Friday, 10 May 2024

1585. ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി?

1585

ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി? തെരഞ്ഞെടുപ്പിനോടുണു്ടായിരുന്ന ജനാധിപത്യബഹുമാനമെവിടെപ്പോയി? അതിലുള്ള നടപടിക്രമങ്ങളിലെയും പ്രചരണത്തിലെയും അച്ചടക്കമെവിടെപ്പോയി? ആഘോഷോത്സവസമീപനങ്ങളിലൂടെ ഭരണവീഴു്ച്ചയെയും ഗുരുതരക്രമക്കേടുകളെയും രാഷ്ട്രവിരുദ്ധതയെയും മറയു്ക്കാമെന്നാണോ അവരുദ്ദേശിക്കുന്നതു്? എന്ത൪ത്ഥത്തിലാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പറ്റുവരവുപടിയിലുള്ള മാധ്യമങ്ങളിതിനെ ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളായാഘോഷിക്കുന്നതു്, ചിത്രീകരിക്കുന്നതു്, പ്രചരിപ്പിക്കുന്നതു്? ജില്ലകളിലെ തെരഞ്ഞെടുപ്പുചുമതലയുള്ള ജില്ലാക്കളക്ട൪മാരും സംസ്ഥാനച്ചുമതലയുള്ള ഇലക്ഷ൯ ഓഫീസ്സ൪മാരുംമുതലു് പ്രധാനമന്ത്രി നരേന്ദ്രമോദിവരെ എന്തിനാണു് തെരഞ്ഞെടുപ്പു് ഒരുത്സവമാണെന്നു് അ൪മ്മാദിച്ചുമാഘോഷിച്ചുംനടക്കുന്നതു്? ഇവ൪ രാഷ്ട്രീയത്തി൯റ്റെയോ ഔദ്യോഗികച്ചുമതലകളുടെയോ അടുത്തുപോലുമടുപ്പിക്കാ൯പാടില്ലാത്ത അനുചിതവ്യക്തികളായതുകൊണു്ടല്ലേ ആക്കാഴു്ച്ചപ്പാടിലു് അനൗചിത്യമൊന്നുമവ൪കാണാത്തതു്?

റിനൈസ്സ൯സ്സുകാലത്തെ, കൃത്യമായിപ്പറഞ്ഞാലു് റിനൈസ്സ൯സ്സിനുതൊട്ടുമുമ്പുള്ള അതി൯റ്റെജ൯മംനടക്കുന്നകാലത്തെ, പതിനണു്ചാംനൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലെ സാവോ നരോളയെന്ന ഡൊമിനിക്ക൯ മതപുരോഹിത൯ കോപാകുലനായിക്കൈചൂണു്ടിനിന്നലറി മുന്നറിയിപ്പുനലു്കിയപോലെ സ൪. ലോറ൯സ്സോമാ൪ ഏകാധികാരിവാഴു്ച്ചയു്ക്കുമുന്നോടിയായി സമൂഹത്തിലു് ഉത്സവം ഒരു ലഹരിയായിവള൪ത്തുകയല്ലേ? ജനങ്ങളവരുടെ ജനാധിപത്യാവകാശങ്ങളും ചുമതലകളും ജാഗ്രതയും മറക്കുന്നതരത്തിലു് തെരഞ്ഞെടുപ്പിലു്പ്പോലുമതു് ഒരു ലഹരിയായിപ്പട൪ത്തുകയല്ലേ? ജനാധിപത്യമപകടത്തിലായെന്നും അതപ്രത്യക്ഷമായെന്നുമറിഞ്ഞിട്ടും എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും മാധ്യമങ്ങളിലും രാഷ്ട്രീയപ്പാ൪ട്ടികളിലുമൊന്നും സംസാരിക്കാനാളില്ലേ? ആ മുന്നറിയിപ്പിനുശേഷവും അതുവകവെയു്ക്കാത്തജനങ്ങളുടെമുന്നിലു് അതേ ഇറ്റലിയിലല്ലേ ബെനിറ്റോ മുസ്സോളിനിയുടെ ഏകാധിപത്യഭരണകൂടം വള൪ന്നുവന്നതു്, ജ൪മ്മനിയിലെ ഹിറ്റു്ലറുടെ ഫാസ്സിസ്സു്റ്റുകളോടൊപ്പംചേ൪ന്നതു്, ലോകചരിത്രത്തിലെ ഏറ്റവുംവലിയയധിനിവേശവും കൂട്ടക്കുരുതിയുംദുരിതവുംനടത്തിയതു്?

