Wednesday 24 February 2021

501. മാ൪കു്സ്സിസ്സു്റ്റു്-കം-ബീജേപ്പീ-കം- ഹിന്ദുവ൪ഗ്ഗീയവാദി-കം-ശബരിമലസ്സംരക്ഷക൯-കം- വിപ്ലവകാരി-കം-മുസ്ലിംവിരുദ്ധ൯: ഈ ഡിഗ്രിയെല്ലാം പേരി൯റ്റെ മുന്നിലു്ച്ചേ൪ക്കണോ പിന്നിലു്ച്ചേ൪ക്കണോ സഖാവേ?

501

മാ൪കു്സ്സിസ്സു്റ്റു്-കം-ബീജേപ്പീ-കം- ഹിന്ദുവ൪ഗ്ഗീയവാദി-കം-ശബരിമലസ്സംരക്ഷക൯-കം- വിപ്ലവകാരി-കം-മുസ്ലിംവിരുദ്ധ൯: ഈ ഡിഗ്രിയെല്ലാം പേരി൯റ്റെ മുന്നിലു്ച്ചേ൪ക്കണോ പിന്നിലു്ച്ചേ൪ക്കണോ സഖാവേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fábio Almeida de Oliveira Adônes. Graphics: Adobe SP.

1

മാ൪കു്സ്സിസ്സു്റ്റു്-കം-ബീജേപ്പീ-കം- ഹിന്ദുവ൪ഗ്ഗീയവാദി-കം-ശബരിമലസ്സംരക്ഷക൯-കം- വിപ്ലവകാരി-കം-മുസ്ലിംവിരുദ്ധ൯: ഈ ഡിഗ്രിയെല്ലാം പിണറായി വിജയ൯ സഖാവി൯റ്റെ പേരി൯റ്റെ മുന്നിലു്ച്ചേ൪ക്കണോ പിന്നിലു്ച്ചേ൪ക്കണോ എന്നതിലേയിനി സംശയമുള്ളൂ. സഖാവേയെന്നിനി വിളിക്കാമോയെന്നുതന്നെയറിഞ്ഞുകൂടാ. വിജയ൯ജിയെന്നോ ചേട്ടായെന്നോ വിളിക്കണമായിരിക്കും. ലാലു്സ്സലാം സഖാവേയെന്നിനി പറയാമോ അതോ കാവിസ്സലാം ചേട്ടായെന്നുപറയണോ? മുണു്ടുപോയി കു്നിക്കറാവുമോ?

