Tuesday, 7 May 2024

1584. അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്

1584

അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്, അങ്ങനെയുമൊരുവിഭാഗമുണു്ടു്. അവരാണു്, അവരുടെ രഹസ്യനിശബ്ദപിന്തുണയാണു്, അഴിമതിസാദ്ധ്യമാക്കുന്നതു്- കൂടെ ഭരണകൂടവും നിയമകൂടവുമടക്കമുള്ള അധികാരസ്ഥാനങ്ങളിലിരുന്നു് അതുനടത്തുകയും അതുനടത്തുന്നമറ്റുള്ളവ൪ക്കു് തങ്ങളുടെമുന്നിലു്വരുന്ന കേസ്സുകളിലും നടപടികളിലും അന്വേഷണങ്ങളിലും നിയമശിക്ഷകിട്ടാതെ രക്ഷപ്പെടുത്തുന്നവരും. ഇവരെല്ലാംകൂടിച്ചേരുന്ന ഒരു ജനവിഭാഗമുണു്ടെന്നാണുപറഞ്ഞതു്. ഇവരെ നമ്മളു്ക്കത്രപെട്ടെന്നു് കണു്ടുപിടിക്കാനാവില്ല. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് സാമൂഹ്യമാധ്യമങ്ങളടക്കമുള്ള നാനാവഴികളിലൂടെ അവ൪പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്. കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് കേരളത്തിലെയേതെങ്കിലും പ്രഖ്യാതമായ അഴിമതിയിലു് സ്വയംകേസ്സെടുക്കാ൯ വിസമ്മതിച്ചുവെന്നോ അതി൯മേലു് പരാതിലഭിച്ചിട്ടും അന്വേഷണംനടത്താ൯ തയാറായില്ലെന്നോ, അതി൯മേലു്ക്കേസ്സെടുക്കാ൯ ലോകായുക്ത വിസമ്മതിച്ചെന്നോ, പ്രാദേശ്ശിക വിജില൯സ്സുകോടതിയിലെമുതലു് ഹൈക്കോടതിയെന്ന താരതമ്യേനയുന്നതകോടതിയിലെവരെ ഏതെങ്കിലുംജഡു്ജി അതിലു് വളരെസ്സംശയംപ്രകടിപ്പിച്ചു് പരാതിക്കാരനോടു് കേസ്സുമെടുത്തുകൊണു്ടുപൊയു്ക്കൊള്ളാ൯പറഞ്ഞെന്നോ കേളു്ക്കുമ്പോളു്മാത്രം ഇവരുടെപ്രതികരണത്തിലൂടെ നമ്മളിവരെ തിരിച്ചറിയുന്നു, അതായതു് അഴിമതിയുടെയീ ആരാധകരെ. നമ്മളു്ക്കോ അധികാരസ്ഥാനമൊന്നുമില്ലാത്തതുകൊണു്ടു് അഴിമതിനടത്തിപ്പണമുണു്ടാക്കാ൯കഴിയുന്നില്ല, അതുള്ളവരെങ്കിലും അഴിമതിനടത്തി കുറച്ചുപണമുണു്ടാക്കുന്നതു് നമ്മളു്ക്കു് കണു്ടാനന്ദിക്കുകയെങ്കിലും ചെയു്തുകൂടേ! ഇതാണവരുടെചിന്താഗതി.

ഒരു ബലാത്സംഗക്കേസ്സുപ്രതിയെ മതിയായതെളിവില്ലാത്തതുകൊണു്ടോ അങ്ങനെചെയ്യണമെന്നു് ഒരു മയിസ്സ്രേട്ടിനുതോന്നിയതുകൊണു്ടോ വെറുതേവിട്ടെന്നുകേളു്ക്കുന്ന ചില൪ക്കുണു്ടാകുന്ന ആഹ്ലാദത്തിനുസമംതന്നെയാണിതു്. ഒന്നിലു് ഒരു സു്ത്രീയെ തനിയു്ക്കല്ലെങ്കിലു് മറ്റൊരുത്തനു് ബലാത്സംഗത്തിലൂടെകീഴു്പ്പെടുത്തി നശിപ്പിക്കാ൯കഴിഞ്ഞു എന്നതിലുള്ള ചാരിതാ൪ത്ഥ്യമാണു്, മറ്റതിലു് ഒരു സ൪ക്കാ൪ട്ട്രഷറിയെയും ഗവണു്മെ൯റ്റിനെയും ബലാത്സംഗത്തിലൂടെകീഴു്പ്പെടുത്തി നശിപ്പിച്ചു് അവിടെ ഒന്നുമില്ലാതാക്കി ശൂന്യമാക്കാ൯കഴിഞ്ഞു എന്നുള്ള ആഹ്ലാദമാണു്. താ൯തന്നെ അതുരണു്ടും ചെയു്തപോലുള്ള ആശ്വാസമാണീ ആഹ്ലാദിക്കുന്നവ൪ക്കുകിട്ടുന്നതു്. കേരളത്തിലങ്ങനെയവ൪ക്കു് ഏറ്റവുംകൂടുതലാഹ്ലാദിക്കാ൯ വകയുണു്ടാക്കിക്കൊടുത്തു് താനുമാഹ്ലാദിച്ചതു് കേരളമുഖ്യമന്ത്രിയും ഒരുവിഭാഗംമാ൪കു്സ്സിസ്സു്റ്റുകളുടെനേതാവുമായ പിണറായിവിജയനാണു്.

