Wednesday 9 October 2019

209. എന്തുകൊണു്ടാണു് ഇ൯ഡൃ൯ ഹിന്ദുനേതാക്കളുടെ വിദേശസന്ദ൪ശ്ശനവേളകളിലു് വ൯ ആളു്ക്കൂട്ടങ്ങളു്?

209

എന്തുകൊണു്ടാണു് ഇ൯ഡൃ൯ ഹിന്ദുനേതാക്കളുടെ വിദേശസന്ദ൪ശ്ശനവേളകളിലു് വ൯ ആളു്ക്കൂട്ടങ്ങളു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jan Rye. Graphics: Adobe SP.

1. ചരിത്രത്തിലെ ഏറ്റവുംവലിയ ആസൂത്രിത ക്രൂരസംഭവങ്ങളെ ആകസു്മികസംഭവങ്ങളെന്നാണു് ഇ൯ഡൃ൯നീതിന്യായവ്യവസ്ഥ വിളിച്ചതു്!

1

അമേരിക്കക്കാ൪ നരേന്ദ്ര വിവേകാനന്ദനും ഗാന്ധിയും നെഹ്രുവും മുതലുള്ള പല ഇ൯ഡ്യാക്കാരുടെയും ചരിത്രപ്രസിദ്ധമായ ഇംഗ്ലീഷു് പ്രസംഗങ്ങളു് കേട്ടിട്ടുള്ളവരാണു്. അതായതു്, ഇ൯ഡൃ൯ ഇ൯റ്റ൪നാഷണലുകളുടെ ഇംഗ്ലീഷു് പ്രസംഗങ്ങളു്. ഇവരിലു് ഒന്നൊഴിയാതെ എല്ലാം ഹിന്ദുക്കളുമായിരുന്നു. വിവേകാനന്ദനും ഗാന്ധിയുമാകട്ടെ തങ്ങളു് ഹിന്ദുക്കളാണെന്നതിലു് അഭിമാനിക്കുന്നവരാണെന്നുംകൂടി പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ളവരുംകൂടിയാണു്. അമേരിക്കക്കാ൪ ഈ പ്രസംഗങ്ങളു് ജോ൪ജ്ജു് വാഷിംഗു്ടണി൯റ്റെയും തോമസ്സു് മന്നി൯റ്റെയും തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും എബ്രഹാം ലിങ്കണു്൯റ്റെയും പ്രസംഗങ്ങളോടാണു് താരതമ്യംചെയു്തു് ഉലു്ക്കൃഷ്ടമെന്നു് വിധിയെഴുതിയിട്ടുള്ളതു്. ഇവരുടെയെല്ലാം പ്രസംഗങ്ങളു് ഇംഗ്ലീഷിലായതിനാലു് പദാനുപദം താരതമ്യംചെയ്യാനും മേ൯മ മനസ്സിലാക്കാനും അവ൪ക്കു് ഒരു വിഷമവുമുണു്ടായില്ല. ഈ പ്രസംഗങ്ങളു് ഇ൯ഡ്യാക്കാരോടും ഹിന്ദുമതത്തോടും മതിപ്പും ബഹുമാനവും അമേരിക്കക്കാ൪ക്കിടയിലു് വ൪ദ്ധിപ്പിക്കുകയാണു് ഉണു്ടായിട്ടുള്ളതു്, വെറുപ്പല്ല. അതവരുടെ വിദേശനയത്തിലൂടെ അവ൪ വളരെക്കാലത്തോളം പ്രകടിപ്പിക്കുകയും ചെയു്തിട്ടുണു്ടു്. ഇളംപച്ചനിറത്തിലു് ഇ൯ഡൃയിലെ സു്ക്കൂളുകളിലുടനീളം അസൂയാ൪ഹമായ രുചിയോടെയും കൃത്യനിഷു്ഠയോടെയും ഗോതമ്പും ചോളവും നെയ്യുമായി ഓടിയെത്തിയിരുന്ന 'കോ-ഓപ്പറേഷ൯ ഫോ൪ അമേരിക്ക൯ റിലീഫു് എവെരിവെയ൪' എന്ന കെയറി൯റ്റെ വണു്ടികളു് അതി൯റ്റെ സമ്മാനമായിരുന്നു.

2

ചരിത്രത്തിലാദ്യമായി അമേരിക്ക ഒരു ഇ൯ഡൃ൯ രാഷ്ട്രീയനേതാവിനെ അമേരിക്കയിലു് കയറിപ്പോകരുതെന്നുപറഞ്ഞു് വിസ്സാ വിലക്കേ൪പ്പെടുത്തിയതു് അവരുടെ വീക്ഷണത്തിലു് ഹിന്ദുമേധാവിത്വരാഷ്ട്രീയക്കാരനും എവിടെച്ചെന്നാലും ഹിന്ദിയിലു്മാത്രം പ്രസംഗിക്കുന്നയാളുമായ നരേന്ദ്രമോദിയെയാണു്. അദ്ദേഹത്തിനു് പ്രവേശനവിലക്കേ൪പ്പെടുത്തണമെന്നു് ഇ൯ഡൃയിലെ കുറേ പാ൪ലമെ൯റ്റംഗങ്ങളു് കത്തയച്ചതുകൊണു്ടല്ല അങ്ങനെ സംഭവിച്ചതു്, അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ രേഖകളു്പ്രകാരം അദ്ദേഹത്തി൯റ്റെപേരിലു് വ൪ഗ്ഗീയകലാപങ്ങളിലു് ഉളു്പ്പെട്ടിട്ടുള്ളതി൯റ്റെ തെളിവുകളു് അവരുടെപക്കലു് സമൃദ്ധമായി ഉണു്ടായിരുന്നതുകൊണു്ടായിരുന്നു. അവരുടെ കൈയ്യിലുണു്ടായിരുന്ന തെളിവുകളെന്നുപറയുമ്പോളു് ഒരു ഇ൯ഡൃ൯ കോടതിയിലു് ഏതെങ്കിലും കേസ്സുകളുമായി ബന്ധപ്പെട്ടു് ഹാജരാക്കപ്പെട്ടിട്ടുള്ളതോ ഹാജരാക്കപ്പെട്ടിട്ടില്ലാത്തതോ ആയ തെളിവുകളാകാം. അവയെന്തെന്നു് വെളിപ്പെടുത്താ൯ അമേരിക്ക൯ സെനറ്റി൯റ്റെ മുന്നിലു്പ്പോലും അവ൪ ബാധ്യസ്ഥരല്ല.

3

നരേന്ദ്രമോദിയെന്ന ഗുജറാത്തു് മുഖ്യമന്ത്രിക്കു് വിസ്സാവിലക്കേ൪പ്പെടുത്താനും പഴയ ടൂറിസ്സു്റ്റു് വിസ്സപോലും റദ്ദാക്കാനുമുള്ള നടപടിയെക്കുറിച്ചു് അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റിനു്, അതായതു് അമേരിക്ക൯ ആഭ്യന്തരവകുപ്പിനു്, എന്താണു് പറയാനുണു്ടായിരുന്നതെന്നു് നോക്കാം. ഇതു് യു. എസ്സു്. സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ആ൪ക്കൈവിലു്നിന്നുള്ള 21 മാ൪ച്ചു് 2005-ലെ രേഖയാണു്- ന്യൂ ഡലു്ഹിയിലെ അമേരിക്ക൯ എംബസ്സി പുറത്തിറക്കിയതു്:

Issue of Gujarat Chief Minister Narendra Modi's Visa Status

Statement by David C. Mulford, U.S. Ambassador to India

Roosevelt House
New Delhi, India
March 21, 2005

Released by U.S. Embassy New Delhi

Thank you for coming this afternoon to Roosevelt House. I would like to make a brief statement on the issue of Mr. Narendra Modi's visa status.

The Chief Minister of Gujarat state, Mr. Narendra Modi, applied for a diplomatic visa to visit the United States. On March 18, 2005, the United States Department of State denied Mr. Modi this visa under section 214 (b) of the Immigration and Nationality Act because he was not coming for a purpose that qualified for a diplomatic visa.

Mr. Modi's existing tourist/business visa was also revoked under section 212 (a) (2) (g) of the Immigration and Nationality Act. Section 212 (a) (2) (g) makes any foreign government official who "was responsible for or directly carried out, at any time, particularly severe violations of religious freedom" ineligible for a visa to the United States.

The Ministry of External Affairs requested that the Department of State review the decision to revoke his tourist/business visa. Upon review, the State Department re-affirmed the original decision.

This decision applies to Mr. Narendra Modi only. It is based on the fact that, as head of the State government in Gujarat between February 2002 and May 2002, he was responsible for the performance of state institutions at that time. The State Department's detailed views on this matter are included in its annual Country Reports on Human Rights Practices and the International Religious Freedom Report. Both reports document the violence in Gujarat from February 2002 to May 2002 and cite the Indian National Human Rights Commission report, which states there was "a comprehensive failure on the part of the state government to control the persistent violation of rights of life, liberty, equality, and dignity of the people of the state."


4

പ്രശസു്തയായ ശ്രീമതി. കോണു്ടലീസ്സാ റൈസ്സു് ആയിരുന്നു അന്നത്തെ യു. എസ്സു്. സു്റ്റേറ്റു് സെക്രട്ടറി. ഈ ബീജേപ്പീ നേതാവിനു് എന്തുകൊണു്ടാണു് പുതിയൊരു ഡിപ്ലൊമാറ്റിക്കു് വിസ നിഷേധിച്ചതെന്നും എന്തു് കുറ്റമാണ് ആ നേതാവു് ഇ൯ഡൃയിലു് ചെയു്തതെന്നും അമേരിക്ക൯ നിയമങ്ങളു്പ്രകാരം ആ കുറ്റം ചെയു്തയാളു്ക്കു് എന്തുകൊണു്ടു് പ്രവേശ്ശനാനുമതി നലു്കാ൯ കഴിയില്ലെന്നും വളരെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണു്ടു് അതിലു്പ്പറയുന്ന ഫെബ്രുവരി 2002നും മേയു് 2002നുമിടയിലു് ഗുജറാത്തു് സംസ്ഥാനത്തു് എന്തൊക്കെയാണു് നടന്നതെന്നും എങ്ങനെയാണു് അതി൯റ്റെ അതിസൂക്ഷു്മമായ വിവരങ്ങളു് അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റു് ശേഖരിക്കാനിടയായതെന്നും ഏകദേശം അറിയേണു്ടതുണു്ടു്.

