Friday, 15 December 2017

043. പാവങ്ങളുടെ വെള്ളം പണക്കാ൪ക്കു് മറിച്ചുവിലു്ക്കുന്ന കേരള വാട്ട൪ അതോറിറ്റി

പാവങ്ങളുടെവെള്ളം പണക്കാ൪ക്കു് മറിച്ചുവിറ്റു് പണമുണു്ടാക്കുന്ന കേരള വാട്ട൪ അതോറിറ്റി
 

പി. എസ്സു്. രമേശു് ചന്ദ്ര൯
 
കേരളം കടുത്തജലക്ഷാമത്തിലേയു്ക്കു് കടക്കാ൯ പോകുന്നതായും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളു് 600 കോടി രൂപയുടെയും വ്യവസായികളടക്കമുള്ള മറ്റുവിഭാഗക്കാ൪ 179 കോടിരൂപയുടെയും കുടിശ്ശികവരുത്തി ജലഅതോറിറ്റിയെ തക൪ക്കാ൯പോകുന്നതായും 2008ലു് ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളം ഭരിച്ചിരുന്നപ്പോളു് അന്നത്തെ ജലവിഭവവകുപ്പുമന്ത്രിയായിരുന്ന ശ്രീ. എ൯. കെ. പ്രേമചന്ദ്ര൯ 2008 ജൂലൈ 07നു് തിങ്കളാഴു്ച മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. അപ്പോഴേ ജനങ്ങളു്ക്കറിയാമായിരുന്നു ഇയാളിതെന്തിനുള്ള പുറപ്പാടാണെന്നു്. വെറും ഒന്നരമാസംകൂടിക്കഴിഞ്ഞപ്പോളു് 2008 സെപു്റ്റംബ൪ 24നു് ബുധനാഴു്ച അതേ മാധ്യമങ്ങളിലൂടെ ഇയാളു് ജനങ്ങളെയറിയിച്ചു ജലനിരക്കു് കുത്തനെകൂട്ടിക്കൊണു്ടു് ഇടതുമുന്നണി മന്തിസ്സഭ ഉത്തരവിറക്കിയതായി. ഗാ൪ഹികമേഖലയിലു് 20 ശതമാനംമുതലു് ചരിത്രപരമായ 139 ശതമാനംവരെയുള്ള വ൪ദ്ധനവാണു് മാ൪കു്സിസു്റ്റു് ഗവണു്മെ൯റ്റു് നടപ്പാക്കുന്നതെന്നു് യാതൊരു ഉളുപ്പുമില്ലാതെ ഇയാളന്നു് ജനങ്ങളെയറിയിച്ചു. വൈദ്യുതിബോ൪ഡിനു് 12 കോടിയോളം മാസംതോറും നലു്കേണു്ടതിനെക്കുറിച്ചു് ചിലന്യായങ്ങളു് ഇയാളന്നു് പറഞ്ഞിരുന്നു. കറ൯റ്റുപയോഗിച്ചാലു് കാശുകൊടുക്കണമെന്നു് അല്ലെങ്കിലും ആ൪ക്കാണറിഞ്ഞുകൂടാത്തതു്? ജലവകുപ്പിലെ അഴിമതിക്കാരും കള്ള൯മാരുമായ ആനകളിലും കാണു്ടാമൃഗങ്ങളിലുംവെച്ചു് ഒറ്റയൊരുത്തനെപ്പോലും പിരിച്ചുവിടാനോ തൊടാ൯പോലുമോ വിപ്ലവഗവണു്മെ൯റ്റിനു് കഴിഞ്ഞില്ലെന്നുമാത്രം ഇയാളന്നുപക്ഷേ പറയാ൯ഭയന്നു. 2008 കഴിഞ്ഞു, മാ൪കു്സിസു്റ്റു്ഭരണംപോയി കോണു്ഗ്രസ്സു്ഭരണം വന്നു, 2016ലു് കോണു്ഗ്രസ്സുഭരണംപോയി വീണു്ടും മാ൪കു്സിസു്റ്റുഭരണം വന്നു. എ൯. കെ. പ്രേമചന്ദ്രനും അച്യുതാനന്ദനും പോയി മാത്യു ടി. തോമസും പിണറായി വിജയനും വന്നു. ഒര൪ത്ഥത്തിലു് ഒരാളുപറഞ്ഞതുപോലെ ഒരുതരം ഉമ്മ൯ചാണു്ടിപോയി വേറൊരുതരം ഉമ്മ൯ചാണു്ടിവന്നു. ഇനിയിപ്പോളു് ജലവിതരണമേഖലയിലു് കേരളത്തിലു് എന്താണു് നടക്കാ൯പോകുന്നതെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്, പഴയ ടീമി൯റ്റെ കൈക്കൂലിക്കും അഴിമതിക്കും അരാജകത്വത്തിനും ഒരു പുതിയ ടീം ഔദ്യോഗിക മുദ്രകളു് ചാ൪ത്തിക്കൊടുക്കുമെന്നല്ലാതെ?

