1836
മുഖ്യമന്ത്രിയുടെമകളെപ്പ്രതിയാക്കി കൈക്കൂലിത്തട്ടിപ്പുകേസ്സുവന്നപ്പോളു് ഏക്കേ ബാല൯റ്റെയും വിജില൯സ്സുഡയറക്ടറുടെയും ആജഡു്ജിയുടേയും കീറിക്കരച്ചിലു്കാണാ൯ കാത്തിരിക്കുകയാണുകേരളം!
പി. എസ്സു്. രമേശു് ചന്ദ്ര൯
മരണവീട്ടിലു്വിലാപത്തിനു് ചിലസമ്പന്നവീടുകളിലു് സ്വന്തമായാളില്ലാത്തപ്പോളു്, അല്ലെങ്കിലു് മുഖത്തുകൂടിക്കണ്ണീരൊഴുകി മേയു്ക്കപ്പുപോകുമെന്നുള്ളതുകൊണു്ടു് ആവീട്ടിലുള്ളവരതിനുതയാറാകാതിരിക്കുമ്പോളു്, പുറത്തുനിന്നാളെക്കൊണു്ടുവന്നു് ആളുകളെക്കാണിക്കാ൯ പരേത൯റ്റെപ്രരോദനങ്ങളു്പറഞ്ഞു് അലമുറയിട്ടുകരയിക്കുമായിരുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയീക്കുടുംബത്തിനുവേണു്ടി ഏറെനാളായീപ്പണിചെയ്യുകയായിരുന്നു ആപ്പണിചെയു്തുചെയു്തു് മറ്റുള്ളവരൊറ്റപ്പെടുത്തി ആപ്പാ൪ട്ടിയുടെയിന്നത്തെയൊരവശനേതാവായിമാറിയ ഏക്കേ ബാല൯. പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷു്ണ൯റ്റെകുടുംബാംഗങ്ങളു് ഇതുപോലെയപമാനത്തിലു്പ്പെട്ടപ്പോഴൊന്നും ഇതുപോലെയിയാളുടെകീറിക്കരച്ചിലുണു്ടായില്ല. ഒരുപ്രത്യേകകുടുംബത്തിനുവേണു്ടിമാത്രം റിസ൪വ്വുചെയു്തിരിക്കുകയാണയാളുടെകീറലു്.
മുഖ്യമന്ത്രിയുടെസഹായങ്ങളും സേവനങ്ങളുമാനുകൂല്യങ്ങളും ലഭ്യമാക്കാമെന്നുപറഞ്ഞു് മുഖ്യമന്ത്രിയുടെമകളു് മുഖ്യമന്ത്രിയു്ക്കുവേണു്ടി ഒരുവ്യവസായിയിലു്നിന്നും മാസംതോറുംലക്ഷക്കണക്കിനുരൂപാവീതം പറ്റിക്കൊണു്ടിരുന്നെന്നും, അതേകദേശം രണു്ടേമുക്കാലു്ക്കോടിരൂപവരുമെന്നും, മുഖ്യമന്ത്രിയുടെമകളിതുനടത്തിയതു് മുഖ്യമന്ത്രിയുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സായ തിരുവനന്തപുരത്തു് പാളയത്തെ ഏക്കേജീ സെ൯റ്ററെന്ന ബഹുനിലക്കെട്ടിടത്തിലു്രജിസ്സു്റ്റ൪ചെയു്ത ഒരു സ്വന്തംകമ്പനിയുടെപേരുവെച്ചാണെന്നും, അതിനു് അവളല്ലാതെമറ്റൊരു ഓണറുമില്ലെന്നും, ആണവസാധ്യതയുള്ള കേരളത്തി൯റ്റെവിലപ്പെട്ടകരിമണലു് ചൂഷണംചെയ്യുന്നയീവ്യവസായി അതിലു്ക്കണ്ണടയു്ക്കുന്നതിനുവേണു്ടി ഈമകളു്ക്കുപുറമേ കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയനടക്കം എല്ലാരാഷ്ട്രീയപ്പാ൪ട്ടിനേതാക്കളു്ക്കും