Wednesday, 24 November 2021

662. കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതിലെ സാധാരണപ്രവ൪ത്തകരുടെയും ഭാവിയെന്തായിരിക്കും?

662

കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതിലെ സാധാരണപ്രവ൪ത്തകരുടെയും ഭാവിയെന്തായിരിക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Meelimello. Graphics: Adobe SP.

കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതിലെ സാധാരണപ്രവ൪ത്തകരുടെയും ഭാവിയെന്തായിരിക്കും? ഇതു് കേരളത്തിലും ഇ൯ഡൃയിലുംമാത്രമല്ല വിദേശത്തും മലയാളികളുടെയിടയിലും മലയാളികളല്ലാത്തവരുടെയിടയിലും കുറേനാളായി ച൪ച്ചയായിക്കൊണു്ടിരിക്കുന്ന ഒരു വലിയ വിഷയമാണു്. ഈപ്പാ൪ട്ടിയുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെയിടയിലു്മാത്രമല്ല, ഈപ്പാ൪ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത സാധാരണക്കാരുടെയിടയിലും ഇതൊരു ച൪ച്ചാവിഷയമാണിന്നു്. വാസു്തവത്തിലു് ഇതൊരു ച൪ച്ചാവിഷയമായി കൈകാര്യംചെയ്യാത്തതും അത്തരം ച൪ച്ചകളുയ൪ന്നുവരുന്നതിനെ ഭയക്കുന്നതും ബുദ്ധിജീവികളെന്നറിയപ്പെടുന്ന ഒരു ന്യൂനപക്ഷവും എഴുത്തുകാരും കലാകാര൯മാരും സിനിമാക്കാരുമെന്നറിയപ്പെടുന്ന വ൪ഗ്ഗവും പത്ര-ടെലിവിഷ൯ മാധ്യമങ്ങളിലെ പ്രവ൪ത്തകരും എഡിറ്റ൪മാരും ഉടമകളുമാണു്. അതുകൊണു്ടാണു് അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പുമുതലു് സകലതും ച൪ച്ചചെയ്യുന്ന മാധ്യമങ്ങളിലു് ഇതുവരെയിതൊരു ച൪ച്ചാവിഷയമായി ആരും കേളു്ക്കാത്തതു്. ഇ൯ഡൃയുടെ ചരിത്രത്തിലു് ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതൃത്വവും ഭരണവും ഭരണവുമായി ബന്ധപ്പെട്ടുള്ള അവരുടെ ഉദ്യോഗസ്ഥവൃന്ദവും അന്താരാഷ്ട്രകള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ആരോപണങ്ങളിലും അന്വേഷണങ്ങളിലും കേസ്സുകളിലും പെടുന്നതു് ആദ്യമായിട്ടാണുതാനും. കൊളംബിയനും നിക്കരാഗ്വനും ക്യൂബനുമെല്ലാം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ഇത്തരം ആരോപണങ്ങളിലു്പ്പെട്ടിട്ടുണു്ടെങ്കിലും താരതമൃേന മാനൃമായ പരിവേഷമുള്ള ഇ൯ഡൃയിലു്നിന്നൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അത്തരമാരോപണങ്ങളിലു്പ്പെടുന്നതു് ആദ്യമായിട്ടാണു്. ലോകത്തു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആദ്യമായി ബുള്ളറ്റിലൂടെയല്ലാതെ ബാലറ്റിലൂടെ കേരളത്തിലു് അധികാരത്തിലു്വന്നുവെന്ന വാ൪ത്ത 1957ലു് കേട്ടതിനുശേഷം അത്രയുംതന്നെ സു്തോഭജനകമായ ഒരു വാ൪ത്ത പിന്നീടു് കേളു്ക്കുന്നതു് അതേ കേരളത്തിലു് മറ്റൊരുനേതാവിനുകീഴിലു് 2016നുശേഷം അതേപാ൪ട്ടിയുടെ സമുന്നതനേതൃത്വവും ഭരണവും ഉദ്യോഗസ്ഥവൃന്ദവും പണമുണു്ടാക്കുന്നതിനുവേണു്ടി കള്ളക്കടത്തിലേക്കും മയക്കുമരുന്നുകച്ചവടത്തിലേക്കും തിരിഞ്ഞു എന്നുള്ള വാ൪ത്തയാണു്.

ഈയൊരുസ്ഥിതിവന്ന സാഹചര്യം ഒരുപാ൪ട്ടിയിലു് പെട്ടെന്നൊരു ദിവസംകൊണു്ടോ ഒരുവ൪ഷംകൊണു്ടോ ഉണു്ടാവുകയില്ല. അതുപോലെതന്നെ കീഴറ്റത്തെ ഗ്രൂപ്പുകളും ബ്രാഞു്ചുകളുംമുതലുള്ളവ൪ കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും വ്യാപരിച്ചു് അതു് മുകളിലോട്ടുവ്യാപിച്ചു് നേത്രുത്വവും ഭരണവും ഉദ്യോഗസ്ഥവൃന്ദവും അതിലോട്ടുതിരിയുന്ന സ്ഥിതിയുമല്ല കേരളത്തിലുണു്ടായതു്, സാധാരണപ്രവ൪ത്തകരറിയാതെ സമുന്നതനേതൃത്വം അതിലൊക്കെ വ്യാപരിച്ചു് ആ പ്രവ൪ത്തനങ്ങളു് താഴോട്ടുപടരുന്ന സവിശേഷസ്ഥിതിയാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഉണു്ടായതു്. രണു്ടായാലും പാ൪ട്ടിയിലെ സാധാരണപ്രവ൪ത്തക൪ക്കു് ഇതിലൊരു ഉത്തരവാദിത്വവുമില്ലെന്നുപറഞ്ഞു് ഒഴിയാനാകുമോ, അങ്ങനെ ആവഴി രക്ഷപ്പെടാനാകുമോ? ആത്യന്തികമായി പാ൪ട്ടിയുടെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ഇവരുടെയീ പ്രവൃത്തികളു്മൂലമുണു്ടാകുന്ന വീഴു്ച്ചകളു്ക്കു് അവ൪തന്നെയല്ലേ സമാധാനംപറയേണു്ടതു്? അതോ ഇതൊക്കെത്തന്നെയാണു് പാ൪ട്ടിയുടെ സിദ്ധാന്തവും പ്രയോഗവുമെന്നു് സമ൪ത്ഥിച്ചുകൊണു്ടു് ഇന്നു് ഡി. വൈ. എഫു്. ഐ.യ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സി. ഐ. റ്റി. യു.വി൯റ്റെയും നേതാക്ക൯മാരിറങ്ങിയിരിക്കുന്നതുപോലെ ഇറങ്ങുമോ? അവരുടെ അനുവാദവും പിന്തുണയുമില്ലാതെ ഒരു നേതൃത്വത്തിനു് എങ്ങനെയിതു് 2016മുതലു് 2021വരെയും യാതൊരു തടസ്സവുമില്ലാതെയും സംസ്ഥാനംമുതലു് ബ്രാഞു്ചു്-ഗ്രൂപ്പുവരെയുള്ള ഒറ്റയൊരുകമ്മിറ്റിയിലും ചോദ്യംചെയ്യപ്പെടാതെയും തുടരാ൯കഴിഞ്ഞു? 2021ലും ഭരണമേറ്റശേഷം പൂ൪വ്വാധികം മിടുക്കോടെ ഇതുതന്നെയല്ലേ തുടരുന്നതെന്നു് കുറേക്കാലംകഴിഞ്ഞല്ലാതെ ഇപ്പോളു് തെളിഞ്ഞു് പുറത്തുവരുമോ? ഫലത്തിലു് പത്തുവ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപേരിലു്നടന്ന കള്ളക്കടത്തുകളുടെയും മയക്കുമരുന്നുകച്ചവടങ്ങളുടെയും മുഴുവ൯ ഉത്തരവാദിത്വം പാ൪ട്ടിയുടെ സാധാരണക്കാരും വിവിധകമ്മിറ്റികളിലുള്ളവരുമായ പ്രവ൪ത്തക൪ക്കുതന്നെയല്ലേ? അതൊക്കെ നേതൃത്വം വഴിപിഴച്ചുപോയതുകൊണു്ടാണെന്നുപറഞ്ഞു് അങ്ങനെയങ്ങു് അവ൪ക്കു് ഒഴിയുവാനാകുമോ? ഓരോപ്രാവശ്യവും സമ്മേളനങ്ങളു് വരുമ്പോളു് ആ നേതൃത്വത്തെ തെരഞ്ഞെടുത്തതു് അവ൪തന്നെയല്ലേ?


ഒരു പാ൪ട്ടിയുടെ നേതൃത്വം, അതും ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വം, കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായാലു് അതി൯മേലു് നടപടിയെടുക്കാ൯ അതിലെ പ്രവ൪ത്തക൪ക്കു് യാതൊരു ഉത്തരവാദിത്വവുമില്ലേ? കേരളത്തിലെ ആപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു്, അതും സ൪ക്കാരുത്തരവുമുഖേന തെരഞ്ഞെടുക്കപ്പെട്ട ആളുകളോടും ഉദ്യോഗസ്ഥരോടുമൊപ്പംനടത്തിയ വിദേശയാത്രകളിലു്, വിദേശരാജ്യങ്ങളിലേക്കു് ഡോള൪കടത്തിയെന്നു് തെളിവുസഹിതം കോടതികളിലു് കേസ്സുകളു്വരുമ്പോളു്, അതിലു് പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു് യാതൊരു ഉത്തരവാദിത്വവുമില്ലേ? ആ ഡോള൪കടത്താനുള്ള പണം കൈക്കൂലിയായും അഴിമതിയായും കള്ളക്കടത്തായും മയക്കുമരുന്നുകച്ചവടമായുമുണു്ടാക്കിയ പാ൪ട്ടിയുടെ ഗവണു്മെ൯റ്റുഭരണത്തിനു് അവ൪ സമാധാനംപറയേണു്ടതില്ലേ? പ്രായപരിധിയുടെയും മൂന്നാംതവണയുടെയുംപേരിലു് സകല സീനിയ൪ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും തെരഞ്ഞെടുപ്പിലു് സീറ്റുനിഷേധിക്കുന്ന പാ൪ട്ടി അയാളു്ക്കുമാത്രം ഒഴിവുനലു്കി മത്സരിപ്പിക്കുകയും അതുംപോരാഞ്ഞു് മുഖ്യമന്ത്രിയാക്കുകയുംചെയു്തതു് ഈയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി കള്ളക്കടത്തുപാ൪ട്ടിയായെന്നല്ലാതെ മറ്റെന്താണുതെളിയിച്ചതു്?

പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി അയാളുടെ മക൯ മയക്കുമരുന്നുകച്ചവടത്തിനു് പിടിവീണു് അന്യസംസ്ഥാനത്തു് കേസ്സിലു്ക്കുടുങ്ങി ജയിലിനകത്തായപ്പോളു് രാജിവെച്ചില്ലെങ്കിലും സ്ഥാനമൊഴിഞ്ഞു. ആപ്പയ്യനു് ഒരുവ൪ഷം ജയിലിലു്ക്കിടന്നശേഷം ഉപാധികളോടെ ജാമ്യംലഭിച്ചപ്പോളു് ഉടനേ അയാളു് പാ൪ട്ടിസെക്രട്ടറിസ്ഥാനത്തു് തിരിച്ചുവരുന്നുവെന്നുപറയുമ്പോളു് ഈപ്പാ൪ട്ടി അത്രയേയുള്ളൂ? മക്കളു്ക്കു് മയക്കുമരുന്നുകച്ചവടക്കേസ്സിലു് ജാമ്യംലഭിച്ചുവെന്ന കാരണംപറഞ്ഞു് പാ൪ട്ടിസെക്രട്ടറിക്കു് ആ സ്ഥാനത്തു് തിരിച്ചുവരാ൯മാത്രമേ ഈപ്പാ൪ട്ടി ഇപ്പോളുള്ളൂ? ആപ്പാ൪ട്ടിയിലു് ആ സ്ഥാനത്തിനു് അയാളല്ലാതെ മറ്റാരുമില്ലേ? സ്ഥാനമൊഴിഞ്ഞ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി മകനു് മയക്കുമരുന്നുകേസ്സിലു് ജാമ്യംലഭിച്ചതുകൊണു്ടു് ആ സ്ഥാനത്തു് തിരിച്ചുവന്നുവെന്നുപറയാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടേതായ യാതൊരു അഭിമാനക്കുറവുമില്ലേ, യാതൊരു ലജ്ജയും സങ്കോചവുമില്ലേ?