തലസ്ഥാനനഗരമായ തിരുവനന്തപുരത്തി൯റ്റെ ചങ്കിരിക്കുന്ന, അതായതു് ഐയേയെസ്സുകാരും ഐയെഫ്‌ഫെസ്സുകാരും ഐപ്പീയെസ്സുകാരും മന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുമെല്ലാം തിങ്ങിക്കൂടിത്താമസിക്കുന്ന കവടിയാറിലു് 'പണക്കാ൪ക്കുമാത്രം കുടിവെള്ളം പദ്ധതിയുടെ' സംസ്ഥാനതല ഉതു്ഘാടനം കവടിയാ൪ വാട്ടറതോറിട്ടിയാപ്പീസ്സിലെ കേവലമൊരു അസ്സിസു്റ്റ൯റ്റെ൯ജിനീയ൪ നടത്തിയപ്പോളു് സ്വന്തം ഔദ്യോഗിക ഫേസു്ബുക്കുപേജിലു് ജനങ്ങളുടെ പരാതികിട്ടിയിട്ടും ജലവിഭവവകുപ്പുമന്ത്രി മാത്യു ടി. തോമസു് പ്രതികരിച്ചില്ല. സംസ്ഥാനംമുഴുവ൯ പ്രത്യേകപരിഗണനനലു്കി നടപ്പാക്കിക്കൊണു്ടിരിക്കുന്നൊരു കാര്യം ഇവ൯മാരിപ്പോഴാണോ അറിയുന്നതെന്നാണു് ആ മനുഷ്യ൯ അത്ഭുതം കൂറിയതു്. അരുവിക്കരയിലു് വെള്ളമുണു്ടു്, പക്ഷേ പമ്പിംഗു് സൗകര്യങ്ങളുടെ പോരായു്മയും പൈപ്പുകളുടെ അപര്യാപു്തതയും കാരണം വേണു്ടത്ര വേഗത്തിലും വേണു്ടത്ര അളവിലും തിരുവനന്തപുരത്തു് വെള്ളമെത്തുന്നില്ല. ജപ്പാ൯ കുടിവെള്ളപദ്ധതി ആ രാജ്യത്തി൯റ്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്നതു് പൈപ്പുകളുടെ അപര്യാപു്തയേയും പമ്പിംഗി൯റ്റെ പോരായു്മയേയും ഒരു പരിധിവരെ പരിഹരിക്കും. പക്ഷെ വെള്ളം ജപ്പാനിലു്നിന്നും കൊണു്ടുവരുമോ? അതിവിടെത്തന്നെ ഉണു്ടായിരുന്നല്ലേ മതിയാകൂ?

വ൪ഷങ്ങളായി തിരുവന്തപുരം നഗരം പ്രഭാതമുണരുമ്പോളു് കണു്ടിരുന്നൊരു കാഴു്ചയാണു് കുടിവെള്ളട്ടാങ്ക൪ ലോറികളു് അരുവിക്കരയിലു്നിന്നും തിരുവനന്തപുരത്തേയു്ക്കോടുന്നതു്. വെള്ളയമ്പലത്തെ വാട്ട൪ വ൪ക്കു്സ്സിലു്നിന്നും വെള്ളം കൊടുക്കാനില്ലാത്തതുകൊണു്ടാണു് ഇവരെല്ലാം അമ്പതു മൈലുകളോളം അരുവിക്കരയിലോട്ടും തിരിച്ചുമോടി വെള്ളം കൊണു്ടുവന്നിരുന്നതു്. വ൯കിട കെട്ടിടനി൪മ്മാണ സംരംഭങ്ങളു പ്രൈവറ്റാശുപത്രികളും ഫു്ളാറ്റുകളുമെല്ലാം ഇങ്ങനെയാണു് വെള്ളം സമ്പാദിച്ചിരുന്നു്. ഒരു ട്രിപ്പിനു് വെള്ളതി൯റ്റെ വിലയും ലോറിയുടെ കൂലിയുമടക്കം ആയിരത്തഞ്ഞൂറു് രൂപയോളം ചെലവുവരും. അങ്ങനെ ആറു ഡസനോളം ലോറികളു്, ഓരോന്നിനും ഏഴും എട്ടും ട്രിപ്പുകളു്. അങ്ങനെ മൊത്തത്തിലു് ഒരുദിവസം എത്രലക്ഷംരൂപാ മറിയുകയായിരിക്കും? ഒരുദ്യോഗസ്ഥനിരുന്നു് കണക്കുകൂട്ടി. (അതോ ഉദ്യോഗസ്ഥയോ?):

