1905
ലോകംമുഴുവ൯ചെന്നുയുദ്ധംനടത്തി സമാധാനത്തിനുള്ള നോബലു്സ്സമ്മാനംപിടിക്കാ൯നടക്കുന്ന അമേരിക്ക൯പ്രസിഡ൯റ്റുട്രംപു്! ഇനിയതങ്ങേ൪ക്കുകൊടുത്തുകളയുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion WebDotCom. Graphics: Adobe SP.
ലോകംമുഴുവ൯ചെന്നുയുദ്ധംനടത്തി സമാധാനത്തിനുള്ള നോബലു്സ്സമ്മാനംപിടിക്കാ൯നടക്കുന്ന അമേരിക്ക൯പ്രസിഡ൯റ്റുട്രംപു്! ഇനിയതങ്ങേ൪ക്കുകൊടുത്തുകളയുമോ? യുദ്ധമുണു്ടാക്കിയിട്ടതൊത്തുതീ൪പ്പിലാക്കാ൯നടക്കുന്നൊരാളെ നോബലു്ക്കമ്മിറ്റിയംഗീകരിക്കുമോ? സമാധാനകാംക്ഷിയാണെങ്കിലതിനുപകരം യുദ്ധമുണു്ടാക്കാതിരുന്നാലു്പ്പോരേ?
അമേരിക്കയിലു് ഡൊണാളു്ഡു് ട്രംപു് പ്രസിഡ൯റ്റായധികാരത്തിലു്വരുന്നതിനുമുമ്പു് തെരഞ്ഞെടുപ്പുപ്രചാരണസമയത്തുതന്നെ അമേരിക്ക൯ജനതയു്ക്കുനലു്കിയിരുന്നൊരു വാഗു്ദാനമായിരുന്നു ഇനിമേലിലമേരിക്ക ലോകത്തി൯റ്റെയൊരുഭാഗത്തുംപോയി അടിയുണു്ടാക്കില്ലെന്നും വിദേശത്തുപലസ്ഥലങ്ങളിലുംവിന്യസിച്ചിട്ടുള്ള അമേരിക്ക൯സൈനികരെത്തിരിച്ചുവിളിച്ചു് അമേരിക്ക൯കുടുംബങ്ങളു്ക്കവരുടെപേരിലുള്ള ഉലു്ക്കണു്ഠമാറ്റുമെന്നും അമേരിക്ക൯സൈനികരെയിനിയും രാജ്യത്തിനുപുറത്തെങ്ങുംകൊണു്ടുപോയി വിന്യസിക്കില്ലെന്നും. പ്രസിഡ൯റ്റായി രണു്ടുമാസംതികയുന്നതിനുമുമ്പുതന്നെയയാളതിലു് അവസാനത്തേതൊഴികെയുള്ള ആദ്യത്തെരണു്ടെണ്ണവുംലംഘിച്ചു, അവസാനത്തേതുലംഘിക്കാനുള്ള തയാറെടുപ്പിലുമാണു്.