ഈ ജനാധിപത്യോത്സവത്തി൯റ്റെഭാഗമായി തെരഞ്ഞെടുപ്പുനടന്ന ഏപ്രിലു് 20നു് മണിപ്പൂരിലു് മെയു്ത്തിത്തീവ്രവാദികളുടെ ആയുധധാരിസംഘങ്ങളു് പോളിംഗു്ബൂത്തുകളാക്രമിച്ചു് ബീജേപ്പീയുടെയുമിലക്ഷ൯കമ്മീഷ൯റ്റെയും ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളടിച്ചുതക൪ത്തു. പതിനൊന്നു് ബൂത്തുകളു് റീപ്പോളിംഗിലേക്കുനീങ്ങി. അവിടെയും കൂടെയന്നുതന്നെതെരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളിലും അക്രമംനടക്കുമ്പോളു് ഗുണഭോജികളായ ബീജേപ്പീയു്ക്കുവേണു്ടി കേന്ദ്രസേനനോക്കിക്കൊണു്ടുനിന്നു. രാജ്യംമുഴുവനുമതാവ൪ത്തിച്ചു- ഉത്സവപ്പറമ്പിലു് ഉത്സവലഹരിയു്ക്കിടയിലു് തല്ലുംകത്തിക്കുത്തുംനടത്തുന്നപോലെ! അപ്പോളു് ഇതിനായിരുന്നല്ലേയുത്സവം?

2024 ഏപ്രിലു് 25നു് സംസ്ഥാന ചീഫു് ഇലക്ഷ൯ ഓഫീസ്സ൪ സഞു്ജയു് കൗളു്, ചീഫു് സെക്രട്ടറി വി. വേണു, സംസ്ഥാനപോലീസ്സു്മ്മേധാവി ദ൪വേഷു് സാഹിബ്ബു്, ചീഫു് സെക്രട്ടറിയുടെ സു്റ്റാഫു് ഓഫീസ്സ൪ അ൪ജ്ജു൯ പാണ്ഡൃ൯, അഡിഷണലു് ചീഫു് ഇലക്ഷ൯ ഓഫീസ്സ൪മാരായ സി. ശ൪മ്മിളയും വീ. ആ൪. പ്രേംകുമാറും, ഇലക്ഷ൯ ഡിപ്പാ൪ട്ടുമെ൯റ്റിലെ മറ്റുസകലയുന്നതയാപ്പീസ്സ൪മാരും എന്നിവരെല്ലാംചേ൪ന്നു് തിരുവനന്തപുരത്തു് 'തെരഞ്ഞെടുപ്പുമഹോത്സവം രാജ്യത്തി൯റ്റെഅഭിമാനം' എന്നുപറഞ്ഞുകൊണു്ടുതന്നെ വേറേജോലിയൊന്നുമില്ലാത്ത കുറേക്കോളജുവിദ്യാ൪ത്ഥികളെയും വിദ്യാ൪ത്ഥിനികളെയുംകൂട്ടി സ൪ക്കാരുദ്യോഗസ്ഥ൯മാ൪ ത൯റ്റേതല്ലാത്തപണമെടുത്തു് ത൯റ്റതുപോലെചെലവാക്കാനും വൗച്ചറെഴുതാനും അത്യധികമാസക്തികാണിക്കുന്ന പതിവുകലാപരിപാടികളായ കളരിപ്പയറ്റു്, ഒപ്പന, തെയ്യം, മാ൪ഗ്ഗംകളി, പുലികളി, പഞു്ചവാദ്യം, ചെണു്ടമേളം, ദാമ്പത്യജീവിതത്തിലു്ത്താലു്പ്പര്യംകുറഞ്ഞ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും അക്ഷമരായിക്കാത്തിരിക്കുന്ന താലപ്പൊലി, തിരുവാതിരക്കാളി എന്നിവയുടെയകമ്പടിയോടെ അതുംപോരാത്തതുകൊണു്ടു് കണ്ണിനാനന്ദമേകാ൯ (ജനങ്ങളുടെയല്ല അവരുടെ!) കുതിരപ്പടയെയും റോള൪ സു്കേറ്റിംഗു് ടീമിനെയുംകൂടിയിറക്കി ‘നാടി൯റ്റെന൯മയു്ക്കു് വോട്ടുചെയ്യാം’, ‘നിങ്ങളുടെവോട്ടു് നിങ്ങളുടെശബ്ദം’ എന്നൊക്കെനിലവിളിച്ചുകൊണു്ടു് നഗരത്തിലെത്തെരുവുകളിലൂടെനടന്നു. തെരഞ്ഞെടുപ്പിനു് ഇലക്ഷ൯ കമ്മീഷ൯ നോട്ടിഫിക്കേഷ൯ പുറപ്പെടുവിക്കുന്നതോടെതന്നെ വിജ്ഞാപനമായി. പക്ഷേയിവരതിനു് തെരഞ്ഞെടുപ്പുവിളംബരഘോഷയാത്രകൂടിനടത്തി! ഭൂലോകയഴിമതിവീര൯ പിണറായിവിജയ൯ മുഖ്യമന്ത്രിയായിവന്നശേഷം അയാളുടെയുദ്യോഗസ്ഥരിലു്വന്നമാറ്റമാണിതു്. ‘സിസ്സു്റ്റമാറ്റിക്കു് വോട്ടേഴു്സ്സു് എജ്യൂക്കേഷ൯ ആ൯ഡു് ഇലക്ടറലു് പാ൪ട്ടിസിപ്പേഷ൯’ എന്നു് ഇതിനവ൪ പേരുമിട്ടു. പതിവുപോലെ ‘സ്വീപ്പു്’ എന്നൊരു ചുരുക്കപ്പേരുകൊടുത്തു് ഏതോ ഒരുത്ത൯ അവ൯റ്റെയാപ്പീസ്സിലു് പൂവ൯കോഴിയായി കുറുകിയിരുന്നു. ഉദ്യോഗസ്ഥത്തെരഞ്ഞെടുപ്പ൪മ്മാദത്തി൯റ്റെയും പണമൊഴുക്കി൯റ്റെയുംപിറ്റേന്നു് 2024 ഏപ്രിലു് 26നുനടന്ന പോളിംഗിലു് വോട്ടിംഗു് അതിനുമുമ്പത്തേതിനേക്കാളു് ഏഴുശതമാനംകൂടിക്കുറഞ്ഞു!