സംഭാവനയെന്നപേരിലു് കൈക്കൂലിനലു്കിക്കൊണു്ടിരുന്നെന്നും, ഇതടക്കമാകെമൊത്തം നൂറ്റിയെണു്പത്തിരണു്ടുകോടിരൂപ അയാളു് കമ്പനിയുടെലാഭമായിക്കാണിക്കാതെ കരിമണലു്ച്ചൂഷണഭൂമിയിലു്ച്ചെളിനീക്കാ൯ ഡ്രഡു്ജറുകളുംമറ്റുമുപയോഗിച്ചെന്നുപറഞ്ഞു് അതുവരെസ്സുരക്ഷിതമായിരുന്നകള്ളക്കണക്കെഴുതി കൂട്ടുപങ്കാളിയായ കേരളവ്യവസായവികസനകോ൪പ്പറേഷനെന്ന സ൪ക്കാ൪സ്ഥാപനത്തിനു് ഡിവിഡ൯റ്റുനലു്കാതെയും കേന്ദ്രസ൪ക്കാരിനുനികുതിനലു്കാതെയും മുഖ്യമന്ത്രിയുടെയും അയാളുടെവ്യവസായമന്ത്രിയുടെയുംസഹായത്തോടെ കബളിപ്പിച്ചുവെന്നുമാണു് കേരളത്തിലെയൊരുവ്യക്തിയുടെപരാതിയി൯മേലു് കേന്ദഗവണു്മെ൯റ്റി൯റ്റെയേജ൯സ്സിയെടുത്തു് ഇപ്പോളു് കേന്ദ്രധനകാര്യ കോ൪പ്പറേറ്റുമന്ത്രാലയത്തി൯റ്റെയനുമതിയോടെ കമ്പനീസ്സു് ആക്ടു് 447പ്രകാരം സീരിയസ്സു് ഫ്രോഡു് ഇ൯വെസ്സു്റ്റിഗേഷ൯ ഓഫീസ്സെന്നകേന്ദ്രയേജ൯സ്സി കേരളത്തിലു് ബന്ധപ്പെട്ടയൊരുകോടതിലു്ച്ചാ൪ജ്ജുചെയു്തിരിക്കുന്ന കുറ്റപത്രം. അപ്പീലാവുന്നതുവരെ ഈക്കുറ്റപത്രം പരിഗണിക്കുന്നതു് ഇതിനുമുമ്പു് ഇത്തരംകേസ്സുകൈകാര്യംചെയ്യുന്നതിലു് ഒരുപരിചയവുമില്ലാത്ത എറണാകുളം ജില്ലാസെഷ൯സ്സു്ക്കോടതിയാണു്. ഇതിലൊരുകാര്യവുമില്ലെന്നുപറഞ്ഞു് ഈജഡു്ജിയു്ക്കുവേണമെങ്കിലീക്കേസ്സു് വിചാരണയു്ക്കുപോലുമെടുക്കാതെതള്ളാം. ഇവിടെപ്പറയുന്നയിന്നത്തെസ്സാഹചര്യത്തിലു് അതുനടക്കുമോയെന്നാണു് കേരളംനോക്കിക്കൊണു്ടിരിക്കുന്നതു്.
കേരളത്തിലെക്കോടതിയായതുകൊണു്ടും അതിനകത്തായാലുമേതിനകത്തായാലും മനുഷ്യ൯റ്റെമോഹങ്ങളു്ക്കതിരുകളില്ലാത്തതുകൊണു്ടും, ലോകായുക്തയുടെയും മനുഷ്യാവകാശക്കമ്മീഷ൯റ്റെയുമൊക്കെയദ്ധ്യക്ഷനായി വിരമിച്ചഹൈക്കോടതിച്ചീഫു്ജസ്സു്റ്റിസ്സുവേണു്ട ഏതുജഡു്ജിയുംമതിയെന്നു് വിശാലമായൊരവന്യൂ പിണറായിവിജയ൯ പട്ടിയു്ക്കുമുന്നിലെല്ലി൯കഷണംപോലെ വഴിയിലു്ക്കൊണു്ടുതുറന്നുവെച്ചിരിക്കുന്നതിനാലു്, മറ്റുപലകേസ്സുകളിലുമുണു്ടായപോലെ ഈക്കേസ്സിലുംസൂക്ഷിക്കണമെന്നുകേരളത്തിനറിയാം. ഇതിലു്പ്പറഞ്ഞയെല്ലാക്കാര്യങ്ങളുമാ കുറ്റച്ചാ൪ജ്ജിനകത്തുണു്ടോ, അതോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയാസന്നമായ ബീജേപ്പീയോടുളളലയനത്തി൯റ്റെയും പാ൪ട്ടിനേതാവുംമുഖ്യമന്ത്രിയുമായ പിണറായിവിജയനെയും ഈപ്പറഞ്ഞമകളടങ്ങുന്നയയാളുടെകുടുംബത്തിനെയും എല്ലാക്കേസ്സുകളിലുംനിന്നുസ്വതന്ത്രരായിപ്പുറത്തുനി൪ത്തുകയെന്ന കേന്ദ്രബീജേപ്പീനയത്തി൯റ്റെയുംഭാഗമായി പലതുമൊഴിവാക്കിയിരിക്കുകയാണോ എന്നതിനിയേപുറത്തുവരൂ. ഏതായാലും ഇതുവരെയെത്തിയയന്വേഷണത്തിലെ രേഖകളുടെഫലമായും, ഒരുപരാതിക്കാര൯ പുറത്തുശക്തമായുള്ളതുകൊണു്ടും (തെളിവുകളു് പരാതിക്കാര൯തന്നെ ഇ൯ഡൃയിലുംവിദേശത്തുംനിന്നുശേഖരിച്ചു് ഹാജരാക്കുന്നതു് ഇതൊന്നുമില്ലാതെതന്നെ അന്വേഷണംനടത്തിത്തെളിവുശേഖരിക്കാ൯ശമ്പളംവാങ്ങുന്ന അനേഷണയേജ൯സ്സികളു്ക്കു് വിഷമമുണു്ടാക്കുന്നൊരുകാര്യമായിരുന്നു!), എംബസ്സികളും കോണു്സ്സുലേറ്റുകളുംവഴി വിദേശകാര്യവകുപ്പി൯റ്റെസഹായത്തോടെ പലവ൪ഷങ്ങളിലുള്ള കേരളസ൪ക്കാരി൯റ്റെ വിദേശസ്വ൪ണ്ണക്കടത്തും ഇപ്പോഴത്തെമുഖ്യമന്ത്രി പിണറായിവിജയ൯പ്രതിയായ അന്നത്തെ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സുംപോലെ പലകേസ്സുകളിലെയുംപോലെ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയുമായിയൊത്തുതീ൪ക്കുന്നതിനുള്ള മറ്റുയാതൊരുനിവൃത്തിയും തലു്ക്കാലമില്ലാതെ അതുചാ൪ജ്ജുചെയ്യുന്നതിനു് കേന്ദ്രധനകാര്യകോ൪പ്പറേറ്റുമന്ത്രാലയം ആയേജ൯സ്സിയു്ക്കനുമതിനലു്കേണു്ടിവന്നു. ഇല്ലെങ്കിലായനുമതിനിഷേധവും അതു് എന്തുകൊണു്ടെന്നുവിശദീകരിക്കേണു്ടിവരുന്നരീതിയിലു് കോടതിയിലു്ക്കേസ്സാവുമായിരുന്നു.
ഈക്കേസ്സുകുറേനാളു് കേരളത്തിലു്ക്കിടന്നടിച്ചപ്പോളു് അതിലെയേജ൯സ്സിയു്ക്കതിലെയന്വേഷണംതുടരാ൯ തടസ്സംചെയ്യരുതെന്നും തടസ്സങ്ങളു്മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണു്ടു് ഹ൪ജ്ജികളും എതി൪ഹ൪ജ്ജികളുമുണു്ടായപ്പോളു് പൊതുസമൂഹത്തിലറപ്പുളവാക്കിക്കൊണു്ടു് കൃത്യമാത്തടസ്സങ്ങളുണു്ടാക്കിവെച്ചുകൊണു്ടു് വ്യക്തമായുമീക്കുടുംബത്തെരക്ഷിക്കാ൯നോക്കി പൊതുപ്പണംനഷ്ടപ്പെട്ടതുനിസ്സാരവലു്ക്കരിച്ച അതിനുള്ളയധികാരമുള്ളവരുമില്ലാത്തവരുമായ പലരുടെയുംകൂട്ടത്തിലു് കേരളത്തിലെയൊരുവിജില൯സ്സുഡയറക്ടറും ഇതി൯റ്റെയൊരുസൈഡു്ലൈ൯കേസ്സുപരിഗണിച്ചയൊരു ഹൈക്കോടതിജഡു്ജിയുംവരുന്നുണു്ടു്. അതുകേരളത്തിലെജനങ്ങളുടെമനസ്സിലുണു്ടു്.
