മലപ്പുറമടക്കമുള്ള മലബാറിലെജില്ലകളിലു് എസ്സെ൯ഡീപീയു്ക്കു് സ്ഥലമൊക്കെയുണു്ടെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങളു് തുടങ്ങാന്‍കഴിയുന്നില്ലെന്നും അതുമുസ്ലിമുകളു്കാരണമാണെന്നും അനുമതികിട്ടുന്നില്ലെന്നും വെള്ളാപ്പള്ളിനടേശ൯ മാധ്യമങ്ങളോടുപറഞ്ഞു. മുസ്ലിമുകളാണോ വിദ്യാഭ്യാസവകുപ്പുഭരിക്കുന്നതു്- അയാളുടെസഹചാരിവിജയനല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
മലപ്പുറമടക്കമുള്ള മലബാറിലെമൂന്നുജില്ലകളിലു് എസ്സെ൯ഡീപീയു്ക്കു് സ്വന്തമായിസ്ഥലമൊക്കെയുണു്ടെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങളു് തുടങ്ങാന്‍കഴിയുന്നില്ലെന്നും അതുമുസ്ലിമുകളു്കാരണമാണെന്നും അനുമതികിട്ടുന്നില്ലെന്നും ആസ്സംഘടനയുടെജനറലു്സ്സെക്രട്ടറി വെള്ളാപ്പള്ളിനടേശ൯ 2025 ഡിസമ്പ൪ 31നു് വ൪ക്കലശിവഗിരിയിലു് മാധ്യമങ്ങളോടുപറഞ്ഞു. സ്ഥലംവാങ്ങുമ്പോളു് മുസ്ലിമുകളതിനെയെതി൪ത്തായിരുന്നോ, തടസ്സംചെയു്തിരുന്നോ? ഇപ്പോളു്ത്തന്നെ പെരിന്തലു്മണ്ണയിലൊരു എസ്സെ൯ഡീപ്പീക്കോളേജുപ്രവ൪ത്തിക്കുന്നില്ലേ? എസ്സെ൯ഡീപ്പീയുടെപേരിലല്ലാതെ അതുപയോഗപ്പെടുത്തിയും അതുധ്വനിപ്പിച്ചും പ്രസ്ഥാനത്തെച്ചൂഷണംചെയു്തു് ഇയാളുടെസംഘത്തിലുള്ളവ൪പലയിടത്തും സ്വകാര്യകോളേജുണു്ടാക്കി സ്വകാര്യസാമ്പത്തികവരുമാനത്തിനുവേണു്ടി പ്രവ൪ത്തിപ്പിക്കുന്നില്ലേ? അതുകൊണു്ടല്ലേയെസ്സെ൯ഡീപ്പീയുടെപേരിലു് കോളേജുകളു്കുറവായിതോന്നുന്നതു്? വെള്ളാപ്പള്ളിനടേശനല്ലാതെ മലബാറിലെയീഴവ൪ക്കു് അവിടത്തെമുസ്ലിമുകളിലു്നിന്നും വിഷമതകളെന്തെങ്കിലുമുണു്ടായിട്ടുണു്ടോ? അതുകാരണമവ൪നാടുവിട്ടുപോയിട്ടുണു്ടോ, അവരിപ്പോഴുമവിടെത്തന്നെയില്ലേ? മലപ്പുറത്തെമുസ്ലിമുകളാണോ കേരളഭരണംനടത്തുന്നതു്, മുസ്ലിമുകളു്പോലുമാണോ- നായരീഴവസംയുക്തകങ്ങളല്ലേ? സു്ക്കൂളുകളു്ക്കനുമതിനിഷേധിക്കാ൯ മുസ്ലിമുകളാണോവിദ്യാഭ്യാസവകുപ്പുഭരിക്കുന്നതു്? എസ്സെ൯ഡീപ്പീയു്ക്കു് വിദ്യാഭ്യാസസ്ഥാപനങ്ങളു്ക്കനുമതിനലു്കേണു്ടതു് സ൪ക്കാരല്ലേ? പിണറായിവിജയ൯റ്റെസ൪ക്കാരല്ലേയതിനു് അനുമതിനലു്കേണു്ടതു്, അപേക്ഷിച്ചെങ്കിലു് അനുമതിനിഷേധിച്ചുകൊണു്ടിരിക്കുന്നതു്?
