Monday 22 February 2021

497. മുഖ്യമന്ത്രിയു്ക്കു് ഹെലിക്കോപു്റ്ററിനെ കെട്ടിപ്പിടിച്ചുറങ്ങാ൯ ഇത്ര കൊതിയെങ്കിലു് ഒരു വിമാനം വാങ്ങിച്ചുകൊടുക്കെഡേയു്.....!

497

മുഖ്യമന്ത്രിയു്ക്കു് ഹെലിക്കോപു്റ്ററിനെ കെട്ടിപ്പിടിച്ചുറങ്ങാ൯ ഇത്ര കൊതിയെങ്കിലു് ഒരു വിമാനം വാങ്ങിച്ചുകൊടുക്കെഡേയു്.....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lee Rosario. Graphics: Adobe SP.


1

നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയാകാനായി മത്സരിച്ചപ്പോളു് ഒരാളുപറഞ്ഞതോ൪മ്മയുണു്ടു്- തീരെദരിദ്രനായൊരാളെ ഇന്ത്യ൯പ്രധാനമന്ത്രിയാക്കുന്നതൊരു പരമമായ അബദ്ധമായിരിക്കും, അയാളുപിന്നെ പെട്ടെന്നുകാണുന്ന പണംകൊണു്ടു് കണ്ണുമഞ്ഞളിച്ചു് വലിയ പണക്കാര൯മാരുടെ മടിയിലു്നിന്നെണീക്കാതാവുമെന്നു്. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദം ഇപ്പോളു് രണു്ടാംതവണയിലേക്കു് കടന്നിരിക്കുമ്പോളു് താ൯ ജനിച്ചുവള൪ന്നതെന്നു് സ്വയം വിളംബരംചെയു്തുനടക്കുന്ന ദരിദ്രജനസമൂഹത്തിനെ പൂ൪ണ്ണമായും മറന്നും തള്ളിമാറ്റിയും എന്തോ പകയോടെ ദ്രോഹിച്ചും രാജ്യത്തെ വ൯പണക്കാര൯മാരെ കൂടുതലു് വലിയ പണക്കാര൯മാരാക്കാ൯വേണു്ടി ചെയു്തുകൊണു്ടിരിക്കുന്ന സാഹസങ്ങളും കൊണു്ടുവന്നുകൊണു്ടിരിക്കുന്ന നിയമനി൪മ്മാണങ്ങളും കാണുമ്പോളു് ആപ്പറഞ്ഞതെത്ര ശരിയായിരുന്നുവെന്നു് ആലോചിച്ചുപോകുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന ദരിദ്രജനകോടികളുടെ പ്രസ്ഥാനത്തി൯റ്റെ സംസ്ഥാനനേതാവും കേരളാമുഖ്യമന്ത്രിയുമായ പിണറായി വിജയനും അതെത്രയോ ബാധകമല്ലേയെന്നും ഈപ്പറഞ്ഞ രണു്ടുപേരും ഇന്നു് എത്ര സമാനതകളോടെയും സ്വൊരുമയോടെയും ഒരുമയോടെയും സഹോദരതുല്യമായ സഹകരണത്തോടെയും വാത്സല്യനി൪ഭരമായ അടുപ്പത്തോടെയും വാശിയോടെയുമാണു് ഭരണക്കസ്സേരകളിലിരുന്നു് ആ൪ഭാടദ്ധൂ൪ത്തുജീവിതങ്ങളും സമ്പന്നപ്പ്രീണനങ്ങളും നടത്തുന്നതെന്നു് അത്ഭുതപ്പെട്ടുംപോകുന്നു.

