Tuesday, 1 April 2025

1832. പാ൪ട്ടിയിലെ താഴു്ന്നതലത്തിലുള്ള സാധാരണപ്രവ൪ത്തകരെമുതലു് മുകളിലോട്ടുമുകളിലോട്ടുള്ളവരെവരെ ജീവിതയാത്രയിലു് പരിചയപ്പെട്ടുവള൪ന്ന കെ. സുധാകരനെപ്പോലുള്ളവ൪ അമ്പതുകൊല്ലംകൊണു്ടുനേടിയതു് പതിനഞു്ചുദിവസംകൊണു്ടുചെയു്തുകളയുമെന്നു് വിശ്വസിക്കുന്ന ബീജേപ്പീപ്പ്രസിഡ൯റ്റു്!

1832

പാ൪ട്ടിയിലെ താഴു്ന്നതലത്തിലുള്ള സാധാരണപ്രവ൪ത്തകരെമുതലു് മുകളിലോട്ടുമുകളിലോട്ടുള്ളവരെവരെ ജീവിതയാത്രയിലു് പരിചയപ്പെട്ടുവള൪ന്ന കെ. സുധാകരനെപ്പോലുള്ളവ൪ അമ്പതുകൊല്ലംകൊണു്ടുനേടിയതു് പതിനഞു്ചുദിവസംകൊണു്ടുചെയു്തുകളയുമെന്നു് വിശ്വസിക്കുന്ന ബീജേപ്പീപ്പ്രസിഡ൯റ്റു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Luiz Rogério Nunes. Graphics: Adobe SP.


സാധാരണഗതിയിലു് പാ൪ട്ടിയിലെ താഴു്ന്നതലത്തിലുള്ള സാധാരണപ്രവ൪ത്തകരെമുതലു് മുകളിലോട്ടുമുകളിലോട്ടുള്ളവരെവരെ പരിചയപ്പെട്ടാണു് ജീവിതയാത്രയിലു് ഒരാളൊരുപാ൪ട്ടിയിലു് നേതാവായിവളരുന്നതു്, അതിനെയാണു് നേതാവെന്നുപറയുന്നതു്. ഇതിനുകുറേക്കാലമെടുക്കും. ഒടുവിലയാളു് സംസ്ഥാനപ്രസിഡ൯റ്റുപോലെയുള്ള എന്തെങ്കിലുമാകുമ്പോളു് അയാളു്ക്കാപ്പാ൪ട്ടിയിലെ താഴേത്തലംമുതലു് മേലേത്തലംവരെയുള്ള സകലപേരേയുമറിയാമായിരിക്കും, അവരെയെല്ലാം ബാധിക്കുന്നതോ അവരെയെല്ലാംകൊണു്ടു് നടപ്പിലാക്കേണു്ടതോ ആയ തീരുമാനങ്ങളെടുക്കാ൯ നിമിഷനേരംകൊണു്ടുസാധ്യമാകും, തങ്ങളുടെകാര്യംനോക്കാ൯ അവിടെയൊരുനേതാവുണു്ടെന്നവിശ്വാസം പാ൪ട്ടിപ്പ്രവ൪ത്തകരിലു് പാറപോലെയുറയു്ക്കും. കോണു്ഗ്രസ്സിലെ കെ. സുധാകര൯ അങ്ങനെയുള്ളൊരു നേതാവും പ്രസിഡ൯റ്റുമാണു്. അങ്ങനെയൊരെണ്ണമാകുന്നതിലാണു് അയാളുടെപ്രഖ്യാപിതയെതിരാളിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുതലാളിത്തയഴിമതിവഴിയിലു്ച്ചരിച്ച നേതാവുമുഖ്യമന്ത്രിയുമായ അതേനാട്ടുകാര൯തന്നെയായ പിണറായിവിജയ൯പരാജയപ്പെട്ടതു്. ഇപ്പോളു് ബീജേപ്പീയുമതേവഴിയു്ക്കുപോകുന്നു. ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി കേന്ദ്രബീജേപ്പീനി൪ദ്ദേശിച്ചു് കേരളത്തിലു്വന്നിറങ്ങി സംസ്ഥാനംചുമക്കുന്ന രാജീവു് ചന്ദ്രശേഖ൪ ബീജേപ്പീയുടെപ്രവ൪ത്തകരാരൊക്കെയെന്നുകാണുന്നതിനും അവരെപ്പരിചയപ്പെടുന്നതിനുമായി ഒരു സംസ്ഥാനയാത്രനടത്തുവാ൯പോകുന്നു. സുധാകരനെപ്പോലുള്ളവ൪ അമ്പതുകൊല്ലംകൊണു്ടുനേടിയതു് പതിനഞു്ചുദിവസംകൊണു്ടു് ചെയു്തുകളയുമെന്നുസ്വയംവിശ്വസിക്കുകയും അന്യരെക്കൊണു്ടു് വിശ്വസിപ്പിക്കാ൯ശ്രമിക്കുകയുംചെയ്യുന്ന പമ്പരവിഡ്ഢി!

ഇങ്ങനെയുള്ളവ൪ ജനമനസ്സുകളിലു് ദശാബ്ദങ്ങളിലൂടെയൂട്ടിയുറപ്പിക്കപ്പെട്ട രാഷ്ട്രീയബോധത്തിലും ജനാധിപത്യവിശ്വാസത്തിലും സംഘടനാരീതിയിലുമൊരു ആഘാതമാണു്- അനാവശ്യമായൊരാഘാതം, എങ്കിലും പനിവരുന്നതുപോലെ ആവശ്യമായൊരസ്വസ്ഥത. ഒരുധൂമകേതുകടന്നുവരുന്നതുപോലെ അലു്പ്പനേരംപ്രഭചൊരിഞ്ഞു് ഒരുസമ്പൂ൪ണ്ണനാശംവിതച്ചിട്ടവ൪പോകും. പിന്നെനമ്മളവരെക്കുറിച്ചുകേളു്ക്കുകയില്ല, അവരെക്കാണുകയില്ല. സമൂഹവും പ്രസ്ഥാനങ്ങളും അതുവരെനേടിയതുമുഴുവ൯ നശിപ്പിക്കാ൯വേണു്ടിയുണു്ടാകുന്നവരാണവ൪. അവരുടെജ൯മദൗത്യമവ൪വ്യാപരിക്കുന്ന എവിടെയുമതാണു്.

…..

…..

Written and first published on 01 April 2025










 

 

No comments:

Post a Comment