“ഒരു ദിവസം വെറും 20 ലോറികളു്മാത്രം വെറും 7 ട്രിപ്പുകളു് വീതംവെച്ചു് ഓടുന്നുവെന്നുവെച്ചാലു്ത്തന്നെ ഒരു ദിവസം രണു്ടുലക്ഷത്തിപ്പതിനായിരം രൂപയുടെ വെള്ളക്കച്ചവടം നടക്കുന്നുണു്ടു്- വെള്ളയമ്പലം- കവടിയാ൪ സെക്ടറിലു്മാത്രം. ബാക്കി 22 ഓളം ലോറികളു് പിന്നെയും കിടക്കുന്നു. അതൊരു ഗ്രേസ്സു് ആയവിടെക്കിടക്കട്ടെ. പിന്നീടു് വിലപേശലിനുപയോഗിക്കാം. അങ്ങനെ വെറും മുന്നൂറുദിവസം കൂട്ടിയാലു്ത്തന്നെ ആറുകോടി മുപ്പതുലക്ഷംരൂപയുടെ വെള്ളം തിരുവനന്തപുരത്തു് കവടിയാറിലെ റോഡുകളിലൂടെ പായുന്നുണു്ടു്. രണു്ടുകൊല്ലമാവുമ്പോളു് ഈ ഹെവിഡ്യൂട്ടി ഉപഭോക്താക്കളെല്ലാംകൂടി മുടക്കുന്നതു് 12 കോടി 60 ലക്ഷം രൂപായാണു്. എന്നിട്ടും എപ്പോഴാണു് വെള്ളം കൊണു്ടുവരുന്നതു്, വഴിയിലു് വല്ല പ്രശു്നവുമുണു്ടാകുമോ, വല്ലവരും തടയുമോ, കൊണു്ടുവന്നാലു്ത്തന്നെ എത്രസമയംകൊണു്ടാണതു് അണു്ലോഡുചെയു്തു് അടുത്ത ട്രിപ്പിനുപോകാ൯ അവരെപ്പറഞ്ഞുവിടാ൯ കഴിയുന്നതു്, എന്നിങ്ങനെ ഒരുപാടു് പ്രശു്നങ്ങളാലു് സംഭീതരാണു് ഓരോ ഉപഭോക്താവും. ഈ പ്രശു്നങ്ങളു് മുഴുക്കെ ഒഴിവാക്കിക്കൊടുത്താലു്, ഒറ്റയടിയു്ക്കു് ആരെങ്കിലും പരിഹരിച്ചു കൊടുത്താലു് അയാളു്ക്കുകൊടുക്കാനായി അവരെത്രകോടിരൂപ മുടക്കും? ഒരു 10കോടി രൂപ ഡീസ൯റ്റായി നലു്കിക്കൂടേ? ഇതെന്താണു് ഇതിനുമുമ്പേ ഈ കസ്സേരയിലിരുന്ന ഉണ്ണാക്ക൯മാ൪ക്കിതു് കത്താത്തതു്?”

“ഇതിലുളു്പ്പെട്ടിട്ടുള്ള ഉപഭോക്താക്കളു്ക്കു് വെള്ളംകിട്ടിയാലു്മതി, പണമെത്രവേണമെങ്കിലും നലു്കാനവ൪ തയ്യാറാണു്. മിനക്കേടുമാത്രം ഒഴിവായിക്കിട്ടിയാലു്മതി. ലോറിക്കാരങ്ങനെയല്ല. അവ൪ പഠിച്ചവേന്ദ്ര൯മാരാണു്. ഇനിവരുന്ന പലവ൪ഷങ്ങളിലെ ലോറിയോട്ടമാണവ൪ക്കു് നഷ്ടപ്പെടുന്നതു്. അങ്ങനെയവ൪ക്കു് നഷ്ടംവരുന്നൊരു ഫോ൪മുലയു്ക്കും അവ൪ വഴങ്ങുകയില്ല. അപ്പോളു് അടുത്ത ഏതാനും വ൪ഷത്തേയു്ക്കു് വണു്ടിയോടാതെതന്നെ മു൯കൂറായി പാരിതോഷികമായി കാശുകിട്ടുന്നൊരു ഫോ൪മുലയു്ക്കു് അവ൪ വഴങ്ങാതിരിക്കുമോ? കഴിഞ്ഞ മൂന്നുവ൪ഷം വണു്ടിയോടിയവകയിലു്വന്ന ചെലവു് അടുത്തമൂന്നുവ൪ഷം വണു്ടിയോടാതിരിക്കുന്ന വകയിലവ൪ക്കുവരുന്ന നഷ്ടത്തിനുള്ള പരിഹാരമായവ൪ക്കു് കൊടുത്തു് അവരെ സുഖമായൊഴിവാക്കാം. ഇനിയുള്ളതു് വെള്ളമാണു്. അതു് ജപ്പാ൯ കുടിവെള്ളപദ്ധതിയുടെ പൈപ്പുകളിലൂടെ വെള്ളയമ്പലത്തെത്തുന്നതിലു് നിന്നവ൪ക്കു് യഥേഷ്ടം നലു്കിയാലു്പ്പോരേ? എന്തുകിടിപിടീസ്സോ പൈപ്പുകളിലു് ഘടിപ്പിച്ചു് യഥേഷ്ടം അവ൪ വെള്ളമൂറ്റട്ടെ. റെഗുല൪ കസു്ററമേഴു്സിനു് വെള്ളം കിട്ടില്ലെന്നോ? അതു് ജീപ്പുമെടുത്തുപോയി പരാതികിട്ടുമ്പോളു് അപ്പത്തന്നെ പരിശോധിച്ചു് ഏ. ഈ. മാരിലൂടെയും ഓവ൪സീയ൪മാരിലൂടെയും സ്ഥിരംപടി കോണു്ട്രാക്ട൪മാരിലൂടെയും എലു് ജോയി൯റ്റു് വേണെമെന്നും റ്റി കട്ടുവേണമെന്നുമൊക്കെപ്പറഞ്ഞു് റെസിഡ൯റ്റു്സു് അസ്സോസ്സിയേഷ൯ ഭാരവാഹികളെയും സു്പോട്ടിലു്ക്കൂടുന്നവരെയും മയക്കിയാലു്പ്പോരേ? 'ഫണു്ടില്ലാത്തതുകൊണു്ടാണു്, അല്ലെങ്കിലു് നിങ്ങളു്തന്നെ പണംമുടക്കി ഈ കോണു്ട്രാക്ടറെക്കൊണു്ടുതന്നെ പണിചെയ്യിച്ചുകൊള്ളൂ, നിങ്ങളെയൊക്കെ നോക്കുമ്പോളു് ഞാ൯ കണ്ണടച്ചല്ലേപറ്റൂ, എന്നൊക്കെപ്പറയുമ്പോളു് അവ൪തന്നെ (ആവശ്യമില്ലാത്ത കുറേപ്പണി) ചെയ്യിച്ചുകൊള്ളും. ലോക്കലു് വാലു്വുകളു് ഓവ൪സീയ൪ മുറുക്കിവെച്ചിരിക്കുന്നതു് രഹസ്യമായി രണു്ടുദിവസത്തേയു്ക്കൊന്നു് അയച്ചുകൊടുക്കണമെന്നേയുള്ളൂ. രണു്ടുദിവസം മുടങ്ങാതെ വെള്ളംകിട്ടിയിട്ടു് മൂന്നാംനാളു്മുതലു് പിന്നൊരാറുമാസം വെള്ളംകിട്ടിയില്ലെങ്കിലും അവ൪ വിചാരിച്ചുകൊള്ളും അതവരുടെ പൈപ്പി൯റ്റെ പ്രശു്നംകൊണു്ടാണെന്നു്. ആറുമാസം വെള്ളം കിട്ടിയില്ലെങ്കിലു്ത്തന്നെ 'ആ എ൯ജിനീയ൪ എന്തൊരു നല്ല സു്ത്രീയാണു്, പരാതിചെന്നു് പറഞ്ഞപ്പോളു് അപ്പഴേ വണു്ടിയുമെടുത്തുകൊണു്ടുവന്നു' എന്നു് എത്രപേരെക്കൊണു്ടു് പറയിപ്പിച്ചിരിക്കുന്നു!”

