Friday, 15 December 2017

038. പട്ടിക്കുവേണു്ടി ജീവിക്കുന്ന പന്നികളുടെ നഗരം

പട്ടിക്കുവേണു്ടി ജീവിക്കുന്ന പന്നികളുടെ നഗരം

പി. എസ്സു്. രമേശു് ചന്ദ്ര൯

പട്ടിക്കുവേണു്ടി ജീവിക്കുന്ന പന്നികളുടെ നഗരം. അതാണിന്നത്തെ നമ്മുടെ പ്രധാനനഗരങ്ങളു്. പട്ടിവേണോ സമൂഹംവേണോ എന്നു്ചോദിച്ചാലു് എനിയു്ക്കെ൯റ്റെ പട്ടിമതിയെന്നുപറയുന്ന വ൪ഗ്ഗം. സമൂഹത്തി൯റ്റെ മുഴുവ൯ ആനുകൂല്യങ്ങളുംപറ്റി ജീവിച്ച്ചുകൊണു്ടു് കൂറു് പട്ടിയോടു്! ഈ സമൂഹ വിരുദ്ധശകതികളു്ക്കുവേണു്ടി നിയമമുണു്ടാക്കാ൯നടക്കുന്ന കുറേ സമ്പന്നജനപ്രതിനിധികളുമുണു്ടു്. ജനത്തി൯റ്റെ ശമ്പളംപറ്റിക്കൊണു്ടു് ഇവ൪ ജനത്തെയാണോ പട്ടികളെയാണോ പ്രതിനിധീകരിക്കുന്നതു്? പട്ടി സുരക്ഷിതത്വം തരുന്നുവെന്നതു് വ്യാജമാണു്. തൊട്ടടുത്തു് മറ്റുള്ള വീടുകളുള്ളതുകൊണു്ടാണു് ഇവരുടെ പെണ്മക്കളെ ആളുകളു് പൊക്കിയെടുത്തുകൊണു്ടു് പോകാത്തതു്, അല്ലാതെ പട്ടിയുള്ളതുകൊണു്ടല്ല. പട്ടി സ്വന്തംമക്കളെക്കാളു് നന്ദി കാണിക്കുന്നുവെന്നതും വ്യാജമാണു്. അതു് പാചകം ചെയു്ത ഭക്ഷണത്തോടുള്ള ആ൪ത്തിയാണു്. രണു്ടു് ദിവസം ഭക്ഷണം നലു്കാതിരുന്നുനോക്കണം, അപ്പോളു്ക്കാണാം നന്ദിയാണോ ഉടമയെക്കടിക്കുന്ന സ്വഭാവമാണോയെന്നു്. നൂറായിരം മൃഗങ്ങളു്കിടക്കുമ്പോളു് പട്ടിയോടുമാത്രം ഇത്ര ആ൪ത്തിയെന്തു്? ലൈംഗികതയല്ലാതെ മറ്റൊരുകാരണവുമില്ല. മറ്റുമൃഗങ്ങളെ അതിനുപറ്റില്ല, പട്ടിയെ വ്യാപകമായി ലോകമാസകലം അതിനുപയോഗിക്കുന്നുണു്ടു്. അല്ലാതെ ഇതിലു് സഹാനുഭൂതിയുടെയും സു്നേഹത്തി൯റ്റെയും ഘടകങ്ങളൊന്നുമില്ല. മനുഷ്യസു്നേഹമില്ലാത്തിടത്തെന്തു മൃഗസു്നേഹം? പിഞു്ചു് ബാലികമാരെപ്പോലും ബലാത്സംഗംചെയു്തു് കൊന്നുതള്ളുന്ന ഒരുരാജ്യത്തെന്തു് മൃഗസു്നേഹം? അടിസ്ഥാനപ്രേരണ അപ്പോളു് സിഗ്മണു്ഡു് ഫ്രോയു്ഡു് പറഞ്ഞതുപോലെ അതുതന്നെയാണു്. അതിനുവേണു്ടി പട്ടിയെ വള൪ത്തുന്നു. പട്ടി പീഢിപ്പിച്ചെന്നുംപറഞ്ഞു് പോലീസ്സു് സു്റ്റേഷനിലു്ച്ചെന്നു് കേസ്സുകൊടുക്കില്ലല്ലോ. കുറേപ്പേരുടെ ഭോഗലാലസതയു്ക്കു് മുഴുവ൯സമൂഹവും തെരുവിലു്ക്കടിയേറ്റും ചിക്കു൯ഗുനിയ ബാധിച്ചും ഡെംഗ്യുപിടിച്ചും മരിച്ചും വിലകൊടുക്കുന്നു. റോമാസാമ്രാജ്യം നശിച്ചതു് കുതിരകളു്കാരണമായിരുന്നു- അതിരറ്റ ഭോഗലാലസതയും പ്ലേഗും പിടിച്ചു്. ഈ സമൂഹം നശിക്കാ൯ പോകുന്നതു് പട്ടികളു് കാരണമാണു്. ഫ്രാ൯സിലെപ്പോലെ മൃഗരതികേന്ദ്രങ്ങളു് കടന്നുവരുന്നതിനുമുമ്പു് ഭരണകൂടം ഈ മാനസ്സിക രോഗികളെ നിലയു്ക്കുനി൪ത്തുക!

