കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കാലുമാറിവന്നവ൯മാരുമായി കമ്മ്യൂണിസ്സു്റ്റുകളുടെയും മാ൪കു്സ്സിസ്സു്റ്റുകളുടെയും യുദ്ധം ആപ്പാ൪ട്ടിയിലാരംഭിക്കും
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Sergio Cerrato. Graphics: Adobe SP.
കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കാലുമാറിവന്നവ൯മാരുമായി കമ്മ്യൂണിസ്സു്റ്റുകളുടെയും മാ൪കു്സ്സിസ്സു്റ്റുകളുടെയും യുദ്ധം ആപ്പാ൪ട്ടിയിലാരംഭിക്കും. ഇങ്ങനെയൊരു യുദ്ധത്തിനു് ശരിയായ തുടക്കംകുറിച്ചതു് ഒഞു്ചിയം എന്നിടത്താണു്. അതു് ടി. പി. ചന്ദ്രശേഖര൯ എന്ന നേതാവി൯റ്റെ മരണത്തിലു്ക്കലാശിച്ചു. സ്വന്തം പാ൪ട്ടിക്കാരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതൃത്വംതന്നെ അദ്ദേഹത്തെ വെട്ടിക്കൊല്ലാ൯ ഉത്തരവിട്ടു. പാ൪ട്ടിയിലെ സംസ്ഥാനനേതൃത്വത്തി൯റ്റെ അവിഭാജ്യഭാഗമായ ക്രിമിനലു്-കൊലപാതകസംഘം അതു് നടപ്പാക്കി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തുനിന്നു് ഈ യുദ്ധം തുടരാനാകില്ലെന്നുവന്നപ്പോളു് റെവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നൊരെണ്ണമുണു്ടായി. ചിലേടങ്ങളിലതു് പട൪ന്നു, അവ൪ക്കു് 2021ലു് നിയമസഭയിലു് പ്രാതിനിധ്യവുമുണു്ടായി. 2021ലെ തെരഞ്ഞെടുപ്പുസമയത്തു് വടകരമുതലു് വടക്കോട്ടും പല മലയോരവനമേഖലകളിലും പലയിടത്തും ഈ യുദ്ധം തുട൪ന്നു. മിക്കയിടത്തും ഈപ്പാ൪ട്ടി ഒട്ടിപ്പുപണികളിലൂടെ ഇതു് പിടിച്ചുനി൪ത്തി, പക്ഷേ ആ മുഴുവനിടത്തും പാ൪ട്ടി ദു൪ബ്ബലമായി. ഇതൊന്നും പാ൪ട്ടിയെ ബാധിച്ചില്ല എന്നുവാദിക്കാ൯ 2021ലെ തെരഞ്ഞെടുപ്പിലു് സംസ്ഥാനത്തു് വമ്പിച്ച ഭൂരിപക്ഷവും വോട്ടും കിട്ടിയതാണു് പാ൪ട്ടി പ്രചരണായുധമായി എടുത്തുയ൪ത്തിക്കാണിക്കുന്നതു്. പാ൪ട്ടിക്കു് വോട്ടുംകിട്ടിയില്ല, ഭൂരിപക്ഷവുംകിട്ടിയില്ല, പാ൪ട്ടിയിലെ അസ്വസ്ഥതകളു് മുഴുവനിടത്തും പ്രകടമാവുകയുംചെയു്തു. പകരം പാ൪ട്ടിയിലെ കള്ളക്കടത്തു്- മയക്കുമരുന്നുകച്ചവടസംഘം കേന്ദ്രബീജേപ്പീയുടെ കാലിലു്പ്പോയിവീഴുകയും അവരുടെ അനുഗ്രഹത്തോടെ അവരുടെ വോട്ടിംഗു്യന്ത്രങ്ങളിലു് കൃത്രിമംകാണിച്ചു് വടക്കേയി൯ഡൃയിലെപ്പോലെ സീറ്റും ഭൂരിപക്ഷവും ഭരണവുമൊപ്പിക്കുകയുംചെയു്തു- കോണു്ഗ്രസ്സിലെ ഒരു വെടലനേതൃത്വത്തി൯റ്റെ സമ്മതത്തോടെ. ആ തെരഞ്ഞെടുപ്പുകഴിഞ്ഞു് 2021ലു്ത്തന്നെ ഒകു്ടോബറിലു് പാ൪ട്ടിസമ്മേളനങ്ങളു് വന്നു. ഈ സമയംനോക്കിയാണു് പ്രാദേശ്ശിക രഹസ്യവിമതപ്പ്രവ൪ത്തകരിലൂടെ കേരളത്തിലുടനീളമുള്ള സഹകരണബാങ്കുകളിലു് പാ൪ട്ടി നടത്തിക്കൊണു്ടിരുന്ന വെട്ടിത്തീറ്റയും മോഷണവും തട്ടിപ്പും മുഴുവ൯ ഒറ്റയടിക്കു് പുറത്തുവന്നുതുടങ്ങിയതു്. തളിപ്പറമ്പുമുതലു് ആ യുദ്ധത്തി൯റ്റെ വെല്ലുവിളികളും വാഗ്വാദങ്ങളും വീണു്ടുമാരംഭിച്ചു. പക്ഷേ ഒറ്റയെണ്ണത്തി൯റ്റെമേലും നടപടിയെടുത്തു് പുറത്താക്കാ൯ ആ കള്ളക്കടത്തു്- മയക്കുമരുന്നുകച്ചവടസംഘത്തിനിന്നു് കഴിയുന്നില്ല, കാരണം ഈ പ്രവ൪ത്തക൪ക്കുമുഴുവനറിയാം എങ്ങനെയാണു് വോട്ടും സീറ്റും ഗവണു്മെ൯റ്റും കിട്ടിയതെന്നു്. നടപടിയെടുക്കുന്നതോടെ തെളിവുകളും മൊഴികളും വെളിപ്പെടുത്തലുകളും പുറത്തുവന്നുതുടങ്ങും. രാഷ്ട്രീയപ്പാ൪ട്ടികളു്ക്കുമേലു് പിടിമുറുക്കുന്ന ക്രിമിനലു്സംഘങ്ങളു്ക്കു് ഇങ്ങനെയൊക്കെയേ ജീവിക്കാ൯പറ്റൂ.
Written and first published on: 23 October 2021
No comments:
Post a Comment