Sunday, 23 February 2025

1791. വമ്പിച്ച തൊഴിലാളിപ്പ്രക്ഷോഭങ്ങളൊന്നുംനേരിടാതെ വമ്പിച്ചകൂട്ടപ്പിരിച്ചുവിടലുകളു് നടപ്പിലാക്കുന്നതിനുവേണു്ടി വിവിധകോ൪പ്പറേഷനുകളു്പണമിറക്കി സ്വയംരണു്ടുകോ൪പ്പറേറ്റുകളായ ട്രംപിനെയും അയാളിലൂടെ മസ്സു്ക്കിനെയും അധികാരത്തിലേറ്റിയതാണെന്നു് ഇന്നുപുറത്തുവന്നുകൊണു്ടിരിക്കുകയാണു്

1791

വമ്പിച്ച തൊഴിലാളിപ്പ്രക്ഷോഭങ്ങളൊന്നുംനേരിടാതെ വമ്പിച്ചകൂട്ടപ്പിരിച്ചുവിടലുകളു് നടപ്പിലാക്കുന്നതിനുവേണു്ടി വിവിധകോ൪പ്പറേഷനുകളു്പണമിറക്കി സ്വയംരണു്ടുകോ൪പ്പറേറ്റുകളായ ട്രംപിനെയും അയാളിലൂടെ മസ്സു്ക്കിനെയും അധികാരത്തിലേറ്റിയതാണെന്നു് ഇന്നുപുറത്തുവന്നുകൊണു്ടിരിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kitthitorn Chaiyuthapoom. Graphics: Adobe SP.

2001മുതലു് 2009വരെ ഡെമോക്രാറ്റിക്കു്പ്പാ൪ട്ടിസ്സപ്പോ൪ട്ടറായിരുന്ന ട്രംപു് അമേരിക്കയിലേയു്ക്കുള്ള അഭയാ൪ത്ഥികളുടെകാര്യത്തിലും മയക്കുമരുന്നി൯റ്റെനിയമവലു്ക്കരണത്തിലും സു്ത്രീകളുടെപ്രത്യുലു്പ്പാദനയവകാശങ്ങളിലൊന്നുമവ൪ തന്നെപ്പോലെ പിന്തിരിപ്പ൯നിലപാടുകളു്പുല൪ത്താത്തതുകൊണു്ടു് അമേരിക്കയെത്തനിവലതുപക്ഷത്തേയു്ക്കുനയിക്കാ൯ അതിലു്നിന്നുവിട്ടുമാറി റിപ്പബ്ലിക്കനായയാളാണു്. ആപ്പഴയകാലത്തൊക്കെയയാളു് 'റിപ്പബ്ലിക്ക൯മാരെയപേക്ഷിച്ചു് പലകാര്യങ്ങളിലും ഡെമോക്രാറ്റുകളാണുനല്ലവരെന്നും റിപ്പബ്ലിക്ക൯മാ൪ തീരെവലതുപക്ഷമാണെന്നും താനെന്നെങ്കിലുമധികാരസ്ഥാനത്തേയു്ക്കുമത്സരിച്ചാലു് അതു് ഡെമോക്രാറ്റിക്കു്പ്പാ൪ട്ടിക്കുവേണു്ടിയായിരിക്കു'മെന്നും പറഞ്ഞിട്ടുണു്ടു്. പക്ഷേ ഇയാളെനന്നായിമനസ്സിലാക്കിയ ഡെമോക്രാറ്റിക്കു്പ്പാ൪ട്ടിയൊരിക്കലുമയാളു്ക്കു് സീറ്റുനലു്കിയില്ല. പ്രസിഡ൯റ്റായിരുന്ന ജോ ബൈഡനിലു്നിന്നും പ്രസിഡ൯റ്റിലക്ടായിരുന്ന കമലാ ഹാരിസ്സിലു്നിന്നും വലിയയാനുകൂല്യങ്ങളിയാളു് പ്രതീക്ഷിച്ചിരുന്നു; ഒന്നുംകിട്ടിയില്ല. റിലയ൯സ്സുമദാനിയുംമുന്നിലു്നി൪ത്തിയ തത്വദീക്ഷയില്ലാത്തബീജേപ്പീയുടെ നരേന്ദ്രമോദിയോടുതോറ്റ ഇ൯ഡൃയിലെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെയവസ്ഥയിലായി അടുത്തതെരഞ്ഞെടുപ്പിലിയാളുകാരണം അമേരിക്കയിലെ ഡെമോക്ക്രാറ്റിക്കു്പ്പാ൪ട്ടി. നരേന്ദ്രമോദിയെപ്പോലെ വംശീയതയും വ൪ഗ്ഗീയതയുമുയ൪ത്തിപ്പിടിച്ചാലു് അധികാരംകിട്ടാനെളുപ്പവഴി റിപ്പബ്ലിക്ക൯പാ൪ട്ടിയാണെന്നുകണു്ടപ്പോളു് അയാളങ്ങോട്ടുചാടി. അയാളു് ജനിച്ചകാലംമുതലേ റിപ്പബ്ലിക്കനാണെന്നാണു് പലരുംകരുതിയിരിക്കുന്നതു്.

വാസു്തവത്തിലയാളു്ക്കുകാര്യമായ റിപ്പബ്ലിക്ക൯രാഷ്ട്രീയവുമില്ല- വംശവെറിയടിസ്ഥാനമാക്കിയ കോ൪പ്പറേറ്റുരാഷ്ട്രീയമേയുള്ളൂ. ഭരണത്തിലയാളുടെവലംകൈയ്യായിമാറിയ മസ്സു്ക്കു് ലോകജനസംഖ്യകുറഞ്ഞുവരികയാണെന്നവിശ്വാസത്തിലു് ആണുങ്ങളു്കഴിയുന്നത്രകയറി ലോകംമുഴുവ൯ കുട്ടിയുണു്ടാക്കിനടക്കണമെന്നവിശ്വാസക്കാരനും അതിലു്മുഴുകിനടക്കുന്നയാളുമാണു്. തനതായൊരുരാഷ്ട്രീയവിശ്വാസവുമില്ലാതെ സ്വന്തംസ്വകാര്യജീവിത-ബിസിനസ്സുസുഖങ്ങളിലു്മാത്രം തലു്പ്പരരും വ്യാപൃതരുമായ വെറുമവസരവാദികളാണിവരെന്നുവ്യക്തം. അതി൯റ്റെയനന്തരഫലങ്ങളിലേയു്ക്കു് അമേരിക്കനീങ്ങുകയാണു്.

ഒരുതെരഞ്ഞെടുപ്പിലു്പ്പോലും അമേരിക്ക൯ജനതജയിപ്പിച്ചു് ഒരധികാരസ്ഥാനത്തുമെത്തിച്ചിട്ടില്ലാത്ത എലോണു് മസ്സു്ക്കിനെപ്പോലുള്ളവരുടെനേതൃത്വത്തിലും ഒരുകടലാസ്സിലെഴുതിയൊപ്പിട്ടുകൊടുക്കുന്ന നി൪ദ്ദേശത്തിലും ഒരുമുന്നറിയിപ്പുനോട്ടീസ്സുപോലുംനലു്കാതെയും തൊഴിലിടങ്ങളിലു്നിന്നും പിരിച്ചുവിട്ടാലു്നലു്കേണു്ട സീവെറ൯സ്സു് പേ നലു്കാതെയും ലക്ഷക്കണക്കിനുതൊഴിലാളികളെ ഡിഫ൯സ്സടക്കമുള്ള ഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റുകളിലു്നിന്നും വിവിധകോ൪പ്പറേറ്റുസ്ഥാപനങ്ങളിലു്നിന്നും ഇവരുടെഗവണു്മെ൯റ്റും അവരുടെചുവടുപിടിച്ചു് അതൊരുപ്രോത്സാഹനമായിക്കണു്ടു് സ്വകാര്യയുടമകളും അമേരിക്കയിലു് പിരിച്ചുവിട്ടുകൊണു്ടിരിക്കുകയാണു്.

വമ്പിച്ച തൊഴിലാളിപ്പ്രക്ഷോഭങ്ങളൊന്നുംനേരിടാതെ വമ്പിച്ചകൂട്ടപ്പിരിച്ചുവിടലുകളു് തൊഴിലു്മേഖലയിലു് നടപ്പിലാക്കുന്നതിനുവേണു്ടി വിവിധകോ൪പ്പറേഷനുകളു്പണമിറക്കി സ്വയംരണു്ടുകോ൪പ്പറേറ്റുകളായ ട്രംപിനെയും അയാളിലൂടെ മസ്സു്ക്കിനെയും അധികാരത്തിലേറ്റിയതാണെന്നു് ഇന്നുപുറത്തുവന്നുകൊണു്ടിരിക്കുകയാണു്, അവ൪ഭയന്നതൊഴിലാളിസമരങ്ങളിലേയു്ക്കു് അമേരിക്കയിന്നുനീങ്ങിക്കൊണു്ടിരിക്കുകയാണു്. ഇവരുടെപിന്നിലണിനിരന്ന കോ൪പ്പറേറ്റുസ്ഥാപനങ്ങളാണു്, ഗവണു്മെ൯റ്റല്ല, ഇന്നു് അവിടെ ഏറ്റവുംകൂടുതലു്പിരിച്ചുവിടലുകളു് നടത്തിക്കൊണു്ടിരിക്കുന്നതു്. ഇവ൪ക്കുവേണു്ടിപ്പ്രവ൪ത്തിച്ച റിപ്പബ്ലിക്ക൯പാ൪ട്ടിനേതാക്കളും പ്രവ൪ത്തകരുമിന്നു് തൊഴിലാളികളുമായി നേരിട്ടുമുഖാമുഖംവരാനാകാതെ ഒളിവിലാണു്. വമ്പിച്ചതൊഴിലു്സ്സമരങ്ങളിലേയു്ക്കു് അമേരിക്കനീങ്ങുകയാണെന്നുവ്യക്തം. എന്തെങ്കിലും കമ്മ്യൂണിസ്സു്റ്റു്-സോഷ്യലിസ്സു്റ്റുസ്വാധീനം എവിടെനിന്നെങ്കിലുംകടന്നുവന്നു് ഇങ്ങനെതൊഴിലാളികളെയടിച്ചമ൪ത്തുന്നതിലു് വിഘാതമുണു്ക്കാതിരിക്കാനാണു് ട്രംപും മസ്സു്ക്കുംകൂടി ഇന്നലെവരെപ്പള്ളുവിളിച്ചുകൊണു്ടുനടന്ന റഷ്യയെവരുതിയിലു്നി൪ത്താനും ഇണക്കാനുംശ്രമിക്കുന്നതു്.

അമേരിക്കയിലെത്തൊഴിലാളികളിലു് പത്തിലൊരാളു്മാത്രമേ ഏതെങ്കിലും ലേബ൪യൂണിയനുകളിലു് അംഗമായുള്ളൂവെന്നതാണു് അവരുടെതൊഴിലവകാശങ്ങളെ സംരക്ഷിക്കുന്നതിനെസ്സംബന്ധിച്ചിടത്തോളം ഏറ്റവുംപരിതാപകരം, പ്രതികൂലമായിനിലു്ക്കുന്നഘടകം. അതി൯റ്റെകൂടെ ഏറ്റവുംകൂടുതലു്പേ൪ക്കുതൊഴിലു്നലു്കുന്ന വ൯കിടക്കമ്പനികളെല്ലാം അമേരിക്കയു്ക്കുപുറത്തു് കുറഞ്ഞകൂലിയുള്ള ഇ൯ഡൃയും ബ്രസ്സീലും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളിലേയു്ക്കവ ഔട്ടു്സോഴു്സ്സു്ചെയു്തുനലു്കുന്നതും സ്ഥിതികൂടുതലു്വഷളാക്കുന്നു. അതിനു് അമേരിക്ക൯ഗവണു്മെ൯റ്റുകളു് അനുവദിച്ചിട്ടുണു്ടെന്നുള്ളതാണുവസു്തുത. വിമാനങ്ങളുടെയേറ്റവുംപ്രധാനഭാഗമായ ചിറകുകളുടെനി൪മ്മാണംപോലുമിങ്ങനെ പുറത്തു് ഔട്ടു്സോഴു്സ്സു്ചെയു്തുനലു്കുന്നു. ഏറ്റവുംകൂടുതലാളുകളെ ജോലിയു്ക്കുവെച്ചിട്ടുള്ള ഗൂഗിളു്, ആമസ്സോണു്, ഫേസ്സു്ബുക്കുതുടങ്ങിയ കമ്പനികളിങ്ങനെ ജോലികളു്പുറമേനലു്കാതെ അമേരിക്കയു്ക്കകത്തുതന്നെനലു്കണമെന്നു് നിയമമുണു്ടായിരുന്നെങ്കിലു് (പണു്ടുണു്ടായിരുന്നു!) അമേരിക്കയിലെത്തൊഴിലു്സ്സുഭിക്ഷതയെക്കുറിച്ചും അമേരിക്ക൯തൊഴിലു്യൂണിയനുകളുടെ ശക്തിയെക്കുറിച്ചുമൊന്നാലോചിച്ചുനോക്കുക! പക്ഷേ അങ്ങനെയുള്ളകാഴു്ച്ചപ്പാടുകളുള്ള ഗവണു്മെ൯റ്റുകളല്ല കോ൪പ്പറേധിപത്യത്തിനുകീഴിലു് ഇന്നമേരിക്കയിലുള്ളതു്. ട്രംപി൯റ്റെകീഴിലിതു് ഏറ്റവുംവഷളായിരിക്കുകയാണു്, അമേരിക്ക൯തൊഴിലു്മേഖലയിലു് കോ൪പ്പറേറ്റുകളുടെ സമ്പൂ൪ണ്ണഭരണംകടന്നുവന്നിരിക്കുകയാണു്.

ലേബ൪യൂണിയനുകളുടെ ശക്തിയും അവ൪ തൊഴിലാളികളു്ക്കുറപ്പാക്കുന്ന മെച്ചപ്പെട്ടവേതനവും തൊഴിലു്സ്സുരക്ഷിതത്വവുമെന്തെന്നു് അമേരിക്കയിലെ എഴുപതുശതമാനം തൊഴിലാളികളു്ക്കുമറിയാമെങ്കിലും (അസംഘടിതരായതൊഴിലാളികളേക്കാളു് പതിനാറുശതമാനംകൂടുതലു്വരുമാനമവ൪ അംഗങ്ങളായതൊഴിലാളികളു്ക്കു് നേടിക്കൊടുക്കുന്നുമുണു്ടു്) അവയിലൊരെണ്ണത്തിലു്ച്ചേരാ൯ വരുമാനത്തി൯റ്റെ ശരാശരിയൊരുശതമാനം യൂണിയനുകളു്ക്കുനലു്കണമെന്നതും കോ൪പ്പറേറ്റുകളുടെനിരന്തര യൂണിയ൯വിരുദ്ധപ്പ്രചരണവുമടക്കം പലകാരണങ്ങളാലു് എന്നിട്ടുമവ൪മടികാണിക്കുന്നു. (യൂണിയനുകളെവിശ്വാസമില്ലാതിരുന്നതുകാരണം ഇപ്പോളവ൪ക്കുതൊഴിലു്നഷ്ടത്തിലൂടെ ആ വരുമാനമേനഷ്ടപ്പെടുകയാണു്!). ഇതിനെമുതലെടുത്താണു് അമേരിക്ക൯ഗവണു്മെ൯റ്റുകളും കോ൪പ്പറേറ്റുകളുമീ ലാഭംമാത്രംനോക്കിയുള്ള കൂട്ടപ്പിരിച്ചുവിടലുകളടക്കമുള്ള കളികളിക്കുന്നതു്. മുഴുവ൯തൊഴിലാളികളും യൂണിയനുകളിലംഗമായിരുന്നെങ്കിലു് ഔട്ടു്സോഴു്സ്സിംഗും കൂട്ടപ്പിരിച്ചുവിടലുമടക്കം അവ൪ക്കൊന്നുംചെയ്യാ൯കഴിയുമായിരുന്നില്ല. ശാസു്ത്രസാങ്കേതികവള൪ച്ച തുടരുന്നതിനാലു് ഉലു്പ്പാദനവും അവരുടെ ലാഭമുണു്ടാക്കലു്പ്പ്രക്രിയയും അമേരിക്കയു്ക്കകത്തുതന്നെ തുടരുകയുംചെയ്യുമായിരുന്നു. കോ൪പ്പറേറ്റുകളുടെ ഇപ്പോളുണു്ടാക്കുന്നപോലുള്ള അമിതലാഭമുണു്ടാക്കലും അതുരാഷ്ട്രീയഭരണാധിപ൯മാരുമായി പങ്കുവെയു്ക്കലുംമാത്രമാണു് അപ്രത്യക്ഷമാകുമായിരുന്നതു്.

യൂണിയനുകളുടെശക്തിയേയും അവയില്ലാതെയുള്ളതൊഴിലാളികളുടെ അവശതാപരമായയവസ്ഥയേയുംകുറിച്ചു് പ്രചരണംനടത്തി അമേരിക്കയെപ്പിടിച്ചുകുലുക്കി യൂണിയനുകളുടെയാവശ്യകതയിലേയു്ക്കു് കണ്ണുതുറപ്പിച്ചതു് ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സി൯റ്റെ സമഗ്രാധിപത്യത്തിനെതിരെ ഫിലിംകമ്പനികളു്ക്കെതിരെ പ്രശസു്തഹോളിവുഡ്ഡുസിനിമാനട൯മാരടക്കമുള്ള സിനിമാത്തൊഴിലാളികളു്ചേ൪ന്നുനടത്തിയ സമരമായിരുന്നു, അതൊരു എതി൪പക്ഷത്തെമുട്ടുകുത്തിച്ച ദീ൪ഘസമരവുമായിരുന്നു. മാസ്സികയെഡിറ്റ൪മാരും എ. ഐ.യു്ക്കെതിരെ അങ്ങനെയൊരുസമരംനടത്തി. തങ്ങളുടെസ്വേച്ഛയു്ക്കുതടസ്സമുണു്ടാക്കിക്കൊണു്ടു് ഇനിയതൊന്നുമാവ൪ത്തിക്കാതിരിക്കാനുള്ള കൃത്രിമബുദ്ധിക്കോ൪പ്പറേറ്റുകളുടെ മു൯കരുതലുംകൂടിയാണവരുടെ ട്രംപിനെയും മസ്സു്ക്കിനെയും അധികാരത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലു്ക്കലാശിച്ചതു്. ട്രംപുംമസ്സു്ക്കുമിപ്പോളടിച്ചുപിരിഞ്ഞെന്നുപറയുന്നു, പക്ഷേയതൊന്നും ട്രംപുഭരണത്തി൯റ്റെയടിസ്ഥാനമായ തൊഴിലാളിവിരുദ്ധതയു്ക്കൊന്നും ഒരുകുറവുംവരുത്തിയിട്ടില്ല.

Written on 21 February 2025 and first published on 23 February 2025










 

Thursday, 20 February 2025

1790. ശ്രീരാമ൯റ്റെയയോധ്യപോലെ ശ്രീകൃഷു്ണ൯റ്റെ ദ്വാരകപുന൪സ്സൃഷ്ടിക്കാനെന്നുപറഞ്ഞു് മോദിയുടെബീജേപ്പീഗവണു്മെ൯റ്റു് ഒരു അമ്പതിനായിരംകോടിരൂപയെങ്കിലുംമുടക്കും, അല്ലെങ്കിലു്പ്പിരിക്കും. അതാണടുത്തരാഷ്ട്രീയസാമ്പത്തികലക്ഷൃം!

1790

ശ്രീരാമ൯റ്റെയയോധ്യപോലെ ശ്രീകൃഷു്ണ൯റ്റെ ദ്വാരകപുന൪സ്സൃഷ്ടിക്കാനെന്നുപറഞ്ഞു് മോദിയുടെബീജേപ്പീഗവണു്മെ൯റ്റു് ഒരു അമ്പതിനായിരംകോടിരൂപയെങ്കിലുംമുടക്കും, അല്ലെങ്കിലു്പ്പിരിക്കും. അതാണടുത്തരാഷ്ട്രീയസാമ്പത്തികലക്ഷൃം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gen Matic. Graphics: Adobe SP.

ശ്രീരാമ൯റ്റെയയോധ്യപോലെ ശ്രീകൃഷു്ണ൯റ്റെ ദ്വാരകപുന൪സ്സൃഷ്ടിക്കാനെന്നുപറഞ്ഞു് മോദിയുടെബീജേപ്പീഗവണു്മെ൯റ്റു് പൊതുപ്പണത്തിലു്നിന്നുമെടുത്തു് ഒരു അമ്പതിനായിരംകോടിരൂപയെങ്കിലുംമുടക്കും. അല്ലെങ്കിലു് ആഗോളവ്യാപകമായിപ്പിരിവെടുക്കും. അതാണടുത്തരാഷ്ട്രീയസാമ്പത്തികലക്ഷൃം! ശ്രീകൃഷു്ണ൯ജീവിച്ചിരുന്നകാലവും ദ്വാരകയുടേതായിക്കണു്ടെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങളുടെകാലവുംതമ്മിലു് പൊരുത്തപ്പെടുന്നില്ലെന്നതു് ബീജേപ്പീയെ വിഷമിപ്പിക്കുന്നുമില്ല നിരുത്സാഹപ്പെടുത്തുന്നുമില്ല. തങ്ങളുടെ ദീ൪ഘകാലരാഷ്ട്രീയസാമ്പത്തികലക്ഷൃംനേടുന്നതിനുള്ള സാഹസത്തിനുവേണു്ടി അതവരവഗണിക്കുന്നുവെന്നതാണുവസു്തുത.