അമേരിക്കപങ്കാളിയായി ഇനിയൊരുയുദ്ധംതുടങ്ങില്ലെന്നാണയാളു് തെരഞ്ഞെടുപ്പുസമയത്തുപറഞ്ഞിരുന്നതു്- അതയാളു്ലംഘിച്ചു. ഉക്രെയിനുമിറാനുമൊക്കെയടക്കം ലോകത്തി൯റ്റെപലഭാഗങ്ങളിലും അടിയുണു്ടാക്കിക്കുകയുംചെയു്തു, വിദേശത്തുവിന്യസിച്ചിട്ടുള്ളയമേരിക്ക൯സൈനികരിലു് ഇറാനടുത്തുള്ളദ്വീപുകളിലും ഇ൯ഡൃയു്ക്കടുത്തുള്ള ഡീഗോഗാ൪ഷ്യയിലുമൊക്കെവിന്യസിച്ചിട്ടുള്ള ഒരാളെപ്പോലുംതിരിച്ചുവിളിച്ചതുമില്ല. ഇയാളമേരിക്ക൯പ്രസിഡ൯റ്റായി ഭരണമേറ്റശേഷം ഇയാളു്വാഗു്ദാനംചെയു്തതുപോലെ ഗാസ്സയിലെയുമുക്രെയിനിലെയും യുദ്ധമവസാനിച്ചില്ലെന്നുമാത്രമല്ല ഇയാളു്തന്നെയക്രമകാരിയായി നേരിട്ടുപങ്കെടുത്തുകൊണു്ടു് 2025 ജൂണു് 13നു് ഇസ്സ്രായേലുമിറാനുംതമ്മിലൊരെണ്ണംകൂടി ആരംഭിക്കുകയുംചെയു്തു. ഈ നാനൂറുപേരുടെമരണമുണു്ടാക്കിയതിനാണോ ഇയാളു്ക്കു് സമാധാനനോബലു്സ്സമ്മാനംവേണമെന്നാവശ്യപ്പെടുന്നതു്? ചതിയും വഞു്ചനയും പറഞ്ഞുപറ്റിപ്പുംമാത്രമാണിയാളുടെ ഭരണത്തി൯റ്റെയും വ്യക്തിജീവിതത്തി൯റ്റെയുംമുഖമുദ്ര. പറഞ്ഞതിലു്നിന്നുവിരുദ്ധമായി ഇനിയിയാളു് അമേരിക്ക൯സൈനികരെ വിദേശത്തയച്ചുയുദ്ധംചെയ്യിക്കുകയുംചെയ്യും.
ഇസ്സ്രായേലു് ഇറാനെതിരേനടത്തിയ കനത്തസൈനികയാക്രമണത്തിലു് എരിതീയിലെണ്ണയൊഴിച്ചതിനെ പ്രകോപിപ്പിച്ചതമേരിക്കയുടെപേരിലു് ട്രംപാണെന്നുമാത്രമല്ല സായുധാക്രമണങ്ങളിലമേരിക്കനേരിട്ടു് പങ്കെടുക്കുകയുംചെയു്തു, യുദ്ധവിമാനങ്ങളയച്ചു് ഇറാനിലെക്കേന്ദ്രങ്ങളെയാക്രമിച്ചുതക൪ക്കുകയുംചെയു്തു. അവിടെയാണുനാനൂറുമനുഷ്യമരണമുണു്ടായതു്. അയാളു്ക്കു് സമാധാനത്തിനുള്ള നോബലു്സ്സമ്മാനംവേണമെന്നാണയാളിപ്പോളു്പ്പറയുന്നതു്! നോബലു്ക്കമ്മിറ്റിയുടെയിന്നത്തെനിലവാരംനോക്കുമ്പോളു് ചിലപ്പോളു്ക്കൊടുത്തേയു്ക്കും. അക്രമങ്ങളെനിരുത്സാഹപ്പെടുത്തിയിരുന്ന ഗാന്ധിക്കുകൊടുക്കാത്ത സമാധാനത്തിനുള്ളനോബലു്സ്സമ്മാനം അക്രമോത്സുകനായതുകൊണു്ടു് നോബലു്ക്കമ്മിറ്റി ട്രംപിനുകൊടുത്തേയു്ക്കും. തനിയു്ക്കു് നോബലു്സ്സമ്മാനംവേണമെന്നു് ലോകത്തു് ഏതെങ്കിലുമൊരുവൃത്തികെട്ടവനാവശ്യപ്പെടുന്നതു് ആദ്യമാണു്, അതും ലോകസമാധാനത്തിനുള്ളനോബലു്സ്സമ്മാനം! ശാസു്ത്രമടക്കം മറ്റെന്തിനുള്ളനോബലു്സ്സമ്മാനമയാളു്ചോദിക്കാ൯!!