5

2002 ഫെബ്രുവരി 27-നാണു് ത൪ക്കവിഷയമായ ബാബറി മസ്സു്ജ്ജിദു്-അയോധ്യാ പരിസരത്തു് ക൪സേവക്കുപോയി മടങ്ങുകയായിരുന്ന ഹിന്ദു സംഘടനാപ്പ്രവ൪ത്തകരെ ഗുജറാത്തിലു് ഗോധ്ര റെയിലു്വേ സു്റ്റേഷനുസമീപം സബ൪മതി എകു്സ്സു്പ്രസ്സു് തടഞ്ഞുനി൪ത്തി ആയിരത്തിലേറെവരുന്ന ഒരു ജനക്കൂട്ടം ട്രെയിനിനകത്തേക്കു് പെട്രോളൊഴിച്ചതു്. 59 സ്വയംസേവക൪ മരണമടഞ്ഞു. അന്വേഷണക്കമ്മിഷ൯ ജഡു്ജി കെ. ജി. ഷാ നരേന്ദ്രമോദിയുടെ അടുത്ത ആളാണെന്നു് ആരോപണമുയ൪ന്നതിനെത്തുട൪ന്നു് സുപ്രീംകോടതി ആ അന്വേഷണക്കമ്മിഷനോടു് ജഡു്ജി ജി. റ്റി. നാനാവതിയെയും പിന്നീടു് അക്ഷയു്കുമാ൪ മേത്തയെയും കൂട്ടിച്ചേ൪ത്തു. ഒമ്പതുവ൪ഷംകഴിഞ്ഞു് 2011 ഫെബ്രുവരിയിലാണു് കമ്മീഷ൯ ഗുജറാത്തു് ഗവണു്മെ൯റ്റിനു് ഈ കലാപത്തിലു് ഉത്തരവാദിത്വമില്ലെന്നു് റിപ്പോ൪ട്ടു് സമ൪പ്പിച്ചതു്.

6

നിയമപരമായ മുന്നറിയിപ്പു്: ഈ ഖണ്ഡിക മനക്കരുത്തുള്ളവ൪മാത്രം വായിക്കുക! എങ്കിലുമോ൪ക്കുക- ഇതുചെയു്തവ൪ ഇന്നും ഇ൯ഡൃയിലു് നമ്മുടെയിടയിലു് ജീവിച്ചിരിക്കുന്നുണു്ടു്- അതോടൊപ്പം അവരെ സംരക്ഷിക്കുന്നവരും പിന്തുണക്കുന്നവരും!!

ഗോധ്ര സംഭവത്തി൯റ്റെ പിറ്റേന്നുതന്നെ, അതായതു് 2002 ഫെബ്രുവരി 28നു്, മൊബൈലു്ഫോണു് ഉത്തരവുകളനുസരിച്ചു് കാക്കിനിക്കറും കാവിയുടുപ്പും നാനാവിധ ആയുധങ്ങളുമായി സംസ്ഥാനത്തി൯റ്റെ വിവിധഭാഗങ്ങളിലു് നൂറുകണക്കിനു് ട്രക്കുകളിലു് വന്നിറങ്ങിയ പതിനായിരക്കണക്കിനു് അക്രമികളു് (ഇവരെ നിങ്ങളു് 'ഹിന്ദു'ക്കളെന്നു് വിളിച്ചാലു് ചരിത്രത്തിലെ ഏറ്റവുംവലിയ കുറ്റവും വിവരക്കേടുമാണു് നിങ്ങളു് ചെയ്യുന്നതു്! എന്നിട്ടും നിങ്ങളതു് വിളിച്ചാലു് നിങ്ങളും അക്കൂട്ടത്തിലുണു്ടായിരുന്നു!!) ഉദ്യോഗസ്ഥ൯മാ൪ നലു്കിയ സ൪ക്കാരി൯റ്റെ മാപ്പുകളു് നോക്കി മുസ്ലിമുകളുടെമാത്രം വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തി തീവെക്കുകയും കൊള്ളനടത്തുകയും ബലാത്സംഗത്തിലേക്കു് തിരിയുകയും സു്ത്രീകളും കുട്ടികളും മുതി൪ന്നവരുമടക്കം രണു്ടായിരത്തിലു്പ്പരംപേരെ കശാപ്പുചെയ്യുകയുംചെയു്തു. സഹായത്തിനുവിളിച്ച ജനങ്ങളോടു് സംസ്ഥാനത്തുടനീളം ഗുജറാത്തു് പോലീസ്സുദ്യോഗസ്ഥ൯മാ൪ പറഞ്ഞതു് 'നിങ്ങളെ രക്ഷിക്കാ൯ ഉത്തരവി'ല്ലെന്നാണു്! അങ്ങനെ ഗുജറാത്തു് ഗവണു്മെ൯റ്റി൯റ്റെ ‘സമയോചിതസഹായംകൊണു്ടു്’ രണു്ടായിരത്തിലേറെ മുസ്ലിമുകളു് അങ്ങേയറ്റം ബീഭത്സമായി കൊലചെയ്യപ്പെടുകയും 250പേരെ കാണാതാവുകയും ഒന്നരലക്ഷത്തോളമാളുകളു് വീടും തൊഴിലും സ്വത്തുമുപേക്ഷിച്ചു ഭയന്നു് ജീവനുംകൊണു്ടു് സംസ്ഥാനമേവിട്ടു് ഓടിപ്പോവുകയുംചെയു്തു. അതോടൊപ്പം പതിനായിരക്കണക്കിനാളുകളെ ജയിലുതുറന്നുവിട്ടതുപോലെ വളരെ വ്യാപകമായരീതിയിലു് കൊള്ളയും മോഷണവും നടന്നു. ഇരുന്നൂറ്റമ്പതിലേറെ കുരുന്നുപെണു്കുട്ടികളെയും സു്ത്രീകളെയും വ൯സംഘങ്ങളു് ഒന്നിനുപുറകേയൊന്നായി ഓരോരുത്തരെയായി ബലാത്സംഗംചെയു്തിട്ടു് പെട്രോളു് കുടിപ്പിക്കുകയും പുറത്തൊഴിക്കുകയുംചെയു്തിട്ടു് ജീവനോടെകത്തിച്ചു് കൂട്ടമായി കുഴികളിലേക്കെറിഞ്ഞു. ഗ൪ഭിണികളെ ബലാത്സംഗംചെയു്തിട്ടു് വയറുകീറി കുഞ്ഞിനെ പുറത്തെടുത്തു് അവരെക്കാണിച്ചശേഷം രണു്ടിനെയും കൊന്നുകളഞ്ഞു. ഓരോരുത്തരെയും, പ്രത്യേകിച്ചും കുട്ടികളെയും സു്ത്രീകളെയും, കൊല്ലുന്നതിനുമുമ്പു് പൂ൪ണ്ണനഗ്നരാക്കി നടത്തിച്ചു് പിന്നെ മറ്റുപലതുംചെയ്യിച്ചു് നി൪ത്താതെയുള്ള വിവിധ പീഢാനുഭവങ്ങളിലൂടെ കടത്തിവിടുന്നതിലായിരുന്നു ഈ 'ഹിന്ദു' അക്രമ-ബലാത്സംഗസമൂഹത്തി൯റ്റെ ഊന്നലു്!

7

ഇരുപത്തിനാലു് മണിക്കൂറും ടെലിവൈസ്സുചെയു്തുകൊണു്ടിരുന്ന ടെലിവിഷ൯ ചാനലുകളിലൂടെ ഗുജറാത്തിലു്നടന്ന സംഭവങ്ങളു് ലോകംമുഴുവ൯ കണു്ടു. ആ സു്പൂളുകളു് ലോകമാധ്യമങ്ങളുടെ ആ൪ക്കൈവുകളിലും ലോക ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളുടെയും ഗവണു്മെ൯റ്റുകളുടെയും റെക്കാ൪ഡു് റൂമുകളിലും സ്ഥാനംപിടിച്ചു. അവ ഇപ്പോഴും അവിടെത്തന്നെയുണു്ടു്- ജ൪മ്മ൯ നാസ്സികളുടെ കൊടുംക്രൂരതയുടെ സാക്ഷൃപ്പെടുത്തലുകളെപ്പോലെ, ഇ൯ഡൃ൯ ഹിന്ദു നാസ്സികളുടെ കൊടുംക്രൂരതയുടെ സാക്ഷൃപ്പെടുത്തലുകളായി. ഭയന്ന മോദിയും ബീജേപ്പീയും ഗുജറാത്തിലു് ടെലിവിഷ൯ ചാനലുകളുടെ പ്രവ൪ത്തനവും പ്രക്ഷേപണവും നിരോധിച്ചു. റിപ്പോ൪ട്ട൪മാരെ ക്ഷണിച്ചുവരുത്തി ബീജേപ്പീയും ഗുജറാത്തു് പോലീസ്സുദ്യോഗസ്ഥ൯മാരുംചേ൪ന്നു് അടിച്ചുശരിപ്പെടുത്തി, അക്ഷരാ൪ത്ഥത്തിലു് കുത്തി.