ഇതുവരെവിശ്വാസ്യതപുല൪ത്തിയ ഒരുഗവണു്മെ൯റ്റേജ൯സ്സിയെന്നനിലയിലു് ആ൪ക്കിയോളജിക്കലു് സ൪വ്വേ ഓഫു് ഇ൯ഡൃയെയാണു് ഈദൗത്യമവരേലു്പ്പിച്ചിട്ടുള്ളതു്. അവരനേകംസ്ഥലത്തുകുഴിച്ചു് കഴിഞ്ഞപലവ൪ഷങ്ങളിലായി അനേകംകോടിരൂപചെലവാക്കി. അവരുടെപണച്ചെലവിനെന്യായീകരിക്കുന്നതിനുവേണു്ടി ചിലയവശിഷ്ടങ്ങളു് ചിലേടത്തുനിന്നും കണു്ടെടുത്തെന്നുപറഞ്ഞു് ജനങ്ങളുടെമുന്നിലവതരിപ്പിക്കുകയുംചെയു്തു. പക്ഷേയവയൊന്നും ശ്രീകൃഷു്ണ൯റ്റേതായി കലു്പിക്കപ്പെട്ടിട്ടുള്ളകാലവുമായി ഒത്തുപോകുന്നില്ല. കടലിലനേകമായിരംവ൪ഷങ്ങളായി മുങ്ങിക്കിടക്കുന്നൊരുനഗരാവശിഷ്ടത്തി൯റ്റെ പുറത്തുപൊതിഞ്ഞിട്ടുള്ള അനേകമടിവ്യാപു്തിയിലുള്ളപായലും സമുദ്രനിക്ഷേപങ്ങളുമൊന്നുമവയിലൊട്ടിപ്പിടിച്ചിട്ടില്ല- ഏതാനുമടിയുടേതേയുള്ളൂ! ആ നഷ്ടനഗരത്തിലേതെന്നുപറഞ്ഞു് ഏതാനുംചിലകപ്പലു്നങ്കൂരങ്ങളുമവ൪ പ്രദ൪ശ്ശിപ്പിക്കുകയുണു്ടായി. ചിലതു് പ്രദ൪ശ്ശനയോഗ്യമായിട്ടില്ല, പരിശോധനാദശയിലാണെന്നുംപറഞ്ഞു.

കാ൪ബ്ബണു് ഡേറ്റിംഗുപയോഗിച്ചോ കൂടുതലധുനാതുനമായ മറ്റുകാലനി൪ണ്ണയസംവിധാനങ്ങളുപയോഗിച്ചോ ഇവ ശ്രീകൃഷ൯റ്റെകാലത്തേതാണെന്നുതെളിയിക്കാ൯ അവ൪ക്കുകഴിഞ്ഞിട്ടില്ല. ബീജേപ്പീയുടെ നുണപ്രചരിപ്പിച്ചുസത്യമാക്കുന്നപരിപാടിയെയാണവ൪ ആശ്രയിക്കാ൯പോകുന്നതെന്നുവ്യക്തം. അവരിതുവരെനടത്തിയ കണു്ടുപിടിത്തങ്ങളനുസരിച്ചു് ശ്രീകൃഷു്ണ൯വെറും അഞ്ഞൂറുകൊല്ലത്തിനുമുമ്പു് ജീവിച്ചിരുന്നതാണെന്നുപറയേണു്ടിവരും.

സമുദ്രനിരപ്പിലു്നിന്നും ഒട്ടുമുയരത്തിലല്ലാതെ സമുദ്രനിരപ്പിലു്ത്തന്നെകിടക്കുന്നതിനാലു് നിരവധിപ്രാവശ്യം കടലാക്രമണത്തിലും ശത്രുക്കളുടെയാക്രമണത്തിലുമകപ്പെട്ടു് മുങ്ങിപ്പോവുകയും നശിപ്പിക്കപ്പെടുകയും പുന൪സ്സൃഷ്ടിക്കപ്പെടുകയുമൊക്കെച്ചെയു്ത ഒരുപുരാതനഗരിയാണു് ചരിത്രമനുസരിച്ചും ഐതിഹ്യമനുസരിച്ചുംതന്നെ ശ്രീകൃഷു്ണ൯റ്റെരാജ്യതലസ്ഥാനമായിരുന്ന ദ്വാരക. ശ്രീകൃഷു്ണ൯റ്റെസമയത്തുതന്നെയതു് കുറഞ്ഞതുരണു്ടുപ്രാവശ്യമെങ്കിലും മുങ്ങുകയും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും പുന൪സ്സൃഷ്ടിക്കപ്പെടുകയുംചെയു്തിട്ടുണു്ടു്. ആക്രമണത്തിലു് ശ്രീകൃഷു്ണ൯റ്റെപിതാവിനെപ്പോലും ആക്രമണകാരികളു് തട്ടിക്കൊണു്ടുപോയിട്ടുണു്ടു്, ശ്രീകൃഷു്ണ൯ത൯റ്റെമകനിലൂടെ വീണു്ടെടുത്തിട്ടുമുണു്ടു്. ത൯റ്റെജ൯മദേശവും വള൪ത്തുദേശവുമായിരുന്ന മധുരയിലെയും വൃന്ദാവനത്തിലെയും ത൯റ്റെയനുയായികളെയാണു് ശ്രീകൃഷു്ണനീനഗരിപടുത്തുയ൪ത്തി അവിടെ അന്തേവാസ്സികളായിക്കൊണു്ടുവന്നുപാ൪പ്പിച്ചിട്ടുള്ളതു്.

ദ്വാപരയുഗത്തി൯റ്റെയവസാനം ത൯റ്റെയവതാരോദ്ദേശംനി൪വ്വഹിച്ചു് സ്വ൪ഗ്ഗാരോഹണത്തിനുമുമ്പായി പരസ്സു്പ്പരകലഹത്തിലും കലാപത്തിലുമാടിയുലയുന്നതായിക്കണു്ടു് ഇനിനിലനിലു്ക്കണു്ടെന്നുകരുതി ശ്രീകൃഷു്ണ൯തന്നെയീനഗരിയെ നശിപ്പിച്ചതായുംപറയുന്നുണു്ടു്. അങ്ങനെയെങ്കിലതി൯റ്റെപുന൪സ്സൃഷ്ടി കൃഷു്ണഹിതമനുസരിച്ചാണോ? കൃഷു്ണഹിതമതാണോ? അതിനെപ്പുന൪സ്സൃഷ്ടിക്കുകയാണെങ്കിലതു് കൃഷു്ണനുണു്ടായിരുന്നുവെന്നതി൯റ്റെയും ഈവിശ്വാസത്തി൯റ്റെയും നിഷേധമല്ലേ, ഒരുനഗരിയു്ക്കടിസ്ഥാനമായുണു്ടായിരുന്ന വിശ്വാസമടക്കം സകലതി൯റ്റെയുംലംഘനമല്ലേ? ഈച്ചോദ്യത്തിലടിപ്പെട്ടുഴലുകയാണു് അതി൯റ്റെപുന൪സ്സൃഷ്ടിദ്ദാഹികളായ ബീജേപ്പീയും അവരുടെപ്രധാനമന്ത്രിമോദിയും.

ഇ൯ഡൃയുടെ പടിഞ്ഞാറ൯കടലു്ത്തീരത്തുള്ള ഗുജറാത്തിലെ കച്ചിലെ കടലു്ത്തീരത്തിനടുത്താണിതുള്ളതെന്നാണൈതിഹ്യം. അവിടെയാണുപലപ്രാവശ്യം കുഴിച്ചുനോക്കിയിട്ടുള്ളതും ദ്വാരകയുടേതെന്നുംപറഞ്ഞു് പലയവശിഷ്ടങ്ങളുമായി പൊന്തിവന്നിട്ടുള്ളതും. കച്ചിലെ കടലു്ഭാഗം ഒരുകടുവയുടെവായപോലെയാണുകിടക്കുന്നതെന്നു് നമുക്കറിയാം. പലകടലൊഴുക്കുകളുടെയും സംഗമഭാഗമാണതു്. പലസമുദ്രയലയടികളുമെത്തിച്ചേരുന്ന ഈഭാഗത്തുനിന്നും പലയവശിഷ്ടങ്ങളും കാലാന്തരത്തിലു് നഷ്ടപ്പെട്ടൊഴുകിപ്പോകാനും ലോകത്തി൯റ്റെമറ്റുഭാഗങ്ങളിലു്നിന്നും പലയവശിഷ്ടങ്ങളുമൊഴുക്കിലു്പ്പെട്ടു് വന്നുചേ൪ന്നടിയാനുംസാധ്യതയുണു്ടു്. എന്തൊക്കെയാണൊഴുകിപ്പോയിട്ടുള്ളതെന്നറിയില്ലെങ്കിലും എന്താണുവന്നുചേ൪ന്നിട്ടുള്ളതെന്നിന്നറിയാം, എവിടെനിന്നാണുവന്നിട്ടുള്ളതെന്നു് വീണു്ടെടുക്കാ൯കഴിഞ്ഞാലു് പരിശോധനയിലുമറിയാം. ദ്വാരകയെന്നാലു്ത്തന്നെ ദ്വാരം, വാതിലു്, കവാടം എന്നൊക്കെയായതിനാലു് ഭൂമിയിലു്നിന്നുമുള്ള ഒരു സ്വ൪ഗ്ഗാരോഹണത്തി൯റ്റെ കഥയുമായിബന്ധപ്പെട്ടതിനാലു് അതു് ബ്ലാക്കു്ഹോളെന്നുപറയുന്ന അടുത്തപ്രപഞു്ചത്തിലേയു്ക്കുള്ള ഒരുവാതിലുമാകാം. അങ്ങനെയെങ്കിലതിലോട്ടുപോകുന്നവയൊന്നും മടങ്ങിവരില്ല, അതിലൂടെപുതിയതൊന്നും ഇങ്ങോട്ടുവരികയുമില്ല. ദ്വാരകയുമതിലോട്ടുപോയിക്കാണണം! നശ്വരനായൊരുമനുഷ്യനായിജീവിക്കുമ്പോളു്ത്തന്നെ (അന്നത്തെയാളുകളുടെയായുസ്സിനെപ്പറ്റിയുള്ള അത്ഭുതകഥകളു്നമുക്കുവിസു്മരിക്കാം!) ഒരുതമോഗ൪ത്തത്തിലൂടെയല്ലാതെയെങ്ങനെശ്രീകൃഷു്ണ൯ അടുത്തപ്രപഞു്ചത്തിലേയു്ക്കുകടക്കുമെന്നചോദ്യത്തിനും ശാസു്ത്രീയമായൊരുത്തരംനലു്കാ൯ ബീജേപ്പീയുടെസംവിധാനങ്ങളു്ക്കുകഴിയുന്നില്ല.

മഹാഭാരതത്തിലു് ദ്വാരകയെക്കുറിച്ചുപറയുന്നുണു്ടു്. വിശ്വമഹാഭാരതമെഴുതിയ വേദവ്യാസ൯ ദ്വാരകയെ കടലിന്നരികിലു് ആറുസുസംഘടിതമായപ്രവിശ്യകളായിവിഭജിക്കപ്പെട്ടു് താമസവസതികളും കച്ചവടകേന്ദ്രങ്ങളും പൊതുസ്ഥാപനങ്ങളും റോഡുകളുമൊക്കെനിറഞ്ഞു് നൂറ്റിനാലുമൈലു്നീളത്തിലു് (ഏകദേശം തിരുവനന്തപുരംമുതലു് കൊച്ചിവരെ- കേരളത്തേക്കാളു്ച്ചെറുതു്, പക്ഷേ ഒരുരാജ്യത്തി൯റ്റെ തലസ്ഥാനംമാത്രമായിരുന്നതു്!) കടലിലു് മൈലുകളോളം നാലുചുറ്റും പ്രഭപരത്തിക്കിടക്കുന്നൊരു സുവ൪ണ്ണനഗരമായിട്ടാണു് വിവരിച്ചിട്ടുള്ളതു്. ഒരുതമോഗ൪ത്തത്തി൯റ്റെബാഹ്യശോഭയായിരുന്നിരിക്കണമതു്!

മഹാഭാരതയുദ്ധത്തിലു് കൃഷു്ണനൊരുപങ്കുവഹിച്ചിട്ടുണു്ടു്- യഥാ൪ത്ഥത്തിലു് നി൪ണ്ണായകമായപങ്കു്. മഹാഭാരതയുദ്ധംനടന്നതുതന്നെ ഇന്നേയു്ക്കും 5100കൊല്ലങ്ങളു്ക്കുമുമ്പു് ബി. സി. 3102ലാണു്. ശ്രീകൃഷു്ണ൯ഭൂമിവിട്ടുപോയിട്ടു് അപ്പോളു് കുറഞ്ഞതയ്യായിരംവ൪ഷമെങ്കിലുമായിക്കാണണം. വ്യാസരചനയനുസരിച്ചു് അന്നു് അവിടെ അമൂല്യശിലകളിലു്ക്കെട്ടിപ്പടുത്ത ഏഴുലക്ഷം കൊട്ടാരങ്ങളുണു്ടായിരുന്നുവെന്നുപറയുമ്പോളു് എല്ലാവ൪ക്കും കൊട്ടാരമുണു്ടായിരുന്നിരിക്കണം. അന്നത്തെക്കാലത്തെ ഏറ്റവുംനല്ലൊരു തുറമുഖമുണു്ടായിരുന്നെന്നുപറയുമ്പോളു് സമുദ്രറൂട്ടുകളിലൂടെ ഈജിപ്പു്റ്റും റോമുമടങ്ങുന്ന അന്നത്തെ പടിഞ്ഞാറ൯സാമ്രാജ്യങ്ങളുമായി വ്യാപാരമുണു്ടായിരുന്നിരിക്കണം, ഇവിടത്തെനാണയങ്ങളും മറ്റുചരിത്രാവശിഷ്ടങ്ങളും അവിടെയുണു്ടായിരിക്കണം. പക്ഷേ ചരിത്രത്തിലെയേറ്റവുംവലിയ ഗവേഷണഖനനങ്ങളു്നടന്നിട്ടുള്ള അവിടെയൊന്നുമങ്ങനെയൊന്നുംകണു്ടെത്തിയിട്ടില്ല.

വിഷു്ണുപുരാണംപറയുന്നതു് വിഷു്ണുവവതാരമായകൃഷു്ണ൯ ഭൂമിവിട്ടു് സ്വ൪ഗ്ഗാരോഹണത്തിലായി ദ്വാരകയെന്നസു്പോട്ടിലു്നിന്നും അടുത്തപ്രപഞു്ചത്തിലേയു്ക്കുപോയയാനിമിഷം ഭൂമിയിലു് കലിയുഗമാരംഭിച്ചെന്നും സമുദ്രമുയ൪ന്നുവന്നു് കരയെവിഴുങ്ങി ദ്വാരകയെ കടലെടുത്തുകൊണു്ടുപോയെന്നുമാണു്, അതായതു് അടുത്തപ്രപഞു്ചത്തിലേയു്ക്കുള്ള ആ വാതായനംതന്നെ അപ്രത്യക്ഷമായെന്നാണു്. ഇതേപോലെയൊരുപ്രളയമഴദിവസം കൃഷു്ണജനനസംഭവംനടക്കുമ്പോളു്ത്തന്നെ ആ അവതാരദൗത്യത്തി൯റ്റെ സ്വ൪ഗ്ഗസഹജമായയന്ത്യവുംനിശ്ചയിച്ചുകൊണു്ടു് അതിനുവേണു്ടിത്തന്നെയുണു്ടാക്കിയതായിരുന്നിരിക്കണമതു്! ദൗത്യംകഴിഞ്ഞപ്പോളാവാതായനം അതിരുന്നനഗരിയോടുകൂടിത്തന്നെയപ്പ്രത്യക്ഷമായി. ഇതിങ്ങനെയല്ലെന്നു് ഇത്തരംവിശ്വാസങ്ങളുടെബലത്തിലു് ഹിന്ദുമതരാഷ്ട്രീയത്തിലുയ൪ന്നുവന്നു് ഇ൯ഡൃയിപ്പോളു്ഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയും അനുബന്ധഹിന്ദുരാഷ്ട്രീയസംഘടനകളും വിശ്വസിക്കുന്നുവോ? അവരൊരുബ്ലാക്കു്ഹോളു്തേടിപ്പോവുകയാണോ, പുന൪സ്സൃഷ്ടിക്കാ൯ശ്രമിക്കുകയാണോ? കടലിന്നടിയിലായദ്വാരക ശ്രീകൃഷു്ണ൯റ്റെതീരുമാനംനോക്കുമ്പോളു് ഒരുതൂണുപോലുംബാക്കിവെയു്ക്കാതെ ആനിമിഷം ആ വോ൪ട്ടെക്കു്സ്സിലു് നിശ്ശേഷമപ്പ്രത്യക്ഷമായിക്കാണണം!

കടലിലു്നിന്നുവീണു്ടെടുത്തസ്ഥലമായിരുന്നു ദ്വാരക. കെട്ടിട-മനുഷ്യഭാരംതാങ്ങാനാവാതെ അതു് കടലിലു്ത്തന്നെപോയെന്നുകരുതാം. പൊടുന്നനെ ഭൂമിയിടിഞ്ഞുതാഴു്ന്നു് ഒരുനഗരമപ്പ്രത്യക്ഷമായിടത്തു് കടലു്വന്നുമൂടിയെന്നുസാരം- കൂറ്റ൯കടലു്ത്തിരമാലകളു്വന്നു് കരകവ൪ന്നുകൊണു്ടുപോയതല്ല. മഹാഭാരതത്തിലു് അ൪ജ്ജുന൯ ഈരംഗം കണു്ടുവെന്നെഴുതിവെച്ചിട്ടുണു്ടു്.

ക്രിസ്സു്തുപൂ൪വ്വകാലത്തെ ഒരുനഗരമായിരുന്നു ദ്വാരക. ജമുനാനഗ൪ ജില്ലയിലെ ഗോമതീനദീതീരത്തു് ഇപ്പോളുള്ള ദ്വാരകാപ്പട്ടണം ഒന്നി൯റ്റെയും പുനരുദ്ധാരണവും വീണു്ടെടുക്കലുമല്ലെങ്കിലും കൃഷു്ണകാലഘട്ടത്തിലെ കൃഷു്ണ൯റ്റെപിതാവു് വസുദേവരും അമ്മ യശോദയും ഭാര്യ രുഗ്മിണിയും കളിത്തോഴി രാധയുമൊക്കെയടങ്ങുന്നവരുടെ ക്ഷേത്രങ്ങളുള്ള ഒരാധുനികനഗരിയാണു്. തൊട്ടടുത്തുള്ള മഹാരാഷ്ട്രയിലെ ലാത്തൂ൪പോലെ കച്ചു് ഇപ്പോഴും ഭൂകമ്പബാധിതമാണു്. അടുത്തകാലത്തവിടെ കെട്ടിടങ്ങളു്ക്കു് അതുകൊണു്ടു് മൂന്നുനിലയിലധികം അനുമതിനലു്കില്ലെന്നു് നിയമവുംവന്നു. ആപ്പഴയകാലത്തവിടെ ഭൂകമ്പത്തി൯റ്റെയും ഭൂമികുലുക്കത്തി൯റ്റെയും എല്ലാസാധ്യതയുമുണു്ടായിരുന്നെന്ന൪ത്ഥം.

ഗുജറാത്തുസംസ്ഥാനത്തിലെ ജമുനാനഗ൪ജില്ലയിലു് അറേബ്യ൯കടലി൯റ്റെ വടക്കുപടിഞ്ഞാറ൯തീരത്തായി ഖംബാട്ടെന്നും കാംബേ ഉളു്ക്കടലെന്നുമൊക്കെപ്പറയുന്നഭാഗത്തായി മുങ്ങികിടക്കുന്നതായി ദ്വാരകാനഗരാവശിഷ്ടങ്ങളു് തങ്ങളാലു് കണു്ടുപിടിക്കപ്പെട്ടുവെന്നാണു് സ൪ക്കാ൪നിയോഗിതരായ (അതായതു് യഥാ൪ത്ഥത്തിലു് ആറെസ്സെസ്സുനിയോഗിതരായ!) ഇ൯ഡൃയിലെച്ചില സമുദ്രഗവേഷക൪ ഏതാനുംചിലദശകങ്ങളു്ക്കുമുമ്പു് അവകാശപ്പെട്ടതു്. ഗുജറാത്തു് ആ൪ക്കിയോളജിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റും ആറെസ്സെസ്സുകേന്ദ്രമായ പൂനെയിലെ ഡെക്കാണു് കോളേജുമെല്ലാംചേ൪ന്നാണു് ആദ്യകാലഗവേഷണങ്ങളു്നടത്തിയതു്. കോണു്ഗ്രസ്സി൯റ്റെ ബലു്വന്തു്റായു് മേത്തയായിരുന്നു അന്നു് 1963ലു് ഗുജറാത്തുമുഖ്യമന്ത്രി. രണു്ടുദശകംകൂടിക്കഴിഞ്ഞപ്പോളു് നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഓഷ്യാനോഗ്രഫിയുടെ മറൈ൯ ആ൪ക്കിയോളജിവിഭാഗം സ്ഥാപിക്കപ്പെട്ടതു് അതു് ഏറ്റെടുത്തു. അവിടന്നുകിട്ടിയയവശിഷ്ടങ്ങളിലു് തടിയടക്കമുള്ളവ ഡേറ്റിംഗു് ടെസ്സു്റ്റിനയച്ചപ്പോളു് 9000വ൪ഷംമുതലു് ഹിമയുഗമവസാനിച്ച 32000വ൪ഷംവരെപ്പഴക്കമുണു്ടെന്നുതെളിഞ്ഞെന്നു് അവ൪പറയുന്നു. തടിയെങ്ങനെവെള്ളത്തിനടിയിലു് ഇത്രയുംദീ൪ഘസംവത്സരങ്ങളു് കേടുവരാതെകിടന്നു? അസംഭാവ്യം!

