045
മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Charles. Graphics: Adobe SP
‘ഒരു പ്രസിദ്ധ ആശുപത്രിയിലു് ഒരു പ്രത്യേകനമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓകു്സ്സിജ൯ പൈപ്പും വാലു്വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാ ഹോസ്സു്പ്പിറ്റലിലോട്ടുമാറ്റിയിട്ടു് അവിടെവെച്ചു് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങളു് മുറിച്ചുമാറ്റി വിദേശത്തേക്കു് കയറ്റുമതിചെയ്യുന്നുണു്ടെന്നുള്ള വിവരം പുറത്തുകൊണു്ടുവരാനായി ഡോക്ട൪ സൂസ൯ വീല൪ എന്ന മെഡിക്കലു് വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങളു് ഡോക്ട൪ റോബി൯ കുക്കി൯റ്റെ 'കോമ' എന്ന വിശ്രുത നോവലിലു് അനാവരണം ചെയു്തിട്ടുണു്ടു്.’ [1999 ഫെബ്രുവരി 10നു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് പ്രകാശനംചെയു്ത ഈ ലേഖനകാര൯റ്റെ 'കാലം ജാലകവാതിലിലു്' എന്ന കൃതിയിലു് 'അറിവു് പൊതുസ്വത്താണു്' എന്ന ലേഖനത്തിലു്നിന്നും].
ഭൂരിപക്ഷം മലയാളികളെയും ലോകത്തിനു് ഒരു വിലയുമില്ലെങ്കിലും മലയാളികളുടെ ശരീരാവയവങ്ങളു്ക്കു് ലോകരാജ്യങ്ങളിലു് നല്ല ഡിമാ൯ഡുണു്ടായിരിക്കണം! ലോകത്തിലെ പല വലിയ ആശുപത്രിമുതലാളിമാരും കേരളത്തിലു് ആശുപത്രിതുടങ്ങാ൯ വന്നപ്പോഴും കേരളത്തിലെ ആരോഗ്യമന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരും വാല്യക്കാര൯മാരെപ്പോലെ ഓച്ഛാനിച്ചു് പുറകേനടന്നപ്പോഴും പത്രങ്ങളു്- അതും പ്രത്യേകിച്ചു് അന്വേഷണാത്മക പത്രപ്പ്രവ൪ത്തനത്തി൯റ്റെ കുലപതികളുടെ പത്രങ്ങളു്- ഇതെല്ലാം ഒരു മഹാസംഭവംപോലെ വാ൪ത്തകളു് നലു്കിയപ്പോഴും ഊഹിക്കണമായിരുന്നു ലോക അവയവവ്യാപാരക്കാ൪ട്ടലുകളുടെ ശക്തിയും സ്വാധീനവും ഔദ്യോഗികബന്ധങ്ങളും. നല്ല ഒരുകുപ്പി മദ്യത്തിനും ഒരു പെണ്ണിനുംവേണു്ടി ആരുടെ കിഡു്നിയും അടിച്ചുമാറ്റി വിലു്ക്കാ൯ ഒത്താശചെയ്യാ൯ കേരളത്തിലെ ഉന്നത ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും മന്ത്രിമാരും എപ്പോഴേ തയ്യാറാണെന്നു് എത്രയോ പെണു്പീഢനക്കേസ്സുകളിലും ആരോഗ്യമേഖലയിലെ അനേകം വമ്പ൯ അഴിമതിക്കേസ്സുകളിലും എത്രയോപ്രാവശ്യം തെളിഞ്ഞുകഴിഞ്ഞതാണു്!
കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ മു൯നിരപ്പത്രങ്ങളു് എന്തുവിലകൊടുത്തും എത്രനാണംകെട്ടും വ൪ഷങ്ങളായി ക്രിമിനലു്ക്കുറ്റകൃത്യവാ൪ത്തകളിലു്നിന്നും സംരക്ഷിച്ചുപോരുന്ന മൂന്നോനാലോ വമ്പ൯ചികിത്സാസ്ഥാപനങ്ങളു് ഏതൊക്കെയാണെന്നു് ഇന്നു് കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കുപോലുമറിയാം. സ്വന്തം നിഴലിനെയും, സ്വന്തം വിദ്യാഭ്യാസയോഗ്യതാ സ൪ട്ടിഫിക്കറ്റുകളെയും, സ്വന്തം എഡിറ്ററേയും, സ്വന്തം പത്രമുതലാളിയെയും, എതി൪വശത്തുള്ളവ൯മാരുടെ അടിയേയും ഭീഷണിയേയും തെറിവിളിയേയും, എന്തിനു് സ്വന്തം അമ്മയിലു്നിന്നും താ൯കുടിച്ചുവള൪ന്ന മുലപ്പാലിനെയുംപോലും, ഇത്രത്തോളം ഭയപ്പെടുന്ന ഒരു പത്രപ്പവ൪ത്തകവ൪ഗ്ഗം കേരളത്തിലല്ലാതെ ലോകത്തു് മറ്റെവിടെയെങ്കിലുമുണു്ടോ എന്നു് സംശയമാണു്. പണത്തി൯റ്റെയോ മദ്യത്തി൯റ്റെയോ പെണ്ണി൯റ്റെയോ അതി൪ത്തിത്ത൪ക്കത്തി൯റ്റെയോ പേരിലു് ഏതെങ്കിലുമൊരാളുമായി വിരോധംതോന്നുമ്പോളു്മാത്രമാണു് കേരളത്തിലു് ഒരു അന്വേഷണാത്മക പത്രവാ൪ത്ത ഉണു്ടാകുന്നതു്. ആറുവ൪ഷംമുമ്പു് 2009ലു് കേരളത്തിലു്നടന്ന ഒരു അപകടം മൂടിവെച്ചു് അയാളെ തെരുവീഥികളിലൂടെ കൊണു്ടുനടന്നതും അയാളെ ചികിത്സിപ്പിക്കുന്നതിനുപകരം കൊന്നു് അവയവംപറിച്ചുകടത്താ൯ കേരളത്തിലെ ഉദ്യോഗസ്ഥ൯മാ൪ കൂട്ടുനിന്നതും 2016ലു് പുറത്തുകൊണു്ടുവരാനും കേരളത്തിലെ ആയിരക്കണക്കിനു് ജേ൪ണ്ണലിസ്സു്റ്റുകളു്ക്കിടയിലു് 'ന്യൂ ഇ൯ഡൃ൯ എകു്സ്സു്പ്രസ്സു്' എന്ന ഇംഗ്ലീഷു് പത്രവും അതി൯റ്റെ എഡിറ്ററും വേണു്ടിവന്നുവെന്നതു് പ്രബുദ്ധമായ കേരളസമൂഹത്തിനു് ഒരു താക്കീതാണു്. ആറുകൊല്ലംമുമ്പു് അവയവമെടുക്കാ൯വേണു്ടി കേരളത്തിലു്നടന്ന ഈ അരുംകൊല കേരളത്തിലെ പത്രങ്ങളോ പത്രപ്പ്രവ൪ത്തകരോ അറിഞ്ഞില്ലെന്നുപറഞ്ഞാലു് ആരുമതു് വിശ്വസിക്കുകയില്ല; പതിവായിപ്പരസ്യംകൊടുക്കുന്ന ആശുപത്രിമുതലാളിമാരിലു്നിന്നു് പണംവാങ്ങിക്കൊണു്ടു് ഇവ൯മാരെല്ലാംചേ൪ന്നതു് മൂടിവെച്ചതാണെന്നേ വിശ്വസിക്കുകയുള്ളൂ. ആരോഗ്യമേഖലയിലു്നിന്നുയരുന്ന അഴിമതിവാ൪ത്തകളെയും കുറ്റകൃത്യവാ൪ത്തകളെയുംകുറിച്ചു് അന്വേഷിക്കുന്നതിനായി തിരുവനന്തപുരത്തെ ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലു് 'ആരോഗ്യവകുപ്പു് അഡിഷണലു് ഡയറക്ട൪-വിജില൯സ്സു്' എന്നൊരാളെ മാസം രണു്ടോമൂന്നോലക്ഷംരൂപാ ശമ്പളംകൊടുത്തു് ജനങ്ങളു് നിയമിച്ചിട്ടുണു്ടു്. ഇയാളുടെ സു്ക്കോ൪ റെക്കാ൪ഡു് എത്രയാണു്? ഇയാളവിടെയിരുന്നു് എന്തുചെയ്യുകയാണെന്നു് കേരളാഗവണു്മെ൯റ്റും കേരളജനതയും അന്വേഷിക്കേണു്ട സമയം അതിക്രമിച്ചിരിക്കയല്ലേ? അല്ലെങ്കിലു് ഇത്തരം അനഭിജ്ഞ൯മാ൪ക്കുപകരം ഐ. പി. എസ്സും, എം. ബി. ബി. എസ്സുമുള്ള യഥാ൪ത്ഥ കുറ്റാന്വേഷകരെ ആ സ്ഥാനത്തു് പോസ്സു്റ്റുചെയ്യേണു്ടതല്ലേ, വ൪ദ്ധിച്ചുവരുന്ന മെഡിക്കലു് കുറ്റകൃത്യങ്ങളുടെ വൈവിദ്ധ്യവും രാജ്യാന്തരബന്ധങ്ങളും നോക്കുമ്പോളു്?
ആധുനികലോകത്തു് ആശുപത്രിവ്യവസായത്തിലെ ലാഭം രോഗശുശ്രൂഷയിലു്നിന്നല്ല, അവയവവിളവെടുപ്പിലു്നിന്നാണു്. അവയവമാറ്റം മാത്രമല്ല, ശരീരത്തിലെ ഒരു സിംഗിളു് സെല്ലുമുതലു് പ്രിമച്യൂ൪ ഡെലിവറിയിലവശേഷിക്കുന്ന അപൂ൪ണ്ണമായ കുഞ്ഞുശരീരംവരെ ഗവേഷണമേഖലയിലു് എത്രമാത്രം വിലപിടിപ്പും ഡിമാ൯ഡുമുള്ളതാണെന്നതും വളരെ പ്രധാനമാണു്. കേരളത്തിലു് വളരെ വ്യാപകമായി അവയവക്കച്ചവടവും കൈയ്യിലു് പണമുള്ളവ൪ക്കായി അവയവമാറ്റ ശസു്ത്രക്ക്രിയകളും നടക്കുന്നുണു്ടു്. കരളി൯റ്റെയും കിഡു്നിയുടെയും മാറ്റിവെയു്ക്കലു് ശസു്ത്രക്ക്രിയകളു് കേരളത്തിലു് വളരെ വ്യാപകമായും നിയമവിരുദ്ധമായും സ്വകാര്യാശുപത്രികളിലു് നടന്നുവരികയാണു്. ഇതിനുള്ള കരളും കിഡു്നിയുമൊന്നും കേരളത്തിലു് പുറമേനിന്നും എത്തിച്ചേരുന്നില്ല. പിന്നെ ആവശ്യമുള്ളിടത്തോളം ഈ അവയവങ്ങളു് എവിടെനിന്നു് കിട്ടുന്നു?
ആരോഗ്യവകുപ്പു് മന്ത്രിയും ആരോഗ്യവകുപ്പു് സെക്രട്ടറിയും ആരോഗ്യ-മെഡിക്കലു് എഡ്യൂക്കേഷ൯ വകുപ്പുകളുടെ ഡയറക്ട൪മാരുമടക്കമുള്ള മെഡിക്കലു് ഭരണാധികാരികളുടെ അറിവോടെയും സമ്മതത്തോടെയും പങ്കാളിത്തത്തോടെയും സംശയമെന്യേ അവരുടെയെല്ലാം ലാഭവിഹിതപ്പങ്കുപറ്റലുകളോടെയും അവ പൂ൪ണ്ണമായും കേരളത്തിലു്നിന്നുതന്നെ ഒപ്പിക്കുകയാണു്. ഈ അവയവങ്ങളും ഈ ശസു്ത്രക്രിയകളും ആവശ്യംതന്നെയാണെന്നുള്ളതിലു് ത൪ക്കമില്ല. പക്ഷേ പണമില്ലാത്തവ൪ ഈ അവയവങ്ങളു്ക്കായി മൃതസഞു്ജീവനിപോലുള്ള സ൪ക്കാ൪പ്പദ്ധതികളിലു് രജിസ്സു്റ്റ൪ചെയു്തു് വ൪ഷങ്ങളു് കാത്തിരിക്കുമ്പോളു് പണമുള്ളവ൪ക്കായി സ്വകാര്യാശുപത്രികളു് ഈയധികാരമുള്ളവ൯മാരുടെ പിന്തുണയോടെ ക്ഷണനേരംകൊണു്ടു് രഹസ്യമായവ സമ്പാദിക്കുന്നുവെന്നതു് അഴിമതിയുടെയും കൈക്കൂലിയുടേയും പുതിയയൊരു രാജപാത അവയവമാ൪ക്കറ്റിലൂടെ കേരളത്തിലു് രാഷ്ട്രീയക്കാ൪ക്കും സ൪ക്കാരുദ്യോഗസ്ഥ൯മാ൪ക്കുമായി തുറന്നിരിക്കുന്നുവെന്നതു് വ്യക്തമാക്കുന്നു.
ഇത്രയും വിപുലമായ ഒരു മാ൪ക്കറ്റി൯റ്റെ ആവശ്യങ്ങളു് നിറവേറ്റാനുള്ള ഒരു അവയവദാന സംഘടനാശൃംഖലയോ സ൪ക്കാരി൯റ്റെയോ സ്വകാര്യമേഖലയുടെയോ ആയ ഒരു ഓ൪ഗ൯ ഡോണ൪ പദ്ധതിയോ രഹസ്യമായല്ലാതെ പരസ്യമായി ഇവിടെ പ്രവ൪ത്തിക്കുന്നില്ല. അപ്പോളു് നിയമവിരുദ്ധമായി, അതായതു് ആളെക്കൊന്നുവേണമെങ്കിലും, അവയവം മുറിച്ചെടുത്തു് വ൯തുകകളു്വാങ്ങി സ്വകാര്യാശുപത്രികളിലെത്തിക്കുന്ന ഒരു ഗൂഢരഹസ്യവ്യവസ്ഥയാണു് ഇവിടെ പ്രവ൪ത്തിക്കുന്നതെന്ന൪ത്ഥം. ഔദ്യോഗികമായി ഡെഡു്ബോഡി കിട്ടുന്നയിടങ്ങളായ സ൪ക്കാ൪/സ്വകാര്യ ആശുപത്രികളല്ല ഇവരുടെ വിളനിലങ്ങളു്, മറിച്ചു് രോഗികളുടെ ബ്രെയി൯ ഡെത്തു് ഔദ്യോഗികമായി റിപ്പോ൪ട്ടുചെയ്യാത്ത സ൪ക്കാരും സ്വകാര്യവുമായ ആശുപത്രികളും സ൪ജ്ജ൯മാരുമാണു്. രോഗി ബ്രെയി൯ഡെത്തിലായാലു്പ്പിന്നെ ഒന്നുമറിയാത്തതിനാലു് കുറേദിവസം കിടത്തിയിട്ടു് എപ്പോളു്വേണമെങ്കിലും എന്തുവേണമെങ്കിലും ഇളക്കിയെടുത്തുകൊണു്ടുപോകാമല്ലോ, എന്നിട്ടു് സൗകര്യംപോലെ ഡെത്തു് ഡിക്ലെയ൪ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാമല്ലോ! പലതും അത്യാവശ്യംകാരണം മു൯കൂട്ടി ഇളക്കിയെടുത്തുകൊണു്ടു് പോകുന്നതുകൊണു്ടാണല്ലോ പലപ്പോഴും ബ്രെയി൯ഡെത്തു് ഉണു്ടാവുന്നതുതന്നെ!! ഈ ഹോസ്സു്പ്പിറ്റലു് ഡെത്തുകളൊന്നും പോസ്സു്റ്റുമോ൪ട്ടം ചെയ്യപ്പെടാത്തതിനാലു് എന്തൊക്കെ ഇളക്കിയെടുത്തിട്ടുണു്ടു് എന്നു് ഒരുകാലത്തും പുറത്തുവരുകയില്ലെന്ന സൗകര്യവുമുണു്ടു്. ബ്രെയി൯ഡെത്തുകളു് ഉണു്ടാക്കുകയോ ഉണു്ടാവുകയോ ചെയു്തിട്ടു് ബാക്കിയുള്ള അവയവങ്ങളു്കൂടി നീക്കംചെയ്യുന്നതിനെസ്സംബന്ധിച്ചു് കേരളത്തിലിതുവരെ യാതൊരന്വേഷണവും നടന്നിട്ടില്ലെന്നതുതന്നെ ഈ അവയവക്കച്ചവടക്കാ൪ട്ടലും അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും തമ്മിലുള്ള കൂട്ടുകച്ചവടത്തി൯റ്റെ തെളിവല്ലേ? Article Title Image By Artem Maltsev. Graphics: Adobe SP
കൊച്ചിയിലു്മാത്രം, കരളു്മാറ്റ ശസു്ത്രക്രിയകളു്മാത്രം, ഒറ്റയൊരു സ്വകാര്യാശുപത്രിയിലു്മാത്രം, എഴുപത്തഞു്ചോളം ഒരു വ൪ഷം നടക്കുന്നുണു്ടു്. അപ്പോളു് കേരളത്തിലെ മൊത്തം വ൯നഗരങ്ങളിലെ സ്ഥിതിയൊന്നാലോചിക്കുക! ഈ ശസു്ത്രക്രിയകളിലു് തൊണ്ണൂറ്റെട്ടു് ശതമാനവും സ൪ക്കാ൪രേഖകളിലില്ല. 1994ലെ മനുഷ്യാവയവക്കൈമാറ്റ നിയമത്തിനു് സ൪ക്കാരും സ്വകാര്യമേഖലയും കേരളത്തിലു് പുല്ലുവിലയാണു് കലു്പ്പിച്ചിട്ടുള്ളതു്. നാഷണലു് ഓ൪ഗ൯ ആ൯ഡു് ടിഷ്യൂ ട്രാ൯സ്സു്പ്ലാ൯റ്റു് അതോറിറ്റിയെയും ഇവിടെയാരും വകവെച്ചിട്ടില്ല. മൃതശരീരമാണെങ്കിലു് അതെവിടുന്നുകിട്ടി, ജീവനുള്ള ദാതാവാണെങ്കിലു് അയാളു്ക്കതിനുശേഷം എന്തുസംഭവിച്ചു, എന്നുള്ളതിനൊന്നും യാതൊരു രേഖകളുമില്ല. ദാതാക്കളുടെയും സ്വീക൪ത്താക്കളുടെയും കേന്ദ്ര രജിസു്ട്രിപോലുമില്ല കേരളത്തിലു്. ഏതാശുപത്രിയിലു് ഒരു ബ്രെയി൯ സ്സു്റ്റെം ഡെത്തുണു്ടായാലും നി൪ബ്ബന്ധമായുമതു് ഡിക്ലറേഷനിലൂടെ റിപ്പോ൪ട്ടു് ചെയ്യണമെന്നതു് ഇവിടെയാ൪ക്കും ലംഘിക്കാം, ഒരന്വേഷണവും നടക്കുകയില്ല. ഒരുപക്ഷേ വ൯കിട അന്താരാഷ്ട്ര ആശുപത്രിച്ചങ്ങലകളു് കേരളത്തിലു് വന്നപ്പോളു്, മുഖ്യമന്ത്രിമാ൪ വാലാട്ടി പുറകേനടന്നപ്പോളു്, അതായിരുന്നിരിക്കണം അവ൪വെച്ച വ്യവസ്ഥ- പരിശോധനാമുക്ത സമ്പൂ൪ണ്ണ സ്വയംനി൪ണ്ണയാവകാശം.
ഡോക്ട൪മാ൪തന്നെയിറങ്ങി ആശുപത്രികളു്ക്കകത്തു് നടക്കുന്ന കൊടുംവൈരുദ്ധ്യങ്ങളും ക്രൂരപാതകങ്ങളും ജനശ്രദ്ധയിലു്ക്കൊണു്ടുവരുന്ന ഒരു സാഹിത്യശാഖതന്നെ ഉണു്ടായിട്ടുണു്ടു്. അവരിലു് ആദ്യജാത൯ ഡോക്ട൪. ഏ. ജെ. ക്രോണി൯ തന്നെയായിരുന്നു. ഒരു ഡോക്ട൪ പ്രാക്ടീസ്സുറപ്പിക്കാ൯പെടുന്ന പാടും ജനങ്ങളോടുള്ള പ്രതിബദ്ധത നിലനി൪ത്തുന്നതിലു്നേരിടുന്ന ബുദ്ധിമുട്ടുകളും ഡീ. എം. ഓ.മാരുടെ കള്ളത്തരങ്ങളുമെല്ലാം യഥാതഥമായി ആദ്യമായി ലോകമറിഞ്ഞതു് അദ്ദേഹത്തി൯റ്റെ 'ദി സിറ്റാഡലു്' (ദു൪ഗ്ഗം) എന്ന നോവലിലൂടെയായിരുന്നു. ഡോക്ട൪. റോബി൯ കുക്കു്, എം. ഡി.യുടെ നോവലുകളു് ആശുപത്രികളു്ക്കും മെഡിക്കലു് ലബോറട്ടറികളു്ക്കും മെഡിക്കലു് റിസ൪ച്ചു് സെ൯റ്ററുകളു്ക്കുമുള്ളിലെ കൊടുംഭീകരതകളിലേക്കു് ജനശ്രദ്ധതിരിച്ചു. ഇതിലൂടെ അമൂല്യമായൊരു സേവനമാണു് അദ്ദേഹം ഈ പുതുസാഹിത്യശാഖക്കു് ചെയു്തതു്. ഫീവ൪, ഗോഡു് പ്ലേയ൪, വെക്ട൪, ടോകു്സ്സി൯, ക്രോമോസ്സോം 6, കണു്ടേജിയ൯, ഫേയു്റ്റലു് ക്യൂവ൪, ടെ൪മിനലു്, വൈറ്റലു് സൈ൯സ്സു്, മ്യൂട്ടേഷ൯, കോമ, ഔട്ടു്-ബ്രേക്കു്, ബ്രെയി൯ തുടങ്ങിയ അദ്ദേഹത്തി൯റ്റെ മുഴുവ൯ നോവലുകളും അക്ഷരാ൪ത്ഥത്തിലു് ആരോഗ്യമേഖലയുടെയും കുറ്റാന്വേഷണമേഖലയുടെയും ലോകത്തി൯റ്റെയും ഉറക്കംകെടുത്തി. ലോകമാസ്സകലം ആരോഗ്യസേവനമേഖലയുടെ നീരാളിപിടിത്തത്തിലു്പ്പെട്ടുപോകുന്ന നിസ്സഹായരായ സാധാരണമനുഷ്യരെ എത്രനൂറുകണക്കിനു് ഭീകരതകളിലൂടെയാണു് ഈ മേഖല കടത്തിവിടുന്നതെന്നു് ഈ നോവലുകളു് ഭംഗിയായിപ്പറഞ്ഞു. നമ്മുടെരാജ്യത്തു് വിവിധ ഡിപ്പാ൪ട്ടുമെ൯റ്റുകളിലായി ഗവണു്മെ൯റ്റി൯റ്റെ ഭരണചക്രംതിരിക്കുന്ന ആയിരക്കണക്കിനു് ഐ. ഏ. എസ്സു്. ഓഫീസ്സ൪മാരും ഐ. പി. എസ്സു്. ഓഫീസ്സ൪മാരുമുണു്ടു്. ലോകത്തെ മുഴുവ൯ പ്രശസു്ത ഫോറെ൯സ്സിക്കു് സയ൯സ്സു് അക്കാദമികളിലും പോലീസ്സു് അക്കാദമികളിലും പാഠപുസു്തകങ്ങളാക്കിയിട്ടുള്ള ഈ കൃതികളു് ഇവരിലെത്രപേ൪ വായിച്ചിട്ടുണു്ടു്, കേട്ടിട്ടെങ്കിലുമുണു്ടു്?
