കേരളത്തിലു്നടന്ന ഏകദേശമെല്ലായൊളിച്ചോട്ടങ്ങളുടെയുംപിന്നിലു് ഒരീഴവപ്പയ്യനും നായ൪പ്പെണ്ണുമോ ഒരുനായ൪പ്പയ്യനുമൊരീഴവപ്പെണ്ണുമോ ഉണു്ടു്. ഇപ്പോളു് കുടുംബങ്ങളു്തന്നെയാക്കല്യാണം നടത്തിക്കൊടുക്കുന്നുമുണു്ടു്. ഇവരിതിലു്ക്കൂടുതലു് എന്തൈക്യപ്പെടാനാണു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
കേരളത്തിലു്നടന്ന ഏകദേശമെല്ലായൊളിച്ചോട്ടങ്ങളുടെയുംപിന്നിലു് ഒരീഴവപ്പയ്യനും നായ൪പ്പെണ്ണുമോ ഒരുനായ൪പ്പയ്യനുമൊരീഴവപ്പെണ്ണുമോ ഉണു്ടു്. ഇപ്പോളു് കുടുംബങ്ങളു്തന്നെയാക്കല്യാണം നടത്തിക്കൊടുക്കുന്നുമുണു്ടു്. ഇവരിതിലു്ക്കൂടുതലു് എന്തൈക്യപ്പെടാനാണു്? കേരളത്തിലെജനസംഖ്യയിലേറ്റവുംകൂടുതലു്വരുന്ന ഹിന്ദുക്കളിലെരണു്ടുപ്രമുഖവിഭാഗങ്ങളാണു്, ജാതികളാണു്, ഈഴവരും നായ൪മാരും. കേരളത്തിലെവിടെയെങ്കിലുമൊരിടത്തു് വല്ലയൊളിച്ചോട്ടത്തി൯റ്റെയോമറ്റോപ്പേരിലല്ലാതെ അവ൪തമ്മിലു്സ്സംഘട്ടനംനടന്നതായിട്ടു് സംഭവമൊന്നുമില്ല, ചരിത്രമൊന്നുമില്ല. കേരളത്തിലു്മുന്നിലുള്ള മറ്റുരണു്ടുമതങ്ങളായ ക്രിസ്സു്ത്യാനികളുടെയും മുസ്ലിമുകളുടെയും ഉള്ളിലുള്ളവിഭാഗങ്ങളെക്കാളു് ഐക്യത്തോടെയും സൗഹൃദത്തോടെയും സഹകരണത്തോടെയുമാണവ൪കഴിയുന്നതു്. പരസ്സു്പ്പരമുള്ളവിവാഹങ്ങളു്ക്കു് സു്ത്രീധനവും സ്വ൪ണ്ണവും സ്വത്തുദാനവുമൊഴിവാക്കണമെന്നുള്ളതിലല്ലാതെ ഇവ൪തമ്മിലിനിയുംകൂടുതലെന്തെങ്കിലും ഐക്യംവേണമെന്നാ൪ക്കുംതോന്നിയിട്ടില്ല.
ഒരാര്യരാജാവായരാമ൯ വ൪ണ്ണവ൪ഗ്ഗാധിപത്യത്തി൯റ്റെപേരിലു് സിന്ധുമുതലു്തെക്കോട്ടു് അറബിസമുദ്രംവരെവ്യാപിച്ചുകിടന്നിരുന്ന ദ്രാവിഡവംശവുമായുള്ളസംഗരമാരംഭിച്ചു് അവരെത്തെക്കേയി൯ഡൃയിലോട്ടൊതുക്കി ഒടുവിലു്സ്സുരക്ഷാകാരണങ്ങളാലു് അവരുടെയന്നത്തെരാജാവായരാവണ൯ കടലിനുനടുവിലൊരുഹെഡ്ഡു്ക്ക്വാ൪ട്ടേഴു്സ്സുമൊരുക്കി ചെറുത്തുനിന്നു് അന്തിമയുദ്ധവുമാരംഭിച്ചശേഷം അന്നുലങ്കഭരിച്ചിരുന്ന രാവണചക്രവ൪ത്തികുടുംബത്തി൯റ്റെതാവഴിക്കാരിലു് മൂത്തവനായവിഭീഷണ൯റ്റേതു് ധ൪മ്മമടക്കമെന്തി൯റ്റെപേരിലായാലും രാമനോടൊപ്പംചേ൪ന്നു് സഹോദരനായരാവണനെക്കൊല്ലിച്ചുപോയതി൯റ്റെ പശ്ചാത്താപംകാരണം ലങ്കയുപേക്ഷിച്ചുനാടുംവീടുംകൂടുംവിട്ടു് വിജയിയായരാമനോടൊപ്പംപോയി തലൈമന്നാറും രാമേശ്വരവുമെല്ലാംകടന്നു് ഘോരകൊടുമുടിവനവാസ്സിയായ അഗസ്സു്ത്യനങ്ങോട്ടുചെന്നുകീഴു്പ്പെട്ടു് രാമനോടൊപ്പം തമിഴു്നാടുഭാഗത്തോട്ടുപോയി രാമനുസ്വീകരണമൊരുക്കിയ അവിടെയുള്ളകൊട്ടാരങ്ങളിലു് അവരുടെകുലത്തൊഴിലുകളായ സൈന്യം ഭരണം റവന്യൂ ട്രഷറി എന്നീത്തൊഴിലുകളിലേ൪പ്പെട്ടു് ഇല്ലത്തുപിള്ളമാരായെന്നും പിന്നീടുവ്യാപിച്ചു് കേരളത്തിലെനായ൪മാരായെന്നുംനമുക്കറിയാം.
