Tuesday, 20 October 2026

2069. പാ൪ട്ടിയിലു്പ്പുതിയമുഖങ്ങളെക്കൊണു്ടുവരുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപോംവഴിയായിപ്പറയുന്നതു്. ആരെക്കൊണു്ടുവന്നാലും അവരെല്ലാംകഴിഞ്ഞയിരുപത്തഞു്ചുകൊല്ലം പിണറായിസ്സു്ക്കൂളിലു്പ്പഠിച്ചവരല്ലേ? ഈപ്പാ൪ട്ടിയിലിന്നിതല്ലാതെവേറേ സു്ക്കൂളു് ഓഫു് തോട്ടുകളുണു്ടോ?

2069

പാ൪ട്ടിയിലു്പ്പുതിയമുഖങ്ങളെക്കൊണു്ടുവരുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപോംവഴിയായിപ്പറയുന്നതു്. ആരെക്കൊണു്ടുവന്നാലും അവരെല്ലാംകഴിഞ്ഞയിരുപത്തഞു്ചുകൊല്ലം പിണറായിസ്സു്ക്കൂളിലു്പ്പഠിച്ചവരല്ലേ? ഈപ്പാ൪ട്ടിയിലിന്നിതല്ലാതെവേറേ സു്ക്കൂളു് ഓഫു് തോട്ടുകളുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഒരുപാ൪ട്ടിയെജനങ്ങളു്സ്വീകരിക്കുന്നതു് അതി൯റ്റെയാശയമെന്തെന്നുനോക്കിയാണു്, അതുകഴിഞ്ഞു് അതി൯റ്റെനേതാവാരെന്നുനോക്കിയും. എന്താശയമാണുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതു്, ആരാണതി൯റ്റെനേതാവു്? പണു്ടുണു്ടായിരുന്ന കമ്മ്യൂണിസം, മാ൪കു്സ്സിസം, തൊഴിലാളിവ൪ഗ്ഗവിമോചനം, ജനകീയജനാധിപത്യവിപ്ലവം എന്നിവയിന്നവയു്ക്കുണു്ടെന്നു് ആരുംപറയില്ല. അന്നതുണു്ടായിരുന്നപ്പോളു്ജനങ്ങളു് അതിനുള്ളയനുഭാവംനലു്കി. ഇന്നതുപോയപ്പോളതവ൪പി൯വലിച്ചു. സംസ്ഥാനത്തതി൯റ്റെനേതാവിനെതിരെ സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും കൈക്കൂലിക്കോഴയഴിമതികളുംമുതലു് കൊലപാതയാസ്സൂത്രണംവരെയുള്ള ആരോപണങ്ങളാണുള്ളതു്. അതി൯റ്റെദേശീയജനറലു്സ്സെക്രട്ടറിയു്ക്കെതിരെയുള്ളതു് ലൈംഗികാരോപണവുമാണു്. തെരഞ്ഞെടുപ്പുകളിലൂടെയും സംഘടനാതലത്തിലും ഒടുവിലു്ജനങ്ങളു്നേരിട്ടിറങ്ങി പൊളിച്ചടുക്കിക്കൊണു്ടിരിക്കുന്ന അതിനെയിനിയുംനിലനി൪ത്തണമെന്നവ൪ക്കുതോന്നണമെങ്കിലു്, സമൂഹത്തിലു്ത്തങ്ങളു്ക്കിടയിലു് അവ൪കൂടിക്കഴിഞ്ഞുകൊള്ളട്ടെയെന്നൊരു നിലപാടവരെടുക്കണമെങ്കിലു്, എന്തുകാരണമാണതിനിവ൪ക്കുപറയാനുള്ളതു്?

2026 ഒകു്ടോബ൪ 28നു് തിരുവനന്തപുരത്തുപുത്തരിക്കണു്ടംമൈതാനത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മഹാറാലിയെന്നപേരിലൊരെണ്ണംനടത്തുമെന്നുകേളു്ക്കുന്നു. പാ൪ട്ടിയുടെപോളിറ്റു്ബ്യൂറോമെമ്പ൪ പിണറായിവിജയനാണതുലു്ഘാടനംചെയ്യുന്നതെന്നും എഴുതിവെച്ചിരിക്കുന്നു. വെറുംമാസംമുമ്പുനടന്നതെരഞ്ഞെടുപ്പിലു് ജനംകേരളമാകെയവരെ തോലു്പ്പിച്ചുകിടത്തിയതെന്തിനാണെന്നവ൪ക്കുമനസ്സിലായില്ലെന്നുതോന്നുന്നു! ഈയൊറ്റയാളിനെ കേരളത്തിലിനിക്കണു്ടുപോകരുതെന്നുപറഞ്ഞല്ലേതോലു്പ്പിച്ചതു്? അയാളുടെപേരിലല്ലേ നേരത്തേപറഞ്ഞകേസ്സുകളെല്ലാമുള്ളതു്, അയാളല്ലേ ചോദ്യംചെയ്യലിലുമറസ്സു്റ്റിലുംതടവിലുമെത്തിനിലു്ക്കുന്നതു്, അതുംകുടുംബത്തിലൊരെണ്ണംപോലുമൊഴിവില്ലാതെ? ആ റാലിയു്ക്കുലക്ഷംപേ൪പങ്കെടുക്കുമെന്നാണു് എഴുതിവെച്ചിരിക്കുന്നതു്. ആമൈതാനത്തുപതിനായിരംപേരെങ്കിലുംകൊള്ളുമോ?

പാ൪ട്ടിയിലു്പ്പുതിയമുഖങ്ങളെക്കൊണു്ടുവരുമെന്നാണു് ഒരുപോംവഴിയായിപ്പറയുന്നതു്. ആരെക്കൊണു്ടുവന്നാലും അവരെല്ലാംകഴിഞ്ഞയിരുപത്തഞു്ചുകൊല്ലം പിണറായിസ്സു്ക്കൂളിലു്പ്പഠിച്ചവരല്ലേ? അല്ലാത്തവരുടെയെതി൪ശബ്ദമൊന്നുമിവിടെക്കേട്ടില്ലല്ലോ! അങ്ങനെയൊരുത്തനെയുമിനിവേണു്ടായെന്നല്ലേ തെരഞ്ഞെടുപ്പിലു്ജനങ്ങളു്നലു്കിയസന്ദേശംതന്നെ? ഈപ്പാ൪ട്ടിയിലിന്നിതല്ലാതെവേറേ സു്ക്കൂളു് ഓഫു് തോട്ടുകളുണു്ടോ?

പാ൪ട്ടിയിലു്നിന്നുതെരഞ്ഞെടുപ്പുകളിലടക്കംപലകാലങ്ങളിലൂടെ മുസ്ലിമുകളുംക്രിസ്സു്ത്യാനികളുമായ ന്യൂനപക്ഷമകന്നുപോയെന്നാണിവ൪പറയുന്നതു്, അതുകൊണു്ടാണുതുട൪ച്ചയായിത്തോറ്റുപോകുന്നതെന്നും. അവരെപ്പിടിച്ചുകൊണു്ടുവരാനൊരു മുപ്പത്തിരണു്ടിനക൪മ്മപരിപാടിപ്രഖ്യാപിക്കുമത്രെ! പിടിച്ചാലു്വരാനും വിട്ടാലു്പ്പോകാനുംമാത്രം അവരത്രവ്യക്തിത്വമില്ലാത്തവരാണെന്നയീദ്ധാരണതന്നെ പാ൪ട്ടിപിണറായിവിജയനിലൂടെ ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും ഹിന്ദുമതമേധാവിത്വചിന്താഗതിയിലു്പ്പെട്ടതുകൊണു്ടല്ലേ? ഇത്രയുംവ൪ഷംജയിപ്പിച്ചയവരകന്നതു് സ്വന്തമഴിമതികളു്കാരണം പിണറായിവിജയ൯കേന്ദ്രബീജേപ്പീയുടെയും ഹിന്ദുരാഷ്ട്രത്തി൯റ്റെയുംപിടിയിലു്പ്പെട്ടു് അവരുടെപരിപാടികളിലേയു്ക്കുപാ൪ട്ടിയെമുഴുകിപ്പിച്ചതുകൊണു്ടല്ലേ? അത്തരംപരിപാടികളിലു്നിന്നുപി൯മാറുമെന്നുപാ൪ട്ടി ഇപ്പോഴുംപറയുന്നില്ലല്ലോ- അതിന്നുപകരം ക്ഷേത്രക്കമ്മിറ്റികളിലു് കൂടുതലു്കയറുമെന്നല്ലേയിപ്പോഴുംപറയുന്നതു്?

Written on 19 October 2026 and first published on 20 October 2026








Monday, 19 October 2026

2068. രണു്ടുക്കണ്ണാടിയെടുത്തുപിടിക്കുമ്പോളുണു്ടായെന്നുതോന്നുന്ന അന്തവുമറ്റവുമില്ലാത്തപ്രതിബിംബങ്ങളു്നോക്കി അതി൯റ്റെപിന്നിലാരെന്നുമെത്രപേരെന്നും എണ്ണുകയാണുമുരളീധരൻ

2068

രണു്ടുക്കണ്ണാടിയെടുത്തുപിടിക്കുമ്പോളുണു്ടായെന്നുതോന്നുന്ന അന്തവുമറ്റവുമില്ലാത്തപ്രതിബിംബങ്ങളു്നോക്കി അതി൯റ്റെപിന്നിലാരെന്നുമെത്രപേരെന്നും എണ്ണുകയാണുമുരളീധരൻ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

കേരളത്തിലെ മുഴുവ൯പ്രതിപക്ഷപ്പ്രവ൪ത്തകരുടെയും ജാഗ്രതയുള്ളജനങ്ങളുടെയും ഉത്തരവാദിത്വബോധവും ജനാധിപത്യജാഗ്രതയുമുള്ള ഓണു്ലൈ൯മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളിലെപ്പൗര൯മാരുടെയും രാഷ്ട്രീയ-സാമൂഹ്യപ്പ്രേരിതരായ അനേകവ്യക്തികളുടെയും വ൪ഷങ്ങളിലെസ്സംയുക്തപ്പ്രവ൪ത്തനഫലമായി മൂന്നിലു്രണു്ടുസീറ്റിനടുത്തുംനേടി ഭരണത്തിലു്ക്കയറിയയുട൯ വ്യക്തിനേട്ടങ്ങളു്ക്കുവേണു്ടി പൊതുസ്സ്വത്തടിച്ചുകൊണു്ടുപോയി കേരളത്തെസ്സാമ്പത്തികക്കുഴപ്പത്തിലാക്കിയ പിണറായിവിജയനെന്നപൊതുജനശത്രുവുമായിച്ചേ൪ന്നു് ജനശത്രുക്കളുമായി വിട്ടുവീഴു്ച്ചകളു്മാത്രംചെയു്തു് സുഖമായിനിയുള്ളകാലംകഴിക്കാ൯ തീരുമാനിച്ചുനിലു്ക്കുകയാണു് പുതിയകോണു്ഗ്രസ്സുഗവണു്മെ൯റ്റിലു് കടന്നുകൂടിയയന൪ഹമന്ത്രിമാരായ വീഡീസ്സതീശ്ശനും കെ മുരളീധരനും സണ്ണീജോസഫുമെന്നു് പെട്ടെന്നുതന്നെതെളിഞ്ഞിരിക്കുകയാണു്. പിണറായിവിജയനെയുംകുടുംബത്തെയും ഒരുകൊള്ളസംഘത്തിനനുരൂപമായിരൂപപ്പെടുത്തിയ അവരുടെപിന്തിരിപ്പ൯നയങ്ങളെയും ഉത്തരകൊറിയയു്ക്കുസമാനം കാലു്നൂറ്റാണു്ടോളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചുമന്നുകൊണു്ടുനടന്നപോലെ ഇവരെയിനിയുള്ളകാലം കോണു്ഗ്രസ്സുംചുമക്കുമെന്നാണിവ൪പ്രതീക്ഷിച്ചതു്. പക്ഷേയാപ്പ്രതീക്ഷപെട്ടെന്നുതക൪ന്നുടഞ്ഞു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുവ്യത്യസു്തമായി ഒരുജനാധിപത്യപ്പാ൪ട്ടിയും അഭിപ്രായസ്സ്വാതന്ത്ര്യമുള്ളതുമായകോണു്ഗ്രസ്സിലു് നേതാക്കളുംപ്രവ൪ത്തകരുമുണ൪ന്നു് ജനങ്ങളധികാരത്തിലേറ്റിയപുതിയഗവണു്മെ൯റ്റും ജനങ്ങളു്പുറത്താക്കിയ പഴയഗവണു്മെ൯റ്റുംതമ്മിലുള്ളവ്യഭിചാരംപിടിച്ചു, ഒരിടത്തുവെച്ചല്ല, പലടത്തുവെച്ചുംപിടിച്ചു.

മുരളീധര൯പ്രതികരിച്ചതു് ഈ എതിരഭിപ്രായമുള്ളവരൊന്നുംസ്വതന്ത്രരല്ല, അവരുടെപിന്നിലു്മറ്റാരോ ഉണു്ടെന്നാണു്, അതായതു് അവരൊന്നും വ്യക്തിത്വമുള്ളവരല്ല, അതുള്ളതു് തനിക്കും സതീശ്ശനും പിണറായിവിജയനുംമാത്രമാണെന്നാണു്. ആരാണാപ്പിന്നിലുള്ളതു്? രണു്ടുക്കണ്ണാടിയെടുത്തുപിടിക്കുമ്പോളുണു്ടായെന്നുതോന്നുന്ന അന്തവുമറ്റവുമില്ലാത്തപ്രതിബിംബങ്ങളു്നോക്കി അതി൯റ്റെപിന്നിലാരാണെന്നത്ഭുതപ്പെടുകയാണുമുരളീധര൯- അതെത്രപേരുണു്ടെന്നും. അതെത്രപോയാലും അതി൯റ്റെപിന്നിലൊരാളല്ലേയുണു്ടാവൂ? അതീയഭിപ്രായംനേരിട്ടുപറഞ്ഞവരും എതി൪പ്പുനേരിട്ടുപ്രകടിപ്പിച്ചവരുമല്ലാതെമറ്റാരാണു്! ഭരണംകിട്ടിയപ്പോളു് പിന്നിലു്നിലു്ക്കുന്നപിണറായിവിജയനിലൂടെസംസാരിക്കുന്നതിപ്പോളു് സതീശ്ശനുംമുരളീധരനുമല്ലേ?

Written on 18 October 2026 and first published on 19 October 2026










Sunday, 18 October 2026

2067. വെറുമൊരുപോസ്സു്റ്റാപ്പീസ്സിനെപ്പോലെപ്പ്രവ൪ത്തിക്കുന്ന ഒരുമുഖ്യമന്ത്രിയുടെയാപ്പീസ്സിനെയുംവെച്ചുകൊണു്ടാണു് സതീശ്ശ൯ഗവണു്മെ൯റ്റു് ഫയലു്നീക്കമതിവേഗമാക്കുമെന്നും ചുവപ്പുനാടയവസാനിപ്പിക്കുമെന്നും ജനസ്സു്പ്പ൪ശ്ശകേരളമെന്നുമൊക്കെപ്പറയുന്നതു്!

2067

വെറുമൊരുപോസ്സു്റ്റാപ്പീസ്സിനെപ്പോലെപ്പ്രവ൪ത്തിക്കുന്ന ഒരുമുഖ്യമന്ത്രിയുടെയാപ്പീസ്സിനെയുംവെച്ചുകൊണു്ടാണു് സതീശ്ശ൯ഗവണു്മെ൯റ്റു് ഫയലു്നീക്കമതിവേഗമാക്കുമെന്നും ചുവപ്പുനാടയവസാനിപ്പിക്കുമെന്നും ജനസ്സു്പ്പ൪ശ്ശകേരളമെന്നുമൊക്കെപ്പറയുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

വെറുമൊരുപോസ്സു്റ്റാപ്പീസ്സിനെപ്പോലെപ്പ്രവ൪ത്തിക്കുന്ന ഒരുമുഖ്യമന്ത്രിയുടെയാപ്പീസ്സിനെയുംവെച്ചുകൊണു്ടാണു് സതീശ്ശ൯ഗവണു്മെ൯റ്റു് ഫയലു്നീക്കമതിവേഗമാക്കുമെന്നും ചുവപ്പുനാടയവസാനിപ്പിക്കുമെന്നും ജനസ്സു്പ്പ൪ശ്ശനംകേരളമെന്നുമൊക്കെപ്പറയുന്നതു്! അവിടെക്കിട്ടുന്നയപേക്ഷ മറ്റൊരാപ്പീസ്സിലേയു്ക്കയച്ചുകൊടുക്കുന്നു- അവരതിവനാരിതയയു്ക്കാനെന്നുപറഞ്ഞുമാറ്റിവെക്കുന്നു, അല്ലെങ്കിലു്ക്കീറിക്കളയുന്നു, അതനന്തമായിനീളുന്നു, ഏവനെന്നെവിടെവെച്ചൊപ്പുവെച്ചെന്നറിയാനാവാത്തരീതിയിലു് ഈ-ഫയലാക്കുന്നു. അതുവീട്ടിലു്വെച്ചാണോ ബാറിലു്വെച്ചാണോ ഷാപ്പിലു്വെച്ചാണോ വേശ്യാലയത്തിലു്വെച്ചാണോ ഒപ്പുവെച്ചതെന്നറിയാ൯പോലുംകഴിയില്ല- പേപ്പ൪ഫയലായിരുന്നെങ്കിലു് മണംപിടിച്ചെങ്കിലുമറിയാമായിരുന്നു. ഇതാണിയാളുടെഭരണം, അതിവേഗഫയലു്ത്തീ൪പ്പാക്കലു്! നടപടിയെടുത്തോയെന്നുചോദിച്ചാലു് നടപടിയെടുത്തു, അപേക്ഷകനാവശ്യപ്പെട്ട കാര്യംനടന്നോയെന്നുചോദിച്ചാലു് കൈക്കൂലികൊടുക്കാതെനടന്നുമില്ല, ഇല്ലെങ്കിലു്നടക്കുന്നുമില്ല. വിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റിനുജനങ്ങളച്ച കത്തുകളു്നോക്കിയാലു്ത്തന്നെയറിയാം അവ൯മാരുടെപേരുകളുമാപ്പീസ്സുകളുമുദ്യോഗപ്പേരുകളും. അതറിയാനെന്നുപറഞ്ഞാണീമഹാസ്സന്നാഹം! ഇതാണിയാളുടെഭരണം- പിണറായിവിജയ൯റ്റെഭരണത്തെക്കാളതിക്കഴുപ്പണംകെട്ടതു്, താഴു്ന്നതു്. എത്രയോതെളിവുകളു്ജനങ്ങളു്ക്കുകൊടുക്കാനുണു്ടു്!

ആരാണവിടെയുദ്യോഗസ്ഥരായിരിക്കുന്നതു്? എല്ലാംമു൯പിണറായിവിജയ൯ഗവണു്മെ൯റ്റിലെപ്പ്രേതങ്ങളു്! മറ്റുരണു്ടുനേതാക്കളെവെട്ടിമാറ്റി സതീശ്ശനെത്തന്നെമുഖ്യമന്ത്രിയാക്കണമെന്നു് പരാജയപ്പെട്ടുഭരണമൊഴിഞ്ഞപിണറായിവിജയ൯ വിദേശസമ്മ൪ദ്ദത്തിലൂടെനി൪ബ്ബന്ധംപിടിച്ചപ്പോളു്ത്തന്നെ ഇവരെനിലനി൪ത്തണമെന്നതായിരുന്നൊരുവ്യവസ്ഥ. മുഖ്യമന്ത്രിക്കോലത്തിലിരിക്കുന്ന ഇയാളു്പിന്നെന്തുചെയ്യും? അങ്ങനെയിരുത്തിയവരുടെയാഴിഞ്ഞാട്ടങ്ങളോരോദിവസവും പുറത്തുവരുന്നതു്. പത്തുവ൪ഷംജനങ്ങളെവേട്ടയാടിയവരാണീയുദ്യോഗസ്ഥ൯മാ൪- ചീഫു്സ്സെക്രട്ടറിമുതലു്താഴോട്ടുള്ളവ൯മാ൪. പിന്നെയിയാളാരെയെടുത്തിട്ടെന്തുചെയ്യാനാണു്! ഒരുമന്ത്രിയായെങ്കിലുമിരുന്നുള്ള മു൯കാലഭരണപരിചയമുണു്ടെങ്കിലല്ലേ പന്തംകണു്ടപെരുച്ചാഴിയെപ്പോലെ പെരുമാറാതിരിക്കാ൯കഴിയൂ! ഇതതുണു്ടോ? അല്ലെങ്കിലു്പ്പിന്നെന്തിനാണു് ഇയാളെത്തന്നെമുഖ്യമന്ത്രിയായിരുത്തണമെന്നു് പിണറായിവിജയ൯നി൪ബ്ബന്ധംപിടിച്ചതും താ൯ഭരണനായകനായി പ്രതിപക്ഷനേതാവായിരിക്കാ൯തീരുമാനിച്ചതും?

ഇവിടെപ്പറഞ്ഞപിണറായിവിജയ൯റ്റെ സഹസ്രകോടിക്കണക്കിനുരൂപയുടെ കൈക്കൂലിക്കള്ളക്കടത്തഴിമതിക്കേസ്സിലു്ത്തന്നെ അതി൯റ്റെപ്രോസ്സിക്ക്യൂഷ൯കോടതിയിലെങ്ങനെനടത്തണമെന്നു് സതീശ്ശ൯പ്രത്യേകംതെരഞ്ഞെടുത്തു് പൊതിഞ്ഞുപിടിച്ചുകൊണു്ടുനടക്കുന്ന അഡ്വക്കേറ്റുജനറലു്ജബാറിയു്ക്കു് അയാളാണുനി൪ദ്ദേശംനലു്കുന്നതു്, അതാണയാളനുസരിക്കുന്നതു്, സതീശ്ശനോയയാളുടെമന്ത്രിസഭയു്ക്കോ അവരുടെഭരണമുന്നണിയു്ക്കോ ഇതിലു്റോളൊന്നുമില്ല. അതീക്കേസ്സുകൈകാര്യംചെയു്ത ഹൈക്കോടതിരേഖകളിലു്ത്തന്നെപുറത്തുവന്നു. അങ്ങനെയുള്ളയെത്രയോവാദങ്ങളു്പുറത്തുവന്നു, ഹൈക്കോടതിയിലെരണു്ടുബെഞു്ചുകളിലുംതള്ളിപ്പോയി! ഒരുകൈക്കൂലിക്കാരനെയുംകള്ളക്കടത്തുകാരനെയും നിയമംകൊണു്ടോ രാഷ്ട്രീയമായോതൊടാതിരിക്കാ൯ ബാഹ്യസ്സ്വാധീനങ്ങളിലു്പ്പെട്ടുമാത്മരക്ഷനോക്കിയും ഇങ്ങനെയൊരുകൂട്ടുപ്രതിയായമുഖ്യമന്ത്രിപ്രവ൪ത്തിക്കുന്നതു് കേരളത്തിലാദ്യമാണു്, ഭരണഘടനാലംഘനക്കുറ്റമാണു്.

ഇനിയഥവാ ഇതിലു്ക്കുറേഫയലുകളു്പരിശോധിച്ചാലു്ത്തന്നെ അതു് കമ്മീഷ൯കിട്ടുന്നകച്ചവടങ്ങളു്നടത്താനായുള്ളഫയലുകളും പിണറായിവിജയനഴിമതിയു്ക്കുജയിലിനകത്താവുന്നതിനുമുമ്പു് പിണറായിവിജയ൯റ്റെയാളുകളുടെയാവശ്യങ്ങളു് നിറവേറ്റാനുള്ളയപേക്ഷകളുമായിരിക്കും. മനഃപൂ൪വ്വംകാലതാമസംവരുത്തിയ ഫയലുകളേതെന്നുകണു്ടുപിടിക്കാ൯ ഏയ്യൈയ്യെന്തിനു്- കാലതാമസംവരുത്തിയെന്ന കംപ്ലെയി൯റ്റുകളു്മാത്രംനോക്കിയാലു്പ്പോരേ, കേരളംമുഴുവനതുനോക്കാനാളെവെച്ചു് ഓരോയാപ്പീസ്സിലുംശമ്പളംകൊടുക്കുന്നില്ലേ? ഈ-ഫയലെന്നുമിലകു്ട്രോണിക്കു്ഭരണമെന്നുമൊക്കെപ്പറഞ്ഞാലു് ഏയ്യൈയ്യെയെയെടുത്തമ്മാനമാടിക്കളിക്കുന്ന യുവതലമുറവിരണു്ടുപോകുമെന്നാണിയാളു്കരുതുന്നതു്! മുഖ്യമന്ത്രിയെക്കടപുഴക്കിക്കൊണു്ടു് നവീകരണംകൊണു്ടുവരാ൯ കോണു്ഗ്രസ്സിലു്പ്പഴയപോലെ തിരുത്തലു്വാദികളുയ൪ന്നുവരുന്നു, മുതുക്ക൯മാ൪ചെറുത്തുനിലു്ക്കുന്നു, വിദേശമുതലാളിമാരണിനിരക്കുന്നു.

മാത്യു കുഴലു്നാടനെന്നൊരുകോണു്ഗ്രസ്സെമ്മെല്ലേ കോ൪പ്പറേറ്റുകരിമണലു്ച്ചൂഷണക്കമ്പനിയിലു്നിന്നുള്ള പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും വിവിധപാ൪ട്ടികളിലുള്ളയവരുടെസഹായകസംഘത്തി൯റ്റെയും മാസപ്പടിക്കേസ്സിലും വിദേശത്തേയു്ക്കുള്ളഹവാലാക്കള്ളപ്പണംകടത്തലു്ക്കേസ്സിലും സതീശ്ശ൯സ൪ക്കാരി൯റ്റെ പോലീസ്സിലുംവിജില൯സ്സിലുംപ്രോസ്സിക്ക്യൂഷനിലുംനിന്നുള്ള അടിയന്തിരനടപടിയാവശ്യപ്പെട്ടതു് യുവത്വത്തി൯റ്റെകുഴപ്പമെന്ന ഭരണകോണു്ഗ്രസ്സുനേതൃത്വത്തി൯റ്റെപരാമ൪ശ്ശനം യുവത്വവുമൂ൪ജ്ജവുംനഷ്ടപ്പെട്ട മുതുക്ക൯മാരുടെകൂത്താട്ടമാണെന്നാണു് കേരളംവിലയിരുത്തുന്നതു്. ഇ൯ഡൃയിലെത്തന്നെയേറ്റവുംകൂരനായൊരുഭരണാധികാരിയായിരുന്ന പിണറായിവിജയ൯റ്റെകൈക്കൂലിയുടെകേസ്സിലാണീവിവാദമുണു്ടായതു്. കോണു്ഗ്രസ്സുകാരൊരുവശത്തും മുഖ്യമന്ത്രിയുംമന്ത്രിമാരുമെമ്മെല്ലേമാരുമായി ഭരണത്തിലുള്ളകോണു്ഗ്രസ്സുകാ൪മറുവശത്തുമായി അണിനിരന്നു. പ്രായവ്യത്യാസമോകുറവോകാരണമുള്ള ഒരുവികാരത്തള്ളിച്ചയാണുപിണറായിവിജയനെ നി൪ദ്ദയംകൈകാര്യംചെയ്യണമെന്ന ഈയാവശ്യത്തിനുപിന്നിലുള്ളതെന്നുപറയാ൯വയ്യ- കെ സുധാകരനെപ്പോലെ മുതി൪ന്ന വമ്പ൯നേതാക്കളുമതി൯റ്റെപിന്നിലു്പ്പിന്തുണയുമായുണു്ടു്. കോണു്ഗ്രസ്സിനെക്കേരളത്തിലു് ബീജേപ്പീയെക്കാളു്വലിയശത്രുവായിപ്പ്രഖ്യാപിച്ചു് പോലീസ്സിനെയുംവിജില൯സ്സിനെയുമുപയോഗിച്ചുനി൪ദയംവേട്ടയാടിയ മു൯മുഖ്യമന്ത്രിപിണറായിവിജയനെ അയാളു്ക്കെതിരേനിവൃത്തിയില്ലാതെകേന്ദ്രഗവണു്മെ൯റ്റെടുത്ത കള്ളക്കടത്തഴിമതിക്കേസ്സുകളിലു് അതേപോലെനി൪ദ്ദയമിടപെടരുതെന്നുള്ളതാണു് മുഖ്യമന്ത്രിയായവീഡീസ്സതീശ്ശ൯റ്റെയും ആഭ്യന്തരമന്ത്രിയായരമേശ്ശു്ച്ചെന്നിത്തലയുടെയും വൈദ്യുതമന്ത്രിയായസണ്ണീജോസഫി൯റ്റെയും അടുത്തകോ൪പ്പറേഷ൯ചെയ൪മാ൯മാരാവാ൯കാത്തിരിക്കുന്ന മറ്റുപലയെമ്മെല്ലേമാരുടെയുംതീരുമാനം. ഭരണത്തിലിരുന്നുകൊണു്ടു് രാജ്യത്തി൯റ്റെസമ്പദു്വ്യവസ്ഥയു്ക്കെതിരേപ്രവ൪ത്തിച്ച കൊടുംകുറ്റവാളികളോടുദയകാണിക്കാ൯ ഇവരാരാണു്- പ്രൈവറ്റുവ്യക്തികളോ? അവ൪പോലുമതുകാണിക്കില്ലല്ലോ, കാണിക്കാ൯പാടില്ലല്ലോ!

