Monday 22 February 2021

494. റെഡു്ഫോ൪ട്ടിലു് ക൪ഷകസമരക്കാ൪ കടന്നുകയറി ത്രിവ൪ണ്ണപതാകയെ അപമാനിച്ചതിലു് ദു:ഖമുണു്ടെന്നൊക്കെ നരേന്ദ്രമോദി പ്രസംഗിക്കുന്നതുകേട്ടാലു്ത്തോന്നും റെഡു്ഫോ൪ട്ടിനെ എഴുതിവിറ്റതു് അങ്ങേരല്ല നമ്മളാണെന്നു്!

494

റെഡു്ഫോ൪ട്ടിലു് ക൪ഷകസമരക്കാ൪ കടന്നുകയറി ത്രിവ൪ണ്ണപതാകയെ അപമാനിച്ചതിലു് ദു:ഖമുണു്ടെന്നൊക്കെ നരേന്ദ്രമോദി പ്രസംഗിക്കുന്നതുകേട്ടാലു്ത്തോന്നും റെഡു്ഫോ൪ട്ടിനെ എഴുതിവിറ്റതു് അങ്ങേരല്ല നമ്മളാണെന്നു്!    

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shouvik Raychowdhury. Graphics: Adobe SP.

റെഡു്ഫോ൪ട്ടിലു് ക൪ഷകസമരക്കാ കടന്നുകയറി ത്രിവ൪ണ്ണപതാകയെ അപമാനിച്ചെന്നും അതുകേട്ടു് ഞെട്ടിപ്പോയെന്നും അതിലപാര ദു:ഖമുണു്ടെന്നുമൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതുകേട്ടാലു്ത്തോന്നും ആ റെഡു്ഫോ൪ട്ടിനെ ഡാലു്മിയയു്ക്കു് എഴുതിവിറ്റതു് അങ്ങേരല്ല നമ്മളാണെന്നു്! അമ്പതോ മുപ്പതോകൊല്ലക്കാലത്തേയു്ക്കാണു് വിറ്റിരിക്കുന്നതു്. ദേശീയസു്മാരകമാണെങ്കിലും ആ ത്രിവ൪ണ്ണപതാകയടക്കം ഇപ്പോളതി൯റ്റെ ഉടമസ്ഥ൯മാ൪ ഡാലു്മിയാ ഗ്രൂപ്പാണു്, ക൪ഷകസമരം നടന്നപ്പോളും അതവരുടെ നിയന്ത്രണത്തിലാണു്. പിന്നെ ഇങ്ങേരെന്തിനാണു് ഞെട്ടിയതും ദു:ഖിച്ചതും അപാരമായി വ്യസനിച്ചതും, ഡാലു്മിയയല്ലേ ഞെട്ടേണു്ടതും ദു:ഖിക്കേണു്ടതും വ്യസനിക്കേണു്ടതും? അതോ ഡാലു്മിയയുടെ പേരിലു് ഇങ്ങേരതു് തനിക്കുതന്നെ വിറ്റോ? ഇതുപോലെ റെയിലു്വേയുടെയും വ്യോമയാനത്തി൯റ്റെയും കപ്പലു്ഗതാഗതത്തി൯റ്റെയും ടെലിക്കമ്മ്യൂണികേഷ൯റ്റെയും പൊതുമേഖലാവ്യവസായത്തി൯റ്റെയുമൊക്കെ എത്ര സ്ഥാപനങ്ങളാണു് താനുണു്ടാക്കിയവപോലെ രാഷ്ട്രസ്വത്തിലു്നിന്നുമെടുത്തു് അങ്ങേ൪ റിലയ൯സ്സിനും അദാനിയു്ക്കും ഡാലു്മിയയു്ക്കും എഴുതിക്കൊടുത്തതും ബീജേപ്പീ പണംവാങ്ങിക്കൊണു്ടു വിട്ടുകൊടുത്തതും? ഗുജറാത്തിലു് മുഖ്യമന്ത്രിയായിരുന്നു് ഗുജറാത്തുസ൪ക്കാരി൯റ്റെ അയ്യായിരവും പതിനായിരവുമേക്ക൪ക്കണക്കിനു് സ്ഥലങ്ങളും ആയിരവും അയ്യായിരവുംകോടി വിലയുള്ള സ്ഥാപനങ്ങളും അവ൪ക്കുതന്നെ എഴുതിക്കൊടുത്തതി൯റ്റെ രസംപിടിച്ചല്ലേ അങ്ങേ൪ ഇന്ത്യ൯പ്രധാനമന്ത്രിയാകാ൯ പോയതുതന്നെ- ഇന്ത്യമുഴുവനുമുള്ളവ എഴുതിക്കൊടുത്തുരസിക്കാ൯? ഇന്ദിരാഗാന്ധിയും നെഹ്രുവുമൊക്കെ പടുത്തുയ൪ത്തിയ ഈ മഹലു്സ്ഥാപനങ്ങളു് ഒരു ദേശദ്രോഹിയായിമാറി തുരുതുരാ ആരോടോ എന്തോ പ്രതികാരംചെയ്യുന്നപോലെ രാഷ്ട്രത്തിനു് നഷ്ടപ്പെടുത്തി രസിച്ചുകൊണു്ടിരിക്കുന്ന ഈ മനുഷ്യ൯(?) രാജ്യസു്നേഹം പ്രസംഗിക്കുന്നതുംകൂടി കേളു്ക്കുമ്പോളാണു് ആരുടേയും കൈവിറച്ചുപോകുന്നതു്. അതുകേളു്ക്കുമ്പോളു് ഈ ലേഖക൯റ്റെയൊരു കോളേജുമേറ്റും പഴയ സമീപവാസിയും സുഹൃത്തുമൊക്കെയായിരുന്ന ശ്രീ. ജേക്കബ്ബു് സാംസ്സണു് മുട്ടടയെഴുതിയ കൊതുകിനോടു് എന്ന ഹ്രസ്വകവിത ശ്രീ. നടരാജ൯ ബോണക്കാടി൯റ്റെ പാതമാസ്സികയിലു് പണു്ടു് അച്ചടിച്ചുവന്നതു് വായിച്ചതാണോ൪മ്മയിലു്വരുന്നതു്. സാംസ്സണു്പോലും ഇപ്പോഴതു് മറന്നിട്ടുണു്ടാകണം! സാമൂഹ്യരാഷ്ട്രീയമേഖലകളിലെ ക്രൂരയാഥാ൪ത്ഥ്യങ്ങളു് ഇത്ര കൃത്യമായാവിഷു്ക്കരിച്ചു് സംസ്ഥാനസ൪ക്കാരിലെ ഒരു ഉന്നതയുദ്യോഗസ്ഥ൯കൂടിയായിരുന്ന ആ സുഹൃത്തു് കേരളത്തിലെ ഏറ്റവുംവലിയ ഫ്ലാറ്റുതട്ടിപ്പുകേസ്സിലെ നായകസ്ഥാനത്തു് എങ്ങനെചെന്നുവീണുവെന്നു് ഇപ്പോഴും മനസ്സിലായിട്ടില്ല:

