച്ചു് 29നു് മാധ്യമങ്ങളിലു് പ്രചരിച്ച, സു്റ്റേറ്റു് പ്രോട്ടോക്കോളി൯റ്റെ ഭാഗമായി കൊറോണാസാനിറ്റൈസ്സ൪നീട്ടിയ ബാലികയുടെ കൈതട്ടിമാറ്റി പിടിച്ചുതള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ വീഡിയോദൃശ്യത്തിലു്ക്കാണുന്ന, ആ ഗ൪വ്വിഷു്ഠനു് വളരെ സാമ്യംകാണുന്നു. അതുപോലെയുള്ള നീളവും വണ്ണവുമുള്ള സാധനങ്ങളു് കൈയ്യിലു്നിന്നും നഷ്ടപ്പെട്ടുപോയതി൯റ്റെ പകയാണെന്നുതോന്നുന്നു ഈ മനുഷ്യ൯ ഈ കുട്ടികളോടു് കാണിച്ചുനടക്കുന്നതു്. മറ്റേ സാധനമാണു് ഈ പെണു്കുട്ടിയുടെ സ്ഥാനത്തു് ഒരു സാനിറ്റൈസ്സറുംനീട്ടിക്കൊണു്ടു് അവിടെയപ്പോളു് നിന്നിരുന്നതെങ്കിലു് ഇയാളുടെ പ്രതികരണവും പെരുമാറ്റവും വളരെയധികം വ്യത്യസു്തമായിരുന്നേനേയെന്നുറപ്പാണു്- അതുപോലെയൊരു സാഹചര്യത്തിലു് കാമാതുരനായ ശിഷൃ൯ നിയമസഭാസ്സു്പ്പീക്ക൪ പരസൃമായി തലോടുകപോലും ചെയ്യുന്നതുകണു്ടു. ഇതുപക്ഷേ പ്രൈവറ്റാണു്- ഒളിച്ചും പതുങ്ങിയുമാണു് എല്ലാം. എത്രയോ വ്യാജപ്പുണ്ണൃാള൯മാരുടെ പടംപൊഴിച്ച സംസ്ഥാനമാണു് കേരളം- പി. ടി. ചാക്കോമുതലു്! ഇതും അതിലൊരെണ്ണംമാത്രമെന്നേ കൂട്ടേണു്ടൂ. പരിശോധിക്കപ്പെടേണു്ടതു് ഇതിനേക്കാളു് അലു്പ്പനായൊരാളു് കേരളരാഷ്ട്രീയത്തിലു് ഇതിനുമുമ്പുണു്ടായിട്ടുണു്ടോ എന്നതാണു്.


2

വാസു്തവത്തിലു് ബാലാവകാശക്കമ്മിഷ൯, വനിതാവകാശക്കമ്മിഷ൯, യുവജനക്കമ്മിഷ൯, മനുഷ്യാവകാശക്കമ്മിഷ൯ എന്നിവകളു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പടിപ്പുരയിലുള്ളവയല്ലാതെ പ്രവ൪ത്തിക്കുന്നുണു്ടെങ്കിലു് സു്റ്റേറ്റു് കൊറോണാപ്പ്രതിരോധ പ്രോട്ടോക്കോളി൯റ്റെഭാഗമായി പരിപാടിവേദിയിലേക്കുപോകുന്ന സകല൪ക്കും സാനിറ്റൈസ്സ൪നീട്ടിയ ആ ബാലികയുടെ കൈതട്ടിമാറ്റി പിടിച്ചുതള്ളിയ സംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയനല്ല ആ൪ക്കെതിരെയും കേസ്സെടുക്കേണു്ടതും പ്രോസിക്യൂട്ടുചെയ്യേണു്ടിയിരുന്നതുമായിരുന്നു. ഇയാളുടെ ഔദാര്യംപറ്റി കമ്മീഷനുകളായി ജോലികിട്ടി ലക്ഷക്കണക്കിനുരൂപയുടെ സ൪ക്കാ൪പ്പണവും ആനുകൂലൃങ്ങളുംവാങ്ങിജീവിക്കുന്ന ആ ലജ്ജാകരവസു്തുക്കളു് സമൂഹമനസ്സാക്ഷിയെയും നിയമത്തെയും വെല്ലുവിളിക്കുന്ന ഈ അപമാനദൃശ്യം കാണാതിരുന്നതുകൊണു്ടല്ല കേസ്സെടുക്കാതിരുന്നതും അയാളെ പ്രോസിക്യൂട്ടുചെയ്യാതിരുന്നതും, അങ്ങനെ ചെയു്താലു് നാളെ ആ കമ്മീഷ൯കസ്സേരയിലു് തുടരാനാവില്ലെന്നു് ഉറപ്പുള്ളതുകൊണു്ടായിരുന്നു. അവ൪ അധികാരപ്പകയും ഈ൪ഷ്യയും തീ൪ക്കുന്നതു് മറ്റുള്ളവരുടെമേലാണു്, അവരെ നിയമിച്ചവരുടെമേലല്ല. അതെല്ലാംപണു്ടു് യോഗ്യതയുടെയടിസ്ഥാനത്തിലു്മാത്രം ജോലികിട്ടിയിരുന്നവരുടെകാലത്തു്!

Written and first published on: 30 March 2021

 

 

 

 

554. ധ൪മ്മടം മണ്ഡലത്തിലെ ജനങ്ങളിലു്നിന്നും 87,329 വോട്ടുകളു് 2016ലു് ഇരന്നു് ഭിക്ഷവാങ്ങിയ വോട്ടുയാചക൯ ഒരു അഹങ്കാരിയും ധിക്കാരിയുമല്ല, അലു്പ്പനായിമാറി. അഭിനന്ദനങ്ങളു്!

554

ധ൪മ്മടം മണ്ഡലത്തിലെ ജനങ്ങളിലു്നിന്നും 87,329 വോട്ടുകളു് 2016ലു് ഇരന്നു് ഭിക്ഷവാങ്ങിയ വോട്ടുയാചക൯ ഒരു അഹങ്കാരിയും ധിക്കാരിയുമല്ല, അലു്പ്പനായിമാറി. അഭിനന്ദനങ്ങളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Khusen Rustamov. Graphics: Adobe SP.

1

സീപ്പീയെമ്മിനു് ജയിക്കാ൯വേണു്ടി 2011ലു് നി൪മ്മിച്ച ധ൪മ്മടം മണ്ഡലത്തിലെ ജനങ്ങളിലു്നിന്നും 87,329 വോട്ടുകളു് 2016ലു് ഇരന്നു് ഭിക്ഷവാങ്ങിയ വോട്ടുയാചക൯ ഒരു അഹങ്കാരിയും ധിക്കാരിയുമല്ല, അലു്പ്പനായിമാറി. ആ 87,329 ആളുകളു്ക്കു് അഭിനന്ദനങ്ങളു്! ഇതുപോലൊരെണ്ണത്തിനെയേ അവ൪ക്കു് ഈലോകത്തു് സൃഷ്ടിക്കാനാവൂ എന്നവ൪ തെളിയിച്ചുകാണിച്ചു. മര്യാദയുള്ള കേരളത്തി൯റ്റെ സാമൂഹ്യജീവിതമുറ്റത്തേയു്ക്കു് അവ൪ കേരളംകണു്ട ഏറ്റവും മര്യാദകെട്ട മലിനവസു്തുവിനെ എറിഞ്ഞിട്ടു. അതിനാണവ൪ക്കഭിനന്ദനങ്ങളു്- നിദ്രയിലായിരുന്ന കേരളസമൂഹത്തി൯റ്റെ ജാഗ്രതയുണ൪ത്തിയതിനു്. കേരളംകണു്ട ഏറ്റവുംവലിയ അഴിമതിക്കേസ്സുകളെല്ലാം അവരുടെ സൃഷ്ടിയുടെ സൃഷ്ടിയാണു്. അവ൪ക്കു് അ൪ഹിക്കുന്നതുകിട്ടി- അതിലു് ഒരു പതിനായിരംപേരെങ്കിലും ഇല്ലാത്തവരാണെങ്കിലും. നമ്മുടെ സൃഷ്ടി ഏതെങ്കിലും കാരണവശാലോ ഏതെങ്കിലും സാഹചര്യവശാലോ പിഴച്ചുപോയാലു് അതിനു് നമ്മളു്തന്നെയായിരിക്കും ഉത്തരവാദികളു്, ആ സൃഷ്ടിയല്ല. ആ നിലയു്ക്കുനോക്കുമ്പോളു് ധ൪മ്മടത്തുകാരുടെ സൃഷ്ടിയെ അഭിമാനമാണു് തേടിയെത്തുന്നതെങ്കിലും അപമാനമാണു് തേടിയെത്തുന്നതെങ്കിലും അതു് അവരെത്തന്നെയാണു് തേടിയെത്തുന്നതു്. 66,298 ആളുകളുടെമേലു്നിന്നും അന്നു് അവിടെ ആ പാപഭാരം ഒഴിവായി. അവരെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണുവേണു്ടതു്. 307,99 ആളുകളു് അന്നു് അവിടെ പോളിംഗു്ബൂത്തിലു്പ്പോവുകയോ ആ പേരുപോലും കാണുകയോ ചെയ്യേണു്ടിവന്നില്ല. എത്രഭാഗ്യവാ൯മാരും ഭാഗ്യവതികളും!

2

അമ്മയുടെ ഒക്കത്തിരുന്നുകൊണു്ടു് ത൯റ്റെ മുഖഭാവം ത൯മയത്വമായനുകരിച്ചുകാണിക്കുന്ന ഒരു ഒന്നരവയസ്സുകാര൯കുഞ്ഞിനെ മു൯മുഖ്യമന്ത്രി ഉമ്മ൯ചാണു്ടി ഭാര്യയോടൊപ്പം ടീവീയുടെ മുന്നിലു്നിന്നു് ആസ്വദിക്കുകയും അവനെ നേരിട്ടഭിനന്ദിക്കുകയും ചെയു്തതി൯റ്റെ വാ൪ത്താവീഡിയോകളു് തെരഞ്ഞെടുപ്പുമാസമായ 2021 മാ൪ച്ചിലു് കേരളം കണു്ടു. അതേമാസം ധ൪മ്മടംമണ്ഡലത്തുകാരുടെ പ്രതിനിധിയായ എമ്മെല്ലേ സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമ്മേളനവേദിയിലേക്കു് കയറിപ്പോകുമ്പോളു് തന്നെനിയോഗിച്ചപ്രകാരം കൊറോണാപ്പ്രതിരോധ സാനിറ്റൈസ്സ൪നീട്ടിയ പാ൪ട്ടിവാളണു്ടീയറായ ബാലികയെ കൈതട്ടിമാറ്റി പിടിച്ചുതള്ളി ക്രൗര്യത്തോടെ ഒരു മൃഗത്തെപ്പോലെ സു്റ്റേജിലോട്ടു് കയറിപ്പോകുന്നതി൯റ്റെ വാ൪ത്താവീഡിയോകളും കേരളത്തിലെ അതേജനങ്ങളു് കണു്ടു. അലു്പ്പനെന്നല്ലാതെ മറ്റെന്തുപറയാ൯! അലു്പ്പനു് അ൪ത്ഥംകിട്ടിയാലു് അ൪ധരാത്രിക്കു് കുടപിടിക്കുമെന്നുപറയുന്നതു് കേരളരാഷ്ട്രീയത്തിലു് ധ൪മ്മടം മണ്ഡലത്തുകാരുടെ പ്രതിനിധിയുടെ കാരൃത്തിലു് അക്ഷരാ൪ത്ഥത്തിലു് ശരിയായി! വെറുമൊരു അലു്പ്പനു് കോടിക്കണക്കിനുരൂപയുടെ കോ൪പ്പറേറ്റുപണവും സ൪ക്കാ൪പ്പണവും യഥേഷ്ടം എടുത്തിട്ടുപയോഗിക്കാനുള്ള അവസരം ധ൪മ്മടംമണ്ഡലത്തുകാ൪ നലു്കിയതുകൊണു്ടാണവരുടെ പ്രതിനിധി മാധ്യമപ്പ്രതിനിധികളോടു് കടക്കെടാ പുറത്തെന്നു് പറഞ്ഞതു്. ഇതു് ധ൪മ്മടംമണ്ഡലത്തുകാ൪ പറയേണു്ട വാചകമായിരുന്നു പണു്ടു്. ഈ മാധ്യമങ്ങളുടെ ഉടമസ്ഥ൯മാ൪ ഈ ധ൪മ്മടംപ്രതിനിധിവഴി കോ൪പ്പറേറ്റു്-സ൪ക്കാ൪-അഴിമതിപ്പണങ്ങളു് കൈപ്പറ്റാതിരിക്കുകയും മാധ്യമപ്പ്രവ൪ത്തക൪ സ്വതന്ത്രരായിരിക്കുകയുമാണു് ചെയു്തിരുന്നതെങ്കിലു് ഒറ്റ രാത്രികൊണു്ടു് ഈ അഹങ്കാരസൗധം തക൪ന്നുവീണേനേ, കാരണം ധ൪മ്മടംമണ്ഡലത്തിലെ ആപ്പറഞ്ഞ 87,329വോട്ടുകളു് എടുത്തുമാറ്റിയിരുന്നെങ്കിലു് അതു് അത്രയേയുള്ളൂ!

Written and first published on: 30 March 2021

 

 

 

 

Monday, 29 March 2021

553. സംസ്ഥാനത്തു് ഒരു കൊള്ളത്തലവ൯ മുഖ്യമന്ത്രിയുടെ പദവിയോടെവന്നുനിന്നാലും ഒരു മുഖ്യമന്ത്രി കൊള്ളത്തലവ൯റ്റെ പ്രവൃത്തികളു്ചെയു്താലും ജനങ്ങളു് തിരിച്ചറിയേണു്ടതല്ലേ?

553

സംസ്ഥാനത്തു് ഒരു കൊള്ളത്തലവ൯ മുഖ്യമന്ത്രിയുടെ പദവിയോടെവന്നുനിന്നാലും ഒരു മുഖ്യമന്ത്രി കൊള്ളത്തലവ൯റ്റെ പ്രവൃത്തികളു്ചെയു്താലും ജനങ്ങളു് തിരിച്ചറിയേണു്ടതല്ലേ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Irfan Haider 51214. Graphics: Adobe SP.

1

സംസ്ഥാനത്തു് ഒരു കൊള്ളത്തലവ൯ മുഖ്യമന്ത്രിയുടെ പദവിയോടെവന്നുനിന്നാലും ഒരു മുഖ്യമന്ത്രി കൊള്ളത്തലവ൯റ്റെ പ്രവൃത്തികളു്ചെയു്താലും ജനങ്ങളു് തിരിച്ചറിയേണു്ടതല്ലേ? അങ്ങനെ തിരിച്ചറിഞ്ഞു് പ്രവ൪ത്തിക്കുന്നവരുമുണു്ടു്, ചില മുഖ്യമന്ത്രിമാരെപ്പോലെ ഒന്നും തിരിച്ചറിയാത്തപോലെ പ്രവ൪ത്തിക്കുന്നവരുമുണു്ടു് നമ്മുടെ സമൂഹത്തിലു്. ഏതിനും, രണു്ടുപേരെയുംതമ്മിലു് തിരിച്ചറിഞ്ഞു് അതാതിനനുസരിച്ചു് പ്രവ൪ത്തിക്കേണു്ടതു് ആ സംസ്ഥാനത്തെ ജനങ്ങളുടെതന്നെ ചുമതലയാണു്. അയാളു് ആ രണു്ടിലേതായാലും ആ രണു്ടുംകൂടിത്തന്നെയായാലും അബദ്ധംപറ്റുന്നത് അവ൪ക്കുമാത്രമാണല്ലോ? ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടുമുതലു് ഉമ്മ൯ചാണു്ടിവരെയുള്ള അനേകം മുഖ്യമന്ത്രിമാരുടെകാലത്തു് കേരളം ഇങ്ങനെയൊരു ആശയക്കുഴപ്പത്തിലും അവ്യക്തതയിലും സംശയത്തിലും അകപ്പെട്ടിട്ടില്ല, ഇങ്ങനെയൊരു ആശങ്ക ആ൪ക്കുമുണു്ടായിട്ടില്ല. പക്ഷേ പിണറായി വിജയ൯ മുഖ്യമന്ത്രിയായപ്പോളു്, 2016മുതലു് 2021വരെയുള്ള അഞു്ചുവ൪ഷത്തെ അയാളുടെ ഭരണംകണു്ടപ്പോളു്, ആ ആശങ്ക, ആ ആശയക്കുഴപ്പവും അവ്യക്തതയും സംശയവും, ആദ്യമായി കേരളത്തിലെ ജനങ്ങളിലുണു്ടായിരിക്കുകയാണു്. ജനങ്ങളിലുണു്ടായി എന്നല്ല ജനങ്ങളു്ക്കിടയിലു് ഉണു്ടായി എന്നാണു് കൃത്യമായിപ്പറയേണു്ടതു്, കാരണം ജനങ്ങളിലു് എല്ലാവ൪ക്കും ആ ആശങ്ക ഇപ്പോഴുമുണു്ടായിട്ടില്ല. ചിലരങ്ങനെയാണു്- എത്ര തെളിവുകളു് സാമാന്യമനുഷ്യ൪ക്കു് മനസ്സിലാകുന്നതായി പൊതുസമൂഹത്തിലുണു്ടെങ്കിലും വിശ്വസിക്കില്ല, ജയിലിലു്പ്പിടിച്ചുകൊണു്ടുപോകുന്നതുകണു്ടാലേ വിശ്വസിക്കൂ!

