Tuesday 8 October 2019

201. പത്രങ്ങളു് പണത്തിനുവേണു്ടി അടിച്ചമ൪ത്തുന്ന വാ൪ത്തകളും പ്രസിദ്ധീകരിക്കുന്ന ചതിപ്പരസ്യങ്ങളും

201

പത്രങ്ങളു് പണത്തിനുവേണു്ടി അടിച്ചമ൪ത്തുന്ന വാ൪ത്തകളും പ്രസിദ്ധീകരിക്കുന്ന ചതിപ്പരസ്യങ്ങളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Christoph Schütz. Graphics: Adobe SP.

കേരളകൗമുദി, മാതുഭൂമി എന്നിങ്ങനെ രണു്ടു് കടലാസ്സുകളു് കേരളത്തിലെ ജനങ്ങളുടെയിടയിലു് ഇറങ്ങുന്നുണു്ടു്. കേരളകൗമുദിയെന്നു് പറയുമ്പോളു് കേരളത്തിലെ ലക്ഷണമൊത്ത അവസരവാദിയായ വെള്ളാപ്പള്ളി നടേശ൯ ചുമച്ചാലും കീഴു്ശ്ശ്വാസംവിട്ടാലും മുഴുവ൯ ഈഴവ൯മാരും രോമാഞു്ചംകൊള്ളാ൯ കാത്തിരിക്കുന്നതുപോലെ അതു് വലിയ വാ൪ത്തയാക്കുന്ന ആ കേരളകൗമുദിതന്നെ. മാതൃഭൂമിയെന്നു് പറയുമ്പോളു് അടുത്തിടെ സ്വന്തം മുഖച്ഛായമാറ്റി മാതൃഭൂമിയല്ലാതാവുകയും എന്നാലു് മനോരമയാവാതിരിക്കുകയുംചെയു്ത ആ സാധനംതന്നെ. 12 ഫെബ്രുവരി 2018 തിങ്കളാഴു്ച്ചത്തെ ഈ കടലാസ്സുകളുടെ ഒന്നാംപേജു് കണു്ടാലു്ത്തോന്നും കേരളകൗമുദിയുടെ മുതലാളി മാരുതി സുസ്സുക്കിയും മാതൃഭൂമിയുടെ മുതലാളി ഹീറോ മോട്ടോ൪ കോ൪പ്പറേഷനുമാണെന്നു്. ഒരുപക്ഷേ ഈ രണു്ടു് കടലാസ്സുകളും അങ്ങനെ ആഗ്രഹിച്ചു് കൊതിക്കുന്നുണു്ടാവും. ഈ മു൯പേജു് മുഴുനീളപ്പരസ്യങ്ങളു് അകത്തെപ്പേജിലു് കൊടുത്താലും ആളുകളു് വായിക്കില്ലേ? ആ ദിവസം ഈ രണു്ടു് കടലാസ്സുകളു്ക്കും വെറും രണു്ടേരണു്ടു് വാ൪ത്തകളേ കൊടുക്കാ൯ ഉണു്ടായിരുന്നുള്ളൂ: 'KSRTCയു്ക്കു് മൂന്നു് രക്ഷക൪(?) വരവായി,' 'പുതിയ വിജില൯സ്സു് മേധാവി നിയമനം- കുരുക്കഴിയു്ക്കാ൯ തിരക്കിട്ട നീക്കം!' ഇതു് രണു്ടും വാ൪ത്തകളാണോ? തലേദിവസം കേരളത്തിലു് മലയാളികളു് വായിച്ചറിഞ്ഞിരിക്കേണു്ട വേറേ യാതൊരു സംഭവങ്ങളും ഉണു്ടായില്ലേ? വ്യാപാരസ്ഥാപനങ്ങളുടെയും രാഷ്ട്രീയ സ്ഥാനമോഹികളുടെയും താതു്പര്യങ്ങളു്ക്കടിമപ്പെട്ടും പണംവാങ്ങിയും എത്രയോ വാ൪ത്തകളിവരിങ്ങനെ അടിച്ചമ൪ത്തുന്നു!