വെള്ളത്തിലു്ത്തൊട്ടു് കളിക്കുന്നതൊരു അപകടമാണെന്നയാളു്ക്കു് അറിഞ്ഞുകൂടാത്തതുകൊണു്ടല്ല, പക്ഷേ അലു്പ്പം റിസു്ക്കെടുത്താലു്, മേലധികാരികളു്ക്കും മന്ത്രിയാപ്പീസിലെ വേന്ദ്ര൯മാ൪ക്കുംകൂടി വേണു്ടതെത്തിച്ചുകൊടുത്താലു് (എന്നുവെച്ചാലു് മുക്കാലു്ഭാഗം), ചുമ്മാതെയിരുന്നു് കോടികളു് സമ്പാദ്യമുണു്ടാക്കാ൯ കഴിയുമെന്ന ആത്മവിശ്വാസം അയാളെ മുന്നോട്ടുനയിച്ചു. വ൯കിട ഉപഭോക്താക്കളെല്ലാം സമ്മതിച്ചു. ലോറിക്കാരും വഴങ്ങി. ഫു്ളാറ്റുടമകളു് പഴയതുകതന്നെയിപ്പോഴും വെള്ളത്തിനു് മുടക്കുന്നു, പക്ഷേ വെള്ളത്തിനു് ലോറിയിലു് കൊണു്ടുവന്നിരുന്നപ്പോഴത്തെപ്പോലെ ബുദ്ധിമുട്ടില്ല, മെനക്കേടുമില്ല. ഏറ്റവും നഷ്ടംസംഭവിച്ച ലോറിയുടമകളു് എങ്ങനെ വഴങ്ങിയെന്നറിഞ്ഞുകൂടാ. കുറഞ്ഞതൊരു മൂന്നുവ൪ഷത്തെ ലോറിയോട്ടത്തി൯റ്റെ തുക ഫു്ളാറ്റുകാരിലു്നിന്നവ൪ക്കു് ഇനാമായി വാങ്ങിനലു്കിയിരിക്കണം. ഏതിനും ഒരു സുപ്രഭാതത്തിലു് കവടിയാ൪വഴിയുള്ള അരുവിക്കരയിലേയു്ക്കുള്ള കുടിവെള്ളട്ടാങ്ക൪ലോറിയോട്ടങ്ങളെല്ലാം നിലച്ചു. ഈ വെള്ളംമുഴുവ൯ അരുവിക്കരനിന്നും ലോറിയിലു് കൊണു്ടുവരാതെ ജപ്പാ൯ കുടിവെള്ളപദ്ധതിയുടെ കുഴലുകളുടെ മറവിലു് വെള്ളയമ്പലത്തെ റിസ൪വ്വോയറിലു്നിന്നും നഗരത്തിലെ മറ്റു് സംഭരണകേന്ദ്രങ്ങളിലു്നിന്നും ഡയറക്ടു്കണക്ഷനായി കൊടുക്കുന്നു. വെള്ളം കിട്ടാതായതാ൪ക്കാണു്? പാവപ്പെട്ട സാധാരണ ഉപഭോക്താക്കളു്ക്കു്. അവ൪ക്കിപ്പോളു് നേരത്തേ അരുവിക്കരനിന്നും കൊണു്ടുവന്നു് വെള്ളയമ്പലത്തുനിന്നും വിതരണംചെയു്തു് എത്തിച്ചിരുന്നപ്പോഴത്തെപ്പോലെ മുടങ്ങാതെ വെള്ളംകിട്ടുന്നില്ല. പണക്കാ൪ക്കാവശ്യമുള്ളതെല്ലാം നാനാവഴിയു്ക്കൂറ്റിയെടുത്തശേഷം പ്രഷറുവല്ലതും മിച്ചമുണു്ടെങ്കിലു് നൂലുപോലെ വല്ലപ്പോഴുംമാത്രം വെള്ളംകിട്ടും. വെള്ളമായ വെള്ളമെല്ലാം ജപ്പാ൯ കുടിവെള്ളപദ്ധതിയുടെ വ൯കുഴലുകളിലൂടെ വ൯ ഉപഭോക്താക്കളു്ക്കു പോകുന്നു. ഇതാണു് മാത്യു ടി. തോമസ്സെന്ന സംസ്ഥാന ജലസേചനമന്ത്രിയുടെ ഔദ്യോഗിക ഫേസു്ബുക്കു്പേജിലു് പരാതിയായി പ്രത്യക്ഷപ്പെട്ടതും മന്ത്രി പ്രതികരിക്കാതിരുന്നതും. കേരളം മുഴുവനും വെള്ളത്തി൯റ്റെപേരിലരങ്ങേറുന്ന ഈ ഉദ്യോഗസ്ഥത്തട്ടിപ്പുകളിലൂടെയും ജനവഞു്ചനകളിലൂടെയും ഈ മനുഷ്യനും എത്ര കോടി രൂപ നേടിയിട്ടുണു്ടെന്നു് ആരാണു് ചോദിച്ചുപോകാത്തതു്? അയാളവിടെയാ മന്ത്രിക്കസ്സേരയിലിരിക്കുകയും കേരളംമുഴുവ൯ ഇതു് നടന്നുകൊണു്ടിരിക്കുകയും ചെയ്യുന്നതിനു് മറ്റെന്ത൪ത്ഥമാണുള്ളതു്?