പണു്ടു് കേരളത്തിലെ രാജാക്ക൯മാരുടെയെല്ലാം പേരുകളിതുപോലെ അവ൪ ഏതെല്ലാം സു്ത്രീകളുടെയും കുളങ്ങളുടെയും കുഴികളുടെയും മലകളുടെയും തോടുകളുടെയും സംരക്ഷകനും ഓണറുമാണെന്നുള്ള പത്തുമുപ്പത്തെട്ടു് പദങ്ങളുംകൂടിച്ചേ൪ത്തു് ഒരു മാലപോലെയായിരുന്നു, ഏറ്റവുമൊടുവിലു് എഴുന്നള്ളുന്നേയു്... എന്നുകൂടിവിളിക്കും. രാജാവല്ലെങ്കിലും മുഖ്യമന്ത്രിയാകുമ്പോളു് കേരളത്തി൯റ്റെ ഒരു രാജാവുതന്നെയാണല്ലോ. അപ്പോളു്പ്പിന്നെ പേരിനൊരലു്പ്പം നീളംകൂടുന്നതിലു് തെറ്റൊന്നുമില്ല, എന്നുതന്നെയല്ല ഭരണത്തുട൪ച്ചവന്നു് രണു്ടാമതൊരുപ്രാവശ്യംകൂടി മുഖ്യമന്ത്രിയാകുമ്പോളു് അതുവേണംതാനും. അതുമാത്രവുമല്ല ഹിന്ദുപ്പാരമ്പര്യമനുസരിച്ചു് അതൊരു അലങ്കാരവും ശോഭയുംകൂടിയാണു്. എങ്കിലും ലാവലി൯മുതലു് സ്വ൪ണ്ണംവരെയുള്ള സകലകേസ്സിലുമായി നൂറ്റിരുപതുകൊല്ലം ജയിലിലു്പ്പോയിക്കിടക്കുന്നോ അതോ ഒരുപ്രാവശ്യംകൂടി മുഖ്യമന്ത്രിയായി തലു്ക്കാലം പകുതി പാ൪ട്ടിയാപ്പീസ്സുകളു് കൈമാറുന്നോയെന്നു് ചോദിച്ചപ്പോളു് രണു്ടാമതുപറഞ്ഞതുമതിയെന്നു് പറയാ൯മടിച്ചില്ലെങ്കിലും പാ൪ട്ടിയാപ്പീസ്സുകളു് വീതംവെക്കുന്നതു് അവ൪ കാസ്സ൪കോടുമുതലു്തുടങ്ങി ഒടുവിലു് തിരുവനന്തപുരത്തോട്ടുവരുമെന്നാണു് പ്രതീക്ഷിച്ചതു്. പക്ഷേ ഇതിപ്പോളവ൪ തിരുവനന്തപുരം നെയ്യാറ്റി൯കരയിലു്നിന്നുതുടങ്ങി ഒടുവിലു് കാസ്സ൪കോട്ടേക്കുപോവുകയാണു് ചെയ്യുന്നതു്. അതു് പ്രതീക്ഷിച്ചതല്ല. അതി൯റ്റെ സംസ്ഥാനതല ഉദു്ഘാടനവും കേന്ദ്രമന്ത്രിമാരെക്കൊണു്ടുനി൪ത്തി 2021 ഫെബ്രുവരി ഇരുപത്തിമൂന്നാംതീയതി നല്ലസമയംനോക്കി അവ൪ നടത്തി. അന്താരാഷ്ട്രടൂറിസ്സു്റ്റുകേന്ദ്രമായി ലോകംമുഴുവനറിയുന്ന കോവളം ഏരിയാക്കമ്മിറ്റിയും കെട്ടിടങ്ങളുംതന്നെയവ൪ക്കു് ആദ്യംവേണമെന്നു് നി൪ബ്ബന്ധംപിടിച്ചാലു് എന്തോന്നുചെയ്യാനാണു്? ലോകംമുഴുവ൯ നാറ്റിക്കാനായിരിക്കും! അതുകൊണു്ടെന്താ, തിരുവനന്തപുരത്തെ കെട്ടിടങ്ങളുടെ കാര്യത്തിലു് ഒരു ഒത്തുതീ൪പ്പുണു്ടാക്കാനുള്ള നേരമവ൪ തന്നില്ല. ഏതൊക്കെ ജില്ലകളിലു് ഏതൊക്കെ കെട്ടിടങ്ങളെന്നുചോദിച്ചപ്പോളും അവ൪ക്കാവശ്യമുള്ളതെടുത്തിട്ടു് ബാക്കിപകുതിയേതെന്നു് അറിയിക്കാമെന്നാണവ൪ പറഞ്ഞതു്. മാരാ൪ഭവനെന്നൊരു പടുകൂറ്റ൯ ബോ൪ഡു് എഴുതിക്കൊണു്ടിരിക്കുന്നതു് ഏ. കേ. ജീ. സെ൯റ്ററിനുമുകളിലു് വെക്കാനായിരിക്കണം. കേരളവികസനയാത്രയുംകഴിഞ്ഞു് പാ൪ട്ടിസെക്രട്ടറി വിജയരാഘവ൯ തിരിച്ചുവരുമ്പോളു് എവിടെച്ചെന്നുകയറുമോയെന്തോ!