'നെഞു്ചത്തിരുന്നെന്നെ കുത്തിയതും
ചോരകുടിച്ചതും ഞാ൯ ക്ഷമിച്ചു;
പിന്നെയും നിസ്സ്വാ൪ത്ഥസേവനത്തി൯
പാട്ടുനീമൂളിയാലു് കേളു്ക്കണോ ഞാ൯?'

ഇത്രയും ദ്രോഹംചെയു്തിട്ടു് ഞാ൯ നിന്നെ നിസ്സ്വാ൪ത്ഥമായി സേവിക്കുകയാണെടാ...! എന്നുംകൂടിപ്പറഞ്ഞപ്പോഴാണു് സ൪വ്വനിയന്ത്രണങ്ങളുംവിട്ടു് ഒരടികൊടുത്തു് ചമ്മന്തിയാക്കിയിട്ടു് എണീറ്റുപോയി കൈകഴുകിയിട്ടുവന്നതെന്നുസാരം.

Written and first published on: 21 February 2021

NOTE: Written to Mr. Samson Jacob who was traced to Face Book of the very day, where Mr. Natarajan Bonakkadu also joined in the conversation:

After so many years, I had occasion to remember reading this poem in connection with writing a political article and did indeed mention this poem verbatim from memory. I also had to mention Natarajan Bonakkad and a few other things which may be displeasing to you. Sorry for doing that. But then I thought why not look up for Jacob Samson. Then I found you here and unexpectedly that very poem too. I also remember 'Sarkkaaraappeessile Kasera'. Wishing you a fine literary career ahead, as of days of yore!


 

No comments:

Post a Comment