ഇ൯ഡൃയിലെയൊരുഹൈക്കോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്ന തമിഴു്നാട്ടിലെ ജസ്സു്റ്റിസ്സു് ക൪ണ്ണ൯ പ്രധാനമന്ത്രിയു്ക്കു് ഇ൯ഡൃ൯ജുഡീഷ്യറിയിലെക്കൈക്കൂലിക്കാരായ ഇരുപതുജഡു്ജിമാരുടെയൊരുലിസ്സു്റ്റുകൊടുത്തു് നടപടിയാവശ്യപ്പെട്ടപ്പോളു് അതന്വേഷിക്കാനുള്ളധൈര്യവും രാജ്യത്തോടുകൂറുമില്ലാതെ ജുഡീഷ്യറിനിന്ദയു്ക്കയാളെപ്പിടിച്ചു് കംഗാരൂക്കോ൪ട്ടുകൂടിശ്ശിക്ഷിച്ചു് ആറുമാസംകലു്ക്കട്ടാപ്പോലീസ്സുവഴിജയിലിലടച്ച സുപ്രീംകോടതിയുംകേന്ദ്രഗവണു്മെ൯റ്റുമടങ്ങുന്ന ഇ൯ഡൃയിലെനിയമസംവിധാനത്തെ ഡലു്ഹിഹൈക്കോടതിയിലെയൊരുജഡു്ജിയായ യശ്വന്തു് വ൪മ്മയെ 2025 മാ൪ച്ചു് 14ലു് അയാളുടെവീട്ടിലുണു്ടായതീപ്പിടിത്തസമയത്തു് കോടിക്കണക്കിനുരൂപയുടെകൈക്കൂലിപ്പണമായ നോട്ടുകെട്ടുകളു്സഹിതംപിടിച്ചതു് ഞെട്ടലുണു്ടാക്കിവിറപ്പിച്ചുനി൪ത്തിയിരിക്കുന്നതും കേരളത്തിലെജനങ്ങളുടെമനസ്സിലുണു്ടു്.
ഡലു്ഹിമുഖ്യമന്ത്രിയായിരുന്ന ആംആദു്മിപ്പാ൪ട്ടിയുടെനേതാവു് അരവിന്ദു് ഖേജ്രിവാളിനെ അയാളു്ഭരണത്തിലിരുന്നപ്പോളു് ഡലു്ഹിയിലെമദ്യനയംമാറ്റിയതു് അബു്ക്കാരിക്കോണു്ട്രാക്ട൪മാരിലു്നിന്നും കോടിക്കണക്കിനുരൂപാ കൈക്കൂലിയുംവാങ്ങിക്കൊണു്ടായിരുന്നുവെന്നു് അഴിമതിക്കേസ്സുണു്ടാക്കി അറസ്സു്റ്റുചെയു്തുജയിലിലടച്ച കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു്, അതേമദ്യയിടപാടുകേസ്സിലു് മു൯തെലുങ്കാനാമുഖ്യമന്ത്രിയായ ചന്ദ്രശേഖരണറാവുവി൯റ്റെമകളും സ്വന്തംനിലയു്ക്കു് തെലുങ്കാനാജാഗൃതിയുടെനേതാവുമായ കവിതാറെഡ്ഢിയെ അതിനിടപാടൊരുക്കിയെന്നുപറഞ്ഞു് എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിനെയും ഇ൯കംടാകു്സ്സുഡിപ്പാ൪ട്ടുമെ൯റ്റിനെയുംകൊണു്ടു് അവരുടെ ഹൈദരാബാദിലെവസതിയിലു് റെയിഡുനടത്തിയറസ്സു്റ്റുംചെയു്തുകേസ്സുമെടുത്ത കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു്, ഒരുമുഖ്യമന്ത്രിയുംമകളുംചേ൪ന്നു് അതേവ്യക്തികളെച്ചേ൪ത്തു് കേരളത്തിലെമദ്യനയംമാറ്റി അതേയഴിമതിയുംകൈക്കൂലിയുംനടത്തിയ കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയനെയോ അതേരണു്ടുപേ൪ചേ൪ന്നുനടത്തിയ ഈക്കരിമണലു്ക്കോഴയിടപാടിനു് അവ൪രണു്ടുപേരെയുമോ റെയിഡുനടത്തിയറസ്സു്റ്റുംചെയു്തുകേസ്സുമെടുക്കാ൯ തയാറായില്ലെന്നതൊരപമാനവിഷയവും ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിലയനത്തി൯റ്റെയൊരു വിട്ടുവീഴു്ച്ചയുമായിത്തുടരുന്നു, അഡലു്ഹിമുഖ്യമന്ത്രിയും ആത്തെലുങ്കാനാമുഖ്യമന്ത്രിയും ഈക്കേരളാമുഖ്യമന്ത്രിയും മൂന്നുപേരുംമാത്രംചേ൪ന്നു് സംയുക്തമായിക്കൂടിക്കാഴു്ച്ചായോഗംനടത്തി അതേമദ്യയഴിമതി കേരളത്തിലേയു്ക്കുംകൂടിപ്പട൪ത്തിയതു് ആസന്നമായ മാ൪കു്സ്സിസ്സു്റ്റു-ബീജേപ്പീ ലയനത്തി൯റ്റെപശ്ചാത്തലത്തിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനൊരുപ്രശു്നമല്ല.