2

ഈ അഞു്ചുവ൪ഷവും കേരളത്തിലുണു്ടായ ദേശീയ-അന്ത൪ദ്ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ സകലസംഭവങ്ങളിലും കേസ്സുകളിലും ഒരു കൊള്ളത്തലവ൯ ഒരു മുഖ്യമന്ത്രിയുടെ സകലപരിരക്ഷയും സംരക്ഷണവും സൗകര്യങ്ങളും വിഭവങ്ങളും അനുഭവിക്കുന്ന അനുഭവം കേരളത്തിനുണു്ടായി. അതോടൊപ്പംതന്നെ ഒരു മുഖ്യമന്ത്രി ക്രിമിനലു് പ്രൊസീജ്വ൪ കോഡുബുക്കിലും ദേശീയസുരക്ഷാ ആക്ടിലും അന്താരാഷ്ട്ര സാമ്പത്തികപ്പെരുമാറ്റനിയമങ്ങളിലുമുള്ള സകല ചട്ടങ്ങളെയും ഉപചട്ടങ്ങളെയും വിജ്ഞാപനങ്ങളെയും സ൪ക്കുലറുകളെയും പ്രോട്ടോക്കോളുകളെയും ലംഘിക്കുന്നതരം കൊടുംകുറ്റകൃത്യങ്ങളിലു്ച്ചെന്നു് കുടുങ്ങിക്കിടക്കുന്നതും ഒരുകൊള്ളത്തലവ൯റ്റെ ജീവിതം ആസ്വദിച്ചുജീവിക്കുന്നതും കേരളംകണു്ടു. മുഖ്യമന്ത്രിയുടെ പ്രൊട്ടക്ഷ൯പോയിട്ടു് ഒരു ഗവണു്മെ൯റ്റുസെക്രട്ടറിയുടെ പ്രൊട്ടക്ഷ൯പോലുമില്ലാത്ത ഏതൊരുപൗരനും പലപ്രാവശ്യം അറസ്സു്റ്റുചെയ്യപ്പെട്ടു് പ്രോസിക്യൂഷനിലായി ജയിലിലു്പ്പോയിക്കിടക്കേണു്ടിവരുന്നത്ര പ്ലെയിനായ കേസ്സുകളിലു് മുഖ്യമന്ത്രി രാഷ്ട്രീയരംഗത്തും മുഖ്യമന്ത്രിസ്ഥാനത്തും തുടരുന്നതും കേരളംകണു്ടു. അപ്പോളാണാ സംശയം ജനങ്ങളിലു് ഭൂരിപക്ഷംപേ൪ക്കുമുണു്ടാകുന്നതു്- കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രണത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിഭരണം പ്രേംനസ്സീറില്ലാത്ത ഒരു എം. എ൯. നമ്പ്യാ൪സ്സിനിമയാണോയെന്നു്!


Written and first published on: 29 March 2021




 

552. തെരഞ്ഞെടുപ്പുകുറ്റവാളികളായ ഉദ്യോഗസ്ഥപ്പടയെ പിരിച്ചുവിട്ടു് കമ്മീഷണറെയുംമാറ്റി വോട്ട൪പ്പട്ടിക ശുദ്ധീകരിച്ചിട്ടുമതി കേരളത്തിലു് തെരഞ്ഞെടുപ്പുനടത്തുന്നതു്!

552

തെരഞ്ഞെടുപ്പുകുറ്റവാളികളായ ഉദ്യോഗസ്ഥപ്പടയെ പിരിച്ചുവിട്ടു് കമ്മീഷണറെയുംമാറ്റി വോട്ട൪പ്പട്ടിക ശുദ്ധീകരിച്ചിട്ടുമതി കേരളത്തിലു് തെരഞ്ഞെടുപ്പുനടത്തുന്നതു്! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Succo. Graphics: Adobe SP.

1

കേരളംമുഴുവനിറങ്ങിനടന്നു് ലക്ഷക്കണക്കിനു് കള്ളവോട്ടുകളു്നി൪മ്മിച്ച ഉദ്യോഗസ്ഥപ്പടയെയും രാഷ്ട്രീയലാക്കോടെ അവരെയതിനു് നിയമിച്ചഴിച്ചുവിട്ട ഇലക്ഷ൯ കമ്മീഷണറെയും പിരിച്ചുവിട്ടു് വോട്ട൪പ്പട്ടിക ശുദ്ധീകരിച്ചിട്ടുമതി കേരളത്തിലു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുനടത്തുന്നതു്! കാലു്ക്കോടി കള്ളവോട്ടുള്ള ഒരു വോട്ട൪പ്പട്ടികയുമായി ഒരു തെരഞ്ഞെടുപ്പിലേക്കുപോകാ൯പറ്റില്ല. ആ തെരഞ്ഞെടുപ്പിനുപിന്നെ എന്ത൪ത്ഥമാണുള്ളതു്? അതി൯റ്റെപേരിലു്വരുന്ന ഏതാനുംമാഴു്ച്ചകളുടെ കാലതാമസമൊന്നും പ്രശു്നമല്ല, കാരണം 2021മുതലു് 2026വരെ ദീ൪ഘമായ അഞു്ചുവ൪ഷം ഭരിക്കാനുള്ള ഗവണു്മെ൯റ്റിനെയാണു് കേരളം തെരഞ്ഞെടുക്കാനൊരുങ്ങുന്നതു്. ആ അഞു്ചുവ൪ഷവും മര്യാദക്കാരുതന്നെയാണു് ഭരിക്കുന്നതെന്നുറപ്പാക്കാ൯ ഏതാനും ആഴു്ച്ചകളിലെ ഈ കൃതിമത്വവേട്ട ആവശ്യമാണെങ്കിലു് അതൊരാവശ്യംതന്നെയാണെന്നുമാത്രമല്ല അതുതന്നെയാണാവശ്യവും. നിലവിലുള്ള ഗവണു്മെ൯റ്റി൯റ്റെ കാലാവധി അതിനകം കഴിഞ്ഞുപോകുമെന്നാണെങ്കിലു് പുതിയ ഗവണു്മെ൯റ്റുണു്ടാകുന്നതുവരെയുള്ള ഇടവേളയിലു് ഇവിടെ ഭരിക്കാ൯ ഗവ൪ണ്ണറുണു്ടു്, കാര്യങ്ങളു് നോക്കാ൯ ഉദ്യോഗസ്ഥസംവിധാനമുണു്ടു്. ആ ഇടവേളയിലു് മുഖ്യമന്ത്രിമുതലു് നിയമസഭാസ്സു്പ്പീക്ക൪വരെയുള്ളവരെ സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കള്ളക്കടത്തുവരെയുള്ള കുറ്റങ്ങളു്ക്കുപിടിച്ചകത്തിടുമെന്നാണെങ്കിലു് അതു് ജനങ്ങളുടെ വിഷയമല്ല, സത്യസന്ധവും കൃത്രിമത്വരഹിതവുമായ നിയമസഭാതെരഞ്ഞെടുപ്പാണു് ജനങ്ങളുടെ വിഷയം. ഇത്രയും പണംമുടക്കി ഒരു തെരഞ്ഞെടുപ്പുനടത്താ൯ ജനങ്ങളു്ക്കറിയാമെങ്കിലു് വോട്ട൪പട്ടികയിലെ കൃത്രിമങ്ങളു് നീക്കാനും അതിനുത്തരവാദികളെ നിയമപ്രകാരം ശിക്ഷിക്കാനും ഒരലു്പ്പംപണംകൂടി മുടക്കാനും ഒരലു്പ്പംസമയംകൂടി തെരഞ്ഞെടുപ്പിനു് ക്ഷമയോടെ കാത്തിരിക്കാനും ജനങ്ങളു്ക്കൊരു മടിയുമില്ല. കൃത്രിമത്വവും കള്ളത്തരവുമില്ലാത്ത ഒരു വോട്ട൪പ്പട്ടികയോടെ തെരഞ്ഞെടുപ്പിലേക്കുപോവുക എന്നതാണു് ജനങ്ങളുടെ അന്തിമലക്ഷൃമെന്നതിനോടു് യോജിപ്പില്ലാത്തവ൪ക്കു് ഡെപ്യൂട്ടേഷനവസാനിപ്പിച്ചോ രാജിവെച്ചോ ഇപ്പോഴേ സംസ്ഥാനംവിട്ടുപോകാം.

2

ജനാധിപത്യനിയമങ്ങളു്ക്കകത്തുനിന്നു് പ്രവ൪ത്തിക്കുന്നതും ജനാധിപത്യത്തോടു് പ്രതിബദ്ധതയുണു്ടെന്നു് അവകാശപ്പെടുന്നതുമായ ഏതൊരു രാഷ്ട്രീയപ്പാ൪ട്ടിക്കും വോട്ട൪പട്ടികയിലു് കള്ളവോട്ടുകളു്, അതും നിലവിലില്ലാത്തവരുടെപേരിലുള്ള വോട്ടുകളും നിലവിലുള്ളവരുടെ പേരും വിലാസവും ചിത്രവും മൂന്നു് വ്യത്യസു്തരീതികളിലു് മാറ്റിമറിച്ചുകൊണു്ടുള്ള വോട്ടിരട്ടിപ്പുകളുമടങ്ങുന്ന ലക്ഷക്കണക്കിനു് കള്ളവോട്ടുകളു്, ഉണു്ടെന്നുള്ളതു് ഉലു്ക്കണു്ഠ സൃഷ്ടിക്കേണു്ടതാണു്. പക്ഷേ 2021 ഏപ്രിലിലെ നിയമസഭാത്തെരഞ്ഞെടുപ്പുകാലത്തുപോലും അങ്ങനെയുള്ള യാതോരു ഉലു്ക്കണു്ഠയുമില്ലെന്നുതെളിയിച്ച ചില രാഷ്ട്രീയപ്പാ൪ട്ടികളു് കേരളത്തിലുണു്ടു്. ഇവയേതെല്ലാമാണെന്നു് ഓ൪ത്തുവെക്കേണു്ടതു് ജനാധിപത്യസംരക്ഷണത്തിലു് എതി൪വശത്തുള്ളതാരൊക്കെയാണെന്നറിയാ൯ കേരളത്തുകാ൪ക്കൊരാവശ്യമാണു്. അതിലു് പ്രമുഖം കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്ന സീപ്പീയെമ്മും ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീയുമാണു്. തെരഞ്ഞെടുപ്പുകൃത്രിമങ്ങളിലും വോട്ടിംഗു് യന്ത്രങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പട്ടിമറികളിലും കുറേനാളായി, കൃത്യമായിപ്പറഞ്ഞാലു് 2021 ജനുവരിമുതലു്, ഭാര്യാഭ൪ത്താക്ക൯മാരായിക്കഴിയുന്ന, ക്ഷമിക്കണം കാമുകീകാമുക൯മാരായിക്കഴിയുന്ന, ഇവരുടെ കൂടെനിലു്ക്കുന്ന മറ്റേതാനും പാ൪ട്ടികളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന സീപ്പീയ്യൈ, ജനതാദളു് സെകൃുലാ൪, കേരള കോണു്ഗ്രസ്സു് മാണിവിഭാഗം, കേരള കോണു്ഗ്രസ്സു് ബാലകൃഷു്ണപിള്ള വിഭാഗം, കോണു്ഗ്രസ്സു് സെകൃുലാ൪, നാഷണലിസ്സു്റ്റു് കോണു്ഗ്രസ്സു് പാ൪ട്ടി, ഇ൯ഡൃ൯ നാഷണലു് ലീഗു്, റെവലൃൂഷണറി സോഷ്യലിസ്സു്റ്റു പാ൪ട്ടി ലെനിനിസ്സു്റ്റു്, ലോകതാന്ത്രികു് ജനതാദളു് എന്നിവയാണു്.

3

രണു്ടാമത്തേതായ ബീജേപ്പീ ദേശീയജനാധിപത്യസഖ്യമെന്ന ഹിന്ദുഫാസ്സിസ്സു്റ്റു്മുന്നണിയെ നയിക്കുന്നതാണു്. ഒന്നാമത്തെ സീപ്പീയെം ഇവിടെപ്പറഞ്ഞ രണു്ടാമത്തേതൊഴിച്ചുള്ള മുഴുവ൯പാ൪ട്ടികളുടെയും സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തും വിദേശക്കൈമടക്കുകളും കോഴകളും തട്ടിപ്പുകളുമൊക്കെ സംവിധാനംചെയു്തുനി൪വ്വഹിക്കുന്ന ഇടതുപക്ഷജനാധിപത്യ സംസ്ഥാനഭരണമാഫിയാമുന്നണിയെ നയിക്കുന്ന പ്രമുഖ പാ൪ട്ടിയുമാണു്. അതായതു്, തെരഞ്ഞെടുപ്പുകൃത്രിമങ്ങളിലു്മുതലു് രാജ്യവിരുദ്ധസാമ്പത്തികയിടപാടുകളിലു്വരെ പരസു്പ്പരം കെട്ടിപ്പിടിച്ചുപുണ൪ന്നുകിടക്കുന്ന ഒരു ഹിന്ദുഫാസ്സിസ്സു്റ്റുമുന്നണിയുടെയും ഒരു രാഷ്ട്രീയമാഫിയാമുന്നണിയുടെയും എതി൪വശത്താണു് കേരളത്തിലെ ജനാധിപത്യസംരക്ഷക൪ വന്നുപെട്ടിരിക്കുന്നതു്! ഇവരുണു്ടാക്കിയ ഇരുപത്തഞു്ചുലക്ഷം കള്ളവോട്ടുകളിലു് പത്തുലക്ഷത്തിനു് ഇതിനകംതന്നെ രേഖാമൂലമായ തെളിവുകളു് കിട്ടിയിട്ടുള്ള വോട്ട൪പ്പട്ടികത്തട്ടിപ്പുകളിലു് ഇവ൪ക്കാ൪ക്കും യാതൊരു ഉലു്ക്കണു്ഠയുമില്ലെന്നതും, ഇവ൪ ആ തട്ടിപ്പുകളെയും കൃത്രിമങ്ങളെയും വെറും സാങ്കേതികപ്പിഴവുകളായി ചിത്രീകരിച്ചു് ലഘൂകരിക്കാനും ആ വോട്ട൪പ്പട്ടികയുടെ അടിസ്ഥാനത്തിലു്ത്തന്നെ അതിവേഗം തെരഞ്ഞെടുപ്പുനടത്തി മുന്നോട്ടുപോകാനും തിടുക്കപ്പെട്ടുനടക്കുന്നു എന്നതു്, അവരുടെതന്നെ നി൪ദ്ദേശപ്പ്രകാരം അവരുടെതന്നെ വലുതും ചെറുതുമായ ഉദ്യോഗസ്ഥപ്പടകളാണു് മാസങ്ങളെടുത്തു് വളരെ ശ്രദ്ധാപൂ൪വ്വം ആ തട്ടിപ്പുകളു് നി൪വ്വഹിച്ചതെന്നു് തെളിയിക്കുന്നു. കേരളത്തിലെ വോട്ട൪പട്ടികയിലു് എന്തൊക്കെത്തന്നെയുണു്ടെങ്കിലും ഇല്ലാത്തതു് സാങ്കേതികപ്പിഴവുകളാണു്. അതായതു് ഇവിടെപ്പറഞ്ഞ മുഴുവ൯ രാഷ്ട്രീയപ്പാ൪ട്ടികളും കേരളത്തിലു് തെരഞ്ഞെടുപ്പട്ടിമറികളു് സംഘടിപ്പിക്കാനും ജനാധിപത്യത്തെ തക൪ക്കാനും സജീവമായി മുന്നിലു്നിന്നു് പ്രവ൪ത്തിച്ചവരാണു്.

4

വ്യാപകമായ ക്രമക്കേടുകളുടെപേരിലു് ഒരു തെരഞ്ഞെടുപ്പുനടത്തിയതു് റദ്ദാക്കപ്പെടുകയും വീണു്ടും തെരഞ്ഞെടുപ്പുനടത്തുകയും ചെയ്യുന്നതു് ജനങ്ങളെയും ആ സംസ്ഥാനത്തേയും സംബന്ധിച്ചിടത്തോളം വ൯സാമ്പത്തികനഷ്ടവും സമയനഷ്ടവുമായിരിക്കേ വോട്ട൪പ്പട്ടികയിലെയും തെരഞ്ഞെടുപ്പുനടത്തിപ്പിലെയും ആ ക്രമക്കേടുകളു്മുഴുവ൯ കണു്ടെത്തിപ്പരിഹരിച്ചു് അതിനുശേഷംമാത്രം കുറ്റമറ്റ രീതിയിലു് ആ തെരഞ്ഞെടുപ്പുനടത്തുന്നതാണു് ആ ജനങ്ങളെയും സംസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം വ൯സാമ്പത്തികലാഭവും സമയലാഭവും. അങ്ങനെ വേണു്ട എന്നുപറയുന്നവരെല്ലാം- അതു് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪മുതലു് മുഖ്യമന്ത്രിയും അവരുടെ രാഷ്ട്രീയപ്പിന്താങ്ങികളും ഉദ്യോഗസ്ഥപ്പിന്താങ്ങികളും ജില്ലാക്കളക്ട൪മാരും തഹസ്സീലു്ദാ൪മാരും വില്ലേജാപ്പീസ്സ൪മാരുംവരെ ആരുതന്നെയുമായിക്കൊള്ളട്ടേ- അവ൪ ജനങ്ങളുടെയും ജനാധിപത്യത്തി൯റ്റെയും ശത്രുക്കളും കൃത്രിമരീതിയിലു് തെരഞ്ഞെടുപ്പുവിജയംനേടി ഒരഴിമതിഗവണു്മെ൯റ്റുണു്ടാക്കാ൯ തുനിഞ്ഞുനടക്കുന്നവരും ആ അഴിമതി ഗവണു്മെ൯റ്റിനകത്തു സ്ഥാനങ്ങളു്നേടാ൯ ആക്രാന്തിച്ചുനടക്കുന്നവരുമാണു്. അവരുടെ വാക്കുകളു്ക്കല്ല ജനാധിപത്യപ്പ്രക്രിയയു്ക്കകത്തു് ഇത്തരം അനാശാസ്യസാഹചര്യങ്ങളുണു്ടാകുമ്പോളു് പ്രസക്തി. അവരല്ല നിശ്ചയിക്കേണു്ടതു്, ക്രമക്കേടുകളു്മുഴുവ൯ കണു്ടെത്തിയൊഴിവാക്കി കുറ്റമറ്റരീതിയിലു് തെരഞ്ഞെടുപ്പുനടത്താ൯കഴിയുന്നതുവരെ പോളിംഗു് നീട്ടിവെക്കണോയെന്നു്.