നൂറ്റമ്പതിലേറെ ബുക്കുകളു്വീതമെഴുതിയ ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെയും ജെയിംസ്സു് ഹാഡു്ലി ചെയു്സ്സി൯റ്റെയും രചനകളു്കൂടിച്ചേ൪ക്കുമ്പോളു്, ഫോറെ൯സ്സിക്കു് സയ൯സ്സി൯റ്റെ മാത്രമല്ല, ലീഗലു് മെഡിസ്സി൯റ്റെയും നിയമ റിസേ൪ച്ചി൯റ്റെയും സാഹിത്യത്തി൯റ്റെ ഒരു അനുപമശേഖരംതന്നെ ഈ ലോകത്തുണു്ടായിട്ടുണു്ടു്. ഇവയുടെ മുഴുവ൯ പൊതുസ്വഭാവമെന്തെന്നാലു്, വൈദ്യശാസു്ത്രമടക്കം ഏതു് മേഖലയിലെയായാലും ഒരു കൊടുംകുറ്റവാളിയുടെ മാനസികപ്പ്രവ൪ത്തനരീതി അതു് വായനക്കാരനു് കാണിച്ചുതരുന്നുവെന്നതാണു്. മു൯പറഞ്ഞതരം ഉദ്യോഗസ്ഥ൯മാ൪ കീഴടക്കാനും നിയമത്തിനുകീഴിലു് കൊണു്ടുവരാനും പ്രതിബദ്ധതപ്പെട്ട കുറ്റവാളികളുടെ മനസ്സുപോകുന്ന വഴികളറിയാനും പുതിയപുതിയ കുറ്റകൃത്യനി൪വ്വഹണ രീതികളെക്കുറിച്ചറിയാനും അമൂല്യമായ സഹായമാണു് ഈ രചനകളു് ലോകമാസ്സകലം നിയമപാലക൯മാ൪ക്കു് നലു്കിക്കൊണു്ടിരിക്കുന്നതു്. നമ്മളു് കീഴടക്കാനുദ്ദേശിക്കുന്നയാളുകളുടെ മനസ്സു് പ്രവ൪ത്തിക്കുന്ന രീതികളറിയാതെ അവരെയെങ്ങനെ കീഴടക്കും? ഇതിനൊക്കെപ്പുറമേയാണു് ഡോക്ട൪. റോബ൪ട്ടു് എസ്സു്. മെ൯ഡെലു്സ്സോണു് എം. ഡി. എഴുതി വാ൪ണ്ണ൪ ബുക്കു്സ്സു് 1980ലു് പ്രസിദ്ധീകരിച്ച, ഡോക്ട൪മാരും ഡ്രഗ്ഗുകളും ഹോസ്സു്പ്പിറ്റലുകളും കൂടിച്ചേരുന്നതി൯റ്റെ ആഘാതം വിശദമായി ചിത്രീകരിക്കുന്ന, ആ സ൪വ്വകാല ക്ലാസ്സിക്കു്- 'ഒരു മെഡിക്കലു് ഗൂഢാലോചനക്കാര൯റ്റെ കുറ്റസമ്മതങ്ങളു്- Confessions Of A Medical Heretic'. ജനങ്ങളുടെ ആരോഗ്യത്തി൯റ്റെയും ജീവ൯റ്റെയും ഭാവി കുറ്റകരമായ അജ്ഞതയിലു്മുഴുകിജീവിക്കുന്ന ഭരണാധികാരികളുടെ കൈയ്യിലല്ല, ഇതെല്ലാം വായിച്ചിട്ടുള്ള, ജാഗ്രതയുള്ള, ഒരു ജനസമൂഹത്തി൯റ്റെ കൈകളിലാണു്.
[In response to various news articles including ‘Kerala has mafia who kills brain-dead patients for organs അവയവങ്ങളെടുക്കാ൯ മസു്തിഷു്ക്കമരണം സംഭവിച്ച രോഗികളെക്കൊല്ലുന്ന വമ്പ൯മാഫിയ കേരളത്തിലുമുണു്’, ‘Top level private hospitals in Kerala linked to organ exporting mafia കോടികളുടെ ഇടപാടു് നടക്കുന്ന സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയകളുമായി ഉന്നത സ്വകാര്യആശുപത്രികളു്ക്കു് ബന്ധമുണു്ടെന്നു് -----‘ during July 2016]
Written on: 03 July 2016
Included in the book, Raashtreeya Lekhanangal Part I
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
044
ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Jonathan Petersson. Graphics: Adobe SP
ഭാഗം 1
വളരെ സുരക്ഷിതമെന്നു് ഉറപ്പുള്ളതും റോഡിലു്ക്കിടന്നു് അടിവാങ്ങില്ലെന്നു് ഗ്യാര൯റ്റിയുള്ളതുമായ വിഷയങ്ങളിലു് ഇടപെടാനും നിയമംപാസ്സാക്കാനും അതു് അതിക൪ശ്ശനമായി നടപ്പാക്കണമെന്നു് പോലീസ്സുദ്യോഗസ്ഥ൯മാ൪ക്കും ജില്ലാക്കളക്ട൪മാ൪ക്കും നി൪ദ്ദേശംകൊടുക്കാനും കേരളത്തിലെ മന്ത്രിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും ചീഫു് സെക്രട്ടറിമാ൪ക്കും ഡിപ്പാ൪ട്ടു്മെ൯റ്റു് അദ്ധ്യക്ഷ൯മാ൪ക്കും നല്ല ഉശിരാണു്. ഏതാനും ആയിരങ്ങളെയോ പതിനായിരങ്ങളെയോമാത്രം ബാധിക്കുന്ന നിയമനി൪മ്മാണങ്ങളിലും അവയുടെ നടപ്പാക്കലുകളിലും മാത്രമാണവരുടെ മുഷു്ക്കു്. ലക്ഷക്കണക്കിനു് പൗര൯മാരെ കൊന്നൊടുക്കുകയും അവരുടെ മണു്ടതക൪ക്കുകയുംചെയ്യുന്ന ഗൗരവപൂ൪ണ്ണമായ വിഷയങ്ങളിലു് അവരുടെനിലപാടും പെരുമാറ്റവും കണു്ടാലു് ശരിയായ പ്രശു്നങ്ങളുടെ മുന്നിലു് ഇത്രത്തോളം മുട്ടുവിറയു്ക്കുന്ന ഭീരുക്കളെയാണോ നമ്മളു് താക്കോലു്സ്ഥാനങ്ങളിലു് നിയമിച്ചു് ശമ്പളവുംകൊടുത്തു് വെച്ചിരിക്കുന്നതോ എന്നു് സംശയംതോന്നും. ജനലക്ഷങ്ങളു് മായംചേ൪ത്ത ഭക്ഷണംവാങ്ങിക്കഴിച്ചു് ആരോഗ്യംക്ഷയിച്ചു് രോഗാതുരരായി ചാവുമ്പോളു്, കേരളത്തിലെ മുഴുവ൯ ചായക്കടകളിലും നിറംകയറ്റിയ തേയിലക്കൊത്തുചേ൪ത്ത ചായ ആളുകളു് വാങ്ങിക്കുടിച്ചു് തലകറങ്ങി വീഴുമ്പോളു്, പ്രസവത്തിനുപോയ ഭകു്ഷ്യസുരക്ഷാക്കമ്മീഷണ൪ പ്രസവംകഴിഞ്ഞു് തിരിച്ചു് ഓഫിസ്സിലു്വന്നോ, വീണു്ടും ജോലിയാരംഭിച്ചോ, എന്നന്വേഷിക്കേണു്ട ഗതികേടിലാണു് കേരളം. ഇവിടെയെന്താ മറ്റുദ്യോഗസ്ഥരാരുംതന്നെയില്ലേ ഇതുതടയാ൯? ഈ നിറംകയറ്റിയ തേയിലക്കൊത്തിലു്ത്തൊട്ടാലു് തമിഴു്നാട്ടിലു്നിന്നും അടി പാഴു്സ്സലായി വരുമെന്നുറപ്പുള്ളതുകൊണു്ടല്ലേ ഇവരൊന്നും അതിലു്ത്തൊടാത്തതു്? അതോ, തമിഴു്നാട്ടിലു് മെഡിസ്സിനും എ൯ജിനീയറിംഗും പഠിക്കാനയച്ചിരിക്കുന്ന മക്കളു് അടികൊണു്ടു് ജീവച്ഛവങ്ങളായി തിരിച്ചു് വീട്ടിലു്വന്നുനിലു്ക്കുമെന്നു് ഭയന്നോ? അതോ മദിരാശിയിലു് തമിഴരുടെ കാരുണ്യത്തിലു് വ്യവസായംനടത്തി മുന്നേറുന്ന മക്കളും മരുമക്കളും പൊളിഞ്ഞു് പാപ്പരായിപ്പോകുമെന്നു് ഭയന്നോ? അപ്പോളു് അത്രത്തോളമാണു് നമ്മുടെ മന്ത്രിസിങ്കങ്ങളുടെയും ഉദ്യോഗസ്ഥക്കടുവകളുടെയും ധൈര്യം!
പാവപ്പെട്ട ഹ൪ജ്ജിക്കാരുടെ ഫയലുകളിലു് സെക്രട്ടേറിയറ്റിനകത്തെ സുരക്ഷിതത്ത്വത്തിനകത്തിരുന്നു് ഇവരെഴുതുന്ന ദ്രോഹകരമായ നെടുനെടുങ്ക൯ നോട്ടുകളു് കണു്ടാലു് ഇങ്ങനല്ലല്ലോ തോന്നുക? ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്ന സാധനങ്ങളു് കാണുമ്പോളു് ഭയന്നുവിറച്ചു് കസേരയുടെ പുറകിലൊളിച്ചിരുന്നിട്ടു് നൂറോ ഇരുന്നൂറോ ട്രാഫിക്കപകടമരണങ്ങളെ നേരിടാ൯ കോടിക്കണക്കിനുരൂപയും മനുഷ്യസന്നാഹങ്ങളുമൊരുക്കുന്നതു് കാണുമ്പോളു് ഭീരുക്കളു്ക്കു് അ൪ഹതയില്ലാത്ത അധികാരം കൊടുത്താലു് ഏതറ്റംവരെപ്പോയേക്കുമെന്നാണു് നമ്മളാലോചിച്ചുപോകുക, ആദ്യം. കാരണം തലയു്ക്കു് വെളിവുണു്ടെന്നു് നമ്മളു്കരുതുന്ന ഉദ്യോഗസ്ഥ൪ റോഡിലെ വളവിനുമറഞ്ഞുനിന്നു് ഹെലു്മറ്റില്ലാതെ ബൈക്കോടിച്ചുവരുന്നവ൯റ്റെമേലു് ചാടിവീണു് പൈസ്സപോക്കറ്റടിക്കുന്നതും, ഹെലു്മറ്റില്ലാതെവരുന്നവനു് പെട്രോളു്പ്പമ്പുകളിലു്നിന്നും പെട്രോളു് കൊടുത്തുപോകരുതെന്നു് ഉത്തരവിടുന്നതും, വീട്ടിനുള്ളിലു് കുട്ടികളുള്ളിടത്തിരുന്നു് മദൃപിക്കാതെ മദ്യനിരോധനം നിലവിലില്ലാത്ത ഒരുസംസ്ഥാനത്തു് കുടിച്ചുകൊണു്ടു് ആ൪ക്കും ഉപദ്രവമില്ലാതെ റോഡിലു്മാറിനിലു്ക്കുന്നവനെ ആ ഒറ്റക്കാരണംകൊണു്ടുതന്നെ പൊക്കിയെടുത്തു് ജീപ്പിലിട്ടുകൊണു്ടുപോകുന്നതും, ഒറ്റയു്ക്കുമാറിനിന്നു് പുകവലിക്കുന്നവനെപ്പിടികൂടി ‘പൈസ്സയെടെടാ!’ എന്നട്ടഹസിച്ചു് പണം വസൂലാക്കുന്നതും, മാനസികയാരോഗ്യം തീരെക്കുറഞ്ഞ ഒരു ഉദ്യോഗസ്ഥസമൂഹത്തി൯റ്റെ ചേഷ്ടകളായിട്ടേ സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയു്ക്കു് തോന്നുകയുള്ളൂ. ഒരു മനോരോഗവിദഗു്ദ്ധ൯റ്റെയടുത്തുചെന്നിട്ടു് ഈ പ്രവൃത്തികളെല്ലാം ഒരാളു് ചെയു്തുകൊണു്ടിരിക്കുകയാണെന്നുപറഞ്ഞാലു് അദ്ദേഹം ‘ഡെല്യൂഷണലു് എറാറ്റിക്കു് ബിഹേവിയ൪, മെ൯റ്റലു് അബെറേഷ൯, ബൈപ്പോളാ൪ ഡിസോ൪ഡ൪ സി൯ഡ്രോം’ എന്നിങ്ങനെ കുറച്ചുവാക്കുകളു് പറഞ്ഞിട്ടു് എവിടെക്കൊണു്ടുപോയടയു്ക്കണമെന്നു് പറയും.
സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയെന്നു് ഇവിടെ ലേഖനകാര൯ സങ്കലു്പ്പിക്കുന്നതും അളവുകോലുകളു് നിശ്ചയിക്കുന്നതും മാതൃകയാക്കുന്നതും ഇരുപതാം നൂറ്റാണു്ടി൯റ്റെ മനുഷ്യസ്സ്വാതന്ത്ര്യദ൪ശനമെന്തെന്നു് ഈ ലോകത്തെപ്പഠിപ്പിച്ച ജീ൯ പോളു് സാ൪ത്രിനെത്തന്നെയാണു്- നമ്മളു് ജീവിക്കുന്ന ഈ ലോകത്തി൯റ്റെ ഗതി നി൪ണ്ണയിച്ച ഈപ്പ്രതിഭകളെക്കുറിച്ചൊന്നും കേട്ടിട്ടുകൂടിയില്ലാത്ത കുറേ ജനപ്പ്രതിനിധികളെ നമ്മളു് സൃഷ്ടിച്ചുപോയെങ്കിലും മനുഷ്യജീവിതമാതൃകകളിലു് നമ്മളു് ജനം എന്തിനു് കുറയു്ക്കണം, എന്തിനു് നമ്മുടെയീ പ്രതിനിധികളെപ്പോലെ താഴണം? പക്ഷേ കൂടുതലാലോചിക്കുകയും കേവലമനുഷ്യജീവികളെന്നനിലയു്ക്കു് ഇവരുടെ- അതായതു് ഈ ഉദ്യോഗസ്ഥരുടെയും, അവരുടെ മേലധികാരികളുടെയും, അവരെ നയിക്കുന്ന മന്ത്രിമാരുടെയും, കുറേനിയമങ്ങളു് നി൪മ്മിക്കപ്പെടണമെന്നുള്ളതി൯റ്റെപേരിലു് മാത്രം കുറേനിയമങ്ങളു് നി൪മ്മിച്ചിട്ടുകൊണു്ടിരിക്കുന്ന നമ്മുടെയാ പ്രതിനിധികളുടെയും,- മാനസ്സികപ്പ്രവ൪ത്തനം വിശകലംചെയ്യുകയും ചെയു്തു് നോക്കുമ്പോളു്, രാജ്യത്തെ പരമോന്നത അഡു്മിനിസ്സു്ട്രേറ്റീവു് സ൪വ്വീസ്സുകളുടെ അശോകചക്രങ്ങളും ധരിച്ചുകൊണു്ടുള്ള ഈ പരാക്രമങ്ങളെല്ലാം തികച്ചും വൃതൃസു്തമായ മറ്റൊരു ഭരണമുഖത്തു് സ്വയം ഒരു ദയനീയപരാജയമായിമാറി സ്വന്തം കുഞ്ഞുമക്കളുടെമുമ്പിലു് ഒന്നുമല്ലാതായിപ്പോയതിലുള്ള ജാളൃതയും അമ൪ഷവും മറയു്ക്കാനുള്ള കുറേ അച്ഛ൯മാരുടെ ദീനാഭ്യാസങ്ങളാണെന്നു് കാണുമ്പോളു് നമുക്കും ഇവരോടു്- ഈ അച്ഛ൯മാരോടു്- സഹതാപമേ തോന്നൂ. എന്താണവരുടെ പരമദയനീയമായ ആ ഔദ്യോഗികപരാജയമെന്നു് ഒന്നു് പരിശോധിച്ചുനോക്കാം.
Article Title Image By Maarten van den Heuvel. Graphics: Adobe SP
ഭാഗം 2
വെളുപ്പാ൯കാലത്തു് നാലുമണിമുതലു് ഒമ്പതുമണിവരെ നമ്മുടെ കുഞ്ഞുങ്ങളു് ഉണ൪ന്നുപഠിക്കുന്ന നേരമാണു്. പിന്നീടവ൪ സു്ക്കൂളിലേയു്ക്കു് പോകുന്നു. വൈകുന്നേരം സു്ക്കൂളുവിട്ടുവന്നു് നാലുമണിമുതലു് ഒമ്പതുമണിവരെ വീണു്ടുമിരുന്നു് പഠിക്കുന്നു. ഇങ്ങനെയാണു് സമ്പന്ന൯മാരോടു് മത്സരിച്ചു് നമ്മുടെ കുഞ്ഞുങ്ങളു് ജീവിതത്തിലു് ജയിച്ചുകയറുന്നതു്. അവ൪ പഠിക്കുന്ന ആക്കൃത്യസമയംനോക്കിത്തന്നെ ഒരുത്ത൯ അവരുടെ പഠിത്തവും ജീവിതവും തക൪ക്കുന്ന ഒരു പരിപാടി സ്ഥിരംവെച്ചുനടത്തിയാലു് ആദ്യം നമ്മളവ൯റ്റെ ചെപ്പാക്കുറ്റിനോക്കി ഒരെണ്ണം കൊടുക്കും. വീണു്ടും അവനതുതന്നെ തുട൪ന്നാലു് ആളെക്കൂട്ടി അവനെ സാമൂഹ്യപെരുമാറ്റനിയമങ്ങളു് എന്തെന്നു് പഠിപ്പിക്കും. ഏതു് മനുഷ്യനും അവ൯റ്റെ കുട്ടികളുടെ ഭാവിതന്നെയാണു് വലുതു്- തെമ്മാടിക്കും പിടിച്ചുപറിക്കാരനുംപോലും. ഒറ്റയൊരുവനും അവ൯റ്റെ മക൯ സമൂഹനിഷേധിയായ ഒരു ഗുണു്ടയായി വള൪ന്നുവരാ൯ ഇഷ്ടപ്പെടുന്നില്ല, മറിച്ചു് പറ്റുമെങ്കിലു് ഒരു ഡോക്ടറോ എ൯ജിനീയറോ ആക്കാ൯തന്നെയായിരിക്കും അയാളുടെയും ആഗ്രഹം. അപ്പോളു് എല്ലാദിവസവും നമ്മുടെ കുട്ടികളു്പഠിക്കുന്ന വെളുപ്പാ൯കാലവും വൈകുന്നേരവും നോക്കിത്തന്നെ- അതായതു് കൃത്യമായി രാവിലെ 4 മുതലു് 9 വരെയും വൈകിട്ട് 4 മുതലു് 9 വരെയും- തൊട്ടടുത്തുള്ള അമ്പലത്തിലു്നിന്നും ഒരുത്ത൯ ഉച്ചഭാഷിണിയിലൂടെ എന്നും കുറേ തരംതാണപാട്ടുകളു് കേളു്പ്പിച്ചു് അവരുടെ പഠനംമുടക്കുന്നു. ഉച്ചഭാഷിണികളു് അലറിവിളിക്കുമ്പോളു് ഒരു ബുക്കുവായിക്കാ൯ ആരെങ്കിലും ശ്രമിച്ചിട്ടുണു്ടോ? നമ്മളു് വലിയ ആളുകളു്ക്കുപോലുമതു് കഴിയുന്നില്ല, പിന്നെയല്ലേ കൊച്ചുകുട്ടികളു്ക്കു്!
സുപ്രഭാതമെന്ന വാക്കിനെ മലയാളികളു് വെറുത്തുപോയതു് അമ്പലങ്ങളിലു്നിന്നുള്ള പാട്ടുവെയു്പ്പുകാരണമാണു്. സുപ്രഭാതമെന്നൊന്നുണു്ടെങ്കിലു് അതിനെയില്ലാതാക്കിയതു് അമ്പലങ്ങളിലെ ഉച്ചഭാഷിണികളാണു്. സുപ്രഭാതമെന്ന വാക്കുള്ള കുറേ പറട്ടപ്പാട്ടുകളു് എന്നുംമുഴക്കി ഈ വാക്കിനെത്തന്നെ മലയാളികളെക്കൊണു്ടു് വെറുപ്പിച്ചതിനുപരി, ഓരോവ൪ഷവും ലക്ഷക്കണക്കിനു് കുഞ്ഞുങ്ങളെകൊണു്ടു് ഹിന്ദുമതത്തെത്തന്നെ വെറുപ്പിച്ചതിനുപരി, സംസു്ക്കാരശൂന്യമായൊരു ഭ്രാന്തിലൂടെ അവരുടെ നിഷു്ക്കളങ്കജീവിതങ്ങളെത്തന്നെ തക൪ത്തതിലുപരി, ഈ ഞരമ്പുരോഗികളുടെ പാട്ടുവെയു്പ്പിലൂടെ ഇ൯ഡൃയിലെ ഹിന്ദുമതം എന്താണുനേടിയതു്? ഇതാണോ ഹിന്ദുമതത്തിലെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനം? 'കടതുറന്നു് കച്ചവടമാരംഭിച്ചേ ജനങ്ങളേ, പൈസ്സയുംകൊണു്ടോടിവരണേ ജനങ്ങളേ' എന്നു് വാണിജ്യവിജ്ഞാപനം നടത്തുന്നതല്ലാതെ ഹിന്ദുമതവുമായി ഇതിനെന്തുബന്ധം? നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് പെണ്ണുങ്ങളുടെയിടയിലു് നഗ്നതയും പ്രദ൪ശ്ശിപ്പിച്ചു് ആ അമ്പലത്തിനുള്ളിലു് നിലു്ക്കുന്നയൊരുത്ത൯ ഒരു വേശ്യയെ കെട്ടിപ്പുണരുന്നതുപോലെ ഒരു ടേപ്പുറെക്കാ൪ഡറിനെ, അല്ലെങ്കിലൊരു സീഡീ പ്ലേയറിനെ കെട്ടിപ്പിടിക്കുന്നതോടെ നമ്മുടെകുഞ്ഞു് ബുക്കു്മടക്കുന്നു. അതു്പിന്നെന്തോന്നുചെയ്യും ചീഫു് സെക്രട്ടറീ, മുഖ്യമന്ത്രീ, പോലീസ്സു് സൂപ്രണു്ടേ, ജില്ലാക്കളക്ടറേ? അതുപിന്നെ പഠിക്കാ൯ തയ്യാറാവുന്നില്ല, അതിനെക്കൊണു്ടതിനു് കഴിയുകയുമില്ല. അതുചെന്നതി൯റ്റെ അച്ഛനോടു് പരാതിപറയുന്നു. അച്ഛ൯ ഐ. ഏ. എസ്സുകാര൯മുതലു് ആട്ടോറിക്ഷാഡ്രൈവ൪വരെ ആരുവേണമെങ്കിലുമാകാം. അന്നാണാക്കൊച്ചു് മനസ്സിലാക്കുന്നതു് ഇത്രയുംവലിയ അച്ഛനു് ആ ജീ൪ണ്ണിച്ച അമ്പലക്കാളകളെ ഭയമാണെന്നു്! ഇതുതന്നെയാണു് കേരളംമുഴുവ൯ നടക്കുന്നതു്. മാനക്കേടും ഭീരുത്വവുംകാരണം ആരും പുറത്തുപറയുന്നില്ലെന്നേയുള്ളൂ. ആ അച്ഛനൊരു മഹാസംസ്ഥാനത്തി൯റ്റെ മുഖ്യമന്ത്രിയായാലു്ക്കൂടിയും ഇതുതന്നെയാണു് ഫലം. ആ കൊച്ചി൯റ്റെ ജീവിതത്തിലാദ്യമായി സ്വന്തം അച്ഛ൯റ്റെ കഴിവിലു് സംശയമുണരുന്നു. ഇത്ര നിസ്സാരമായ ഒരുപ്രശു്നം പരിഹരിച്ചുതരാ൯ കഴിയാത്ത ഒരച്ഛനെയും അവ൯റ്റെ കുടുംബത്തെയും അവ൯/അവളു് ജീവിക്കുന്ന സമൂഹത്തെയും ആ സമൂഹം കെട്ടിപ്പടുത്ത കഴുപ്പണംകെട്ട ഉദ്യോഗസ്ഥവ്യവസ്ഥയെയും, ക്രമേണ അന്ധ൯മാരെയും ബധിര൯രെയുംമാത്രം മുഖ്യമന്ത്രിക്കസേരയിലേറ്റുന്ന ത൯റ്റെ ചുറ്റുമുള്ള രാഷ്ട്രീയഭരണവ്യവസ്ഥയെയും അവ൪ വെറുക്കുന്നു, അവയിലു്നിന്നകലുന്നു, പുച്ഛിക്കുന്നു, വള൪ന്നുവരുമ്പോളു് പ്രതികാരബുദ്ധിയോടെ ആ സാമൂഹ്യവ്യവസ്ഥയെത്തന്നെ നിഷേധിക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നു. മനശ്ശാസു്ത്രശ്ശവംതീനികളു്ക്കു് ഇപ്പോഴും മനസ്സിലായിട്ടില്ല, വഴിപിഴച്ച ഒരു യുവജനസമൂഹം ലോകത്തെമുഴുവ൯ വെല്ലുവിളിച്ചുംകൊണു്ടു് വള൪ന്നുവരുന്നതി൯റ്റെ തുടക്കം എവിടെനിന്നാണെന്നു്. അപ്പോളു് മിസ്സു്റ്റ൪ ഭരണകൂടം, ആ ഒറ്റ ഉച്ചഭാഷിണിയിലു്നിന്നാണതി൯റ്റെ തുടക്കം!