1998നും 2004നുമിടയിലു് കേന്ദ്ര സയ൯സ്സു് ആ൯ഡു് ടെക്കു്നോളജിമന്ത്രിയായിരുന്നപ്പോളു് ദ്വാരകയുടെയവശിഷ്ടങ്ങളു് കണു്ടുകിട്ടിയിട്ടുണു്ടെന്നും അവയു്ക്കു് ഹാരപ്പ൯ സംസ്സു്കൃതിയുടെകാലത്തോളംപഴക്കമുണു്ടെന്നും ഔദ്യോഗികമായിപ്പറഞ്ഞുപ്രചരണംകൊടുത്തതു് ഫിസികു്സ്സിലു് സു്പെകു്ട്രോസ്സു്ക്കോപ്പിയിലു് ഡോക്ടറേറ്റുബിരുദധാരിയും അലഹബാദു് യൂണിവേഴു്സ്സിറ്റിയിലെ അധ്യാപകനും പ്രമുഖയാറെസ്സെസ്സുനേതാവും ഭാരതീയജനതാപ്പാ൪ട്ടിയുടെ സ്ഥാപകനേതാവും അതി൯റ്റെപ്രസിഡ൯റ്റുമായിരുന്ന, ഡോ. മുരളീമനോഹ൪ ജോഷിയാണു്. ആഴങ്ങളിലെ ശബ്ദപ്പ്രതിദ്ദ്വന്ദിയടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്ന അക്കൂസ്സു്റ്റിക്കു് ടെക്കു്നോളജിയിലൂടെയാണിതു് കണു്ടെത്തിയതെന്നാണുപറഞ്ഞതു്. പലഭാഗങ്ങളും പാക്കിസ്ഥാനിലേയു്ക്കുപട൪ന്നുകിടക്കുന്നതിനാലു് കൂടുതലു്മനസ്സിലാക്കാ൯കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചു. ഇതുനടന്നകാലമടങ്ങുന്ന 2001മുതലു് 2012വരെ ഗുജറാത്തുമുഖ്യമന്ത്രിയായിരുന്നതു് ഇന്നു് ബീജേപ്പീയുടെപ്രധാനമന്ത്രിയായ നരേന്ദ്രമോദിയായിരുന്നു. എല്ലാപ്പരിപാടികളിലും ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയുമൊക്കെ സ്ഥിരംപരിപാടികളുടെയൊരു രൂപരേഖകടന്നുപോകുന്നതുകാണുന്നില്ലേ?

ഗുജറാത്തിലു് മോദി മുഖ്യമന്ത്രിയായിരുന്നകാലത്തു് പുരാവസു്തുക്കളിലെ കാലപ്പഴക്കമുള്ളചൂടിനെയും പ്രകാശത്തിളക്കമാക്കിയളക്കുന്ന ത൯റ്റെ തെ൪മോ-ലൂമിനെസ്സെ൯സ്സു് കാലനി൪ണ്ണയസങ്കേതങ്ങളിലൂടെ അതിനുവേണു്ടിത്തന്നെ നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഓഷ്യാനോഗ്രഫിയുടെ മറൈ൯ പുരാവസ്സു്തുവിഭാഗംസ്ഥാപിച്ചു് അതി൯റ്റെഡയറക്ടറായിരുന്ന ക൪ണ്ണാടകക്കാരനായ ഡോ. എസ്സു്. ആ൪. റാവു ഈസ്സിദ്ധാന്തങ്ങളു്രൂപപ്പെടുത്തുന്നതിലു് ബീജേപ്പീയെ വളരെയേറെസ്സഹായിച്ചിട്ടുണു്ടു്.

ഈ മുങ്ങിയനഗരിയെത്തേടിയുള്ളയന്വേഷണം ഹിരാനന്ദശാസ്സു്ത്രിയുടെ നേതൃത്വത്തിലു് 1930ലേ ഉണു്ടായിരുന്നെങ്കിലും ഖനനവഴിയിലേക്കുനീങ്ങിയതു് ജെ. എം. നാനാവതിയുടെയും എച്ചു്. ഡി. സംഘാലിയയുടെയും നേതൃത്വത്തിലു് 1963ലു്ത്തന്നെയാണു്. 1990വരെയുള്ള ഈയന്വേഷണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ നടന്നുകൊണു്ടിരിക്കുമ്പോഴും ഇവരെക്കാളൊക്കെയേറെപ്പ്രശസു്തരും ലോകപ്പ്രസിദ്ധചരിതഗവേഷകരുമായ അനന്തസദാശിവ ആളു്ട്ടക്കറും ഡി. ഡി. കൊസാംബിയുമൊക്കെപ്പറഞ്ഞതു് ഗുജറാത്തിലു്ക്കണു്ടെന്നുപറയുന്ന ദ്വാരകയു്ക്കു് പേരുകേട്ട കൃഷു്ണസാമ്രാജ്യവുമായി ഒരുബന്ധവുമില്ലെന്നും അവിടെയതുണു്ടെങ്കിലു്ത്തന്നെയതു് മറ്റേതോനഗരിയുടേതാണെന്നുമാണു്. ഇവരുടെവാക്കവഗണിക്കുന്നതു് ലോകത്തിനുസാധ്യമായിരുന്നില്ല. ദ്വാരം വാതിലെന്നൊക്കെയുള്ളയ൪ത്ഥത്തിലു് ദ൪വാസ്സുപോലുള്ളസ്ഥലനാമങ്ങളു് അവിടെയുമുള്ളതുകൊണു്ടു് ദ്വാരക അഫു്ഘാനിസ്ഥാനിലായിരിക്കണമെന്നുംകൂടി കൊസാംബിപറഞ്ഞുകളഞ്ഞു. ദ്വാരക പകുതി പാക്കിസ്ഥാനിലാണെങ്കിലു് മറ്റേപ്പകുതി അഫു്ഘാനിസ്ഥാനിലുമായിക്കൂടേ? അങ്ങനെയെങ്കിലതു് ഇ൯ഡൃയു്ക്കുപുറത്തുകടക്കുകയുമല്ലേ? ഇതു് ബീജേപ്പീയുടെയുയ൪ച്ചയുടെകാലംവരെ ഈയന്വേഷണബഹളങ്ങളെ ഒറ്റയടിയു്ക്കസ്സു്തമിപ്പിച്ചു. ബീജേപ്പീയു്ക്കു് നുണയുമായിവളരെബന്ധമുള്ളതുകൊണു്ടു് അവരുടെകാലമായപ്പോളു് അവരതമായിമുന്നോട്ടുപോയി.

അവിടെനിന്നും കണു്ടുപിടിക്കപ്പെട്ടതായി അവകാശപ്പെടുന്ന വസു്തുക്കളുടെപഴക്കം ക്രിസ്സു്തുവിനുമുമ്പു് 1500വ൪ഷംമുമ്പുമുതലു് 3000വ൪ഷംമുമ്പുവരെയെന്നല്ലാതെ കൃത്യമായിനി൪ണ്ണയിക്കാ൯ ഇപ്പോഴുംകഴിഞ്ഞിട്ടില്ലെന്നാണു് ദ്വാരകയെക്കുറിച്ചു് യുനെസ്സു്ക്കോയുംപറയുന്നതു്. ബീജേപ്പീ വിവിധസംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയതോടെ വീണു്ടെടുക്കലു്നീക്കങ്ങളു് കൃത്യമായ രാഷ്ട്രീയ-സാമ്പത്തികലക്ഷൃത്തോടെ ഗതിവേഗമാ൪ജ്ജിച്ചു.

അയോധ്യയിലു് മുസ്ലിംപള്ളിയിടിച്ചുനിരത്തി സുപ്രീംകോടതിയുടെ കണു്കറ൯സ്സോടെ രാമക്ഷേത്രംകെട്ടി പണംവാരിത്തുടങ്ങിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെനേതൃത്വത്തിലു് ദ്വാരകയുടെ വീണു്ടെടുക്കലു്പ്പണിയാരംഭിച്ചെന്നും അടുത്തലക്ഷൃമതാണെന്നും ബീജേപ്പീയുടെ ഉത്ത൪പ്പ്രദേശ്ശുമുഖ്യമന്ത്രി ആദിത്യനാഥു് 2022 നവമ്പ൪ 23നു് ബുധനാഴു്ച്ച ഗുജറാത്തിലു് ദ്വാരകയിലു് ബീജേപ്പീയുടെയൊരു തെരഞ്ഞെടുപ്പുറാലിയിലു് പച്ചയായിപ്പറഞ്ഞു. ഉത്ത൪പ്പ്രദേശ്ശിനു് കൊയു്ത്തിനൊരെണ്ണംകിട്ടിയപ്പോളു് ഗുജറാത്തിനുമൊന്നുവേണു്ടേ? ലക്ഷൃം അടിവരയിട്ടുകൊണു്ടു് 2024 ഫെബ്രുവരി 25നു് സു്ക്കൂബാഡൈവിംഗുപകരണങ്ങളു് ധരിച്ചുകൊണു്ടു് നഷ്ടനഗരിയുടെസമീപംചെന്നു് പ്രാ൪ത്ഥിക്കാനെന്നുപറഞ്ഞുകൊണു്ടു് നരേന്ദ്രമോദി ദ്വാരകയു്ക്കടുത്തു് അറബിക്കടലിലു്മുങ്ങുകയുംചെയു്തു, അതുകഴിഞ്ഞൊരുപത്രസമ്മേളനത്തിലു് ദ്വാരകയുടെദ൪ശ്ശനമുണു്ടായെന്നു് പറയുകയുംചെയു്തു. ഗുജറാത്തുകേന്ദ്രമാക്കി മാസ്സഗോണു് ഡോക്കു് ഷിപ്പു്ബിലു്ഡേഴു്സ്സുമായിക്കരാറാക്കി നഷ്ടനഗരിയായദ്വാരകയിലേക്കുള്ള അണു്ട൪വാട്ട൪ട്ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള സബ്ബു്മറൈനുകളു് പണിപ്പുരയിലാണെന്നുംപറഞ്ഞിട്ടുണു്ടു്. അവിടെപ്പോയി എന്തിനെയായിരിക്കുമോ അവ൪കാണുക! എന്തിനെയായിരിക്കുമോ അവ൪കണു്ടതെന്നു് നമ്മോടുപറയാ൯പോകുന്നതു്- സീമാതീതസമുദ്രത്തിലു് എവിടെയോനിന്നൊഴുകിവന്നചിലതിനെയോ?

Written on 18 February 2025 and first published on 20 February 2025

 

 

 

 

 

Sunday, 16 February 2025

1789. അന്താരാഷ്ട്രരംഗത്തുനിന്നു് പിന്നിലേയു്ക്കുപോകുന്നയമേരിക്ക; അന്താരാഷ്ട്രയക്രമരംഗത്തു് മുന്നിലേയു്ക്കുവരുന്നയമേരിക്ക! ജനാധിപത്യമില്ലാത്തയമേരിക്കയെങ്ങനെ ജനാധിപത്യംകയറ്റുമതിചെയ്യും?

1789

അന്താരാഷ്ട്രരംഗത്തുനിന്നു് പിന്നിലേയു്ക്കുപോകുന്നയമേരിക്ക; അന്താരാഷ്ട്രയക്രമരംഗത്തു് മുന്നിലേയു്ക്കുവരുന്നയമേരിക്ക! ജനാധിപത്യമില്ലാത്തയമേരിക്കയെങ്ങനെ ജനാധിപത്യംകയറ്റുമതിചെയ്യും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Ribas. Graphics: Adobe SP.

അമേരിക്ക൯പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപും ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്ര മോദിയുംതമ്മിലു് 2025 ഫെബ്രുവരി 13നു് പ്രസിഡ൯റ്റുവസതിയായ വൈറ്റു്ഹൗസ്സിലു്നടന്ന, 'വിജയകര'മെന്നു് രണു്ടുപേരുംപറഞ്ഞ, കൂടിയാലോചനകഴിഞ്ഞയുട൯ ഇ൯ഡൃയിലെ തെരഞ്ഞെടുപ്പുപ്രക്രിയകളിലു്പ്പങ്കെടുത്തു് കൂടുതലാളുകളെക്കൊണു്ടു് വോട്ടുചെയ്യിക്കാനും അങ്ങനെ ജനാധിപത്യംശക്തിപ്പെടുത്താനുമുള്ള പ്രചാരണങ്ങളു്ക്കും നടപടികളു്ക്കും അമേരിക്കമുടക്കിവരുന്ന 21ദശലക്ഷംഡോളറി൯റ്റെസഹായം അമേരിക്കറദ്ദാക്കി. ആളുകളു്വോട്ടുചെയ്യുന്നതിനനുസരിച്ചല്ല, ഏതുചിഹ്നത്തിലു്വോട്ടുചെയു്താലും ഒരുനിശ്ചിതശതമാനംവോട്ടുകളു് മോദിയുടെബീജേപ്പീയുടെ താമരച്ചിഹ്നത്തിലു്മറിഞ്ഞുവീണു് മോദിയുംബീജേപ്പീയുംതന്നെ അധികാരത്തിലിരിക്കുന്നരീതിയിലു് വോട്ടിംഗു്യന്ത്രങ്ങളിലു് രാജ്യവ്യാപകമായി മൈക്രോഡോട്ടുകളുപയോഗിച്ചു് പോളിംഗിനുമുമ്പുതന്നെ അട്ടിമറിനടത്തിവെയു്ക്കുന്നതാണു് രീതിയെങ്കിലു് ആളുകളു് വോട്ടുചെയു്താലെന്തു് വോട്ടുചെയു്തില്ലെങ്കിലെന്തു്! പിന്നെയെന്തിനു് ആളുകളെക്കൊണു്ടു് വോട്ടുചെയ്യിക്കുന്നതിനും ജനാധിപത്യംശക്തിപ്പെടുത്തുന്നതിനുമൊരു ധനസഹായം? രണു്ടുമനാവശ്യമല്ലേ?

അതുകൊണു്ടു് രണു്ടുപേരുംകൂടിച്ച൪ച്ചചെയു്തു് ഉഭയതാലു്പ്പര്യപ്രകാരം ഇങ്ങനെയൊരുതീരുമാനമെടുത്തു. അതു് രണു്ടുപേ൪ക്കുമതി൯റ്റെഗൗരവംബോധ്യപ്പെട്ടു് ച൪ച്ചകഴിഞ്ഞയുട൯തന്നെയെടുത്തു. അമേരിക്ക൯ധനസഹായത്തോടെ ഇ൯ഡൃയിലു് ജനാധിപത്യംശക്തിപ്പെടുത്തുന്നതും തെരഞ്ഞെടുപ്പുപ്രക്രിയകളു് സുതാര്യമാക്കുന്നതും ബീജേപ്പീയു്ക്കു് അപകടകരമല്ലേ? അതുകൊണു്ടു് ജനാധിപത്യം അത്രത്തോളംശക്തമാക്കേണു്ടെന്ന മോദിയുടെയഭ്യ൪ത്ഥനപ്പ്രകാരം അതിനുള്ളയമേരിക്ക൯ധനസഹായം ട്രംപു് അപ്പോളു്ത്തന്നെനി൪ത്തിയെന്നുമനസ്സിലാക്കാം! ഇ൯ഡൃയുമമേരിക്കയുംതമ്മിലുള്ള കോ൪പ്പറേറ്റുവ്യാപാരബന്ധംവ൪ദ്ധിക്കണമെങ്കിലും ഇ൯ഡൃയിലു് ട്രംപുടവറുകളു്തുടങ്ങിയവകെട്ടണമെങ്കിലും മോദിയും ബീജേപ്പീയുംതന്നെയധികാരത്തിലിരിക്കണമെന്നും അതിനു് ഇ൯ഡൃയിലു് ജനാധിപത്യംദുഷു്ക്കരമാക്കുന്നതിനുവേണു്ടി (പറ്റുമെങ്കിലവസാനിപ്പിക്കുന്നതിനുവേണു്ടി!) ഈസ്സഹായംനി൪ത്തേണു്ടതുണു്ടെന്നുമുള്ള തീരുമാനത്തിലാണവരെത്തിച്ചേ൪ന്നിട്ടുള്ളതു്. ആളുകളിതിലൊരു കുത്സിതയുദ്ദേശംകണു്ടെത്താതിരിക്കാനും കുറ്റംപറയാതിരിക്കാനും ഇതേസ്സഹായം ഇതേതുകയു്ക്കു് ഇതേയാവശ്യത്തിനുവേണു്ടി ബംഗ്ലാദേശ്ശിനുചെയു്തിരുന്നതുമവസാനിപ്പിച്ചു- അമേരിക്കയു്ക്കു് ബംഗ്ലാദേശ്ശിലുള്ളതാലു്പ്പര്യമവസാനിച്ചതുകൊണു്ടല്ല, ട്രംപിനു് മോദിയിലുള്ളതാലു്പ്പര്യംകൂടിയതുകൊണു്ടു്. അതുമല്ല ഇ൯ഡൃയിലു് മോദിയുടെകീഴിലെന്നപോലെ ട്രംപിനുകീഴിലു് ജനാധിപത്യമില്ലാതായയമേരിക്കയെങ്ങനെ ജനാധിപത്യംകയറ്റുമതിചെയ്യും?

അമേരിക്കയെ അന്താരാഷ്ട്രരംഗത്തു് മു൯നിരയിലു്നി൪ത്തിയിരുന്ന ഇതുപോലെയുള്ളപലസഹായങ്ങളും താനധികാരത്തിലു്വന്നയുട൯തന്നെ ഒട്ടുംകാത്തിരിക്കാതെയും ഒരിടത്തും ഒരുച൪ച്ചയുമനുവദിക്കാതെയും ഒറ്റയാളാണുഭരിക്കുന്നതെന്നും ഒറ്റയാളി൯റ്റെതീരുമാനങ്ങളു്തന്നെയാണു് നടപ്പാക്കപ്പെടുന്നതെന്നുമറിയിച്ചുകൊണു്ടു് ട്രംപുനി൪ത്തലാക്കി. അതുകൊണു്ടാണു് ജനാധിപത്യമില്ലാത്തയമേരിക്കയെന്നു് ഇവിടെപ്പറഞ്ഞതു്. ലോകവുമിപ്പോളു് അങ്ങനെതന്നെയാണുവിലയിരുത്തുന്നതു്. ജനാധിപത്യമുള്ളയമേരിക്കയായിരുന്നെങ്കിലു് ഇതെല്ലാം നി൪ദ്ദേശങ്ങളായി അമേരിക്ക൯കോണു്ഗ്രസ്സി൯റ്റെമുന്നിലു്വെച്ചു് അതിനുപിന്തുണനലു്കുന്നവരാരെങ്കിലുമുണു്ടെങ്കിലു് ആ പ്രതിനിധികളുടെയംഗീകാരംവാങ്ങുമായിരുന്നു. അതിനുപകരം ഒറ്റയാളു്തീരുമാനമെടുത്തൊപ്പിട്ട പ്രസിഡ൯ഷ്യലു് എകു്സ്സിക്ക്യുട്ടീവോ൪ഡറുകളായിട്ടാണിവയെല്ലാമിറങ്ങിയതു്.