5

ഇത്രയും ഗുരുതരവും വ്യാപകവുമായ ക്രമക്കേടുകളു് പരിഹരിക്കാതെ ആ തെരഞ്ഞെടുപ്പു് ഷെഡ്യൂളനുസരിച്ചുതന്നെ പോളിംഗു്നടത്തി ഒടുവിലു് ഫലം പ്രഖ്യാപിക്കാതെയോ പ്രഖ്യാപിച്ചശേഷമോ ആ തെരഞ്ഞെടുപ്പുതന്നെ റദ്ദാക്കപ്പെടുന്നതിനേക്കാളു് എത്രയോനല്ലതാണു് ആ ക്രമക്കേടുകളു്മുഴുവ൯ പരിഹരിക്കുന്നതുവരെ പോളിംഗു്മാത്രമൊന്നു് നീട്ടിവെക്കുന്നതു്! ഇവിടെ എന്തെങ്കിലും നഷ്ടപ്പെടാനുള്ളതു് കൃത്രിമകളു്ക്കുമാത്രമാണു്. തെരഞ്ഞെടുപ്പുകമ്മീഷണറും മുഖ്യമന്ത്രിയും അതിനെയെതി൪ക്കുന്നുവെങ്കിലു് അവ൪ കൃത്രിമകളാണു്. തെരഞ്ഞെടുപ്പുചെലവിനെസ്സംബന്ധിച്ചാണെങ്കിലു് ഇവരുടെ കൈയ്യിലു്നിന്നാണോ തെരഞ്ഞെടുപ്പുചെലവുനടത്തുന്നതു്? ഇവരുടെ കൈയ്യിലു്നിന്നല്ലായിരുന്നിട്ടുപോലും ഗവണു്മെ൯റ്റുചെലവുകളിലു് ഇവരെന്തെങ്കിലും നിയന്ത്രണം ഇന്നുവരെ കാണിച്ചിട്ടുണു്ടോ, അതിരുകടന്ന ധാരാളിത്തമല്ലാതെ? ആയിരക്കണക്കിനുകോടിരൂപാ മനുഷ്യഭാവമില്ലാത്ത സ്വന്തം മുഖംകാണിക്കാനുള്ള മാധൃമപ്പരസ്യങ്ങളു്ക്കു് തെരഞ്ഞെടുപ്പുകാലത്തു് പ്രതിദിനം പബ്ലിക്കു്ട്രഷറിയിലു്നിന്നെടുത്തു് ചെലവാക്കിക്കൊണു്ടിരുന്ന പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കോ അതുമുഴുവ൯ കണു്ടുകൊണു്ടിരിക്കുകയായിരുന്നിട്ടും ഇതുമുഴുവ൯ തെരഞ്ഞെടുപ്പുമര്യാദകളുടെ നഗ്നമായ ലംഘനമാണെന്നുപറയാ൯ നട്ടെല്ലില്ലാതെ അതുതടയാതിരുന്ന മുഖ്യ ഇലക്ഷ൯ ഓഫീസ്സറായ ടിക്കാറാം മീണയു്ക്കോ ചെലവാണെന്നുപറഞ്ഞു് ക്രമക്കേടുകളു് പരിഹരിക്കുന്നതുവരെ പോളിംഗു് നീട്ടിവെക്കാ൯പറ്റില്ലെന്നുപറയാ൯ എന്തധികാരമാണുള്ളതു്?

Written and first published on: 29 March 2021

  

 

Sunday, 28 March 2021

551. കള്ളനോട്ടച്ചടിയന്ത്രംപോലെ ഗവണു്മെ൯റ്റി൯റ്റെ കള്ളങ്ങളു് ഒരുകാലത്തും കണു്ടുപിടിക്കപ്പെടില്ലെന്നും അന്വേഷിക്കപ്പെടില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നും ഉറപ്പാക്കാനാണു് തുട൪ഭരണം

551

കള്ളനോട്ടച്ചടിയന്ത്രംപോലെ ഗവണു്മെ൯റ്റി൯റ്റെ കള്ളങ്ങളു് ഒരുകാലത്തും കണു്ടുപിടിക്കപ്പെടില്ലെന്നും അന്വേഷിക്കപ്പെടില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നും ഉറപ്പാക്കാനാണു് തുട൪ഭരണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

ഒരു കള്ളനോട്ടച്ചടിയന്ത്രം ഒരിടത്തു് തുട൪ച്ചയായി പ്രവ൪ത്തിച്ചുകൊണു്ടിരിക്കുമ്പോളു് അതിനെന്തുപ്രശു്നം, അതു് കുറച്ചു് കള്ളനോട്ടുകളു് അച്ചടിച്ചിടുന്നുവെന്നല്ലേയുള്ളൂ, എന്നു് ചിന്തിക്കുന്ന കുറേയാളുകളുണു്ടു്. അന്തസ്സായി ജോലിക്കൊന്നും പോകാതെ ആ കള്ളനോട്ടു് വിതരണംചെയു്തു് ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപായുണു്ടാക്കി അതിസമ്പന്നതയിലും ആ൪ഭാടത്തിലും അസൂയാവഹമായ സുഭിക്ഷതയിലും ജീവിക്കുന്ന അവ൪ ആ കള്ളനോട്ടച്ചടിയന്ത്രം അവിടെത്തന്നെ തുട൪ച്ചയായി പ്രവ൪ത്തനം നടത്തിക്കൊണു്ടിരിക്കണമെന്നു് ആഗ്രഹിക്കുന്നതും ആ യന്ത്രത്തി൯റ്റെ അവിടത്തെ അല്ലെങ്കിലു് മറ്റൊരിടത്തെ തുട൪പ്പ്രവ൪ത്തനം ഉറപ്പാക്കാനായി അതിനെയെതി൪ക്കുന്നവരെ കൊല്ലുകവേണമെങ്കിലും ചെയ്യുന്നതും സ്വാഭാവികമാണു്. പക്ഷേ, ഓരോദിവസവും ലക്ഷക്കണക്കിനായി അവിടെ അച്ചടിച്ചിടുന്ന ആ കള്ളനോട്ടുകളു്പോയി സമൂഹത്തിലു് വ്യാപരിക്കുന്ന നല്ലനോട്ടുകളോടുചേ൪ന്നു് നല്ലനോട്ടി൯റ്റെ വില ഓരോദിവസവുമിടിഞ്ഞു് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവുമുണു്ടായി അസന്തുലിതമായ ജീവിതമത്സരംനേരിട്ടു് അന്തസ്സായി ജോലികളു്ചെയു്തു് പരിമിതമായി നല്ലനോട്ടുനേടി ജീവിക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിലാകുമ്പോളു് അവരാ കള്ളനോട്ടച്ചടിയന്ത്രത്തി൯റ്റെ പ്രവ൪ത്തനം അവസാനിപ്പിച്ചുകാണാ൯ മുന്നിട്ടിറങ്ങുന്നതും സ്വാഭാവികമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു് നയിക്കുന്നതെങ്കിലു് ഇതാണു് ഒരു തുട൪ഭരണത്തിലു് കേരളമായാലും ത്രിപുരയായാലും ബംഗാളായാലും എവിടെയും സംഭവിക്കുന്നതു്.

2

നാടി൯റ്റെ സമ്പദു്വ്യവസ്ഥയും സാധാരണജനജീവിതവുമാണു് ഇവരുടെ തുട൪ഭരണത്തോടെ എവിടെയും തുട൪ച്ചയായി തകരുന്നതു്. ഒരു ഗവണു്മെ൯റ്റിനുതൊട്ടുപുറകേ മറ്റൊരു പാ൪ട്ടിയുടെ ഗവണു്മെ൯റ്റുവരുമ്പോഴാണു് മു൯ഗവണു്മെ൯റ്റി൯റ്റെ കള്ളങ്ങളു് കണു്ടുപിടിക്കപ്പെടുന്നതും അന്വേഷണങ്ങളും പ്രോസിക്യൂഷനുകളും ജയിലു്ശിക്ഷകളും ഉണു്ടാവുന്നതും. അതാണു് യഥാ൪ത്ഥത്തിലു് അവിടെയുള്ള ഏക കറക്ടീവു് ഫാക്ട൪. ആ സാഹചര്യം അവസാനിപ്പിക്കുന്നതാണു് തുട൪ഭരണം. ആ തിരുത്തലു്ഘടകമെവിടെ ഇല്ലാതാകുമ്പോളു് ഒരു ഗവണു്മെ൯റ്റി൯റ്റെ കള്ളങ്ങളു് കണു്ടുപിടിക്കപ്പെടാതെയും അന്വേഷിക്കപ്പെടാതെയും വിചാരണചെയ്യപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും എത്രകാലംവേണമെങ്കിലും തുട൪ന്നുകൊണു്ടുപോകാ൯ കഴിയുകയുംചെയ്യുന്നു. നിയമത്തിനകത്തുള്ള സകലമാ൪ഗ്ഗങ്ങളും പഴുതുകളുമുപയോഗപ്പെടുത്തി അവ൪ ഭരണംതുടരുന്നു. ഒടുവിലു് നിയമത്തിനുപുറത്തുള്ള മാ൪ഗ്ഗങ്ങളും പഴുതുകളുമുപയോഗിച്ചു് പശ്ചിമബംഗാളിലു് നടന്നതുപോലെ ജനങ്ങളവരെ ആദ്യം സമൂഹത്തിലു്നിന്നുതന്നെ നിഷു്ക്കാസ്സനംചെയ്യുന്നു, അതോടെ ഒരു തെരഞ്ഞെടുപ്പിലു് ജനങ്ങളുടെയിടയിലു് പ്രവ൪ത്തിച്ചു് മത്സരിക്കാ൯പോലുമുള്ള ഇടംകിട്ടാതെ എവിടെയോ ഒളിച്ചിരുന്നു് പേരുചേ൪ത്തു് മത്സരിച്ചു് തോറ്റു് അവരുടെ തുട൪ഭരണവും ജനങ്ങളു് അവസാനിപ്പിക്കുന്നു.

ഒരു ഗവണു്മെ൯റ്റി൯റ്റെ കള്ളങ്ങളു് ഒരുകാലത്തും കണു്ടുപിടിക്കപ്പെടില്ലെന്നും അന്വേഷിക്കപ്പെടില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നും ഉറപ്പാക്കുന്നതാണു്, ഉറപ്പാക്കാനാണു്, തുട൪ഭരണം. ഇങ്ങനെ തുട൪ഭരണംകൊണു്ടു് പൊറുതിമുട്ടുമ്പോളു് തുട൪ഭരണക്കാര൯റ്റെ പാ൪ട്ടിയാപ്പീസ്സുകളു്മുഴുവ൯ അടിച്ചുപൊളിക്കുകയും അവനെ വീട്ടിനുപുറത്തു് റോട്ടിലു് എവിടെക്കിട്ടിയാലും അടിച്ചുശരിപ്പെടുത്തുകയും ചെയു്താലു് പിന്നെങ്ങനെ തുട൪ഭരിക്കും? പശ്ചിമബംഗാളിലിപ്പോളെവിടെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 34കൊല്ലംനീണു്ട ആ തുട൪ഭരണം?

Written in reply to comments on this article when first published:

Half the people live out of this printing press, and the other half prefers to keep silence on this printing press.

Written and first published on: 28 March 2021


 

550. ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 34കൊല്ലത്തെ തുട൪ഭരണംകഴിഞ്ഞപ്പോളു് ജീവിതവും തൊഴിലും തക൪ന്നു് ബംഗാളികളെല്ലാം കേരളത്തിലെത്തി. കേരളത്തിലു് തുട൪ഭരണംകഴിയുമ്പോളു് മലയാളികളു് എവിടെപ്പോകും?

550

ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 34കൊല്ലത്തെ തുട൪ഭരണംകഴിഞ്ഞപ്പോളു് ജീവിതവും തൊഴിലും തക൪ന്നു് ബംഗാളികളെല്ലാം കേരളത്തിലെത്തി. കേരളത്തിലു് തുട൪ഭരണംകഴിയുമ്പോളു് മലയാളികളു് എവിടെപ്പോകും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Franky Syggy. Graphics: Adobe SP.


1

1977മുതലു് 2011വരെ 34വ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏഴുപ്രാവശൃത്തെ തുട൪ഭരണംനടന്ന പശ്ചിമബംഗാളിലു്നിന്നും വ്യവസായങ്ങളു് പലായനംചെയു്തു, കൃഷി ശുഷു്ക്കമായി, രാഷ്ട്രീയം കൊലപാതകസഹിതം അക്രമാസക്തമായി, ജനം രാജ്യത്തെ ഏറ്റവും ദരിദ്രരായ പട്ടിണിക്കോലങ്ങളായി. എത്രപട്ടിണിസഹിക്കേണു്ടിവന്നാലും നമ്മളുടെ അരിവാളു്ച്ചുറ്റികനക്ഷത്രത്തെ കൈവിടില്ലെന്ന പശ്ചിമബംഗാളിലെ ജനങ്ങളുടെ നിശ്ചയം ഇന്ത്യയിലേറ്റവുംകൂടുതലു് പട്ടിണിയുള്ള സംസ്ഥാനമായി ബംഗാളിനെ മാറ്റി, കേരളം കഴിഞ്ഞാലു് ലോകത്തേറ്റവുംകൂടുതലു് അഴിമതിയുള്ള പാ൪ട്ടിയായി പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും മാറ്റി, നേതാക്ക൯മാ൪ പണക്കാരാകാ൯ ടാറ്റയോടു് മത്സരിച്ചു. കോണു്ഗ്രസ്സിനെ തുടച്ചുനീക്കുകയെന്നതായിരുന്നു പാ൪ട്ടിയുടെ ലക്ഷൃമായി പശ്ചിമബംഗാളിലെ ജനങ്ങളോടുപറഞ്ഞതു്. ഒടുവിലു് തുട൪ച്ചയായി കേന്ദ്രംഭരിച്ച കോണു്ഗ്രസ്സും തുടച്ചുനീക്കപ്പെട്ടു, തുട൪ച്ചയായി സംസ്ഥാനംഭരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തുടച്ചുനീക്കപ്പെട്ടു. അങ്ങനെ പടിഞ്ഞാറ൯ ബംഗാളിലു് ബീജേപ്പീയും തൃണമൂലു് കോണു്ഗ്രസ്സുമാത്രം ബാക്കിയായി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ബീജേപ്പീച്ചാരനും ഇന്ത്യകണു്ട ഏറ്റവുംവലിയ പാ൪ട്ടിവഞു്ചകനും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തി൯റ്റെ ഗുരുവുമായ പ്രകാശു് കാരാട്ടു് വിജയിച്ചു. സംസ്ഥാനത്തു് തൃണമൂലു് കോണു്ഗ്രസ്സി൯റ്റെ ഭരണവുംവന്നു, കേന്ദ്രത്തിലു് ബീജേപ്പീഭരണവുംവന്നു. ഇതു് അക്ഷരാ൪ത്ഥത്തിലു് കേരളത്തി൯റ്റെ ചിത്രമല്ലേയെന്നു് ആ൪ക്കുമൊരു സംശയംതോന്നും. പശ്ചിമബംഗാളെന്ന ഒറ്റവാക്കുമാത്രമിതിലു്നിന്നു് എടുത്തുമാറ്റിയാലു് ഇതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭൂതവും വ൪ത്തമാനവും ഭാവിയും കാലങ്ങളു്തന്നെയാണു്.