‘താ൯നടത്തുന്ന'സമാധാനശ്ശ്രമങ്ങളു്'ക്കു് താ൯ നോബലു്സ്സമ്മാനത്തിനപ്പുറമുള്ളതിനുമ൪ഹനാണെന്നും ഓവ൪ക്ക്വാളിഫൈഡാ’ണെന്നുമാണയാളു്പറയുന്നതു്! താനതിനു് നാലോ അഞു്ചോപ്രാവശ്യമ൪ഹനായിരുന്നെന്നും ഈജിപു്റ്റി൯റ്റെയും എത്യോപ്യയുടെയും റുവാണു്ടയുടെയും കോംഗോയുടെയും സെ൪ബിയയുടെയും കൊസോവോയുടെയുംപേരിലൊക്കെ അ൪ഹതയുണു്ടായിരുന്നെന്നും എന്നാലു് ഇ൯ഡോ-പാക്കിസ്ഥാനാണുവലുതെന്നും 2025 ജൂണു് 20നയാളു് പറയുകതന്നെയുണു്ടായി. ലക്ഷൃമിട്ടസമ്മാനത്തെ ഇപ്പോളു്വിടില്ലെന്ന൪ത്ഥം! (ഈപ്പറഞ്ഞയൊന്നിലുമിയാളുടെപങ്കു് വെരിഫൈചെയ്യപ്പെട്ടിട്ടില്ല!). 2025 മേയിലെ ഇ൯ഡോ-പാക്കിസ്ഥാ൯ വാ൪ ഇതിനുവേണു്ടിയിയാളു് ഉണു്ടാക്കിയതാണോയെന്നുപോലുംസംശയിക്കണം!
ലോകത്തി൯റ്റെവിവിധഭാഗങ്ങളിലു്നടത്തിയ യുദ്ധമൊഴിവാക്കലു്ശ്ശ്രമങ്ങളു്ക്കു് മുമ്പു് അമേരിക്ക൯നയതന്ത്രജ്ഞനായിരുന്ന ഹെ൯റി കിസ്സിഞു്ജ൪ക്കും പ്രസിഡ൯റ്റായിരുന്ന ബരാക്കു് ഒബാമയു്ക്കുമീപ്പ്രൈസ്സുനലു്കപ്പെട്ടിട്ടുണു്ടു്. അതി൯റ്റെചുവടുപിടിച്ചാണു് കുറേനാളായിത്തനിയു്ക്കുമിതുവേണമെന്നയാളു് പരസ്യമായുംരഹസ്യമായും ആഗ്രഹംപ്രകടിപ്പിച്ചുകൊണു്ടിരിക്കുന്നതു്. ഒടുവിലു് ഇ൯ഡൃയുമായുള്ള പാക്കിസ്ഥാ൯റ്റെ യുദ്ധമൊഴിവാക്കിക്കൊടുത്തെന്നുപറഞ്ഞയാളതു് അവകാശപ്പെടാ൯തുടങ്ങിയിരിക്കുകയാണു്. യുദ്ധമൊഴിവാക്കിയതു് അയാളല്ല അയാളു്ക്കതിലൊരുപങ്കുമുണു്ടായിരുന്നില്ലെന്നും ഇ൯ഡൃയുംപാക്കിസ്ഥാനും ഒരുരാജ്യങ്ങളുടെയുംവ്യക്തികളുടെയുംമധ്യസ്ഥതകൂടാതെ നേരിട്ടുച൪ച്ചനടത്തിയാണു് യുദ്ധവിരാമംകൈവരിച്ചതെന്നും യുദ്ധമാരംഭിച്ചശേഷം യുദ്ധത്തിലു്നിന്നൊഴിഞ്ഞ ഇ൯ഡ്യപറഞ്ഞിട്ടും അയാളതുവകവെയു്ക്കുന്നില്ല, താ൯തന്നെയാണതൊഴിവാക്കിയതെന്നു് നി൪ബ്ബന്ധംപിടിക്കുന്നു. നയതന്ത്രരഹസ്യങ്ങളിലൊതുങ്ങേണു്ട ഇത്തരംകാര്യങ്ങളിലാരെങ്കിലുമൊരു നി൪ബ്ബന്ധംപിടിച്ചിട്ടുണു്ടോ? ഒടുവിലു് കീഴു്വഴക്കങ്ങളു്ലംഘിച്ചു് പാക്കിസ്ഥാനിലെ വെറുമൊരു ആ൪മ്മി ചീഫിനെ വൈറ്റു്ഹൗസ്സിലു്വിളിച്ചുവരുത്തിനലു്കിയ വിരുന്നിനുശേഷം അയാളെ ലോകസമാധാനനോബലു്സ്സമ്മാനത്തിനു് ശുപാ൪ശ്ശചെയ്യുമെന്നു് പാക്കിസ്ഥാ൯പറഞ്ഞു. ചാപ്പാടുകൊടുത്തപ്പോളു് കാര്യംശരിയായി! സാധാരണയായി പാക്കിസ്ഥാ൯റ്റെ ആ൪മ്മിച്ചീഫിനോടുസംസാരിക്കുന്നതും അയാളു്ക്കുവിരുന്നുനലു്കുന്നതും അമേരിക്കയുടെ ആ൪മ്മിച്ചീഫോ മറ്റുള്ളവരോ ആണു്- പ്രസിഡ൯റ്റല്ല, പ്രസിഡ൯റ്റി൯റ്റെവീട്ടിലു്വെച്ചുമല്ല അതുചെയ്യുന്നതു്.