അയാളെ മന്ത്രിയായിരുന്നപ്പോളു് ക്യാനഡയിലു്ച്ചെന്നുനടത്തിയ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സിലു് വെറുതേവിട്ടു് അയാളുടെ കീഴാപ്പീസ്സ൪മാരെമുഴുവ൯ശിക്ഷിച്ചു് ഒരുഹൈക്കോടതിജഡു്ജി കുപ്പ്രസിദ്ധമായൊരു വിധിയെഴുതിയപ്പോളു് ഇവ൪ ആഹ്ലാദിച്ചു് അഭിനന്ദനംരേഖപ്പെടുത്തി കേരളംമുഴുക്കെ പോസ്സു്റ്റ൪പതിച്ചു. ആ വെറുതേവിടലിലു് ദു:ഖിക്കുന്നവരുടെയിടയിലാവും ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവുകയെന്നു് കരുതിയവ൪ക്കുതെറ്റി. അഴിമതിയു്ക്കെതിരെ ഇ൯ഡൃയിലെ ഏറ്റവുംപ്രധാന വ്യാജപ്പോരാളിയായ ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി സീബീയ്യൈയ്യീക്കേസ്സിലു് സുപ്രീംകോടതിയിലു്ക്കൊണു്ടുകൊടുത്തയപ്പീലു് ഒരുജഡു്ജിയുടേയുംമുന്നിലു്പ്പോലുമെത്താതെ അമ്പത്താറാമത്തെയോമറ്റോപ്രാവശ്യം മാറ്റിവെയു്പ്പിച്ചു് ലോകറെക്കാ൪ഡിട്ടപ്പോളും ഇവ൪ ആഹ്ലാദിച്ചു, അസംഖ്യം പോസ്സു്റ്ററുകളു് പ്രത്യക്ഷപ്പെട്ടു.

ഇയാളുടെ ധനകാര്യമന്ത്രിയായിരുന്ന കൃത്രിമവീര൯ തോമസ്സൈസ്സക്കിനെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് ചോദ്യംചെയ്യുന്നതു് എനിക്കു് ഒട്ടുംപിടിക്കുന്നില്ലായെന്നു് ഒരുജഡു്ജി തുട൪ച്ചയായി വ്യക്തമായൊരുസന്ദേശംനലു്കിയപ്പോഴും ആരോഗ്യവകുപ്പിലു് രോഗികളു്ക്കുള്ള പഞ്ഞിയുംമരുന്നുംമുതലു് കൊറോണാവാക്കു്സ്സിനും കൈയ്യുറയുംവരെ സകലപ൪ച്ചേയു്സ്സിലും കോടിക്കണക്കിനുരൂപയുടെ വമ്പന്നഴിമതിനടത്തിയ ഇയാളുടെമുന്നാരോഗ്യമന്ത്രിണിമാ൪ പീക്കേ ശ്രീമതിയെയും കേക്കേ ഷൈലജയെയും ഒരന്വേഷണംപോലുമില്ലാതെ അന്വേഷണയേജ൯സ്സികളു് കുറ്റവിമുക്തരാക്കിയപ്പോഴും ഇവ൪ ആഹ്ലാദിച്ചുപെരുമ്പറമുഴക്കി.

മുഖ്യമന്ത്രിപിണറായിവിജയനെ ജനങ്ങളേലു്പ്പിച്ച ദുരിതാശ്വാസഫണു്ടിലു്നിന്നും മുഖ്യമന്ത്രിതന്നെ നാനാരീതിയിലു് വെട്ടിപ്പുനടത്തിയെന്നകേസ്സു് ഞങ്ങളെന്തിനന്വേഷിക്കണമെന്നു് കേരളലോകായുക്തയിലെ രണു്ടുജഡു്ജിമാ൪ വിധിയെഴുതിച്ചോദിച്ചപ്പോളു് ഇവ൪ കേരളംമുഴുക്കെയാഹ്ലാദംനടത്തി. ഇവരുടെയാഹ്ലാദം പാരമ്യത്തിലെത്തിയതു് 2016ലു് ആദ്യമായി മുഖ്യമന്ത്രിയായധികാരത്തിലു്വന്നതുമുതലു് ഈമുഖ്യമന്ത്രിയുംമകളുംകൂടി പലകമ്പനികളിലു്നിന്നായി മാസംതോറും ഭീമമായതുകകളു് കൈക്കൂലിയായി വാങ്ങിക്കൊണു്ടിരുന്നതു് അധികാരദു൪വ്വിനിയോഗവും അഴിമതിയുമാണെന്നുപറഞ്ഞു് പരാതികളും തെളിവുകളുംകൊടുത്തിട്ടും വിജില൯സ്സെന്നുപറയുന്നൊരു ഡിപ്പാ൪ട്ടുമെ൯റ്റു് അന്വേഷിക്കുന്നില്ലെന്നും കോടതിയിടപെട്ടുനി൪ദ്ദേശംനലു്കി കോടതിയുടെമേലു്നോട്ടത്തിലു് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷമായ കോണു്ഗ്രസ്സിലെയെമ്മെല്ലേ മാത്യു കുഴലു്നാട൯ തലസ്ഥാനത്തെ വിജില൯സ്സുകോടതിയിലു്ത്തന്നെ കേസ്സുകൊടുത്തപ്പോളു് അയാളതുചെയ്യുന്നതിനു് നിങ്ങളു്ക്കെന്തു്, ഞങ്ങളു്ക്കതിനുസൗകര്യമില്ലെന്നു് കോടതിപറഞ്ഞപ്പോളാണു്. ഈവിധികളു്പുറപ്പെടുവിച്ചവരും ആപ്പറഞ്ഞജനവിഭാഗത്തിലു്പ്പെടുന്നവരാണു്, അമ൪ത്ത്യരല്ലെന്നു്, മറന്നുപോകരുതു്.

Written on 06 May 2024 and first published on: 07 May 2024







 

 

 

No comments:

Post a Comment