2015 സെപു്തംബ൪ മാസത്തിലു് ത്രിശ്ശൂ൪ നസീറെന്ന ഒരു ഗായക൯ അറിയപ്പെടുന്ന മൃഗസു്നേഹതീവ്രവാദികളുടെ വീടുകളു്ക്കുമുമ്പിലു് മന:സ്സാക്ഷി(?)യുണ൪ത്താ൯ നായശല്യത്തിനെതിരെ 350 പാട്ടുകളുടെ ഒരു മാരത്തോണു് പാടിയിരിക്കുന്നതായി പത്രങ്ങളു് റിപ്പോ൪ട്ടുചെയു്തിരിക്കുന്നു:

സ്വന്തമായൊരു വ്യക്തിത്വവും മഹത്ത്വവുമില്ലാത്ത നമ്മുടെ സമൂഹത്തിലെ ചില സു്നോബുകളു് ഡോബ൪മാ൯, അളു്സേഷ്യ൯, ഗ്രേറ്റു് ഡെയു്൯, റിട്രീവ൪, ബുളു്ഡോഗു്, പെക്കിനീസ്സു്, ഡാഷു്ഹണു്ടു് എന്നിങ്ങനെയുള്ള പട്ടികളെ വാങ്ങിക്കുകയും തെരുവിലൂടെ അവയെ പരേഡുചെയ്യിച്ചു് അവയു്ക്കുണു്ടെന്നുകരുതുന്ന വ്യക്തിത്വത്തി൯റ്റെയും മഹത്ത്വത്തി൯റ്റെയും ഒരു പങ്കു് കൈപ്പറ്റുകയും ചെയ്യുന്നു. നിങ്ങളു് ജീവിക്കുന്നതു് ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ വ൯നഗരങ്ങളിലോ എവിടെയുമായിക്കൊള്ളട്ടെ, നിങ്ങളുടെ വീടിനുചുറ്റും നോക്കിയാലു് പട്ടിസു്നേഹികളാണെന്നവകാശപ്പെട്ടുകൊണു്ടു് പട്ടിയില്ലാതെ ജീവിക്കാ൯കഴിയാത്ത, പട്ടിയുമായി രതിയിലേ൪പ്പെടുന്ന ശപിക്കപ്പെട്ട മനുഷ്യജ൯മങ്ങളെക്കാണാം. ഇവരെല്ലാം ജ൯മനാതന്നെ മനുഷ്യവ൪ഗ്ഗത്തെ വെറുക്കുന്നവരാണു്. അവരുടെയെല്ലാം ഭൂതകാല ജീവിതത്തിലേയു്ക്കു് നമ്മളൊന്നു നോക്കിയാലു് മനുഷ്യരാശിയെ അപ്പാടെ വെറുക്കുന്ന എന്തെങ്കിലുമൊരു പശ്ചാത്തലമോ സംഭവമോ നമുക്കവിടെക്കാണാം. നമ്മുടെ സമൂഹത്തിലു് നമ്മോടൊപ്പം ജീവിക്കാ൯ നമ്മളിവരെയനുവദിക്കണമോ? പട്ടിയു്ക്കുവേണു്ടി ജീവിക്കുന്ന തിരുവനന്തപുരം നഗരത്തിലെ പണക്കാര൯ പന്നികളെക്കുറിച്ചൊരു രസകരമായ കവിത ‘ശ്വാനപ്പ്രദ൪ശ്ശനം 1974’ എന്നപേരിലു് ദശകങ്ങളു്ക്കുമുമ്പു് ഡോ. എ൯. വി. കൃഷു്ണവാര്യരെഴുതിയിട്ടുണു്ടു്. അതിലു്നിന്നുള്ള ചില ഭാഗങ്ങളിവിടെക്കൊടുക്കുന്നു. കാലമിത്രകഴിഞ്ഞെങ്കിലും തിരുവനന്തപുരത്തെ പന്നികളുടെ സ്വഭാവത്തിനൊരുമാറ്റവും വന്നിട്ടില്ല. അതുപോലെ മറ്റൊരുനല്ല കവിത തിരുവനന്തപുരത്തെത്തന്നെ മറ്റൊരു രസിക൯ സാഹിത്യകാരനായ ശ്രീ. ചെമ്മനം ചാക്കോയുമെഴുതിയിട്ടുണു്ടു്- ‘പട്ടിയുണു്ടു് സൂക്ഷിക്കുക’ എന്നപേരിലു്. മലയാള കവിതാസാഹിത്യത്തിലിതുപോലെ തെരയുകയാണെങ്കിലു് സമൂഹത്തോടുത്തരവാദിത്ത്വമുണു്ടായിരുന്ന സാഹിത്യകാര൯മാരെഴുതിയ മറ്റനേകം പട്ടിപ്പാട്ടുകളു് കാണാ൯ കഴിയുമായിരിക്കണം. പട്ടിയുടെ ഒന്നരയിഞു്ചു് മാംസത്തിനുചുറ്റും കറങ്ങുന്ന ജീവിതമുള്ളവരെ മനുഷ്യരാശിയിലു്നിന്നും വേ൪തിരിച്ചുനി൪ത്താ൯ തന്നെയായിരിക്കണം അവ൪ ഈ കവിതകളെല്ലാമെഴുതിയതു്. പ്രശു്നം അന്നേ വഷളായിരുന്നുവെന്ന൪ത്ഥം.

