Wednesday 9 October 2019

212. തിരുവനന്തപുരം മേയറെപ്പോലെ ഓരോരുത്തരിങ്ങനെ തത്സു്ഥാനം രാജിവെക്കാതെയും തെരഞ്ഞെടുപ്പുചെലവു് കൊടുക്കാതെയും മത്സരിക്കുന്നതു് ശരിയാണോ?

212

തിരുവനന്തപുരം മേയറെപ്പോലെ ഓരോരുത്തരിങ്ങനെ തത്സു്ഥാനം രാജിവെക്കാതെയും തെരഞ്ഞെടുപ്പുചെലവു് കൊടുക്കാതെയും മത്സരിക്കുന്നതു് ശരിയാണോ?


Article Title Image By Benjamin Child. Graphics: Adobe SP.

1

വട്ടിയൂ൪ക്കാവു് മണ്ഡലത്തിലു് മത്സരിപ്പിക്കാനായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കമ്മിറ്റികളിലു്നിന്നുയ൪ന്നുവന്നതു് തിരുവനന്തപുരം നോ൪ത്തിലു് പലപ്രാവശ്യം ജയിച്ചിട്ടു് പിന്നെ മുഴുവ൯സ്ഥലങ്ങളിലും ജനങ്ങളു്കൈവിട്ട എം. വിജയകുമാ൪, ഇപ്പോളു് ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റായിരിക്കുന്ന വി. കെ. മധുകുമാ൪, പാളയം ഏരിയാ സെക്രട്ടറിയായ പ്രസന്നകുമാ൪, അരുവിക്കര സുനിലെന്നറിയപ്പെടുന്ന കെ. എസ്സു്. സുനിലു്ക്കുമാ൪ എന്നീപ്പേരുകളായിരുന്നു. ഇവരെല്ലാം മഹാനേതാക്ക൯മാരാണെന്നോ വളരെ നല്ല ജനമാതൃകകളാണെന്നോ പ്രവ൪ത്തക൪ക്കോ ജനങ്ങളു്ക്കോ അഭിപ്രായമില്ല. ശ്രീ. പിണറായി വിജയനോടും അദ്ദേഹത്തി൯റ്റെ പാ൪ട്ടിബാഹൃ ഗൂഢഭരണസംഘത്തോടും ആത്മാവും ശരീരവുംകൊണുടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നതല്ലാതെ മറ്റെന്തെങ്കിലും മഹത്വം പ്രവ൪ത്തകരോ ജനങ്ങളോ ഇവരിലു്ക്കാണുന്നില്ല. ഇത്തരം ഗ്രൂപ്പിസം പാ൪ട്ടിവിരുദ്ധവും കേരളം മുഴുവനുമുള്ള തെരഞ്ഞെടുപ്പുതോലു്വികളു്ക്കുള്ള ഒരു യഥാ൪ത്ഥ കാരണവുമാണെന്നു് അറിഞ്ഞുകൊണു്ടുതന്നെ മറ്റു് യാതൊരുവഴിയുമില്ലാതെ വ്യക്തിബന്ധഗ്രൂപ്പുകളു്ക്കു് കീഴു്പ്പെട്ടവരാണിവരിലു് പലരുമെന്നതും ആ൪ക്കും അറിയാത്തതല്ല. ഇവരെക്കാളൊക്കെ എത്രയോ സത്യസന്ധരും നേ൪വഴിക്കു് ചിന്തിക്കുന്നവരും പാ൪ട്ടിയിലുള്ള സ്ഥാനം ഉപയോഗപ്പെടുത്തി വഴിവിട്ടു് ഒറ്റയൊരുരൂപയുടെപോലും സ്വത്തുസമ്പാദിക്കുന്നതിലു് താതു്പര്യമില്ലാത്തവരുമായ എത്രയോ നല്ല ആളുകളു് സ്ഥാനാ൪ത്ഥിയാക്കുന്നതിനു് യോഗ്യതയുള്ളവരായി ഈപ്പ്രദേശത്തുണു്ടു്!

Article Title Image By Damir Kopezhanov. Graphics: Adobe SP.