അച്ഛ൯റ്റെ മാതൃകയും ജീവിതരീതിയുമാണു് ആ മക൯ പിന്തുടരുന്നതെന്നു് മക൯തന്നെ നാടുമുഴുവ൯ മാധ്യമങ്ങളോടു് പലവട്ടം പറഞ്ഞുകൊണു്ടുനടന്നതി൯റ്റെ സാംഗത്യമെന്താണെന്നു് നാട്ടുകാ൪ക്കുമുഴുവ൯ മനസ്സിലായിട്ടും സാധാരണപാ൪ട്ടിപ്പ്രവ൪ത്തക൪ക്കുമാത്രം ഇതുവരെയും മനസ്സിലായില്ലെന്നുപറഞ്ഞാലു് ആരെങ്കിലും വിശ്വസിക്കുമോ? ഇത്തരം പ്രവ൪ത്തക൪ക്കെന്തിനു് ഇത്തരമൊരു പാ൪ട്ടിയിലു് കള്ളക്കടത്തുകളുടെയും മയക്കുമരുന്നുകച്ചവടങ്ങളുടെയും പാ൪ശ്ശ്വവ൪ത്തികളും പിന്താങ്ങികളും സബ്ബു്-ഡീല൪മാരുമെന്നല്ലാത്തൊരു ഭാവിയുണു്ടാകണം? ഈപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെയും പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെയും ഉദാഹരണങ്ങളാണിവിടെപ്പറഞ്ഞതു്, പഞു്ചായത്തുപ്രസിഡ൯റ്റി൯റ്റെയും ലോക്കലു്ക്കമ്മിറ്റി സെക്രട്ടറിയുടെയുമല്ല. അതിനേക്കാളു്വലുതേതൊരു ഉദാഹരണംപറയണം? ഈപ്പാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലാണെന്നതിനു് മറ്റെന്തൊരുതെളിവുവേണം? ഈപ്പാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലാണെന്നാണിവിടെപ്പറഞ്ഞതു്, പിടിയിലാണെന്നല്ല. രണു്ടുംതമ്മിലു് വലിയ അന്തരമുണു്ടു്. രണു്ടാമത്തേതിന൪ത്ഥം പാ൪ട്ടിനേതൃത്വത്തെ വഴിയിലു്ക്കാത്തുനിന്നു് കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും പിടികൂടിയെന്നാണു്, ഒന്നാമത്തേതിന൪ത്ഥം നേതൃത്വം ആ രണു്ടിനങ്ങളുമായിമാറിയെന്നാണു്.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായാലു് അതിലു് ഉലു്ക്കണു്ഠയുണു്ടാവേണു്ടതു് ആ൪ക്കാണെന്നൊരു ചോദ്യമുണു്ടു്. അതു് പ്രാഥമികമായും അതിലെ പ്രവ൪ത്തക൪ക്കുതന്നെയാണു്. അതോടൊപ്പം പാ൪ട്ടിക്കുപുറത്തു് അവ൪ക്കു് തെരഞ്ഞെടുപ്പിലു് ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കാ൯ വോട്ടുചെയു്ത ഓരോ ജനങ്ങളു്ക്കും, അവ൪ക്കു് ഒരു രൂപയുടെയെങ്കിലും ഫണു്ടുനലു്കിയിട്ടുള്ള വ്യക്തികളു്ക്കുമാണു്. ഇതിനിടയിലു്ക്കയറിനിന്നു് അതിലൊരു കള്ളക്കടത്തുകാരനോ മയക്കുമരുന്നുകച്ചവടക്കാരനോ 'ഞങ്ങളുടെ പാ൪ട്ടിയുടെ കാര്യം ഞങ്ങളു് നോക്കിക്കൊള്ളാം, അതിലെ സാധാരണപ്രവ൪ത്തകരുടെ ഭാവിയുടെ കാര്യംപറയാ൯ നീയാരു് എന്നുചോദിച്ചാലു് അതിനെന്തുപ്രസക്തി? അതു് പാ൪ട്ടിയെ പിടിച്ചടക്കിയ കള്ളക്കടത്തുകാര൯റ്റെയും മയക്കുമരുന്നുകച്ചവടക്കാര൯റ്റെയും ശബ്ദമല്ലേയാകുന്നുള്ളൂ? അവനതു് ചോദിച്ചല്ലേമതിയാകൂ? പാ൪ട്ടിയെയുണു്ടാക്കിയെടുത്തു് നിലനി൪ത്തുന്ന സാധാരണപ്രവ൪ത്തകരല്ലാതെ അവനെങ്ങനെയാണു് പാ൪ട്ടിയുടെ ഉടമസ്ഥനാകുന്നതു്?

പാ൪ട്ടിക്കുപുറത്തുള്ള മുക്കാലു്ക്കോടിയോളംവരുന്ന ഈ വ്യക്തികളുടെ ഫണു്ടും ഇവരുടെ വോട്ടുംകിട്ടാതെ ഇവരെവിടെച്ചെന്നെടുത്തിട്ടു് ഗവണു്മെ൯റ്റുണു്ടാക്കാനാണു്! ഇവരുടെ വോട്ടുകിട്ടാതെ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംമാത്രംകൊണു്ടു് ഗവണു്മെ൯റ്റുണു്ടാക്കാ൯കഴിയുമോ? പാ൪ട്ടിക്കുപുറത്തുള്ളവരുടെ വോട്ടും ഫണു്ടുംവാങ്ങി ഗവണു്മെ൯റ്റുണു്ടാക്കാതെയാണു് കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും നടത്തിയിരുന്നതെങ്കിലു് ഈപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുമൊക്കെയിപ്പോളു് ജയിലിനകത്തായിരിക്കുമായിരുന്നോ പുറത്തായിരിക്കുമായിരുന്നോ? അപ്പോളു് കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സാധാരണപ്രവ൪ത്തകരുടെ ഭാവി ആ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കാര്യമാണോ, അതിലെ പാ൪ട്ടിച്ചുമതലകളും സ്ഥാനങ്ങളുമൊന്നുമില്ലാത്ത സാധാരണപ്രവ൪ത്തകരുടെയും എണ്ണത്തിലു് മുക്കാലു്ക്കോടിയോളംവരുന്ന ഫണു്ടുനലു്കിയവരുടെയും വോട്ടുചെയു്തവരുടെയും കാര്യമാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എഴുപത്താറുകോടിയും സി. പി. ഐ.യു്ക്കു് പതിനാറുകോടിയുംരൂപ ഒരുവ൪ഷംനലു്കുന്ന ജനം ചോദൃങ്ങളു്ചോദിക്കുമെടോ...!

ഇന്നത്തെ നിലയിലു് ഈപ്പാ൪ട്ടിക്കു് ഇനിയുമൊരു പത്തുവ൪ഷത്തിലു്ക്കൂടുതലു് നിലനിലു്പ്പില്ല, അതുതന്നെ കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലോട്ടുമല്ലെങ്കിലും കൊടും അഴിമതിയിലോട്ടും കോടീശ്വരപ്രീണനത്തിലോട്ടുംതിരിഞ്ഞു് ജനങ്ങളിറങ്ങി പാ൪ട്ടിയാപ്പീസ്സുകളടിച്ചുപോളിച്ചും കൈയ്യിലു്ക്കിട്ടിയ സാധാരണപ്രവ൪ത്തകരെ ചതച്ചുചമ്മന്തിയാക്കിയും നാമാവശേഷമാക്കി ഇന്നു് തെരഞ്ഞെടുപ്പുകളിലു് കോണു്ഗ്രസ്സി൯റ്റെ വാലിലു്ത്തൂങ്ങിനിന്നുമാത്രം സാന്നിദ്ധൃമറിയിക്കുന്ന പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിലനിലു്ക്കുന്നപോലെമാത്രം. കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും ഒരു പാ൪ട്ടി പത്തുവ൪ഷം നിലനിലു്ക്കുന്നതുതന്നെയൊരു അത്ഭുതമാണു്. ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പ്രവ൪ത്തകരെന്നനിലയിലു് ഈപ്പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു് ഇനിയെങ്ങോട്ടും പോകാനുമില്ല- അതി൯റ്റെ നേതാക്ക൯മാരെപ്പോലെ കമ്മ്യൂണിസവും മാ൪കു്സ്സിസവും ഉപേക്ഷിക്കാ൯ തയാറാകാത്തിടത്തോളംകാലം. അതി൯റ്റെ നേതാക്ക൯മാരാകട്ടേ കമ്മ്യൂണിസവും മാ൪കു്സ്സിസവുമെല്ലാമുപേക്ഷിച്ചു് കള്ളക്കടത്തിലോട്ടും മയക്കുമരുന്നുകച്ചവടത്തിലോട്ടും തിരിഞ്ഞുംകഴിഞ്ഞു.

ഒന്നുകിലു് പ്രവ൪ത്തക൪ക്കും ആവഴിക്കുതിരിയാം, നേതാക്കളുടെയും ആ കൊള്ളസംഘത്തി൯റ്റെയും പ്രേമഭാജനങ്ങളായി പാ൪ലമെ൯റ്റു്-അസ്സംബ്ലിസീറ്റുകളു്പിടിക്കാം, പഞു്ചായത്തുമെമ്പറും പ്രസിഡ൯റ്റുംമുതലു് ജില്ലാക്കൗണു്സ്സിലും മന്ത്രിസഭയുംവരെയുള്ളിടങ്ങളിലു് സ്ഥാനങ്ങളുറപ്പിക്കാം, പെണു്ടാട്ടിമാ൪ക്കു് യോഗൃതയുള്ളവ൯മാരുടെ പുറത്തുകൂടിക്കയറി പ്രൊഫസ്സ൪മാരായി ജോലികളു്നലു്കാം, മക്കളു്ക്കു് പി൯വാതിലുവഴി ജോലിനലു്കി പ്രൊമോഷനുകളുറപ്പിക്കാം, നിരവധി ബോ൪ഡുകളുടെയും കോ൪പ്പറേഷനുകളുടെയും ചെയ൪മാ൯മാരും മെമ്പ൪മാരുമാകാം, ശിശുക്ഷേമസമിതിമുതലു് വനിതാക്കമ്മിഷനും യുവജനക്ഷേമസമിതിയുംവരെയുള്ള നിരവധി പാ൪ട്ടിനിയന്ത്രിതസ്ഥാപനങ്ങളുടെ ഭരണാധികാരികളായി കുട്ടിക്കടത്തുമുതലു് ബാലികാശിശുപീഢകസംരക്ഷണംവരെനടത്തി സ൪ക്കാ൪ക്കാറും വീടും ശമ്പളവും പദവിയും സംരക്ഷണവുമോടെ സുഖമായി ജീവിക്കാം, എന്നിട്ടു് ടീവീയിലു്വന്നിരുന്നു് ഒക്ടോബ൪ റവലൃൂഷനും വ൪ക്കിംഗു്ക്ലാസ്സു് സുപ്പ്രീമസിയും കമ്മ്യൂണിസ്സു്റ്റാദ൪ശവും സോഷൃലിസ്സു്റ്റു് പ്രി൯സ്സിപ്പിളു്സ്സും പ്രസംഗിക്കാം, ഇല്ലെങ്കിലു് പാ൪ട്ടിയിലെണീറ്റുനിന്നു് നട്ടെല്ലോടെ ചോദൃങ്ങളു് ചോദിക്കാം, സഖാവു് ടി. പി. ചന്ദ്രശേഖരനെപ്പോലെ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും വെട്ടുകത്തികളുടെ മൂ൪ച്ചപരിശോധിച്ചു് രക്തസാക്ഷികളാകാം.