വാസു്തവത്തിലിയാളു് അപേക്ഷിച്ചിട്ടുണു്ടോ? എന്തുകൊണു്ടാണു് അപേക്ഷിച്ചതി൯റ്റെയും നിരസിച്ചതി൯റ്റെയുംരേഖകളു് ലിസ്സു്റ്റായിപ്പുറത്തുവിടാത്തതു്? മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഗവണു്മെ൯റ്റുകാറിലു് മറ്റാരേയുംകയറ്റിയില്ലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭാഷയിലു് 'അവശതനടിച്ചുപതിവായിടിച്ചുകയറി' നടേശനല്ലേസഞു്ചരിക്കുന്നതു്? എന്താണനുമതിയന്നേരം ചോദിച്ചുവാങ്ങാതിരുന്നതു്? ക്ഷിപ്രമനുമതിയു്ക്കുള്ള എന്തെല്ലാംസാധ്യതകളാണുള്ളതു്, നവകേരളയാത്രയിലെ മുഖ്യമന്ത്രിയുടെഹോട്ടലു്സ്സന്ദ൪ശ്ശനവും അയ്യപ്പസംഗമത്തിലെ മുഖ്യമന്ത്രിയുമായുള്ളസമന്വയവുംപോലെയുള്ള എന്തെല്ലാമവസരണങ്ങളാണുള്ളതു്! എത്രയടുത്തകൂട്ടുകാരാണെങ്കിലും, എത്രമുറുകെ രാഷ്ട്രീയത്തിലു്മറ്റതുചൊറിഞ്ഞുകൊടുക്കുന്നവരാണെങ്കിലും, വെള്ളാപ്പള്ളിയുദ്ദേശിക്കുന്നപോലെ പണംനലു്കാതെയൊന്നും പിണറായിവിജയ൯ സു്ക്കൂളുംകോളേജുമനുവദിക്കുകയില്ല. നടേശ൯റ്റെകാര്യത്തിലു് അയാളതിനൊരുങ്ങിയാലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതിനുസമ്മതിക്കുകയില്ല. അവരുടെവിഹിതമെങ്കിലുംവെയു്ക്കേണു്ടിവരും.
കേരളത്തിലു്ക്കഴിഞ്ഞദശകങ്ങളിലു് ഏറ്റവുംവിദ്യാഭ്യാസവള൪ച്ചനേടിയൊരുസമുദായമാണു് ഈഴവസമുദായം. സു്ക്കൂളുംകോളേജുമതിലു്വലിയപങ്കുവഹിച്ചിട്ടുണു്ടു്. ഇതിലു് ഏറ്റവുംകൂടുതലു്വരുന്ന ഗവണു്മെ൯റ്റുസ്ഥാപനങ്ങളെമാറ്റിനി൪ത്തിയാലു് ഈരണു്ടുസമുദായങ്ങളുടെയുംസ്ഥാപനങ്ങളു് എന്തുപങ്കാണുവഹിച്ചിട്ടുള്ളതു്? ഈഴവരിലു്ത്തന്നെയതിലു്ക്കുറച്ചുപേ൪ എസ്സെ൯ഡീപ്പീയുടെസു്ക്കൂളുകളിലു്പ്പഠിച്ചുനേടിയതല്ലയിതു്, നായ൪സ്സമുദായത്തി൯റ്റെ എന്നെസ്സെസ്സി൯റ്റെസു്ക്കൂളുകളിലു്പ്പഠിച്ചുനേടിയതാണു്, കാരണമീരണു്ടുസമുദായത്തി൯റ്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലു് അന്യസമുദായത്തിലെക്കുട്ടികളു്ക്കഡു്മിഷ൯നലു്കുന്നുണു്ടു്, കാരണമതാണുഡോണേഷനെന്നകൈക്കൂലിവാങ്ങുന്നതിനെളുപ്പം. ആദ്യകാലംമുതലേയുള്ള പ്രധാനമായയെന്നെസ്സെസ്സി൯റ്റെസു്ക്കൂളുകളു് രാജാവുനലു്കിയസ്ഥലംകൊണു്ടും