2

കേരളത്തി൯റ്റെ ഐശ്വര്യനിദാനമായ കലു്പ്പവൃക്ഷങ്ങളെ ആദരിക്കുകയും എല്ലാദിവസവും തൊട്ടുതൊഴുതുകൊണു്ടുമാത്രം അതിലു്ക്കയറുകയുംചെയ്യുന്ന ഒരു ജനവിഭാഗമാണു് ചെത്തുകാ൪. തേങ്ങവെട്ടുകാ൪പോലും ഒന്നരമാസംകൂടുമ്പോളേ തെങ്ങി൯റ്റടുത്തുപോലുംപോകുന്നുള്ളൂ എന്നുനോക്കുമ്പോഴാണു് ഒരു ക്ഷേത്രംപോലെ തെങ്ങിനെയുപാസിക്കുന്ന ചെത്തുകാരുടെ മഹത്വം നമ്മളു്ക്കു് മനസിലാകുന്നതു്. അതിനുള്ള ആദരം പ്രാചിനകേരളസമൂഹം അവ൪ക്കുനലു്കിയിരുന്നെങ്കിലും ആധുനികസമൂഹം അവരെപ്പുച്ഛിക്കുന്നതുകണു്ടു് പലപ്പോഴും നമ്മളു്ക്കുവേദനിച്ചിട്ടുണു്ടു്. ഇത്രയും അത്യാഗ്രഹമില്ലാത്ത മറ്റൊരുവ൪ഗ്ഗം മത്സ്യത്തൊഴിലാളികളല്ലാതെ മറ്റേതെങ്കിലും കേരളത്തിലുണു്ടോയെന്നുപോലും നമ്മളു് അത്ഭുതപ്പെട്ടിട്ടുണു്ടു്. ആ അത്യാഗ്രഹമുണു്ടായിരുന്നെങ്കിലു് എന്തായാലും എല്ലാദിവസവും രണു്ടുനേരംവീതം തെങ്ങിലു്ക്കയറുന്നതല്ലേ, ആ പൈസ്സയുംകൂടിയിങ്ങുതന്നാലു്മതി, തേങ്ങായുംകൂടി ഞങ്ങളടത്തുതരാമെന്നുപറഞ്ഞവ൪ കേരളത്തിലു് തണു്ടാ൪വ൪ഗ്ഗത്തി൯റ്റെ പ്രസക്തിതന്നെ അസു്തമിപ്പിച്ചേനേ! തെങ്ങിനെ അമ്മയായാണവ൪ കാണുന്നതു്, അങ്ങനെയാണു് ആരും കാണേണു്ടതും. കടലിനെ അമ്മയായിക്കാണുകയും അതിലു്നിന്നും അവളുടെ അറിവോടെ ഓരോദിവസത്തേക്കും ആവശ്യമുള്ളതുമാത്രം കോരിയെടുക്കുകയുംചെയ്യുന്നവരാണു് പരമ്പരാഗത മത്സൃത്തൊഴിലാളികളും എന്നതുകൂടിയോ൪ക്കുമ്പോഴാണു് കേരളത്തിലെ കാ൪ഷികവൃത്തിക്കാരും പാത്രമുണു്ടാക്കുന്നവരുമല്ലാതെയുള്ള ഏറ്റവുംവലിയ പഴയ രണു്ടുതൊഴിലു്സ്സമൂഹങ്ങളുടെ അന്തസ്സിലെയും മാന്യതയിലെയും മര്യാദയിലെയും സാമ്യം സാ൪ത്ഥകമാവുന്നതു്. ഈ തൊഴിലു്സ്സമൂഹങ്ങളു് കേരളരാഷ്ട്രീയത്തിലേക്കും സാമൂഹ്യനായകത്വത്തിലേക്കും കടത്തിവിട്ട എത്രയോപേരുള്ളതിലു് ആ അന്തസ്സും മാന്യതയും മര്യാദയും ആ തൊഴിലു്സമൂഹങ്ങളോടുപോലും പുല൪ത്താത്തവ൪ അവരെദ്രോഹിക്കുന്നതരം നടപടികളിലേക്കുകൂടി കടക്കുന്നതുകണു്ടതുകൊണു്ടാണു് ഈ പഴയ തൊഴിലു്സ്സമൂഹചിത്രം അതിവിശാലമായ കടലി൯റ്റെയും എപ്പോളു്വേണമെങ്കിലും അവളു്വന്നെടുത്തുകൊണു്ടുപോകാവുന്ന ഒരിത്തിരി കരയുടെയും പശ്ചാത്തലത്തിലു് വരക്കേണു്ടിവന്നതു്.

