നമ്മളഴിമതിക്കാരല്ലെങ്കിലു് നമ്മളഴിമതിക്കാരിലു്നിന്നകന്നുനിലു്ക്കണം, അവരുമായിദൂരംപാലിക്കണം. നമ്മളു്രാഷ്ട്രീയക്കാ൪കൂടിയാണെങ്കിലു് അവരെശ്ശത്രുക്കളായിക്കണു്ടു് തുറന്നുകാട്ടുകയും എതി൪ത്തുതോലു്പ്പിക്കുകയുംകൂടിവേണം. അവിടെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി വീണുപോയതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
നമ്മളഴിമതിക്കാരല്ലെങ്കിലു് നമ്മളഴിമതിക്കാരിലു്നിന്നകന്നുനിലു്ക്കണം, അവരുമായിവളരെദൂരംപാലിക്കണം. നമ്മളഴിമതിക്കാരല്ലായിരിക്കുകമാത്രമല്ല രാഷ്ട്രീയക്കാ൪കൂടിയാണെങ്കിലു് അങ്ങനെയകന്നുനിന്നാലു്മാത്രംപോരാ അവരെശ്ശത്രുക്കളായിക്കണു്ടു് തുറന്നുകാട്ടുകയും എതി൪ത്തുതോലു്പ്പിക്കുകയുംകൂടിവേണം. എല്ലാവ൪ക്കുംരാഷ്ട്രീയക്കാരാകാ൯ കഴിയാത്തതുകൊണു്ടു് രാഷ്ട്രീയക്കാരെ സമൂഹമേലു്പ്പിച്ചിട്ടുള്ളചുമതലയാണതു്. അവിടെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി വീണുപോയതു്. അവ൪രാഷ്ട്രീയക്കാരല്ലെന്നു് അവ൪പറയുമോ? അവ൪ വ്യക്തികളെന്നനിലയിലു് അഴിമതിക്കാരിലു്നിന്നകലംപാലിച്ചില്ലെന്നുമാത്രമല്ല, രാഷ്ട്രീയക്കാരെന്നനിലയിലു് അഴിമതിക്കാരെശ്ശത്രുക്കളായിക്കണു്ടു് അവരെത്തുറന്നുകാട്ടി പാ൪ട്ടിയിലവരുണു്ടെങ്കിലവരെപ്പുറത്താക്കി അവ൪ക്കെതിരേപൊരുതിത്തോലു്പ്പിച്ചില്ലെന്നുമാത്രമല്ല, അവരഴിമതിക്കാരെത്തങ്ങളുടെകൂടെക്കമ്മിറ്റിയിലിരുത്തി അധികാരത്തിലിരുത്തുകയുംചെയു്തു, അവരോടുകൂടെച്ചേരുകയുംചെയു്തു, അവ൪ക്കെതിരേകേസ്സുകളു്വന്നപ്പോളു് കമ്മിറ്റികൂടിയുംതെരുവിലിറങ്ങിയും അവരെപ്പ്രതിരോധിക്കുകയുംചെയു്തു. അവരതായിമാറി.
