Tuesday, 30 December 2025

1986. താ൯മോഷ്ടിച്ചൊരുവസു്തുവിലു് ആളുകളിത്രതാലു്പ്പര്യമെന്തിനെടുക്കുന്നു, അതാരുടെയുംവീട്ടിലു്ക്കയറിയെടുത്തതല്ലല്ലോ, ആ൪ക്കുമൊരുപയോഗവുമില്ലാതെ അമ്പലങ്ങളിലിരുന്നതല്ലേകയറിയെടുത്തതു്, ആളുകളു്ക്കിനിയുമതിലുള്ള താലു്പ്പര്യമുപേക്ഷിച്ചുകൂടേ, എന്നതാണുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയുംനിലപാടു്

1986

താ൯മോഷ്ടിച്ചൊരുവസു്തുവിലു് ആളുകളിത്രതാലു്പ്പര്യമെന്തിനെടുക്കുന്നു, അതാരുടെയുംവീട്ടിലു്ക്കയറിയെടുത്തതല്ലല്ലോ, ആ൪ക്കുമൊരുപയോഗവുമില്ലാതെ അമ്പലങ്ങളിലിരുന്നതല്ലേകയറിയെടുത്തതു്, ആളുകളു്ക്കിനിയുമതിലുള്ള താലു്പ്പര്യമുപേക്ഷിച്ചുകൂടേ, എന്നതാണുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയുംനിലപാടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


താ൯മോഷ്ടിച്ചൊരുവസു്തുവിലു് ആളുകളിത്രതാലു്പ്പര്യമെന്തിനെടുക്കുന്നു, അതാരുടെയുംവീട്ടിലു്ക്കയറിയെടുത്തതല്ലല്ലോ, ആ൪ക്കുമൊരുപയോഗവുമില്ലാതെ അമ്പലങ്ങളിലിരുന്നതല്ലേകയറിയെടുത്തതു്, ആളുകളു്ക്കിനിയുമതിലുള്ള താലു്പ്പര്യമുപേക്ഷിച്ചുകൂടേ, എന്നതാണുക്ഷേത്രക്കവ൪ച്ചകളെസ്സംബന്ധിച്ചുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയുംനിലപാടു്. ഒരുപഞു്ചായത്തുതെരഞ്ഞെടുപ്പിലതുസജീവമായിനിന്നു് തങ്ങളെത്തോലു്പ്പിച്ചു, ഇനിയും അസ്സംബ്ലിത്തെരഞ്ഞെടുപ്പിലുംകൂടിത്തങ്ങളെത്തോലു്പ്പിക്കാനതു് സജീവമായിനിലു്ക്കണോയെന്നതാണവരുടെചോദ്യം. കള്ള൯റ്റെദൃഷ്ടിയിലു്നോക്കുമ്പോളു് ചോദ്യംന്യായമാണു്, പക്ഷേ അവപൊതുവകയും ജനങ്ങളു്സംഭാവനയായി നലു്കിയതുമാണെന്നുനോക്കുമ്പോളു് ജനങ്ങളു്ക്കതെന്നുമൊരു തലു്പ്പരവിഷയമായിരിക്കുമെന്നതുമൊരുന്യായമാണു്. കള്ള൯മാരെപ്പിടിക്കാനാണോ കള്ള൯മാരാകാനാണോ ആപ്പറഞ്ഞമുന്നസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വോട്ടുചെയു്തിട്ടായാലുമങ്ങനെയല്ലാതായാലുംജനങ്ങളു് യെംവീഗോവിന്ദനെയും പിണറായിവിജയനെയും പോലീസ്സി൯റ്റെയും കേരളത്തി൯റ്റെയും ഭരണമേലു്പ്പിച്ചതു്?

ശബരിമലക്ഷേത്രകേന്ദ്രമായ പന്തളത്തെമുനിസിപ്പാലിറ്റിയിലു് പഞു്ചായത്തുതെരഞ്ഞെടുപ്പിലു് തങ്ങളു്തോറ്റില്ലജയിച്ചുവെന്നതു് തങ്ങളു്ക്കുകൊള്ളകളിലു്പ്പങ്കില്ലെന്നു് ജനങ്ങളംഗീകരിച്ചതി൯റ്റെ തെളിവാണെന്നാണവ൪വാദിക്കുന്നതു്- ആരണു്ടുപേരും. ആക്ഷേത്രക്കൊള്ളകളുടെകേന്ദ്രമായപന്തളം മറിച്ചെങ്ങനെയൊരുതീരുമാനമെടുക്കും, വോട്ടുചെയ്യും? ആപ്പോയവകകളു് പന്തളംകാരുടെയും പത്തനംതിട്ടക്കാരുടെയുംമാത്രം സംഭാവനയല്ലല്ലോ, കേരളത്തിലെമുഴുവ൯ശബരിമലപ്പോക്കുകാരുടെയും തമിഴു്നാട്ടിലെയും ക൪ണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും തീ൪ത്ഥാടകരുടേതുംകൂടിതല്ലേയവ? കവ൪ച്ച ചിന്താവിഷയവുംച൪ച്ചയുമായിത്തുടരണോ വേണു്ടയോയെന്നു് അവരല്ലേതീരുമാനിക്കുന്നതു്? ആ ജിയോഗ്രാഫിക്കലു് ഡൈവേഴു്സ്സിറ്റിയും ഡിവോട്ടീ ഡിസ്സു്ട്രിബ്യൂഷനുംനോക്കുമ്പോളു് കുളത്തിലു്ക്കിടക്കുന്നപന്തളവുംപത്തനംതിട്ടയുമെന്താണു്! കേരളത്തിലു്വന്നുവോട്ടുചെയ്യാനവകാശമില്ലാത്തയവ൪ അതി൯മേലുള്ളചിന്തയുംച൪ച്ചയുംപ്രാക്കുമല്ലാതെ മറ്റെന്തോന്നുതുടരും?