3

കേരളത്തിലെ തൊഴിലു്സ്സമൂഹങ്ങളുടെ നല്ലകാലത്തു് സാമാന്യംഭേദപ്പെട്ടനിലയിലു് കഴിഞ്ഞിരുന്നവരാണു് ചെത്തുതൊഴിലാളികളും ബീഡിത്തൊഴിലാളികളും. സാമാന്യംഭേദപ്പെട്ട നിലയിലെന്നുപറഞ്ഞാലു്പ്പോരാ, ചെത്തുതൊഴിലാളികളു് സുഭിക്ഷമായും സമൃദ്ധമായുംതന്നെയാണു് കഴിഞ്ഞിരുന്നതു്. തെങ്ങുകളു് ചെത്താ൯കൊടുത്താലു് അതുമുഴുവനവരൂറ്റിപ്പിഴിഞ്ഞു് നൂറ്റിരുപതുവ൪ഷം നിലനിലു്ക്കേണു്ട തെങ്ങുകളു് കായു്ഫലംവറ്റി കരിഞ്ഞുണങ്ങിപ്പോകുമെന്ന പ്രചരണത്തെയവ൪ അതിജീവിച്ചു. ചെത്തുകാലംകഴിഞ്ഞു് ശ്രദ്ധയോടെയുള്ള അവരുടെ കരവിരുതിലു് തെങ്ങുകളു് തഴച്ചുവള൪ന്നു് രണു്ടിരട്ടിയും മൂന്നിരട്ടിയും കായു്ഫലം തരുന്നതുകണു്ടു് കേരളത്തി൯റ്റെ സംശയങ്ങളു്മാറി. തെങ്ങുകളു് ചെത്താ൯കൊടുക്കാ൯ മത്സരമായി. ഷാപ്പുകാ൪ തെങ്ങെടുക്കണമെങ്കിലു് റെക്കമെ൯ഡേഷ൯ വേണമെന്നുപോലുമായി. ആ നല്ലകാലത്തിലും വരുമാനത്തിലുംനിന്നാണു് അരച്ചായയും പരിപ്പുവടയും മുറിബീഡിയുമായിക്കഴിഞ്ഞിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുയ൪ന്നുവന്നതും ഉണക്കുമാറി തടിച്ചുരുണു്ടു് കൊഴുത്തുവീ൪ത്തു് ഇന്നത്തെ നേതാക്ക൯മാരെപ്പോലെ നിവ൪ന്നുനിലു്ക്കാനും സംസ്ഥാനംഭരിക്കാനുമുള്ള ആവതുണു്ടായതും. ഈ തൊഴിലു്വിഭാഗങ്ങളുടെ സംഘടനാശക്തിയും പാ൪ട്ടിക്കൂറുമില്ലായിരുന്നെങ്കിലു് ഇവരൊന്നും കേരളരാഷ്ട്രീയത്തിലെന്നല്ല അവരുടെ നാട്ടിലു്പ്പോലും ആരുമാകുമായിരുന്നില്ല. മറുവശത്തു്, ദിനേശു്ബീഡിസ്സഹകരണസംഘവും ഇതിഹാസങ്ങളു് രചിച്ചു. ഈ. കെ. നായനാ൪ മുഖ്യമന്ത്രിയായി ധൂ൪ത്തടിച്ചു് സംസ്ഥാനം ഭരിച്ചിരുന്നപ്പോളു് മാസത്തിലൊരിക്കലു്വരുന്ന സാമ്പത്തികപ്പ്രതിസന്ധിയിലു് ജീവനക്കാ൪ക്കു് ശമ്പളംകൊടുക്കാ൯പാങ്ങില്ലാതായി സംസ്ഥാനക്കമ്മിറ്റി കരഞ്ഞുകൊണു്ടിരുന്നപ്പോളു് കടംകൊടുത്തു് സഹായിച്ചിരുന്നവ൪ ആരൊക്കെയായിരുന്നുവെന്നു് ഓ൪മ്മയുണു്ടോ? ചെത്തുതൊഴിലാളി ക്ഷേമനിധി ബോ൪ഡും ദിനേശു് ബീഡി സഹകരണസംഘവും! തിരിച്ചങ്ങോട്ടെന്തുകൊടുത്തു? ചെത്തുതൊഴിലി൯റ്റെ പ്രതാപം കേരളത്തിലു് അസു്തമിച്ചു. ഷാപ്പുകളു്പോയി ബാറുകളു്വന്നു. അപകടമില്ലാത്ത കള്ളുകുടിച്ചുനടന്നിരുന്നവ൪ റമ്മും ബ്രാണു്ടിയും വിസു്ക്കിയുമടിച്ചു് വഴിയിലു്ക്കിടന്നു. കുടുംബം കുളമായി. മക്കളുടെ വിദ്യാഭ്യാസം മുടങ്ങി. പെണ്മക്കളെ കെട്ടിച്ചയക്കാ൯ പണമില്ലാതായി പുരനിറഞ്ഞു് നാടി൯റ്റെ വേദനകളായി നിന്നു.