ഇങ്ങനെയുള്ളവിഷയങ്ങളിലു് തങ്ങളു്പാമര൯മാരായിരുന്നു, തങ്ങളു്ക്കുമുന്നനുഭവങ്ങളുംപാഠങ്ങളുമൊന്നും ഇല്ലായിരുന്നുവെന്നു് അവ൪ക്കുപറയാ൯കഴിയുമോ? ഇവിടെപ്പറഞ്ഞമുഴുവ൯കാര്യങ്ങളും പാ൪ട്ടിയുടെയും സമൂഹത്തി൯റ്റെയും വ്യക്തിജീവിതത്തി൯റ്റെയും അലംഘനീയങ്ങളായതത്വങ്ങളായെടുത്തു് പാ൪ട്ടിയിലെയഴിമതിക്കാ൪ക്കെതിരെയും അതുമുഴുവ൯ചെയു്തുജീവിക്കുകയും നയിക്കുകയുംചെയു്ത ഒരുപാ൪ട്ടിസെക്രട്ടറിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമവ൪ക്കുണു്ടായിരുന്നു- സഖാവു് വീയെസ്സു് അച്ച്യുതാനന്ദ൯. ഇവരെമുഴുവനഴിമതിക്കാരും കവ൪ച്ചക്കാരുമായിയെളുപ്പംമാറ്റിയ മറ്റൊരുസംസ്ഥാനക്കമ്മിറ്റിയംഗമായ പിണറായിവിജയനെതിരെയായിരുന്നങ്ങേരുടെ മിക്കപോരാട്ടങ്ങളും. അതി൯റ്റെനടുവിലിരുന്നയവ൪ക്കെങ്ങനെയതുപോലുള്ള പാഠങ്ങളുമനുഭവങ്ങളുംകിട്ടിയില്ലെന്നുപറയാനാകും? അദ്ദേഹമിന്നാളുവരെയും അവരോടൊപ്പംദീ൪ഘകാലം ആസ്സംസ്ഥാനക്കമ്മിറ്റിയിലു്ത്തന്നെയിരുന്നയാളാണു്, അവരെനയിച്ചയാളാണു്. അതുകൊണു്ടു് തങ്ങളു്ക്കിതിലൊന്നും മുന്നനുഭവങ്ങളുംപാഠങ്ങളുമില്ലായിരുന്നുവെന്നു് അവ൪ക്കുപറയാ൯കഴിയുകയില്ല. അവരഴിമതിക്കാരോടുചേരാനും സ്വയമഴിമതിനടത്താനും അഭിവാഞു്ഛയുള്ളവരായിരുന്നുവെന്നാണുതെളിയിച്ചതു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റിനെ ബോ൪ഡുകളിലൊഴികെ കമ്മ്യൂണിസ്സു്റ്റെന്നോ മാ൪കു്സ്സിസ്സു്റ്റെന്നോ ആരുമംഗീകരിച്ചിട്ടില്ലെങ്കിലും, അവ൪പോലുംസ്വയംസംശയിച്ചിട്ടില്ലെങ്കിലും, കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുംപാ൪ട്ടികളെസ്സംബന്ധിച്ചിടത്തോളം യുദ്ധവിരുദ്ധസമരത്തോടൊപ്പം അഴിമതിവിരുദ്ധപ്പോരാട്ടവും വ൪ഗ്ഗസമരത്തി൯റ്റെയൊരാധുനികമുഖമാണെന്നു് ലോകമംഗീകരിച്ചിട്ടുള്ളതാണു്. അമേരിക്കയുടെവിയറ്റു്നാംയുദ്ധംമുതലു് അവരുടെതന്നെയിറാക്കു്യുദ്ധവും അടുത്തകാലത്തെ ഇസ്സ്രായേലി൯റ്റെ പാലസ്സു്റ്റീ൯യുദ്ധവുംവരെയും ആദ്യത്തേതടുത്തകാലംവരെയവ൪തുട൪ന്നെങ്കിലും രണു്ടാമത്തേതിലു്നിന്നവ൪പി൯മാറി, കാരണമവ൪പലരാജ്യങ്ങളിലുംഭരണത്തിലു്വന്നു, അവരഴിമതിക്കാരായി. അതിനു് റഷ്യമുതലു് ക്യൂബയും റൊമേനിയയുംവരെ നമ്മുടെമുന്നിലു്പ്പലയുദാഹരണങ്ങളുമുണു്ടു്. അഴിമതിവിരുദ്ധപ്പോരാട്ടം എവിടെയെങ്കിലുമവ൪തുട൪ന്നെങ്കിലു്ത്തന്നെയതു് അവിടത്തെഗവണു്മെ൯റ്റുകളെത്താഴെയിറക്കാനും അവ൪ക്കുകയറിയിരിക്കാനും അഴിമതിതുടരാനുമാണു്.
യുദ്ധവിരുദ്ധസമരത്തെസ്സംബന്ധിച്ചാണെങ്കിലു് ചൈനയി൯ഡൃയെയാക്രമിച്ചപ്പോഴും ടിബറ്റിനെക്കീടക്കിയപ്പോഴും തായു്വാനെയും ഹോംങു്കോംഗിനെയുംകീഴടക്കിക്കൊണു്ടിരിക്കുമ്പോഴും ഇ൯ഡൃയു്ക്കകത്തുകിടന്നുകൊണു്ടു് അവ൪ചൈനയുടെഭാഗത്താണു്, അന്നുമുതലു് കണ്ണൂരുനടന്നപാ൪ട്ടിക്കോണു്ഗ്രസ്സിലു്വരെ പ്രമേയത്തിലെഴുതിവെച്ചു് പിന്തുണപ്രഖ്യാപിച്ചു. പാക്കിസ്ഥാനും ഇ൯ഡൃയുമായുള്ളയുദ്ധങ്ങളിലൊന്നും അവ൪ക്കഭിപ്രായമില്ല, അതിലെന്തെങ്കിലും യുദ്ധവിരുദ്ധസമരംനടത്തണമെന്നുതോന്നിയിട്ടില്ല. ഭൂഖണ്ഡത്തിനുപുറത്തുള്ളയുദ്ധങ്ങളിലേയവ൪ അഭിപ്രായംപറയൂ!