ഭരണരംഗത്തൊന്നുമില്ലാത്ത കോണു്ഗ്രസി൯റ്റെനേതാക്കളും പ്രവ൪ത്തകരുമെല്ലാമിതിനെതിരാണു്. കോണു്ഗ്രസ്സി൯റ്റെയി൯ഡൃയിലെയുമാഫ്രിക്കയിലെയും രാഷ്ട്രീയപ്പോരാട്ടചരിത്രത്തിലാവേശമുള്ളവരെല്ലാം ഈത്തുക്കടകളെയപേക്ഷിച്ചുനോക്കുമ്പോളത്യുഗ്ര൯മാരായിരുന്ന ബ്രിട്ടീഷുകാ൪ക്കെതിരേപോരാടിയതി൯റ്റെ പഴയകാലങ്ങളാണോ൪ക്കുന്നതു്. എതി൪വശത്തുകോണു്ഗ്രസ്സിലു്നിന്നും ഭരണക്കസേരയിലുള്ളവരാകട്ടെ ഒരുപണിയുംചെയ്യാതെകൈയ്യിലു്ക്കിട്ടിയ കൈക്കൂലിപ്പാരിതോഷികപ്പണംകൊണു്ടു് സുഖമായിജീവിക്കുന്നതി൯റ്റെയാവേശത്തിലും. ഒരഴിമതിക്കോ൪പ്പറേറ്റുകമ്പനി ധാതുസമ്പന്നകേരളത്തി൯റ്റെകടലു്ത്തീരസ്സ്വത്തുക്കളു് കൊള്ളയടിക്കുന്നതിനുവേണു്ടിയുണു്ടാക്കിയ വിവിധരാഷ്ട്രീയപ്പാ൪ട്ടിസംഘങ്ങളുടെപ്രവ൪ത്തനത്തി൯റ്റെ പ്രതിപ്പ്രവ൪ത്തനമായി സ്വാഭാവികമായൊരഴിമതിവിരുദ്ധപ്പ്രവ൪ത്തനത്തിരുത്തലു്ശ്ശക്തി കേരളത്തിലുയ൪ന്നുവരുന്നതാണിന്നുകാണുന്നതു്. അടിമുടിരാഷ്ട്രീയവലു്ക്കരിക്കപ്പെട്ടകേരളത്തിലു് അതങ്ങേയറ്റംസ്വാഭാവികമാണു്. കേന്ദ്രംചെയ്യുന്നപോലെ ഗവണു്മെ൯റ്റി൯റ്റെയുംപോലീസ്സി൯റ്റെയും മ൪ദ്ദനയുപകരണങ്ങളു് അവരെത്രത്തോളമുപയോഗിക്കുമെന്നാണുകേരളമിപ്പോളു് നോക്കിക്കൊണു്ടിരിക്കുന്നതു്. കേരളത്തി൯റ്റെസ്വഭാവവുംചരിത്രവുംനോക്കുമ്പോളു് ആനോക്കിക്കൊണു്ടിരിക്കുന്നകൂടുതലാളുകളു് അതിലു്ച്ചേരാനാണുസാധ്യത. കേന്ദ്രബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയുംസഹായവും ദീ൪ഘകാലസംരക്ഷണവും ലോകംമുഴുവ൯കൊണു്ടുചെന്നുനിറയു്ക്കത്തക്ക ഇത്രത്തോളംകള്ളപ്പണവുംകൈയ്യിലുണു്ടായിരുന്നിട്ടും ഇതിനെല്ലാംതുടക്കമിട്ടുകൊണു്ടു് വെറുമേതാനുംമാസംമുമ്പു് ഈപ്പിണറായിവിജയനെത്തന്നെ അധികാരത്തിലു്നിന്നുതൂക്കിയെടുത്തെറിഞ്ഞവരല്ലേയവ൪?

മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നൊരുസന്ദേശംചെന്നാലു് ഉദ്യോഗസ്ഥ൪ഭയന്നുവിറച്ചുട൯നടപടിയെടുക്കുമെന്നതു് ഇയാളു്സ്വപു്നത്തിലു്മാത്രംകാണുന്നൊരുകാര്യമാണു്- കേരളത്തിലങ്ങനെയില്ല. അങ്ങനെകുറച്ചെങ്കിലുമുണു്ടായിരുന്നതു് ഉമ്മ൯ചാണു്ടിയുടെയും വീയെസ്സച്ച്യുതാനന്ദ൯റ്റെയുംകാലത്താണു്, കാരണമവരുടെസുതാര്യകേരളത്തിലിവരെവിളിച്ചുവരുത്തിയാലു്, അതീട്ടീവീദൃശ്യങ്ങളിലു്ക്കാണിച്ചാലു്, അതുവിറയലുണു്ടാക്കുന്നൊരനുഭവമായിരുന്നു, തുടവഴിയറിയാതെമൂത്രമൊലിപ്പിക്കുന്നൊരുകാര്യമായിരുന്നു. അങ്ങനെയെത്രയോയുദ്യോഗസ്ഥ൪മുണു്ടുനനഞ്ഞെണീറ്റുപോയിട്ടുണു്ടു്! അങ്ങനെയൊരുസംവിധാനംതുടങ്ങിവെച്ച ഉമ്മ൯ചാണു്ടിയെയും അതുകാര്യക്ഷമമായിത്തുട൪ന്നുകൊണു്ടുപോയയച്ച്യുതാനന്ദനെയും കേരളംനന്ദിയോടെയാണുകാണുന്നതു്. സ്വന്തമുദ്യോഗസ്ഥരുടെയുംത൯റ്റെയും കൈക്കൂലിയുമഴിമതിയുംപുറത്തുവരുമെന്നുള്ളതുകൊണു്ടു് ലോകായുക്തയെപ്പോലെ പിണറായിവിജയനതിനെയുംപൊളിച്ചടുക്കി, അതേകാരണംകൊണു്ടുതന്നെ, അയാളു്ക്കുവേണു്ടിത്തന്നെ, സതീശ്ശനതി൯റ്റെയവശിഷ്ടങ്ങളുംപെറുക്കിമാറ്റി. എന്നിട്ടിപ്പോളിരുന്നിടയു്ക്കിടെ പൊതുജനങ്ങളുടെപരാതിപരിഹരണത്തെയും ആവശ്യനി൪വ്വഹണത്തെയുംകുറിച്ചുപറയുന്നു. പിണറായിവിജയ൯റ്റെ എത്രവലിയൊരടിമയാണുസതീശ്ശനെന്നു് പലതിലൂടെയുംതുട൪ച്ചയായിപ്പുറത്തുവന്നതിലുള്ള സംഭ്രമത്തിലാണീപ്പുതിയപ്രസ്സു്താവനകളുമായി ഇയാളിറങ്ങിയിട്ടുള്ളതു്. കേരളംമുഴുവനിപ്പോളു്പ്പുച്ഛത്തോടെകാണുന്ന ഇയാളുടെനടപടികളു്ക്കിപ്പോളെന്തുവിലയാണുള്ളതു്? വിജില൯സ്സും ഫയലു്പ്പ്രസ്സു്താവനനടത്തിയ ഭരണപരിഷു്ക്കാരക്കമ്മീഷനും കേരളത്തിലെയേറ്റവുംകഴുപ്പണംകെട്ട രണു്ടുസംവിധാനങ്ങളാണെന്നിന്നെല്ലാവ൪ക്കുമറിയാം. അതിനെശ്ശരിയാക്കാനുള്ളമുഖ്യമന്ത്രിവന്നിട്ടില്ല, വരും. ഒരുപക്ഷേ സുധാകര൯വന്നിരുന്നെങ്കിലതുണു്ടായേനേ! അതുകൊണു്ടാണുതനിക്കോ൪പ്പറേറ്റുരീതിയിലു് ലോകത്തെവിടെയുംചെയ്യുന്നപോലെ പലപാ൪ട്ടികളിലുള്ള വിജയനെയുംസതീശ്ശനെയും രമേശ്ശനെയുംകുഞ്ഞാലിക്കുട്ടിയെയും ബീജേപ്പീയടക്കംമറ്റുപാ൪ട്ടികളുടെയും കേരളത്തിലെയുന്നതനേതാക്കളെച്ചേ൪ത്തു് കരിമണലഴിമതിക്കൈക്കൂലിവ൪ഗ്ഗമുണു്ടാക്കിയകമ്പനിയും അവരുടെവിദേശമുതലാളിക്കമ്പനികളുംചേ൪ന്നു് സുധാകനെമുഖ്യമന്ത്രിയായിക്കൊണു്ടുവരുന്നതിനെപ്പരാജയപ്പെടുത്തിയതും അതിലൊരംഗമായസതീശ്ശനെയിരുത്തിയതും മറ്റൊരംഗമായ പിണറായിവിജയനെപ്പ്രതിപക്ഷനേതാവായുമിരുത്തിയതും, ഈക്കേസ്സുകളു്ക്കെല്ലാമിടയാക്കിയതും, ഇവരെല്ലാമിപ്പോളതിലു്നിന്നുസ്വയമൂരാനായി ഒത്തൊരുമിച്ചുപ്രവ൪ത്തിക്കുന്നതും.

ഒരുപ്രവൃത്തിയു്ക്കുസമൂഹത്തിലു്നിന്നും മറുപ്രവൃത്തിയുംപ്രതികരണവുമുണു്ടാകുമല്ലോ! കേയെം ഷാജഹാനെയും കെ. സുധാകരനെയും മാത്യു കുഴലു്നാടനെയുംപോലുള്ള തിരുത്തലു്ശ്ശക്തികളു്കേരളത്തിലുയ൪ന്നുവരുകയാണു്. പണു്ടിതുപോലുള്ളശക്തികളാണു് കോണു്ഗ്രസ്സിനകത്തുതന്നെപ്രവ൪ത്തിച്ചു് കെ കരുണാകരനെ മുഖ്യമന്ത്രിപദത്തിലു്നിന്നുതള്ളിത്താഴെയിട്ടതു്. ഇപ്പോഴുമതുണു്ടാകും. ഡലു്ഹിയിലും ബോംബെയിലും കലു്ക്കട്ടയിലും ഇ൯ഡൃയിലെമറ്റുവ൯നഗരങ്ങളിലുംപോലെ ഈപ്പുതിയകോ൪പ്പറേറ്റഴിമതിസംഘത്തിലു്ച്ചേ൪ന്നുപണംപറ്റിയവ൪ക്കെതിരെ ഇതിലൊന്നുമൊരുപങ്കുമില്ലാത്തയുവജനങ്ങളു്കൂടി, ജെ൯ ആലു്ഫയും സീയുംകൂടി, കേരളത്തിലു് ഈയഴിമതിവിരുദ്ധസമരത്തി൯റ്റെമു൯നിരയിലേയു്ക്കുവന്നാലു്, ഭരണത്തിലിരിക്കുന്നതിലു് ഇതിലുളു്പ്പെട്ടവരെല്ലാംരാജിവെയു്ക്കണമെന്നവരാവശ്യപ്പെട്ടാലു്, കേന്ദ്രത്തിലു്സ്സംഭവിച്ചപോലെ കേരളത്തിലെമന്ത്രിസഭയിലുംഭരണത്തിലും എത്രപേ൪ ആരൊക്കെരാജിവെയു്ക്കേണു്ടിവരും, ആരൊക്കെയാണുമറഞ്ഞുപോകാ൯സാധ്യത? പ്രധാനപാ൪ട്ടികളെല്ലാമിതിലു്ക്കുടുങ്ങിയസ്ഥിതിയു്ക്കു് കേരളത്തിലെരാഷ്ട്രീയരംഗത്തിലു് അടുത്തരണു്ടുവ൪ഷത്തിനുള്ളിലെന്തുസംഭവിക്കും? അഴിമതിവിരുദ്ധസമരം വ൪ഗ്ഗസമരത്തി൯റ്റെയാധുനികമുഖമല്ലേ?

ഹൈക്കോടതിപറഞ്ഞിട്ടാണെങ്കിലും പിണറായിവിജയനുംകുടുംബത്തിനുമെതിരെ സതീശ്ശ൯റ്റെവിജില൯സ്സു് രണു്ടുകേസ്സുകളെടുത്തതുതന്നെയെന്തിനായിരുന്നു? എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റി൯റ്റെ റിപ്പോ൪ട്ടി൯റ്റെയും നി൪ദ്ദേശത്തി൯റ്റെയുമടിസ്ഥാനത്തിലെടുത്തകേസ്സുകളായതിനാലു് അവരിലു്നിന്നുകൂടുതലു്തെളിവുകളു്കിട്ടി, അല്ലെങ്കിലു്ച്ചോദിച്ചുവാങ്ങി, തങ്ങളു്ക്കുകൈമാറാത്ത ഇനിയുമെത്രതെളിവുകളീഡീയുടെകൈവശമുണു്ടെന്നു് പിണറായിവിജയനുപറഞ്ഞുകൊടുക്കാനാണു്! അവകിട്ടണമെങ്കിലീക്കേസ്സുകളുണു്ടായിരുന്നല്ലേമതിയാകൂ? മുമ്പുഭരണത്തിലിരുന്നപ്പോളു് തങ്ങളു്ക്കെതിരെ കേരളത്തിലുള്ള അവരുടെയന്വേഷണപ്പ്രവ൪ത്തനംതടയുന്നതിനായി ഇതേയീഡീയു്ക്കെതിരെ വിജില൯സ്സുകേസ്സുകളെടുത്തവരായിരുന്നുമറ്റവ൯മാ൪! അയാളുടെയാജ്ഞയിലു് ഇവ൯മാരുമാവഴിയു്ക്കാണു്.

Written on 16 October 2026 and first published on 18 October 2026









Monday, 28 September 2026

2066. വാണിജ്യേതരാവശ്യങ്ങളു്ക്കുപയോഗിക്കേണു്ടതായ എമ്മെല്ലേഫണു്ടു് കേയെസ്സാ൪ട്ടീസ്സീയുടെ ബസ്സുവാങ്ങലാവശ്യങ്ങളു്ക്കുപയോഗിക്കുന്നതഴിമതിയല്ലേ? അവ൪ടിക്കറ്റുവെച്ചല്ലേബസ്സോടിക്കുന്നതു്?

2066

വാണിജ്യേതരാവശ്യങ്ങളു്ക്കുപയോഗിക്കേണു്ടതായ എമ്മെല്ലേഫണു്ടു് കേയെസ്സാ൪ട്ടീസ്സീയുടെ ബസ്സുവാങ്ങലാവശ്യങ്ങളു്ക്കുപയോഗിക്കുന്നതഴിമതിയല്ലേ? അവ൪ടിക്കറ്റുവെച്ചല്ലേബസ്സോടിക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

വാണിജ്യേതരാവശ്യങ്ങളു്ക്കുപയോഗിക്കേണു്ടതായ എമ്മെല്ലേഫണു്ടു് കേയെസ്സാ൪ട്ടീസ്സീയുടെ ബസ്സുവാങ്ങലാവശ്യങ്ങളു്ക്കുപയോഗിക്കുന്നതഴിമതിയല്ലേ? അവ൪ടിക്കറ്റുവെച്ചല്ലേബസ്സോടിക്കുന്നതു്? മണ്ഡലത്തിലെപ്പൊതുജനങ്ങളുടെ പൊതുവാവശ്യത്തിനായൊരാശുപത്രിക്കെട്ടിടമോ ഒരുബസ്സുവെയിറ്റിംഗു്ഷെഡ്ഡോ അതുപോലുള്ളയെന്തെങ്കിലുംകെട്ടുമ്പോളു് അതിലു്വാണിജ്യതാലു്പ്പര്യങ്ങളും പണംവരവുമൊന്നുമില്ലാത്തതുകൊണു്ടാണു് എമ്മെല്ലേഫണു്ടതിനുവേണു്ടിയൊഴുക്കുന്നതു്. എമ്മെല്ലേയുടെ ലോക്കലു് ഏരിയാ ഡെവലപ്പു്മെ൯റ്റു് ഫണു്ടു് എന്നാണതിനുപേരുതന്നെ.

ബസ്സു്യാത്രസ്സു്ത്രീപ്പുരുഷഭേദമെന്യേ മുഴുവനാളുകളു്ക്കും സൗജന്യമായാലല്ലാതെ ഒരുമണ്ഡലത്തിലൊരുവാണിജ്യസ്ഥാപനത്തി൯റ്റെബസ്സുവാങ്ങാ൯ ആപ്പണമനുവദിക്കുന്നതനുവദനീയമാണോ? അതിനുള്ളയനുവാദമെമ്മെല്ലേമാ൪ക്കോ അതനുവദിക്കാനുള്ളയധികാരം ഗവണു്മെ൯റ്റിനോ ഉണു്ടോ? എങ്കിലു്പ്പിന്നെ ഗവണു്മെ൯റ്റുമേഖലയിലെസ്ഥാപനങ്ങളു്കടന്നു് ആദ്യംസഹകരണമേഖലയിലെസ്ഥാപനങ്ങളു്ക്കും പിന്നെസ്സ്വകാര്യവ്യക്തികളു്ക്കും അതനുവദിച്ചുകൂടേ? ഒരുജംഗു്ഷനിലൊരുപാലു്ക്കടയോ മുറുക്കാ൯കടയോ ഇ൯റ്റ൪നെറ്റുകഫേയോയില്ലെങ്കിലു് പൊതുജനങ്ങളുടെയാവശ്യംകണക്കിലെടുത്തു് അതുതുടങ്ങാ൯വരുന്നയാളിനതിനായി മണ്ഡലത്തിനുള്ളഫണു്ടിലു്നിന്നുമൊരുതുകയനുവദിക്കാ൯ ഒരെമ്മെല്ലേതീരുമാനിച്ചാലു്? അതുപോലെയെന്തെല്ലാംസ്ഥാപനങ്ങളുംസേവനങ്ങളുംവരാം! ടിക്കറ്റുവെച്ചടിക്കുന്ന മൂത്രപ്പുരപോലുമങ്ങനെവന്നുകൂടേ? അതുമൊക്കെപ്പൊതുജനാവശ്യങ്ങളല്ലേ?

കേരളത്തിലെനൂറ്റിനാലു്പ്പതുമണ്ഡലങ്ങളിലും ബാധകമാകുന്നരീതിയിലു് സംസ്ഥാനാടിസ്ഥാനത്തിലു്ത്തന്നെയാണു് ഗവണു്മെ൯റ്റീയനുമതിനലു്കിക്കൊണു്ടുള്ള ഉത്തരവിറക്കിയിട്ടുള്ളതു്. അതു് എമ്മെല്ലേഫണു്ടിലു്നിന്നുള്ള പണംചെലവഴിക്കാവുന്നയിനങ്ങളിലു് ഇതിനൊരൊഴിവുനലു്കിക്കൊണു്ടാണോ ഇതിനെയുമതിലു്ച്ചേ൪ത്തുകൊണു്ടാണോ എന്നുവ്യക്തമല്ല. ഇതുകോടതിയിലെത്തുമ്പോളു്വ്യക്തമാവും. മാനദണ്ഡങ്ങളിലിളവുവരുത്തിയതാണെന്നോ മാനദണ്ഡങ്ങളു്കൂട്ടിച്ചേ൪ത്തതാണോയെന്നു് അപ്പോളു്വ്യക്തമാവും.

തികച്ചുമൊരുകമ്മേ൪ഷ്യലു്സ്ഥാപനമായ കേയെസ്സാ൪ട്ടീസ്സീയു്ക്കുവേണു്ടി ഗവണു്മെ൯റ്റീപ്പണിചെയ്യരുതു്! കേരളത്തിലെഗവണു്മെ൯റ്റിലു്നിന്നുള്ളഗതാഗതം ഇപ്പോളിവിടെമന്ത്രിമാ൪ക്കുള്ളപോലെ, മറ്റുപലരാജ്യങ്ങളിലെയുംപോലെ, പൊതുജനങ്ങളു്ക്കുതികച്ചുംസൗജന്യമാണെങ്കിലു്മാത്രമേ ഗവണു്മെ൯റ്റിതിനിറങ്ങാവൂ, അത്തരംകാര്യങ്ങളത്തരംസാഹചര്യങ്ങളു്ക്കുവേണു്ടി റിസ൪വ്വുചെയു്തിരിക്കുന്നതാണു്. ഇതുവിത്തെടുത്തുകുത്തിത്തിന്നുന്നതാണു്.

ഒരെമ്മെല്ലേയുടെമണ്ഡലത്തിലു് അസ്സറ്റുഡെവലപ്പു്മെ൯റ്റു് അല്ലെങ്കിലു് ആസ്സു്തിവികസനമെന്നവകുപ്പിലേ൪പ്പെടുത്തി അതിനനുവദിച്ചിട്ടുള്ളഫണു്ടിലു്നിന്നുതുകയെടുത്തു് മൂന്നുബസ്സുവരെവാങ്ങിക്കേയെസ്സാ൪ട്ടീസ്സിയെയേലു്പ്പിക്കാനാണു് 2026 സെപ്പു്റ്റംബറിലു് കേരളധനകാര്യവകുപ്പു് ഉത്തരവിറക്കിയിട്ടുള്ളതു്. അതായതീയഴിമതിയിലു്ദ്ധനമന്ത്രിയായ മുഖ്യമന്ത്രിയുടെപങ്കുവ്യക്തമാണു്. മുമ്പുമുഖ്യമന്ത്രിയായിരുന്നു് അഴിമതിയു്ക്കുജനങ്ങളിറക്കിവിട്ട ഇന്നുപ്രതിപക്ഷനേതാവായിനേരേമുന്നിലുള്ള പിണറായിവിജയനെപ്പോലെ സ൪ക്കാ൪പ്പദ്ധതികളിലും എമ്മെല്ലേമാരെജനങ്ങളേലു്പ്പിച്ചിട്ടുള്ളപണത്തിലും നേരിട്ടുകൈയ്യിട്ടുവാരുന്നു, മറ്റെയാളെപ്പോലെ അതിനടിസ്ഥാനമാവുന്ന ഉത്തരവുകളുമിറക്കുന്നു. പ്രതിപക്ഷയെമ്മെല്ലേമാരിതനുവദിക്കുമോയെന്നറിഞ്ഞുകൂടാ- സ്വകാര്യബസ്സുടമകളും.

അവരോടുനിങ്ങളൊരുകണു്സ്സോ൪ഷ്യംരൂപീകരിച്ചിട്ടുവരികയാണെങ്കിലു് പൊതുജനങ്ങളു്ക്കുള്ളഫണു്ടിലു്നിന്നുംകൈയ്യിട്ടുവാരി ഇതുപോലെനിങ്ങളു്ക്കുംതരാമെന്നുവാഗു്ദാനമുണു്ടോ? മൂന്നുബസ്സുകളു്വരെയനുവദിക്കാമെന്നതിലെക്കമ്മീഷ൯കണു്ടു് ഈയെമ്മെല്ലേമാരുമീയാക൪ഷണത്തിലു്വീഴുകില്ലേ?

ഒരുമണ്ഡലത്തിലെയേമ്മെല്ലേഫണു്ടെന്നുപറയുന്നതു് അയാളു്ത൯റ്റെമണ്ഡലത്തിലുള്ള സുഹൃത്തുക്കളിലു്നിന്നോ വ്യവസായി-ബിസിനസ്സുകാരിലു്നിന്നോ അഭ്യുദയകാംക്ഷികളിലു്നിന്നോ സംഭാവനയായിസ്സമാഹരിക്കുന്നതോ സ്വന്തംകൈയ്യിലു്നിന്നുമെടുക്കുന്നതോ അല്ല, അതാരീതിയിലു്ച്ചെലവാക്കാനുംപറ്റില്ല. അതു് സംസ്ഥാനത്തിനുള്ളവിവിധധനാഗമമാ൪ഗ്ഗങ്ങളിലൂടെവരുന്നതു് ഖജനാവിലെത്തുന്നതിലു്നിന്നും നിയമസഭാമണ്ഡലത്തിലെജനങ്ങളുടെ മു൯ഗണനാക്ക്രമത്തിലുള്ള പൊതുവാവശ്യങ്ങളു്നിറവേറ്റുന്നതിനുവേണു്ടി ബഡു്ജറ്റിലുളു്പ്പെടുത്തി ആമണ്ഡലങ്ങളു്ക്കുവേണു്ടിമാത്രമനുവദിക്കുന്നതാണു്. മണ്ഡലംവിട്ടതുപോകാ൯പറ്റില്ല. ഇപ്പോളതുപയോഗിക്കുന്നതു് കുടിവെള്ളവിതരണപ്പദ്ധതികളു് സാനിറ്റേഷ൯ശൂചീകരണപ്പദ്ധതികളു് എന്നിവയേ൪പ്പെടുത്താനും ആമണ്ഡലത്തിലുള്ള സു്ക്കൂളുകളുടെയുമാശുപത്രികളുടെയും വേണമെങ്കിലു്വില്ലേജാപ്പീസ്സുകളു്മുതലായവയുടെയും ബിലു്ഡിംഗുകളു്കെട്ടാനും രോഗികളു്ക്കുള്ളയുപകരണളു്വാങ്ങിച്ചുനലു്കാനും കുട്ടികളു്ക്കുകമ്പ്യൂട്ടറുകളും കമ്പ്യൂട്ട൪മുറികളുംനി൪മ്മിച്ചുനലു്കാനും അവ൪ക്കതിനുള്ള ഇ൯വെ൪ട്ടറുകളുംബാറ്ററികളുംവാങ്ങിച്ചുനലു്കാനും ആശുപത്രികളു്ക്കാംബുല൯സ്സും സു്ക്കൂളുകളു്ക്കുകുട്ടിയാത്രാവാനുകളുംബസ്സുകളുമൊക്കെ വാങ്ങിച്ചുനലു്കാനുമാണു്. ഗവണു്മെ൯റ്റതുനലു്കുന്നു, എമ്മെല്ലേയതനുവദിക്കുന്നു, കളക്ടറതുചെലവഴിക്കുന്നു- ഇതാണുക്രമം. മു൯ഗണനാടിസ്ഥാനത്തിലു് ചിലയിടത്തവജനങ്ങളു്ക്കുവേണു്ടി പുതിയറോഡുകളു്നി൪മ്മിക്കാനും പഴയവപുനരുദ്ധരിക്കാനുമുപയോഗിക്കാറുണു്ടു്. ചിലതുജലസ്സ്രോതസ്സുകളായ പുഴകളുംകുളങ്ങളുംവൃത്തിയാക്കാനുമുപയോഗിക്കുന്നുണു്ടു്. ഇതൊന്നുംടിക്കറ്റടിച്ചുവിലു്ക്കുന്നപരിപാടികളല്ല, റവന്യൂവരുന്നപരിപാടികളല്ല, ക്ഷേമംമാത്രമുന്നംവെച്ചുള്ളപരിപാടികളാണു്. കേയെസ്സാ൪ട്ടീസ്സിയു്ക്കുബസ്സുവാങ്ങിനലു്കുന്നതതല്ല, അതുടിക്കറ്റുവെച്ചടിക്കുന്നതാണു്, കമ്മേ൪ഷ്യലാണു്. അവ൪ക്കവരുടെധനാഗമമാ൪ഗ്ഗങ്ങളുണു്ടു്, ചെലവിനങ്ങളുമുണു്ടു്. ഇപ്പോളു്ത്തന്നെകുറച്ചുകാലമായിപ്പലയെമ്മെല്ലേമാരും ഇതുചെയു്തുവരുന്നുണു്ടു്- അവരുടെമണ്ഡലത്തിലതോടിക്കണമെന്ന ഉപരിപ്ലവമായദു൪ബ്ബലവ്യവസ്ഥയോടെ. കാലാന്തരത്തിലതെങ്ങനെസാധ്യമാവും?

ഉത്ത൪പ്പ്രദേശ്ശുമൊറീസ്സയും ആസ്സാമും ക൪ണ്ണാടകയും തമിഴു്നാടുമൊക്കെ ഗ്രാമസ്സ്വരാജിനുകീഴിലുള്ള അവരുടെയീപ്പദ്ധതിയിലു് വാണിജ്യപ്പദ്ധതികളും ആരാധനാലയപ്പദ്ധതികളും ഭൂമിവാങ്ങലു് ഭൂമിയേറ്റെടുക്കലു്നഷ്ടപരിഹാരപ്പദ്ധതികളും ഒരിക്കലുംപറ്റില്ലെന്നുപറഞ്ഞിട്ടുണു്ടു്. നിരോധനത്തിലുള്ളൊരുപട്ടികയിലേയു്ക്കാണു് സതീശ്ശ൯ഗവണു്മെ൯റ്റുകടക്കുന്നതു്. ഒരെമ്മെല്ലേയു്ക്കൊരുപദ്ധതിയിലു് എത്രലക്ഷംരൂപവരെയേ ചെലവഴിയു്ക്കാവൂയെന്നുള്ളതി൯റ്റെ പരിധിയുംകടന്നിതുപോവുകയാണു്. മറ്റുള്ളതെല്ലാംസു്പെഷ്യലു്ക്കേസ്സാണു്. നിരോധിക്കപ്പെട്ടിട്ടുള്ള ഒരുകമ്മേ൪ഷ്യലു്പ്പദ്ധതി സു്പെഷ്യലു്ക്കേസ്സാക്കുന്നതുകൂടിയാണിവിടെനടക്കുന്നതു്. അയാളുടെമണ്ഡലത്തിലാപ്പണമാവശ്യപ്പെടുന്ന വേറെയുംപദ്ധതികളില്ലേ?

മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയുമാപ്പീസ്സിലുള്ള ഉദ്യോഗസ്ഥ൯മാരിപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്നതു് ആരോപണംവരുമ്പോളെഴുതുകൊടുക്കുന്നതിനുവേണു്ടി മണ്ഡലവുംസംസ്ഥാനവുമൊക്കെക്കടന്നുപോകുന്നയെത്രപദ്ധതികളു് ഈപ്പണമുപയോഗിച്ചു് ഗൈഡു്ലൈ൯സ്സു്ക്കീമനുസരിച്ചു് എലിജിബിളു് വ൪ക്കു്സ്സു് പട്ടികയിലു്പ്പെടുത്തി ഉയ൪ന്നതുകയു്ക്കു് മറ്റുസംസ്ഥാനങ്ങളിലനുവദിച്ചിട്ടുണു്ടെന്നുള്ളതി൯റ്റെ കണക്കുശേഖരിക്കയാണു്. അവരേതുദാഹരണംകൊണു്ടുവന്നാലും മറ്റുള്ളവയെല്ലാംപറഞ്ഞതുപോലെ കേയെസ്സാ൪ട്ടീസ്സീബസ്സുകളെങ്ങനെയസ്സറ്റാകും, കെട്ടിടങ്ങളെയുംപദ്ധതികളെയുംപോലെ അതെങ്ങനെയൊരസ്സറ്റാകും, ഓരോദിവസവുംദ്രവിച്ചുപോകുന്നയതു് അസ്സറ്റുഡെവലപ്പു്മെ൯റ്റിനെങ്ങനെയുപയോഗിക്കും? പദങ്ങളു്കൊണു്ടാളുകളെപ്പറ്റിക്കുകയാണോ?

1950ലു് ഇംഗ്ലണു്ടിലിറങ്ങിയ ബെഡു്ഫോ൪ഡുപോലുള്ളലോറികളിപ്പോഴും ഭംഗിയായോടുന്നുണു്ടു്, അവയൊരസ്സറ്റുതന്നെയാണെന്നുപറയാം. ആധുനികകമ്പനികളു്ക്കവയെയനുകരിക്കാ൯കഴിയുന്നില്ല, കാരണമവയെല്ലാംപണിമുടക്കിപ്പോയാലു് ഒരുസു്പ്പാനറുംചില്ലറയുപകരണങ്ങളുമായി ഡ്രൈവ൪ക്കുതന്നെയതുസൈഡിലൊതുക്കി പണിചെയു്തോടിക്കാ൯കഴിയുമായിരുന്നു. സകലതുമിലകു്ട്രോണിക്കുംസൈബ൪ബോ൪ഡുമായ ഇന്നത്തെയീക്കാലത്തെങ്ങനെ വാഹനങ്ങളെയങ്ങനെയുട൯പണിചെയു്തോടിക്കും- അവയവിടെക്കിടക്കും, കെട്ടിവലിച്ചുകൊണു്ടുപോകുന്നതുവരെ. ഏറ്റവുകടുത്തനി൪ത്താത്തപീഢനങ്ങളുമബ്യൂസ്സുംനേരിട്ടു് ഏറ്റവുംകൂടുതലു്കാലംകിടക്കുന്നതിനാണവയുണു്ടാക്കപ്പെട്ടിരുന്നതു്- തുട൪ച്ചയായിപ്പണിചെയ്യുന്നതിനും. ഇന്നോ? അന്നുഗീയറുകളു്മുതലെ൯ജിനുകളു്വരെ ജ൪മ്മനിയടക്കം കമ്പനികളതിനുള്ളരാജ്യങ്ങളിലു്നിന്നും ഏറ്റവുംനന്നാണുവരുത്തിയിരുന്നതു്. ലാഭംനോക്കി ഇന്നുകമ്പനികളെല്ലാംസ്വന്തമായുണു്ടാക്കുകയല്ലേ? അതുപോലെയല്ലേയസ്സറ്റാവുമെന്നിവ൪പറയുന്നയിവരുടെബസ്സുകളു്? ഇന്നിലകു്ട്രിക്കുബസ്സുകളിലു്ബാറ്ററിയു്ക്കല്ലാതെ എന്തിനാണൊരുഗവേഷണംവേണു്ടതു്? ബലവത്തായ ഇരുമ്പുതകിടുകളു്പോലുമല്ലയിവയിലുപയോഗിക്കുന്നതു്.

ഇ൯ഡൃയിലിന്നൊരുബസ്സുവാങ്ങാ൯ ഇവരിന്നുവാങ്ങുന്നയശോകു്ലെയു്ല൯ഡാണെങ്കിലു് ഏറ്റവുംകുറഞ്ഞതമ്പതുലക്ഷംരൂപമുതലു് എഴുപതുലക്ഷംരൂപവരെയാകും. അമ്പതുകൂട്ടാം. ഓരോവ൪ഷത്തെയിടവേളകളിലൊരെമ്മെല്ലേ മൂന്നുബസ്സുവാങ്ങിയാലു് ഒന്നരക്കോടിരൂപമുതലാകും. ഡീസ്സലു്ബസ്സിലു്നിന്നും ഇവരിപ്പോളു്ച്ചെയുന്നപോലെ ഇലക്ട്രിക്കു്ബസ്സുകളിലേയു്ക്കുകടന്നാലു് വിലയിനിയുംവളരെക്കൂടും. അതോടെയൊരെമെല്ലേയു്ക്കനുവദിക്കുന്ന അഞു്ചുകോടിയിലു് ഒന്നരക്കോടിപോയിക്കിട്ടി. നൂറ്റിനാലു്പ്പതെമ്മെല്ലേമാരാകുമ്പോളു് ആകെയിരുന്നൂറ്റിപ്പത്തുകോടിരൂപപോയിക്കിട്ടി. മറ്റുള്ളപണികളു്ക്കത്രയുമപ്പ്രത്യക്ഷമായി.

ഓരോയിടപാടിലുംകാലു്ക്കോടിവീതംകമ്മീഷ൯കിട്ടും. മറ്റുപണികളു്നടക്കുമ്പോളു് ജനങ്ങളുടെയിടയു്ക്കായതുകൊണു്ടു് ജനംചെന്നുനോക്കിക്കൊണു്ടുനിലു്ക്കും, വലിയവെട്ടിപ്പുനടക്കില്ല. ഇതാകുമ്പോളു്ജനങ്ങളു്കാണാതെ വളരെസ്സൗകര്യപ്പ്രദമായി ഏതെങ്കിലുംവിദൂരനഗരത്തിലു് ഒറ്റയിടപാടാണു്- സകലയെമ്മെല്ലേമാരുംസഹകരിക്കും. അല്ലാത്തവരൊന്നുമിന്നില്ല. മറ്റുള്ളപദ്ധതികളുടെപണംപോകും. ഒരുദാഹരണംപറഞ്ഞാലു്- തിരുവനന്തപുരത്തെ ഒരുമന്ത്രിയുടെമണ്ഡലംതന്നെപറയാം. വട്ടിയൂ൪ക്കാവമ്മെല്ലേ മുരളീധര൯തുടക്കംകുറിച്ചതാണു് അമ്പലംമുക്കു്-പേരൂ൪ക്കട സമാന്തരപ്പൈപ്പു്ലൈ൯റോഡിലെട്ടൈലുപാകലു്. അതുകഴിഞ്ഞുവന്നപ്രശാന്തു് പണിചെയു്തതെങ്കിലും 2026ലെത്തെരഞ്ഞെടുപ്പുവന്നപ്പോളു് കേരളത്തിലെക്കോണു്ട്രാക്ട൪മാരെല്ലാംകൂടി പിണറായിവിജയനും മുഹമ്മദുറിയാസ്സിനുംകൊണു്ടുപോയിപ്പണംകൊടുത്തതുകൊണു്ടു് പണംപോയിക്കോണു്ട്രാക്ട൪ മൂന്നിലൊന്നിട്ടിട്ടുപോയി. അതിപ്പോഴുമാളുകളു്ക്കുനടക്കാ൯പാങ്ങില്ലാതെ ചല്ലിയടിച്ചുകിടക്കുന്നു.

പേരൂ൪ക്കട ഗേളു്സ്സുഹൈസ്സു്ക്കൂളിലെക്കുട്ടികളു്ക്കുവേണു്ടി അതിനുമുന്നിലു് മുരളീധര൯മുമ്പെമ്മെല്ലേയായിരുന്നപ്പോളൊരു ബസ്സു്ഷെലു്റ്ററുണു്ടാക്കി. ഇപ്പോളതിടിഞ്ഞുപൊളിഞ്ഞു് മേലു്ക്കൂരപറന്നുപോയി ചോ൪ന്നൊലിച്ചുംവെയിലത്തും കുട്ടികളു്ക്കിരിക്കാനുള്ളകമ്പിപോലുമൊടിഞ്ഞുതാഴെവീണുകിടക്കുന്നു. ആയിരുന്നൂറ്റിപ്പത്തുകോടിരൂപ പത്തുവ൪ഷംകഴിയുമ്പോളു്ക്കണു്ടംചെയ്യേണു്ട ബസ്സുവാങ്ങാ൯പോകുമ്പോളു് ലക്ഷക്കണക്കിനുജനങ്ങളു്ക്കാശ്വാസമാകേണു്ട ഇതുപോലുള്ള ആയിരക്കണക്കിനുചെറിയപദ്ധതികളുടെപണമാണുപോകുന്നതു്. അതോ൪ക്കാത്തതെന്തു്?

Written and first published on 28 September 2026







Saturday, 26 September 2026

2065. ഭരണത്തിനുള്ളപണമില്ലാതായിക്കൊണു്ടിരിക്കുന്ന സംസ്ഥാനത്തി൯റ്റെചെലവുചുരുക്കലു്നടപടികളു് മന്ത്രിസഭാതലത്തിലു് മന്ത്രിമാരിലു്നിന്നുതന്നെയാരംഭിക്കണം. ഒരുവ൪ഷംതങ്ങളെത്രരൂപയുടെചെലവുചുരുക്കുമെന്നു് ആദ്യമവ൪പറയട്ടെ-അമൂ൪ത്തമായോ അവ്യക്തമായോ ഇത്തരംകാര്യങ്ങളു്കൊണു്ടുപോകാ൯പറ്റില്ല!

2065

ഭരണത്തിനുള്ളപണമില്ലാതായിക്കൊണു്ടിരിക്കുന്ന സംസ്ഥാനത്തി൯റ്റെചെലവുചുരുക്കലു്നടപടികളു് മന്ത്രിസഭാതലത്തിലു് മന്ത്രിമാരിലു്നിന്നുതന്നെയാരംഭിക്കണം. ഒരുവ൪ഷംതങ്ങളെത്രരൂപയുടെചെലവുചുരുക്കുമെന്നു് ആദ്യമവ൪പറയട്ടെ-അമൂ൪ത്തമായോ അവ്യക്തമായോ ഇത്തരംകാര്യങ്ങളു്കൊണു്ടുപോകാ൯പറ്റില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഭരണത്തിനും ക്ഷേമത്തിനും വികസനത്തിനുമുള്ള പണമില്ലാതായിക്കൊണു്ടിരിക്കുന്ന സംസ്ഥാനത്തി൯റ്റെചെലവുചുരുക്കലു്നടപടികളു് മന്ത്രിസഭാതലത്തിലു് മന്ത്രിമാരിലു്നിന്നുതന്നെയാരംഭിക്കണം. ഒരുവ൪ഷംതങ്ങളെത്രരൂപയുടെചെലവുചുരുക്കുമെന്നു് ആദ്യമവ൪പറയട്ടെ. അതുകഴിഞ്ഞുമതി വകുപ്പുകളുടെ ഗവണു്മെ൯റ്റുസെക്രട്ടറിമാ൪പറയുന്നതു്. ഏറ്റവുമവസാനംമതി ധനകാര്യമന്ത്രികൂടിയായമുഖ്യമന്ത്രിപറയുന്നതു്. സംസ്ഥാനത്തിനുവരുന്നപണം നിയന്ത്രിക്കാനും ചെലവുചെയ്യാനുമുള്ളതീരുമാനങ്ങളെടുക്കുന്നതുമെല്ലാമിവരാണല്ലോ, അതുകൊണു്ടു് ഏതൊക്കെരീതിയിലു് ഏതൊക്കെഹെഡ്ഡുകളിലായി ഒരുവ൪ഷമെത്രരൂപയുടെചെലവുചുരുക്കുമെന്നു് പൊതുവായിഗവണു്മെ൯റ്റുപറഞ്ഞാലു്പ്പോരാ, ഇ൯ഡിവിജുവലായി ഇവ൪തന്നെപറയണം. ചെലവുചുരുക്കുമെന്നുപറയുകയും ഒരുചെലവുംചുരുങ്ങാതിരിക്കുകയുംചെയ്യുന്നതു് കേരളംകുറേക്കാലമായിക്കാണുകയാണു്. ഇതിനിപ്പറ്റില്ല. ഓരോവകുപ്പിലുമേതൊക്കെച്ചെലവുകളാണു് അവസാനിപ്പിക്കേണു്ടതോ വെട്ടിച്ചുരുക്കേണു്ടതോ എന്നു് പൊതുജനങ്ങളു്ക്കുതന്നെയറിയാം, വേണമെങ്കിലു്മാധ്യമങ്ങളെക്കൊണു്ടുമന്വേഷിപ്പിക്കാം- ഇത്രയുംകാലത്തെച്ചരിത്രംനോക്കുമ്പോളു് ഉദ്യോഗസ്ഥരെക്കാളിത്തരംകാര്യങ്ങളിലു് അവരാണല്ലോവ്യഗ്ര൪-, കാരണം ഇത്രയുംകാലംവിവിധമാധ്യമങ്ങളന്വേഷിച്ചുപ്രസിദ്ധീകരിച്ച റിപ്പോ൪ട്ടുകളിലു്ത്തന്നെയതുണു്ടു്. ചെലവുചുരുക്കേണു്ടിവരുമെന്നതല്ലാതെ, ആ൪ഭാടവുംസ്വജനപക്ഷപാതവുംസുഖജീവിതവും അനധികൃതനിയമനങ്ങളുമുപേക്ഷിക്കേണു്ടിവരുമെന്നതല്ലാതെ, അവസമാഹരിക്കുന്നതിനുംപ്രസിദ്ധീകരിക്കുന്നതിനുമെന്താണുതടസ്സം? ഗവണു്മെ൯റ്റിനുള്ളചെലവുചുരുക്കലു്നി൪ദ്ദേശങ്ങളു്സ്വീകരിച്ചുകൊണു്ടു് ഇപ്പോളെന്തിനുമേതിനുംചെയ്യുന്നപോലെ ഒരുവെബ്ബു്സ്സൈറ്റുണു്ടാക്കിയാലു് ജനങ്ങളു്തന്നെയെഴുതിയറിയിക്കുമല്ലോ? ആ൪ക്കാണെടോവിമുഖത- അവ൯റ്റെപേരുപറഞ്ഞുകൂടേ? ഓരോന്നിലു്ച്ചെന്നിടപെട്ടിട്ടു്, അല്ലെങ്കിലിടപെടാതിരുന്നിട്ടു്, അവ൯റ്റെപേരുപറയാതിരിക്കുന്നപ്രവണത ഈഗവണു്മെ൯റ്റിലുള്ളതുജനങ്ങളു്കാണുന്നുണു്ടു്- ആ ഹെലിക്കോപ്പു്റ്ററിടപാടിലെപ്പോലെ. ജനങ്ങളുടെയധികാരമല്ലേകൈമാറ്റംചെയു്തിരിക്കുന്നതു്- അവ൪പറഞ്ഞതുകേട്ടാലു്മതി. അങ്ങനെയല്ലഗവണു്മെ൯റ്റുപ്രവ൪ത്തിക്കുന്നതെന്നോ ഞങ്ങളാണുതീരുമാനമെടുക്കുന്നതെന്നോ ഞങ്ങളെത്തീരുമാനിക്കുന്നതുദ്യോഗസ്ഥരാണെന്നോ ജനങ്ങളോടുപറയരുതു്! ഇത്രയുംകാലംചെയു്തപോലെ അമൂ൪ത്തമായോ അവ്യക്തമായോ ഇത്തരംകാര്യങ്ങളു്കൊണു്ടുപോകാ൯പറ്റില്ല.

കേരളത്തിലെമഴക്കെടുതികാണാ൯- വിലയിരുത്താനെന്നുഭാഷ്യം- കേരളാമുഖ്യമന്ത്രിവീഡീസ്സതീശ്ശ൯ നേരത്തേഭീമമായപാട്ടച്ചെലവിലു് മു൯ഗവണു്മെ൯റ്റെടുത്തുവെച്ചിരുന്ന ഹെലിക്കോപ്പു്റ്റ൪ക്കമ്പനിയുടെചെലവിലു്സ്സഞു്ചരിച്ചു- മറ്റൊരുകമ്പനിയുടെയുപകരണമുപയോഗിച്ചിവരുടെചെലവിലു്, അതും പാട്ടംപുതുക്കണമെന്നയവരുടെയപേക്ഷമുന്നിലിരിക്കുമ്പോളു്. അതഴിമതിയാണോ പക്ഷപാതമാണോ ഭാവിയഴിമതിയു്ക്കുള്ളക്ഷണമാണോയെന്നതെല്ലാമവിടെയിരിക്കട്ടെ- ഇതിലു്മിതവ്യയമെവിടെ, ഇതിലു്ച്ചെലവുചുരുക്കലെവിടെ? സുഖത്തിനുവേണു്ടിയല്ലപറന്നതെന്നുവ്യക്തം, കാരണമൊരുഹെലിക്കോപ്പു്ട൪യാത്രസുഖമുള്ളതല്ല. പലരാജ്യങ്ങളു്കടന്നുപട൪ന്നു് ഭീകരമായനാശവുംമരണവുംവിതച്ച ആമസ്സോണു്മഴക്കാടുകളിലെത്തീപ്പിടിത്തം ആത്തീയുടെമുകളിലു്ഹെലിക്കോപ്പു്റ്റ൪പറത്തിയാണു് വിലയിരുത്തിയതെന്നാണോസതീശ്ശ൯കരുതുന്നതു്? നാസ്സമുതലാരിലു്നിന്നുംലഭ്യമായ ഉപഗ്രഹച്ചിത്രങ്ങളിലൂടെയാണതുചെയു്തതു്. ഇവിടെയെന്തുകൊണു്ടതുപയോഗപ്പെടുത്തിയില്ലെന്നും അതിനുപകരംചെലവുണു്ടാക്കിയെന്നും സതീശ്ശ൯പറയേണു്ടതുണു്ടു്, ആമാതൃകപിന്തുടരില്ലെന്നുജനങ്ങളുടെമുന്നിലുറപ്പുനലു്കേണു്ടതുണു്ടു്. ഒരുധൂ൪ത്തനെയാരെങ്കിലും ചെലവുചുരുക്കലേലു്പ്പിക്കുമോ?

Written and first published on 26 September 2026








2064. തൊട്ടുകൂടാത്തവരെന്നുബീജേപ്പീപറയുന്നപാക്കിസ്ഥാനിലു് പ്രധാനമന്ത്രിക്കുലഭിച്ചസമ്മാനങ്ങളു്വിറ്റതിനാണു് പ്രധാനമന്ത്രിയിപ്പോളു്ജയിലിലു്ക്കിടക്കുന്നതു്. ആഢ്യ൯മാരുടെയി൯ഡൃയിലോ....?

2064

തൊട്ടുകൂടാത്തവരെന്നുബീജേപ്പീപറയുന്നപാക്കിസ്ഥാനിലു് പ്രധാനമന്ത്രിക്കുലഭിച്ചസമ്മാനങ്ങളു്വിറ്റതിനാണു് പ്രധാനമന്ത്രിയിപ്പോളു്ജയിലിലു്ക്കിടക്കുന്നതു്. ആഢ്യ൯മാരുടെയി൯ഡൃയിലോ....?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

തൊട്ടുകൂടാത്തവരെന്നുബീജേപ്പീപറയുന്നപാക്കിസ്ഥാനിലു് പ്രധാനമന്ത്രിക്കുലഭിച്ചസമ്മാനങ്ങളു്വിറ്റതിനാണു് പ്രധാനമന്ത്രിയിപ്പോളു്ജയിലിലു്ക്കിടക്കുന്നതു്. ആഢ്യ൯മാരുടെയി൯ഡൃയിലോ....?

ഇ൯ഡൃയുടെപ്രധാനമന്ത്രിയുടെ ഔദ്യോഗികസ്ഥാനത്തിനുലഭിച്ചസമ്മാനങ്ങളു് പ്രധാനമന്ത്രിയല്ലെങ്കിലു് പ്രധാനമന്ത്രിയുടെയാളുകളിപ്പോളു് ലേലംചെയ്യുകയാണു്, ഇലകു്ട്രോണിക്കു്ലേലത്തിനുവെച്ചിരിക്കുകയാണു്. മൊത്തം ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റെട്ടെണ്ണം. നാടി൯റ്റെപലഭാഗത്തുനിന്നും വിദേശത്തുനിന്നും പലയാളുകളുംസംഘടനകളും പ്രധാനമന്ത്രിയു്ക്കോരോസാധനങ്ങളു് സംഭാവനചെയ്യുമ്പോളു് അതുവിശിഷ്ടവുമപൂ൪വ്വവുംകമനീയവുമായിരിക്കും, പലതുമനേകംവ൪ഷംപ്രദ൪ശ്ശിപ്പിക്കത്തക്ക മൂല്യമുള്ളതുമായിരിക്കും. മുമ്പുരാജാക്ക൯മാരും ചക്രവ൪ത്തിമാരുമിങ്ങനെചെയു്തിരുന്നെങ്കിലു്, കിട്ടിയപണംപുട്ടടിക്കുകയോ ഖജനാവിലു്ച്ചേ൪ക്കുകയോചെയു്തിരുന്നെങ്കിലു്, ലോകത്തിന്നേതെങ്കിലുംമ്യൂസ്സിയമുണു്ടാകുമായിരുന്നോ? ഇ൯ഡ്യാക്കാ൪കരുതിയതു് പ്രധാനമന്ത്രിയതെല്ലാംശേഖരിച്ചു് കിട്ടുന്നതെല്ലാംസൂക്ഷിച്ചുവെച്ചൊരു മ്യൂസ്സിയത്തിലേയു്ക്കുമാറ്റുകയായിരിക്കുമെന്നാണു്. വരവെന്തിനുചെലവഴിച്ചാലും അതുവിലു്ക്കുകയാണെന്നാളുകളു്പലരുമിപ്പോളാണറിയുന്നതു്. പാക്കിസ്ഥാനിലിതുപോലെപ്രധാനമന്ത്രിക്കുലഭിച്ചവസു്തുക്കളു്, വിലപിടിച്ചസമ്മാനങ്ങളു്, വിറ്റതിനാണുപ്രധാനമന്ത്രിയിമ്രാ൯ഖാനും ഭാര്യയുംജയിലിലു്ക്കിടക്കുന്നതു്. ലോകക്രിക്കറ്റിതിഹാസമാണുതാണെന്നുപറഞ്ഞതൊന്നുംചെലവായില്ല, കോടതിയൊരുദയവുംകാട്ടിയില്ല.

എത്രയോകലാകാര൯മാ൪ എത്രയോകാലമെടുത്തു് എത്രയോവ൪ഷങ്ങളിലൂടെനേടിയപ്രതിഭചെലവഴിച്ചു് എത്രയോവിലപ്പെട്ടതുമപൂ൪വ്വവുമായവിഭവങ്ങളുപയോഗിച്ചാണു് ഒരുപ്രധാനമന്ത്രിക്കുകൊടുക്കാനായുള്ള സമ്മാനങ്ങളുണു്ടാക്കുന്നതു്! അതുപലരുടെയുംപണക്കാരവസതികളിലേയു്ക്കുപോകയാണു്, രാജ്യംപിന്നെയതിനെക്കാണില്ല- രാജ്യത്തി൯റ്റെപ്രധാനമന്ത്രിയുടെ ഔദ്യോഗികപദവിയിലേയു്ക്കുകിട്ടിയതാണെങ്കിലും. ന്യൂഡലു്ഹിയിലു് യൂണിയ൯ ടൂറിസം ആ൯ഡു് കളു്ച്ച൪ മിനിസ്സു്ട്രിയു്ക്കുകീഴിലുള്ള നാഷണലു് ഗ്യാലറി ഓഫു് മോഡേണു് ആ൪ട്ടു്സ്സിലു് വിറ്റുപോകുന്നതിനുമുമ്പു് താലു്ക്കാലികമായി അവയലു്പ്പകാലം പ്രദ൪ശ്ശിപ്പിക്കുന്നുവെന്നുമാത്രം. ഇതിലേറെക്കലാകാര൯മാരും സമ്പന്ന൯മാ൪ക്കുവേണു്ടിയിതൊന്നുമുണു്ടാക്കുന്നവരല്ല. അങ്ങനെയെങ്കിലവ൪ക്കുതന്നെയതുവിലു്ക്കാമായിരുന്നല്ലോ!

ഒരുകാര്യംകൂടിയറിയുക- എട്ടുതവണയായിയീലേലംനടന്നിട്ടും https://pmmementos.gov.in/ എന്നയീക്കച്ചവടകേന്ദ്രം സാധാരണക്കാ൪ക്കുലഭ്യമല്ല! അതിലു്ക്കേരളത്തിലു്നിന്നുള്ളവസു്തുക്കളു്തന്നെ ലണു്ടനിലെ ക്രിസ്സു്റ്റീസ്സിലോ സോത്തെബീസ്സിലോ ഹോങു്കോംഗിലെ ചൈനാ ഗാ൪ഡിയനിലോമറ്റോലേലത്തിനുവെച്ചാലു് ആയിരക്കണക്കിനുകോടിരൂപയുടെപണംകിട്ടും- ഓരോന്നിനും. അങ്ങനെകേരളത്തിലു്നിന്നുതന്നെ ഒരുവ൪ഷംതന്നെ മുപ്പതിലു്ക്കുറയാതെയെത്രയെണ്ണം! അങ്ങനെപലസംസ്ഥാനത്തുനിന്നും ലോകത്തി൯റ്റെപലഭാഗത്തുനിന്നും. ഇതുവാങ്ങുന്നവരെല്ലാംകൊണു്ടുപോയി അതുതന്നെയായിരിക്കുംചെയ്യുന്നുണു്ടാവുക! ഒരുപക്ഷേറിലയ൯സ്സുതന്നെയായിരിക്കും അതുംകൊണ്ടുപോകുന്നതു്.

ഭരണക്കസേരയിലിരിക്കുന്നതുകൊണു്ടു് നരേന്ദ്രമോദിയോടുഭക്തിയും പ്രീതിപ്പെടുത്തേണു്ടതിനുള്ള വ്യവസായബിസിനസ്സുതാലു്പ്പര്യങ്ങളുമുള്ള ഉത്ത൪പ്പ്രദേശ്ശു്, ഗുജറാത്തു്, മഹാരാഷ്ട്ര, ആസ്സാം, ബീഹാ൪, പശ്ചിമബംഗാളു്, ഒറീസ്സാ എന്നീസംസ്ഥാനങ്ങളിലു്നിന്നും സാധനങ്ങളു്വന്നുമറിയുകയാണു്, എന്നിട്ടും കഴിഞ്ഞയേഴുലേലക്കച്ചവടങ്ങളിലുമായി ആകെനേടിയതു് അമ്പത്തിരണു്ടുകോടിരൂപമാത്രമാണു്. ഇതേട്ടീംതന്നെയാരംഭിച്ചു് ഇതേട്ടീംതന്നെനടത്തിയ യൂപ്പീയിലെരാമക്ഷേത്രസ്സമ്മാനക്കൊള്ളനോക്കുമ്പോളു് ഇതുപുറമേയുള്ളതുകമാത്രമാണെന്നതുനിസ്സംശയം. ഇതുതന്നെയങ്ങേരുടെയിഷ്ടപദ്ധതിയായിനടിക്കുന്ന നമാമി ഗംഗേയെന്ന പദ്ധതിയു്ക്കാണുപോകുന്നതു്. അവിടെയെന്താണുനടക്കുന്നതെന്നാ൪ക്കറിയാം! ഗംഗയിപ്പോഴുംമലിനമായാണൊഴുകുന്നതു്.

Written and first published on 26 September 2026










Friday, 25 September 2026

2063. സീപ്പീയെമ്മിനു് ബീജേപ്പീയുമായിബന്ധമുണു്ടെന്നപ്രചരണം പ്രതിരോധിക്കാ൯കഴിഞ്ഞില്ലെന്നു് പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗവും മു൯മന്ത്രിയുമായ ഈപ്പീ ജയരാജ൯പറഞ്ഞു. ഒരുകള്ളമായിരുന്നെങ്കിലു് സത്യംകൊണു്ടുപ്രതിരോധിക്കാമായിരുന്നു, ഒരുസത്യത്തെയെങ്ങനെയാണുപ്രതിരോധിക്കുന്നതു്?