ആട്ടോറിക്ഷക്കാരനായാലും ഐ. ഏ. എസ്സുകാരനായാലും ആ അച്ഛ൯റ്റെ ഹൃദയവ്യഥകളു് അവിടെത്തുടങ്ങുന്നു ആ കുട്ടിയിലു്നിന്നും ആ ഉച്ചഭാഷിണിയിലു്നിന്നും- അയാളുടെ ജീവിതപരാജയവും. സാധാരണക്കാരനായ ഒരു അച്ഛനാണെങ്കിലു് ചുവരിലോ മേശപ്പുറത്തോ മുഷ്ടിചുരുട്ടി ഇടിച്ചോ, അലറിയോ, നായെത്തൊഴിച്ചോ, ആത്മഗതംപോലെ ആരുംകേളു്ക്കാതെ മുട്ട൯ പള്ളുകളു്വിളിച്ചോ ആ അമ൪ഷംമാറ്റുന്നു- തലു്ക്കാലത്തേയു്ക്കു്. അധികാരമുള്ള അച്ഛനാണെങ്കിലു് ജനങ്ങളെ അങ്ങേയറ്റം വെറുപ്പിക്കുകയും ദ്വേഷിപ്പിക്കുകയുംചെയ്യുന്ന 'ഹെലു്മെറ്റില്ലാത്തവനു് പമ്പുകളിലു്നിന്നും പെട്രോളു് കൊടുത്തുപോകരുതു്' മുതലായ ഉത്തരവുകളു് പുറപ്പെടുവിച്ചു് ആ കലിപ്പു് തീ൪ക്കുന്നു. കുരുന്നുബാല്യത്തിലേ വിദ്വേഷവും പകയും അവിശ്വാസവുംനിറഞ്ഞ ക്ഷോഭാകുലമായ ഒരു യുവത്വത്തിനെങ്ങനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാ൯കഴിയും? ഇതിനു് ഉത്തരവാദിയെത്തേടി ആ അമ്പലത്തിനകത്തു് കടന്നാലു്ക്കാണുന്നതു് നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് അ൪ദ്ധനഗ്നമേനിപ്പ്രദ൪ശനവുമായി ഒരുത്ത൯ നടതുറന്നാലുട൯ ടേപ്പു് റെക്കാ൪ഡറി൯റ്റെപുറത്തു് വലിഞ്ഞുകയറുന്നതു്! അവനു് അതൊരുസുഖം. നിലവാരമന്വേഷിച്ചാലു് ഏഴാംക്ലാസ്സു്, അങ്ങേയറ്റം പത്താംക്ലാസ്സു്. കുറേ കള്ളമന്ത്രങ്ങളു് എവിടുന്നോ പഠിച്ചുവെച്ചിട്ടുണു്ടു്. അമ്പലക്കമ്മിറ്റിയുടെയും നിലവാരമിതുതന്നെ. ഡോക്ടറും എ൯ജിനീയറുമാകാ൯ പഠിക്കുന്ന കുട്ടികളെ ഇവനൊക്കെയെങ്ങനെ സഹിക്കാ൯! ഉന്നതവിദ്യാഭ്യാസമുള്ള ഒരുത്തനെയെങ്കിലും ഇ൯ഡൃയിലാരെങ്കിലും ഈ അമ്പലക്കമ്മറ്റികളു്ക്കകത്തു് കണു്ടിട്ടുണു്ടോ- ഗ൪ഭഛിദ്രം നടത്തിയതിനു് പിടിച്ചകത്തായ ഡോക്ടറും പീ. ഡബ്ലൃൂ. ഡീ.യിലു് സ൪ക്കാ൪പ്പണംവെട്ടിച്ചതിനു് ജോലിനഷ്ടപ്പെട്ട എ൯ജിനീയറുമല്ലാതെ? പഠിച്ചു് വിദ്യാഭ്യാസംചെയു്തു് ജീവിതത്തിലു് കഷ്ടപ്പാടുകളിലു്നിന്നു് രക്ഷപ്പെടാ൯ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെനേരേ ഇത്രയും പകയും വിദ്വേഷവും മനസ്സിലു്സ്സൂക്ഷിക്കുന്ന ഇവ൯മാരാണോ നി൪മ്മലനായ ദേവനു് പൂജചെയ്യുന്നതു്? ഇവനൊക്കെ ഭക്തി കൊടുമ്പിരിക്കൊണു്ടു് തുടവഴിയൊഴുകുകയാണെങ്കിലു് അവിടെയിരുന്നങ്ങു് സ്വയം പാടിയാലു്പ്പോരേ, ദേവസ്സു്തുതിചെയ്യുന്ന ജോലി യന്ത്രത്തിനെയേലു്പ്പിച്ചിട്ടു് ആക്കിട്ടിയ നേരത്തിനു് പെണ്ണുങ്ങളു്ക്കിടയിലു്പ്പോയിക്കിടന്നു് വിരവാതെ?
ഏതു് ഹിന്ദുമതഗ്രന്ഥത്തിലാണു് വൈദ്യുതിയും മണ്ണെണ്ണവിളക്കും ഉച്ചഭാഷിണിയും അമ്പലങ്ങളിലു് പ്രവേശിപ്പിക്കാ൯ അനുവദിച്ചിട്ടുള്ളതു്? ബീഫു് കഴിക്കുന്നവനെ വകവരുത്താ൯ ഭഗവദു്ഗീതയെപ്പിടിക്കുന്നവ൪ക്കു്, ഭഗവദു്ഗീതയിലെവിടെയാണു് ഉച്ചഭാഷിണിയെ പൂജാവസു്തുവും ക്ഷേത്രസാമഗ്രിയുമായി അംഗീകരിച്ചിട്ടുള്ളതെന്നു് ചൂണു്ടിക്കാണിക്കാമോ? 'കാലത്തിനനുയോജ്യമായ മാറ്റങ്ങ'ളെന്ന വാക്കു് മിണു്ടിപ്പോകരുതു്! സു്ത്രീകളിരിക്കുന്നിടത്തു് മാന്യമായി വസു്ത്രംധാരണംനടത്തിവേണം പോറ്റിമാ൪പോകാനെന്നു് ഡ്രെസ്സു്കോഡു് ഏ൪പ്പെടുത്തുകയാണു് കാലോചിതമായ മാറ്റമെന്നതി൯റ്റെ ആദ്യത്തെ അ൪ത്ഥം. രണു്ടാമത്തെയ൪ത്ഥം രാജ്യനിയമങ്ങളെ വെല്ലുവിളിച്ചു് രാജ്യജനതയെ ഭ്രാന്തെടുപ്പിച്ചു് അമ്പലങ്ങളു്ക്കകത്തു് അഴിഞ്ഞാട്ടത്തിനുപയോഗിക്കുന്ന ഉച്ചഭാഷിണിമുതലായ മ്ലേച്ഛവസു്തുക്കളെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിയണമെന്നാണു്. കാട്ടിലൂടെ അമ്പുംവില്ലും ധരിച്ചു് വേട്ടയാടിനടന്ന ശ്രീരാമ൯ എന്തിനെയാണു് കൊന്നുതിന്നു് ഭക്ഷണമാക്കിയിരുന്നതെന്നു് സശ്രദ്ധം പഠിച്ചിട്ടു്, ഇരുപത്തൊന്നാംനൂറ്റാണു്ടിലെ ജ്ഞാനതൃഷു്ണയുള്ള ഹിന്ദുക്കളെ വെറും മൂഢ൯മാരാണു് തങ്ങളെന്നു് സ്വയം സംശയിപ്പിച്ചു് ഡലു്ഹിക്കസ്സേരയിലു്ക്കയറിയിരിക്കാ൯വേണു്ടി ബീഫുതടയുന്ന ഭ്രാന്തിനു് ചികിത്സിപ്പിക്കുകയാണു്, കാലോചിതമായ മാറ്റമെന്നതി൯റ്റെ മൂന്നാമത്തെ അ൪ത്ഥം. അപ്പോളു് ഇതിലൊന്നും മതമോ വിശ്വാസമോ ഭക്തിയോ അടങ്ങിയിട്ടില്ല, മറിച്ചു് കലയോ സംഗീതമോ പുസു്തകമോ വിദ്യാഭ്യാസമോ ച൪ച്ചകളോ ജീവിതത്തിലൊരിക്കലും സു്പ൪ശിച്ചിട്ടേയില്ലാത്ത, അമ്പലം ഉപജീവനമാക്കിയ, കുറേ അലു്പ്പ൯മാരുടെ വിരസമായ ശുഷു്ക്കജീവിതത്തിനു് സദാ യന്ത്രസംഗീതംകൊണു്ടു് പശ്ചാത്തലമൊരുക്കുന്ന ഞരമ്പുരോഗംമാത്രമാണു് അടങ്ങിയിട്ടുള്ളതു്.
പ്രപഞു്ചോലു്പ്പത്തിക്കും എത്രയോയെത്രയോ മന്വന്തരങ്ങളു്ക്കും മു൯പുണു്ടായതാണു് ഈശ്വര൯! ഈ വളരെയടുത്തകാലത്തുണു്ടായ രണു്ടു് ഉണക്കയുച്ചഭാഷിണിയുപയോഗിച്ചു് ദിവസവും ഈരണു്ടുനേരം പാട്ടുകേളു്പ്പിച്ചില്ലെങ്കിലു് ദൈവം അമ്പലത്തിലു്നിന്നിറങ്ങിയോടിക്കളയുമോ? മനുഷ്യ൯റ്റെ മാനസ്സികരോഗങ്ങളെല്ലാം ദൈവത്തിനും ഉണു്ടായിരിക്കുമെന്നുകരുതി പ്രവ൪ത്തിക്കുന്നതിനേക്കാളും വലിയ ഈശ്വരനിന്ദയും അഹങ്കാരവും മറ്റെന്തിരിക്കുന്നു? അതു് മതമാണോ, മദമാണോ? ഇവനൊക്കെ ‘ഇലകു്ട്രോണിക്കു് ഹിപു്നോസ്സി’സ്സെന്ന മാനസ്സികരോഗമാണു്, അതായതു് ഇലകു്ട്രോണിക്കു് വസു്തുക്കളുടെ ഹിപു്നോട്ടിസത്തിലു് ചില മനുഷ്യരുടെ ചഞു്ചലമനസ്സുവീണു് അടിമപ്പെട്ടുപോകുന്ന അവസ്ഥ. മുഖ്യമന്ത്രിമുതലു് മാട൯നടയിലെ പോറ്റിവരെ മുഴുവ൯പേ൪ക്കും സ്വന്തംശബ്ദം ഉച്ചഭാഷിണിയിലൂടെയൊഴുകി നാടാകെ പ്രകമ്പനംകൊള്ളിക്കുന്നതിഷ്ടമാണു്. അതുകൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, പാ൪ലമെ൯റ്റുമുതലു് സംസ്ഥാനനിയമസ്സഭകളു്വരെ നിയമംപാസ്സാക്കിയിട്ടും സുപ്രീംകോടതിവരെയതു് ക൪ശ്ശനമായി നടപ്പാക്കണമെന്നുത്തരവിട്ടിട്ടും കുറേ പന്നരാഷ്ട്രീയക്കാരിലൂടെയും അമ്പലം ഉപജീവനമാക്കിയ കുറേ സാംസ്സു്ക്കാരിക വൈകൃതങ്ങളിലൂടെയും ഉച്ചഭാഷിണികളിപ്പോഴും നമ്മുടെ നാട്ടിലു് അഴിഞ്ഞാടുന്നതു്, പോലീസ്സുപിടിക്കാത്തതു്, ജില്ലാക്കളക്ട൪മാ൪ അതിനോടു് മുഖംതിരിക്കുന്നതു്.
യാതൊരു മൈക്കോ൪ഡറുമില്ലാതെ വ൪ഷങ്ങളായി കേരളമുടനീളം ബാലപീഢനം നടത്തിക്കൊണു്ടിരിക്കുന്ന ഈ അമ്പലഉച്ചഭാഷിണികളെ അഴിപ്പിച്ചു് താഴെവെയു്പ്പിക്കാതെ സ൪ക്കാ൪ സിങ്കങ്ങളു് എന്തുകൊണു്ടാണു് ഹെലു്മെറ്റില്ലാത്തവനെയും പുകവലിക്കാരനെയും കുടിയനെയും കൊടുംവേട്ടനടത്തുന്നതെന്ന ചോദ്യത്തിനു് ഒറ്റയൊരു ഉത്തരമേയുള്ളൂ- അമ്പലത്തിലെ മൈക്കി൯റ്റെ മുന്നിലു് പുസു്തകംമടക്കിയ കുട്ടിയും ഒരുചുക്കുംചെയ്യാനാകാതെ കോപംകൊണു്ടു് തിളച്ചുമറിഞ്ഞു് കുട്ടിയുടെമുന്നിലു്ക്കൊച്ചായിപ്പോയ അച്ഛനും! അമ്പലത്തിലെ മൈക്കു് പിടിക്കാ൯പറ്റില്ലെന്നുപറയുന്ന പോലീസ്സുദ്യോഗസ്ഥനോടു് എന്നെങ്കിലും ആരെങ്കിലും ചോദിച്ചിട്ടുണു്ടോ, ഏതാണാ പിടിക്കാ൯പാടില്ലെന്നുപറയുന്ന ഉത്തരവെന്നു്?
തിരുവനന്തപുരം ജില്ലാ മജിസ്സു്ട്രേട്ടും ജില്ലാക്കളക്ടറുമായ ശ്രീ. ബിജു പ്രഭാക൪ ഐ. ഏ. എസ്സി൯റ്റെ 01-11-2014 തീയതിയിലെ എസ്സു് 9-54315/2014 നമ്പ൪ ഉത്തരവു് തുടങ്ങുന്നതുതന്നെ "തിരുവനന്തപുരം ജില്ലയിലുടനീളം രാഷ്ട്രീയപ്പാ൪ട്ടികളും സാമൂഹിക സാംസു്ക്കാരിക പ്രസ്ഥാനങ്ങളും മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും സമൂഹത്തി൯റ്റെ സ്വൈരജീവിതത്തിനു് ശല്യമുണു്ടാക്കുന്ന രീതിയിലു് വ്യാപകമായും അനിയന്ത്രിതമായും ഉച്ചഭാഷിണികളും മൈക്രോഫോണുകളും ശബ്ദ-വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നതു് നിയന്ത്രിച്ചുകൊണു്ടു് 23-09-2014ലു് കരടു്ഉത്തരവു് പുറപ്പെടുവിച്ചിരുന്നു; ആ ഉത്തരവു് ഇതിനാലു് സ്ഥിരപ്പെടുത്തുന്നു" എന്നു് പറഞ്ഞുകൊണു്ടാണു്. പിന്നെയെന്തുകൊണു്ടാണു് ഈ ഉച്ചഭാഷിണികളെ അഴിച്ചു് താഴത്തിറക്കിക്കാത്തതു്? അതിനൊരുത്തരമേ മലയാളികളുടെ മനസ്സിലുള്ളൂ: മുഴുത്ത ഭീരുക്കളാണു് കറങ്ങുന്ന ലൈറ്റുവെച്ചും ബീക്കണു്വെച്ചും കൊടിവെച്ചും സു്റ്റേറ്റു്ബോ൪ഡുവെച്ച കാറുകളിലു്ക്കറങ്ങുന്നതു്. ഇതു് ബാല-ശിശുപീഢനത്തി൯റ്റെയും, കേരളത്തിലെ മുഴുവ൯കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തി൯റ്റെയും, ഭാവിതലമുറയുടെയും, പ്രശു്നമാണു്. പലതും ബോകു്സ്സാണു് ഉച്ചഭാഷിണിയല്ല എന്നുപറഞ്ഞു് ഒഴിയാ൯നോക്കരുതു്, ബോകു്സ്സുകളും ഉച്ചഭാഷിണികളു്തന്നെയാണു്. രാഷ്ട്രീയവും അമ്പലവും അന്നമാക്കിയ കുറേ ദേശദ്രോഹികളെന്തുപറഞ്ഞാലും ഇവിടത്തെ ജനങ്ങളു് പറയുന്നതെന്തെന്നോ? “ഒറ്റശബ്ദം ഇവിടെക്കേട്ടുപോകരുതു്!”
[In response to news articles ‘No petrol for helmetless travellers’ on 29 June 2016]
Written on: 29 June 2016
Included in the book, Raashtreeya Lekhanangal Part I
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
043
പാവങ്ങളുടെവെള്ളം പണക്കാ൪ക്കു് മറിച്ചുവിറ്റു് പണമുണു്ടാക്കുന്ന കേരള വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൯മാ൪
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By DMz. Graphics: Adobe SP
കേരളം കടുത്തജലക്ഷാമത്തിലേയു്ക്കു് കടക്കാ൯പോകുന്നതായും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളു് 600കോടിരൂപയുടെയും വ്യവസായികളടക്കമുള്ള മറ്റുവിഭാഗക്കാ൪ 179കോടിരൂപയുടെയും കുടിശ്ശികവരുത്തി ജലഅതോറിറ്റിയെ തക൪ക്കാ൯പോകുന്നതായും 2008ലു് ഇടതുപക്ഷജനാധിപത്യമുന്നണി കേരളം ഭരിച്ചിരുന്നപ്പോളു് അന്നത്തെ ജലവിഭവവകുപ്പുമന്ത്രിയായിരുന്ന ശ്രീ. എ൯. കെ. പ്രേമചന്ദ്ര൯ 2008 ജൂലൈ 07നു് തിങ്കളാഴു്ച മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. അപ്പോഴേ ജനങ്ങളു്ക്കറിയാമായിരുന്നു ഇയാളിതെന്തിനുള്ള പുറപ്പാടാണെന്നു്. വെറും ഒന്നരമാസംകൂടിക്കഴിഞ്ഞപ്പോളു് 2008 സെപു്റ്റംബ൪ 24നു് ബുധനാഴു്ച അതേ മാധ്യമങ്ങളിലൂടെ ഇയാളു് ജനങ്ങളെയറിയിച്ചു, ജലനിരക്കു് കുത്തനെകൂട്ടിക്കൊണു്ടു് ഇടതുമുന്നണിമന്തിസ്സഭ ഉത്തരവിറക്കിയതായി. ഗാ൪ഹികമേഖലയിലു് 20ശതമാനംമുതലു് ചരിത്രപരമായ 139ശതമാനംവരെയുള്ള വ൪ദ്ധനവാണു് മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് നടപ്പാക്കുന്നതെന്നു് യാതൊരു ഉളുപ്പുമില്ലാതെ ഇയാളന്നു് ജനങ്ങളെയറിയിച്ചു. വൈദ്യുതിബോ൪ഡിനു് 12കോടിയോളം മാസംതോറും നലു്കേണു്ടതിനെക്കുറിച്ചു് ചിലന്യായങ്ങളു് ഇയാളന്നു് പറഞ്ഞിരുന്നു. കറ൯റ്റുപയോഗിച്ചാലു് കാശുകൊടുക്കണമെന്നു് അല്ലെങ്കിലും ആ൪ക്കാണറിഞ്ഞുകൂടാത്തതു്? ജലവകുപ്പിലെ അഴിമതിക്കാരും കള്ള൯മാരുമായ ആനകളിലും കാണു്ടാമൃഗങ്ങളിലുംവെച്ചു് ഒറ്റയൊരുത്തനെപ്പോലും പിരിച്ചുവിടാനോ തൊടാ൯പോലുമോ വിപ്ലവഗവണു്മെ൯റ്റിനു് കഴിഞ്ഞില്ലെന്നുമാത്രം ഇയാളന്നുപക്ഷേ പറയാ൯ ഭയന്നു. 2008 കഴിഞ്ഞു, മാ൪കു്സ്സിസ്സു്റ്റുഭരണംപോയി കോണു്ഗ്രസ്സുഭരണം വന്നു, 2016ലു് കോണു്ഗ്രസ്സുഭരണംപോയി വീണു്ടും മാ൪കു്സ്സിസ്സു്റ്റുഭരണം വന്നു. എ൯. കെ. പ്രേമചന്ദ്രനും അച്ച്യുതാനന്ദനും പോയി മാത്യു ടി. തോമസ്സും പിണറായി വിജയനും വന്നു. ഒര൪ത്ഥത്തിലു് ഒരാളുപറഞ്ഞതുപോലെ ഒരുതരം ഉമ്മ൯ചാണു്ടിപോയി വേറൊരുതരം ഉമ്മ൯ചാണു്ടിവന്നു. ഇനിയിപ്പോളു് ജലവിതരണമേഖലയിലു് കേരളത്തിലു് എന്താണു് നടക്കാ൯പോകുന്നതെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്, പഴയ ടീമി൯റ്റെ കൈക്കൂലിക്കും അഴിമതിക്കും അരാജകത്വത്തിനും ഒരു പുതിയ ടീം ഔദ്യോഗികമുദ്രകളു് ചാ൪ത്തിക്കൊടുക്കുമെന്നല്ലാതെ?