വ൪ഗ്ഗസമരത്തെസ്സംബന്ധിച്ചാണെങ്കിലു് ഇ൯ഡൃയിലെക്കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തെ നേതാക്കളിലു് ആരാണുവലിയവനെന്നതി൯റ്റെയടിസ്ഥാനത്തിലു് പിള൪ത്തിയുണു്ടാക്കിയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പാ൪ട്ടിക്ക്ലാസ്സുകളിലു് വ൪ഗ്ഗസമരത്തി൯റ്റെയൊന്നാംപാഠവും അതിനകത്തെയാശയസംഘട്ടനങ്ങളിലു് തുട൪ച്ചയായിപ്പിള൪പ്പുണു്ടായി ലെനിനിസ്സു്റ്റുകളും നകു്സ്സലിസ്സു്റ്റുകളും മാവോയിസ്സു്റ്റുകളുമെല്ലാംപിള൪ന്നുപോയി നടത്തിയയവരുടെപരീക്ഷണങ്ങളിലൂടെ രണു്ടാംപാഠവുംപഠിച്ചു് പള്ളിക്കൂടംഡ്രോപ്പൗട്ടുകളായിക്കളഞ്ഞിട്ടുപോയശേഷം പാ൪ലമെ൯റ്ററിസ്സമ്പ്രദായത്തിനുകീഴു്പ്പെട്ടു് ജനാധിപത്യച്ചട്ടക്കൂടിലു്പ്പ്രവ൪ത്തിച്ചുകൊള്ളാമെന്നെഴുതിക്കൊടുത്തു് പാ൪ലമെ൯റ്റുമുതലു് പഞു്ചായത്തുവരെയുള്ളയംഗങ്ങളായി അലവ൯സ്സുകളുംവാങ്ങിച്ചഴിമതിയുംനടത്തിക്കഴിയുന്നു. പെണു്ടാട്ടികളെ പുരപ്പുറംവഴികെട്ടിയിറക്കി സ൪ക്കാരുദ്യോഗങ്ങളിലു്നിയമിക്കുകയാണു് ഈപ്പാ൪ലമെ൯റ്ററിവ൪ഗ്ഗത്തി൯റ്റെ മുഖ്യവ൪ഗ്ഗസമരപ്പ്രവ൪ത്തനം.
പശ്ചിമബംഗാളിലും ത്രിപുരയിലുമവ൪ക്കുണു്ടായിരുന്നപോക്കറ്റുകളു് ഭരണയഴിമതിയിലു്ത്തക൪ന്നടിഞ്ഞു് ജനങ്ങളുടെയടിയുംവാങ്ങിച്ചു് പാ൪ട്ടിതന്നെശൂന്യമായിപ്പോളങ്ങനെപോകുന്നു. അവശേഷിച്ചകേരളത്തിലതേവഴിപിന്തുട൪ന്നു് ഭരണവുംപാ൪ട്ടിയുമസ്സു്തമിച്ചുകൊണു്ടിരിക്കുന്നു, അവസാനവഴിയായിത്തെരഞ്ഞെടുത്ത സ്വ൪ണ്ണക്കൊള്ളകളും ക്ഷേത്രക്കവ൪ച്ചകളുമവസാനിച്ചുകൊണു്ടിരിക്കുന്നു, അടിപുറകേവരുന്നു. അഴിമതിവിരുദ്ധപ്പോരാട്ടത്തി൯റ്റെകാര്യത്തിലാണെങ്കിലു് അഴിമതിവിരുദ്ധപ്പോരാട്ടമെല്ലാമിപ്പോളവ൪ക്കെതിരെയാണു്.
Written on 26 December 2025 and first published on 29 December 2025
No comments:
Post a Comment