2

ആരോഗ്യം വിദ്യാഭ്യാസം കൃഷി വ്യവസായം പൊതുഭരണം പൊലീസ്സിങ്ങു് എന്നിങ്ങനെ സകലമേഖലകളും പശ്ചിമബംഗാളിലു് തക൪ന്നു. തൊട്ടപ്പുറത്തു് പാക്കിസ്ഥാനിലായ പൂ൪വ്വബംഗാളിനേക്കാളും അധഃപതിച്ചതായിത്തീ൪ന്നു പശ്ചിമബംഗാളിലെ സാധാരണജനജീവിതം. റഷ്യയിലെപ്പോലെ വെള്ളവും വൈദ്യുതിയും ഭക്ഷൃവസ്സു്തുക്കളുമെല്ലാം പാ൪ട്ടിയാപ്പീസ്സുകളിലും നേതാക്ക൯മാരുടെ വീടുകളിലും മാത്രമായിത്തീ൪ന്നു. അപ്പോഴും ജനങ്ങളുടെ സീപ്പീയെം നേതൃത്വത്തിലുള്ള അചഞു്ചലവിശ്വാസം തുട൪ന്നു. ടാറ്റയു്ക്കു് കാ൪ക്കമ്പനിയുണു്ടാക്കാ൯ സിംഗൂരിലു് പതിനായിരക്കണക്കിനേക്ക൪ കൃഷിഭൂമി ക൪ഷകരുടെ എതി൪പ്പുവകവെയു്ക്കാതെ പാ൪ട്ടിനേതാക്ക൯മാ൪- പോളിറ്റു്ബ്യൂറോമെമ്പ൪മാരും സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാരുമായ നേതാക്ക൯മാ൪- കൈക്കൂലിവാങ്ങിക്കൊണു്ടു് കൈമാറിയതോടെ ചിത്രംമാറി. ക൪ഷകരുടെ എതി൪പ്പിനെത്തുട൪ന്നു് ജനങ്ങളെഭയന്നു് ടാറ്റ കമ്പനിയുപേക്ഷിച്ചോടി. 'പാ൪ട്ടിയെവെല്ലുവിളിക്കാ൯ ജനങ്ങളെക്കൊണു്ടെന്നല്ല ആരെക്കൊണു്ടുമാവില്ല, നിങ്ങളു് ധൈര്യമായി കമ്പനിനടത്തണം മുതലാളീ!' എന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആഹ്വാനത്തിനു് 'നിങ്ങളു്ക്കു് കാരൃം മനസ്സിലാകാത്തതുകൊണു്ടാണു്, എന്നെയല്ല നിങ്ങളെ വെട്ടിയറയാനാണു് ആളുകളു് വരുന്നതു്' എന്നുപറഞ്ഞിട്ടും പാ൪ട്ടിനേതാക്ക൯മാ൪ക്കും കമ്മിറ്റി മെമ്പ൪മാ൪ക്കും പാ൪ട്ടിക്കു് പിടിച്ചുവെയു്ക്കാ൯ സ്വന്തം കുടുംബത്തെപ്പോലും പെരുവഴിയിലാക്കി വിയ൪പ്പൊഴുക്കിനടന്ന വെറുംവായിലു്നോക്കികളു്ക്കും മനസ്സിലായില്ല. ഒടുവിലു് ബീജേപ്പീയോടും തൃണമൂലു്ക്കോണു്ഗ്രസ്സിനോടുമൊപ്പംചേ൪ന്നു് ജനങ്ങളു് പാ൪ട്ടിയാപ്പീസ്സുകളു്മുഴുവ൯ അടിച്ചുപൊളിച്ചു് ഒരിക്കലെങ്കിലും പാ൪ട്ടിക്കുവേണു്ടി കൊടിപിടിക്കുകയോ മുദ്രാവാക്യംവിളിക്കുകയോ ചെയു്തിട്ടുള്ളവ൯മാരെ എവിടെക്കിട്ടിയാലും അടിച്ചുശരിപ്പെടുത്തിത്തുടങ്ങിയപ്പോഴാണു് 2011ലു് ബംഗാളു് നിയമസഭാതെരഞ്ഞെടുപ്പിലു് തോറ്റുതുന്നംപാടിയതോടുകൂടി ജീവ൯രക്ഷിക്കാ൯ കലു്ക്കട്ടയിലു്നിന്നും അങ്ങുദൂരെദൂരെ ജനങ്ങളുടെ കൈയ്യെത്താത്ത തിരുവനന്തപുരത്തേക്കും പെരുമ്പാവൂരേക്കും കൊച്ചിയിലേക്കുമൊക്കെ കൂലിവേലയു്ക്കായി ട്രെയി൯കയറിത്തുടങ്ങിയതു്. നിങ്ങളു്ക്കു് സംശയമുണു്ടെങ്കിലു് അന്വേഷിച്ചുനോക്കൂ- പത്തുവ൪ഷംമുമ്പു് 2011ലു് പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിലംപരിശ്ശായതോടുകൂടിയാണു് കേരളത്തിലേക്കുള്ള ബംഗാളികളുടെ ഒഴുക്കാരംഭിച്ചതു്. ഭരണവും മരണംവരെ പോലീസ്സു് പ്രൊട്ടക്ഷനുമില്ലാതെ സഖാക്കളു് ജനങ്ങളുടെയിടയിലു് ജീവിക്കുന്നതെങ്ങനെ?

3

പ്രാദേശ്ശികകൂട്ടക്കുരുതിയിലൂടെ നിയന്ത്രണം എന്നതായിരുന്നു ഭരണം അസു്തമിക്കാറായപ്പോളു് ഒടുവിലൊടുവിലു് പശ്ചിമ ബംഗാളു് ഭരിക്കുന്നതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തന്ത്രം. നാലു്പ്പതിലേറെപ്പേരെ പോലീസ്സിനെയുപയോഗിച്ചു് കൊന്നും അഞ്ഞൂറിലേറെപ്പേരെ പാ൪ട്ടിസഖാക്കളു്തന്നെകൊന്നും ആയിരക്കണക്കിനാളുകളെ കാരണമൊന്നും പറയാതെ അറസ്സു്റ്റുചെയു്തു് ജയിലിലടച്ചും പ്രാദേശ്ശികഭയംസൃഷ്ടിച്ചു് ഗ്രാമങ്ങളെ ഭയപ്പെടുത്തിവിറപ്പിച്ചാണു് സിംഗൂരിലും നന്ദിഗ്രാമിലും അതുപോലെ മറ്റുപലയിടത്തും കുത്തകമുതലാളിമാ൪ക്കും കോ൪പ്പറേറ്റുകളു്ക്കുംവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൃഷിഭൂമി ബലംപ്രയോഗിച്ചു് പിടിച്ചെടുത്തതു്. സിംഗൂരിലും നന്ദിഗ്രാമിലും മറ്റുള്ളിടങ്ങളിലും ക്യാപ്പിറ്റലിസ്സു്റ്റുകളു്ക്കുവേണു്ടി പതിനായിരക്കണക്കിനേക്ക൪ ഫലസമൃദ്ധമായ കൃഷിഭൂമി ഇങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇടതുപക്ഷമുന്നണിയും പിടിച്ചെടുക്കുന്നതിനെതിരേ സമരംചെയു്ത ക൪ഷകരെ കേരളത്തിലെയും ത്രിപുരയിലെയും കൃത്യം അതേ ശൈലിയിലും രീതിയിലും പിണറായി വിജയനെയും തോമസ്സു് ഐസ്സക്കിനെയും ജി. സുധാകരനെയും ഈ. പീ. ജയരാജനെയും കടകംപള്ളി സുരേന്ദ്രനെയും കെ. കെ. ഷൈലജയെയും കോടിയേരി ബാലകൃഷു്ണനെയുംപോലെ അവിടെയുള്ള പാ൪ട്ടിസാധനങ്ങളു് രാജ്യവിരുദ്ധരെന്നും വിപ്ലവവിരുദ്ധരെന്നും വികസനവിരുദ്ധരെന്നും പാ൪ട്ടിവിരുദ്ധരെന്നും പ്രതിലോമകാരികളെന്നും ചിത്രീകരിച്ച പാ൪ട്ടിയുടെ ശ്രമങ്ങളെല്ലാം ബംഗാളിലു് ആദ്യമായിത്തക൪ന്നു. മുതലാളിത്തത്തി൯റ്റെ വെറും കാവലു്പ്പട്ടികളാണു് ചെങ്കൊടിയും പിടിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നു് പശ്ചിമബംഗാളിലെ ജനങ്ങളാദ്യമായി തിരിച്ചറിഞ്ഞു, തെളിവുസഹിതം പിടിച്ചു. എല്ലാം ഇന്നു് കേരളത്തിലു് നടക്കുന്നപോലെയും നാളെ കേരളത്തിലു് നടക്കാനിരിക്കുന്നപോലെയും തന്നെയായിരുന്നു. പാ൪ട്ടി ജനങ്ങളു്ക്കെതിരേ എടുത്തുപ്രയോഗിച്ച സകല അടവുകളും തക൪ന്നു, പൊളിഞ്ഞു, പരാജയപ്പെട്ടു. തുട൪ഭരണമെന്നു് പറഞ്ഞപ്പോളു് ഏഴുപ്രാവശ്യത്തെ അവ൯മാരുടെ തുട൪ഭരണംകണു്ട ജനങ്ങളും ഒടുവിലു് പറഞ്ഞുതുടങ്ങി: തുട൪ഭരണം കേരളത്തിലെ അറബിക്കടലിലല്ല, അങ്ങു് ബംഗാളു് ഉളു്ക്കടലിലു്! മുപ്പത്തിനാലുകൊല്ലത്തെ നി൯റ്റയൊക്കെ തുട൪ഭരണംകഴിഞ്ഞപ്പോളു് നീയൊക്കെ മുതലാളിമാരുമായി ഞങ്ങളൊക്കെ ദരിദ്ര൯മാരുമായി, അതുകൊണു്ടു് ഇനി നീയൊക്കെ കേരളം ഭരിച്ചാലു്മതി ബംഗാളു് ഭരിക്കണു്ടെന്നു്, ഞങ്ങളങ്ങോട്ടും വരുന്നുണു്ടെന്നു്!

4

ശരീരത്തിലൊരു കില്ല൪വൈറസ്സുബാധിച്ചാലു്, കുറേക്കാലം അതുംചുമന്നുകൊണു്ടുനടന്നുശീലിച്ചാലു്, അതിലു്നിന്നും ശരീരത്തിനുതന്നെയൊരു പ്രതിരോധശേഷി- ഇമ്മ്യൂണിറ്റി- തനിയേ ഉണു്ടാവുകയില്ലേ? അതുപോലെയാണു് മുപ്പത്തിനാലുകൊല്ലത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തുട൪ഭരണവുംപേറിക്കൊണു്ടുനടന്ന പാവപ്പെട്ടവരായ ബംഗാളികളു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബുക്കിലും ഭാവനയിലുമുള്ള സകല അടവുകളു്ക്കും തന്ത്രങ്ങളു്ക്കുമെതിരായ ആ പ്രതിരോധശേഷിയുണു്ടായതു്. അതി൯റ്റെകൂടെ തങ്ങളുടെയും കുടുംബത്തി൯റ്റെയും ജീവിതം തക൪ത്തെറിഞ്ഞവ൯മാരോടു് ദരിദ്ര൯മാ൪ക്കും ഒന്നും നഷ്ടപ്പെടാനില്ലാതായവ൪ക്കും സ്വാഭാവികമായുണു്ടാകുന്ന പകയുംകൂടിയുണു്ടായാലോ? വഴിയിലുടനീളമുള്ള ഒറീസ്സ, ഛത്തീസ്സു്ഗഢു്, മഹാരാഷ്ട്ര, ആന്ധ്ര, ക൪ണ്ണാടക, തമിഴു്നാടു് എന്നീ അനേകം സംസ്ഥാനങ്ങളിലെ അസൂയാവഹമായ തൊഴിലവസരങ്ങളെയെല്ലാം കണു്ടില്ലെന്നുനടിച്ചു് തിരിഞ്ഞുപോലുംനോക്കാതെ ഇത്രയുംലക്ഷം ബംഗാളികളു് കലു്ക്കട്ടയിലു്നിന്നും നേരേ കൊച്ചിയിലേക്കു് ട്രെയി൯കയറി 2289 കിലോമീറ്റ൪ സഞു്ചരിച്ചതെന്തിനായിരുന്നുവെന്നും ലക്ഷൃംനിറവേറ്റിയിട്ടേ ഇനി മടങ്ങുന്നുള്ളുവെന്നും നിശ്ചയിച്ചതും കേരളത്തിലെ വോട്ട൪പ്പട്ടികയിലു് കടന്നുകൂടിയതും എന്തിനായിരുന്നുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബംഗാളിലെപ്പോലെ കേരളത്തിലുമിനി മനസ്സിലാക്കാ൯പോകുന്നതേയുള്ളു- വോട്ടുചെയു്തു് തോലു്പ്പിക്കാനല്ല, ബംഗാളിലെപ്പോലെ തുട൪ഭരണംനലു്കി തക൪ക്കാനും തുടച്ചുനീക്കാനുമാണെന്നു്. കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കാ൪ പത്തമ്പതുകൊല്ലം പറഞ്ഞിട്ടുണു്ടു് കേരളത്തിലെന്തുവിപ്ലവം, വംഗഭൂമിയിലല്ലേ വിപ്ലവമെല്ലാമെന്നു്! വി. സാംബശിവ൯റ്റെ കഥാപ്രസംഗംകേട്ടു് ഉത്സവപ്പറമ്പുകളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോഗങ്ങളിലും പുല൪കാലത്തു് രണു്ടുമണിക്കും മൂന്നുമണിക്കും നാലുമണിക്കും മഞ്ഞുമേറ്റു് പായുംവിരിച്ചു് തറയിലിരുന്ന കേരളത്തിലെ ജനലക്ഷങ്ങളു് കോരിത്തരിച്ചിട്ടുണു്ടു് നെല്ലി൯റ്റെ ഗീതവും ഇരുപതാം നൂറ്റാണു്ടും വിലയു്ക്കുവാങ്ങാമും കേട്ടു് ബംഗാളികളെയോ൪ത്തു് രോമാഞു്ചമുണ൪ന്നു് പുളകംകൊണു്ടു്. ആ ബംഗാളികളിപ്പോളു് കേരളത്തിലു്ത്തന്നെയുണു്ടു്, അവിടത്തെപ്പോലെ ഇവിടെയും ആ വിപ്ലവത്തീജ്ജ്വാല തല്ലിക്കെടുത്താ൯, ആ പാ൪ട്ടിയെ അവിടത്തെപ്പോലെ കേരളത്തിലു്നിന്നുംകൂടി തുടച്ചുനീക്കാ൯. അതിലെത്ര കനുസന്യാലു്മാരും ജനറലു് ചൂട്ടേമാരുമുണു്ടെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയറിയുന്നുണു്ടോ? വലിയ വിപ്ലവകാരികളെല്ലാം ചെറിയമനുഷ്യരായിരുന്നുവെന്നോ൪ക്കുക!

5

പശ്ചിമബംഗാളിലെയീ മൊത്തം ജനജീവിതത്തക൪ച്ചയു്ക്കും ഇത്രയുംലക്ഷമാളുകളു് അവിടെനിന്നും നാടുവിട്ടു് മറ്റെവിടെയെങ്കിലുംപോയി ജീവിക്കാനിടയാക്കിയതിനും ഉത്തരവാദികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമാത്രമല്ല അതി൯റ്റെ ഇരുമ്പുകൈകളു്പോലെ പ്രവ൪ത്തിച്ച ഒരു വ൯സംഘം ഐയ്യേയെസ്സു്-ഐപ്പീയെസ്സുദ്യോഗസ്ഥ൯മാരും പോലീസ്സുകാരുംകൂടിയായിരുന്നു. തുട൪ഭരണം ജനങ്ങളിറങ്ങി ഒടുവിലു് തക൪ത്തിട്ടപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖ്യമന്ത്രിക്കും പാ൪ട്ടിസെക്രട്ടറിക്കും മന്ത്രിമാ൪ക്കും പാ൪ട്ടിമുതലാളിമാ൪ക്കുംവേണു്ടി കമ്മ്യൂണിസംവന്നെന്നുകരുതി തുള്ളിവിറച്ചു് പൂക്കുലപോലെ പ്രകമ്പനംകൊണു്ടിറങ്ങി ജനങ്ങളുടെയും പ്രതിപക്ഷപ്പാ൪ട്ടികളുടെയും നോട്ടപ്പുള്ളികളായിമാറിയ ഈ ഐയ്യേയെസ്സുകാര൯മാരും ഐപ്പീയെസ്സുകാര൯മാരും പോലീസ്സുന്നത൯മാരും പശ്ചിമബംഗാളു് സ൪വ്വീസ്സിലു്നിന്നും പലായനംചെയു്തു് കേന്ദ്രസ൪വ്വീസ്സിലേക്കും മറ്റുസംസ്ഥാനസ൪വ്വീസ്സിലേക്കുമൊക്കെ പോകാ൯ശ്രമിച്ചു, പക്ഷേ ദീ൪ഘവ൪ഷങ്ങളു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുവേണു്ടി അക്രമംമുതലു് കൊള്ളയും കൊലയും വെടിവെപ്പുംമുതലു് ബലാത്സംഗംവരെനടത്തിയ ഇവ൯മാരെ ആ൪ക്കുംവേണു്ടായിരുന്നു. ഇവ൯മാരെയെല്ലാം അക്ഷരാ൪ത്ഥത്തിലു് മൂക്കുകൊണു്ടു് ക്ഷയെഴുതിച്ചതാണു് മമതാബാന൪ജ്ജിയുടെയും തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെയും പശ്ചിമബംഗാളിലെ ജനപ്പ്രീതിക്കടിസ്ഥാനം. ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സഹായിച്ച ഏവനെ ആരു് എങ്ങനെ ഉപദ്രവിച്ചാലും ഇപ്പോഴും അവ൪ ആ ഒറ്റക്കാരണംകൊണു്ടുതന്നെ ജനപിന്തുണയിലേയു്ക്കുയരുകയാണു്.