2

ജയിക്കാ൯പറ്റിയ സ്ഥാനാ൪ത്ഥിയായാണു് പ്രശാന്തിനെ പരിഗണിച്ചതെന്നാണു് പാ൪ട്ടിയുടെ പ്രചരണം. ജയിക്കാ൯പറ്റിയ ആളുകളായിത്തന്നെയായിരുന്നില്ലേ ചെറിയാ൯ ഫിലിപ്പിനെയും ടി. എ൯. സീമയെയും മുമ്പു് ഇതേ മണ്ഡലത്തിലു് കണു്ടുപിടിച്ചു് കൊണു്ടുവന്നതും മത്സരിപ്പിച്ചതും, ഒന്നാംസ്ഥാനത്തുനിന്നും രണു്ടുംമൂന്നും സ്ഥാനങ്ങളിലേക്കിറങ്ങിവന്നു് തോറ്റതും, അതോ തോലു്പ്പിക്കാ൯പറ്റിയ ആളുകളായിത്തന്നെയായിരുന്നോ? ഇപ്പോളു് മേയറായിരിക്കുന്ന ഒറ്റയൊരാളു്മാത്രമേ വട്ടിയൂ൪ക്കാവിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് മത്സരിപ്പിക്കാനായുള്ളോ? ഇവിടെയുണു്ടായിരുന്ന പ്രഗത്ഭരായ, വേറേ ജോലിയൊന്നുമില്ലാത്ത, മറ്റുനേതാക്ക൯മാരൊക്കെ എവിടെപ്പോയി? പ്രശാന്തുതന്നെ പറഞ്ഞതു് ത൯റ്റെ സ്ഥാനാ൪ത്ഥിത്വത്തോടെ ഇക്കുറി ജാതിചിന്തകളിലു്നിന്നും ഈ മണ്ഡലം വിമുക്തമായിരിക്കുകയാണെന്നാണു്. എക്കുറിയാണു് ജാതിചിന്തകളിലു്നിന്നും ഈ മണ്ഡലം വിമുക്തമായിരുന്നതു്? എന്നെസ്സെസ്സി൯റ്റെ വോട്ടുപിടിക്കാ൯ പറ്റിയയാളെയാണു് 'ജയിക്കാ൯പറ്റിയ' സ്ഥാനാ൪ത്ഥിയെന്നു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും കോണു്ഗ്രസ്സും ബീജേപ്പീയും കരുതാത്ത ഏതു് തെരഞ്ഞെടുപ്പാണു് അടുത്തകാലങ്ങളിലു് ഇവിടെ വട്ടിയൂ൪ക്കാവിലു്, അതായതു് പഴയ തിരുവനന്തപുരം നോ൪ത്തു് മണ്ഡലത്തിലു്, ഉണു്ടായിട്ടുള്ളതു്? വട്ടിയൂ൪ക്കാവെന്നു് പേരുമാറ്റിയതുതന്നെ എന്തിനായിരുന്നു? ശാസു്തമംഗലമെന്നിടുന്നതു് തീരെ ജാതിചിന്താപ്പ്രകടമായിപ്പോകും എന്നുള്ളതുകൊണു്ടല്ലേ വട്ടിയൂ൪ക്കാവെന്നിട്ടതു്?


Article Title Image By Epicioci. Graphics: Adobe SP.

3

എപ്പഴും ജനങ്ങളെ മുടിപ്പിക്കാ൯ ഒരു തെരഞ്ഞെടുപ്പിലു് ജനങ്ങളു് തെരഞ്ഞെടുത്തു് ഒരു നിയോഗമേലു്പ്പിച്ചുവിട്ട ആളിനെത്തന്നെ തലു്സ്ഥാനത്തുനിന്നും രാജിവെപ്പിക്കാതെ മറ്റൊരു തെരഞ്ഞെടുപ്പിലു് മത്സരിപ്പിച്ചു് വിജയിപ്പിക്കാ൯ നോക്കിക്കോണം! ജയിച്ചില്ലെങ്കിലു് പഴയ കസേരയെങ്കിലുമുണു്ടാവുമല്ലോ ഇരിക്കാ൯! ഇവരെല്ലാം രാജിവെച്ചിട്ടല്ല മത്സരിക്കുന്നതു്, മത്സരിച്ചിട്ടു് ജയിച്ചെങ്കിലു്മാത്രമാണു് രാജിവെക്കുന്നതു്. ഒരു അന്തസ്സും അഭിമാനവുമില്ലായു്മയും വൃത്തികേടുമാണു് ജനങ്ങളതിലു് കാണുന്നതു്. പിടിച്ചതുകിട്ടിയില്ലെങ്കിലു് കടിച്ചതെങ്കിലും കാണണമല്ലോയെന്നു്! ഇത്തരക്കാ൪ക്കു് പിടിച്ചതും കടിച്ചതും പോവുകയല്ലേ വേണു്ടതു്? വട്ടിയൂ൪ക്കാവിലു് ജനങ്ങളു് തെരഞ്ഞെടുത്തു് എമ്മെല്ലേയാക്കിവിട്ട കെ. മുരളീധര൯ ആ സ്ഥാനം രാജിവെക്കാതെ മറ്റൊരു തെരഞ്ഞെടുപ്പിലു് മത്സരിച്ചു് എംപീയായിട്ടു് എമ്മെല്ലേസ്ഥാനം രാജിവെച്ചു് വട്ടിയൂ൪ക്കാവിലെ ജനങ്ങളെ ഇളിഭ്യരാക്കി. ആ ഒഴിവിലേക്കുവന്ന ഉപതെരഞ്ഞെടുപ്പിലു് തിരുവനന്തപുരം മേയ൪ സ്ഥാനത്തേക്കു് ജനങ്ങളു് തെരഞ്ഞെടുത്തു് ഒരു നിയോഗമേലു്പ്പിച്ചുവിട്ട പ്രശാന്തു് മത്സരിക്കുന്നു. ജയിച്ചാലു് മേയ൪സ്ഥാനം രാജിവെക്കും. ജയിച്ചില്ലെങ്കിലു് മേയ൪ക്കസേരയിലു് വീണു്ടുംപോയിയിരിക്കും. തിരുവനന്തപുരത്തെ ജനങ്ങളെമുഴുവ൯ ഒന്നുകൂടി ഇളിഭ്യരാക്കുന്നു.
 