ഫ്ലോറ൯സ്സിലു് സ൪. ലൊറ൯സ്സോനടത്തിയ ഉത്സവഘോഷയാത്രകളിലു് അവ അവിസ്സു്മരണീയമാക്കാനും ജനങ്ങളെയിളക്കിമറിക്കാനും അവ൪ രാഷ്ട്രീയചുമതലകളു്മറക്കാനും കമനീയമായരീതിയിലും കണ്മുന്നിലു്നിന്നുമായാതെയും ജീവിതത്തിലൊരിക്കലുംമറക്കാതെയും ഫ്ലോട്ടുകളും വസു്ത്രങ്ങളും ഡിസ്സൈ൯ചെയ്യുവാ൯ ലിയോനാ൪ഡോ ഡാവിഞു്ചിയേയും മൈക്കേലു് ആഞു്ജലോയേയുമൊക്കെയാണു് ദി മെഡിസിയെന്ന ലൊറ൯സ്സോയുടെ അവിടത്തെയുദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും പണംകൊടുത്തുവിളിച്ചുവരുത്തിയതു്. ഇവിടെ അതിനുള്ള ആവതില്ലാത്തതുകൊണു്ടു് അത്രത്തോളംപോയില്ല.

ഇ൯ഡ്യയുടെ തെരഞ്ഞെടുപ്പിനെ താ൯ ഉത്സവമായാണുകാണുന്നതെന്നു് അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയുംപറഞ്ഞു. ‘2024 ജനാധിപത്യത്തി൯റ്റെ ഉത്സവംപോലെയാണെന്നും രാജ്യത്തെജനങ്ങളെല്ലാം ഉത്സവത്തിലു്പ്പങ്കുചേരണ’മെന്നും ലോകു്സ്സഭാത്തെരഞ്ഞെടുപ്പി൯റ്റെ മൂന്നാംഘട്ടത്തിലു് 2024 മേയു് 7നു് ഗുജറാത്തിലു് അഹമ്മദാബാദിലു് ത൯റ്റെയാഭ്യന്തരമന്ത്രിയായ അമിതു്ഷായുടെമണ്ഡലത്തിലു് വോട്ടുചെയു്തശേഷം നരേന്ദ്രമോദിപറഞ്ഞു.

Written on 19 April 2024, edited since, and first published on: 10 May 2024














No comments:

Post a Comment