മാ൪ച്ചു് ഒന്നിനു് റാപ്പിഡു് ആക്ഷ൯ ഫോഴു്സ്സിനെ വിന്യസിച്ചതിനുശേഷവും മൂന്നുമാസംകൂടി കുരുതി തുട൪ന്നു. അപ്പോളാണു് ‘സു്റ്റേറ്റു് ടെററിസ’മെന്നു് ലോകമാധ്യമങ്ങളു് അതിനെ വിളിച്ചതു്. ബീജേപ്പീയുടെ സംസ്ഥാന നേതാക്ക൯മാരാണു് മുന്നിലു്നിന്നു് അക്രമക്കൂട്ടങ്ങളെ നയിച്ചതും ആയുധങ്ങളു് വിതരണംചെയു്തതും. അക്രമികളു്ക്കു് ഗവണു്മെ൯റ്റു് പ്രൊട്ടക്ഷ൯ ഉറപ്പാക്കാനായി പോലീസ്സു് സു്റ്റേഷനുകളുടെ മുന്നിലു്വെച്ചാണു് മിക്ക അക്രമങ്ങളും നടത്തിയതു്. ഇരകളു് ക്രമാതീതമായി തിരിച്ചടിക്കുകയും പിടിച്ചുനിലു്ക്കുകയും ചെയ്യുന്നെന്നു് കണു്ടിടത്തെല്ലാം പോലീസ്സുതന്നെ അവരെ വെടിവെച്ചുകൊന്നു. ഗോധ്ര ട്രെയി൯ തീവെപ്പി൯റ്റെയന്നു് വൈകുന്നേരം മുഖ്യമന്ത്രി മോദിയുടെ അധ്യക്ഷതയിലു്ക്കൂടിയ മീറ്റിംഗിലു് തിരിച്ചടിക്കാനിറങ്ങുന്ന ഹിന്ദു അക്രമികളെ തടയരുതെന്നു് നി൪ദ്ദേശംപോയെന്നു് ജനകീയാന്വേഷണക്കമ്മീഷനുമുന്നിലു് മൊഴികൊടുത്ത ബീജേപ്പീയുടെതന്നെ നേതാവും ഗുജറാത്തു് മന്ത്രിയുമായിരുന്ന ഹരണു് പാണ്ഡ്യയെ കൊന്നുകളഞ്ഞു. ഗുജറാത്തുഭരണം നടത്തുന്ന ബീജേപ്പീയും പോഷക ഹിന്ദുസംഘടനകളും നേരിട്ടിറങ്ങി ഈ കുരുതി നടത്തുകയും സംസ്ഥാന മുഖ്യമന്ത്രി ആ യോഗങ്ങളിലു് അദ്ധ്യക്ഷതവഹിക്കുകയും ചെയ്യുമ്പോളു് ആകസു്മിക സംഭവങ്ങളെന്നു് ഇ൯ഡൃ൯ നീതിന്യായവ്യവസ്ഥ വിലയിരുത്തിയ ഈ കൂട്ടക്കുരുതികളെ തികച്ചും സ്വതന്ത്രരായ ലോകമാധ്യമങ്ങളു് സു്റ്റേറ്റു് ടെററിസം’ എന്നുതന്നെവിളിച്ചു് അടിമുടി ഹിന്ദുക്കോ൪പ്പറേറ്റുവലു്ക്കരിക്കപ്പെട്ട ഇ൯ഡൃ൯ നീതിന്യായവ്യവസ്ഥയെയും ലോകത്തി൯റ്റെമുന്നിലു് കൊച്ചാക്കി. ഇവിടെപ്പറഞ്ഞ ഇത്രയും സംഭവങ്ങളും ഇത്രയും പ്രബല൯മാരുടെയും സു്റ്റേറ്റു് ഫോഴു്സ്സി൯റ്റെയും ഉളു്പ്പെടലുകളും വെറും ആകസു്മികസംഭവങ്ങളെന്നു് ഇ൯ഡ്യ൯ നീതിന്യായവ്യവസ്ഥ പറയണമെങ്കിലു് ഇ൯ഡ്യ൯ നീതിന്യായവ്യവസ്ഥയുടെ അസുഖമെന്താണെന്നു് ലോകം അറിയേണു്ടതല്ലേ?

8

ഗോധ്ര ട്രെയി൯തീവെപ്പിനുപിന്നാലെ വിശ്വഹിന്ദുപരിഷത്തി൯റ്റെ ഗുജറാത്തു് ബന്ദും, മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ബീജേപ്പീ സംസ്ഥാനപ്രസിഡ൯റ്റു് റാണാ രാജേന്ദ്രസിംഗി൯റ്റെയും വ൪ഗ്ഗീയപ്പ്രസംഗങ്ങളും, ഗോധ്രയിലേതു് വ൪ഗ്ഗീയതയായിരുന്നില്ല, മറിച്ചു് പാക്കിസ്ഥാ൯ രഹസ്യപ്പോലീസ്സി൯റ്റെ ഇ൯ഡ്യാവിരുദ്ധ ഭീകരപ്പ്രവ൪ത്തനമായിരുന്നെന്ന മോദിയുടെ തൊട്ടുപുറകേയുള്ള പ്രസംഗവും, നിജസ്ഥിതി മറച്ചുവെച്ചു് ആപ്പ്രസംഗമൊരു വ൯ വാ൪ത്തയാക്കിയുള്ള വിലയു്ക്കെടുക്കപ്പെട്ടതും ഭീഷണിപ്പെടുത്തപ്പെട്ടതുമായ ഇ൯ഡ്യ൯പത്രങ്ങളുടെ പ്രചരണവും, അതിനെത്തുട൪ന്നു് വ൪ഗ്ഗീയത തതു്ക്കാലം മാറ്റിവെച്ചു് പാക്കിസ്ഥാ൯ചാര൯മാരെ വേട്ടയാടുന്നപോലെയുള്ള വ്യാപകമായ മുസ്ലിംവേട്ടയും, അതി൯റ്റെകൂടെ ഹിന്ദുസു്ത്രീകളെ മുസ്ലിമുകളു് തട്ടിക്കൊണു്ടുപോയി വ്യാപകമായി ബലാത്സംഗം ചെയു്തുകൊണു്ടിരിക്കുകയാണെന്നുള്ള വ്യാജവാ൪ത്ത അച്ചടിച്ചഴിച്ചുവിടപ്പെടലുമെല്ലാം, പിന്നീടു് തെളിഞ്ഞപോലെ, വ൯വംശീയഹത്യ അഴിച്ചുവിടാനുള്ള പ്രീ-പ്ലാ൯ഡു് അജണു്ടയുടെ ഭാഗമായിരുന്നു. ഒന്നും ആകസു്മിക സംഭവങ്ങളായിരുന്നില്ല. എല്ലാം വിദഗു്ദ്ധ൯മാ൪ കൃത്യമായി മു൯കൂട്ടി വരച്ചുവെച്ച കലണു്ട൪ ഓഫു് ആക്ഷ൯സ്സു് അനുസരിച്ചുള്ളവ! ഇനി അതിലിവ൪ പാക്കിസ്ഥാ൯ഭീകരരുടെകൂടി സഹായംതേടിയോ എന്നുമാത്രമേ അറിയാനുള്ളൂ.

9

അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളുടെ പ്രവ൪ത്തനം കുറ്റമറ്റതാണെന്നു് പറഞ്ഞുകൂടാ. ഡൊമിനിക്ക൯ റിപ്പബ്ലിക്കിലെ സോസ്സുയാ, ബോക്കാ ചിക്കാ, തായു്ലാ൯ഡിലെ പാറ്റു്പോങ്ങു്, പട്ടയ, ഫുക്കെറ്റു്, കംബോഡിയയിലെ സിയെം റീപ്പു്, നോം പെ൯, നെത൪ലാ൯ഡു്സ്സിലെ ആംസ്സു്റ്റ൪ഡാമിലെ ചില ഡിസ്സു്ട്രിക്ടുകളു്, സു്പെയിനിലെ ബാ൪സ്സലോണായിലെ ലാസ്സു് റാംബ്ലാസ്സു്, ബ്രസ്സീലിലെ ഫോ൪ട്ടലേസ്സാ, ഫിലിപ്പീ൯സ്സിലെ ഒലോങ്ങാപ്പോ എന്നീ ലോക സെകു്സ്സു് ടൂറിസത്തിലെ (അതായതു് ലോകവ്യഭിചാരത്തിലെ) മഹാനഗരങ്ങളു് വളരെപ്പണംമുടക്കി അമേരിക്കയിലു്നിന്നുംപോയി പതിവായി സന്ദ൪ശിക്കുന്ന ഏതെല്ലാം അമേരിക്ക൯ ഇ൯ഡ്യാക്കാ൪ 2002 ഫെബ്രുവരിയിലും മാ൪ച്ചിലും ഇ൯ഡ്യയിലുണു്ടായിരുന്നു എന്നു് യാത്രാരേഖകളു്നോക്കി ക്രോസ്സു്ചെക്കു് ചെയ്യാ൯ അമേരിക്ക൯ വിദേശകാര്യവകുപ്പും അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളും വിട്ടുപോയി. അങ്ങനെ ചെയു്തിരുന്നെങ്കിലു് മു൯കൂട്ടി വിവരം ലഭിച്ചതനുസരിച്ചു് പറന്നെത്തി ഗുജറാത്തു് കലാപത്തെ മാംസദാഹം തീ൪ക്കാനുപയോഗിച്ച അമേരിക്ക൯ പൗര൯മാ൪ക്കിടയിലെ ഏറ്റവുംകൊടിയ സെകു്ഷ്വലു് ക്രിമിനലുകളെയും സെകു്ഷ്വലു് പെ൪വ൪ട്ടുകളെയും മസ്സോക്കിസ്സു്റ്റുകളെയും സാഡിസ്സു്റ്റുകളെയും പീഡോഫൈലുകളെയും അമേരിക്കക്കു് അന്നേ പിടികൂടി പൗരത്വം റദ്ദാക്കി ഡീപ്പോ൪ട്ടുചെയു്തു് സ്വന്തംനാട്ടിലേക്കു് പറഞ്ഞയച്ചു് അമേരിക്കയിലെ സു്ത്രീകളെയും കുട്ടികളെയും സുരക്ഷിതരാക്കാമായിരുന്നു. അങ്ങനെ ചെയു്തിരുന്നെങ്കിലു് ഗുജറാത്തു് കലാപം എത്രത്തോളം വിദേശക്രിമിനലുകളുടെ കൈയ്യിലായിരുന്നുവെന്നു് തെളിയുകമാത്രമല്ല, അമേരിക്കക്കകത്തുള്ള കുറ്റകൃത്യങ്ങളു് അന്വേഷിക്കുന്ന അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റിനും എഫു്. ബി. ഐ.ക്കും ഭാവിയിലു് ജോലിയും കുറഞ്ഞേനേ! ആപ്പറഞ്ഞ കാലയളവിലു് ഗുജറാത്തിലുണു്ടായിരുന്ന എത്രപേ൪ പിന്നീടു് അമേരിക്ക൯ പൗരത്വത്തിനപേക്ഷിച്ചെന്നും അവ൪ക്കു് പൗരത്വം നലു്കപ്പെട്ടോയെന്നും നിശ്ചയമായും ഇതിനകം അവ൪ അന്വേഷിച്ചുകാണേണു്ടതാണു്.

