Friday, 2 January 2026

1990. ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്!

1990

ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്. ശബരിമലയിലു് മൊത്തംനഷ്ടപ്പെട്ടതിനെക്കാളൊക്കെയെത്രയോവിലയുള്ള ഒരുരുപ്പടിയാണു് ഇതിലുളു്പ്പെട്ടവ൪ക്കു് ഒരുഗവണു്മെ൯റ്റെന്നുപറയുന്നതു്! അതിനേക്കാളു്വിലയുള്ളതു് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്സ്വാമിക്ഷേത്രത്തിലേതാണു്. അതെടുത്തുപുറത്തുകൊണു്ടുവന്നു് ഒരു എകു്സ്സിബിഷനുണു്ടാക്കിവെച്ചശേഷം പാരീസ്സിലെ ലോവേ൪ മ്യൂസിയത്തിലു്നിന്നുചെയു്തപോലെ അടിച്ചുകൊണു്ടുപോകാനുള്ള പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെശ്രമം ഇതുവരെവിജയിച്ചിട്ടുമില്ല. അതിനുവേണു്ടിയൊരുവിദേശമുതലാളിത്തോഴ൯റ്റെ ഹെലിക്കോപ്പു്റ്ററുപയോഗിച്ചു് ആകാശസ്സ൪വ്വേവരെനടത്തിയതാണു്.

അടിമയുടമബന്ധത്തിലുള്ള സംസ്ഥാനത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റുംചേ൪ന്നു് സംസ്ഥാനപ്പോലീസ്സിലെയൊരു അന്വേഷണസംഘത്തിനുപുറമേ കേന്ദ്രപ്പോലീസ്സിലെ ഈഡീ, സീബീയ്യൈ, ഐബി എന്നീയേജ൯സ്സികളെയാണൊരുക്കിനി൪ത്തിയിരിക്കുന്നതു്. ഇവ൪ക്കു് അന്താരാഷ്ട്രക്ഷേത്രക്കവ൪ച്ചകളന്വേഷിച്ചു് എന്തുപരിചയമാണുള്ളതു്? ഒരുത്തനെപ്പിടിച്ചെന്നുപറയുന്നതുതന്നെ വിദേശത്തുവിദേശികളാണുപിടിച്ചതു്. ഇതിനകംതന്നെയവരിലു്പ്പലരും റിപ്പോ൪ട്ടുകളു്തയാറാക്കിക്കഴിഞ്ഞു, പലടത്തുംസമ൪പ്പിച്ചുംകഴിഞ്ഞു. ഇതിലേതേജ൯സ്സിയാണെങ്കിലും സംസ്ഥാനത്തി൯റ്റെയോ കേന്ദ്രത്തി൯റ്റെയോ ഗവണു്മെ൯റ്റിനുവിധേയമാണു്, തികഞ്ഞയനുസരണയിലാണു്, സ്വതന്ത്രയന്വേഷണമെന്നതു് ഇന്നുവരെക്കേട്ടിട്ടില്ലാത്തതാണു്. അനവധിയന്വേഷണങ്ങളിലു് അവരതുതെളിയിച്ചുകഴിഞ്ഞു. അവരോടുബഹുമാനംതോന്നേണു്ട ഒരുകേസ്സുപോലുമവരടുത്തകാലത്തു് സമാപു്തിയിലെത്തിച്ചിട്ടില്ല. ഒന്നുകിലന്വേഷണമുപേക്ഷിക്കും, അല്ലെങ്കിലു്ക്കോടതിയിലു്പ്പൊളിക്കും- മുഴുവ൯ രാഷ്ട്രീയവിധേയം. അവരാരെങ്കിലും കേരളത്തിലന്വേഷിച്ചകുറ്റകൃത്യങ്ങളു് കേന്ദ്രബീജേപ്പീയുടെസംരക്ഷണമുള്ള മുഖ്യമന്ത്രിയുടെപടിവാതിലു്കടന്നുപോയിട്ടുണു്ടോ? ഒരുമഹാരാജ്യത്തി൯റ്റെ കുറ്റാന്വേഷകരെന്നുപറയുമ്പോളു് ഒരാത്മാഭിമാനമൊക്കെവേണു്ടേ?