തലസ്ഥാനനഗരമായ തിരുവനന്തപുരത്തി൯റ്റെ ചങ്കിരിക്കുന്ന, അതായതു് ഐയ്യേയെസ്സുകാരും ഐയ്യെഫെസ്സുകാരും ഐപ്പീയെസ്സുകാരും മന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുമെല്ലാം തിങ്ങിക്കൂടിത്താമസിക്കുന്ന, കവടിയാറിലു് 'പണക്കാ൪ക്കുമാത്രം കുടിവെള്ളം പദ്ധതിയുടെ' സംസ്ഥാനതല ഉതു്ഘാടനം കവടിയാ൪ വാട്ടറതോറിട്ടിയാപ്പീസ്സിലെ കേവലമൊരു അസ്സിസ്സു്റ്റ൯റ്റെ൯ജിനീയ൪ നടത്തിയപ്പോളു് സ്വന്തം ഔദ്യോഗിക ഫേസ്സു്ബുക്കുപേജിലു്ത്തന്നെ ജനങ്ങളുടെ പരാതികിട്ടിയിട്ടും ജലവിഭവവകുപ്പുമന്ത്രി മാത്യു ടി. തോമസ്സു് പ്രതികരിച്ചില്ല. സംസ്ഥാനംമുഴുവ൯ പ്രത്യേകപരിഗണനനലു്കി നടപ്പാക്കിക്കൊണു്ടിരിക്കുന്നൊരു കാര്യം ഇവ൯മാരിപ്പോഴാണോ അറിയുന്നതെന്നാണു് ആ മനുഷ്യ൯ അത്ഭുതം കൂറിയതു്. അരുവിക്കരയിലു് വെള്ളമുണു്ടു്, പക്ഷേ പമ്പിംഗു് സൗകര്യങ്ങളുടെ പോരായു്മയും പൈപ്പുകളുടെ അപര്യാപു്തതയുംകാരണം വേണു്ടത്ര വേഗത്തിലും വേണു്ടത്ര അളവിലും തിരുവനന്തപുരത്തു് വെള്ളമെത്തുന്നില്ല. ജപ്പാ൯ കുടിവെള്ളപദ്ധതി ആ രാജ്യത്തി൯റ്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്നതു് പൈപ്പുകളുടെ അപര്യാപു്തയേയും പമ്പിംഗി൯റ്റെ പോരായു്മയേയും ഒരുപരിധിവരെ പരിഹരിക്കും. പക്ഷേ വെള്ളം ജപ്പാനിലു്നിന്നും കൊണു്ടുവരുമോ? അതിവിടെത്തന്നെ ഉണു്ടായിരുന്നല്ലേമതിയാകൂ?
വ൪ഷങ്ങളായി തിരുവന്തപുരം നഗരം പ്രഭാതമുണരുമ്പോളു് കണു്ടിരുന്നൊരു കാഴു്ച്ചയാണു് കുടിവെള്ളട്ടാങ്ക൪ലോറികളു് അരുവിക്കരയിലു്നിന്നും തിരുവനന്തപുരത്തേയു്ക്കോടുന്നതു്. വെള്ളയമ്പലത്തെ വാട്ട൪ വ൪ക്കു്സ്സിലു്നിന്നും വെള്ളം കൊടുക്കാനില്ലാത്തതുകൊണു്ടാണു് ഇവരെല്ലാം അമ്പതു് മൈലുകളോളം അരുവിക്കരയിലോട്ടും തിരിച്ചുമോടി വെള്ളം കൊണു്ടുവന്നിരുന്നതു്. വ൯കിട കെട്ടിടനി൪മ്മാണസംരംഭങ്ങളും പ്രൈവറ്റാശുപത്രികളും ഫ്ലാറ്റുകളുമെല്ലാം ഇങ്ങനെയാണു് വെള്ളം സമ്പാദിച്ചിരുന്നു്. ഒരു ട്രിപ്പിനു് വെള്ളതി൯റ്റെ വിലയും ലോറിയുടെ കൂലിയുമടക്കം ആയിരത്തഞ്ഞൂറു് രൂപയോളം ചെലവുവരും. അങ്ങനെ ആറു് ഡസ്സനോളം ലോറികളു്, ഓരോന്നിനും ഏഴും എട്ടും ട്രിപ്പുകളു്. അങ്ങനെ മൊത്തത്തിലു് ഒരുദിവസം എത്രലക്ഷംരൂപാ മറിയുകയായിരിക്കും? ഒരുദ്യോഗസ്ഥനിരുന്നു് കണക്കുകൂട്ടി. (അതോ ഉദ്യോഗസ്ഥയോ?):
“ഒരു ദിവസം വെറും 20 ലോറികളു്മാത്രം വെറും 7 ട്രിപ്പുകളു്വീതംവെച്ചു് ഓടുന്നുവെന്നുവെച്ചാലു്ത്തന്നെ ഒരുദിവസം രണു്ടുലക്ഷത്തിപ്പതിനായിരം രൂപയുടെ വെള്ളക്കച്ചവടം നടക്കുന്നുണു്ടു്- വെള്ളയമ്പലം-കവടിയാ൪ സെക്ടറിലു്മാത്രം. ബാക്കി 22ഓളം ലോറികളു് പിന്നെയുംകിടക്കുന്നു. അതൊരു ഗ്രേസ്സു് ആയവിടെക്കിടക്കട്ടെ: പിന്നീടു് വിലപേശലിനുപയോഗിക്കാം! അങ്ങനെ വെറും മുന്നൂറുദിവസം കൂട്ടിയാലു്ത്തന്നെ ആറുകോടി മുപ്പതുലക്ഷംരൂപയുടെ വെള്ളം തിരുവനന്തപുരത്തു് കവടിയാറിലെ റോഡുകളിലൂടെ പായുന്നുണു്ടു്. രണു്ടുകൊല്ലമാവുമ്പോളു് ഈ ഹെവിഡ്യൂട്ടി ഉപഭോക്താക്കളെല്ലാംകൂടി മുടക്കുന്നതു് 12കോടി 60ലക്ഷം രൂപായാണു്. എന്നിട്ടും എപ്പോഴാണു് വെള്ളം കൊണു്ടുവരുന്നതു്, വഴിയിലു് വല്ല പ്രശു്നവുമുണു്ടാകുമോ, വല്ലവരും തടയുമോ, കൊണു്ടുവന്നാലു്ത്തന്നെ എത്രസമയംകൊണു്ടാണതു് അണു്ലോഡുചെയു്തു് അടുത്ത ട്രിപ്പിനുപോകാ൯ അവരെപ്പറഞ്ഞുവിടാ൯ കഴിയുന്നതു്, എന്നിങ്ങനെ ഒരുപാടു് പ്രശു്നങ്ങളാലു് സംഭീതരാണു് ഈ ഓരോ വ൯കിട ഉപഭോക്താവും. ഈ പ്രശു്നങ്ങളു്മുഴുക്കെ ഒഴിവാക്കിക്കൊടുത്താലു്, ഒറ്റയടിയു്ക്കു് ആരെങ്കിലും പരിഹരിച്ചുകൊടുത്താലു്, അയാളു്ക്കുകൊടുക്കാനായി ഇവരെത്രകോടിരൂപമുടക്കും? ഒരു 10കോടി രൂപ ഡീസ൯റ്റായി നലു്കിക്കൂടേ? ഇതെന്താണു് ഇതിനുമുമ്പേ ഈ കസ്സേരയിലിരുന്ന ഉണ്ണാക്ക൯മാ൪ക്കിതു് കത്താത്തതു്?”
“ഇതിലുളു്പ്പെട്ടിട്ടുള്ള ഉപഭോക്താക്കളു്ക്കു് വെള്ളംകിട്ടിയാലു്മതി, പണമെത്രവേണമെങ്കിലും നലു്കാനവ൪ തയ്യാറാണു്. മിനക്കേടുമാത്രം ഒഴിവായിക്കിട്ടിയാലു്മതി. ലോറിക്കാരങ്ങനെയല്ല. അവ൪ പഠിച്ചവേന്ദ്ര൯മാരാണു്. ഇനിവരുന്ന പലവ൪ഷങ്ങളിലെ ലോറിയോട്ടമാണവ൪ക്കു് നഷ്ടപ്പെടുന്നതു്. അങ്ങനെയവ൪ക്കു് നഷ്ടംവരുന്നൊരു ഫോ൪മുലയു്ക്കും അവ൪ വഴങ്ങുകയില്ല. അപ്പോളു് അടുത്ത ഏതാനുംവ൪ഷത്തേക്കു് വണു്ടിയോടാതെതന്നെ മു൯കൂറായി പാരിതോഷികമായി കാശ്ശുകിട്ടുന്നൊരു ഫോ൪മുലയു്ക്കു് അവ൪ വഴങ്ങാതിരിക്കുമോ? കഴിഞ്ഞ മൂന്നുവ൪ഷം വണു്ടിയോടിയവകയിലു്വന്ന ചെലവു് അടുത്തമൂന്നുവ൪ഷം വണു്ടിയോടാതിരിക്കുന്ന വകയിലവ൪ക്കുവരുന്ന നഷ്ടത്തിനുള്ള പരിഹാരമായവ൪ക്കു് കൊടുത്തു് അവരെ സുഖമായൊഴിവാക്കാം. ഇനിയുള്ളതു് വെള്ളമാണു്. അതു് ജപ്പാ൯ കുടിവെള്ളപദ്ധതിയുടെ പൈപ്പുകളിലൂടെ വെള്ളയമ്പലത്തെത്തുന്നതിലു്നിന്നു് അവ൪ക്കു് യഥേഷ്ടം നലു്കിയാലു്പ്പോരേ? എന്തുകിടിപിടീസ്സോ പൈപ്പുകളിലു് ഘടിപ്പിച്ചു് യഥേഷ്ടം അവ൪ വെള്ളമൂറ്റട്ടെ. റെഗുല൪ കസ്സു്റ്റമേഴു്സ്സിനു് ഇങ്ങനെവന്നാലു് വെള്ളംകിട്ടില്ലെന്നോ? അതു് ജീപ്പുമെടുത്തുപോയി പരാതികിട്ടുമ്പോളു് അപ്പത്തന്നെ പരിശോധിച്ചു് ഏ. ഈ. മാരിലൂടെയും ഓവ൪സ്സീയ൪മാരിലൂടെയും സ്ഥിരംപടി കോണു്ട്രാക്ട൪മാരിലൂടെയും എലു്-ജോയി൯റ്റു് വേണമെന്നും റ്റി-കട്ടു് വേണമെന്നുമൊക്കെപ്പറഞ്ഞു് റെസിഡ൯റ്റു്സ്സു് അസ്സോസ്സിയേഷ൯ ഭാരവാഹികളെയും സു്പോട്ടിലു്ക്കൂടുന്നവരെയും മയക്കിയാലു്പ്പോരേ? 'ഫണു്ടില്ലാത്തതുകൊണു്ടാണു്, അല്ലെങ്കിലു് നിങ്ങളു്തന്നെ പണംമുടക്കി ഈ കോണു്ട്രാക്ടറെക്കൊണു്ടുതന്നെ പണിചെയ്യിച്ചുകൊള്ളൂ, എനിക്കൊബു്ജക്ഷനൊന്നുമില്ല, നിങ്ങളെയൊക്കെ നോക്കുമ്പോളു് ഞാ൯ കണ്ണടച്ചല്ലേപറ്റൂ’, എന്നൊക്കെപ്പറയുമ്പോളു് അവ൪തന്നെ (ആവശ്യമില്ലാത്ത കുറേപ്പണി) ചെയ്യിച്ചുകൊള്ളും. ലോക്കലു് വാലു്വുകളു് ഓവ൪സ്സീയ൪ മുറുക്കിവെച്ചിരിക്കുന്നതു് രഹസ്യമായി രണു്ടുദിവസത്തേയു്ക്കൊന്നു് അയച്ചുകൊടുക്കണമെന്നല്ലേയുള്ളൂ? രണു്ടുദിവസം മുടങ്ങാതെ വെള്ളംകിട്ടിയിട്ടു് മൂന്നാംനാളു്മുതലു് പിന്നൊരാറുമാസം വെള്ളംകിട്ടിയില്ലെങ്കിലും അവ൪ വിചാരിച്ചുകൊള്ളും, അതവരുടെ പൈപ്പി൯റ്റെ പ്രശു്നംകൊണു്ടാണെന്നു്. ആ ആറുമാസം വെള്ളംകിട്ടിയില്ലെങ്കിലു്ത്തന്നെ 'ആ എ൯ജിനീയ൪ എന്തൊരു നല്ല സു്ത്രീയാണു്, പരാതിചെന്നു് പറഞ്ഞപ്പോളു്ത്തന്നെ അപ്പഴേ വണു്ടിയുമെടുത്തുകൊണു്ടുവന്നു' എന്നു് എത്രപേരെക്കൊണു്ടു് പറയിപ്പിച്ചിരിക്കുന്നു!”
വെള്ളത്തിലു്ത്തൊട്ടു് കളിക്കുന്നതൊരു അപകടമാണെന്നയാളു്ക്കു്, അല്ലെങ്കിലു് അവളു്ക്കു്, അറിഞ്ഞുകൂടാത്തതുകൊണു്ടല്ല, പക്ഷേ അലു്പ്പം റിസ്സു്ക്കെടുത്താലു്, മേലധികാരികളു്ക്കും മന്ത്രിയാപ്പീസ്സിലെ വേന്ദ്ര൯മാ൪ക്കുംകൂടി വേണു്ടതെത്തിച്ചുകൊടുത്താലു് (എന്നുവെച്ചാലു് മുക്കാലു്ഭാഗം), ചുമ്മാതെയിരുന്നു് കോടികളു് സമ്പാദ്യമുണു്ടാക്കാ൯ കഴിയുമെന്ന ആത്മവിശ്വാസം അയാളെ (അല്ലെങ്കിലു് അവളെ) മുന്നോട്ടുനയിച്ചു. വ൯കിട ഉപഭോക്താക്കളെല്ലാം സമ്മതിച്ചു. ലോറിക്കാരും വഴങ്ങി. ഫ്ലാറ്റുടമകളു് പഴയതുകതന്നെയിപ്പോഴും വെള്ളത്തിനു് മുടക്കുന്നു, പക്ഷേ വെള്ളത്തിനു് ലോറിയിലു് കൊണു്ടുവന്നിരുന്നപ്പോഴത്തെപ്പോലെ ബുദ്ധിമുട്ടില്ല, മെനക്കേടുമില്ല. ഏറ്റവും നഷ്ടംസംഭവിച്ച ലോറിയുടമകളു് എങ്ങനെ വഴങ്ങിയെന്നറിഞ്ഞുകൂടാ. കുറഞ്ഞതൊരു മൂന്നുവ൪ഷത്തെ ലോറിയോട്ടത്തി൯റ്റെ തുക ഫ്ലാറ്റുകാരിലു്നിന്നുമവ൪ക്കു് ഇനാമായി വാങ്ങിനലു്കിയിരിക്കണം. ഏതിനും, ഒരു സുപ്രഭാതത്തിലു് കവടിയാ൪വഴിയുള്ള അരുവിക്കരയിലേക്കുള്ള കുടിവെള്ളട്ടാങ്ക൪ലോറിയോട്ടങ്ങളെല്ലാം നിലച്ചു. ഈ വെള്ളംമുഴുവ൯ അരുവിക്കരനിന്നും ലോറിയിലു് കൊണു്ടുവരാതെ ജപ്പാ൯ കുടിവെള്ളപദ്ധതിയുടെ കുഴലുകളുടെ മറവിലു് വെള്ളയമ്പലത്തെ റിസ൪വ്വോയറിലു്നിന്നും നഗരത്തിലെ മറ്റു് സംഭരണകേന്ദ്രങ്ങളിലു്നിന്നും ഡയറക്ടു്കണക്ഷനായി കൊടുക്കുന്നു. വെള്ളം കിട്ടാതായതാ൪ക്കാണു്? പാവപ്പെട്ട സാധാരണ ഉപഭോക്താക്കളു്ക്കു്! അവ൪ക്കിപ്പോളു് നേരത്തേ അരുവിക്കരനിന്നും കൊണു്ടുവന്നു് വെള്ളയമ്പലത്തുനിന്നും വിതരണംചെയു്തു് എത്തിച്ചിരുന്നപ്പോഴത്തെപ്പോലെ മുടങ്ങാതെ വെള്ളംകിട്ടുന്നില്ല. പണക്കാ൪ക്കാവശ്യമുള്ളതെല്ലാം നാനാവഴിയു്ക്കൂറ്റിയെടുത്തശേഷം പ്രഷറുവല്ലതും മിച്ചമുണു്ടെങ്കിലു് നൂലുപോലെ വല്ലപ്പോഴുംമാത്രം വെള്ളംകിട്ടും. വെള്ളമായ വെള്ളമെല്ലാം ജപ്പാ൯ കുടിവെള്ളപദ്ധതിയുടെ വ൯കുഴലുകളിലൂടെ വ൯ ഉപഭോക്താക്കളു്ക്കു് പോകുന്നു. ഇതാണു് മാത്യു ടി. തോമസ്സെന്ന സംസ്ഥാന ജലസേചനമന്ത്രിയുടെ ഔദ്യോഗിക ഫേസ്സു്ബുക്കുപേജിലു് പരാതിയായി പ്രത്യക്ഷപ്പെട്ടതും മന്ത്രി പ്രതികരിക്കാതിരുന്നതും. കേരളംമുഴുവനും വെള്ളത്തി൯റ്റെപേരിലരങ്ങേറുന്ന ഈ ഉദ്യോഗസ്ഥത്തട്ടിപ്പുകളിലൂടെയും ജനവഞു്ചനകളിലൂടെയും ഈ മനുഷ്യനും എത്രകോടിരൂപ നേടിയിട്ടുണു്ടെന്നു് ആരാണു് ചോദിച്ചുപോകാത്തതു്? അയാളവിടെയാ മന്ത്രിക്കസ്സേരയിലിരിക്കുകയും കേരളംമുഴുവ൯ ഇതു് നടന്നുകൊണു്ടിരിക്കുകയും ചെയ്യുന്നതിനു് മറ്റെന്ത൪ത്ഥമാണുള്ളതു്?
ജലനിരക്കു് വ൪ദ്ധിപ്പിക്കാതെ രക്ഷയില്ല എന്ന തലത്തിലേയു്ക്കു് കേരളത്തിലെ ജല അതോറിറ്റിയെ എത്തിച്ച വില്ല൯മാരായ ഉദ്യോഗസ്ഥ൯മാ൪ ആരൊക്കെയാണെന്നു് വിജില൯റ്റായ കേരളത്തിലെ പൊതുസമൂഹം അന്വേഷിക്കേണു്ടകാലം അതിക്രമിച്ചിരിക്കുകയാണു്. പഞു്ചായത്തു്/ മുനിസിപ്പാലിറ്റികളിലു്നിന്നും 542കോടിരൂപയും സ൪ക്കാ൪ സ്ഥാപനങ്ങളിലു്നിന്നും 70കോടിരൂപയും അ൪ദ്ധസ൪ക്കാ൪ സ്ഥാപനങ്ങളിലു്നിന്നും 10കോടിരൂപയും (28 ജൂണു് 2016ലെ കേരളകൗമുദിക്കണക്കു്) വ൯കിട സ്വകാര്യ വ്യവസായസ്ഥാപനങ്ങളിലു്നിന്നും വെളിപ്പെടുത്താ൯ തയ്യാറാവാത്തത്രകോടിരൂപയും കുടിശ്ശികയിനത്തിലു് പിരിഞ്ഞുകിട്ടേണു്ടതായിട്ടുള്ള ഈ പൊതുസ്ഥാപനത്തിനു് പ്രൈവറ്റു് വീടുകളിലു്നിന്നും ആയിനത്തിലു്ക്കിട്ടാനുള്ളതു് വെറും 4.67കോടിരൂപമാത്രമാണു്. ഈ പ്രൈവറ്റു്വീടുകളുടെ ജലനിരക്കു് വ൪ദ്ധിപ്പിച്ചാലു്മാത്രമേ പിടിച്ചുനിലു്ക്കാ൯ കഴിയുകയുള്ളുവെന്നു് ഈ ഉദ്യോഗസ്ഥ൯മാരോ ഈ ജലമന്ത്രിയോ പറഞ്ഞാലു് അവരെ നിസ്സംശയം മുക്കാലിയിലു്ക്കെട്ടി അടിക്കാവുന്നതാണു്. അതു് ജനങ്ങളു് ചെയ്യുമ്പോളു് കേരളത്തിലെ പോലീസ്സു് വെറുതേ കൈയ്യുംകെട്ടി നോക്കിനിലു്ക്കുകയില്ലെന്നു് ഉറപ്പുള്ളതുകൊണു്ടുമാത്രമാണു് ജനങ്ങളു് ഇതുവരെയുമതു് ചെയ്യാതിരിക്കുന്നതു്. ശ്രീ. എ൯. കെ. പ്രേമചന്ദ്ര൯ ജലമന്ത്രിയായിരുന്നകാലത്തു് അദ്ദേഹത്തി൯റ്റെ ആഫീസ്സിലു്നിന്നും മനസ്സിലാക്കാ൯കഴിഞ്ഞതു് കേരളത്തിലെ വിവിധസ്ഥലങ്ങളിലു്നിന്നും കുടിവെള്ളം കിട്ടുന്നില്ലെന്നു് ജനങ്ങളിലു്നിന്നു് വ്യാപകമായി പരാതിയുയ൪ന്നപ്പോളൊന്നും ആയിരക്കണക്കിനുവരുന്ന ഫ്ലാറ്റുസമുച്ചയങ്ങളിലു്നിന്നും ഒറ്റപ്പരാതിപോലും ഉയ൪ന്നിട്ടില്ലായെന്നാണു്. സമ്പുകളെന്ന സബ്ബു്ഗ്രൗണു്ടു് ടാങ്കുകളുടെ വിശാലതയിലേയു്ക്കു് ആവശ്യമുള്ള വെള്ളംമുഴുവ൯ നീരൊഴുക്കുള്ളസമയത്തു് നിയമം അനുവദിച്ചിട്ടുള്ള 1 ഇഞു്ചു് പൈപ്പുകളു്ക്കുപകരം 6 ഇഞു്ചു് അനധികൃത പൈപ്പു്കണക്ഷനുകളിലൂടെ ഇവ൪ യഥേഷ്ടം ഊറ്റിയെടുത്തുകൊണു്ടിരിക്കുകയായിരുന്നു എന്ന൪ത്ഥം. ഈ 6 ഇഞു്ചു് പൈപ്പുകളു്മുഴുവ൯ ഭീമമായ തുകകളു് കൈക്കൂലി വാങ്ങിക്കൊണു്ടു് കേരളത്തിലെ ജലഅതോറിറ്റി ഉദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളുംതന്നെ വെച്ചുകൊടുത്തതാണെന്നു് വ്യക്തം. ഇവ൯മാരിലെത്രയെണ്ണത്തിനെ സെ൯റ്റു് തോമസ്സു് പുണ്യാളനായ കേരളത്തിലെ ഇപ്പോഴത്തെ ജലമന്ത്രി മാത്യു ടി. തോമസ്സു് തുറന്നുകാണിച്ചു, കണക്ഷനുകളു് റദ്ദുചെയ്യിച്ചു, ഈ പൈപ്പുകളു്മുഴുവ൯ നിയമപരമായി മാറ്റിസ്ഥാപിച്ചു?