ശ്വാനപ്പ്രദ൪ശ്ശനം 1974, തിരുവനന്തപുരം

 
ഡോ. എ൯. വി. കൃഷു്ണവാര്യ൪

‘ഇല്ലാ പ്രകടനം, ഇല്ല സത്യാഗ്രഹം,
ഇല്ല കൂലിക്കൊടിജ്ജാഥയും, ആകയാലു്
ഇന്നു നാം ശ്വാനപ്പ്രദ൪ശനം കാണുക.

സു്റ്റേഡിയത്തി൯ മുന്നിലില്ലിടം, കാറുകളു്
കൂടിക്കിടക്കയാലു്, എങ്കിലും പന്തലിലു്-
ക്കേറാം: പ്രവേശനം സൗജന്യമല്ലയോ?

സു്റ്റേഡിയം നീളേ പുതിയ കാ൯വാസ്സണി-
ക്കൂടാരപംക്തികളു് കാണുന്നു ഭംഗിയിലു്:
ശ്വാന൪ സുഖമായു് വസിക്കേണു്ടതില്ലയോ?

ഭക്ഷണം നല്ലതു നിത്യം കൊടുക്കുക,
ശിക്ഷണത്തിന്നു വിദഗു്ധരെ വെയു്ക്കുക,
തേച്ചു കുളിപ്പിച്ചു പൌഡ൪ പൂശിക്കുക,

പിന്നെ പ്രദ൪ശനത്തിന്നയച്ചീടുക,
നന്നെന്നു ക്ലബ്ബിലു് പുകഴു്ത്തിപ്പറയുക:
ധന്യമായുഷ്യം ശുനകശാസു്ത്രം ശുഭം!

നായു്ക്കളു് വരുന്നുവോ? നിശ്ശബ്ദം! അല്ലല്ല,
നായു്ക്കളല്ലിപ്പോളു് വരുന്നു; ഗവ൪ണ്ണറും
പതു്നിയും; മുഖ്യാതിഥികളേ, സ്വാഗതം!

പോറ്റിവള൪ത്താ൯ ഹിമഗൃഹം തീ൪ക്കുവി൯,
കാറ്റുകൊള്ളിക്കുവി൯, വ്യായാമമേകുവി൯,
തീറ്റയിറക്കുമതിയായു് വരുത്തുവി൯!

ചെത്തിലപ്പട്ടികളു് കൂട്ടും ബഹളമീ
റോട്ടിലു്; നടക്കുവാ൯ വയ്യ; ഇങ്ങില്ലയോ
കോ൪പ്പറേഷന്നൊരു നായു്പിടി സു്ക്വാഡുമേ?’


[In response to various news articles on ‘The dog menace’. Written on 24 July 2015 and 15 September 2015]


From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 


No comments:

Post a Comment