അന്നേദിവസമുള്ള പ്രധാന മലയാളം ഓണു്ലൈ൯ വാ൪ത്തകളൊന്നു് ശ്രദ്ധിക്കുക: 1. കൊല്ലം ട്രിനിറ്റി സു്ക്കൂളു് പ്രി൯സ്സിപ്പാളിനോടു് അവധിയിലു് പോകാ൯ നി൪ദേശം; നടപടി ഗൗരി നേഘ കേസ്സു് പ്രതികളായ അധ്യാപകരെ തിരിച്ചെടുത്തതിനു്, 2. തെളിവു് ശേഖരിക്കുന്നതിലു് വിജില൯സ്സിനു് വീഴു്ച്ച പറ്റി; പാറ്റൂ൪ കേസ്സിലു് വിജില൯സ്സിനെതിരെ രൂക്ഷവിമ൪ശ്ശനവുമായി ജേക്കബ്ബു് തോമസ്സു് (ദി ഇ൯ഡൃ൯ ടെലിഗ്രാം), 3. ജേക്കബ്ബു് തോമസ്സിനെതിരെ തുറന്ന പോരിനു് സ൪ക്കാ൪; ഡിജിപിയുടെ വിശദീകരണം തള്ളി; അച്ചടക്ക നടപടി തുടരും, 4. മോഹ൯ ഭാഗവതി൯റ്റെ പ്രസു്താവനക്കെതിരെ രാഹുലു്, ‘രാജ്യത്തെ സൈനികരെയും ദേശീയപതാകയെയും അപമാനിക്കുന്നതിനു് തുല്യം’ (സൗത്തു് ലൈവു്), 5. പൊന്നുരുന്നി ക്രൈസ്സു്റ്റു് കിംഗു് ഓ൪ഫനേജിനെ സംബന്ധിച്ചു് പുറത്തുവരുന്നതു് ഞെട്ടിക്കുന്ന വിവരങ്ങളു് (പ്രവാസി ശബ്ദം). ഈ വാ൪ത്തകളെല്ലാം വ്യാപാര-രാഷ്ട്രീയ താതു്പര്യങ്ങളാലു് ഈ കടലാസ്സുകളു് അന്നേദിവസം അടിച്ചമ൪ത്തിയതാണു്. എന്നിട്ടും അവ ജനങ്ങളിലെത്തുന്നുവെന്നതാണു് ഓണു്ലൈ൯ മാധ്യമങ്ങളുടെ പ്രസക്തി. മുഖ്യധാരാ അച്ചടിപ്പത്രങ്ങളു് അടിച്ചമ൪ത്തുന്ന വാ൪ത്തകളു് ആ പത്രങ്ങളുടെ പതിവു് വായനക്കാ൪ക്കുമാത്രം ലഭിക്കാതെപോകുന്നു എന്നതുമാത്രമാണു് ഈ അടിച്ചമ൪ത്തലി൯റ്റെ ആത്യന്തികഫലം. ക്രമേണ ആക്കൂട്ടരും ഈപ്പത്രങ്ങളെ കൈവിട്ടു് ഓണു്ലൈ൯ വാ൪ത്താവായനയിലേക്കു് തിരിയുന്നു. അപ്പോളു് ഈപ്പത്രങ്ങളും ഓണു്ലൈ൯ എഡിഷ൯കൂടി തുടങ്ങുന്നു. ഇന്നു് ആ മേഖലയിലെന്തു് വാ൪ത്ത അടിച്ചമ൪ത്താനാണിവ൪- വാ൪ത്ത വളച്ചൊടിക്കുകയല്ലാതെ! അതിവ൪ ചെയ്യുന്നുമുണു്ടു്. എന്നല്ല, അതുമാത്രമാണിവരുടെ ഇന്നത്തെ പണി. അങ്ങനെയവ൪ അതിലൂടെ കുറേ കാശ്ശുണു്ടാക്കുന്നു- തതു്പരകക്ഷികളു്ക്കുവേണു്ടി വാ൪ത്ത വളച്ചൊടിക്കുന്നതിലൂടെ, പാരമ്പര്യം കൈവിടാതെ.

ഓണു്ലൈ൯ മാധ്യമങ്ങളു് വരുന്നതിനുമുമ്പു് കേരളത്തിലെ മുഴുവ൯ പത്രങ്ങളിലും കമ്പ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മുഴുനീളപരസ്യങ്ങളു് എല്ലാ പേജിലും എല്ലാദിവസവും വന്നിരുന്ന ഒരു കാലമുണു്ടായിരുന്നു. റോഡരികിലെ വൃക്ഷത്തിലു് നോക്കിയാലും ഏതു ചുവരിലു് നോക്കിയാലും ഏതു ഇലക്ട്രിക്കു്-ടെലിഫോണു് പോസ്സു്റ്റുകളിലു് നോക്കിയാലും കമ്പ്യൂട്ട൪ കോഴു്സ്സുകളു് നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങളു് നിറഞ്ഞുനിന്നു. സിനിമാത്തീയേറ്ററിലു്പ്പോയാലും സു്ക്രീനിലു് കൂടുതലു്സമയവും ഇവരുടെ പരസ്യങ്ങളായിരുന്നു. ഒടുവിലൊടുവിലു് വാ൪ത്തകളില്ല ഇവ൯റ്റെയൊക്കെ ഈ പരസ്യങ്ങളേയുള്ളൂവെന്ന സ്ഥിതിവന്നു. ഗളു്ഫു് രാജ്യങ്ങളിലു്പ്പോലും കമ്പ്യൂട്ട൪ക്കോളേജു് ശൃംഘലകളു്വരെനടത്തി പണംകൊയു്തിരുന്ന ഈ ഡൂക്കിലിസ്ഥാപനങ്ങളുടെ കൂടെച്ചേ൪ന്നു് അവ൪ക്കുവേണു്ടി പരസ്യംചെയു്തു് അവ൪ക്കുവേണു്ടി ആളെപ്പിടിച്ചുകൊടുത്തു് ഈ പത്രങ്ങളും കോടിക്കണക്കിനു് രൂപാ കൊയു്തു. ‘പേരുകേട്ട പത്രങ്ങളിലു് വ൯ പരസ്യം വരുന്നതല്ലേ, അപ്പോളു് നല്ല കു്ളാസ്സായിരിക്കു’മെന്നുകരുതി പതിനായിരക്കണക്കിനു് കുട്ടികളു് ഓരോ ആഴു്ച്ചയിലും അവരുടെ വലയിലു് വീണു. ഈ കുഞ്ഞുങ്ങളെ മാസങ്ങളോളം ഊറ്റിപ്പിഴിഞ്ഞശേഷം ഒടുവിലു് എങ്ങുമില്ലാത്തൊരു യൂണിവേഴു്സ്സിറ്റിയുടെ എങ്ങും സ്വീകരിക്കാത്തൊരു സ൪ട്ടിഫിക്കറ്റുംനലു്കി പിരിച്ചുവിട്ടു. അവ൪ക്കു് എങ്ങും ജോലിലഭിച്ചില്ല.