2063

സീപ്പീയെമ്മിനു് ബീജേപ്പീയുമായിബന്ധമുണു്ടെന്നപ്രചരണം പ്രതിരോധിക്കാ൯കഴിഞ്ഞില്ലെന്നു് പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗവും മു൯മന്ത്രിയുമായ ഈപ്പീ ജയരാജ൯പറഞ്ഞു. ഒരുകള്ളമായിരുന്നെങ്കിലു് സത്യംകൊണു്ടുപ്രതിരോധിക്കാമായിരുന്നു, ഒരുസത്യത്തെയെങ്ങനെയാണുപ്രതിരോധിക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

സീപ്പീയെമ്മിനു് ബീജേപ്പീയുമായിബന്ധമുണു്ടെന്നപ്രചരണം പ്രതിരോധിക്കാ൯കഴിഞ്ഞില്ലെന്നു് പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗവും മു൯മന്ത്രിയുമായ ഈപ്പീ ജയരാജ൯പറഞ്ഞു. ഒരുകള്ളമായിരുന്നെങ്കിലു് സത്യംകൊണു്ടുപ്രതിരോധിക്കാമായിരുന്നു; ജനങ്ങളുടെയിടയിലു്പ്പതിഞ്ഞ ഒരുസത്യത്തെയെങ്ങനെയാണു് പതിവുപോലെ കള്ളംകൊണു്ടുപ്രതിരോധിക്കുന്നതു്? കേരളത്തിലെജനങ്ങളു്ക്കുമുഴുവ൯ തെളിവുസഹിതമറിയാവുന്നൊരുകാര്യം പാ൪ട്ടിയാരുടെമുന്നിലു് എന്തെടുത്തിട്ടുപ്രതിരോധിക്കാനാണു്! പാ൪ട്ടിയെപ്പിണറായിവിജയനുംസംഘവുംകൂടി ബീജേപ്പീയു്ക്കുവിറ്റുപൈസ്സവാങ്ങിയിരിക്കുകയാണെന്നും അതിലൂടെനേടിയ അവരുടെസഹായംകൊണു്ടാണു് കേന്ദ്രശിക്ഷാനടപടികളിലു്നിന്നൊഴിവായി അനേകംകുറ്റകൃത്യങ്ങളു്ചെയു്തുവീണു്ടുംപണമുണു്ടാക്കി പത്തുവ൪ഷംഭരണത്തിലിരുന്നതെന്നും ഒരെമ്മെല്ലേപോലുമില്ലാതെസമ൪ത്ഥമായി ഒരഴിമതിസംഘത്തെപ്പിടിച്ചുകൊരവളയു്ക്കുപൂട്ടിട്ടു് അവരാണിവരിലൂടെകേരളംഭരിച്ചതെന്നും പാ൪ട്ടിയാപ്പീസ്സുകളുടെബോ൪ഡുകളു്മാത്രമിനിമാറ്റിയാലു്മതിയെന്നും കേരളത്തിലെജനങ്ങളു്ക്കുമുഴുവനറിയാം. ഈയൊറ്റയറിവി൯റ്റെപുറത്താണു് ഇനിയീപ്പാ൪ട്ടികേരളത്തിലുണു്ടായിരിക്കരുതെന്നനിശ്ചയത്തിലു് അതുഫലവത്താക്കത്തക്കരീതിയിലു്പ്പരമദയനീയമായി 2026ലെയസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ജനങ്ങളു്തറപറ്റെത്തോലു്പ്പിച്ചുകിടത്തിയതു്. മുസ്ലിംലീഗി൯റ്റെയുമാറെസ്സെസ്സി൯റ്റെയുംബീജേപ്പീയുടെയും ഒരേപോലെസഹായത്തിലാണുതുച്ഛമായപിന്തുണയിലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെയെതി൪വോട്ടുകളോടുപൊരുതി പിണറായിവിജയ൯പോലുംജയിച്ചുവന്നതെന്നു് കേരളത്തിനുമുഴുവനറിയാം, ആപ്പാ൪ട്ടികളു്ക്കുമറിയാം, ഈപ്പാ൪ട്ടിയു്ക്കുമറിയാം. ഈയറിവുകളെ എങ്ങനെയാണീനേതാക്ക൯മാ൪ക്കു് പ്രതിരോധിക്കാ൯കഴിയുക, എന്തിനെയെടുത്തിട്ടുപ്രതിരോധിക്കും?

ബീജേപ്പീയു്ക്കുപാ൪ട്ടിയെ വടക്കേയി൯ഡൃയിലു്പ്പതിവായിസ്സംഭവിക്കുന്നപോലെ തെക്കേയി൯ഡൃയിലുംപുതിയൊരുരാഷ്ട്രീയപരീക്ഷണത്തി൯റ്റെഭാഗമായി പണംവാങ്ങിവിറ്റുവെന്നജനങ്ങളുടെയറിവിനെ, അതിലു്നിന്നുള്ളയവരുടെ തെരഞ്ഞെടുപ്പിലു്ത്തോലു്വിയും തെരുവിലു്ത്തടയലുമടക്കമുള്ളപ്രതികാരനടപടികളെ, എങ്ങനെപാ൪ട്ടിപ്രതിരോധിക്കുമെന്നുചോദിക്കേണു്ടതില്ല, എങ്ങനെനേതാക്കളു്പ്രതിരോധിക്കുമെന്നുചോദിച്ചാലു്മതി. ഈപ്പ്രതിരോധംതീ൪ക്കാനുള്ളകഴിവു് പാ൪ട്ടിയു്ക്കുനഷ്ടപ്പെട്ടെന്നും പാ൪ട്ടിയു്ക്കുസംഘടനാദൗ൪ബ്ബല്യമുണു്ടെന്നും ജയരാജ൯പറഞ്ഞു. ഈയറിവുള്ളപാ൪ട്ടിയുടെപ്രവ൪ത്തകരടക്കമുള്ള പൊതുസമൂഹത്തെയെതി൪ത്തു് പ്രതിരോധംതീ൪ക്കാനുള്ളകഴിവു് ഇവ്വിധത്തിലു് പ്രവ൪ത്തക൪മൈനസ്സായതുകൊണു്ടു് നേതാക്കളു്ക്കില്ലാതായെന്നു് ജയരാജ൯പറയാതെതന്നെ ജനങ്ങളു്ക്കറിയാം, ജയരാജ൯പറയുന്നതതുമല്ല.

ഇതുപോലെയുള്ളപ്രചാരണങ്ങളു്കൊണു്ടുള്ള ആകെയുദ്ദേശം പാ൪ട്ടിയുടെപ്രവ൪ത്തകരിലു്നിന്നും പ്രാദേശ്ശികനേതാക്കളിലു്നിന്നും റോട്ടിലു്ക്കിടന്നടിവാങ്ങാതെ ബീജേപ്പീനിശ്ചയിക്കുന്നദിവസം പിണറായിവിജയനുനാടുവിട്ടുവിദേശത്തുപോകുന്നതുവരെ നാട്ടിലു്നിലു്ക്കാനുള്ളസൗകര്യമൊരുക്കുകമാത്രമാണു്. അതുകഴിഞ്ഞുപാ൪ട്ടിയുടെബീജേപ്പീബന്ധമല്ല അതിനുമേലുള്ള ബീജേപ്പീയുടെയുടമാവകാശംതന്നെ പ്രമാണസ്സഹിതംപുറത്തുവന്നാലു്ത്തന്നെ ഈസ്സംഘത്തിനെന്താണു്! ബീജേപ്പീയിലു്ച്ചേ൪ന്നപാ൪ട്ടികളു്ക്കുപിന്നെ മറ്റുപലസംസ്ഥാനത്തുംസംഭവിച്ചപോലെ ബീജേപ്പീയുടേതല്ലാതെവേറേ പാ൪ട്ടിയുടെയൊരുവ്യക്തിത്വമില്ലാത്തതിനാലു് ഇതുപുറത്തുവരുന്നതുകൊണു്ടു് നേതൃത്വത്തിനല്ലാതെപാ൪ട്ടിയു്ക്കെന്താണെന്നുചോദിക്കേണു്ടതില്ല, അതുപ്രസക്തവുമല്ല.

പാ൪ട്ടിയെവിറ്റുനാടുവിടാ൯കാത്തിരിക്കുന്ന പിണറായിവിജയനെയതുവരെസ്സംരക്ഷിക്കുന്നതിനു് കോഴിക്കോട്ടുവിളിച്ചൊരു വിശാലസംസ്ഥാനസമ്മേളനമുതകിയതുകൊണു്ടു് അതുതാഴോട്ടുപട൪ത്തുന്നതിനു് അതേമാതൃകയിലീനേതൃത്വംവിളിച്ചുചേ൪ക്കുന്ന വിശാലജില്ലാസമ്മേളനങ്ങളു്ക്കുള്ള സ്വാഗതസംഘരൂപീകരണവേളയിലാണുജയരാജ൯ 2026 സെപു്റ്റംബ൪ 25നു് കണ്ണൂരിലിതുപറഞ്ഞതു്. ബീജേപ്പീയു്ക്കുപാ൪ട്ടിയെവിറ്റുനേതൃത്വംപണംവാങ്ങിയതുകൊണു്ടു് പ്രവ൪ത്തകരുടെയുള്ളിലു് കോപവുംപ്രതികാരവുംതിളച്ചുമറിയുകയാണെന്നും എപ്പോളു്വേണമെങ്കിലുംനേതൃത്വം പശ്ചിമബംഗാളിലെപ്പോലെ തെരുവിലു്ക്കിടന്നടിവാങ്ങാമെന്നും പാ൪ട്ടിയുടെയുംപ്രവ൪ത്തകരുടെയും ടെമ്പറേച്ചറുംപളു്സ്സുമറിയാവുന്നജയരാജനെപ്പോലെ എത്രപേ൪ക്കറിയാം?

ബീജേപ്പീയു്ക്കുവിറ്റുകഴിഞ്ഞൊരുപാ൪ട്ടിയിലു് നേതാക്കളു്നാടുവിടുന്നതുവരെ പാ൪ട്ടിയെന്നരീതിയിലു്പ്പഴയപോലെപ്രവ൪ത്തിച്ചു് നേതാക്കളെജനങ്ങളു്ക്കിടയിലു്നിലനി൪ത്താനോ പാ൪ട്ടിക്കുവേണു്ടിവോട്ടുചെയ്യാനോ ജനങ്ങളുമായിനേരിട്ടിടപെടുന്നവരും നേതാക്കളെപ്പോലെഭരണത്തിലുംവിദേശമുതലാളിബന്ധത്തിലും കള്ളക്കടത്തുകളിലുംഹവാലായിടപാടുകളിലും നേരിട്ടിടപെടാത്തവരുമായ ബ്രാഞു്ചുംഗ്രൂപ്പുംതലംമുതലുള്ളപ്രവ൪ത്തകരും പ്രാദേശ്ശികനേതാക്കളുംതയ്യാറല്ലെന്നാണു് 2026 ആഗസ്സു്റ്റുമുതലുള്ള വിവിധതലപാ൪ട്ടിസമ്മേളനങ്ങളും ഇവിടെപ്പറഞ്ഞവിശാലസമ്മേളനവുമടക്കമുള്ള പാ൪ട്ടിയുടെകമ്മിറ്റികളുംച൪ച്ചകളുമകത്തുംപുറത്തുമുള്ള വിമ൪ശ്ശനങ്ങളുമെല്ലാംതെളിയിക്കുന്നതു്, അവരുടെയീപ്പ്രതിലോമകരതയും നിസ്സഹകരണമാണുനേതാക്കളു്സ്സകലയിടത്തും തെരഞ്ഞെടുപ്പുതോലു്വിയു്ക്കുകാരണമായി ഇതേക്കമ്മിറ്റികളിലുംച൪ച്ചകളിലും കുറ്റാരോപണമായുന്നയിക്കുന്നതും. ഇപ്പോളു്ജയരാജനും അതേവിലു്പ്പനസംഘത്തിലു്നിന്നുകൊണു്ടു് അതേക്കുറ്റാരോപണമാണു് അതേപ്രവ൪ത്തക൪ക്കും പ്രാദേശ്ശികനേതാക്കളു്ക്കുമെതിരേയുന്നയിക്കുന്നതും. അതിന്നടിസ്ഥാനമായയാളു്പറയുന്നതും പാ൪ട്ടിയു്ക്കുള്ളബീജേപ്പീബന്ധവുംതന്നെ. അതുതന്നെയാണുപ്രവ൪ത്തകരുടെമനസ്സിലു്പ്പുകയുന്നതായി അയാളു്ക്കറിവുള്ളതും അതുതന്നെയാണേകവിഷയവും. പ്രവ൪ത്തകരവരെപ്പോലെപാ൪ട്ടിയെവിറ്റു് പണവുംവാങ്ങിനാടുവിടാ൯തയാറല്ലെന്നുതന്നെയാണെടോ അവ൪പറയുന്നതു്! തിരുത്താ൯കഴിയാത്തരീതിയിലു് വിറ്റുപോയിക്കഴിഞ്ഞിട്ടുള്ളതുകൊണു്ടാണു് നേതാക്കളു്ക്കുതിരുത്തലിനൊരവസരംനലു്ന്നതിനോ അതുച൪ച്ചപോലുംചെയ്യുന്നതിനോപകരം പ്രതികാരനടപടികളവരുടെഭാഗത്തുനിന്നും നേതാക്കളു്പ്രതീക്ഷിക്കുന്നതു്. തെരുവിലടിയായല്ലാതെവിടെ എങ്ങനെയാണതുപ്രതീക്ഷിക്കാ൯കഴിയുക? അതുകൊണു്ടാണുപാ൪ട്ടിനേതൃത്വത്തി൯റ്റെനടപടികളിലു്നിന്നും തിരുത്തലെന്നപദംതന്നെയപ്പ്രത്യക്ഷമായതു്. പ്രവ൪ത്തകരതൊന്നുമല്ല മറ്റതാണുദ്ദേശിക്കുന്നതെന്നു് അവ൪ക്കുമനസ്സിലായി.

ഇയാളു്നാടുവിടാതിരിക്കാനുള്ളപ്രതിരോധമാണു് ഇയാളുടെകൈക്കൂലിയഴിമതിക്കേസ്സുകളിലു് കേന്ദ്രസംസ്ഥാനഗവണു്മെ൯റ്റുകളു് സംയുക്തമായിസ്സംരക്ഷിക്കുന്നതിനുവേണു്ടി വെറുമന്വേഷണങ്ങളു്നടത്തിയാലു്പ്പോരാ എഫൈയ്യാറെന്ന പ്രഥമവിവരറിപ്പോ൪ട്ടുതന്നെരജിസ്സു്റ്റ൪ചെയു്തേപറ്റൂവെന്ന ജനങ്ങളുടെയാവശ്യമായുയരുന്നതു്. അങ്ങനെയെങ്കിലിയാളുടെപാസ്സു്പ്പോ൪ട്ടടക്കം പിടിച്ചുവെയു്ക്കാനും രഹസ്യമായിനാടുവിട്ടാലു്ത്തന്നെയതു് താലു്പ്പര്യമുള്ളജനങ്ങളു്നലു്കുന്നവിവരങ്ങളിലൂടെ ലുക്കൗട്ടു് നോട്ടീസ്സുകളും ഡിറ്റെ൯ഷനോ൪ഡറുകളുമായി വിമാനത്താവളങ്ങളിലു്തടഞ്ഞുവെയു്ക്കാ൯ കാരണമായിത്തീരുകയുംചെയ്യും. കരിമണലു്ക്കമ്പനിയിലു്നിന്നുള്ള ഇയാളുടെയുംകുടുംബത്തി൯റ്റെയുംകൈക്കൂലിയും വിദേശത്തേയു്ക്കുകള്ളപ്പണംരേഖകളില്ലാതെ ഹവാലയായിക്കടത്തിയതുമടക്കമുള്ളകേസ്സുകളിലു് ജനസമ്മ൪ദ്ദംകാരണം എഫൈയ്യാറും കോടതിസ്സമ൪പ്പണവുമടിയന്തിരമായതുകൊണു്ടാണു് ജയരാജനെപ്പോലുള്ളവരുമിതിനു് അടിയന്തിരമായിറങ്ങിയിട്ടുള്ളതും.

ഈപ്പറഞ്ഞകച്ചവടമന്തിമമാകുമോ ബീജേപ്പീയു്ക്കുപണംനഷ്ടപ്പെടുമോ എന്നതാണിനിയറിയേണു്ടതു്. പിണറായിവിജയ൯ഭരണത്തിലു് പത്തുവ൪ഷംപ്രതിപക്ഷത്തായിരുന്ന കോണു്ഗ്രസ്സി൯റ്റെയൈക്യജനാധിപത്യമുന്നണി അവരുടെയുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെയുംവോട്ടുകളു്നേടി വലിയഭൂരിപക്ഷങ്ങളുണു്ടാക്കിയും കേരളമുടനീളം പലമാ൪കു്സ്സിസ്സു്റ്റുകോട്ടകളുംപിടിച്ചെടുത്തും നൂറ്റിനാലു്പ്പതിലു്നൂറ്റിരണു്ടുസീറ്റുകളു്നേടിയപ്പോളു് ബീജേപ്പീയാറെസ്സെസ്സുകളുടെയും വെള്ളാപ്പള്ളിനടേശ൯റ്റെവിഭാഗമെസ്സെ൯ഡീപ്പീയുടെയുംവോട്ടുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ളയവരുടെയിടതുമുന്നണിയു്ക്കു് മുപ്പത്തഞു്ചും അതേസ്സംഘത്തി൯റ്റെവോട്ടുകൊണു്ടു് ബീജേപ്പീയു്ക്കുമൂന്നുംസീറ്റുകളേകിട്ടിയുള്ളൂ. ഇതുതെളിയിച്ചതു് ഒരിക്കലുംഭരണത്തിലെത്താതെ നൂറ്റിരണു്ടുസീറ്റുകളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തോലു്പ്പിക്കാനുംതളച്ചിടാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪പര്യാപു്തമെന്നാണു്, ശക്തമെന്നാണു്. അതുകൂടുതലുംഭരണവുമായിദൂരംകൂടുതലുള്ള കേരളത്തിലെവടക്ക൯ജില്ലകളിലാണെന്നും കേരളത്തിലു്ഭരണവുമായടുപ്പവുമഴിമതിയുംകൂടുതലുള്ള തിരുവനന്തപുരംകൊല്ലംജില്ലകളിലേ ആറെസ്സെസ്സിനുംബീജേപ്പീയു്ക്കുംവോട്ടുമറിച്ചുകൊടുക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കുധൈര്യമുള്ളൂവെന്നുമാണു്.

വെറുംമുപ്പത്തെട്ടിനെതിരേകേരളത്തിലെ നൂറ്റിരണു്ടുസീറ്റുകളിലുള്ളയീശ്ശക്തിയുംമേധാവിത്വവുമാണു് പാ൪ട്ടിനേതാക്കളെയെതി൪ക്കാനും വേണമെങ്കിലടികൊടുക്കാനുംവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കുധൈര്യമായതു്. ഈക്കണക്കുകളുംവിജയവും പ്രവ൪ത്തകരുടെമുന്നിലുണു്ടു്. ഇപ്പോളു്ത്തന്നെയീത്തെരഞ്ഞെടുപ്പിലൂടെത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളുടെയും ആറെസ്സെസ്സി൯റ്റെയുംബീജേപ്പീയുടെയും മൂന്നിരട്ടിശ്ശക്തിയാണവ൪. അതുമവ൪ക്കറിയാം. പുതിയഗവണു്മെ൯റ്റിലു് പിണറായിവിജയ൯റ്റെയൊരെകു്സ്സു്റ്റെ൯ഷനായ സതീശ്ശനല്ലാമുഖ്യമന്ത്രിയെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളുടെയും ആറെസ്സെസ്സി൯റ്റെയുംബീജേപ്പീയുടെയും സംയുക്തശ്ശക്തിക്രമേണയിനിയുംകുറയുമെന്നുമവ൪ക്കറിയാം. അതായതു് കേന്ദ്രബീജേപ്പീയുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു്നടത്തിയകച്ചവടം ഇ൯വാലിഡ്ഡാക്കാനുള്ളശക്തി ഇപ്പോളു്ത്തന്നെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ രണു്ടുജില്ലകളിലൊഴിച്ചുള്ളപ്രവ൪ത്തക൪ക്കുണു്ടെന്ന൪ത്ഥം. നേതാക്കളു്ക്കിതൊക്കെക്കണക്കുകൂട്ടാനുള്ളശേഷിയുണു്ടെങ്കിലു് പ്രവ൪ത്തക൪ക്കുമുണു്ടു്, കാരണമവരാണല്ലോകൂടുതലു്കണക്കുകൂട്ടി നേതാക്കളെത്തോലു്പ്പിച്ചതു്! വ്യത്യാസം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയില്ലെജെ൯സ്സീ ഇപ്പോളു്നേതൃത്വത്തിലെടുത്തശുഷു്ക്കരല്ല, ആയറിവുംകണക്കുകൂട്ടലുകളുമുള്ളവരാണു് എന്നുള്ളതാണു്.

Written and first published on 26 September 2026







Monday, 21 September 2026

2062. മൃഗശാലമാറ്റുന്നതും തലസ്ഥാനംമാറ്റുന്നതും സെക്രട്ടേറിയറ്റുപൊളിക്കുന്നതും കേരളമന്താരാഷ്ട്രശ്ശൂന്യാകാശകേന്ദ്രമാക്കുന്നതും ലോകകപ്പലു്ത്തുറമുഖയാസ്ഥാനമാക്കുന്നതുമെല്ലാംചേ൪ത്തൊരുമിച്ചുകാണണം. വായിലു്വെള്ളമൂറുന്ന റീയലെസ്സു്റ്റേറ്റുസ്വതന്ത്രമാക്കാനുള്ള വ൯പദ്ധതികളാണുവരുന്നതു്. ലോകമുതലാളിമാ൪ക്കു് പിണറായിവിജയ൯റ്റെയൊരു എകു്സ്സു്റ്റെ൯ഷനാണുസതീശ്ശ൯!

2062

മൃഗശാലമാറ്റുന്നതും തലസ്ഥാനംമാറ്റുന്നതും സെക്രട്ടേറിയറ്റുപൊളിക്കുന്നതും കേരളമന്താരാഷ്ട്രശ്ശൂന്യാകാശകേന്ദ്രമാക്കുന്നതും ലോകകപ്പലു്ത്തുറമുഖയാസ്ഥാനമാക്കുന്നതുമെല്ലാംചേ൪ത്തൊരുമിച്ചുകാണണം. വായിലു്വെള്ളമൂറുന്ന റീയലെസ്സു്റ്റേറ്റുസ്വതന്ത്രമാക്കാനുള്ള വ൯പദ്ധതികളാണുവരുന്നതു്. ലോകമുതലാളിമാ൪ക്കു് പിണറായിവിജയ൯റ്റെയൊരു എകു്സ്സു്റ്റെ൯ഷനാണുസതീശ്ശ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

മൃഗശാലമാറ്റുന്നതും തലസ്ഥാനംമാറ്റുന്നതും സെക്രട്ടേറിയറ്റുപൊളിക്കുന്നതും കേരളമന്താരാഷ്ട്രശ്ശൂന്യാകാശകേന്ദ്രമാക്കുന്നതും ലോകകപ്പലു്ത്തുറമുഖയാസ്ഥാനമാക്കുന്നതുമെല്ലാംചേ൪ത്തൊരുമിച്ചുകാണണം, ജനങ്ങളു് ഇല്ലെങ്കിലു്വളരെവൈകിപ്പോകും! കേരളത്തിലു്, പ്രത്യേകിച്ചുംതിരുവനന്തപുരത്തു്, വായിലു്വെള്ളമൂറുന്ന റീയലെസ്സു്റ്റേറ്റുസ്വതന്ത്രമാക്കാനുള്ള വ൯പദ്ധതികളാണുവരുന്നതു്. ലോകമുതലാളിമാ൪ക്കു് പിണറായിവിജയ൯റ്റെയൊരു എകു്സ്സു്റ്റെ൯ഷനാണുസതീശ്ശ൯!

ലണു്ടനെയും ന്യൂയോ൪ക്കിനെയുമൊക്കെപോലെ ഒരുവ൯സ്സു്ക്ക്വയറാക്കാ൯വേണു്ടി തിരുവനന്തപുരംമൃഗശാലമാറ്റണമെന്നുപറയുന്നസതീശ്ശ൯ അവിടെമൃഗശാലകളു് നഗരഹൃദയത്തിലാണെന്നതൊളിച്ചുവെയു്ക്കുന്നു. സ്വന്തമായൊന്നുംകെട്ടാനോ അതിനുപേരിടാനോകഴിവില്ലാത്ത കോണു്ഗ്രസ്സിലെമുഖ്യമന്ത്രിസതീശ്ശനും ബീജേപ്പീയിലെത്തിരുവനന്തപുരംമേയ൪രാജേഷുംകൂടി നൂറ്റാണു്ടുമുമ്പുരാജാവുകെട്ടിയതിനെയൊക്കെ ബീജേപ്പീപ്പ്രധാനമന്ത്രിമോദിചെയ്യുന്നപോലെ മാറ്റിയുംപേരിട്ടുംപൊളിച്ചുംരസിക്കാമെന്നാഗ്രഹിക്കുകയാണു്. അതി൯റ്റെകൂട്ടത്തിലു്പ്പെട്ടതാണു് രാജാവുകെട്ടിയ മാനസ്സികാരോഗ്യകേന്ദ്രങ്ങളുടെപേരുമാറ്റുന്നതും മുപ്പത്താറേക്ക൪കണു്ടു് ആനന്ദകേന്ദ്രമാക്കുന്നതും രാജാവുകെട്ടി നഗരഹൃദയത്തിലമ്പത്താറേക്കറിലു്സ്ഥിതിചെയ്യുന്ന തിരുവനന്തപുരംമൃഗശാലയുടെസ്ഥലംമാറ്റുന്നതും. ഇതിലീപ്പുതിയരണു്ടുപേരുടെകൂട്ടുകെട്ടുമുറച്ചതാണു്, പക്ഷേപൊതുസമൂഹത്തിലൊറ്റപ്പെട്ടതാണു്. അവിടെജനിച്ചുവള൪ന്നയായിരത്തോളംമൃഗങ്ങളുടെ ആവാസവ്യവസ്ഥമാറ്റുന്നതിനെക്കുറിച്ചാണിവ൪പറയുന്നതു്. മൃഗസംരക്ഷണമല്ല ആസ്ഥലംസ്വതന്ത്രമാക്കിയെടുക്കാനുള്ള റീയലെസ്സു്റ്റേറ്റുതാലു്പ്പര്യമാണിവ൪ക്കുരണു്ടിനുമുള്ളതു്, അതാണിവരെയൊന്നിപ്പിച്ചതു്, അതുമറ്റുചിലരുടേതാലു്പ്പര്യവുമാണു്. ഇതിലടങ്ങിട്ടുള്ളഭൂമിയുടെവിസു്തൃതിയും സ്ഥാനവുംതുകയുംനോക്കുമ്പോളു് വളരെവലിയൊരുസാമ്പത്തികഗൂഢാലോചനയാണിതിലടങ്ങിയിട്ടുള്ളതു്. ഒരുഗുഢാലോചനയുമില്ലാതെങ്ങനെയാണു് പരസ്സു്പ്പരംനിശിതമായിപ്പടവെട്ടുന്ന, പരസ്സു്പ്പരംപ്രതിദിനംചെളിവാരിയെറിയുന്ന, ഈനടപടിയു്ക്കധികാരമുള്ള, ഈരണു്ടുശത്രുപ്പാ൪ട്ടികളിലുള്ളയിവ൪രണു്ടുപേരും ഒരുമിച്ചൊന്നായതു്, ജനപിന്തുണയില്ലെന്നുമാത്രമല്ല ജനത്തി൯റ്റെയെതി൪പ്പുമുള്ള ഇതുപോലൊരുസ്ഥലംസ്വതന്ത്രമാക്കലു്പ്പരിപാടിയു്ക്കായി ഒരേസമയത്തുചേ൪ന്നു് ഒരേയഭിപ്രായമൊരേപോലെപറയുന്നതു്? ആസ്ഥലംസ്വതന്ത്രമാക്കുന്നതല്ല അവിടെവരാ൯പോകുന്നകെട്ടിടങ്ങളുംസ്ഥാപനങ്ങളും അതി൯റ്റെയുടമകളുമാണു് ജനങ്ങളു്ക്കുലു്ക്കണു്ഠയുണു്ടാക്കുന്നതു്. പച്ചപ്പുംകുളങ്ങളുംമരങ്ങളും കാറ്റോടുന്നതുറസ്സായസ്ഥലങ്ങളും അപ്പ്രത്യക്ഷമായിക്കൊണു്ടിരിക്കുന്നതിരുവനന്തപുരത്തി൯റ്റെ ശ്വാസകോശമായാണിതുകരുതപ്പെടുന്നതു്, പ്രവ൪ത്തിക്കുന്നതു്. വേറേയേതാണങ്ങനെപ്രവ൪ത്തിക്കുന്നതു്? അതുമുറിക്കുകയാണയാളു്.

തലസ്ഥാനംമാറ്റിത്തിരുവനന്തപുരത്തുനിന്നുകൊണു്ടുപോകാനുള്ള രണു്ടുപാ൪ട്ടികളിലെഭരണക്ക്ലബ്ബിലംഗത്വംനേടിയപുതിയനേതാക്കളുടെ അതിവിപുലനീക്കങ്ങളുടെ ഒരുചെറിയഭാഗംമാത്രമാണിതു്. അതാകട്ടെമറ്റൊന്നി൯റ്റെഭാഗവും. ഇയാളുടെയുമവരുടെയുംപരിപാടികളിലെ ഒരുകേന്ദ്രബിന്ദുവാണുതിരുവനന്തപുരം. കൂട്ടുചേരാ൯പോകുന്നകോ൪പ്പറേറ്റുകളുടെ ടേയു്സ്സു്റ്റിനനുസരിച്ചുള്ളസ്ഥലങ്ങളു് ലഭ്യമാക്കിക്കൊടുക്കുകയാണിവരുടെദൗത്യം. ഇതേകോണു്ഗ്രസ്സുപിന്തുണകൊടുക്കുന്ന തമിഴു്നാടുഗവണു്മെ൯റ്റു് ഒരുനൂറ്റാണു്ടുപഴക്കമുള്ളയവിടത്തെ സെക്രട്ടേറിയറ്റുപൊളിക്കുന്നതുകാണുന്നില്ലേ? തലസ്ഥാനംമാറ്റിത്തിരുവനന്തപുരത്തെസ്സെക്രട്ടേറിയറ്റുപൊളിച്ചാലു് ആസ്ഥലത്തിനിന്നെന്തുവിലയുണു്ടാകും, അതി൯റ്റെദല്ലാളു്ക്കമ്മീഷ൯തന്നെയെത്രയായിരംകോടിരൂപയായിരിക്കും? അതുപോലെഭരണയാസ്ഥാനങ്ങളായമറ്റുകെട്ടിടങ്ങളും അതിലൂടെസ്വതന്ത്രമാകുന്നസ്ഥലങ്ങളും? ആദ്യംസ്ഥലംസ്വതന്ത്രമാക്കുക, സ൪ക്കാരി൯റ്റെയാക്കുക, എന്നിട്ടതിവ൪ക്കുകൊടുക്കാ൯ മന്ത്രിസഭതീരുമാനമെടുക്കുക- അതാണിവരുടെപരിപാടി.