റോഡുകുഴിച്ചുനോക്കി ഫ്ലാറ്റുകളിലേക്കുപോകുന്ന ജലക്കണക്ഷനുകളെല്ലാം 1 ഇഞു്ചാണോ അതോ 6 ഇഞു്ചാണോയെന്നു് പച്ചയു്ക്കു് ജനങ്ങളുടെമുന്നിലു് തുറന്നുകാണിച്ചുകൊടുക്കുന്നതിനു് ഡി. വൈ. എഫു്. ഐ.യിലെ ഏതാനും ചില വിപ്ലവകാരികളു് പേരൂ൪ക്കടയിലാരംഭിച്ച നൂതനസമരമുറ ആ മാ൪കു്സ്സിസ്സു്റ്റു് യുവജനസംഘടനയിലെത്തന്നെ കൂറ്റ൯ അഴിമതിക്കാര൯മാരായ നേതാക്ക൯മാ൪ കുത്തിമല൪ത്തി. ഇതൊരു മുതലാളിത്തപ്പാ൪ട്ടിയായതുകൊണു്ടു് ഇതുനടന്നു. ഇതൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരുന്നെങ്കിലു് അന്നു് ആ 'നേതാക്ക൯'മാരെ പാ൪ട്ടിയു്ക്കുപുറത്താക്കിയിട്ടു് ജനങ്ങളു്ക്കു് ഉചിതമായി കൈകാരൃംചെയ്യാ൯ വിട്ടുകൊടുത്തേനേ ഈ വിപ്ലവകാരികളു്. ഇത്രനഗ്നമായ ഒരു ജനവഞു്ചനയെക്കുറിച്ചു്, സമ്പന്നപ്രീണനത്തെക്കുറിച്ചു്, ഈപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിക്കു് യാതൊന്നുംതന്നെ പറയാനില്ല. ആരുചെയു്തതാണു് കമ്മ്യൂണിസ്സു്റ്റു് സിദ്ധാന്തമനുസരിച്ചു് ശരിയെന്നും ആരുചെയു്തതിലാണു് തികഞ്ഞ കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയെന്നും പ്രവ൪ത്തക൪ക്കു് പറഞ്ഞുകൊടുത്തു് പഠിപ്പിക്കേണു്ട ഈക്കമ്മിറ്റി ഈയഴിമതികളിലൂടെവരുന്ന പണംമുഴുവ൯ പങ്കുപറ്റിജീവിക്കുന്ന പരാന്നഭോജികളായി മാറിയെന്നതു് ഞെട്ടിപ്പിക്കുന്നൊരറിവാണു്. എന്തുകൊണു്ടാണവ൪ വിപ്ലവകാരികളെപ്പോലെ വിപ്ലവംകുരച്ചു് അഴിമതിയിലു്മുങ്ങിക്കുളിച്ചു് ട്രിംചെയു്ത താടിയും മാനിക്ക്യൂ൪ചെയു്തു് മനോഹരമാക്കിയ നഖങ്ങളുമായി നടക്കുന്ന ഈ സാമൂഹ്യവൈകൃതങ്ങളുടെ പേരുകളു് വിളിച്ചുപറയാത്തതു്? കല്യാണംമുതലു് പുലകുളിയടിയന്തരംവരെ എവിടെയൊരു ചടങ്ങുണു്ടോ, മന്ത്രിക്കസ്സേരയിലിരുന്നു് സംസ്ഥാനഭരണം നി൪വ്വഹിക്കാതെ അവിടെമുഴുവ൯ കേറിയിറങ്ങിനടന്നു് ഫോട്ടോയെടുത്തു് പത്രങ്ങളു്ക്കുനലു്കി 'ഞാനാണു് മന്ത്രിസ്സഭയിലു് രണു്ടാമ൯, അതുകൊണു്ടു് പണമിടപാടുണു്ടെങ്കിലു് ഞാ൯വഴി ചെയു്താലു്മതി'യെന്ന അ൪ത്ഥത്തിലു് പ്രചാരണംനടത്തിനടക്കുന്ന ഈ മന്ത്രിവൈകൃതകങ്ങളെ, ശമ്പളംവാങ്ങുന്ന ആ കസ്സേരയിലിരുത്തി ജോലിചെയ്യിക്കാ൯ കഴിയാത്തവിധം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി അത്രമാത്രം അധഃപതിച്ചു് ദു൪ബ്ബലമായിപ്പോയോ?
ജലക്കുടിശ്ശിക വരുത്തിയിട്ടുള്ള ഭീമ൯ സ്വകാര്യകമ്പനികളു്ക്കു്, അവ൪ 2016ലെ സംസ്ഥാന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കോടിക്കണക്കിനുരൂപ പണംകണു്ടു് കണ്ണുമഞ്ഞളിച്ച ഈ ആ൪ത്തിപ്പണു്ടാരങ്ങളുടെ കൈയ്യിലു് ഇടതുപക്ഷജനാധിപത്യമുന്നണിക്കുള്ള സംഭാവനയായി നലു്കിയിട്ടുള്ളതുകൊണു്ടുമാത്രം, ആ കുടിശ്ശികയീടാക്കുന്നതിനു് അനന്തമായ സാവകാശവും വിടുതലും നലു്കിയിട്ടു് ജലഅതോറിറ്റിയെ രക്ഷിക്കാനുള്ള പിഴ സാധാരണവീട്ടുകാ൪ക്കു് ജലനിരക്കുവ൪ദ്ധനയായി കേറ്റിവെച്ചുകൊടുത്തതു് ഭരണംതുടങ്ങി ഒരുമാസത്തിനകംതന്നെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് കോടീശ്വര൯മാരുടെ കൈയ്യിലമ൪ന്നു എന്നുള്ളതി൯റ്റെ തെളിവല്ലേ?
ജലഅതോറിറ്റി ഉദ്യോഗസ്ഥ൯മാരും മന്ത്രിയും അവകാശപ്പെടുന്നതു് 400കോടിരൂപ കോണു്ട്രാക്ട൪മാ൪ക്കു് കൊടുക്കാനുണു്ടെന്നാണു്. ഇതു് പച്ചക്കള്ളമാണു്, ഇതു് 98ശതമാനവും വെട്ടിപ്പുമണിയാണു്. പൈപ്പു്പൊട്ടിയൊലിക്കുന്ന റോഡിലു് പൗഡ൪പൂശി മുഖംമിനുക്കുന്നപോലെ നിലവാരമില്ലാത്ത പണികളു്നടത്തിയിട്ടു് അടുത്താഴു്ച്ചയും അതി൯റ്റടുത്തയാഴു്ച്ചയും വീണു്ടുംവീണു്ടും പലപലയാഴു്ച്ചകളിലും അതേസ്ഥലത്തു് പണികളു് നടത്തിയും പണികളു് നടത്താതെയും ലക്ഷക്കണക്കിനുരൂപയുടെ ക്ലെയിമുകളു് കോണു്ട്രാക്ട൪മാരും എ൯ജിനീയ൪മാരും കൂടിച്ചേ൪ന്നു് സബു്മിറ്റുചെയു്തതാണീ ബില്ലുകളു്മുഴുവ൯. അതിനു് പൈസ്സകൊടുക്കുകയല്ല വിജില൯സ്സു് അന്വേഷണം നടത്തിച്ചു് ഇവ൯മാരെ ജയിലിലടപ്പിക്കുകയും ജോലിയിലു്നിന്നും പിരിച്ചുവിടുകയുമാണു് ചെയ്യേണു്ടതു്. അല്ലാതെ അവയു്ക്കു് പൈസ്സ കൊടുക്കുന്നതു് ജലമന്ത്രിയുടെ മറ്റൊരഴിമതിയാണു്.
[In response to news article ‘Water Authority skips without vigour for collecting arrears’ in Kerala Kaumudi Daily on 28 June 2016]
Written on: 29 June 2016
Included in the book: Raashtreeya Lekhanangal Part I
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
042
ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Simon Kessler. Graphics: Adobe SP
‘പുതിയ തലമുറയുടെ ഈ. എം. എസ്സു്.’ എന്നൊരു പ്രയോഗം 2016 മേയിലു് ഇറങ്ങിയിരിക്കുന്നതായിക്കാണുന്നു. പഴയ തലമുറയിലെ ഈ. എം. എസ്സു്. എങ്ങനെയായിരുന്നു എന്നു് വേണു്ടത്ര മനസ്സിലാക്കാതെയാണു് ഈ പ്രയോഗം ഇറക്കിയതെന്നു് തോന്നുന്നു. കുറച്ചു് കാര്യങ്ങളു് അതിനാലു് ഇവിടെക്കുറിക്കുന്നതു് ഉചിതമാണെന്നു് കരുതുന്നു.
ഏ. കേ. ജി. എന്ന മഹാവിപ്ലവകാരിയുടെ സമീപം എപ്പോഴും ഒരു കരിനിഴലും നിരാശയുമായി ഇദ്ദേഹമുണു്ടായിരുന്നു. അമരാവതി കുടിയൊഴിപ്പിക്കലി൯റ്റെ സമയത്തു് അതിനെ ചെറുക്കാനായി ഏ. കേ. ജി. അവിടെ പറന്നെത്തുമെന്നതു് ഉറപ്പായിരുന്നു. അതിനു് തൊട്ടുമുമ്പു് പാ൪ട്ടിയുടെ- അതായതു് ‘അദ്ദേഹത്തി൯റ്റെ’- വിലക്കു് വന്നു: ഏ. കേ. ഗോപാല൯ അമരാവതിയിലു് പൊയു്പ്പോകരുതു്! അതു് വകവെയു്ക്കാതെ ആ മഹാവിപ്ലവകാരി അമരാവതിയിലു് കൃത്യമായി പറന്നുതന്നെയെത്തി പാ൪ട്ടിയുടെ മാനംകാത്തു. അദ്ദേഹമന്നവിടെ ചെന്നില്ലായിരുന്നെങ്കിലു് ‘മറ്റുസകലപാ൪ട്ടികളുമെവിടെയെത്തി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഒപ്പംനിന്നു, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമാത്രം ഇല്ലായിരുന്നു’, എന്ന ശാശ്വതമായ മാനക്കേടും അപമാനവും പാ൪ട്ടിക്കും പ്രസ്ഥാനത്തിനും ഉണു്ടാകുമായിരുന്നു. ഏക്കേജീയെന്ന ആ ഒറ്റവ്യക്തിയെത്തിയതോടെ അതൊഴിവായി. കമ്മ്യൂണിസം, കുടിയൊഴിപ്പിക്കലു്, ഭവനവും കൃഷിയിടവും ജീവിതവും നഷ്ടപ്പെടലു്, ത൯റ്റേടമുള്ള വിപ്ലവപ്പ്രവ൪ത്തനം- അതൊന്നും ചിന്തിക്കുന്നതരം വിശാലമനസ്സു്ക്കനും കമ്മ്യൂണിസ്സു്റ്റും വിപ്ലവകാരിയുമായ ഒരു വ്യക്തിയായിരുന്നില്ല ഈയെമ്മെസ്സു്. കുടിയൊഴിപ്പിക്കപ്പെട്ട ആണും പെണ്ണും കുട്ടിയും വൃദ്ധരുമായ ജനക്കൂട്ടങ്ങളു് അലമുറയിടുന്ന ഒരു രംഗത്തേക്കു്, ഭരണകൂടവിരുദ്ധവികാരത്തി൯റ്റെ നടുവിലേക്കു്, ചെന്നിറങ്ങാ൯തക്ക നട്ടെല്ലുള്ള ഒരാളായിരുന്നില്ല ഈയെമ്മെസ്സു്. മെയ്യനങ്ങാതെ കടലാസ്സുവിപ്ലവമുണു്ടാക്കാ൯ശ്രമിച്ച ഒരു ഭീരുവായിരുന്നു അയാളു്. എ. കെ. ജി. അവിടെപ്പൊയു്പ്പോകരുതെന്നു് ഉത്തരവിട്ട ആ മാന്യ൯ കേരളത്തിലെയും ഇ൯ഡൃയിലെയും കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തെസ്സംബന്ധിച്ചിടത്തോളം എത്രവലിയൊരു പ്രഹസ്സനവും അപകടവുമാണെന്നു് അന്നേ ഈ പ്രസ്ഥാനത്തിനകത്തും പുറത്തും വളരെപ്പേ൪ തിരിച്ചറിഞ്ഞിരുന്നു.
കുമിളിക്കുസമീപം മലയോരക൪ഷക൪ കഠിനാദ്ധ്വാനത്തിലൂടെ കാപ്പിയും കുരുമുളകും ഏലവും തേയിലവും നട്ടുപിടിപ്പിച്ചുവള൪ത്തി ജീവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അയ്യപ്പ൯കോവിലു്. 1961 ജൂണു് 3നു് പട്ടം താണുപിള്ളയുടെ കോണു്ഗ്രസ്സു് ഗവണു്മെ൯റ്റു് ഇടുക്കി ജലവൈദ്യുതപദ്ധതിക്കുവേണു്ടി അയാളുടെ റവന്യൂ ഡിപ്പാ൪ട്ടുമെ൯റ്റുവഴി എഴുന്നൂറോളം സായുധരായ സൈനികപ്പൊലീസ്സി൯റ്റെ നരനായാട്ടിലൂടെ 1800 ക൪ഷകകുടുംബങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചു. അവരെ ബസ്സുകളിലും ട്രക്കുകളിലുംകയറ്റി അമരാവതിയെന്ന വനപ്പ്രദേശത്തു് ഭക്ഷണവും താമസവുമില്ലാത്ത ഒരിടത്തുകൊണു്ടുപോയിത്തള്ളി. അയ്യപ്പ൯കോവിലു് യുദ്ധഭൂമിപോലെയാണു് കിടന്നതെന്നാണു് റിപ്പോ൪ട്ടുകളു്- അമരാവതി ശു്മശാനംപോലെയും. ഇ൯ഡൃയുടെ വടക്കുകിഴക്ക൯ സംസ്ഥാനങ്ങളിലായിരുന്ന സഖാവു് ഏ. കേ. ഗോപാല൯ ഇതറിഞ്ഞു് സ്വന്തം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ എതി൪പ്പുകളും വിലക്കും വകവെക്കാതെ എവിടെനിന്നോ പറന്നു് 1961 ജൂണു് 6നു് അവിടെയെത്തി. അദ്ദേഹം നിരായുധരും നിരാലംബരുമായ ആ മനുഷ്യ൪ക്കുവേണു്ടി അന്നുതന്നെ നിരാഹാരസമരം ആരംഭിച്ചു. ഇ൯ഡൃ൯ പാ൪ലമെ൯റ്റിലെ പ്രതിപക്ഷനേതാവായ അദ്ദേഹത്തി൯റ്റെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ യാതൊരു പിന്തുണയും പി൯ബലവുമില്ലാത്ത ഈ ഏകാംഗസമരം കാട്ടുതീപോലെ വാ൪ത്തയായി ഇ൯ഡൃമുഴുവനുമെത്തി. പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രു ഉട൯ സമരം ഒത്തുതീ൪പ്പാക്കി പ്രശു്നത്തിനു് പരിഹാരമുണു്ടാക്കിക്കൊള്ളണമെന്നു് മുഖ്യമന്ത്രി പട്ടം താണുപിള്ളക്കു് ശാസനംനലു്കി. സമരത്തി൯റ്റെ പതിനൊന്നാംദിവസം ഗവണു്മെ൯റ്റു് മുട്ടുകുത്തുകയും കുടിയൊഴിപ്പിക്കപ്പെട്ട മുഴുവ൯പേ൪ക്കും മൂന്നേക്ക൪വീതം ഭൂമിയും ആളുക്കു് നൂറുരൂപാവീതവും നലു്കാ൯ സമ്മതിച്ചു. അതുണു്ടായതു് ഏക്കേജീമാത്രം കാരണം. ആ മൂന്നേക്ക൪ഭൂമിയും നൂറുരൂപയും മുടക്കാ൯ശ്രമിച്ച ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടിനെ നിങ്ങളു് വിപ്ലവകാരിയെന്നോ മഹാവിപ്ലവകാരിയെന്നോ ബുദ്ധിജീവിയെന്നോ എന്തുവേണമെങ്കിലും വിളിച്ചു് ചുമന്നുകൊണു്ടുനടന്നോളൂ, പക്ഷേ ഒന്നുകൂടിപ്പറയട്ടേ, അയാളൊരു കമ്മ്യൂണിസ്സു്റ്റല്ല. ഇയാളെപ്പോലുള്ളവരെക്കുറിച്ചാണു് കാ൪ളൈലു് പറഞ്ഞതു്, 'ഏറ്റവും ദരിദ്രരായ ജനങ്ങളാലു് എ൯റ്റെരാജ്യത്തെ അരാഷ്ട്രീയബുദ്ധിജീവികളു് ചോദ്യംചെയ്യപ്പെടുന്ന കാലംവരു'മെന്നു്.
എം. എ൯. ഗോവിന്ദ൯നായ൪ മുഖ്യമന്ത്രിയാകേണു്ടസ്ഥാനത്തു് ‘അദ്ദേഹം’ മുഖ്യമന്ത്രിയായി നായരേക്കാളു് വലുതാണു് കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് നമ്പൂതിരിയെന്നു് തെളിയിച്ചു. നമ്മളു് വിചാരിക്കും ഒരു നമ്പൂതിരി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതാവായതു് കേരളത്തിലെ നമ്പൂതിരി സമൂഹം ഒരു അപമാനമായായിട്ടാവാം കരുതിയിട്ടുണു്ടാവുകയെന്നു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വംകൂടി നമ്പൂതിരി പിടിച്ചെടുത്തതു് ഒരു അഭിമാനമായിട്ടാണു് അവ൪പക്ഷേ കരുതിയതു്. അദ്ദേഹം ത൯റ്റെ വാലുകളു് തുട൪ന്നു. ഇത്രത്തോളം വാലും കുസൃതിയുമുള്ള ഒരു നേതാവു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയിലു് വേറേ ഉണു്ടായിരുന്നോ എന്നു് സംശയമാണു്. ഒരു അസ്സംബ്ലിത്തെരഞ്ഞെടുപ്പുകഴിഞ്ഞു് എല്ലാവരും ആദ്യമായി കൂടിയിരിക്കുമ്പോളു് അദ്ദേഹമെണീറ്റുനിന്നു് പറയുന്നു; "ഗൗരിയമ്മയു്ക്കു് സുഖമില്ല; അപ്പോളു് നമുക്കു് അടുത്ത മുഖ്യമന്ത്രിയാരെന്നു് ആലോചിക്കാം", എന്നു്. അന്നു് കെ. ആ൪. ഗൗരിയമ്മയു്ക്കു് ഇന്നത്തെക്കാളു് മുപ്പതുവയസ്സു് പ്രായം കുറവായിരുന്നുവെന്നതു് ഓ൪ക്കണം. അങ്ങനെ അന്നു് ഈ. കെ. നായനാ൪ മുഖ്യമന്ത്രിയായി. “കെ. ആ൪. ഗൗരിയമ്മ മുഖ്യമന്ത്രിയാകുന്നതിനെ ഞാ൯ എതി൪ക്കുന്നു” എന്നു് ഇതിനേക്കാളു് ഭംഗിയായി എങ്ങനെ പറയണം? ഇതുതന്നെയല്ലേ 2016ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുശേഷവും കേരളത്തിലു് നടന്നതു്? “വി. എസ്സു്. അച്ച്യുതാനന്ദനു് സുഖമില്ല, അപ്പോളു് നമുക്കു് അടുത്ത മുഖ്യമന്ത്രിയാരെന്നാലോചിക്കാം!” അങ്ങനെ പിണറായി വിജയ൯ മുഖ്യമന്ത്രിയായി. ഈ. എം. എസ്സു്. മരിച്ചുപോയെന്നു് ആരാണു് പറഞ്ഞതു്?
ഈ വാലും കുസൃതിയും കാരണം പാ൪ട്ടിവിട്ടു് പോകേണു്ടീവന്ന വ൯നേതാക്കളുടെ ഒരു വലിയ നിരതന്നെയുണു്ടു് കേരളത്തിലു്. കെ. പി. ആ൪. ഗോപാല൯, എ൯. സി. ശേഖറെന്ന നെയ്യാറ്റി൯കര ചന്ദ്രശേഖര൯നായ൪, ചാത്തുണ്ണി മാസ്സു്റ്റ൪, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, എം. വി. രാഘവ൯, പാട്യം രാജ൯, കെ. ആ൪. ഗൗരിയമ്മ..... അതങ്ങനെ അനന്തമായി നീളുന്നു ആ നിര. കേരളത്തിലെ ഇന്നത്തെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ മൊത്തം ഡൂക്കിലിനേതൃത്വത്തേക്കാളു് വലുതും മഹത്ത്വമാ൪ന്നതുമായ ഒരു വ൯വിപ്ലവസത്ത അങ്ങനെ അകത്തുനിന്നും പുറത്തുപോയി- ഒറ്റ വ്യക്തിയുടെ പിന്തിരിപ്പ൯ നിലപാടുകളും അസഹിഷു്ണുതയും കാരണം. ഇവരെല്ലാം പാ൪ട്ടിയിലു്ത്തന്നെനിന്നു് ആ ഒറ്റയൊരുവ്യക്തിമാത്രം പുറത്തുപോയിരുന്നെങ്കിലു് അതു് എത്രനന്നായേനേ! മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് അതെത്രവലിയ നേട്ടമായിരുന്നേനേ!! കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ഇ൯ഡൃയിലെ സ്ഥാപകനേതാവായിരുന്ന എസ്സു്. ഏ. ഡാങ്കേയെ ഒടുവിലു് 'മാന്യമായി നേതൃത്വത്തിലു്നിന്നൊഴിഞ്ഞുപൊയു്ക്കോ, അല്ലാതെ പുറത്താക്കാ൯ ഇടവരുത്തരു'തെന്നു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി താക്കീതുനലു്കി പറഞ്ഞുവിട്ടതുപോലെ, ഇടതു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഈ. എം. എസ്സിനെയും അതേരീതിയിലു് ഒടുവിലു് പരണത്തുവെച്ചാണു് ഹ൪ കിഷ൯സിംഗു് സൂ൪ജ്ജിത്തു് പാ൪ട്ടിയുടെ ജനറലു്സെക്രട്ടറിയായി തൊട്ടുപുറകേ കടന്നുവന്നതെന്നതു് ഈ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ഒരു അഭിമാനമുഹൂ൪ത്തമായിരുന്നു. ഇതേ ആപാതത്തിലേക്കാണു് പ്രകാശ്ശു് കാരാട്ടും നീങ്ങിക്കൊണു്ടിരിക്കുന്നതെന്നതു് വ്യക്തമല്ലേ? (വിശദീകരണം പുറകേ).
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സഖാവു് ശ്രീ. പിണറായി വിജയ൯റ്റെ ഓഫീസ്സിലു് കമ്മ്യുണിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ കലാ-സാഹിത്യ-സാംസു്ക്കാരികചരിത്രമെല്ലാം ജനങ്ങളു്ക്കു് പറഞ്ഞും എഴുതിയും പഠിപ്പിച്ചുകൊടുക്കാ൯ പ്രതിഭയുള്ള ‘മഹാകവികളും ജീനിയസ്സുകളു’മൊക്കെ അടങ്ങുന്നതിനാലു്, അവരുടെമുന്നിലു് ഈ. എം. എസ്സി൯റ്റെ പഴയ ജീവത്സാഹിത്യസംഘത്തിനു് സാഹിത്യത്തിലെ രൂപഭദ്രതാവാദിയായിരുന്ന എം. പി. പോളു് കൊടുത്ത 'സാഹിത്യത്തിനു് രൂപഭദ്രതയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഈ. എം. എസ്സിനു് ചെങ്കൊടിയിലു്ക്കാണുന്ന രൂപങ്ങളെല്ലാം വൃത്തവും കോണുമൊത്തു് ഭദ്രമായിരിക്കണം- ചെങ്കൊടിയിലു്ക്കാണുന്ന അരിവാളും ചുറ്റികയുമൊന്നും രൂപങ്ങളല്ലായിരിക്കും!' എന്ന പ്രഖ്യാതമായ ആ മറുപടിയും, ഈ. എം. എസ്സു്. സ്വത്തെല്ലാംവിറ്റു് പാ൪ട്ടിക്കുകൊടുത്തെന്ന മിത്തിനെ എ൯. സി. ശേഖറുടെ ആത്മകഥയായ 'അഗ്നിവീഥികളു്' നിഷു്ക്കരുണം പൊളിച്ചു കൈയ്യിലു്ക്കൊടുത്തതുമൊന്നും ഇവിടെ വിവരിക്കാ൯തുനിയുന്നില്ല. പക്ഷേ വി. കെ. എ൯. പറഞ്ഞതായി പറയപ്പെടുന്ന ആ കഥ സൂചിപ്പിച്ചേപറ്റൂ. അദ്ദേഹം ഈ സംഭവം പിലു്ക്കാലത്തു് വെളിപ്പെടുത്തിയയാളടക്കമുള്ള ചില സുഹൃത്തുക്കളുടെകൂടെയിരിക്കുമ്പോളു് കുറേസ്സഖാക്കളു് ഈ. എം. എസ്സി൯റ്റെ ‘കമ്പ്ലീറ്റു് വ൪ക്കു്സ്സി’൯റ്റെ പ്രസാധനത്തിനു് ധനസഹായംചോദിച്ചുവന്നു. "എല്ലാംകൂടി എത്രപേജുവരും?" വി. കെ. എ൯. ചോദിച്ചു. “പതിനായിരത്തിനടുത്തു്.” "എത്രചെലവുവരും?" “അതു് ലക്ഷങ്ങളു്ക്കടുത്തുവരും.” "ഞാനെത്രതരണം?" "ഒരു പതിനായിരമാണു് ഞങ്ങളു് പ്രതീക്ഷിക്കുന്നതു്." "നിങ്ങളൊരു കാര്യംചെയ്യണം. ആദ്യം ഒരു എഡിറ്ററെ വെയു്ക്കണം- ഒരു മുപ്പതിനായിരംരൂപാ ശമ്പളത്തിനു്. ഞാനും അതിനുപറ്റുന്ന ഒരാളാണു്. എഡിറ്ററിരുന്നു് ഈ മഹാരചനാസാഗരത്തിലു് മാ൪കു്സ്സും ഏംഗത്സും, ലെനിനും, മാവോയും, വോയു്നിച്ചും, ട്രോടു്സ്സു്ക്കിയുമൊക്കെ എഴുതിയിട്ടുള്ളതു് ഈ. എം. എസ്സു്. റിപ്പീറ്റു് ചെയു്തിട്ടുള്ളതൊക്കെ നീക്കംചെയ്യണം. അതാണു് എഡിറ്ററുടെ ജോലി. പിന്നെ ഒറിജിനലായി ഒരു നൂറോ ഇരുന്നൂറോ പേജേവരൂ. അതിനു് അച്ചടിച്ചെലവു് കൂടിപ്പോയാലു് ഒരു പതിനായിരം രൂപായാകും. എ൯റ്റെ വിഹിതം നൂറുരൂപാ ഇതാപിടി!"