Article Title Image By Epicioci. Graphics: Adobe SP.
 
4

തെരഞ്ഞെടുക്കപ്പെട്ടൊരു ജനപ്പ്രതിനിധി കാലാവധി തീരുന്നതിനുമുമ്പു് മറ്റൊരു തെരഞ്ഞെടുപ്പിലു് മത്സരിക്കുന്നുണു്ടെങ്കിലു് അയാളു് തതു്സ്ഥാനം രാജിവെച്ചിട്ടു് മത്സരിക്കണം. അതോടൊപ്പം കാലാവധി പൂ൪ത്തിയാക്കാതെ ഉപേക്ഷിച്ചുപോകുന്ന സ്ഥാനത്തേക്കു് അടുത്ത തെരഞ്ഞെടുപ്പു് നടത്തേണു്ടതി൯റ്റെ ചെലവും അയാളു് അപ്പോളു്ത്തന്നെ കെട്ടിവെക്കണം. പുതിയൊരുദ്യോഗം, വിവാഹം, വിദേശയാത്ര, എന്നിങ്ങനെ എന്തുതന്നെ കാരണംകൊണു്ടു് ഒരാളു് രാജിവെച്ചാലും ഇപ്രകാരം തെരഞ്ഞെടുപ്പുചെലവു് അയാളു് കെട്ടിവെക്കേണു്ടതാണു്, കാരണം ജനാധിപത്യവും തെരഞ്ഞെടുപ്പുപ്രക്രിയകളും ജനങ്ങളുടെ വിശ്വാസം രേഖപ്പെടുത്തലുകളുമൊന്നും സ്വന്തം താതു്പര്യങ്ങളു്ക്കു് ദുരുപയോഗംചെയ്യുന്നതു് അനുവദിക്കപ്പെടാവുന്നവയല്ല. അതിനുള്ള നിയമമൊന്നും തതു്ക്കാലം ഇതേ സ്വഭാവംതന്നെയുള്ള ജനപ്പ്രതിനിധികളു് പാസ്സാക്കി നമുക്കു് തന്നിട്ടില്ലെങ്കിലു്പ്പോലും അങ്ങനെയൊരു നിയമമുണു്ടാകുന്നതുവരെ അങ്ങനെചെയ്യുന്നതു് ഒരു വ്യക്തിമാന്യതയും രാഷ്ട്രീയമാന്യതയുമാണു്. ഹെലു്മറ്റെന്നും പി൯സ്സീറ്റു് റൈഡറെന്നുംപറഞ്ഞുവരെ നിയമമുണു്ടാക്കാ൯വേണു്ടിമാത്രം ബാലിശമായ നിയമമുണു്ടാക്കുന്ന ഈ ജനപ്പ്രതിനിധികളായ എമ്മെല്ലേമാരും എംപീമാരും അങ്ങനെയൊരു നിയമംമാത്രമുണു്ടാക്കാത്തതു് പരമനിന്ദ്യമായ ഒരു ചെറ്റത്തരമല്ലേ? അങ്ങനെയൊരു നിയമമുണു്ടാക്കുന്നതിനു് ഇ൯ഡൃയിലാരാണുതടസ്സം- ജനങ്ങളോ?


Article Title Image By Lucas Ricci. Graphics: Adobe SP.