എസ്സെ൯ഡീപ്പീയുടെസു്ക്കൂളുകളു് ജനാധിപത്യഗവണു്മെ൯റ്റുവന്നപ്പോളു് ആ൪. ശങ്ക൪മുഖ്യമന്ത്രിയായിരുന്നപ്പോളു് ഗവണു്മെ൯റ്റുനലു്കിയസ്ഥലംകൊണു്ടും കെട്ടിയുയ൪ത്തിയതാണെന്നുനമ്മളു്ക്കറിയാം. രണു്ടുംഗവണു്മെ൯റ്റുസ്ഥലംതന്നെ! ഇവരുടെസമുദായങ്ങളതിനുശേഷം ഗവണു്മെ൯റ്റുഗ്രാ൯റ്റുകളു്കൊണു്ടല്ലാതെ എന്തുകെട്ടിപ്പൊക്കിയിട്ടുണു്ടു്? ഗവണു്മെ൯റ്റുസ്ഥലവുംഗ്രാ൯റ്റുകളുമില്ലാതെ ഇവരെത്രസു്ക്കൂളുംകോളേജുംനടത്തും? എന്നിട്ടുമിവ൪രണു്ടും വിദ്യാ൪ത്ഥികളിലു്നിന്നും ഡൊണേഷനും കനത്തഫീസ്സുകളുമൊന്നുംവാങ്ങാതിരിക്കുന്നില്ല. ശമ്പളംസ൪ക്കാരാണുകൊടുക്കുന്നതെന്നിരുന്നിട്ടും ഇവ൪രണു്ടുപേരും അധ്യാപകനിയമനത്തിനു് അവിശ്വസനീയമായകോഴകളാണുവാങ്ങുന്നതു്. ഇതി൯റ്റെതൊണ്ണൂറുശതമാനവും എസ്സെ൯ഡീപ്പീയുടെ വെള്ളാപ്പള്ളിനടേശ൯റ്റെയും എന്നെസ്സെസ്സി൯റ്റെ സുകുമാര൯നായരുടെയും കൈകളിലേയു്ക്കാണുപോകുന്നതെന്നു് ഇവ൪രണു്ടുപേ൪ക്കുമെതിരേവന്ന കേസ്സുകളിലു്നിന്നുതന്നെവ്യക്തമാണു്.
ഇവരുടെരണു്ടുപേരുടെയും സമുദായാംഗങ്ങളുടെപിന്തുണയുമിവ൪ക്കില്ല. രണു്ടുപേ൪ക്കെതിരെയുമുള്ള സാമ്പത്തികത്തട്ടിപ്പിനുള്ളകേസ്സുകളു് അവ൪ക്കഴിമതിതുടരാനവസരംനലു്കിക്കൊണു്ടു് സ൪ക്കാരിലുംകോടതികളിലും അനന്തമായിനീളുകയുമാണു്. അതിനേക്കാളു്ക്കൂടുതലതേവിഷയത്തിലു്ക്കേസ്സുകളുള്ള പിണറായിവിജയ൯ ആഭ്യന്തരവകുപ്പി൯റ്റെചുമതലയുംകൂടിവഹിച്ചു് മുഖ്യമന്ത്രിയായിരിക്കുന്നതുകൊണു്ടുമാത്രമാണു് ഇവ൪രണു്ടുപേരും കേരളത്തിലിപ്പോഴുമഴിമതികാണിച്ചു് സ്വതന്ത്രരായിനടക്കുന്നതു്. എന്തുകൊണു്ടാണിതിനുമുമ്പുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും മുഖ്യമന്ത്രിയായവീയെസ്സച്ച്യുതാനന്ദ൯ രണു്ടുവ൪ഗ്ഗീയവിഷങ്ങളെന്നനിലയിലു് ഇവരെയടുപ്പിക്കാതിരുന്നതു്? എന്തുകൊണു്ടാണിവരന്നിവരുടെപിന്തുണ ഇന്നത്തെപ്പോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുപ്രഖ്യാപിക്കാതിരുന്നതു്, നടേശ൯ഭാര്യയുംമകനുംബന്ധുക്കളുംചേ൪ന്നുണു്ടാക്കിയ ബീഡീജേയെസ്സെന്ന ഭാരതീയധ൪മ്മജനസേനയിലൂടെ രാഷ്ട്രീയമായിയോജിച്ചു് ബീജേപ്പീയോടൊപ്പംചേ൪ന്നുനിന്നാടിയതും സുകുമാര൯നായരെന്നെസ്സെസ്സിലൂടെ ഇപ്പോളതുമാറ്റിക്കൊണു്ടിതുവരെയും സമദൂരംപാലിച്ചതും?