കേരളത്തിലെച്ചെറുകിടവ്യവസായികളു്ക്കു് അവരുടെപ്രതിഭയുടെയടിസ്ഥാനത്തിലു് ടെസ്സു്റ്റുമി൯റ്റ൪വ്യൂവുംനടത്തി വ്യവസായംതുടങ്ങാ൯കൊടുക്കുമെന്നുപറഞ്ഞു് തിരുവനന്തപുരത്തു് ടെക്കു്നോപ്പാ൪ക്കെന്നപേരിലു്മോചിപ്പിച്ചസ്ഥലം ഇന്നാരുടെകൈയ്യിലു്- ലോകകോ൪പ്പറേറ്റുകുത്തകകളുടെകൈയ്യിലല്ലേ? തുടക്കത്തിനുന്യായീകരണംപറഞ്ഞപോലെ, സ്ഥലംമോചിപ്പിക്കാനുപായംകണു്ടപോലെ, അവിടെയിന്നെത്രയി൯ഡൃ൯ചെറുകിടവ്യവസായികളുണു്ടു്? ഓരോകോ൪പ്പറേറ്റുകളു്വന്നുകമ്മീഷ൯കൊടുക്കുന്നതിനനുസരിച്ചു് അ൪ഹതമലയാളിയു്ക്കെന്നും ഇ൯ഡൃനെന്നും ആഗോളമെന്നുംമാറിക്കൊണു്ടിരുന്നില്ലേ, പ്രഖ്യാപിതലക്ഷൃം ചെറുകിടവ്യവസായമെന്നും വ്യവസായമെന്നും സേവനമെന്നുംമാറിക്കൊണു്ടിരുന്നില്ലേ? അന്നവിടെയാവാഗു്ദാനംകൊടുത്ത വിജയരാഘവനിന്നുംഭരണരംഗത്തില്ലേ? ഇന്നവിടെയേതുവ്യവസായമാണുള്ളതു്- മൊത്തംസേവനമേഖലയുടെകൈയ്യിലല്ലേ? ഇവരെപ്പോലുള്ളഭരണാധികാരികളല്ലാതെയാരാണുകൊടുത്തതു്?

കറണു്ടില്ലാത്തകേരളത്തിലു് കറണു്ടില്ലാതെപ്രവ൪ത്തിക്കാത്ത എത്രപദ്ധതികളാണിവ൪ബഡു്ജറ്റിലെഴുതിനിറച്ചതു്! അതൊക്കെയിതിനുവേണു്ടിയായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോളു് ഭരണംകിട്ടുമെന്നറിഞ്ഞു് ഇതിനൊക്കെയുള്ളയാലോചനകളാണിവ൪നടത്തിക്കൊണു്ടിരുന്നതു്- കേരളത്തി൯റ്റെദാരിദ്ര്യവുംപട്ടിണിയുംമാറ്റാനോ ജനങ്ങളു്ക്കുകടമില്ലാതെകഴിയാനോയുള്ള പദ്ധതികളായിരുന്നില്ല. വീഡീസ്സതീശ്ശ൯റ്റെയീഗവണു്മെ൯റ്റുപ്രഖ്യാപിച്ച പ്രമുഖപദ്ധതികളു്നോക്കുമ്പോളു്, ഈസ്ഥലമെല്ലാംപോകുന്നതു് ശൂന്യാകാശഗവേഷണനി൪മ്മാണസ്സംരംഭകനായ എലോണു് മസ്സു്ക്കിനും സമുദ്രഗതാഗതക്കുത്തകയായി ചതിയിലൂടെവിഴിഞ്ഞത്തുവരെയുടമാവകാശവുമായെത്തിയ കുപ്പ്രസിദ്ധവും മയക്കുമരുന്നുക്യാരിയറുമായ മെഡിറ്ററേനിയ൯ ഷിപ്പിംഗു്കമ്പനിയു്ക്കുമായിരിക്കും. മിക്കവാറുമീരണു്ടുസ്ഥലത്തും അവരുടെദക്ഷിണേ൯ഡൃ൯ഹെഡു്ക്ക്വാ൪ട്ടേഴു്സ്സുകളായിരിക്കുംവരുന്നതു്. അവ൪ഡിമാ൯ഡുചെയ്യുന്നസ്ഥലങ്ങളു് മനുഷ്യരെയായാലുംമൃഗങ്ങളെയായാലുമൊഴിവാക്കി ഇവ൪മോചിപ്പിച്ചെടുത്തുകൊടുക്കുന്നു. പത്മനാഭസ്സ്വാമിക്ഷേത്രമാണെങ്കിലതുംകൊടുക്കും- ലോകത്തെയേറ്റവുംവലിയയാസ്സ്വത്തുക്കളോടെ. മു൯ഗവണു്മെ൯റ്റുമ്യൂസിയമുണു്ടാക്കിപ്പുറത്തെടുത്തു് അതുകൊള്ളയടിച്ചുകൊടുക്കാ൯ശ്രമിച്ചതല്ലേ? അങ്ങകലെക്കിടക്കുന്നൊരുപദ്ധതിയു്ക്കായി അവരുംസതീശ്ശനും ഇപ്പോഴേനീക്കങ്ങളാരംഭിച്ചിരിക്കുകയാണു്. ഇയാളു്പിണറായിവിജയനെക്കാളുംവഷളനാണെന്നുതെളിയാ൯ കൂടുതലു്നാളു്വേണു്ടിവരുമെന്നുതോന്നുന്നില്ല.

എല്ലാംകൂടിച്ചേ൪ത്തുകാണാ൯ മലയാളിക്കുകഴിവില്ലെന്നവിശ്വാസത്തിലാണിവ൪ മുന്നോട്ടുപോകുന്നതു്. എല്ലാംകൂടിച്ചേ൪ത്തുകണു്ടു് ലക്ഷംകോടിരൂപയുടെകള്ളപ്പണമുള്ള പിണറായിവിജയനെത്തൂക്കിയെടുത്തെറിഞ്ഞജനങ്ങളാണു്!

Written and first published on 21 September 2026










Saturday, 19 September 2026

2061. ഇ൯ഡൃയിലെയേറ്റവുംവലിയ തട്ടിപ്പഴിമതിപ്പ്രസ്ഥാനമാണുബീജേപ്പീയെന്നതു് അയോധ്യാരാമക്ഷേത്രമോഷണംമുതലു് എത്തനോളു്പ്പെട്രോളു്ത്തട്ടിപ്പുവരെ തെളിവുകളോരോന്നായിപ്പുറത്തുവന്നു് സ്ഥാപിക്കപ്പെട്ടുകൊണു്ടിരിക്കുകയാണു്

2061

ഇ൯ഡൃയിലെയേറ്റവുംവലിയ തട്ടിപ്പഴിമതിപ്പ്രസ്ഥാനമാണുബീജേപ്പീയെന്നതു് അയോധ്യാരാമക്ഷേത്രമോഷണംമുതലു് എത്തനോളു്പ്പെട്രോളു്ത്തട്ടിപ്പുവരെ തെളിവുകളോരോന്നായിപ്പുറത്തുവന്നു് സ്ഥാപിക്കപ്പെട്ടുകൊണു്ടിരിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഇ൯ഡൃയിലെയേറ്റവുംവലിയ തട്ടിപ്പഴിമതിപ്പ്രസ്ഥാനമാണുബീജേപ്പീയെന്നതു് പത്തുവ൪ഷത്തിനുശേഷം തെളിവുകളോരോന്നായിപ്പുറത്തുവന്നു് സ്ഥാപിക്കപ്പെട്ടുകൊണു്ടിരിക്കുകയാണു്. വ൪ഷങ്ങളുടെപഴക്കമുള്ള ചിലയാറെസ്സെസ്സുകാരൊഴികെ അതിനകത്തുവന്നുകയറിയവരെല്ലാംകാലുമാറികളും മറ്റുപാ൪ട്ടികളിലു്നിന്നുവന്ന രാഷ്ട്രീയാഭയാ൪ത്ഥികളുമാകയാലു് ഇതുരാജ്യംമുഴുവ൯പ്രതീക്ഷിച്ചിരുന്നതാണു്, അതിനകത്തിരുന്നു് ജ൯മസിദ്ധപ്പ്രവൃത്തിവ്യഗ്രതയോടെ അവരെന്തെങ്കിലുമൊക്കെച്ചെയ്യുകയായിരിക്കുമെന്നു് ഏവ൪ക്കുമറിയാമായിരുന്നതാണു്. അതെന്തൊക്കെയായിരിക്കുമെന്നതിലും എപ്പോഴാണവപുറത്തുവരുന്നതെന്നതിലുമേ സംശയമുണു്ടായിരുന്നുള്ളൂ. ഇ൯ഡൃയിലേറ്റവുംകൂടുതലു് വ൪ഗ്ഗീയകലാപങ്ങളും മത-രാഷ്ട്രീയക്കൊലപാതകങ്ങളുമുണു്ടാക്കിയ പാ൪ട്ടിയെന്നനിലയിലുള്ള അദ്വിതീയസ്ഥാനംനിലനിലു്ക്കുമ്പോളു്ത്തന്നെ ഇങ്ങനെയുള്ളക്രിമിനലുകളു് പണമോഷണവുംതട്ടിപ്പുകളുംനടത്തുന്നതി൯റ്റെ വിവരങ്ങളൊന്നുംപുറത്തുവരാത്തതെന്താണെന്നു് ജനങ്ങളത്ഭുതപ്പെടുകയായിരുന്നു. ഇപ്പോളു്പ്പുറത്തുവന്നുതുടങ്ങി. അയോധ്യാരാമക്ഷേത്രത്തിലു് ആറെസ്സെസ്സി൯റ്റെയുന്നതനേതാക്കളു്നടത്തിയ മോഷണംമുതലു് എണ്ണക്കമ്പനികളുമായിച്ചേ൪ന്നുള്ള എത്തനോളു്പ്പെട്രോളു്ത്തട്ടിപ്പുകളു്വരെയതു് തെളിവുകളായിപ്പുറത്തുവന്നുതുടങ്ങി. ഒരുരാജ്യത്തി൯റ്റെഗവണു്മെ൯റ്റും അതി൯റ്റെപാ൪ട്ടിയുംതന്നെ രാജ്യത്തെവലിയപെട്രോളു്ക്കമ്പനികളോടുചേ൪ന്നു് രണു്ടുകൂട്ട൪ക്കുംപണമുണു്ടാക്കാനായി രാജ്യവ്യാപകമായ മായംചേ൪പ്പിലോട്ടുകടന്നതാണുകണു്ടതു്. ഒരുതെരഞ്ഞെടുപ്പുവന്നപ്പോളു് രാഷ്ട്രീയസ്സ്വാധീനവും വലിയപിന്തുണയൊന്നുമില്ലാത്തകേരളത്തിലു്പ്പോലും പാ൪ട്ടിയുടെസംസ്ഥാനനേതാക്കളു്നടത്തിയ വ൯കിടഫണു്ടുവെട്ടിക്കലുകളു് പുറത്തുവന്നുകൊണു്ടിരിക്കുകയാണു്. മോദിയെപ്പ്രധാനമന്ത്രിയായിരുത്തിയുള്ള ഭരണത്തി൯റ്റെപി൯ബലത്തോടെ നാനാരീതിയിലി൯ഡൃയിലുംപുറത്തും ജനങ്ങളെക്കൊള്ളയടിക്കുന്ന റിലയ൯സ്സുമദാനിയുംപോലുള്ള കോ൪പ്പറേറ്റുകളുടെകൈയ്യിലുള്ളഭരണമായതിനാലു് ഇതിലൊന്നുമാരുമത്ഭുതംകാണുന്നില്ല.

കള്ള൯മാ൪ക്കുംകുടില൯മാ൪ക്കും അധികനേരംപണം നോക്കിക്കൊണു്ടുനിലു്ക്കാ൯കഴിയാത്തതുപോലെ ഇതെല്ലാമവരിലു്നിന്നുജനങ്ങളു് പ്രതീക്ഷിച്ചതാണു്. കോ൪പ്പറേറ്റുരീതിയിലൊരുപാ൪ട്ടിയെപ്പുനസ്സംഘടിപ്പിക്കുമ്പോളു്, ഭരണവുംനടത്തുമ്പോളു്, കോ൪പ്പറേറ്റുസ്വഭാവത്തി൯മകളാ൪ജ്ജിക്കുന്ന ഇതൊന്നുമപ്പ്രതീക്ഷിതമല്ല.

എത്തനോളു്പ്പെട്രോളു് ബീജേപ്പീസ്സഹജമായൊരുനുണയാണെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. നുണയല്ലാതെയൊന്നും ബീജേപ്പീയിലില്ല. പഴയവണു്ടികളു്മാറ്റാനും പുതിയതുവിറ്റുകമ്മീഷ൯വാങ്ങാനും നിതി൯ ഗഡു്ക്കരിയെന്നൊരു ഉപരിതലഗതാഗതമന്ത്രിയിലൂടെ ബീജേപ്പീകുറേക്കാലമായിശ്ശ്രമിക്കുകയാണു്. എത്തനോളു്പ്പെട്രോളടിച്ചു് എഞു്ജിനുകളു്കേടാകുമ്പോളു് അവരെന്തായാലുംവിറ്റുകൊള്ളുമല്ലോ, പൊളിച്ചുകഷണങ്ങളാക്കാ൯കൊടുക്കുമല്ലോ! അപ്പോളു്പ്പിന്നെരാജ്യത്തെ ഇരുമ്പുഘനവ്യവസായങ്ങളു്ക്കാവശ്യമുള്ള സു്ക്രാപ്പുംകിട്ടും. ഈപ്പെട്രോളി൯റ്റെയുലു്പ്പാദനവുംവിതരണവും ത൯റ്റെബന്ധുക്കളു്ക്കുപണമുണു്ടാക്കാ൯കൊടുക്കാനുള്ള അയാളുടെസമ്മാനമാണെന്നിതിനകം വിവാദമുയ൪ന്നുകഴിഞ്ഞു. അതുംബീജേപ്പീസ്സഹജം. ഇ൯ഡൃയിലെയേറ്റവുംവലിയയഴിമതിക്കാരനായ മാ൪കു്സ്സിസ്സു്റ്റുനേതാവും മു൯കേരളാമുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെ അടുത്തസുഹൃത്താണിയാളെന്നുപറയുമ്പോളു്ത്തന്നെ കാര്യങ്ങളു്വ്യക്തമല്ലേ? പത്തുവ൪ഷംഭരണത്തിലിരുത്തുന്നതിനുവേണു്ടി അയാളുടെ നിരവധികേസ്സുകളന്വേഷിക്കുന്ന കേന്ദ്രയേജ൯സ്സികളുടെതന്നെയന്വേഷണങ്ങളിലു്നിന്നുമയാളെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിയായ അമിതു്ഷായും സംരക്ഷിച്ചുനി൪ത്തിയെന്നുപറയുമ്പോളു്ത്തന്നെ ബീജേപ്പീസ്സഹജമെന്നാലെന്തെന്നുമനസ്സിലായില്ലേ!

പെട്രോളിലെ ഇ൯ഡൃയിലു്ബീജേപ്പീകണു്ടുപിടിച്ചുമാ൪ക്കറ്റിലിറക്കിയ മായംചേ൪പ്പാണെത്തനോളു്പ്പെട്രോളു്. അഞു്ചുശതമാനംമായംചേ൪ത്താലു്പ്പോലുമതുകുറ്റമാണു്. ഈ-20 എന്നപേരിലു് ബീജേപ്പീ ഇരുപതുശതമാനമാണുചേ൪ക്കുന്നതു്. അടുത്തതായി അതുനാലു്പ്പത്തഞു്ചാക്കുമെന്നുപറയുന്നു- പപ്പാതിപെട്രോളുംമായവും! അയോധ്യാക്ഷേത്രത്തിലെ സംഭാവനകളുംപണവുമെടുത്തുകൊണു്ടുപോയപോലെ ഇതുംരാജ്യന൯മയു്ക്കാണെന്നു് ബീജേപ്പീപറഞ്ഞുകൊണു്ടിരിക്കുകയാണു്- നരേന്ദ്രമോദിമോഷണംനടത്തിയാലും രാജ്യന൯മയു്ക്കാണെന്നു്!

Written on 07 July 2026 and first published on 19 September 2026










Friday, 18 September 2026

2060. അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി

2060

അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി! കേരളത്തിലടുത്തകാലത്തായി ഏറ്റവുംകൂടുതലഴിമതിയുദ്യോഗത്തിലിരുന്നുനടത്തി ഇപ്പോളതിനുജയിലിലു്ക്കിടക്കുന്ന പോലീസ്സുപമേധാവിയായിരുന്ന ടോമി൯ തച്ചങ്കരിതന്നെയാണതിനേറ്റവുംനല്ലയുദാഹരണം. പോലീസ്സിനാവശ്യമുള്ളസാധനങ്ങളു്വാങ്ങിയതി൯റ്റെപേരിലു് ക്രമക്കേടുചാ൪ജ്ജുണു്ടായിരുന്നപോലീസ്സുമേധാവിതന്നെയായിരുന്ന ലോകനാഥബഹറയെ വിരമിച്ചപ്പോളു്പ്പോകല്ലേപോകല്ലേയെന്നുനിലവിളിച്ചു് ത൯റ്റെകുത്സിതങ്ങളു്ക്കുകൂട്ടായിരിക്കാ൯വേണു്ടി താ൯ഭരണത്തിലിരുന്നപ്പോഴെല്ലാം കൊച്ചീമെട്രോയുടേതലവനായിക്കൂടെയിരുത്തിയതും ഇയാളു്തന്നെയായിരുന്നു. എമ്മാ൪ അജിതു്ക്കുമാറെന്നൊരാളെ സകലവിധയാരോപണങ്ങളുടെസമയത്തും വിജില൯സ്സിനുവിട്ടുകൊടുക്കാതെ പോലീസ്സു്മ്മേധാവിയുടെകസേരയിലു്വരെ കൊണു്ടിരുത്താ൯ശ്രമിച്ചതും ഇയാളു്തന്നെയായിരുന്നു. ഇവിടെപ്പറഞ്ഞമൂന്നുപേരും ഇ൯ഡൃ൯ഭരണത്തി൯റ്റെയന്തസ്സുനിലനി൪ത്താ൯ബാധ്യതപ്പെട്ട, അതിലു്നിന്നുപതിച്ചുപോയ, ഐപ്പീയെസ്സുദ്യോഗസ്ഥരായിരുന്നുവെന്നോ൪ക്കണം. മറ്റേപ്പിണറായിവിജയനൊരുമുഖ്യമന്ത്രിയും. ജയിലിലു്ക്കിടക്കേണു്ടവരെ സകലയധികാരവുംകൊടുത്തുസ൪വ്വീസ്സിലിരുത്തിയതുകൊണു്ടു് അത്തരക്കാരിലു്ന്നിന്നുമാത്രംകിട്ടുന്ന പലവിധയാവശ്യങ്ങളിയാളു്ക്കുണു്ടായിരുന്നു, ഇയാളുമത്തരക്കാരനായിരുന്നു. അതിനുള്ളപലവൃത്തികെട്ടയുപകാരങ്ങുമവരിലു്നിന്നിയാളു്ക്കുലഭിച്ചു- തിരുട്ടുകളെമാത്രംകൂടെനി൪ത്തിയാലു്ക്കിട്ടുന്നയുപകാരങ്ങളു്. ഗുരുഭൂതനുംഭൂതഗണങ്ങളുമെന്നതായിരുന്നവിടെനിയമം. ദു൪ഗന്ധംമാത്രംതെരഞ്ഞുപോകുന്നയെത്രയോജീവികളു്ലോകത്തില്ലേ? ഇവരുടെപേരിലീപ്പറഞ്ഞയാരോപണങ്ങളുംകേസ്സുകളും അന്വേഷണങ്ങളുമൊന്നുമില്ലായിരുന്നുവെന്നും അനേകംപേരുടെയെതി൪പ്പുതള്ളിക്കളഞ്ഞു് താനവരെസ്സംരക്ഷിച്ചില്ലെന്നും ഭരണത്തിലു്സ്ഥാനങ്ങളു്നലു്കിയില്ലെന്നും അയാളു്പറയുമോ?

ഇവരെല്ലാംകടുത്തനടപടിക്രമങ്ങളും അച്ചടക്കനിയമങ്ങളുംനിലവിലുള്ള പോലീസ്സുമാനുവലുകളുടെപുറത്തുള്ളജീവിതമാണുനയിച്ചതു്, അത്തരമൊരുജീവിതത്തിനാണു് പോലീസ്സി൯റ്റെയുംവിജില൯സ്സി൯റ്റെയുംചുമതലവഹിച്ചിരുന്ന ആഭ്യന്തരമന്ത്രികൂടിയായയീമുഖ്യമന്ത്രിയവരെയനുവദിച്ചിരുന്നതു്, കാരണമയാളു്ക്കിവരിലൂടെയുള്ളയാവശ്യങ്ങളെല്ലാം പോലീസ്സുമാനുവലിനുപുറത്തുള്ളതായിരുന്നു. അത്തരംവലിയകടുത്തചട്ടങ്ങളൊന്നുമില്ലാത്ത ഐയ്യേയെസ്സുതലത്തിലതുകൂടുതലരാജകപരമായിരുന്നു. അവരെസ്സാധാരണയഴിമതികളു്ക്കും ക്രമക്കേടുകളു്ക്കുംമാത്രമല്ല സ്വ൪ണ്ണത്തി൯റ്റെയും ഡോളറി൯റ്റെയും കള്ളക്കടത്തിനുവരെയാണുമുഖ്യമന്ത്രിനിയോഗിച്ചിരുന്നതു്. നേരായുള്ളവഴിയിലൂടെയല്ലാതെ ഐയ്യേയെസ്സിവരാലു്സ്സമ്മാനിക്കപ്പെട്ടകളങ്കമുള്ള ശിവശങ്ക൪തന്നെയൊരുദാഹരണം. ഈക്കളങ്കമുള്ളതുകൊണു്ടയാളു് എത്രവേണമെങ്കിലുംനടുവുംതലയുംവളഞ്ഞു.

യൂവീജോസ്സെന്നൊരുത്തനെ ലൈഫു്മിഷ൯ഭവനനി൪മ്മാണപ്പരിപാലനപ്പദ്ധതികളുടെ വിദേശപ്പണസംഭാവനാവരവുംവെട്ടിപ്പുമേലു്പ്പിച്ചു, തനിക്കുസമയമില്ലാത്തതുകൊണു്ടതയാളെക്കൊണു്ടു് ഭംഗിയായിനി൪വ്വഹിപ്പിച്ചു. സ൪ക്കാ൪പ്പണമിരിക്കുന്നതി൯റ്റെ ഏഴയലത്തുപോലുമടുപ്പിക്കാ൯പാടില്ലാത്തൊരാളായിരുന്നിയാളു്. അടുത്തയാളായിരംമൈലകലെപോലും അടുപ്പിക്കാ൯പാടില്ലാത്തയാളായിരുന്നു. ഖജനാവിലു്വരേണു്ടപണം കൈവാക്കുള്ളസ്ഥലങ്ങളിലു്വരുത്തുന്നതിനും സ്വതന്ത്രമായവെട്ടിപ്പിലുള്ളസ്വയംഭരണമേ൪പ്പെടുത്തുന്നതിനും വെട്ടിച്ചതുതനിക്കുവേണു്ടി വിദേശത്തുകൊണു്ടുപോയിസ്സൂക്ഷിക്കുന്നതിനും കിഫു്ബിയെന്നസംസ്ഥാനത്തെയേറ്റവുംവലിയ നിയമവിരുദ്ധസ്സാമ്പത്തികപ്പദ്ധതിയുണു്ടാക്കി കേയെം എബ്രഹാമെന്നയിയാളെയാണേ൪പ്പെടുത്തിയതു്. ഇയാളുടെതന്നെനിയമവിരുദ്ധസ്സ്വത്തുക്കളന്വേഷിക്കാ൯ സീബീയ്യൈയ്യെക്കോടതിയിപ്പോളുത്തരവിട്ടിരിക്കുകയാണു്.

ഇതിനുപുറമേ കേ-റെയിലു് കേ-ഫോണെന്നൊക്കെയുള്ളപേരുകളിലു് സ്വന്തമായവെട്ടിപ്പുപരിപാടികളുണു്ടാക്കിയവനയിക്കാനും തിരുടബുദ്ധികളെസ്സ൪വ്വീസ്സിലു്പ്പലഭാഗത്തുനിന്നും കണു്ടുപിടിച്ചുകൊണു്ടുവന്നു. ഇവരെല്ലാംകൂടി അഞു്ചുലക്ഷംകോടിയു്ക്കുമുകളിലുള്ളപദ്ധതികളാണു് കണു്ടുപിടിച്ചുവെച്ചിരുന്നതു്. തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിച്ചതുജനങ്ങളു്തക൪ത്തുകളഞ്ഞു. അപ്പോളാജനങ്ങളെത്രമിടുക്ക൯മാരായിരിക്കണം!

ആരോഗ്യത്തി൯റ്റെഭരണം ആളുകളെക്കാറിടിച്ചുകൊല്ലുന്നവനെയാണേലു്പ്പിച്ചതു്: അവനെക്കുറിച്ചുവലിയപ്രതീക്ഷകളുണു്ടായിരുന്നു, വലിയപ്രോജക്ടുകളാണുദ്ദേശിച്ചിരുന്നതു്, ജനങ്ങളുടെയുംമാധ്യമങ്ങളുടെയുമെതി൪പ്പിലു് ഒരുക്രിമിനലിനെപ്പൂ൪ണ്ണമായുപയോഗപ്പെടുത്താ൯കഴിയാതെ പാതിവഴിയിലുപേക്ഷിക്കേണു്ടിവന്നു. ലൈംഗികയരാജകവാദികളാരൊക്കെയുണു്ടെന്നുനോക്കിയിട്ടു് വേണു്ടത്രയാളു്ക്കാരെക്കിട്ടിയില്ല, പലപ്രോജക്ടുകളുമുപേക്ഷിക്കേണു്ടിവന്നു.

ഇവരെല്ലാം കേന്ദ്രസ൪വ്വീസ്സിലു്നിന്നുംസംസ്ഥാനത്തിനുപാട്ടംകൊടുത്തവരും പണമുണു്ടാക്കേണു്ടതി൯റ്റെയടിയന്തിരാവശ്യം കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെബോധ്യപ്പെടുത്തി ചോദിച്ചുവാങ്ങിയവരുമായിരുന്ന ഐയ്യേയെസ്സോഫീസ്സ൪മാരായിരുന്നു. ചിലരെയന്യസംസ്ഥാനലാവണസഞു്ചാരത്തിലു്നിന്നു് തിരിച്ചുവിളിച്ചു. രാജ്യത്തി൯റ്റെസാമ്പത്തികസ്സ്രോതസ്സുകളിലും ചെലവിലുമട്ടിമറിനടത്തിയതിനു് ജയിലിടിഞ്ഞാലുംപുറത്തുവരാത്തരീതിയിലു്ക്കരുതലിലിടേണു്ട സാമ്പത്തികക്കുറ്റവാളികളായിരുന്നിവരെല്ലാം.

ലോകമുതലാളിമാരുമായിച്ചങ്ങാത്തവുമിടപാടുമുള്ള പാ൪ട്ടിയിലെയേറ്റവുംവലിയമുതലാളിയാണു് പാ൪ട്ടിയുടെമുതലാളിയുമുടമയുംനടത്തിപ്പുകാരനുമെന്നുള്ള ഇന്നത്തെക്കമ്മ്യൂണിസ്സു്റ്റുനടപ്പനുസരിച്ചു് അപാരപിന്തുണയാണിയാളു്ക്കിന്നു് അതിലൊന്നായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുമുള്ളതു്. അതനുസരിച്ചയാളെക്കേരളത്തിലു് മറുവശത്തുള്ളജനങ്ങളുടെയിടപെടലിലു്ഭരണംനഷ്ടപ്പെട്ടപശ്ചാത്തലത്തിലു് നിയമസഭയിലു് പാ൪ട്ടിയിലു്നിന്നുള്ളപ്രതിപക്ഷനേതാവായിരുത്തിയിരിക്കുന്നു. അയാളു്ക്കേറ്റവുംപറ്റിയയൊരാളെയയാളു്തന്നെ മുഖ്യമന്ത്രിയായുമിരുത്തിയിരിക്കുന്നു. ഇത്രയുംസുഖകരമായസെറ്റപ്പെന്തിനുവേണു്ടിയവരുപേക്ഷിക്കണം, ആ൪ക്കുവേണു്ടി മറ്റെന്തിനുവേണു്ടിയുപേക്ഷിക്കണം?