ജലനിരക്കു് വ൪ദ്ധിപ്പിക്കാതെ രക്ഷയില്ല എന്ന തലത്തിലേയു്ക്കു് കേരളത്തിലെ ജലഅതോറിറ്റിയെ എത്തിച്ച വില്ല൯മാരായ ഉദ്യോഗസ്ഥ൯മാ൪ ആരൊക്കെയാണെന്നു് വിജില൯റ്റായ കേരളത്തിലെ പൊതുസമൂഹം അന്വേഷിക്കേണു്ടകാലം അതിക്രമിച്ചിരിക്കുകയാണു്. പഞു്ചായത്തു്/ മുനിസിപ്പാലിറ്റികളിലു്നിന്നും 542 കോടിരൂപയും സ൪ക്കാ൪ സ്ഥാപനങ്ങളിലു്നിന്നും 70 കോടിരൂപയും അ൪ദ്ധസ൪ക്കാ൪ സ്ഥാപനങ്ങളിലു്നിന്നും 10 കോടി രൂപയും (28 ജൂണു് 2016ലെ കേരളകൗമുദിക്കണക്കു്) വ൯കിട സ്വകാര്യവ്യവസായസ്ഥാപനങ്ങളിലു്നിന്നും വെളിപ്പെടുത്താ൯ തയ്യാറാവാത്തത്ര കോടിരൂപയും കുടിശ്ശികയിനത്തിലു് പിരിഞ്ഞുകിട്ടേണു്ടതായിട്ടുള്ള ഈ പൊതുസ്ഥാപനത്തിനു് പ്രൈവറ്റു്വീടുകളിലു് നിന്നും ആയിനത്തിലു്ക്കിട്ടാനുള്ളതു് വെറും 4.67 കോടിരൂപമാത്രമാണു്. ഈ പ്രൈവറ്റു്വീടുകളുടെ ജലനിരക്കു് വ൪ദ്ധിപ്പിച്ചാലു്മാത്രമേ പിടിച്ചുനിലു്ക്കാ൯ കഴിയുകയുള്ളുവെന്നു് ഈ ഉദ്യോഗസ്ഥ൯മാരോ ഈ ജലമന്ത്രിയോ പറഞ്ഞാലു് അവരെ നിസ്സംശയം മുക്കാലിയിലു്ക്കെട്ടി അടിക്കാവുന്നതാണു്. അതു ജനങ്ങളു് ചെയ്യുമ്പോളു് കേരളത്തിലെ പോലീസ്സു് വെറുതേ കൈയ്യുംകെട്ടി നോക്കിനിലു്ക്കുകയില്ലെന്നു് ഉറപ്പുള്ളതുകൊണു്ടുമാത്രമാണു് ജനങ്ങളു് ഇതുവരെയുമതു് ചെയ്യാതിരിക്കുന്നതു്. ശ്രീ. എ൯. കെ. പ്രേമചന്ദ്ര൯ ജലമന്ത്രിയായിരുന്ന കാലത്തു് അദ്ദേഹത്തി൯റ്റെ ആഫീസിലു്നിന്നും മനസ്സിലാക്കാ൯കഴിഞ്ഞതു് കേരളത്തിലെ വിവിധ സ്ഥലങ്ങളിലു്നിന്നും കുടിവെള്ളംകിട്ടുന്നില്ലെന്നു് ജനങ്ങളിലു്നിന്നു് വ്യാപകമായി പരാതിയുയ൪ന്നപ്പോളൊന്നും ആയിരക്കണക്കിനുവരുന്ന ഫ്ലാറ്റു് സമുച്ചയങ്ങളിലു്നിന്നും ഒറ്റപ്പരാതിപോലും ഉയ൪ന്നിട്ടില്ലായെന്നാണു്. സമ്പുകളെന്ന സബ്ബു്ഗ്രൗണു്ടു് ടാങ്കുകളുടെ വിശാലതയിലേയു്ക്കു് ആവശ്യമുള്ള വെള്ളംമുഴുവ൯ നീരൊഴുക്കുള്ളസമയത്തു് നിയമം അനുവദിച്ചിട്ടുള്ള 1 ഇഞു്ചു് പൈപ്പുകളു്ക്കു പകരം 6 ഇഞു്ചു് അനധികൃത പൈപ്പു് കണക്ഷനുകളിലൂടെ ഇവ൪ യഥേഷ്ടം ഊറ്റിയെടുത്തുകൊണു്ടിരിക്കുകയായിരുന്നു എന്ന൪ത്ഥം. ഈ 6 ഇഞു്ചു് പൈപ്പുകളു്മുഴുവ൯ ഭീമമായതുകകളു് കൈക്കൂലി വാങ്ങിക്കൊണു്ടു് കേരളത്തിലെ ജലഅതോറിറ്റി ഉദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളുംതന്നെ വെച്ചുകൊടുത്തതാണെന്നു് വ്യക്തം. ഇവ൯മാരിലെത്രയെണ്ണത്തിനെ സെ൯റ്റു് തോമസ്സു് പുണ്യാളനായ കേരളത്തിലെ ഇപ്പോഴത്തെ ജലമന്ത്രി മാത്യു ടി. തോമസ്സു് തുറന്നുകാണിച്ചു, കണക്ഷനുകളു് റദ്ദുചെയ്യിച്ചു, ഈ പൈപ്പുകളു്മുഴുവ൯ നിയമപരമായി മാറ്റിസ്ഥാപിച്ചു?

