Monday, 16 February 2026

2009. രാജ്യത്തു് സു്ത്രീപ്പുരുഷതുല്യതയുണു്ടോയെന്നുചോദിച്ചാലു് അതിലു്നിന്നൊഴിവാക്കേണു്ടമതസ്ഥാപനങ്ങളുടെ ലിസ്സു്റ്റുതയ്യാറാക്കുന്നതിരക്കിലാണു് ഇന്നത്തെ ഇ൯ഡൃ൯ജനാധിപത്യം!

2009

രാജ്യത്തു് സു്ത്രീപ്പുരുഷതുല്യതയുണു്ടോയെന്നുചോദിച്ചാലു് അതിലു്നിന്നൊഴിവാക്കേണു്ടമതസ്ഥാപനങ്ങളുടെ ലിസ്സു്റ്റുതയ്യാറാക്കുന്നതിരക്കിലാണു് ഇന്നത്തെ ഇ൯ഡൃ൯ജനാധിപത്യം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sidath Vimukthi. Graphics: Adobe SP.


രാജ്യത്തു് സു്ത്രീപ്പുരുഷത്തുല്യതയുണു്ടോയെന്നുചോദിച്ചാലു് അതിലു്നിന്നൊഴിവാക്കേണു്ട മതസ്ഥാപനങ്ങളുടെ ലിസ്സു്റ്റുതയ്യാറാക്കുന്നതിരക്കിലാണിന്നത്തെ ഇ൯ഡൃ൯ജനാധിപത്യം! ശബരിമലക്ഷേത്രത്തിലുമാത്തുല്യതവേണമെന്നു് കേസ്സുകേട്ടുവിധിപ്രസു്താവിച്ച സുപ്രീംകോടതിക്കുപോലുമതിലൊരു ഉറച്ചയഭിപ്രായമില്ല- ഏഴുവ൪ഷംകൂടിപ്പഴയസ്ഥിതിനീട്ടിക്കൊണു്ടുപോയി ഒരുപുനഃപരിശോധനാഹ൪ജ്ജിപരിഗണിക്കുകയാണു്! രേഖകളായെഴുതിവെച്ചിട്ടുള്ള ജനാധിപത്യനിയമങ്ങളു്ക്കാണോ അനാചാരങ്ങളായലിഖിതമായിനിലനിലു്ക്കുന്ന മതനിയമങ്ങളു്ക്കാണോ രാജ്യത്തുമേലു്ക്കൈയ്യെന്നവ൪ ദീ൪ഘച൪ച്ചകളു്നടത്തിക്കൊണു്ടിരിക്കുകയാണു്. അന്ധവിശ്വാസങ്ങളിലുമനാചാരങ്ങളിലുമടിസ്ഥാനമാക്കിയ ഹിന്ദുരാഷ്ട്രമുണു്ടാക്കുന്നബീജേപ്പീഭരിക്കുന്നതുകൊണു്ടു്, ആവഴിക്കുചരിഞ്ഞുപോയതുകൊണു്ടു്, പഴയപോലെജനാധിപത്യച്ചേരിയിലു്നിന്നുകൊണു്ടു് രണു്ടിലൊന്നുതീരുമാനിക്കാനുള്ളധൈര്യമില്ല.

കേരളത്തിലു് മാതൃവാധിപത്യം നിലനിന്നിരുന്നൊരുകാലത്തു്, കൊടുമുടികളു്നിറഞ്ഞ ഈ ഘോരകാന്താരത്തി൯റ്റെ ഏറ്റവുംദു൪ഘടമായഭാഗത്തു്, ആദിവാസ്സിഗിരിവ൪ഗ്ഗയോദ്ധായുവതികളുടെ തലവിയായിരുന്നൊരുസു്ത്രീയല്ലേ ശബരി? അതവരുടെകാടും കാനനക്ഷേത്രവുമല്ലേ? അവളുടെസു്ത്രീകളു്ക്കല്ലേ ഇപ്പോളു്പ്പുരുഷ൯മാരവിടെ പ്രവേശനംനിഷേധിച്ചിരിക്കുന്നതു്? ഭഗവാനയ്യപ്പ൯ത൯റ്റെ തൊട്ടടുത്തായിപ്പ്രതിഷു്ഠിച്ചിരുത്തിയിരിക്കുന്ന ത൯റ്റെപ്രതിശ്രുതവധുവായമാളികപ്പുറം ആരോഗ്യവതിയായൊരുയുവതിയല്ലേ? ഒരുയുവതിയിപ്പോളു്ത്തന്നെ അയ്യപ്പ൯റ്റെതൊട്ടടുത്തുതന്നെ അവിടെയിരിക്കുമ്പോളു് ഇനിയേതുസു്ത്രീയു്ക്കുപ്രവേശനംനിരോധിച്ചിട്ടും എന്താണുകാര്യം! ശബരിയുടെ മലകളു് എന്ന൪ത്ഥംവരുന്ന ശബരിമലയുടെപേരിലു് ഈസ്സങ്കുചിതപ്പുരുഷഭക്തക്കോമാളികളും രാഷ്ട്രീയപ്പാ൪ട്ടികളും എന്തുപരിഹാസമാണുസൃഷ്ടിക്കുന്നതു്?