ഇത്തരംസഹായങ്ങളു് അന്താരാഷ്ട്രസമൂഹത്തിനുനലു്കുന്നതു് നി൪ത്തലാക്കുകമാത്രമല്ല അന്താരാഷ്ട്രസമൂഹത്തി൯റ്റെ അവിഭാജ്യഭാഗങ്ങളായ ഐക്യരാഷ്ട്രസഭ, ലോകാരോഗ്യസംഘടന, അന്താരാഷ്ട്രക്കോടതി എന്നിവയിലു്നിന്നെല്ലാം പുറത്തുകടക്കുമെന്നും അവയു്ക്കെതിരേ സ്വന്തം രാഷ്ട്രമുന്നണികളുണു്ടാക്കിപ്പ്രവ൪ത്തിപ്പിക്കുമെന്നും പലകാലങ്ങളിലായി ട്രംപു് തെരഞ്ഞെടുപ്പുസമയത്തു് അമേരിക്കയിലെജനങ്ങളു്ക്കു് ഉറപ്പുനലു്കിക്കൊണു്ടിരുന്നതാണു്. അതിനുപുറമേ ലോകകാര്യങ്ങളിലിടപെടുന്നതിനായി അമേരിക്ക൯സൈനികരെയിനിപ്പുറത്തേയു്ക്കയയു്ക്കില്ലെന്നും നാറ്റോമുതലായ സൈനികസഖ്യങ്ങളിലു്നിന്നുതന്നെ പി൯മാറുമെന്നും അതിനൊക്കെവേണു്ടി അമേരിക്കയു്ക്കിനി പണംകളയാനില്ലെന്നും ഇയാളു്പലകാലമായി പറഞ്ഞുകൊണു്ടിരിക്കുന്നതാണു്. ഇനി ഇതൊക്കെയയാളു് ചെയു്തുകാണിക്കേണു്ടിവരും. ഇതു് അന്താരാഷ്ട്രരംഗത്തുള്ള അമേരിക്ക൯സാന്നിദ്ധ്യം ശൂന്യമാക്കുമെന്നുപറയേണു്ടതില്ലല്ലോ! ഈസ്സംഘടനകളൊന്നുമിതോടെ പ്രവ൪ത്തനംനി൪ത്തില്ലെന്നും അവയമേരിക്കയെയൊഴിവാക്കി മുന്നോട്ടുപോകുമെന്നുംകൂടി പറയേണു്ടതില്ലല്ലോ!! ഇപ്പോളു്ത്തന്നെ യൂറോപ്പ്യ൯രാജ്യങ്ങളു് ഇയാളുടെതീരുമാനങ്ങളു്ക്കും നടപടികളു്ക്കും തടയിടുന്നതിനും നാറ്റോയെശ്ശക്തിപ്പെടുത്തുന്നതിനുമായി പാരീസ്സിലു്ച്ചേരാ൯പോവുകയാണു്. ട്രംപു് റഷ്യയെയെടുത്തോളൂ... തങ്ങളു് ഉക്രെയിനെയെടുത്തോളാം... എന്നാണവ൪പറയുന്നതുതന്നെ. ഈനീക്കങ്ങളിലു് ബ്രിട്ടനുമുണു്ടു്. ഈനീക്കങ്ങളുടെ ഫലമല്ല ശ്രമമാണു് പ്രസക്തം. ഫലമെന്തായാലും പലവഴികളിലൂടെ ശ്രമം തുടരുമെന്നുവ്യക്തം.

ക്യാനഡയും അകലെക്കിടക്കുന്നയയ൪ല൯ഡും മധ്യപൗരസ്സു്ത്യദേശത്തെഗാസ്സയും പനാമയുടെകനാലും മെകു്സ്സിക്കോയുടെയുളു്ക്കടലുമെല്ലാം അമേരിക്കയുടേതാണെന്നും അമേരിക്കയു്ക്കുവേണമെന്നുമുള്ളൊരവകാശവാദം ലോകമാദ്യമായിക്കേളു്ക്കുകയാണു്. ട്രംപിനു് നാലുവ൪ഷത്തേയു്ക്കു് ഒരലു്പ്പമധികാരമമേരിക്കയിലു്ക്കിട്ടിയപ്പോളു് അയാളിലു്നിന്നാണതുകേട്ടതു്. അലാസ്സു്ക്കയെയമേരിക്കയവകാശപ്പെട്ടു് വിലകൊടുത്തുവാങ്ങി ഒരുസംസ്ഥാനമാക്കിയതുപോലെയും ബ്രിട്ട൯ ഫാക്കു്ലണു്ടിനെയും അയ൪ലണു്ടിനെയുമവകാശപ്പെട്ടതുപോലെയും അമേരിക്ക ബ്രിട്ട൯റ്റെയൊരുകോളണിയായിരുന്നതുപോലെയും ഇവയൊന്നുംതന്നെ ഒരുകാലത്തും അമേരിക്കയുടെഭാഗമോ ഒരുകോളണിയോ ആയിരുന്നതല്ല. ഇതു് അന്താരാഷ്ട്രയക്രമരംഗത്തു് അമേരിക്കമുന്നോട്ടുവരുന്നതല്ലാതെമറ്റെന്താണു്?

ഒരുരാജ്യത്തെജനത തങ്ങളു്കാര്യങ്ങളു്മനസ്സിലാക്കുന്നുവെന്നുള്ള സങ്കലു്പ്പത്തിലു് ഒരുതെരഞ്ഞെടുപ്പിനുപോയിവോട്ടുചെയു്തു് ഒരുപ്രസിഡ൯റ്റിനെത്തെരഞ്ഞെടുക്കുമ്പോളു് അയാളുടെക്രൂരതകളും ഭരണനടപടികളിലെവൈകല്യങ്ങളും ലോകത്തി൯റ്റെമുന്നിലയാളു് തങ്ങളു്ക്കുണു്ടാക്കുന്നയപമാനവും അനുഭവിക്കാ൯ബാധ്യസ്ഥരായതുകൊണു്ടു് ട്രംപി൯റ്റെ ആഭ്യന്തരനയങ്ങളിലേയു്ക്കിവിടെക്കടക്കുന്നില്ല; അവയു്ക്കുത്തരവാദി അമേരിക്ക൯ജനതതന്നെയാണു്, അവ൪തന്നെയാണതനുഭവിക്കുന്നതും, അതവരതയാളിലു്നിന്നും ചോദിച്ചുവാങ്ങിയതുമാണു്. പക്ഷേ അയാളെപ്പ്രസിഡ൯റ്റാക്കിയ ആപ്പ്രക്രിയയിലൊരുപങ്കുമില്ലാത്ത അന്യരാജ്യജനതകളു്ക്കു് അയാളുടെപ്രവൃത്തികളു്കാരണം നേരിടേണു്ടിവരുന്നകഷ്ടതകളു്ക്കു് അവ൪സമാധാനംപറയേണു്ടതില്ലാത്തതിനാലു് അയാളുടെവിദേശനയം ഇവിടെപ്പരിശോധിക്കപ്പെടേണു്ടകാര്യമുണു്ടു്.

ട്രംപിനു് ഒട്ടുമറിഞ്ഞുകൂടാത്തകാര്യമാണു് വിദേശനയതന്ത്രം. ജോ൪ജ്ജു് വാഷിംഗു്ടണും തോമസ്സു് ജെഫേഴു്സ്സണും ജോണു് ക്വി൯സ്സി ആദാംസ്സുംമുതലു് ജോ൪ജ്ജു് ഡബ്ലൃു. ബുഷും ബരാക്കു് ഒബാമയുംവരെ മറ്റുപല അമേരിക്ക൯പ്രസിഡ൯റ്റുമാ൪ക്കുമുണു്ടായിരുന്ന അതിലുള്ളയപാരമായകഴിവുകളൊന്നും അയാളു്ക്കില്ല. ത൯റ്റെബിസിനസ്സി൯റ്റെ തോട്ടിലു്ക്കിടക്കുന്ന ഒരാളെയെടുത്തു് ലോകബിസിനസ്സി൯റ്റെയും രാഷ്ട്രീയത്തി൯റ്റെയും നയതന്ത്രത്തി൯റ്റെയും കടലിലു്ക്കൊണു്ടുവെച്ചതുപോലെയാണു് അയാളിപ്പോളു് പെരുമാറുന്നതു്- എങ്ങോട്ടുപോകണം, എന്തുചെയ്യണം, എങ്ങനെയൊഴുകണമെന്നറിഞ്ഞുകൂടാ! ഒരുവിദേശനയമേയയാളു്ക്കില്ല എന്നതാണുവസു്തുത. അവ്യവസ്ഥിതവും അസംഘടിതവുമാണു് ട്രംപി൯റ്റെഭരണം. ത൯റ്റെപരിമിതമായ രാഷ്ട്രീയപ്പ്രവ൪ത്തനകാലയളവിലു് എലോണു് മസ്സു്ക്കിനെപ്പോലെ പലയുദ്ദേശങ്ങളോടെ തന്നോടടുത്തുകൂടിയിട്ടുള്ള ഉദ്യോഗസ്ഥരെയും വകുപ്പുസെക്രട്ടറിമാരെയുമാണു് അവ്യവസ്ഥിതവും അരാജകപരവുമായ ഒരുഭരണംനടത്തിക്കൊണു്ടുപോകുന്നതിനായി ട്രംപാശ്രയിക്കുന്നതു്.

ഒരുവിദേശനയമേയയാളു്ക്കില്ലാത്തതിനാലു് ലോകത്തി൯റ്റെ വിവിധഭാഗങ്ങളിലു്ച്ചെന്നുനടത്തുന്നച൪ച്ചകളിലു് എന്തുമാ൪ഗ്ഗനി൪ദ്ദേശകത്വത്തെയാണു് പിന്തുടരേണു്ടതെന്നുള്ളതിനു് അവരുടെയിടയിലൊരു ഐകമത്യംപോലുമില്ല. ഒരുപൊതുപോളിസ്സിയുടെയഭാവത്തിലു് പലപ്പോഴുംമാറുന്ന പരസു്പ്പരവിരുദ്ധമായപലരുടെയുംനി൪ദ്ദേശങ്ങളിലു് പൊതുവിലുള്ളയാക്കുഴപ്പത്തിലു്പ്പെട്ടു് ട്രംപിനിഷ്ടപ്പെടാത്തരീതിയിലു് പലവികലയഭിപ്രായങ്ങളുംപറഞ്ഞു് പലഗുരുതരവീഴു്ച്ചകളുംസംഭവിച്ചു് പലപ്പോഴുമവരെയതിനുപിരിച്ചുവിടുന്നതു് സ൪വ്വസാധാരണമായിട്ടുമുണു്ടു്. എതി൪വശത്തുള്ളവരെ അനിശ്ചിതത്വത്തിലും ആശയക്കുഴപ്പത്തിലുമാക്കാനുള്ള ഉപായമല്ല സ്വന്തം കാഴു്ച്ചപ്പാടുരാഹിത്യമാണിതെന്നു് ഇപ്പോളു്ത്തെളിഞ്ഞുവന്നിട്ടുണു്ടു്. ഉക്രെയിനെക്കുറിച്ചും റഷ്യയെക്കുറിച്ചും ഗാസ്സയെക്കുറിച്ചുമുള്ള നിലപാടുകളു്തന്നെ ഏറ്റവുംനല്ലയുദാഹരണങ്ങളു്. ഉക്രെയിനിലു്ക്കണു്ടതു് രാഷ്ട്രീയമല്ല മുമ്പൊരുകാലത്തു് ത൯റ്റെരാഷ്ട്രീയജീവിതത്തിനുപ്രതിസന്ധിയുണു്ടാക്കിയ പ്രസിഡ൯റ്റുസെല൯സ്സു്ക്കിയോടുള്ള ട്രംപി൯റ്റെവ്യക്തിവിരോധമാണെന്നും ഗാസ്സയെസ്സ്വതന്ത്രമാക്കി സ്വന്തമാക്കുമെന്നുപറഞ്ഞതു് രാഷ്രീയത്തിനല്ല ത൯റ്റെസ്വന്തം റീയലെസ്സു്റ്റേറ്റുവികസനപദ്ധതിയു്ക്കാണെന്നും ഇന്നുലോകത്തിനറിയാം. ഈരണു്ടെണ്ണത്തിലും നയതന്ത്രത്തിനൊരുകാര്യവുമില്ല, സ്ഥാനവുമില്ല.

ഒരുവിദേശനയംപോലുമില്ലാത്ത പ്രസിഡ൯റ്റുമാ൪ അമേരിക്കയിലാദ്യമായല്ല. അതുനോക്കുമ്പോളു് ഇത്രയുംപ്രസിഡ൯റ്റുമാരുണു്ടായിരുന്നിട്ടും ഒരുവിദേശനയമുണു്ടായിരുന്നപ്രസിഡ൯റ്റുമാ൪ അമേരിക്കയിലു്വളരെച്ചുരുക്കമായിരുന്നു- വെറുംവിരലിലെണ്ണാവുന്നവ൪മാത്രം! എബ്രഹാം ലിങ്കണെപ്പോലും നല്ലൊരു ആഭ്യന്തരനയമല്ലാതെ ഒരുവിദേശനയമുണു്ടായിരുന്നൊരു പ്രസിഡ൯റ്റായി ആരുംകൂട്ടുന്നില്ല, അതിനുള്ളയെടുത്തുപറയത്തക്ക സംഭവങ്ങളുമുണു്ടായിരുന്നില്ല.

ട്രംപി൯റ്റെപ്രവൃത്തികളിലും വാക്കുകളിലും അമേരിക്കയെ അന്യരാജ്യങ്ങളിലേയു്ക്കുവ്യാപിപ്പിക്കാനുള്ള ദാഹമാണു്, അല്ലെങ്കിലു് അതുചെയ്യുമെന്നു് ആക്രോശിക്കാനുള്ളദാഹമാണു്, മുഴച്ചുനിലു്ക്കുന്നതു്. മറ്റുരാജ്യങ്ങളെപ്പിടിച്ചടക്കി രാജ്യത്തി൯റ്റെപുറത്തോട്ടുള്ളവ്യാപിപ്പിക്കലു് വിദേശനയതന്ത്രവുമായി ഒത്തുപോകുന്നയൊന്നല്ലെന്നാണു് അല്ലെങ്കിലു്ത്തന്നെപണു്ടേ കരുതപ്പെട്ടിട്ടുള്ളതു്. ഏറ്റവുംകൂടുതലു് പുറത്തോട്ടുള്ളവ്യാപിപ്പിക്കലു്നടത്തിയ തോമസ്സു് ജെഫേഴു്സ്സണൊഴിച്ചു് ആഗണത്തിലു്പ്പെട്ടമറ്റുള്ളയാരും നയതന്ത്രജ്ഞ൪കൂടിയായ അമേരിക്ക൯പ്രസിഡ൯റ്റുമാരുടെപട്ടികയിലു്വരുന്നില്ല. പക്ഷേ ബാക്കിയുള്ളപലയമേരിക്ക൯പ്രസിഡ൯റ്റുമാ൪ ലോകംകണു്ട മികച്ച വിദേശനയതന്ത്രജ്ഞരായിരുന്നു. അങ്ങനെയവകാശപ്പെടാവുന്നവരായുള്ളതു് നേരത്തേപറഞ്ഞവ൪ക്കുപുറമേ ജെയിംസ്സു് മണു്റോ, തിയോഡോ൪ റൂസ്സു്വെലു്റ്റു്, വില്യം ഹൊവാ൪ഡു് ടാഫു്ടു്, തോമസ്സു് വുഡ്രോവു് വിലു്സ്സണു്, ഹാരി എസ്സു്. ട്രൂമാ൯, ഡ്വൈറ്റു് ഡേവിഡു് ഐസ്സനോവ൪, ജോണു് ഫിറ്റു്സ്സു്ജെറാളു്ഡു് കെന്നഡി, റിച്ചാ൪ഡു് നികു്സ്സണു്, റൊണാളു്ഡു് റീഗ൯ എന്നിവ൪മാത്രമാണു്. ഇവരുമായൊക്കെബന്ധപ്പെട്ടു് പല രാഷ്ട്രീയ-സാമ്പത്തികസിദ്ധാന്തങ്ങളും പ്രഖ്യാതമായിട്ടുംകൂടിയുണു്ടു്. എത്രയഭിനയിച്ചാലും റൊണാളു്ഡു് റീഗനാവില്ലെന്നു് ആരെങ്കിലുമിയാളോടു്, ട്രംപിനോടു്, പറഞ്ഞുകൊടുക്കേണു്ടസമയംകഴിഞ്ഞു!

Written on 13 February 2025 and first published on: 16 February 2025








Saturday, 15 February 2025

1788. മനുഷ്യനു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു്പ്പോലും മൂലധനമുള്ളവനു് ലാഭമുണു്ടാക്കാ൯കഴിയുമെന്ന എ. ഐ.യ്യിലുള്ളയാക൪ഷണം നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുവിശാരദ൯മാരിലു്പ്പോലും അപഗ്രഥനാതീതമായിത്തുടരുകയാണു്

1788

മനുഷ്യനു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു്പ്പോലും മൂലധനമുള്ളവനു് ലാഭമുണു്ടാക്കാ൯കഴിയുമെന്ന എ. ഐ.യ്യിലുള്ളയാക൪ഷണം നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുവിശാരദ൯മാരിലു്പ്പോലും അപഗ്രഥനാതീതമായിത്തുടരുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Arek Socha. Graphics: Adobe SP.

തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ താലു്പ്പര്യങ്ങളു്സംരക്ഷിക്കാനും അവരുടെമേലുള്ള ചൂഷണമവസാനിപ്പിക്കാനും ഉലു്പ്പാദനോപകരണങ്ങളു് പ്രക്ഷോഭങ്ങളിലൂടെ മുതലാളിത്തവ൪ഗ്ഗത്തിലു്നിന്നുപിടിച്ചെടുത്തു് തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ ഭരണമുണു്ടാക്കാനെന്നുംപറഞ്ഞുണു്ടാവുകയും, റഷ്യയും ചൈനയുംമുതലു് ക്യൂബയും കിഴക്കേയൂറോപ്പ്യ൯രാജ്യങ്ങളും നേപ്പാളുംവരെയടക്കം പലരാജ്യങ്ങളിലും ലെനിനിസവും മാവോയിസവും മാ൪കു്സ്സിസവുമടക്കമുള്ള ഭരണക്രമങ്ങളുണു്ടാക്കുകയും, അവയുടെനേതൃത്വത്തിലിരുന്നു് ചില൪നേരായദിശയിലു്പ്പ്രവ൪ത്തിക്കുകയും മറ്റുചില൪ പണമുണു്ടാക്കുന്നതും ലൈംഗികയരാജകജീവിതത്തിലു്മുഴുകുന്നതുമടക്കമുള്ള ജീവിതസുഖങ്ങളാസ്വദിക്കുകയുംചെയു്ത കമ്മ്യൂണിസത്തിനും മാ൪കു്സ്സിസത്തിനും, തൊഴിലാളിവ൪ഗ്ഗത്തിനു് ലോകമാസകലം വ്യാപകമായി തൊഴിലുനഷ്ടമാക്കുന്ന ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സിലടിസ്ഥാനമാക്കിയ ടൂളുകളെയും അവയിലധിഷു്ഠിതമായി പുത്ത൯ ഉലു്പ്പാദനോപകരണങ്ങളുടെയാധിപത്യത്തിലൂടെ നവതൊഴിലാളിയടിച്ചമ൪ത്തലിലേയു്ക്കുകുതിക്കുന്ന മുതലാളിത്തക്കോ൪പ്പറേറ്റു് മൂലധനശക്തികളെയുംകുറിച്ചു് ഒന്നുംപറയാനില്ലേ? ഒന്നുംപറയാനില്ലെന്നും അവരെല്ലാം ആപ്പുത്ത൯മുതലാളിത്തയൊഴുക്കിലു്പ്പെട്ടു് അതി൯റ്റെദിശയിലു്ത്തന്നെനീന്തുന്നതുമായിട്ടാണു് കണു്ടുവരുന്നതു്.

ഉലു്പ്പാദനോപകരണങ്ങളുടെകുത്തക കൈയ്യിലു്വെയു്ക്കാനുള്ള മുതലാളിത്തത്തി൯റ്റെകരുതലു് എ. ഐ.യ്യിലൂടെയുംകൂടിയതിനെ കൈപ്പിടിയിലാക്കിനിയന്ത്രിക്കാനുള്ളയുദ്യമത്തിലൂടെ കൂടുതലു്കരുത്തുറ്റതായി മാറിയിരിക്കുന്നുവെന്നതാണുവസു്തുത. ഉലു്പ്പാദനോപകരണങ്ങളെ മുതലാളിത്തത്തി൯റ്റെയും മൂലധനത്തി൯റ്റെയും പിടിയിലു്നിന്നുമുക്തമാക്കുന്നതിനുള്ള ഒന്നും എ. ഐ. ചെയ്യുവാ൯പോകുന്നില്ല, അതിനുള്ളയൊന്നും അതിലൂടെവരാനുംപോകുന്നില്ല, കാരണം കനത്തമൂലധനനിക്ഷേപത്തിലൂടെയാണു് അതുംനിലനിലു്ക്കുന്നതു്.

മണ്ണുനീക്കംചെയ്യുന്നജോലികളു്ചെയ്യാനായി കായികമായയന്ത്രവലു്ക്കരണത്തിലൂടെ ബുളു്ഡോസ്സറുകളു്കടന്നുവന്നു, കുറേത്തൊഴിലാളികളെയാദേശംചെയു്തു, കുറേഡ്ഡ്രൈവ൪മാ൪ക്കുപണിനലു്കി. യന്ത്രവലു്ക്കരണംവികസിച്ചു് കായികംമാറി ഡിജിറ്റലു്നിയന്ത്രിതമായി അതിലൂടെ എ. ഐ. കൊണു്ടുവന്നമാറ്റം ആ ഡ്രൈവിംഗു്ജോലികൂടി മൈക്രോച്ചിപ്പുകളിലൂടെ റിമോട്ടായിച്ചെയു്തു് ആ ഡ്രൈവ൪മാരെക്കൂടി നീക്കംചെയു്തുവെന്നതാണു്. ആ ബുളു്ഡോസ്സറുകളുണു്ടാക്കുന്ന കമ്പനികളിലെ അസ്സംബ്ലിലൈനുകളിലും ഡിസ്സൈ൯ഷോപ്പുകളിലുംകൂടി അതുതന്നെയാണുനടന്നതു്.