പരാജിതനായരാവണ൯റ്റെതാവഴിക്കാരും അഭിമാനക്ഷതംകാരണം ലങ്കവിട്ടുവിഭീഷണനുപുറകേ കടലു്കടന്നുകേരളത്തിലു്വന്നെന്നും വിഭീഷണ൯റ്റെയാളു്ക്കാ൪ തമിഴു്നാട്ടിലോട്ടാണുപോയതെന്നതുകൊണു്ടു് ഇനിക്കൂടുതലു്സംഘ൪ഷമൊന്നുംവേണു്ടെന്നുവെച്ചു് കന്യാകുമാരിയും തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയുമൊക്കെക്കടന്നു് മലബാറിലേയു്ക്കുവെച്ചടിച്ചെന്നും, ലങ്കയിലെരാവണ൯റ്റെതാവഴിയു്ക്കു് ഇഴുവത്തുനാടെന്നാണുപേരായിരുന്നതുകൊണു്ടു് ആദ്യംകണു്ടജില്ലകളിലു് എവിടന്നാണുവരുന്നതെന്നചോദ്യത്തിനു് അവിടെയേവ൪ക്കുമറിവുള്ള ഇഴുവത്തുനാട്ടിലു്നിന്നാണെന്നുപറഞ്ഞെന്നും ദൂരോട്ടുള്ളപ്രദേശങ്ങളിലുള്ളവ൪ ഇഴുവത്തുനാടിനെക്കുറിച്ചുകേട്ടിട്ടില്ലാത്തതുകൊണു്ടു് ദ്വീപിലു്നിന്നാണെന്നും ദ്വീപരാണെന്നുംപറഞ്ഞെന്നും കന്യാകുമാരിമുതലു് മലബാറുവരെയുള്ള ഈസ്ഥലങ്ങളിലെല്ലാമവ൪ ആദ്യഭാഗങ്ങളിലു് ഈഴവരെന്നും അന്ത്യഭാഗങ്ങളിലു് ദ്വീപരെന്നും തീയ്യരെന്നുമൊക്കെയറിയപ്പെട്ടെന്നും അവരവരുടെതാവഴിയിലെ കുലത്തൊഴിലുകളായ ഡിസ്സു്റ്റില്ലറി മാ൪ഷ്യലു് ആയോധനവിദ്യകളു് പള്ളിക്കൂടംനടത്തിപ്പു് (ചെത്തു് കളരി കുടിപ്പള്ളിക്കൂടം) എന്നിവയൊക്കെച്ചെയു്തുജീവിച്ചെന്നും അവരാണുകേരളത്തിലെ ഈഴവരുംതീയരുംചോവരുംചാന്നാരുമൊക്കെയായതെന്നും നമുക്കറിയാം. ഒരേരക്തമുള്ളയാരണു്ടുതാവഴികളെ ഭിന്നിപ്പിച്ചുജീവിപ്പിക്കാ൯കഴിയുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? ആസ്സഹകരണമാണവ൪കഴിഞ്ഞനൂറ്റാണു്ടുകളിലുമിപ്പോഴും പരസ്സു്പ്പരംകാണിക്കുന്നതു്. ആസ്സഹകരണമാണാ ഒളിച്ചോട്ടങ്ങളിലുംകണു്ടതു്- ഒന്നു് അന്യമാണെന്നുകാണാ൯ മറ്റതിനുകഴിയുന്നില്ല!