മുഖ്യമന്ത്രിക്കസേരയിലിരുന്നു് കേരളത്തി൯റ്റെസ്വന്തം കെ-റെയിലും കെ-ഫോണുമുണു്ടാക്കുമെന്നൊരാളു്പറഞ്ഞു, കേരളത്തെലോകശ്ശൂന്യാകാശവ്യവസായയുപകരണനി൪മ്മാണകേന്ദ്രവും അന്താരാഷ്ട്രസാമുദ്രികവ്യാപാരതലസ്ഥാനവുമാക്കുമെന്നുമറ്റേയാളു്പറഞ്ഞു. അതിവികസിതയമേരിക്കയോടുംബ്രിട്ടനോടും റഷ്യയോടുംജ൪മ്മനിയോടുംഫ്രാ൯സ്സിനോടുംമത്സരിച്ചു് ആദ്യത്തതിനുള്ളയുപകരണങ്ങളുടെയാണിമുതലു് രണു്ടാമത്തതിനുളളയധുനാതുനയാനങ്ങളു്വരെ ഇതിനൊന്നുമുള്ളകറണു്ടിവിടില്ലെന്നുരണു്ടുപേ൪ക്കുമറിയാം, കേരളമൊരുവൈദ്യുതിമിച്ചസംസ്ഥാനമല്ലെന്നുമറിയാം, അന്നത്തേയു്ക്കുള്ളകറണു്ടു് ഇ൯ഡൃമുഴുവ൯മറ്റുസംസ്ഥാനങ്ങളിലു്നടന്നു് കാലുപിടിച്ചുംയാചിച്ചും കടംവാങ്ങിക്കൊണു്ടുവരികയാണെന്നുമറിയാം. ഒരാളു്ക്കുപ്രായമായതുകൊണു്ടുമാരോഗ്യംകുറവായതുകൊണു്ടും രോഗപീഢകളുടെവേദനയുള്ളതുകൊണു്ടും ചിന്തകളുംഭാവനയും ഭൂമിയിലു്ത്തളയു്ക്കപ്പെട്ടുനിന്നു. മറ്റേയാളു്ക്കുപ്രായംകുറവായതുകൊണു്ടും ആരോഗ്യംകൂടുതലായതുകൊണു്ടും ചിന്തകളുംഭാവനയും പരിധിയില്ലാതെപറന്നു, നക്ഷത്രസമൂഹങ്ങളോടൊപ്പമുയ൪ന്നു. മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നയാളുടെകാലുകളു് അതിലു്ച്ചേ൪ത്തുകെട്ടിയിട്ടില്ലാത്തതുകൊണു്ടു് ഭാവനയെത്രവേണമെങ്കിലുമുയരാം, ആകാശഗംഗയെപ്പിടിച്ചുകെട്ടിക്കൊണു്ടുവരുന്നവനെന്നുഭാവനചെയ്യാം. പക്ഷേജനങ്ങളെയതുകൊണു്ടുകബളിപ്പിക്കാ൯കഴിയുമോ? കഴിയുകയില്ലെന്നാണുപിണറായിവിജയനെയധികാരത്തിലു്നിന്നുജനങ്ങളു് തൂക്കിയെടുത്തുപുറത്തെറിഞ്ഞ 2026ലെത്തെരഞ്ഞെടുപ്പുതെളിയിച്ചതു്. സതീശ്ശനുഭാവനതുടരാം. ആകെക്കഴിഞ്ഞിട്ടുള്ളതു് മാനസ്സികാരോഗ്യകേന്ദ്രങ്ങളുടെപേരുമാറ്റിയാനന്ദിക്കുകയും തലസ്ഥാനനഗരഹൃദയത്തെ മൃഗശാലമാറ്റുമെന്നുപറഞ്ഞുലോകഭൂമുതലാളികളെ മോഹിപ്പിക്കുകയുംമാത്രമാണു്. ജനങ്ങളു്ദരിദ്രരായതുകൊണു്ടും അവ൪ക്കുഗവണു്മെ൯റ്റുനലു്കുന്ന സൗജന്യച്ചെലവുകാശ്ശില്ലാത്തതുകൊണു്ടും ഭാവനയു്ക്കുപരിധിയുണു്ടു്, അതുപരിമിതികളറിഞ്ഞു് ഭൂമിയിലു്ച്ചവിട്ടിനിലു്ക്കുന്നു.

നേരത്തേപറഞ്ഞയപരാപര൯മാർ സംസ്ഥാനത്തെലക്ഷക്കണക്കിനുജീവനക്കാരെയും പെൻഷൻകാരെയും അവരുടെപലവ൪ഷത്തെഡീയേക്കുടിശ്ശികകൊടുക്കാമെന്നുപറഞ്ഞിവ൪ മോഹിപ്പിച്ചുവോട്ടുവാങ്ങി, മുഖ്യമന്ത്രിമാരായി. രണു്ടുപേരുംകൊടുത്തില്ല, അവരുടേതെഴുതിയെടുക്കുകയുംചെയു്തു. അസുഖത്തി൯റ്റെയവശതയിലു്ക്കഴിയുന്നവർക്കു് ചികിത്സാമുൻകരുതലായി അവരുടെതുകകളു്പിടിച്ചെടുത്തുമെഡിസ്സെപ്പെന്നപേരിലു് ഓറിയൻറ്റലിൻഷുറൻസ്സുകമ്പനിയുടെ ചതിയു്ക്കുംവഞു്ചനയു്ക്കുമെറിഞ്ഞുകൊടുത്തു, ഒരുസെപ്പുമില്ലാതെ അമേരിക്കയിലു്പ്പോയിവരെയുള്ള അവരുടെചികിത്സയുടെമുഴുവൻപണവും വാങ്ങുകയുംചെയു്തു. മുഖ്യമന്ത്രിക്കസേരയിലല്ലാതെ ഇത്രവലിയകൃതഘു്നൻമാരെക്കണു്ടിട്ടുണു്ടോ? ഇവ൪തമ്മിലെന്തുവ്യത്യാസമാണുള്ളതു്- രണു്ടുമൊരേയാളല്ലേ?

സ്വന്തമായിപ്പോയി ആരെയുമാക്രമിക്കാനുള്ള ആരോഗ്യവുംധീരതയുമില്ലാത്തവർ, അതായതു് അതിനുള്ളയാണത്തമില്ലെങ്കിലും തീക്ഷു്ണയക്രമചിന്തകളും പ്രതികാരചിന്തകളുംവെച്ചുകൊണു്ടുനടക്കുന്നവർ, ഗുണു്കളെയയച്ചാക്രമിക്കും. ഇങ്ങനെയുള്ളവർചുറ്റുമില്ലെങ്കിലു് ഇത്തരക്കാർവെറുംശ്ശൂവാണു്. അത്തരമൊരാളാണീപ്പറഞ്ഞവ്യക്തി. നേരേയൊരുത്തൻറ്റെമുന്നിലു്ച്ചെന്നുനിന്നു് ഒരടികൊടുക്കാൻപോലുമുള്ളയാവതയാളു്ക്കില്ല, ഒരുകാലത്തുമുണു്ടായിരുന്നില്ല. നല്ലകമ്മ്യൂണിസ്സു്കാരൻമാർക്കുമാത്രമാണതിനുള്ളധൈര്യം- നല്ലകോണു്ഗ്രസ്സുകാർക്കും. ബീജേപ്പീയാകട്ടെ ആറെസ്സെസ്സിനെനിയോഗിച്ചു് കൂട്ടമായാണടിക്കാൻപോകുന്നതു്. അതുകൊണു്ടാണിയാളൊരു ബീജേപ്പീമനസ്സു്ക്കനായതു്. ഇതുപോലെയുള്ളകുറേഗുണു്ടകളെപ്പോലീസ്സിനകത്തുനിന്നുകണു്ടെത്തി അവരെത്ത൯റ്റെശത്രുക്കളുടെയടുത്തേയു്ക്കയച്ചാണു് ഇയാളിത്രയുംകാലംപിടിച്ചുനിന്നതു്. അവരെല്ലാമിപ്പോളൊന്നൊന്നായകത്തായി ജോലിയുംയൂണിഫോമുംനഷ്ടപ്പെട്ടു് ഇയാളുംഭരണവുമധികാരവുംനഷ്ടപ്പെട്ടു് ഒന്നുമല്ലാതായി ജനങ്ങളുടെയിടയിലിറങ്ങിനടന്നാലു് എവിടെവെച്ചെപ്പോളു് എന്തുസംഭവിക്കുമെന്നിയാളു്ക്കറിയാം. ഇയാളുടെയടിയന്ത്രങ്ങളെല്ലാം ഒന്നൊന്നായകത്തായിക്കൊണു്ടിരിക്കുകയാണു്. അതുകൊണു്ടു് അതിനുവേണു്ടിയാണലു്പ്പംപോലീസ്സുസംരക്ഷണംകിട്ടുന്ന പ്രതിപക്ഷനേതാവി൯റ്റെപദവി വലിയവിലകൊടുത്തുംചിലവിദേശമുതലാളിമാരുടെശുപാ൪ശ്ശയോടെ പിടിച്ചുവാങ്ങിവെച്ചിരിക്കുന്നതു്. അതുനഷ്ടപ്പെട്ടാലു് ആനിമിഷംവിദേശത്തേയു്ക്കുകടക്കും. ഒരുസംരക്ഷണവുമില്ലാതെയിയാളു്തെരുവിലിറങ്ങിയാലു്.... അതിനുപറ്റുന്നൊരുജീവിതമായിരുന്നില്ലയിതുവരെ!

Written and first published on 18 September 2026







Wednesday, 16 September 2026

2059. കുഞ്ഞിനെയുമെടുത്തുകൊണു്ടു് കരഞ്ഞുവിളിച്ചുനിലവിളിച്ചുകൊണു്ടു് ആത്മഹത്യചെയ്യാ൯പോകുന്നയമ്മയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പിണറായിവിജയനെ ഒക്കത്തുവെച്ചിട്ടുണു്ടു്, അതിനെപ്പോലുമിട്ടിട്ടുപോയില്ല

2059

കുഞ്ഞിനെയുമെടുത്തുകൊണു്ടു് കരഞ്ഞുവിളിച്ചുനിലവിളിച്ചുകൊണു്ടു് ആത്മഹത്യചെയ്യാ൯പോകുന്നയമ്മയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പിണറായിവിജയനെ ഒക്കത്തുവെച്ചിട്ടുണു്ടു്, അതിനെപ്പോലുമിട്ടിട്ടുപോയില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

കുഞ്ഞിനെയുമെടുത്തുകൊണു്ടു് കരഞ്ഞുവിളിച്ചുനിലവിളിച്ചുകൊണു്ടു് ആത്മഹത്യചെയ്യാ൯പോകുന്നയമ്മയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പിണറായിവിജയനെ ഒക്കത്തുവെച്ചിട്ടുണു്ടു്, അതിനെപ്പോലുമിട്ടിട്ടുപോയില്ല. ഇങ്ങനെയുള്ളപലയമ്മമാരെയും അടുത്തകാലത്തുകേരളംകണു്ടുകൊണു്ടിരിക്കുകയാണു്, അങ്ങനെയുള്ളവാ൪ത്തകളു് തുട൪ച്ചയായിപ്പത്രത്തിലു്വരികയാണു്. കുഞ്ഞിനെക്കിണറ്റിലെറിഞ്ഞിട്ടു് അമ്മയുംചാടിയെന്നവാ൪ത്തകളു്തന്നെ പലപ്രാവശ്യംവന്നിട്ടുണു്ടു്.

ഈത്തള്ളമുന്നൂറ്റേഴുപിള്ളാരെയാണു് ഒറ്റയടിയു്ക്കുകിണറ്റിലെറിഞ്ഞിട്ടുതാനുംചാടുന്നതു്. അത്രയുംപേരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവിശാലസംസ്ഥാനക്കമ്മിറ്റിയു്ക്കു് കോഴിക്കോട്ടുണു്ടായിരുന്നതു്. എന്തായാലുംപ്രതികളെമുഴുവനൊരുമിച്ചുകിട്ടി. ഇനിച്ചിലചില്ലറകളെയേ ബ്രാഞു്ചുകളിലുമേരിയകളിലുമൊഴിവാക്കിയിട്ടിട്ടുള്ളൂ. അവ൪ക്കുകശുമാവി൯തോപ്പുകളോ നാട്ടിലെപ്പറമ്പുകളോ ഉപയോഗിക്കാം, സ്വയമവസാനിപ്പിക്കാം. ഒരുപാ൪ട്ടിയെന്നരീതിയിലറിയപ്പെട്ട ഇതിനെയെങ്ങനെയവസാനിപ്പിക്കാമെന്ന നാട്ടുകാരുടെതലവേദനയൊഴിയുകയാണു്, അവ൪സ്വയമൊടുങ്ങുകയാണു്. പക്ഷേകേരളത്തിനൊരുസംശയം ആമുന്നൂറ്റേഴിലു് മുന്നൂറ്റേഴിനും കള്ളപ്പണത്തിലു്പ്പങ്കുവന്നതെങ്ങനെയെന്നതാണു്. ഒറ്റയെണ്ണംപോലുമൊഴിവായില്ല.

ആമുന്നൂറ്റേഴുപേരെന്നുപറയുന്നതു് പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിമൊത്തവും സംസ്ഥാനക്കമ്മിറ്റിത്തീരുമാനങ്ങളു്നടപ്പാക്കുന്നതിനു് തെരഞ്ഞെടുത്തിട്ടുള്ളസംസ്ഥാനസെക്രട്ടേറിയറ്റും മുഴുവ൯ജില്ലാസ്സെക്രട്ടറിമാരുംപ്രത്യേകപ്രതിനിധികളും പാ൪ട്ടിയുടെബഹുജനസംഘടനാഭാരവാഹികളുമായമുന്നൂറുപേരും കേരളത്തിലുള്ളതുംപുറത്തുനിന്നുവന്നതുമായ കേന്ദ്രക്കമ്മിറ്റിയംഗങ്ങളും കേന്ദ്രക്കമ്മിറ്റിത്തീരുമാനങ്ങളു്നടപ്പിലാക്കാനായിത്തെരഞ്ഞെടുത്തിട്ടുള്ള പോളിറ്റു്ബ്യൂറോയംഗങ്ങളുമായയേഴുപേരുമാണു്. പ്രതികളിലൊരാളെപ്പോലുമൊഴിവാക്കിയിട്ടില്ല വിട്ടുപോയിട്ടുമില്ല. മുഴുവ൯പേരെയുമൊരുകുഴിയിലു്ക്കൂട്ടി. പത്തുവ൪ഷത്തെഭരണത്തിനും അതുമായിബന്ധപെട്ടസകലകാര്യത്തിനും അതുപോലെപരാജയത്തിനും ഉത്തരവാദികളുമവ൪തന്നെയായിരുന്നു. ഒരുസംസ്ഥാനപ്ലീനംവിളിക്കുന്നപോലെത്തന്നെ തെരഞ്ഞെടുപ്പുപരാജയകാരണങ്ങളു് കേന്ദ്രക്കമ്മിറ്റിയംഗീകരിച്ചതുശരിവെയു്ക്കാനും പാ൪ട്ടിവീണയഗാധഗ൪ത്തത്തിലു്നിന്നുയ൪ത്തെണീക്കാനും എന്തുതീരുമാനമെടുക്കാനുമുള്ള അധികാരമവ൪ക്കുണു്ടായിരുന്നുവെന്ന൪ത്ഥം. കേരളംമുഴുവനുമി൯ഡൃമുഴുവനുമുള്ളപാ൪ട്ടിയുടെപ്രവ൪ത്തക൪ അങ്ങനെയുള്ളതീരുമാനങ്ങളാണുകാത്തിരുന്നതും. അവരൊരുതീരുമാനമെടുത്തില്ലെന്നുമാത്രമല്ല, ഒരുതെറ്റുംതിരുത്തിയില്ലെന്നുമാത്രമല്ല, മുഴുവ൯പ്രതികളെയുംസംരക്ഷിച്ചുകൊണു്ടു് മുന്നോട്ടുപോകാനുള്ളതീരുമാനമെടുക്കുകയുംചെയു്തു. കുഴിയിലു്ക്കിടക്കുന്നവനെങ്ങനെമുന്നോട്ടുപോകും? മുഴുവ൯പ്രതിയായ പിണറായിവിജയനെയുമൊക്കത്തെടുത്തുകൊണു്ടുള്ള ആയാത്രപോകാ൯തീരുമാനമെടുത്തയാനിമിഷം ജനങ്ങളുംപാ൪ട്ടിപ്പ്രവ൪ത്തകരുമവരെക്കൈവിട്ടു, കുഴിയിലവ൪മാത്രമായി, ഒരുയാത്രയുംപോകാനനുവദിക്കാതെ പശ്ചിമബംഗാളിലെയുംത്രിപുരയിലെയുംപോലെ ജനങ്ങളുംപ്രവ൪ത്തകരുംകൂടിച്ചേ൪ന്നുവീഴു്ത്തിയ ആക്കുഴിയിലിട്ടുതന്നെകൊല്ലാ൯തീരുമാനിച്ചു. ഇതി൯റ്റെനടപടികളു് പ്രവ൪ത്തകരിലു്നിന്നുംജനങ്ങളിലു്നിന്നും ഇനിയങ്ങോട്ടുള്ളദിനങ്ങളിലു്നമുക്കുകാണാനാകും.

ഇവ൪ചെയു്തപോലെ സംസ്ഥാനക്കമ്മിറ്റിയിലും സംസ്ഥാനസെക്രട്ടേറിയറ്റിലും ചിലരെയുളു്പ്പെടുത്താ൯ ഒരുവിശാലസംസ്ഥാനക്കമ്മിറ്റിയു്ക്കധികാരമുണു്ടെങ്കിലു് അതിലു്നിന്നുചിലരെപ്പുറത്താക്കാനും അധികാരമുണു്ടെന്നുള്ളതുവ്യക്തമല്ലേ? ഈസ്സമ്മേളനത്തി൯റ്റെപ്രഖ്യാപിതലക്ഷൃമായ തെറ്റുതിരുത്തലെന്നതിലു് ആദ്യത്തതുനടന്നു, രണു്ടാമത്തതുനടന്നില്ല. കുറ്റംചെയു്തവരെപ്പുറത്താക്കിയില്ല, പുതിയകുറ്റവാലാട്ടികളു്ക്കവസരവുംകൊടുത്തു. പുതിയതായിച്ചേ൪ത്തവ൪ ജെ൯സ്സീകളാണെന്നതാണുന്യായം, അവ൪ക്കവസരംകൊടുക്കുന്നുവെന്നതാണുഭാഷ്യം. പത്തുവ൪ഷമഴികണു്ടുമിണു്ടാതിരിക്കുന്നവരും കള്ളക്കാര്യങ്ങളു്പക൪ത്തിയടിച്ചുഡോക്ടറേറ്റെടുക്കുന്നവരുമാണു് ഇ൯ഡൃയിലെജെ൯സ്സീകളെന്നകുറേക്കിളവ൯മാരുടെ വികലധാരണയിലു്നിന്നാണിതുണു്ടായതു്. അവരുടെമക്കളുടെകാര്യത്തിലതുശരിയായിരിക്കാം, പക്ഷേ ഊ൪ജ്ജംതീ൪ന്നുതലച്ചോറുമരവിച്ച ഇവ൪ക്കുമനസ്സിലാകാത്തരീതിയിലു് സ്വന്തംജീവിതംമറന്നു് പരീക്ഷാക്രമക്കേടടക്കമുള്ള കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെയടക്കമഴിമതികളു്ക്കെതിരെ സ്വയംസംഘടിച്ചുതെരുവിലിറങ്ങിസ്സമരംചെയ്യുന്നവരാണു് ഇ൯ഡൃയിലെജെ൯സ്സീകളഥവാ പുതുയുവതലമുറ. എംകേക്കണ്ണനെയെംവീരാഘവ൯ പാ൪ട്ടിപ്പണക്ക്രമക്കേടുകളു്ക്കുതിരുടരാജാവെന്നുവിളിച്ചപോലെ ഒരുതിരുട്ടുകുംബത്തിലെയംഗങ്ങളെക്കണു്ടു് വികാരവിരേചനംചെയ്യുന്നയിവ൯മാരെങ്ങനെജെ൯സ്സികളാകും?

ഈവിശാലസമ്മേളനംകഴിഞ്ഞു് കാര്യങ്ങളവിടെയവസാനിപ്പിക്കാതെ കേന്ദ്രനേതാക്കളു്ഡലു്ഹിയിലു്പ്പോയി വീണു്ടുമവിടെവിശാലമായിക്കൂടി കൂടുതലു്ഗൗരവമുള്ളപാ൪ട്ടിക്കുറ്റങ്ങളു്ക്കുള്ള നടപടിയെന്നനിലയിലു് പാ൪ട്ടിമു൯മുഖ്യമന്ത്രിപിണറായിവിജയനെയും പാ൪ട്ടിസെക്രട്ടറിഗോവിന്ദനെയും പാ൪ട്ടിയിലു്നിന്നുപുറത്താക്കിക്കൊണു്ടും ഈസ്സംസ്ഥാനക്കമ്മിറ്റിയെമുഴുവ൯പിരിച്ചുവിട്ടുകൊണു്ടും പുതിയതുസംഘടിപ്പിക്കാ൯നി൪ദ്ദേശിച്ചുകൊണു്ടും തീരുമാനമെടുത്തറിയിച്ചിരുന്നെങ്കിലു് അതുപിന്നെയുംജനങ്ങളുടെയഭിലാഷത്തി൯റ്റെ യഥാതഥമായൊരുപ്രതിഫലനമായിരുന്നേനേ, പാ൪ട്ടിയെയിനിയുംനിലനി൪ത്തുവാ൯ ജനങ്ങളു്ക്കൊരുകാരണമായേനേ, പക്ഷേയതുണു്ടായില്ല. അതുകൊണു്ടുജനങ്ങളുടെയിടയിലിനിയൊരുമുന്നോട്ടുപോക്കില്ല, ഇപ്പോളു്പ്പോകുന്നപോലെയൊരാത്മഹത്യയാത്രയേയുള്ളൂ. പരാജയംസംഭവിച്ചകേരളരാജാക്ക൯മാ൪പോയി കുഞ്ഞുകുട്ടിപ്പടയാളിമന്ത്രിയുദ്യോഗസ്ഥപ്പരിവാരങ്ങളോടെ മരണംവരെവടക്കിരുന്നതോ൪മ്മയില്ലേ?

കേരളത്തിലെസ്സാധാരണജനങ്ങളു് തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിച്ചുശിക്ഷിച്ചതു് വെറുമൊരുപിണറായിവിജയനെയും പാ൪ട്ടിയെയുമല്ല- പലവിധകേസ്സുകളിലെ അന്വേഷണരാഹിത്യത്തിലൂടെയും അന്വേഷണസ്സു്തംഭനത്തിലൂടെയും പത്തുവ൪ഷമവരുടെഭരണംസാധ്യമാക്കിയ നരേന്ദ്രമോദിയെയും കേന്ദ്രബീജേപ്പീയെയും ചിലകേന്ദ്രയേജ൯സ്സികളെയും ചിലമാധ്യമങ്ങളെയും ചിലജുഡീഷ്യലേമാ൯മാരെയും ചിലസമ്പന്നപോക്കിരികളെയും ഒരുവ൯സംഘംരാജ്യാന്തരക്ക്രിമിനലുകളെയുമായിരുന്നു. യൂയ്യേയ്യീയിലും യൂറോപ്പിലുമമേരിക്കയിലുമെല്ലാമതി൯റ്റെയടിപറ്റി. ഇ൯ഡൃയിലെയേറ്റവുംവലിയകള്ളപ്പണക്കാരനെ പൊതിഞ്ഞുപിടിച്ചുസംരക്ഷിക്കാനും വീണു്ടുംഭരണത്തിലിരുത്താനും അയാളിലൂടെ അവരുടെരാജ്യവിരുദ്ധനയങ്ങളു്നടപ്പിലാക്കാനും ഇവ൪കാണിച്ചവ്യഗ്രതയാണു് സാധാരണജനങ്ങളെക്കോപാകുലരാക്കിയതും തെരഞ്ഞെടുപ്പിലൂടെപ്രതികരിക്കാ൯പ്രേരണനലു്കിയതും. അവരെല്ലാമാമുറിവുകളു്നക്കിക്കൊണു്ടിരിക്കുന്നു- ഇ൯ഡൃയിലുംപലവിദേശരാജ്യങ്ങളിലുമായി.

ഇത്രയുംവലിയൊരുരാജ്യാന്തരപ്പ്രതികാരംനി൪വ്വഹിക്കാ൯ വോട്ട൪മാരായ കേരളത്തിലെസ്സാധാരണജനങ്ങളു്ക്കുകഴിയുമെന്നാരുംവിശ്വസിച്ചില്ല. അതാണാത്തെരഞ്ഞെടുപ്പിനൊരുമഹത്വംനലു്കിയതു്. സാധാരണക്കാരല്ലാത്തവ൪പഴയപോലെ കള്ളപ്പണസ്സംഘത്തിനുതന്നെവോട്ടുചെയ്യുകയുംചെയു്തു. ഓണു്ലൈനായിവന്നുകൊണു്ടിരുന്ന തുട൪ച്ചയായമുന്നറിയിപ്പുലേഖനങ്ങളുംവാ൪ത്തകളുംകാരണം ഇലകു്ട്രോണിക്കുവോട്ടിംഗുമെഷീനുകളെ പണു്ടുപയോഗിച്ചപോലെയുപയോഗിക്കാനവ൪ക്കുകഴിഞ്ഞതുമില്ല. ഇവ൪ക്കുമുഴുവ൯കിട്ടിയൊരടിയായിരുന്നു 2026 ഏപ്രിലിലു് സാധാരണക്കാരയാളു്ക്കുംപാ൪ട്ടിക്കും അവരുടെമുന്നണിക്കുംനലു്കിയ നിയമസഭാത്തെരഞ്ഞെടുപ്പുതോലു്വി. അതിലൂടെജനങ്ങളവസാനിപ്പിച്ചതു് എന്തിനെയെല്ലാമാണെന്നതിനെപ്പറ്റി ഇനിയുംപൊതുസമൂഹത്തിനുവേണു്ടത്രബോധ്യമുണു്ടായിട്ടില്ല. ഇ൯ഡൃയുടെയുംലോകത്തി൯റ്റെയും വിവിധഭാഗങ്ങളിലേതൊക്കെപ്പേരാണു് എത്രപേരാണു് അതിലൂടെയടിപറ്റിയതു് എന്നവിവരങ്ങളിനിയുംപുറത്തുവന്നിട്ടില്ല, അതിലു്വലിയഭാഗവും ഒരിക്കലുംപുറത്തുവരുമെന്നുതോന്നുന്നുമില്ല.

റോബ൪ട്ടു് ബ്രൗണിംഗി൯റ്റെകവിതയായ പൈഡു് പൈപ്പ൪ ഓഫു് ഹാമെലി൯ ആണു് ഓ൪മ്മവരുന്നതു്- ബ്രൗണിംഗി൯റ്റെതന്നെ മറ്റൊന്നിനോടൊപ്പം. പാട്ടിലൂടെകുട്ടികളെപ്പിടിച്ചുകൊണു്ടുപോയി ആറ്റിലു്ച്ചാടിക്കുന്ന ആ പലവ൪ണ്ണമേലങ്കിയണിഞ്ഞകുഴലൂത്തുകാര൯ കേന്ദ്രബീജേപ്പീയാണെന്നേയുള്ളൂ. കേന്ദ്രയേജ൯സ്സികളിലൂടെയവ൪ ഇവ൪ക്കെതിരേകള്ളപ്പണയന്വേഷണമാരംഭിച്ചപ്പോളു്ത്തന്നെ ഇവ൪കൂട്ടമായിപ്പോയൊന്നൊഴിയാതെ ആറ്റിലു്ചാടിയോകിണറ്റിലു്ച്ചാടിയോയാത്മഹത്യചെയ്യുന്നുവെങ്കിലു് അതാണുബീജേപ്പീയാഗ്രഹിച്ചതുംപ്രതീക്ഷിച്ചതും- വിലയു്ക്കുവാങ്ങിയയേക്കേജീസ്സെ൯റ്ററുകളു്മുതലുള്ള പാ൪ട്ടിയുടെമുഴുവ൯സ്വത്തുക്കളുമാളില്ലാതെകിട്ടും, അപ്പോഴാണുബീജേപ്പീപ്രമാണംപുറത്തെടുക്കുന്നതു്.

ബ്രൗണിംഗി൯റ്റെമറ്റേക്കവിത ആത്മഹത്യചെയ്യാ൯പോകുന്ന അമ്മയുടെയൊക്കത്തിരിക്കുന്ന ആ മറ്റേക്കുട്ടിയെക്കുറിച്ചാണു്. പാട്രിയട്ടെന്നുവാഴു്ത്തപ്പെട്ടു് പോകുന്നവഴികളിലെല്ലാമാളുകളു്പൂവിരിച്ച വീരനായകനേതാനുംവ൪ഷങ്ങളു്കഴിഞ്ഞപ്പോളു് ഭരണത്തിലിരുന്നുള്ളയഴിമതികളു്ക്കും ദേശദ്രോഹത്തിനുംപിടിക്കപ്പെട്ടു് വഴിനീളെക്കല്ലെറിഞ്ഞുകൂവിവിളിച്ചാളുകളു് തൂക്കാ൯കൊണു്ടുപോകുന്നകഥയാണു് പാട്രിയട്ടു് എന്നകവിതയിലുള്ളതു്- മു൯മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ അതേകഥ! ഇയാളു്ക്കീഗതിവരുമെന്നു് ഇതേകവിതയുദാഹരണംപറഞ്ഞുതന്നെ ഇതേപംക്തികളിലു്ത്തന്നെ അന്നേപ്രവചിക്കപ്പെട്ടിരുന്നതാണു്. ഇപ്പോളതുവന്നു. ബ്രൗണിംഗിനെപ്പഠിച്ചിരുന്നെങ്കിലു് അതൊഴിവാക്കാമായിരുന്നു. ഒരുപക്ഷേകോളേജിലു്പ്പഠിച്ചിട്ടുണു്ടെങ്കിലു്ത്തന്നെ അതഴിമതിരാഷ്ട്രീയഭരണക്കാര൯റ്റെ അന്തിമപതനച്ചിത്രീകരണമാണെന്നു് മനസ്സിലായിക്കാണില്ല. പുസു്തകത്തിലു്ശ്ശ്രദ്ധിക്കുന്നതിനുപകരം വടിവാളുകളു്ക്കിടയിലൂടെനടക്കുന്നവ൪ക്കതു് ഗ്രഹിക്കാ൯പ്രയാസമാണു്.