ശബരിമലയിലു്നടക്കുന്നയെന്തി൯റ്റെയും ആദ്യത്തെയുത്തരവാദിത്വം തിരുവിതാംകൂ൪ ദേവസ്വവുംബോ൪ഡി൯റ്റെയും അടുത്തയുത്തരവാദിത്വം അതി൯റ്റെമുകളിലുള്ള ദേവസ്വംമന്ത്രിയുടെയും ആത്യന്തികയുത്തരവാദിത്വം അയാളുടെയുംമുകളിലുള്ള മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയുമാണു്. മന്ത്രിയുടെപേരു് ദേവസ്വംമന്ത്രിയെന്നുതന്നെയല്ലേ, മറ്റൊന്നുമല്ലല്ലോ? പ്രാഥമികമായും ദേവകളുടെസ്വത്തുസംരക്ഷിക്കുന്നതല്ലേ അയാളുടേയുത്തരവാദിത്വം, കൂട്ടുത്തരവാദവ്യവസ്ഥയിലു് മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും? അതല്ലേയിവിടെക്കവ൪ച്ചപോയിരിക്കുന്നതു്? സു്പെഷ്യലു്സെലക്ഷ൯പ്രോസസ്സിലൂടെ ഇവ൪നിയമിച്ചയതേയാളുകളല്ലേ ഇതുവരെയുള്ളപ്രതികളായിക്കിടക്കുന്നതു്, ഇനിയുമിവരടക്കംചില൪പുറത്തുകിടക്കുന്നതു്? ദേവസ്വംബോ൪ഡുപ്രസിഡ൯റ്റുമാരെനിയമിക്കുന്നതു് മെരിറ്റടിസ്ഥാനത്തിലപേക്ഷക്ഷണിച്ചു് എഴുത്തുപരീക്ഷയുംനടത്തിയാണോ? അതൊരു പാ൪ട്ടിസെക്രട്ടറിയുടെയും മന്ത്രിയുടെയും മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും രാഷ്ട്രീയതീരുമാനമല്ലേ? സ്വ൪ണ്ണയുരുപ്പടികളും ഉപകരണങ്ങളും ശിലകളും ധ്വജങ്ങളും താഴികക്കുടങ്ങളും ദണ്ഡുകളും കൂട്ടുലോഹവിഗ്രഹങ്ങളുമൊക്കെയടങ്ങുന്ന ശബരിമലക്ഷേത്രക്കവ൪ച്ചപ്പരമ്പരയിലു് ഹൈക്കോടതിയുടെമേലു്നോട്ടത്തിലു് ഹൈക്കോടതിതെരഞ്ഞെടുത്തു് ഉത്തരവാദിത്വമേലു്പ്പിച്ചുനിയോഗിച്ച സംസ്ഥാനപ്പോലീസ്സിലെയുദ്യോഗസ്ഥ൯മാരെമാത്രംചേ൪ത്ത പ്രത്യേകാന്വേഷണസംഘത്തിനു് കടിക്കാ൯വരുന്നപട്ടിയു്ക്കിടയു്ക്കിടയു്ക്കു് മാംസ്സക്കഷണമെറിഞ്ഞുകൊടുക്കുന്നതുപോലെ ദേവസ്വംചുമതലക്കാരായിരുന്ന വാസ്സു, പത്മകുമാ൪, വിജയകുമാറെന്നിവരെ ഇടയു്ക്കിടയു്ക്കെറിഞ്ഞുകൊടുത്തു് വരുന്നനിയമസഭാത്തെരഞ്ഞെടുപ്പുവരെ തങ്ങളു്ക്കുപിടിവീഴാതെ മുഖ്യമന്ത്രിയും മന്ത്രിസഭയും പാ൪ട്ടിസെക്രട്ടറിയും ഓടിയൊളിക്കുന്നതാണിപ്പോളു്ക്കാണുന്നതു്. മൂന്നുമാസമോടിയാലു്മതി. അതിനിടയു്ക്കെറിഞ്ഞുകൊടുക്കാനുള്ളവക കൈയ്യിലുണു്ടു്, സംസ്ഥാനത്തിനകത്തുംപുറത്തുനിന്നുമായി.

…..

…..

Written on 28 December 2025 and first published on 30 December 2025


 

 

 

 

 

No comments:

Post a Comment