4

പാ൪ട്ടിക്കു് ചുവരെഴുതാനായി ചുവന്ന കേസ്സരിപൊടിയും വജ്രപ്പശവും വാങ്ങിവെച്ചിരുന്ന ചെത്തുതൊഴിലാളിയാപ്പീസ്സിലു് അതെടുക്കാ൯ ചെന്നിരുന്നപ്പോളു് കള്ളുനലു്കാതെ ചിരിച്ചുംകൊണു്ടു് വീട്ടിലു്നിന്നും മൊന്തയിലു് ചായവരുത്തിനലു്കിയിരുന്ന കരുതലുള്ള സു്നേഹസമ്പന്നനായ ചെത്തുതൊഴിലാളിയെ ഉടുപ്പുംമുണു്ടുംമാറ്റി യൂണിഫോംപോലുള്ള ചാരനിറത്തിലുള്ള പാ൯റ്റും ഷ൪ട്ടുമിട്ടു് മുപ്പതുമൈലകലെയുള്ള ഗ്രാമത്തിലു്നിന്നും ബസ്സിറങ്ങി തിരുവനന്തപുരം നഗരത്തിലൂടെ തലയുംകുനിച്ചു് നടന്നുപോകുന്നതുകണു്ടു് സഖാവെവിടെപ്പോകുന്നുവെന്നു് ചോദിച്ചപ്പോളു് പറഞ്ഞതു് ഞാനിവിടെയടുത്തുള്ളൊരു ഫ്ലാറ്റിലു് സെക്യൂരിറ്റിയായിപ്പോകുന്നു, പിള്ളരെപ്പറഞ്ഞുവിടണു്ടേ സഖാവേ, ആരോടും പറയണു്ടെന്നു്! അതേനഗരത്തിലു് മറ്റൊരിടത്തു് ബാ൪മുതലാളിമാരുടെ ഫ്ലാറ്റിലിരുന്നു് കോടികളുടെ കമ്മീഷ൯വാങ്ങി കുടിച്ചുമറിഞ്ഞുനടക്കുന്ന മദ്യവ്യവസായത്തൊഴിലാളിയൂണിയ൯ നേതാവിനു് പണു്ടു് വള൪ത്തിവിട്ട ഈ ചെത്തുതൊഴിലാളിയുടെ മനസ്സിലെ വിങ്ങലു് എങ്ങനെ മനസ്സിലാവാനാണു്! ഈ പ്രാരബ്ധലോകം ഇനിയുമൊരിക്കലു്ക്കൂടി കണു്ടാലു്ത്തന്നെയവ൯ എങ്ങനെ തിരിച്ചറിയാനാണു്!!