ഇതി൯ഡൃയിലെജുഡീഷ്യറിയിലെമാത്രംപത൪ച്ചയല്ല, ഭരണരാഷ്ട്രീയരംഗത്തുമതുതന്നെയാണു്. ലോകത്തെനയിക്കുന്നെന്നുഭാവിക്കുമ്പോളു്ത്തന്നെ, പലവിവിധരാജ്യസമ്മേളനങ്ങളുടെയും അദ്ധ്യക്ഷവേദിയിലു്ക്കയറിയിരിക്കുമ്പോളു്ത്തന്നെ, മതമുഷു്ക്കമെന്നുപറഞ്ഞിറാനെയുംസിറിയയെയും പുച്ഛിക്കുമ്പോളു്ത്തന്നെ, ലോകത്തുള്ളവിവിധപുരോഗമനചിന്തകളും സു്ത്രീപ്പുരുഷതുല്യതാക്കാഴു്ച്ചപ്പാടുകളുമൊന്നും ഇവരുടെമനസ്സിലില്ല. ശബരിമലപോലൊരു വിശ്വമാനവികതയുടെയടയാളമായി വാഴു്ത്തപ്പെടുന്നക്ഷേത്രത്തിലു് കാനനവ൪ഗക്കന്യകമാരിലു്നിന്നതി൯റ്റെഭരണം രാജകൊട്ടാരങ്ങളിലേക്കാട്ടുമാക്കാ൯മാ൪പിടിച്ചെടുത്തശേഷം സു്ത്രീച്ചാവേറുകളുടെയുമാദിമവനിതാഗറില്ലകളുടെയും പ്രത്യാക്രമണംഭയന്നു് സു്ത്രീകളു്ക്കവിടെപ്പ്രവേശനത്തിനേ൪പ്പെടുത്തിയനിരോധനം കാലംമാറിരാജ്യംസ്വതന്ത്രമായപ്പോളു് പി൯വലിക്കണമെന്നസയുക്തികമായനിലപാടെടുക്കാ൯ ഇ൯ഡൃ൯രാഷ്ട്രീയരംഗത്തിനിപ്പോഴുംകരുത്തില്ല, അതിനുള്ളസ്വാതന്ത്ര്യമില്ല, അത്രത്തോളംരാഷ്ട്രബോധവുമില്ല. ഒരുരേഖയുംതെളിവുമില്ലാത്തയന്ധവിശ്വാസങ്ങളിലു് ഇപ്പോഴുംകുരുങ്ങിക്കിടക്കുകയാണവ൪.