2. ഗുജറാത്തു് കലാപത്തെപ്പറ്റി ഇ൯ഡൃ൯കോടതികളേക്കാളു് തെളിവുകളും വിവരങ്ങളും ലോക ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളു്ക്കുണു്ടായിരുന്നു

10

രാഷ്ട്രീയ സ്വയംസേവകു് സംഘത്തിനുപുറമേ ബജു്രംഗു് ദളു്, വിശ്വഹിന്ദു പരിഷത്തു് എന്നീ ഹിന്ദുസംഘടനകളും ഗുജറാത്തു് കലാപത്തിലു് വളരെ സജീവമായി ഉണു്ടായിരുന്നു. മുസ്ലിമുകളോടൊപ്പം ഹിന്ദുക്കളും ഈ കലാപത്തിലു് വളരെയധികംപേ൪ കൊല്ലപ്പെടാതിരുന്നില്ല. പക്ഷേ അതും മു൯കൂട്ടിക്കണു്ടുകൊണു്ടുതന്നെയായിരുന്നു അവ൪ മാസങ്ങളു്ക്കുമുമ്പേതന്നെ കലാപം ആസൂത്രണംചെയു്തതു്. അതെല്ലാം അവ൪ക്കു് അധികാരത്തി൯റ്റെ കൂടുതലു് ഉന്നതമായ പടവുകളിലേക്കുള്ള വഴികളു്മാത്രം. ഇനിയും അഖിലേന്ത്യാതലത്തിലു് ഇത്തരം കുരുതികളു് അവ൪ വീണു്ടും ഉണു്ടാക്കുവാ൯ കിണഞ്ഞു് പരിശ്രമിച്ചുകൊണു്ടിരിക്കുകയാണു് എന്നതിനാലു് ഇ൯ഡൃയിലെ ഹിന്ദുക്കളു് വളരെ സൂക്ഷിക്കേണു്ടിവരുമെന്ന൪ത്ഥം!

ലോക ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളുടെ റിപ്പോ൪ട്ടുകളിലു് കയറിപ്പറ്റിയ വേറെയും പലതും ഗുജറാത്തു് കലാപവുമായി ബന്ധപ്പെട്ടുണു്ടായിരുന്നു. ഇ൯ഡൃയിലെ വ൪ഗ്ഗീയലഹളകളുടെ ചരിത്രത്തിലാദ്യമായി വളരെയധികം സു്ത്രീകളു് അക്രമങ്ങളിലും കൊള്ളിവെപ്പിലും കൊലയിലും ബലാത്സംഗങ്ങളിലും നേരിട്ടുപങ്കെടുത്തു് വളരെ സജീവമായി മുന്നിലു്ത്തന്നെ ഉണു്ടായിരുന്നു. ഗ൪ഹണീയവും ബീഭത്സവുമായ പല പ്രവൃത്തികളിലും ഇവ൪ പുരുഷ൯മാരെ കടത്തിവെട്ടി. ആധുനികകാല ഇ൯ഡൃയിലെ ഹിന്ദുമുന്നേറ്റത്തിലെ ലോകംമുഴുവ൯ പ്രഘോഷണംചെയു്തുകൊണു്ടുനടക്കുന്ന ആ൪ഷഭാരതവനിതകളെന്ന മുഖംമൂടി ലോകത്തി൯റ്റെമുന്നിലു് അങ്ങനെ പൊളിഞ്ഞുവീണു; അവരിലു് മിക്കതും അന്ധകാര ഹിന്ദുഭാരത രക്ഷസ്സുകളാണെന്നു് ലോകം ന്യൂസ്സു് വീഡിയോകളിലൂടെ കണു്ടു, ഹിന്ദുമതത്തി൯റ്റെ നേതൃത്വത്തിലും ചാവാലിക്കൂട്ടങ്ങളിലും ഇങ്ങനെയും പതിതകളും ഭീകരരും ലൈംഗികാതിക്രമികളുമായ സു്ത്രീകളുണു്ടോയെന്നു് ലോകം അത്ഭുതപ്പെട്ടു. ഹിന്ദുവംശീയമേലു്ക്കോയു്മയുടെപേരിലു് ഇന്നു് ഇ൯ഡൃയിലു് ആ൪ത്തട്ടഹസിച്ചുകൊണു്ടുനടക്കുന്നവരിലു്പ്പലരും അന്നു് ആ മൃഗീയക്കൂട്ടങ്ങളിലുണു്ടായിരുന്നുവെന്നു് നിസ്സംശയംപറയാം. ഇവരുടെയെല്ലാം പങ്കിനെക്കുറിച്ചു് അമേരിക്ക, ബ്രിട്ട൯, ഫ്രാ൯സ്സു്, ജ൪മ്മനി, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളടങ്ങിയ ഒരു അന്താരാഷ്ട്രക്കമ്മിറ്റി അന്വേഷിച്ചു. അവരുടെ റിപ്പോ൪ട്ടു് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.

11

ഈ കലാപത്തി൯റ്റെ കൊടുംകൂരിരുട്ടിലും ചില വെള്ളിവെളിച്ചങ്ങളു് അവിടവിടെ കാണാതിരുന്നില്ല. മുസ്ലിമുകളെ രക്ഷിക്കുന്നതിനിടയിലും രക്ഷിച്ചതിനും സ്വന്തം ജീവ൯തന്നെ ബലികൊടുക്കേണു്ടിവന്ന ഹിന്ദു പൗര൯മാരും പോലീസ്സുദ്യോഗസ്ഥ൯മാരും വളരെയുണു്ടായിരുന്നു. അവരിലു് ജീവനോടെയവശേഷിക്കുന്നവ൪ക്കും ഇരകളായവ൪ക്കുംമുഴുവ൯ നന്നായറിയാം അക്രമവാസനമുറ്റിയ വ൯സംഘങ്ങളും ജാതിമതചിന്തകളു്മാത്രം തിളച്ചുമറിയുന്ന സമുദായങ്ങളും മൃഗീയാനന്ദലഹരിയോടെ അവിടെച്ചെയു്തതെല്ലാംതന്നെ മറ്റു് മുഴുവ൯സംസ്ഥാനങ്ങളിലുംകൂടി ആവ൪ത്തിക്കുന്നതിനുള്ള അവസരം പ്രദാനംചെയ്യുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണു് ഇ൯ഡൃയുടെമുഴുവനും ഭരണം അതേശക്തികളെത്തന്നെ അവ൪ ഏലു്പ്പിച്ചുകൊടുത്തതെന്നു്. ഇ൯ഡൃയുടേയും ജനാധിപത്യത്തി൯റ്റെയും ഹിന്ദുമതത്തി൯റ്റെയും പ്രഖ്യാപിതതത്വങ്ങളെ പകയോടെ പരസ്യമായി വെല്ലുവിളിച്ചു് അഴിഞ്ഞാടാനുള്ള ത്വരയുള്ള ഇത്രയധികം വോട്ട൪മാരും പൗര൯മാരുമായ ആളുകളു്, യഥാ൪ത്ഥത്തിലു് ഇ൯ഡൃയുടെ ഭരണഘടനയനുസരിച്ചു് രാജ്യത്തിനെതിരെ പ്രവ൪ത്തിക്കുന്ന പക്കാ രാഷ്ട്രവിരുദ്ധ൯മാരും രാഷ്ട്രവിരുദ്ധകളും, ഇ൯ഡൃയു്ക്കകത്തുതന്നെ ഉണു്ടായിരുന്നില്ലെങ്കിലു് ഒരു വ൪ഗ്ഗീയലഹളയുടെ ഉത്തരവാദികളെത്തന്നെ രാജ്യത്തി൯റ്റെമുഴുവനും ഭരണം ഏലു്പിക്കപ്പെടുമായിരുന്നില്ല. അവിടെയാണു് ഇ൯ഡൃയുടെ കോടതിവ്യവസ്ഥയും സൈന്യവും ഭരണഘടനാസ്ഥാപനങ്ങളും നിയമപാലനസേനകളും പതറിപ്പോയതു്. ടെമ്പറേച്ചറുണു്ടെങ്കിലു് പനികാണുമെന്നു് പറയുന്നപോലെ ഈ മഹാസ്ഥാപനങ്ങളുടെ പത൪ച്ച എന്തി൯റ്റെ സൂചനയാണെന്നു് ഇ൯ഡൃയിലും വിദേശത്തുമുള്ള ഓരോ ഇ൯ഡ്യാക്കാരനും ഇന്നു് നന്നായറിയാം, അതേപോലെ ലോകത്തിനുമറിയാം. അവരതു് ആ മഹാസ്ഥാപനങ്ങളെപ്പോലെതന്നെ ഉറക്കെ വിളിച്ചുപറയുന്നില്ലെന്നേയുള്ളൂ. ലോകത്തിനെന്നു് ഇവിടെപ്പറഞ്ഞതിനു് ട്രമ്പില്ലാത്ത അമേരിക്ക൯ജനതക്കും പുട്ടിനില്ലാത്ത റഷ്യ൯ജനതക്കും ബോറിസ്സു് ജോണു്സണില്ലാത്ത ബ്രിട്ടീഷു്ജനതക്കും എന്നുതന്നെയാണു് അ൪ത്ഥം.

എങ്കിലും ഒരു പ്രത്യാശ ബാക്കിനിലു്ക്കുന്നതെവിടെയെന്നാലു്, ഇ൯ഡൃയിലു് നൂറ്റിനാലു്പ്പതുകോടി ജനങ്ങളുണു്ടത്രെ! സ്വയം കൊല്ലപ്പെടാതെ അവരെമുഴുവ൯ കൊന്നൊടുക്കാ൯ ഇവ൯മാ൪ക്കെന്നല്ല ഒരുത്തനും കഴിയില്ല. പരക്കെ അണുബോംബിട്ടാലു്പ്പോലും ഏതെങ്കിലുമൊരു നിമു്നോന്നതിയിലു് ഏതെങ്കിലുമൊരു ഗുഹാഗഹ്വരത്തിലു്, ഇതിലു്ക്കുറേ മനുഷ്യരവശേഷിക്കും, ചരിത്രമാവ൪ത്തിക്കാ൯.

12

ഗോധ്ര ട്രെയി൯തീവെപ്പുസംഭവത്തിനു് പകരംവീട്ടാ൯ 2002മുതലു് മാസങ്ങളു് നീണു്ടുനിലു്ക്കുകയും സംസ്ഥാനങ്ങളു്കടക്കുകയും ചെയു്ത ഗുജറാത്തുകലാപം ഒരു കലാപമെന്നാണു് ഇ൯ഡൃയിലു് അറിയപ്പെടുന്നതെങ്കിലും ലോകമാധ്യമങ്ങളു് അതു് രേഖപ്പെടുത്തിയിരിക്കുന്നതു് ഇ൯ഡൃ സ്വതന്ത്രമായശേഷമുള്ള ഏറ്റവുംവലിയ ഞെട്ടിക്കുന്ന മുസ്ലിംവംശഹത്യയാണെന്നാണു്- പോഗ്രോം- ഗുജറാത്തു് വംശക്കുരുതി!

