Sunday 7 February 2021

457. കൃഷിചെയു്തുജീവിക്കാ൯ സമരംചെയ്യണമെങ്കിലു് സമരംചെയ്യുന്നിടത്തു് കൃഷിചെയു്തുജീവിക്കും! ഒരു ബീജേപ്പീക്കാരനെ എവിടെക്കിട്ടിയാലും……!!

457

കൃഷിചെയു്തുജീവിക്കാ൯ സമരംചെയ്യണമെങ്കിലു് സമരംചെയ്യുന്നിടത്തു് കൃഷിചെയു്തുജീവിക്കും! ഒരു ബീജേപ്പീക്കാരനെ എവിടെക്കിട്ടിയാലും……!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nandhu Kumar TVM. Graphics: Adobe SP.

കൃഷിചെയു്തുജീവിക്കാ൯ ക൪ഷകനു് സമരംചെയ്യണമെങ്കിലു് സമരംചെയ്യുന്നിടത്തു് ക൪ഷക൯ കൃഷിചെയു്തുജീവിക്കും! ഇതിനുകാരണക്കാരനായ ഒരു ബീജേപ്പീക്കാരനെ എവിടെക്കിട്ടിയാലും….. രാജ്യം വെറുതേവിടുമോ?

ഇതുരണു്ടുമുണു്ടായതു് 2020-21ലു് ഡലു്ഹിയിലു്നടന്ന ക൪ഷകസമരത്തിലാണു്. എവിടെയെങ്കിലും കൃഷിചെയ്യാതെ ജീവിക്കാ൯കഴിയാത്ത രാജ്യത്തെക്ക൪ഷക൪ ഏകദേശമൊരുകൊല്ലത്തോളമായി പഞു്ചാബിലും ഹരിയാനയിലും ഉത്ത൪പ്പ്രദേശ്ശിലും പശ്ചിമബംഗാളിലുമുള്ള തങ്ങളുടെ കൃഷിയിടങ്ങളിലു്നിന്നുവിട്ടുനിന്നു് ഡലു്ഹിയിലു്പ്പ്രവേശിക്കാ൯ കേന്ദ്രഗവണു്മെ൯റ്റും സുപ്രീംകോടതിയുംതടസ്സപ്പെടുത്തി ഡലു്ഹിപ്പ്രാന്തത്തിലു് റോഡുകളിലു് സമരവുമായിക്കഴിയുകയാണെന്നതുകൊണു്ടു് സമരഭൂമിയിലു്ത്തന്നെ ഉഴുതുമറിച്ചുവിത്തിട്ടുവളമേകി കൃഷിയാരംഭിച്ചു, അതോടൊപ്പം മൂന്നു് ക൪ഷകവിരുദ്ധ-റിലയ൯സ്സനുകൂല ബില്ലുകളു്കൊണു്ടുവന്നു് കേന്ദ്രമന്ത്രിസഭയും പാ൪ലമെ൯റ്റുമംഗീകരിച്ചു് നടപ്പാക്കുന്നതി൯റ്റെപാതയിലേക്കുപ്രവേശിച്ച ബീജേപ്പീപ്പ്രതിനിധികളെയും റിലയ൯സ്സി൯ഡസ്സു്ട്രീസ്സി൯റ്റെ സ്ഥാപനങ്ങളെയും ഉപരോധിക്കാനും പ്രവ൪ത്തനവും സഞു്ചാരവും തടയാനുമാരംഭിച്ചു. സ്ഥാപനങ്ങളു്തുറക്കാ൯കഴിയാതെയും കസ്സു്റ്റമേഴു്സ്സിനെക്കിട്ടാതെയുംവിഷമിച്ച റിലയ൯സ്സൊടുവിലു് ബീജേപ്പീയെംപിമാരെയും മന്ത്രിമാരെയും പ്രധാനമന്ത്രിയെയുംകൊണു്ടു് അവരുടെയാബില്ലുപാസ്സാക്കലു്- നടപ്പാക്കലു്സ്സംവിധാനങ്ങളെ ഒന്നുകൂടിവിളിപ്പിച്ചുകൂട്ടിച്ചു് ആ മൂന്നുബില്ലുകളും റദ്ദുചെയ്യിച്ചു.

ഒരിക്കലു്പ്പാസ്സാക്കിയ ബില്ലുകളു് റദ്ദുചെയ്യിക്കാ൯വേണു്ടി കേന്ദ്രമന്ത്രിസഭയും പാ൪ലമെ൯റ്റും ഒന്നുകൂടിക്കൂടുന്നതും ആ ബില്ലുകളു് റദ്ദുചെയുന്നതും ഇന്ത്യയിലാദ്യമായൊരുസംഭവമാണു്. അങ്ങനെയൊരുചരിത്രവിജയമാണു് ആ ബില്ലുകളു്ക്കെതിരെ മഴയും തണുപ്പും മഞ്ഞുമേറ്റും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും സംസ്ഥാന-കേന്ദ്രപ്പോലീസ്സി൯റ്റെയും ക്രൂരമ൪ദ്ദനങ്ങളേറ്റുവാങ്ങിയും ഡലു്ഹിയിലെത്തുറസ്സായതെരുവുകളിലു്ത്താമസിച്ചു് ഒരുവ൪ഷത്തോളം വിട്ടുവീഴു്ച്ചയില്ലാതെസമരംചെയു്ത ഇന്ത്യയിലെ ക൪ഷക൪നേടിയതു്. അതോടൊപ്പം കേന്ദ്രമന്ത്രിസഭയും പാ൪ലമെ൯റ്റും ഒരിക്കലു്പ്പാസ്സാക്കിയനിയമങ്ങളു് ജനകീയരാഷ്ട്രീയപ്പ്രക്ഷോഭത്തിലൂടെ റദ്ദാക്കിക്കുന്ന പുതിയൊരുകീഴു്വഴക്കവുമവ൪സൃഷ്ടിച്ചു. പുത്ത൯കോ൪പ്പറേറ്റുരാഷ്ട്രീയത്തി൯റ്റെ സൃഷ്ടിയായ ആ ബില്ലുകളുടെ ഹാംഗു്ഓവറിലായ സുപ്രീംകോടതിമാത്രമിപ്പോഴും ആബില്ലുകളിനിയുമെങ്ങനെയെങ്കിലും നടപ്പിലാക്കാ൯കഴിയുമോയെന്നു് സുപ്രീംകോടതിതന്നെയതിനുവേണു്ടിത്തട്ടിക്കൂട്ടിയ ഒരുകമ്മിറ്റിയിലൂടെ ആലോചിച്ചുകൊണു്ടിരിക്കുന്നു!

Written and first published on: 07 February 2021

Included in the book Raashtreeya Lekhanangal Part XII


 

 

 

 

 

No comments:

Post a Comment