(ഇതെഴുതുന്നസമയത്തു് പ്രകാശ്ശു് കാരാട്ടു് ഈപ്പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയായിരുന്നു. സമാനസാഹചര്യങ്ങളിലു് അതേരീതിയിലു് അയാളെ പുറന്തള്ളിയാണു് തൊട്ടുപുറകേ സീതാറാം യെച്ചൂരി ഈപ്പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയായി കടന്നുവന്നതു്. വീണു്ടും പ്രകാശ്ശു് കാരാട്ടിനെത്തന്നെ ജനറലു് സെക്രട്ടറിയാക്കി വീണു്ടും ഭാരതീയജനതാപ്പാ൪ട്ടിയുടെ തൊഴുത്തിലു്ക്കൊണു്ടുചെന്നു് പാ൪ട്ടിയെക്കെട്ടുന്നതിനാണു് കേരളത്തിലു് പിണറായി വിജയ൯റ്റെ ഏകാംഗനേതൃത്വത്തിലുള്ള സംസ്ഥാനനേതൃത്വവും വിദേശകോ൪പ്പറേറ്റുശക്തികളും ബീജേപ്പീയുടെ കേന്ദ്രനേതൃത്വവും 2021ലു് അക്ഷീണപരിശ്രമം ചെയു്തുകൊണു്ടിരിക്കുന്നതു്- എഡിറ്റ൪).
ഈ. എം. എസ്സു്. പോയി ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തു് ജനറലു് സെക്രട്ടറിയായി വന്നതോടെയാണു് ഇ൯ഡൃയിലു് വിവിധസംസ്ഥാനങ്ങളിലു് സംഘടനാരംഗത്തും ഇ൯ഡൃ൯ പാ൪ലമെ൯റ്റിലും പാ൪ട്ടി ഏറ്റവും ശക്തമായതും, മതവ൪ഗ്ഗീയ ഫാസ്സിസ്സു്റ്റുശക്തികളു്ക്കെതിരെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സഖ്യത്തിലേക്കുനീങ്ങിയതും, പാ൪ട്ടിക്കു് പ്രസിഡ൯റ്റുപദവും പ്രധാനമന്ത്രിപദവുംവരെ വാഗു്ദാനംചെയ്യപ്പെട്ടതും ലോകു്സ്സഭാസ്സു്പ്പീക്ക൪സ്ഥാനം നലു്കപ്പെട്ടതും. ഇ൯ഡൃയുടെ ഭരണംപിടിക്കാനിറങ്ങി ഇതെല്ലാം നിരീക്ഷിച്ചുകൊണു്ടിരുന്ന മതവ൪ഗ്ഗീയഫാസ്സിസ്സു്റ്റുപാ൪ട്ടിയായ ബീജേപ്പീയാണു് അവരുടെ ചാരനായി പ്രകാശ്ശു് കാരാട്ടിനെ പാ൪ട്ടിയുടെ നേതൃത്വത്തിലു്ക്കൊണു്ടുവന്നു് ആ ജനാധിപത്യസഖ്യം തക൪ത്തതും അങ്ങനെയാണു് ബീജേപ്പീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലു് വിജയകരമായി ഇ൯ഡൃയുടെഭരണം പിടിച്ചതും. ഈകുറ്റംകണു്ടുകൊണു്ടുതന്നെയാണു് അയാളെപ്പുറത്താക്കി ജനറലു് സെക്രട്ടറിയായി സീതാറാം യെച്ചൂരിവന്നതും വീണു്ടും കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യത്തിലേക്കു് പാ൪ട്ടിയെ നീക്കിയതും. ഇപ്പോളു് ബീജേപ്പീക്കുവേണു്ടി കേന്ദ്രബീജേപ്പീയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വീണു്ടും പാ൪ട്ടിയെ മതവ൪ഗ്ഗീയഫാസ്സിസ്സു്റ്റു് കോ൪പ്പറേറ്റുശക്തികളു്ക്കുവേണു്ടി ഉടച്ചുവാ൪ത്തു് ബീജേപ്പീയനുകൂലമാക്കുന്നതിനുവേണു്ടി യാതൊരൊളിപ്പുമില്ലാതെ അയാളെ വീണു്ടും കൊണു്ടുവരികയാണു്. ഇതുവിജയിച്ചാലു് കള്ളക്കടത്തുകളു്ക്കും അഴിമതിക്കും പണമുണു്ടാക്കുന്നതിനും കോണു്ഗ്രസ്സി൯റ്റെകൂടെയിരുന്നു് ഭരിക്കുന്നതിനേക്കാളു് ബീജേപ്പീയുടെകൂടെയിരുന്നു് ഭരിക്കുന്നതാണു് നല്ലതെന്നുള്ള നയംമാറ്റത്തിലേക്കു് 2021മുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നീങ്ങാ൯പോവുകയാണു്.
[In response to news article ‘Unequalled geniuses in CM’s office മുഖ്യമന്ത്രിയുടെ ഓഫീസ്സിലു് അതുല്യ പ്രതിഭകളു്’ on 27 May 2016]
Written on: 27 May 2016
Included in the book, Raashtreeya Lekhanangal Part I
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
041
നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതിബോ൪ഡു് ഉദ്യോഗസ്ഥ൯മാ൪ ഉണു്ടായിരിക്കാം- സൂക്ഷിക്കുക!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Bruno Thethe. Graphics: Adobe SP
പാലോട്ടു് നന്ദിയോടു് ഇലക്ട്രിസിറ്റി ഓഫീസ്സിലു് ശങ്കര൯കുട്ടിനായ൪ എന്നൊരു ഓവ൪സ്സീയ൪ ഉണു്ടായിരുന്നു. പിന്നെയദ്ദേഹം അവിടെത്തന്നെ എ൯ജിനീയറായി. വെളുത്തമുണു്ടും വെള്ള ഉടുപ്പും മാത്രം ധരിച്ചുനടക്കുന്ന നല്ലവെളുത്ത ഒരാളു്. സാധാരണ ഇങ്ങനെയുള്ള പലരുടെയും ഉള്ളുമുഴുവ൯ നല്ല കറുപ്പായിരിക്കും. ഇതങ്ങനെയല്ല. ത൯റ്റെ ഡ്യൂട്ടിയിലു് ഇത്രയും കാര്യക്ഷമതയും ഉത്തരവാദിത്ത്വബോധവുമുള്ള ആളു്ക്കാരെ കണു്ടുമുട്ടുകയും പരിചയപ്പെടുകയുംചെയ്യുക അപൂ൪വ്വമാണു്. ത൯റ്റെ ചുമതലയിലുള്ള നന്ദിയോടു് മേജ൪ സെക്ഷ൯ പരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കിലു് അദ്ദേഹത്തിനു് ഉലു്ക്കണു്ഠയാണു്. തിരുവനന്തപുരത്തോ നെടുമങ്ങാട്ടോ ബസ്സു്സ്സു്റ്റാ൯ഡിലു്വെച്ചു് നന്ദിയോട്ടുള്ള ആരെയെങ്കിലും കാണുകയാണെങ്കിലു് അപ്പോളു് ഓടിവന്നു് ചോദിക്കും, നന്ദിയോട്ടൊക്കെ കറ൯റ്റുണു്ടോ എന്നു്. ഈ ബസ്സു്സ്സു്റ്റാ൯ഡുകളിലു് നിലു്ക്കുമ്പോളു് ഇദ്ദേഹത്തെക്കാണുകയാണെങ്കിലു് ഈ ചോദ്യത്തെപ്പേടിച്ചു് ഞങ്ങളു് നാട്ടുകാ൪ ഓടിപ്പൊയു്ക്കളയും. ദൂരെസ്ഥലങ്ങളിലു്വെച്ചു് അദ്ദേഹത്തെക്കാണുമ്പോളു് ഈ ചോദ്യത്തെയോ൪ത്തു് അന്നു് വൈക്ലബ്യമാണു് തോന്നിയിരുന്നതെങ്കിലു്, ഇന്നു് അദ്ദേഹത്തെയോ൪ത്തു് അഭിമാനമാണു് തോന്നുന്നതു്. അദ്ദേഹമിന്നെവിടെയാണെന്നറിയില്ല. പെ൯ഷനായി സ്വന്തം നാട്ടിലു് താമസിക്കയായിരിക്കും. എവിടെയാണെങ്കിലും അദ്ദേഹത്തിനു് ഭാവുകങ്ങളും ദീ൪ഘായുസ്സും നേരുന്നു- ഉത്തരവാദിത്ത്വബോധമുള്ള ഒരു ഗവണു്മെ൯റ്റുദ്ദ്യോഗസ്ഥ൯റ്റെ കാഴു്ച്ചപ്പാടും ചുമതലകളുമൊക്കെയെന്തെന്നു് മറ്റുള്ളവരെ പഠിപ്പിച്ചതിനു്.
ഇതിപ്പോളിവിടെ ഓ൪ക്കാ൯കാര്യം തിരുവനന്തപുരം പേരൂ൪ക്കടയിലുള്ള കെ. എസ്സു്. ഈ. ബി. മേജ൪ ഇലക്ട്രിക്കലു് സെക്ഷനാപ്പീസ്സിലെ ചുമതലക്കാരനായ അസിസ്സു്റ്റ൯റ്റു് എ൯ജിനീയറുടെ കൃത്യവിലോപങ്ങളുടെ നീണു്ടപട്ടിക ഓ൪ത്തതിനാലാണു്. ഇദ്ദേഹത്തിനു് ത൯റ്റെ അധികാരപരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കിലു്- അതു് മിക്കവാറും എന്നും എല്ലായു്പ്പോഴുമാണു്- വളരെ ആനന്ദമാണു്. ഓരോദിവസവും നൂറുകണക്കിനു് പരാതികളാണു് അവിടെ ടെലിഫോണു്മുഖേന വന്നുനിറയുന്നതു്. ഇതിനെ ഇദ്ദേഹം നേരിടുന്നതു് കംപ്ലൈ൯റ്റു് ബുക്കിലു് ഇവയൊന്നും രേഖപ്പെടുത്താതെയാണു്. അല്ലെങ്കിലു് ടെലിഫോണു് അതി൯റ്റെ ക്രാഡിലിലു്നിന്നും വേ൪പെടുത്തി വെച്ചുകളയും. ഉപഭോക്താവു് നേരിട്ടു് പരാതിയെഴുതാ൯ പരാതിപ്പുസ്സു്തകം ആവശ്യപ്പെട്ടുചെന്നാലു് കൊടുക്കുകയില്ല- അതിനു് നിയമമില്ലെന്നാണിദ്ദേഹം പറയുന്നതു്. അങ്ങനെയൊരു പുസു്തകം ഇല്ലെന്നുകൂടി പറയുന്നുണു്ടോയെന്നറിഞ്ഞുകൂട. സ്ഥിരമായി വൈദ്യുതിയില്ലാതാകുന്നതിനു് ഒരു പ്രദേശത്തെ വീട്ടുകാ൪ മുഴുവ൯ സംഘടിച്ചെത്തിയാലു് എന്തുചെയ്യുമെന്നുവെച്ചാലു് ഇദ്ദേഹം പോലീസ്സിനെ വിളിക്കും. ഒറ്റയൊരു ലൈനും മെയി൯റ്റന൯സ്സു് നടത്തുകയില്ല, അതുകൊണു്ടു് എല്ലായിടത്തും എപ്പോഴും മണിക്കൂറുകളോളം കറ൯റ്റുപോകും. സാമഗ്രികളു് മു൯കൂറായി സമയത്തിനു് ഇ൯ഡ൯റ്റുചെയു്തുവാങ്ങി പണികളു് ചെയ്യിക്കുകയില്ല; അതിനെക്കുറിച്ചു് ഇദ്ദേഹത്തിനു് ചിന്തിക്കുവാ൯പോലും കഴിയില്ല. ജീവനക്കാരെല്ലാം തോന്നിയ വഴി- കണു്ട്രോളുചെയ്യാ൯ ആരുമില്ല. കുറ്റം പറയരുതല്ലോ- ആത്മാ൪ത്ഥമായി ജോലിചെയ്യുന്ന ഏതാനും താഴു്ന്നജീവനക്കാരും ഇവിടെത്തന്നെയുണു്ടു്. പക്ഷേ ആപ്പീസ്സ൪ തലകുത്തനെയെങ്കിലു് അവരെന്തുചെയ്യും?
തിരുവനന്തപുരത്തു് പേരൂ൪ക്കടയു്ക്കു് സമീപം അമ്പലംമുക്കെന്നൊരു പ്രദേശമുണു്ടു്. അമ്പലംമുക്കു്- മണ്ണടി റോഡിലു് ബ്രാഹ്മണലൈനും പിന്നോക്കലൈനും സൃഷ്ടിച്ചതു് ഇദ്ദേഹമാണു്. അവിടെ ഒരു ലൈനിലു് ഒരിക്കലും വൈദ്യുതികാണുകയില്ല. മറ്റൊരുലൈനിലു് എല്ലായു്പ്പോഴും വൈദ്യുതികാണും. ചോദിക്കാനും പറയാനും ആളുള്ളവരുടെ കണക്ഷനുകളെല്ലാം- റെസിഡ൯റ്റു്സ്സു് അസ്സോസിയേഷ൯ ഭാരവാഹികളുടേതും പ്രാദേശിക രാഷ്ട്രീയനേതാക്കളുടേതുമടക്കം- എപ്പോഴുംകറ൯റ്റുള്ള ലൈനിലേയു്ക്കുമാറ്റി. സു്ട്രീറ്റു്ലൈറ്റുകളും അതിലോട്ടുമാറ്റി. അതായതു് കൈക്കൂലികൊടുത്താലു്, കറണു്ടുകിട്ടാത്ത ബാക്കിയുള്ളവരുടേതും അതിലോട്ടുമാറ്റുമെന്ന൪ത്ഥം. ശങ്കര൯കുട്ടിനായ൪സ്സാറെവിടെക്കിടക്കുന്നു, ജന്നലുവഴി ജോലിക്കുകയറിയ ഈ പീറയെവിടെക്കിടക്കുന്നു!
[In response to various news reports on ‘The indifference of KSEB officials towards consumer complaints’]
Written on 23 May 2016
Included in Raashtreeya Lekhanangal Part I
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
040
ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് ഡിമാ൯ഡുകളു് വെയു്ക്കാനുള്ള അധികാരമുണു്ടു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By We Road. Graphics: Adobe SP
കേരളത്തിലെ ഇക്കഴിഞ്ഞ രണു്ടു് തെരഞ്ഞെടുപ്പുകളിലും ഞാ൯ വോട്ടുചെയു്തില്ല- പഞു്ചായത്തു് തെരഞ്ഞെടുപ്പിലും അസ്സംബു്ളി തെരഞ്ഞെടുപ്പിലും-, കാരണം എ൯റ്റെ ലളിതമായ മൂന്നു് ഡിമാ൯ഡുകളും ആരും അംഗീകരിച്ചില്ല. എന്നല്ല, അവ ചെവിക്കൊള്ളാ൯പോലും പ്രധാനപ്പെട്ട മൂന്നു് പാ൪ട്ടികളും- കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റും ബി. ജെ. പിയും- തയ്യാറായില്ല. ഒരിക്കലു് നിയമംപാസ്സാക്കിക്കഴിഞ്ഞാലു്പ്പിന്നെ വല്ലതുംചെയ്യാനൊക്കുമോ, ഇതൊക്കെ ഏതെങ്കിലുംകാലത്തു് നടക്കുന്നകാര്യങ്ങളാണോ, ദിവാസ്വപു്നങ്ങളിലു്നിന്നൊക്കെ താഴെയിറങ്ങേണു്ട കാലംകഴിഞ്ഞു സഖാവേ, സ൪ക്കാരെന്നുപറഞ്ഞാലു് എന്താണെന്നാണു് ഇയാളു് മനസ്സിലാക്കിയിട്ടുള്ളതു്, എന്നിങ്ങനെ നിരവധി ന്യായങ്ങളു് അവ൪ ഓരോരുത്തരും പറഞ്ഞു. ഇതു് മൂന്നും പാവപ്പെട്ട ജനങ്ങളുടെ പൊതു ആവശ്യങ്ങളാണെന്നും, അവ ഏതുജനപ്പ്രതിനിധിക്കും ഒരു ബില്ലവതരിപ്പിച്ചു് നേടിയെടുക്കാവുന്നതേയുള്ളുവെന്നും, ആ൪ക്കുംപറ്റില്ലെന്നു് നിങ്ങളു്പറയുന്ന ഇത്തരംകാര്യങ്ങളാണു് ഡലു്ഹിയിലു് ഒരു അരവിന്ദു് കേജ്രിവാളു് വന്നിരുന്നു് ചെയു്തതെന്നും പറഞ്ഞതൊന്നും അവ൪ പരിഗണിക്കാനേ തയ്യാറായില്ല. ഒരിക്കലു് നിയമംപാസ്സാക്കിയതിനെ ബുദ്ധിശക്തിയും ജനശക്തിയുമുപയോഗിച്ചു് മറികടക്കാ൯ അഡ്വക്കേറ്റെന്നു് പേരിനുമുമ്പിലു് ചേ൪ത്തിട്ടുള്ള പതിനായിരക്കണക്കിനു് നേതാക്കളുള്ള ഈ രാജ്യത്തു് എന്തുകൊണു്ടു് കഴിയുന്നില്ല എന്നചോദ്യം അവരെ പ്രകോപിപ്പിക്കുകയാണു് ചെയു്തതു്. ഇനി എ൯റ്റെ അടിസ്ഥാനപരവും ലളിതവുമായ മൂന്നു് ഡിമാ൯ഡുകളും എന്തൊക്കെയാണെന്നു് പരിശോധിക്കാം:
1. ആശുപത്രികളിലു് പണു്ടത്തെപ്പോലെ എല്ലാം സൗജന്യമായിരിക്കണം. പ്രവേശനഫീസ്സും ലാബു് ടെസ്സു്റ്റിനും മെഡിസ്സിനുമുള്ള പൈസ്സയുംപോലും വാങ്ങാ൯പാടില്ല.
നമ്മളു് കൈയ്യിലു് പൈസ്സയുംവെച്ചു് നോക്കിക്കൊണു്ടിരിക്കുമ്പോളു് അസുഖംവരില്ല. കയ്യിലു് ഒറ്റപ്പൈസ്സപോലുമില്ലാതാവുമ്പോഴാണു് ആളുകളു്ക്കു് അസുഖങ്ങളു് വരുന്നതു്. അന്നേരംനോക്കി ചതയു്ക്കരുതു്. അസുഖംവന്നു് ജോലിചെയ്യാനാവാതെ രാജ്യത്തു് ഉലു്പ്പാദനനഷ്ടം സംഭവിക്കാതിരിക്കാനാണു് സ൪ക്കാരുകളു് ധ൪മ്മാശുപത്രികളു് തുടങ്ങിയതുതന്നെ. ഓരോ രോഗിക്കും അയാളുടെ രോഗനിലയനുസരിച്ചു് ഡോക്ട൪ നി൪ദ്ദേശിക്കുന്ന കഞ്ഞി ഡയറ്റും മിലു്ക്കു് ഡയറ്റും ആശുപത്രികളിലു് ലഭിക്കണം. മിലു്ക്കു് ഡയറ്റെന്നു് പറയുമ്പോളു് അഞു്ചുകഷു്ണം മോഡേണു് ബ്രെഡ്ഡും ഒന്നരഗ്ലാസ്സു് കാച്ചിയപാലും എന്ന൪ത്ഥം. അല്ലാതെ രണു്ടുപേ൪ക്കായി മൂന്നുകവ൪ മിലു്മപ്പാലു് നലു്കിയിട്ടു് അവ വെളിയിലു് തട്ടുകടയിലു്ക്കൊണു്ടുകൊടുത്തു് പകരം അവിടെനിന്നു് കാച്ചിയപാലുവാങ്ങി കുടിച്ചുകൊള്ളാ൯പറയുന്ന ചെറ്റത്തരമല്ല. ഈ പുതിയ ഡയറ്റുനിയമം കൊണു്ടുവന്നിട്ടു് തൊട്ടുപുറകേ ആശുപത്രികളു്ക്കു് വെളിയിലുള്ള തട്ടുകടകളു്മുഴുവ൯ എടുത്തുമാറ്റിച്ച ജനപ്പ്രതിനിധികളു് എത്ര വൃത്തികെട്ടവ൯മാരും ജനവിരുദ്ധ൯മാരുമാണെന്നു് ജനങ്ങളു് എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞതാണു്! കഞ്ഞി ഡയറ്റെന്നു് പറയുമ്പോളു് ജലനഷ്ടംനേരിടുന്ന രോഗികളു്ക്കു് ജലനഷ്ടവും ഊ൪ജ്ജനഷ്ടവും പരിഹരിച്ചു് അതിവേഗം ആരോഗ്യനില തിരിച്ചുപിടിക്കുന്നതിനു് ആരോഗ്യമേഖലയിലെ മിടുക്ക൯മാ൪ചേ൪ന്നു് പണു്ടുകണു്ടുപിടിച്ച, ഇഷ്ടംപോലെ ജലവും ഉപ്പും തേങ്ങയും നെല്ലരിയും ചേ൪ന്ന, എളുപ്പം ദഹിക്കുന്ന പോഷകക്കഞ്ഞിയെന്ന൪ത്ഥം.
ഇതൊന്നുംതന്നെ ആശുപത്രികളിലു് പുതിയ കാര്യങ്ങളല്ല, രാജഭരണകാലംമുതലു് സ്വാതന്ത്യത്തിനുശേഷം ദശകങ്ങളോളം ഈയടുത്തകാലംവരെയും ജനങ്ങളു് അനുഭവിച്ചുകൊണു്ടിരുന്ന വിശിഷ്ടസേവനങ്ങളാണു്. ജനങ്ങളുടെ ചെലവിലു് കോടിക്കണക്കിനുരൂപയുടെ സൗജന്യചികിത്സയനുഭവിച്ചുകൊണു്ടു് ലോകംമുഴുവ൯ കറങ്ങിനടക്കുന്ന കുറേ ജനപ്പ്രതിനിധികളു് കൂടിയിരുന്നു് നിയമംപാസ്സാക്കിയും ഒന്നിനുപുറകേയൊന്നായി പുതിയ സ൪ക്കാരുത്തരവുകളിറക്കിയും ഇല്ലാതാക്കിയവയാണിവയെല്ലാം. ഈ സുപ്രധാനമായ ജനകീയാവകാശങ്ങളു് എടുത്തുമാറ്റിച്ച അധമ൯മാരായ ജനപ്പ്രതിനിധികളു് കടന്നുവരുമ്പോളു് ജനം എഴുന്നേറ്റുനിന്നില്ലെങ്കിലു് അവരെ പ്രോട്ടോക്കോളി൯റ്റെപേരിലു് പോലീസ്സു് പിടിച്ചുകൊണു്ടുപോകുന്നു, ഇടിച്ചുചതയു്ക്കുന്നു, പുറത്തെറിയുന്നു. ഇവ൪ക്കാ൪ക്കും പക്ഷേ ഒരിക്കലും തടയാ൯കഴിയാത്തൊരു കാര്യമുണു്ടു്- എമ്മെല്ലേയുടേയും എംപിയുടേയും ചുവന്നബോ൪ഡുവെച്ച കാറിലു് തടിച്ചുകൊഴുത്തു് ചാരിക്കിടന്നു് പോകുമ്പോളു് റോട്ടിലും ബസ്സു്സു്റ്റാ൯ഡിലും നോക്കിനിലു്ക്കുന്ന ജനം വിളിച്ചുപറയുന്ന ഒരിടത്തും അച്ചടിക്കാ൯കൊള്ളാത്ത തീപിടിക്കുന്ന അഭിപ്രായങ്ങളു്, കമ൯റ്റുകളു്! ജനത്തി൯റ്റെ വെറുംകുറേ പ്രതിനിധികളു്ക്കിത്ര അഹങ്കാരമാകാമെങ്കിലു് അവരുടെ ഓണ൪മാരായ യഥാ൪ത്ഥജനം അവരുടെ യഥാ൪ത്ഥ അധികാരങ്ങളു് കുറേ വേലക്കാര൯മാ൪ക്കു് ഡെലിഗേറ്റുചെയു്തുകൊടുക്കാതെ ഡയറക്ടു് ഡെമോക്ക്രസിയിലൂടെ തിരികെപ്പിടിക്കേണു്ടതല്ലേ?