ഈയഴിമതിയൊക്കെനടത്താ൯ 2016ലു് ഭരണത്തിലു്വന്നയുട൯ ഒരുപാ൪ട്ടിമുഖ്യമന്ത്രിയുംമകളുംകൂടി ഒരുകടലാസ്സുകമ്പനിരജിസ്സു്റ്റ൪ചെയ്യാനും എന്നെങ്കിലുമഴിമതിപുറത്തുവന്നാലു് കൃത്യമിന്നുനടക്കുന്നതുപോലെ പാ൪ട്ടിയുടെപേരിലു്പ്പ്രതിരോധിക്കാനും കുടുംബ-പ്പാ൪ട്ടിഗൂഢാലോചനനടത്തി പാ൪ട്ടിയുടെചരിത്രത്തിലാദ്യമായി ഒരുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സി൯റ്റെതന്നെ പേരുമഡ്ഡ്രസുമുപയോഗിച്ചതും റുട്ടീ൯വെരിഫിക്കേഷനിലു് ആപ്പാ൪ട്ടിയതുശരിവെച്ചതും ഈക്കുറ്റച്ചാ൪ജ്ജുസമ൪പ്പിക്കപ്പെട്ടദിവസംതന്നെ തമിഴു്നാട്ടിലെമധുരയിലാ൪ഭാടമായി പാ൪ട്ടിക്കോണു്ഗ്രസ്സുനടത്തിക്കൊണു്ടിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനേതാക്കളെന്നനാണംകെട്ടവ൯മാ൪ക്കും ഒരുപ്രശു്നമേയല്ല. അവരവിടെയാമുഖ്യമന്ത്രിയുടെ കാലാവധിനീട്ടുന്നതിനെയും അയാളുടെകുടുംബത്തിലു്നിന്നു് ആമകളെയുംഭാര്യയെയും മരുമകനെയുംകൂടി പോളിറ്റു്ബ്യൂറോയിലെടുക്കുന്നതിനെയുംകുറിച്ചു് ആലോചിച്ചുകൊണു്ടിരിക്കുകയാണു്!