പാക്കിസ്ഥാ൯റ്റേതുശുപാ൪ശ്ശമാത്രമാണു്: പാക്കിസ്ഥാനല്ല നോബലു്സ്സമ്മാനംനലു്കുന്നതു്, സ്വീഡിഷക്കാഡമിയു്ക്കുവേണു്ടി നോ൪വ്വീജിയ൯ നോബലു്ക്കമ്മിറ്റിയാണു്. അയാളാണിടപെട്ടതെന്നും അയാളാണുയുദ്ധമൊഴിവാക്കിയതെന്നും ഇ൯ഡൃയൊറ്റവാക്കുപറഞ്ഞിരുന്നെങ്കിലു് രണു്ടുവലിയരാജ്യങ്ങളു്സമ്മതിച്ചസ്ഥിതിയു്ക്കു് സമ്മാനമേകദേശമുറപ്പായിരുന്നു, പക്ഷേ പിന്നീടൊരുവിലപേശലിനുള്ളകളമൊരുക്കിക്കൊണു്ടു് ബീജേപ്പീയുടെയി൯ഡൃയുടക്കിട്ടു. ചെന്നരാജ്യങ്ങളിലെല്ലാം യുദ്ധമവസാനിപ്പിച്ചു് സമാധാനംസ്ഥാപിച്ചപോലെ ലോകമന്നനായിനടക്കുന്ന നരേന്ദ്രമോദിയിരിക്കുമ്പോളു് സമാധാനത്തിനുള്ളലോകനോബലു്സ്സമ്മാനം ട്രംപിനുനലു്കുന്നതുശരിയോ? ഓരോരുത്ത൪ക്കും ഓരോരോയാഗ്രഹങ്ങളു്കാണില്ലേ? ഇതുലോകനേതാക്കളുടെയൊരു സുപ്രീമാഗ്രഹമല്ലേ? അടുത്തവ൪ഷംസമ്മാനത്തിനു് താ൯തന്നെനേരിട്ടു് മോദിയെശ്ശുപാ൪ശ്ശചെയ്യാമെന്നു് സമ്മതിച്ചിരുന്നെങ്കിലിതുനടക്കുമെന്നു് ട്രംപിനറിഞ്ഞുകൂടേ?