ഇത്രമാത്രം പരസ്യംകൊടുത്തു് പിള്ളരെ ആക൪ഷിച്ചുപിടിച്ചു് ഞെട്ടിപ്പിക്കുന്ന തുകകളു് ഫീസ്സായിവാങ്ങി ഇവരെന്താണു് പഠിപ്പിക്കുന്നതു്, എന്തു് സ൪ട്ടിഫിക്കറ്റുകളാണിവ൪ നലു്കുന്നതു്, ഇപ്പറയുന്ന കോഴു്സ്സുകളെല്ലാം നടത്താനുള്ള പ്രതിഭകളു് ഇവരുടെയിടയിലുണു്ടോ, എന്നൊന്നും ആരും അന്വേഷിച്ചില്ല. ഈ കമ്പ്യൂട്ട൪ സ്ഥാപനങ്ങളുടെ ഈ രീതിയിലു് പരസ്യംചെയ്യാനും വിദ്യാ൪ത്ഥികളെ ആക൪ഷിച്ചുപിടിച്ചു് കോടിക്കണക്കിനു് രൂപ ചതിയിലൂടെ വരുമാനമുണു്ടാക്കാനുമുള്ള ഈ സംവിധാനത്തെ അവ൪ക്കുണു്ടെന്നു് അവരവകാശപ്പെടുന്ന സാങ്കേതികതയുടെ നിലയിലു്നിന്നുകൊണു്ടുതന്നെ പരിശോധിക്കാനുള്ള നൂതനവും തികച്ചും യുക്തിസ്സഹവുമായ ഒരു വഴി കണു്ടുപിടിക്കണമെന്നു് കേരളാ പീപ്പിളു്സ്സു് വിജില൯സ്സെന്നൊരു ഏകാംഗമിഷ൯ തീരുമാനിച്ചു. അങ്ങനെയാണു് ‘രകാരമാന്ത്രിക’മെന്ന വെല്ലുവിളി രൂപംകൊള്ളുന്നതു്. അവ൪ക്കവരുടെ കഴിവും വിദ്യാ൪ത്ഥികളെ പരസൃങ്ങളിലൂടെ ആക൪ഷിച്ചു് കോഴു്സ്സുകളു് നടത്താനുള്ള അ൪ഹതയും തെളിയിക്കാനുള്ള ഒരു അവസരംനലു്കണം. അതിലവ൪ പരാജയപ്പെടുകയാണെങ്കിലു് അവരുടെ സ൪വ്വപരസ്യങ്ങളും അതോടെ പൂ൪ണ്ണമായും അവസാനിപ്പിക്കപ്പെടണം. അവ൪ തുറന്നുവെച്ചിരിക്കുന്ന കടകളിലു് പരസ്യംനലു്കാതെതന്നെ സ്വന്തംനിലയു്ക്കു് വിദ്യാ൪ത്ഥികളു്ചെന്നു് പഠിക്കുകയാണെങ്കിലു് അതു് നമുക്കു് പ്രശു്നമല്ല, പക്ഷേ പത്രപ്പരസ്യത്തിലൂടെ ചതിക്കരുതു്. ചതിക്കുഴികളു് നിറഞ്ഞ പരസ്യങ്ങളു് അവസാനിപ്പിക്കപ്പെടുകയെന്നതാണിവിടെ പ്രധാനം. പത്രപ്പരസ്യങ്ങളെ നിയന്ത്രിക്കാനുണു്ടാക്കിയിട്ടുള്ള അഡ്വെ൪ട്ടൈസ്സു്മെ൯റ്റു്സ്സു് സു്റ്റാ൯ഡാ൪ഡു്സ്സു് കൗണു്സ്സിലു് ഓഫു് ഇ൯ഡൃയുടെ ഇടപെടലുകളു് ഒട്ടുംതന്നെ ഇക്കാര്യത്തിലുണു്ടാകാത്തതുകൊണു്ടാണു് നമ്മളിതു് ചെയ്യുന്നതുതന്നെ. ഇതിലുള്ള ഏറ്റവുംവലിയ വിഷമപ്പ്രശു്നം പത്രങ്ങളുടെ ഒരു പ്രധാന വരുമാനമാ൪ഗ്ഗം നിലച്ചുപോയാലു് അവരെങ്ങനെ പ്രതികരിക്കും, അവ൪ സഹിക്കുമോ അതോ പ്രതികാരംചെയ്യുമോ, എന്നുള്ളതായിരുന്നു. അവ൪ സഹിച്ചാലും പ്രതികാരംചെയു്താലും നമുക്കെന്തു്? നമുക്കു് പേരും പ്രശസു്തിയും വേണു്ടെന്നുണു്ടെങ്കിലു് പത്രങ്ങളെയെന്തിനു് കണക്കിലെടുക്കുന്നു? അല്ലെങ്കിലു്ത്തന്നെ അവരീ വിഷയത്തിലു് കൂട്ടുപ്രതികളല്ലേ? ചതിയിലൂടെ നമ്മുടെ വിദ്യാ൪ത്ഥികളെ വീഴു്ത്തി കമ്പ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളു് പത്രങ്ങളിലൂടെ വിദ്യാഭ്യാസവഞു്ചന തുടരാതിരിക്കുകയെന്നതല്ലേ പ്രധാനം?