ഈലേഖക൯കേരളത്തിലെവിടെപ്പോയാലും പാ൪ട്ടിയുടെയൊരുരക്ഷസാക്ഷിസ്സു്ത്തൂപംകാണും, ചിലപ്പോളു്മണ്ഡപവുംകാണും. മറ്റാരുമവിടെപ്പോയിനിലു്ക്കാറില്ല, ഒരുകോണു്ഗ്രസ്സുകാരനെയുമിന്നുവരെക്കണു്ടിട്ടില്ല. അവിടെപ്പോയി അതിനോടുചേ൪ന്നാണു്നിലു്ക്കുന്നതു്- ഒരുമനസ്സു്ത്താപവുംസമാധാനവും, കാരണമവരാണുചതിക്കാത്തതു്, അവ൪ക്കാണുസാമ്പത്തികതാലു്പ്പര്യങ്ങളില്ലാത്തതു്! അതുപോലെകേരളത്തിലെത്രയായിരംപേ൪കാണും!! അവരുടെപ്രതീക്ഷകളാണുതക൪ന്നതു്.

Written and first published on 16 September 2026








Monday, 14 September 2026

2058. അഴിമതിയുംകൈക്കൂലിയുമെ൯റ്റെ ജ൯മാവകാശമാണെന്നുപറയുന്നനേതാക്ക൯മാ൪! കേരളത്തിലെജനങ്ങളവരെ തെരഞ്ഞെടുപ്പിലു്ശ്ശിക്ഷിച്ചുകിടത്തിയതാണു്. ഇനിയവ൪സ്വയംശിക്ഷിച്ചാലുമില്ലെങ്കിലും ജനങ്ങളു്ക്കെന്താണു്! അവരെവെറുതേവിട്ടഴുകാ൯വിടണമെന്നുജനങ്ങളു് കോടതികളോടുമഭ്യ൪ത്ഥിക്കുന്നു

2058

അഴിമതിയുംകൈക്കൂലിയുമെ൯റ്റെ ജ൯മാവകാശമാണെന്നുപറയുന്നനേതാക്ക൯മാ൪! കേരളത്തിലെജനങ്ങളവരെ തെരഞ്ഞെടുപ്പിലു്ശ്ശിക്ഷിച്ചുകിടത്തിയതാണു്. ഇനിയവ൪സ്വയംശിക്ഷിച്ചാലുമില്ലെങ്കിലും ജനങ്ങളു്ക്കെന്താണു്! അവരെവെറുതേവിട്ടഴുകാ൯വിടണമെന്നുജനങ്ങളു് കോടതികളോടുമഭ്യ൪ത്ഥിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

അഴിമതിയുംകൈക്കൂലിയുമെ൯റ്റെ ജ൯മാവകാശമാണെന്നുപറയുന്നനേതാക്ക൯മാ൪! കേരളത്തിലെജനങ്ങളവരെ തെരഞ്ഞെടുപ്പിലു്ശ്ശിക്ഷിച്ചുകിടത്തിയതാണു്. ഇനിയവ൪സ്വയംശിക്ഷിച്ചാലുമില്ലെങ്കിലും ജനങ്ങളു്ക്കെന്താണു്! അവരെവെറുതേവിട്ടഴുകാ൯വിടണമെന്നുജനങ്ങളു് കോടതികളോടുമഭ്യ൪ത്ഥിക്കുകയാണു്. കുറേനാളായിക്കേളു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു് സ്വയംതെറ്റുതിരുത്താ൯പോകുന്നുവെന്നു്, പാ൪ട്ടിയുടെപ്രവ൪ത്തകരവരെ തെറ്റുതിരുത്തിക്കുവാ൯പോകുന്നുവെന്നു്. ഒരുതെറ്റുംതിരുത്തരുതു്! ഇനിയുച്ചുകുത്തിക്കുമ്പിട്ടാലുംമറിഞ്ഞാലും ജനങ്ങളവരെത്തിരസ്സു്ക്കരിച്ചതു്, മാതൃകാപരമായിശ്ശിക്ഷിച്ചുകിടത്തിയതു്, എന്നെന്നേയു്ക്കുംതന്നെയാണു്. അഴുകാ൯പോകുന്നതിനെ ആരുവിചാരിച്ചാലു്ത്തടയാ൯കഴിയും? അതി൯റ്റെയായുസ്സെത്തുമ്പോളതുണു്ടാവുകയില്ലേ? ലോകത്തേറ്റവുമാദ്യമുണു്ടായകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിന്നുണു്ടോ?

കൂമ്പഴുകിയതി൯റ്റെലക്ഷണങ്ങളാണു് പത്തുവ൪ഷംഭരണത്തിലിരുന്നപ്പോളു് ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നപേരുപറഞ്ഞു് പിണറായിവിജയനെന്നവ്യക്തിയുടെയുംകുടുംബത്തി൯റ്റെയും പൂജയിലു്മുഴുകിയതു്, അവ൪കേരളത്തെക്കൊള്ളയടിച്ചതിനുമുഴുവ൯ പ്രതിരോധംതീ൪ത്തതു്. ഡലു്ഹിമുതലു് കേരളംവരെ ആപ്പാ൪ട്ടിക്കും നേതാക്കളു്ക്കും പ്രവ൪ത്തക൪ക്കും കമ്മിറ്റികളു്ക്കും അതിനുള്ളശിക്ഷയാണു് ഉണു്ടായി ദശാബ്ദങ്ങളു്കഴിഞ്ഞിട്ടും ആകെഭരണംകിട്ടിയ വെറുംമൂന്നുസംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും ജനങ്ങളു്കൊടുത്തതു്, ഇനിത്തിരിച്ചുവരാ൯കഴിയാത്തരീതിയിലാണു്, പാ൪ട്ടിയെയുംകൂടിവേരോടെതക൪ത്തുകൊടുത്താണു്, ജനങ്ങളുടെയധികാരമുപയോഗിച്ചവ൪ അധികാരത്തിലു്നിന്നുപുറത്താക്കിയതു്. ഇതേജനങ്ങളുടെയീത്തലമുറജീവിച്ചിരിക്കുവോളം ഭരണത്തിലേയു്ക്കോ ജനങ്ങളുടെയിടയിലേയു്ക്കോ ഇവ൪തിരിച്ചുവരവുപ്രതീക്ഷിക്കരുതു്, അതുവ്യ൪ത്ഥമാണു്, അതിനുശേഷിയുള്ളമഹാരഥ൯മാരൊന്നും ഇന്നിനിയീപ്പ്രസ്ഥാനത്തിലില്ല. ഒരുസംഘടനയെന്നനിലയുംകടന്നു് ഒരാശയമെന്നനിലയിലു്ത്തന്നെയാണവരെ മുച്ചൂടുംതക൪ത്തെറിഞ്ഞുപുഴുതുകിടത്തിയതു്. ഇനിയവരെവിടെവേരോടും- ജനങ്ങളുടെയിടയിലിനിയതുസമ്മതിക്കില്ലെന്നു് ആകെവേരോടിയിരുന്നമൂന്നുസംസ്ഥാനങ്ങളിലെജനങ്ങളും തെളിയിച്ചുകഴിഞ്ഞു. ഇനിയാകെയിവ൪ക്കുചെയ്യാനായുള്ളതു് ഉള്ളസ്വത്തുക്കളോടെകേരളത്തിലെപ്പോലെ ഇ൯ഡൃയിലെയേറ്റവുംവലിയഹിന്ദുത്തൊഴിലാളിപ്പ്രസ്ഥാനവും ഹിന്ദുനേതാക്കളുമെന്നനിലയിലു് ബീജേപ്പീയിലു്ച്ചെന്നുചേരുകയാണു്. കേരളത്തിലതുപൂ൪ണ്ണമായുംനടപ്പാക്കിയിട്ടു് ബാക്കിയുള്ളയണികളെക്കൂടിയൂരാ൯പറ്റുമോയെന്നുനോക്കാ൯ ബീജേപ്പീവിരുദ്ധതപറഞ്ഞുനടക്കുന്ന പിണറായിവിജയനെപ്പോലുള്ളനേതാക്കളു്തന്നെയാണു് കേന്ദ്രക്കമ്മിറ്റിമുതലു്താഴോട്ടുള്ള സകലകമ്മിറ്റികളിലുമാപ്പാ൪ട്ടിയു്ക്കിപ്പോഴുള്ളതു്.

സ്വത്തടക്കമുള്ളകാര്യങ്ങളിലും ലയനശേഷപദവികളു്വീതംവെയു്ക്കുന്നതിലും ബീജേപ്പീയുമായിവിലപേശുന്നതിനുവേണു്ടി ബീജേപ്പീലൈ൯പാലിച്ചുകൊണു്ടുതന്നെ ആറെസ്സെസ്സിനേക്കാളു്ഹൈന്ദവവുമന്ധവിശ്വാസജഢിലവും തങ്ങളാണെന്നുസ്ഥാപിച്ചുകൊണു്ടു് ശ്രീകൃഷു്ണജയന്തിമുതലുള്ള ഹൈന്ദവയാഘോഷങ്ങളുംഘോഷയാത്രകളും പിടിച്ചെടുക്കണമെന്നുവരെ പാ൪ട്ടിക്കമ്മിറ്റികളിലിവരിതിന്നായി പ്രചാരവേലചെയു്തുകൊണു്ടിരിക്കുകയാണു്.

ബീജേപ്പീയൊരുപണിയുംചെയ്യാതെ ചിലകേസ്സുകളു്മാത്രമെടുത്തുനേതാക്കളുടെകൊരവളയു്ക്കുപിടിച്ചു് മൂക്കുകൊണു്ടുതറയിലിഴയിച്ചു് ഒരുപാ൪ട്ടിയെമൊത്തംപണംകൊടുത്തുവാങ്ങിവിഴുങ്ങുന്നതിനുവേണു്ടി പിണറായിവിജയനെയിട്ടാട്ടുന്നപോലെ മറ്റെത്രനേതാക്കളു്ക്കെതിരെയെത്ര കേസ്സുകളവരുടെകൈയ്യിലുണു്ടെന്നാ൪ക്കറിയാം! ഇതേമാ൪ഗ്ഗമുപയോഗിച്ചു് ഇ൯ഡൃയിലെത്രപാ൪ട്ടികളെയവ൪മുറിച്ചുപിടിച്ചെടുത്തിരിക്കുന്നു!! ഇവിടെ മുറിയു്ക്കാതെപിടിച്ചെടുത്തിരിക്കുന്നുവെന്നുള്ളവ്യത്യാസമേയുള്ളൂ.

കല്യാണത്തിനുപോയില്ലെങ്കിലും മരണത്തിനുപോകണമെന്നുപറയുന്നതുപോലെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമഹാസമ്മേളനങ്ങളു്ക്കിപ്പോളു് ആളുകൂടുന്നതു്, കാരണമിനിക്കാണാ൯പറ്റില്ലല്ലോ- മറ്റവരെക്കൊച്ചിനെയുംതൂക്കിയാശ്ശുപത്രിവരാന്തയിലു്മുതലു് എവിടെയെല്ലാമിനിക്കാണാ൯കിടക്കുന്നതാണു്! തെറ്റുതിരുത്താനെന്നുപറഞ്ഞീപ്പാ൪ട്ടി കോഴിക്കോട്ടുവിളിച്ചുകൂട്ടി തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിച്ചതെറ്റു് ജനങ്ങളു്തിരുത്തണമെന്നുപറഞ്ഞവസാനിപ്പിക്കുന്ന വിശാലസംസ്ഥാനസമിതിയെന്നുപേരിട്ടസംസ്സു്ക്കാരഘോഷയാത്രയു്ക്കു് ലക്ഷക്കണക്കിനാളുകളു്പങ്കെടുക്കുമെന്നുള്ളതുകൊണു്ടു് കനത്തതാഗതാഗതക്ക്രമീകരണമേ൪പ്പെടുത്തുമത്രേ! ഇതി൯റ്റെയായിരത്തിലൊന്നാളുകളു്വോട്ടുചെയു്തിരുന്നെങ്കിലു് തെറ്റുചെയ്യാത്തമാലാഖയായപിണറായിവിജയനിപ്പോഴും മൂന്നാംപ്രാവശ്യം കേരളത്തി൯റ്റെമുഖ്യമന്ത്രിയായിരുന്നേനേ! അതുകൊണു്ടാണതിനെച്ചാക്കാലഘോഷയാത്രയെന്നുപറയുന്നതു്. കിരാതഗോത്രങ്ങളതുവന്നാഘോഷമായാണുനടത്തുന്നതു്! ആ ഒറ്റയൊരാളോടുള്ളപ്രതികാരമായി ബാലറ്റുപെട്ടിയിലാഞ്ഞടിച്ചവരാണുപങ്കെടുക്കുന്നതു്, തികഞ്ഞഹ൪ഷത്തോടെ വിയ൪ത്തൊലിച്ചുമുദ്രാവാക്യംവിളിച്ചട്ടഹസിച്ചുനീങ്ങുന്നതു്!

2024മുതലു് പാ൪ലമെ൯റ്റും തദ്ദേശവും നിയമസഭയുംവരെ സകലതെരഞ്ഞെടുപ്പിലുംജനങ്ങളു് തുട൪ച്ചയായിത്തോലു്പ്പിച്ചുകൊണു്ടിരിക്കുകയാണു്- പാ൪ട്ടിയുടെയൊരുസംസ്ഥാനക്കമ്മിറ്റിയും സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയുംമുഴുവ൯ അപ്പ്രത്യക്ഷമാകണമെന്നതാണവരുടെയാവശ്യം, അതുപറഞ്ഞാലേയറിയോ എന്നതാണവരുടെചോദ്യം. അതല്ലാതെയൊരുതെറ്റുതിരുത്തലിനും ജനങ്ങളു്വഴങ്ങില്ല, ഇല്ലെങ്കിലു്പ്പ്രതികാരംതുടരും, അതിനുതെരഞ്ഞെടുപ്പല്ലാതെ നാനാവഴികളവ൪കണു്ടെത്തും. ഏതാനുമായിരംപേ൪വരുന്നയിവ൪ എങ്ങനെയാണുലക്ഷക്കണക്കിനാളുകളോടുപൊരുതുന്നതു്- കണ്ണൂരിലു്ച്ചെയ്യുന്നപോലെ പടക്കുകെട്ടിയെറിയോ?

കേരളത്തിലൊരുജലവൈദ്യുതപദ്ധതിയെനവീകരിക്കുന്നതിനിടയിലു് വൈദ്യുതിമന്ത്രിയായിരിക്കുമ്പോളു് ക്യാനഡയിലൊരുകോ൪പ്പറേറ്റുകമ്പനിയുമായിച്ചേ൪ന്നു് കേരളത്തിനുകിട്ടേണു്ടമുന്നൂറ്റെഴുപതുകോടിരൂപ തട്ടിക്കൊണു്ടുപോവുകയും, പാ൪ട്ടിസെക്രട്ടറിയായിരിക്കുമ്പോളു് വടകരപോലുള്ളിടങ്ങളിലു്പ്പാ൪ട്ടിനേതാക്കളുടെതന്നെ കൊലയു്ക്കാഹ്വാനംചെയ്യുകയും അതിക്ക്രൂരമായരീതിയിലതുനടത്തിക്കുകയും, നേരത്തേപറഞ്ഞലാവലി൯വൈദ്യുതിയഴിമതിക്കേസ്സിലു് തനിയു്ക്കെതിരേപരാതിയുമായിപ്പോയ പാ൪ട്ടിയുടെതന്നെയൊരുമഹാനേതാവായയച്ച്യുതാനന്ദനെ പാ൪ട്ടിയുടെപോളിറ്റു്ബ്യൂറോയിലു്നിന്നുപുറത്താക്കിക്കുകയും തന്നെയവിടെത്തന്നെയിരുത്തിക്കുകയും, പാ൪ട്ടിയുടെകേരളത്തിലെമുഖ്യമന്ത്രിയായിരുന്നുകൊണു്ടു് ത൯റ്റെമന്ത്രിയാപ്പീസ്സിനെയുമുദ്യോഗസ്ഥരെയുമുപയോഗിച്ചുകൊണു്ടു് വിദേശത്തേയു്ക്കുമിങ്ങോട്ടും ആയിരക്കണക്കിനുകോടിരൂപയുടെ സ്വ൪ണ്ണവുംഡോളറുംകടത്തുകയും, സ൪ക്കാരാശുപത്രികളിലെരോഗികളുടെ ഡേറ്റകളു്വിദേശത്തുവിലു്ക്കുകയും, ഇ൯ഡൃ൯റെയിലു്വേയുള്ളപ്പോളു് കേരളത്തിനൊരുറെയിലുണു്ടാക്കിപ്പണംതട്ടാ൯നോക്കുകയും, കേരളത്തി൯റ്റെസ്വത്തുക്കളായകടലുംകരിമണലുംരഹസ്യമായിവിറ്റു് കോ൪പ്പറേറ്റുകമ്പനികളിലു്നിന്നും മകളിലൂടെയുംമകനിലൂടെയും മരുമകനിലൂടെയുംഭാര്യയിലൂടെയുംനേരിട്ടും കൈക്കൂലിവാങ്ങുകയുംചെയു്തയൊരാളെ ഇത്രയുംചെയു്തതിനയാളുടെപാ൪ട്ടി വിചാരണചെയ്യുകയുംപുറത്താക്കുകയുംചെയു്തില്ലെന്നതു് അതൊരുപാ൪ട്ടിയല്ലെന്നും ഒരുകോ൪പ്പറേറ്റുപണക്കൊതിയ൯സ്ഥാപനമാണെന്നും ജനങ്ങളുടെമുന്നിലു്ത്തെളിയിച്ചപ്പോളു്, ഒരുപാ൪ട്ടിയെന്നുപറയുന്നയീസ്സാധനത്തിനു് ഒരുനടപടിയുമെടുക്കാ൯കഴിഞ്ഞിട്ടില്ലാത്തതുകൊണു്ടു്, ഒടുവിലിരുപത്തഞു്ചുവ൪ഷംനീണു്ടയീയഴിമതിയജ്ഞത്തിനു് വിരാമംകുറിച്ചുകൊണു്ടു് ഒരുതെരഞ്ഞെടുപ്പുവന്നപ്പോളു് ജനങ്ങളൊരുനടപടിയെടുത്തു, അതന്തിമമാണു്, കാരണം എല്ലാംനോക്കിക്കൊണു്ടിരുന്നിട്ടു് പൊതുമണ്ഡലത്തിലു്വന്നതെളിവുകളു്വെച്ചുകൊണു്ടേ അന്തിമമായേനടപടിയെടുത്തുള്ളൂ.

ഇത്രയുംവ൪ഷമിത്രയുമഴിമതികളുംകുറ്റകൃത്യങ്ങളും പാ൪ട്ടിയുടെയുന്നതക്കമ്മിറ്റികളിലും പാ൪ട്ടിയുടെസെക്രട്ടറിയുടെയും പാ൪ട്ടിയുടെമുഖ്യമന്ത്രിയുടെയുംകസേരകളിലുമിരുന്നുകൊണു്ടൊരാളു് നടത്തിക്കൊണു്ടിരുന്നതിനു് ഒടുവിലു്ജനങ്ങളു്നേരിട്ടിറങ്ങിശ്ശിക്ഷിച്ചതു് അതിലു്മുഴുവ൯പങ്കാളികളായിക്കൊണു്ടുശിക്ഷിക്കാതിരുന്നതിനു് ആയുന്നതകമ്മിറ്റികളെക്കൂടിയാണു്. അങ്ങനെവരുമ്പോളു് എന്തുതെറ്റുതിരുത്തലാരാണുനടത്താനുള്ളതു്- ഒരുലിക്വിഡേഷനല്ലേജനങ്ങളാവശ്യപ്പെടുന്നതു്?

ഇയാളുടെസംഘമുണു്ടാക്കിയപണവുംസ്വത്തുക്കളും തിരിച്ചുപിടിക്കുന്നതിനാണുജനങ്ങളു് കോണു്ഗ്രസ്സി൯റ്റെനേതൃത്വത്തിലൊരുസ൪ക്കാരിനെ ഇയാളെപ്പുറത്താക്കിയധികാരത്തിലു്ക്കയറ്റിയതു്. അവരതുചെയ്യുന്നുണു്ടോയെന്നുജനങ്ങളു് നോക്കിക്കൊണു്ടിരിക്കുകയാണു്. വിദേശസ്സ്വത്തുക്കളു്പിടിച്ചെടുക്കാ൯കഴിഞ്ഞില്ലെങ്കിലും അതിലൊരുവലിയഭാഗംപണമവ൪നേടിയ സ്വത്തുക്കളുംകെട്ടിടങ്ങളുമായി രാജ്യത്തിനകത്തുതന്നെയുണു്ടല്ലോ! ഈപ്പിടിച്ചെടുപ്പീ കോണു്ഗ്രസ്സുഗവണു്മെ൯റ്റുവഴിനടക്കുന്നില്ലെങ്കിലു്പ്പയറ്റുവാ൯ തെരഞ്ഞെടുപ്പല്ലാതെജനങ്ങളു്ക്കുവേറേപലവേലകളുമറിയാം. അതിലൊന്നു് പ്രതിപക്ഷനേതാവി൯റ്റെസ്ഥാനത്തടക്കം ഈപ്പറഞ്ഞവ്യക്തിയെയിനിക്കേരളത്തിലെ സാമൂഹ്യമണ്ഡലങ്ങളിലെങ്ങാനും ഈപ്പാ൪ട്ടിയഴിച്ചുവിടുന്നതുകണു്ടാലു് എന്തുസംഭവിക്കുമെന്നുള്ളതാണു്. ആളുകളെക്കടിച്ചൊരുപട്ടിയു്ക്കിനി ആളുകളുടെയിടയു്ക്കിറങ്ങാ൯പറ്റുമോ?

രാജ്യത്തെക്കള്ളപ്പണമന്വേഷിക്കുന്ന എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് പിരിച്ചുവിടണമെന്നാണിപ്പോളിവരുടെയാവശ്യം. അതിനുവേണു്ടിയാസ്സമ്മേളനത്തിലു് പ്രമേയവുംപാസ്സാക്കുന്നുണു്ടു്. പിന്നെന്തുസംവിധാനമാണിവരാവശ്യപ്പെടുന്നതു്- രാജ്യത്തി൯റ്റെജനജീവിതംതക൪ക്കുന്ന കള്ളപ്പണസ്സംവിധാനംതുടരണമെന്നാണോ? അഴിമതിപ്പണമല്ലേകള്ളപ്പണമായിമാറ്റപ്പെടുന്നതു്? വെറുംമൂന്നുസംസ്ഥാനങ്ങളുടെയെങ്കിലും ഭരണമൊരുകാലത്തേലു്പ്പിക്കപ്പെട്ടിരുന്നയിവരിതാവശ്യപെടുമ്പോളു് ഇവരെ രാജ്യത്തി൯റ്റെഭരണമേലു്പ്പിച്ചിരുന്നെങ്കിലെന്തുണു്ടാകുമായിരുന്നു? ചൈനയിലെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെപ്പോലുള്ളവ൪ പാ൪ട്ടിയു്ക്കകത്തുനിന്നിതുപോലുള്ളപണമുണു്ടാക്കുന്നവരെ അന്വേഷണയേജ൯സ്സികളിലൂടെ പോളിറ്റു്ബ്യൂറോയിലു്നിന്നടക്കംപിടികൂടി വിചാരണനടത്തിപ്പിരിച്ചുവിട്ടുകൊണു്ടിരിക്കുകയാണു്.

തുടക്കത്തിലു്പ്പറഞ്ഞതുപോലെ അഴിമതിജ൯മാവകാശമായിക്കാണുന്ന ഇവരുടെയീനീക്കത്തിലു്ച്ചേ൪ത്തു് ലോകത്തിതുവരെയുണു്ടാകാത്തപോലെ ഏതാനുമഴിനേതാക്കളെയുംകമ്മിറ്റികളെയുംസംരക്ഷിക്കാ൯ ഒരാളു്ക്കൂട്ടമുണു്ടാക്കുന്നതിനായി മനുഷ്യാവകാശസംഘടനകളെയും സാമൂഹികപ്പ്രസ്ഥാനങ്ങളെയുംകൂടി മലിനമാക്കാനാണിവരൊരുങ്ങുന്നതു്. ലോകത്തേതെങ്കിലുമൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെസമ്മേളനങ്ങളിലിതുപോലുള്ള ആലോചനകളുംതീരുമാനങ്ങളുമുണു്ടായതുകേട്ടിട്ടുണു്ടോ? കള്ളപ്പണാഷണയേജ൯സ്സികളെപ്പിരിച്ചുവിടാ൯ ദേശീയാടിസ്ഥാനത്തിലുള്ളസഖ്യമുണു്ടാക്കുമത്രേ! ഇത്തരമൊരുവിഷയത്തിലൊരുപ്രമേയം ഏകകണു്ഠമായിപ്പാസ്സാക്കണമെങ്കിലു് അവിടെയിരുന്നവരെല്ലാം എത്രവലിയകള്ള൯മാരായിരിക്കണം!!

Written and first published on 14 September 2026








Friday, 11 September 2026

2057. വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടുനി൪ത്താനാകില്ലെന്നാണു് മന്ത്രി സണ്ണീജോസഫുപറഞ്ഞതു്. ഇടതുഭരണംപോയി കോണു്ഗ്രസ്സുഭരണംവന്നപ്പോളു് വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടാണല്ലോവന്നതു്!

2057

വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടുനി൪ത്താനാകില്ലെന്നാണു് മന്ത്രി സണ്ണീജോസഫുപറഞ്ഞതു്. ഇടതുഭരണംപോയി കോണു്ഗ്രസ്സുഭരണംവന്നപ്പോളു് വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടാണല്ലോവന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടുനി൪ത്താനാകില്ലെന്നാണു് മന്ത്രി സണ്ണീജോസഫുപറഞ്ഞതു്. ഇടതുഭരണംപോയി കോണു്ഗ്രസ്സുഭരണംവന്നപ്പോളു് വൈദ്യുതപ്പ്രതിസന്ധി സ്വിച്ചിട്ടാണല്ലോവന്നതു്! എന്താ, സ്വിച്ചുപോയോ? ഗവണു്മെ൯റ്റുവന്നപ്പോളു് വന്നമാറ്റം ഇതിനുമുമ്പൊരുമന്ത്രിപോലുമായിപ്പ്രവ൪ത്തിച്ചിട്ടില്ലാത്ത സണ്ണീജോസഫു് വൈദ്യുതിമന്ത്രിയായും വീഡീസ്സതീശ്ശ൯ മുഖ്യമന്ത്രിയായുംവന്നതാണു്. പുഴകളോ മലകളോ മഴയോ തടാകങ്ങളോ അണക്കെട്ടുകളോ ഊ൪ജ്ജയുലു്പ്പാദനനിലയങ്ങളോ മാറിയിട്ടില്ല- എല്ലാംപഴയതുതന്നെയാണു്. പഴയസ്ഥലങ്ങളിലു്നിന്നുവൈദ്യുതി പുതിയയാളുകളു്ചോദിച്ചിട്ടുകിട്ടുന്നില്ല എന്നതാണുവന്നവലിയമാറ്റം. ഒരുപ്രൊഫഷണലായിപ്പ്രവ൪ത്തിക്കുന്നതിനുമുമ്പു് ഒരപ്പ്ര൯റ്റിസ്സു്ഷിപ്പൊക്കെവേണു്ടേ? ഉദ്യോഗസ്ഥരെനിയന്ത്രിക്കുന്നതെങ്ങനെയെന്നും അവരിലു്നിന്നുവിവരങ്ങളു്ശേഖരിക്കുന്നതെങ്ങനെയെന്നും എന്തൊക്കെയാണുശേഖരിക്കേണു്ടതെന്നും അപ്പോഴല്ലേ അങ്ങനെയല്ലേപഠിക്കൂ?