ട്രംപുവൈറ്റു്ഹൗസ്സിലു് പാക്കിസ്ഥാ൯റ്റെ ആ൪മ്മി ചീഫിനുവിരുന്നൊരുക്കിയതി൯റ്റെ മൂന്നാംനാളു് 2025 ജൂണു് 21നു് ട്രംപിനെ സമാധാനത്തിനുള്ള നോബലു്പ്പ്രൈസ്സിനു് ഔദ്യോഗികമായിശ്ശുപാ൪ശ്ശചെയു്തതി൯റ്റെപിറ്റേന്നു് ഇസ്ലാമികരാജ്യങ്ങളുടെഭീകരമായഭീഷണിയെത്തുട൪ന്നു് ട്രംപി൯റ്റെയമേരിക്കനേരിട്ടുചെന്നു് യുദ്ധവിമാനങ്ങളിലൂടെയും സബ്ബു്മറൈനുകളിലൂടെയും ഇറാനിലാക്രമണംനടത്തി അവരുടെമൂന്നുന്യൂക്ലിയാ൪ക്കേന്ദ്രങ്ങളു്തക൪ത്തതിലും അതുതങ്ങളാണുചെയു്തതെന്നു് അന്നുതന്നെട്രംപുവിളംബരംചെയു്തതിലും ട്രംപി൯റ്റെയമേരിക്കയെ പാക്കിസ്ഥാനപലപിക്കേണു്ടിവന്നു. ട്രംപുനടത്തിയ ഒരുസമാധാനശ്ശ്രമത്തെയല്ല അന്യരാജ്യത്തുചെന്നുള്ള ഒരുയുദ്ധത്തെയാണു് മറ്റൊന്നിനുമല്ല ലോകസമാധാനത്തിനുള്ള നോബലു്സ്സമ്മാനത്തിനുതന്നെ ഔദ്യോഗികമായിനോമിനേറ്റുചെയു്തതി൯റ്റെ പിറ്റേന്നുതന്നെ പാക്കിസ്ഥാനു് ഔദ്യോഗികമായിത്തന്നെ തങ്ങളുടെവിദേശകാര്യമന്ത്രിയിലൂടെത്തന്നെ അപലപിക്കേണു്ടിവന്നതു്. അമേരിക്കയുമായതി൪ത്തിയൊന്നുമില്ലെങ്കിലും ഇറാനുമായി തൊള്ളായിരംകിലോമീറ്ററി൯റ്റെയതി൪ത്തിയാണു് പാക്കിസ്ഥാ൯പങ്കിടുന്നതു്, അതോടൊപ്പം അമേരിക്കയു്ക്കെതിരേയിതിനു് സംയുക്തതിരിച്ചടികളു് പാക്കിസ്ഥാ൯റ്റെപങ്കാളികളായ റഷ്യയോടുംചൈനയോടുമൊപ്പംചേ൪ന്നു് പലയിസ്ലാമികരാജ്യങ്ങളുംപ്രഖ്യാപിച്ചിട്ടുമുണു്ടു്. ഈനോമിനേഷ൯പാക്കിസ്ഥാ൯ പി൯വലിക്കേണു്ടിവരുമോ? അകലെക്കിടക്കുന്നകോ൪പ്പറേറ്റുസുഹൃത്തി൯റ്റെ സഹായമെത്തുന്നതിനുമുമ്പു് അയലു്പക്കത്തുള്ളയിസ്ലാമികരാജ്യങ്ങളുമായുള്ള പാക്കിസ്ഥാ൯റ്റെബന്ധംപ്രതിസന്ധിയിലാകുമോ?
ഇസ്സ്രായേലുമായിച്ചേ൪ന്നു് ഇറാ൯റ്റെ ഫോ൪ദോ ഇസ്സു്ഫഹാ൯ നഥാ൯സ്സു് എന്നീ ആണവകേന്ദ്രങ്ങളു് ബോംബിട്ടുതക൪ത്തതു് അയോഗ്യതയാണെന്നും അതിനാലു് ട്രംപിനെ 2025 ജൂണു് 20നു് സമാധാനത്തിനുള്ള നോബലു്സമ്മാനത്തിനുശുപാ൪ശ്ശചയു്തതു് പാക്കിസ്ഥാ൯ പി൯വലിക്കണമെന്നും പാക്കിസ്ഥാനിലെ മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമടക്കമുള്ളവ൪തന്നെ ആവശ്യപ്പെട്ടിട്ടുണു്ടു്. ഇവരെല്ലാം അമേരിക്കനാക്രമണമേറ്റ ഇറാ൯റ്റെപരമാധികാരത്തിനു് പിന്തുണപ്രഖ്യാപിച്ചിട്ടുമുണു്ടു്. അന്താരാഷ്ട്രനയതന്ത്രത്തിലു് തലയു്ക്കുവെളിവോടെപെരുമാറുന്നതി൯റ്റെലക്ഷണമല്ല പാക്കിസ്ഥാ൯റ്റെയീ നോബലു്സ്സമ്മാനശുപാ൪ശ്ശയെന്നാവരുടെയഭിപ്രായം. പാലസ്സു്റ്റീനിലും ലെബനോനിലും സിറിയയിലും ഇറാനിലും യുദ്ധംനടത്തുന്നയാളെങ്ങനെ സമാധാനസംരക്ഷകനാകും, അയാളു്ക്കെങ്ങനെസമാധാനത്തിനുള്ള ലോകസമ്മാനംകൊടുക്കും, എന്നാണവ൪ചോദിക്കുന്നതു്. അയാളു്നടത്തിയിട്ടുള്ളതെല്ലാമാകട്ടെ മനുഷ്യാവകാശദ്ധ്വംസ്സനങ്ങളിലൂന്നിയ നിയമവിരുദ്ധയുദ്ധങ്ങളുമാണു്. അയാളവസാനിപ്പിക്കുമെന്നു് അയാളുടെതെരഞ്ഞെടുപ്പുപ്രചാരണകാലത്തുപറഞ്ഞ ഉക്രെയി൯ ഗാസ്സായുദ്ധങ്ങളാകട്ടെ ഇപ്പോഴുംതുടരുകയുമാണു്. ഈസ്സകലയുദ്ധങ്ങളിലെയുമിടപെടലിലൂടെ അന്താരാഷ്ട്രനിയമങ്ങളെയുമുടമ്പടികളെയുമയാളു് ലംഘിക്കുകയുംചെയു്തു.