ആശുപത്രികളിലു് ജനങ്ങളു്ക്കു് നഷ്ടപ്പെട്ട സൗജന്യചികിത്സയുടെയും മിലു്ക്കു് ഡയറ്റി൯റ്റെയും കഞ്ഞി ഡയറ്റി൯റ്റെയും അവകാശങ്ങളു് തിരികെപ്പിടിക്കേണു്ടതു്, പുന:സ്ഥാപിച്ചുകൊടുക്കപ്പെടേണു്ടതു്, ജനങ്ങളുടെ ആവശ്യമാണു്, ജനപ്പ്രതിനിധികളുടെ ഉത്തരവാദിത്ത്വമാണു്, ഇനിമേലു് വോട്ടുചെയ്യുന്നതിനു് ജനങ്ങളു്വെയു്ക്കുന്ന ഒരു കണു്ഡീഷനാണു്. ഇവ പുനഃസ്ഥാപിക്കണമെന്നതു് ജനപ്പ്രതിനിധികളു്ക്കു് ജനങ്ങളു് നലു്കുന്ന ഒരു ആജ്ഞയാണു്. ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് അതിനുള്ള അധികാരമുണു്ടു്. എന്തെങ്കിലും സംശയമുണു്ടെങ്കിലു് ഓണു്ലൈനായോ കടലാസ്സിലൂടെയോ ഈ വിഷയത്തിലു് ഒരു റഫറണു്ടം നടത്തിനോക്കൂ, അപ്പോളു്ക്കാണാം എന്താണു് സംഭവിക്കുകയെന്നു്. ജനങ്ങളു് സ്വന്തം സൗജന്യചികിത്സാ അവകാശങ്ങളു് റഫറണു്ടത്തിലൂടെ പുനഃസ്ഥാപിക്കുകയും ജനപ്പ്രതിനിധികളുടെ മുഴുവ൯ സൗജന്യചികിത്സാ അവകാശങ്ങളും റദ്ദാക്കുകയും ചെയ്യും. ഒരു സാധാരണജനമെന്ന നിലയിലുള്ള സൗജന്യചികിത്സാ അവകാശങ്ങളു്മാത്രമേ ജനപ്പ്രതിനിധികളു്ക്കു് പിന്നെ അവശേഷിക്കൂ. ഇതൊരു പകലു്സ്സ്വപു്നമായി ആരും കരുതരുതു്. ആദ്യം റഫറണു്ടങ്ങളു് കടന്നുവന്നു. പിന്നെ ഓണു്ലൈ൯ വോട്ടിംഗു് ലോകംമുഴുവ൯ കടന്നുവന്നു. പിന്നെ ഇരുപതാംനൂറ്റാണു്ടിലെ ജനകീയകണു്ടുപിടിത്തമായ ഇ൯റ്റ൪നെറ്റുപയോഗിച്ചു് ജനങ്ങളു് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വന്തം അഭിപ്രായങ്ങളു് രേഖപ്പെടുത്തുന്നതും ആ സ്വയംകൃത അഭിപ്രായങ്ങളു് ഭീമാകാരംപൂണു്ടു് ഒരു പൊതുജനസാന്നിദ്ധ്യയഥാ൪ത്ഥൃമായിക്കലാശിച്ചു് നമ്മുടെചുറ്റുംവന്നു് നിലു്ക്കുന്നതും നാം കണു്ടുകൊണു്ടിരിക്കുകയാണു്. അസ്സംബ്ലിയിലു്പ്പോയിരിക്കാതെതന്നെ ബില്ലുകളെയും നിയമങ്ങളെയും വോട്ടു്ഡൗണു് ചെയ്യുകയോ വോട്ടപ്പു് ചെയ്യുകയോ ചെയ്യാനുള്ള ഡയറക്ടു് ഡെമോക്ക്രസിയായതു് കടന്നുവരികതന്നെയാണു്, ഓണറുടെ പ്രവൃത്തികളു് ഈജോലിചെയ്യുന്നതിനു് ശമ്പളംപറ്റുന്ന അവരുടെ താലു്കാലികപ്പ്രതിനിധികളു്ക്കു് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
2. റേഷ൯വിലയു്ക്കു് വിറകു് ലഭൃമാക്കണം, അല്ലെങ്കിലു് മുന്നൂറുരൂപയു്ക്കു് പാചകവാതകം നലു്കണം.
വനത്തിനുള്ളിലു്ക്കയറി വിറകുവെട്ടിക്കൊണു്ടുവന്നു്, അല്ലെങ്കിലു് താഴെവീണുകിടക്കുന്നതു് ശേഖരിച്ചുകൊണു്ടുവന്നു്, സന്ധ്യക്കു് അന്തിച്ചന്തകളിലു് വിറ്റാണു് നാട്ടി൯പുറങ്ങളിലു് നിരവധിയാളുകളു് നിത്യവൃത്തികഴിഞ്ഞിരുന്നതു്. കാട്ടിനുള്ളിലെ മരങ്ങളിലു്നിന്നും ആരെങ്കിലും വിറകൊടിച്ചാലുമില്ലെങ്കിലും ആ മരങ്ങളുടെ കൊമ്പുകളു് ഓരോദിവസവും ഒരു നിശ്ചിതവേഗതയിലു് വള൪ന്നുകൊണു്ടേയിരിക്കും. അതുകൊണു്ടു് ഈ വിറകൊടിക്കുന്നതൊരു ദേശീയനഷ്ടമോ വനനഷ്ടമോ ആയിരുന്നില്ല. ഒടിച്ചില്ലെങ്കിലും ഉണങ്ങി താഴെവീണു് ആക്കൊമ്പുകളു് നശിച്ചുതന്നെപോകുമെന്നുള്ളതുറപ്പാണു്. ഒരുപക്ഷേ അതു് താഴെവീണഴുകി വനത്തിനുതന്നെ ഒരു പോഷകമാകില്ലേയെന്നു് ചില൪ ചോദിച്ചേക്കാം. നിശ്ചയമായും ആകും, പക്ഷേ നാട്ടി൯പുറത്തുകാ൪ കയറി വിറകൊടിയു്ക്കുന്നതൊരു മഹാനഷ്ടമല്ലെന്നു് മാത്രമാണിവിടെപ്പറഞ്ഞതു്. മാത്രമല്ല നാട്ടുകാരുടെ വനത്തിനുള്ളിലെ ഈ സാന്നിധ്യമാണു് ഫോറസ്സു്റ്റുദ്യോഗസ്ഥരും വനംകൊള്ളക്കാരുംകൂടി മരംമുറിച്ചുകൊണു്ടുപോകുന്നതു് അസാധ്യമാക്കുന്നതും. നാട്ടുകാ൪ വനത്തിനുള്ളിലു്ച്ചെല്ലാതാക്കിയാലു് എന്തും മുറിച്ചുകൊണു്ടുപോകാമല്ലോ! ഒടുവിലൊടുവിലു് യാഥാ൪ത്ഥ്യബോധമില്ലാത്ത കുറേ ഫോറസ്സു്റ്റുദ്യോഗസ്ഥ൪ വനത്തിലു്ക്കയറുന്നവരുടെ കോടാലിയും വെട്ടുകത്തിയും പിടിച്ചെടുത്തുകൊണു്ടുപോയിത്തുടങ്ങി. അതിനുംപുറമേ വനനശീകരണത്തിനു് കേസ്സുകളും എടുത്തുതുടങ്ങി. ഇതിനൊക്കെപ്പുറമേ, ചുള്ളിയൊടിക്കാ൯പോകുന്ന പെണ്ണുങ്ങളെ വനത്തിനുള്ളിലു്വെച്ചു് വനപാലക൯മാ൪ മാനഭംഗപ്പെടുത്തുന്നതും ബലാത്സംഗംചെയ്യുന്നതും ഒരു പതിവുസംഭവമായിരുന്നു. ഏതായാലും വനത്തിലു്ക്കയറി വിറകൊടിച്ചുള്ള നിത്യവൃത്തികഴിച്ചിലു് നിലച്ചുപോയി. അതോടെ കാട്ടിലെ വിറകുകത്തിച്ചുള്ള നാട്ടി൯പുറത്തെ പെണ്ണുങ്ങളുടെ പാചകവും നിലച്ചു. പിന്നെയവ൪ പതുക്കെ മണ്ണെണ്ണയിലേക്കുതിരിഞ്ഞു. അപ്പോഴാണു് ഗവണു്മെ൯റ്റിലെ കോടാലികളായ കണു്ടകാല൯മാ൪ അതു് ശ്രദ്ധിച്ചതും മണ്ണെണ്ണക്കു് റേഷ൯ ഏ൪പ്പെടുത്തിയതും. അതുംകഴിഞ്ഞു് കേന്ദ്ര കണു്ടകാല൯മാ൪ മണ്ണെണ്ണയുടെ വിതരണം രാജ്യംമുഴുവ൯ നി൪ത്തിവെച്ചു. അന്നാണു് നാട്ടി൯പുറത്തെയാപ്പെണ്ണുങ്ങളു് ഗവണു്മെ൯റ്റിനോടു് ചോദിച്ചതു്, 'ഇനി എന്തരെടുത്തിട്ടു് ഒലത്തു'മെന്നു്!
ഇരന്നു് വോട്ടുവാങ്ങുന്നതു് ജനങ്ങളോടു്, കൂറു് കോ൪പ്പറേറ്റുകളോടു്- അതാണു് ഇന്നു് ഇ൯ഡൃയിലെ ആധുനിക ജനാധിപത്യപ്പ്രസ്ഥാനങ്ങളുടെ മുഖം. കാട്ടുവിറകിനെ ആശ്രയിച്ചിരുന്നിടത്തോളംകാലം വീട്ടമ്മമാരെ കോ൪പ്പറേറ്റുകളു്ക്കു് കീഴു്പ്പെടുത്തിക്കൊടുക്കാ൯ ആധുനിക ജനാധിപത്യതിനു് കഴിയുമായിരുന്നില്ല; അടുപ്പുകത്തിക്കുന്ന കാര്യത്തിലെങ്കിലും അവ൪ സ്വയംപര്യാപു്തരായിരുന്നു. വിറകുനിരോധിച്ചു് മണ്ണെണ്ണയിലേയു്ക്കവരെ സമ൪ത്ഥമായി ഉന്തിത്തള്ളിയതോടെ ജനാധിപത്യനേതാക്കളു്ക്കു് ചെലവിനുകൊടുക്കുന്ന സമ്പന്നയുലു്പ്പാദകവ൪ഗ്ഗത്തി൯റ്റെ പിടിയിലേയു്ക്കവ൪ വീണുകഴിഞ്ഞു. പാചകവാതകത്തിനുകൂടി അവരെ തീ൪ത്തും അടിമകളാക്കുന്നതുവരെ മുതലാളിത്ത ഉലു്പ്പാദകവ൪ഗ്ഗത്തി൯റ്റെ അജണു്ട പൂ൪ണ്ണമാവില്ല. പക്ഷേ അതിനുമുമ്പു് ഒരു കടമ്പകൂടിയുണു്ടായിരുന്നു- പട്ടണങ്ങളിലെ വീട്ടമ്മമാരുടെ അറക്കപ്പൊടിയടുപ്പുകളെക്കൂടി നാടുകടത്തുന്നതു്.
കോ൪പ്പറേറ്റുകളു്ക്കു് പെണ്ണുങ്ങളുടെ അടുക്കളയിലേക്കു് വഴിയൊരുക്കിയ പരമനന്ദികെട്ട ജനപ്പ്രതിനിധികളു്
കരിയുടെയും പുകയുടെയും സ്ഥലസൗകര്യക്കുറവി൯റ്റെയും കാരണമായി ഗ്രാമങ്ങളിലു് വിറകടുപ്പുപോലെ പട്ടണങ്ങളിലെ പെണ്ണുങ്ങളു് ഉപയോഗിച്ചിരുന്നതു് തടിമില്ലുകളിലു്നിന്നും പുറന്തള്ളുന്ന അറക്കപ്പൊടിയായിരുന്നു. ഒരിരുമ്പടുപ്പിനകത്തു് പരസു്പരം ലംബമായി നടുക്കു് കുത്തനെയും താഴെ അതിലു്ച്ചെന്നുമുട്ടുന്ന രീതിയിലു് വിലങ്ങനെയും ഓരോ ഉരുള൯ തടിക്കഷണങ്ങളു്വെച്ചു് അറക്കപ്പൊടി കുത്തിനിറച്ചിട്ടു് രണു്ടു് തടിക്കഷണങ്ങളുമെടുക്കുമ്പോളു് നല്ല വായുസഞു്ചാരമുള്ള അവരുടെ അടുപ്പായി. അതിനെയാണു് ബജാജും റാലിയും കടന്നുവന്നു് ഇലക്ട്രിക്കടുപ്പുകളിലൂടെ പുറന്തള്ളി കോ൪പ്പറേറ്റുകളു്ക്കു് പെണ്ണുങ്ങളുടെ അടുക്കളയിലേക്കു് വഴിയൊരുക്കിയതു്. തടിമില്ലുകളിലു് ആ അറക്കപ്പൊടിയിപ്പോഴും വ൯മലകളു്പോലെ കൂടിക്കിടക്കുന്നുണു്ടു്, കാരണം കെട്ടിടനി൪മ്മാണത്തി൯റ്റെ കുതിച്ചുപാച്ചിലിലു് തടിമില്ലുകളുടെ ബിസിനസ്സിനു് കോട്ടമൊന്നും സംഭവിച്ചില്ല. പണു്ടത്തേതിനേക്കാളും എത്രയോയിരട്ടി അറക്കപ്പൊടി ഇപ്പോഴുണു്ടാക്കുന്നുണു്ടു്! പക്ഷേ അവ ഒന്നുംചെയ്യാനാവാത്ത മാലിന്യമായി വ൪ഷങ്ങളെടുത്തു് സ്ഥലവും മെനക്കെടുതി അഴുകിജീ൪ണ്ണിച്ചു് മണ്ണിലു്ക്കിടന്നു് നശിക്കുന്നു. ഇപ്രകാരം ലക്ഷക്കണക്കിനു് ടണ്ണു് ഊ൪ജ്ജം നശിക്കാ൯വിട്ടിട്ടു് ഊ൪ജ്ജസംരക്ഷണമെന്നു് പ്രതിദിനം പരസ്യംകൊടുക്കുന്ന ഉദ്യോഗസ്ഥക്കാണു്ടാമൃഗങ്ങളു് സാമ്രാജ്യത്വത്തി൯റ്റെയും ക്യാപ്പിറ്റലിസത്തി൯റ്റെയും കോ൪പ്പറേറ്റിസത്തി൯റ്റെയും ഏജ൯റ്റ൯മാ൪ തന്നെയല്ലേ?
വിറകടുപ്പിനെയും മണ്ണെണ്ണയടുപ്പിനെയും അറക്കപ്പൊടിയടുപ്പിനെയും നാടുകടത്തിയതോടെ ഇ൯ഡൃ൯ പാചകരംഗം ജനാധിപത്യനേതാക്ക൯മാരിലൂടെ പെട്രോളു്വാതകഭീമ൯മാ൪ക്കു് പൂ൪ണ്ണമായും തുറന്നുകിട്ടി. അതിനുശേഷം ഏതാനുംചില വ൪ഷങ്ങളു്കൊണു്ടു് പാചകവാതകവില നൂറ്റമ്പതു് രൂപയിലു്നിന്നും ആയിരത്തോളം രൂപയാക്കി അവ൪ ഉയ൪ത്തി. ഇതിനുവേണു്ടിയവ൪ മുടക്കിയതു് ജനാധിപത്യനേതാക്ക൯മാരെ അതിസമ്പന്നരായി നിലനി൪ത്താനും ദശകങ്ങളോളം ചെലവിനുകൊടുക്കാനുമുള്ള പൈസ്സയാണു്. എന്നാലും അവ൪ക്കു് വ൯ലാഭം തന്നെയാണു്. ഇ൯ഡൃയിലെ എണ്ണക്കമ്പനികളിലൊരെണ്ണംപോലും നഷ്ടത്തിലാണെന്നു് അവരുടെ ബോ൪ഡുയോഗങ്ങളിലു് ഇന്നുവരെ പറഞ്ഞിട്ടില്ല. മറിച്ചു് ഭരണകൂടത്തി൯റ്റേതായ യാതൊരു നിയന്ത്രണവുമില്ലാതെ നടത്താ൯കഴിയുന്ന ഭീമമായ എണ്ണവിലക്കൊള്ളയടികാരണം അവരുടെ ഓഹരിവിലകളു് പ്രതിദിനം കുതിച്ചുയരുകയാണു്. ഭരണകൂടമെങ്ങനെ നിയന്ത്രിക്കും? ഇവ൪തന്നെയല്ലേ ഭരണകൂടം? ഇതിലെ വ൯ ഓഹരിയുടമകളും ഡയറക്ട൪മാരുമെല്ലാം ആരാണെന്നല്ലേ? നമ്മുടെ ജനാധിപത്യനേതാക്ക൯മാ൪തന്നെയാണതും. എന്തൊരെമണ്ഡ൯ ചൂഷണരീതി- നാലുചുറ്റുനിന്നും ജനാധിപത്യത്തി൯റ്റെപേരിലു്! പാചകവാതക സിലിണു്ടറുകളുടെപേരിലുള്ള കൊള്ള യൂറോപ്യ൯രാജ്യങ്ങളു് പിടിച്ചുനി൪ത്തിയതു് പാചകവാതകം അടിസ്ഥാന മൗലിക അവകാശമാക്കിയും വൈദ്യുതിയും വെള്ളവുംപോലെ ഓരോവീടിനും പൈപ്പുലൈനുകളിലൂടെ പാചകവാതകം നലു്കിയുമാണു്. സൂര്യനുതാഴെയുള്ള സമസു്തവിഷയങ്ങളെയുംകുറിച്ചു് ഉഗ്രമായി പ്രസംഗിക്കുന്ന രാഹുലു് ഗാന്ധിമുതലു് നരേന്ദ്രമോദിവരെയുള്ള പതിനായിരക്കണക്കിനു് ദേശീയനേതാക്ക൯മാരൊന്നുംതന്നെ കുഴലുകളിലൂടെ ഓരോവീടിനും പാചകവാതകം നലു്കുന്നതിനെക്കുറിച്ചു് ഒറ്റവാക്കുപോലും ഇന്നുവരെയും സംസാരിച്ചിട്ടില്ലെന്നതുതന്നെ ഇവരെല്ലാം എണ്ണക്കമ്പനികളുടെ ആരാണെന്നു് നമുക്കു് വ്യക്തമാക്കിത്തരുകയാണു്. നൂറുവ൪ഷംകഴിഞ്ഞു, യൂറോപ്പിലു് കുഴലുകളിലൂടെ പാചകവാതകം നലു്കിയിട്ടു്. ഇതുവരെ ഇവരാരും അതിനെക്കുറിച്ചു് കേട്ടിട്ടുമില്ല, കണു്ടിട്ടുമില്ലത്രേ! ഇനി ഇവ൪ അങ്ങനെയതു് കുഴലുകളിലൂടെ വീടുകളിലു് നലു്കിയാലു്ത്തന്നെ ഇതേ എണ്ണക്കമ്പനികളിലൂടെ അവരുടെ അതേ കൊള്ളയടിനയമുപയോഗിച്ചുതന്നെയാകില്ലേ? ഇനി ഈ പാചകവാതകത്തി൯റ്റെമുഴുവ൯ യഥാ൪ത്ഥ ഓണ൪മാരാണു്? ഇതൊന്നും ഇവരുടെ സ്വന്തം പാടങ്ങളിലു് വിളയുന്നതല്ല, പൊതുജനങ്ങളുടെ വകയായ രാജ്യത്തെ എണ്ണപ്പാടങ്ങളിലു്നിന്നും ഉപോലു്പ്പന്നമായി ഊറിവരുന്നതാണു്. രാജ്യത്തി൯റ്റെ അന൪ഘസമ്പത്തുക്കളായ എണ്ണപ്പാടങ്ങളു് സ്വന്തം അച്ഛ൯റ്റെവകപോലെ എടുത്തിട്ടമ്മാനമാടാനും കുടുംബസ്സ്വത്തുപോലെ യഥേഷ്ടം ഉപയോഗിക്കാനും തീറെഴുതിക്കൊടുത്ത ദേശീയനേതാക്ക൯മാ൪ ഇതിലെത്രത്തോളം അഴിമതിനടത്തിയിട്ടുണു്ടെന്നു് ഒരുനാളന്വേഷണംനടന്നു് കണക്കെടുക്കപ്പെടുമ്പോളു് നൈജീരിയ൯ എണ്ണപ്പാടക്കേസ്സുപോലെ എത്രയായിരം നേതാക്ക൯മാരുടെ ബീഭത്സമുഖങ്ങളു് വെളിപ്പെടുത്തുന്ന എന്തെല്ലാമെന്തെല്ലാമൊക്കെയായിരിക്കും വെളിച്ചത്തുവരിക!
3. റോഡിലു്ക്കൂടിപ്പോകുമ്പോളു് ഇവിടെയൊരാളു്ക്കും- കുട്ടികളു്ക്കോ സു്ത്രീകളു്ക്കോ ആ൪ക്കും- പട്ടികടിയും പേവിഷബാധയും ഉണു്ടാവരുതു്.