മാസങ്ങളോളം പ്ലാനിംഗും തയ്യാറെടുപ്പുകളും നടത്തിയാണു് ഗുജറാത്തിലു് വംശീയകൂട്ടക്കുരുതി നടത്തിയതെന്നും, ഗോധ്രയിലു് സ്വയംസേവകരെ സ്വന്തമാളുകളു്തന്നെ പിന്നാലെ ഗുജറാത്തുകുരുതി സാധ്യമാക്കുന്നതിനുവേണു്ടി ട്രെയിനിനകത്തു് പെട്രോളൊഴിച്ചു് കത്തിക്കുകയായിരുന്നെന്നും, തെളിവുകളും മൊഴികളും പിന്നീടു് പുറത്തുവന്നു. സ്വയംസേവക൪ സ്വയംസേവകരെ ത്തന്നെ കത്തിക്കുകയോ? ഗുജറാത്തു് കൂട്ടക്കുരുതിയിലവ൪ കാണിച്ച ക്രൂരതയും ബലാത്സംഗത്തിനുകൊടുത്ത പ്രത്യേകശ്രദ്ധയും കാണുമ്പോളു് ഒന്നും അവ൪ക്കു് അന്യമല്ലെന്നാണു് മനസ്സിലാക്കേണു്ടതു്- ഇ൯ഡൃയിലെ ഹിന്ദുമതത്തിലെ മഹനീയതത്വങ്ങളൊഴികെ.

അപ്പോളു് ഇവിടെപ്പറഞ്ഞ ഈ ഇത്രയും വിവരങ്ങളാണു് 2002 ഫെബ്രുവരിക്കും മേയു്മാസത്തിനും ഇടയിലു് ഇ൯ഡൃയിലു് ഗുജറാത്തിലു് നടന്നതായിട്ടു് അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സു് ഫീലു്ഡിലു്നിന്നും നേരിട്ടു് കളക്ടുചെയു്തതായി അവരുടെ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ കൈയ്യിലുള്ളതു്. ഇതുവെച്ചു് അവ൪ ശ്രീ. നരേന്ദ്ര മോദിക്കു് അന്നു് ചുവപ്പുപരവതാനിവിരിച്ചു് സ്വീകരണം നലു്കണമായിരുന്നോ, അതോ അമേരിക്കയിലു് പ്രവേശിക്കുന്നതിനു് വിലക്കേ൪പ്പെടുത്തണമായിരുന്നോ? ഒരാളു് ഒരു രാജ്യത്തി൯റ്റെ നേതാവും പ്രധാനമന്ത്രിയുമാവുന്ന നേരംനോക്കി ഈ രേഖകളു് ഇ൯ഡൃയിലെപ്പോലെ മാഞ്ഞുപോവുകയോ അപ്രത്യക്ഷമാവുകയോ ചെയ്യണമായിരുന്നോ? ലോകം മാപ്പുകൊടുക്കത്തക്കതും മറക്കത്തക്കതുമായ കുറ്റങ്ങളാണു് മുകളിലു്പ്പറഞ്ഞവയെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? ഉണു്ടെങ്കിലു്ത്തന്നെ എത്രപേരങ്ങനെ കരുതുന്നുണു്ടു്? അതിനിരയായവരും രക്തദാഹികളും ബലാത്സംഗമോഹികളുമായ ഒരു ഹിന്ദുഭരണസംഘത്തിനുവേണു്ടി ആ സംഭവങ്ങളു് മറക്കണമോ? ലോകസംഘടനകളും ഗവണു്മെ൯റ്റുകളും ഇ൯ഡൃ൯മാധ്യമങ്ങളും സ്ഥാപനങ്ങളും ചെയു്തപോലെ റിലയ൯സ്സും ബീജേപ്പീയും നരേന്ദ്രമോദിയും ഭരണത്തിലു്വന്നതുകൊണു്ടു് തെളിവുകളു് രേഖകളിലു്നിന്നും നീക്കംചെയ്യണമോ?

13

ഗോധ്ര ട്രെയി൯തീവെപ്പും ഗുജറാത്തുകലാപവും- രണു്ടു് കലാപങ്ങളുടെ പിന്നിലും മാസ്സു്റ്റ൪ മൈ൯ഡുകളുണു്ടായിരുന്നു. ഒന്നും പെട്ടെന്നു് സംഭവിച്ചതല്ല, വളരെ ആസൂത്രണവും ആയുധ-ധന-മനുഷ്യവിന്യസനവും രണു്ടി൯റ്റെയും പുറകിലുണു്ടായിരുന്നു. ഒരു ദിവസത്തി൯റ്റെ മുക്കാലു്ഭാഗവും, അതായതു് ഉറങ്ങുന്നതുകഴിച്ചു് ബാക്കിയുള്ള മുഴുവ൯സമയവും, മതത്തി൯റ്റെ മറവിലുള്ള അക്രമങ്ങളു്ക്കും കൊലകളു്ക്കും ബലാത്സംഗങ്ങളു്ക്കും കൂട്ടക്കൊലകളു്ക്കും വേണു്ട ആസൂത്രണങ്ങളു് നടത്താ൯ ചെലവഴിക്കുന്ന പൈശാചിക ജ൯മങ്ങളായിരുന്നു ഇത്തരം വ൯കലാപങ്ങളുടെ പിന്നിലുള്ള, ഇ൯ഡൃ൯രാഷ്ട്രീയത്തെ ഇളക്കിമറിച്ചുനടന്ന മാസ്സു്റ്റ൪ മൈ൯ഡുകളു്. അതാരൊക്കെയാണെന്നു് വളരെ വ്യക്തമായിത്തന്നെ അന്നു് ഇ൯ഡൃയിലു് ആരോപണങ്ങളുയ൪ന്നെങ്കിലും അവരെ വെളിച്ചത്തുകൊണു്ടുവരാ൯ അന്വേഷണക്കമ്മീഷനുകളു്ക്കും കോടതികളു്ക്കും കഴിഞ്ഞില്ല. സുപ്രീംകോടതി നിയമിച്ച സു്പെഷ്യലു് ഇ൯വെസ്സു്റ്റിഗേഷ൯ ടീംതന്നെ ലഭിച്ചതെളിവുകളു് പൂഴു്ത്തിവെച്ചെന്നു് ആരോപണമുയ൪ന്നു. പക്ഷേ അമേരിക്ക൯ ഗവണു്മെ൯റ്റിനും മറ്റുപല വിദേശഗവണു്മെ൯റ്റുകളു്ക്കും അവരുടെ പക്കലുണു്ടായിരുന്ന അവരുടെതന്നെ ചാര൯മാ൪ നേരിട്ടുശേഖരിച്ച തെളിവുകളു്തന്നെ പര്യാപു്തമായിരുന്നു അമിതാഭു് ബച്ചനടക്കം പല൪ക്കും വിസാവിലക്കുകളേ൪പ്പെടുത്താ൯. അതായതു് ഇ൯ഡൃ൯കോടതികളു് പതിറ്റാണു്ടുകളു്കഴിഞ്ഞു് എന്തുതന്നെവിധിച്ചാലും അവരുടെ കൈയ്യിലുള്ള തെളിവുകളു്വെച്ചു് അവ൪ വ൪ഷങ്ങളു്ക്കുമുമ്പേതന്നെ വിസാവിലക്കുകളേ൪പ്പെടുത്തി ശിക്ഷിച്ചിരുന്നു.

14

ഗുജറാത്തു് കലാപത്തിലു് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഉദ്യോഗസ്ഥ൯മാരും പോലീസ്സും കലാപകാരികളെ മുന്നിലു്നിന്നു് നയിക്കുകയും മുസ്ലിമുകളുടെ ഉടമസ്ഥതയിലുള്ള വീടുകളും സ്വത്തുക്കളും എവിടെയെല്ലാം ഏതേതെല്ലാമാണെന്നു് കലാപകാരികളു്ക്കു് മു൯കൂട്ടി വിവരംനലു്കുകയും ഫീലു്ഡിലു്ച്ചെന്നു് ചൂണു്ടിക്കാണിച്ചുകൊടുക്കുകയും ചെയു്തെന്നാണു് സാക്ഷിമൊഴികളു്. 2013ലു് മോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു് അദ്ദേഹമാണു് ഇതിനെല്ലാം പുറകിലെന്നതിനു് തെളിവൊന്നുമില്ലെന്നു് അന്വേഷണക്കമ്മിഷനും ഇ൯ഡൃ൯കോടതിയും വിധിയെഴുതിയതു്. ഇത്തരം ബന്ധനങ്ങളും ചങ്ങലക്കെട്ടുകളുമൊന്നുമില്ലാത്ത, ഈ വിഷയത്തിലു് പഠനം നടത്തിയ ലോകവിദഗു്ദ്ധ൯മാ൪ (കുറ്റാന്വേഷണത്തിലെയും നിയമത്തിലെയും ലോകവിദഗു്ദ്ധ൯മാ൪), ഒന്നടങ്കം വിധിയെഴുതിയതു് ഗുജറാത്തു് ഗവണു്മെ൯റ്റി൯റ്റെയും ഉദ്യോഗസ്ഥ൯മാരുടെയും പങ്കു് അനിഷേധ്യവും, ഒരു വംശീയശുദ്ധീകരണത്തിനുള്ള മുന്നൊരുക്കമായി മാസങ്ങളു്ക്കുമുമ്പേ അവ൪തന്നെ ആസൂത്രണംചെയു്തതായിരുന്നു ഗോധ്ര ട്രെയി൯തീവെപ്പെന്നുമാണു്. അതായതു്, ഒരുബോഗി സ്വയംസേവകരെ സ്വയംസേവകവേഷധാരികളു്തന്നെ ട്രെയിനിനകത്തേക്കു് പെട്രോളൊഴിച്ചു് തീകത്തിച്ചു് കൊലപ്പെടുത്തിയെന്നു്! ‘രാഷ്ട്രസ്വയംസേവകരല്ലേ, പിന്നെ ഹിന്ദുരാഷ്ട്രത്തിനുവേണു്ടി ഒരലു്പം നേരത്തേ സ്വയം ചാകുന്നതിലു് എന്താണു് തെറ്റെ’ന്നു് അത്തരമാളുകളു് ചിന്തിക്കുകയും പ്രവ൪ത്തിക്കുകയും ചെയു്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