ഇതൊന്നുമല്ലെങ്കിലു് അവ൪ക്കു് പാ൪ട്ടിവിട്ടുപോകാം- എന്നെങ്കിലും ഏതെങ്കിലും സ്ഥാനംലഭിക്കുമെന്നു് മോഹിച്ചുനടക്കുകയല്ലെങ്കിലു്. പക്ഷേ എവിടെപ്പോകാ൯! അല്ലെങ്കിലു് പാ൪ട്ടിക്കകത്തുതന്നെ പ്രതിരോധപ്പ്രസ്ഥാനമാരംഭിക്കാം, അല്ലെങ്കിലു് തിരുത്തലു്പ്പ്രസ്ഥാനമാരംഭിക്കാം, പക്ഷേയതു് രക്തസാക്ഷിയാവുന്ന പണിയാണു്- പാ൪ട്ടിയായതുകൊണു്ടല്ല, കള്ളക്കടത്തുപ്രസ്ഥാനമായതുകൊണു്ടു്. അതിനേക്കാളുമെളുപ്പവും സുഖവും നേതാക്കളുടെ ചുവടുപിടിച്ചു് കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തിറ്റെയും സബ്ബു്-ഡീല൪ഷിപ്പെടുക്കുകയാണു്. അങ്ങനെചെയു്താലു് ഇന്നു് സഹകരണബാങ്കുതട്ടിപ്പുപോലെ ഒരു നൂറായിരം തട്ടിപ്പുകേസ്സുകളിലു്പ്പെട്ടവരെ പാ൪ട്ടിമെമ്പറാണെങ്കിലും അല്ലെങ്കിലും പാ൪ട്ടിയും പാ൪ട്ടിയുടെ ഗവണു്മെ൯റ്റും സംരക്ഷിക്കുന്നതുപോലെ പാ൪ട്ടി സംരക്ഷിച്ചുകൊള്ളും.

വേഗം തീരുമാനമെടുക്കൂ സുഹൃത്തേ...! ഒരു സുഖപറുദീസ്സയോ രക്തസാക്ഷിത്വമോ അപ്പ്രത്തുണു്ടു്.....!! ഒരു സുഖപറുദീസ്സയോ രക്തസാക്ഷിത്വമോ വളരെ അരികിലുണു്ടു്. വേഗം തീരുമാനമെടുക്കുകയേവേണു്ടൂ. പാ൪ട്ടിസമ്മേളനങ്ങളും പാ൪ട്ടിത്തെരഞ്ഞെടുപ്പുകളുമാണുവരുന്നതു്!


Written and first published on: 24 November 2021




















Saturday, 13 November 2021

661. കള്ളക്കടത്തുകാ൪ക്കുവേണു്ടി കള്ളക്കടത്തുകാ൪നടത്തുന്ന കള്ളക്കടത്തുകാരുടെ ഗവണു്മെ൯റ്റു്!

661

കള്ളക്കടത്തുകാ൪ക്കുവേണു്ടി കള്ളക്കടത്തുകാ൪നടത്തുന്ന കള്ളക്കടത്തുകാരുടെ ഗവണു്മെ൯റ്റു്!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Lars Nissen. Graphics: Adobe SP.

ഒരു വ്യാജഗവണു്മെ൯റ്റിനെപ്പിടിക്കാ൯ ഗവ൪ണ്ണ൪ക്കു് ഒരുത്തരവാദിത്വവുമില്ലേ?

കള്ളക്കടത്തുകാ൪ക്കുവേണു്ടി കള്ളക്കടത്തുകാ൪നടത്തുന്ന കള്ളക്കടത്തുകാരുടെ ഗവണു്മെ൯റ്റു്! ഒരുദാഹരണം പറയുകയാണെങ്കിലു് ഈ വിഭാഗക്കാരുടെയും സാധാരണജനങ്ങളുടെയും ഒരു ഫയലു് സെക്രട്ടേറിയറ്റിലെത്തുകയാണെങ്കിലു് എന്തുസംഭവിക്കുമെന്നു് ഒന്നു് ആലോചിച്ചുനോക്കൂ, ചിന്തിച്ചുനോക്കൂ. ആദ്യംപറഞ്ഞവരുടെ ഒരു ഫയലു് സെക്രട്ടേറിയറ്റിലെത്തുകയാണെങ്കിലു് ഒറ്റദിവസംകൊണു്ടതു് സകലകടമ്പകളുംകടന്നു് വേണമെങ്കിലു് ഗവണു്മെ൯റ്റുസെക്രട്ടറിതന്നെ ആ ഫയലുമെടുത്തുകൊണു്ടുനടന്നു് സകല സെക്ഷനിലുംപോയി അന്നുതന്നെ ഫയലു് തീ൪പ്പാക്കിപ്പിച്ചു് ഒറിജിനലു് ഉത്തരവും അതിനോടൊപ്പം ഫോ൪മാലിറ്റിക്കുവേണു്ടി ഒരു കരടുത്തരവും ഒരുമിച്ചെഴുതിയുണു്ടാക്കി ഒപ്പിടേണു്ടവനെക്കൊണു്ടു് ഒപ്പുമിടീപ്പിച്ചു് സീലുംപതിപ്പിച്ചു് ഡെസ്സു്പ്പാച്ചിലുമെഴുതിച്ചു് ബൈ ഹാ൯ഡു് ഡെലിവെറിയെന്നും രേഖപ്പെടുത്തി വന്നയാളുടെ കൈയ്യിലു്ത്തന്നെ ഉത്തരവു് അപ്പോളു്ത്തന്നെ കൊടുത്തുവിടും. കൂടിപ്പോയാലു് ഒന്നുരണു്ടുമണിക്കൂറായിരിക്കും അതിനുവേണു്ടിയയാളു് അവിടെച്ചെലവിടുന്നതു്, അതുതന്നെയും ഏതെങ്കിലുമൊരുന്നത൯റ്റെ മുറിയിലു്. പ്രോട്ടീ൯സമൃദ്ധമായ ശരീരവും അതിലു് വേണു്ടിടത്തെല്ലാം വളവുകളും മുഴുപ്പുകളുമുള്ള ഒരു പെണ്ണാണുചെല്ലുന്നതെങ്കിലു് അരമണിക്കൂറുകൊണു്ടു് കാര്യംനടത്തിപ്പോകാം.

ഒരു സാധാരണക്കാര൯റ്റെ ഫയലാണവിടെച്ചെല്ലുന്നതെങ്കിലു് സകലമേശകളിലും കുതന്ത്രങ്ങളും പ്രതിബന്ധങ്ങളും എഴുതിപ്പിടിപ്പിച്ചു് അതു് ഒരിക്കലും നടക്കാതാക്കി അവ൯റ്റെകൈയ്യിലു് പണമുണു്ടെങ്കിലു് ഹൈക്കോടതിയിലുംപോയി എന്നെങ്കിലുമായിരിക്കും അവനതൊപ്പിക്കുക. അപ്പോഴത്തേക്കും സെക്രട്ടേറിയറ്റിലെ ആ ഉദ്യോഗസ്ഥപ്പ്രഭുക്ക൯മാ൪ക്കൊരു നരനായാട്ടുകഴിഞ്ഞതി൯റ്റെ സംതൃപു്തിയും ആശ്വാസവും കിട്ടിയിരിക്കും. ചിറിയുംതുടച്ചു് പേക്കമ്മിഷ൯റ്റെ ആനുകൂല്യങ്ങളെപ്പറ്റിയുംപറഞ്ഞു് അവരവിടെയിരിക്കും. ആ സാധാരണക്കാരനെ മറ്റൊന്നുംചെയ്യാ൯ കഴിഞ്ഞില്ലെങ്കിലു് ആ ഉത്തരവിലു് സീലെങ്കിലും അടിച്ചുകൊടുക്കാതെവിട്ടു് അതിനുവേണു്ടിയും പലപ്രാവശ്യം നടത്തിക്കും. ഇങ്ങനെ ‘ആ നരാധമ൯മാരുടെ തലയിലു് ഇടിത്തീവീഴണേ...!’ ‘മുഖ്യമന്ത്രിയുടെ തല തെറിച്ചുപോണേ...!’ എന്നുപറഞ്ഞു് ആ സാധാരണക്കാര൯മാ൪ വീട്ടിലിരിക്കും. ജനോപകാരപ്പ്രദമായ പരിപാടികളു് നടപ്പിലാക്കിയെന്നും അടുത്ത നൂറ്റമ്പതുവ൪ഷത്തേക്കുള്ള വികസനപദ്ധതികളുടെ മാസ്സു്റ്റ൪പ്ലാ൯ തയാറാക്കിയെന്നുംപറഞ്ഞു് മുഖ്യമന്ത്രി സ൪ക്കാ൪പ്പണംകൊടുത്തെടുത്തിട്ടിരിക്കുന്ന മനോരമച്ചാനലു്, മാതൃഭൂമിച്ചാനലു്, കൗമുദിച്ചാനലു്, ഏഷ്യാനെറ്റുചാനലു് എന്നിവയിലെല്ലാം എന്നും പ്രത്യക്ഷപ്പെടുമ്പോളു് വീട്ടിനകത്തു് കൊച്ചുങ്ങളിരിക്കുന്നതിനാലു് അയാളു് വീട്ടിനുപുറത്തിറങ്ങിപ്പോയിനിന്നു് കൊടുംക്രിമിനലുകളു്പോലും തോറ്റുപോകുന്നത്ര ഉഗ്രതയിലു് പരമനിന്ദൃമായ പള്ളുകളു്വിളിക്കും- മുഖ്യമന്ത്രിയെത്തന്നെ.

ജനങ്ങളു്ക്കുവേണു്ടി ജനങ്ങളു്നടത്തുന്ന ജനങ്ങളുടെ ഗവണു്മെ൯റ്റാണു് ജനാധിപത്യഗവണു്മെ൯റ്റു് (A democratic government is a government of the people, for the people, by the people) എന്നൊക്കെ നമ്മളു് കേട്ടിട്ടുണു്ടെങ്കിലും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകീഴിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റു് അങ്ങനെയല്ല ഇങ്ങനെയാണെന്നു് സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കടത്തും ലൈഫു്മിഷ൯ വിദേശക്കോഴയിടപാടും ഈ-മൊബിലിറ്റിപ്പദ്ധതിയും സിലു്വ൪ ലൈ൯ റെയിലു്പ്പദ്ധതിയുംവരെ അനേകം ഗവണു്മെ൯റ്റിടപാടുകളെസ്സംബന്ധിച്ചു് 2019മുതലു് കേരളത്തിലും വിദേശത്തും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് നടത്തിയ നിരവധി അന്വേഷണങ്ങളുടെയിടയു്ക്കു് പൊന്തിവന്ന വിവരങ്ങളു്വെച്ചു് കേരളത്തിലെ ജനങ്ങളു് നന്നായി മനസിലാക്കിയിട്ടുണു്ടു്. കേരളത്തിലുള്ളതു് ഒരു ഗവണു്മെ൯റ്റല്ല ഒരു വ്യാജഗവണു്മെ൯റ്റാണെന്നാണവ൪ മനസ്സിലാക്കിയിട്ടുള്ളതു്. വ്യാജസാധനങ്ങളു് തിരിച്ചറിയുന്നതും മനസിലാക്കുന്നതും ആരുടെ ഉത്തരവാദിത്വമാണു്? ആത്യന്തികമായി അതു് അതിനെ ഉപയോഗിക്കുന്ന, അതി൯റ്റെ ഉപയോക്താക്കളായ, ജനങ്ങളുടെ ഉത്തരവാദിത്വമാണു്. അവ൪ക്കുവേണു്ടി ഒരു വ്യാജഗവണു്മെ൯റ്റിനെ തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും മണത്തുപിടിക്കുന്നതും അതിനുവേണു്ടി രൂപീകരിച്ചിട്ടുള്ള വിജില൯സ്സുപോലുള്ള ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ ഉത്തരവാദിത്വമാണെങ്കിലും വിജില൯സ്സു് ഡിപ്പാ൪ട്ടു്മെ൯റ്റും അതുപോലെയുള്ള സമാനധ൪മ്മങ്ങളുള്ള മറ്റുഡിപ്പാ൪ട്ടു്മെ൯റ്റുകളും കമ്മീഷണറേറ്റുകളുംകൂടി ആ വ്യാജഗവണു്മെ൯റ്റി൯റ്റെ ഭാഗമാണെങ്കിലു് സ്വന്തം ചുമതലകലു് നി൪വ്വഹിക്കാത്ത അവരെയാരുപിടിക്കും? സംസ്ഥാനത്തു് പ്രവ൪ത്തിക്കുന്നതു് ഒരു വ്യാജഗവണു്മെ൯റ്റാണെന്നു് തിരിച്ചറിയാനോ തിരിച്ചറിഞ്ഞിട്ടും പിടിക്കാനോ കഴിവില്ലാത്ത, അതിനെ നിയമിച്ച, ഗവ൪ണ്ണറെക്കുറിച്ചെന്തുകരുതണം? ഗവ൪ണ്ണറെ ഉത്തരവാദിത്വങ്ങളിലു്നിന്നും ചുമതകളിലു്നിന്നും മാറ്റിനി൪ത്തിയുള്ള ഒരു ഗവണു്മെ൯റ്റിനെക്കുറിച്ചു് ഇപ്പോഴത്തെ ഇ൯ഡൃയിലു് സങ്കലു്പ്പിക്കാനാവുമോ? ഒരു
വ്യാജഗവണു്മെ൯റ്റിനെപ്പിടിക്കാ൯ ഗവ൪ണ്ണ൪ക്കു് ഒരുത്തരവാദിത്വവുമില്ലേ?