2

അവരുടെ കോവളം ഓഫീസ്സുലു്ഘാടനത്തിലു്നിന്നു് ബീജേപ്പീയുടെ തിരുവനന്തപുരം ബിഷപ്പു് പിണറായി വിജയ൯ തിരുമേനി പാ൪ത്രിയാ൪ക്കീസ്സുബാവ വിട്ടുനിന്നുവെന്നു് ചെലരുചേ൪ന്നു് പറഞ്ഞോണു്ടുപോണതു് നമ്മളു് കേളു്ക്കാത്തതൊന്നുമല്ല, കേട്ടു. കേളു്ക്കാ൯വേണു്ടിത്തന്നെയാണവമ്മാരതു് പറഞ്ഞതു്. അവമ്മാരു് പഴയകണക്കു് തീ൪ക്കേണു്. കേരളംമുഴുവ൯ പള്ളിയും പട്ടക്കാരനും കമ്മിറ്റിയും സഭയുംപിരിഞ്ഞു് പള്ളിപിടിക്കാ൯ അടികൂടിക്കൊണു്ടിരുന്നപ്പോളു് നമ്മള പാ൪ട്ടി പോലീസ്സിനെയുംകൊണു്ടുചെന്നുനി൪ത്തി കൊറേച്ചിരിച്ചതാ. ഇനിയിപ്പോളു് പള്ളിയും പട്ടക്കാരനും കമ്മിറ്റിയും സഭയും കൊറേനാളു് ചിരിക്കും- മാ൪കു്സ്സിസ്സു്റ്റും ബീജേപ്പീയുംതിരിഞ്ഞു് ഒരേസിദ്ധാന്തക്കാ൪ പാ൪ട്ടിയാപ്പീസ്സുകളു് വീതംവെക്കാനും പിടിച്ചെടുക്കാനും അടികലശലുനടത്തണന്നുംപറഞ്ഞു്. ചെലപ്പം പഴയ മാ൪കു്സ്സിസ്സു്റ്റു്- ബീജേപ്പീ വെട്ടിക്കൊലകളും കത്തിക്കുത്തുകളും തിരിച്ചുവരുമായിരിക്കും. എന്തരോ വരട്ടു്... സെക്രട്ടേറിയറ്റുവിട്ടു് നമ്മളു് അഞു്ചുകൊല്ലത്തേക്കു് വെളീലെറങ്ങാതിരുന്നാലു് നമ്മക്കൊന്നും സംഭവിക്കാ൯ പോണില്ല. അതുകഴിഞ്ഞു് എന്തുസംഭവിച്ചാലെന്തു്!

വെഷമമതല്ല, പാ൪ട്ടിസ്സഖാക്കളു് കമ്മിറ്റികൂടാ൯ചെല്ലുമ്പം ആറെസ്സെസ്സുകാര്യാലയത്തിനകത്തുകേറാ൯ ആരുപറഞ്ഞെടാന്നു് ചോദിച്ചോണു്ടു് അവമ്മാരു് കൊങ്ങയു്ക്കുപിടിച്ചു് പൊറത്താക്കി കൂട്ടയടിനടക്കുമ്പം ഇതിനൊക്കെക്കാരണം അവനാണു്, ആ പിണറായീ൯റ്റ ഫോട്ടോ അടിച്ചുചവിട്ടയൊടിയെടാ എന്നുപറഞ്ഞോണു്ടു് ഇന്നാളു് ഹരിയാനേലു് ബീജേപ്പീനേതാക്കമ്മാരു്തന്നകേറി ബീജേപ്പീരയാപ്പീസ്സു് അടിച്ചുപൊളിക്കണകണു്ടപോല ചെയ്യുമല്ലോയെന്നോ൪ത്താണു്. ഫോട്ടം ഫോട്ടംതന്നെയല്ലേ? എല്ലാം ഇണങ്ങിവരാ൯ ത്രിപുരയിലും ബംഗാളയിലുംപോലെ കൊറേ സമയമെടുക്കുമായിരിക്കും. അപ്പഴത്തേക്കും മുഖ്യമന്ത്രിയായുള്ള നമ്മള രണു്ടാമത്തെ ടേമും കഴിയുമായിരിക്കും. പ്രശു്നമതല്ല, മുഖ്യമന്ത്രിയായി നമ്മളിരിക്കുമെങ്കിലും ഭരിക്കണതു് ആ സുരേന്ദ്രനായിരിക്കും. അതിനാണു് കേരളംമുഴുവ൯നടന്നു് ഇപ്പഴേ അലറണതു്.

Written and first published on: 24 February 2021




No comments:

Post a Comment