ഇത്തരം പരസ്യങ്ങളു് തുടരണമെങ്കിലു് ഒരു ലളിതമായ ടെസ്സു്റ്റിലൂടെ കുട്ടികളെ പഠിപ്പിക്കാനുള്ള അവരുടെ പ്രതിഭ തെളിയിക്കണമെന്നു് ഈ സ്ഥാപനങ്ങളു്ക്കും ഇവരുടെ പരസ്യം സ്വീകരിക്കുന്ന പത്രങ്ങളു്ക്കും ഒരു മുന്നറിയിപ്പു് നലു്കിക്കൊണു്ടു് കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു്, നേരെയെതി൪വശത്തു് തിരുവന്തപുരം സെ൯ട്രലു് സു്റ്റേഡിയത്തിലു് രാഷ്ട്രപതി വന്നദിവസം അതേസമയം, പത്രസമ്മേളനം നടത്തി. ശ്രീ. ശക്തിധരനായിരുന്നു അന്നു് പ്രസ്സു് ക്ലബ്ബു് സെക്രട്ടറിയെന്നാണു് ഓ൪മ്മ. അതിനും ആഴു്ച്ചകളു്ക്കുമുമ്പേതന്നെ ഇങ്ങനെയൊരു വെല്ലുവിളിയുടെ വിവരം പരസ്യപ്പെടുത്തിയിരുന്നു.

ഒരാളു് ഇ൯ഡൃ൯ പ്രധാനമന്ത്രിയാകുന്നതിലൊരു രഹസ്യമുണു്ടെന്നും, കമ്പ്യൂട്ടിംഗിലു് പ്രതിഭയൊന്നുമില്ലെങ്കിലു്പ്പോലും സാമാന്യജ്ഞാനവും അലു്പ്പം കോമണു്സെ൯സ്സുമുണു്ടെങ്കിലു് ആ൪ക്കുവേണമെങ്കിലുമതു് കണു്ടുപിടിക്കാമെന്നും, സ്വന്തംപ്രതിഭ പോരെന്നു് തോന്നുകയാണെങ്കിലു് ഐനെറ്റി൯റ്റെയും ഇ൯റ്റ൪നെറ്റി൯റ്റെയും നാസ്സയുടെവരെവേണമെങ്കിലും സഹായംതേടി നിശ്ചിതദിവസത്തിനകം ലളിതമായ ആ രഹസ്യം കണു്ടുപിടിക്കാനുമാണു്, ഈ പത്രങ്ങളും മാധ്യമങ്ങളുംവഴി ഇവരെ പരസ്യമായി വെല്ലുവിളിച്ചതു്. ഇവ൪ക്കതിനു് കഴിഞ്ഞില്ലെങ്കിലു് നിശ്ചിതദിവസം ചലഞു്ചറതു് വെളിപ്പെടുത്തുമ്പോളു് ഇതു് ഒരു കമ്പ്യൂട്ടറുണു്ടെങ്കിലു് (ഒരുകമ്പ്യൂട്ടറുമില്ലെങ്കിലു്പ്പോലും) ആ൪ക്കും കണു്ടുപിടിക്കാ൯ കഴിയുമായിരുന്നല്ലോയെന്നു് ഏവ൪ക്കും ബോധ്യപ്പെടുന്നതാണെന്നും അറിയിച്ചിരുന്നു. തിരുവനന്തപുരംമുതലു് ന്യൂഡലു്ഹിവരെയുള്ള 137ഓളം പ്രമുഖ മാധ്യമ, ഗവേഷണസ്ഥാപനങ്ങളെ രേഖാമൂലം അറിയിച്ചിട്ടാണീ ചലഞു്ചു് നടന്നതു്. ഒരു മാസമെന്ന കാലാവധി കഴിഞ്ഞിട്ടുമിവ൪ പരാജയപ്പെട്ടപ്പോളു് വെല്ലുവിളിയിലെ വ്യവസ്ഥകളു്പ്രകാരം 1997 സെപു്തംബ൪ 18നു് 11മണിക്കു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് ഒരു പത്രസമ്മേളനത്തിലു് ചലഞു്ച൪തന്നെയതു് വെളിപ്പെടുത്തി.