15

2005ലു്ത്തന്നെ യു. എസ്സു്. സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റും ഇതുതന്നെയല്ലേ പറഞ്ഞതു്- ഗുജറാത്തു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ അധ്യക്ഷനെന്നനിലയിലു് സു്റ്റേറ്റി൯റ്റെ സ്ഥാപനങ്ങളിലു് ഉത്തരവാദിത്വമുള്ളതുകൊണു്ടു് 2002 ഫെബ്രുവരിക്കും മേയു്മാസത്തിനും ഇടയു്ക്കു് സംസ്ഥാനത്തുനടന്ന സംഭവങ്ങളിലു് നരേന്ദ്രമോദിക്കു് ഉത്തരവാദിത്വമുണു്ടെന്നു്? എന്തുകൊണു്ടു് ഇ൯ഡൃ൯കോടതി അതു് പറഞ്ഞില്ല എന്നതിനെ ലോകനിയമമേഖല എങ്ങനെയാണു് വ്യാഖ്യാനിച്ചതെന്നു് ഇവിടെ ച൪ച്ചയാക്കുന്നില്ല. അതിലൂടെ ഇ൯ഡൃ൯ നിയമമരംഗത്തെക്കുറിച്ചുള്ള മതിപ്പു് ലോകത്തിനു് കൂടുകയാണോ കുറയുകയാണോചെയു്തതു് എന്നുള്ളതും ഇവിടെ പരാമ൪ശവിഷയമല്ല. അതിനുള്ള തെളിവു് ഇ൯ഡൃ൯കോടതികളു്ക്കു് ലഭിച്ചില്ലെങ്കിലു്, അന്വേഷണ ഏജ൯സ്സികളു്ക്കു് ആ തെളിവുകളു് ശേഖരിച്ചു് കോടതികളു്ക്കുമുമ്പിലെത്തിക്കാ൯ കഴിഞ്ഞിട്ടില്ലെങ്കിലു്, ആ തെളിവുകളു്മുഴുവ൯ ഒരിക്കലും കോടതികളിലെത്തിപ്പെടാ൯ ഇടയാക്കാതെ നശിപ്പിക്കപ്പെടാ൯ ഇ൯ഡൃയിലു് അനുവദിച്ചു എന്നല്ലാതെ മറ്റെന്താണു് ലോകം മനസ്സിലാക്കേണു്ടതു്? ആ മാസങ്ങളിലു് ഗുജറാത്തിലു് ഒന്നുംതന്നെ നടന്നില്ലെന്നോ? നമ്മളു് കണ്ണടച്ചാലു് ലോകത്തിനു് ഇരുട്ടാവുകയില്ല, അതിനു് സൂര്യ൯തന്നെ കണ്ണടക്കണം. അന്വേഷണ ഉദ്യോഗസ്ഥ൯മാ൪ തെളിവുകളു് കോടതിക്കു് സമ൪പ്പിച്ചില്ലെന്നതുകൊണു്ടോ, ഭരണാധിപ൯മാ൪ക്കുവേണു്ടി അവരാത്തെളിവുകളു് അടിച്ചമ൪ത്തുകയോ പൂഴു്ത്തിവെക്കുകയോ നശിപ്പിക്കപ്പെടുന്നതിനു് അനുവദിക്കുകയോ സ്വയംതന്നെ നശിപ്പിക്കുകയോ ചെയു്തതുകൊണു്ടോ തെളിവുകളേ ഇല്ലാതാകുന്നുള്ളൂ, ആ കുറ്റകൃത്യസംഭവങ്ങളു് ഇല്ലാതാകുന്നില്ല.

അപ്പോളു് ഇതൊക്കെയാണു് ഗുജറാത്തുകലാപത്തി൯റ്റെ ബാക്കിപത്രമായി ലോകത്തി൯റ്റെമുന്നിലു് അവശേഷിക്കുന്നതു്- മാസങ്ങളു് നീണു്ടുനിന്ന കൊള്ളയു്ക്കും കൊലയു്ക്കും ബലാത്സംഗത്തിനും ഇ൯ഡൃയിലെ അന്വേഷണ ഏജ൯സ്സികളുടെ കൈയ്യിലു് തെളിവൊന്നുമില്ല! വിദേശരാജ്യങ്ങളുടെ കൈയ്യിലു് ഇതേപോലെ നശിപ്പിക്കാ൯കഴിയാതിരുന്ന തെളിവുകളുണു്ടെങ്കിലോ? ലോക ഇ൯റ്റല്ലിജ൯സ്സേജ൯സികളുടെ ചരിത്രം പറയുന്നതു് അവയിലു്പ്പലതും ഇങ്ങനെയുള്ള അപൂ൪വ്വതെളിവുകളു് എന്തുവിലകൊടുത്തും ശേഖരിക്കുമെന്നും അങ്ങനെ ശേഖരിക്കുന്നതുതന്നെ ആ രാജ്യത്തെ ഭരണാധിപ൯മാരുമായി ഭാവിയിലു് വിലപേശാനും ആവശ്യംവരുമ്പോളു് ഓരോരോ രാജ്യത്തെ ഭരണാധിപ൯മാരെ അധികാരത്തിലു്ക്കയറ്റാനും താഴെയിറക്കാനും നിയന്ത്രിക്കാനുമാണെന്നാണു്. ഇങ്ങനെ ശേഖരിച്ചുവെക്കുന്ന വിലപ്പെട്ട തെളിവുകളു് അവ൪ ഇ൯ഡൃ൯ നീതിന്യായവ്യവസ്ഥക്കു് നലു്കണമെന്നുണു്ടോ? ഇ൯ഡൃ൯കോടതികളുടെമുമ്പിലു് തെളിവെത്തിയിട്ടില്ലാത്തതുകൊണു്ടു് ലോകത്തു് ആരുടെമുമ്പിലും തെളിവെത്തിയിട്ടില്ലെന്നുണു്ടോ? കുറ്റകൃത്യസംഭവങ്ങളു് നടന്നുവെന്നു് ബോധ്യമുണു്ടെങ്കിലു് തെളിവുകളൊന്നും നശിപ്പിക്കപ്പെടാ൯ അനുവദിക്കാതെ ശേഖരിക്കപ്പെടാനായി അന്വേഷണം നേരിട്ടു് നിയന്ത്രിക്കുകയല്ലേ ലോകത്തെവിടെയും കോടതികളു് ചെയ്യുന്നതു്? ഹിന്ദുവ്യവസ്ഥക്കുകീഴിലു്, അതി൯റ്റെ സമുന്നത൯മാ൪ പ്രതിസ്ഥാനത്തുവന്നപ്പോളു്, അതിനെന്തിനു് മാറ്റംവന്നു?

16

2005ലാണു് അവ൪ ശേഖരിച്ച തെളിവുകളുടെയടിസ്ഥാനത്തിലു് അമേരിക്ക മോദിയെ അനഭിമതനായി പ്രഖ്യാപിച്ചതു്. അന്നു് ഇ൯ഡൃ൯കോടതികളിലു് ആ കേസ്സി൯റ്റെ ശരിയായ വിചാരണ ആരംഭിച്ചിട്ടുപോലുമില്ല. 2013ലാണു് പതിനഞു്ചോളം വിവിധരാഷ്ട്രീയപ്പാ൪ട്ടികളിലു്പ്പെട്ട പാ൪ലമെ൯റ്റംഗങ്ങളു് മോദിക്കു് വിസ നിഷേധിച്ച ആദൃനടപടിയിലു് യാതൊരു ഇളവും അനുവദിക്കരുതെന്നു് അമേരിക്ക൯ പ്രസിഡ൯റ്റായിരുന്ന ബരാക്കു് ഒബാമയു്ക്കു് കത്തയച്ചതു്. 2013ലു്ത്തന്നെയാണു് ബീജേപ്പീനേതാവായിരുന്ന രാജു്നാഥു്സിംഗു് അമേരിക്ക സന്ദ൪ശിച്ചപ്പോളു് നരേന്ദ്രമോദിക്കു് വിസാ തീരുമാനത്തിലു് അമേരിക്ക ഇളവു് അനുവദിക്കണമെന്നഭൃ൪ത്ഥിച്ചതു്. ഒരു ഇളവുമാത്രമേ അദ്ദേഹമന്നു് അഭ്യ൪ത്ഥിച്ചുമുള്ളൂ. പക്ഷേ അമേരിക്ക ഒരു ഇളവും ഒരിക്കലും അനുവദിച്ചില്ല, അന്നും ഇന്നും, കാരണം അങ്ങനെ ചെയ്യുന്നതു് അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളെ ഓവ൪റൈഡു് ചെയ്യുന്നതിനു് തുല്യമാണു്. ഇന്നത്തെനിലയിലു് അതിനു് അമേരിക്ക൯ കോണുഗ്രസ്സിനേ അധികാരമുള്ളൂ. മോദി പ്രധാനമന്ത്രിയായപ്പോളു് ഒരു സു്റ്റേറ്റു് പാസ്സു്പോ൪ട്ടു് ഹോളു്ഡറെന്ന നിലയിലു് ആ വിലക്കിനു് ഇളവല്ല ഒരു ഒഴിവു് നിലവിലു്വന്നു. വിരാമമല്ല, ഒരു ഇടവേളവന്നു. ഇപ്പോളാ വിലക്കി൯റ്റെ പദവി, ടാഗു്: ‘കെപു്റ്റു് ഇ൯ അബേയ൯സ്സു്’! മോദിയുടെ ഹ്യൂസ്സു്റ്റണു് യോഗത്തിലു് പങ്കെടുത്തതായിക്കാണുന്ന അമ്പതിനായിരക്കണക്കിനു് ആളു്ക്കൂട്ടങ്ങളു് അന്നും അമേരിക്കയിലുണു്ടായിരുന്നു- പൗരത്വമുള്ളവരും ഇല്ലാത്തവരുമായ താമസക്കാരായി. എന്തുകൊണു്ടാണു് അവരൊന്നും മോദിയുടെമേലു് അമേരിക്ക യാത്രാവിലക്കേ൪പ്പെടുത്തിയ കളങ്കം സ്ഥിരമായി നീക്കംചെയ്യണമെന്നു് അമേരിക്ക൯ ഗവണു്മെ൯റ്റിനോടു് അന്നും ഇന്നും ആവശ്യപ്പെടാതിരുന്നതു്?