തല ഒരുപാളയത്തിലു് (ഭരണപക്ഷത്തി൯റ്റെ ബീജേപ്പീമുന്നണിയിലു്) കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി കൊരവളയു്ക്കുപിടിച്ചുവെച്ചിരിക്കുന്നു. കൈയ്യുംകാലും മറുപാളയത്തിലു് (പ്രതിപക്ഷത്തി൯റ്റെ ഇ൯ഡ്യാമുന്നണിയിലു്) തമിഴു്നാട്ടിലെഡീയെംകേമുഖ്യമന്ത്രി മരണപ്പൂട്ടിട്ടുപിടിച്ചിരിക്കുന്നു. ഉടലു്മാത്രം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൊഴിച്ചു് ആ൪ക്കുവേണമെങ്കിലുമെടുത്തുകൊണു്ടുപോകാനായി അവിടെയുണു്ടു്. അതാണു് മധുരയിലു് പാ൪ട്ടിസമ്മേളനത്തിനുപോയ കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെസ്ഥിതി. മധുരയിലായതുകൊണു്ടു് ആവേശംകയറി പാ൪ട്ടിസമ്മേളനത്തിലു്പ്പങ്കെടുക്കാനായി തമിഴു്നാടുമുഖ്യമന്ത്രി എംകേ സു്റ്റാലിനെക്ഷണിച്ചു. പുതിയസ്ഥലത്തേയു്ക്കു് പിണറായിവിജയ൯വരരുതെന്നുറപ്പിച്ചശേഷം വേദിമാറ്റാ൯ ഡീയെംകേമുഖ്യമന്ത്രിയാവശ്യപ്പെട്ടു. അയാളു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതുവരെസ്സമ്മേളനംനടന്നുകൊണു്ടിരുന്ന വേദിമാറ്റി, അലങ്കാരങ്ങളെല്ലാം സു്റ്റാലിനാവശ്യപ്പെട്ട മറ്റൊരിടത്തേയു്ക്കുകൊണു്ടുപോയിവെച്ചു. രാജാമുത്തയ്യാ ഹാളിലേയു്ക്കാണു് വേദിമാറ്റിയതു്. ഡീയെംകേപ്പ്രവ൪ത്തക൪ക്കുമാത്രമാണു് അവിടെപ്പ്രവേശനമുണു്ടായിരുന്നതു്. അവിടെ കേരളാമാ൪കു്സ്സിസ്സു്റ്റുസംഘമൊരുക്കിയ, നെടുമങ്ങാട്ടുനിന്നുപോലും കൊണു്ടുചെന്നുനി൪ത്തിയിരുന്ന, വാദ്യമേളക്കാരടങ്ങുന്ന ആഘോഷപ്പരിപാടിക്കാരെമുഴുവ൯ തമിഴു്നാടുപോലീസ്സുചെന്നുവിലക്കി, നീക്കംചെയു്തു, പറഞ്ഞുവിട്ടു.
മറ്റൊരുപാ൪ട്ടിയുടെ അഖിലേന്ത്യാസമ്മേളനത്തിനിടയിലു് താ൯തന്നെനിശ്ചയിച്ച പുതിയവേദിയിലവിടെച്ചെന്നു് വന്നാഘോഷത്തോടെ, വന്നകമ്പടിയോടെ, സ്വന്തംപാ൪ട്ടിസമ്മേളനപ്പരിപാടിപോലെ, സ്വന്തംകൊടിപ്പ്രദ൪ശ്ശനത്തോടെ, തമിഴു്നാടുമുഖ്യമന്ത്രിപങ്കെടുത്തു. അയാളുടെവിലക്കുള്ളതുകൊണു്ടു് കേരളമുഖ്യമന്ത്രിയു്ക്കവിടെപ്പോകാനുംപറ്റിയില്ല എന്നുപറയുന്നു. പിണറായിവിജയ൯ എവിടെയോയിരുന്നു് ടെലിവിഷ൯സു്ക്രീനിലൂടെ അവിടെ റിമോട്ടായിപ്പ്രസംഗിച്ചു! ഈസ്സമ്മേളനത്തിലു് മഹാവിശിഷ്ടയതിഥികളായി കേരളാമുഖ്യമന്ത്രി കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലു്നിന്നും അച്ഛ൯റ്റെസഹായത്തോടെ ഈയഴിമതിക്കേസ്സേറ്റുവാങ്ങിയ ആ മകളുംസഹിതമാണുപങ്കെടുത്തതു്!! ഇത്രയുംകുഴഞ്ഞു് ഇ൯ഡൃമുഴുവനറിഞ്ഞുകിടക്കുന്ന ഈയഴിമതിയുടെയും കേസ്സി൯റ്റെയുംപശ്ചാത്തലത്തിലു് ഈമകളവിടെ ത൯റ്റെനാട്ടുകാരായപൊതുജനങ്ങളുടെമുന്നിലു് തന്നോടൊപ്പം ഉണു്ടായിരിക്കരുതെന്നുള്ളതുകൊണു്ടാണു് സു്റ്റാലി൯ വേദിമാറ്റാനും കേരളമുഖ്യമന്ത്രിയോടു് അവിടെവരരുതെന്നുമാവശ്യപ്പെട്ടതു്. എന്നിട്ടുമവിടെച്ചെന്നെന്നുചില൪പറയുന്നു!
ഏതായാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമധുരസ്സമ്മേളനം അച്ഛ൯റ്റെയുംമകളുടെയും ഈക്കൈക്കൂലിയഴിമതിക്കേസ്സുകളു്കാരണം വിഭിന്നാഭിപ്രായത്തിലായി. ഇപ്പോഴുംസത്യസന്ധരും രാഷ്രീയോത്സുകരും കേരളത്തിലെയും പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ ഒരിക്കലുംഭരണാധികാരംരുചിച്ചു് അഴിമതിക്കാരായിമാറിയിട്ടില്ലാത്തവരുമായ മറ്റുപലസംസ്ഥാനങ്ങളിലുംനിന്നുള്ളയനേകംപ്രതിനിധികളു് ഭരണമുള്ളകേരളത്തിലു്നിന്നാണു് ഈസ്സമ്മേളനത്തിനടക്കം പാ൪ട്ടിയിലെപ്പലകാര്യങ്ങളു്ക്കും അഴിമതിയിലു്നിന്നുള്ള പണമെടുത്തുകൊടുക്കുന്നതെന്നതുവകവെയു്ക്കാതെ (അതിനവ൪ക്കുപകരം ഭരണത്തിനുപിന്തുണകൊടുക്കുന്നുണു്ടല്ലോയെന്ന ന്യായത്തോടെ!) പലരൂക്ഷവിമ൪ശ്ശനങ്ങളുമുയ൪ത്തി, കുടുംബവാഴു്ച്ചയെന്നുപറഞ്ഞു് അയാളുടെമരുമകനെയടക്കം കേന്ദ്രക്കമ്മിറ്റിയിലെടുക്കാ൯വിസമ്മതിച്ചു, അയാളുടെമകളു്ക്കുകൈക്കൂലിക്കേസ്സുവന്നാലു് അതിനുപാ൪ട്ടിയെയെടുത്തുപയോഗിക്കണു്ട, അവളു്തന്നെനോക്കിക്കൊള്ളണമെന്നു് വിമ൪ശ്ശനവുമെതി൪പ്പുമുണു്ടായിയെന്നു് സമ്മേളനരേഖകളിലെഴുതിവെയു്പ്പിച്ചു. സമ്മേളനംതുടങ്ങിയപ്പോളു് സ൪വ്വപ്പ്രതാപിയും സ൪വ്വാധീശക്കാരനുമായിരുന്ന കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ അതിന്നിടയിലു് ഈക്കുറ്റച്ചാ൪ജ്ജുവാ൪ത്തപരന്നയുട൯ അധികാരമെല്ലാംപോയി പാ൪ട്ടിനേതൃത്വത്തിലവശനും അഭിപ്രായമില്ലാത്തവനുമായി.
പാ൪ട്ടിയുടെപശ്ചിമബംഗാളു്സ്സെക്രട്ടറിയായ മുഹമ്മദുസലീമിനെയോ മഹാരാഷ്ട്രാനേതാവും വൈദ്യശാസു്ത്രഡോക്ടറുമായ അശോകു് ധാവ്ലെയെയോ പാ൪ട്ടിയുടെ അഖിലേന്ത്യാസ്സെക്രട്ടറിയായിത്തെരഞ്ഞെടുക്കണമെന്ന കേരളമൊഴിച്ചു് മറ്റുസംസ്ഥാനക്കമ്മിറ്റികളുടെമുഴുവനഭിപ്രായം, കൃത്രിമമെമ്പ൪ഷിപ്പുകളിലൂടെയുള്ളയംഗബലമുള്ള കേരളഘടകത്തി൯റ്റെപിന്തുണയോടെ പുറമേവൃന്ദാക്കാരാട്ടി൯റ്റെപേരുകൂടിപ്പറഞ്ഞുകൊണു്ടു് ഒടുവിലു്ത്തനിക്കുതന്നെജനറലു്സ്സെക്രട്ടറിയായുംകൂടി തെരഞ്ഞെടുക്കപ്പെടണമെന്നുള്ളതുകൊണു്ടു് ചെറുത്തുനിന്നപിണറായിവിജയനു്, മകളുടെയുംത൯റ്റെയുംപേരുള്ള ഈപ്പുതിയകേസ്സി൯റ്റെയും ഇത്രയുമെതി൪പ്പുയ൪ന്നതി൯റ്റെയുംപശ്ചാത്തലത്തിലു്, എല്ലാരീതിയിലുംത൯റ്റെപ്രോകു്സ്സിയായ ഒരുഡമ്മിയായ എമ്മേ ബേബിയെ പുറമേയൊരുസമവായമായും തെരഞ്ഞെടുപ്പൊഴിവാക്കുന്നതിനായും ഈ മുഹമ്മദുസലീമും ഈ അശോകു് ധാവളെയുംകൂടിത്തന്നെ ത൯റ്റെതന്നെകേരളത്തിലെ മുഴുവ൯പ്രതിനിധികളുടെയുംപിന്തുണയോടെതന്നെ അസു്തമയമെത്തിയയീപ്പാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയാക്കുന്നതിനെ സമ്മതിക്കേണു്ടിവന്നു. മകളുടെകുറ്റച്ചാ൪ജ്ജിനെക്കുറിച്ചുള്ളവാ൪ത്തവന്നു് മണിക്കൂറുകളുടെവ്യത്യാസത്തിലയാളുടെതീരുമാനംപിഴച്ചു, സ്വപു്നംതക൪ന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിതോടെ രക്ഷപ്പെടുമെന്നല്ല- ബീജേപ്പീലയനംവരെ, അവരിലു്നിന്നുള്ളസുരക്ഷയുറപ്പാകുന്നതുവരെ, മുടന്തിമുടന്തിമുന്നോട്ടുപോയേയു്ക്കും.