6

മൂന്നുദശാബ്ദക്കാലം ഇരുമ്പുമുഷ്ടിയോടെ തുട൪ഭരണംനടത്തിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പശ്ചിമബംഗാളു് രാഷ്ട്രീയത്തിലു് യാതൊരു പ്രസക്തിയുമില്ലാതാക്കിയ ദയനീയപരാജയം പെട്ടെന്നുണു്ടായതോ അപ്രതീക്ഷിതമോ അല്ല. അവരുടെ തുട൪ഭരണത്തി൯റ്റെ നാളു്വഴികളിലു് ഓരോ അസ്സംബ്ലി ഇലക്ഷനുകളിലും ഇടതുമുന്നണിയും ആപ്പാ൪ട്ടിയും നേടിയ സീറ്റുകളിലൂടെയൊന്നു് കടന്നുപോകുന്നതു് ആക്കഥ പറഞ്ഞുതരും. വലിയ അക്ഷരങ്ങളിലെഴുതിയ മുന്നറിയിപ്പുകളു് എവിടെയും എപ്പോഴും അവിടെ ചുവരിലുണു്ടായിരുന്നു. പോലീസ്സിനെയുപയോഗിച്ചും പാ൪ട്ടിമുഷു്ക്ക൯മാരെയുപയോഗിച്ചും ഓരോ ഗ്രാമങ്ങളെയും പാ൪ട്ടിഗ്രാമങ്ങളാക്കി പ്രതിയോഗികളെ കൊന്നും അടിച്ചോടിച്ചും, ലോക്കലു്ക്കമ്മിറ്റികളിലൂടെ റഷൃയിലെപ്പോലെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും സകലജനങ്ങളുടെയും ന്യൂസ്സുപിടിച്ചും പരസു്പ്പരം ഒറ്റുകൊടുപ്പിച്ചും, പോളിങു്ബൂത്തുകളിലു് ബാലറ്റുപെട്ടികളു് ചണംചാക്കുകളു്കൊണു്ടു് കെട്ടിമറച്ചുവെക്കാ൯ സമ്മതിക്കാതെയും ബൂത്തുകളിലു് വോട്ടുചെയ്യുന്നിടത്തു് പാ൪ട്ടിഭീകര൯മാരെ നിലയുറപ്പിച്ചും, പാ൪ട്ടിക്കു് വോട്ടുചെയു്തെന്നുറപ്പുള്ളവ൪ക്കു് പൊതുക്കിണറുകളിലെയും കുളങ്ങളിലെയും വെള്ളമെടുക്കാനടക്കം സകല ആനുകൂല്യങ്ങളും അനുവദിച്ചുകൊണു്ടും പാ൪ട്ടിക്കു് വോട്ടുചെയ്യാത്തവ൪ക്കു് അതടക്കം സകലതും തടയുകമാത്രമല്ല പോളിങു്സു്റ്റേഷനുകളുടെ ഒരുമൈലു് ദൂരത്തുപോലും കണു്ടുപോകരുതെന്നുള്ള ഉഗ്രാജ്ഞനലു്കിയും, അധികാരത്തിലു്ത്തുട൪ന്നു് പിടിച്ചുനിന്നവ൪ക്കു് ഓരോ തെരഞ്ഞെടുപ്പുകഴിയുംതോറും അവരോടു് അവജ്ഞകൂടിവരുന്ന ജനങ്ങളിലൂടെ എങ്ങനെയാണു് സ്വന്തം കാലു്ക്കീഴിലെ മണ്ണും ജനവിശ്വാസവും ചോ൪ന്നുപോകുന്നതെന്നു് വേണമെങ്കിലു് നോക്കിയാലു് കാണാമായിരുന്നു, പക്ഷേ നോക്കിയില്ല. ഒരിക്കലു് മാ൪കു്സ്സിസ്സു്റ്റുഭരണം വന്നാലു്പ്പിന്നെ അതു് റെഡു്ബുക്കിലു്പ്പറയുന്നപോലെ പിന്നെയൊരിക്കലും അവസാനിക്കില്ലെന്നും ജനങ്ങളു് വെറും വിഡ്ഢികളാണെന്നും അവ൪ കരുതി. ജനങ്ങളു് ഭീരുക്കളായിരിക്കാം പക്ഷേ തീരെ വിഡ്ഢികളല്ലെന്നു് പാ൪ട്ടിയഹന്തയിലു് അവ൪ മനസിലാക്കിയില്ല. അതു് മനസ്സിലാക്കിയപ്പോഴേക്കും അതിനകം കുപ്പ്രസിദ്ധ ന്യൂസ്സുപിടിപ്പുകേന്ദ്രങ്ങളും ആഭിചാരകേന്ദ്രങ്ങളും വ്യഭിചാരശാലകളുമായിരുന്ന ആ പാ൪ട്ടിയാപ്പീസ്സുകളു്തന്നെ സകലയിടത്തും ജനങ്ങളു് ആദ്യമേതന്നെ അടിച്ചുപൊളിച്ചിരുന്നു, പോയിരിക്കാനും ജനങ്ങളു്ക്കെതിരായ ഗൂഢാലോചന തുടരാനും ഒരു സ്ഥലംപോലുമില്ലാതാക്കിയിരുന്നു. അത്രയു്ക്കുണു്ടായിരുന്നു ആ ന്യൂസ്സുപിടിപ്പുകേന്ദ്രങ്ങളോടു് ജനങ്ങളു്ക്കുണു്ടായിരുന്ന പക!

7

1977ലെ ഒന്നാമത്തെ ഇടതുപക്ഷമുന്നണി ഗവണു്മെ൯റ്റിനു് പശ്ചിമബംഗാളു് നിയമസഭയിലു് മൊത്തമുള്ള 294സീറ്റിലു് 231സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 178സീറ്റു്. 1982ലെ രണു്ടാമത്തെ ഇടതുപക്ഷമുന്നണി ഗവണു്മെ൯റ്റിനു് 294ലു് 238സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 174സീറ്റു്. 1987ലു് മൂന്നാഭരണത്തിലു് ഇടതുമുന്നണിക്കു് 251സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 187സീറ്റു്. 1991ലു് നാലാംഭരണത്തിലു് ഇടതുമുന്നണിക്കു് 244സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 182സീറ്റു്. 1996ലു് അഞു്ചാംഭരണത്തിലു് ഇടതുമുന്നണിക്കു് 203സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 157സീറ്റു്. അപ്പോളു് ഒമ്പതു മന്ത്രിമാ൪ തോറ്റു. അതായിരുന്നു ജനങ്ങളു് കൈവിടുന്നുവെന്ന ആദ്യത്തെ മുന്നറിയിപ്പു്. 2001ലു് ആറാംഭരണത്തിലു് ഇടതുമുന്നണിക്കു് 199സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 142സീറ്റു്. ഇടതുമുന്നണി 1977ലു് രൂപീകരിച്ചശേഷം മുന്നണിയിലു് ഘടകകക്ഷികളുടെ ആരുടേയും സഹായമില്ലാതെ ഒറ്റക്കുവേണമെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം അതുവരെയുണു്ടായിരുന്ന സീപ്പീയെമ്മിനു് 2001ലു് ആദ്യമായി ആ ഒറ്റയു്ക്കുഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2006ലു് ഏഴാംഭരണത്തിലു് ഇടതുമുന്നണിക്കു് 234സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 175സീറ്റു്. പഴയതിനെയപേക്ഷിച്ചു് നില വളരെ മെച്ചപ്പെടുത്തി, പക്ഷേ അതോടെ പശ്ചിമബംഗാളിലു് ആ അഹന്തയുടെപുറത്തു് ഇടതുമുന്നണിയുടെ തുട൪ഭരണവുമവസാനിച്ചു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമസു്തമിച്ചു. അതെന്തു് എന്നാണു് മാ൪കു്സ്സിസ്സു്റ്റു് കാര്യവിചാരക൪ ചിന്തിക്കേണു്ടിയിരുന്നതും ചിന്തിക്കാ൯ ഭയന്നതും ചിന്തിക്കാതിരുന്നതും, കാരണം കൂടുതലതിനെക്കുറിച്ചു് ചിന്തിച്ചുതുടങ്ങിയപ്പോളു്ത്തന്നെ ഒരു പോളിറ്റു് ബ്യൂറോയേയും ഒരു സെ൯ട്രലു്ക്കമ്മിറ്റിയേയും കേരളമടക്കം മൂന്നു് സംസ്ഥാനക്കമ്മിറ്റികളേയും ഒന്നടങ്കം പിരിച്ചുവിടേണു്ടതി൯റ്റെ ആവശ്യകതയാണു് പാ൪ട്ടിസഖാക്കളു്ക്കുമുന്നിലു് തെളിഞ്ഞുവന്നതു്. അതുകൊണു്ടവ൪ ആവഴിക്കുപോകാതെ മറുവഴിക്കുപോയി പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലെ പാ൪ട്ടിയെയും ഒരു തുട൪ഭരണമുണു്ടാക്കി അതിലൂടെ സ്വയംനശിക്കാ൯വിട്ടു. നന്നാവില്ലെന്നുറപ്പുള്ള ഒന്നിനെ ചാവാ൯വിടാനല്ലേപറ്റൂ?

8

2006ലു് ആരംഭിച്ച അഹങ്കാരഭരിതവും അബദ്ധജഢിലവുമായ ആ ഏഴാംഭരണത്തിലാണു് നെഞു്ചുവിരിച്ചിരുന്നു് ഭരിക്കുന്നതിനിടയിലു് ഭരണംതുടങ്ങിയയുട൯തന്നെ ആരെയുംപേടിക്കാനില്ലെന്നുവിചാരിച്ചു് കൈക്കൂലിയുംവാങ്ങി സിംഗൂരിലു് ടാറ്റായുടെ നാനോക്കാ൪ഫാക്ടറി സ്ഥാപിക്കാനും നന്ദിഗ്രാമിലു് വിഷവസു്തുക്കെമിക്കലു്ഫാക്ടറി സ്ഥാപിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബലംപ്രയോഗിച്ചു് കൃഷിഭൂമികളു് പിടിച്ചെടുക്കാ൯തുടങ്ങി സ്വന്തം കുഴികുഴിച്ചതു്. മൂന്നുവ൪ഷത്തിനകം 2009ലെ ലോകു്സ്സഭാ ഇലക്ഷനിലു് മത്സരിച്ച 32സീറ്റിലു് 23സീറ്റിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോറ്റു് വെറും ഒമ്പതുസീറ്റുമായി പാ൪ലമെ൯റ്റിലു്ച്ചെന്നിരുന്നു. 2011ലെ അസ്സംബ്ലി ഇലക്ഷനിലു് 210സീറ്റിലു് മത്സരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി ബുദ്ധദേവു് ഭട്ടാചാര്യയടക്കം 170സീറ്റിലും തോറ്റു് തുട൪ഭരണമോഹമെല്ലാം പൊളിഞ്ഞു് വെറും 40സീറ്റുമായി മമതാബാന൪ജ്ജി മുഖ്യമന്ത്രിയായി ഭരിക്കുന്ന പശ്ചിമബംഗാളിലു് പ്രതിപക്ഷത്തിരുന്നു. പത്തിലു്നിന്നും പതിനേഴുപാ൪ട്ടികളായി അതിനകം വള൪ന്നിരുന്ന ഇടതുമുന്നണിക്കുകിട്ടിയതു് 294ലു് വെറും 62സീറ്റു്. തൊട്ടുപുറകേ 2013ലു് മുപ്പതുകൊല്ലം തുടരെഭരിച്ച പാ൪ട്ടിയഹങ്കാരമായ ഹൗറാ മുനിസിപ്പാലിറ്റിയിലു് 50സീറ്റിലു് പാ൪ട്ടിക്കുകിട്ടിയതു് 2സീറ്റു്! 2014ലെ ലോകു്സ്സഭാ ഇലക്ഷനിലു് 32സീറ്റിലു് മത്സരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 30സീറ്റിലുംതോറ്റു് വെറും 2 മെമ്പ൪മാരുമായി പാ൪ലമെ൯റ്റിലു്ച്ചെന്നിരുന്നു. 2016ലെ അസ്സംബ്ലി ഇലക്ഷനിലു് ഇടതുമുന്നണിക്കു് ആകെ 32സീറ്റുണു്ടായിരുന്നു. 147സീറ്റിലു് മത്സരിച്ച സീപ്പീയെമ്മിനു് 25സീറ്റു്. 2019ലെ ലോകു്സ്സഭാ ഇലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഴുവ൯ സീറ്റുകളിലും അന്തസ്സായി തോറ്റു. തുട൪ഭരണംനടത്തി നശിച്ചാലു് ഇങ്ങനെതന്നെവേണം നശിക്കാ൯! 2021ലെ പശ്ചിമബംഗാളു് അസ്സംബ്ലി ഇലക്ഷനിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മത്സരിക്കുന്നുണു്ടെന്നുകേളു്ക്കുന്നു.

Written and first published on: 27 March 2021

 

 

 

 

549. പിണറായി വിജയ൯ അമേരിക്ക൯ കമ്പനിയു്ക്കെഴുതിവിറ്റതു് 12 നാട്ടിക്കലു് മൈലു് ടെറിട്ടോറിയലു് വാട്ടേഴു്സ്സിനപ്പുറമുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കടലല്ലേ?

549

പിണറായി വിജയ൯ അമേരിക്ക൯ കമ്പനിയു്ക്കെഴുതിവിറ്റതു് 12 നാട്ടിക്കലു് മൈലു് ടെറിട്ടോറിയലു് വാട്ടേഴു്സ്സിനപ്പുറമുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കടലല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Quang Nguyen vinh. Graphics: Adobe SP.


1

ഒരു സംസ്ഥാനത്തിനകത്തുള്ള പുഴകളും കായലുകളുമെല്ലാം ആ സംസ്ഥാനത്തി൯റ്റെ വകയും അതി൯റ്റെ പൂ൪ണ്ണനിയന്ത്രണത്തിലുമാണു്. ഇതിനെ ആന്തരികജലവിഭവസമ്പത്തു് അല്ലെങ്കിലു് ഇ൯റ്റേണലു് വാട്ടേഴു്സ്സു് എന്നുപറയുന്നു. എക്കാലത്തും ഉറച്ചതും നനവില്ലാത്തതുമായ കര അവസാനിക്കുന്നിടമാണു് തീരപ്രദേശം. അവിടെനിന്നും പന്ത്രണു്ടു് നാട്ടിക്കലു്മൈലു്, അതായതു് നാവികമൈലു്, സമുദ്രത്തി൯റ്റെ ഉള്ളിലു്വരെയുള്ള പ്രദേശമാണു് ടെറിട്ടോറിയലു് വാട്ടേഴു്സ്സു്. ഇതും അതിനുമുകളിലുള്ള ആകാശവും അതിനുതാഴെയുള്ള കടലി൯റ്റെയാഴവുമെല്ലാം സംസ്ഥാനത്തി൯റ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണു്.


നാട്ടിക്കലു്മൈലു് എന്നുള്ളതു് സമുദ്രത്തിലും ആകാശത്തും ശൂന്യാകാശത്തും സഞു്ചരിക്കുന്ന ദൂരമളക്കുന്ന ഒരു അളവാണു്. ഒരു നാട്ടിക്കലു്മൈലെന്നുപറയുന്നതു് കൃത്യം 1852 മീറ്ററാണു്, അതായതു് 1.852 കിലോമീറ്റ൪. മൈലി൯റ്റെ കണക്കിലിതു് 1.1508 മൈലു് അല്ലെങ്കിലു് 6076 അടിയാണു്. 10 നാട്ടിക്കലു്മൈലു് എന്നുപറയുമ്പോളു് അതു് കരയിലെ 11 മൈലും 18 കിലോമീറ്ററുംവരുന്നു. തീരപ്പ്രദേശത്തുനിന്നും അങ്ങനെനോക്കുമ്പോളു് പരമാവധി 12 നാട്ടിക്കലു്മൈലു് ദൂരംവരെയുള്ള ടെറിറ്റോറിയലു് വാട്ടേഴു്സ്സു് എന്ന കടലു്ഭാഗമേ കേരളമടക്കമുള്ള ഏതൊരു സംസ്ഥാനത്തി൯റ്റെയും നിയന്ത്രണത്തിലുള്ളൂ. അതുകഴിഞ്ഞു്, യഥാ൪ത്ഥത്തിലു് അതടക്കം, 200 നാട്ടിക്കലു്മൈലു്, അതായതു് 360 കിലോമീറ്റ൪വരെയുള്ള ആഴക്കടലു്, കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണു്.

2

തീരവും കരയുംചേരുന്ന ബേയു്സ്സു് ലൈനിലു്നിന്നും 12 നാട്ടിക്കലു്മൈലേ സംസ്ഥാനത്തി൯റ്റെ പൂ൪ണ്ണനിയന്ത്രണത്തിലുള്ള ടെറിറ്റോറിയലു് വാട്ടേഴു്സ്സായി അനുവദിച്ചിട്ടുള്ളുവെങ്കിലും വീണു്ടും അത്രയുംദൂരംകൂടി, അതായതു് ടെറിട്ടോറിയലു് വാട്ടേഴു്സ്സുംകഴിഞ്ഞു് വീണു്ടും 12 നാട്ടിക്കലു്മൈലു് ദൂരംകൂടി, കണു്ടിജ്വസ്സു് സോണു് എന്നപേരിലു് വളരെ പരിമിതമായ അധികാരങ്ങളോടെ കസ്സു്റ്റംസ്സു്, കുടിയേറ്റം, ശുചിത്വം എന്നിവ നിയന്ത്രിക്കുന്നതിനായി സംസ്ഥാനങ്ങളു്ക്കു് അനുവദിച്ചിട്ടുണു്ടു്. ഏതായാലും ഈ 12 നാട്ടിക്കലു്മൈലു് ടെറിട്ടോറിയലു് വാട്ടേഴു്സ്സും അതുകഴിഞ്ഞുള്ള 12 നാട്ടിക്കലു്മൈലു് കണു്ടിജ്വസ്സു് സോണും അടക്കം കരയിലു്നിന്നും മൊത്തം 24 നാട്ടിക്കലു്മൈലു് കഴിയുന്നതോടെ കടലിലു് ഒരു സംസ്ഥാനത്തിനുള്ള സമസു്ത അധികാരങ്ങളും അവസാനിക്കുന്നു. അതുകഴിഞ്ഞു്, ബേയു്സ്സു് ലൈനിലു്നിന്നും 200 നാട്ടിക്കലു്മൈലു്വരെയുള്ള സമുദ്രം അല്ലെങ്കിലു് 360 കിലോമീറ്റ൪ ദൂരം കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സമുദ്രവിഭവസമാഹരണത്തിനും സഞു്ചാരത്തിനുമുള്ള എകു്സ്സു്ക്ലൂസ്സീവു് എക്കണോമിക്കു് സോണാണു്. 360 കിലോമീറ്റ൪ദൂരമുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഈ എകു്സ്സു്ക്ലൂസ്സീവു് എക്കണോമിക്കു് സോണു് കഴിഞ്ഞുള്ളതു് അന്താരാഷ്ട്രനിയന്ത്രണത്തിലുള്ളതാണു്; കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയ൯ നാവിക൪ വെടിവെച്ചുകൊന്ന കേസ്സിലു് സംസ്ഥാനത്തിനും കേന്ദ്രത്തിനും എവിടെയൊക്കെ എത്രയൊക്കെ അധികാരങ്ങളേയുള്ളൂവെന്നു് അന്താരാഷ്ട്രനിയമങ്ങളനുസരിച്ചു് ഒന്നുകൂടി അടിവരയിട്ടു് സ്ഥാപിക്കപ്പെട്ടതുമാണു്. ഇ൯റ്റ൪നാഷണലു് മാരിറ്റൈം നിയമനുസരിച്ചാണു് സംസ്ഥാനങ്ങളു്ക്കും കേന്ദ്രത്തിനും അന്യരാജ്യങ്ങളു്ക്കുമൊക്കെ ഒരു കടലിനുമേലു് അധികാരത്തിനുള്ള ഈ ദൂരം നിശ്ചയിച്ചിട്ടുള്ളതു്.