5

കേരളത്തിലിന്നു് എത്ര തെങ്ങുകളു് ചെത്തുന്നുണു്ടു്? മൊത്തം എത്ര ചെത്തുതൊഴിലാളികളുണു്ടു്? എത്ര ചെത്തുതൊഴിലാളിക്കുടുംബങ്ങളു് പാ൪ട്ടിഭരണം കഴിഞ്ഞതോടെ ദരിദ്രമായി കുത്തുപാളയെടുത്തു? അവരെ എവിടെ പുനരധിവസിപ്പിച്ചു? ഡബിളു്ഡ്യൂട്ടിയും ത്രിബിളു്ഡ്യൂട്ടിയും ഹോളീഡേഡ്യൂട്ടിയുമൊക്കെച്ചെയു്തു് അതിനുള്ള കൈനിറയെപ്പണവുമായിപ്പോയിരുന്ന ചെത്തുതൊഴിലാളികളുടെ കുടുംബങ്ങളിലു് നിറവയ൪മാറി അരവയറായിട്ടുതന്നെ വ൪ഷങ്ങളെത്രകഴിഞ്ഞു? പാ൪ട്ടിപ്പരിപാടികളു്ക്കു് പട്ടീലുവെച്ചു് തുണിബോ൪ഡുകളെഴുതാനുള്ള ചായവും തുണിയും പട്ടീലും, പോസ്സു്റ്ററെഴുതിയൊട്ടിക്കാനുള്ള പേപ്പറും മഷിക്കട്ടയും പശയും, ഒരു ബ്രഷുവാങ്ങാ൯പോലും പണമില്ലാതിരുന്നയാക്കാലത്തു് മഷിച്ചിരട്ടയിലു്മുക്കി തിരിച്ചുപിടിച്ചെഴുതാനായുള്ള ബീഡിക്കുറ്റിയുംപോലും, നലു്കിയിരുന്നതു് ആ ചെത്തുതൊഴിലാളികളാണെന്നു് മറന്നുപോകരുതു്. ഇതിനൊക്കെപ്പകരം നല്ല ഫ്ലകു്സ്സുബോ൪ഡുകളടിച്ചുവെച്ചാലു്പ്പോരേ എന്നുചോദിക്കുന്ന, പാ൪ട്ടിക്കാരോഗ്യവും ഭരണവും വന്നപ്പോളു് വീതംവെക്കാനോടിക്കൂടിയ, പിണറായി വിജയനോ മെഴു്സ്സിക്കുട്ടിയമ്മയോ ഒന്നുകുനിഞ്ഞാലുടനോടിച്ചെന്നു് കാലിലെ പാപ്പാസ്സി൯റ്റെ വള്ളിയഴിച്ചുകെട്ടിക്കൊടുക്കാ൯നടക്കുന്ന, പുത്ത൯വ൪ഗ്ഗങ്ങളാണിന്നു് ഈപ്പാ൪ട്ടിയുടെ വീഴു്ചകളെപ്പ്രതിരോധിക്കാനും (തിരുത്താനല്ല!) ഉദിച്ചുയ൪ന്നു് പൂ൪ണ്ണചന്ദ്രനെപ്പോലെനിലു്ക്കുന്ന പിണറായി വിജയ൯റ്റെ മുഖത്തുനോക്കിക്കുരയു്ക്കുന്ന പട്ടിയുടെ പടംവരക്കാനുംനടക്കുന്നതു്. ആ പട്ടിയെത്രഭേദം! അതിനു് ആ അചേതനവസു്തുവി൯റ്റെ മുഖത്തുനോക്കി കുരയു്ക്കാനെങ്കിലുമറിയാം, അതിനുള്ള ധൈര്യമെങ്കിലുമുണു്ടു്.

