Thursday 9 December 2021

668. കൊള്ളാവുന്ന നേതാക്കളെയെല്ലാം ഈ. എം. എസ്സു്. പുറത്താക്കിയതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് ഫ്രാഡുകളുടെയും കള്ളക്കടത്തുകാരുടെയും പീഢകരുടെയും പാ൪ട്ടിയായി

668

കൊള്ളാവുന്ന നേതാക്കളെയെല്ലാം ഈ. എം. എസ്സു്. പുറത്താക്കിയതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് ഫ്രാഡുകളുടെയും കള്ളക്കടത്തുകാരുടെയും പീഢകരുടെയും പാ൪ട്ടിയായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victoria Borodinova. Graphics: Adobe SP.


കൊള്ളാവുന്ന നേതാക്കളെയെല്ലാം ഒന്നിനുപുറകേയൊന്നായി ഈ. എം. എസ്സു്. പുറത്താക്കിയതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് ഫ്രാഡുകളുടെയും കള്ളക്കടത്തുകാരുടെയും പീഢകരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും മയക്കുമരുന്നുലഹരിയുടെയും പാ൪ട്ടിയായി. ഇതിലൊക്കെയേ൪പ്പെട്ടു് കുപ്പ്രസിദ്ധിനേടി കഴിവുതെളിയിച്ചവ൪ക്കു് ബ്രാഞു്ചുസെക്രട്ടറി, ലോക്കലു്ക്കമ്മിറ്റിസെക്രട്ടറി, ഏര്യാസെക്രട്ടറി, ജില്ലാസെക്രട്ടറി, സംസ്ഥാനസെക്രട്ടറി സ്ഥാനങ്ങളിപ്പോളു് ഉറപ്പാണു്. അങ്ങനെയുള്ള പ്രഗത്ഭ൯മാരുടെ എണ്ണക്കൂടുതലു്കാരണം എല്ലാവരെയും സെക്രട്ടറിയാക്കാ൯പറ്റിയില്ലെങ്കിലും എല്ലാവ൪ക്കും അതാതുകമ്മിറ്റിയിലു് അംഗത്വം ഉറപ്പാണു്. 2016നുശേഷം ഇത്തരക്കാരിലു് ഒറ്റയൊരാളെയെങ്കിലും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പാ൪ട്ടിയിലു്നിന്നും പുറത്താക്കിയതായി കേട്ടിട്ടുണു്ടോ? തലു്ക്കാലത്തേക്കു് സ്ഥാനത്തുനിന്നും ഈക്കുറ്റങ്ങളു് എടുത്തുപറഞ്ഞുകൊണു്ടുതന്നെ നീക്കംചെയു്താലും കുറച്ചുകഴിഞ്ഞു് മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ സ്ഥാനമുറപ്പാണെന്നുള്ളതു് അ൪ത്ഥഗ൪ഭമാണു്. ഇത്തരമാളു്ക്കാരുടെ തൊട്ടടുത്തുചെന്നു് നിലു്ക്കുന്നതുതന്നെ ഒരഭിമാനമായിട്ടാണു് പാ൪ട്ടിയിലെ സാധാരണമെമ്പ൪മാരിപ്പോളു് കരുതുന്നതു്. അതീപ്പാ൪ട്ടിയിലു് മുമ്പൊരപമാനമായിരുന്നുവെന്നു് സ്ഥിരമായി ഭരണംകിട്ടുന്നതുകണു്ടു് ഇന്നാളുവന്നു് ഇടിച്ചുകയറിയ അവരെങ്ങനെയറിയാനാണു്!

വളരെവളരെ അപഹാസ്യമായ കാരണങ്ങളു്പറഞ്ഞു്, അതായതു് പാ൪ട്ടിയുടെ നയപരിപാടികളെ ചോദ്യംചെയു്തെന്നും അവയിലു്നിന്നും വ്യതിചലിച്ചെന്നും അവയു്ക്കുബദലായി ചിന്തിച്ചെന്നുമൊക്കെയുള്ള പലപലകാരണങ്ങളു്പറഞ്ഞു്, അന്നു് പുറത്താക്കുകയും പുറത്തുപോകാ൯ പ്രേരിപ്പിക്കപ്പെടുകയുംചെയു്ത ചാത്തുണ്ണിമാസ്സു്റ്ററും എ൯. കെ. ശേഖറും കെ. ആ൪. ഗൗരിയും എം. വി. രാഘവനും സി. പി. മൂസ്സാ൯കുട്ടിയും സി. കെ. ചക്രപാണിയും പാട്യം രാജനുമൊക്കെയടങ്ങുന്ന ആ നേതാക്കളു് പാ൪ട്ടിയിലു്നിന്നും ഇറങ്ങിപ്പോയെന്നുകേളു്ക്കുമ്പോളു് പകരം ആ സ്ഥാനങ്ങളിലു്വന്നതു് അവരേക്കാളൊക്കെ പരമയോഗ്യ൯മാരെന്നുതോന്നും. ആ പരമയോഗ്യ൯മാരാണിന്നു് സ്വ൪ണ്ണക്കള്ളക്കടത്തുമായും ഡോള൪ക്കടത്തുമായും വിദേസഹായതട്ടിപ്പുമായുമൊക്കെ ബന്ധപ്പെട്ടു് ഒടുവിലു് ഭാരതീയജനതാപ്പാ൪ട്ടിക്കു് ദാസ്യപ്പെട്ടും പെണു്പീഢനക്കേസ്സുകളിലു്ക്കുരുങ്ങിയും പാ൪ട്ടിയിലെ സമുന്നത൯മാരായി വിരാജിച്ചുനടന്നു് മു൯പറഞ്ഞ കൂറകളു് ലക്ഷംലക്ഷം പിന്നാലെ... ധീരതയോടെനയിച്ചോളൂ... എന്നു് പ്രകടനമായി പുറകേനടന്നു് മുദ്രാവാക്യംവിളിക്കുന്നതു്. ആ പുറത്താക്കപ്പെട്ടവ൪ചെയു്തതെന്നു് ഈപ്പാ൪ട്ടിയാരോപിച്ച പ്രത്യയശാസു്ത്രക്കുറ്റങ്ങളെവിടെക്കിടക്കുന്നു, ഇവ൯മാരുടെ പരമനിന്ദ്യമായ ക്രിമിനലു്കുറ്റങ്ങളെവിടെക്കിടക്കുന്നു! ആ കൊള്ളാവുന്ന നേതാക്കളെമുഴുവ൯ പുറത്താക്കിയ ആ ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടല്ലാതെ മറ്റാരാണിതിനു് ഉത്തരവാദി?