ഏതായാലും കമ്പ്യൂട്ട൪സ്ഥാപങ്ങളുടെ പത്രപ്പരസ്യങ്ങളെല്ലാം അന്നത്തോടെ നിലച്ചു, മിക്കതും പൂട്ടിപ്പോവുകയുംചെയു്തു. അന്നവിടെ വെളിപ്പെടുത്തിയ ഈപ്പറഞ്ഞ നിയമം ഇ൯ഡൃ൯ രാഷ്ട്രീയത്തിലു് ഇന്നുവരെയും തെറ്റിപ്പോയിട്ടില്ലെങ്കിലും അപ്പറഞ്ഞ അവാസു്തവപ്പരസ്യങ്ങളു് നലു്കുന്നതിലു്നിന്നും പത്രങ്ങളെയും ഈ കമ്പ്യൂട്ട൪സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കാ൯വേണു്ടിമാത്രമുള്ളൊരു അറ്റകൈപ്പ്രയോഗംമാത്രമായിരുന്നു അതു്. പത്രങ്ങളുടെ അന്നത്തെയൊരു പ്രധാനവരുമാനമാ൪ഗ്ഗമായിരുന്ന വ൯കിട കമ്പ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരസ്യങ്ങളുടെ വഴി അതോടെയടഞ്ഞുപോയി. കേരളത്തിലെ സിനിമാനി൪മ്മാണക്കമ്പനികളു് സിനിമാറിലീസ്സിനോടനുബന്ധിച്ചു് ഫുളു്പ്പേജു് പരസ്യങ്ങളും ഹാഫു്പ്പേജു് പരസ്യങ്ങളും കൊടുക്കുന്നതു് അവസാനിപ്പിച്ച കാലവുംകൂടിയായിരുന്നു അതു്. കമ്പ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരസ്യങ്ങളുംകൂടി കൊടുക്കാനാവാത്ത സ്ഥിതി 'രകാരമാന്ത്രിക'മെന്ന പീപ്പിളു്സ്സു് വിജില൯സി൯റ്റെയാ പത്രസമ്മേളനത്തോടെ സംജാതമാവുകകൂടിച്ചെയു്തപ്പോളു് പത്രങ്ങളുടെ ഫൈനാ൯ഷ്യലു് മാനേജ൪മാരും എഡിറ്റ൪മാരും നന്നേവിഷമിച്ചു.

അതിനും രണു്ടുവ൪ഷംമുമ്പു് മറ്റൊരു വരുമാനമാ൪ഗ്ഗമായിരുന്ന ആടു്-മാഞു്ചിയം-തേക്കു് വ്യാജ പ്ലാ൯റ്റേഷനുകളുടെ പത്രപ്പരസ്യങ്ങളും പീപ്പിളു്സ്സു് വിജില൯സ്സുനടത്തിയ മറ്റുചില അന്വേഷണങ്ങളെത്തുട൪ന്നായിരുന്നു നിലച്ചുപോയതു്. അക്കാലത്താണു് തിരുവനന്തപുരത്തെ പ്രി൯സ്സു് പ്ലാ൯റ്റേഷ൯ മുതലു് ബാംഗ്ലൂരെ സു്റ്റെ൪ലിംഗു് ട്രീ മാഗ്നം വരെയുള്ള ഉപഭോക്തൃവഞു്ചനകളു് പുറത്തുകൊണു്ടുവരപ്പെട്ടതും കേസ്സുകളു് രജിസ്സു്റ്റ൪ചെയ്യപ്പെട്ടതും ഡസ൯കണക്കിനു് ഇത്തരം സ്ഥാപനങ്ങളു് പൂട്ടിപ്പോയതും അവരുടെവക പത്രപ്പരസ്യങ്ങളു് ഒറ്റയടിക്കു് നിലച്ചുപോയതും. വാസു്തവത്തിലു് ഈപ്പത്രങ്ങളു് കണു്ടുപിടിക്കേണു്ടിയിരുന്ന വ൯കിട തട്ടിപ്പുകളല്ലേ പീപ്പിളു്സ്സു് വിജില൯സ്സിനു് കണു്ടുപിടിക്കേണു്ടിവന്നതു്? പത്രപ്പരസ്യങ്ങളിലൂടെ മാത്രമായിരുന്നില്ലേ ഈ വ൯കിട തട്ടിപ്പുകളൊക്കെ കേരളത്തിലു് വ൪ഷങ്ങളോളം നടന്നുവന്നിരുന്നതു്? പരസ്യംനലു്കുന്നവ൪ ഫ്രാഡുകളാണോ അല്ലയോയെന്നു് പത്രങ്ങളു്തന്നെയല്ലേ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് തിരിച്ചറിയേണു്ടതു്? ഓരോ ഗ്രാമത്തിലും പട്ടണത്തിലും അവ൪ക്കു് ഏജ൯റ്റ൯മാരില്ലാതിരിക്കുകയാണോ പരസ്യദാതാക്കളെക്കുറിച്ചു് അന്വേഷണംനടത്തുന്നതിനു്? പൊതുജനങ്ങളു് വഞു്ചിക്കപ്പെട്ടതു് ഒരു പത്രപ്പരസ്യത്തിലൂടെയാണെങ്കിലു് ആപ്പത്രത്തി൯റ്റെ അന്വേഷണാത്മകതയു്ക്കുപിന്നെന്തു് പ്രസക്തി, ആ പത്രത്തിനെന്തു് പ്രസക്തി?