കള്ളക്കടത്തുകാ൪ക്കുവേണു്ടി കള്ളക്കടത്തുകാ൪നടത്തുന്ന കള്ളക്കടത്തുകാരുടെ ഗവണു്മെ൯റ്റുണു്ടോ എന്നു് പലരും അത്ഭുതപ്പെടാറുണു്ടു്. ഉണു്ടെങ്കിലു്ത്തന്നെയതു് കേരളത്തിലുണു്ടോ എന്നും അതിനേക്കാളത്ഭുതപ്പെടാറുണു്ടു്. പലയിടത്തും പലകാലങ്ങളിലും അങ്ങനെയുള്ള ഗവണു്മെ൯റ്റുകളുണു്ടായിട്ടുണു്ടു്. മെകു്സ്സിക്കോ കൊളംബിയ എന്നിങ്ങനെ നിരവധിസ്ഥലങ്ങളിലു് പലകാലങ്ങളിലു് അങ്ങനെയുള്ള ആരോപണങ്ങളുണു്ടായിട്ടുണു്ടു്. കേരളത്തിലു്ത്തന്നെ 2019ലു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖ്യസെക്രട്ടറിയായിരുന്ന പ്രി൯സ്സിപ്പലു് ഗവണു്മെ൯റ്റു് സെക്രട്ടറി ശിവശങ്കരനെത്തന്നെ മുഖ്യമന്ത്രിയുടെതന്നെ ഗവണു്മെ൯റ്റു് സ൪വ്വീസ്സിലു്നിന്നും സസ്സു്പ്പെ൯ഡുചെയു്തതും അതു് മുഖ്യമന്ത്രി പിണറായി വിജയ൯തന്നെ മാധ്യമങ്ങളിലു്പ്പ്രത്യക്ഷപ്പെട്ടു് ജനങ്ങളെയറി
യിച്ചതും എന്തിനായിരുന്നു? വിമാനത്താവളംവഴി നയതന്ത്രബാഗുകളിലു് വിദേശത്തുനിന്നും കേരളത്തിലേക്കു് സ്വ൪ണ്ണം കള്ളക്കടത്തുനടത്തുന്ന സംഘങ്ങളു്ക്കു് സെക്രട്ടേറിയറ്റിലു് ഗവണു്മെ൯റ്റിലു്നിന്നും സ൪വ്വമാന ഒത്താശകളും സഹായങ്ങളും സൗകര്യങ്ങളുംനലു്കി അവരുടെ നേതാവായിമാറിയതതിനു്! 2020ലു് ഡോള൪ക്കടത്തുകേസ്സിലു് ഇ൯ഡൃയിലു്നിന്നു് അനധികൃതമായി സമ്പാദിച്ച പണം അനധികൃതമായി അമേരിക്ക൯ഡോളറാക്കിമാറ്റി അനധികൃതമായി മുഖ്യമന്ത്രിയുടെ വിദേശസന്ദ൪ശ്ശനവേളകളിലു് വിദേശത്തേക്കുകടത്തിയെന്നു് കേന്ദ്രയന്വേഷണയേജ൯സ്സികളു് ജനങ്ങളെയറിയിച്ചതു് ഏതു് മുഖ്യമന്ത്രിയുടെ വിദേശസന്ദ൪ശ്ശനങ്ങളെക്കുറിച്ചായിരുന്നു? കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെ! മുഖ്യമന്ത്രിയാണോ കൂടെയുള്ളവരാണോ കടത്തിയതെന്നു് നമ്മളു് ജനങ്ങളെങ്ങനെയറിയും? മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു് മുഖ്യമന്ത്രിയുടെ അറിവും ഗവണു്മെ൯റ്റോ൪ഡറുമില്ലാതെ അങ്ങനെ ആ൪ക്കുവേണമെങ്കിലും കൂടെക്കയറിപ്പോകാ൯കഴിയുമോ? പോയാലു്ത്തന്നെ മുഖ്യമന്ത്രിയല്ലാതെ ആരാണതിനു് സമാധാനംപറയേണു്ടതു്? തെളിവുണു്ടോ, ആ പ്രി൯സ്സിപ്പലു് സെക്രട്ടറിയെ അറസ്സു്റ്റുചെയു്തു് തടവിലിട്ടതുപോലെ കേരളാമുഖ്യമന്ത്രി പിണറായി വിജയനെപ്പിന്നെ എന്തുകൊണു്ടു് അറസ്സു്റ്റുചെയു്തു് തടവിലിടുന്നില്ല, എന്നൊക്കെച്ചോദിച്ചാലു് കേന്ദ്രബീജേപ്പീയോടു് കുതറിനോക്കു്, അപ്പോളു്ക്കാണാം അറസ്സു്റ്റുചെയു്തു് തടവിലാക്കുമോ, തെളിവുകളു് ഓരോന്നായി പുറത്തിറങ്ങിവരുമോയെന്നു്!

Written and first published on: 13 November 2021












 

Sunday, 24 October 2021

660. സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയ൯റ്റെ പുകഴു്ത്തലു്പ്പോസ്സു്റ്റിടാനുള്ളതല്ല, അവ പൊതുജനങ്ങളു്ക്കു് സ്വതന്ത്രമായി ആശയപ്പ്രകാശനം ചെയ്യാനുള്ളതാണു്

660

സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയ൯റ്റെ പുകഴു്ത്തലു്പ്പോസ്സു്റ്റിടാനുള്ളതല്ല, അവ പൊതുജനങ്ങളു്ക്കു് സ്വതന്ത്രമായി ആശയപ്പ്രകാശനം ചെയ്യാനുള്ളതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Barbara Jackson. Graphics: Adobe SP.

സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയ൯റ്റെ പുകഴു്ത്തലു്പ്പോസ്സു്റ്റിടാനുള്ളതല്ല, അങ്ങനെയാണു് പലരും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നതെങ്കിലും. അവ പൊതുജനങ്ങളു്ക്കു് നി൪ഭയമായും സ്വതന്ത്രമായും ആശയപ്പ്രകാശനവും ആശയവിനിമയവും ചെയ്യാനായുള്ളതാണു്. അതുകൊണു്ടാണു് അതിനെ സാമൂഹ്യമെന്നും മാധ്യമമെന്നും പറയുന്നതു്. അവയു്ക്കു് പ്രവ൪ത്തിക്കാ൯ ഓരോരോ രാജ്യങ്ങളുടെ നിയമങ്ങളനുസരിച്ചു് അനുവാദംകൊടുത്തിരിക്കുന്നതുതന്നെ അതിനാണു്- പൊതുജനചിന്തകളുടെയും അഭിപ്പ്രായങ്ങളുടെയും സ്വതന്ത്രമാധ്യമമായി പ്രവ൪ത്തിക്കുന്നതിനു്, പൗരചിന്തകളുടെയും പൗരാഭിപ്പ്രായങ്ങളുടെയും പ്രകാശനത്തിനു് സൗകര്യമൊരുക്കുന്നതിനു്. അവയിങ്ങനെ സ്വതന്ത്രമായല്ലാതെയും പലപ്പോഴും ഭരണകൂടങ്ങളുടെയും രാഷ്ട്രീയപ്പാ൪ട്ടികളുടെയും സ്വാധീനത്തിനൊത്തും പ്രവ൪ത്തിക്കുമ്പോഴാണു് പല രാജ്യങ്ങളിലും അവിടത്തെ മാധ്യമനിയമങ്ങളനുസരിച്ചു് അവ൪ക്കെതിരെ കേസ്സുകളു് വരുന്നതും അവ൪ പിഴയടയു്ക്കുന്നതും. ഈപ്പറഞ്ഞതിന൪ത്ഥം ആ സ്വതന്ത്രസാമൂഹ്യമാധ്യമപ്പ്രവ൪ത്തനം തടസ്സപ്പെടുത്തുന്ന ഭരണകൂടങ്ങളും രാഷ്ട്രീയപ്പാ൪ടികളുംകൂടി അതേ നിയമങ്ങളനുസരിച്ചു് കുറ്റവാലാട്ടികളാണു്. പിണറായി വിജയനെന്തെങ്കിലും പറയാനുണു്ടെങ്കിലു് അതു് പിണറായി വിജയ൯ ത൯റ്റെ സാമൂഹ്യമാധ്യമയക്കൗണു്ടുകളിലൂടെ പറയുന്നുണു്ടു്. പൊതുജനങ്ങളതു് വായിക്കുന്നുമുണു്ടു്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി എഴുതുന്നതും പ്രകാശനംചെയ്യുന്നതും ഇതുപോലെ ആളുകളു് വായിക്കുന്നുണു്ടു്. ഇവിടത്തെച്ചോദ്യം അതിനെയെടുത്താവ൪ത്തിച്ചും പങ്കുവെച്ചും ചില൪ സാമൂഹ്യമാധ്യമങ്ങളു് നിറക്കുന്നതെന്തിനെന്നാണു്. ഒരാളെഴുതുന്നതെല്ലാം മൈലു്സ്സു്റ്റോണു് വ൪ഷമായ 2000ലെ ഇ൯ഡൃയടക്കമുള്ള ലോകരാജ്യങ്ങളൊപ്പിട്ട ഡിജിറ്റലു് മില്ലേനിയം റൈറ്റു്സ്സു് ആക്ടനുസരിച്ചു് അയാളുടെ വകയാണു്, അയാളുടെ പക൪പ്പവകാശത്തിലു്പ്പെട്ടതാണു്. അയാളുടെ എകു്സ്സു്പ്പ്രസ്സായ അനുവാദമില്ലാതെ, അല്ലെങ്കിലു് ക്രിയേറ്റീവു് കോമണു്സ്സു് ലൈസ്സ൯സ്സിനുകീഴിലതു് പൊതുവകയായി അയാളു് വ്യക്തമായി റിലീസ്സുചെയ്യാതെ, അതിനെയൊരാളെടുത്തു് ഒരു സാമൂഹ്യമാധ്യമത്തിലു് ത൯റ്റെവകപോലെ ആവ൪ത്തിക്കുന്നതുതന്നെ ഈ സാമൂഹ്യമാധ്യമങ്ങളുടെയെല്ലാം ഇന്നത്തെ പ്രവ൪ത്തനത്തി൯റ്റെ അടിസ്ഥാനനിയമമായ ഈ നിയമമനുസരിച്ചു് തെറ്റാണു്, അതയാളുടെ സ്വന്തം മാധ്യമാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണു്.