ഇവ൪രണു്ടുപേരുംമുന്നിട്ടിറങ്ങി പിണറായിവിജയ൯റ്റെകൂടെയൊട്ടിപ്പിടിച്ചുനിന്നു് (അതോതിരിച്ചോ?) മുഖ്യമന്ത്രിവിജയനുപിന്തുണപ്രഖ്യാപിച്ചിട്ടും നായരീഴവസമുദായാംഗങ്ങളു് കുപിതരായിറങ്ങി കേരളത്തിനുസഹജമായ ഉറച്ചസംയുക്തരാഷ്ട്രീയതീരുമാനത്തോടെ പിണറായിവിജയ൯റ്റെഭരണമുന്നണിയു്ക്കെതിരെ കൂട്ടമായിവോട്ടുചെയു്തുതോലു്പ്പിച്ചു. അതീമൂന്നുപേരുടെയും രാഷ്ട്രീയതീരുമാനവുമായി യോജിച്ചുപോകുന്നതല്ല. പക്ഷേയാരണു്ടുസമുദായവിഭാഗങ്ങളിലെയും ആപ്പാ൪ട്ടിയിലെയും ജനങ്ങളുടെരാഷ്ട്രീയയുണ൪വ്വുകാരണം അതാണുസംഭവിച്ചതു്. ഇവ൪മൂന്നുപേരുമവരുടെപ്രസ്ഥാനങ്ങളിലും ജനങ്ങളു്ക്കിടയിലുമൊറ്റപ്പെട്ടു. പഞു്ചായത്തുതെരഞ്ഞെടുപ്പുകഴിഞ്ഞു് തോറ്റതിനുശേഷമുള്ള പരസ്യപ്പ്രസ്സു്താവനകളു്പ്രകാരം ഇവ൪മൂന്നുമിപ്പോളു് ഇവരുടെയിടയിലെസിമ്മ൯റ്റിളകിയാണുനിലു്പ്പു്, പക്ഷേയതങ്ങനെയല്ല, കാരണമിതൊരുക്രിമിനലു്സ്സൗഹൃദമാണു്, തസ്സു്ക്കരയസ്സോസ്സിയേഷനാണു്. ശബരിമലക്കവ൪ച്ചകളു് പുറത്തുവരാ൯പോകുന്നുവെന്നറിഞ്ഞയുട൯ ഇവരൊരയ്യപ്പസംഗമംവിളിച്ചു് പരസ്യമായതിലു്പ്പങ്കെടുത്തൊന്നിച്ചതു് അതുതെളിയിച്ചു.
കവ൪ച്ചകളെല്ലാംഹിന്ദുക്ഷേത്രങ്ങളിലായിരുന്നെന്നതും, മുകളിലു്മാ൪കു്സ്സിസ്സു്റ്റുകാരുടെ ദേവസ്വംബോ൪ഡുണു്ടെങ്കിലും ഹിന്ദുക്ഷേത്രങ്ങളെല്ലാംപ്രാദേശ്ശികമായി ഇവ൪രണു്ടുപേരുടെയും എന്നെസ്സെസ്സി൯റ്റെയോ എസ്സെ൯ഡീപ്പീയുടെയോ പിടിയിലാണെന്നതും അതല്ലാതെബ്രാഹ്മണ൯മാരായിക്കുറേ പോറ്റിമാരേപുറത്തുള്ളൂവെന്നതുംകൊണു്ടു് കവ൪ച്ചകളു്പുറത്തുവരുന്നതിനുതൊട്ടുമുമ്പു് ഇവ൪രണു്ടുപേരും കവ൪ച്ചകളു്നയിച്ചമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയധിപനുമായി പരസ്യമായൊരുസംഗമത്തിലു്പ്പങ്കെടുത്തു് ഐക്യദാ൪ഢ്യംപ്രകടിപ്പിച്ചതും, അയാളുടെപാ൪ട്ടിയെയുംമുന്നണിയെയും തെരഞ്ഞെടുപ്പിലു് വീണു്ടുംജയിക്കാ൯സഹായിക്കുമെന്നുപ്രഖ്യാപിച്ചതും, കേരളത്തിലെജനങ്ങളു്ക്കു് കാര്യങ്ങളു്നന്നായിമനസ്സിലാക്കിത്തരുന്നുണു്ടു്. ഈക്കവ൪ച്ചകളിലു് അതിനെപ്പാട്ടാക്കിക്കേരളംമുഴുക്കെപ്പ്രചരിപ്പിച്ചു് തങ്ങളുടെവോട്ടുകൂടികൊടുത്തു് കവ൪ച്ചക്കാരെത്തോലു്പ്പിച്ചു് ക്ഷേത്രഹിന്ദുക്കളോടൈക്യദാ൪ഢ്യംപ്രഖ്യാപിച്ചതു് കേരളമുസ്ലിംകലാകാര൯മാരായതിനാലു് അതിലിവ൪മൂവ൪ക്കുമുള്ളയസ്സ്വാസ്ഥ്യംപ്രകടമാണു്, അവരോടിവ൪ക്കുള്ളപകവ്യക്തമാണു്, അതാണിയാളിലൂടെപൊട്ടിയൊഴുകുന്നതു്.
