Showing posts with label State Expenditure Ways And Means. Show all posts
Showing posts with label State Expenditure Ways And Means. Show all posts

Saturday, 26 September 2026

2065. ഭരണത്തിനുള്ളപണമില്ലാതായിക്കൊണു്ടിരിക്കുന്ന സംസ്ഥാനത്തി൯റ്റെചെലവുചുരുക്കലു്നടപടികളു് മന്ത്രിസഭാതലത്തിലു് മന്ത്രിമാരിലു്നിന്നുതന്നെയാരംഭിക്കണം. ഒരുവ൪ഷംതങ്ങളെത്രരൂപയുടെചെലവുചുരുക്കുമെന്നു് ആദ്യമവ൪പറയട്ടെ-അമൂ൪ത്തമായോ അവ്യക്തമായോ ഇത്തരംകാര്യങ്ങളു്കൊണു്ടുപോകാ൯പറ്റില്ല!

2065

ഭരണത്തിനുള്ളപണമില്ലാതായിക്കൊണു്ടിരിക്കുന്ന സംസ്ഥാനത്തി൯റ്റെചെലവുചുരുക്കലു്നടപടികളു് മന്ത്രിസഭാതലത്തിലു് മന്ത്രിമാരിലു്നിന്നുതന്നെയാരംഭിക്കണം. ഒരുവ൪ഷംതങ്ങളെത്രരൂപയുടെചെലവുചുരുക്കുമെന്നു് ആദ്യമവ൪പറയട്ടെ-അമൂ൪ത്തമായോ അവ്യക്തമായോ ഇത്തരംകാര്യങ്ങളു്കൊണു്ടുപോകാ൯പറ്റില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഭരണത്തിനും ക്ഷേമത്തിനും വികസനത്തിനുമുള്ള പണമില്ലാതായിക്കൊണു്ടിരിക്കുന്ന സംസ്ഥാനത്തി൯റ്റെചെലവുചുരുക്കലു്നടപടികളു് മന്ത്രിസഭാതലത്തിലു് മന്ത്രിമാരിലു്നിന്നുതന്നെയാരംഭിക്കണം. ഒരുവ൪ഷംതങ്ങളെത്രരൂപയുടെചെലവുചുരുക്കുമെന്നു് ആദ്യമവ൪പറയട്ടെ. അതുകഴിഞ്ഞുമതി വകുപ്പുകളുടെ ഗവണു്മെ൯റ്റുസെക്രട്ടറിമാ൪പറയുന്നതു്. ഏറ്റവുമവസാനംമതി ധനകാര്യമന്ത്രികൂടിയായമുഖ്യമന്ത്രിപറയുന്നതു്. സംസ്ഥാനത്തിനുവരുന്നപണം നിയന്ത്രിക്കാനും ചെലവുചെയ്യാനുമുള്ളതീരുമാനങ്ങളെടുക്കുന്നതുമെല്ലാമിവരാണല്ലോ, അതുകൊണു്ടു് ഏതൊക്കെരീതിയിലു് ഏതൊക്കെഹെഡ്ഡുകളിലായി ഒരുവ൪ഷമെത്രരൂപയുടെചെലവുചുരുക്കുമെന്നു് പൊതുവായിഗവണു്മെ൯റ്റുപറഞ്ഞാലു്പ്പോരാ, ഇ൯ഡിവിജുവലായി ഇവ൪തന്നെപറയണം. ചെലവുചുരുക്കുമെന്നുപറയുകയും ഒരുചെലവുംചുരുങ്ങാതിരിക്കുകയുംചെയ്യുന്നതു് കേരളംകുറേക്കാലമായിക്കാണുകയാണു്. ഇതിനിപ്പറ്റില്ല. ഓരോവകുപ്പിലുമേതൊക്കെച്ചെലവുകളാണു് അവസാനിപ്പിക്കേണു്ടതോ വെട്ടിച്ചുരുക്കേണു്ടതോ എന്നു് പൊതുജനങ്ങളു്ക്കുതന്നെയറിയാം, വേണമെങ്കിലു്മാധ്യമങ്ങളെക്കൊണു്ടുമന്വേഷിപ്പിക്കാം- ഇത്രയുംകാലത്തെച്ചരിത്രംനോക്കുമ്പോളു് ഉദ്യോഗസ്ഥരെക്കാളിത്തരംകാര്യങ്ങളിലു് അവരാണല്ലോവ്യഗ്ര൪-, കാരണം ഇത്രയുംകാലംവിവിധമാധ്യമങ്ങളന്വേഷിച്ചുപ്രസിദ്ധീകരിച്ച റിപ്പോ൪ട്ടുകളിലു്ത്തന്നെയതുണു്ടു്. ചെലവുചുരുക്കേണു്ടിവരുമെന്നതല്ലാതെ, ആ൪ഭാടവുംസ്വജനപക്ഷപാതവുംസുഖജീവിതവും അനധികൃതനിയമനങ്ങളുമുപേക്ഷിക്കേണു്ടിവരുമെന്നതല്ലാതെ, അവസമാഹരിക്കുന്നതിനുംപ്രസിദ്ധീകരിക്കുന്നതിനുമെന്താണുതടസ്സം? ഗവണു്മെ൯റ്റിനുള്ളചെലവുചുരുക്കലു്നി൪ദ്ദേശങ്ങളു്സ്വീകരിച്ചുകൊണു്ടു് ഇപ്പോളെന്തിനുമേതിനുംചെയ്യുന്നപോലെ ഒരുവെബ്ബു്സ്സൈറ്റുണു്ടാക്കിയാലു് ജനങ്ങളു്തന്നെയെഴുതിയറിയിക്കുമല്ലോ? ആ൪ക്കാണെടോവിമുഖത- അവ൯റ്റെപേരുപറഞ്ഞുകൂടേ? ഓരോന്നിലു്ച്ചെന്നിടപെട്ടിട്ടു്, അല്ലെങ്കിലിടപെടാതിരുന്നിട്ടു്, അവ൯റ്റെപേരുപറയാതിരിക്കുന്നപ്രവണത ഈഗവണു്മെ൯റ്റിലുള്ളതുജനങ്ങളു്കാണുന്നുണു്ടു്- ആ ഹെലിക്കോപ്പു്റ്ററിടപാടിലെപ്പോലെ. ജനങ്ങളുടെയധികാരമല്ലേകൈമാറ്റംചെയു്തിരിക്കുന്നതു്- അവ൪പറഞ്ഞതുകേട്ടാലു്മതി. അങ്ങനെയല്ലഗവണു്മെ൯റ്റുപ്രവ൪ത്തിക്കുന്നതെന്നോ ഞങ്ങളാണുതീരുമാനമെടുക്കുന്നതെന്നോ ഞങ്ങളെത്തീരുമാനിക്കുന്നതുദ്യോഗസ്ഥരാണെന്നോ ജനങ്ങളോടുപറയരുതു്! ഇത്രയുംകാലംചെയു്തപോലെ അമൂ൪ത്തമായോ അവ്യക്തമായോ ഇത്തരംകാര്യങ്ങളു്കൊണു്ടുപോകാ൯പറ്റില്ല.