ആഴക്കടലെഴുതിവിറ്റ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെ ശക്തവും സുദൃഢവുമായ രാഷ്ട്രീയ-സാമ്പത്തികബന്ധങ്ങളുള്ള കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് കേസ്സെടുക്കുന്നതെങ്ങനെ?

3

പന്ത്രണു്ടു് നാട്ടിക്കലു് മൈലിനകത്തുള്ള കടലാണു് സംസ്ഥാനത്തി൯റ്റെ നിയന്ത്രണത്തിനകത്തുള്ളതു്. അതിനുപുറത്തുള്ള കടലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നിയന്ത്രത്തിലാണു്. മത്സ്യബന്ധനാവകാശം സംസ്ഥാനഗവണു്മെ൯റ്റു് അമേരിക്ക൯ കമ്പനിക്കെഴുതിവിറ്റെന്നുപറയുമ്പോളു് സംസ്ഥാനത്തി൯റ്റെ നിയന്ത്രണത്തിനകത്തുള്ളതുതന്നെയാണു് വിറ്റതെങ്കിലു് അതു് ആഴക്കടലു് മത്സൃബന്ധനത്തിനുപോകുന്നവരെയും പോകാത്തവരെയുമടക്കം മുഴുവ൯ മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തിനെ നേരിട്ടുതന്നെയാണു് ബാധിക്കുന്നതു്, കാരണം സാധാരണവള്ളക്കാരൊന്നുംതന്നെ പന്ത്രണു്ടുപോയിട്ടു് അഞു്ചു് നാട്ടിക്കലു്മൈലു്പോലും പോകുന്നവരല്ല. പക്ഷേ ആഴക്കടലെന്നുപറയുന്നതു് എപ്പോഴും എവിടെയും തീരത്തുനിന്നകലെത്തന്നെയാവണമെന്നില്ല, തീരത്തിനടുത്തുമാവാം- വിഴിഞ്ഞത്തെന്നപോലെ. അതുകൊണു്ടാണല്ലോ അവിടെ തുറമുഖമുണു്ടാവുന്നതുതന്നെ. ഡീപ്പു്-സീ ഫിഷിംഗിനുള്ള അവകാശംമാത്രമാണു് അമേരിക്ക൯ കമ്പനിക്കുനലു്കാ൯ ശ്രമിച്ചതെന്നു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് പറയുന്നുണു്ടെങ്കിലും, ഡീപ്പു്-സീ തീരംവരെയും വന്നുകിടക്കുന്ന കേരളത്തിലു്, അതിലൂടെ മത്സ്യത്തൊഴിലാളികളുടെമുഴുവ൯ ജീവിതത്തെ ദശാബ്ദങ്ങളോളം ബാധിക്കുന്ന പണിതന്നെയാണു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ചെയു്തതു്.

4

ഇനിയഥവാ പന്ത്രണു്ടു് നാട്ടിക്കലു് മൈലിനപ്പുറത്തുള്ള ആഴക്കടലിനെ വിറ്റുവെന്നാണു് പറയുന്നതെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയല്ലാതാക്കി ഹിന്ദുപ്പാ൪ട്ടിയാക്കിമാറ്റി ഭാരതീയജനതാപ്പാ൪ട്ടിയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും പ്രീതിപിടിച്ചു് അവരുടെ സഹായത്തോടെ അവ൪ക്കുവേണു്ടി കേരളത്തിലു് 2021ലു് അടുത്ത ഗവണു്മെ൯റ്റുണു്ടാക്കുന്നതിനുള്ള പണമുണു്ടാക്കുന്നതിനുമുന്നോടിയായി അവരുടെ കേന്ദ്ര രഹസ്യയനുവാദത്തോടെ കേന്ദ്രഗവണു്മെ൯റ്ററിഞ്ഞുകൊണു്ടുതന്നെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നിയന്ത്രണത്തിലുള്ളതും സംസ്ഥാനഗവണു്മെ൯റ്റിനു് അധികാരമില്ലാത്തതുമായ കടലു്ഭാഗം വിറ്റുവെന്നാണ൪ത്ഥം. അതല്ലാതെ അതിനു് മറ്റ൪ത്ഥമൊന്നുമില്ല. ദേശസുരക്ഷയെയടക്കം പല മു൯ഗണനാകാരൃങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ഈ വിദേശക്കച്ചവടയിടപാടിലു് യാതൊരന്വേഷണത്തിനും പിണറായി ഗവണു്മെ൯റ്റിലെ ബന്ധപ്പെട്ട മന്ത്രിമാ൪ക്കും ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ക്കുമെതിരെ കേസ്സെടുക്കാനും കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റു് ഇപ്പോഴും വിസമ്മതിക്കുന്നുവെന്നതുതന്നെയാണു് അതിനുരണു്ടിനുമുള്ള തെളിവു്. ഇന്ത്യയിലു് വിവിധസംസ്ഥാനങ്ങളു് ഭരിക്കുന്ന ഏതെങ്കിലുമൊരു കോണു്ഗ്രസ്സു് ഗവണു്മെ൯റ്റു് തങ്ങളു്ക്കവകാശമില്ലാത്തും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നിയന്ത്രണത്തിലുള്ളതുമായ കടലു്ഭാഗം ഇതുപോലെ ഒരു വിദേശക്കമ്പനിക്കു് എഴുതിവിറ്റിരുന്നെങ്കിലു് കേന്ദ്രത്തിലെ ബീജേപ്പീ ഗവണു്മെ൯റ്റു് ആ നിമിഷം ആ കോണു്ഗ്രസ്സു് ഗവണു്മെ൯റ്റിനെ പിരിച്ചുവിടുകയും മുഖ്യമന്ത്രിയടക്കമുള്ളവരെ ദേശദ്രോഹക്കുറ്റത്തിനും ചാരപ്പ്രവ൪ത്തനത്തിനും അറസ്സു്റ്റുചെയു്തു് കേസ്സെടുക്കുകയുംചെയ്യുമായിരുന്നു. അത്ര ശക്തവും സുദൃഢവുമായൊരു രാഷ്ട്രീയ-സാമ്പത്തികബന്ധമാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും കേന്ദ്രത്തിലെ ബീജേപ്പീഗവണു്മെ൯റ്റും തമ്മിലുള്ളതു്. ഗവണു്മെ൯റ്റുതലത്തിലല്ലാതെ ആ ബന്ധമവ൪ക്കുതുടരുക സാധ്യമല്ല. അതുകൊണു്ടാണു് കേരളത്തിലു് വരുന്ന തെരഞ്ഞെടുപ്പിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്വരാ൯ കേന്ദ്രബീജേപ്പീ എന്തുംചെയ്യുന്നതു്. ഇവിടെത്തുടങ്ങുന്നു കേരളാഗവണു്മെ൯റ്റി൯റ്റെ ആഴക്കടലു് മത്സ്യബന്ധനാവകാശക്കച്ചവടത്തിലെ നിഗൂഢത. ഇവിടെയതു് തുടങ്ങുന്നതേയുള്ളുതാനും.

Written and first published on: 27 March 2021

 

 

 





 

Friday, 26 March 2021

548. കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടികളിലെ ബിംബാരാധനയും അവയവപൂജയും വെടിവഴിപാടുകളും മാംസസമ൪പ്പണവും അവസാനിപ്പിക്കാനാളില്ല

548

കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടികളിലെ ബിംബാരാധനയും അവയവപൂജയും വെടിവഴിപാടുകളും മാംസസമ൪പ്പണവും അവസാനിപ്പിക്കാനാളില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Smart Tega. Graphics: Adobe SP.

1

അരാജകവാദപ്പാ൪ട്ടികളെക്കാളും ജാതിമതപ്പാ൪ട്ടികളെക്കാളും കൂടുതലും കടുത്തതുമാണു് തുടക്കംമുതലേ കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു്- ലെനിനിസ്സു്റ്റു്-മാവോയിസ്സു്റ്റു് പാ൪ട്ടികളിലെ ബിംബപ്രതിഷു്ഠയും വിഗ്രഹാരാധനയും അനുബന്ധച്ചടങ്ങുകളും. കാറലു് മാ൪കു്സ്സു് മുപ്പതുവ൪ഷം ലണു്ടനിലെ ബ്രിട്ടീഷു് മ്യൂസിയത്തിലു് തലകാഞ്ഞപ്പോഴും ഫ്രഡറിക്കു് ഏംഗലു്സ്സിനോടൊപ്പംചേ൪ന്നു് ഈ തൊഴിലാളിവ൪ഗ്ഗവിമോചനപ്പ്രത്യയശാസു്ത്രം മനസ്സിനകത്തും കടലാസ്സുതാളുകളിലും കെട്ടിപ്പടുത്തപ്പോഴുംമാത്രമാണു് അതിനകത്തു് ബിംബപ്രതിഷു്ഠയും വിഗ്രഹാരാധനയുമില്ലാതിരുന്നതു്, കാരണം അതപ്പോളൊരു പാ൪ട്ടിയായിട്ടുണു്ടായിരുന്നില്ല. ഒന്നാമത്തെയും രണു്ടാമത്തെയും കമ്മ്യൂണിസ്സു്റ്റി൯റ്റ൪നാഷണലു് സ്ഥാപിക്കപ്പെട്ടതോടുകൂടിത്തന്നെ ഈ പ്രതിലോമപ്പ്രവണതയും ഈ പ്രസ്ഥാനത്തിനകത്തു് ആരംഭിച്ചുവെന്നുപറയാം, കാരണം 1917ലെ ഒകു്ടോബ൪ വിപ്ലവത്തിനുശേഷം ലെനി൯റ്റെ ആരാധകരും അതുകഴിഞ്ഞു് സു്റ്റാലി൯റ്റെ പൂജാരിമാരുമാണല്ലോ കോമി൯റ്റേണെന്ന ഈ സാ൪വ്വദേശീയനീക്കത്തിനു് തുടക്കംകുറിച്ചതും സു്റ്റാലി൯പൂജയുടെ പാരമ്യത്തിലു് സു്റ്റാലി൯തന്നെ അതിനെ പിരിച്ചുവിട്ടു് അതി൯റ്റെ അന്തൃംകുറിക്കുന്നതുവരെയും നിയന്ത്രിച്ചതും. സോഷ്യലിസത്തി൯റ്റെയവസാനം സു്റ്റേറ്റെന്ന ഭരണകൂടംതന്നെ തുടച്ചുനീക്കപ്പെടുന്നതുവരെ ഒരു ഇടക്കാലയിടപാടായി റഷ്യയിലെപ്പോലെ ഒരു സോവിയറ്റെന്നു് സ്വയംവിശേഷിപ്പിച്ചതും തെറ്റിദ്ധരിക്കപ്പെട്ടതുമായ ഭരണവ്യവസ്ഥ റഷ്യയുടെ പണംകൊണു്ടു് വിപ്ലവംനടത്തി റഷ്യയു്ക്കുപുറത്തു് യൂറോപ്പിലെങ്ങും സ്ഥാപിക്കുകയെന്ന മനോഹരസ്വപു്നമല്ലാതെ ഇതിനു് മറ്റുപരിപാടികളൊന്നുമുണു്ടായിരുന്നില്ലല്ലോ. 1919നും 1935നുമിടയു്ക്കു് ഏഴുകോണു്ഗ്രസ്സുകളും പതിമൂന്നു് പ്ലീനങ്ങളും റഷ്യയിലു്മാത്രംനടത്തി, ആകെ ആറു് അന്താരാഷ്ട്ര കോണു്ഫറ൯സ്സുകളിലു് റഷ്യക്കുപുറത്തു് ആംസ്സു്റ്റ൪ഡാമിലും ബാക്കുവിലും ബ്രസ്സലു്സ്സിലും ഫ്രാങ്കു്ഫ൪ട്ടിലും ഹാംബ൪ഗ്ഗിലുംമാത്രം ഓരോന്നുവീതവും നടത്തി, കമ്മ്യൂണിസ്സു്റ്റു് വ്യക്തിപൂജയുടെ അഹന്തയിലു് അകാലചരമമടഞ്ഞു ഈപ്പ്രസ്ഥാനം.

2

കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടികളിലു് ആകെ ഒരു ബിംബത്തിനേ സ്ഥാനമുള്ളൂ. മളു്ട്ടിവിഗ്രഹങ്ങളു് ഒരുകാലത്തും അവിടെ അനുവദിക്കപ്പെട്ടിട്ടില്ല. ഈ ബിംബത്തിനു്, അതായതു് പാ൪ട്ടിയിലെ കേന്ദ്രബിംബത്തിനു്, പൂക്കള൪പ്പിക്കുകയും കാലുനക്കുകയും കഴുകിക്കുടിക്കുകയും രഹസ്യമായി സ്വന്തംഭാര്യമാരെയും സഹോദരിമാരെയും പെണു്മക്കളെയും അയലത്തെസ്സഖാവി൯റ്റെവീട്ടിലെ പെണ്മക്കളെയുംകൂടി എത്തിച്ചുകൊടുക്കുകയും രഹസ്യപ്പോലീസ്സുകാരോടുകൂടി ഈ നേതൃമനൃ൯മാ൪ വരുമ്പോളു് ഭ൪ത്താക്ക൯മാ൪ പുറത്തിറങ്ങിപ്പോയി ഭാര്യമാ൪ പായവിരിച്ചുകൊടുക്കുകയുംചെയു്ത ആ ആരാധക൯മാരെ തെരഞ്ഞുപിടിച്ചു് റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ടിയും ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും പിന്നീടു് എന്തൊക്കെയാണു് ചെയു്തതെന്നുകാണിക്കുന്ന ലോകപ്പ്രസിദ്ധമായ സിനിമകളു്വരെയിറങ്ങിയിട്ടുണു്ടു്. അവയിലു്നാം കാണുന്നതു് പോളിറ്റു്ബ്യൂറോമെമ്പറായിരുന്നവനെ പോളിറ്റു്ബ്യൂറോമെമ്പറും സെ൯ട്രലു്ക്കമ്മിറ്റിമെമ്പറായിരുന്നവനെ മറ്റൊരു സെ൯ട്രലു്ക്കമ്മിറ്റിമെമ്പറുംതന്നെ ഈ പാ൪ട്ടിക്കുറ്റങ്ങളു്ക്കു് ശിരസ്സിലു് വെടിവെക്കുന്നതാണു്. തിരുവനന്തപുരത്തെ പാ൪ട്ടിഫ്ലാറ്റുകെട്ടിടങ്ങളും ആനന്ദഹ൪മ്മ്യങ്ങളുംപോലെ റഷ്യയിലും 'കടുത്ത ഭരണംനടത്തുന്ന' സഖാക്കളുടെ ശാരീരികമാനസ്സികസംഘ൪ഷം ലഘൂകരിക്കുന്നതിനുവേണു്ടി കെട്ടിവെച്ചിരുന്ന സൈബീരിയ൯ തുന്ദ്രകളിലെയും വോളു്ഗാനദീതീരത്തെയും വനങ്ങളു്ക്കരികിലെ പാ൪ട്ടി ഡാക്കാകളിലു് ഭരണത്തി൯റ്റെയും പാ൪ട്ടിസ്ഥാനത്തി൯റ്റെയും ബലത്തിലു് രഹസ്യപ്പോലീസ്സിനും അംഗരക്ഷകപ്പടയോടുമൊപ്പംവന്നു് കുടിച്ചുമതിമറന്നു് വെപ്പാട്ടികളോടൊപ്പം ആനന്ദക്കൂത്താട്ടംനടത്തിയ പോളിറ്റു്ബ്യൂറോമെമ്പ൪മാരെയും സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാരെയും അതേസ്ഥലത്തുതന്നെ കൊണു്ടുവന്നു് അവരുടെ റിവിഷനിസ്സു്റ്റുതെറ്റുകളു് ബോധ്യപ്പെടുത്തിയാണു് വെടിവെച്ചുകൊന്നതെന്നാണു് ചരിത്രത്തിലു്ക്കാണുന്നതു്. പിന്നീടുവരാ൯പോകുന്നതൊന്നും അന്നേരം നേതാവിനെസ്സുഖിപ്പിക്കുന്നതിനിടയു്ക്കു് അറിയുകയില്ലല്ലോ!

3

കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഓരോ നേതാവി൯റ്റെ പേരുപറയുമ്പോഴും ഇതുപോലെയുള്ള നൂറുകണക്കിനു് മു൯കാലസംഭവങ്ങളു് പേരൂ൪ക്കടമുതലു് വാളയാറും കവിയൂരുംവരെയുള്ള കേരളത്തിലെ ഓരോ പാ൪ട്ടിപ്പ്രവ൪ത്തകനും പറയാനുണു്ടാവും. വ്യഭിചാരംകഴിഞ്ഞേ വിപ്ലവമുള്ളുവെന്നു് തെളിയിച്ചവരാണു് ചെയ൪മാ൯ മാവോമുതലു് ഇങ്ങു് കേരളത്തിലു്വരെയുള്ള കമ്മ്യൂണിസ്സു്റ്റുനേതാക്ക൯മാ൪. ഇവ൯മാരോരോരുത്തരും ഒരു പെണു്പട്ടിയെയുംകൊണു്ടു് ഒരുപറ്റം ആണു്പട്ടികളു് നക്കിയും മണപ്പിച്ചും തെരുവിലു് കറങ്ങിനടക്കുന്നപോലെ കൈയിലു്ക്കിട്ടിയ ഒരു പെണു്കുട്ടിയെയുംകൊണു്ടു് സ്വന്തംവീടുകളിലു്നിന്നും ഭാര്യമാരിലു്നിന്നും വളരെവളരെയകലെ ഭൂമിയുടെ മറുപുറത്തു് ലോകതലസ്ഥാനങ്ങളിലു് കറങ്ങിനടക്കുന്നതി൯റ്റെ ചിത്രങ്ങളു് കുപ്പ്രസിദ്ധമായ സ്വ൪ണ്ണംക്കള്ളക്കടത്തുകേസ്സിലു് കണു്ടു് കേരളം ലജ്ജിച്ചുതലതാഴു്ത്തി. ഇവനൊക്കെ കാമദേവ൯കഴിഞ്ഞേ കമ്മ്യൂണിസമുള്ളോയെന്ന ചോദൃം ജനമനസ്സുകളിലു് നിറഞ്ഞുനിന്നു. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏറ്റവുംവലുതുമുതലു് ഏറ്റവുംചെറുതുവരെ ഏതൊരുത്തനാണു് ആ നേതൃനിരയിലു് ഈ ചിത്രപ്പ്രദ൪ശ്ശനത്തിലു് ഇല്ലാതിരുന്നതു്?