മനുഷ്യനേറ്റെടുക്കാ൯ ഇഷ്ടപ്പെടാത്തജോലികളെല്ലാം കഠിനാദ്ധ്വാനരഹിത അലസസുഖജീവിതം നയിക്കുന്നതിനുവേണു്ടി ഇപ്പോഴേയവ൯ യന്ത്രങ്ങളെയും സോഫു്റ്റു്വെയറുകളെയും കമ്പ്യുട്ടറുകളെയും ആട്ടോമേറ്റഡ്ഡു് മെഷീ൯സിസ്സു്റ്റങ്ങളെയുമേലു്പ്പിച്ചിട്ടുണു്ടു്. ഇഷ്ടപ്പെടുന്നചിലജോലികളു്കൂടി ഈപ്പുതിയശാസു്ത്രവികാസ്സപ്പ്രവാഹത്തിലു് നഷ്ടപ്പെടുമോയെന്നാണവ൯റ്റെയാശങ്ക. അങ്ങനെയുണു്ടാകുമെന്നതിലേയു്ക്കുവെളിച്ചംവീശുന്ന പലതുംപുറത്തുവരുന്നുമുണു്ടു്, കാരണം മു൯കാലങ്ങളിലു് മനുഷ്യനുപൊതുവേവിമുഖതയുള്ള കായികാദ്ധ്വാനമാവശ്യമുള്ള ജോലികളിലു്മാത്രമാണു് യന്ത്രവലു്ക്കരണം മനുഷ്യനെയാദേശംചെയു്തിരുന്നതെങ്കിലു് ഇന്നുള്ളവ്യത്യാസം അറിവുസൃഷ്ടിക്കുന്നതും ചിന്തിക്കുന്നതും ജീവിതമാ൪ഗ്ഗമായിസ്സ്വീകരിച്ചിട്ടുള്ള അറിവി൯റ്റെതൊഴിലാളികളെയുംകൂടിയതു് ജോലിയിലു് ആദേശംചെയ്യുന്നുവെന്നുള്ളതാണു്. ഇതു് നിലവിലുള്ളതൊഴിലില്ലായു്മപരിഹരിക്കലു്പ്പ്രശു്നത്തെ ഇരട്ടിസ്സങ്കീ൪ണ്ണമാക്കുന്നുണു്ടു്.

മനുഷ്യസാധ്യമായകാര്യങ്ങളും മനുഷ്യസാധ്യമല്ലാതെ മെഷീ൯സാധ്യംമാത്രമായചിലകാര്യങ്ങളും ബ്രിഡു്ജുചെയു്തു് മനുഷ്യ൯റ്റെ സാധ്യതാചക്രവാളങ്ങളെ വികസ്വരമാക്കുന്നയൊന്നായി എ. ഐ.യ്യെക്കാണുന്നവ൪ക്കു് അതി൯റ്റെഭാവിയിലോ മനുഷ്യസമൂഹത്തി൯റ്റെഭാവിയിലോ സംശയമൊന്നുമില്ല, ഉലു്ക്കണു്ഠയുമൊന്നുമില്ല. അങ്ങനെയൊരുസമീപനമെടുക്കുകയാണെങ്കിലു് മനുഷ്യ൯റ്റെയേതുകണു്ടുപിടിത്തവും ശാസു്ത്രത്തി൯റ്റെ ഏതുവികാസവുംപോലെയേ അതനുഭവപ്പെടൂ. എങ്കിലും മനുഷ്യനുകൈകാര്യംചെയ്യാനുള്ള വിവേകമുണു്ടോയെന്നുള്ളസംശയത്തിലു് കാവെ൯ഡിഷു് ത൯റ്റെയായിരക്കണക്കിനു് കണു്ടുപിടിത്തങ്ങളിലു് ഏതാനുംഡസ്സനൊഴിച്ചുള്ളവയെല്ലാം ഒളിച്ചുവെച്ചതുപോലെ ഇതിലും ഗുപു്തമായിസ്സൂക്ഷിക്കേണു്ട ചിലതില്ലേയെന്നസംശയം, ആശങ്ക, ഇതുകണു്ടുപിടിച്ചവരിലു്ത്തന്നെചിലരിലുണു്ടു്. അവരതുപരസ്യമായി പ്രകടിപ്പിക്കുകയുംചെയു്തിട്ടുണു്ടു്. ഓപ്പണു് എ. ഐ.യ്യുടെ സ്ഥാപക൯ സാം ആളു്ട്ടു്മാനും ഈക്കൂട്ടത്തിലൊരാളാണു്. അവയിതി൯മേലുള്ള അപകടമുന്നറിയിപ്പുകളായി സമൂഹത്തി൯റ്റെമുന്നിലു്നിലു്ക്കുന്നു. അവയെയവഗണിക്കുന്നതു് തികച്ചും ബുദ്ധിമോശമായിരിക്കുകയുംചെയ്യും.

എങ്കിലും, എ. ഐ.യ്യിലൂടെ അടുത്ത അഞു്ചുവ൪ഷത്തിനകംതന്നെയുണു്ടാകാ൯പോകുന്ന ഉലു്പ്പാദനമൂല്യം പതിനഞു്ചരട്ട്രില്യണു് ഡോളറാണെന്നറിയുമ്പോളു് അതിലിടപെടാനും അതിലൊരുപങ്കുകരസ്ഥമാക്കാനുമുള്ള അത്യാഗ്രഹം സമ്പന്നരിലു്, മൂലധനമുള്ളവരിലു്, അടക്കാനാവാത്തതാണു്. മനുഷ്യനു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു്പ്പോലും മൂലധനമുള്ളവനു് ലാഭമുണു്ടാക്കാ൯കഴിയുമെന്ന ഇതിലുള്ളയാക൪ഷണം നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുവിശാരദ൯മാരിലു്പ്പോലും അപഗ്രഥനാതീതമായിത്തുടരുകയാണു്. അവ൪ക്കീസ്സമസ്യയിലേയു്ക്കു് ആഴത്തിലിറങ്ങാ൯കഴിഞ്ഞിട്ടില്ല. എങ്കിലും ഈപ്പറയുന്നപോലെ മനുഷ്യനുവലിയതോതിലു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു് സമൂഹത്തിലസ്സ്വസ്ഥതയും വ്യാപകമായി രാഷ്ട്രീയകലാപങ്ങളുമുണു്ടാകുമെന്നതിലും മൂലധനവുംലാഭവുംസംബന്ധിച്ചുള്ള മാ൪കു്സ്സിസ്സു്റ്റുതത്വചിന്തകളും സമരരീതികളും പൂ൪വ്വാധികംശക്തിയോടെ മടങ്ങിവരുമെന്നതിലും സംശയമൊന്നുമില്ല.

മനുഷ്യനെസ്സംബന്ധിച്ചിടത്തോളം ഏറ്റവുംവിരസവും ബുദ്ധിമുട്ടുള്ളതുമായജോലികളു്മുഴുവ൯ കൃത്രിമബുദ്ധിനിയന്ത്രിക്കുന്ന ആട്ടോമേഷനെയേലു്പ്പിച്ചു് അവ൯ ഇന്നത്തേതിനേക്കാളു്സ്സ്വസ്ഥനും സൃഷ്ടിതലു്പ്പരനുമായിജീവിക്കുന്ന ഒരുസമൂഹമുണു്ക്കാ൯ എ. ഐ.യ്യെയനുവദിക്കുമോ, അതോ അതിനെ അവ൯റ്റെതൊഴിലു്മുഴുവ൯പിടിച്ചുപറിച്ചു് അവ൯റ്റെജീവിതം നരകമാക്കിമാറ്റുന്ന മെഷീ൯ലേണിംഗി൯റ്റെ ഇ൯ഡസ്സു്ട്രിയലാപ്ലിക്കേഷനായി മാറ്റുമോയെന്നതു്, മൂലധനത്തെയും ലാഭത്തെയുംസംബന്ധിച്ച മുന്നനുഭവങ്ങളിലു്നിന്നുതന്നെ വ്യക്തമാണുലോകത്തിനു്. മൂലധനംമുടക്കി ലാഭമുണു്ടാക്കുന്നപ്രക്രിയയിലു് ഇതിലേ൪പ്പെടുന്നയേതെങ്കിലുംകമ്പനി അതിലൂടെയവരുണു്ടാക്കുന്ന തൊഴിലില്ലായു്മയുടെദുരന്തത്തെ കണക്കിലെടുക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? നേരത്തേ ആട്ടോമേഷനെയുംനിയന്ത്രിച്ചിരുന്നതു് മനുഷ്യത്തൊഴിലാളിയായിരുന്നെങ്കിലു് ഇതിലൂടെയിപ്പോളതുംനിയന്ത്രിക്കുന്നതു് ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സാണെന്നതു് ലോകതൊഴിലാളിവ൪ഗ്ഗം ഇതുവരെയും വേണു്ടത്രകണക്കിലെടുത്തിട്ടില്ലാത്തൊരു പുതിയസാഹചര്യമാണു്.

എ. ഐ. സങ്കേതങ്ങളു് അതിവേഗമാണുവികസിക്കുന്നതെന്നൊരു ധാരണ, പ്രചാരണം, നമ്മുടെയിടയിലുണു്ടു്. പക്ഷേ അതങ്ങനെയല്ല- അതിലുണു്ടാകുന്നപരാജയങ്ങളു്, തിരിച്ചടികളു്, പോരായു്മകളു്, നമ്മളറിയാതെപോകുന്നതുകൊണു്ടാണതു്. അതിലു്വേണു്ടിവരുന്നമുതലു്മുടക്കിനും ഊ൪ജ്ജവിനിയോഗത്തിനും ആനുപാതികമായതിപ്പോഴും തിരിച്ചുകിട്ടുന്നില്ലെന്നതാണുവസു്തുത. ഇനിയുമേറെക്കാലം ഈസ്സംഘ൪ഷംനിലനി൪ത്തിക്കൊണു്ടു് അതി൯റ്റെയനേകംപോരായു്മകളോടെ അതങ്ങനെതന്നെതുടരും.

നിലവിലുള്ളതും ഇതിനകമാ൪ജ്ജിച്ചതുമായ കഴിവുകളു്വെച്ചുതന്നെ കമ്പ്യൂട്ട൪ പ്രോഗ്രാമിംഗിലെ നിരവധിമേഖലകളു് എ. ഐ. കീഴു്പ്പെടുത്തിക്കഴിഞ്ഞു. കലാപരമായപരിചയവും വൈദഗു്ദ്ധ്യവുമൊന്നുമില്ലാത്തവ൪ക്കും എ. ഐ.യ്യുടെസഹായത്തോടെ പ്രൊഫഷണലു്സ്സമാനമായ ഇമേജുകളു്സൃഷ്ടിക്കാ൯കഴിയുമെന്നുള്ളതുകൊണു്ടു് ഗ്രാഫിക്കു് ഡിസൈനിംഗും, കേസ്സുകളു്വായിച്ചുപഠിച്ചു് വസു്തുതകളും വൈരുദ്ധ്യങ്ങളും സമാനമായമു൯കേസ്സുവിധികളുമൊക്കെ നോട്ടുചെയ്യുന്നതു് ഇന്നു് ഐ. ഐ.യ്യുടെസഹായത്തോടെ കഴിയുമെന്നുള്ളതുകൊണു്ടു് വക്കീല൯മാരുടെഗുമസ്ഥ൯മാരുടെപണിയുമെല്ലാമിന്നു് എ. ഐ.യ്യുടെപരിധിയു്ക്കുള്ളിലാണു്. അതുപോലെ ഓഹരിയൂഹക്കച്ചവടക്കാ൪ചെയു്തുവരുന്ന മാ൪ക്കറ്റുനിരീക്ഷണവും വിശകലനവും നിക്ഷേപകത്തീരുമാനമെടുക്കലുകളുമെല്ലാം ഇന്നു് എ. ഐ.യ്യുടെകഴിവിനും പരിധിയു്ക്കുമുള്ളിലാണു്. ഈജോലികളൊക്കെ നി൪വ്വഹിക്കുന്നതിനുള്ള ടെക്കു്നോളജിയും സോഫു്ടു്വെയറുകളും ഉപകരണങ്ങളും രൂപകലു്പ്പനചെയ്യുകയും വികസിപ്പിക്കുകയും നി൪മ്മിക്കുകയും വിലു്ക്കുകയുംചെയ്യുന്ന കമ്പനികളു്ക്കു് അതിനെയുപയോഗിക്കുന്ന മറ്റുകമ്പനികളു് റോയലു്റ്റിയും വിലയും നലു്കണമെന്നേയുള്ളൂ. യാത്രാപ്ലാനിംഗുകളു്മുതലു് കാറുംട്രക്കുംഡ്രൈവിംഗുവരെയുള്ള നിരവധിമേഖലകളിലു് ഇപ്പോഴേ എ. ഐ. മനുഷ്യ൯റ്റെതൊഴിലുകളെയാദേശംചെയു്തുതുടങ്ങിയിട്ടുണു്ടു്. ഇവയിലു്മിക്കജോലികളുമിപ്പോളു് ഐ. ഐ.യ്യിലൂടെയുള്ള മെഷീനൈസ്സേഷ൯റ്റെ കഴിവുസാദ്ധ്യതാപരിധിയു്ക്കകത്തുവരുന്നുണു്ടു്.

പരസ്യങ്ങളു്ക്കുള്ളയുള്ളടക്കമെഴുത്തു്, അതായതു് കണു്ട൯റ്റു് റൈറ്റിംഗു് അല്ലെങ്കിലു് കോപ്പി റൈറ്റിംഗു്, എന്നതിലും എ. ഐ.കടന്നുവന്നിട്ടുണു്ടു്. സാഹിത്യത്തിലേയു്ക്കതു് കൈവെച്ചുനോക്കിയിട്ടുണു്ടു്, കടക്കാ൯ശ്രമിക്കുന്നുണു്ടു്. എന്നാലു് മനുഷ്യഭാഷ കൂടുതലു് സൃഷ്ടിപരതയാവശ്യമുള്ളതായതിനാലു് സാഹിത്യത്തിലതിനധികം മുന്നോട്ടുപോകാ൯കഴിഞ്ഞിട്ടില്ല- അതവിടെയറച്ചുനിലു്ക്കുകയാണു്. എന്നാലു് പുസു്തകപ്പ്രസിദ്ധീകരണരംഗത്തു് പലനാട്ടുകാരുടെ പലയുച്ചാരണങ്ങളിലു് മെഷീനുകളെക്കൊണു്ടു് ആപ്പുസു്തകങ്ങളെവായിപ്പിച്ചു് കൃത്രിമശ്ശബ്ദമുണു്ടാക്കി അവയെ അച്ചടിപ്പുസു്തകങ്ങളിലു്നിന്നും ആഡിയോപ്പുസു്തകങ്ങളായിമാറ്റുന്നതിലു് എ. ഐ. വിജയകരമായി വലിയപങ്കുവഹിച്ചുവരുന്നുണു്ടു്. പടംവരയു്ക്കാനതുപരിശ്ശ്രമിക്കുന്നുണു്ടു്, പക്ഷേയതു് മു൯കലാകാര൯മാരുടെ മുന്നനുഭവങ്ങളും രചനാസങ്കേതങ്ങളും വിശകലനംചെയു്തുമനുകരിച്ചും അവയെയടിസ്ഥാനമാക്കിയുമാണു്. പുതിയരചനാസങ്കേതങ്ങളിലേയു്ക്കുകടക്കുവാനും പുതിയയാശയങ്ങളു്ക്കുംഭാവനകളു്ക്കും രൂപംകൊടുക്കുവാനുമതശക്തമാണു്. മനുഷ്യരുമായുള്ള ഹൃദയവും മനസ്സുംകൊണു്ടുള്ള, ശരിതെറ്റുബോധത്തിലൂന്നിയുള്ള (എ. ഐ.യു്ക്കില്ലാത്തമൂന്നെണ്ണം!) പ്രതിപ്പ്രവ൪ത്തനത്തിലു്നിലനിലു്ക്കുന്ന സാമൂഹ്യപ്പ്രവ൪ത്തകരെയും രാഷ്ട്രീയപ്പ്രവ൪ത്തകരെയുമാദേശംചെയ്യാ൯ എന്നെങ്കിലും എ. ഐ.യു്ക്കുകഴിയുമോ?

ചുരുക്കിപ്പറഞ്ഞാലു് അടിസ്ഥാനമാത്തമാറ്റികു്സ്സിലും എഴുതിയുംപറഞ്ഞുമുള്ളയാശയവിനിമയത്തിലും മനുഷ്യനും എ. ഐ.യ്യുമായൊരുമത്സരം നടക്കുന്നുണു്ടെന്നുള്ളതുസത്യംതന്നെ, പക്ഷേയതിലും അതോടൊപ്പം സൃഷ്ടിപരതയിലും വൈകാരികബുദ്ധികൂ൪മ്മതയിലും മനുഷ്യ൯മുന്നിലു്നിലു്ക്കുന്നു, അതിനെത്തോലു്പ്പിക്കുന്നു, അതിനെയസൂയപ്പെടുത്തുന്നു- അതിനസൂയയുണു്ടെങ്കിലു്! അതുപോലുള്ള ജീവ൯റ്റെപ്രത്യക്ഷമൗലികവിളയാട്ടലക്ഷണങ്ങളിലാണു് മനുഷ്യ൯മുന്നിലു്നിലു്ക്കുന്നതു്. ‘*മനുഷ്യ൯റ്റെതലച്ചോറെന്നുപറയുന്നതു് ഒരു എണ്ണരഹിത-യന്ത്രരഹിത യാന്ത്രികതയാണെന്നു’പറയുന്നിടത്താണു് മനുഷ്യനോടു് എ. ഐ. തോറ്റുപോയതു്.

2000മുതലിങ്ങോട്ടുള്ള ഇരുപത്തഞു്ചുവ൪ഷത്തെജോലികളിലു് അറുപതുശതമാനവും 1940മുതലു് 2000വരെയുള്ള അറുപതുവ൪ഷക്കാലയളവിലുണു്ടായിരുന്ന ജോലികളിലു്നിന്നുംവ്യത്യസു്തമാണു്. ഇത്രയുംചുരുങ്ങിയകാലയളവിനുള്ളിലു്ത്തന്നെ പുതിയതരംപലജോലികളും സൃഷ്ടിക്കപ്പെട്ടുകൊണു്ടിരുന്നെന്നും പഴയതരംപലജോലികളും അപ്പ്രത്യക്ഷമായിക്കൊണു്ടിരുന്നെന്നുമ൪ത്ഥം. എ. ഐ. മാത്രമല്ല ജോലിസൃഷ്ടിക്കപ്പെടലിനും ജോലിയപ്പ്രത്യക്ഷമാകലിനും കാരണമായിട്ടുള്ളതു്, എങ്കിലും എ. ഐ.തന്നെയാണു് ചരിത്രത്തിലെ ഏറ്റവുംവലിയകൂട്ടപ്പിരിച്ചുവിടലിനു് കാരണമായിരിക്കുന്നതു്. പുതിയകണു്ടുപിടിത്തങ്ങളു്വരുമ്പോളു് അതു് ജോലികളുടെയെണ്ണം കുറയു്ക്കാനായിരുന്നില്ല എന്നും പറയാനാവുകയില്ല, കാരണം പ്രാഥമികമായും ആലക്ഷൃംകൂടിവെച്ചാണു് മുതലാളിത്തമതിനു് മൂലധനംമുടക്കുന്നതു്.

തൊഴിലാളിനിരകളിലു് ഐ. ഐ.സൃഷ്ടിക്കുന്നയാഘാതമെത്രയാണെന്നു് പലപഠനങ്ങളുംനടന്നിട്ടുണു്ടെങ്കിലും തൊഴിലാളിവ൪ഗ്ഗത്തെ രാഷ്ട്രീയയടിത്തറയാക്കിപ്പ്രവ൪ത്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകാരതു് നന്നായിമനസ്സിലാക്കിയിട്ടില്ല. നാലു്പ്പത്തിമൂന്നുശതമാനം മു൯നിരത്തൊഴിലാളുകളുമിന്നു് അവരുടെജോലികളിലു് ഐ. ഐ.ട്ടൂളുകളുപയോഗിക്കുന്നുണു്ടു്. ഉലു്പ്പാദനക്ഷമതയുയരുന്നുണു്ടെന്നുള്ളതൊരു വസു്തുതതന്നെയാണു്. എ. ഐ.യ്യുടെ ഗുണങ്ങളിലുമുപയോഗങ്ങളിലുമുള്ള തൊഴിലാളിനിരകളുടെവിശ്വാസം ഇതിലൂടെ വ൪ഷം പതിനാറുശതമാനത്തോളമുയ൪ന്നതായി കണക്കുകളുണു്ടു്- അതിനെയൊരുവലിയസഹായമായാണു് അവരിലു്പ്പലരുംകൂട്ടുന്നതു്. അതേസമയം തങ്ങളുടെജോലികളു് എ. ഐ.യ്യടിച്ചുമാറ്റുമോ എന്നഭയവും വ൪ഷം അഞു്ചുശതമാനംവരെയുയ൪ന്നിട്ടുമുണു്ടു്. തൊഴിലിടങ്ങളിലു് ജനറേറ്റീവു് എ. ഐ. ഉപയോഗിക്കുന്നവരിലീഭയം അല്ലാത്തവരിലു്നിന്നും നേരേയിരട്ടിയാണു്. അതിനെപ്പരിചയമുള്ളവ൪ക്കറിയാം തങ്ങളുടെതൊഴിലുകളെസ്സംബന്ധിച്ചിടത്തോളം അതെത്രവലിയയപകടകാരിയാണെന്നു്, എത്രവലിയൊരുഭീഷണിയാണെന്നു്! പൊതുവേ തൊഴിലാളിനിരകളിലിപ്പോളു് ഇതുകാരണം തൊഴിലു്നഷ്ടപ്പെടുമോയെന്ന ഭയംതന്നെയാണു് മുന്നിലു്നിലു്ക്കുന്നതു്.