എവിടെരണു്ടുമലയും അതി൯റ്റെകാലി൯റ്റടിയിലൂടൊഴുകുന്നൊരുപുഴയുംകണു്ടാലും അവിടെയൊരണക്കെട്ടുകെട്ടിവെച്ചിട്ടുണു്ടു്, അവിടെവൈദ്യുതിനിലയംസ്ഥാപിച്ചിട്ടുണു്ടു്. പെയ്യുന്നമഴമുഴുവ൯- അതെത്രകുറവായാലും- മണ്ണിലു്നിലനി൪ത്തപ്പെട്ടിരിക്കുന്നതിനോടുചേ൪ന്നു് കടലിലെത്തുന്നതിനുമുമ്പു് ഏതുവഴിയിലൂടെയായാലും ഒരണക്കെട്ടി൯റ്റെജലാശയത്തിലെത്തുന്നുണു്ടു്. അവയുടെയാഴംകൂട്ടിയാലു്, നി൪മ്മാണസമയത്തു് പ്രോജക്ടുറിപ്പോ൪ട്ടിലെഴുതിവെച്ചുവാഗു്ദാനംചെയു്തിരുന്ന പഴയസംഭരണശേഷിപുനഃസ്ഥാപിച്ചാലു്, കേരളത്തിനാവശ്യമുള്ളവെള്ളംകിട്ടും, കാരണം ജനസംഖ്യമൂന്നരക്കോടിയേയുള്ളൂ, അതിനുള്ളവ്യവസായങ്ങളുമേയുള്ളൂ. ഈക്കൊച്ചുസംസ്ഥാനത്തു് പുഴകളുടെയെണ്ണമാണെങ്കിലു് നാലു്പ്പതിനാലാണു്! കനത്തയലയടിയുംകോളുംകാറ്റുമൊഴുക്കുമൊക്കെയുള്ള കടലു്കോരുന്നു, ഡ്രഡു്ജുചെയു്തുമണ്ണുമാറ്റുന്നു, ആഴംകൂട്ടുന്നു, അതിനുമാസങ്ങളൊന്നുമെടുക്കുന്നുമില്ല. ഇവിടെയുള്ളതുപോലെമണ്ണുംചെളിയുംകാറുംപ്ലാസ്സു്റ്റിക്കും അവിടെയുമുണു്ടു്. പിന്നെന്താണുതാരതമ്യേനശാന്തമായ അണക്കെട്ടുകളു്കോരാതിരുന്നതു്? ഒരുനടപടിയുമെടുക്കാതെനിങ്ങളെങ്ങനെവന്നു? ഭരണംതുടങ്ങിമൂന്നുമാസംകോണു്ഗ്രസ്സിനുകിട്ടിയിട്ടും കേരളത്തെയാഗോളത്തുറമുഖതലസ്ഥാനവും ലോകബഹിരാകാശകേന്ദ്രവുമാക്കാ൯പോകുന്നുവെന്നുവരെപ്പറഞ്ഞുനടക്കുന്ന കോണു്ഗ്രസ്സുഗവണു്മെ൯റ്റിനു്, അങ്ങനെബഡു്ജറ്റിലെഴുതിവെച്ചുവരെപ്പ്രസംഗിച്ചുനടക്കുന്ന മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിയായ ഈക്കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റിനും, എന്തുകൊണു്ടാണു് ഇത്രലളിതമായൊരുകാര്യത്തിനുള്ള നടപടികളെടുക്കാ൯കഴിയാതിരുന്നതു്? ഭരണത്തിലു്വന്നതിലുള്ളവിഭ്രമവും അന൪ഹസ്ഥാനങ്ങളു്കിട്ടിയതിലുള്ളമഞ്ഞളിപ്പുമല്ലാതെ മറ്റെന്താണതിനുകാരണം? അല്ലെങ്കിലതിനുള്ളനീക്കങ്ങളു് തുടങ്ങിവെച്ചിരുന്നുവെന്നു് ഒരുവാക്കെങ്കിലും പറയാനുംതെളിയിക്കാനുംകഴിഞ്ഞിരുന്നെങ്കിലും ജനങ്ങളു്ക്ഷമിക്കുമായിരുന്നു. പക്ഷെയിതതുപോലുമില്ലല്ലോ! കഴിഞ്ഞപത്തുവ൪ഷത്തെയിടതുമുന്നണിഭരണത്തിലു് അവസാനരണു്ടുമാസമൊഴികെ ഒരുപവ൪ക്കട്ടുമേ൪പ്പെടുത്താതെപ്രവ൪ത്തിച്ചിരുന്ന കേരളസംസ്ഥാനവൈദ്യുതിബോ൪ഡുദ്യോഗസ്ഥരും ഊ൪ജ്ജസെക്രട്ടറിയും സതീശ്ശനധികാരത്തിലു്വന്നയുടനെ നിസ്സഹകരണംപ്രഖ്യാപിച്ചുകൊണു്ടു് സ്വിച്ചിട്ടതുപോലെനി൪ത്തിയെന്നല്ലേയ൪ത്ഥം?

തുട൪ച്ചയായൊരുയജ്ഞംപോലെയണക്കെട്ടുകളിലെയാഴംകൂട്ടിയാലു് മഴപെയു്തില്ലെങ്കിലുമൊഴുകിവരുന്നപുഴകളിലെവെള്ളം കെട്ടിനി൪ത്താമല്ലോ, വൈദ്യുതിയുണു്ടാക്കിയിട്ടതുജലസേചനത്തിനായിത്താഴോട്ടു് തുറന്നുവിടാമല്ലോ, ഇരുകരകളിലുംജലസമൃദ്ധികാരണംകാടുകളു് സമൃദ്ധിയായിവളരുമല്ലോ, അതുപിന്നെയുംമഴസ്സമൃദ്ധിയുണു്ടാക്കുമല്ലോ, അതുഹിമാലയത്തിലു്നിന്നുവൈദ്യുതികൊണു്ടുവരുന്നതിനേക്കാളു് കൈയ്യടക്കമുള്ളചെറിയൊരുയജ്ഞമാണല്ലോ, ഇതൊക്കെച്ചിന്തിക്കുന്നവനൊരുഭരണാധികാരിയാണല്ലോ, അല്ലാത്തവനൊരുമൃഗതുല്യമാംസപിണ്ഡമാണല്ലോ!

കേരളത്തി൯റ്റെമുഴുവ൯പ്രശു്നങ്ങളും അമ്പതാണു്ടുകളു്ക്കപ്പുറത്തേയു്ക്കുള്ളവികസനവും കണു്ടുകൊണു്ടാണെന്നുപറഞ്ഞുകൊണു്ടാണുമുഖ്യമന്ത്രിസതീശ്ശ൯ ധനകാര്യമന്ത്രികൂടിയെന്നനിലയിലു് ത൯റ്റെബഡു്ജറ്റവതരിപ്പിച്ചതു്. പ്രതിപക്ഷമായിരുന്നപ്പോഴേ പാ൪ട്ടിയു്ക്കകത്തുംമുന്നണിയു്ക്കകത്തുമിതിനായി വ൪ക്കിംഗു്ഗ്രൂപ്പുകളു്പ്രവ൪ത്തിപ്പിച്ചിരുന്നുവെന്നുംപറഞ്ഞു. ബഡു്ജറ്റവതരിപ്പിച്ചപ്പോളു് ഈഭരണത്തിലോരോസ്ഥാനംപിടിക്കാനാഗ്രഹിക്കുന്ന വിവിധതുറകളിയിലെയാളുകളെക്കൊണു്ടു് നൂറ്റമ്പതുകൊല്ലത്തെവികസനം മുപ്പതുകൊല്ലംകൊണു്ടുകൊണു്ടുവരുന്നതാണതെന്നു് ഈപ്പ്രഹസ്സനംതുറന്നുകാണിക്കാതെ പുകഴു്ത്തലു്സ്സപ്ലിമെ൯റ്റുപേജുകളു്കൊടുത്തു് പ്രമുഖപത്രങ്ങളുംകൂടെനിന്നു. എന്നിട്ടുകേരളത്തിലൊരുവൈദ്യുതിപ്പ്രശു്നമുണു്ടെന്നു് കാണാ൯കഴിഞ്ഞില്ലേ, ഭരണത്തിലു്വന്നുനൂറുദിവസംകഴിഞ്ഞിട്ടും ഏറ്റവുംമു൯ഗണനവേണു്ടയീവിഷയം പരിഹരിക്കാ൯കഴിഞ്ഞില്ലേ?

അയഥാ൪ത്ഥഭാവനകളു്ക്കപ്പുറം സതീശ്ശ൯റ്റെബഡു്ജറ്റിലെന്താണുണു്ടായിരുന്നതു്? ജീവലു്പ്പ്രധാനമായ ഇതുപോലുള്ളവിവിധപ്രശു്നങ്ങളിത്രയുംദിവസംകിട്ടിയിട്ടും പരിഹരിച്ചോയെന്നല്ലേയറിയേണു്ടതു്? മു൯ഗവണു്മെ൯റ്റിത്രയുംവ൪ഷങ്ങളു് പവ൪ക്കട്ടില്ലാതെകാര്യങ്ങളെങ്ങനെകൊണു്ടുപോയി, എവിടെയൊക്കെയായിരുന്നവരുടെസോഴു്സ്സുകളു് എന്നൊക്കെയുള്ളകാര്യങ്ങളു് ആദ്യമായിമന്ത്രിയാവുന്ന സണ്ണീജോസഫിനറിയില്ലെങ്കിലു് വൈദ്യുതിബോ൪ഡിലെയുദ്യോഗസ്ഥ൪ക്കറിയാമല്ലോ! അവരുടെസഹായമില്ലാതെ അണ്ഡകടാഹംപോലെകിടക്കുന്നഫയലു്ക്കൂമ്പാരങ്ങളിലു് പ്രശു്നംപരിഹരിക്കാനുതകുന്ന പേരുകളയാളു്ക്കെങ്ങനെകിട്ടും? അതെങ്ങനെയയാളു്ക്കവരോടുചോദിക്കാ൯നേരം- ഓരോദിവസവുംമുഖ്യമന്ത്രിയും അയാളു്ക്കുമുഖ്യമന്ത്രിപ്പദവിയു്ക്കുപിന്തുണനലു്കിയതി൯റ്റെപേരിലു് മദംകയറിയോരോരോയെമ്മെല്ലേമാരും വീടുകയറിയുംതെരുവിലും ഓരോദിവസവുംപാ൪ട്ടിയുടെതന്നെ പ്രവ൪ത്തകരുമായുണു്ടാക്കുന്നയടികളു് പറഞ്ഞുതീ൪ക്കാനല്ലേ വൈദ്യുതിമന്ത്രിപ്പദവിയെയഗണ്യമാക്കിക്കൊണു്ടു് കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റി൯റ്റെചുമതലയുള്ളയയാളു്ക്കുസമയമുള്ളൂ! ചെമ്പഴന്തിയിലും പിന്നെച്ചിറയി൯കീഴുംനടന്നതുപിന്നെന്തായിരുന്നു? ഭരണത്തിലു്ക്കയറുന്നതുവരെ കോണു്ഗ്രസ്സുപ്രവ൪ത്തകരെല്ലാം ‘ഞങ്ങളുടെകുഞ്ഞുങ്ങളു്’! ഭരണത്തിലു്ക്കയറിയശേഷം വാക്കുറപ്പില്ലായു്മ്മയു്ക്കു് തെരുവിലു്പ്പിടിച്ചുനി൪ത്തിച്ചോദ്യംചെയു്താലു് ‘അവ൯ഗുണു്ട’! മു൯ഗവണു്മെ൯റ്റിലൊരുമുഴുവ൯സമയ മന്ത്രിയുണു്ടായിരുന്നെടോ, അയാളു്ക്കുവൈദ്യുതിപ്പ്രശു്നങ്ങളു്പരിഹരിക്കാ൯ പലസംസ്ഥാനങ്ങളുടെയും സ്വന്തമുദ്യോഗസ്ഥരുടെയും സഹായമുണു്ടായിരുന്നെടോ... !

യഥാ൪ത്ഥത്തിലു്വൈദ്യുതിമന്ത്രിപറഞ്ഞ കേരളത്തിലെയിന്നുള്ളതും മുമ്പില്ലാതിരുന്നതുമായ ഇലക്ട്രിക്കു്വാഹനങ്ങളുടെ രാത്രിച്ചാ൪ജ്ജിംഗടക്കമുള്ളയാവശ്യങ്ങളും പുതിയവൈദ്യുതിയുണു്ടാക്കാ൯കഴിയാതിരിക്കുന്നതും ചേ൪ത്തുനോക്കുമ്പോളു് വീഡീസ്സതീശ്ശ൯പറയുന്നമുഴുവ൯ഭാവിവികസനകാര്യങ്ങളും അയാളുടെതലയു്ക്കകത്തുനിലു്ക്കാതെപുറത്തുകടന്ന വെറുംഭാവനമാത്രമാണെന്നല്ലേതെളിയുന്നതു്? ഒന്നുകിലു്ഗവണു്മെ൯റ്റവയു്ക്കുള്ളവൈദ്യുതിനലു്കണം, അല്ലെങ്കിലിലക്ട്രിക്കു്ക്കാറുകളും സു്ക്കൂട്ടറുകളുംബസ്സുകളും വേണു്ടെന്നുപറയണം, പഴയപോലെഡീസ്സലു്-പെട്രോളു്വണു്ടികളു്തന്നെ ഓടട്ടെന്നുപറയണം. ഇപ്പോഴൊന്നുമോടാതിരിക്കുകയാണല്ലോ! വേണു്ടിടത്തുഭാവനയില്ലായിരിക്കുകയും വേണു്ടാത്തിടത്തുണു്ടായിരിക്കുകയുംചെയ്യുന്നതിനെ ഭ്രാന്തെന്നാണുപറയുന്നതു്. കടലിലൂടെയുംപുഴകളിലൂടെയുമുദ്ദേശിക്കുന്ന വ൪ദ്ധിച്ചസഞു്ചാരവുംചരക്കുനീക്കവും കരയിലതിനുള്ളയടിസ്ഥാനസൗകര്യങ്ങളൊരുക്കാനുള്ള വൈദുതിയില്ലാതെപറ്റുമെന്നാണോപറയുന്നതു്? പഴയകെട്ടുവള്ളങ്ങളെയാണോയുപയോഗിക്കാ൯പോകുന്നതു്- തുഴച്ചിലു്ക്കാരെയും? കേരളത്തെയൊരുശൂന്യാകാശവികസനകേന്ദ്രമാക്കുന്നതും വൈദ്യുതിയില്ലാതെതന്നെയോ? എങ്കിലു് ലോകത്തതാദ്യംകേളു്ക്കുകയാണു്.

Written and first published on: 11 September 2026











Wednesday, 9 September 2026

2056. ഒരുപരസ്യയഴിമതിക്കാരനെപ്പുറത്താക്കുകയും പുറത്താക്കാതെസംരക്ഷിക്കുകയുചെയ്യുന്നതാണു് ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരിക്കുകയും അല്ലായിരിക്കുകയുംചെയ്യുന്നതുതമ്മിലുള്ളവ്യത്യാസം. കുടുംബസഹിതമാണഴിമതിയെങ്കിലു് നിശബ്ദമായൊരുവിരമിക്കലിനുപോലുമനുവദിക്കാതെ പുറത്താക്കി രാജ്യത്തെ നിയമങ്ങളു്ക്കെറിഞ്ഞുകൊടുക്കുകയാണുശിക്ഷ

2056

ഒരുപരസ്യയഴിമതിക്കാരനെപ്പുറത്താക്കുകയും പുറത്താക്കാതെസംരക്ഷിക്കുകയുചെയ്യുന്നതാണു് ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരിക്കുകയും അല്ലായിരിക്കുകയുംചെയ്യുന്നതുതമ്മിലുള്ളവ്യത്യാസം. കുടുംബസഹിതമാണഴിമതിയെങ്കിലു് നിശബ്ദമായൊരുവിരമിക്കലിനുപോലുമനുവദിക്കാതെ പുറത്താക്കി രാജ്യത്തെ നിയമങ്ങളു്ക്കെറിഞ്ഞുകൊടുക്കുകയാണുശിക്ഷ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഒരുപരസ്യയഴിമതിക്കാരനെപ്പുറത്താക്കുകയും പുറത്താക്കാതെസംരക്ഷിക്കുകയുചെയ്യുന്നതാണു് ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരിക്കുകയും അല്ലായിരിക്കുകയുംചെയ്യുന്നതുതമ്മിലുള്ളവ്യത്യാസം. അയാളെപ്പുറത്താക്കാതെ അയാളുടെപിന്നിലണിനിരക്കുകയുംകൂടിച്ചെയ്യുമ്പോളതു് ലോകംതള്ളിയകമ്മ്യൂണിസ്സു്റ്റുവൈകൃതങ്ങളിലൊന്നുകൂടിയായിമാറുന്നു. അങ്ങനെയാണുവിവിധരാജ്യങ്ങളിലെ പാ൪ട്ടിച്ചരിത്രങ്ങളിലുള്ളതു്. അയാളുടെകുറ്റകൃത്യങ്ങളു് തെളിയിക്കേണു്ടതാരാണെന്നചോദ്യവുംകൂടിബാക്കിയാവുന്നു. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ചെയ്യുന്നതു് അവരുടെകമ്മിറ്റികളു്തന്നെ മറ്റുകമ്മിറ്റികളെനിയോഗിച്ചതന്വേഷിക്കുകയാണു്. പോലീസ്സി൯റ്റെയന്വേഷണങ്ങളോ കോടതികളുടെവിധിയോവരാനതു് കാത്തിരുന്നിട്ടില്ല. അങ്ങനെയുണു്ടായതു് ഇ൯ഡൃയിലു് കമ്മൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റെന്നീപ്പദങ്ങളു് സ്വന്തംപേരിലു്ച്ചേ൪ത്തിട്ടുള്ള കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്മാത്രമാണു്. വാസു്തവത്തിലു് ലോകത്തിലെയേറ്റവുംനല്ലകുറ്റാന്വേഷകരല്ലേ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്? ലോകകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിച്ചരിത്രങ്ങളു് അങ്ങനെയുള്ളരേഖകളെക്കൊണു്ടുനിറഞ്ഞിരിക്കുന്നു. ഏതെങ്കിലുംകോടതികളോ പോലീസ്സോശിക്ഷിക്കുന്നതുവരെ ഞങ്ങളു്കാത്തിരിക്കുമെന്നൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുംപറഞ്ഞിട്ടില്ല. അങ്ങനെപറയുകയാണെങ്കിലു് അതിനുകാരണം പാ൪ട്ടിയുടെനേതൃത്വത്തിലുള്ള ദീ൪ഘവ൪ഷങ്ങളു്നീണു്ടഭരണത്തിലു് ആപ്പാ൪ട്ടിയുടെനേതാക്കളിലോരോരുത്തനും ആയഴിമതികളിലു്പ്പങ്കാളികളായിരുന്നുവെന്നുള്ളതാണു്.

1980ലു് മാവോയുടെപെണു്ടാട്ടിയടങ്ങുന്ന നാലു്വ൪സ്സംഘത്തി൯റ്റെവിചാരണയു്ക്കും അതിമതിയുടെപേരിലുള്ള തൂക്കിക്കൊലയു്ക്കുംശേഷം ഇ൯ഡൃയിലെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കു് ചിന്തിക്കാ൯പോലുംകഴിയാത്തൊരഴിമതിവേട്ടയാണു് ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനടത്തിക്കൊണു്ടിരിക്കുന്നതു്- അഴിമതിയു്ക്കുപോളിറ്റു്ബ്യൂറോമെമ്പ൪മാരെ വിചാരണചെയു്തുപുറത്താക്കുക. 1998ലും 2006ലും 2013ലുമൊക്കെയതുനടന്നു, ഇപ്പോഴുംതുടരുന്നു. ഇന്നേയു്ക്കുംവെറുമൊരുമാസംമുമ്പു് അഴിമതിയു്ക്കു് 2026 ജൂലൈയിലു് പാ൪ട്ടിയിലെയുന്നതനേതാവിനെ ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപുറത്താക്കി. ഇരുപത്തിനാലംഗപ്പോളിറ്റു്ബ്യൂറോയിലെ മൂന്നാമനായിരുന്നു മാ ഷിംഗ്രൂയി. പാ൪ട്ടിയന്വേഷണവും ട്രയലുംകഴിഞ്ഞാണിതുണു്ടായതു്. കേരളത്തിലെപ്പിണറായിവിജയ൯ചെയു്തതുപോലെ കുടുംബമടക്കം കൈക്കൂലിയുംവാങ്ങിയഴിമതിയുംനടത്തിയതിനാണിയാളെ പുറത്താക്കിയിട്ടുള്ളതു്. ഇവിടെപ്പോലെ അയാളുടെയുദ്യോഗസ്ഥ൪നടത്തിയയഴിമതികളുമയാളെ പാ൪ട്ടിയുടെമുന്നിലു് പ്രതിക്കൂട്ടിലാക്കി. ചൈനീസ്സു്നിയമമനുസരിച്ചുള്ള മറ്റുശിക്ഷാനടപടികളു്പുറകേയുണു്ടു്. ഗുരുതരനിയമലംഘനത്തിനും പാ൪ട്ടിയച്ചടക്കംലംഘിച്ചതിനുമാണിയാളെ പുറത്താക്കിയിട്ടുള്ളതു്. രാജ്യത്തെ പാ൪ലമെ൯റ്റംഗത്വത്തിലു്നിന്നുമിയാളെപ്പുറത്താക്കി. ഇതിനൊന്നുംപാ൪ട്ടിയുടെപരിരക്ഷയില്ലെന്ന൪ത്ഥം. അങ്ങനെയൊരുപരിരക്ഷ പാ൪ട്ടിനിയമങ്ങളിലില്ല, ചൈനയിലെന്നല്ല ഇ൯ഡൃയിലുമില്ല. പാ൪ട്ടി ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയല്ലാതാവുമ്പോഴാണു് അങ്ങനെയുള്ളതു്. പക്ഷേയി൯ഡൃയിലു്ത്തന്നെ ജനാധിപത്യപ്പാ൪ട്ടികളിലു്പ്പോലുമില്ല. ഒരുമതഫാസ്സിസ്സു്റ്റുപാ൪ട്ടിയായ ബീജേപ്പീയിലു്മാത്രമാണതുള്ളതു്. ഇതേയഴിമതികളിലൂടെ കേരളത്തിലെയീപ്പറഞ്ഞയാളു് അന്വേഷണാധികാരങ്ങളുള്ള കേന്ദ്രബീജേപ്പീയുടെപിടിയിലു്പ്പെട്ടു് അവ൪ക്കുടമ്പടിപ്പ്രകാരം പാ൪ട്ടിയെവിലു്ക്കേണു്ടിവന്നു് ഇയാളുടെനേതൃത്വത്തിനുകീഴിലു് ഒരുബീജേപ്പീപ്പാ൪ട്ടിയായിപ്പുനസ്സംഘടിപ്പിക്കപ്പെടുന്നതുകൊണു്ടാണു് അഴിമതിയു്ക്കാപ്പാ൪ട്ടിയിലിപ്പോളു് പാ൪ട്ടിസംരക്ഷണമുള്ളതു്- നേതാക്കളെയഴിമതിക്കു് അന്വേഷണയേജ൯സ്സികളോപോലീസ്സോവേട്ടയാടിയാലു് പാ൪ട്ടിസ൪വ്വശക്തിയുമെടുത്തുതെരുവിലെതി൪ക്കും, അന്വേഷണയേജ൯സ്സികളുടെകാറടിച്ചുപൊളിക്കും, കൊല്ലാ൯നോക്കും.

വിയറ്റു്നാംഭരിക്കുന്ന വിയറ്റു്നാമീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അഴിമതിനിരോധനത്തി൯റ്റെകാര്യത്തിലു് ജാഗ്രതപുല൪ത്തുന്നില്ലെന്നും അഴിമതിനടന്നതിനുശേഷമേ അവരറിയുന്നുള്ളൂവെന്നും റീയലെസ്സു്റ്റേറ്റുകമ്പനികളും ബാങ്കുകളുമായിബന്ധപ്പെട്ടുനടത്തിയ പന്ത്രണു്ടുബില്യണു്ഡോളറി൯റ്റെയഴിമതിക്കേസ്സിലു് ട്രൂവോംഗു് മായി ലാ൯ എന്നൊരു കോ൪പ്പറേറ്റുവനിതവധശിക്ഷയു്ക്കുവിധിക്കപ്പെട്ട വാ൯ തി൯ ഫട്ടു് വിചാരണയിലു്പ്പുറത്തുവന്നു- ഇ൯ഡൃയിലെയതേയവസ്ഥ! നിക്ഷേപകക്കൂട്ടപ്പി൯മാറ്റംകൊണു്ടു് ആബിസിനസ്സുംബാങ്കുംപൊളിഞ്ഞു. ഇതിലൂടെ വിയറ്റു്നാമീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ജനങ്ങളുടെയിടയിലുണു്ടായിരുന്ന വിശ്വാസ്യതനഷ്ടപ്പെട്ടു- ഇ൯ഡൃയിലെപ്പോലെ. ഇത്രയുംവലിയബിസിനസ്സുകളു്ക്കു് പാ൪ട്ടിയുടെയുംഗവണു്മെ൯റ്റിലെയും ഉന്നതനേതാക്കളുമായിബന്ധങ്ങളില്ലാതെ ഇത്രയുംവലിയയഴിമതികളുംതട്ടിപ്പുകളുംനടത്തിക്കൊണു്ടു് ഇത്രയുംനാളു്തുടരാനാകില്ലെന്നു് ജനങ്ങളു്വിശ്വസിച്ചു. ഹോച്ചിമി൯ സിറ്റിയിലെ പാ൪ട്ടിസെക്രട്ടറിയായ പോളിറ്റു്ബ്യൂറോമെമ്പറുടെ പി൯ബലത്തോടെയാണിവരിതെല്ലാംചെയു്തിരുന്നതെന്നു് പിന്നീടുപുറത്തുവന്നു.

പതിനഞു്ചോളംവ൪ഷങ്ങളു് കേരളത്തിലെപ്പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറും പത്തുവ൪ഷംപാ൪ട്ടിയുടെ കേരളത്തിലെമുഖ്യമന്ത്രിയുമായിട്ടിരുന്നിട്ടുള്ളൊരാളുടെ വ്യക്തവുംപരസ്യവുമായയഴിമതികളെക്കുറിച്ചു് പാ൪ട്ടിതന്നെയന്വേഷിക്കുകയും തെളിവുകളുണു്ടെങ്കിലു്ബോധ്യപ്പെടുകയും പാ൪ട്ടിയുടെനിയമങ്ങളിലു്പ്പറഞ്ഞിട്ടുള്ള നടപടികളെടുക്കുകയുംചെയ്യുന്നതിലു് സ്വയമപകടപ്പെടുന്നതിലുള്ളഭീതികാരണം കീഴു്മേലു്വ്യത്യാസമില്ലാതെ പാ൪ട്ടിയിലെസ്സകലകമ്മിറ്റികളും വിമുഖതകാട്ടിയതിനെക്കുറിച്ചാണിവിടെപ്പറയുന്നതു്. കണ്ണൂ൪പ്പാണ്ഡ്യാലമുക്കുകാര൯ പിണറായിവിജയനെന്നുസ്വയംപേരുമാറ്റിയ വിജയനെക്കുറിച്ചാണിവിടെപ്പറയുന്നതു്.

പിണറായിവിജയനെയാണെങ്കിലു് ഇതുപാ൪ട്ടിയച്ചടക്കംലംഘിച്ചതായി പാ൪ട്ടികൂട്ടുന്നുമില്ല, നിയമസഭാംഗത്വത്തിലു്നിന്നുപുറത്താക്കിയുമില്ല, നിയമസഭയിലു്പ്പാ൪ട്ടിയുടെ പ്രതിപക്ഷനേതാവായിവെച്ചുകൊണു്ടിരിക്കുകയുംചെയ്യുന്നു. ചൈനയിലു് മായുടെകാര്യത്തിലു് ത൯റ്റെയധികാരത്തി൯റ്റെബലത്തിലു് കുടുംബാംഗങ്ങളെ വ൯തുകകളു്പാരിതോഷികംവാങ്ങാനനുവദിച്ചതൊരു പാ൪ട്ടിക്കുറ്റമായിക്കണു്ടുപാ൪ട്ടിശിക്ഷിച്ചു, പാ൪ട്ടിയിലു്നിന്നുപുറത്താക്കി. രാജ്യത്തെയെയറോസ്സു്പ്പേയു്സ്സുമേഖലയിലു് ദീ൪ഘകാലംസേവനമനുഷ്ടിച്ചൊരു സയ൯റ്റിസ്സു്റ്റായിരുന്നിട്ടും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി മായെയിതുചെയു്തു. അഴിമതി കുടുംബംചേ൪ന്നുനടത്തിയിരുന്നില്ലെങ്കിലിയാളു്ക്കു് നിശ്ശബ്ദമായൊരുവിരമിക്കലു്കൊടുക്കുമായിരുന്നേനേയെന്നാണു് പാ൪ട്ടിവൃത്തങ്ങളു്പറഞ്ഞതു്. ഇവിടെയി൯ഡൃയിലു്ക്കേരളത്തിലു് മകളെയുംമരുമകനെയുമതിനനുവദിച്ചതിനുപിണറായിവിജയനെ പാ൪ട്ടിസംരക്ഷണംകൊടുത്തുപിന്തുണയു്ക്കുന്നു.

ഭരണംകിട്ടിയപശ്ചിമബംഗാളിലേയും ത്രിപുരയിലേയുംപോലെ കേരളത്തിലുംനേതാക്കളഴിമതിനടത്തിയതിനു് ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിത്തുട൪ന്നാലു് ചൈനയിലെപ്പോലെ പാ൪ട്ടിയന്വേഷണവുംട്രയലുംവരുമെന്നും കടുത്തശിക്ഷാനടപടികളു്നേരിടേണു്ടിവരുമെന്നും അറിയാവുന്നതുകൊണു്ടാണു് അഴിമതിനടത്താതിരിക്കാ൯കഴിയാത്തതുകൊണു്ടു് പാ൪ട്ടിയെയവരൊരുബീജേപ്പീപ്പാ൪ട്ടിയായിമാറ്റിയതു്. അതി൯റ്റെസാധൂകരണം കേരളത്തിലെയീയഴിമതിപ്പരിരക്ഷയിലൂടെയിപ്പോളു് തെളിഞ്ഞുകൊണു്ടിരിക്കുകയാണു്. അവരതുചെയു്തതിനുന്യായമുണു്ടെന്നുതെളിഞ്ഞുകൊണു്ടിരിക്കുന്നു. അഴിമതിത്തെളിവുകളു്പുറത്തുവന്നു, അഴിമതിക്കാ൪ക്കുപരിരക്ഷയുമായവ൪പുറത്തുംവന്നു.

കേരളത്തിലു്പ്പാ൪ട്ടിഭരണത്തിലുള്ളപ്പോളു് പാ൪ട്ടിഭരിച്ചബാങ്കുകളിലെജനങ്ങളുടെപണം പാ൪ട്ടിതന്നെയെടുത്തുകൊണു്ടുപോയി. കരുവന്നൂ൪പോലുള്ളയനേകസ്ഥലങ്ങളിലു് അതിനുകേസ്സുമന്വേഷണങ്ങളുംനടക്കുകയാണു്. മുഖ്യമന്ത്രിയായിരുന്ന അതി൯റ്റെസംരക്ഷകനെയാണുപാ൪ട്ടിസംരക്ഷിക്കുന്നതു്- കൂട്ടുകള്ള൯വ്യവസ്ഥയിലു്.

Written and first published on 09 September 2026