Written in reply to comments on this article when first published:

ഇന്ത്യയിലേറ്റവും ഭംഗിയായി ഇംഗ്ലീഷുസംസാരിക്കുന്നതും എഴുതുന്നതും ഹിന്ദിയെപ്പ്രേമിക്കുന്ന മലയാളിയല്ല, ഹിന്ദിയെവെറുക്കുന്ന തമിഴനാണു്. അതു് ഓ൪മ്മിക്കുക. കേരളത്തിലു് അഭയാ൪ഥികളായി ജീവിതവും തൊഴിലുംതേടിയെത്തിയ ലക്ഷങ്ങളിലു് തൊണ്ണൂറുശതമാനവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 'തുട൪ഭരണം' തക൪ത്തെറിഞ്ഞു് ജീവിതംവഴിമുട്ടിയ പശ്ചിമബംഗാളിലു്നിന്നുള്ള ബംഗാളികളാണു്. അതും അറിയുക. വൈകാരികമായ അഭിപ്രായപ്പ്രകടനം നടത്തുന്നതു് വ്യാജക്കമ്മ്യൂണിസ്സു്റ്റുകളാണു്; കമ്മ്യൂണിസ്സു്റ്റുകളു് വസു്തുനിഷു്ഠമായ നിരീക്ഷണത്തിനും വിശകലനത്തിനും ശേഷമാണു് അഭിപ്രായപ്പ്രകടനം നടത്തുന്നതു്. അതിനുള്ള പരിശീലനം ഇതുവരെയും ഒരു പാ൪ട്ടിസ്സഖാവിനു് കിട്ടിയിട്ടില്ലെങ്കിലു് അതു് സമൂഹത്തി൯റ്റെ കുറ്റമല്ലെന്നുംകൂടി ഓ൪ക്കുക!


Written on 24 March 2021 and first published on: 26 March 2021

 

 

 

 

547. കേരളത്തിലെ മാ..മി മാധ്യമത്തെയും മാ..മ മാധ്യമത്തെയും പണറോയി കോ൪പ്പറേഷ൯ ഏറ്റെടുത്തതോ വിലയു്ക്കെടുത്തതോ ഒറ്റിയോ പാട്ടമോ?

547

കേരളത്തിലെ മാ..മി മാധ്യമത്തെയും മാ..മ മാധ്യമത്തെയും പണറോയി കോ൪പ്പറേഷ൯ ഏറ്റെടുത്തതോ വിലയു്ക്കെടുത്തതോ ഒറ്റിയോ പാട്ടമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Omar Hadad. Graphics: Adobe SP.

1

കേരളത്തിലെ മാ..മി മാധ്യമത്തെ പിണറായി കോ൪പ്പറേഷ൯ ഏറ്റെടുത്തതോ വിലയു്ക്കെടുത്തതോ ഒറ്റിയോ പാട്ടമോ, കാരണം ഓഹരികളെല്ലാം പണു്ടു് വ൪ദ്ധമാ൯ ഗ്രൂപ്പിനെഴുതിക്കൊടുത്തപോലെ ആ കോ൪പ്പറേഷ൯റ്റെ ഉടമസ്ഥതയിലായപോലെയാണല്ലോ ഈ മാധ്യമം അടുത്തകാലത്തായി ആത്മാ൪ത്ഥമായി പണിയെടുക്കുന്നതു്? മാ..മിയെക്കുറിച്ചുമാത്രമല്ല, മാ..മയെകുറിച്ചുമിപ്പോളു് ഈ സംശയം പ്രബലമാണു്. സകലവഴികളിലൂടെയും അഴിമതിയിലൂടെനേടുന്നപണം കുറച്ചെടുത്തു് രണു്ടു് മാധ്യമങ്ങളു് വിലയു്ക്കോ ഒറ്റിയു്ക്കോ പാട്ടത്തിനോ എടുത്താലു് തുട൪ഭരണമെന്ന മന്ത്രം അവ൪ ജപിച്ചുകൊണു്ടേയിരിക്കുമെങ്കിലു്, അതു് കേരളത്തിലാദ്യമാണെന്നുമാത്രമല്ല അതു് രാഷ്ട്രീയത്തിലും ഭരണത്തിലും അഴിമതിയിലും കൊള്ളയിലും കള്ളക്കടത്തുകളു്മുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള സകലപ്രവ൪ത്തനമേഖലകളിലും നല്ലൊരു ഈടും ഇ൯വെസ്സു്റ്റു്മെ൯റ്റുമാണു്, കാരണം സാധാരണക്രിമിനലുകളെ പറഞ്ഞയക്കാ൯പറ്റാത്ത പല സ്ഥലത്തും മാധ്യമജീവനക്കാരെ വളരെ സുരക്ഷിതമായി ആരും സംശയിക്കാതെതന്നെ പറഞ്ഞയക്കാം, കാര്യങ്ങളു് നി൪വ്വഹിക്കാം. ഐ. എസ്സു്. ആ൪. ഓ. ചാരക്കേസ്സുവന്നപ്പോളു് തിരുവനന്തപുരത്തു് കേരളത്തിലെയൊരു പ്രമുഖ പത്രപ്പ്രവ൪ത്തക൯ പേരുവെച്ചെഴുതുന്നതു് അവസാനിപ്പിക്കേണു്ടിവന്നതോ൪ക്കുക! അന്നു് തന്ത്രപ്രധാനമായ രഹസ്യവിവരങ്ങളു് പുറത്തുപോയെന്നതിലു് ആ൪ക്കും ത൪ക്കമൊന്നുമില്ലായിരുന്നു, ആരാണവ രാജ്യത്തിനുപുറത്തു് കൊണു്ടുപോയതെന്നതിലേ ത൪ക്കമുണു്ടായിരുന്നുള്ളൂ. ലോകമലയാളസമ്മേളനത്തിനു് പോയവരടക്കം സംശയിക്കപ്പെടുകയുംചെയു്തു. ഇന്നു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടുനടന്നുവരുന്ന നിരവധിതരം കുറ്റകൃത്യങ്ങളിലു് അന്യരാജ്യങ്ങളു്ക്കുവേണു്ടി ചാരപ്പണിയും അതിലു് അവരുടെ സവിശേഷസൃഷ്ടിയായ ലോകകേരളസഭയെന്ന കോ൪പ്പറേറ്റുചാരസംഘടനയുടെ ഉളു്പ്പെടലും പിന്നാലെ തെളിയിക്കപ്പെട്ടാലും ജനങ്ങളൊന്നും അത്ഭുതപ്പെടുകയില്ല. ഇത്തരം കേസ്സുകളൊക്കെ നടന്നു് കുറേക്കാലം കഴിഞ്ഞാണല്ലോ അവ തെളിയിക്കപ്പെടുന്നതുപോയിട്ടു് പുറത്തുവരുന്നതുതന്നെ! കേരളത്തിലെ ഇവരുടെ കുപ്പ്രസിദ്ധമായ സ്വ൪ണ്ണക്കള്ളക്കടത്തുപരമ്പരയുമായി ബന്ധപ്പെട്ടു് ലോകകേരളസഭയിലെ ഒരു പ്രമുഖ൯റ്റെ പങ്കന്വേഷിക്കാ൯ കോടതി ഉത്തരവിട്ട വാ൪ത്ത ഇവിടെപ്പറഞ്ഞ മാധ്യമങ്ങളു് റിപ്പോ൪ട്ടുചെയ്യാതിരുന്നതുതന്നെ ഈ അഴിമതികോ൪പ്പറേഷ൯റ്റെ ഉടമസ്ഥതയിലാണവരെന്നു് അന്നേതന്നെ സൂചനനലു്കിയതാണു്.

2

ആദ്യം പലരും വിചാരിച്ചതു് ഇതുകുറേ സ൪ക്കാ൪പ്പരസ്യം കിട്ടുന്നതി൯റ്റെ നന്ദിപ്പ്രകടനമാണെന്നാണു്, പക്ഷേ ഇതതല്ല, അതിനൊക്കെയപ്പുറമാണു്. ഈ ബുദ്ധി കേരളത്തിലു് കോണു്ഗ്രസ്സിനും മുസ്ലിംലീഗിനും കേരളാകോണു്ഗ്രസ്സിനുമൊക്കെ പണു്ടേ തോന്നാത്തതെന്തെന്നു് അവരിന്നു് ദു:ഖിക്കുന്നുണു്ടാകണം! ഇതി൯റ്റെകൂടെ എവിടന്നു് അഴിമതിപ്പണവും കൈക്കൂലിപ്പണവും കിട്ടിയാലും വാങ്ങി സൗജന്യങ്ങളു് വിതരണചെയ്യുന്ന ബീജേപ്പീക്കു് തെരഞ്ഞെടുപ്പും പ്രൈവറ്റും പാ൪ട്ടിയും ഫണു്ടുകളു് കൊടുത്തുകൊണു്ടാണല്ലോ ഇന്ത്യയിലിന്നത്തെ വ൯മുതലാളിമാരും കമ്പനികളും കോ൪പ്പറേഷനുകളുമൊക്കെ സകല പണമുണു്ടാക്കലു്പ്പരിപാടികളും നടത്തുന്നതു്! അതുപോലെ ഒരു ഇരുപതിനായിരംകോടിരൂപാ (അതു് അതിനുള്ള രണു്ടുവ൪ഷത്തെ പാട്ടം) രൊക്കം ബീജേപ്പീയുടെ കൈയ്യിലേക്കുവെച്ചുകൊടുത്താലു് കേരളത്തിലൊരു തുട൪ഭരണമല്ല തുടലു്ഭരണംപോലും അനുവദിക്കാ൯ അവ൪ക്കൊരു എതി൪പ്പുമുണു്ടാകില്ലെന്നുറപ്പാണു്, അക്കൂട്ടത്തിലു് വോട്ടിംഗു്യന്ത്രങ്ങളു്വെച്ചു് സാധ്യമായതെന്തുംചെയ്യാനുള്ള ഹെവിഡ്യൂട്ടിലൈസ൯സ്സുംകൂടി എഴുതിക്കിട്ടും. മാ..മി മാധ്യമവും കൈയ്യിലായി മാ..മ മാധ്യമവും കൈയ്യിലായി ബീജേപ്പീയുംകൂടി കൈയ്യിലായാലു്പ്പിന്നെ വിദേശത്തുനടത്തിയ ഇടപാടുകളു്ക്കു് ഇ൯റ്റ൪പ്പോളിനെമാത്രമേ പേടിക്കാനായുള്ളൂ. അതിനാണല്ലോ ലോകകേരളസഭയുണു്ടാക്കി ഓരോ രാജ്യതലസ്ഥാനത്തും ബാ൪ഗെയിനിംഗു് ആ൯ഡു് സെറ്റിലിംഗു് പവറോടെ ചാര൯മാരെവെച്ചിരിക്കുന്നതു്!

3

ഈ പണറോയി കോ൪പ്പറേഷ൯ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പു് ജയിക്കുന്നതു് 2019ലു് ബീജേപ്പീ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുജയിച്ചപോലെയും, അവരുടെ ലൈസ്സ൯സ്സോടെ ഈ കോ൪പ്പറേഷ൯ 2021ലെതന്നെ പഞു്ചായത്തുതെരഞ്ഞെടുപ്പു് ജയിച്ചപോലെയും, കേരളാ എ൯. ജി. ഓ. യൂണിയ൯റ്റെയും കേരളാ ഗവണു്മെ൯റ്റു് ഗസറ്റഡു് ഓഫീസ്സേഴു്സ്സു് അസ്സോസിയേഷ൯റ്റെയും കെ. ജി. ടി. എ.യുടെയും സഹായത്തോടെ വോട്ടിംഗു്മെഷീനട്ടിമറിയിലൂടെയായിരിക്കും. അന്നു് വോട്ടിംഗു് മെഷീനുകളിലൂടെ തെരഞ്ഞെടുപ്പു് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണമുയരാതിരിക്കാ൯മാത്രമാണു് തുട൪ഭരണം കിട്ടുമെന്നു് സ൪വ്വേകളു്നടത്തി തുടരെ സ്ഥാപിച്ചുകൊണു്ടിരിക്കുന്നതു്. തുട൪ഭരണംകിട്ടുമെന്നു് തുട൪ച്ചയായി സ൪വ്വേകളു്നടത്തി പ്രചരിപ്പിച്ചു് ജനമനസ്സുകളിലു് പതിപ്പിച്ചുകൊണു്ടിരുന്നാലു് ജനങ്ങളു് വോട്ടുചെയു്തു് തുട൪ഭരണംകിട്ടിയെന്നല്ലേ പൊതുവേ കരുതപ്പെടൂ, സാഹസിക൯മാരല്ലാതെപിന്നെ മറ്റാരെങ്കിലും അതുകഴിഞ്ഞു് മെഷീനുകളിലൂടെയുള്ള അട്ടിമറി ആരോപിക്കുമോ? ജനങ്ങളു് വോട്ടുചെയ്യുമെങ്കിലു് ഏതു് ചിഹ്നത്തിലവ൪ വോട്ടുചെയു്താലും അതു് അരിവാളു്ച്ചുറ്റികനക്ഷത്രം ചിഹ്നത്തിലു് മറിക്കാനുള്ള ടെക്കു്നോളജി ബീജേപ്പീലൈസ്സ൯സ്സോടെ കയ്യിലുണു്ടെങ്കിലു് ഈ മാധ്യമങ്ങളെ വിലയു്ക്കെടുക്കുകയോ കള്ളവോട്ടു് നി൪മ്മിക്കുകയോ തെരഞ്ഞെടുപ്പുപ്രചാരണം നടത്തുകയോപോലും വേണു്ടിവരില്ല, അവ തീ൪ത്തും അനാവശ്യമാണു്, എങ്കിലും അതൊക്കെച്ചെയ്യുന്നതു് കാര്യങ്ങളു് സംശയാതീതമായി നിലനി൪ത്താ൯വേണു്ടിമാത്രമാണു്, കാരണം ഒറ്റയൊരിടത്തു് അട്ടിമറിപിടിച്ചാലു് സംസ്ഥാനംമുഴുവനുമുള്ള തെരഞ്ഞെടുപ്പുഫലം റദ്ദാകും.

4

ഇവിടെപ്പറഞ്ഞ സംഘടനകളിലെ തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരിലൂടെ ഇപ്പോളു്ച്ചെയു്തുവെച്ചിരിക്കുന്ന സംവിധാനം പോളിങു് സു്റ്റേഷനുകളുടെ അഞു്ചുകിലോമീറ്റ൪ച്ചുറ്റളവിലു് റിമോട്ടകു്സ്സസ്സു് സംവിധാനങ്ങളൊന്നും വീടുകളു്ക്കകത്തോ കാറുകളു്ക്കകത്തോ കെട്ടിടങ്ങളു്ക്കകത്തോ പ്രവ൪ത്തിക്കുന്നില്ലെന്നു് പരിശോധിക്കപ്പെടില്ലെന്നു് ഉറപ്പുവരുത്തുന്നതും, ആ൪ക്കാണു് തങ്ങളു് വോട്ടുരേഖപ്പെടുത്തിയതെന്നു് അച്ചടിച്ചുരേഖപ്പെടുത്തിനലു്കുന്ന വിവിപ്പാറ്റുസ്ലിപ്പുകളു് യന്ത്രത്തിലു്നിന്നും വോട്ട൪ക്കു് നലു്കാ൯പറ്റില്ലെന്നു് തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാ൪ കട്ടായംപിടിക്കുമെന്നു് വ്യവസ്ഥവെച്ചിരിക്കുന്നതുമാണു്. ഇത്രയുംകാലംകൊണു്ടു് ഇതേ സംഘടനകളിലെ ഉദ്യോഗസ്ഥ൯മാ൪ ചേ൪ക്കുകയും നി൪മ്മിച്ചെടുക്കുകയുംചെയു്ത കള്ളവോട്ടുകളുടെയും ഇരട്ടവോട്ടുകളുടെയും വിവരങ്ങളാണിപ്പോളു് ഒന്നിനുപുറകേയൊന്നായി പുറത്തുവരുന്നതും, ഇത്രയുംകാലം ഈ വിഷയം സ്വയം കണു്ടുപിടിക്കാതെ നിശ്ശബ്ദതപാലിച്ച സംസ്ഥാനതെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഒത്തുകളിയും കൂട്ടുകൃഷിയും കണു്ടുപിടിക്കപ്പെട്ടിരിക്കുന്നതും. ഈ വോട്ടിംഗു്മെഷീനുകളു് മുഴുവനും ഇത്രയുംകാലവും ഇതേ ഉദ്യോഗസ്ഥ൯മാരുടെതന്നെ കസ്സു്റ്റഡിയിലായിരുന്നുവെന്നതുംകൂടി ഓ൪ക്കുക. സംസ്ഥാനത്തെ ഐയ്യേയെസ്സുകാരിലു് ഏറ്റവും സീനിയറായ ചീഫു്സെക്രട്ടറിതന്നെ നെത൪ലാ൯ഡു്സ്സിലു്വെച്ചു് തന്നെ ആനന്ദിപ്പിച്ചതുകൊണു്ടു് പ്രളയജലത്തിനൊഴുകാനൊരു വഴി എന്ന പ്രോജക്ടിലെ കരാറുകളു് ആ ആനന്ദിപ്പിച്ചവനുനലു്കണമെന്നു് ലജ്ജയില്ലാതെ പച്ചയു്ക്കു് ഫയലിലെഴുതിവെച്ച ഈ സംസ്ഥാനത്തു് ഈ മെഷീനുകളുടെ കസ്സു്റ്റോഡിയ൯മാരായി തെരഞ്ഞെടുപ്പുനയിക്കുന്ന ഒറ്റയൊരു ഐയ്യേയെസ്സുകാരെയും വിശ്വസിക്കേണു്ട ബാധ്യത ജനങ്ങളു്ക്കില്ല. ഇത്രയും വിപുലമായ ഒരു തട്ടിപ്പുകൃത്രിമശ്ശൃംഘലയെയാണു് പുറത്തുവരാതെയും ജനശ്രദ്ധയിലു്പ്പെടാതെയും ഈ കുറ്റവാളിമാധ്യമങ്ങളു് ഇത്രകാലവും സംരക്ഷിച്ചതു്.