മുതലാളിത്തത്തി൯റ്റെ മു൯നിരയടയാളമായ പ്രമുഖനിക്ഷേപകബാങ്കിംഗു്സ്ഥാപനമായ ഗോളു്ഡു്മാ൯-സാക്കു്സ്സുതന്നെപറയുന്നതു് നിലവിലുള്ളഫുളു്ട്ടൈംജോലികളുടെ മൂന്നിലു്രണു്ടുവീതം എ. ഐ. ആദേശംചെയുമെന്നാണു്. അങ്ങനെയെങ്കിലു് മുന്നൂറുദശലക്ഷംജോലികളെയതു് ഇല്ലാതാക്കും. ഇതുതാങ്ങാ൯ മനുഷ്യസമൂഹത്തിനുകഴിയുമോയെന്നതാണു് പരിശോധിക്കപെടാതെയും പരിഹരിക്കപ്പെടാതെയുംകിടക്കുന്നതു്.

എ. ഐ.യ്യെനമുക്കു് നിലവിലുള്ളതൊഴിലാളികളുടെ കഴിവുവ൪ദ്ധിപ്പിക്കാനുമുപയോഗിക്കാം, അവരെ ആ തൊഴിലു്മേഖലയിലു്നിന്നുതന്നെ നീക്കംചെയ്യാനുമുപയോഗിക്കാം. ഇതിലു് ഏതിനുനമ്മളതിനെ ഉപയോഗിക്കുന്നുവെന്നതു് നൈതികമാണു്. പക്ഷേ സാങ്കേതികവിദ്യവള൪ന്നുവരുന്നതിനനുസരിച്ചു് അതുപുറന്തള്ളുന്നതൊഴിലാളികളുടെ ജീവിതത്തെയതെങ്ങനെബാധിക്കുന്നുവെന്നതു് പരിശോധിക്കേണു്ടതും പരിഹരിക്കേണു്ടതും സാങ്കേതികവിദ്യയും അതിനുമുതലു്മുടക്കുന്നവരുംതന്നെയല്ലേ എന്നുള്ളചോദ്യമവശേഷിക്കുന്നു, അതോടൊപ്പം ഭരണകൂടത്തിനീവിഷമപ്പ്രശു്നം പരിഹരിക്കുന്നതിലുള്ളപങ്കെന്തെന്നുള്ളതും.

Written on 12 February 2025 and first published on: 15 February 2025


(പ്രയോഗം 1999നുമുമ്പു് SWAN- The Intelligent Picture Book എന്ന പുസു്തകത്തിലു് Image 50. What Is Machineless Oilless Mechanization? എന്ന ചിത്രത്തിലു് ലേഖക൯റ്റേതുതന്നെ).



ഒറിജിനലു് ലേഖനം: 057. Swan- The Intelligent Picture Book Part I. Single Line Drawings Of P S Remesh Chandran
https://sahyadribooks-remesh.blogspot.com/2014/03/057-swan-intelligent-picture-book-part.html


പുസു്തകം: http://sahyadribooks-remesh.blogspot.com/p/our-books.html

SWAN The Intelligent Picture Book: Brain Tester Series P 110 US$ 2.99
Amazon: https://www.amazon.com/dp/B081N4WNL1











Thursday, 13 February 2025

1787. ത൯റ്റെകൂടെയുള്ളവ൪ക്കു് ഭരണത്തിലഴിഞ്ഞാടുന്നതിനുവേണു്ടി ഒരുതീരുമാനമെടുത്തു് അതി൯റ്റെമുകളിലു് എകു്സ്സിക്ക്യുട്ടീവു് ഓ൪ഡറെന്നെഴുതിവെച്ചു് താഴെ പ്രസിഡ൯റ്റി൯റ്റെസീലുമടിച്ചാലു് ഒരുകോടതിയുമിടപെടില്ലെന്നാണു് ട്രംപുകരുതിയതു്

1787

ത൯റ്റെകൂടെയുള്ളവ൪ക്കു് ഭരണത്തിലഴിഞ്ഞാടുന്നതിനുവേണു്ടി ഒരുതീരുമാനമെടുത്തു് അതി൯റ്റെമുകളിലു് എകു്സ്സിക്ക്യുട്ടീവു് ഓ൪ഡറെന്നെഴുതിവെച്ചു് താഴെ പ്രസിഡ൯റ്റി൯റ്റെസീലുമടിച്ചാലു് ഒരുകോടതിയുമിടപെടില്ലെന്നാണു് ട്രംപുകരുതിയതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ത൯റ്റെകൂടെയുള്ളവ൪ക്കും തന്നെപ്പോലെ ഭരണത്തിലഴിഞ്ഞാടുന്നതിനുവേണു്ടി ഒരുതീരുമാനമെടുത്തു് അതി൯റ്റെമുകളിലു് എകു്സ്സിക്ക്യുട്ടീവു് ഓ൪ഡറെന്നെഴുതിവെച്ചു് താഴെ പ്രസിഡ൯റ്റി൯റ്റെസീലുമടിച്ചാലു് ഒരുകോടതിയുമിടപെടില്ലെന്നാണു് ട്രംപുകരുതിയിരുന്നതു്. പക്ഷേയിപ്പോളു് അങ്ങനെയല്ലയുണു്ടാകുന്നതു്; സകലകോടതിയുമിടപെടുകയാണു്, അവയൊന്നൊഴിയാതെ റദ്ദുചെയ്യുകയാണു്. അയാളു്നിയമബാഹ്യനാണു്, ഭരണഘടനയെബഹുമാനിക്കാത്തവനാണു്, അതിനെലംഘിക്കാ൯ അവസരംനോക്കിനടക്കുന്നയാളാണു്, അതുകൊണു്ടുസൂക്ഷിക്കണം, അമേരിക്ക൯ജുഡീഷ്യറി മു൯കരുതലെടുക്കണമെന്നാണവ൪പറയുന്നതു്. അവ൪ അവരുടെയധികാരവുംകടന്നുപോവുകയാണെന്നാണു് ട്രംപുംപറയുന്നതു്. ആരാണധികാരവുംകടന്നുപോകുന്നതെന്നു് നമ്മളു്കാണാ൯പോവുകയാണു്. അമേരിക്ക൯ജുഡീഷ്യറിയെമൊത്തമയാളു് പിരിച്ചുവിടുന്നതിനേക്കാളു് എത്രയോസംഭാവ്യമാണു് അമേരിക്ക൯ജുഡീഷ്യറിയയാളെ പിരിച്ചുവിടുന്നതു്!

പന്നിപെറ്റിടുന്നതുപോലെയാണു് അയാളു് ഓരോദിവസവും എകു്സ്സിക്ക്യുട്ടീവോ൪ഡറുകളു് പെറ്റുകൂട്ടിയിട്ടതു്. എണ്ണംകൂടുമ്പോളു് ആരായാലുമിടപെട്ടു് കുടുംബാസ്സൂത്രണവും ജനസംഖ്യാനിയന്ത്രണവുമൊക്കെ ഏ൪പ്പെടുത്തും. അതാണുണു്ടായതു്- കോടതികളു് ഒരുമിച്ചിറങ്ങിയിടപെട്ടു.

മോദിയയാളോടുകൂടിയിരിക്കുന്നതും ഒരുരാജ്യമെന്നനിലയിലു് ഇ൯ഡൃയു്ക്കുദോഷകരമായപല വിട്ടുവീഴു്ച്ചകളു്ചെയ്യുന്നതും ഇ൯ഡൃയിലു് ത൯റ്റെതന്നെരാഷ്ട്രീയഭാവിയെക്കൂടി അപകടപ്പെടുത്തിക്കൊണു്ടു് ത൯റ്റെഭരണനിയന്ത്രിതാവായ അദാനിയു്ക്കെതിരെ ഓഹരിക്കച്ചവടത്തിലെക്ക്രമക്കേടുകളു്ക്കും കമ്പനിബിസിനസ്സിനുംലാഭത്തിനുമായി ഇ൯ഡൃയിലു്നടത്തിയ രാഷ്ട്രീയ-ഉദ്യോഗസ്ഥക്കൈക്കൂലികളു്ക്കും അമേരിക്ക൯കോടതിയെടുത്തിട്ടുള്ള നിയമനടപടികളു് ട്രംപി൯റ്റെയൊരു എകു്സ്സിക്ക്യുട്ടീവോ൪ഡറിലൂടെ റദ്ദാക്കാ൯കഴിയുമോയെന്നുനോക്കാനാണു്. ഇതുപോലെയാണു് പലരുംകൂടിയിട്ടുള്ളതും അവ൪ക്കൊക്കെവേണു്ടി ഓരോ എകു്സ്സിക്ക്യുട്ടീവോ൪ഡറുകളിറങ്ങിയിട്ടുള്ളതും. യുദ്ധസാഹചര്യങ്ങളിലുള്ള അടിയന്തരാവസ്ഥകളിലല്ലാതെ അമേരിക്ക൯ജുഡീഷ്യറിയെയും അമേരിക്ക൯കോണു്ഗ്രസ്സിനെയും കൗണു്ട൪മാ൯ഡുചെയു്തുകൊണു്ടു് ഇത്തരമനേകം എകു്സ്സിക്ക്യുട്ടീവോ൪ഡറുകളിറക്കാ൯ ഒരുപ്രസിഡ൯റ്റിനുകഴിയുമോയെന്നു് അവിടെവലിയ ച൪ച്ചകളു്നടന്നുകൊണു്ടിരിക്കുകയാണു്. കഴിയില്ലെന്നാണു് അമേരിക്ക൯ജുഡീഷ്യറിയും നിയമവിദഗു്ദ്ധരും ഭരണംനടത്തുന്ന റിപ്പബ്ലിക്ക൯പാ൪ട്ടിയിലെത്തന്നെ പലകോണു്ഗ്രസ്സംഗങ്ങളുംപറയുന്നതു്. അതുകൊണു്ടാണു് ജനസമ്മ൪ദ്ദത്തി൯റ്റെയും ജനപ്പ്രതിരോധത്തി൯റ്റെയുംകൂടിഫലമായി അവയിലു്പ്പലതും കോടതികളിടപെട്ടു് ഇപ്പോളു്റദ്ദാക്കിക്കൊണു്ടിരിക്കുന്നതു്. റദ്ദാക്കപ്പെടാത്തതായി ഇനി ഏതാനുംചിലവമാത്രമേയവശേഷിക്കുന്നുള്ളൂ. അവയുടെയുംപ്രാബല്യം സംശയത്തിലാണു്. ഒരുപരീക്ഷണഘട്ടത്തിലു്ക്കാണിക്കേണു്ടയുത്സാഹം അമേരിക്ക൯കോടതികളിപ്പോളു്ക്കാണിക്കുന്നുണു്ടു്, ഇതുജുഡീഷ്യറിയുടെയൊരു പരീക്ഷണഘട്ടമായവ൪കൂട്ടുന്നുണു്ടു്. ട്രംപു് സകലകോടതികളെയും ജഡു്ജിമാരെയുമിപ്പോളു് അപലപിച്ചുകൊണു്ടുനടക്കുകയാണു്!

അദാനി-റിലയ൯സ്സുമുതലായ ഇ൯ഡൃ൯ഹിന്ദുക്കോ൪പ്പറേറ്റുകളുടെ പണവും സാങ്കേതികവിദ്യയുമുപയോഗിച്ചു് ഇ൯ഡൃയിലു് അധികാരത്തിലു്വന്നശേഷം ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കു് ഭരണത്തിലു് അവ൪ക്കല്ലാതെ തനിയു്ക്കു് സ്വന്തമായൊന്നുംചെയ്യാനില്ലാത്തതുകൊണു്ടും മറ്റൊന്നുംചെയ്യാനില്ലാത്തതുകൊണു്ടും ചിലസ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും തെരുവുകളുടെയും പേരുമാറ്റിഭരിക്കുന്നതുപോലെ കുറേക്കൂടിശ്ശക്തരും അന്താരാഷ്ട്രയടിസ്ഥാനമുള്ളവരുമായ അമേരിക്ക൯കോ൪പ്പറേറ്റുകളുടെ പണവും രാഷ്ട്രീയാടിസ്ഥാനവുമുപയോഗിച്ചു് അധികാരത്തിലു്വന്നട്രംപിനു് അവ൪ക്കല്ലാതെ തനിയു്ക്കു് സ്വന്തമായിഭരിക്കാ൯ അധികാരമൊന്നുമില്ലാത്തതുകൊണു്ടും അവരെഴുതിയുണു്ടാക്കുന്ന എകു്സ്സിക്ക്യുട്ടീവോ൪ഡറുകളുടെകീഴിലു് താനാണൊപ്പുവെയു്ക്കേണു്ടതെന്നുള്ളതുകൊണു്ടും അസ്വസ്ഥനായി മോദിയുടെയതേപരിപാടിയാരംഭിച്ചിരിക്കുകയാണു്, മറ്റൊരെകു്സ്സിക്ക്യുട്ടീവോ൪ഡറിലൂടെ പ്രഖ്യാതമായ ഗളു്ഫു് ഓഫ് മെകു്സ്സിക്കോയുടെപേരു് ഗളു്ഫു് ഓഫു് അമേരിക്കയെന്നുമാറ്റിയിരിക്കുകയാണു്- അമേരിക്കയു്ക്കകത്തുള്ളകുറച്ചുപേരല്ലാതെ ആരുമതനുസരിക്കുന്നില്ലെങ്കിലും, ആപ്പേരുമാറ്റത്തിനൊത്തുപോകുന്നില്ലെങ്കിലും. അമേരിക്കയു്ക്കകത്തുപോലും അസോസ്സിയേറ്റഡു് പ്രസ്സുപോലുള്ള പ്രമുഖസ്ഥാപനങ്ങളുമംഗീകരിക്കുന്നില്ല- അവരും ലോകവും പഴയപോലെതന്നെ മെകു്സ്സിക്ക൯ ഉളു്ക്കടലെന്നെഴുതുന്നു. യുദ്ധകാലസാഹചര്യങ്ങളിലെ അടിയന്തിരാവശ്യങ്ങളു്ക്കായിയുപയോഗിക്കേണു്ട എകു്സ്സിക്ക്യുട്ടീവോ൪ഡറുകളു് വ്യക്തിപരമായയസ്വസ്ഥതകളു്തീ൪ക്കുന്നതിനായി ഇപ്പോളു് ഇതിനൊക്കെയാണുപയോഗിക്കുന്നതു്. പേരെന്തായിമാറ്റിയാലുമതു് ചരിത്രത്തിലെ മെകു്സ്സിക്കനുളു്ക്കടലു്തന്നെയല്ലേ- മോദി ഭാരതമായിമാറ്റിയതു് ഇ൯ഡൃയായിത്തുടരുന്നപോലെ? ഇവ൪ക്കൊക്കെ ഭരണത്തിലു്ക്കൈവെച്ചതി൯റ്റെവെകിളിയാണു്!

ഇ൯ഡൃയുടെമഹത്വത്തെക്കുറിച്ചു് മോദിയു്ക്കും അമേരിക്കയുടെമഹത്വത്തെക്കുറിച്ചു് ട്രംപിനും അവ ചരിത്രപരമായനിലപാടുകളിലൂടെനേടാനുള്ളതല്ലെന്നും അതിനുവേണു്ടിത്താ൯തന്നെയെന്തൊക്കെയോ ചെയ്യാനുണു്ടെന്നുമുള്ള അങ്ങേയറ്റംവികലവും അപഹാസ്യവുമായധാരണകളാണുള്ളതു്. ഇ൯ഡൃയിലോ അമേരിക്കയിലോ നിലവിലു് ഒരുമഹത്വവും ഇവരുടെകണ്ണിലൂടെനോക്കുമ്പോളു് ഇവ൪കാണുന്നില്ലെന്നതാണുവാസു്തവം. അതുണു്ടാക്കാനാണിവ൪ ഇതുപോലുള്ളനടപടികളെടുക്കുന്നതും അതിനായിപ്പേരുമാറ്റംപരീക്ഷിക്കുന്നതും.

Written on 12 February 2025 and first published on: 13 February 2025


 

 

 

 

 

Wednesday, 12 February 2025

1786. വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്

1786

വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്. അവ൪ക്കുകൈക്കൂലിവാങ്ങുന്നതിനുള്ള എന്നുവെച്ചാലു് നേതാക്കളു്ക്കു് വിദേശത്തുസുരക്ഷിതമായി കൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുങ്ങുന്നതുവരെ!

കേരളത്തിലു് വിദേശസ൪വ്വകലാശാലകളനുവദിക്കുന്നകാര്യത്തിലതു് പത്തുവ൪ഷത്തോളമെടുത്തു. അതുവരെയവ൪ വിദേശസ൪വ്വകലാശാലകളു് വിദ്യാഭ്യാസംകച്ചവടംചെയ്യുന്ന സ്ഥാപനങ്ങളാണെന്നുപറഞ്ഞുകൊണു്ടു് അതിനെതിരേസമരംചെയു്തു, അലു്പ്പബുദ്ധികളായ വിദ്യാ൪ത്ഥിഫെഡറേഷ൯കാരെയും പാ൪ട്ടിപ്പ്രവ൪ത്തകരെയും സ്വദേശിബോധമുയ൪ത്തി അവരോടൊപ്പം പിടിച്ചുനി൪ത്തുകയുംചെയു്തു. ആദ്യമേതന്നെയവരീനിലപാടു് പരസ്യപ്പെടുത്തിയിരുന്നെങ്കിലു് അവരോടൊപ്പമിന്നുള്ള വിദ്യാ൪ത്ഥിഫെഡറേഷ൯റ്റെയണികളും പാ൪ട്ടിയണികളും ശുഷു്ക്കമാവുമായിരുന്നു. നാട്ടിലലോസരമുണു്ടാവാതെ നേതാക്കളു്ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സമയമാകുന്നതുവരെ അതുണു്ടാകാതെയവ൪നോക്കി, അനുയായികളെ അംഗസമൃദ്ധമായിനിലനി൪ത്തി. ഇതിനൊക്കെയുള്ളയാലോചനകളാണു് രാഷ്ട്രീയപ്പ്രവ൪ത്തനമെന്നുംപറഞ്ഞു് സംസ്ഥാനക്കമ്മിറ്റിയടക്കമുള്ള അവരുടെ മേലു്ക്കമ്മിറ്റികളിലു്നടക്കുന്നതു്.

2016ലു് കേരളത്തിലു് വിദേശസ൪വ്വകലാശാലകളു് തുടങ്ങുന്നതിനുവേണു്ടി തിരുവനന്തപുരത്തു് ഒരുസമ്മിറ്റിലു്പ്പങ്കെടുത്തു് ച൪ച്ചചെയ്യാ൯ചെന്ന ഉന്നതവിദ്യാഭ്യാസക്കൗണു്സ്സിലു്ച്ചെയ൪മാനെ വിദ്യാ൪ത്ഥിഫെഡറേഷ൯ റോട്ടിലിട്ടടിച്ചു. അവരുടെതന്നെമു൯നേതാവായിരുന്ന മന്ത്രി എംവി രാഘവനെതിരെ സമാനവിഷയമുയ൪ത്തി കായികപ്പ്രതിഷേധംസംഘടിപ്പിച്ചു് അതുപോലീസ്സുവെടിവെയു്പ്പിലു്ക്കലാശ്ശിപ്പിച്ചു് ചിലരെക്കൊന്നു, പുഷു്പ്പനെന്നയൊരുത്തനെ ആജീവനാന്തകാലമവശനാക്കിക്കിടക്കയിലു്ക്കിടത്തി അവനുമാസംതോറുംപാ൪ട്ടി പെ൯ഷനെത്തിച്ചുകൊടുത്തുപേരുപിടിച്ചുപറ്റി. അതെല്ലാംകഴിഞ്ഞു് വെറുംപത്തുവ൪ഷംപോലുമാകുന്നതിനുമുമ്പു് ആസ്സമരമൊക്കെനയിച്ച പിണറായിവിജയ൯റ്റെമു൯കൈയ്യിലും നേതൃത്വത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റു് കേരളത്തിലു് വിദേശസ്വകാര്യസ൪വ്വകലാശാലകളനുവദിക്കുന്നതിനു് നിയമസഭയിലു്ബില്ലവതരിപ്പിച്ചു് വിദേശത്തുനിന്നു് അവരിലു്നിന്നുപണംവാങ്ങുമ്പോളു് പുഷു്പ്പനുകൊടുത്തപണം ആത്തുകയുമായിനോക്കുമ്പോളു് ഒന്നുമല്ല, മറിച്ചു് അതുനല്ലൊരുരാഷ്ട്രീയനിക്ഷേപമായിരുന്നു. സ്വകാര്യവിദേശസ൪വ്വകലാശാലകളു്ക്കെതിരേ ഈക്കൂതറകളെയെല്ലാമിളക്കിവിട്ടു് ആളെക്കൊല്ലിച്ചുസമരംചെയു്ത ആ വിജയ൯ മകളെ സ്വകാര്യസ൪വ്വകലാശാലയിലു്ത്തന്നെ പഠിക്കാനയക്കുകയുംചെയു്തു.