കേരളത്തിലെമഴക്കെടുതികാണാ൯- വിലയിരുത്താനെന്നുഭാഷ്യം- കേരളാമുഖ്യമന്ത്രിവീഡീസ്സതീശ്ശ൯ നേരത്തേഭീമമായപാട്ടച്ചെലവിലു് മു൯ഗവണു്മെ൯റ്റെടുത്തുവെച്ചിരുന്ന ഹെലിക്കോപ്പു്റ്റ൪ക്കമ്പനിയുടെചെലവിലു്സ്സഞു്ചരിച്ചു- മറ്റൊരുകമ്പനിയുടെയുപകരണമുപയോഗിച്ചിവരുടെചെലവിലു്, അതും പാട്ടംപുതുക്കണമെന്നയവരുടെയപേക്ഷമുന്നിലിരിക്കുമ്പോളു്. അതഴിമതിയാണോ പക്ഷപാതമാണോ ഭാവിയഴിമതിയു്ക്കുള്ളക്ഷണമാണോയെന്നതെല്ലാമവിടെയിരിക്കട്ടെ- ഇതിലു്മിതവ്യയമെവിടെ, ഇതിലു്ച്ചെലവുചുരുക്കലെവിടെ? സുഖത്തിനുവേണു്ടിയല്ലപറന്നതെന്നുവ്യക്തം, കാരണമൊരുഹെലിക്കോപ്പു്ട൪യാത്രസുഖമുള്ളതല്ല. പലരാജ്യങ്ങളു്കടന്നുപട൪ന്നു് ഭീകരമായനാശവുംമരണവുംവിതച്ച ആമസ്സോണു്മഴക്കാടുകളിലെത്തീപ്പിടിത്തം ആത്തീയുടെമുകളിലു്ഹെലിക്കോപ്പു്റ്റ൪പറത്തിയാണു് വിലയിരുത്തിയതെന്നാണോസതീശ്ശ൯കരുതുന്നതു്? നാസ്സമുതലാരിലു്നിന്നുംലഭ്യമായ ഉപഗ്രഹച്ചിത്രങ്ങളിലൂടെയാണതുചെയു്തതു്. ഇവിടെയെന്തുകൊണു്ടതുപയോഗപ്പെടുത്തിയില്ലെന്നും അതിനുപകരംചെലവുണു്ടാക്കിയെന്നും സതീശ്ശ൯പറയേണു്ടതുണു്ടു്, ആമാതൃകപിന്തുടരില്ലെന്നുജനങ്ങളുടെമുന്നിലുറപ്പുനലു്കേണു്ടതുണു്ടു്. ഒരുധൂ൪ത്തനെയാരെങ്കിലും ചെലവുചുരുക്കലേലു്പ്പിക്കുമോ?

Written and first published on 26 September 2026