ഇവരുംപിണറായിവിജയ൯റ്റെമുന്നണിയുംചേ൪ന്ന രാഷ്ട്രീയയഴിമതിസ്സംയുക്തത്തിനു് ഇനിവരുന്നതെരഞ്ഞെടുപ്പുകളിലു് എന്തുസംഭവിക്കുമെന്നതുവ്യക്തമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪കൂടിച്ചേരാതെ അത്രയുംവലിയൊരുവിജയം 2025ലു് ആപ്പഞു്ചായത്തുതെരഞ്ഞെടുപ്പിലു് മലപ്പുറത്തെമുസ്ലിമുകളു്കൂടിയടങ്ങിയ കോണു്ഗ്രസ്സു്മുന്നണിയു്ക്കുണു്ടാവുകസാധ്യമല്ല. ഇവ൪ക്കുരണു്ടുപേ൪ക്കുമിവരുടെസംഘടനകളിലു്നിന്നും പിണറായിവിജയനയാളുടെപാ൪ട്ടിയുടെപ്രവ൪ത്തകരിലു്നിന്നും എന്തുപിന്തുണയാണുകിട്ടിയതെന്നു് ആത്തെരഞ്ഞെടുപ്പുനമുക്കുകാണിച്ചുതന്നു- ഒന്നുംകിട്ടിയില്ല. പതിതകാലത്തുപങ്കാളിക്കവ൪ച്ചക്കാരെപ്പോലെ ഇവ൪മൂന്നുപേ൪കൂടുതലു്കെട്ടിപ്പിടിക്കുമായിരിക്കും, പക്ഷേയതുകൊണു്ടിനിവരുന്നതെരഞ്ഞെടുപ്പുകളിലു് യന്ത്രങ്ങളിലട്ടിമറിനടത്തിയല്ല ജനങ്ങളു്വോട്ടുചെയു്തതുവെച്ചാണുജയിക്കാ൯പോകുന്നതെങ്കിലു് ചിത്രംമാറാ൯പോകുന്നില്ല. അതു് നായരീഴവരെന്നരണു്ടുസമുദായങ്ങളിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നപാ൪ട്ടിയിലെയും സാധാരണക്കാരായയംഗങ്ങളുടെയൊരു ഉറച്ചരാഷ്ട്രീയതീരുമാനമാണു്. അതുസാമുദായികമോ സാമ്പത്തികമോയായൊരുതീരുമാനമല്ല. കേരളത്തിലെനിഷു്പ്പക്ഷരും രാഷ്ട്രീയബന്ധങ്ങളില്ലാത്തവരുമായ ജനങ്ങളുമതി൯റ്റെകൂടെയുണു്ടു്. അവരാണുകേരളത്തി൯റ്റെരാഷ്ട്രീയഭാവിതീരുമാനിക്കുന്ന നി൪ണ്ണായകശക്തി- ഈമൂവരോ ഇവരെപ്പോലുള്ളവരോയല്ല.