അവരെപ്പ്രവേശിപ്പിക്കണമെന്നൊരുകേസ്സുവന്നപ്പോളു് അന്ധവിശ്വാസബന്ധിതമായ ഈബീജേപ്പീയുടെതന്നെകേന്ദ്രഗവണു്മെ൯റ്റു് അവരെപ്പ്രവേശിപ്പിക്കരുതെന്നനിലപാടെടുത്തു, അവരെപ്പ്രവേശിപ്പിക്കണമെന്നഫിഡവിറ്റുകൊടുത്ത കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അതുതെറ്റെന്നുകുമ്പസാരംനടത്തുകയും ഇപ്പോളതിലു്നിന്നുപി൯മാറാ൯ശ്രമിക്കുകയുംചെയ്യുന്നു. മാ൪കു്സ്സിസമവസാനിച്ചാലേ ഇ൯ഡൃരക്ഷപ്പെടൂവെന്നുപ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രംഭരിക്കുന്നഭാരതീയജനതാപ്പാ൪ട്ടിയും ബീജേപ്പീയവസാനിച്ചാലേ ഇ൯ഡൃരക്ഷപ്പെടൂവെന്നുപ്രസംഗിക്കുന്ന കേരളംഭരിക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമിന്നു് ശബരിമലയിലു് സു്ത്രീകളെപ്പ്രവേശിപ്പിക്കരുതെന്നകാര്യത്തിലു്, ഹിന്ദുവന്ധവിശ്വാസസംരക്ഷണത്തിലു്, ഒറ്റക്കെട്ടാണു്, ഒരിടത്താണു്. ജനാധിപത്യത്തി൯റ്റെകാതലായ സു്ത്രീപ്പുരുഷതുല്യതയോ തെരഞ്ഞെടുപ്പുകളിലു് മതമുഷു്ക്ക൯മാരിലു്നിന്നും കിട്ടാ൯സാധ്യതയുള്ളവോട്ടുകളോ ഇവ൪ക്കുവലുതു്?

രാജ്യത്തെപ്പ്രധാനപ്രതിപക്ഷപ്പാ൪ട്ടിയായ കോണു്ഗ്രസ്സുപോലും ക്ഷേത്രത്തിലു്സ്സു്ത്രീകളെപ്പ്രവേശിപ്പിക്കണമെന്ന അന്നത്തെപ്പുരോഗമനപരമായനിലപാടിലു്നിന്നും പി൯മാറി. ഇതുപോലെയുള്ളപൊതുസ്ഥാപനങ്ങളിലല്ലാതെ എവിടെയാണുപിന്നെസ്സു്ത്രീപ്പുരുഷതുല്യത ആദ്യംനടപ്പാക്കേണു്ടതു്? അതുകഴിഞ്ഞല്ലേയൊരിത്രയുംദ്രവിച്ചസമൂഹത്തിലു് വീടുകളിലതുവരൂ? ആദ്യത്തേതുവന്നാലു് രണു്ടാമത്തേതുതനിയേവരില്ലേ?

ഏകദേശംപതിനായിരംവ൪ഷങ്ങളു്ക്കിടയിലു് ആവ൪ത്തിക്കുന്നൊരുസാമൂഹ്യഭരണക്രമമാണു് മാട്രിയാ൪ക്കിയും പാട്രിയാ൪ക്കിയുമെന്ന മാതൃഭരണവും പിതൃഭരണവും. ചില൪കരുതുന്നതയ്യായിരംവ൪ഷങ്ങളു്ക്കിടയിലാണെന്നാണു്. രണു്ടിലേതുനിലവിലിരുന്നാലും മറ്റവരുടെയവകാശങ്ങളവ൪നിയന്ത്രിക്കും, പരിമിതപ്പെടുത്തും, കവ൪ന്നെടുക്കും. സമൂഹത്തിലുംവീട്ടിലുംരാഷ്ട്രത്തിലുമെല്ലാം അതി൯റ്റെഭരണമായിരിക്കും, അതി൯റ്റെനിയമങ്ങളായിരിക്കും. ഇപ്പോളു്നമ്മുടെകാലത്തിലു്, നമ്മുടെസമൂഹത്തിലു്, ഏറ്റവുമവസാനത്തെമാതൃഭരണമവസാനിച്ചു് അടുത്തമാതൃഭരണംവരുന്നതിനുമുമ്പുള്ള പിതൃഭരണമാണു്.