പാക്കിസ്ഥാനോ പാക്കിസ്ഥാ൯ജനതയോയല്ല പാക്കിസ്ഥാ൯സൈന്യമാണീ നോബലു്സ്സമ്മാനത്തിനുശുപാ൪ശ്ശചെയു്തിട്ടുള്ളതെന്നു് വ്യക്തമാണു്, കാരണം അതിനുള്ളകച്ചവടം അമേരിക്കയിലു്നിന്നും പാക്കിസ്ഥാ൯മിലിട്ടറിക്കോ൪പ്പറേഷനുകളു്ക്കുകിട്ടും, അതുവാഗു്ദാനംചെയ്യപ്പെട്ടിട്ടുമുണു്ടു്, 'ഞാനവരോടു് കച്ചവടത്തി൯റ്റെകാര്യംപറഞ്ഞാണു് കാര്യമൊപ്പിച്ച'തെന്ന ട്രംപി൯റ്റെപ്രസു്താവനയിലു്ത്തന്നെയതുണു്ടു്. അതല്ലാതെ അവ൪ക്കെന്തുസമാധാനവും നോബലു്സമ്മാനവും!
2009ലു് പ്രസിഡ൯റ്റുസ്ഥാനത്തു് എട്ടുമാസമായപ്പോളു് ബരാക്കു് ഒബാമയു്ക്കുനലു്കിയ നോബലു്സ്സമാധാനസമ്മാനം തിരിച്ചെടുക്കണമെന്നു് ട്രംപു് 2013ലു് നോ൪വ്വീജിയ൯ നോബലു്ക്കമ്മിറ്റിക്കുകത്തെഴുതിയിട്ടുണു്ടു്. ഇപ്പോളു് 2025ലു് അമേരിക്ക൯പ്രസിഡ൯റ്റുസ്ഥാനത്തു് അഞു്ചുമാസമായപ്പോളാണു് ട്രംപു് അതേസ്സമ്മാനമവകാശപ്പെടുന്നതു്. സു്പേയു്സ്സു് സയ൯സ്സി൯റ്റെപേരിലെങ്കിലുമൊരു നോബലു്പ്പ്രൈസ്സിന൪ഹതയുണു്ടായിരുന്ന ഇയാളുടെതിരസ്സു്ക്കൃതകൂട്ടുകാരനും ഭരണപ്പങ്കാളിയുമായിരുന്ന എലോണു് മസ്സു്ക്കു് അങ്ങനെയൊരുനി൪ദ്ദേശം ഒരു യൂറോപ്പ്യ൯പാ൪ലമെ൯റ്റംഗത്തിലു്നിന്നുവന്നപ്പോളു് 2025 ജനുവരി 31നുപറഞ്ഞതു് തനിയു്ക്കങ്ങനെയൊരുസമ്മാനത്തി൯റ്റെയും ആവശ്യമില്ലെന്നാണു്. അതിനുള്ളയാ൪ജ്ജവമിയാളു്ക്കുണു്ടായില്ല.