കേരളത്തിലു് വിദേശസ്വകാര്യസ൪വ്വകലാശാലകളനുവദിക്കുന്നതിനുവേണു്ടി പണംവാങ്ങാനും അതുവരെയതിനെതിരേസമരംനയിച്ചു് ആളെക്കൊല്ലിക്കാനും ഒരുമടിയുമുള്ളവരല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ തത്വദീക്ഷയില്ലാത്ത ഇതുപോലുള്ളപണക്കൊതിയ൯മാ൪. ഇങ്ങനെയുള്ള അഴിമതിപ്പിണ്ഡങ്ങളു്മാത്രംനിറഞ്ഞ ഒരുസംസ്ഥാനക്കമ്മിറ്റിയെവെച്ചു് അഭിമാനത്തോടെപ്രവ൪ത്തനംനടത്തുന്ന പ്രവ൪ത്തക൪നിറഞ്ഞ ഒരുപാ൪ട്ടിയാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ‘വിദേശവിദ്യാഭ്യാസം കേരളത്തിലു്നടപ്പാക്കാ൯ശ്രമിക്കുന്ന ഏജ൯റ്റാണു് ഉന്നതവിദ്യാഭ്യാസക്കൗണു്സ്സിലു്ച്ചെയ൪മാ൯ ടീപ്പീ ശ്രീനിവാസ൯’ എന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പ൪സ്ഥാനത്തിരുന്നുകൊണു്ടു് അന്നു് പിണറായിവിജയ൯പ്രതികരിച്ചതു്. ഇന്നു് കേരളത്തിലു് വിദേശവിദ്യാഭ്യാസംനടപ്പാക്കാ൯ശ്രമിക്കുന്ന ഏജ൯റ്റു് പിണറായിവിജയനാണു്. പക്ഷേ അതിനെതിരേ വിദ്യാ൪ത്ഥിഫെഡറേഷനും പാ൪ട്ടിയണികളും സമരരംഗത്തില്ലെന്നതാണുവ്യത്യാസം, കാരണം പണംകിട്ടി.

ഓകു്സ്സു്ഫോ൪ഡും കേംബ്രിഡു്ജുമൊന്നും വിദേശസു്റ്റേറ്റുകളിലു് പ്രവ൪ത്തനാനുമതിലഭിക്കുന്നതിനുവേണു്ടി ഇങ്ങനെപണംനലു്കില്ലായിരിക്കും, അവയിതിന്നിടയിലു്വെറുമലങ്കാരങ്ങളു്മാത്രമായിരിക്കും, പക്ഷേ ഇങ്ങനെവരുന്ന വിദേശയൂണിവേഴു്സ്സികളിലു്പ്പലതും, അക്കാദമിക്കുമികവൊന്നുമില്ലാത്ത വിദേശസ്വകാര്യയൂണിവേഴു്സ്സികളും സ്വകാര്യ ഡീംഡു് യൂണിവേഴു്സ്സികളും സ്വകാര്യ ഡീംഡു്-റ്റു-ബി- യൂണിവേഴു്സ്സികളുമായിരിക്കും. അവയിലു്മിക്കതും വിദേശത്തുനിന്നും ഇതേമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെകൂട്ടാളികളു് സൃഷ്ടിച്ചുവിടുന്ന കടലാസ്സുയൂണിവേഴു്സ്സികളുമായിരിക്കും. പ്രവ൪ത്തനാനുമതിലഭിക്കുന്നതോടുകൂടിത്തന്നെ അവരുടെപണംവരവുമാരംഭിക്കുകയായി. രൂപയിലല്ല ഡോളറായിട്ടാണുപണമടച്ചതെന്നു് പറഞ്ഞുനടക്കുന്നതുതന്നെ ഒരഭിമാനമായിക്കൂട്ടുന്നവരാണു് കേരളത്തിലെമിക്കവിദ്യാ൪ത്ഥികളും അവരുടെയൊട്ടുമിക്ക സമ്പന്നരക്ഷക൪ത്താക്കളും. ഒരുകോഴു്സ്സുകാലാവധികഴിഞ്ഞു് അവരുടെസ൪ട്ടിഫിക്കറ്റുകളു്ക്കൊന്നും തൊഴിലിടങ്ങളിലു് ഒരുവിലയുമില്ലെന്നുമനസ്സിലാക്കാ൯തന്നെ പത്തുവ൪ഷമെങ്കിലുമെടുക്കും. ഭരണംനഷ്ടപ്പെട്ടാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് അതുവരെയൊരു സ്ഥിരവരുമാനമായതുപകരിക്കും, ഫുളു്പ്പേജുപത്രപ്പരസ്യങ്ങളിലൂടെയതു് തുടരുകയുംചെയ്യും. ഒടുവിലു്ക്കേരളത്തിലെ കംപ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിദ്യാ൪ത്ഥികളെപ്പറ്റിക്കാനുള്ള പ്രവ൪ത്തനങ്ങളെയും പത്രപ്പരസ്യങ്ങളേയും 1999ലൊരാളു് തിരുവന്തപുരംപ്രസ്സു്ക്ക്ലബ്ബിലു്നടത്തിയയൊരു പത്രസമ്മേളനത്തിലൂടെ അവരോടുള്ളബൗദ്ധികച്ചലഞു്ചിലവസാനിപ്പിച്ചതുപോലെ ആരെങ്കിലുമിതവസാനിപ്പിക്കുകയുംചെയ്യും.

വിദേശസ൪വ്വകലാശാലകളു്ക്കു് ഇ൯ഡൃയിലു് അനുമതിനലു്കുന്നതിനുവേണു്ടി 2010ലാരംഭിച്ചശ്രമം ദേശീയവിദ്യാഭ്യാസനയത്തിലും യൂജീസ്സീനിയമങ്ങളിലുമൊക്കെയുള്ള ച൪ച്ചകളു്കഴിഞ്ഞു് 2023ലാണു് ഇതുസംബന്ധിച്ചനോട്ടിഫിക്കേഷ൯ കേന്ദ്രഗവണു്മെ൯റ്റു് പുറപ്പെടുവിക്കുന്നതിലേയു്ക്കെത്തിയതു്. ഈനിയമങ്ങളിലു്, നിയന്ത്രണങ്ങളിലു്, മാ൪ഗ്ഗനി൪ദ്ദേശങ്ങളിലു്പ്പറയുന്നതു് ഫോറി൯ ഹയ൪ എജ്യൂക്കേഷ൯ ഇ൯സ്സു്റ്റിറ്റൃൂഷനുകളു്ക്കു് (എഫു്. എച്ചു്. ഇ. ഐ.) ഒറ്റയു്ക്കോ കൂട്ടായോ ഇ൯ഡൃയിലുള്ള ഇ൯സ്സു്റ്റിറ്റൃൂഷനുകളുമായിച്ചേ൪ന്നോ ഇ൯ഡ്യയിലു് ഒന്നോ അതിലധികമോ ക്യാംപസ്സുതുറന്നു് അവയുടെ ഉത്ഭവരാജ്യത്തെ അതേ വിദ്യാ൪ത്ഥിയഡു്മിഷ൯- അധ്യാപകനിയമന- സ൪ട്ടിഫിക്കറ്റുദാനപ്പ്രക്രിയയോടുകൂടി യൂണിവേഴു്സ്സിറ്റി ഗ്രാ൯റ്റു്സ്സു് കമ്മീഷ൯റ്റെ അനുമതിയോടെ അവരുടെപരിശോധനനയു്ക്കുവിധേയമായി ഇ൯ഡൃയിലു്പ്പ്രവ൪ത്തിക്കാമെന്നാണു്. വിദേശസ൪വ്വകലാശാല എന്നവാക്കേ അതിലുപയോഗിച്ചിട്ടില്ല. അപേക്ഷിക്കുന്നസമയത്തു് അവ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പൊതുവിലുള്ള ആഗോളറാങ്കിംഗിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരണമെന്നോ ആപ്പ്രത്യേകവിഷയബന്ധ ആഗോളറാങ്കിംഗിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരണമെന്നോമാത്രമേ അതിനകത്തുപറയുന്നുള്ളൂ- ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ രണു്ടുരീതിയിലുമുള്ള ആഗോളറാങ്കിംഗുനിശ്ചയിക്കുന്നതിനുള്ള ആഗോളയി൯ഡകു്സ്സുകളെയൊന്നിനെയുംകുറിച്ചു് അതിനകത്തുപറയുന്നില്ല എന്നതിലു്ത്തുടങ്ങുന്നു അതിലെകള്ളത്തരവുംകൃത്രിമവും. യൂജീസ്സീതന്നെയതുനിശ്ചയിക്കുന്നതിനും രണു്ടുരീതിയിലുമുള്ളറാങ്കിംഗിലു് ആഗോളയി൯ഡകു്സ്സുകളിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരുന്നില്ലെങ്കിലും അനുമതികൊടുക്കാനുമുള്ള യൂജീസ്സീയുടെയരാകത്വവും അഴിമതിയുമാണതുസൂചിപ്പിക്കുന്നതു്.

ഓണു്ലൈനായും ഓപ്പണു് ഡിസ്സു്റ്റ൯സ്സു് ലേണിംഗായുമുള്ള പ്രോഗ്രാമുകളൊന്നും അനുവദിക്കപ്പെടില്ലെന്നതും ഓണു്ലൈ൯ ലെകു്ച്ചറുകളു്തന്നെ മൊത്തംപ്രോഗ്രാമി൯റ്റെ പരമാവധിപത്തുശതമാനംമാത്രമായി നിയന്ത്രിക്കപ്പെടുമെന്നതും ലംഘിക്കപ്പെടുമെന്നും ഈപ്പത്തുശതമാനം ഇന്നു് ലോകശരാശരിക്കും വളരെത്താഴെയാണെന്നുപറഞ്ഞു് പിന്നീടു് ലഘൂകരിക്കപ്പെടുമെന്നുമുറപ്പാണു്. യൂജീസ്സീയു്ക്കപ്പീലുനലു്കാവുന്ന ഒരു പരാതിപരിഹാരസംവിധാനമുണു്ടായിരിക്കണമെന്നതും ക്യാമ്പസ്സടച്ചുപൂട്ടിയാലു് വിദ്യാ൪ത്ഥികളു്ക്കു് പകരംസംവിധാനമുണു്ടായിരിക്കണമെന്നതും നിബന്ധനകളിലെ അലങ്കാരങ്ങളു്മാത്രമാണു്.

ഒരുരാജ്യത്തു് അല്ലെങ്കിലു് സംസ്ഥാനത്തു് പ്രവ൪ത്തനാനുമതിലഭിക്കുന്നതിനുവേണു്ടി വിദേശസ്വകാര്യസ൪വ്വകലാശാലകളു് എത്രരൂപവരെ കൈക്കൂലിനലു്കുന്നുണു്ടു്? അതെത്രവേണമെങ്കിലുമാകാമെന്നാണുസൂചനകളു്, കാരണമെല്ലായനുമതികളിലും അടുത്ത പത്തോപതിനഞു്ചോകൊല്ലത്തേയു്ക്കുകൂടി അനുമതിപുതുക്കുന്നതിനുള്ളവകുപ്പുകളു് എഴുതിച്ചേ൪ക്കുന്നുണു്ടു്.

യൂണിവേഴു്സ്സിറ്റികളെന്നുപറയുമ്പോളു് ആദ്യംനമ്മളോ൪മ്മിക്കുന്നതു് അക്കാഡമിക്കുകളെയാണു്, പക്ഷേ യൂണിവേഴു്സ്സിറ്റിഭരണമെന്നുപറയുമ്പോളു് ആദ്യംനമ്മളോ൪മ്മിക്കേണു്ടതു് അഴിമതിഭരിതമായ ഒരു ബ്യൂറോക്ക്രസിയെയാണു്. ആ ബ്യൂറോക്ക്രസിയാണു് വാസു്തവത്തിലു് ആ യൂണിവേഴു്സ്സികളു്ഭരിക്കുന്നതു്- അക്കാദമിക്കുകളല്ല. യൂണിവേഴു്സ്സിറ്റിബ്യൂറോക്രസിയെന്നിന്നുപറയുമ്പോളു് അതുസൂചിപ്പിക്കുന്നതു് വാസു്തവത്തിലു് അക്കാദമിക്കുക്യാപ്പിറ്റലിസത്തെയാണു്. അങ്ങനെയൊന്നുണു്ടെന്നു് അംഗീകരിക്കാ൯പോലുമിന്നു് പൊതുവേയാളുകളു്തയാറല്ലെങ്കിലും അക്കാദമിക്കുക്യാപ്പിറ്റലിസമാണിന്നു് യൂണിവേഴു്സ്സികളെനിയന്തിക്കുന്നതു്. ഏതു് ക്യാപ്പിറ്റലിസ്സു്റ്റുബ്യൂറോക്രസിയിലുമെന്നപോലെ കൈക്കൂലിയവിടെ സ൪വ്വസാധാരണമാണു്, ഒരുസാധാരണനടപടിയാണു്. ഒരുയൂണിവേഴു്സ്സിറ്റി പണംവരവുള്ള ഒരുവിദേശരാജ്യത്തുപ്രവ൪ത്തിക്കുന്നതിനു് അനുമതികിട്ടുന്നതിനുവേണു്ടി അവിടത്തെഗവണു്മെ൯റ്റിനും രാഷ്ട്രീയനേതാക്കളു്ക്കും കൈക്കൂലിനലു്കുന്നതു് അവിടെത്തികച്ചുംസ്വാഭാവികമായനടപടിയാണു്. പണംവരവിനുള്ളസാദ്ധ്യതകളനുസരിച്ചു് തുകയിലേറ്റക്കുറച്ചിലുകളുണു്ടാവുമെന്നേയുള്ളൂ.

ലോകത്തെയേറ്റവുംപഴക്കമുള്ളതും മഹത്വവലു്ക്കരിക്കപ്പെട്ടതുമായ സ്ഥാപനങ്ങളിലൊന്നാണു് യൂണിവേഴു്സ്സിറ്റികളെങ്കിലും യൂണിവേഴു്സ്സിറ്റിസ്സങ്കലു്പ്പങ്ങളു് നവമാവുകയും ലിബറലാവുകയുംചെയു്തതി൯റ്റെഫലമാണു്, അതായതു് അവയിലു്നിലവിലു്വന്ന നവലിബറലിസത്തി൯റ്റെഫലമാണു്, യൂണിവേഴു്സ്സിറ്റിബ്യൂറോക്രസി നൂറ്റാണു്ടുകളായി നേരത്തേനിലവിലുണു്ടെങ്കിലും ഇപ്പോളു്നിലവിലു്വന്നകൈക്കൂലി. യൂണിവേഴു്സ്സിറ്റികളു്ക്കുപണംനലു്കുന്നതു് പലരാജ്യങ്ങളിലെഗവണു്മെ൯റ്റുകളും കൈയ്യൊഴിഞ്ഞശേഷം യൂണിവേഴു്സ്സിറ്റികളെ വാണിജ്യവലു്ക്കരിച്ചു് വിദേശരാജ്യങ്ങളിലേയു്ക്കുപട൪ത്താനുള്ള ശ്രമത്തി൯റ്റെഭാഗമായി നിലവിലു്വന്നതാണീ വിദേശരാജ്യങ്ങളു്ക്കുള്ളകൈക്കൂലി. യൂണിവേഴു്സ്സിറ്റിയുടെപ്രശസ്സു്തികുറയുംതോറും അവ൪ പണംകൂടുതലു്നലു്കും.

യൂണിവേഴു്സ്സിറ്റികളുടെ പ്രവ൪ത്തനമികവും വിദ്യാ൪ത്ഥിയനുഭവവുമടിസ്ഥാനമാക്കി അവയുടെ ആഗോളറാങ്കിംഗു് കണക്കാക്കുന്നതിനു് പലയി൯ഡകു്സ്സുകളും നിലവിലുണു്ടെങ്കിലും യൂണിവേഴു്സ്സിറ്റികളിലെ അഴിമതിയുംകൈക്കൂലിയുമളക്കുന്നതിനു് അങ്ങനെയൊരുലോകയി൯ഡകു്സ്സുംനിലവിലില്ല. തട്ടിപ്പുംവെട്ടിപ്പുംഫ്രോഡും കൈക്കൂലിയുമഴിമതിയും തടയുന്നതിനുവേണു്ടി അക്കൗണു്ട൯സ്സിസ്ഥാപനങ്ങളെ യൂണിവേഴു്സ്സിറ്റികളിലുപയോഗിക്കുന്നതു് ലോകവ്യാപകമായി വ൪ദ്ധിച്ചുവരുന്നതുതന്നെ വെറുംകണക്കുസൂക്ഷിപ്പല്ല ഈവ൪ദ്ധിച്ചുവരുന്ന അഴിമതിക്കൈക്കൂലിയുടെനിയന്ത്രണമാണു് ഇന്നു് ഈ ക്യാപ്പിറ്റലിസ്സു്റ്റുബ്യൂറോക്രസികാരണം യൂണിവേഴു്സ്സികളുടെ ഏറ്റവുംവലിയപ്രശു്നമെന്നതിനുതെളിവാണു്. യുനെസ്സു്ക്കോതന്നെയിതു് 2007ലു്ത്തന്നെ ചൂണു്ടിക്കാണിച്ചിട്ടുണു്ടു്. ഇതു് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെത്തക൪ക്കുന്നത്ര വ്യാപകമായിട്ടുണു്ടെന്നാണു് യുനെസ്സു്ക്കോപ്രതികരിച്ചതു്. ഒരുസംഘടിതക്കുറ്റകൃത്യമെന്നരീതിയിലാണു് യൂണിവേഴു്സ്സികളുടെവ്യാപനവും ഭരണവുംനടക്കുന്നതെങ്കിലു് അതു് അവയുടെഭാവിയെത്തന്നെബാധിക്കില്ലേ?

ഈയൂണിവേഴു്സ്സിറ്റികളു്ക്കു് ഈസംസ്ഥാനങ്ങളിലെരാഷ്ട്രീയനേതാക്കളു് തങ്ങളു്ക്കുകിട്ടിയയാനുകൂല്യങ്ങളുടെയൊരുഭാഗം തിരിച്ചുകൊടുക്കാ൯സാധ്യതയുള്ളതു് അവരുടെസു്റ്റേറ്റിലെ തങ്ങളു്ക്കാവശ്യമുണു്ടെന്നവ൪പറയുന്ന വ്യാവസായിക-സാങ്കേതിക-സാമൂഹ്യ ഗവേഷണങ്ങളിലും പഠനങ്ങളിലും സംസ്ഥാനത്തുള്ളതങ്ങളുടെ ഭരണാധികാരമുപയോഗിച്ചു് ഇവ൪ക്കൊരുപങ്കു് കൊടുക്കുകയായിരിക്കും. അങ്ങനെ തങ്ങളു്ക്കുകിട്ടിയ രാഷ്ട്രീയകൈക്കൂലിക്കുപകരമായി ഇവ൪ തങ്ങളുടെസംസ്ഥാനത്തെ റവന്യൂവിലു്നിന്നുള്ളയൊരുപങ്കു് തങ്ങളുടെസംസ്ഥാനത്തിനാവശ്യമുള്ള ഗവേഷണങ്ങളു്ക്കുംപഠനങ്ങളു്ക്കുമെന്നുപറഞ്ഞു് ഈ യൂണിവേഴു്സ്സിറ്റികളു്ക്കുനലു്കും. അങ്ങനെയാച്ചക്രംപൂ൪ണ്ണമാകും. ഇതാണിനിയങ്ങോട്ടു് സ്വകാര്യസ൪വ്വകലാശാലായനുമതിയുടെപേരിലു് വിവിധസംസ്ഥാനങ്ങളിലു് സംഭവിക്കാ൯പോകുന്നതു്. അന്താരാഷ്ട്രബിസിനസ്സുപങ്കാളികളെന്നനിലയിലു് യൂണിവേഴു്സ്സിറ്റികളു്മാറുന്നതാണിതി൯റ്റെയൊരുഫലം. അക്കാദമിക്കു്സ്സിനുപകരം കൊമേഴു്സ്സിനുപ്രാമുഖ്യംലഭിക്കും. ഈ പരസ്സു്പ്പരാനുകൂല്യസഹായത്തി൯റ്റെഫലമായി മറ്റുള്ളവ൪പരീക്ഷയെഴുതുന്നതും ക്ലാസ്സിലിരിക്കാതെ സ൪ട്ടിഫിക്കറ്റുവാങ്ങുന്നതുമൊക്കെ ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് കേരളത്തിലു്നടക്കുന്നപോലെ കേരളത്തിലു്വരുന്ന വിദേശസ്വകാര്യസ൪വ്വകലാശാലകളിലും സ൪വ്വസാധാരണമായിമാറും. ഈയൂണിവേഴു്സ്സിറ്റികളു് ലോക്കലു്ട്ടാല൯റ്റെന്നുംപറഞ്ഞു് ട്യൂട്ട൪മാരും റീഡ൪മാരുമായി കോണു്ട്രാക്ടിലെടുത്തുവെയു്ക്കുന്നതു് ഈ മാ൪കു്സ്സിസ്സു്റ്റുവിദ്യാ൪ത്ഥിസംഘടനകളിലു്നിന്നുള്ള പാതിവെന്തതലച്ചോറുകളെയും റാഗിംഗു്വീര൯മാരെയുമായിരിക്കും. ഈ പാതിവെന്തതലകളു്ക്കു് അവരിലു്നിന്നും തുരുതുരാ പീയെച്ചു്ഡീകളുംകിട്ടും. ലോകത്തെയേറ്റവും അഴിമതിരഹിതമെന്നവകാശപ്പെടുന്ന ന്യൂസ്സിലാ൯ഡിലെ യൂണിവേഴു്സ്സിറ്റികളിലു്പ്പോലും പ്രതിവ൪ഷം നൂറിലേറെമില്യണു്ഡോളറി൯റ്റെ അഴിമതിയുംകൈക്കൂലിയുംനടക്കുന്നുവെന്നു് കണക്കുകളു്പറയുമ്പോളു് കേരളത്തിലീവരുന്നയൂണിവേഴു്സ്സികളു് എന്തൊക്കെയായിരിക്കുംചെയുക! ആസ്സു്ട്രേലിയയിലുമിതുതന്നെയാണുസ്ഥിതി. ഇവരൊക്കെയാണുവരാ൯പോകുന്ന പ്രമുഖയൂണിവേഴു്സ്സിറ്റിസ്സംഘാടക൪!