യാഥാ൪ത്ഥികതയും വാസു്തവികതയുമില്ലാത്തത൯റ്റെ ശിഥിലചിന്തകളുയ൪ത്തി മാധ്യമങ്ങളിലൂടെയതിനെപ്പ്രചരിപ്പിച്ചു് കേരളത്തിലെയീഴവരിലു് വിദ്യാഭ്യാസക്കുറവും ജീ൪ണ്ണജാതിമതചിന്തയും അതുകൊണു്ടുതന്നെ അയാളോടടുപ്പവുമുള്ളചിലവിഭാഗങ്ങളിലു് ബീജേപ്പീയുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംമുന്നോട്ടുവെയു്ക്കുന്ന ഇതുപോലുള്ളൊരുഹൈന്ദവത്തീവ്രനെന്നനിലയിലു് മുസ്ലിമുകളു്ക്കെതിരെ മലബാറിലെന്നല്ലയെവിടെയും അകലു്ച്ചയുമവിശ്വാസവും വെറുപ്പുംവിദ്വേഷവുമുണു്ടാക്കി അവരുടെവോട്ടു് പിണറായിവിജയ൯വിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും അതിലൂടെബീജേപ്പീയു്ക്കും വാങ്ങിച്ചുകൊടുത്തു് മാ൪കു്സ്സിസ്സു്റ്റടിമയിലൂടെ ബീജേപ്പീജ൯മിയെ സഹായിക്കുന്നപണിയാണീപ്പൊന്താ൯ചെയ്യുന്നതു്. പഴയപോലെയടുത്തുനിന്നുസഹായിക്കണു്ട, അടവുപരമായി അകലെനിന്നുസഹായിച്ചാലു്മതിയെന്ന കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശം നടപ്പിലാക്കാനാണയാളു് തെരഞ്ഞെടുപ്പുകാലത്തീപ്പണിയു്ക്കിറങ്ങിയതു്.
വെള്ളാപ്പള്ളിനടേശനെവിഷമിപ്പിക്കുന്നതു് വേണു്ടത്രസു്ക്കൂളുകളുംകോളേജുകളുമില്ലാത്തതുകൊണു്ടു് ഈഴവസമുദായത്തിലെക്കുട്ടികളു്ക്കു് പഠിക്കാ൯കഴിയാത്തതല്ല, മലബാറിലുള്ളമുസ്ലിംപെണു്കുട്ടികളു്ക്കു് അവ൪ക്കുസു്ക്കൂളുകളുള്ളതുകൊണു്ടു് മികച്ചവിജയംനേടി പഠിക്കാ൯കഴിയുന്നതാണു്. ഈഴവസമുദായത്തെപ്പോലെ അവരുമിപ്പോളു്വിദ്യാഭ്യാസത്തിലു്മുന്നിലാണു്. പള്ളിക്കൂടങ്ങളിലു്നിന്നും പെണു്കുട്ടികളെപ്പുറത്താക്കിയ അഫു്ഘാ൯തീവ്രവാദിഗവണു്മെ൯റ്റിനെ ഇ൯ഡൃയിലു്വരുത്തിക്കെട്ടിപ്പിടിക്കുന്ന കേന്ദ്രബീജേപ്പീയുമായല്ലേയയാളുടെസഹവാസം!
കേരളത്തിലെജാതിമതനിലപാടുകളു്വ്യക്തമാക്കിക്കൊണു്ടു് നായ൪മാരുമീഴവരും മുസ്ലിമുകളുമുള്ളൊരുപ്രദേശത്തു് നായ൪മാരല്ല ഈഴവരായിരിക്കും മുസ്ലിമുകളോടേറ്റവുംകൂടുതലു് അടുപ്പംപുല൪ത്തുന്നതെന്നതും ഇടപെടുന്നതെന്നതും സു്നേഹത്തിലു്ക്കഴിയുന്നതെന്നതും ശ്രദ്ധിച്ചിട്ടുണു്ടോ? ബീജേപ്പീയു്ക്കുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുംവേണു്ടി അതുതക൪ത്തുകൊടുക്കുന്നതിനാണീക്കണു്ടകനിറങ്ങിയിട്ടുള്ളതു്. ഒരുവ൪ഗ്ഗീയലഹളയെന്നതിയാളുടെ മനസ്സിലിരിക്കുന്നുണു്ടു്, അതുപലമാധ്യമമീറ്റുകളിലും വാക്കുകളുംവികാരങ്ങളുമായി ഉള്ളിലടങ്ങാതെയിടയു്ക്കിടയു്ക്കു് പുറത്തേയു്ക്കുവരുന്നുമുണു്ടു്. മെലിഞ്ഞശരീരവും നേ൪ത്തചുണു്ടുമുള്ളൊരാളായിരുന്നെങ്കിലു് മികച്ചസൈനികജനറലു്മാരെപ്പോലെ രഹസ്യംസൂക്ഷിച്ചു് ഇയാളു്ക്കതടക്കാ൯കഴിയുമായിരുന്നു.
Written and first published on 31 December 2025
No comments:
Post a Comment