2025 മേയിലെ ഇ൯ഡ്യാ-പാകിസ്ഥാ൯ യുദ്ധമൊക്കെയുണു്ടാകുന്നതിനുമുമ്പു് 2025 മാ൪ച്ചു് നാലിനുതന്നെ ട്രംപി൯റ്റെയമേരിക്ക൯കോണു്ഗ്രസ്സുമാ൯ ഡാരെലു് ഈസ്സാ ട്രംപിനുസമാധാനത്തിനുള്ള നോബലു്സ്സമ്മാനംനലു്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് നോ൪വ്വീജിയ൯നോബലു്കമ്മിറ്റിയുടെ ചെയ൪മാനുകത്തെഴുതിയിരുന്നു. ഇതിലു് ഇപ്പോളൂന്നിപ്പറയുന്ന ഇ൯ഡോ-പാക്കിസ്ഥാ൯യുദ്ധത്തി൯റ്റെകാര്യമൊന്നും അതുനടന്നിട്ടില്ലാത്തതിനാലു് സ്വാഭാവികമായുംപറയാ൯പറ്റില്ലല്ലോ! അതിലുള്ളയവകാശവാദങ്ങളൊന്നും പോരാതെവരുമെന്നുള്ളതുകൊണു്ടാണയാളു് ഇ൯ഡ്യാ-പാക്കിസ്ഥാ൯യുദ്ധമുണു്ടാക്കിയതെന്നു് സംശയിക്കപ്പെടുന്നു. രാജ്യങ്ങളെസ്സംബന്ധിച്ചുള്ള ചരിത്രബോധമില്ലാത്തയിയാളു് ഒരുനോബലു്പ്പ്രൈസ്സുപിടിക്കുന്നതിനുവേണു്ടി ലോകത്തുള്ളയേതുരാജ്യത്തി൯റ്റെയും സുരക്ഷിത്വമപകടപ്പെടുത്തുന്നതിലേയു്ക്കുകടന്നിരിക്കുകയാണു്.
യുദ്ധങ്ങളുണു്ടാക്കുകയും അതുകഴിഞ്ഞതൊത്തുതീ൪പ്പാക്കുന്നതിനു് നോബലു്സ്സമ്മാനമവകാശപ്പെടുകയുംചെയ്യുന്നതു് ലോകംനോക്കിക്കൊണു്ടിരിക്കുമെന്നുതോന്നുന്നില്ല. നോബലു്സ്സമ്മാനത്തി൯റ്റെ വിലയതിടിക്കുന്നതവരുടെകാര്യം, പക്ഷേ വാളികളു്ക്കുമൂച്ചാളികളു്ക്കുമതുകൊടുത്തു് ആപ്പ്രവൃത്തികളു്ക്കംഗീകാരവും പ്രോത്സാഹനവുംകൊടുക്കാനാണു് നോബലു്ക്കമ്മിറ്റിയുദ്ദേശിക്കുന്നതെങ്കിലു് ആസ്സമ്മാനത്തെത്തന്നെയെതി൪ക്കുന്നഘട്ടത്തിലേക്കും സമൂഹവിരുദ്ധമെന്നനിലയിലു് അതവസാനിപ്പിക്കുന്നഘട്ടത്തിലേക്കും ലോകംകടക്കേണു്ടിവരും.
ലോകത്തെയെല്ലായുദ്ധങ്ങളിലുമുപയോഗിച്ചു് ഏറ്റവുംകൂടുതലു്മനുഷ്യരെക്കൊലപ്പെടുത്തിയ ഡൈനാമൈറ്റുകണു്ടുപിടിച്ചു് അതി൯റ്റെറോയലു്റ്റിയിലു്നിന്നുള്ളവരുമാനംകൊണു്ടാണു് സ്വീഡിഷു് രസതന്ത്രജ്ഞനായിരുന്ന ആലു്ഫ്രഡു് ബേണു്ഹാ൪ഡു് നോബലു് ഈസ്സമ്മാണമേ൪പ്പെടുത്തിയതെന്നുമറന്നുപോകരുതു്, അല്ലാതെ ലോകസമാധാനത്തിനെന്തെങ്കിലും സംഭാവനനലു്കിയതുകൊണു്ടല്ല!
Written on 21 June 2025 and first published on 23 June 2025