സ്വന്തമായി യാതൊന്നുംതന്നെ എഴുതാനില്ലാത്തവ൪ക്കും സ്വന്തമായി മൗലികമായ ചിന്തകളൊന്നുംതന്നെയില്ലാത്തവ൪ക്കും ചിന്തയെന്ന പ്രക്രിയയേയില്ലാത്തവ൪ക്കും മറ്റുള്ളവരെഴുതുന്നതു് പങ്കിട്ടു്, ഷെയ൪ചെയു്തു്, ലോകത്തി൯റ്റെ ഈ കോണിലു് ഞാനുമുണു്ടേയെന്നു് സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ വിശിഷ്ടമായ ജനനവും നിലനിലു്പ്പുമറിയിച്ചുകൂടെയെന്നുള്ള ചോദ്യം പ്രസക്തമാണു്. പക്ഷേ എന്തിനറിയിക്കുന്നു- സാമൂഹ്യമാധ്യമങ്ങളു് വോട്ട൪പ്പട്ടികയോ പൗരത്വപ്പട്ടികയോ ആണോ? 'ഷെയ൪പ്പോസ്സു്റ്റുകളുടെ എണ്ണം വളരെക്കൂടുന്നതിനാലു് അവയു്ക്കു് അഡു്മിനിസ്സു്ട്രേറ്റ൪മാരുടെ അപ്പ്രൂവലു്വെക്കാ൯ നി൪ബ്ബന്ധിതരാവുകയാ'ണെന്നു് വളരെ പ്രശസു്തവും സ്വതന്ത്രവുമായ ഒരു സാമൂഹ്യമാധ്യമഗ്രൂപ്പിലു്- പേരു് ചുവരെഴുത്തുകളു് എന്നുതന്നെപറയട്ടെ!- കാണുകയുണു്ടായി. ഈ ഒരു സാമൂഹ്യമാധ്യമഗ്രൂപ്പിനെയല്ല, മലയാളത്തിലെയെന്നല്ല, ഇ൯ഡൃയിലെതന്നെ പല സാമൂഹ്യമാധ്യമഗ്രൂപ്പുകളിലെയും നിവൃത്തിയില്ലാത്ത ഒരു വലിയ പ്രശു്നമായി ഇതു് വള൪ന്നുവരികതന്നെയാണു്.

(തുടരും.....)

Written and first published on: 24 October 2021









 

Saturday, 23 October 2021

659. കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കാലുമാറിവന്നവ൯മാരുമായി കമ്മ്യൂണിസ്സു്റ്റുകളുടെയും മാ൪കു്സ്സിസ്സു്റ്റുകളുടെയും യുദ്ധം ആപ്പാ൪ട്ടിയിലാരംഭിക്കും

659

കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കാലുമാറിവന്നവ൯മാരുമായി കമ്മ്യൂണിസ്സു്റ്റുകളുടെയും മാ൪കു്സ്സിസ്സു്റ്റുകളുടെയും യുദ്ധം ആപ്പാ൪ട്ടിയിലാരംഭിക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sergio Cerrato. Graphics: Adobe SP.


കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കാലുമാറിവന്നവ൯മാരുമായി കമ്മ്യൂണിസ്സു്റ്റുകളുടെയും മാ൪കു്സ്സിസ്സു്റ്റുകളുടെയും യുദ്ധം ആപ്പാ൪ട്ടിയിലാരംഭിക്കും. ഇങ്ങനെയൊരു യുദ്ധത്തിനു് ശരിയായ തുടക്കംകുറിച്ചതു് ഒഞു്ചിയം എന്നിടത്താണു്. അതു് ടി. പി. ചന്ദ്രശേഖര൯ എന്ന നേതാവി൯റ്റെ മരണത്തിലു്ക്കലാശിച്ചു. സ്വന്തം പാ൪ട്ടിക്കാരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതൃത്വംതന്നെ അദ്ദേഹത്തെ വെട്ടിക്കൊല്ലാ൯ ഉത്തരവിട്ടു. പാ൪ട്ടിയിലെ സംസ്ഥാനനേതൃത്വത്തി൯റ്റെ അവിഭാജ്യഭാഗമായ ക്രിമിനലു്-കൊലപാതകസംഘം അതു് നടപ്പാക്കി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തുനിന്നു് ഈ യുദ്ധം തുടരാനാകില്ലെന്നുവന്നപ്പോളു് റെവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നൊരെണ്ണമുണു്ടായി. ചിലേടങ്ങളിലതു് പട൪ന്നു, അവ൪ക്കു് 2021ലു് നിയമസഭയിലു് പ്രാതിനിധ്യവുമുണു്ടായി. 2021ലെ തെരഞ്ഞെടുപ്പുസമയത്തു് വടകരമുതലു് വടക്കോട്ടും പല മലയോരവനമേഖലകളിലും പലയിടത്തും ഈ യുദ്ധം തുട൪ന്നു. മിക്കയിടത്തും ഈപ്പാ൪ട്ടി ഒട്ടിപ്പുപണികളിലൂടെ ഇതു് പിടിച്ചുനി൪ത്തി, പക്ഷേ ആ മുഴുവനിടത്തും പാ൪ട്ടി ദു൪ബ്ബലമായി. ഇതൊന്നും പാ൪ട്ടിയെ ബാധിച്ചില്ല എന്നുവാദിക്കാ൯ 2021ലെ തെരഞ്ഞെടുപ്പിലു് സംസ്ഥാനത്തു് വമ്പിച്ച ഭൂരിപക്ഷവും വോട്ടും കിട്ടിയതാണു് പാ൪ട്ടി പ്രചരണായുധമായി എടുത്തുയ൪ത്തിക്കാണിക്കുന്നതു്. പാ൪ട്ടിക്കു് വോട്ടുംകിട്ടിയില്ല, ഭൂരിപക്ഷവുംകിട്ടിയില്ല, പാ൪ട്ടിയിലെ അസ്വസ്ഥതകളു് മുഴുവനിടത്തും പ്രകടമാവുകയുംചെയു്തു. പകരം പാ൪ട്ടിയിലെ കള്ളക്കടത്തു്- മയക്കുമരുന്നുകച്ചവടസംഘം കേന്ദ്രബീജേപ്പീയുടെ കാലിലു്പ്പോയിവീഴുകയും അവരുടെ അനുഗ്രഹത്തോടെ അവരുടെ വോട്ടിംഗു്യന്ത്രങ്ങളിലു് കൃത്രിമംകാണിച്ചു് വടക്കേയി൯ഡൃയിലെപ്പോലെ സീറ്റും ഭൂരിപക്ഷവും ഭരണവുമൊപ്പിക്കുകയുംചെയു്തു- കോണു്ഗ്രസ്സിലെ ഒരു വെടലനേതൃത്വത്തി൯റ്റെ സമ്മതത്തോടെ. ആ തെരഞ്ഞെടുപ്പുകഴിഞ്ഞു് 2021ലു്ത്തന്നെ ഒകു്ടോബറിലു് പാ൪ട്ടിസമ്മേളനങ്ങളു് വന്നു. ഈ സമയംനോക്കിയാണു് പ്രാദേശ്ശിക രഹസ്യവിമതപ്പ്രവ൪ത്തകരിലൂടെ കേരളത്തിലുടനീളമുള്ള സഹകരണബാങ്കുകളിലു് പാ൪ട്ടി നടത്തിക്കൊണു്ടിരുന്ന വെട്ടിത്തീറ്റയും മോഷണവും തട്ടിപ്പും മുഴുവ൯ ഒറ്റയടിക്കു് പുറത്തുവന്നുതുടങ്ങിയതു്. തളിപ്പറമ്പുമുതലു് ആ യുദ്ധത്തി൯റ്റെ വെല്ലുവിളികളും വാഗ്വാദങ്ങളും വീണു്ടുമാരംഭിച്ചു. പക്ഷേ ഒറ്റയെണ്ണത്തി൯റ്റെമേലും നടപടിയെടുത്തു് പുറത്താക്കാ൯ ആ കള്ളക്കടത്തു്- മയക്കുമരുന്നുകച്ചവടസംഘത്തിനിന്നു് കഴിയുന്നില്ല, കാരണം ഈ പ്രവ൪ത്തക൪ക്കുമുഴുവനറിയാം എങ്ങനെയാണു് വോട്ടും സീറ്റും ഗവണു്മെ൯റ്റും കിട്ടിയതെന്നു്. നടപടിയെടുക്കുന്നതോടെ തെളിവുകളും മൊഴികളും വെളിപ്പെടുത്തലുകളും പുറത്തുവന്നുതുടങ്ങും. രാഷ്ട്രീയപ്പാ൪ട്ടികളു്ക്കുമേലു് പിടിമുറുക്കുന്ന ക്രിമിനലു്സംഘങ്ങളു്ക്കു് ഇങ്ങനെയൊക്കെയേ ജീവിക്കാ൯പറ്റൂ.

Written and first published on: 23 October 2021


 

 

 

 

Friday, 15 October 2021

658. ചൊവ്വായിലു്നിന്നുകൊണു്ടുവന്ന ജൈവധൂളികളു്കൊണു്ടുള്ള മാസ്സു്ക്കു് അഡ്വാ൯സ്സായി പ്രചരിപ്പിക്കുന്നതിനാണോ കൊറോണയെയിറക്കിവിട്ടു് മാസ്സു്ക്കു് പ്രചരിപ്പിച്ചു് പരിചയിപ്പിച്ചതു്?

658

ചൊവ്വായിലു്നിന്നുകൊണു്ടുവന്ന ജൈവധൂളികളു്കൊണു്ടുള്ള മാസ്സു്ക്കു് അഡ്വാ൯സ്സായി പ്രചരിപ്പിക്കുന്നതിനാണോ കൊറോണയെയിറക്കിവിട്ടു് മാസ്സു്ക്കു് പ്രചരിപ്പിച്ചു് പരിചയിപ്പിച്ചതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stefan Keller. Graphics: Adobe SP.


1

കമ്മ്യൂണിസ്സു്റ്റുഭരണകൂടങ്ങളു് ജനങ്ങളുടെമേലടിച്ചേലു്പ്പിക്കുന്ന കൊടുംക്രൂരതയെയും ആ ഭരണവ്യവസ്ഥയുടെ ആത്യന്തികവും അനിവാര്യവുമായ തക൪ച്ചയെയും സംബന്ധിച്ചു് ഒരു മികച്ച നോവലെഴുതേണു്ടതു് 'ടൈം മെഷീ'നൊക്കെയെഴുതിയ എച്ചു്. ജി. വെലു്സ്സായിരുന്നു. പക്ഷേ എഴുതിയതു് 'അനിമലു് ഫാ'മൊക്കെയെഴുതിയ ജ്യോ൪ജ്ജു് ഓ൪വെല്ലായിരുന്നു. സ്വയം ഒരു കമ്മ്യൂണിസ്സു്റ്റനുഭാവിയും സഹയാത്രികനും കമ്മ്യൂണിസ്സു്റ്റു് ചരിത്രകാരനും സോഷ്യലിസ്സു്റ്റുമൊക്കെയായിരുന്നതുകൊണു്ടാണു് കമ്മ്യൂണിസത്തി൯റ്റെയും സോഷ്യലിസത്തി൯റ്റെയും കൊടുംക്രൂരതയെയും ആത്യന്തികതക൪ച്ചയെയുംസംബന്ധിച്ചു് പ്രവചനപരമായി വെലു്സ്സു് ഒന്നും എഴുതാതിരുന്നതു്- കമ്മ്യൂണിസ്സു്റ്റുവ൪ഗ്ഗസമരം പുരോഗമിച്ചു് ഒടുവിലു് മുതലാളിവ൪ഗ്ഗം ഭൂമിക്കുമുകളിലും തൊഴിലാളിവ൪ഗ്ഗം ഇരുട്ടി൯റ്റെ സന്തതികളായി ഭൂമിക്കടിയിലും സ്ഥിരമായി പാ൪പ്പുറപ്പിച്ചു് മനുഷൃരാശി രണു്ടായിത്തിരിയുന്നതായി ടൈം മെഷീനെന്ന ആ ലഘുനോവലി൯റ്റെ ഒടുക്കത്തിലു് നലു്കിയ ആ ചെറുസൂചനയൊഴികെ. (അതുതന്നെപോരേ)? മനുഷ്യനെ അക്കാലത്തു് ദി ഫസ്സു്റ്റ് മാ൯ ഓണു് ദി മൂണു് എന്ന നോവലിലൂടെ ചന്ദ്രനിലു്വരെയെത്തിച്ച ആ മനുഷ്യ൯ അതിനെപ്പറ്റി ചിന്തിക്കാതിരുന്നതുകൊണു്ടല്ല.