Written in reply to comments on this article when first published:

1. തുല്യനിലയിലു് മനുഷ്യവംശത്തിലുള്ള എല്ലാവരെയും കാണാനുള്ള കമ്മ്യൂണിസു്റ്റു് പരിശീലനമില്ലാത്തതുകൊണു്ടാണു് സ്വന്തംജാതിയെന്ന ചിന്തയും അതിനൊപ്പിച്ച പരിഗണകളും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെ പിടികൂടിയതു്. ഇനിയവ൪ക്കതിലു്നിന്നും മോചനംവേണമെങ്കിലു് നേതൃത്വത്തിലെ ഒരുതലമുറ മുഴുവ൯ മാറണം.

2. കമ്മ്യൂണിസ്സു്റ്റു്-സോഷ്യലിസ്സു്റ്റു് പാ൪ട്ടികളു് മാത്രമല്ല, ബീജേപ്പീ മുന്നിട്ടിറങ്ങി വംശപരിഗണനാരാഷ്ട്രീയം ഇ൯ഡൃമുഴുവനും ഇന്നു് നടപ്പാക്കിയിട്ടുണു്ടെന്നുള്ളതു് നേരുതന്നെ. രാഷ്ട്രീയസ്വയംസേവകസംഘത്തിലൂടെ ലഭിക്കുന്ന ബ്രാഹ്മണവംശ പിന്തുണയിലൂടെയാണു് ഗുജറാത്തും ഉത്ത൪പ്പ്രദേശ്ശുംപോലുള്ളിടങ്ങളിലു് ദളിതരെയും ക്രൂരമായ ചവിട്ടിത്തേയു്ക്കലുകളു്കാരണം നിവൃത്തിയില്ലാതെ ഹിന്ദുത്വത്തിലു്നിന്നും മതംമാറിയവരെയും അവ൪ ആദ്യം ചട്ടുകങ്ങളും പിന്നെ അടിമകളും ആക്കിയിട്ടു് അപ്പപ്പോഴത്തെ ആവശ്യംകഴിയുന്നമുറക്കു് കൊന്നുതള്ളുന്നതെന്നതും ഇന്നു് ഇ൯ഡൃയിലു് ഒരു യാഥാ൪ത്ഥ്യമാണു്- ബ്രാഹ്മണരെ ആര്യ൯മാരായി ജ൪മ്മനിയിലടക്കമുള്ള വംശശുദ്ധിയവകാശപ്പെടുന്ന ആര്യ൯മാരൊന്നുംതന്നെ കരുതുന്നില്ലെങ്കിലും. പക്ഷേ ആ വഴിക്കാണു് ഒഴുക്കു് എന്നുള്ളതുകൊണു്ടു് കമ്മ്യൂണിസ്സു്റ്റു് സോഷ്യലിസ്സു്റ്റു് പാ൪ട്ടികളു്ക്കു് ആവഴിക്കുപോകാ൯ പാടുള്ളതല്ല. മൂവായിരം കൊല്ലങ്ങളു്ക്കുമുമ്പേതന്നെ ഭാവിയിലു് അവരെപ്പോലുള്ള പൊളിറ്റിക്കലു് പ്രസ്ഥാനങ്ങളുടെ ദൗത്യമെന്തായിരിക്കുമെന്നു് ലോകത്തെ ഏറ്റവും പ്രഗത്ഭമായ രാഷ്ട്രമീമാംസാഗ്രന്ഥമായ റിപ്പബ്ലിക്കിലു് പു്ളേറ്റോ എഴുതിവെച്ചിട്ടുണു്ടു്. 'കലകളിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള വൈരൂപ്യങ്ങളോടു് നിരന്തരം ഇടപെടുന്ന മനുഷ്യമനസ്സു് ദുഷ്ടു് ലോകനിയതമാണെന്ന മിഥ്യാധാരണയിലു്പ്പെട്ടു് അക്രമത്തിലേക്കും അരാജകത്വത്തിലേക്കും ആപതിക്കുന്നു' എന്നാണദ്ദേഹം എഴുതിവെച്ചതു്. ആ വൈരൂപ്യത്തിനെതിരായ ദിശയാണു് കമ്മ്യൂണിസ്സു്റ്റു് സോഷ്യലിസ്സു്റ്റു് പാ൪ട്ടികളുടേതായി ലോകം നിശ്ചയിച്ചിട്ടുള്ളതു്, ലോകം പ്രതീക്ഷിക്കുന്നതു്. മാ൪കു്സ്സിസത്തി൯റ്റെ മൂന്നു് ഉറവിടങ്ങളായ, മൂന്നു് വേരുകളായ, ഇംഗു്ളീഷു് എക്കണോമിക്കു്സ്സും ജ൪മ്മ൯ ഫിലോസ്സഫിയും ഫ്രഞു്ചു് സോഷ്യലിസവും അവിടെനിന്നാണു് ഉയി൪ക്കൊണു്ടിട്ടുള്ളതു്.

Written and first published on: 27 September 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

No comments:

Post a Comment