ബീജേപ്പീയെന്തിനു് സഖ്യകക്ഷിയാക്കാ൯പോകുന്നയൊരുപാ൪ട്ടിയുടെ അഖിലേന്ത്യാസമ്മേളനത്തിനിടയു്ക്കുതന്നെ തങ്ങളുടെതന്നെചാ൪ട്ടറനുസരിച്ചുള്ള അവരുടെസമ്മേളനനടപടികളിലിടപെട്ടുകൊണു്ടു് ഈക്കുറ്റചാ൪ജ്ജുവാ൪ത്തപുറത്തുവിട്ടുവെന്നു് പലരുമാലോചിച്ചിട്ടുണു്ടു്. മാധ്യമങ്ങളു്കൈയ്യിലുണു്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെശക്തിയവ൪ക്കറിയാം. അവ൪രഹസ്യമാക്കിവെച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുലയനംപ്രവചിച്ചുകൊണു്ടു് സാമൂഹ്യമാധ്യമത്തിലു്പ്പ്രതിരോധമുയരുന്നതവ൪ കാണുന്നുണു്ടു്. അവരുംസാമൂഹ്യമാധ്യമം ഭംഗിയായുപയോഗിക്കുന്നവരാണു്. അടുത്തുവരുന്ന കേരളത്തിലെ 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പിലും നേരത്തേപ്പോലെ ബീജേപ്പീയുടെവോട്ടും വോട്ടിംഗു്യന്ത്രങ്ങളുംനലു്കി പിണറായിവിജയനെത്തന്നെവിജയിപ്പിച്ചുമുഖ്യമന്ത്രിയാക്കി അയാളിലൂടെലയിക്കുകയുംഭരിക്കുകയുംചെയ്യാമെന്ന അവരുടെസ്വപു്നമാണു് സാമൂഹ്യമാധ്യമങ്ങളിലു് വെളിപ്പെട്ടുകൊണു്ടിരിക്കുന്നതും ജനങ്ങളു്മനസ്സിലാക്കിക്കൊണു്ടിരിക്കുന്നതെന്നുമവ൪ മനസ്സിലാക്കുന്നുണു്ടു്. കേരളത്തിലു് ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഒരേപോലെതോലു്വിയായിരിക്കുംഫലം. അതുകൊണു്ടവ൪ കേരളത്തിലു് കോണു്ഗ്രസ്സാണോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണോ മുഖ്യശത്രുവെന്നതിലുള്ള നയംമാറ്റണമോയെന്നതിലെ അങ്കലാപ്പിലാണു്. അതു് ആസമയത്തുതന്നെപുറത്തുവിടുന്നതിലൂടെ കേരളത്തിലു് തെരഞ്ഞെടുപ്പുരാഷ്ട്രീയരംഗത്തു് വേണമെങ്കിലു് പിന്നീടുപയോഗിക്കത്തക്കരീതിയിലു് അവരൊരുമു൯കരുതലെടുത്തെന്നേയുള്ളൂ!
Written on 03 April 2025 and first published on 04 April 2025
No comments:
Post a Comment