റോഡു്കുഴിച്ചുനോക്കി ഫു്ളാറ്റുകളിലേയു്ക്കുപോകുന്ന ജലക്കണക്ഷനുകളെല്ലാം 1 ഇഞു്ചാണോ അതോ 6 ഇഞു്ചാണോയെന്നു് പച്ചയു്ക്കു് ജനങ്ങളുടെമുന്നിലു് തുറന്നുകാണിച്ചുകൊടുക്കുന്നതിനു് ഡി. വൈ. എഫു്. ഐ.യിലെ വിപ്ലവകാരികളു് പേരൂ൪ക്കടയിലാരംഭിച്ച നൂതനസമരമുറ ആ മാ൪കു്സിസു്റ്റു് യുവജന സംഘടനയിലെത്തന്നെ കൂറ്റ൯ അഴിമതിക്കാര൯മാരായ നേതാക്ക൯മാ൪ കുത്തിമല൪ത്തി. ഇതൊരു മുതലാളിത്തപ്പാ൪ട്ടിയായതുകൊണു്ടു് ഇതുനടന്നു. ഇതൊരു കമ്മ്യൂണിസു്റ്റുപാ൪ട്ടിയായിരുന്നെങ്കിലു് അന്നു് ആ 'നേതാക്ക൯'മാരെ പാ൪ട്ടിയു്ക്കുപുറത്താക്കിയിട്ടു് ജനങ്ങളു്ക്കു് ഉചിതമായി കൈകാരൃംചെയ്യാ൯ വിട്ടുകൊടുത്തേനേ. ഇത്രനഗ്നമായ ഒരു ജനവഞു്ചനയെക്കുറിച്ചു്, സമ്പന്നപ്രീണനത്തെക്കുറിച്ചു്, ഈപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയു്ക്കു് യാതൊന്നുംതന്നെ പറയാനില്ല. ആരുചെയു്തതാണു് കമ്മ്യൂണിസു്റ്റു് സിദ്ധാന്തമനുസരിച്ചു് ശരിയെന്നും ആരുചെയു്തതിലാണു് തികഞ്ഞ കമ്മ്യൂണിസു്റ്റു വിരുദ്ധതയെന്നും പ്രവ൪ത്തക൪ക്കു് പറഞ്ഞുകൊടുത്തു് പഠിപ്പിക്കേണു്ട ഈക്കമ്മിറ്റി ഈയഴിമതികളിലൂടെവരുന്ന പണംമുഴുവ൯ പങ്കുപറ്റിജീവിക്കുന്ന പരാന്നഭോജികളായി മാറിയെന്നതു് ഞെട്ടിപ്പിക്കുന്നൊരറിവാണു്. എന്തുകൊണു്ടാണവ൪ വിപ്ലവകാരികളെപ്പോലെ വിപ്ലവംകുരച്ചു് അഴിമതിയിലു്മുങ്ങിക്കുളിച്ചു് ട്രിംചെയു്ത താടിയും മാനിക്ക്യൂ൪ചെയു്തു് മനോഹരമാക്കിയ നഖങ്ങളുമായി നടക്കുന്ന ഈ സാമൂഹ്യവൈകൃതങ്ങളുടെ പേരുകളു് വിളിച്ചുപറയാത്തതു്? കല്യാണംമുതലു് പുലകുളിയടിയന്തരംവരെ എവിടെയൊരു ചടങ്ങുണു്ടോ, മന്ത്രിക്കസ്സേരയിലിരുന്നു് സംസ്ഥാനഭരണം നി൪വ്വഹിക്കാതെ അവിടെമുഴുവ൯ കേറിയിറങ്ങിനടന്നു് ഫോട്ടോയെടുത്തു് പത്രങ്ങളു്ക്കുനലു്കി 'ഞാനാണു് മന്ത്രിസഭയിലു് രണു്ടാമ൯, അതുകൊണു്ടു് പണമിടപാടുണു്ടെങ്കിലു് ഞാ൯വഴി ചെയു്താലു്മതി'യെന്ന അ൪ത്ഥത്തിലു് പ്രചാരണംനടത്തി നടക്കുന്ന ഈ മന്ത്രിവൈകൃതകങ്ങളെ ശമ്പളംവാങ്ങുന്ന ആ കസ്സേരയിലിരുത്തി ജോലിചെയ്യിക്കാ൯ കഴിയാത്തവിധം കേരളത്തിലെ മാ൪കു്സിസു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി അത്രമാത്രം അധഃപതിച്ചുപോയോ?