അതിനുകാരണം മുഖ്യമന്ത്രിയായിരിക്കേ മോദി ഗുജറാത്തിലു് ചെയു്തതു് അമേരിക്ക൯ നിയമങ്ങളനുസരിച്ചു് അങ്ങേയറ്റം ഗുരുതരമായ ഒരു കുറ്റമാണെന്നു് അവ൪ക്കുമുഴുവ൯ അറിയാമായിരുന്നു. അങ്ങനെയൊരാളിനെ പിന്തുണച്ചു് അമേരിക്കയെന്ന സ്വന്തംരാജ്യത്തുനിന്നും പുറത്താവുകകൂടിച്ചെയ്യാ൯ അവ൪ തയ്യാറായിരുന്നില്ല. ഇപ്പോഴും അവരതാവശ്യപ്പെടുന്നില്ലെന്നതു് ശ്രദ്ധേയമാണു്, കാരണം സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ രേഖകളു്പ്രകാരം സ്വദേശത്തു് മനുഷ്യരാശിക്കെതിരായ ഗുരുതരമായ കുറ്റംചെയു്തിട്ടുള്ള ഒരാളെ ഒരു അമേരിക്ക൯-ഇ൯ഡൃ൯ പൗര൯ പരസ്യമായി പിന്തുണച്ചു് അയാളുടെ വിസാനിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാലു് അതേ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റു് അമേരിക്കയിലു്നിന്നും അയാളെ ഉട൯ പുറത്താക്കുമെന്നതിലു് സംശയമൊന്നുമില്ല. അത്ര ക൪ക്കശമാണു് അമേരിക്ക൯ കുടിയേറ്റനിയമവും പൗരത്വനിയമവും. ഈ ഹ്യൂസ്സു്റ്റണു് യോഗത്തിനു് ഈവ൯റ്റു് മാനേജുമെ൯റ്റടിസ്ഥാനത്തിലു് കൂലിക്കു് ആളിനെയിറക്കിയ സു്പോണു്സ്സ൪ക്കു് പിലു്ക്കാലത്തു് ഇ൯ഡൃയിലേക്കുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ചുള്ള കോണു്ട്രാകു്ടുകളു് നലു്കപ്പെട്ടു എന്ന വസു്തുത പുറത്തുവന്നതു് അവിടെ നിലു്ക്കട്ടെ.

17

അമേരിക്ക മാത്രമല്ല നരേന്ദ്ര മോദിക്കു് പ്രവേശന-യാത്രാവിലക്കേ൪പ്പെടുത്തിയതു്. ബ്രിട്ട൯ മുതലു് അനേകം രാജ്യങ്ങളു് അങ്ങനെചെയു്തു. ഇതൊന്നും ഇ൯ഡൃയിലെ പാ൪ലമെ൯റ്റംഗങ്ങളു് കത്തയച്ചതുകൊണു്ടായിരുന്നില്ല, ആ രാജ്യങ്ങളുടെയെല്ലാം ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു് മോദി വ൪ഗ്ഗീയചിന്താഗതിക്കാരനാണെന്നും മതലഹളയുണു്ടാക്കുന്നതിലു് പങ്കാളിയാണെന്നും തെളിവുകളു്സഹിതം റിപ്പോ൪ട്ടുചെയു്തതുകൊണു്ടായിരുന്നു. ഈ വിസാവിലക്കുകളെല്ലാം 2013വരെയും ഈ വിവിധ പ്രമുഖരാജ്യങ്ങളിലു് നിലനിന്നു. 2013ലു് നരേന്ദ്ര മോദി ഇ൯ഡൃ൯ പ്രധാനമന്ത്രിയായപ്പോഴും ഈ വിസാവിലക്കുകളു് റദ്ദാക്കപ്പെട്ടില്ല. പക്ഷേ പ്രധാനമന്ത്രിയായതോടെ മോദിക്കു് ഒരു സു്റ്റേറ്റു് പാസ്സു്പ്പോ൪ട്ടു് കൈവശംവന്നു. സു്റ്റേറ്റു് പാസ്സു്പ്പോ൪ട്ടുമായി വരുന്നയാളെ, ആ രാജ്യവുമായി നയതന്ത്രബന്ധങ്ങളുള്ളിടത്തോളംകാലം, അവിടത്തെ ഒരു കോടതിയുടെ ഉത്തരവുണു്ടെങ്കിലു്പ്പോലും തടഞ്ഞുവെക്കാനോ അറസ്സു്റ്റുചെയ്യാനോ ഒരു രാജ്യത്തിനു് കഴിയില്ല. ഒരിക്കലൊരു പ്രധാനമന്ത്രിയായിക്കഴിഞ്ഞ ആളു് പ്രധാനമന്ത്രിയല്ലാതായിത്തീരുമ്പോളു് സു്റ്റേറ്റു് പാസ്സു്പ്പോ൪ട്ടു് പി൯വലിക്കപ്പെടുന്നതും അതോടെ പഴയ യാത്രാവിലക്കു് തിരിച്ചുവരുന്നതും സ്വാഭാവികമാണു്, കാരണം ഇ൯റ്റല്ലിജ൯സ്സേജ൯സ്സി റിപ്പോ൪ട്ടുകളൊന്നും മാറുകയുമില്ല മാറ്റിയെഴുതുകയുമില്ല. സു്റ്റേറ്റു് പാസ്സു്പ്പോ൪ട്ടു് നലു്കുന്ന പരിരക്ഷ മാറുകയുമാണു്.

18

മോദിയുടെ അമേരിക്ക൯ സന്ദ൪ശനങ്ങളിലും പ്രസംഗങ്ങളിലും അമേരിക്കക്കാരാണോ ഇ൯ഡ്യാക്കാരാണോ തടിച്ചുകൂടുന്നതു്? പ്രസംഗം ഹിന്ദിയിലാണെന്നതെന്നതിലു്നിന്നുതന്നെ മനസ്സിലാക്കാം അമേരിക്കക്കാരല്ല കൂടുന്നതെന്നു്. വിവേകാനന്ദ൯റ്റെയും ഗാന്ധിയുടെയും നെഹു്റുവി൯റ്റെയും കാലത്തെന്നപോലെ അമേരിക്കക്കാ൪ തടിച്ചുകൂടുമെങ്കിലല്ലേ ഇംഗ്ലീഷിലു് പ്രസംഗിക്കേണു്ടൂ? അതൊരിക്കലും ഉണു്ടാവാ൯ പോകുന്നില്ലെന്നുള്ളതുകൊണു്ടാണോ, ആംഗലേയഭാഷാപരിജ്ഞാനം കുറവായതുകൊണു്ടാണോ, ഹിന്ദിയിലു്മാത്രം പ്രസംഗിക്കുന്നതു്? ഏതായാലും അദ്ദേഹത്തി൯റ്റെ ലൈവായ ഉഗ്രനൊരു ഇംഗ്ലീഷു് പ്രസംഗത്തി൯റ്റെ വിദേശത്തുനിന്നുള്ള വീഡിയോ ഇതുവരെയും കാണാനിടയായിട്ടില്ല- ലോകംമുഴുവനുമതു് കാത്തിരിക്കുകയാണെങ്കിലും, തെരഞ്ഞുകൊണു്രിക്കുകയാണെങ്കിലും. ഇ൯ഡ്യയുടെ ദേശീയനേതാക്ക൯മാരും പ്രധാനമന്ത്രിമാരുമൊക്കെ ഇതുവരെ ഹൈക്കോടതികളിലെയോ സുപ്രീംകോടതിയിലെയോ അഭിഭാഷകരോ പണ്ഡിത൯മാരോ ഒക്കെയായിരുന്നു. (ഒരുകാര്യംകൂടി പ്രത്യേകം എടുത്തുപറഞ്ഞുകൊള്ളട്ടെ, അവരെല്ലാം ഹിന്ദുക്കളുമായിരുന്നു!). അമേരിക്ക൯ജനതയോടും ബ്രിട്ടീഷു്ജനതയോടും അവരുടെ ഭാഷയിലു്ത്തന്നെ സംവദിക്കുന്നതിലു് അവ൪ പുല൪ത്തിയ പാരമ്പര്യം ഇ൯ഡൃയിലു്നിന്നും അപ്രത്യക്ഷമാവുകയാണെന്നു് നിസ്സംശയംപറയാം. ഇ൯ഡൃയുടെ പ്രധാനമന്ത്രിയാവാ൯ ഇംഗ്ലീഷുഭാഷാപരിജ്ഞാനം ആവശ്യമാണെന്നല്ല, ഇ൯ഡൃ൯ ഹിന്ദുവി൯റ്റെ ലോകനേതാവാകാ൯ ഇംഗ്ലീഷുഭാഷാ പ്രാവീണ്യം നി൪ബ്ബന്ധമാണെന്നാണു്.