കേരളത്തിലെ തെരുവുകളിലും വീടുകളിലു്ക്കയറിച്ചെന്നും പിഞു്ചുകുഞ്ഞുങ്ങളെയും അമ്മമാരെയും, കടത്തിണ്ണകളിലു്ക്കിടന്നു് അന്തിയുറങ്ങുന്നവരെയും, പട്ടികളു് കടിച്ചുകുടഞ്ഞു് കൊല്ലുമ്പോളു് 'ഇതൊക്കെ എന്നോടുവന്നു് പറയുന്നതെന്തി'നെന്നമട്ടിലു് അസ്വസ്ഥത പ്രകടിപ്പിച്ചു് നിസ്സാരമട്ടിലു് ജനങ്ങളു് നലു്കിയ കാറിലു്ക്കയറിപ്പോകുന്ന കുറേ മന്ത്രിമാരും ജനപ്പ്രതിനിധികളും ഇവിടുണു്ടു്. കേന്ദ്രനിയമമെന്നൊന്നും ചിലച്ചിട്ടു് കാര്യമില്ല. അതും ഇവരെപ്പോലെയുള്ള കുറേ ജനപ്പ്രതിനിധികളു് കൂടിച്ചേ൪ന്നിരുന്നു് ഉണു്ടാക്കിയതുതന്നെയാണു്. അതുപോലെ വീണു്ടുംകുറേ ജനപ്പ്രതിനിധികളു് കൂടിച്ചേ൪ന്നിരുന്നു് ഈ കുരുക്കഴിയു്ക്കുക. അതിനുതന്നെയാണു് ശമ്പളവും പെ൯ഷനും മറ്റാനുകൂല്യങ്ങളും ജനങ്ങളു് തരുന്നതു്. ലോകപ്പ്രസിദ്ധമായ അഴിയാത്ത ഗോ൪ഡ൯ കുരുക്കു് അലകു്സ്സാണു്ട൪ ചക്രവ൪ത്തി വാളുകൊണു്ടു് ഒറ്റവെട്ടിനു് വെട്ടിയാണന്നഴിച്ചതു്. രാഷ്ട്രീയനേതാക്ക൯മാ൪ ലോകത്തെ ഏറ്റവുംവലിയ വ്യവസായങ്ങളിലൊന്നായ പട്ടിവ്യവസായത്തിലു്നിന്നും പണവാങ്ങിയിട്ടാണു് അവരെ നിലനി൪ത്തുന്നതിനുള്ള നിയമങ്ങളുണു്ടാക്കുന്നതെന്നു് ജനങ്ങളു്ക്കെല്ലാം നന്നായറിയാം. ആ ലോകവ്യവസായത്തി൯റ്റെ നടപ്പുരീതികളു് നോക്കുമ്പോളു് എത്രവലിയ ജനപ്പ്രതിനിധിയെയും തലസ്ഥാനലോബിയിസ്സു്റ്റുകളു്വഴി ആയിരക്കണക്കിനുള്ള അവരുടെ വഴികളിലു് ഏതെങ്കിലുമൊന്നിലൂടെ വിലയു്ക്കെടുത്തു് നിയമങ്ങളുണു്ടാക്കിച്ച ചരിത്രമേ അവ൪ക്കുള്ളൂ. അവരുടെ പണം വാങ്ങിത്തന്നെയാണു് ആ നിയമങ്ങളുണു്ടാക്കിയതെന്നു് ലോകത്തിന്നുവരെ ഒരു ജനപ്പ്രതിനിധിയും പറഞ്ഞിട്ടുമില്ല. കേന്ദ്രനിയമമെന്നൊക്കെപ്പറഞ്ഞാലു് അതാരാണുണു്ടാക്കുന്നതെന്നും എങ്ങനെയുള്ളവരാണുണു്ടാക്കുന്നതെന്നും എന്തിനൊക്കെവേണു്ടിയാണു് ഉണു്ടാക്കുന്നതെന്നും കുറേയൊക്കെ ജനങ്ങളു്ക്കുമറിയാം. അതുകൊണു്ടു് കുറേ ജനപ്പ്രതിനിധികളു്തന്നെ കൂടിയിരുന്നു് വേണു്ടതെന്തെന്നുവെച്ചാലു് ചെയു്തു് ഈ പുതിയ പ്രതിസന്ധി ഒഴിവാക്കുക.
എത്രയോ തെരഞ്ഞെടുപ്പുകളിലു് പ്രവ൪ത്തിച്ചു! എത്രയോ തെരഞ്ഞെടുപ്പുകളിലു് വോട്ടുചെയു്തു!! എത്രയോ എത്രയോ തെരഞ്ഞെടുപ്പുകളു്ക്കുശേഷം ജനപ്പ്രതിനിധികളാലു് വീണു്ടും വീണു്ടും വഞു്ചിക്കപ്പെട്ടു!!! ഇനിമുതലു് എനിക്കും എന്നെപ്പോലുള്ളവ൪ക്കും ഡിമാ൯ഡുകളുണു്ടു്. ഓരോ തെരഞ്ഞെടുപ്പിലും കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റിനുമറിയാം അവരിലാരെങ്കിലുംതന്നെ അധികാരത്തിലു്വരുമെന്നു്. ഭരണത്തിലില്ലാത്ത കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റിനുമാവശൃമുള്ള മുഴുവ൯കാര്യങ്ങളും ഭരണത്തിലുള്ള കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റും അപ്പപ്പോളു്ത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കൊടുക്കുന്നുണു്ടു്. ഇപ്പോളു് ഇവ൪ക്കെതിരെ ഒരു ത്രികോണമത്സരമൊരുക്കിക്കൊണു്ടു് ബി. ജെ. പിയും കൂടി ഒരു ഭീഷണിയായിക്കടന്നുവന്നു് അവരിരുവരുടെയും പ്ലാനുകളു് തെറ്റിച്ചു. അഞു്ചുവ൪ഷംകഴിഞ്ഞു് ഇനിയുംവരുന്ന ഒരു തെരഞ്ഞെടുപ്പിലു് ഒരു ചതുഷു്ക്കോണ മത്സരമൊരുക്കിക്കൊണു്ടു് സാധാരണജനങ്ങളു്കൂടിക്കടന്നുവരുമെന്നും, ആരെയും ഇഷ്ടമല്ലെന്നു് രേഖപ്പെടുത്തുന്ന 'നോട്ട'പോലെ ഓണലൈ൯വോട്ടിംഗും വരുമെന്നും വിദ്യാസമ്പന്നമായ കേരളത്തിലും അരവിന്ദു് ഖേജ്രിവാളിനെപ്പോലൊരു ധീര൯ കടന്നുവരുമെന്നും ഉറപ്പാണു്. മുഖ്യധാരാമാധ്യമങ്ങളും വമ്പ൯ രാഷ്ട്രീയപ്പാ൪ട്ടികളും പുച്ഛിച്ചെറിഞ്ഞ ഇതുപോലുള്ള മുദ്രാവാക്യങ്ങളും ആവശ്യങ്ങളും ആവരുന്ന തെരഞ്ഞെടുപ്പിലു് മുന്നണിമുദ്രാവാക്യങ്ങളായിമാറി അതിനൊത്ത അതുപോലൊരു ഭരണക്രമത്തിനു് രൂപംകൊടുക്കുമെന്നുമുറപ്പാണു്.
[Based on ‘General response to elections in 2016’. Written on 17 May 2016]
Included in Raashtreeya Lekhanangal Part I
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
039
ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Sharon Christina Rørvik. Graphics: Adobe SP
അടുത്തകാലത്തു് ഒരു മാ൪കു്സ്സിസ്സു്റ്റു് സുഹൃത്തു് എന്നോടുവന്നു് പറയുകയാണു്, “നമ്മളു് വാമനാപുരം മണ്ഡലത്തിലു് ഡി. കെ. മുരളിയെ 'നി൪ത്തിയിട്ടുണു്ടു്', തിരുവനന്തപുരത്തു് വട്ടിയൂ൪ക്കാവിലു് ടി. എ൯. സീമയെ 'കിട്ടിയിട്ടുണു്ടു്', എന്താണു് ഇവരെക്കുറിച്ചു് സഖാവി൯റ്റെ അഭിപ്രായം?” അതായതു് ആ൪ക്കും ഒരിക്കലും ലഭ്യമല്ലാതിരുന്ന വിശിഷ്ടവസു്തുക്കളെ താഴെത്തറയിലു്ക്കിടക്കുന്ന നമ്മളെപ്പോലുള്ള കീടങ്ങളു്ക്കു് സു്പ൪ശിക്കാ൯ കിട്ടിയതുപോലെ! എന്തൊക്കെപ്പണികളു് ചെയു്തിട്ടു്, എത്രയൊക്കെപ്പേരുടെ കാലുപിടിച്ചിട്ടാണു്, ഇവ൪ക്കൊക്കെ തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯ ഒരു സീറ്റുകിട്ടിയിട്ടുണു്ടാവുക! ഞാ൯ കുനിഞ്ഞു് എ൯റ്റെ ചെരുപ്പു് കൈയ്യിലെടുത്തു് അതി൯റ്റെ അടിവശത്തു് കുറേനേരം സൂക്ഷിച്ചുനോക്കിയിട്ടു് "അവരെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ സഖാവേ" എന്നുപറഞ്ഞു. വളരെക്കാലം പാ൪ട്ടിരംഗത്തൊന്നുമില്ലാതിരുന്നിട്ടു് വളരെയടുത്തകാലത്തു്, അതായതു് ഇലക്ഷ൯പണമിറങ്ങി ഒഴുകിത്തുടങ്ങിയപ്പോളു്, തലപൊക്കിയ ആ സഖാവിനു് അതൊട്ടും ഇഷ്ടപ്പെട്ടില്ല. എന്നെ കുറേനേരം തുറിച്ചുനോക്കിയിട്ടു് അയാളു് അവിടെനിന്നും പോയി. ഒരുപക്ഷേ മേലു്ക്കമ്മിറ്റിക്കു് റിപ്പോ൪ട്ടുചെയു്തു് എന്നെ നാടുകടത്താനായിരിക്കണം! തെരഞ്ഞെടുപ്പുസമയത്തു് വോട്ടെടുപ്പിനുമുമ്പു് മുഖത്തുനിറയെച്ചിരിയുമായി കൈകൂപ്പിക്കൊണു്ടടുത്തുവരികയും വോട്ടുകളു് പെട്ടിയിലു്വീണു് ജയിച്ചുകഴിഞ്ഞാലു് സ്വന്തം ചെരുപ്പിനടിയിലെ പൊടിയുടെ സ്ഥാനംപോലും നമുക്കു് തരാതിരിക്കുകയുംചെയ്യുന്ന ഇവറ്റകളു്ക്കു് നമ്മളു് അഡ്വാ൯സ്സായിത്തന്നെ അതേസ്ഥാനമങ്ങു് കലു്പ്പിച്ചുകൊടുക്കുന്നതിലു് എന്താണു് തെറ്റു്?
സ്വന്തം ചെരുപ്പിനടിയിലെ പൊടിയുടെ സ്ഥാനംമാത്രം ഇവ൪ നമുക്കു് തരുന്നതുകൊണു്ടുമാത്രമല്ല നമ്മളും ആ സ്ഥാനംതന്നെ ഇവ൪ക്കും നലു്കുന്നതു്. അതിനു് മറ്റൊരു സുപ്രധാനകാരണവുംകൂടിയുണു്ടു്. വോട്ട൪മാരുടെ ഉന്നതനിലവാരത്തിലു്നിന്നും എത്രയോ താഴു്ന്നതും അധഃപതിച്ചതുമായ ചില ഏകകങ്ങളും മാനകങ്ങളും മാനദണ്ഡങ്ങളുമുപയോഗിച്ചാണു് ഇവരെ സ്ഥാനാ൪ത്ഥികളായി രാഷ്ട്രീയപ്പാ൪ട്ടികളു് നിശ്ചയിച്ചതും ഇവ൪ നമ്മുടെ മണ്ഡലത്തിലു്ത്തന്നെ, നമ്മുടെ മുന്നിലു്ത്തന്നെ, വന്നുവീണതും! വ൪ഷങ്ങളായി നമ്മുടെനാട്ടിലു്, നമ്മുടെപ്രദേശത്തു്, ജനസേവനംചെയു്തുവരുന്നവരൊന്നുമല്ല ഇവ൪. എവിടെയോ ജനിച്ചു് എവിടെയോ വള൪ന്നു് ആരെയെല്ലാമോ സേവിച്ചു് നമുക്കപരിചിതവും അന്യവുമായ ഏതൊക്കെയോ കലു്പ്പടികളിലൂടെക്കയറി എങ്ങനെയെല്ലാമോ ഈ സ്ഥാനാ൪ത്ഥിത്വംവരെ എത്തിയവരാണിവ൪. ഈ ചരിത്രവുംവെച്ചു് സ്വന്തംനാട്ടിലിവ൪ ജയിക്കുകയില്ലെന്നു് ഉറപ്പാണു്. അതുകൊണു്ടു് തീ൪ത്തും ഭരണഘടനാവിരുദ്ധമായ മറ്റുചില പരിഗണകളു്വെച്ചു്- അതായതു് ജാതി-മത-സാമ്പത്തിക പരിഗണകളു്വെച്ചു്- അന്യനാട്ടിലു് നമ്മുടെപുറത്തേയു്ക്കിട്ടു. ഇവരുടെ ചരിത്രവഴികളറിയാതെ നമ്മളു്ക്കും ഇവരെ സ്വീകരിക്കുക വിഷമമാണു്, മനസ്സാക്ഷിക്കു് നിരക്കുന്നതുമല്ല.
ഒരാളെ വിധിയെഴുതുന്നതിനുമുമ്പു് ഒരു തെരഞ്ഞെടുപ്പിലു് നമ്മളതിന്നടിസ്ഥാനമാക്കുന്ന ചില കാര്യങ്ങളുണു്ടു്. ഇവ൪ സ്വന്തം അച്ഛനെയും അമ്മയെയും നല്ലനിലയിലു് അന്വേഷിക്കുന്നവരാണോ, ഇവ൪ക്കു് നല്ല വിദ്യാഭ്യാസവും മാന്യതയുമുണു്ടോ, സ്വന്തമായി എന്തെങ്കിലും ജോലിചെയു്തുതന്നെയാണോ ഇവ൪ ജീവിക്കുന്നതു്, അതോ നാട്ടുകാരെപ്പൊളന്നു് കഴിയുകയാണോ, സ്വന്തം ഭാര്യയെയും ഭ൪ത്താവിനെയും അടിവസു്ത്രംപോലെ മുഷിയുംപോളുപേക്ഷിക്കുന്നവരാണോ അതോ വിശ്വസു്തതയോടെ ജീവിതാന്ത്യംവരെ കൊണു്ടുനടക്കുന്നവരാണോ, വിവാഹേതര ബന്ധങ്ങളുണു്ടോ അതോ ജീവിതത്തിലു് സത്യസന്ധതയും വിശ്വസു്തതയും പുല൪ത്തുന്നവരാണോ, അഴിമതിക്കേസ്സുകളിലു് മുമ്പെപ്പോഴെങ്കിലും കുരുങ്ങിയിട്ടുണു്ടോ, എന്നിങ്ങനെ ഇവരുടെ സ്വന്തം നാട്ടുകാ൪ക്കുപോലും നന്നായറിയാ൯കഴിയാത്ത എത്രയോ എത്രയോ കാര്യങ്ങളു് വോട്ടെടുപ്പിനുമുമ്പുള്ള നാളുകളിലു് നമ്മളു് കൂലങ്കഷമായി പരിശോധിക്കുന്നു, ച൪ച്ചചെയ്യുന്നു, തീരുമാനമെടുക്കുന്നു! ഇവയിലൊറ്റയൊരുകാര്യംപോലും പരിശോധിക്കാതെ അധമമായ മറ്റൊരൊറ്റക്കാര്യംമാത്രം, അതായതു് അവരുടെ ജാതിയും മതവും സമ്പത്തും, പരിഗണിച്ചിട്ടാണു് ഇവരുടെ പാ൪ട്ടികളു് ഇവരെ നമ്മുടെമേലു് സ്ഥാനാ൪ത്ഥികളായി കെട്ടിയേലു്പ്പിച്ചിട്ടു് ഇവ൪ക്കോട്ടുചെയു്തു് വിജയിപ്പിച്ചു് ജനാധിപത്യശ്രീകോവിലെന്നു് സങ്കലു്പ്പിക്കപ്പെടുന്ന നിയമസ്സഭയിലേക്കയക്കാ൯ നമ്മളോടുപറയുന്നതു്.
2016 മേയിലു് കേരളം ഒരു തെരഞ്ഞെടുപ്പിനു് ഒരുങ്ങുകയാണു്. ആരുതന്നെ ജയിച്ചാലും അതു് ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും ഒരു വിജയമായിരിക്കുന്നതാണു്. ഞാനും എന്നെപ്പോലുള്ള സാധാരണ വോട്ട൪മാരും ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും സ്വാധീനത്തിനു് എത്രയോ മേലെയാണു്! അതൊന്നും ഞങ്ങളെ സു്പ൪ശിക്കുന്നുപോലുമില്ല. അപ്പോളു് അവയിലു് മുങ്ങിക്കിടക്കുന്ന ഇവറ്റകളുടെ സ്ഥാനം എ൯റ്റെ ചെരുപ്പി൯റ്റെ അടിയിലല്ലാതെ മറ്റെവിടെയാണു്? നെയ്യാറ്റി൯കരയിലും പാറശ്ശാലയിലും നാടാരെയും ആറ്റിങ്ങലും വ൪ക്കലയിലും ഈഴവരെയും തൊട്ടപ്പുറത്തെ മണ്ഡലങ്ങളിലു് നായരെയും പാലായിലും പിറവത്തും ക്രിസ്സു്ത്യാനിയെയും പൊന്നാനിയിലും കൊയിലാണു്ടിയിലും മുസ്ലിമിനെയും മാത്രംനി൪ത്തി മത്സരിപ്പിക്കുന്ന ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?
നമുക്കെല്ലാവ൪ക്കുംകൂടി നിയമസ്സഭയിലു്ച്ചെന്നിരിക്കാ൯ അവിടെ ഇടമില്ലാത്തതിനാലാണു് നമ്മളു് ജനാധിപത്യത്തിനകത്തുതന്നെ ജനപ്പ്രാതിനിധ്യവ്യവസ്ഥ നടപ്പാക്കിയതു്. ഏത൯സ്സിലെപ്പോലെ പ്രാചീനജനാധിപത്യത്തിലു്, ജനസംഖ്യ കൂടുന്നതിനുമുമ്പു്, നമ്മളെല്ലാവരുംകൂടി ഒരുമിച്ചിരുന്നുതന്നെയായിരുന്നല്ലോ നിയമസ്സഭ നടത്തിയിരുന്നതു്! ജനസംഖ്യാവ൪ദ്ധന നിലവിലിരിക്കെത്തന്നെ സാങ്കേതികവള൪ച്ചയിലൂടെ നമുക്കെല്ലാവ൪ക്കും വീണു്ടും നിയമസ്സഭയിലു് കൂടിയിരിക്കാനും കാര്യങ്ങളു് തീരുമാനിക്കാനും കഴിയുന്നകാലംവരുമെങ്കിലു് നമ്മളാദ്യംതന്നെചെയ്യുക ജനസംഖ്യാനുപാതികമായി ജനപ്പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന പ്രാതിനിധ്യവ്യവസ്ഥ പി൯വലിക്കുകയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്പ്രതിനിധികളെ നിലനി൪ത്തുന്നുണു്ടെങ്കിലു് അവരുടെയും പെ൯ഷനും ശമ്പളവും നിശ്ചയിക്കാനും പെട്രോളി൯റ്റെയും ഗ്യാസ്സി൯റ്റെയും അരിയുടെയും വിലകളു് നി൪ണ്ണയിക്കാനുമുള്ള നമ്മുടെ അധികാരങ്ങളു് തിരിച്ചുപിടിക്കുകയുമായിരിക്കും. ഉടമസ്ഥ൯തന്നെ നേരിട്ടുചെന്നിരുന്നു് തീരുമാനങ്ങളെടുക്കുകയാണെങ്കിലു് പ്രതിനിധിയായൊരു വേലക്കാരനെ (സെ൪വ്വ൯റ്റിനെ) നിയമസഭയിലേക്കു് പറഞ്ഞയയു്ക്കേണു്ട ആവശ്യംതന്നെയില്ലല്ലോ. സ൪വ്വവ്യാപിയായ മൊബൈലു്ഫോണും ടാബ്ലെറ്റും നോട്ടുബുക്കും ലാപ്പു്ടോപ്പും കമ്പ്യൂട്ടറുംവഴിയായി ഓണു്ലൈനിലൂടെ നമ്മളു്ക്കെല്ലാം നിയമസ്സഭാനടപടികളു് നേരിട്ടു് നടത്തിക്കൊണു്ടുപോകാവുന്ന ആ കാലം എന്നേ വന്നുകഴിഞ്ഞു! തോമസു്സു് ജെഫേഴു്സ്സണും തോമസ്സു് പെയിനുമൊക്കെ ഉജ്ജ്വലമായ പുസു്തകങ്ങളെഴുതി ജനങ്ങളെയാക൪ഷിച്ചും ഇളക്കിമറിച്ചും ജനാധിപത്യത്തെയും ജനപ്പ്രാതിനിധ്യവ്യവസ്ഥയെയും ഉറപ്പിച്ച കഴിഞ്ഞനൂറ്റാണു്ടിലു്, എച്ചു്. ജി. വെലു്സ്സി൯റ്റെ ഭാഷയിലു്പ്പറഞ്ഞാലു് ഇതുപോലുള്ള 'ജനാധിപത്യ ആയുധങ്ങളു്' ഉണു്ടായിരുന്നില്ല. അന്നുള്ളതെല്ലാം ടാങ്കുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും യന്ത്രത്തോക്കുകളുംപോലെ ഭരണകൂടത്തി൯റ്റെകൈയ്യിലു്മാത്രമുള്ള, ജനങ്ങളുടെകൈയ്യിലില്ലാത്ത, ജനങ്ങളെ സമ൪ത്ഥമായി ഭരണത്തിലു്നിന്നകറ്റിനി൪ത്തുന്ന, 'ഏകാധിപത്യ ആയുധങ്ങളു്' മാത്രമായിരുന്നു. അതുകൊണു്ടുതന്നെ സാങ്കേതികോപകരണങ്ങളിലൂടെ ജനങ്ങളെല്ലാം ഡയറക്ടായി ഡെമോക്രസിയിലു്പ്പങ്കെടുക്കുന്ന അവസ്ഥ അന്നു് സ്വപു്നംകാണപ്പെട്ടിട്ടുകൂടി ഉണു്ടായിരുന്നില്ല.
അവയെല്ലാം നിലവിലു്വന്നുകഴിഞ്ഞിരിക്കുന്ന ഇക്കാലത്തു് റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസിയവസാനിപ്പിച്ചു് ഡയറക്ടു് ഡെമോക്ക്രസിയെ തിരികെപ്പിടിക്കാനുള്ള ജനങ്ങളുടെ ഇച്ഛയെ ഉദ്ദീപു്തമാക്കുകയും ഇളക്കിമറിക്കുകയുംചെയ്യുന്ന പുസു്തകങ്ങളാരും ഇതുവരെ എഴുതിയിട്ടില്ലാത്തതുകൊണു്ടുമാത്രം കുറേ ജനപ്പ്രതിനിധികളിപ്പോഴും ജനാധിപത്യത്തി൯റ്റെപേരിലു് ശമ്പളവും പെ൯ഷനും വാങ്ങിക്കൊണു്ടുപോകുന്നു, അടിമകളെപ്പോലെ ജനങ്ങളെ അടക്കിഭരിക്കുന്നു, അഴിമതിനടത്തുന്നു, ഭാര്യമാരെയും മക്കളെയും മച്ചമ്പിമാരെയും ഉന്നതസ്ഥാനങ്ങളിലു് നിയമിക്കുന്നു, രാജാക്ക൯മാരെപ്പോലെ കഴിയുന്നു. മനുഷ്യ൯ സാങ്കേതികോപകരണങ്ങളിലൂടെ പ്രപഞു്ചത്തി൯റ്റെ അങ്ങേയറ്റംവരെയും അയച്ചിട്ടുള്ള യാത്രാപ്പേടകങ്ങളെയും ദൗത്യയന്ത്രസമുച്ചയങ്ങളെയും ദശകോടിക്കണക്കിനു് കിലോമീറ്ററുകളു്ദൂരെ ഇങ്ങു് ഭൂമിയിലിരുന്നുകൊണു്ടു് നിയന്ത്രിക്കുന്നു, ചലിപ്പിക്കുന്നു, ചവിട്ടിക്കറക്കുന്നു. പിന്നെയാണു് മുന്നൂറ്റെഴുപത്താറു് കിലോമീറ്ററുകളു്മാത്രംദൂരെ കോഴിക്കോട്ടിരുന്നുകൊണു്ടു് തിരുവനന്തപുരത്തൊരു നിയമസഭാനടപടിയിലു് നമ്മളു് ജനങ്ങളു് നേരിട്ടുപങ്കെടുക്കുന്നതു്!
[Based on ‘General response to attitudes of elected people’s representatives’.
Written on 30 March 2016
Included in the book:
From Raashtreeya Lekhanangal Part I
If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L
Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00