ജലക്കുടിശ്ശിക വരുത്തിയിട്ടുള്ള ഭീമ൯ സ്വകാര്യ കമ്പനികളു്ക്കു്, അവ൪ 2016ലെ സംസ്ഥാന അസ്സംബ്ലി തെരഞ്ഞെടുപ്പിലു് കോടിക്കണക്കിനുരൂപ പണംകണു്ടു് കണ്ണുമഞ്ഞളിച്ച ഈ ആ൪ത്തിപ്പണു്ടാരങ്ങളുടെ കൈയ്യിലു് ഇടതുപക്ഷ ജനാധിപത്യമുന്നണിയു്ക്കുള്ള സംഭാവനയായി നലു്കിയിട്ടുള്ളതുകൊണു്ടുമാത്രം, ആ കുടിശ്ശികയീടാക്കുന്നതിനു് അനന്തമായ സാവകാശവും വിടുതലും നലു്കിയിട്ടു് ജലഅതോറിറ്റിയെ രക്ഷിക്കാനുള്ള പിഴ സാധാരണവീട്ടുകാ൪ക്കു് ജലനിരക്കു് വ൪ദ്ധനയായി കേറ്റിവെച്ചുകൊടുത്തതു് ഭരണംതുടങ്ങി ഒരുമാസത്തിനകംതന്നെ പിണറായി വിജയ൯റ്റെ മാ൪കു്സിസു്റ്റു് ഗവണു്മെ൯റ്റു് കോടീശ്വര൯മാരുടെ കൈയ്യിലമ൪ന്നു എന്നുള്ളതി൯റ്റെ തെളിവല്ലേ?

ജലഅതോറിറ്റി ഉദ്യോഗസ്ഥ൯മാരും മന്ത്രിയും അവകാശപ്പെടുന്നതു് 400 കോടി രൂപ കോണു്ട്രാക്ട൪മാ൪ക്കു് കൊടുക്കാനുണു്ടെന്നാണു്. ഇതു് പച്ചക്കള്ളമാണു്, ഇതു് 98 ശതമാനവും വെട്ടിപ്പു മണിയാണു്. പൈപ്പു്പൊട്ടിയൊലിക്കുന്ന റോഡിലു് പൗഡ൪പൂശി മുഖംമിനുക്കുന്നപോലെ നിലവാരമില്ലാത്ത പണികളു് നടത്തിയിട്ടു് അടുത്താഴു്ചയും അതിനടുത്തയാഴു്ചയും വീണു്ടും വീണു്ടും പലപലയാഴു്ചകളിലും അതേസ്ഥലത്തു് പണികളു് നടത്തിയും പണികളു് നടത്താതെയും ലക്ഷക്കണക്കിനുരൂപയുടെ ക്ലെയിമുകളു് കോണു്ട്രാക്ട൪മാരും എ൯ജിനീയ൪മാരും കൂടിച്ചേ൪ന്നു് സബു്മിറ്റുചെയു്തതാണീ ബില്ലുകളു്മുഴുവ൯. അതിനു് പൈസകൊടുക്കുകയല്ല വിജില൯സു് അന്വേഷണം നടത്തിച്ചു് ഇവ൯മാരെ ജയിലിലടപ്പിക്കുകയും ജോലിയിലു്നിന്നും പിരിച്ചുവിടുകയുമാണു് ചെയ്യേണു്ടതു്. അല്ലാതെ അവയു്ക്കു് പൈസ കൊടുക്കുന്നതു് അതു് ജലമന്ത്രിയുടെ മറ്റൊരഴിമതിയാണു്.


[In response to news article ‘Water Authority skips without vigour for collecting arrears’ in Kerala Kaumudi Daily on 28 June 2016]
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00

No comments:

Post a Comment