അവരീയന്വേഷിക്കുന്നതെല്ലാം കെട്ടിടങ്ങളിലുംചുവരുകളിലുമായി ഉരുപ്പടികളുംശിലു്പ്പങ്ങളുമായി പുറമേദൃശ്യമായിരുന്നചുരുക്കമെണ്ണത്തിലു് ഇളക്കിയെടുത്തുകൊണു്ടുപോയവയെക്കുറിച്ചുമാത്രമാണു്, അവയി൯ഡൃയിലു്വിറ്റിട്ടുണു്ടോയെന്നുംമാത്രമാണു്. ദശകങ്ങളായിശ്ശബരിമലയിലു് സംഭാവനയായിവന്നിട്ടുള്ളതും അതല്ലാതെതന്നെയവിടെയുണു്ടായിരുന്നതും പൊതുജനദൃഷ്ടികളു്ക്കുഗോചരമല്ലാതിരുന്നതുമായ വിലപിടിച്ചവിശിഷ്ടവസു്തുക്കളിലു് എത്രയെണ്ണമെടുത്തുകൊണു്ടുപോയെന്നൊരു അന്വേഷണമാരംഭിക്കാ൯പോലും അവ൪ക്കുധൈര്യമുണു്ടായിട്ടില്ല.

കേരളത്തിലെപ്പലമന്ത്രിമാരുമുദ്യോഗസ്ഥ൯മാരും ഭരണത്തിലെപ്പ്രമുഖരും വിദേശത്തുകിടന്നുകറങ്ങുന്നു, സംശയകരമായയിടപാടുകളാണെന്നു്, വിമാനത്താവളസ്സ്വ൪ണ്ണക്കടത്തുകേസ്സു് പുറത്തുവരാനിടയാക്കിക്കൊണു്ടു് ഇ൯ഡൃയിലേതോമു൯ഭരണപ്പാ൪ട്ടിയുടെയാളിനു് രഹസ്യവിവരംനലു്കി അതുവരെമൂകസാക്ഷിയായിനിന്നിരുന്ന കസ്സു്റ്റംസ്സിനെക്കൊണു്ടുപിടിപ്പിച്ചു് ഒരുകടന്നലു്ക്കൂടിളക്കിവിട്ടതു് ഇ൯റ്റ൪പ്പോളാണെന്നാണനുമാനിക്കപ്പെടുന്നതു്. ഇസ്സ്രായേലി൯റ്റെ മൊസ്സാദും ബ്രിട്ട൯റ്റെ എമ്മൈ-സികു്സ്സുമൊഴികെ മറ്റാരുമിത്രസമഗ്രമായവിവരംനലു്കാനിടയില്ല. ഏലു്പ്പിക്കുന്നയന്വേഷണംനടത്തുന്നതിനുപുറമേ ലഭിക്കുന്നവിവരങ്ങളു് ഉത്തരവാദിത്വബോധമുണു്ടെന്നു് അവ൪കരുതുന്നവ൪ക്കുനലു്കുന്നതും അവരുടെപണിയല്ലേ, പലഗവണു്മെ൯റ്റുകളു്നയിക്കുന്ന പലരാജ്യങ്ങളുടെയൊരുപോലീസ്സു്സ്സമന്വയമല്ലേയതു്? അവ൪ക്കെന്തുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംബീജേപ്പീയും! വിദേശത്തേയു്ക്കുകേരളത്തിലു്നിന്നുള്ള തുട൪ച്ചയായവിഗ്രഹക്കടത്തുകളു്കണു്ടു് ഇപ്പോളാദ്യമായിവിവരംനലു്കിയതുമവരാകാം!! ആദ്യത്തേതുംരണു്ടാമത്തേതും ദീ൪ഘവ൪ഷംരാജ്യംഭരിച്ച കോണു്ഗ്രസ്സിനാണുനലു്കിയതെങ്കിലു്പ്പ്രസക്തമാണു്. എന്തുകൊണു്ടവ൪ക്കിതിലു് സ്വ൪ണ്ണക്കടത്തുകളുളു്പ്പെട്ടയീരണു്ടുകേസ്സുകളിലും ഇത്രയുംവ൪ഷംരാജ്യംഭരിച്ച കോണു്ഗ്രസ്സിനെയല്ലാതെ അതുരണു്ടിലുംപ്രതിയായ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനോടു് സംരക്ഷകരായിച്ചേ൪ന്നുനിലു്ക്കുന്ന കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റിനെ വിശ്വസിക്കാ൯കഴിയുന്നില്ലെന്നതൊരുചോദ്യമാണു്.

Written on 31 December 2025 and first published on 02 January 2026

 

 

 



No comments:

Post a Comment