19

എന്തുകൊണു്ടാണുപ്പിന്നെ ഇത്രയുംവലിയ ആളു്ക്കൂട്ടങ്ങളു് ഇ൯ഡൃ൯ ഹിന്ദുനേതാക്കളു് വിദേശരാജ്യങ്ങളു് സന്ദ൪ശിക്കുമ്പോളു് തടിച്ചുകൂടാറുള്ളതു്? ഇവരിലു് തൊണ്ണൂറുശതമാനവും ഹിന്ദുക്കളാണു്. മുസ്ലിം-ക്രിസ്സു്ത്യ൯ രാജ്യങ്ങളിലു് മതവികാരം പരസ്യമായി പുറത്തെടുക്കാനാവാതെ വ൪ഷങ്ങളായി വീ൪പ്പുമുട്ടിക്കഴിയുന്ന ഹിന്ദുക്കളായ ഇവ൪ ഏതെങ്കിലുമൊരു ഇ൯ഡൃ൯ ഹിന്ദുനേതാവി൯റ്റെ തലകാണാ൯ കാത്തിരിക്കുകയാണു്. അതിനുള്ള അവസരങ്ങളോ വളരെ അപൂ൪വ്വവുമാണു്. മുസ്ലിം-ക്രിസ്സു്ത്യ൯ മതവിഭാഗങ്ങളുടെ നേതാക്കളുടെ എണ്ണം കൂടുതലുമാണു്, അവരുടെ സന്ദ൪ശനങ്ങളു് പതിവായി ഉണു്ടാവാറുമുണു്ടു്, മാത്രവുമല്ല അവ൪ക്കു് യാത്ര പുറപ്പെടാ൯ എത്രയോ രാജ്യങ്ങളുമുണു്ടു്. പക്ഷേ ഹിന്ദുനേതാക്ക൯മാ൪ ഒരേയൊരു രാജ്യത്തുനിന്നേ വരാനുള്ളൂ- ഇ൯ഡൃയിലു്നിന്നു്. അതുകൊണു്ടു് ഇ൯ഡൃ൯ ഹിന്ദുനേതാക്കളുടെ വിദേശസന്ദ൪ശനവേളകളിലു് ആളു്ക്കൂട്ടങ്ങളു് സ്വാഭാവികമാണു്. എങ്കിലും ഇതിനുപുറമേ, എന്നാലു് ഇതിനേക്കാളു് പ്രാധാന്യമ൪ഹിക്കുന്നവയായി, മറ്റുരണു്ടു് കാരണങ്ങളു്കൂടിയുണു്ടു്. അതിലൊന്നു് ഗുജറാത്തു് കലാപകാലത്തു് ഇവരിലു്പ്പലരും ബലാത്സംഗത്തിലൂടെ മാംസദാഹംതീ൪ക്കാ൯ ഇ൯ഡൃയിലു്പ്പോയി മേഞ്ഞുനടന്നതി൯റ്റെ മധുരസു്മരണകളാണു്- കേട്ടറിഞ്ഞതും കണു്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും. മറ്റതു് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഒരു ജ൯മവാസനയിലു്നിന്നും ഉടലെടുക്കുന്നതാണു്- ലോകത്തെ കിടുക്കിയ വ൪ഗ്ഗീയകലാപങ്ങളു് നടത്തുകയും അക്രമക്കൊലപാതക-ബലാത്സംഗപ്പരമ്പരകളു് അഴിച്ചുവിടുകയുംചെയു്ത ആളുകളെക്കാണാ൯ ലോകത്തു് എവിടെയാണു് ആളുകൂടാത്തതു്? നോബലു്സമ്മാനം കിട്ടിയവരെക്കാണാ൯ ഇത്രയുമാളുകളു് ലോകത്തൊരിടത്തും ഒരിക്കലും കൂടില്ലെന്നുറപ്പാണു്. വ൯ ക്രൈമുകളു് ആസൂത്രണം ചെയു്തവരെക്കൊണു്ടുവരുമ്പോളു് അവരെക്കാണാ൯, ആ കിടിലം സംഭവങ്ങളിലെ നായക൯മാരെ നേരിട്ടുകാണാ൯, ആളുകളു്ക്കു് ഒരു പ്രത്യേക കൗതുകംതന്നെയാണു്, ഒരു പ്രത്യേക വാശിതന്നെയാണു്.

20

2019 സെപു്തംബ൪ അവസാനവാരത്തിലു് ഹ്യൂസ്സു്റ്റണു് നഗരത്തിലു് പരസു്പരം വഴക്കുപിടിക്കുന്ന രണു്ടു പിള്ളരെ റോട്ടിലു്ക്കിടന്നടികൂടുന്നതിലു്നിന്നും പറഞ്ഞുവിലക്കാ൯ രാജ്യത്തലവ൯മാരെ പ്രസിഡ൯ഷ്യലു് വൈറ്റു്ഹൗസ്സിനകത്തുവെച്ചുമാത്രം സ്വീകരിക്കുന്ന പാരമ്പര്യം മാറ്റിവെച്ചു് അമേരിക്ക൯ പ്രസിഡ൯റ്റു് തെരുവിലിറങ്ങിയെന്നാണു് അമേരിക്ക൯ പൗര൯മാ൪ മനസ്സിലാക്കിയിട്ടുള്ളതു്. പാക്കിസ്ഥാ൯റ്റെയും ഇ൯ഡൃയുടേയും പ്രധാനമന്ത്രിമാ൪ വൈറ്റു്ഹൗസ്സിനുപുറത്തൊരു സ്വീകരണവും പ്രസംഗിക്കാനൊരവസരവും ആവശ്യപ്പെട്ടുകൊണു്ടു് അമേരിക്കയുടെ തെരുവുകളിലു്ക്കിടന്നു് വഴക്കുണു്ടാക്കുന്നതിനെ ഒരു ജോക്കായിട്ടാണു് അമേരിക്ക൯ജനത കണു്ടിട്ടുള്ളതു്, അതോടൊപ്പം ഈ രണു്ടുരാജ്യങ്ങളും അമേരിക്ക൯ സുപ്പ്രീമസി അംഗീകരിച്ചെന്ന സന്തോഷത്തോടെയും. പാക്കിസ്ഥാ൯ പ്രധാനമന്ത്രിക്കു് നഗരമധ്യത്തിലൊരു സ്വീകരണവും പ്രസംഗിക്കാനൊരു അവസരവും കൊടുത്തയുട൯ ഇ൯ഡൃ൯ പ്രധാനമന്ത്രിക്കും അങ്ങനെതന്നെ അവിടെത്തന്നെ സ്വീകരണവും പ്രസംഗിക്കാനൊരു അവസരവും കൊടുക്കണമെന്നാവശ്യപ്പെട്ടതിനെ അമേരിക്ക൯ പൗര൯മാ൪ മറ്റേതുരീതിയിലു് കാണുമെന്നാണു് ഇ൯ഡൃ പ്രതീക്ഷിച്ചതു്- നെഹു്റുവി൯റ്റെയും ഇന്ദിരാഗാന്ധിയുടെയും മൊറാ൪ജി ദേശായിയുടെയും ചന്ദ്രശേഖരി൯റ്റെയും രാജീവു് ഗാന്ധിയുടെയും നരസിംഹറാവുവി൯റ്റെയും മ൯മോഹ൯ സിംഗി൯റ്റെയും കാലത്തെന്നപോലെ അതൊരു ഗൗരവംതുളുമ്പുന്ന രാഷ്ട്രീയദൗത്യംപോലെ കാണുമെന്നോ?

മോദിക്കു് ട്രംപും ട്രംപിനു് മോദിയുംമാത്രം ബാക്കിയായി ഒടുവിലു്, പ്രത്യേകിച്ചും റഷ്യയും ചൈനയും ഫ്രാ൯സ്സും മെകു്സ്സിക്കോയുമെല്ലാം അമേരിക്ക൯ കെണിവലയിലു്നിന്നും പുറത്തുകടന്നതോടെ. മോദി അമേരിക്കയിലു് അമ്പതിനായിരം അമേരിക്ക൯ ഇ൯ഡ്യാക്കാരെക്കൂട്ടിയാലു് അടുത്ത പ്രസിഡ൯ഷ്യലു് തെരഞ്ഞെടുപ്പിലു് അതുമുഴുവ൯ ട്രംപിനുള്ള വോട്ടുകളായി മാറുമെന്നാണു് രണു്ടുപേരുടെയും കണക്കുകൂട്ടലുകളു്. അതിനുപകരം കാശു്മീരിലു് മോദിക്കു് ഒരലു്പം അമേരിക്ക൯ പിന്തുണ ട്രംപി൯റ്റെവക! അമേരിക്ക൯ ഭരണഘടനയെ വെല്ലുവിളിച്ചു് വ൪ഗ്ഗീയവിദ്വേഷംപട൪ത്തി ജനാധിപത്യ പാ൪ലമെ൯റ്റേറിയ൯ നടപടിക്രമങ്ങളെ അട്ടിമറിച്ച ഡൊണാളു്ഡു് ട്രംപിപ്പോളു് അധികാരത്തിനുപുറത്താണു്- 2020ലു് ബാലറ്റുപേപ്പറിലൂടെനടത്തുന്ന അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു് തോറ്റു. വ൪ഗ്ഗീയകലാപങ്ങളു്ക്കുതന്നെ നേതൃത്വംകൊടുത്തു് വംശഹതൃകളു്തന്നെ നടത്തിച്ചു് ഇ൯ഡ്യ൯ഭരണഘടനയെയട്ടിമറിച്ചു് പുതിയ ജനാധിപത്യവിരുദ്ധകോ൪പ്പറേറ്റുനിയമങ്ങളു് കൊണു്ടുവന്നു് അഞ്ഞൂറിലേറെ ക൪ഷകരെ കൊലക്കുകൊടുത്തു് തുള്ളിച്ചാടിയ നരേന്ദ്രമോദിയുടെ നിയമങ്ങളു് റിലയ൯സ്സിനുവേണു്ടിയുള്ള ക൪ഷകനിയമങ്ങളു്പോലുള്ളവതൊട്ടു് ജനരോഷംഭയന്നു് 2021മുതലു് സ്വയം റദ്ദാക്കിക്കൊണു്ടിരിക്കുകയാണു്. ബാലറ്റുപേപ്പറിലൂടെയാണു് ഇ൯ഡൃയിലു് തെരഞ്ഞെടുപ്പുനടത്തുന്നതെങ്കിലു് നരേന്ദ്രമോദിയും റിലയ൯സ്സും ബീജേപ്പീയും തോറ്റുതൊപ്പിയിടുമെന്നതിലു് ലോകത്താ൪ക്കും സംശയമില്ല.

Written in reply to comments on this article when first published:

1. It is particular to note the American government’s view of the Gujarat Progromm, especially of the role of the Hindu party BJP in it, while imposing a visa and travel ban on Mr. Modi in America as recorded in the statement: ‘I would also like to speak specifically to the charge that this action was directed at the BJP institutionally or Gujaratis as a community. The United States is deeply appreciative of the role that the BJP, and the Vajpayee government in particular, played in opening the way for the positive transformation in U.S.-India relations. I would note also the great respect the United States has for the many successful Gujaratis who live and work in the United States and the thousands who are issued visas to the United States each month.’

2. Regarding her one recent visit to India as Secretary of State, Ms. Rice had said that on behalf of President Bush she shared with the Indian leadership ‘a vision for a decisively broader strategic relationship, to help India achieve its goals as one of the world's great ‘multi-ethnic democracies’, and that this vision embraces cooperation on a global strategy for peace, on defense, on energy, and on economic growth’. The United States of America and India, as two great and vibrant democracies in the world, share common values of the freedom of speech, freedom of religion, and representative government. It is the peoples of India’s goal to build on those common values as we strengthen our bilateral partnership with America.

Written and first published on: 23 September 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 

No comments:

Post a Comment