1831
നിങ്ങളൊരു സു്ക്കൂളിലെയദ്ധ്യാപകരായി വെള്ളമടിച്ചുറോട്ടിലു്ക്കിടക്കുന്നവരെയും പെണ്ണുപിടിയ൯മാരെയുമാണുകാണുന്നതെങ്കിലു് നിങ്ങളു്ക്കുണു്ടാകുന്ന വെറുപ്പുംവിദ്വേഷവുംപകയും എങ്ങനെയടക്കും? സു്ക്കൂളിനുപകരം ഗവണു്മെ൯റ്റാണെന്നല്ലേയുള്ളൂ?
പി. എസ്സു്. രമേശു് ചന്ദ്ര൯
നിങ്ങളൊരു സു്ക്കൂളിലെയദ്ധ്യാപകരായി വെള്ളമടിച്ചുറോട്ടിലു്ക്കിടക്കുന്നവരെയും പെണ്ണുപിടിയ൯മാരെയുമാണുകാണുന്നതെങ്കിലു് നിങ്ങളു്ക്കുണു്ടാകുന്ന വെറുപ്പുംവിദ്വേഷവുംപകയും എങ്ങനെയടക്കും? അതുനിങ്ങളെയെങ്ങനെമാറ്റും? അതാസ്സു്ക്കൂളിലെക്കുട്ടികളെയല്ല, രക്ഷക൪ത്താക്കളെയല്ല, ആസ്സമൂഹത്തെമുഴുവ൯വെറുപ്പിക്കുന്നതി൯റ്റെ അസ്വസ്ഥതകളു്, ഹൃദയവികാരങ്ങളു്, നിങ്ങളെവിടെക്കൊണു്ടുപോയൊളിക്കും? അങ്ങനെയുണു്ടാകുന്ന വെറുപ്പുംവിദ്വേഷവുംപകയും നിരന്തരംകടന്നുപോകുന്നമനസ്സു് ഒടുവിലെങ്ങനെയായിത്തീരും? നമ്മളു്ചിന്തിക്കുന്നതും പറയുന്നതുമെന്താണോ ഒടുവിലു്നമ്മളതായിത്തീരുമെന്നതല്ലേവസു്തുത? അങ്ങനെയെങ്കിലൊടുവിലങ്ങനെയൊരു ഇരുട്ടി൯റ്റെയാത്മാവായിത്തീരുന്നതിനു് നമ്മളാണോ ഉത്തരവാദി? കല്ലുംകട്ടയുംമണ്ണുംതടിയുമടങ്ങുന്ന ആക്കെട്ടിടമാണോ ഉത്തരവാദി? നമ്മളാസ്സു്ക്കൂളിലെവിദ്യാ൪ത്ഥികളല്ല, രക്ഷക൪ത്താക്കളുമല്ല, വെറുംകാഴു്ച്ചക്കാരാണെങ്കിലു്പ്പോലും അത്തരംഹൃദയവികാരങ്ങളല്ലേ നമ്മളു്ക്കുണു്ടാവുക? ആസ്സു്ക്കൂളിലെക്കാര്യങ്ങളു് മറിച്ചായിരുന്നുവെങ്കിലു് നമ്മളു്തീ൪ത്തും വ്യത്യസു്തനായൊരാളായിത്തീരുമായിരുന്നില്ലേ? അവിടെയുള്ളരംഗങ്ങളു്കാണുമ്പോളു് സന്തോഷവും സമാധാനവും ശുഭപ്പ്രതീക്ഷയും ആത്മവിശ്വാസവുമാണു് നമുക്കുണു്ടായിരുന്നതെങ്കിലു് നമ്മളെങ്ങനെയുള്ളൊരു മനുഷ്യനായിത്തീരുമായിരുന്നു?
ഇതൊരുസു്ക്കൂളി൯റ്റെമാത്രംകാര്യമാണു്, ഒരുഗ്രാമത്തെമാത്രംബാധിക്കുന്നതാണു്. അപ്പോളതൊരു ഗവണു്മെ൯റ്റാണെങ്കിലോ, സംസ്ഥാനത്തെ അല്ലെങ്കിലു് രാജ്യത്തെമൊത്തം ബാധിക്കുന്നതാണെങ്കിലോ? ഒരുസു്ക്കൂളിനുപകരം ഗവണു്മെ൯റ്റാവുമ്പോളു് അദ്ധ്യാപക൪മാറി മന്ത്രിമാരും സീനിയറുദ്യോഗസ്ഥരുമാവുന്നു, വെള്ളമടിച്ചുറോട്ടിലു്ക്കിടക്കുന്നതും പെണ്ണുപിടിയുംപോയി (പോകണമെന്നില്ല!) അതിനേക്കാളു്ഗ്ഗ൪ഹണീയവും ജൂഗുപു്സ്സാവഹവുമായവകടന്നുവരുന്നു. ഇത്തരമൊരവസ്ഥയാണു് അതിലു്നിന്നുകാണന്നതെങ്കിലു് സംസ്ഥാനംമുഴുവ൯, അല്ലെങ്കിലു് രാജ്യംമുഴുവ൯, അതുണു്ടാക്കുന്നനശീകരണമെന്തായിരിക്കും? അതിനെനിരീക്ഷിക്കുമ്പോളുണു്ടാകുന്ന, അതിനെയനുഭവിക്കുമ്പോളു്ക്കിട്ടുന്ന, വെറുപ്പുംവിദ്വേഷവുംപകയും ഒടുവിലാരാജ്യത്തെജനതയെ എവിടെയെത്തിക്കും? ഒരുഗവണു്മെ൯റ്റി൯റ്റെയായിരിപ്പുകാരണം സന്തോഷവും സമാധാനവും ശുഭപ്പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള ഒരുജനതയുംരാജ്യവുമല്ലേ ആക്കാലഘട്ടത്തിനുനഷ്ടപ്പെടുന്നതു്? പലചക്രവ൪ത്തിമാരുടെയുംഭരണകാലം ചരിത്രത്തിലെഴുതിത്തള്ളിയതുപോലെ ആനാട്ടി൯റ്റെചരിത്രത്തിലു്നിന്നും ആക്കാലത്തെയുമെഴുതിത്തള്ളുന്നു.
കേന്ദ്രത്തിലെ ബീജേപ്പീയുടെ നരേന്ദ്രമോദിയുടെഗവണു്മെ൯റ്റിനെയും അതിനടിപ്പെട്ടുപ്രവ൪ത്തിക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯റ്റെഗവണു്മെ൯റ്റിനെയും നിരീക്ഷിക്കുമ്പോളുണു്ടാകുന്ന, അനുഭവിക്കുമ്പോളു്ക്കിട്ടുന്ന, നിങ്ങളുടെഹൃദയവികാരങ്ങളെന്തൊക്കെയാണു്? അവസമാനമല്ലേ, അവയിലു്സ്സങ്കീ൪ണ്ണതകളില്ലേ, അവനിങ്ങളെയസ്സ്വസ്ഥപ്പെടുത്തുന്നില്ലേ?
Written on 29 March 2025 and first published on 01 April 2025
No comments:
Post a Comment