660
സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയ൯റ്റെ പുകഴു്ത്തലു്പ്പോസ്സു്റ്റിടാനുള്ളതല്ല, അവ പൊതുജനങ്ങളു്ക്കു് സ്വതന്ത്രമായി ആശയപ്പ്രകാശനം ചെയ്യാനുള്ളതാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയ൯റ്റെ പുകഴു്ത്തലു്പ്പോസ്സു്റ്റിടാനുള്ളതല്ല, അങ്ങനെയാണു് പലരും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നതെങ്കിലും. അവ പൊതുജനങ്ങളു്ക്കു് നി൪ഭയമായും സ്വതന്ത്രമായും ആശയപ്പ്രകാശനവും ആശയവിനിമയവും ചെയ്യാനായുള്ളതാണു്. അതുകൊണു്ടാണു് അതിനെ സാമൂഹ്യമെന്നും മാധ്യമമെന്നും പറയുന്നതു്. അവയു്ക്കു് പ്രവ൪ത്തിക്കാ൯ ഓരോരോ രാജ്യങ്ങളുടെ നിയമങ്ങളനുസരിച്ചു് അനുവാദംകൊടുത്തിരിക്കുന്നതുതന്നെ അതിനാണു്- പൊതുജനചിന്തകളുടെയും അഭിപ്പ്രായങ്ങളുടെയും സ്വതന്ത്രമാധ്യമമായി പ്രവ൪ത്തിക്കുന്നതിനു്, പൗരചിന്തകളുടെയും പൗരാഭിപ്പ്രായങ്ങളുടെയും പ്രകാശനത്തിനു് സൗകര്യമൊരുക്കുന്നതിനു്. അവയിങ്ങനെ സ്വതന്ത്രമായല്ലാതെയും പലപ്പോഴും ഭരണകൂടങ്ങളുടെയും രാഷ്ട്രീയപ്പാ൪ട്ടികളുടെയും സ്വാധീനത്തിനൊത്തും പ്രവ൪ത്തിക്കുമ്പോഴാണു് പല രാജ്യങ്ങളിലും അവിടത്തെ മാധ്യമനിയമങ്ങളനുസരിച്ചു് അവ൪ക്കെതിരെ കേസ്സുകളു് വരുന്നതും അവ൪ പിഴയടയു്ക്കുന്നതും. ഈപ്പറഞ്ഞതിന൪ത്ഥം ആ സ്വതന്ത്രസാമൂഹ്യമാധ്യമപ്പ്രവ൪ത്തനം തടസ്സപ്പെടുത്തുന്ന ഭരണകൂടങ്ങളും രാഷ്ട്രീയപ്പാ൪ടികളുംകൂടി അതേ നിയമങ്ങളനുസരിച്ചു് കുറ്റവാലാട്ടികളാണു്. പിണറായി വിജയനെന്തെങ്കിലും പറയാനുണു്ടെങ്കിലു് അതു് പിണറായി വിജയ൯ ത൯റ്റെ സാമൂഹ്യമാധ്യമയക്കൗണു്ടുകളിലൂടെ പറയുന്നുണു്ടു്. പൊതുജനങ്ങളതു് വായിക്കുന്നുമുണു്ടു്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി എഴുതുന്നതും പ്രകാശനംചെയ്യുന്നതും ഇതുപോലെ ആളുകളു് വായിക്കുന്നുണു്ടു്. ഇവിടത്തെച്ചോദ്യം അതിനെയെടുത്താവ൪ത്തിച്ചും പങ്കുവെച്ചും ചില൪ സാമൂഹ്യമാധ്യമങ്ങളു് നിറക്കുന്നതെന്തിനെന്നാണു്. ഒരാളെഴുതുന്നതെല്ലാം മൈലു്സ്സു്റ്റോണു് വ൪ഷമായ 2000ലെ ഇ൯ഡൃയടക്കമുള്ള ലോകരാജ്യങ്ങളൊപ്പിട്ട ഡിജിറ്റലു് മില്ലേനിയം റൈറ്റു്സ്സു് ആക്ടനുസരിച്ചു് അയാളുടെ വകയാണു്, അയാളുടെ പക൪പ്പവകാശത്തിലു്പ്പെട്ടതാണു്. അയാളുടെ എകു്സ്സു്പ്പ്രസ്സായ അനുവാദമില്ലാതെ, അല്ലെങ്കിലു് ക്രിയേറ്റീവു് കോമണു്സ്സു് ലൈസ്സ൯സ്സിനുകീഴിലതു് പൊതുവകയായി അയാളു് വ്യക്തമായി റിലീസ്സുചെയ്യാതെ, അതിനെയൊരാളെടുത്തു് ഒരു സാമൂഹ്യമാധ്യമത്തിലു് ത൯റ്റെവകപോലെ ആവ൪ത്തിക്കുന്നതുതന്നെ ഈ സാമൂഹ്യമാധ്യമങ്ങളുടെയെല്ലാം ഇന്നത്തെ പ്രവ൪ത്തനത്തി൯റ്റെ അടിസ്ഥാനനിയമമായ ഈ നിയമമനുസരിച്ചു് തെറ്റാണു്, അതയാളുടെ സ്വന്തം മാധ്യമാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണു്.
സ്വന്തമായി യാതൊന്നുംതന്നെ എഴുതാനില്ലാത്തവ൪ക്കും സ്വന്തമായി മൗലികമായ ചിന്തകളൊന്നുംതന്നെയില്ലാത്തവ൪ക്കും ചിന്തയെന്ന പ്രക്രിയയേയില്ലാത്തവ൪ക്കും മറ്റുള്ളവരെഴുതുന്നതു് പങ്കിട്ടു്, ഷെയ൪ചെയു്തു്, ലോകത്തി൯റ്റെ ഈ കോണിലു് ഞാനുമുണു്ടേയെന്നു് സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ വിശിഷ്ടമായ ജനനവും നിലനിലു്പ്പുമറിയിച്ചുകൂടെയെന്നുള്ള ചോദ്യം പ്രസക്തമാണു്. പക്ഷേ എന്തിനറിയിക്കുന്നു- സാമൂഹ്യമാധ്യമങ്ങളു് വോട്ട൪പ്പട്ടികയോ പൗരത്വപ്പട്ടികയോ ആണോ? 'ഷെയ൪പ്പോസ്സു്റ്റുകളുടെ എണ്ണം വളരെക്കൂടുന്നതിനാലു് അവയു്ക്കു് അഡു്മിനിസ്സു്ട്രേറ്റ൪മാരുടെ അപ്പ്രൂവലു്വെക്കാ൯ നി൪ബ്ബന്ധിതരാവുകയാ'ണെന്നു് വളരെ പ്രശസു്തവും സ്വതന്ത്രവുമായ ഒരു സാമൂഹ്യമാധ്യമഗ്രൂപ്പിലു്- പേരു് ചുവരെഴുത്തുകളു് എന്നുതന്നെപറയട്ടെ!- കാണുകയുണു്ടായി. ഈ ഒരു സാമൂഹ്യമാധ്യമഗ്രൂപ്പിനെയല്ല, മലയാളത്തിലെയെന്നല്ല, ഇ൯ഡൃയിലെതന്നെ പല സാമൂഹ്യമാധ്യമഗ്രൂപ്പുകളിലെയും നിവൃത്തിയില്ലാത്ത ഒരു വലിയ പ്രശു്നമായി ഇതു് വള൪ന്നുവരികതന്നെയാണു്.
(തുടരും.....)
Written and first published on: 24 October 2021
No comments:
Post a Comment