ദിനേശു്ബീഡിമാത്രമേ വലിക്കൂവെന്നു് നാടുമുഴുവ൯ പറഞ്ഞുനടന്നിരുന്ന പോലീസ്സു് മന്ത്രികൂടിയായിരുന്ന മുഖ്യമന്ത്രി നായനാ൪ വ്യാജദിനേശ്ശുബീഡിയുടെ പ്രളയക്കുത്തൊഴുക്കിലു്പ്പെട്ടു് മാ൪ക്കറ്റുകളു്നഷ്ടപ്പെട്ടുതക൪ന്ന ദിനേശ്ശു്ബീഡിയുടെ വ്യാജ൯മാരെപ്പിടിച്ചു് ആ മാതൃകാസഹകരണസംഘത്തെ രക്ഷിക്കാ൯ എന്തെങ്കിലും ചെയു്തോ? കൃതഘു്നതയുടെ പര്യായങ്ങളാണു് നായനാരുടെ കാലംമുതലു് പിണറായി വിജയ൯റ്റെ കാലംവരെയുള്ളവരെന്നു് ഇന്നിവരുടെപുറകേ നക്കിത്തിന്നുനടക്കുന്നവ൪ക്കൊഴികെ കേരളത്തിലു് ഏതു് തൊഴിലു്മേഖലയിലുള്ളവ൪ക്കാണു് അറിഞ്ഞുകൂടാത്തതു്?

6

മത്സൃത്തൊഴിലാളികളെ എങ്ങനെയാണിവ൪ അതിവിദഗു്ദ്ധമായി ഊറ്റിപ്പിഴിഞ്ഞു് നേതൃത്വംവള൪ത്തി ചൂഷണംചെയ്യുന്നതെന്നു് കേരളത്തിനു് ആരും പറഞ്ഞുകൊടുക്കേണു്ടതില്ല, അതു് ആധുനികകാലത്തി൯റ്റെ മുന്നിലു്ത്തന്നെയുണു്ടു്. പ്രളയകാലങ്ങളിലു് വള്ളമെടുത്തു് ലോറികളിലു്ക്കയറ്റി ഉളു്നാടുകളിലു് ഒറ്റപ്പെട്ടുപോയവരെ കണു്ടെത്താനും ജീവ൯രക്ഷിക്കാനും നിസ്വാ൪ത്ഥസേവനവുമായി സ്വയമിറങ്ങിതിരിച്ചു് കേരളത്തെയല്ല ലോകത്തെ കോരിത്തരിപ്പിച്ച അവരെ പിണറായി വിജയ൯ സേനയെന്നവകാശപ്പെട്ടു് അന്തസ്സുകെടുത്തിയതുമുതലു് അവാരുടെ ഇളംതലമുറകളുടെ ജോലിയവകാശം പിണറായി വിജയ൯ ഗവണു്മെ൯റ്റു് പുറത്തുവിറ്റു് പണംവാങ്ങി നഷ്ടപ്പെടുത്തി നിയമനംതടഞ്ഞപ്പോളു് ജോലിതരൂ സ൪ക്കാരേയെന്ന മുദ്രാവാക്യവുമായി ആ ഇളംതലമുറകളിലെ മു൯നിര റാങ്കുഹോളു്ഡ൪മാ൪ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുമ്പിലു് മീ൯കച്ചവടവംനടത്തി സമരംചെയു്തതുവരെയുള്ള ജീവിക്കുന്ന ഒറ്റി൯റ്റെ കഥകളു് വ൪ത്തമാനകാലത്തുതന്നെ വളരെയുണു്ടു്. ഇനിയുമുള്ള കഥകളു് കേരളത്തോടു് നാളെ അവ൪തന്നെ പറയും.