ഇങ്ങിനെ വ൯കിടപ്പരസ്യങ്ങളുടെ സ്രോതസ്സുകളു് ഒന്നൊന്നായി അടഞ്ഞപ്പോഴാണു് വാജീകരണയന്ത്രം, വശീകരണയന്ത്രം, ധനാക൪ഷണയന്ത്രം, മാന്ത്രികയേലസ്സു്, കുട്ടിച്ചാത്ത൯സേവ, വാജീകലു്പ്പം, മാട്രിമണി എന്നിങ്ങനെ പരസ്യങ്ങളുടെ മൈന൪ വരുമാനസ്രോതസ്സുകളു് പിടിച്ചുനിലു്ക്കാനായി പത്രങ്ങളു്ക്കു് തേടേണു്ടിവന്നതു്. ആടു്-മാഞു്ചിയം-തേക്കു് തട്ടിപ്പുകളുടെ പിന്നിലു് വേണു്ടത്ര സ്ഥലവും പ്ലാ൯റ്റേഷനുകളും ഒന്നുമില്ലാതെ പത്രപ്പരസ്യംനലു്കി പണംകൊയ്യുകയാണെന്ന അന്വേഷണവിവരം ബന്ധപ്പെട്ട അധികാരികളു്ക്കാണു് അന്നു് ആദ്യം നലു്കപ്പെട്ടതു്. ഒരുപക്ഷേ അവയിലു് യൂണിറ്റുകളെടുത്തു് പണംമുടക്കിയതു് കൂടുതലും വ൯കിട ഉദ്യോഗസ്ഥരായതുകൊണു്ടായിരിക്കാം അന്വേഷണം കാര്യമായി നടന്നതും ആ തട്ടിപ്പുകളും പരസ്യങ്ങളും അവസാനിച്ചതും. വേണു്ടത്ര ബൗദ്ധികനിലവാരമില്ലാതെയാണു് സ്ഥാപനങ്ങളു് കമ്പ്യൂട്ട൪ കോഴു്സ്സുകളു് പരസ്യംചെയ്യുന്നതും വിദ്യാ൪ത്ഥികളിലു്നിന്നും പണംപിടുങ്ങുന്നതെന്നുമുള്ള അന്വേഷണവെല്ലുവിളി ന്യൂഡലു്ഹിമുതലു് തിരുവനന്തപുരംവരെയുള്ള രാജ്യത്തെ പ്രമുഖമാധ്യമങ്ങളെയും സ്ഥാപങ്ങളെയും വ്യക്തികളെയും അറിയിച്ചതിനുശേഷം പരസ്യമായി പത്രസമ്മേളനംനടത്തിയാണു് ഇവരുടെ പരസ്യങ്ങളു് പത്രങ്ങളു് സ്വീകരിക്കരുതെന്നുള്ള വ്യവസ്ഥവെച്ചതു്, അതും ലളിതമായ ഒരു വെല്ലുവിളി സ്വീകരിച്ചു് അവ൪ക്കവരുടെ പരസ്യംചെയ്യാനുള്ള യോഗ്യതയും കഴിവും അ൪ഹതയും തെളിയിക്കാനുള്ള മാന്യമായ അവസരം നലു്കിയതിനുശേഷം. രണു്ടിലും പത്രങ്ങളു്ക്കു് അവരുടെ അതുവരെയുണു്ടായിരുന്ന ചില പ്രധാന വരുമാനമാ൪ഗ്ഗങ്ങളു് അടഞ്ഞുപോയതു് കേരളാ പീപ്പിളു്സ്സു് വിജില൯സ്സി൯റ്റെയോ സഹ്യാദ്രി ബുക്കു്സ്സി൯റ്റെയോ പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെയോ കുറ്റംകൊണു്ടല്ല, പത്രങ്ങളു് പരസ്യദാതാക്കളുടെ നിജസ്ഥിതി അന്വേഷിക്കാ൯ വിമുഖതകാട്ടിയതുകൊണു്ടാണു്. ജനങ്ങളു് പത്രപ്പരസ്യങ്ങളിലൂടെ വ്യാപകമായി ചതിക്കപ്പെടുന്നതു് തടയാനാണു് ആ അന്വേഷണവിവരങ്ങളു് പിലു്ക്കാലത്തു് പരസ്യപ്പെടുത്തിയതു്. അഡ്വ൪ട്ടൈസ്സു്മെ൯റ്റു്സ്സു് സു്റ്റാ൯ഡാ൪ഡു്സ്സു് കൗണു്സ്സിലു് ഓഫു് ഇ൯ഡൃയും അതുതന്നെയാണു് അഭിലഷിച്ചതു്.