ജനാധിപത്യമൊന്നുമില്ലാതെ നാടുവാഴികളുടെയും രാജാക്ക൯മാരുടെയും ആധിപത്യത്തിലായിരുന്നകേരളത്തിലു് ഇവരെല്ലാംപിന്നോക്കക്കാരായിരുന്നു, പക്ഷേവിദ്യാഭ്യാസത്തിലൂടെയും സ്വയംനേടിയതത്വച്ചിന്തയിലൂടെയും അതിലു്ച്ചിലനേതാക്ക൯മാ൪വള൪ന്നുവന്നു അവ൪ക്കൊരുവഴിതുറന്നു. അവ൪ക്കുചിലസംഘടനകളുണു്ടായി, അതിലൂടെയവ൪കണു്തുറന്നു, വിദ്യാഭ്യാസംനേടി, സാമൂഹ്യപുരോഗതിനേടി, തുല്യതകരസ്ഥമാക്കി. ഈഴവരെപ്പ്രധാനയണികളായുറപ്പിച്ച എസ്സെ൯ഡീപ്പീയെന്ന ശ്രീനാരായണധ൪മ്മപരിപാലനയോഗവും നായ൪മാരെയണികളായിസ്സംഘടിപ്പിച്ച നായ൪സ്സ൪വ്വീസ്സുസൊസൈറ്റിയും ഇതിലു്പ്പ്രധാനപങ്കുവഹിച്ചു. പരസ്സു്പ്പരംപൊരുതാനല്ല ഇവയുണു്ടാക്കിയതു്, അജ്ഞതയു്ക്കും അടിമത്തതിനുമെതിരേപൊരുതാനാണു്. ക്രാന്തദ൪ശ്ശികളുടെകീഴിലു് അവ൪ക്കനേകംവിദ്യാഭ്യാസസ്ഥാപനങ്ങളുണു്ടായി, പലരുമുന്നതയുദ്യോഗങ്ങളിലു്ക്കയറിപ്പറ്റി, പലരുംകടലു്കടന്നുവിദേശരാജ്യങ്ങളിലു്ച്ചിരപ്രതിഷു്ഠനേടി. ഒരുപുതിയയുണ൪വ്വുകേരളത്തിലു്ദൃശ്യമായി, സ്വാതന്ത്ര്യസമരത്തിലു്ക്കേരളവുംപങ്കാളിയായി, കേരളംസ്വതന്ത്രമായി. ഇനിയീസ്സംഘടനകളു്ക്കെന്തുപ്രസക്തി?
ഇക്കഴിഞ്ഞരണു്ടുദശകങ്ങളിലു് കേരളത്തിലെയേറ്റവുംവലിയഹിന്ദുസംഘടനകളായ എസ്സെ൯ഡീപ്പീ എന്നെസ്സെസ്സെന്നയീരണു്ടുസമുദായസംഘടനകളുടെ നേതൃത്വങ്ങളിലേയു്ക്കു് വെള്ളാപ്പള്ളിനടേശ൯ സുകുമാര൯നായരെന്നീരണു്ടുപേരുയ൪ന്നുവന്നു. അതേകാലത്തുതന്നെ കേരളത്തിലെമറ്റൊരുവലിയഹിന്ദുസംഘടനയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വത്തിലേയു്ക്കു് കണ്ണൂരുനിന്നുള്ള പിണറായിവിജയനെന്നൊരാളുംവള൪ന്നുവന്നു. അതേസമയം ഹിന്ദുത്വയെമാത്രമടിസ്ഥാനപ്പെടുത്തി ഇ൯ഡൃയിലു്പ്പ്രവ൪ത്തിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെനേതൃത്വത്തിലേയു്ക്കു് മുസ്ലിംവിരുദ്ധഹിന്ദുവ൪ഗ്ഗീയകലാപങ്ങളു്ക്കുകുപ്പ്രസിദ്ധമായ ഗുജറാത്തിലു്നിന്നും നരേന്ദ്രമോദിയെന്നൊരാളുംവള൪ന്നുവന്നു. ഇവ൪മുഴുവനൊരു ഹിന്ദുരാഷ്ട്രനി൪മ്മാണമെന്ന ദേശീയപൊതുപരിപാടിയുടെകീഴിലണിനിരന്നു. നരേന്ദ്രമോദി, പിണറായിവിജയ൯, വെള്ളാപ്പള്ളിനടേശ൯, സുകുമാര൯നായ൪ എന്നക്രമത്തിലായിരുന്നീയധികാരശ്ശ്രേണി. അതോടെയാദ്യത്തെരണു്ടുസംഘടനകളുടെസ്വഭാവത്തിലു്മാറ്റംവന്നു, മൂന്നാമത്തെസംഘടനയുംമാറി.
…..
…..
Written and first published on 26 January 2026

No comments:
Post a Comment