2

ഓ൪വെല്ലി൯റ്റെ 1984 എന്ന നോവലിലു്പ്പറയുന്ന വ൪ഷത്തോടെ കമ്മ്യൂണിസം പുരോഗമിച്ചു് (അതോ അധോഗമിച്ചോ?) പൗര൯റ്റെ വീട്ടിനകത്തുവരെ ടെലിസ്സു്ക്രീനിലൂടെ കടന്നുചെന്നു് ആധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ചും പൗര൯റ്റെ ആത്മാവു് ഭരണകൂടത്തി൯റ്റെ ആധിപത്യത്തിലു് സ്വകാരൃതനഷ്ടപ്പെട്ടു് വിങ്ങുന്നതും ഞെരുങ്ങുന്നതും വേദനിക്കുന്നതിനെക്കുറിച്ചുമാണു് അതിലു്പ്പറയുന്നതു്. ഏതായാലും ലോകവും ജനതയും റഷൃയിലു് ആ സ്ഥിതിവരാ൯ അനുവദിച്ചില്ല. പ്രവചനപരമായ 1984 എന്ന ആ നോവലിലു്പ്പറയുന്നപോലെ ആ വ൪ഷത്തോടെ റഷ്യ൯ ഭരണകൂടത്തിനു് പൗരനെ നിരീക്ഷിക്കാവുന്ന, സ്വിച്ചോഫുചെയ്യാ൯ കഴിയാത്ത, സകലമുറികളിലും വെച്ചിട്ടുള്ള, ടെലിസ്സു്ക്രീനുകളു് നിലവിലു്വന്നില്ലെങ്കിലും റഷ്യ൯ഭരണകൂടം തക൪ന്നു, കമ്മ്യൂണിസവും സോഷ്യലിസവുമെല്ലാം റഷ്യയെസ്സംബന്ധിച്ചിടത്തോളം ഇങ്ങിനിവരാത്തവണ്ണം അവസാനിച്ചു. 1984൯റ്റെ പ്രവചനസ്സ്വഭാവമെന്തെന്നാലു് അതു് കമ്മ്യൂണിസ്സു്റ്റുഭരണകൂടം അവസാനിക്കുന്നതിനെക്കുറിച്ചു് പ്രവചിച്ചില്ലെങ്കിലും ഗവണു്മെ൯റ്റിനു് പൗരനെ നിയന്ത്രിക്കാനും സ്വാധീനിക്കാനുമുള്ള ടെലിവിഷ൯ സു്ക്രീ൯പോലുള്ളവ ലോകത്തു് ശാസു്ത്ര-വൃവസായപുരോഗതിയുടെ ഫലമായി വ്യാപകമായി നിലവിലു്വന്നുവെന്നുള്ളതാണു്.

1949 ജൂണു് 8നു് മുപ്പത്തഞു്ചുവ൪ഷംകഴിഞ്ഞുള്ള കഥപറയുന്ന 1984 ഇറങ്ങി മൂന്നരദശാബ്ദം ലോകത്തെ സു്തംഭിപ്പിച്ച അതി൯റ്റെ സ്വാധീനത്തിലു് ആ 1984 കഴിഞ്ഞു് തൊട്ടടുത്തവ൪ഷമായ 1985ലു്ത്തന്നെ ഇംഗ്ലീഷിലു് അമേരിക്കയിലെ മസ്സാച്ചുസെറ്റു്സ്സു് സു്റ്റേറ്റും ന്യൂയോ൪ക്കുനഗരവും കൈപ്പിടിയിലാക്കിയ അക്രമിസംഘങ്ങളെയും കൊലപാതകികളെയും അമ൪ച്ചചെയ്യാനും സംസ്ഥാനവും നഗരവും മോചിപ്പിക്കാനും മനുഷ്യാവകാശനിയമങ്ങളു്കാരണം നിരായുധരാക്കപ്പെട്ടു് ആയുധങ്ങളെടുത്തുമാറ്റപ്പെട്ട ന്യൂയോ൪ക്കു് പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് നടത്തുന്ന സാഹസസംരംഭങ്ങളാണു് എ൯. വൈ. പി. ഡി. 2025 എന്ന ആ നോവലിലു്പ്പറയുന്നതു്. എ൯. വൈ. പി. ഡി. എന്നാലു് ന്യൂ യോ൪ക്കു് പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റു്. അതിലു്പ്പറഞ്ഞ പ്രവചനപരമായ ഒരുകാര്യം 2025വരെ കാത്തിരിക്കാതെ ഇതിനകംതന്നെ ശരിയായിരിക്കുകയാണു്. ആ 2025 എത്താ൯ ഇനിവെറും നാലുകൊല്ലമേയുള്ളുതാനും.

3

2025ലു് ഭരണകൂടം ജനങ്ങളുമായി ആശയവിനിമയംനടത്താനും ജനങ്ങളെ നിരീക്ഷിക്കാനുമുള്ള ആഡിയോ-വീഡിയോ- വെ൪ച്ച്വലു് റിയാലിറ്റി സജ്ജീകരണങ്ങളോടെ ജനങ്ങളു്ക്കുമുഴുവ൯ നി൪ബ്ബന്ധിതമായി മാസ്സു്ക്കുനലു്കുന്നതിനെക്കുറിച്ചു് വളരെ വ്യക്തമായി മുന്നറിയിപ്പുനലു്കിയ ഒരു നോവലായിരുന്നു എ൯. വൈ. പി. ഡി. 2025. അതാണിന്നിപ്പോളു് യാഥാ൪ത്ഥ്യമായിക്കൊണു്ടിരിക്കുന്നതു്. പക്ഷേയതു് കൊറോണയെച്ചെറുക്കാനായിരുന്നില്ലെന്നുമാത്രം. പ്രകൃതിസ്സു്നേഹിവാദികളായ ഭീകരപ്പ്രവ൪ത്തകരുടെ അക്രമംകാരണം ആണവോ൪ജ്ജത്തിലു്നിന്നും വൈദ്യുതോ൪ജ്ജത്തിലു്നിന്നുമെല്ലാം പുറകോട്ടുപോയി ഊ൪ജ്ജത്തിനുവേണു്ടി കലു്ക്കരിമാത്രമുപയോഗിക്കേണു്ടിവന്നു് അന്തരീക്ഷംമുഴുവനും വീടുകളും റോഡുകളുംപോലും അട്ടിയട്ടിയായി കലു്ക്കരിദ്ധൂളിനിറഞ്ഞു് കെട്ടിക്കിടന്നുണു്ടായ പരിസ്ഥിതിമലിനീകരണവും അന്തരീക്ഷമലിനീകരണവും അതിരുകടന്നു് ശ്വസിക്കാ൯ നിവൃത്തിയില്ലാതായപ്പോഴാണു് അതി൯റ്റെ മറവിലു് ജനങ്ങളു്ക്കെല്ലാം ഭരണകൂടം അവരുടെ സു്പെഷൃലു് കിടിപിടിപ്പുകളടങ്ങിയ മാസ്സു്ക്കുകളു് നി൪ബ്ബന്ധമാക്കിത്തുടങ്ങിയതു്. അതോടെ ചൊവ്വയിലു്നിന്നുകൊണു്ടുവന്ന ജൈവധൂളികളുപയോഗിച്ചു് വളരെ വിലപിടിച്ച മാസ്സു്ക്കുകളു് കുത്തകകളും കോ൪പ്പറേറ്റുകമ്പനികളുമുണു്ടാക്കിത്തുടങ്ങി.

4

ഗൗരവമുഖമുള്ള മാസ്സു്ക്കുകളു്, കോമാളിമുഖമുള്ള മാസ്സു്ക്കുകളു്, ചിരിക്കുന്നവ, കരയുന്നവ, ഭയപ്പെടുത്തുന്നവ (ഡ്രാക്കുളമോഡലുകളു്), സിനിമാനട൯മാരുടെയും നടിമാരുടെയും മുഖമുള്ളവ, പ്രസിദ്ധരായ ഗായകരുടെയും റോക്കു് സു്റ്റാറുകളുടെയും മുഖമുള്ളവ, ലോകപ്പ്രശസു്ത ചിന്തകരുടെയും എഴുത്തുകാരുടെയും മുഖമുള്ളവ, രാജ്യങ്ങളുടെ പ്രസിഡ൯റ്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടേയുമൊക്കെ മുഖമുള്ളവ- അതും സ്വന്തം ഭാര്യയും മക്കളും കണു്ടാലു്പ്പോലും തിരിച്ചറിയാ൯പറ്റാത്തത്ര ഒറിജിനലു്- ഒരു കമ്പനിനലു്കിയാലു് ആരാണു് വെച്ചുകൊണു്ടുനടക്കാത്തതു്- സ്വന്തം അച്ഛനുമമ്മയും നലു്കിയ വികൃതമുഖമുപേക്ഷിച്ചു്? ഒരു മുഖത്തിലല്ലേ കാരൃമെല്ലാം? ഇന്നു് 2019ലു് കൊറോണയുടെ ആവി൪ഭാവത്തോടെതന്നെ കടയിലു്ച്ചെന്നു് ഓരോരുത്തരും മാസ്സു്ക്കു് ഓ൪ഡ൪ചെയ്യുന്നതു് ‘സകലകള്ളറിലും ഒരോഡസ്സ൯വീതമെടു്’ എന്നല്ലേ- സാരിക്കും ബ്ലൗസ്സിനും ചുരിദാറിനും ടോപ്പിനും പാ൯റ്റിനും ഷ൪ട്ടിനും കോട്ടിനും ടൈയ്യു്ക്കുമൊക്കെ മാച്ചുചെയ്യുന്നതായി? ആ പ്രവണത കണു്ടുകൊണു്ടുതന്നെയാണു്, അതുപട൪ത്തിയതിനുശേഷം തന്നെയാണു്, ലോകത്തെ വ൯കിടകമ്പനികളു് ചൊവ്വയിലു്നിന്നുള്ള ജൈവധൂളികളു്കൊണു്ടുള്ള, മാസ്സു്ക്കുകളാണെന്നുപോലും തോന്നാത്ത, മുഖത്തൊട്ടിച്ചേ൪ന്നുകിടക്കുന്ന, ആധുനികസജ്ജീകരണങ്ങളുള്ള, സുഖംനലു്കുന്ന, ഇളക്കിമാറ്റാ൯തോന്നാത്ത, മാസ്സു്ക്കുകളുടെ ലോകത്തേക്കുള്ള വാതിലു്തുറക്കുന്നതു്.

5

കൊറോണയോടെ ആളുകളു് മാസ്സു്ക്കിടുന്നതു് ശീലിച്ചുകഴിഞ്ഞില്ലേ? ഇനി എന്തുകൊടുത്താലും, എത്രവിലയുള്ളതുകൊടുത്താലും, വാങ്ങില്ലേ, ഇടില്ലേ? അതിനകത്തു് എഫു്.എമ്മും ടീവിയുംകൂടിയുണു്ടെങ്കിലോ? വില- അതിലാണിനിയങ്ങോട്ടു് കാര്യമിരിക്കുന്നതു്, കാരണം ഇവിടെപ്പറഞ്ഞ ഇനിയിറക്കാ൯പോകുന്ന ഓരോ അന്യഗ്രഹ ജൈവധൂളികളു്കൊണു്ടുള്ള മാസ്സു്ക്കുകളു്ക്കും പിടിച്ചാലു്കിട്ടാത്തതായിരിക്കും വില. അതിടാതെ പുറത്തിറങ്ങിനടന്നാലു് പട്ടാളംപിടിക്കുകയുംചെയ്യും. അതെല്ലാം സിനിമാതാരങ്ങളുടെ പേരിട്ടും അവരുടെ നേരിട്ടുള്ള പരസ്യപ്പ്രത്യക്ഷപ്പെടലോടെയും ആയിരിക്കും. ടയോട്ടയും, ഫോ൪ഡും, ബോയിംഗും എയ൪ബസ്സുമൊക്കെക്കൂടി മാസ്സു്ക്കുനി൪മ്മാണത്തിനിറങ്ങുമോയെന്തോ! ലോകത്തുള്ള സകലജനങ്ങളും വാങ്ങിക്കുമെന്നുറപ്പുള്ള അത്തരമൊരുലു്പ്പന്നമൊരുക്കിവെച്ചിട്ടു് അതി൯റ്റെ അഡ്വാ൯സ്സുപ്രചരണത്തിനായി, ജനങ്ങളെ മുഖംമൂടിമാസ്സു്ക്കുകളു് പരിചയിപ്പിച്ചു് ശീലിപ്പിക്കുന്നതിനായി, ഇന്നത്തെലോകത്തെ വ൯കിടവ്യവസായക്കോ൪പ്പറേറ്റുകളു് കൊറോണയെയിറക്കിവിടില്ലെന്നു് നിങ്ങളാരെങ്കിലും കരുതുന്നുണു്ടോ?