ചെത്തുതൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയുംമുതലു് കേരളത്തിലെ സമസു്ത തൊഴിലു്മേഖലയിലുമുള്ളവരെ ഊറ്റിപ്പിഴിഞ്ഞു് സ്വന്തമായി യാതൊരു ജോലിയുംചെയ്യാതെ ലെനിനിസ്സു്റ്റുസിദ്ധാന്തങ്ങളെ വെല്ലുവിളിച്ചു് നേതൃത്വംവിടുന്നതൊരു ജോലിയായി സ്വീകരിച്ചു് അതിനുള്ള ശമ്പളവും പെ൯ഷനുംവാങ്ങി ലജ്‌ജാരഹിതമായി മറ്റുള്ളവരെ ചൂഷണംചെയു്തുജീവിച്ചു് അവരുടെ സംഘടനാശക്തിയുപയോഗിച്ചു് വള൪ന്നുവന്നു് എമ്മെല്ലേമാരും എംപീമാരും മുഖ്യമന്ത്രിമാരും മത്സ്യമന്ത്രിമാരുമൊക്കെയായിമാറിയപ്പോളു് ഒടുവിലു് അവരെത്തന്നെ ഒറ്റുകൊടുത്തു് വിദേശക്കരാറുകളും നിയമങ്ങളുമൊക്കെയുണു്ടാക്കി പണക്കാരായിത്തുടങ്ങിയ ഈ നേത്രുകീടങ്ങളെ ഉയ൪ത്തിയതുപോലെതന്നെ തിരിച്ചു് കടലു്പ്പുറത്തും തെങ്ങി൯റ്റെചുവട്ടിലും കൊണു്ടുചെന്നിരുത്താ൯ അവ൪വരുമെന്നിവരൊന്നും ഭയക്കേണു്ടതില്ല, കാരണം ഇത്ര കൃതഘു്നരുടെ പുറകേപോകുന്നവരല്ല രാപ്പകലു് ജോലിചെയു്തുജീവിക്കുന്ന അവരൊന്നും.

7

ഹെലിക്കോപ്പു്റ്ററിനെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാ൯ ഇത്ര കൊതിയുള്ളയാളോ കേരളാമുഖൃമന്ത്രി പിണറായി വിജയ൯? കേരളക്കടലിനെയും മത്സ്യത്തിനെയും വിദേശികളു്ക്കു് തീറെഴുതിക്കൊടുക്കാനായുള്ള അയ്യായിരത്തിമുന്നൂറുകോടി രൂപയുടെ ഈ പദ്ധതിക്കകത്തും ചൊരുകിവെച്ചിരിക്കുന്നതു് മുന്നൂറ്റമ്പത്തിരണു്ടുകോടിരൂപാ ചെലവിലു് പത്തമ്പതു് ഹെലിക്കോപ്പു്റ്ററുകളുണു്ടാക്കാനോ വാങ്ങാനോ ഉള്ള ഉപപദ്ധതി! ഇയാളു്ക്കിത്ര കൊതിയോ ഹെലിക്കോപ്പു്റ്റിലു് പറന്നുനടക്കാ൯! വിമാനമുള്ള മുഖ്യമന്ത്രിയെന്നൊരപവാദമുണു്ടായാലും, കപ്പലുള്ള മുഖ്യമന്ത്രിയെന്നൊരപവാദം ആ പദ്ധതിയിലൂടെ ഇതിനകംതന്നെ ഉണു്ടായിക്കഴിഞ്ഞിട്ടുള്ളസ്ഥിതിക്കു്, അയാളു്ക്കൊരു വിമാനംതന്നെ വാങ്ങിക്കൊടുത്തു് അയാളുടെ കണ്ണടയുന്നതിനുമുമ്പേതന്നെ ഈ ദാഹം ശമിപ്പിക്കാ൯ കേരളമൊന്നു് ശ്രമിക്കേണു്ടതല്ലേ? വെറും സെസ്സു്നയൊന്നുംവേണു്ട, ബോയിംഗുകാരുണു്ടാക്കുന്നതിലു് ഏറ്റവും നീളവും വീതിയുമുള്ളതിലൊരെണ്ണംനോക്കി ഒരു ഒന്നോരണു്ടോയെണ്ണംതന്നെയായിക്കോട്ടേ!

Written and first published on: 22 February 2021


Other images for this article:

Article Title Image By Lee Rosario. Graphics: Adobe SP.





No comments:

Post a Comment