ഇന്നുനിലവിലുള്ളസാമൂഹ്യക്രമങ്ങളു്പലതും സ്ഥിരമാണെന്നുകരുതുന്നവിഡ്ഢികളാണു് ശബരിമലപോലുള്ളവിഷയങ്ങളിലൊക്കെ കടുത്തയന്ധവിശ്വാസങ്ങളുമായിനടക്കുന്നവ൪. ഒരുദാഹരണംപറയുകയാണെങ്കിലു് പിതാവിലു്നിന്നുംമകനിലേയു്ക്കു് സ്വത്തുകൈമാറപ്പെടുന്നതു് സ്ഥിരമാണെന്നവ൪കരുതുന്നു, പക്ഷേമുമ്പു് അമ്മയിലു്നിന്നും മകളിലേയു്ക്കാണുസ്വത്തുകൈമാറപ്പെട്ടിരുന്നതു്, സ്വത്തി൯റ്റെമുഴുവനുടമയുമമ്മയായിരുന്നു. ഇന്നുപിതാവിലു്നിന്നും മകനുസ്വത്തുകിട്ടുന്നതുപോലും കുറച്ചുകാലംമുമ്പുവരെക്കേരളത്തിലു് നിലവിലുണു്ടായിരുന്നില്ല- അനന്തരവ൯മാരിലേക്കാണു് പിതാവി൯റ്റേതായാലും മാതാവി൯റ്റേതായാലും സ്വത്തുക്കളു്കൈമാറപ്പെട്ടിരുന്നതു്. ഇ൯ഡൃയിലിപ്പോളു് സു്ത്രീകളു്സമൂഹത്തെനിയന്ത്രിക്കുന്ന എത്രയോപ്രദേശങ്ങളുണു്ടു്! മേഘാലയയിലു് രാത്രികലുങ്കിലിരിക്കുന്നതെല്ലാം പെണു്കുട്ടികളാണു്, ആണു്കുട്ടികളല്ല- അവരെയവിടെയാനേരത്തു് കാണാ൯പോലുംകിട്ടുകയില്ല. എപ്പോഴുമൊരുബാഗുംകൈയ്യിലു്ക്കരുതി സാമ്പത്തികംനിയന്ത്രിക്കുന്നതും വനിതകളു്തന്നെയാണു്.

ഇ൯ഡൃയിലെ ഏതാണു്ടുമുഴുവ൯ക്ഷേത്രങ്ങളിലും ഒരുകാലത്തു് നരബലിയവസാനിപ്പിച്ചശേഷം ആസ്ഥാനത്തതിനുപകരമുണു്ടായ മൃഗബലിയുണു്ടായിരുന്നു. അവയെ രക്തമലീമസമാക്കിയിരുന്ന ഈയനാചാരം ഇന്നുനടക്കുമോ? അതുതുടരണമെന്നുപറയാ൯കഴിയുമോ? മൃഗസംരക്ഷണനിയമങ്ങളു്വന്നു് ഗുരുതിയെന്നപേരിലു് പ്രതീകാത്മകമായി ഒരു കോഴിയുടെതലപോലുമറുക്കാ൯കഴിയാതായി. ഭ൪ത്താവുമരിച്ചാലു് ഭാര്യയാച്ചിതയിലു്ച്ചാടിച്ചാകണമെന്നൊരു ദുരാചാരംനിലവിലുണു്ടായിരുന്നു, ചാടാ൯തയാറാവാത്തവിധവകളെ തീയിലേയു്ക്കു് തൂക്കിയെടുത്തെറിഞ്ഞിരുന്നു. ബ്രിട്ടീഷുകാരുടെകീഴിലു് വിദ്യാഭ്യാസംനേടിയയി൯ഡൃ അതൊരുദുരാചാരവും കൊലപാതകപ്പ്രേരണയുമാണെന്നു് അംഗീകരിച്ചു, ഒടുവിലു്നിരോധിച്ചു. അതുപോലെ സു്ത്രീപ്പുരുഷത്തുല്യതവന്നതുകൊണു്ടു് ശബരിമലയിലു് സു്ത്രീകളെപ്പ്രവേശിപ്പിക്കുകയില്ലെന്നദുരാചാരവും പോകുമെന്നുറപ്പുള്ളവയിലു്പ്പെടുന്നു. സു്ത്രീകളു് മാറുമറയു്ക്കാ൯പാടില്ലെന്നു് സൗന്ദര്യാസ്വാദകരായ പുരുഷ൯മാരുടെയൊരു നിയമമുണു്ടായിരുന്നതു് അവസാനിപ്പിച്ചതു് ആചാരലംഘനമെന്നുപറഞ്ഞു് ഒരുത്ത൯ റോട്ടിലു് സു്ത്രീകളുടെബ്ലൗസ്സുവലിച്ചുപറിച്ചാലു് അവനെന്തുസംഭവിക്കും?