Written on 10 October 2021
First published on: 15 October 2021

Article Title Image By Annaca Pictures. Graphics: Adobe SP.

 

 

 

 

 

 

Tuesday, 12 October 2021

657. കേരളത്തിലെ പുകഴു്ത്തലു്പ്പാട്ടുപ്രസ്ഥാനത്തി൯റ്റെ ചീവീടുകളെക്കൊണു്ടു് ഫേസ്സു്ബുക്കുമലയാളംനിറഞ്ഞു

657

കേരളത്തിലെ പുകഴു്ത്തലു്പ്പാട്ടുപ്രസ്ഥാനത്തി൯റ്റെ ചീവീടുകളെക്കൊണു്ടു് ഫേസ്സു്ബുക്കുമലയാളംനിറഞ്ഞു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Daniel Ankele. Graphics: Adobe SP.


1

കേരളത്തിലെ ജനങ്ങളുടെ വോട്ടുകൊണു്ടാണു്, അല്ലാതെ യന്ത്രസഹായത്താലല്ല, പിണറായി വിജയ൯ ജയിച്ചു് മുഖ്യമന്ത്രിയായതെന്നു് പ്രചാരണംനടത്താ൯ ഫേസ്സു്ബുക്കുപോലുള്ള വേദികളുമുപയോഗിക്കുകയാണെന്നു് മനസ്സിലാക്കാം. ഒരു വ്യക്തിയെ തുട൪ച്ചയായി പ്രശംസിച്ചും പുകഴു്ത്തിയുമെഴുതുന്നതും സംസാരിക്കുന്നതും ഒരു മനുഷ്യനെസ്സംബന്ധിച്ചിടത്തോളം ആത്മനിന്ദാപരവും അങ്ങേയറ്റം വിഷമകരവുമാണെങ്കിലും (രാജാക്ക൯മാ൪ രാജസദസ്സുകളിലു് അതിനുള്ള ആളു്ക്കാരെ ചോറും പടപ്പുംകൊടുത്തു് വെച്ചിരുന്നു) കേവലമൊരു നശ്വരജീവിയായ പിണറായി വിജയനൊരു മഹാനെന്നും മാലാഖയെന്നും ഇങ്ങനെ തുട൪ച്ചയായി പുകഴു്ത്തിക്കൊണു്ടെഴുതുന്നതു് ഉദ്യോഗപരമായും ഊണുപരമായുമാണെന്നും മനസ്സിലാക്കാം. 2021ലെ ആപ്പറഞ്ഞ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല യന്ത്രജന്യം, ഈ പുകഴു്ത്തലു്പ്പാട്ടെഴുതുന്ന വ്യക്തികളു്പോലും ഇക്കാലത്തു് യന്ത്രജന്യം, അതായതു് കമ്പ്യൂട്ട൪സ്സൃഷ്ടം, ആവാം. ഏതായാലും ഫേസ്സു്ബുക്കിലുമിപ്പോളു് ഇങ്ങനെ വളരെയെണ്ണം കാണുന്നുണു്ടു്. ലിങ്കു്ഡു്-ഇ൯ എന്ന സാമൂഹ്യമാധ്യമത്തിലും ട്വിറ്റ൪ എന്ന സാമൂഹ്യമാധ്യമത്തിലും പക്ഷേ അങ്ങനെ കാണുന്നില്ല- ഇംഗ്ലീഷിലെഴുതണം അല്ലെങ്കിലു് ഫ്രഞു്ചിലു് എഴുതണം എന്നുള്ളതുകൊണു്ടായിരിക്കണം! ഒരുപക്ഷേ മുഖ്യമന്ത്രി പിണറായി വിജയനു് പുകഴു്ത്തലു്പ്പാട്ടെഴുതുന്നതിനുവേണു്ടി അടുത്തകാലത്തു് സ൪ക്കാരിലു്നിന്നും ശമ്പളംകൊടുത്തു് അനധികൃതനിയമനം നടത്തിയവയായിരിക്കാം ഫേസ്സുബുക്കിലും ഈയെഴുതുന്നതായി വ൪ദ്ധിച്ചിരിക്കുന്ന ഈ ചീവീടുകളു്.

2

ഇവിടെയെല്ലാം പിണറായി വിജയനെ മുഖ്യമന്ത്രിയായി ‘ജനം തെരഞ്ഞെടുത്ത’താണെന്നു് ഊന്നിപ്പറയുന്നുണു്ടു്- നരേന്ദ്രമോദിയെയും ബീജേപ്പീയെയുംപോലെ വോട്ടിംഗു്യന്ത്രങ്ങളിലെ അട്ടിമറിയിലൂടെ ഉണു്ടായതല്ലെന്നു് പ്രചരിപ്പിച്ചുവെക്കേണു്ടതു് പലകാരണങ്ങളു്കൊണു്ടും ഒരടിയന്തിരാവശ്യമായതുകൊണു്ടു് അങ്ങനെ ഊന്നേണു്ടതുണു്ടുതാനും. പക്ഷേ ഈ ‘ജനങ്ങളു് തെരഞ്ഞെടുത്ത മുഖ്യമന്ത്രി’യെന്ന പ്രചാരണായുധം എന്തിനുണു്ടായെന്നു് നമ്മളു്ക്കറിയാമെങ്കിലും ജനങ്ങളു് തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെന്ന പൊയ്യു്സങ്കലു്പ്പം എങ്ങനെയുണു്ടായെന്നു് ആ൪ക്കുമറിഞ്ഞുകൂടാ, കാരണം കേരളം ഒരു മുഖ്യമന്ത്രിയെയും നേരിട്ടു് തെരഞ്ഞെടുക്കുന്നില്ല. അമേരിക്കയിലു് പ്രസിഡ൯റ്റിനെയേയതുള്ളൂ. വാസു്തവത്തിലു് ഇ൯ഡൃയിലു് നിയമസഭയിലേക്കും ലോകു്സ്സഭയിലേക്കുമേ ജനങ്ങളു് ആളുകളെ തെരഞ്ഞെടുത്തയക്കുന്നുള്ളൂ, ഒറ്റയൊരു ഉദ്യോഗപ്പോസ്സു്റ്റിലേക്കും, അതായതു് അലവ൯സ്സുകളു്ക്കുപകരം ശമ്പളമുള്ള ഒരു കസേരയിലേക്കും, ജനങ്ങളു് ആരെയും നേരിട്ടു് തെരഞ്ഞെടുക്കുന്നില്ല- പ്രസിഡ൯റ്റിനെയടക്കം. രാജ്യസഭയിലേക്കുള്ളതുമുഴുവ൯ നോമിനേഷനുകളും അസ്സംബ്ലികളിലു്നിന്നുള്ള തെരഞ്ഞെടുപ്പുകളുമാണു്.

3

പിണറായി വിജയനെത്തന്നെ ധ൪മ്മടം നിയമസഭാമണ്ഡലത്തിലെ ജനങ്ങളു് തെരഞ്ഞെടുത്തു് നിയമസഭയിലേക്കയച്ചു്, നിയമസഭയിലു് ഭൂരിപക്ഷംനേടിയ ഇടതുമുന്നണിയുടെ നിയമസഭാകക്ഷിയോഗംചേ൪ന്നു് അവരുടെ നിയമസഭാനേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തു്, അങ്ങനെയദ്ദേഹം മുഖ്യമന്ത്രിയായതാണു്. ഇതിലെവിടെയാണു് ജനങ്ങളു് തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെന്ന വികലസങ്കലു്പ്പം? പിണറായി വിജയ൯തന്നെ നിയമസഭയിലേക്കാണു് രേഖകളു്പ്രകാരം വോട്ടുചോദിച്ചതു്, അതും ധ൪മ്മടം മണ്ഡലത്തിലു്മാത്രം. കേരളത്തി൯റ്റെ മുഖ്യമന്ത്രിയാകാ൯ പിണറായി വിജയനു് ജനങ്ങളു് വോട്ടുചെയ്യണമെന്നു് ഒറ്റയൊരിടത്തെങ്കിലും ഒറ്റയൊരു പ്രാവശ്യമെങ്കിലും ജനങ്ങളോടു് വോട്ടുചോദിച്ചിട്ടുണു്ടെങ്കിലു് അതു് പുകഴു്ത്തലു്പ്പാട്ടുപ്രസ്ഥാനത്തി൯റ്റെ അണികളോ നേതാക്ക൯മാരോ രേഖകളു് ഉദ്ധരിച്ചു് പറയട്ടേ- അങ്ങനെചെയ്യുന്നതു് തെരഞ്ഞെടുപ്പുനിയമലംഘനമാണോ അല്ലയോയെന്നൊന്നും നോക്കാതെ. അങ്ങനെ വോട്ടുചോദിച്ചിരുന്നെങ്കിലു് ചിലപ്പോളു് ഫലവും വ്യത്യസു്തമായേനേ! ഇനി ഒരാളെ മുഖ്യമന്ത്രിയാക്കാ൯തന്നെയാണു് മത്സരിപ്പിക്കുന്നതെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മത്സരിപ്പിച്ച 2016ലു് ആപ്പറഞ്ഞ വി. എസ്സു്. അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയോ- അന്നു് പിണറായി വിജയനെയല്ലേ ആക്കിയതു്? അങ്ങനെ 'ജനങ്ങളു് തെരഞ്ഞെടുത്ത' മുഖ്യമന്ത്രിമാരെത്തന്നെ എത്രയോപ്രാവശ്യം നിയമസഭയിലു് ഭൂരിപക്ഷമോ പാ൪ട്ടിയിലു് പിന്തുണയോ നഷ്ടപ്പെട്ടെന്ന കാരണംപറഞ്ഞു് കേരളത്തിലടക്കം വിവിധസംസ്ഥാനങ്ങളിലു് മാറ്റിയിട്ടുണു്ടു്! 'ജനങ്ങളു് തെരഞ്ഞെടുത്ത' മുഖ്യമന്ത്രിയാണെങ്കിലു് അങ്ങനെ മാറ്റാ൯പറ്റുമോ? അപ്പോളു് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു് ജനങ്ങളോ നിയമസഭയോ?

Written and first published on: 12 October 2021

 

 

 

 

 

 

 

Sunday, 10 October 2021

656. കോണു്ഗ്രസ്സു് കേരളത്തിലു് രണു്ടാവുന്നു- പിണറായി വിജയനെ വീണു്ടും അധികാരത്തിലെത്തിക്കാ൯ ശ്രമിച്ചവരും എതി൪ത്തവരുമായി!

656

കോണു്ഗ്രസ്സു് കേരളത്തിലു് രണു്ടാവുന്നു- പിണറായി വിജയനെ വീണു്ടും അധികാരത്തിലെത്തിക്കാ൯ ശ്രമിച്ചവരും എതി൪ത്തവരുമായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Falco. Graphics: Adobe SP.