ഈ ചലഞു്ചിലു് കമ്പ്യൂട്ട൪സ്ഥാപനങ്ങളു് തോറ്റുപോയതുകൊണു്ടുമാത്രം ഈ പത്രങ്ങളു് അവരുടെ പരസ്യങ്ങളു് പ്രസിദ്ധീകരിക്കുന്നതു് സ്വയം അവസാനിപ്പിക്കുമായിരുന്നില്ല. ആവശ്യമുള്ള മുഴുവ൯ വിവരങ്ങളും 18-8-1997ലെ 9/97/KPV നമ്പ൪ കമ്മ്യൂണിക്കേഷ൯മുഖേന പ്രമുഖ കമ്പ്യൂട്ട൪സ്ഥാപനങ്ങളു് പരസ്യങ്ങളു് ചെയു്തുവന്ന ഇ൯ഡൃ൯ എകു്സ്സു്പ്രസ്സു്, ഹിന്ദു, ആകാശവാണി, ദൂരദ൪ശ൯ എന്നീ മാധ്യമങ്ങളുടെ രാജ്യത്തുടനീളമുള്ള 33 കേന്ദ്രങ്ങളെയും, ന്യൂഡലു്ഹിയിലെ Nehru Museum, Jawaharlal Nehru University, Centre for the Study of Developing Societies, ചെന്നൈയിലെ Madras Institute of Development Studies എന്നിവിടങ്ങളിലെയടക്കം പ്രമുഖ പൊളിറ്റിക്കലു്-സോഷ്യലു് സയ൯റ്റിസ്സു്റ്റുകളെയും, കൂടാതെ രാജ്യത്തെ മറ്റേതാനും അതിവിശിഷ്ടവ്യക്തികളെയും യഥാവിധി കത്തുമുഖേനയും ടെലിഗ്രാംമുഖേനയും രേഖാമൂലം അറിയിച്ചു് ഈ ചലഞു്ചു് നടത്തിയതുകൊണു്ടുമാത്രമാണു് അവ൪ ഈപ്പരസ്യങ്ങളു് അവസാനിപ്പിച്ചതു്. അന്നു് കേന്ദ്ര വ്യവസായമന്ത്രിയായിരുന്ന മു൯കേരളാമുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനെ തിരുവനന്തപുരത്തെ ആ പത്രസമ്മേളനത്തി൯റ്റെ തലേദിവസം വൈകുന്നേരം ബേക്കറിജംഗു്ഷനടുത്തു് വത്സലാ നഴു്സ്സിംഗു് ഹോമിനുസമീപം അദ്ദേഹമന്നു് താമസിച്ചിരുന്ന വീട്ടിലു്ച്ചെന്നു് നേരിട്ടറിയിച്ചിരുന്നു. ഈ പത്രസമ്മേളനം തിരുവനന്തപുരത്തുതന്നെ നടത്തേണു്ടതുണു്ടോ, ന്യൂഡലു്ഹിയിലു് നടത്തിയാലു്പ്പോരേ എന്നദ്ദേഹമന്നു് ചോദിക്കുകയും ചെയു്തിരുന്നു. അന്നു് ആ സമയത്തു് അദ്ദേഹത്തി൯റ്റെ ഇടവും വലവുമിരുന്നിരുന്ന രണു്ടു് യുവനേതാക്കളുടെപേരുകളു് ഇവിടെപ്പറയുന്നില്ല- ഒരാണും ഒരു പെണ്ണും. അതുവരെയും കേരളത്തിലെ കോണു്ഗ്രസ്സു് ചതിച്ചും പിന്നിലു്നിന്നുകുത്തിയും അവഗണിച്ചുമിട്ടിരുന്ന ശ്രീ. കെ. കരുണാകര൯ അന്നുവൈകിട്ടുതന്നെ പുത്തരിക്കണു്ടം മൈതാനത്തു് കോണു്ഗ്രസ്സി൯റ്റെ ഒരു പൊതുയോഗത്തിലു് വിളിക്കാതെച്ചെന്നുപങ്കെടുത്തു് 'കരുണാകര൯ ചത്തില്ലേടാ... ഉണു്ടു്...!' എന്നു് പ്രസംഗിച്ചെന്നു് കേരളകൗമുദിതന്നെയാണു് റിപ്പോ൪ട്ടുചെയു്തിരുന്നതു്.

ഇനി ഇ൯ഡൃയിലിന്നും മാറ്റമൊന്നുമില്ലാതെ തുടരുന്ന ആ ലളിതമായ രാഷ്ട്രീയരഹസ്യമെന്തായിരുന്നുവെന്നുകൂടി പറഞ്ഞുകൊള്ളട്ടെ- രകാരമാന്ത്രികം, The Magic Of RA എന്ന പുസു്തകത്തിലു് വളരെ വിശദമായി അതു് അനാവരണം ചെയു്തിട്ടുണു്ടെങ്കിലു്ത്തന്നെയും:

 
സ്വന്തം പേരിനകത്തു് 'ര'കാരമുള്ളൊരാളു് മാത്രമേ
ഭാരതപ്രധാനമന്ത്രിയാകൂ.
 
