ഉത്ത൪പ്പ്രദേശ്ശിനെ വെട്ടിമുറിച്ചുണു്ടാക്കിയ ഉത്തരാഞു്ചലിനെ ഉത്തരാഖണ്ഡമെന്നു് പേരുമാറ്റംനടത്തിയ ബീജേപ്പീയെങ്ങനെ അഖണ്ഡഭാരതം പറയും?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tahir. Graphics: Adobe SP.
ഉത്ത൪പ്പ്രദേശ്ശിനെ വെട്ടിമുറിച്ചുണു്ടാക്കിയ ഉത്തരാഞു്ചലിനെ ഉത്തരാഖണ്ഡമെന്നു് പുന൪നാമകരണംനടത്തിയ ബീജേപ്പീയെങ്ങനെ അഖണ്ഡഭാരതം പറയും? രാജ്യത്തെയും സംസ്ഥാനങ്ങളെയും അവ൪ അവരുടെ ഭരണത്തിനുകീഴിലു് വെട്ടിമുറിച്ചു് കഷണം കഷണമാക്കി ഖണ്ഡിക്കുകയാണോ ചെയു്തതു്, അവയെ അഘണ്ഡമായി നിലനി൪ത്തുകയാണോ ചെയു്തതു്, വല്ലഭു് ഭായി പട്ടേലും സ്വതന്ത്രയി൯ഡൃയിലെ കോണു്ഗ്രസ്സും ചെയു്തപോലെ കഷണങ്ങളെ കൂട്ടിയോജിപ്പിച്ചു് സംയുക്തമാക്കി രാഷ്ട്രമുണു്ടാക്കുകയാണോ ചെയു്തതു്? രാജ്യദ്രോഹം, വിധ്വംസ്സകപ്പ്രവ൪ത്തനം, ദേശവിരുദ്ധം, ഛിദ്രവാസന എന്നീപ്പദങ്ങളു് ബീജേപ്പീയുടെ പ്രധാനമന്ത്രിയും മന്ത്രിമാരും അധ്യക്ഷനുംമുതലു് നി൪ത്താതെ ഉരുവിട്ടുകൊണു്ടിരിക്കുമ്പോളു്ത്തന്നെ മനസ്സിലാക്കേണു്ടതല്ലായിരുന്നോ, അവ൪ ഇതെല്ലാമാണെന്നു്?
ഛിദ്രവാസനകളും വിധ്വംസ്സകചിന്തകളുമുള്ളവ൪ക്കു് അവരുടെ ഒരു പ്രവൃത്തിയിലും അതു് പ്രകടമാവാതെസൂക്ഷിക്കാനാവുകയില്ല. ജമ്മുവിനെയും കാഷു്മീറിനെയും സ്വാതന്ത്ര്യാനന്തരകാലംമുതലു് ഇ൯ഡൃ ഒരുമിപ്പിച്ചു് അഖണ്ഡമായി നി൪ത്തിയിരുന്നതിനെ ഭാരതീയജനതാപ്പാ൪ട്ടി വെട്ടിമുറിച്ചു് രണു്ടാക്കി. പക്ഷേയപ്പോഴും അവരും അവരുടെപിന്നണിക്കാരും അവകാശപ്പെടുന്നതും തെരുവിലു് മുദ്രാവാക്യംവിളിക്കുന്നതും അവ൪ അഖണ്ഡഭാരതത്തിനുവേണു്ടി നിലകൊള്ളുന്നുവെന്നാണു്. വെട്ടിമുറിക്കപ്പെട്ടാലു്പ്പിന്നെന്തു് അഖണ്ഡം? ഉത്ത൪പ്പ്രദേശ്ശിനും ജമ്മു-കാഷു്മീരിനുംപുറകേ മറ്റേതെല്ലാം സംസ്ഥാനങ്ങളു് വെട്ടിമുറിക്കാ൯കഴിയുമെന്നു് ഭാരതീയജനതാപ്പാ൪ട്ടി ആലോചിച്ചുകൊണു്ടിരിക്കുകയാണു്. ആന്ധ്രയും തമിഴു്നാടുമൊക്കെ അടുത്ത പരിഗണയിലുണു്ടെന്നുകേളു്ക്കുന്നു. അപ്പോഴും ഹിന്ദുജനദൃഷ്ടിയിലു് ഭാരതീയജനതാപ്പാ൪ട്ടി അഖണ്ഡഭാരതത്തിനുവേണു്ടി നിലകൊള്ളുകയാണു്! ഏതു് അഖണ്ഡഭാരതം?
ഇ൯ഡൃയും സംസ്ഥാനങ്ങളും പലപലകഷണങ്ങളായി വെട്ടിമുറിക്കപ്പെടാ൯ ഏറ്റവുംകൂടുതലാഗ്രഹിക്കുന്നതു് ചൈനയും പാക്കിസ്ഥാനമാണു്. അവരുടെയാഗ്രഹം ഭാരതീയജനതാപ്പാ൪ട്ടി സാധിച്ചുകൊടുക്കുന്നതി൯റ്റെ അ൪ത്ഥം മനസ്സിലാക്കാ൯ ഒരുപക്ഷേ ഇ൯ഡ്യാക്കാ൪ വളരെ താമസിച്ചുപോയെന്നിരിക്കും. പഞു്ചാബിയും പഷു്തൂവും സിന്ധിയും സരൈക്കിയും ഉറുദുവുംകഴിഞ്ഞാലു് ജനങ്ങളുടെയിടയിലു് സംസാരഭാഷയെന്നനിലയിലു് പാക്കിസ്ഥാനിലു് പ്രചുരപ്പ്രചാരമുള്ള ഭാഷയായ ഹിന്ദിതന്നെ ഇ൯ഡൃയിലു് ഏറ്റവുംകൂടുതലു് സംസ്ഥാനങ്ങളുടെ ഭാഷയായിമാറണമെന്നു് ആഗ്രഹിക്കുന്നതും പാക്കിസ്ഥാ൯തന്നെയല്ലേ? അതു് നടപ്പാക്കിക്കൊടുക്കുന്നതും ഭാരതീയജനതാപ്പാ൪ട്ടിതന്നെയല്ലേ?
Written on 17 December 2021 and first published on: 18 December 2021
No comments:
Post a Comment