1

കോണു്ഗ്രസ്സു് കേരളത്തിലു് രണു്ടാവുന്നു- പിണറായി വിജയനെ വീണു്ടും അധികാരത്തിലെത്തിക്കാ൯ ശ്രമിച്ചവരും അതിനെ എതി൪ത്തവരുമായി! ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ചരിത്രത്തിലാദ്യമായിട്ടാണു് സ്വന്തമായി ഒരു സംസ്ഥാനത്തി൯റ്റെ ഭരണംപിടിക്കാതെ ആ സംസ്ഥാനത്തിനേറ്റവും ആപലു്ക്കരമായ ഒരു ഘട്ടത്തിലു്- അതായതു് സംസ്ഥാനഭരണം വീണു്ടും 2016-2020 കാലഘട്ടത്തിലെപ്പോലെ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പിടിയിലാവുന്നൊരു ഘട്ടത്തിലു്- ഒരു ദേശീയപ്പാ൪ട്ടിയെന്നനിലയിലുള്ള നയചാതുര്യത്തോടെയും ഉറച്ച സമീപനത്തോടെയും അതിനെയെതി൪ത്തുപരാജപ്പെടുത്താതെ കോണു്ഗ്രസ്സു്സ്സംഘടനയെമുഴുവ൯ അതിനു് കീഴു്പ്പെടുത്തിക്കൊടുക്കുന്നതു്. ഈപ്പാ൪ട്ടി മുമ്പു് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ ആക്കിയവരിലു്നിന്നുതന്നെയതുണു്ടായി. അങ്ങനെ ഉമ്മ൯ ചാണു്ടിമുതലു് രമേശ്ശു് ചെന്നിത്തലവരെയുള്ളവ൪ ഇന്നു് സംശയനിഴലിലും ആരോപണവിധേയരും കേന്ദ്രനേതൃത്വത്തി൯റ്റെ നിരങ്കുശമായ അച്ചടക്കനടപടിക്കും ഒറ്റപ്പെടുത്തലിനും വിധേയരുമായിരിക്കുന്നു. 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തു് മാ൪കു്സ്സിസ്സു്റ്റുനേതൃത്വത്തിലുള്ള മുന്നണിക്കെതിരേ ജനങ്ങളെ കാര്യങ്ങളു് പറഞ്ഞുമനസ്സിലാക്കിക്കാ൯ വേണു്ടതൊന്നുമിവ൪ ചെയു്തില്ലെന്നതും, സാമൂഹ്യമാധ്യമങ്ങളിലു് ഇടതുപക്ഷമുന്നണിയുടെ വിദേശബന്ധ അവിഹിതഭരണയിടപാടുകളെക്കുറിച്ചുവന്ന ശരിയായ ആരോപണങ്ങളു്പോലും ഇവ൪ മൈ൯ഡുചെയു്തില്ലെന്നതും, കഴിയുന്നിടത്തോളം അവയെ അടിച്ചമ൪ത്തിയെന്നതും, അതിനുപകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ ചൂണു്ടിക്കൊടുത്ത അത്ര അപകടകരമല്ലാത്ത കുറ്റങ്ങളും ഭരണവീഴു്ച്ചകളുംമാത്രം ആരോപിച്ചുകൊണു്ടുനടന്നുവെന്നതും, ജനങ്ങളോടും പാ൪ട്ടിയോടുമുള്ള ഇവരുടെ കുറ്റങ്ങളുടെ ഗൗരവം വ൪ദ്ധിപ്പിക്കുന്നു.

2

ഒരുദാഹരണത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാ തെരഞ്ഞെടുപ്പിലു് ബ്ലൂട്ടൂത്തുംമറ്റും മുതലായ മാ൪ഗ്ഗങ്ങളിലൂടെ കൈപ്പത്തിക്കുവീഴുന്ന വോട്ടുകളു് ഇലകു്ട്രോണിക്കു് വോട്ടിംഗു് യന്ത്രങ്ങളിലു് അരിവാളു്ച്ചുറ്റികയിലേക്കു് മണ്ഡലപ്രത്യേകതകളനുസരിച്ചു് ഒരു നിശ്ചിതശതമാനംവീതം മറിച്ചാണു് ജയിക്കാ൯പോകുന്നതെന്നു് വ്യക്തമായി അറിവുണു്ടായിട്ടും, ബീജേപ്പീയുടെ പൂ൪ണ്ണമായ അനുഗ്രഹവും പണവും വോട്ടും അതി൯റ്റെപുറകിലുണു്ടെന്നു് അറിഞ്ഞിരുന്നിട്ടും, കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെ ദേശീയനേതൃത്വംതന്നെ മു൯തെരഞ്ഞെടുപ്പുകളിലു് പലപ്രാവശ്യം ബീജേപ്പീയുടെ അത്തരം പ്രവൃത്തികളിലൂടെയുള്ള ഭരണംപിടിക്കലിനെപ്പറ്റി ജനങ്ങളു്ക്കു് തുട൪ച്ചയായി മുന്നറിയിപ്പുകളു് നലു്കിയിരുന്നിട്ടും, ബീജേപ്പീയുടെതന്നെ സഹായത്തോടെ കോണു്ഗ്രസ്സിനെതിരേ കേരളത്തിലതു് നടക്കുന്നുണു്ടോയെന്നു് ജനങ്ങളെ ജാഗരൂകരാക്കാ൯ ഇവ൪ ഒന്നുംചെയു്തില്ല, അതിനുപകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭീഷ്ടമനുസരിച്ചു്, അവ൪ കള്ളവോട്ടുകളാണു് ചെയ്യാ൯പോകുന്നതെന്നു് വലിയ കണക്കുകളു് നിരത്തിയും സിംഗപ്പൂ൪പോലുള്ള വിദേശരാജ്യങ്ങളിലു്നിന്നു് വെബ്ബു്സ്സൈറ്റുകളുണു്ടാക്കിയും വലിയ ബഹളമുണു്ടാക്കി തെരഞ്ഞെടുപ്പുദിവസംവരെയും കാര്യങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി നീക്കിക്കൊണു്ടുപോയി യഥാ൪ത്ഥ അട്ടിമറിയിലു് ജനശ്രദ്ധപതിയാതെ നോക്കുകയാണുചെയു്തതു്. ബീജേപ്പീയുടെ സഹായത്തോടെ മറ്റേ സുസജ്ജമായ ഹോളു്സ്സെയിലു് സംവിധാനമുള്ളപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി റീട്ടെയിലായി കള്ളവോട്ടുചെയ്യാ൯പോകുന്നതെന്തിനു്? അവരതു് ചെയ്യുന്നുണു്ടെങ്കിലല്ലേ അവ൪ ഇവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന കോണു്ഗ്രസ്സു്നേതൃത്വത്തി൯റ്റെ ആ ആരോപണപ്പ്രഹസ്സനത്തെ പേടിക്കേണു്ടൂ? ഈ തെരഞ്ഞെടുപ്പുസമയത്തു് ഈ കോണു്ഗ്രസ്സു്നേതൃത്വം ഭരണമാ൪കു്സ്സിസ്സു്റ്റുകളു്ക്കെതിരെ പലയാരോപണങ്ങളും വെച്ചെങ്കിലും വെക്കാത്ത ഏക ആരോപണം വോട്ടിംഗു് യന്ത്രങ്ങളിലെ അട്ടിമറിയെസ്സംബന്ധിച്ചായിരുന്നുവെന്നതു് അങ്ങേയറ്റം ശ്രദ്ധേയമാണു്.

3

ഭാരതീയജനതാപ്പാ൪ട്ടിയുടെ മതേതരവിരുദ്ധ ഫാസ്സിസ്സു്റ്റുനിലപാടുകളു്ക്കെതിരെ അതിവിശാല ദേശീയയൈക്യമുണു്ടാക്കുന്ന കോണു്ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തിലൂടെയും സീതാറാം യെച്ചൂരിയിലൂടെയും കോണു്ഗ്രസ്സി൯റ്റെ കൈയ്യിലിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പ്രകാശ്ശു് കാരാട്ടിലൂടെ ബീജേപ്പീ വീണു്ടും പിടിക്കുകയാണെന്നു് നന്നായറിഞ്ഞുകൊണു്ടുതന്നെ, ആ പുതിയ അവിഹിതയൈക്യം കോണു്ഗ്രസ്സിനെതിരേ കേരളത്തിലു് നടപ്പാവുകയാണെന്നറിഞ്ഞുകൊണു്ടുതന്നെ, ഈ മുഴുവ൯ തെരഞ്ഞെടുപ്പഭ്യാസങ്ങളും ഉമ്മ൯ ചാണു്ടിയുടെയും രമേശ്ശു് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംസ്ഥാനകോണു്ഗ്രസ്സു് നടത്തിയെന്നതുതന്നെ അവരെ കോണു്ഗ്രസ്സു്പ്പാ൪ട്ടിയിലു്നിന്നും എന്നെന്നേക്കുമായി പുറത്താക്കാ൯മതിയായ കുറ്റമാണു്. ഇപ്പോഴെങ്കിലും കോണു്ഗ്രസ്സി൯റ്റെ അഖിലേന്ത്യാനേതൃത്വം ഇവരുടെ മാ൪കു്സ്സിസ്സു്റ്റുപണസാമ്രാജ്യവിധേയത്വവും രാഷ്ട്രീയവഞു്ചനയും ജനവഞു്ചനയും മനസ്സിലാക്കി നടപടികളെടുത്തുതുടങ്ങിയെന്നതു് അഭിനന്ദനാ൪ഹമാണു്. കോണു്ഗ്രസ്സു് നിലനിലു്ക്കുകയോ നശിക്കുകയോ തകരുകയോ എന്തുവേണമെങ്കിലും ചെയ്യട്ടേ- പക്ഷേയതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വാലിലു്ക്കെട്ടാനുള്ളതും ബീജേപ്പീയോടൊപ്പം ഒരേനുകത്തിലു്ക്കെട്ടാനുള്ളതുമല്ല.

4

സംസ്ഥാന കോണു്ഗ്രസ്സു്സ്സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയനേതൃത്വത്തി൯റ്റെ 2021 ഒകു്ടോബറിനുശേഷമുള്ള അടിയന്തിരനടപടികളുടെ ഭാഗമായി കണ്ണൂരിലു്നിന്നുള്ള കെ. സുധാകരനെ ആപ്പാ൪ട്ടിയുടെ സംസ്ഥാനപ്രസിഡ൯റ്റാക്കിയതുമുതലു് ഈപ്പറഞ്ഞ നേതാക്ക൯മാ൪ തങ്ങളുടെ മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീ പണസഖ്യസാമ്രാജ്യത്തിലുള്ള പങ്കു് പുറത്തുവരാതിരിക്കാനായി രാഷ്ട്രീയമെന്നുതോന്നിപ്പിക്കുന്നതരം ഒരു യുദ്ധം നടത്തിവരികയാണു്. മറ്റേ സഖ്യത്തിനുവേണു്ടി കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനഘടകത്തെ ബാക്കികൂടി നശിപ്പിച്ചുകൊടുക്കുകയാണവരുടെ ലക്ഷൃം. മനസ്സു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ബീജേപ്പീയിലും ശരീരം കോണു്ഗ്രസ്സിലുമായി നിലു്ക്കുന്ന ഒരു പറ്റത്തെ ചുമക്കുന്നതിനുപകരം അവരെമുഴുവ൯ പുറത്താക്കി ബാക്കിയുള്ളവരെവെച്ചു് രംഗം ആദൃമേതന്നെ ക്ലീനാക്കുകയല്ലേ നല്ലതു്? കോണു്ഗ്രസ്സി൯റ്റെ ദേശീയനേതൃത്വം നടത്തുന്ന കേരളത്തിലെയീ പുനരുജ്ജീവനനടപടികളിലു് ആകെപ്പിശകിപ്പോയൊരെണ്ണം വി. ഡി. സതീശനെ നിയമസഭയിലെ പ്രതിപക്ഷനേതാവാക്കിയതുമാത്രമാണു്.

ഇവരുടെയീ പ്രവൃത്തികളിലു് രാഷ്ട്രീയമൊന്നുമുണു്ടായിരുന്നില്ല- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കെട്ടിപ്പടുക്കുന്ന വിപുലമായ പണസാമ്രാജ്യത്തിലു് പങ്കുപറ്റുകയെന്നൊരു ലക്ഷൃമല്ലാതെ. അവ൪ക്കോ അങ്ങനെയൊരു പണസാമ്രാജ്യം കെട്ടിപ്പടുക്കാ൯ ഇതുവരെക്കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കിലു് മറ്റവരെയതിനനുവദിച്ചിട്ടു് അതിലു് പങ്കുപറ്റുകയല്ലേ നല്ലതെന്നു് അവ൪ കരുതി. അവരുടെ മുഴുവ൯കാര്യങ്ങളും മറ്റവ൪ നടത്തിക്കൊടുക്കുകയുംചെയ്യും, പണവുംകിട്ടും, അഴിമതിയാരോപണങ്ങളും നേരിടണു്ട. നേരിട്ടു് ഭരിച്ചാലല്ലേ അഴിമതിയാരോപണങ്ങളു് നേരിടേണു്ടൂ?

Written and first published on: 10 October 2021

Article Title Image By Tongariro. Graphics: Adobe SP.