Written and first published on: 26 March 2021


 

Thursday, 25 March 2021

546. തുട്ടിനുവേണു്ടി വോട്ടുചെയ്യുന്നുവെന്നു് തമിഴു്നാടിനെയാക്ഷേപിച്ച പ്രബുദ്ധകേരളമിന്നു് കിറ്റിനും പെ൯ഷനുംവേണു്ടി വോട്ടുചെയ്യുന്നു!

546

തുട്ടിനുവേണു്ടി വോട്ടുചെയ്യുന്നുവെന്നു് തമിഴു്നാടിനെയാക്ഷേപിച്ച പ്രബുദ്ധകേരളമിന്നു് കിറ്റിനും പെ൯ഷനുംവേണു്ടി വോട്ടുചെയ്യുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Valéria Rodrigues. Graphics: Adobe SP.


1

കിറ്റിനും പെ൯ഷനുംവേണു്ടി വോട്ടുചെയ്യുന്ന കേരളവും പറയുന്നതു് അവരെ പ്രബുദ്ധകേരളമെന്നു് വിളിക്കണമെന്നാണു്. ഏതാനും ദശകങ്ങളു്ക്കുമുമ്പു് കേരളത്തി൯റ്റെ അയലു്സംസ്ഥാനമായ തമിഴു്നാട്ടിലു് തെരഞ്ഞെടുപ്പുവരുമ്പോളു് ദ്രാവിഡമുന്നേറ്റകഴകംപോലുള്ള പാ൪ട്ടികളു് വോട്ട൪മാ൪ക്കു് കൈയ്യിലു് പണം നലു്കുമായിരുന്നു. അന്നു് കേരളം തമിഴ൯മാരെ പുച്ഛിക്കുകയും തുട്ടുവാങ്ങി വോട്ടുചെയ്യുന്നവരെന്നു് ആക്ഷേപിക്കുകയും സ്വയം പ്രബുദ്ധകേരളമെന്നു് വിളിക്കുകയും ചെയു്തിരുന്നു. പ്രബുദ്ധമെന്നുദ്ദേശിച്ചതു് പ്രലോഭനങ്ങളു്ക്കു് വഴങ്ങാത്തവരും തെറ്റിദ്ധരിപ്പിക്കപ്പെടാ൯ കഴിയാത്തവരും സ്വന്തം അവകാശങ്ങളു്, പ്രത്യേകിച്ചു് ഗവണു്മെ൯റ്റവകാശങ്ങളു്, അവകാശങ്ങളു്തന്നെയാണെന്നും അവയൊന്നും ആരുടേയും സൗജന്യങ്ങളും ഓശ്ശാരങ്ങളുമല്ലെന്നും മനസ്സിലാക്കാ൯ കഴിവുള്ളവരുമായ ഒരു ജനതയാണു് തങ്ങളെന്ന അ൪ത്ഥത്തിലായിരുന്നു. അതൊരു മിത്ഥ്യാസങ്കലു്പ്പവും മലയാളിയുടെ വെറുമൊരു പൊങ്ങച്ചവും മാത്രമായിരുന്നുവെന്നു് ഇന്നു് തമിഴനുപോലും മനസ്സിലായി. മലയാളികളിലു്നിന്നു് വ്യത്യസു്തമായി തമിഴനു് സ്വതേയുള്ള അഹങ്കാരമില്ലായു്മയും വിനയവുംകാരണം 'ഞങ്ങളു് തുട്ടുവാങ്ങി വോട്ടുചെയ്യുന്നുവെന്നു ആക്ഷേപിച്ചവനേ... നീയിന്നു് കിറ്റുവാങ്ങിയല്ലേടാ വോട്ടുചെയ്യുന്ന'തെന്നു് മുഖത്തുനോക്കി ആക്ഷേപിക്കുന്നില്ലെന്നേയുള്ളൂ. ഇന്നു് സ്വയം പ്രബുദ്ധകേരളമെന്നു് വിളിക്കുന്ന മലയാളി അന്നത്തേതിലു്നിന്നും നേ൪വിപരീതമായി കുപ്പിമുതലു് കിറ്റുവരെയുള്ള ഏതു് പ്രലോഭനത്തിനും എളുപ്പം വഴങ്ങുന്നവനും തെറ്റിദ്ധരിപ്പിക്കപ്പെടാ൯ ഏറ്റവുമെളുപ്പം കഴിയുന്നവനും സ്വന്തം അവകാശങ്ങളു്, പ്രത്യേകിച്ചും ഗവണു്മെ൯റ്റവകാശങ്ങളു്, അവകാശങ്ങളല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പാ൪ട്ടിയാപ്പീസ്സിലു്നിന്നുമെടുത്തുകൊണു്ടുവന്നുതരുന്ന സൗജന്യങ്ങളും ഓശ്ശാരങ്ങളുമാണെന്നുമാത്രം ചിന്തിക്കുന്നവനുമാണു്. എന്നിട്ടും ഇപ്പോഴും സ്വയം വിളിക്കുന്നതു് പ്രബുദ്ധനെന്നാണു്! സ്വയം തലയു്ക്കുവെളിവില്ലെങ്കിലും അഹങ്കരിക്കുന്നതു് ബുദ്ധനെക്കാളും ബോധമുണു്ടെന്നാണു്!!


2

തുട്ടിനുവേണു്ടി വോട്ടുചെയ്യുന്നുവെന്നു് അന്നു് തമിഴനെയധിക്ഷേപിച്ച അതേ 'പ്രബുദ്ധകേരളം' ഇന്നു് ദശാബ്ദങ്ങളു് കഴിഞ്ഞപ്പോളു് കിറ്റിനും പെ൯ഷനുംവേണു്ടി വോട്ടുചെയ്യുന്നു, അവയെല്ലാം ഗവണു്മെ൯റ്റി൯റ്റെ സൗജന്യങ്ങളും ഓശ്ശാരങ്ങളുമാണെന്നു് സ്വയംപറയുന്നു, ഏതു് കള്ളക്കടത്തുനടത്തിയിട്ടാണെങ്കിലും മയക്കുമരുന്നുകച്ചവടം നടത്തിയിട്ടാണെങ്കിലും അഴിമതിയും വെട്ടിപ്പും നടത്തിയിട്ടാണെങ്കിലും തനിക്കു് കിറ്റും പെ൯ഷനും കൊണു്ടുവന്നുതന്നോളണമെന്നു് ഭരണപ്പാ൪ട്ടിയോടുപറയുന്നു, അഴിമതി-കൈക്കൂലി-കൊലപാതക ക്രിമിനലു്ക്കേസ്സുകളിലു് അന്വേഷണംനടത്തി ഗവണു്മെ൯റ്റിലുള്ളവരെ അറസ്സു്റ്റുചെയ്യാനെത്തുന്ന കേന്ദ്ര ഉദ്യോഗസ്ഥരെ തെരുവിലു്ത്തടഞ്ഞു് ഗവണു്മെ൯റ്റിലെ ക്രിമിനലുകളെ രക്ഷിക്കാനിറങ്ങുന്നു, നിയമമൊന്നും എന്നോടുപറയണു്ട, എനിക്കു് കിറ്റും പെ൯ഷനും കിട്ടിയാലു് ഞാ൯ ഏതുകുറ്റവാളിയെയും സംരക്ഷിക്കും എന്നു് ന്യായീകരിക്കുന്നു. അപ്പോഴും അതിനിടയിലും അതേജനങ്ങളു് പറയുന്നതു് തമിഴ൯ കാടനും വൃത്തിയില്ലാത്തവനും കുളിക്കാത്തവനും വെള്ളം തൊടാത്തവനുമാണെന്നു്, മലയാളികളു് വൃത്തിയുടെ പര്യായങ്ങളും വെള്ളത്തിലു്(!) നീരാടുന്നവനും മൂന്നുനേരം കുളിക്കുന്നവനും പ്രബുദ്ധനുമാണെന്നു്! അന്നു് ഡി.എം.കെ തമിഴു്നാട്ടിലെ വോട്ട൪മാ൪ക്കു് പണംകൊടുത്തതു് ഗവണു്മെ൯റ്റിലു്നിന്നെടുത്തല്ല സ്വന്തം പാ൪ട്ടിയിലു്നിന്നുമെടുത്താണു്. എന്നിട്ടും മലയാളിപറഞ്ഞു തമിഴ൯ തിരിച്ചറിവില്ലാത്തവനും മലയാളി പ്രബുദ്ധനുമാണെന്നു്. ഇന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അരിയും പയറും പഞു്ചസാരയുമടങ്ങിയ ഭക്ഷൃക്കിറ്റു് സൗജന്യമായിക്കൊടുക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഫണു്ടിലു്നിന്നുമെടുത്തല്ല ഗവണു്മെ൯റ്റുഫണു്ടിലു്നിന്നുമെടുത്താണു് എന്നതൊന്നും ഇന്നു് മലയാളിക്കൊരു പ്രശു്നമല്ല, കാരണം അവ൯ പ്രബുദ്ധനാണു്, പട്ടിയെപ്പോലെ ഭക്ഷണം നക്കിയേതിന്നൂ... കൂടെ വാലാട്ടുകയും ചെയ്യും! മറ്റുപമകളില്ല സഹൃദയവായനക്കാരേ!!

Written and first published on: 25 March 2021





 

545. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ഒരുബന്ധവുമില്ലെന്നു് സ്ഥാപിക്കാ൯ അമിതു്ഷാ ഇടയു്ക്കിടയു്ക്കു് കേരളത്തിലു്വരും, കുറേ ആരോപണങ്ങളു് വിളിച്ചുപറഞ്ഞിട്ടുപോകും.

545

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ഒരുബന്ധവുമില്ലെന്നു് സ്ഥാപിക്കാ൯ അമിതു്ഷാ ഇടയു്ക്കിടയു്ക്കു് കേരളത്തിലു്വരും, കുറേ ആരോപണങ്ങളു് വിളിച്ചുപറഞ്ഞിട്ടുപോകും.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By R Gaymon. Graphics: Adobe SP.

1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ഒരുബന്ധവുമില്ലെന്നു് സ്ഥാപിക്കാ൯ അമിതു്ഷാ ഇടയു്ക്കിടയു്ക്കു് കേരളത്തിലു്വരും, കുറേ ആരോപണങ്ങളു് വിളിച്ചുപറഞ്ഞിട്ടുപോകും. കേന്ദ്ര ആഭൃന്തരമന്ത്രിയല്ലേ അമിതു്ഷാ? ഈ ആരോപണങ്ങളിലു് തെളിവെന്തെങ്കിലും ശേഖരിക്കാ൯ താലു്പ്പരൃമുണു്ടെങ്കിലു് നേരേ അതങ്ങുശേഖരിച്ചു് പ്രതികളെ കേരളത്തിലു്നിന്നും അറസ്സു്റ്റുചെയു്തുകൊണു്ടങ്ങുപോയി തിഹാ൪ ജയിലിലു്ക്കൊണു്ടുപോയിട്ടുകൂടേ? ഷാ വന്നാലുട൯ ആ പ്രസംഗങ്ങളും ആരോപണങ്ങളുംവെച്ചു് പത്ര-ടെലിവിഷ൯ മാധൃമങ്ങളെല്ലാം കുറേ ദിവസങ്ങളോളം അതിനെക്കുറിച്ചു് ച൪ച്ചചെയു്തുകൊണു്ടിരിക്കും- ദേശദ്രോഹക്കേസ്സുകളും സ്വ൪ണ്ണക്കള്ളക്കടത്തുകളുമടക്കം സകല ക്രിമിനലു്ക്കേസ്സുകളിലുമുള്ള മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീ സഹായസഖൃം ഇല്ലെന്നു് ജനങ്ങളുടെമുന്നിലു് സ്ഥാപിക്കാ൯! നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, ഇന്ത്യ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നിങ്ങനെ ഏഴു് കേന്ദ്ര ഏജ൯സ്സികളാണു് വിവിധ കേസ്സുകളുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടു് കേരളത്തിലുള്ളതു്. ഇവയെല്ലാംതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോ കേന്ദ്ര ധനമന്ത്രാലയത്തിനോ കീഴിലുള്ളവയാണു്. വിദേശത്തുനിന്നും സ്വ൪ണ്ണംകള്ളക്കടത്തു്, വിദേശത്തുനിന്നും മയക്കുമരുന്നുകള്ളക്കടത്തും കച്ചവടവും, കേന്ദ്രഗവണു്മെ൯റ്ററിയാതെ വിദേശത്തുനിന്നും പണംകൊണു്ടുവരലു്, വിദേശസംഭാവന സ്വീകരിച്ചിട്ടു് അഴിമതിക്കുപയോഗിക്കലു്, സരക്കാ൪പ്പദ്ധതികളിലെ വ൯ അഴിമതികളു്, വിദേശത്തേയു്ക്കു് ഡോള൪കടത്തലു്, ഹവാല-കുഴലു്പ്പണം ഇടപാടുകളു്, എന്നിങ്ങനെ ഡസ൯കണക്കിനു് കേസ്സുകളാണു് ഗവണു്മെ൯റ്റുമായോ ഗവണു്മെ൯റ്റുജീവനക്കാരുമായോ നേരിട്ടു് ബന്ധപ്പെട്ടവയായി ഈ ഏജ൯സ്സികളു് കേരളത്തിലു് അന്വേഷിക്കുന്നതു്.


2

മുഖ്യമന്ത്രി, വ്യവസായമന്ത്രി, ആരോഗ്യമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി, ഗതാഗതമന്ത്രി, നിയമസഭാസ്സു്പ്പീക്ക൪, ഇവരുടെ ഗവണു്മെ൯റ്റുസെക്രട്ടറിമാ൪, പ്രൈവറ്റുസെക്രട്ടറിമാ൪, ചീഫു് സെക്രട്ടറി, മുഖ്യമന്ത്രി നിയമിച്ച സു്പെഷ്യലു് പ്രൈവറ്റു് ഉപദേശക൯മാ൪ എന്നിങ്ങനെ നിരവധി ഉന്നത൯മാരാണു് ഈ കേസ്സുകളിലു് പ്രതികളായോ സംശയിക്കപ്പെടുന്നവരായോ ഉളു്പ്പെട്ടിട്ടുള്ളതു്. ഇതിനകം കോടതിരേഖകളായും സാക്ഷിമൊഴികളായും ജനങ്ങളുടെമുന്നിലു് പുറത്തുവന്ന രേഖകളു്വെച്ചുതന്നെ ഇവരെയെല്ലാം അറസ്സു്റ്റുചെയ്യുകയും തടവിലാക്കുകയും കേസ്സുമുന്നോട്ടുകൊണു്ടുപോവുകയുംചെയ്യാ൯ ഈ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു്ക്കു കഴിയുകയും ചെയ്യുമായിരുന്നു, അവ൪ക്കതിനുള്ള ഉത്തരവാദിത്വവുമുണു്ടായിരുന്നു. ഈ മാ൪കു്സ്സിസ്സു്റ്റു് കുറ്റവാളികളെല്ലാം അതേപോലെ ആ കസ്സേരകളിലു്ത്തന്നെയിരിക്കണമെന്നു് കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റിനു് കടുത്ത ആഗ്രഹമുണു്ടായിരിക്കുമ്പോഴാണു് അവ൪ ഇപ്പോഴത്തെപ്പോലെ ആ കസേരകളിലു്ത്തന്നെയിരിക്കുന്നതും, 2021 ഏപ്രിലിലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് മത്സരിച്ചുജയിച്ചു് വീണു്ടും ഗവണു്മെ൯റ്റുണു്ടാക്കി പഴയ സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംതന്നെ തുടരാ൯ ഒരുങ്ങുന്നതും. ആ രാഷ്ട്രീയലക്ഷൃം നടപ്പാക്കിക്കൊടുക്കുന്നതിനാണു് ഇത്രയും തെളിവുകളുണു്ടായിട്ടും കേന്ദ്രയേജ൯സ്സികളു് ഇതിലൊരുത്തനെപ്പോലും തൊടാത്തതെന്നു് കേരളത്തിനുമുഴുവ൯ വൃക്തമായി അറിയാവുന്നസ്ഥിതിക്കു് ആ ധാരണമാറ്റാ൯ കേന്ദ്ര ആഭ്യന്തരമന്ത്രി അമിതു്ഷാ ഇടയു്ക്കിടയു്ക്കിങ്ങനെ കേരളത്തിലു്വന്നു് ബുദ്ധിമുട്ടണമെന്നില്ല.

Written and first published on: 25 March 2021