ശബരിമലയിലു് പത്തുവയസ്സുമുതലു് അമ്പതുവയസ്സുവരെയുള്ള സു്ത്രീകളു്പ്രവേശിക്കരുതെന്നു് വാദമുയ൪ത്തുന്നവ൪ എപ്പോഴുമോ൪ക്കേണു്ടയൊരുകാര്യം, പലമതസ്ഥ൪ക്കും പ്രവേനമുണു്ടെങ്കിലും അടിസ്ഥാനപരമായി ഇതൊരുഹിന്ദുക്ഷേത്രംതന്നെയാണെന്നും, ഹിന്ദുമതത്തിലെയാചാരങ്ങളിലു് അവസാനിപ്പിക്കേണു്ടതും ഹിന്ദുമതം പരിഷു്ക്കരണത്തിനുവിധേയമാകേണു്ടതുമായി അവശേഷിക്കുന്നയൊന്നാണു് ഈ നിരോധനമെന്നുമാണു്. ഇത്തരക്കാ൪തന്നെയാണു് എക്കാലത്തും ഹിന്ദുമതത്തിലെ നവോത്ഥാനംതടഞ്ഞിട്ടുള്ളതു്. ഈനിരോധനത്തിനുവേണു്ടി ഉയ൪ന്നുകാണുന്നതും ഹിന്ദുമതത്തിലെ നവോത്ഥാനവിരുദ്ധരുടെ മുഖങ്ങളു്തന്നെയാണു്. ആക്കാണുന്നമുഖങ്ങളിലു് ഒറ്റ പുരോഗമനവാദിപോലുമില്ല. ഈമതത്തിനകത്തുനിന്നുതന്നെ പരിഷു്ക്കരണത്തിനുള്ളശ്രമങ്ങളു് നടക്കുന്നതിനോടൊപ്പംതന്നെ അതിനൊന്നുംനിലു്ക്കാതെ ഈമതത്തിലു്നിന്നുംപുറത്തുപോയി പുതിയമതംസ്ഥാപിക്കുന്ന പ്രവണതയും പണു്ടേയുണു്ടു്. സിഖുമതവും ജൈനമതവും അങ്ങനെയുണു്ടായതാണു്.

ഈനിരോധനവാദികളു് ഓ൪ക്കേണു്ടതു് ലോകത്തെയേറ്റവുംപ്രസിദ്ധമായ ഇ൯ഡൃയിലെക്ഷേത്രം ശബരിമലക്ഷേത്രമല്ലെന്നും അതു് പരിഷു്ക്കരണത്തിനുവേണു്ടിമുറവിളിച്ചശേഷം വിഫലമായി അതിലു്നിന്നുപിരിഞ്ഞുപോയുണു്ടായ സിഖുമതത്തിലെ പഞു്ചാബിലെ അമൃതസറിലെ സുവ൪ണ്ണക്ഷേത്രമാണെന്നുമാണു്. ഏതുമതത്തിലുള്ളയാളുകളു്ക്കും ആണായാലും പെണ്ണായാലും ഏതുപ്രായത്തിലും ഏതുസമയത്തും പ്രവേശനംനലു്കുന്നതും ഏതുസമയത്തും തികച്ചുംസൗജന്യമായി മികച്ചഭക്ഷണംനലു്കുന്നതും ആക്ഷേത്രമാണു്. ചെരുപ്പുധരിക്കരുതെന്നും അവിടെനിന്നുസൗജന്യമായിനലു്കുന്ന ശിരോവസു്ത്രംധരിക്കണമെന്നും ഒറ്റനിബന്ധനയേയുള്ളൂ! അതുകൊണു്ടാണു് ആരോഗ്യമുള്ളപ്രായത്തിലു് ശബരിമലയിലു് യുവതികളു്പ്രവേശിക്കരുതെന്ന ഇവരുടെനിബന്ധനയും സുപ്രീംകോടതിയതൊരുവലിയകാര്യമായെടുത്തു് ച൪ച്ചനടത്തുന്നതുംകേട്ടു് ലോകംചിരിക്കുന്നതു്. ഹിന്ദുമതം പരിഷു്ക്കരണത്തിലൂടെ ഓടിത്തീ൪ക്കാനുള്ളദൂരംകണു്ടാണ് അവ൪ചിരിക്കുന്നതു്.

Written and first published on 16 February 2026









No comments:

Post a Comment