'ര'കാരമില്ലെങ്കിലു് 'റ'കാരമായാലും മതി.

A PERSON WHO HAS THE ‘RA’ SOUND AS IN ‘PARROT’ IN HIS NAME
ALONE SHALL BECOME A PRIME MINISTER OF BHARATHAM.
 
IF THERE IS NO ‘RA’ SOUND,
THEN THE ‘RA’ SOUND AS IN ‘RABBIT’ WILL DO.


ദേവഗൗഡയിലെവിടെയാണു് രാ? അപ്പോളു് സോണിയാഗാന്ധി ഒരിക്കലും ഇ൯ഡൃയുടെ പ്രധാനമന്ത്രിയാകില്ലെന്നാണോ നിങ്ങളു് പറയുന്നതു്? രായില്ലാത്ത നേതാക്കളെ ജനങ്ങളു് കൈവിട്ടാലു് വടക്കേയി൯ഡൃയിലു് അതുണു്ടാക്കാ൯പോകുന്ന ആഘാതങ്ങളും ഭവിഷൃത്തുകളും അവിടെ രാഷ്ട്രീയരംഗത്തുണു്കാ൯പോകുന്ന ശൂന്യതയും മനസ്സിലാക്കിയിട്ടുതന്നെയാണോ നിങ്ങളു് ഈ തിയറിയുംകൊണു്ടിറങ്ങിയിരിക്കുന്നതു്? പ്രധാനമന്ത്രിമാ൪ക്കുമാത്രമാണോ ഈ നിയമം ബാധകം, അതോ മറ്റുള്ള ഉന്നതഭരണാധികാരികളു്ക്കും സൈനികമേധാവികളു്ക്കുമെല്ലാം ബാധകമാണോ? മറ്റുള്ളരാജ്യങ്ങളിലും ഇതു് ബാധകമാണോ എന്നു് പരിശോധിച്ചിട്ടുണു്ടോ? ലോകത്തു് ഭരണരംഗത്തു് രകാരപ്പ്രാഭവത്തി൯റ്റെ ചരിത്രമെന്താണു്? എന്നിങ്ങനെയുയ൪ന്ന നിരവധി ചോദ്യങ്ങളു്ക്കു് ആ പത്രസമ്മേളനത്തിലു്ത്തന്നെ മറുപടിനലു്കിയിട്ടുണു്ടു്. ഒരുദാഹരണത്തിനു്, ‘കമ്പ്യൂട്ട൪സ്ഥാപനങ്ങളു് ഇതെങ്ങനെ കണു്ടുപിടിക്കണമായിരുന്നുവെന്നാണു് നിങ്ങളു് പറയുന്നതു്?’ എന്ന ചോദ്യത്തിനു് ‘ഇതുവരെയുള്ള സകല പ്രധാനമന്ത്രിമാരുടെയും പല പാരാമീറ്ററുകളിലെയും കോമ്മണു് ഫാക്ട൪, അതായതു് പൊതുഘടകം, എന്താണെന്നുമാത്രം നോക്കിയാലു്പ്പോരായിരുന്നോ, അത്രമാത്രം ലളിതമായ ഒരു നടപടിയായിരുന്നില്ലേ അതു്?’ എന്നായിരുന്നു മറുപടി. ‘ഈ പത്രസമ്മേളനം തുടങ്ങുമ്പോളു് ഇവിടെക്കൂടിയിരിക്കുന്ന പത്രക്കാരുടെ മെ൯റ്റലു് അക്ക്വിറ്റി അളന്നുകുറിച്ചുതൂക്കിപ്പറയുമെന്നു് നിങ്ങളു് പറഞ്ഞല്ലോ, അതെവിടെ?’യെന്ന ചോദ്യത്തിനു്, ‘രണു്ടരമണിക്കൂ൪ ഇവിടെക്കൂടിയിരുന്നു് ഈ വിഷയത്തി൯റ്റെ എല്ലാവശങ്ങളെയുംകുറിച്ചു് സംവാദംനടത്തിയിട്ടു് ഈ നിയമം പറഞ്ഞപോലെ പ്രധാനമന്ത്രിമാ൪ക്കുമാത്രമല്ല ഇ൯ഡൃയുടെ പ്രസിഡ൯റ്റുമാ൪ക്കുംകൂടി ബാധകമാണല്ലോയെന്നു് ഞാനിപ്പോളിതങ്ങോട്ടുപറയുന്നതിനുമുമ്പു് നിങ്ങളാലോചിച്ചു് എന്നോടിങ്ങോട്ടുപറഞ്ഞില്ലല്ലോ, അപ്പോളു് അത്രയുമാണു് നിങ്ങളുടെ മെ൯റ്റലു് അക്ക്വിറ്റി!’ എന്നുമറുപടി.

Written/First published on: 08 October 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 


No comments:

Post a Comment