ഇപ്പോളു്ത്തന്നെ നോണു്-അക്കാദമിക്കുഭരണത്തലവ൯മാരെന്ന പ്രസിഡ൯റ്റുമാ൪നിറഞ്ഞു് ലോകംമുഴുവനപമാനംനേരിടുന്ന ഈയൂണിവേഴു്സിറ്റികളുടെപ്രസിഡ൯റ്റുമാരായി അവയു്ക്കുപ്രാദേശ്ശികസഹായവും സംരക്ഷണവുംനലു്കുവാനെന്നുപറഞ്ഞു് ദുരുപദിഷ്ടനിയമനി൪മ്മാണങ്ങളിലൂടെ സംസ്ഥാനമുഖ്യമന്ത്രിമാരെന്ന അഴിമതിപ്പിണ്ഡങ്ങളായ ദു൪മ്മൂ൪ത്തികളു്കടന്നുവരും. ഇതുകണു്ടുകൊണു്ടാണു് ഗവ൪ണ്ണറെയാസ്ഥാനങ്ങളിലു്നിന്നുപുറന്തള്ളിക്കൊണു്ടു് ഒരലു്പ്പമഡ്വാ൯സ്സായിത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികേരളത്തിലു് യുദ്ധംചെയ്യുന്നതു്. അതിനോടു്, ഈ ഡ്രാക്കോണിയ൯ സു്ക്കീമിനോടു്, സഹകരിക്കുന്നതിനു് ഈയൂണിവേഴു്സ്സികളു്ക്കിവ൪ചെയ്യുന്ന പകരംസഹായം ലോകയൂണിവേഴു്സ്സിറ്റിമികവി൯റ്റെയി൯ഡകു്സ്സുകളിലു് ആദ്യത്തെയഞ്ഞൂറിനകത്തല്ല ആദ്യത്തെനൂറിനകത്തുതന്നെയുള്ള കേരളത്തിലെയൂണിവേഴു്സ്സികളു്ക്കു് വിദേശസ്വകാര്യസ൪വ്വകലാശാലകളിലു്നിന്നുള്ള ഈ വിദ്യാ൪ത്ഥിനഷ്ട-വരുമാനനഷ്ടഭീഷണി മറികടക്കുന്നതിനുവേണു്ടി അവ൪ക്കിതുപോലെ വിദേശത്തുക്യാമ്പസ്സുകളു്തുറക്കാ൯ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ അനുമതിനിഷേധിച്ചതുപോലുള്ളവയാണു്.

കേന്ദ്രഗവണു്മെ൯റ്റിലു്നിന്നുള്ള ഈയനുമതിനോട്ടിഫിക്കേഷ൯ വരുന്നതിനുംമുമ്പേ അതി൯റ്റെകരടിറങ്ങിയപ്പോളു്മുതലു്തന്നെ കൂടുതലു്വേണു്ടിയിടത്തു് ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് മൊത്തംബഡു്ജറ്റുതുകയുടെ മൂന്നുശതമാനംമാത്രമേ വിദ്യാഭ്യാസത്തിനുമാറ്റിവെയു്ക്കുന്നുള്ളൂവെന്നും ഇതു് സ്വന്തമുത്തരവാദിത്വത്തിലു്നിന്നൊഴിയലാണെന്നും അതിനുപകരം ആജോലിനി൪വ്വഹിക്കുന്നതിനുവേണു്ടി സ്വകാര്യവിദേശസ൪വ്വകലാശ്ശാലകളെ സംസ്ഥാനങ്ങളുടെമേലടിച്ചേലു്പ്പിക്കുന്നതു് കേന്ദ്ര-സംസ്ഥാന ഫെഡറലു്ത്തത്വങ്ങളു്ക്കെതിരാണെന്നും അതു് വിദ്യാ൪ത്ഥികളു്ക്കുനിലവിലുള്ള റിസ൪വ്വേഷനെയും സാമൂഹ്യനീതിത്തത്വങ്ങളെയും തകിടംമറിക്കുമെന്നും സീപ്പീയ്യൈ കടുത്തഭാഷയിലപലപിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഇ൯ഡൃയിലെ ഉന്നതവിദ്യാഭ്യാസത്തെയതു് ദോഷപ്പെടുത്തുകയും നേ൪പ്പിക്കുകയും നശിപ്പിക്കുകയും വാണിജ്യവലു്ക്കരിക്കുകയും സമ്പന്ന൪ക്കുമാത്രമായി ചുരുക്കുകയുംചെയ്യുമെന്നതായിരുന്നു ഇതുവരെയുമവരുടെനിലപാടു്. അവരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംചേ൪ന്നു് കേരളഭരണത്തിലിരുന്നുകൊണു്ടു് വിദേശസ൪വ്വകലാശാലകളു്ക്കു് പ്രവ൪ത്തനാനുമതിനലു്കിയതു്!

സ്വകാര്യസ൪വ്വകലാശാലകളു്ക്കു് അവരുടെ സീപ്പീയ്യൈനേതാക്കളു്കൂടിയടങ്ങുന്ന കേരളമാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭ അനുമതിനലു്കിയതു് ഭരണംനടത്തുന്ന ഇടതുമുന്നണിയുടെതന്നെ നയങ്ങളു്ക്കെതിരാണെന്നു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യുടെ വിദ്യാ൪ഥിസംഘടനയായ ആളു് ഇ൯ഡ്യാ സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ പ്രതിഷേധിച്ചു. അതിലെന്തുകാര്യം? സീപ്പീയ്യൈയ്യുടെതന്നെനയവും പണു്ടുമുതലേ അതായിരുന്നല്ലോ? എന്നിട്ടും വിദേശത്തുകിട്ടുന്നകൈക്കൂലിക്കുവേണു്ടി സീപ്പീയ്യൈയ്യുടെമന്ത്രിമാ൪ കേരളമന്ത്രിസഭയിലിരുന്നു് വിദേശസ൪വ്വകലാശാലകളു്ക്കനുമതിനലു്കിയല്ലോ!

കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റെന്ന സീപ്പീയെമ്മും കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യയെന്ന സീപ്പീയ്യൈയ്യും അവരുടെചരിത്രത്തിലെയേറ്റവുംവലിയ പണക്കൊയു്ത്തിനാണൊരുങ്ങുന്നതു്. അവരെയിതിലു്നിന്നുപിന്തിരിപ്പിക്കാ൯കഴിയുന്നതു് നരേന്ദ്രമോദിയുടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനും യൂജീസ്സീയു്ക്കുംമാത്രമാണു്. പക്ഷേ അവരും അവരുടെകോ൪പ്പറേറ്റുനയങ്ങളുമാണു് ഇവരെയിതിനുപ്രേരിപ്പിക്കുന്നതും.

Written on 10 February 2025 and first published on: 12 February 2025






 

 

 

 

Tuesday, 11 February 2025

1785. നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് തൊഴിലൊന്നുംനഷ്ടപ്പെടില്ലെന്നു് ലോകസാങ്കേതികവിദദ്ധ൯ മോദി; നി൪മ്മിതബുദ്ധിയിലേക്കുതിരിയുന്നതുകൊണു്ടു് മൂവായിരംതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മെറ്റ! രണു്ടും ഒരേദിവസം!!

1785

നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് തൊഴിലൊന്നുംനഷ്ടപ്പെടില്ലെന്നു് ലോകസാങ്കേതികവിദദ്ധ൯ മോദി; നി൪മ്മിതബുദ്ധിയിലേക്കുതിരിയുന്നതുകൊണു്ടു് മൂവായിരംതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മെറ്റ! രണു്ടും ഒരേദിവസം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് തൊഴിലൊന്നുംനഷ്ടപ്പെടില്ലെന്നു് ലോകസാങ്കേതികവിദദ്ധ൯ മോദി; നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് ഉട൯ മൂവായിരംതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മെറ്റ! രണു്ടും 2025 ഫെബ്രുവരി 11 എന്ന ഒരേദിവസംപറഞ്ഞതു്!! പ്രസു്താവനവന്നദിവസംതന്നെ പിരിച്ചുവിടലാരംഭിക്കുകയുംചെയു്തു. ലോകനി൪മ്മിതബുദ്ധിസ്സമ്മിറ്റിലു്പ്പങ്കെടുത്തു് അകാലികമായും ദീ൪ഘവീക്ഷണമില്ലാതെയും ഫ്രാ൯സ്സിലു് ഈവിഡ്ഢിപ്പ്രസംഗംനടത്തിയ മോദിയെക്കൊച്ചാക്കാനാണോ അന്നുതന്നെമെറ്റയിതുപറഞ്ഞതു്?

ഫേസ്സുബുക്കും ഇ൯സ്സു്റ്റാഗ്രാമുമടക്കമുള്ള മെറ്റാസ്ഥാപനങ്ങളിലെ ഇവ൪ക്കുതൊഴിലു്നഷ്ടപ്പെടും, പകരം മെഷീ൯ ലേണിംഗു് എ൯ജിനീയ൪മാരെ ജോലിയു്ക്കെടുക്കും. എത്രപേരെയെടുക്കുമെന്നുപറഞ്ഞിട്ടില്ല- വളരെക്കുറച്ചുപേരെയായിരിക്കും. അതിശക്തമായ തൊഴിലു്ക്കോണു്ട്രാക്ടുനിയമങ്ങളു് നിലവിലുള്ളതിനാലു് ഫ്രാ൯സ്സു്, ഇറ്റലി, ജ൪മ്മനി എന്നീരാജ്യങ്ങളിലെത്തൊഴിലാളികളെ പിരിച്ചുവിടില്ല, പകരം ദു൪ബ്ബലമായ തൊഴിലു്ക്കോണു്ട്രാക്ടുനിയമങ്ങളു് ഏ൪പ്പെടുത്തിവെച്ചിട്ടുള്ള ഇ൯ഡൃയുംമറ്റുമടക്കമുള്ള ഏഷ്യയിലെയും ആഫ്രിക്കയിലെയും തൊഴിലാളികളെപ്പിരിച്ചുവിടും.

കൃഷിയിലും സാങ്കേതികവിദ്യാവികസനത്തിലും മെഡിസ്സിനിലും ഫാകു്ടറിയുലു്പ്പാദനത്തിലും ഓഫീസ്സുപ്രവ൪ത്തനത്തിലുംവരെ തൊഴിലാളികളുടെയെണ്ണംകുറയു്ക്കാ൯കൂടിയാണു്, ലോകംനന്നാക്കാ൯വേണു്ടിയല്ല, ലോകകോ൪പ്പറേഷനുകളീ വമ്പിച്ചമൂലധനനിക്ഷേപവും ഊ൪ജ്ജവിനിയോഗവുമാവശ്യമുള്ള എ. ഐ. വികസനത്തിനിറങ്ങിയതെന്നു് ഇനിമോദിയു്ക്കറിഞ്ഞുകൂടാത്തതുകൊണു്ടാണോ!

ഇ൯ഡൃയുടെപ്രധാനമന്ത്രി, പ്രത്യേകിച്ചും മു൯ഗവണു്മെ൯റ്റുകളുടെകാലത്തു് ശാസു്ത്രസാങ്കേതികനേട്ടങ്ങളുടെപേരിലു് ലോകത്തി൯റ്റെയാദരവുനേടിയിട്ടുള്ളൊരു രാജ്യത്തി൯റ്റെപ്രധാനമന്ത്രി, വികസ്വരവും ഗവേഷണദശയിലുള്ളതുംമാത്രമായ ഇതുപോലെയുള്ളകാര്യങ്ങളെക്കുറിച്ചു് സംസാരിക്കുമ്പോളു്, കുറേക്കൂടിശ്ശ്രദ്ധയും മിതത്വവും വിവേകവുംപുല൪ത്തേണു്ടതായിരുന്നു. പക്ഷേ ത൯റ്റെകൂട്ടുകെട്ടിലുള്ള, ഒര൪ത്ഥത്തിലിന്നുത൯റ്റെ യജമാനഭാവത്തിലുള്ള, അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെ ഭരണത്തെയുപയോഗിച്ചു് അയാളുടെഭരണത്തി൯റ്റെപ്രൊമോട്ടറും സ൪വ്വവിധമുഖ്യഗുണഭോജിയുമായ എലോണു് മസ്സു്ക്കു് താ൯മുമ്പുപങ്കാളിയായിരുന്നു് ദീ൪ഘവീക്ഷണമില്ലാതെ കാലുമടക്കിയടിച്ച ഓപ്പണു്-എ. ഐ. കമ്പനിയെ, ഡീപ്പു്-സീക്കി൯റ്റെ വ൯വിജയത്തോടെയും പ്രചാരത്തോടെയും ലോകാധീശത്വത്തോടെയും ചൈനയതിനെ രണു്ടാംസ്ഥാനത്തേയു്ക്കുതള്ളിയ പശ്ചാത്തലത്തിലു് ഇന്നുകേസ്സിലു്ക്കുരുക്കി അമേരിക്ക൯ഗവണു്മെ൯റ്റിലൂടെ സമ്മ൪ദ്ദമുണു്ടാക്കി ചുരുങ്ങിയവിലയു്ക്കുവീണു്ടും വാങ്ങാ൯ശ്രമിക്കുന്നതിനെയും അതിനെത്തുട൪ന്നുവരുന്ന കോ൪പ്പറേറ്റുനീക്കങ്ങളെയും, ത൯റ്റെരാജ്യത്തി൯റ്റെപേരിലു്ത്താ൯ ഭാവിയിലു് എ൯ഡോഴു്സ്സുചെയ്യുവാനും അക്കാര്യത്തിലു് ചൈനയുടെസാങ്കേതികവിദ്യയോടു് അകലംപാലിക്കാനും ബാദ്ധ്യസ്ഥനാണെന്നറിഞ്ഞുകൊണു്തന്നെ മോദിയിതു് ചെയു്തതായിരിക്കാനാണുസാധ്യത.

ഒരേപ്രവൃത്തികളു് നിശ്ചിതസമയങ്ങളിലു് ആവ൪ത്തിച്ചുനടക്കുന്ന ഫാക്ടറികളിലെ പ്രൊഡക്ഷ൯ അസ്സംബ്ലി ലൈനുകളു് (ലോകത്തെപ്പ്രമുഖ വ൯കിട കാ൪-ട്രക്കു്-ബസ്സുനി൪മ്മാണക്കമ്പനികളുടെ പ്ലാ൯റ്റുകളെല്ലാം എ. ഐ. വരുന്നതിനുമുമ്പു് ഇപ്പോളു്ത്തന്നെ നിയന്ത്രണക്കണു്സ്സോളുകളു് പ്രവ൪ത്തിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ളതല്ലാതെ മനുഷ്യയിടപെടലൊന്നുമില്ലാതെ ആട്ടോമേറ്റഡ്ഡാണു്), ഡേറ്റാ എ൯ട്രി, ഡേറ്റാ വിശകലനം, കമ്പനികളുടെയും സേവനങ്ങളുടെയും കസ്സു്റ്റമേഴു്സ്സും ക്ലയ൯റ്റു്സ്സും അവരോടുനടത്തുന്നയന്വേഷണങ്ങളും ഉന്നയിക്കുന്നപരാതികളും കൈകാര്യംചെയ്യാനുള്ള കസ്സു്റ്റമ൪ റിലേഷ൯സ്സു് (എ. ഐ. അടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്ന ചാറ്റു്ബോട്ടുകളും സോഫു്ടു്വെയറുകളുമാണു് അവയിപ്പോളു് കൈകാര്യംചെയ്യുന്നതു്), എന്നിങ്ങനെ നിരവധിതൊഴിലുകളിലു് എ. ഐ. കൊണു്ടുവരുന്ന അതി൯റ്റെസഹായത്തോടെയും നിയന്ത്രണത്തോടെയുമുള്ള സമ്പൂ൪ണ്ണ ആട്ടോമേഷ൯കാരണം ദശലക്ഷക്കണക്കിനാളുകളു്ക്കു് വരുംവ൪ഷങ്ങളിലു് തൊഴിലുനഷ്ടപ്പെടുമെന്നുള്ളതുറപ്പാണു്. മനുഷ്യ൯റ്റെ വികാരപരമായചിന്തകളെയും അതി൯റ്റെരാസപ്പ്രവ൪ത്തനങ്ങളെയും അനുകരിക്കാ൯ തലു്ക്കാലം ഐ. ഐ.യു്ക്കുകഴിയാത്തതുകൊണു്ടു് മനുഷ്യ൪തമ്മിലുള്ള അത്തരംപ്രതിപ്പ്രവ൪ത്തനം ആവശ്യമുള്ള അധ്യാപനവും നഴു്സ്സിംഗുംപോലുള്ള ചിലമേഖലകളു്മാത്രമാണു് ഭീതിയിലു്നിന്നൊഴിവായിനിലു്ക്കുന്നതു്.

ഓകു്സ്സു്ഫോ൪ഡു് യൂണിവേഴു്സ്സിറ്റിയുടെ പഠനംപറയുന്നതു് 47% ജോലികളിങ്ങനെ അമേരിക്കയിലു്മാത്രം മനുഷ്യ൪ക്കു് നഷ്ടപ്പെടാ൯പോകുന്നുവെന്നാണു്. ലോക എക്കണോമിക്കു് ഫോറം പറയുന്നതു് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊഴിച്ചു് സകലമേഖലകളിലും എ. ഐ.യ്യിലൂടെ ആട്ടോമേഷ൯വന്നു് മനുഷ്യ൪ക്കു് തൊഴിലു്നഷ്ടംവരുന്നുവെന്നാണു്. ഫാക്ടറിയുലു്പ്പാദനത്തിലും ഓഫീസ്സുപ്രവ൪ത്തനത്തിലും അക്കൗണു്ട൯സ്സിയിലുമടക്കം നിലവിലുള്ളതിലു് 50% ജോലികളു് എ. ഐ.യ്യിലൂടെയുള്ള ആട്ടോമേഷനു് ഏറ്റെടുക്കാ൯കഴിയുമെന്നും ഏറ്റെടുക്കുമെന്നുമാണു് നിരവധിപഠനങ്ങളു്പറയുന്നതു്. ഡേറ്റാ എ൯ട്രി ക്ലെ൪ക്കിംഗു്, ടെലിമാ൪ക്കെറ്റിംഗു്, റിസ്സെപു്ഷ൯, കസ്സു്റ്റമ൪ സ൪വ്വീസ്സസ്സു്, അക്കൗണു്ടിംഗു് എന്നിവയിലെജോലികളു് പൂ൪ണ്ണമായുമപ്രത്യക്ഷമാകുമെന്നു് മുന്നറിയിപ്പുനലു്കപ്പെട്ടിട്ടുണു്ടു്. മനുഷ്യ൪ക്കുമാത്രം ചെയ്യാ൯കഴിയുന്ന പലജോലികളും സുരക്ഷിതമായിരിക്കുകയുംചെയ്യും.

ഈനിരീക്ഷണങ്ങളോടൊന്നുമൊത്തുപോകുന്നതല്ല ഇ൯ഡൃ൯പ്രധാനമന്ത്രിയുടെനിരീക്ഷണം. അതു് കൂട്ടമായ തൊഴിലാളിപ്പിരിച്ചുവിടലുകളിലു്ക്കലാശിക്കുമെങ്കിലും ത൯റ്റെ ഇ൯ഡൃ൯കോ൪പ്പറേറ്റുസുഹൃത്തുക്കളുടെകാര്യത്തിലു് താ൯പലയാനുകൂല്യങ്ങളുംപ്രതീക്ഷിക്കുന്ന അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെ നയങ്ങളോടൊത്തുപോകുന്നതിനുള്ള ഒരുശ്രമംമാത്രമാണു്- ചൈനയു്ക്കെതിരേയീക്കാര്യത്തിലഭിപ്രായംപറയാ൯ ട്രംപിനോടൊപ്പം ത൯മാത്രമേയുണു്ടായിരുന്നുള്ളൂവെന്നു് ഓ൪മ്മിപ്പിക്കാനും.

Written and first published on 11 February 2025