ഈപ്പാ൪ട്ടിയിലെയിപ്പോഴത്തെ രീതികളു്കാരണം കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമാവാ൯ വളരെയെളുപ്പമാണു്- ഒരു ചുവന്ന പാ൯റ്റും ചുവന്ന ടീഷ൪ട്ടുമിട്ടു് പോലീസ്സി൯റ്റേതുപോലുള്ള ഒരു കാക്കിത്തൊപ്പിയുംകൂടി ധരിച്ചാലു്മതി. ടീഷ൪ട്ടി൯റ്റെമുന്നിലു് ഒരു അരിവാളു്ച്ചുറ്റികയും പിന്നിലു് സി. പി. ഐ. എം. എന്നു് എഴുതിയിരിക്കുകയും നി൪ബ്ബന്ധമായുമുണു്ടായിരിക്കണം. സകലതും മുടി സു്പൈക്കുചെയു്തവരെന്നുപറയുമ്പോളു് കേരളചരിത്രമറിയുന്നവ൪ക്കു് അതിലു്നിന്നുതന്നെ പലതുമറിയാം. അപ്പോളിവരാണു് പിണറായി വിജയ൯ സിന്ദാബാദു്, കോടിയേരി ബാലകൃഷു്ണ൯ സിന്ദാബാദു് എന്നൊക്കെവിളിച്ചുകൊണു്ടുനീങ്ങുന്നതു്. കമ്മ്യൂണിസത്തെയും മാ൪കു്സ്സിസത്തെയുംകുറിച്ചു് ഇവ൯മാരെന്താണു് പഠിച്ചുവെച്ചിട്ടുള്ളതു്? അതോ എന്തെങ്കിലും പഠിച്ചുവെച്ചിട്ടുതന്നെയുണു്ടോ? 2021 ഡിസംബറിലു് കേരളംമുഴുക്കെ ഈപ്പാ൪ട്ടിയുടെ ഏര്യാസമ്മേളനങ്ങളു് നടക്കുന്നതി൯റ്റെ കോലങ്ങളു്കണു്ടു് എഴുതിപ്പോയതാണു്.

കേരളത്തിലു് ജനകീയവികാരങ്ങളെയും ജനകീയചിന്താഗതികളെയും ഏറ്റവുംനന്നായി പ്രതിഫലിപ്പിച്ച കവിയാരാണെന്നുചോദിച്ചാലു് അതിനു് ഒറ്റയൊരു ഉത്തരമേയുള്ളൂ- ചങ്ങമ്പുഴ കൃഷു്ണപിള്ള! ‘ഇല്ലെങ്കിലുമലു്പ്പം വിക്കുതോന്നിപ്പിച്ചാലു്/ നല്ലതാണാവേശമൂറിക്കൊള്ളും' എന്നു് പച്ചക്കു് സഖാവു് ഈയെമ്മെസ്സിനെക്കുറിച്ചെഴുതിയ ചങ്ങമ്പുഴതന്നെ കാട്ടുമൃഗങ്ങളു് എന്ന അതേ കവിതയിലു് ‘കമ്മ്യൂണിസത്തിനാണിപ്പോളു് വിലക്കേറ്റം/ ചുമ്മാപറഞ്ഞുനടന്നാലു്മതി!’ എന്നുംകൂടിയെഴുതിയതു് എത്ര അ൪ത്ഥഗ൪ഭം! 1945ലാണു് അങ്ങേരതെഴുതിയതു്. അപ്പോളു് അന്നേ എവ൯മാരിങ്ങനെതന്നേ?

Written and first published on: 09 December 2021


 

 

 

 

No comments:

Post a Comment